31 July 2009
സഹൃദയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു
moideenkoyaദുബായ് : സലഫി ടൈംസ്‌ സ്വതന്ത്ര പത്രികയുടെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോ ടനുബന്ധിച്ച് സഹൃദയ അവാര്‍ഡ്‌ ദാനവും സ്നേഹ സംഗമവും ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ നടന്നു. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി, 25 പേര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കിയത്. കേരള റീഡേഴ്സ്‌ ആന്‍ഡ്‌ റൈറ്റേഴ്സ്‌ സര്‍ക്കിള്‍ (വായനക്കൂട്ടം) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും, പ്രവാസി എഴുത്തു കാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷിക ത്തോടനു ബന്ധിച്ചാണ്‌ അവാര്‍ഡ് ദാനം നടത്തിയത്. യു. എ. ഇ. യിലെ മാധ്യമ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
ഖലീജ് ടൈംസ് ഡപ്യൂട്ടി എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സഹൃദയ പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം പറഞ്ഞു.
 
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് മാനേജറുമായ കെ. കെ. മൊയ്തീന്‍ കോയ, മുഹമ്മദലി പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും, ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിനെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ മൊയ്തീന്‍ കോയ സദസ്സുമായി പങ്കു വെച്ചു.
 
പടിയത്തിന്റെ ഓര്‍മ്മകള്‍ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ പേരില്‍ ഈ പുരസ്കാര സമര്‍പ്പണം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി യുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയമാണ്. ഇത്ര അധികം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് എതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും, നിശ്ചയ ദാര്‍ഡ്യത്തോടെ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്, പുരസ്കാര ദാനം വിജയകരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഉദ്ദേശ ശുദ്ധിയില്‍ ഉള്ള തന്റെ അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. കുറേ ഏറെ പേര്‍ക്ക് ലഭിക്കുന്നതില്‍ ഒന്ന് മാത്രമായി പോകുന്ന പുരസ്കാരം, തങ്ങളുടെ വില കുറയാന്‍ ഇടയാക്കും എന്ന് ഭയക്കുന്നവര്‍, പക്ഷെ, ഈ പുരസ്കാര ദാനത്തിന്റെ ഉദ്ദേശ ലക്ഷ്യം, വിവിധ രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനത്തിനുള്ള സ്നേഹാദര പൂര്‍വമായ അംഗീകാരമാണ് എന്നത് ഓര്‍ക്കണം.
 
ഈ സ്നേഹവും സദുദ്ദേശവും മനസ്സിലാക്കിയാണ് താന്‍ ഈ പുരസ്കാരം സന്തോഷപൂര്‍വം ഏറ്റു വാങ്ങുന്നത് എന്ന് ഗള്‍ഫിലെ മാധ്യമ രംഗത്ത് സുദീര്‍ഘമായ സാന്നിധ്യവും, മാധ്യമ രംഗത്തെ സമഗ്രമായ സംഭാവനക്കുള്ള പുരസ്കാര ജേതാവുമായ കെ. പി. കെ. വേങ്ങര ചൂണ്ടിക്കാട്ടി.
 
മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന്, കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

 
പ്രശസ്ത സിനിമാ തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ ഇക്ബാല്‍ കുറ്റിപ്പുറം, സ്വര്‍ണം സുരേന്ദ്രന്‍, പ്രീത ജിഷി, സബാ ജോസഫ്, ജ്യോതി കുമാര്‍, എന്‍. പി. രാമചന്ദ്രന്‍ എന്നിവരാണ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്.
 
ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി കൃതജ്ഞത അര്‍പ്പിച്ചു.
 


Labels: , ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

ഹുസൈൻ സലഫിക്ക് എന്തിനുള്ള അവാ‍ർഡാണ് ..ഏറ്റവും വലിയ നുണയനുള്ള അവാർഡിനർഹനാണാദേഹം..
നുണ പറയൽ മത്സരം സംഘടിപ്പിച്ച് വിജയികൾക്ക് റെക്സോണ സോപ്പും സോപ്പുപെട്ടിയു വിതരണം ചെയ്ത ലോകത്തിലെ തന്നെ ആദ്യത്തെ സംഘടനയുടേ നേതാവണല്ലോ (തെളിവുകൾ ആവശ്യമുണ്ടെങ്കിൽ അയക്കാവുന്നതാണ് )

August 1, 2009 10:48 AM  

വഹാബിസം എന്ന ഭീകരപ്രസ്ഥാനത്തിന്റെ കാപട്യം മറച്ചു വെക്കാൻ ഓരോ പരിപാടികൾ.ജനം തിരിച്ചറിയണം

August 1, 2009 10:51 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



30 July 2009
ഉമ്മന്‍ ചാണ്ടി നാളെ ദോഹയില്‍
പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ദോഹയിലെത്തുന്നു. കെ.സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ദോഹയിലെത്തുന്നത്.

