11 December 2009
ക്യൂമാസ് ഖത്തര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
ഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു. Labels: associations, qatar, കല
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്