31 January 2009
മാള വെല്‍ഫെയര്‍ അസോസിയേഷന്‍ വാര്‍ഷികം
മാള വെല്‍ഫെയര്‍ അസോസിയേഷന്റെ ഏഴാം വാര്‍ഷികം ഫെബ്രുവരി 6 ന് അജ്മാനില്‍ നടക്കും
അജ്മാന്‍ ഇംഗ്ലീഷ് സ്കൂളില്‍ വച്ച് ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.എന്‍.എന്‍ പിള്ള വാര്‍ഷിക ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും വര്‍ഗ്ഗീസ് എടാട്ടുകാരന്‍ അധ്യക്ഷത വഹിക്കും
- സ്വന്തം ലേഖകന്‍
|
എംബസ്സി ഗാന്ധിയെ മറന്നു
ഇന്ത്യയുടെ രാഷ്ട്ര പിതാവായ മാഹാത്മാ ഗാന്ധിയുടെ 61-ാം രക്തസാക്ഷിത്വദിനം യാതൊരു ആചരണങ്ങളുമില്ലാതെ മസ്കറ്റില്‍ കടന്നുപോയി. സ്ഥാനപതി കാര്യാലയത്തില്‍ പ്രത്യേക ആചരണങ്ങള്‍ ക്രമീകരിച്ചിട്ടില്ല എന്നാണ് എംബസ്സി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. ഗാന്ധിജിക്ക് ഈ ദിനത്തില്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തില്‍ സ്മരണാഞ്ജലി നല്‍കാത്തതില്‍ സാധാരണക്കാരായ പ്രവാസികള്‍ക്ക് അമര്‍ഷമാണ്. മസ്കറ്റ് ഇന്ത്യന്‍ എംബസിയുടെ വീഴ്ച മൂലമാണ് ഇതെന്നും അവര്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
|
ഇന്റെര്‍നെറ്റ് ചിത്രകാരന്മാര്‍ക്ക് നേട്ടം ഉണ്ടാക്കി
വാര്‍ത്താ വിനിമയ മാധ്യമങ്ങളുടെ പ്രത്യേകിച്ച് ഇന്‍റര്‍നെറ്റിന്‍രെ വളര്‍ച്ച ചിത്രകാരന്മാര്‍ക്ക് വളരെ സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുക്കുന്നതായി ചിത്രകാരനും അമേരിക്കയിലെ ആര്‍ട്സ് ലാന്‍ഡ് ഉപദേശക സമിതി അംഗവുമായ സി.എന്‍ പ്രേംകുമാര്‍. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രകലയില്‍ പഴയ ശൈലി തിരിച്ചു വരികയാണ്. യഥാര്‍ത്ഥ ബോധം ജനിപ്പിക്കുന്ന ചിത്രങ്ങള്‍ക്ക് ഇന്ന് ആവശ്യക്കാര്‍ ഏറെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ആര്‍ .ബാബു നരേന്ദ്ര, ദീപക്ശര്‍മ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
കോളേജസ് അലുംമ്നി ഫോറം കാര്‍ണിവല്‍
യു.എ.ഇയിലെ ഓള്‍ കേരള കോളേജസ് അലുംമ്നി ഫോറം കാര്‍ണിവല്‍ സംഘടിപ്പിച്ചു. ദുബായ് എത്തിസലാത്ത് അക്കാദമിയില്‍ നടന്ന പൊതു സമ്മേളനം ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. അക്കാഫ് പ്രസിഡന്‍റ് സി.ആര്‍.ജി നായര്‍ അധ്യക്ഷത വഹിച്ചു. മധുസൂദനന്‍, കെ.ജെ ജലാല്‍, ദീപു ചാള്‍സ് എന്നിവര്‍ പ്രസംഗിച്ചു. ഡോ. ആസാദ് മൂപ്പന്‍, ഐസക് ജോണ്‍, കെ.ആര്‍ രാധാകൃഷ്ണന്‍ നായര്‍ എന്നവരെ ചടങ്ങില്‍ ആദരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
സലഫി ടൈംസ് സ്ത്രീധനത്തിനെതിരെ
സ്ത്രീധനത്തിനെതിരെ സലഫി ടൈംസ് ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഭാഗമായുള്ള പ്രാരംബ കുടുംബ സംഗമം ദുബായ് വര്‍ബാ സെന്‍ററില്‍ ചേര്‍ന്നു. സ്ത്രീധന വിരുദ്ധ വേദി പ്രസിഡന്‍റ് കെ.എ ജബ്ബാരിയുടെ അധ്യക്ഷതയില്‍ കെ. ത്രിനാഥ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ കണ്ണോത്ത്, അഡ്വ. സാജിദ് പി.ഗ്രേസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
റാസല്‍ഖൈമയിലെ മ്യതദേഹങ്ങള്‍; അന്വേഷണം ആരംഭിച്ചു
റാസല്‍ ഖൈമയില്‍ കത്തിക്കരിഞ്ഞ നിലയില്‍ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ഈസ്റ്റ് ബംഗ്ലാവില്‍ ശ്രീകണ്ഠന്‍ നായര്‍ (52), മകന്‍ സന്ദീപ് (22) എന്നിവരാണ് മരിച്ചത്. റാസല്‍ഖൈമ നഖീലില്‍ ഇവര്‍ താമസിക്കുന്ന മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. എമിറേറ്റ്സ് ട്രാന്‍സ് പോര്‍ട്ടില്‍ സീനിയര്‍ അക്കൊൗണ്ടന്‍റാണ് ശ്രീകണ്ഠന്‍ നായര്‍. രാജലക്ഷ്മിയാണ് ഭാര്യ.
- സ്വന്തം ലേഖകന്‍
|
ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം സി.രാധാകൃഷ്ണന്
ബഹറൈന്‍ കൈരളീയ സമാജത്തിന്‍റെ 2008 ലെ സാഹിത്യ പുരസ്ക്കാരത്തിന് പ്രശസ്ത സാഹിത്യകാരന്‍ സി.രാധാകൃഷ്ണന്‍ തെരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും ഫലകവും അടങ്ങിയതാണ് പുരസ്കാരം. എം.മുകുന്ദന്‍, കെ.പി.രാമനുണ്ണി, ഡോക്ടര്‍ കെ.എസ്.രവികുമാര്‍, പി.വി.രാധാകൃഷ്ണപിള്ള, എന്നിവരാണ് അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങള്‍. 2000 മുതലാണ് ബഹ്റൈന്‍ കേരളീയ സമാജം സാഹിത്യ പുരസ്കാരം ഏര്‍പ്പെടുത്തിയത്. മാര്‍ച്ച് 5 ന് നടക്കുന്ന ചടങ്ങില്‍ പുരസ്കാരം നല്‍കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ സമാജം ഭാരവാഹികള്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
30 January 2009
“നാടക സൌഹ്യദം” ശ്രദ്ധേയമായി
സൌഹ്യദത്തിന്‍റെ അണയാത്ത തിരികള്‍ കൂടുതല്‍ പ്രഭയോടെ ജ്വലിപ്പിച്ചു കൊണ്ട് നാടക സൌഹ്യദത്തിന് തിരശ്ശീല ഉയര്‍ന്നു. നാടക പ്രവര്‍ത്തകരുടെ ഈ കൂട്ടായ്മയുടെ ആദ്യ സമാഗമം അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്നു. യു. എ. ഇ. യിലെ കലാ രംഗത്ത് സജീവമായിരുന്ന സുഹൃത്തുക്കളുടെ ദീപ്ത സ്മരണകളും മണ്‍ മറഞ്ഞു പോയ നാടക ആചാര്യന്‍മാരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ പ്രണാമവും അര്‍പ്പിച്ചു കൊണ്ട് സംഘാടകന്‍ കെ. എം. എം. ഷരീഫ്, സൂത്രധാരന്‍ റോബിന്‍ സേവ്യര്‍, സംവിധായകന്‍ മാമ്മന്‍ കെ. രാജന്‍ എന്നിവരുടെ നേതൃത്വത്തില്‍ നാടക സൌഹൃദം സംഘാടകര്‍ അവതരിപ്പിച്ച 'സിഗ്നേച്ചര്‍' എന്ന വിളംബരത്തോടെ ആരംഭിച്ച ചടങ്ങില്‍, മുഖ്യാതിഥി ആയിരുന്ന ശ്രീ. നിസ്സാര്‍ സെയ്ത് പരിപാടി ഉല്‍ഘാടനം ചെയ്തു. കെ. ബി. മുരളി, കെ. കെ. രമണന്‍, എ. എല്‍. സിയാദ്, ടി. പി. ഗംഗാധരന്‍, ഇ. ആര്‍. ജോഷി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന്, സാരഥി കുളത്തൂര്‍ തയ്യാറാക്കി ജാഫര്‍ കുറ്റിപ്പുറം സാക്ഷാത്കാരം നിര്‍വ്വഹിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാവിഷ്കാരം അരങ്ങേറി. പാടി പ്പതിഞ്ഞ പാട്ടുകളുടെ അകമ്പടിയോടെ അത്യന്തം തന്‍മയത്വത്തോടെ ആവിഷ്കരിച്ച മുച്ചീട്ടു കളിക്കാരനില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, ഗഫൂര്‍ കണ്ണൂര്‍, മന്‍സൂര്‍, മുഹമ്മദാലി, ഷാഹിദ് കൊക്കാട്, എന്നിവര്‍ പ്രധാന കഥാ പാത്രങ്ങള്‍ക്ക് വേഷ പ്പകര്‍ച്ചയേകി. രതി ചന്ദ്രശേഖരന്‍, സാബിര്‍ മാടായി, അഷറഫ് എന്നിവരുടെ ഗാനാ ലാപനവും ശിവ ശങ്കരന്‍ ഒരുക്കിയ രംഗ പടവും, ദാസ്, റഹ്മത്ത് അലി ടീമിന്റെ ശബ്ദ - വെളിച്ച ക്രമീകരണവും ഏറെ മനോഹരമായി. ദേവിക രതീഷ്, ഇവാന കുഞ്ഞു മോന്‍, ഫാത്തിമ അഷറഫ്, ഐശ്വര്യ നാരായണന്‍, അഞ്ജലി വര്‍മ്മ, ഷിനോ ബാബു, അവിനാഷ് വാസു, ഫര്‍സീന്‍ അഷറഫ്, എന്നിവര്‍ അവതരിപ്പിച്ച നാടന്‍ പാട്ടിന്റെ ദ്യശ്യാ വിഷ്കാരം സതീശന്‍ കുണിയേരി സംവിധാനം ചെയ്തു. കെ. വി. സജാദ്, ഇ. പി. സുനില്‍, സഗീര്‍ ചെന്ത്രാപ്പിന്നി, ശാലിനി ഗോപാലന്‍, വിനോദ് കരിക്കാട്, മഹേഷ്, ഹാരിഫ് ഒരുമനയൂര്‍, ഗോപാലന്‍ തുടങ്ങിയവര്‍ അണിയറയിലും പ്രവര്‍ത്തിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
29 January 2009
പാമ്പാടി കെ.ജി കോളേജ് - വോളിബോള്‍ ടൂര്‍ണമെന്‍റ്
പാമ്പാടി കെ.ജി കോളേജ് അലുംമ്നി യു.എ.ഇ ചാപ്റ്റര്‍ വോളിബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഈ മാസം 30 ന് വെള്ളിയാഴ്ച ദുബായ് എത്തിസലാത്ത് അക്കാദമിയിലാണ് ടൂര്‍ണമെന്‍റ് നടക്കുകയെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിവിധ കോളേജ് അലുംമിനികളുടെ 10 ടീമുകളാണ് മത്സരിക്കുന്നത്. രാവിലെ 9 ന് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ് വൈകുന്നേരം 4 വരെ നീളും. റോജന്‍ സ്കറിയ, പി. മധുസൂദനന്‍, തോമസ് ജോണ്‍, അനീഷ് ജോണ്‍, ജോബി കുരുവിള, സോനു മാത്യു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
കൊയ്ത്തുത്സവം ഫെബ്രുവരി ആറിന്
അലൈന്‍ മാര്‍ത്തോമാ ഇടവകയുടെ കൊയ്ത്തുത്സവം ഫെബ്രുവരി ആറിന് നടക്കും. ഓയസീസ് ചര്‍ച്ച് സെന്‍ററില്‍ വൈകീട്ട് ആറ് മുതലാണ് പരിപാടി. കൊയ്ത്തുത്സവത്തിന്‍റെ കൂപ്പണ്‍ വിതരണത്തിന്‍റെ ഉദ്ഘാടനം റവ. കെ.എം ജോണ്‍സണ്‍, റോബി വര്‍ഗീസിന് നല്‍കി നിര്‍വഹിച്ചു. കേരളീയ വിഭവങ്ങളുടെ സ്റ്റാളുകളും വിവിധ കലാപരിപാടികളും അരങ്ങേറും.
- സ്വന്തം ലേഖകന്‍
|
കുവൈറ്റില്‍ കോണ്‍സുലാര്‍ സര്‍വീസിന്‍റെ പല സേവനങ്ങളും ഔട്ട് സോഴ്സ് ചെയ്യും.
കുവൈറ്റില്‍ ഇന്ത്യന്‍ എംബസി കോണ്‍സുലാര്‍ സര്‍വീസിന്‍റെ പല സേവനങ്ങളും ഔട്ട് സോഴ്സ് ചെയ്യും. ഇതിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിഎല്‍എസ് ഡിറ്റക്റ്റീവ്സ് എന്ന സ്ഥാപനത്തിന് കരാര്‍ നല്‍കിക്കഴിഞ്ഞതായി എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യ അറിയിച്ചു. കുവൈറ്റില്‍ ഈ സേവനങ്ങള്‍ ബുക്ക്ഹംസീന്‍ കമ്പനിയുടെ ഷര്‍ഖ്, ഫഹാഹീല്‍ ശാഖകളിലൂടെയാകും നടപ്പാക്കുക. ഔട്ട് സോഴ്സിംഗ് പ്രാവര്‍ത്തികമാകുന്നതോടെ എംബസിയിലെ തിരക്ക് കുറയുമെന്നും പ്രതീക്ഷിക്കുന്നു.
- സ്വന്തം ലേഖകന്‍
|
ഇന്ത്യ ഒന്നാം കിട ശക്തിയായി മാറുമെന്ന് പത്മശ്രീ ഡോ. വിജയ് ഭട്കര്‍
സ്വാതന്ത്രം ലഭിച്ച് 100 വര്‍ഷം തികയുമ്പോഴേക്കും ഇന്ത്യ എല്ലാ മേഖലയിലും ലോകത്തെ ഒന്നാം കിട ശക്തിയായി മാറുമെന്ന് സൂപ്പര്‍ കമ്പ്യൂട്ടറിന്‍റെ ഉപജ്ഞാതാവായ പത്മശ്രീ ഡോ. വിജയ് ഭട്കര്‍ ദുബായില്‍ പറഞ്ഞു. യു. എ. ഇ. യിലെ സയന്‍സ് ഇന്ത്യാ ഫോറം സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭാ പുരസ്ക്കാര ദാന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. യു. എ. ഇ. യിലെ 17 വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്ര പ്രതിഭ പുരസ്ക്കാരം സമ്മാനിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ് പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ബി. ആര്‍. ഷെട്ടി, ഗോപി പ്പിള്ള, ഇന്ദിരാ രാജന്‍, ജയ കുമാര്‍, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Labels: dubai, personalities
- സ്വന്തം ലേഖകന്‍
|
പ്രവാസി ഇന്ത്യാക്കാര്‍ക്ക് വേണ്ടി ദുബായില്‍ മനുഷ്യാവകാശ കമ്മീഷന്റെ ഓപ്പണ്‍ ഹൌസ്
പ്രവാസികളായ ഇന്ത്യക്കാര്‍ക്ക് വേണ്ടി യു.എ.ഇ മനുഷ്യാവകാശ കമ്മീഷന്‍ ദുബായില്‍ ഓപ്പണ്‍ ഡേ സംഘടിപ്പിക്കുന്നു. ഈ മാസം 31 ശനിയാഴ്ച വൈകീട്ട് ആറ് മുതല്‍ ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് പരിപാടി. മനുഷ്യാവകാശ കമ്മീഷനിലെ ഉന്നതാധികാരികള്‍, എമിഗ്രേഷന്‍, പോലീസ്, തൊഴില്‍ വകുപ്പ് എന്നിവിടങ്ങളിലെ മേധാവികള്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഡേയില്‍ പങ്കെടുക്കും. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളില്‍ നിന്നുമുള്ളവര്‍ക്ക് പരിപാടിയില്‍ പങ്കെടുത്ത് തങ്ങളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6428248 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
പ്രവാസ ചന്ദ്രികയുടെ പ്രകാശനം ഇന്ന്
മിഡില്‍ ഈസ്റ്റ് ചന്ദ്രിക ദിനപത്രത്തില്‍ നിന്നും പ്രസിദ്ധീകരണം ആരംഭിക്കുന്ന പ്രവാസ ചന്ദ്രിക മാസികയുടെ പ്രകാശനം ഇന്ന് നടക്കും.അബുദാബി നാഷണല്‍ തീയറ്ററില്‍ നാളെ രാത്രി എട്ടിനാണ് പ്രകാശന ചടങ്ങ്. പത്മശ്രീ ബി.ആര്‍ ഷെട്ടിയില്‍ നിന്നും മാധ്യമ പ്രവര്‍ത്തകന്‍ ഷാജഹാന്‍ മാടമ്പാട്ട് ആദ്യപ്രതി ഏറ്റുവാങ്ങും. പ്രശസ്ത അറബ് കവി ശിഹാബ് അല്‍ ഗാനിം, അബ്ദുസമ്ദ സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ.എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രശസ്ത കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവാണ് പ്രവാസ ചന്ദ്രികയുടെ പത്രാധിപര്‍
- സ്വന്തം ലേഖകന്‍
|
28 January 2009
കെ. വി. അബ്ദുല്‍ ഖാദറിന് ദുബായില്‍ സ്വീകരണം
യു. എ. ഇ. യില്‍ എത്തിയിട്ടുള്ള ഗുരുവായൂര്‍ എം. എല്‍. എ. യും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദറിന് ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി സ്വീകരണം നല്‍കുന്നു. ജനുവരി മുപ്പതാം തിയ്യതി വെള്ളിയാഴ്ച രാത്രി ഒന്‍പതു മണിക്ക് കരാമയിലുള്ള സൈവ് സ്റ്റാര്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന സ്വീകരണ പരിപാടിയിലേക്ക് എല്ലാ മെമ്പര്‍മാരെയും സ്വാഗത ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
കെ. എസ്. സി. വിന്‍റര്‍ സ്പോര്‍ട്സ്
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ വിന്‍റര്‍ സ്പോര്‍ട്സ് (കായിക മത്സരങ്ങള്‍) ജനുവരി 30 വെള്ളിയാഴ്ച ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. പതിമൂന്ന് ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും. രാവിലെ 8 മണി മുതല്‍ ആരംഭിക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് കെ. എസ്. സി. യില്‍ നിന്നും സ്റ്റേഡിയത്തിലേക്ക് വാഹന സൌകര്യം ഉണ്ടായിരിക്കും. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : 050 57 28 138 / 02 631 44 55
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
മഞ്ഞ് വീഴ്ച്ച; റാസല്‍ ഖൈമയിലേക്ക് കൂടുതല്‍ സന്ദര്‍ശകര്‍
റാസല്‍ ഖൈമ മല നിരകളിലെ മഞ്ഞു വീഴ്ച്ച കുറഞ്ഞെങ്കിലും കാഴ്ച്ച കാണാനായി ആളുകള്‍ പ്രവഹിക്കുകയാണ്. വിനോദ സഞ്ചാര കേന്ദ്രങ്ങളെ അനുസ്മരിപ്പിക്കുന്ന രീതിയിലാണ് മരഭൂമിയിലെ ഈ കാഴ്ച്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയായിരുന്നു. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നിരുന്നു. ഏകദേശം 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്.
പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപ നില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ഷാരജയിലും തീവണ്ടി വരുന്നു
ഷാര്‍ജക്കും ദുബായക്കുമിടയില്‍ 2015 ഓടെ തീവണ്ടി സര്‍വീസ് ആരംഭിക്കും. ഗതാഗത കുരുക്ക് പരിഹരിക്കുന്നതിന്‍റെ ഭാഗമായാണ് എമിറേറ്റുകളെ ബന്ധിപ്പിക്കുന്ന തീവണ്ടി സര്‍വീസ് ആരംഭിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി ഷേഖ് ഹംദാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്. ഫെഡറല്‍ നാഷ്ണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുമുണ്ട്.
- സ്വന്തം ലേഖകന്‍
|
കേരള സര്‍വ്വകലാശാല - ഗള്‍ഫില്‍ പരീക്ഷ വൈകുന്നു
കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
- സ്വന്തം ലേഖകന്‍
|
27 January 2009
ബഹറൈനില്‍ ബൂലോക ചിരി അരങ്ങ്
മനാമ: ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈന്‍ ബൂലോകം ജനുവരി 28നു വൈകുന്നേരം 8 മണിക്കു കന്നട സംഘില്‍ വച്ച് 'ചിരി അരങ്ങ്' സംഘടിപ്പിക്കുന്നു. ഇന്ന് നാം സ്റ്റേജ് ഷോകളിലും മാധ്യമങ്ങളിലും കാണുന്ന ഹാസ്യ പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും അനുഭവിച്ചി ട്ടുളള്ളതുമായ നിരവധി ചിരിയുണര്‍ത്തിയ സാഹചര്യങ്ങളെ പുറത്തെടുക്കു കയെന്നതാണു ഈ പരിപാടിയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.
- രാജു ഇരിങ്ങല്‍ Labels: associations, bahrain, blog
- ജെ. എസ്.
|
മീലാദ് ഫെസ്റ്റ് 2009 സ്വാഗത സംഘം
മുസ്വഫ എസ്. വൈ. എസ്. കമിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നബി ദിന ആഘോഷ പരിപാടികള്‍ റഹ്‌മത്തുല്‍ ലില്‍ ആലമീന്‍ അഥവാ ലോകനുഗ്രഹി എന്ന പ്രമേയവുമായി വിപുലമായി നടത്തുവാന്‍ മുസ്വഫ എസ്. വൈ. എസ്. ആസ്ഥാനമായ വാദി ഹസനില്‍ ചേര്‍ന്ന എക്സിക്യൂട്ടീവ് കമ്മറ്റി തീരുമാനിച്ചു. വര്‍കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ അബ്‌ദുല്ല കുട്ടി ഹാജി ചെയര്‍മാന്‍ , ബഷീര്‍ പി. ബി. വെള്ളറക്കാട് ജനറല്‍ കണ്‍വീനര്‍, മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ട്രഷററുമായി മുസ്വഫയിലെ വിവിധ ഏരിയകളിലെ അംഗങ്ങളെ ഉള്‍പ്പെടുത്തി 101 അംഗ സ്വാഗത സംഘം രൂപീകരിച്ചു.
മീലാദ് പ്രഭാഷണങ്ങള്‍, മൗലിദ് മജ്‌ലിസുകള്‍, ബുര്‍ദ ആസ്വാദന വേദി, മദ്‌ഹ് ഗാന മത്സരം, ജനറല്‍ ക്വിസ്, കുടുംബ സംഗമം, വനിതാ ക്വിസ്, ഖുര്‍ ആന്‍ പാരായണ മത്സരം, പ്രബന്ധ രചനാ മത്സ്രരം ,മദ്രസ്സാ വിദ്യാര്‍ത്ഥികളുടെ കലാ പരിപാടികള്‍, വി. സി. ഡി. വിതരണം, പുസ്തക പ്രസിദ്ധീകരണം, പ്രവര്‍ത്തക സംഗമം, ദുആ സമ്മേളനം, അന്ന ദാനം തുടങ്ങി വിവിധ പരിപാടികള്‍ നടത്തുവാന്‍ തീരുമാനിച്ചു. പരിപാടികളില്‍ കേരളത്തില്‍ നിന്നെത്തുന്ന പണ്ഡിതന്മാര്‍, യു. എ. ഇ. യില്‍ നിന്നും പ്രമുഖ പണ്ഡിതന്മാര്‍, സാസ്കാരിക പ്രവര്‍ത്തകര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്. മീലാദ് ഫെസ്റ്റ് 2009 മുന്നൊരുക്ക സംഗമം ഫെബ്രുവരി 13 നു വെള്ളിയാഴ്ച രാത്രി ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍ മാര്‍കറ്റിനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 02-5523491 055-9134144 050-6720786 - അബു ബക്കര്‍, ഓമച്ചപ്പുഴ Labels: abudhabi, associations
- ജെ. എസ്.
|
ദുബായില്‍ ഭക്‌ഷ്യ വില കൂടില്ല
ദുബായില്‍ ഭക്‌ഷ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. നിലവില്‍ ഉള്ള വില തന്നെ തുടരുമെന്ന് ഇന്നലെ ചേര്‍ന്ന സമിതി യോഗമാണ് അറിയിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന വിതരണക്കാരുടെ അഭ്യര്‍ത്ഥന സമിതി തള്ളി. ഉപഭോക്താക്കളുടെ താത്‍പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി തലവനുമായ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
ഗുരുവായൂര്‍ എന്‍.ആര്‍.ഐ മീറ്റ്
യു.എ.ഇയിലെ ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം വാര്‍ഷികാഘോഷവും ഫാമിലി മീറ്റും സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിന് ഷാര്‍ജ പാക്കിസ്ഥാന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഗുരുവായൂര്‍ എം.എല്‍.എ അബ്ദുല്‍ ഖാദര്‍ മുഖ്യാതിഥി ആയിരിക്കും. ഗുരുവായൂര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്‍റ് മുഹമ്മദ് യാസീന്‍, മാധ്യമ പ്രവര്‍ത്തകന്‍ നിസാര്‍ സെയ്ദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കും.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ കൊയ്ത്തുത്സവം വെള്ളിയാഴ്ച്ച
ദുബായ് മാര്‍ത്തോമാ ഇടവകയുടെ കൊയ്ത്തുത്സവം വെള്ളിയാഴ്ച നടക്കും. രാവിലെ 10.30 മുതല്‍ വൈകീട്ട് 7.30 വരെയാണ്പരിപാടി. വിവിധ സ്റ്റാളുകളിലായി നാടന്‍ ഭക്ഷണങ്ങള്‍, കായിക വിനോദങ്ങള്‍, ഗാനമേള, വൈദ്യ പരിശോധന തുടങ്ങിയവ ഉണ്ടാകും. ഇതിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു വിഹിതം യു.എ.ഇയിലെ ദുരിതം അനുഭവിക്കുന്നവരുടെ ഉന്നമനത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
സൌദിയില്‍ വിപുലമായ ഇന്‍ഷൂറന്‍സ് പദ്ധതി
സൗദി സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന 15 ലക്ഷത്തോളം സ്വദേശികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആറ് മാസത്തിനകം ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കും. കോഓപ്പറേറ്റീവ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്ലാ അല്‍ ഷരീഫാണ് ഇക്കാര്യം അറിയിച്ചത്. വലിയ സ്ഥാപനങ്ങളെല്ലാം നിലവില്‍ സ്വദേശികളും വിദേശികളുമായ എല്ലാ സ്ഥാപനങ്ങള്‍ക്കും നിലവില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കി വരുന്നത് കൊണ്ട് കുറഞ്ഞ തൊഴിലാളികള്‍ ജോലി ചെയ്യുന്ന ചെറിയ സ്ഥാപനങ്ങള്‍ക്കാണ് പുതിയ നിര്‍ദേശം ബാധകമാവുക. പാസ് പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ്, തൊഴില്‍ മന്ത്രാലയം എന്നീ വകുപ്പുകളുമായി സഹകരിച്ചായിരിക്കും പദ്ധതി നടപ്പിലാക്കുക.
- സ്വന്തം ലേഖകന്‍
|
നാടക സൌഹൃദം : കലാകാരന്‍മാരുടെ കൂട്ടായ്മ
സൌഹൃദത്തിന്‍റെ അണയാത്ത തിരികളുമായി അരങ്ങിലും അണിയറയിലും നാടക പ്രവര്‍ത്തകര്‍ തയ്യാര്‍ എടുക്കുന്നു. യു. എ. ഇ. യിലെ കലാകാരന്‍മാരുടെ കൂട്ടായ്മ, 'നാടക സൌഹൃദം' ആദ്യ സമാഗമത്തിനു വേദി ആവുകയണ് അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍. ജനുവരി 28 ബുധനാഴ്ച രാത്രി 9 മണിക്ക് യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന വിളംബരവും വൈക്കം മുഹമ്മദ് ബഷീറിന്റെ 'മുച്ചീട്ടു കളിക്കാരന്റെ മകള്‍' രംഗാ വിഷ്കാരവും.
രംഗ വേദിയില്‍ അനന്ത ലക്ഷ്മി, ഇടവേള റാഫി, ബിജു കിഴക്കനേല, അബൂബക്കര്‍, ഹരി അഭിനയ, മന്‍സൂര്‍, മുഹമ്മദാലി, സതീശന്‍ കുനിയേരി, അബ്ദുല്‍ റഹിമാന്‍, ഗഫൂര്‍ കണ്ണൂര്‍, ഷാഹിദ് കോക്കാട്, തുടങ്ങി ഒട്ടേറെ പ്രതിഭകള്‍ അണി നിരക്കുന്നു. സാക്ഷാത്‍കാരം: ജാഫര്‍ കുറ്റിപ്പുറം. നാടക സൌഹ്യദത്തിന്‍റെ സംഘാടകര്‍ : കെ. എം. എം. ഷറീഫ്, എ. പി. ഗഫൂര്‍ കണ്ണൂര്‍, ബിജു കിഴക്കനേല, ഷറഫ് (ബൈജു), അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, സഗീര്‍ ചെന്ത്രാപ്പിന്നി, സിയാദ് കൊടുങ്ങല്ലൂര്‍, കെ. വി. മുഹമ്മദാലി എന്നിവരാണ് സൂത്രധാരന്‍: റോബിന്‍ സേവ്യര്‍, സംവിധായകന്‍: മാമ്മന്‍. കെ. രാജന്‍. അരങ്ങില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ വിഷ്വല്‍ മീഡിയയിലും വ്യത്യസ്തങ്ങളായ അവതരണങ്ങളുമായി 'നാടക സൌഹൃദം' സജീവമായി നില കൊള്ളുമെന്ന് സംവിധായകന്‍ പറഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലായി ചിത്രീകരിക്കുന്ന നാടക സൌഹൃദത്തിന്‍റെ ടെലി സിനിമയിലും, തുടര്‍ന്നു വരുന്ന അരങ്ങിലെ രംഗാ വിഷ്കാരങ്ങളിലും സഹകരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് ഈ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ് : 050 54 62 429, 050 73 22 932 ഇമെയില്‍: natakasouhrudham@gmail.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
1 Comments:
Links to this post: |
26 January 2009
കെ.എം.സി.സി. സ്വീകരണ യോഗം
ദുബായ് കെ. എം. സി. സി. സംസ്ഥാന കമ്മിറ്റി വൈസ് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഉബൈദ് ചേറ്റുവക്ക് ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തില്‍ തൃശൂര്‍ ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത് ഉപഹാരം നല്‍കി സ്വീകരിച്ചു. ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് കെ. എം. സി. സി. കമ്മിറ്റി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി അദ്ധ്യക്ഷത വഹിച്ച സ്വീകരണ യോഗത്തില്‍ ഷാഹുല്‍ ഹമീദ്, അലി അകലാട്, അബ്ദുള്ളക്കുട്ടി ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, അലി കാക്കശ്ശേരി, ഷിഹാബുദ്ദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
തന്‍റെ മറുപടി പ്രസംഗത്തില്‍, പൊതു പ്രവര്‍ത്തന രംഗത്തെ അനുഭവങ്ങള്‍ പങ്കു വെച്ചതും, മണ്‍ മറഞ്ഞു പോയ നേതാക്കളെ അനുസ്മരിച്ച് സംസാരിച്ചതും, സദസ്യരുടെ മിഴികള്‍ ഈറനണിയിച്ചു. അബ്ദുല്‍ അസീസ് സ്വാഗതവും വി. എച്ച്. മുജീബ് നന്ദിയും പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
25 January 2009
ഇന്ത്യന്‍ സ്കൂളുകള്‍ക്ക് എതിരെ പ്രവര്‍ത്തിച്ചാല്‍ നടപടി
ഇന്ത്യന്‍ സ്കൂളുകള്‍ക്ക് ദോഷകരമായ വിധത്തില്‍ പ്രവര്‍ത്തി ക്കുന്നവര്‍ക്ക് എതിരേ കര്‍ശനമായ നടപടി എടുക്കുമെന്ന് സൗദിയിലെ ഇന്ത്യന്‍ അംബാസഡര്‍ എം. ഒ. എച്ച്. ഫാറൂഖ് മുന്നറിയിപ്പ് നല്‍കി. ഇത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നും സൗദിയില്‍ മാത്രമല്ല ഇന്ത്യയിലും നടപടി ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. ദമാം ഇന്ത്യന്‍ സ്കൂള്‍ സ്ഥാപക ദിനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അംബാസഡര്‍. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ. ഇ. കെ. മുഹമ്മദ് ഷാഫി അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ അസ്ഗര്‍ ഖാന്‍ പ്രസംഗിച്ചു.
Labels: saudi
- സ്വന്തം ലേഖകന്‍
|
സലാലയില്‍ യാത്രാ പ്രശ്നം
ഒമാനിലെ സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ക്ലേശം പരിഹരിക്കണമെന്ന് ഓള്‍ ഇന്ത്യ എയര്‍പോര്‍ട്ട് യൂസേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. കൊച്ചി വിമാനത്താവളത്തില്‍ വീണ്ടും യൂസേഴ്സ് ഫീ നടപ്പിലാക്കിയാല്‍ ശക്തിയായി നേരുടുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി. ചെയര്‍മാന്‍ കെ. എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. യൂസേഴ്സ് ഫോറം ഒമാന്‍ ഘടകം പ്രസിഡന്‍റ് എന്‍. കെ. അബ്ദുല്‍ ഖാദര്‍ അധ്യക്ഷത വഹിച്ചു.