ഫൗണ്ടേഷന്‍റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മുഹമ്മദ് ഈസക്കും മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് വിവേകാനന്ദനും നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പൊന്നോളം വിത്ത് സ്റ്റാര്‍ സിംഗേഴ്സ് - കമ്മിറ്റി രൂപീകരിച്ചു
ബഹ്റിനില്‍ നടക്കുന്ന പൊന്നോളം വിത്ത് സ്റ്റാര്‍ സിംഗേഴ്സ് പരിപാടിയുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചു. ബഹ്റിന്‍ ഏഷ്യാനെറ്റ് ഫ്രാഞ്ചസിയുടെ എം.ഡി ഇ.വി രാജീവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വിജയന്‍ കണ്‍വീനറായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. അഡ്വ. പോള്‍ സെബാസ്റ്റ്യന്‍, ഹമീദ് എന്നിവരെ ജോയിന്‍റ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഓഗസ്റ്റ് ഏഴിന് വൈകീട്ട് ഏഴിന് ബഹ്റിന്‍ ഇന്‍റര്‍നാഷണല്‍ എക്സ് ചേഞ്ചിലാണ് പരിപാടി നടക്കുക. പൊന്നോണം വിത്ത് സ്റ്റാര്‍ സിംഗേഴ്സിന്‍റെ ടിക്കറ്റ് ലഭിക്കാന്‍ 3665 4828, 3961 5124 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് ഇ.വി രാജീവന്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഒക്ടോബര്‍ മുതല്‍
അബുദാബിയില്‍ ഒക്ടോബര്‍ മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കിയേക്കും. ആദ്യഘട്ടത്തില്‍ ഹംദാന്‍ സ്ട്രീറ്റ്, സായിദ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരിക്കും പെയ്ഡ് പാര്‍ക്കിംഗ് നടപ്പിലാക്കുക. സ്ഥലങ്ങള്‍ക്ക് അനുസരിച്ച് മണിക്കൂറിന് രണ്ട് ദിര്‍ഹമോ മൂന്ന് ദിര്‍ഹമോ ആയിരിക്കും ചാര്‍ജ്. അബുദാബിയില്‍ താമസിക്കുന്നവരുടെ ആദ്യ കാറിന് 800 ദിര്‍ഹമായിരിക്കും ഒരു വര്‍ഷത്തേക്കുള്ള പാര്‍ക്കിംഗ് ചാര്‍ജ്. രണ്ടാമത്തെ കാറിന് വര്‍ഷത്തില്‍ 1200 ദിര്‍ഹം പാര്‍ക്കിംഗ് ചാര്‍ജായി നല്‍കേണ്ടി വരും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും
ആലപ്പുഴയില്‍ നടക്കുന്ന നെഹ്രുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും. ജൂലി ലൂയിസിന്‍റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്ന് തുഴയെറിയുക.

തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് നെഹ്രു ട്രോഫി വള്ളംകളിയില്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘം പങ്കെടുക്കുന്നത്. മൗണ്ടന്‍ ഹൈ സ്ഥാപക ജൂലി ലൂയിസിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ വനിതകളാണ് ഇത്തവണ പുന്നമടക്കായലില്‍ തുഴ എറിയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യു.എ.ഇയില്‍ താമസിക്കുന്ന വനിതകളാണ് ഈ സംഘത്തിലുള്ളത്. സിറിയയില്‍ നിന്നുള്ള സാന്ദ്രല്ല അല്‍ ദ്രൗബി, ബ്രിട്ടീഷ് വംശജരായ ലിന്‍സെ ഗെഡ്മാന്‍, ജൂലിയ ഗെഡ്മാന്‍, അഹ് ലാം അലി, നമീബിയയില്‍ നിന്നുള്ള ഹെല്‍ഗ മേയര്‍, സൗത്ത് ആഫ്രിക്കന്‍ സ്വദേശിനികളായ ബെറീല്‍ കെയ്ത്ത്, മറീന ക്രോണെ, ഓസ്ട്രേലിയന്‍ വംശജയായ മാരീ ലൂയിസ് എന്നിവരാണ് സംഘത്തിലുള്ളത്. മലയാളിയായ ഷെറീന്‍ സൈഫുദ്ദീനും വള്ളംകളിയില്‍ പങ്കെടുക്കും. ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്നാണ് ഇവര്‍ തുഴയെറിയുക.
തങ്ങള്‍ തികഞ്ഞ ആവേശത്തിലാണെന്നും ഇത്തവണ കീരീടം നേടുമെന്നും ജൂലി ലൂയിസ് പറഞ്ഞു.

