18 December 2009
വൃത്തികെട്ട പദ സങ്കരങ്ങള്‍ കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് തടയിടാനാകില്ല - എം. എം. അക്ബര്‍![]() ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ‘ജിഹാദും പുതിയ വിവാദങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം. ഇസ്ലാമിനെ തമസ്കരിക്കു ന്നതിനു വേണ്ടി പഠനവും ഗവേഷണവും നടത്തുന്നവര്‍ അതിന്റെ ദൈവികതയും അന്യൂനതയും ബോധ്യപ്പെട്ട് സ്വമേധയാ തന്നെ അതിനെ പ്രണയിച്ച് വരിക്കാന്‍ മുന്നോട്ട് വരുന്നതാണ് ലോകത്തെവിടെയും നമുക്ക് അനുഭവപ്പെടുന്നത്. പ്രലോഭന ങ്ങളിലൂടെയോ പ്രകോപന ങ്ങളിലൂടെയോ അല്ല പ്രവാചകന്‍ ഇസ്ലാമിന് സ്വീകരാര്യത ഉണ്ടാക്കിയത്. സമ സൃഷ്ടി സ്നേഹത്തില്‍ അധിഷ്ഠിതമായ ദഅ#്വത്തി ലൂടെയാണ്. പശ്ചാത്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമിക ശ്ളേഷണത്തിന്റെ തോത് കേരളത്തില്‍ ആവര്‍ത്തി ക്കപ്പെടുന്നത് കാണുമ്പോള്‍, നില്‍ക്ക പ്പൊറുതി മുട്ടിയ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ വിറളികളില്‍ നിന്നും ജന്മമെടുത്തതാണ് ലൌ ജിഹാദ്. പ്രണയിച്ച് മതം മാറ്റിയതിന്റെ പേരില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസു പോലും തെളിയിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. കേരളാ ഹൈക്കോട തിയിലെ ചില ജഡ്ജിമാര്‍ ഇത്തരം ഭാവാനാ സൃഷ്ടികള്‍ക്ക് അനുകൂലമായി നിരീക്ഷണം നടത്തുന്നത് അത്യന്തം നിര്‍ഭാഗ്യ കരമാണെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കി. സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പന്‍ സ്വാഗതവും, ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു. - സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍, ജിദ്ദ Labels: associations, saudi
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്