Labels: oman
- സ്വന്തം ലേഖകന്‍
|
ചിരന്തന പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
ദുബായിലെ ചിരന്തന സാംസ്കാരിക വേദിയുടെ മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ദുബായ് ഫ്ലോറ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ നിസാര്‍ സെയ്ദ്, ടി.പി ഗംഗാധരന്‍ എന്നിവര്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. പ്രശംസാ പത്രവും സ്വര്‍ണ മെഡലും പൊന്നാടയും അടങ്ങിയതാണ് അവാര്‍ഡ്.
മലബാര്‍ ഗോള്‍ഡ് എംഡി ഷംലാല്‍ അഹമ്മദ് സ്വര്‍ണ മെഡലും സബാ ഗ്രൂപ്പ് എം.ഡി സബാ ജോസഫ് പൊന്നാടയും കൊച്ചി എയര്‍ പോര്‍ട്ട് ഡയറക്ടര്‍ ജോര്‍ജ്ജ് നരേപ്പറമ്പില്‍ പ്രശംസാപത്രവും സമ്മാനിച്ചു.
- സ്വന്തം ലേഖകന്‍
|
റാസല്‍ഖൈമയില്‍ കനത്ത മഞ്ഞ് വീഴ്ച്ച
റാസല്‍ ഖൈമയില്‍ ഉയര്‍ന്ന പ്രദേശങ്ങളില്‍ കനത്ത മഞ്ഞു വീഴ്ച. ജബല്‍ ജെയ്സ് പര്‍വത നിരകള്‍ രാത്രി വീണ മഞ്ഞില്‍ പുതഞ്ഞ് കിടക്കുകയാണിപ്പോള്‍. 5700 അടി ഉയരത്തിലുള്ള ഈ പര്‍വത നിരകളില്‍ താപനില മൈനസ് മൂന്ന് ഡ്രിഗ്രിവരെ താഴ്ന്നു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മുതല്‍ ആരംഭിച്ച മഞ്ഞ് വീഴ്ച ഇപ്പോഴും തുടരുകയാണ്. ഇന്നലെ ഉച്ചവരെ 10 സെന്‍റീമീറ്റര്‍ കനത്തില്‍ മഞ്ഞ് വീണിട്ടുണ്ട്. പ്രദേശത്തെ ഏറ്റവും കൂടിയ താപനില 1 ഡിഗ്രി സെല്‍ഷ്യസാണ്. റാസല്‍ഖൈമയില്‍ പെയ്ത മഴയെ തുടര്‍ന്നാണ് താപനില താഴ്ന്നത്. 2004 ലാണ് റാസല്‍ ഖൈമയില്‍ ഇതിന് മുമ്പ് കനത്ത മഞ്ഞ് വീഴ്ച അനുഭവപ്പെട്ടത്. എന്നാല്‍ 2004 ഡിസംബര്‍ 28 നുണ്ടായ മഞ്ഞു വീഴ്ചയേക്കാള്‍ കനത്ത മഞ്ഞു വീഴ്ചയാണ് ഇപ്പോള്‍ അനുഭവപ്പെട്ടിരിക്കുന്നത്.
Labels: rak
- സ്വന്തം ലേഖകന്‍
|
24 January 2009
ടീക്കയുടെ പുതിയ ഭാരവാഹികള്‍
തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനീയറിഗംഗ് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടീക്കയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി ജോണ്‍സണ്‍ കെ.സിയേയും സെക്രട്ടറിയായി ജേക്കബ് അരിക്കലിനേയും ട്രഷററായി വിനൂപ് കുമാറിനേയും തെരഞ്ഞെടുത്തു. വവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഭരണസമിതി
ബഹ്റൈനിലെ ഇന്ത്യന്‍ സ്കൂളില്‍ പുതിയ ഭരണസമിതി സ്ഥാനമേറ്റു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയര്‍ എ.അജയകുമാര്‍ ചെയര്‍മാന്‍ ഡോക്ടര്‍ ജെ.വെങ്കിടാചലത്തിന് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങില്‍ ബഹ്റൈന്‍ യുവജനക്ഷേമ-കായിക വകുപ്പ് അഡ്വൈസര്‍ സലേഹ് ഈസ ബിന്‍ ഹിന്‍ദി മുഖ്യ അതിഥിയായിരുന്നു. ഒന്‍പത് ഭരണ സമിതി അംഗങ്ങളും ചടങ്ങില്‍ ചുമതലയേറ്റു. ഡോക്ടര്‍ എ.എസ്.പിള്ള സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്രഹാം ജോണ്‍ നന്ദിയും പറഞ്ഞു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ഗള്‍ഫിലും ജനകീയ വികസന സമിതി
ലാവ്ലിന്‍ കേസില്‍ പ്രതിയായ പിണറായി വിജയനെ സി.പി.എമ്മില്‍ നിന്ന് പുറത്താക്കി പാര്‍ട്ടിയുടെ സല്‍പ്പേരിനേറ്റ കളങ്കം കഴുകിക്കളയാന്‍ കേന്ദ്ര നേതൃത്വം തയ്യാറാവണമെന്ന് ജനകീയ വികസന സമിതി യു.എ.ഇ ഘടകത്തിന്‍റെ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. ആവശ്യമടങ്ങിയ ഫാക്സ് സന്ദേശം സംഘടന പാര്‍ട്ടി പോളിറ്റ് ബ്യൂറോയ്ക്ക് അയച്ചു. ഷാര്‍ജയില്‍ ചേര്‍ന്ന യോഗത്തില്‍ വി.എ.ലത്തീഫ് അദ്ധ്യക്ഷനായിരുന്നു. സണ്ണി മാത്യു കണ്‍വീനറായി 10 അംഗ ഓര്‍ഗനൈസിംഗ് കമ്മിറ്റിയെ യോഗം തെരഞ്ഞെടുത്തു.
- സ്വന്തം ലേഖകന്‍
|
യു.എ.ഇയില്‍ ശക്തമായ മഴ
യു.എ.ഇയില്‍ പരക്കെ മഴ പെയ്തു. അബുദാബിയിലും ദുബായിലും ശക്തമായ മഴയാണ് പെയ്തത്. മഴയെ തുടര്‍ന്ന് റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടര്‍ന്ന് വാഹനാപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അബുദാബിയിലെ ഷഹാമയില്‍ ഉണ്ടായ അപകടം ഏറെ നേരം ഗതാഗതക്കുരുക്കുണ്ടാക്കി. രാജ്യത്ത് ഇന്ന് മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിരുന്നു.
- സ്വന്തം ലേഖകന്‍
|
23 January 2009
റഹ്മാനിയ അറബിക് കോളജ് യു.എ.ഇ. ഉത്തര മേഖല കമ്മറ്റിക്ക് പുതിയ ഭാരവാഹികള്‍
ദുബായ് : കേരളത്തില്‍ ആദ്യമായി മത ഭൌതിക സമന്വയ വിദ്യാഭ്യാസ രംഗത്തേക്ക് മുന്നിട്ടിറങ്ങിയ കടമേരി റഹ്മാനിയ്യ അറബിക് കോളജ് 40ാം വര്‍ഷത്തിലേക്ക് പ്രവേശിക്കവെ സ്ഥാപനത്തിന്റെ പുരോഗതിയില്‍ ഏറെ പങ്ക് വഹിച്ച യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി പുതു വര്‍ഷത്തില്‍ പുതുമകളാര്‍ന്ന ജീവ കാരുണ്യ സേവന പ്രവര്‍ത്തനങ്ങളും ആയി രംഗത്തിറങ്ങുന്നു എന്ന് അറിയിച്ചു. കോളേജ് പ്രിന്‍സിപ്പലും പ്രമുഖ പണ്ഡിതനും ആയ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാരുടെ നേതൃത്വത്തില്‍ നടന്ന 22ാം വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ ആണ് നൂതന പദ്ധതികളുടെ ആസൂത്രണത്തിനും വിപുലമായ ഫണ്ട് ശേഖരണത്തിനും തുടക്കം കുറിച്ചത്. തുടര്‍ന്ന് പുതു വര്‍ഷത്തിലെ ഭാരവാഹികളേയും പ്രഖ്യാപിച്ചു.
പ്രസിഡന്റ് കാട്ടില്‍ അമ്മദ് ഹാജി, വര്‍ക്കിങ് പ്രസി. എ. ബി. അബ്ദുല്ല ഹാജി, ജന. സെക്രട്ടറി പി. കെ. അബ്ദുള്‍ കരീം, ട്രഷറര്‍ കടോളി അഹ്മദ്, ഓര്‍ഗ. സെക്രട്ടറിമാര്‍ അബൂബക്കര്‍ കുറ്റിക്കണ്ടി, ഇബ്രാഹിം മുറിച്ചാണ്ടി, ഹക്കീം ഫൈസി, വൈ. പ്രസിഡന്റുമാര്‍ വെള്ളിലാട്ട് അബ്ദുല്ല, എ. ടി. ഇബ്രാഹിം ഹാജി, കടോളി അബൂബക്കര്‍, കെ. കുഞ്ഞബ്ദുല്ല, വലിയാണ്ടി അബ്ദുല്ല, ചാലില്‍ ഹസ്സന്‍, കുറ്റിക്കണ്ടി ഇബ്രാഹിം, ജോ. സെക്രട്ടറിമാര്‍ പാറക്കല്‍ മുഹമ്മദ്, അബ്ദുല്ല റഹ്മാനി, മൊയ്തു അരൂര്‍ എന്നിവരാണ് പുതിയ ഭാരവാഹികള്‍. Labels: associations
- ജെ. എസ്.
4 Comments:
Links to this post: |
പ്രവാസി സുരക്ഷക്ക് എന്തു പറ്റി?
ദുബായ് : പ്രവാസി സുരക്ഷ കുടുംബ ആരോഗ്യ പദ്ധതിയെ കുറിച്ച് അതില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് ശരിയായ വിവരം നല്‍കണം എന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരത്തില്‍ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് പ്രവാസി സുരക്ഷാ കുടുംബ ആരോഗ്യ പദ്ധതി. വര്‍ഷത്തില്‍ 990/- രൂപ വെച്ച് ഓരോ പ്രവാസിയില്‍ നിന്നും ഈടാക്കിയ തുക കോടികള്‍ വരും. 2005 വരെ കാലാവധി പറഞ്ഞിരുന്ന പദ്ധതി കഴിഞ്ഞ് ഇത്രയും വര്‍ഷം ആയിട്ടും ഇതെ കുറിച്ച് അന്വേഷിച്ച് നോര്‍ക ഓഫീസില്‍ എത്തുന്നവരോട് അവര്‍ കൈ മലര്‍ത്തുകയാണ് എന്ന് ഫോറം ആരോപിച്ചു. ഈ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ന്യയമായും പ്രവാസികള്‍ക്ക് അവകാശം ഉണ്ട്. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ഫോറം ദുബായ് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഹറൂഫ് ഉല്‍ഘാടനം ചെയ്തു. മൊഹിനുദ്ദീന്‍ ചാവക്കാട്, ഇസ്മായില്‍ ആരിക്കടി, അബ്ദുള്ള പൊന്നാനി, പി. പി. കെ. മൂസ, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍ കഴക്കൂട്ടം, റഫീഖ് തലശ്ശേരി, ഹസ്സന്‍ കൊട്ട്യടി, അസീസ് സേട്ട്, അഷ്രഫ് എം. കെ. എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അസീസ് ബാവ സ്വാഗതവും ട്രഷറര്‍ ഹക്കീം വഴക്കളായി നന്ദിയും പറഞ്ഞു. - മുഹമ്മദ് ബള്ളൂര്‍ Labels: associations, nri
- ജെ. എസ്.
|
പ്രവാസി ഭാരതീയര്‍ക്കായി ഒരു വെബ്സൈറ്റ്
പ്രവാസികള്‍ക്കു വേണ്ടി രൂപ കല്‍പ്പന ചെയ്ത വെബ്സൈറ്റ് www.care4nri.com അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. അല്‍ഐന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, സൈറ്റിന്‍റെ ഉപജ്ഞാതാക്കളായ അശോക് കുമാര്‍, നാസ്സര്‍ എന്നിവരും
ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, അതുല്യ ചെയര്‍മാന്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു. ഈ വെബ്സൈറ്റ്, പ്രവാസികള്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാജി പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ഡോ. വി.എന്‍. രാധാക്യഷ്ണന് പുരസ്ക്കാരം
കാല്‍ നൂറ്റാണ്ടിലെ പ്രയത്നം കൊണ്ടും സ്തുത്യര്‍ഹമായ സേവനം കൊണ്ടും അയുര്‍വേദ / ടൂറിസം രംഗത്തും റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് രംഗത്തും തന്‍റെ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന ശാന്തി മഠം ബില്‍ഡേഴ്സ് ആന്‍ഡ് ഡവലപ്പേഴ്സ് ചെയര്‍മാന്‍ ഡോ. വി. എന്‍. രാധാക്യഷ്ണന് 'ലൈഫ് അച്ചീവ്മെന്‍റ്' അവാര്‍ഡ് നല്‍കി ഡെസര്‍ട്ട് വിഷന്‍ ആദരിച്ചു.
അല്‍ ഐന്‍ സുഡാനി സോഷ്യല്‍ ക്ലബില്‍ വെച്ച് നടന്ന ചടങ്ങില്‍ ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, ഐ. എസ്. സി. ജനറല്‍ സിക്രട്ടറി ജിമ്മി, ട്രഷറര്‍ നസീര്‍, പി. കെ. ബഷീര്‍, പ്രൊഫ. ഉമ്മന്‍ വര്‍ഗ്ഗീസ്, പ്രോഗ്രാം കോഡിനേറ്റര്‍ ഷാജി, എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഏഷ്യാനെറ്റ് സിനിമാല ടീം അവതരിപ്പിച്ച കോമഡി ഷോയും വിവിധ കലാ പരിപാടികളും അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, personalities
- ജെ. എസ്.
|
ചന്ദ്രയാന്റെ ശില്‍പ്പിയുമായി സംവാദം
ദുബായ് : ദുബായിലെ എന്‍. എസ്. എസ്. എഞ്ചിനീയറിങ്ങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ വിക്രം സാരാഭായ് ബഹിരാകാശ കേന്ദ്രത്തിന്റെ മേധാവി ഡോ. കെ രാധാകൃഷ്ണനുമായി ഒരു സംവാദം സംഘടിപ്പിക്കുന്നു. ജനുവരി 24ന് രാവിലെ ഏഴ് മണി മുതല്‍ പത്ത് മണി വരെ ദുബായ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് എതിര്‍ വശത്തുള്ള അല്‍ ബുസ്താനാ റൊട്ടാനാ ഹോട്ടലിന്റെ അല്‍ ബഹാരി ഹാളിലാണ് സംവാദം നടക്കുക. സീറ്റുകള്‍ പരിമിതം ആയതിനാല്‍ താല്‍പ്പര്യം ഉള്ളവര്‍ നേരത്തേ സാന്നിധ്യം അറിയിക്കണം എന്ന് സംഘാടകര്‍ അറിയിച്ചു.
ശാസ്ത്ര സാങ്കേതിക സാമ്പത്തിക രംഗത്തെ പ്രമുഖരുമായി കൂടിക്കാഴ്ചക്ക് അവസരം ഒരുക്കുന്ന “വിജയത്തിലേക്കുള്ള യാത്ര” എന്ന പദ്ധതിയുടെ ഭാഗം ആയിട്ടാണ് സംവാദം സംഘടിപ്പിക്കുന്നത്. ഡോ. കെ. രാധാകൃഷ്ണന് പുറമെ ഇന്ത്യയുടെ പരം സൂപ്പര്‍ കമ്പ്യൂട്ടറുകളുടെ ഉപജ്ഞാതാവും ശാസ്ത്രജ്ഞനും ആയ പദ്മശ്രീ ഡോ. വിജയ് പി. ഭട്കര്‍, ദുബായിലെ എമിറേറ്റ്സ് ബിസിനസ്സ് പത്രത്തിന്റെ എഡിറ്റര്‍ ഭാസ്കര്‍ രാജ് എന്നിവരും സംവാദത്തില്‍ പങ്കെടുക്കും.