ജയശ്രീ ട്രാവല്‍സിന്‍റെ നേതൃത്വത്തിലാണ് ഈ പത്തംഗ സംഘം നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. വരും വര്‍ഷങ്ങളിലും യു.എ.ഇയില്‍ നിന്നുള്ള സംഘത്തെ ഈ വള്ളംകളി മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജയശ്രീ ട്രാവല്‍സ് എം.ഡി കെ.എസ് വിക്രമന്‍ വ്യക്തമാക്കി.


യു.എ.ഇയില്‍ നിന്നുള്ള സംഘത്തിന് ആശംസകള്‍ അര്‍പ്പിക്കാനായി ഇന്ത്യന്‍ കോണ്‍സുല്‍ വേണു രാജാമണിയും എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഗുണം ചെയ്യുമെന്ന് വേണു രാജാമണി പറ‍ഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലി അമറിന്‍റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നിന്ന് പങ്കെടുത്ത സംഘം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഹാട്രിക് വിജയം നേടാനാവാത്തതിന്‍റെ ദുഖത്തിലാണ് അന്ന് സംഘം തിരിച്ചെത്തിയത്. കഠിനമായ പരിശീലനം നടത്തുന്ന സംഘം ഇത്തവണ എന്തായാലും കിരീടം നേടുമെന്ന ദൃഢ നിശ്ചയത്തിലാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റമദാനിലെ പണപ്പിരിവ്; നടപടി ശക്തമാക്കുന്നു
റമസാനില്‍ യു.എ.ഇയില്‍ വന്ന് പണപ്പിരിവ് നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കുന്നു. വീടുകളും കടകളും കയറിയിറങ്ങി പണവും മറ്റു സഹായങ്ങളും ആവശ്യപ്പെടുന്നവര്‍ റമസാനില്‍ ധാരാളം എത്താനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

റമസാനില്‍ യുഎഇയില്‍ വന്ന് പണപ്പിരിവ് നടത്തുന്നവരെ പിടികൂടാന്‍ പ്രത്യേക സംഘത്തെ നിയമിക്കുമെന്ന് അബുദാബി പോലീസ് അധികൃതരാണ് അറിയിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 July 2009
സഹൃദയ പുരസ്കാര ദാനം വ്യാഴാഴ്ച
ദുബൈ : സലഫി ടൈംസ്‌ സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ്‌ ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ്‌ ഹോട്ടലില്‍ രാത്രി ഏഴിനാണ്‌ പരിപാടി.
 
പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി 25 പേര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കുന്നത്‌. കേരള റീഡേഴ്സ്‌ ആന്‍ഡ്‌ റൈറ്റേഴ്സ്‌ സര്‍ക്കിളാണ്‌ (വായനക്കൂട്ടം) പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും പ്രവാസി എഴുത്തുകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ്‌ അവാര്‍ഡ് ദാനം നടത്തുന്നത്.
 
കെ. കെ. മൊയ്തീന്‍ കോയ പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തില്‍ അംബിക സുധന്‍ മാങ്ങാട്, സന്തോഷ്‌ എച്ചിക്കാനം, സ്വര്‍ണം സുരേന്ദ്രന്‍, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, സബാ ജോസഫ്‌, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജിഷി സാമുവല്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുമെന്ന് ചീഫ്‌ കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അറിയിച്ചു. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്‌.
 


Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



28 July 2009
ബാവിക്കര ജമാഅത്ത് പ്രതിനിധികള്‍ക്ക് ദുബായില്‍ സ്വീകരണം
bavikkaraദുബായ് : കാസര്‍കോട്‌ മുളിയാര്‍ പഞ്ചായതിലെ എറ്റവും പുരാതനമായ ബാവിക്കര മുസ്ലിം ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മ്മാണ ധന ശേഖരണാര്ത്ഥം ദുബായില്‍ എത്തിയ ബാവിക്കര മുസ്ലിം ജമാ അത്ത് പ്രസിഡണ്ട് ബി. എ. റഹ്മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ബി. മുഹമ്മദ് കുഞ്ഞി എന്നിവര്ക്ക് ‌ദുബായ് വിമാന താവളത്തില്‍ വെച്ച് ബാവിക്കര യു. എ. ഇ. ജമാ അത്ത് കമ്മിറ്റി പ്രതിനിധികളും നാട്ടുകാരും മറ്റു സാമൂഹ്യ പ്രവര്‍ത്തകരും ചേര്‍ന്ന് ഊഷ്മളമായ സ്വീകരണം നല്‍കി.
 
ഡോ. യെനപ്പോയ മുഹമ്മദ് കുഞ്ഞി, ആലൂര്‍ ടി. എ. മഹമൂദ് ഹാജി, ബാവിക്കര യു. എ. ഇ. കമ്മിറ്റി പ്രസിഡണ്ട് ബി. അബ്ദുല്‍ ഖാദര്‍ ഹാജി, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി റാസല്‍ ഖൈമ, ജോ. സെക്രട്ടറി ബി. മുഹമ്മദ് ഉനൈസ്, നാസിറുദ്ദീന്‍, ടി. എ. ഹംസ ബോവിക്കാനം, ഹംസ വളപ്പില്‍, റഫീക്ക്‌ എ. കെ., ആബിദ്‌ വളപ്പില്‍, സിദ്ദീഖ്‌ വളപ്പില്‍, മൊയിതീന്‍ കുഞ്ഞി ബി. എന്നിവര്‍ വിമാന താവളത്തില്‍ വെച്ച് നേതാക്കളെ ബൊക്ക നല്‍കി സ്വീകരിച്ചു.
 
- ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ബഹുമുഖ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി
പ്രവാസി മലയാളികളുടെ പ്രശ്നങ്ങളില്‍ ഇടപെടുന്നതിനും അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിനും മുസ്ലിംലീഗ് സംസ്ഥാന നേതൃത്വം ബഹുമുഖ കര്‍മ പദ്ധതികള്‍ക്ക് രൂപം നല്‍കി വരുന്നതായി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.എന്‍.എ ഖാദര്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഉന്നയിച്ചു കൊണ്ടിരിക്കുന്ന വോട്ടവകാശം അടക്കമുള്ളവയില്‍ സമാന മനസ്ക്കരായ പ്രസ്ഥാനങ്ങളേയും സംഘടനകളേയും ഏകോപിപ്പിച്ച് ആവശ്യമായ പ്രക്ഷോഭങ്ങള്‍ക്കും രാഷ്ട്രീയ പോരാട്ടങ്ങള്‍ക്കും വരും നാളുകളില്‍ മുസ്ലീ ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം വ്യക്താക്കി. ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.എം.സി.സി നാഷല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി യഹ്യ തളങ്കര, എം.എം അബ്ദുല്ല, ഇബ്രാഹിം എളേറ്റില്‍, റഈസ് തലശേരി എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്റ്റാര്‍ സിംഗര്‍ സംഗീത പരിപാടി ഓഗസ്റ്റ് ഏഴിന് ബഹറൈനില്‍
പൊന്നോണം സ്റ്റാര്‍ സിംഗര്‍ സംഗീത പരിപാടി ഓഗസ്റ്റ് ഏഴിന് ബഹറൈനില്‍ നടക്കും ഏഷ്യാനെറ്റിന്‍റെ ബഹറൈന്‍ ഫ്രാഞ്ചൈസിയായ ചാനല്‍ വേവ് അഡ്വര്‍ടൈസ്മെന്‍റും ചോയ്സ് അഡ്വൈര്‍ടൈസ്മെന്‍റും മെ‍ഡി ടെകും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഏഷ്യാനെറ്റിന്‍റെ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലൂടെ പ്രശസ്തരായ ഗായകരും രമേഷ് പിഷാരടി, ധര്‍മ്മജന്‍ എന്നീ ഹാസ്യ കലാകാരന്‍മാരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബഹറൈന്‍ എക്സിബിഷന്‍ സെന്‍ററില്‍ വൈകിട്ട് ഏഴുമണിക്ക് പരിപാടി ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 36654828 എന്ന നമ്പരില്‍ വിളിക്കുക.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൈബര്‍ സ്പേസിലെ സൗഹൃദക്കുട്ടങ്ങള്‍, ആശയും ആശങ്കയും
സൈബര്‍ സ്പേസിലെ സൗഹൃദക്കുട്ടങ്ങള്‍, ആശയും ആശങ്കയും എന്ന വിഷയത്തില്‍ റിയാദില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മാധ്യമം കമ്പ്യൂട്ടര്‍ ക്ലബിന്‍റെ ആഭിമുഖ്യത്തിലായിരുന്നു സെമിനാക്‍.

