
ദുബായ് കെ. എം. സി. സി. യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും ആതുര സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ വൈദ്യ സഹായ സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പദ്ധതി രേഖ മെഡിക്കല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അബ്ദു റഹിമാന്‍ കമ്മനു കൈമാറി കൊണ്ട് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എം. ഡി. എം. പി. ഷാംലാല്‍ നിര്‍വ്വഹിച്ചു. യാഹ്യ തളങ്ങര, പി. എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചണ്ടി തുടങ്ങിയവരും ഉല്‍ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാംഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
Labels: associations, dubai
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്