Labels: associations, dubai, personalities
- ജെ. എസ്.
|
സ്ത്രീധന വിരുദ്ധ ബോധ വല്‍ക്കരണം
കമ്പോള വല്‍ക്കരിക്കപ്പെട്ട വിവാഹ രംഗത്തെ സ്ത്രീധന മാമൂലുകള്‍ക്കും ധൂര്‍ത്തുകള്‍ക്കും പീഢന ഭീകരതകള്‍ക്കും എതിരെ നാട്ടിലും ഗള്‍ഫ് മേഖലയിലും “സലഫി ടൈംസ്” ഫ്രീ ജേര്‍ണല്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന രജത ജൂബിലി ക്കാലം നിരന്തരം തീവ്ര ബോധ വല്‍ക്കരണം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. ഈ ദൃശ ലക്ഷ്യത്തില്‍ “കേരളാ സ്റ്റേറ്റ് ആന്റി ഡൌറി ഫോറം” സ്ഥാപിച്ച് നാട്ടിലേയും ഇവിടുത്തേയും മാധ്യമ, സാമൂഹ്യ, സാംസ്ക്കാരിക പ്രവര്‍ത്തകരുടെ പടയണി സൃഷ്ടിച്ച ഒറ്റയാള്‍ പട്ടാളം എന്ന് അറിയപ്പെട്ടിരുന്ന യശഃ ശ്ശരീരനായ മുഹമ്മദലി പടിയത്ത് ധാരാളം സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ സംഘടിപ്പിക്കുകയും കുടുംബ സംഗമങ്ങളിലൂടെയും ചിത്ര പ്രദര്‍ശനങ്ങളിലൂടെയും ജാഥകള്‍ സംഘടിപ്പിച്ചും “സ്ത്രീധന വിരുദ്ധ വേദി” പഞ്ചായത്തുകള്‍ തോറും പ്രതിനിധികള്‍ എത്തി കൂട്ടായ്മകള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നത് സംഗമം അനുസ്മരിച്ചു. ഈദൃശ കൂട്ടായ്മകള്‍ തുടരുന്നതിന്റെ പ്രാരംഭ സംഗമം ദുബായ് വര്‍ബാ സെന്ററില്‍ വെച്ച് പുനഃ സംഘടിപ്പിച്ച സ്ത്രീധന വിരുദ്ധ വേദിയുടെ പ്രസിഡന്റ് കെ. എ. ജബ്ബാരിയുടെ അധ്യക്ഷതയില്‍ വിജയകരമായി നടന്നു. ഇന്ത്യയിലെ ആദ്യത്തെ സ്ത്രീധന രഹിത മാതൃകാ പഞ്ചായത്ത് ആയി തെരഞ്ഞെടുക്കപ്പെട്ട നിലമ്പൂര്‍ പഞ്ചായത്തിനെ അഭിനന്ദിച്ചു കൊണ്ടും പിന്തുണ വാഗ്ദാനം ചെയ്തു കൊണ്ടും ഉള്ള പ്രമേയം ജന. സെക്രട്ടറി അബൂബക്കര്‍ കണ്ണോത്ത് അവതരിപ്പിച്ചു. വനിതാ വിംഗ് കണ്‍വീനര്‍ അനിത ടീച്ചര്‍, ഫൌസിയ സലീം, ഷീലാ പോള്‍, എ. കെ. ചേറ്റുവ, റെജി ജോണ്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സജീവമായി പങ്കെടുത്തു.
- ജബ്ബാര്‍ കെ. എ.
- ജെ. എസ്.
|
ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റാള്‍
ദുബായ് : ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിന്റെ ഭാഗമായി ഹെറിറ്റേജ് വില്ലേജില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സ്റ്റാള്‍ ജന ശ്രദ്ധ ആകര്‍ഷിക്കുന്നു. ഇസ്ലാമിനെ പരിചയ പ്പെടുത്തുവാന്‍ പരമ്പരാഗത രീതിയില്‍ ദുബായ് ടൂറിസം ആന്‍ഡ് ഡവലപ്മെന്റ് വിഭാഗം തയ്യാറാക്കിയ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ ആണ് ഇസ്ലാഹി സെന്ററിന്റെ സ്റ്റാള്‍ തുറന്നിട്ടുള്ളത്. ഐ. എസ്. എം. സംസ്ഥാന ജഃ സെക്രട്ടറി സി. പി. സലീം ഉല്‍ഘാടനം ചെയ്ത സ്റ്റാള്‍ ഡി. എസ്. എഫിന്റെ അവസാന ദിവസം വരെ തുറന്ന് പ്രവര്‍ത്തിക്കും എന്ന് അറിയിച്ചിട്ടുണ്ട്. ഇസ്ലാമിനെ മറ്റ് മതസ്ഥര്‍ക്ക് പരിചയപ്പെടുത്തുന്ന പുസ്തകങ്ങളും സി. ഡി. കളും മറ്റും ഉള്‍പ്പടെ നിരവധി പ്രസാധകരുടെ പുസ്തകങ്ങളുടെ ഒരു വന്‍ ശേഖരം തന്നെ ഇവിടെ സജ്ജം ആക്കിയിട്ടുണ്ട്. ചില പുസ്തകങ്ങളും സി. ഡി. കളും സൌജന്യമായും ഇവിടെ നിന്നും ലഭിക്കും.
- അസ്‌ലം പട്ട്‌ല Labels: associations
- ജെ. എസ്.
|
വൈഡര്‍ അലയന്‍സ് അനുശോചിച്ചു
ദുബായ് : ലോക ക്രൈസ്തവ സമൂഹത്തിന് തന്റെ ജീവിത ദര്‍ശനം കൊണ്ട് അനുകരണീയം ആയ മാതൃക കാണിച്ച മഹത്തായ വ്യക്തിത്വത്തിന്റെ ഉടമ ആയിരുന്നു കാലം ചെയ്ത ഫിലിപ്പോസ് മാര്‍ യൌസേബിയോസ് എന്ന് മറുനാടന്‍ സമൂഹത്തിന്റെ കൂട്ടായ്മയായ വൈഡര്‍ അലയന്‍സ് ഗള്‍ഫ് റീജിയന്‍ ഭാരവാഹികളായ ജോബി ജോഷ്വ (ചെയര്‍മാന്‍), ഡയസ് ഇടിക്കുള (സെക്രട്ടറി), ലിനോജ് ചാക്കോ, ജോജി എബ്രഹാം, പി. വി. എബ്രഹാം, അബിജിത്ത് പാറയില്‍ എന്നിവര്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.
Labels: associations, dubai
- ജെ. എസ്.
|
22 January 2009
ഫലസ്തീന്‍കാരി പെണ്ണിന് കാസര്‍കോട്ടുകാരന്‍ പയ്യന്‍
ഫലസ്തീന്‍ യുവതിക്ക് മലയാളി വരന്‍. കാസര്‍ക്കോട് സ്വദേശി അബ്ദുല്‍ സലാമാണ് നബ് ലസില്‍ സ്ഥിരതാമസമാക്കിയ നഷ് വ യെ ജീവിത സഖിയാക്കിയത്. ഇരുവരും തമ്മിലുള്ള വിവാഹം ദുബായില്‍ നടന്നു.
ദുബായ് കോടതിയില്‍ വച്ചാണ് കാസര്‍ക്കോട് ഉപ്പള അട്ടഗോളി സ്വദേശി അബ്ദുല്‍ സലാം ഫലസ്തീനിലെ നബ് ലസ് സ്വദേശി നഷ് വയെ ജീവിത സഖിയാക്കിയത്. ദുബായില്‍ സ്വന്തം ബിനിസ് നടത്തുകയാണ് അബ്ദുല്‍ സലാം. കഴിഞ്ഞ ദിവസമാണ് നഷ് വയുടെ മാതാപിതാക്കളായ ആദില്‍ സുലൈമാന്‍ അവാദും സാഹിറയും കുടുംബ സമേതം ദുബായില്‍ എത്തിയത്. ഫലസ്തീന്‍ യുവതിയെയാണ് അബ്ദുല്‍ സലാം കല്യാണം കഴിച്ചതെങ്കിലും ഇതൊരു പ്രണയ വിവാഹമല്ല. ചാറ്റിംഗിലൂടെ സലാമിനെ പരിചയപ്പെട്ട സാഹിറ തന്‍റെ മകളെ ഈ യുവാവിന് വിവാഹം കഴിച്ച് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ദുബായില്‍ തന്നെയുള്ള സലാമിന്‍റെ സഹോദരന്‍ അയ്യൂബ് അലിയുടെ പിന്തുണകൂടിയായതോടെ വിവാഹത്തിന് കളമൊരുങ്ങി. ഫലസ്തീനില്‍ നിന്നെത്തിയ നഷ് വയുടെ കുടുംബം അടുത്ത മാസം തിരിച്ചു പോകും. വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചെങ്കിലും ഫലസ്തീനിലെ യുദ്ധം ഒരിക്കലും അവസാനിക്കല്ല എന്നാണ് നഷ് വയുടെ മാതാവ് സാഹിറ പറയുന്നത്. എന്തൊക്കെ പ്രതിബന്ധങ്ങളുണ്ടെങ്കിലും ജന്മനാട്ടില്‍ തന്നെ താമസിക്കാനാണ് തങ്ങള്‍ക്ക് ഏറെ ഇഷ്ടമെന്ന് സാഹിറ വ്യക്മാക്കുന്നു. ഏതായാലും ദുബായില്‍ തന്നെ താമസമാക്കാനാണ് നഷ് വയുടേയും അബ്ദുല്‍ സലാമിന്‍റേയും തീരുമാനം. കേരളത്തിലെ അബ്ദുല്‍ സലാമിന്‍രെ ബന്ധുക്കളെ സന്ദര്‍ശിക്കുന്ന ആ സുന്ദര മൂഹര്‍ത്തത്തിനായുള്ള കാത്തിരിപ്പിലാണ് നഷ് വ ഇപ്പോള്‍.
- സ്വന്തം ലേഖകന്‍
|
അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു
ദുബായിലെ അമേരിക്കന്‍ കോണ്‍സുലേറ്റ് അടച്ചിട്ടു. സുരക്ഷാ കാരണങ്ങളാലാണ് കോണ്‍സുലേറ്റ് അടച്ചിട്ടതെന്നാണ് സൂചന. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ല. ദുബായ് വേള്‍ഡ് ട്രേഡ് സെന്‍ററിലാണ് അമേരിക്കന്‍ കോണ്‍സുലേറ്റ് പ്രവര്‍ത്തിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
യു.എ.ഇ യില്‍ പുതിയ മാധ്യമ നയം
യുഎഇയില്‍ പുതിയ മാധ്യമ നിയമത്തിനുള്ള അന്തിമ രേഖ ഇന്നലെ ചേര്‍ന്ന ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗീകരിച്ചു. മാധ്യമ പ്രവര്‍ത്തകരെ അവരുടെ ജോലിയുമായി ബന്ധപ്പെട്ട് ജയിലില്‍ അടക്കാന്‍ പാടില്ല എന്ന് നിഷ്കര്‍ഷിക്കുന്നതാണ് ഈ നിയമം. പകരം അമിത നിരക്കിലുള്ള പിഴ ഈടാക്കാമെന്ന് നിയമത്തില്‍ വ്യവസ്ഥയുണ്ട്.
- സ്വന്തം ലേഖകന്‍
|
മാധ്യമ പുരസ്ക്കാരങ്ങള്‍ വെള്ളിയാഴ്ച്ച വിതരണം ചെയ്യും
ചിരന്തനയുടെ 2007 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ വെള്ളിയാഴ്ച ദുബായില്‍ വിതരണം ചെയ്യും. മാധ്യമ പ്രവര്‍ത്തകരായ നിസാര്‍ സെയ്ദ്, ടി.പി ഗംഗാധരന്‍ എന്നിവരാണ് പുരസ്ക്കാരങ്ങള്‍ ഏറ്റുവാങ്ങുക. ദേര ദുബായിലെ ഫ്ലോറ ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രി ഏഴ് മുതലാണ് പരിപാടി. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിക്കും.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ അമ്പു തിരിന്നാള്‍
ദുബായ് സെന്‍റ് മേരീസ് കാത്തോലിക്കാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ അമ്പുതിരുനാള്‍ വെള്ളിയാഴ്ച ആഘോഷിക്കും. പള്ളിയിലെ മലയാളി കാത്തോലിക്കാ സമൂഹമാണ് തിരുനാള്‍ സംഘടിപ്പിക്കുന്നത്. വെള്ളിയാഴ്ച രാവിലെ 11.30 ന് സമൂഹബലിയോടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കും. തുടര്‍ന്ന് പ്രദക്ഷിണം, അമ്പുവണങ്ങല്‍, നേര്‍ച്ച വിതരണം എന്നിവ ഉണ്ടാകും. തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നതിനായി ദുബായിലെ വിവിധ ലേബര്‍ ക്യാമ്പുകളില്‍ നിന്ന് പള്ളിയിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
21 January 2009
മികച്ച കൈയക്ഷരമുള്ളവരെ കണ്ടെത്താന്‍ മത്സരം
ദുബായിലെ ഡിസി കറന്‍റ് ബുക്സും സാബീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായി മികച്ച കൈയക്ഷരമുള്ളവരെ കണ്ടെത്താന്‍ മത്സരം സംഘടിപ്പിക്കുന്നു. ലോക കൈയക്ഷര ദിനത്തോട് അനുബന്ധിച്ചാണ് ഇംഗ്ലീഷില്‍ മത്സരം സംഘടിപ്പിക്കുന്നത്. വ്യാഴാഴ്ച രാവിലെ 10 മുതല്‍ രാത്രി 10 വരെ ബര്‍ദുബായ് സബീല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2718117 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ വാടക വര്‍ദ്ധന പാടില്ല
ദുബായില്‍ കഴിഞ്ഞ വര്‍ഷം വാടക കരാര്‍ ഉണ്ടാക്കിയവര്‍ക്ക് ഈ വര്‍ഷം വര്‍ധനവ് ഉണ്ടാകില്ല. വാടക വര്‍ധന പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. താമസ ആവശ്യത്തിനും വാണിജ്യ ആവശ്യത്തിനും എടുത്ത കെട്ടിടങ്ങള്‍ക്കെല്ലാം തന്നെ ഈ നിയമം ബാധകമാണ്. വാടക കഴിഞ്ഞ വര്‍ഷത്തേതിന് തുല്യമോ 25 ശതമാനം കുറവോ ആയിരിക്കണമെന്നും 2009ലെ ഉത്തരവ് നമ്പര്‍ ഒന്ന് വ്യക്തമാക്കുന്നു. റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി ഏജന്‍സിയാണ് വാടക സൂചിക നിര്‍ണയിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
20 January 2009
മദ്രസ വിദ്യാഭ്യാസത്തിന് അംഗീകാരം
ദുബായ് : മദ്രസ വിദ്യാഭ്യാസത്തിന് ഔദ്യോഗിക അംഗീകാരം നല്‍കാനും മറ്റ് വിദ്യാഭ്യാസ യോഗ്യതകള്‍ക്ക് സമാനമായി മദ്രസ വിദ്യാഭ്യാസത്തെ പരിഗണിക്കാനുമുള്ള കേന്ദ്ര സര്‍ക്കാറിന്റെ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനാ ര്‍ഹവുമാണെന്ന് ആലൂര്‍ ടി. എ. മഹ്മൂട് ഹാജി പ്രസ്താവിച്ചു. ഇതിന്റെ ഭാഗമായി മദ്രസ വിദ്യാഭ്യാസം നവീകരിക്കുന്നതിന് കേന്ദ്ര മദ്രസാ ബോര്‍ഡ് സ്ഥാപിക്കുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ചു വരികയാണെന്നും ഇതു സംബന്ധിച്ച ബില്‍ അടുത്ത പാര്‍ലമന്റ് സമ്മേളനത്തില്‍ അവതരിപ്പി ക്കുമെന്നുമുള്ള കേന്ദ്ര മാനവ ശേഷി മന്ത്രി അര്‍ജുന്‍ സിംഗിന്റെ പ്രസ്താവനയേയും മുസ്ലിം വിഭാഗങ്ങളുടെ പുരോഗതിക്കായി സച്ചാര്‍ കമ്മിറ്റി സമഗ്രമായി നടപ്പാക്കണമെന്ന ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ പ്രസ്താവനയേയും ദുബായില്‍ നിന്ന് അയച്ച വാര്‍ത്താ കുറുപ്പില്‍ ആലൂര്‍ പ്രശംസിച്ചു.
- ജെ. എസ്.
|
YMCA - ബാലരമ ചിത്ര രചനാ മത്സരം
അബുദാബി YMCA യും ബാലരമയും സംയുക്തമായി സംഘടിപ്പിച്ച ചിത്ര രചനാ മത്സരത്തില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കഴിഞ്ഞ നവംബറില്‍ നടന്ന ചിത്ര രചനാ മത്സരത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമായി 140 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തിരുന്നു. സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ റവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യാതിഥി ആയിരുന്നു. ഇതര സഭകളിലെ വൈദികരും വിശ്വാസികളും സംബന്ധിച്ചു.
YMCA പ്രസിഡന്‍റ് ബിജി തോമസ്, സിക്രട്ടറി സജി തോമസ്, ട്രഷറര്‍ റിഥിന്‍ ജേക്കബ്, കണ്‍വീനര്‍മാരായ എബ്രഹാം വര്‍ഗ്ഗീസ്, എബി പോത്തന്‍, ഷാജി വര്‍ഗ്ഗീസ്, അനില്‍ മാത്യു എന്നിവര്‍ ആസംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അബുദാബിയിലെ വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങളിലെ ഗായക സംഘങ്ങള്‍ അവതരിപ്പിച്ച "ക്രിസ്മസ് കരോള്‍ - ഗ്ലോറിയസ് ഹാര്‍മ്മണി 2008" അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, art, associations, kids
- ജെ. എസ്.
|
സനദ് ദാന മഹാ സമ്മേളനം
മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്, മുസ്വഫ എസ്. വൈ. എസ്, മര്‍കസ് കമ്മിറ്റികള്‍ക്ക് വേണ്ടി മര്‍കസ് സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ് ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത് മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ് സമ്മേളനത്തോ ടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, associations, charity
- ജെ. എസ്.
|
ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.