ആഗോള വ്യാപകമായി വിവരസാങ്കേതിക വിദ്യ ഒരു സമാന്തര സാമ്രാജ്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും സൈബര്‍ സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലൂടെ അതിന്‍റെ അധീശത്വം എല്ലാ അര്‍ത്ഥത്തിലും പൂര്‍ണ്ണമാക്കുകയാണന്നും സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. ഗള്‍ഫ് മാധ്യമം റിയാദ് ലേഖകന്‍ നജീം കൊച്ചുകലുങ്ക്, ഡോ. അനസ് അബ്ദുള്‍ മജീദ് , ഇ.വി അബ്ദുള്‍ മജീദ് തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളിക്ക് പ്രഥമ യു.എ.ഇ. എഞ്ചിനീയറിങ് ബിരുദം
shanuf-muhammadയു. എ. ഇ. യൂനിവേഴ്സിറ്റി അല്‍ ഐന്‍ പെട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍‍ ബിരുദം നേടിയ പ്രഥമ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ ശനൂഫ്‌ മുഹമ്മദിന്‌ തൃശൂര്‍ ജില്ലാ എസ്‌ വൈ എസ്‌ കമ്മിറ്റിയുടെ ഉപഹാരം നാട്ടിക അബൂബക്കര്‍ ഹാജി നല്‍കുന്നു. തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ നിവാസിയായ ശനൂഫ്‌ മാതാപിതാ ക്കള്‍ക്കൊപ്പം അബുദാബിയിലാണ്‌ താമസം.
 
- ബഷീര്‍ വെള്ളറക്കാട്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആദര്‍ശ സംഗമം
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ അബുദാബി തൃശൂര്‍ ജില്ലാ എസ്‌. വൈ. എസ്‌. ഉം. കേച്ചേരി മമ്പഉല്‍ ഹുദാ അക്കാദമി കമ്മിറ്റിയും സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ കുഞ്ഞി മുഹമ്മദ്‌ സഖാഫി തൊഴിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.
 
km-saqafi

 
- ബഷീര്‍ വെള്ളറക്കാട്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രത്യേക പ്രാര്‍ത്ഥന നടത്തി
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിയായിരുന്ന വി. പി, എം. അബ്ദുല്‍ അസീസ് മാസ്റ്ററുടെ നിര്യാണത്തില്‍ എസ്. വൈ. എസ്. റിയാദ് സെന്‍‌ട്രല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സെന്ററിന്റെ കീഴില്‍ 24 ജൂലൈ 2009 വെള്ളിയാഴ്ച 2 മണിക്ക് നടന്ന ഖുര്‍ ആന്‍ ക്ലാസില്‍ വെച്ച് അദ്ദേഹത്തിന്റെ പേരില്‍ പ്രത്യേക പ്രാര്‍ത്ഥനയും നടത്തി.
 