ഏതു വര്‍ഗ്ഗത്തിന്‍റെ താല്പര്യത്തെ ആണോ സംരക്ഷിക്കേണ്ടത്, അതില്‍ നിന്നും വ്യതിചലിച്ച് സുഖ സൌഭാഗ്യങ്ങളില്‍ ലയിച്ചു പോകുന്ന സമകാലിക തൊഴിലാളി പ്രസ്ഥാന നേതാക്കളും, പ്രവര്‍ത്തകരും സ. ഇ. ബാലാനന്ദന്‍റെ ജീവിതം മാത്യക ആക്കണം എന്നും, താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ചു മുന്നേറി വന്ന, ത്യാഗ പൂര്‍ണ്ണമായ അദ്ദേഹത്തിന്‍റെ ജീവിതം വിശകലനം ചെയ്തു കൊണ്ട് ശക്തി പ്രവര്‍ത്തകര്‍ സംസാരിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, obituary, political-leaders-kerala
- ജെ. എസ്.
1 Comments:
Links to this post: |
കലോത്സവ് 2009
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍, ജനുവരി 21 ബുധനാഴ്ച മുതല്‍ "കലോത്സവ്2009" എന്ന പേരില്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറും. ചിത്ര രചന, ലളിത ഗാനം, ശാസ്ത്രീയ സംഗീതം, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്, മോണോ ആക്റ്റ്, പ്രഛന്ന വേഷം, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി, നാടോടി ന്യത്തം എന്നീ ഇനങ്ങളില്‍ നാലു വേദികളിലായി മത്സരങ്ങള്‍ നടക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ദുബായ് വൈസ് മെന്‍ സാന്ത്വന സന്ധ്യ
നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന “സംഗീത സന്ധ്യ” (Y's Fest 2009) ജനുവരി 23 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി കണ്‍വീനറും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും ആയ ശ്രീ കെ. കുമാര്‍ ഉല്‍ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, രാധികാ തിലക് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഹാസ്യ കലാ കാരന്മാര്‍ ആയ സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടികളും നടത്തപ്പെടും. പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ പങ്കെടുക്കും. തിരുവനന്തപുരം മാര്‍ തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവല്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, സാന്ത്വനം തിരുവനന്തപുരം എന്നിവരിലൂടെ ആണ് ദുബായ് വൈസ് മെന്‍ സഹായം നടപ്പാക്കുന്നത്.
- ജോണ്‍ സി. അബ്രഹാം Labels: associations, charity, dubai, music
- ജെ. എസ്.
|
18 January 2009
ആഗോള സാമ്പത്തിക പ്രതിസന്ധി - ഇസ്ലാമിക പരിപ്രേക്‌ഷ്യം
യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഗോള സാമ്പത്തിക പ്രതിസന്ധി - ഇസ്ലാമിക പരിപ്രേക്‌ഷ്യം എന്ന വിഷയത്തെ ആസ്പദം ആക്കി സംഘടിപ്പിച്ച പഠന ശിബിരത്തില്‍ പ്രമുഖ ചിന്തകനും ഗ്രന്ഥ കാരനും ആയ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു. സമ്പത്തിനെ സ്വതന്ത്രമായ അസ്തിത്വം ആയി കാണുകയും സമ്പത്ത് നല്‍കിയവനെ (ദൈവത്തെ) വിസ്മരിച്ചതും ആണ് മുതലാളിത്തം നേരിട്ട് കൊണ്ടിരിക്കുന്ന പ്രശ്നങ്ങളുടെ മൂല കാരണങ്ങളില്‍ സുപ്രധാനം എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുതലാളിത്തത്തിന്റെ അടിസ്ഥാന കാഴ്ചപ്പാടില്‍ മാറ്റം വരാത്തിടത്തോളം കാലം ലോക സാമ്പതിക ക്രമം മുള്‍ മുനയില്‍ തന്നെ നില്‍ക്കും എന്നും അദ്ദേഹം പറഞ്ഞു.
ഐ. എസ്. എം. സംസ്ഥാന ജ: സെക്രട്ടറി സി. പി. സലീം (ഭീകര വാദം രക്ഷയ്ക്കോ സര്‍വ്വ നാശത്തിനോ?), ഹുസൈന്‍ കക്കാട് (മത രാഷ്ട്ര വാദികളുടെ രാഷ്ട്രീയ പരിണാമം) എന്നിവര്‍ പ്രഭാഷണം നടത്തി. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് എ. പി. അബ്ദു സ്സമദ് അധ്യക്ഷത വഹിച്ചു. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ചെയര്‍ മാന്‍ എ. പി. ഷംസുദ്ദീന്‍ ബിന്‍ മൊഹ്യുദ്ദീന്‍ മുഖ്യ അതിഥി ആയിരുന്നു. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ അബ്ദു സ്സലാം മോങ്ങം മോഡറേറ്റര്‍ ആയിരുന്നു. സി. ടി. ബഷീര്‍, അബൂബക്കര്‍ ഫാറൂഖി, ഹുസൈന്‍ കക്കാട് തുടങ്ങിയവര്‍ പ്രസീഡിയം നിയന്ത്രിച്ചു. - അസ്‌ലം പട്ട്‌ല Labels: associations
- ജെ. എസ്.
|
തൃശൂര്‍ ജില്ലാ സൗഹൃദവേദി ഇക്കൊല്ലത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ഖത്തറിലെ തൃശൂര്‍ ജില്ലക്കാരുടെ കൂട്ടായ്മയായ തൃശൂര്‍ ജില്ലാ സൗഹൃദവേദി ഇക്കൊല്ലത്തെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളില്‍ മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നായര്‍, പി. ഗോവിന്ദപിള്ള, അബ്ദുസമദ് സമദാനി, ഫാ. വര്‍ഗീസ് പാലത്തിങ്കല്‍, കുരീപ്പുഴ ശ്രീകുമാര്‍, മധു, ശ്യാമപ്രസാദ് തുടങ്ങിയവര്‍ക്കാണ് അവാര്‍ഡ് ലഭിക്കുക. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. അടുത്ത ഏപ്രീലില്‍ തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ ഇവ വിതരണം ചെയ്യുമെന്ന് സംഘടനയുടെ രക്ഷാധികാരി സി.കെ മേനോന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വി.കെ സലീം, കെ.എം അനില്‍, സലിം പൊന്നമ്പത്ത് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
17 January 2009
ദുബായ് മാരത്തണില്‍ എത്യോപ്യയുടെ ഹാലി ഗബ്രിസെലാസിക്ക് വിജയം
ദുബായ് മാരത്തണില്‍ എത്യോപ്യയുടെ ഹാലി ഗബ്രിസെലാസിക്ക് വിജയം. മഴയില്‍ കുതിര്‍ന്ന മത്സരത്തില്‍ രണ്ടു മണിക്കൂര്‍ അഞ്ചു മിനിറ്റ് 29 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് രണ്ടര ലക്ഷം അമേരിക്കന്‍ ഡോളറിന്‍റെ സമ്മാനത്തുക ഗബ്രിസെലാസി സ്വന്തമാക്കിയത്. ആദ്യ അഞ്ച് സ്ഥാനങ്ങളും എത്യോപ്യന്‍ താരങ്ങള്‍ക്കാണ്.
ദെരേസ എഡായെ ചിംസ രണ്ടാമതും ഇഷേതു വെണ്ടിമു മൂന്നാമതും ഫിനിഷ് ചെയ്തു. മഴയില്ലായിരുന്നുവെങ്കില്‍ സ്വന്തം പേരിലുള്ള ലോക റെക്കോഡ് തിരുത്താനുള്ള സാധ്യതയുണ്ടായിരുന്നു എന്ന് മത്സരശേഷം ഗബ്രിസെലാസി പറഞ്ഞു. രണ്ടു മണിക്കൂര്‍ മൂന്നു മിനിറ്റ് 59 സെക്കന്‍ഡിന്‍റെ ലോക റെക്കോഡ് കഴിഞ്ഞ വര്‍ഷം ബര്‍ലിനിലാണ് സെലാസി കുറിച്ചത്.
- സ്വന്തം ലേഖകന്‍
|
യു.എ.ഇ യും അമേരിക്കയും 123 കരാറില്‍ ഒപ്പുവച്ചു
അമേരിക്കയും യു.എ.ഇയും ആണവ സഹകരണത്തിനായുള്ള 123 കരാറില്‍ ഒപ്പുവച്ചു. അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി കോണ്ടലീസ റൈസും യു.എ.ഇ വിദേശ കാര്യമന്ത്രി ഷെയ്ഖ് അബ്ദുള്ള ബിന്‍ സായിദ് അല്‍ നഹ്യാനും വാഷിംഗ്ടണിലാണ് കരാര്‍ ഒപ്പുവച്ചത്. സമാധാന ആവശ്യങ്ങള്‍ക്കായി വാണിജ്യാടിസ്ഥാനത്തിലുള്ള ആണ സഹകരണമാണ് ഇതിലൂടെ സാധ്യമാകുന്നത്. ഇതു സംബന്ധിച്ചുള്ള ധാരണാപത്രത്തില്‍ ഇരു രാജ്യങ്ങളും കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ഒപ്പുവച്ചിരുന്നു. യു.എ.ഇയില്‍ വര്‍ദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യങ്ങള്‍ നേരിടുകയാണ് പ്രധാന ലക്ഷ്യമെന്ന് അധികൃതര്‍ വിശദീകരിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
16 January 2009
ഹരീന്ദ്രലാല്‍ യു.എ.ഇ.യോട് വിട വാങ്ങുന്നു
സുദീര്‍ഘവും പ്രവര്‍ത്തന നിരതവും ആയ തന്റെ പ്രവാസ ജീവിതം അവസാനിപ്പിച്ച് ഹരീന്ദ്രലാല്‍ ജന്മ നാട്ടിലേക്ക് മടങ്ങുന്നു. കേരളത്തില്‍ നിന്നുള്ള യു.എ.ഇ. യിലെ എഞ്ചിനീയര്‍മാരുടെ സംഘടനയായ കേരയുടെ (KERA) സെക്രട്ടറിയായി ദീര്‍ഘ കാലം സ്തുത്യര്‍ഹമായ സേവനം അനുഷ്ഠിച്ച ഹരീന്ദ്രലാല്‍ സംഘടനയുടെ പ്രവര്‍ത്തനങ്ങളെ മറ്റ് സംഘടനകളുമായി സംയോജിപ്പിച്ച് നടത്തി കൊണ്ടു പോകുന്നതില്‍ ഒരു വലിയ പങ്ക് വഹിക്കുകയുണ്ടായി.
1968ല്‍ ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം എടുത്ത അദ്ദേഹം 1977ല്‍ തിരുവനന്തപുരം എഞ്ചിനിയറിങ്ങ് കോളജില്‍ നിന്നും പവര്‍ സിസ്റ്റംസ് എഞ്ചിനീയറിങ്ങില്‍ ബിരുദാനന്തര ബിരുദവും നേടുകയുണ്ടായി. കേരള വൈദ്യുതി ബോര്‍ഡ്, സൌദി ഇലക്ട്രിക് കമ്പനി, ഷാര്‍ജ വൈദ്യുതി അതോറിറ്റി എന്നിവിടങ്ങളിലായി 35 വര്‍ഷത്തെ സേവന പരിചയം അദ്ദേഹത്തിനുണ്ട്. ദുബായിലെ ഒരു കണ്‍സള്‍ട്ടന്‍സിയില്‍ സീനിയര്‍ ഇലക്ട്രിക്കല്‍ ഡിസൈന്‍ എഞ്ചിനീയര്‍ ആയി സേവനം അനുഷ്ഠിച്ചു വരികയായിരുന്നു. 1982 മുതല്‍ IEEE മെംബര്‍ ആയിരുന്ന ഹരീന്ദ്രലാല്‍ IEEEയുടെ കേരള സെക്ഷന്റെ ചെയര്‍മാന്‍, വൈസ് ചെയര്‍മാന്‍, സെക്രട്ടറി, ട്രഷറര്‍ എന്നീ സഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. യു.എ.ഇ. യിലെ പവര്‍ എഞ്ചിനീയറിങ്ങ് സൊസൈറ്റി ചാപ്റ്ററിന്റെ സ്ഥാപക ചെയര്‍മാന്‍ ആണ് ശ്രീ ഹരീന്ദ്രലാല്‍. ജനുവരി 27ന് അദ്ദേഹം നാട്ടിലേക്ക് തിരിക്കും.
Labels: prominent-nris
- ജെ. എസ്.
|
എ. വിജയ രാഘവന്‍ എം. പി. അബുദാബിയില്‍
അബുദാബി ശക്തി തിയ്യറ്റേഴ്സ് മുന്‍ ജനറല്‍ സിക്രട്ടറി ഇടയത്ത് രവിക്ക് ഒരുക്കുന്ന യാത്രയയപ്പ് യോഗത്തില്‍ എ. വിജയ രാഘവന്‍ എം. പി. പങ്കെടുക്കുന്നു. ജനുവരി 16 വെള്ളിയാഴ്ച വൈകീട്ട് 6:30 ന് സുഡാനീസ് സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കുന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറും.
Labels: political-leaders-kerala
- ജെ. എസ്.
|
DSF 2009 - Its 4 U
ലോകത്തിന്‍റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എം. ജെ. എസ്. മീഡിയ അണിയി ച്ചൊരുക്കുന്ന "DSF 2009- Its 4 U" എന്ന റോഡ് ഷോ ജനുവരി 15 മുതല്‍ 'കൈരളി - വി' ചാനലില്‍, യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്‍ഡ്യന്‍ സമയം 11:30) സംപ്രേക്ഷണം ചെയ്യും. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്തിരിക്കുന്ന റോഡ് ഷോ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.
മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, 'ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ' യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന "DSF 2009 - Its 4 U" പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന 'മായാവിയുടെ അല്‍ഭുത ലോകം' എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം "DSF 2009 - Its 4 U" എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
15 January 2009
യുഎഇ ന്യൂക്ലിയര്‍ സമിതി ഉടന്‍ തന്നെ രൂപീകരിക്കും.
യുഎഇ ന്യൂക്ലിയര്‍ സമിതി ഉടന്‍ തന്നെ രൂപീകരിക്കും. ഇതിനായി നൂറ് മില്യണ്‍ ഡോളറിന്‍റെ ബജറ്റാണ് വിലയിരുത്തിയിരിക്കുന്നത്. ഫെഡറല്‍ നാഷണല്‍ സമിതി അംഗമായ അഹമ്മദ് ഷാബിബ് അല്‍ ദാഹിരിയാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയാകുന്ന സമീപനമാണ് ആണവകാര്യത്തില്‍ യുഎഇ സ്വീകരിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അമേരിക്കയുമായുള്ള ആണവക്കരാര്‍ ഈ മാസം തന്നെ ഒപ്പിടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി. വ്
- സ്വന്തം ലേഖകന്‍
|
കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)
Labels: dubai, gulf, uae, അറബിനാടുകള്‍, കല
- ബിനീഷ് തവനൂര്‍
|
കെ. എ ജെബ്ബാരിക്ക് പുരസ്കാരം നല്‍കി
അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
യു.എ.ഇയില്‍ എയിഡ്സ് രോഗികള്‍ക്കായി പുതിയ ഫെഡറല്‍ നിയമം
യുഎഇയില്‍ എച്ച്‍ഐവി, എയിഡ്സ് രോഗികള്‍ക്കായി പുതിയ ഫെഡറല്‍ നിയമം വരുന്നു. ഈ വര്‍ഷം ആദ്യം തന്നെ നിയമം പ്രാബല്യത്തില്‍ വരുമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. യുഎഇ ആരോഗ്യമന്ത്രി ഇക്കാര്യം സ്ഥിരീകരിച്ചു. ആരോഗ്യമേഖലയില്‍ ജീവനക്കാരുടെ കുറവും കുതിച്ചുയരുന്ന മരുന്ന് വിലയുമാണ് മന്ത്രാലയം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രധാനമെന്ന് അദ്ദേഹം അറിയിച്ചു. രാജ്യത്ത് 540 സ്വദേശികള്‍ക്ക് എയിഡ്സ് ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ദുബായ് വീസ ഇനി മൊബൈല്‍ വഴി
ദുബായില്‍ ഫെബ്രുവരി മുതല്‍ മൊബൈല്‍ ഫോണുകളില്‍ വിസ ലഭിക്കും. ദുബായ് താമസ കുടിയേറ്റ വകുപ്പാണ് പിക്ച്ചര്‍ എസ്. എം. എസിന്‍റെ രൂപത്തില്‍ ലഭിക്കുന്ന എം - വിസാ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്. അതേ സമയം, എം - വിസാ സംവിധാനത്തിന്‍റെ ഫീസ് നിരക്കുകള്‍ നിശ്ചയിച്ചിട്ടില്ല. എം - വിസയ്ക്കായി http://www.eform.ae/ എന്ന വെബ് സൈറ്റിലാണ് അപേക്ഷിക്കേണ്ടത്. ബാര്‍ കോഡ് സഹിതമുള്ള പിക്ച്ചര്‍ മെസേജാണ് ഫോണുകളില്‍ ലഭിക്കുക. എയര്‍പോര്‍ട്ടില്‍ പാസ്പോര്‍ട്ടും എസ്.എം.എസും കാണിച്ചാല്‍ മതിയാകും. ഈ ബാര്‍ കോഡ് മൊബൈലില്‍ നിന്ന് സ്കാന്‍ ചെയ്ത് എടുക്കാന്‍ എയര്‍ പോര്‍ട്ട് അധികൃതര്‍ക്ക് കഴിയും. എയര്‍പോര്‍ട്ടില്‍ വച്ച് വിസ പ്രിന്‍റ് ചെയ്ത് ലഭിക്കും. ഈ ആധുനിക സംവിധാനം നടപ്പിലാകുന്നത് വഴി എയര്‍ പോര്‍ട്ടിലെ കാല താമസം ഒഴിവാക്കി ക്ലിയറന്‍സ് നടപടികള്‍ സുഗമം ആകും എന്ന് അധികൃതര്‍ വ്യക്തമാക്കി.
Labels: dubai, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
സൌദി വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്ക്കാരങ്ങള്‍
സൗദി അറേബ്യയിലെ വിദ്യാഭ്യാസ മേഖലയില്‍ പുതിയ പരിഷ്ക്കാരങ്ങള്‍ വരുന്നു. ലാപ് ടോപ്പും ഇന്‍റര്‍നെറ്റും യു.എസ്.ബിയും ഉപയോഗിച്ചായിരിക്കും അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഇനിയുള്ള കമ്മ്യൂണിക്കേഷന്‍. പുതിയ പരിഷ്ക്കാരങ്ങള്‍ക്കായി 900 കോടി റിയാലാണ് സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കം
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന് ഇന്ന് തുടക്കമാവും. ഇസ്രായേളിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഇത്തവണ ഡി.എസ്.എഫിന് ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ ഇല്ല.
- സ്വന്തം ലേഖകന്‍
|
14 January 2009
ഫലസ്തീന് ഐക്യ ദാര്‍ഢ്യ പ്രാര്‍ത്ഥന
ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച് സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്വഫ എസ്. വൈ. എസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ് ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കഥാ-കവിതാ രചനാ മത്സരം
ജിദ്ദയിലെ നവോദയ കലാവേദി പ്രവാസികള്‍ക്കായി കഥാ-കവിതാ രചനാ മത്സരം സംഘടിപ്പിക്കുന്നു. ആനുകാലിക പ്രസക്തിയുള്ള ഏതെങ്കിലും വിഷയത്തില്‍ തയ്യാറാക്കിയ സൃഷ്ടികള്‍ ഈ മാസം 25 ന് മുമ്പ് 02 6242888 എന്ന നമ്പറില്‍ ഫാക്സ് ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9874419 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
യു.എ.ഇ ലൈസന്‍സ് 2 വര്‍ഷത്തേക്ക് മാത്രം
യുഎഇയില്‍ പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് കിട്ടുന്നവര്‍ക്ക്, രണ്ട് വര്‍ഷത്തേക്ക് മാത്രം ലൈസന്‍സ് നല്‍കാന്‍ ആഭ്യന്തര മന്ത്രാലയത്തിന്‍റെ നീക്കം. രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്. പുതിയ ഡ്രൈവര്‍മാരാണ് കൂടുതലും അപകടങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു. രണ്ട് വര്‍ഷത്തില്‍ 24 ബ്ലാക് പോയിന്‍റുകള്‍ നേടുന്നവരുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കും. അല്ലാത്ത പക്ഷം പത്ത് വര്‍ഷത്തേക്ക് കൂടി ലൈസന്‍സ് കാലാവധി നീട്ടും. വിദേശരാജ്യങ്ങളിലെ ലൈസന്‍സ് യുഎഇ ലൈസന്‍സ് ആക്കി മാറ്റുന്നവര്‍ക്കും ഇത് ബാധകമാകും.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ വീടിനും വില കുറഞ്ഞു
ദുബായിലെ ഭവനങ്ങളുടെ വിലയില്‍ മൂന്ന് മാസത്തിനുള്ളില്‍ എട്ട് ശതമാനം കുറവ് വന്നതായി പഠന റിപ്പോര്‍ട്ട്. കോളിയസ് ഇന്‍റര്‍നാഷണല്‍ കണ്‍സള്‍ട്ടന്‍സി ഏജന്‍സി നടത്തിയ പഠന റിപ്പോര്‍ട്ട്. ചതുരശ്ര അടിക്ക് 1770 ദിര്‍ഹമാണ് ഇപ്പോള്‍ ശരാശരി വില. കഴിഞ്ഞ വര്‍ഷം അവസാനം വരെ ഇത് 1919 ദിര്‍ഹമായിരുന്നു വില. ഒറ്റവര്‍ഷം കൊണ്ട് 59 ശതമാനം വര്‍ധിച്ചതിന് ശേഷമാണ് ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് എട്ട് ശതമാനത്തിന്‍റെ കുറവുണ്ടായത്. കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ ഭവനങ്ങളുടെ 45 ശതമാനം വില്‍പ്പന കുറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
|
കണ്ണ് പരിശോധന; യു.എ.ഇയില്‍ 54,000 പേര്‍ പിടിയിലായി
കണ്ണ് പരിശോധന മുഖേന കഴിഞ്ഞ വര്‍ഷം യു.എ.ഇയില്‍ 54,000 പേര്‍ പിടിയിലായതായി ദുബായ് താമസ കുടിയേറ്റ വകുപ്പ് ഉപ മേധാവി ബ്രിഗേഡിയര്‍ ഉബൈദ് മിഹായിര്‍ ബിന്‍ സുറൂര്‍ പറഞ്ഞു. ഈ മാസം 15 വരെ ദുബായില്‍ നടക്കുന്ന ഇലക്ട്രോണിക് തിരിച്ചറിയല്‍ രേഖകളുമായി ബന്ധപ്പെട്ട ഗവണ്‍മെന്‍റ് ചര്‍ച്ചാ സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ഇദ്ദേഹം ഇക്കാര്യം അറിയിച്ചത്. 2008 ല്‍ 1088 വ്യാജ പാസ് പോര്‍ട്ടുകള്‍ വിമാനത്താവളത്തില്‍ നിന്ന് കണ്ടു കെട്ടിയതായും അദ്ദേഹം വെളിപ്പെടുത്തി. കുറ്റവാളികള്‍ രാജ്യത്ത് എത്തുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഡി.എന്‍.എ പരിശോധന നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
13 January 2009
സമൂഹ വിവാഹ കാമ്പയിന്‍
വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്‍റെ മുന്നോടിയായി യു. എ. ഇ. നാഷ്ണല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന സമൂഹ വിവാഹ കാമ്പയിന്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 16 വെള്ളിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി, ജാതിമത ഭേദമന്യേ 346 യുവതികള്‍ക്ക് മംഗല്യ സൌഭാഗ്യം നേടിക്കൊടുത്ത, വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് സമൂഹ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ കാമ്പയിനുകള്‍ നടത്തും.
വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സിക്രട്ടറി മുഹമ്മദ് ജമാല്‍, നാഷ്ണല്‍ കമ്മിറ്റി മെംബര്‍ പി.കെ.അബൂബക്കര്‍, കൂടാതെ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, സാംസ്കാരിക പ്രവര്‍ത്തകരും അബുദാബി കാമ്പയിനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.(വിവരങ്ങള്‍ക്ക് വിളിക്കുക 050 69 99 783. അയൂബ് കടല്‍മാട്) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബഹ് റൈന്‍ കെ.എം.സി.സിയ്ക്ക് വിപുലമായ വാര്‍ഷിക ആഘോഷ പരിപാടി
ബഹ്റിന്‍ കെ.എം.സി.സിയുടെ 30-ാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. ഈ മാസം 16 ന് വൈകീട്ട് 7.30 ന് ക്രൗണ്‍പ്ലാസയിലാണ് പരിപാടി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, ഇ. അഹമ്മദ്, കുഞ്ഞാലിക്കുട്ടി, അബ്ദുല്‍ വഹാബ്, എം.കെ മുനീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഈ ചടങ്ങില്‍ നിര്‍ധനര്‍ക്കായി നാലര ലക്ഷത്തോളം രൂപയുടെ സഹായം നല്‍കുമെന്നും സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സി.കെ അബ്ദുല്‍ റഹ്മാന്‍, പി.പി.എം കുനിങ്ങാട്, കുട്ടൂസ മുണ്ടേരി, ജാഫര്‍ കടലൂര്‍, കുന്നോത്ത് കുഞ്ഞബ്ദുല്ല ഹാജി, ടി അന്തുമാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
അബുദാബിയിലും പുകവലി നിരോധനം
ഈ മാസം മുതല്‍ അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഒമര്‍ അല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് ഇനി 500 ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്തും. എന്നാല്‍ കൃത്യം എത്ര ദിര്‍ഹമാണ് എന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേ ഉള്ളു എന്ന് ഒമര്‍ അല്‍ ഹാഷിമി പറഞ്ഞു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
ദുബായ് സര്‍ക്കാര്‍ പദ്ധതിയില്‍ പ്രവാസികളെ കൂടി ഉള്‍പ്പെടുത്തിയേക്കും
ദുബായില്‍ പാര്‍ട്ട് ടൈം ജോലിക്കായുള്ള സര്‍ക്കാര്‍ പദ്ധതിയില്‍ പ്രവാസികളെയും കൂടി ഉള്‍പ്പെടുത്തിയേക്കുമെന്ന് റിപ്പോര്‍ട്ട്. അതേ സമയം, ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുന്നതേയുള്ളു എന്ന് ദുബായ് സര്‍ക്കാരിന്‍റെ ഹ്യൂമന്‍ റിസോഴ്സ് ഡിപാര്‍ട്ട്മെന്‍റിലെ ഒരു ഉന്നത ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ദുബായില്‍ സ്വദേശികള്‍ക്ക് പാര്‍ട്ട്ടൈം ജോലികള്‍ക്ക് സര്‍ക്കാര്‍ അനുമതി ലഭിച്ചത്. തീരുമാനം നടപ്പിലായി ഒരു വര്‍ഷത്തിന് ശേഷമേ പ്രവാസികള്‍ക്ക് ഇത് ചെയ്യാനാകുമോ എന്ന് തീരുമാനമെടുക്കാനാവൂ. സ്വദേശികള്‍ക്ക് പാര്‍ട്ട് ടൈം ജോലി എന്നത് പ്രാവര്‍ത്തകമാകാന്‍ ഇനി നാല് മാസം കൂടി കാക്കണം. പദ്ധതി അനുസരിച്ച് ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വകുപ്പിന്‍റെ അനുമതി ഉണ്ടെങ്കില്‍ വീട്ടമ്മമാര്‍ക്കും പാര്‍ട്ട് ടൈമായി ജോലി ചെയ്യാം. നിലവില്‍ ഇത് സാധ്യമല്ലായിരുന്നു.
- സ്വന്തം ലേഖകന്‍
|
പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പി.കെ.പാറക്കടവ്
നിലപാടുകള്‍ ഇല്ലാത്തതാണ് മലയാളത്തിലെ ചില രാഷ്ട്രീയ പക്ഷപാത എഴുത്തുകാരുടെ പ്രശ്നമെന്ന് കഥാകൃത്ത് പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. സ്വന്തം കോലം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചത്തിലാണ് എം. മുകുന്ദന്‍ എഴുതുന്നത്. രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തേണ്ടി വരിക എന്നത് ദുര്യോഗമാണെന്നും പി. കെ. പാറക്കടവ് ആക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്നും പാറക്കടവ് വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഭാസ്ക്കര്‍ രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ്, ട്രഷറര്‍ ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
12 January 2009
അബുദാബി സി.എച്ച്. സെന്‍ററിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
"ആതുര സേവനത്തിന് ഒരു കൈ സഹായം" എന്ന ലക്‌ഷ്യവുമായി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍റര്‍' എന്ന സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ കീഴിലുള്ള സി. എച്ച്. സെന്‍റര്‍ രംഗത്തു വന്നു. മാസം തോറും ഒരു ലക്ഷം രൂപ വീതം സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍ററിനു നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അബുദാബിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന പത്ര സമ്മേളനത്തിലാണ് സി. എച്ച്. സെന്‍റര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയ കാംക്ഷികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ചാണ് ഒരോ മാസവും ഒരു ലക്ഷം രൂപ വീതം നല്‍കുക.
അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
യു.എ.ഇ പ്രമേഹ വിരുദ്ധ വര്‍ഷമായി ആചരിക്കും
ഈ വര്‍ഷം യു.എ.ഇ പ്രമേഹ വിരുദ്ധ വര്‍ഷമായി ആചരിക്കും. യു.എ.ഇ പൗരന്‍മാരില്‍ 24 ശതമാനം പേരും പ്രമേഹ രോഗികളാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് അധികൃതര്‍ ഈ തീരുമാനത്തില്‍ എത്തിയത്. പ്രമേഹ രോഗത്തെ ചെറുക്കാനുള്ള മാര്‍ഗ്ഗങ്ങളടങ്ങിയ 10 വര്‍ഷം നീണ്ടു നില്‍ക്കുന്ന വന്‍ പദ്ധതിക്ക് സേവനങ്ങള്‍ക്കായുള്ള മന്ത്രിസഭാ സമിതി അംഗീകാരം നല്‍കുകയും ചെയ്തിട്ടുണ്ട്. പ്രമേഹത്തെ കുറിച്ചുള്ള അവബോധമുണ്ടാക്കാന്‍ പൊതുജനങ്ങളെ ബോധവല്‍ക്കരിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറാം ജന്മദിന വാര്‍ഷിക ചടങ്ങുകള്‍ മസ്ക്കറ്റില്‍
പ്രശസ്ത എഴുത്തുകാരന്‍ വൈക്കം മുഹമ്മദ് ബഷീറിന്‍റെ നൂറാം ജന്മദിന വാര്‍ഷിക ചടങ്ങുകള്‍ മസ്ക്കറ്റില്‍ സംഘടിപ്പിക്കുന്നു. ഈ മാസം 16 ആം തിയതി ഇന്ത്യന്‍ സ്കൂള്‍ ദാര്‍സെയ്ദ് ഓഡിറ്റോറിയത്തില്‍ വച്ചാണ് പരിപാടി നടക്കുക. ഉദ്ഘാടന ചടങ്ങുകള്‍ക്കായി കേരള സാഹിത്യ അക്കാദമി, ഐഎസ്‍സിയുടെ കേരള ഘടകത്തെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.ഡോ.സുകുമാര്‍ അഴീക്കോട് പരിപാടിയില്‍ പ്രസംഗിക്കുന്നുണ്ട്. കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റ് എം.മുകുന്ദന്‍, വൈസ് പ്രസിഡന്‍റ് കെഇഎന്‍ കുഞ്ഞഹമ്മദ്, സെക്രട്ടറി പുരുഷന്‍ കടലുണ്ടി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും.
- സ്വന്തം ലേഖകന്‍
|
ബഹ് റൈനില്‍ ഊണിന് അധിക വില
ഭക്ഷണസാധനങ്ങളുടെ വര്‍ദ്ധിച്ച വില ഇരുപത്തി അഞ്ച് ശതമാനം കുറഞ്ഞിട്ടും ബഹ്‍റൈനില്‍ 500 ഫില്‍സ് മാത്രമുണ്ടായിരുന്ന കേരള ഊണിന് അധികം തുക ഈടാക്കുന്നതായി പരാതി. ചില റെസ്റ്റോറന്‍റുകളില്‍ 2 ദിനാര്‍ വരെ ഈടാക്കുന്നതായാണ് പരാതി. ഇതിനെതിരെ ശക്തമായ പൊതുജനാഭിപ്രായം രൂപീകരിക്കുമെന്ന് സബര്‍മതി കള്‍ച്ചറല്‍ ഫോറം അഭിപ്രായപ്പെട്ടു. പ്രതിഷേധപ്രമേയവും പ്രതിജ്ഞയും സംഘടനയുടെ യോഗത്തില്‍ ഉണ്ടായി. വ്
- സ്വന്തം ലേഖകന്‍
|
ജിദ്ദ മോര്‍ച്ചറികളില്‍ 22 വിദേശികളുടെ മൃതദേഹങ്ങള്‍
ജിദ്ദയിലെ വിവിധ ആശുപത്രികളിലെ മോര്‍ച്ചറികളില്‍ 22 വിദേശികളുടെ മൃതദേഹങ്ങള്‍ മാസങ്ങളായി സൂക്ഷിച്ചിരിക്കുകയാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 5 മൃതദേഹങ്ങള്‍ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഒരു വര്‍ഷം പിന്നിട്ട മൃതദേഹങ്ങളും ഇതിലുണ്ട്. മറവു ചെയ്യാന്‍ നിയമപരമായ ഒരു തടസ്സവുമില്ലാത്ത മൃതദേഹങ്ങളാണ് മോര്‍ച്ചറിയിലുള്ളതിലധികവും. മൃതദേഹങ്ങള്‍ രണ്ട് മാസത്തില്‍ കൂടുതല്‍ ആശുപത്രികളില്‍ സൂക്ഷിക്കാതെ പരിശോധനകള്‍ പൂര്‍ത്തിയാക്കി മറവ് ചെയ്യണമെന്ന് ആഭ്യന്തരമന്ത്രി നാഈഫ് രാജകുമാരന്‍ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. തിരിച്ചറിയാത്ത മൃതദേഹങ്ങളെപ്പറ്റി അന്വേഷണം നടത്താന്‍ ജിദ്ദാ പോലീസ് ഒരു ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മരണപ്പെട്ട വ്യക്തിക്ക് വല്ല ക്രിമിനല്‍ പശ്ചാത്തലമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുക.
- സ്വന്തം ലേഖകന്‍
|
ഗാസയ്ക്ക് വേണ്ടി ഇന്ന് അബുദാബിയില്‍ യോഗം
ഇസ്രായേലിന്‍റെ ആക്രമണത്തിന് ഇരയാകുന്ന ഗാസയ്ക്ക് സഹായമെത്തിക്കുന്ന രാജ്യങ്ങളുടേയും അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടേയും അടിയന്തിര യോഗം ഇന്ന് യു.എ.ഇ തലസ്ഥാനമായ അബുദാബിയില്‍ ചേരും. ഗാസയിലെ അവസ്ഥയും ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് അടിന്തിര യോഗം.
അറബ് രാജ്യങ്ങളിലെ ആരോഗ്യമന്ത്രിമാരുടെ പ്രത്യേക സമ്മേളനം ഇന്ന് റിയാദില്‍ ചേരും. ഗാസയിലെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്ന പലസ്തീനികള്‍ക്ക് ചികിത്സ സഹായമെത്തിക്കുന്നതിനായി അറബ് രാജ്യങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തി ഒരു ആരോഗ്യസമിതിക്ക് സമ്മേളനത്തില്‍ രൂപം നല്‍കും.ഗ
- സ്വന്തം ലേഖകന്‍
|
11 January 2009
ദ അവാ കാമ്പെയിന്‍ സമാപിച്ചു
കഴിഞ്ഞ രണ്ട് ആഴ്ചയായി ദുബായിലെ യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ദ അവാ പരിപാടി സമാപിച്ചു. അല്‍ മനാര്‍ ഖുറാന്‍ സ്റ്റഡി സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജുവഹാര്‍ അയനിക്കോട് സംസാരിച്ചു. - അസ്‌ലം പട്ട്‌ല Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല
മനാമ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.
ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും. Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
റിഥം അബുദാബിയുടെ ഗസല് രാത്
റിഥം അബുദാബി സംഘടിപ്പിക്കുന്ന ഗസല്‍ രാത് എന്ന ഗസല്‍ ന്യത്ത സംഗീത സന്ധ്യ ഈ മാസം 22,23 തിയ്യതികളില്‍ നടക്കും
പ്രശസ്ത ഗസല്‍ ഗായകരായ ഷെഹബാസ് അമന്റെയും ഗായത്രിയുടെയും ഗസലുകള്‍ക്കൊപ്പം നര്‍ത്തകി ലക്ഷ്മി ഗോപാലസ്വാമി വേദിയില്‍ ന്യത്തം അവതരിപ്പിക്കും ജനുവരി 22 ന് വൈകിട്ട് 7 ന്‍ അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്ററിലും, 23 ന്‍ വൈകിട്ട് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റിലുമാണ്‍ പരിപാടി.
- സ്വന്തം ലേഖകന്‍
|
ഷാര്‍ജയും വിനോദസഞ്ചാരികളെ വിളിക്കുന്നു
വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഷാര്‍ജ എമിറേറ്റ് വിപുലമായ പരിപാടികള്‍ ആവിഷ്ക്കരിക്കുന്നു. ജനുവരി 15ന് ആരംഭിക്കുന്ന ഷാര്‍ജ സ്പ്രിംഗ് പ്രൊമോഷനില്‍ വ്യത്യസ്ത പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുമായി ചേര്‍ന്നാണ് ഹോട്ടലുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. എയര്‍ അറേബ്യയുമായും ചില ഹോട്ടലുകള്‍ ധാരണയായിട്ടുണ്ട്. എന്നാല്‍ പദ്ധതികളുടെ വിശദാംശങ്ങള്‍ പുറത്തു വിട്ടിട്ടില്ല. 40 ദിവസമാണ് ഷാര്‍ജ സ്പ്രിംഗ് പ്രൊമോഷന്‍ നടക്കുക. യുഎഇയില്‍ ടൂറിസത്തില്‍ വന്ന കുറവും ദുബായില്‍ 15ആം തിയതി ആരംഭിക്കുന്ന ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലും ഷാര്‍ജ എമിറേറ്റിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയേക്കാമെന്ന ആശങ്കയാണ് അധികൃതര്‍ക്ക് ഉള്ളത്.
- സ്വന്തം ലേഖകന്‍
|
ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ 56,000 ത്തോളം പേര്‍
സൗദിയിലെ ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ 56,000 ത്തോളം പേരുണ്ടെന്ന് പാസ് പോര്‍ട്ട് വിഭാഗം പ്രതിനിധി മന്‍സൂര്‍ ഷാഹിദ് അറിയിച്ചു. അനധികൃതമായി സൗദിയില്‍ കഴിഞ്ഞിരുന്ന വിവിധ രാജ്യക്കാരായ ഇവരെ സ്വദേശത്തേക്ക് കയറ്റിവിടുന്നതിനാണ് ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററുകളില്‍ എത്തിച്ചിരിക്കുന്നത്. ഹജ്ജ് വിസയില്‍ സൗദിയില്‍ എത്തി കാലാവധി കഴിഞ്ഞിട്ടും തിരിച്ച് പോകാത്തരവാണ് അനധികൃത താമസക്കാരില്‍ 80 ശതമാനവും. മലയാളികള്‍ ഉള്‍പ്പടെ നൂറുകണക്കിന് ആളുകള്‍ ജിദ്ദയിലെ കന്തറാ പാലത്തിന് താഴെയും മക്കയിലെ അല്‍ മന്‍സൂര്‍ പാലത്തിന് താഴെയും ഇപ്പോഴും കഴിയുന്നുണ്ട്. ജോലി സ്ഥലത്തെ പ്രശ്നങ്ങള്‍ കാരണം തൊഴിലുടമയില്‍ നിന്നും ഒളിച്ചോടിയവരാണ് ഇവിടെ കഴിയുന്ന മലയാളികളില്‍ ഭൂരിഭാഗവും. പോലീസ് അറസ്റ്റു ചെയ്തു ഡിപ്പോര്‍ട്ടേഷന്‍ സെന്‍ററിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇവിടെ കഴിയുന്നത്.
- സ്വന്തം ലേഖകന്‍
|
റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍
ഗാസയില്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീനികള്‍ക്ക് യു. എ. ഇ. യുടെ സഹായ ഹസ്തം. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനും പ്രധാന മന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് 1200 വീടുകളാണ് പലസ്തീനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുവരും അറുന്നൂറ് വീടുകള്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫണ്ട് ശേഖരണത്തിന് മറ്റ് മാര്‍ഗ്ഗങ്ങളും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തത്സമയ ടിവി, റേഡിയോ പ്രത്യേക കാമ്പയിനുകളും ഇതിനായി സംഘടിപ്പിച്ചിട്ടുണ്ട്. 315 മില്യണ്‍ ദിര്‍ഹം ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു. യു. എ. ഇ. പ്രസിഡന്‍റിന്‍റെയും പ്രധാന മന്ത്രിയുടെയും അബുദാബി കിരീട അവകാശിയായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്യാമ്പയിനുകളും മറ്റും സംഘടിപ്പി ച്ചിരിക്കുന്നത്. റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍ എന്നതാണ് മുദ്രാവാക്യം.
Labels: abudhabi, dubai, gulf, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
ദുബായില്‍ പാര്‍ട്ട് ടൈം ജോബ്
ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പാര്‍ ടൈം ജോലിക്കാര്‍ക്ക് ദുബായ് എക്സികുട്ടീവ് കൗണ്‍സില്‍ അംഗീകാരം നല്‍കി. ഇതാദ്യമായാണ് പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ദുബായ് എക്സികുട്ടീവ് കൗണ്‍സില്‍ അനുമതി നല്‍കുന്നത്. എന്നാല്‍ ദുബായിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ മാത്രമായിരിക്കും ഇത്തരത്തില്‍ പാര്‍ട്ട് ടൈം ജീവനക്കാരെ നിയമിക്കാനുള്ള അനുമതി. ഗവണ്‍ മെന്‍റ് ഡിപ്പാര്‍ട്ട് മെന്‍റുകളുടെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് പാര്‍ട്ട് ടൈം ജീവനക്കാരെ വയ്ക്കാനാവും.
മണിക്കൂര്‍ അടിസ്ഥാനമാക്കിയായിരിക്കും പാര്‍ട്ട് ടൈം ജോലിക്കാര്‍ക്ക് വേതനം നല്‍കുക. ഫുള്‍ ടൈം ജീവനക്കാര്‍ക്ക് ലഭിക്കുന്ന ചില ആനുകൂല്യങ്ങള്‍ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ലഭിക്കും. ഹെല്‍ത്ത് ഇന്‍ഷുറന്‍സ്, പെന്‍ഷന്‍ ഫണ്ട് ആനുകൂല്യങ്ങള്‍ എന്നിവയാണിവ. അതേ സമയം വിമാന ടിക്കറ്റ്, വാര്‍ഷിക അവധി, പൊതു അവധി, മെറ്റേണിറ്റി ലീവ് തുടങ്ങിയവ പാര്‍ട്ട് ടൈം ജീവനക്കാര്‍ക്ക് ഉണ്ടാകില്ല. അര്‍ഹരായവര്‍ക്ക് മണിക്കൂര്‍ വേതനത്തില്‍ 20 ശതമാനത്തിന്‍റെ വര്‍ധനവ് അനുവദിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ സമയം ജോലി ചെയ്യാന്‍ കഴിയാത്തവരെ ആകര്‍ഷിക്കാനും ഉത്പാദനം വര്‍ധിപ്പിക്കാനും ദുബായിയുടെ സാമ്പത്തിക സ്ഥിതി ഉയര്‍ത്താനും ലക്ഷ്യമിട്ടാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ദുബായ് കെ.എം.സി.സിക്ക് പുതിയ ഭാരവാഹികള്‍
ദുബായ് കെ.എം.സി.സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബായ് ലാന്‍ഡ് മാര്‍ക്ക് ഓഡിറ്റോറിയത്തില്‍ നടന്ന ജനററല്‍ കൗണ്‍സിലില്‍ 15,000 ത്തോളം അംഗങ്ങളെ പ്രതിനീധീകരിച്ച് 217 കൗണ്‍സിലര്‍മാര്‍ പങ്കെടുത്തു. പുതിയ പ്രസിഡന്‍റായി ഇബ്രാഹിം എളേറ്റിലും ജനറല്‍ സെക്രട്ടറിയായി എന്‍.എ കരീമും, ട്രഷററായി ഹുസൈനാര്‍ ഹാജി എടച്ചാക്കൈയും തെരഞ്ഞെടുക്കപ്പെട്ടു. രഹസ്യബാലറ്റിലൂടെയായിരുന്നു തെരഞ്ഞെടുപ്പ്.
- സ്വന്തം ലേഖകന്‍
|
ദല ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുന്നു.
ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍-ദല ഇന്ന് പലസ്തീന്‍ ഐക്യദാര്‍ഡ്യ ദിനമായി ആചരിക്കുന്നു. പലസ്തീന്‍ ജനതയ്ക്ക് നേരെ ഇസ്രയേല്‍ നടത്തുന്ന കടന്നാക്രമണങ്ങള്‍ക്കും നരമേധത്തിനുമെതിരേ ആ ജനത നടത്തുന്ന പോരാട്ടത്തിന് അഭിവാദ്യങ്ങള്‍ നേര്‍ന്ന് കൊണ്ടാണ് ഈ ദിനം ആചരിക്കുന്നത്. രാത്രി എട്ടരയ്ക്ക് ദല ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, എം.സി.എ നാസര്‍, അഡ്വ. എ. നജീത് തുടങ്ങിയവര്‍ പങ്കെടുക്കും.
- സ്വന്തം ലേഖകന്‍
|
10 January 2009
അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. 'പ്രവാസി' എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
|
09 January 2009
ശോഭനയുടെ മായാ രാവണ ദുബായില്‍
ദുബായ് : സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ ഉര്‍വശി ശോഭനയുടെ നൃത്ത പരിപാടി ഇന്ന് ദുബായില്‍ അരങ്ങേറും. “മായാ രാവണ” എന്ന സംഗീത നൃത്ത നാടകത്തിന്റെ രചനയും അവതരണവും പൂര്‍ണ്ണമായും ശോഭന തന്നെയാണ്. രാമായണത്തെ ഒരു പുതിയ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന മായാ രാവണ യിലെ രാവണന്റെ വേഷമാണ് ശോഭനയുടേത്. രാവണന്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ആയിരുന്നു എന്ന് ശോഭന ദുബായില്‍ പത്രസമ്മേളനത്തില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കവെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ സംഗീത നൃത്ത നാടകത്തില്‍ നസിറുദ്ദീന്‍ ഷാ, മോഹന്‍ ലാല്‍, ജാക്കി ഷ്രോഫ്, സുഹാസിനി, രേവതി, മിലിന്ദ് സോമന്‍ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
ഗുഡ് ടൈംസ് ടൂറിസം, എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം, ഗ്ലോബല്‍ മീഡിയ, സിറ്റി വിഷ്യന്‍ അഡ്വെര്‍ടൈസിങ്ങ്, ഓസോണ്‍ ഗ്രൂപ്പ്, ദി ആട്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ദുബായില്‍ കൊണ്ടു വരുന്നത്. ഇന്ന് വൈകീട്ട് 07:30 ന് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷീദ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. ചടങ്ങില്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ച പാര്‍വതി ഓമനക്കുട്ടന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
- ജെ. എസ്.
|
സര്‍ഗ്ഗ സംഗമം ഇന്ന്
ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും.
എഴുത്തുകാര്‍ക്ക് മാത്രമായ ഒരു സര്‍ഗ്ഗ സംഗമം ഗള്‍ഫ് സാഹിത്യ കൂട്ടായ്മകളില്‍ ആദ്യമായാണ്. പരസ്പരം പരിചയ പ്പെടാനും സ്വന്തം സാഹിത്യ രചനകള്‍ പരിചയ പ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും അവസരം ഒരുക്കുന്ന ഈ വേദി ഒരു പുതിയ അനുഭവം ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പടെ യു. എ. ഇ. യിലെ പ്രവാസികള്‍ ആയ എഴുത്തുകാര്‍ മുഴുവന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്ക് പ്രവേശ്ശനം സൌജന്യം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. Labels: gulf, literature, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
മലയാളി സമാജം യുവജനോത്സവം
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. 'ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം' എന്ന പേരില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങ ളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേകം
മത്സരങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ സമാജം കലാ വിഭാഗം സിക്രട്ടറിയുമായി ബന്ധപ്പെടുക ( 050 791 08 92 , 02 66 71 400) ഈ വെബ് സൈറ്റില്‍ ഫോമുകള്‍ ലഭിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കുക : പൊന്മള
അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കി ആശയ പ്രചരണ - പ്രബോധന രംഗത്ത് നില കൊള്ളാന്‍ എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ് ദുല്‍ ഖാദില്‍ മുസ് ലിയാര്‍ ആഹ്വാനം ചെയ്തു. ആശു റാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അതിരു കടന്ന സമ്പാദ്യ മോഹവും ആര്‍ത്തിയുമാണ് ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ മനുഷ്യന്‍ തയ്യാറാവുകയും പലിശയില്‍ നിന്ന് വിട്ടു നില്‍ക്കയും വേണം. കടം വീടാതെ മരിച്ചവര്‍ക്കും ആത്മഹത്യ ചെയ്തവര്‍ക്കും മുഹമ്മദ് നബി (സ) മയ്യിത്തി നിസ്കരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നത് ആവശ്യമില്ലാതെ കടം വാങ്ങി ക്കൂട്ടുന്നവര്‍ക്ക് പാഠമായി രിക്കേണ്ടതാണ് എന്നും പൊന്മള ഉസ്താദ് ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി, കെ. കെ. എം. സ അദി, അബ് ദുല്‍ ഹമീദ് സ അ ദി, ആറളം അബ് ദു റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
08 January 2009
മദ്യപന്മാരെ പിടി കൂടാന്‍ ദുബായില്‍ ശ്വാസ പരിശോധന
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി.
ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.
Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
വില കുറഞ്ഞു തുടങ്ങി
ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
അങ്കമാലി എന്‍ ആര്‍ ഐ പ്രവാസി മാഗസിന്‍ പുറത്തിറക്കും.
അങ്കമാലി എന്‍ ആര്‍ ഐ അസ്സോസിയേഷന്‍ പ്രവാസി മാഗസിന്‍ പുറത്തിറക്കും.
ഏപ്രില്‍ ആദ്യവാരം ദുബായിലായിരിക്കും പ്രകാശനം. പ്രമുഖരുടെ രചനകളോടൊപ്പം അംഗങ്ങളുടെ സാഹിത്യ സ്യഷ്ടികളും ഇതിലുണ്ടായിരിക്കും. മേഖലയിലെ ഗ്രാമങ്ങളുടെ ചരിത്രവും വികാസവും ആഴത്തില്‍ പ്രതിപാദിക്കുന്ന പ്രത്യേക പരമ്പരയും ഉന്നത വിദ്യാഭ്യാസ സ്താപനങ്ങളേയും കോഴ്സുകളെ പറ്റിയുള്ള വിവരണ ഭാഗവും മാഗസിനെ ശ്രദ്ധേയമാക്കും. റോയ് സേവ്യറാണ് ചീഫ് എഡിറ്റര്‍. ഫെബ്രുവരി 28നു മുന്‍പു രചനകള്‍ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7323725 എന്ന നമ്പറിലോ anriauae@gmail.com എന്ന ഇ മെയിലിലോ ബന്ധപ്പെടണം. --
- സ്വന്തം ലേഖകന്‍
|
07 January 2009
സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
യു.എ.ഇയില്‍ സന്ദര്‍ശക വിസയില്‍ വരുന്നവര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നു. കുറ്റകൃത്യങ്ങളില്‍ പങ്കാളികളല്ല എന്ന് തെളിയിക്കുന്ന പൊലീസ് റെക്കോഡും ഒപ്പം തിരിച്ചറിയല്‍ രേഖ വ്യക്തമാക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്‍റും ഇനി മുതല്‍ ഹാജരാക്കേണ്ടി വരും. യു.എ.ഇയില്‍ സമീപ കാലത്ത് പിടികൂടിയ കള്ളന്‍മാരില്‍ 80 ശതമാനവും ടൂറിസ്റ്റ്, ബിസിനസ്സ് വിസയില്‍ വരുന്നവരാണെന്ന് മന്ത്രാലയത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. പുതിയ നിയന്ത്രണങ്ങള്‍ സന്ദര്‍ശക, ടൂറിസ്റ്റ്, ബിസിനസ്സ് വിസയില്‍ വരുന്നവര്‍ക്കും ബാധകമാകും. ഇത് സംബന്ധിച്ച നിര്‍ദ്ദേശം ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ നേരത്തെ തന്നെ ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയിരുന്നു.
- സ്വന്തം ലേഖകന്‍
|
ഫലസ്തീന് യു.എ.ഇ യുടെ കയ്യയുച്ചുള്ള സഹായം
യു.എ.ഇയില്‍ കാലാവധി കഴിഞ്ഞ് സന്ദര്‍ശക വിസയിലോ ഫാമിലി വിസയിലോ താമസിക്കുന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് രാജ്യത്ത് തുടരാമെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. പിഴ അടയ്ക്കാതെ തന്നെ ഇവര്‍ക്ക് താമസവിസ പുതുക്കാമെന്നും മന്ത്രാലയം അറിയിച്ചു. സന്ദര്‍ശക വിസയില്‍ വരുന്ന പലസ്തീന്‍ പൗരന്‍മാര്‍ക്ക് തൊഴില്‍ വിസയിലേക്ക് മാറാന്‍ രാജ്യം വിടേണ്ട ആവശ്യമില്ലെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. സന്ദര്‍ശക വിസയ്ക്കായി പ്രത്യേകം ഫീസ് അടയ്ക്കേണ്ടതില്ല. യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ ഉത്തരവ് പ്രകാരമാണ് തീരുമാനമെന്നും മന്ത്രാലയം വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
06 January 2009
21 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായമായി അഞ്ച് പവന്‍ വീതം
കെ.എം.സി.സി സലാല കേന്ദ്ര കമ്മിറ്റി ഈ വര്‍ഷം 21 നിര്‍ധന പെണ്‍കുട്ടികള്‍ക്ക് വിവാഹ സഹായമായി അഞ്ച് പവന്‍ വീതം നല്‍കും. എല്ലാ ജില്ലകളില്‍ നിന്നും വന്ന അപേക്ഷകളില്‍ നിന്ന് നറുക്കെടുപ്പിലൂടെയാണ് 21 പേരെ തെരഞ്ഞെടുത്തത്. ജനുവരിയില്‍ കോഴിക്കോട് വച്ചും ഫെബ്രുവരിയില്‍ പുനലൂര്‍ വച്ചുമായിരിക്കും സഹായ വിതരണം നടത്തുക. കെ.എം.സി.സി ഹാളില്‍ കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് അസീസ് ഹാജി മണിമലയുടെ അധ്യക്ഷ്യതയില്‍ കബീര്‍ നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു.
- സ്വന്തം ലേഖകന്‍
|
അജ്മാനില്‍ ശമ്പള വര്‍ധന
അജ്മാന്‍ ലോക്കല്‍ മിലിട്ടറിയില്‍ ജോലി ചെയുന്ന യു.എ.ഇ സ്വദേശികളല്ലാത്തവര്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചു. മിലിട്ടറി റാങ്ക് അനുസരിച്ച് 50 ശതമാനം മുതല്‍ 110 ശതമാനം വരെയാണ് ശമ്പള വര്‍ധനവ്. ജനുവരി 1 മുതല്‍ ശമ്പള വര്‍ധന നടപ്പിലായതായി സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി ഉത്തരവിറക്കി. വ്
- സ്വന്തം ലേഖകന്‍
|
പക്ഷിപ്പനി : ഇന്ത്യയില്‍ നിന്നുള്ള മുട്ടയുടെ ഇറക്കുമതി നിരോധനം തുടരും
പക്ഷിപ്പനി കാരണം ഇന്ത്യയില്‍ നിന്നുള്ള മുട്ട, കോഴിയിറച്ചി എന്നിവയ്ക്ക യു.എ.ഇയില്‍ ഏര്‍പ്പെടുത്തിയ ഇറക്കുമതി നിരോധനം തുടരുമെന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗം അറിയിച്ചു. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളില്‍ വീണ്ടും പക്ഷിപ്പനി കണ്ടെത്തുകയും 60,000 കോഴികളെ കൊന്നൊടുക്കുകയും ചെയ്തതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതിനെ തുടര്‍ന്നാണിത്. അതേ സമയം യു.എ.ഇയിലെ കോഴിമുട്ടകളും കോഴിയിറച്ചിയും സുരക്ഷിതമാണെന്ന് ഫുഡ് കണ്‍ട്രോള്‍ സെക്ഷന്‍ മേധാവി ഖാലിദ് മുഹമ്മദ് ഷരീഫ് അല്‍ അവാദി പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ് ഇന്ത്യയില്‍ നിന്നുള്ള പോള്‍ട്രി ഉത്പന്നങ്ങള്‍ക്ക് യു.എ.ഇ ഇറക്കുമതി നിരോധനം ഏര്‍പ്പെടുത്തിയത്.
- സ്വന്തം ലേഖകന്‍
|
05 January 2009
പാറപ്പുറത്ത് അനുസ്മരണം
പാറപ്പുറത്ത് ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ പാറപ്പുറത്ത് അനുസ്മരണം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച വൈകീട്ട് അഞ്ചര മുതല്‍ ഖിസൈസിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഫുഡ് കോര്‍ട്ടിലാണ് പരിപാടി. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ്, പരുമല പമ്പാ ഡിബി കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ സി.പി രാമചന്ദ്രന്‍ നായര്‍ എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ചടങ്ങിനോടനുബന്ധിച്ച് ഡിസി ബുക്സ് പാറപ്പുറത്തിന്‍റെ കൃതികളുടെ പ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-5457397 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
സൌദിയിലെ വിവാഹങ്ങള്‍ വിവാഹ മോചനങ്ങള്‍
സൗദി അറേബ്യയില്‍ ഓരോ ദിവസവും 316 വിവാഹങ്ങളും 66 വിവാഹ മോചനങ്ങളും നടക്കുന്നതായി റിപ്പോര്‍ട്ട്. നിയമ മന്ത്രാലയം പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ ഇക്കാര്യമുള്ളത്. 24,428 വിവാഹ മോചനങ്ങളാണ് കോടതി വഴി കഴിഞ്ഞ വര്‍ഷം സൗദിയില്‍ നടന്നത്. 1,15,549 വിവാഹങ്ങള്‍ കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്യപ്പെട്ടു.
- സ്വന്തം ലേഖകന്‍
|
അക്ഷര മുദ്ര പുരസ്കാരം കെ. എ. ജെബ്ബാരിക്ക്
അക്ഷര കൂട്ടത്തിന്റെയും പാം പബ്ലിക്കേ ഷന്‍സിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 9 ന് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരിക്ക് അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും. ഗള്‍ഫിലെ മികച്ച സാഹിത്യ സാമൂഹ്യ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന ഈ പുരസ്കാരം കെ. എ. ജെബ്ബാരിക്ക് പുറമെ അഡ്വ. വൈ. എ. റഹീമിനും ചടങ്ങില്‍ വെച്ചു നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
04 January 2009
സര്‍ഗ്ഗ സംഗമം ജനുവരി 9ന്
അക്ഷര കൂട്ടം സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഗ്ഗ സംഗമം ജനുവരി 9 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി പത്ത് മണി വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹോളില്‍ നടക്കും. ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും. ചര്‍ച്ച, രംഗാവിഷ്കാരങ്ങള്‍, പുസ്തക പ്രദര്‍ശനം, സാഹിത്യ സമ്മേളനം, അക്ഷര പുരസ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയാണ് കാര്യ പരിപാടികള്‍. വിശദ വിവരങ്ങള്‍ക്ക് : മനാഫ് കച്ചേരി (050 2062950)
- സുനില്‍ രാജ് Labels: gulf, literature, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങള്‍ക്ക് വിലക്ക്
കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.
പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും. യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി. Labels: abudhabi, dubai, gulf, nri, sharjah, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
|
02 January 2009
മെഡിക്കല്‍ ക്യാമ്പ് നടത്തി
മര്‍ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ് & മര്‍ കസ് കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ ക്യാമ്പ് പ്രയോജന പ്പെടുത്തുകയും ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മാനേജര്‍ അഡ്വ. എസ്. കെ. അബ് ദുല്ല, മുഹമ്മദ് മുസ്തഫ (മാര്‍ക്കറ്റിംഗ് ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഡയരക്റ്റര്‍ ഡോ. രാജീവ്, ഡോ. മുഹമ്മദ് റാസ ഫൈസല്‍, ഡോ. റിസ് വാന്‍, ഡോ. ഫരീദ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും നടന്നു. യാക്കോബായ സുറിയാനി സഭയുടെ കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാദര്‍ എല്‍ദോ കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫാദര്‍ തോമസ്സ് കുര്യന്‍, ക്നാനായ വികാരി റവ. ഫാദര്‍ ജോണ്‍ തോമസ്, സി. എസ്. ഐ. പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ. എം. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. എട്ടു ഫാമിലി യൂണിറ്റുകളുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടവക സംഗമത്തിലെ മത്സരങ്ങളില്‍ എബനേസര്‍, മൌണ്ട് താബോര്‍, ഗത് സെമനാ, ശാലേം, സീനായി എന്നീ ഫാമിലി യൂണിറ്റുകള്‍ ട്രോഫികള്‍ കരസ്ഥമാക്കി.
സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഉം അല്‍ ഖ്വയിന്‍ ഭരണാധികാരി അന്തരിച്ചു
യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.
Labels: gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
01 January 2009
വെണ്മ സുവനീറിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു
വെഞ്ഞാറമൂട് പ്രവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ ഒന്നാം വാര്‍ഷികം 2009 ഫെബ്രുവരിയില്‍ നടക്കും. വാര്‍ഷിക ആഘോഷങ്ങളില്‍ പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രകാശനംചെയ്യുന്ന വെണ്മ യു. എ. ഇ. യുടെ സുവനീറിലേക്ക് സര്‍ഗ്ഗാത്മക സ്യഷ്ടികള്‍ ക്ഷണിക്കുന്നു. ചെറു കഥ, കവിത, ലേഖനം, ചിത്ര രചന, എന്നിവ അയക്കാന്‍ താല്പര്യം ഉള്ളവര്‍ വിളിക്കുക; 050 39 51 755 (റിയാസ്, വെണ്മ എഡിറ്റര്‍)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, literature, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
|
ഇന്ന് മുതല്‍ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കും
2009 മുതല്‍ ദുബായ് പോലീസ് ട്രാഫിക് പട്രോളിംഗ് കൂടുതല്‍ ശക്തമാക്കും. ഓരോ ഒന്നു മുതല്‍ രണ്ട് കിലോമീറ്റര്‍ ദൂരത്തും ഇനി മുതല്‍ 200 പട്രോളിംഗ് ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. നിലവില്‍ ഇത് 100 ആണ്. ദുബായിലെ റോഡുകളിലെ നിയമ ലംഘനം മനസിലാക്കുന്നതിന് സ്ഥാപിച്ച കാമറകളുടെ എണ്ണം വര്‍ധിപ്പിക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. ദുബായിലെ റോഡുകളില്‍ പുതുതായി 500 പുതിയ ക്യാമറകളും 14 ഗണ്‍ ക്യാമറകളും സ്ഥാപിക്കും. ഒരു കിലോമീറ്റര്‍ ദൂരത്ത് നിന്ന് തന്നെ വ്യക്തമായ ചിത്രങ്ങള്‍ എടുക്കാന്‍ ശേഷിയുള്ളതാണ് ഗണ്‍ ക്യാമറകള്‍. 2009 അവസാനത്തോടെ ക്യാമറകളുടെ എണ്ണം 1000 മാക്കി വര്‍ധിപ്പിക്കാനാണ് അധികൃതരുടെ തീരുമാനം.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ ജോലി നഷ്ടപ്പെട്ടവര്‍ കാറും ഉപേക്ഷിച്ച് മടങ്ങുന്നു
സാമ്പത്തിക മാന്ദ്യം കാരണം ദുബായില്‍ പലര്‍ക്കും ജോലി നഷ്ടപ്പെട്ടതോടെ ബാങ്ക് ലോണിനെടുത്ത കാറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. ദുബായ് വിമാനത്താവളത്തില്‍ കാര്‍ ഉപേക്ഷിച്ചാണ് ഇത്തരക്കാരില്‍ പലരും നാട്ടിലേക്ക് പോകുന്നത്.
സാമ്പത്തിക മാന്ദ്യം കാരണം നിരവധി പേര്‍ക്കാണ് ദുബായില്‍ ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. ഇത്തരക്കാരില്‍ പലരും ബാങ്ക് ലോണിനെടുത്ത കാറുകള്‍ വഴിയരികില്‍ ഉപേക്ഷിച്ചാണ് നാട്ടിലേക്ക് മടങ്ങിയത്. ബാങ്ക് ലോണ്‍ തിരിച്ചടയ്ക്കാന്‍ നിവൃത്തിയില്ലാത്തതാണ് ഇതിന് കാരണം. ദുബായ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണിപ്പോള്‍. ഇതിനകം തന്നെ ദുബായ് വിമാനത്താവളത്തിലെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്ന് മാത്രം 80 ലധികം കാറുകള്‍ പോലീസ് കണ്ടു കെട്ടിക്കഴിഞ്ഞു. ബാങ്ക് ലോണ്‍ തിരിച്ചടക്കാന്‍ കഴിയാത്തതുകൊണ്ടാണ് ഇതില്‍ പലരും വിമാനത്താവളത്തില്‍ കാര്‍ ഉപേക്ഷിച്ച് രാജ്യം വിട്ടതെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡെപ്യൂട്ടി ഡയറക്ടര്‍ കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ് റോയി വ്യക്തമാക്കി. പല കമ്പനികളും പൂട്ടിയതോടെ ഇത്തരത്തില്‍ കാര്‍ ഉപേക്ഷിച്ച് രാജ്യം വിടുന്നവരുടെ എണ്ണം വര്‍ധിച്ചതായും അദ്ദേഹം പറയുന്നു. ഏതായാലും ഇത്തരത്തില്‍ ഉപേക്ഷിച്ച് പോകുന്ന കാറുകള്‍ കണ്ടുകെട്ടുന്നതോടെ വിമാനത്താവള അധികൃതര്‍ ഇപ്പോള്‍ ബാങ്കുകളെയും വിവരം അറിയിക്കുന്നുണ്ട്.
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്