യോഗത്തില്‍ ശാഫി ദാരിമി അദ്ധ്യക്ഷം വഹിച്ചു അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, സൈതാലവി ഫൈസി പനങ്ങാങ്ങര, അബ്ദുല്‍ മജീദ് പത്തപ്പിരിയം, നൌഷാദ് അന്‍‌വരി മോളൂര്‍ എന്നിവര്‍ സംസാരിച്ചു.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായം
beema-palli-shootoutറിയാദ് : ബീമാ പള്ളി വെടി വെപ്പില്‍ കൊല്ലപ്പെട്ടവരുടെ ആശ്രിതരെയും പരിക്കേറ്റവരേയും സഹായിക്കുന്നതിനു വേണ്ടി എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി സ്വരൂപിക്കുന്ന സഹായ നിധിയിലേക്ക് റിയാദ് ഇസ്ലാമിക് സെന്റര്‍ വക സംഭാവന നല്‍കി. കമ്മിറ്റി ഭാരവാഹികളായ എം. മൊയ്തീന്‍ കോയ, ഹംസക്കോയ പെരുമുഖം, അബ്ദുസ്സമദ് എന്നിവര്‍ സംസ്ഥാന പ്രിസ്ഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളെ ഏല്‍പ്പിച്ചു. ബഷീര്‍ പനങ്ങാങ്ങര, ജി. എം. സലാഹുദ്ദീന്‍ ഫൈസി, റഷീദ് ഫൈസി വെള്ളായിക്കോട്, സ്വലാഹുദ്ദീന്‍ ഫൈസി വെന്നിയൂര്‍, കെ. എന്‍. എസ്. മൌലവി എന്നിവര്‍ സംബന്ധിച്ചു.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നിര്‍ധനര്‍ക്ക് വീട് നല്‍കുന്നു
റിയാദ് : മലപ്പുറം ജില്ലാ സുന്നി സെന്റര്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലയിലെ പത്തോളം നിര്‍ധനരായ ആളുകള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നതിന്റെ ഒന്നാം ഘട്ടം മൂന്ന് വീടുകള്‍ക്കുള്ള ആളുകളെ ഉസ്താദ് ആലിക്കുട്ടി മുസ്ലിയാര്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു.
 

riyadh-sunni-center

 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



27 July 2009
ഗ്രീഷ്‌മം കാവ്യോത്സവം
greeshmamബഹറൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ജൂലൈ 29, 30, 31 തീയതികളില്‍ സമാജം ജൂബിലി ഹാളില്‍ വെച്ച് ‘ഗ്രീഷ്‌മം‘ എന്ന പേരില്‍ അന്താരാഷ്ട്ര കവിതാ ഉത്സവം നടത്തുന്നു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫിലിപ്പയിന്‍സ്, തമിഴ്, കന്നട, ഉറുദു, ഗുജറാത്തി, മറാഠി, മലയാളം തുടങ്ങി വിവിധ ഭാഷകളിലെ ഇരുപത്തഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ അവതരിപ്പിക്കും.
 
ആദ്യ ദിവസമായ ജൂലൈ 29ന് എഴുത്തച്‌ഛന്‍, കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, ടി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍, വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു.
 
ജൂലൈ 30ന് വ്യാഴാഴ്ചത്തെ പരിപാടികള്‍ എഫ്. എം. റേഡിയോ ഡയറക്ടര്‍ പി. ഉണ്ണികൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹമീദ് ക്വാദ് (അറബിക്) , അലി അല്‍ ജലാവി ( അറബിക്), ഫാത്തിമ മാഗ്‌സിന്‍ (അറബിക്), മൈലെനി പരേഡസ് (ഫിലിപ്പിയനസ്), സാദ്ദിക്ക് ഷാദ് (ഉറുദ്ദു), പാരങ്ങ് മോഹന്‍ നാട്ട്കര്‍നി (മറാഠി). രാജു ഇരിങ്ങല്‍ (മലയാളം) തുടങ്ങി വിവിധ ഭാഷയിലെ കവികള്‍ പങ്കെടുക്കും.
 
സമാപന ദിവസമായ 31 ജൂലൈ വെള്ളിയാഴ്ച ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശ്ശേരി, ജോമി മാത്യു, എം. കെ. നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു.
 
ഈ പരിപാടിയില്‍ പങ്കെടുത്ത് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബെന്യാമിനുമായി 39812111 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാര്‍ത്തോമ്മാ സെന്റര്‍ പ്രവര്‍ത്തന ഉദ്‍ഘാടനം
marthommaദുബായ് : മാര്‍ത്തോമ്മാ യുവ ജന സഖ്യം യു. എ. ഇ. സെന്റര്‍ പ്രവര്‍ത്തന ഉദ്‍ഘാടനം ഖലീജ് ടൈംസ് ഡപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് പട്ടാണി പറമ്പില്‍ നിര്‍വഹിച്ചു. സെന്റര്‍ പ്രസിഡണ്ട് റവ. ജേക്കബ് സി. മാത്യു അദ്ധ്യക്ഷത വഹിച്ചു. യു. എ. ഇ. സ്റ്റുഡന്‍സ് ചാപ്ലയിന്‍ റവ. സഖറിയ അലക്സാണ്ടര്‍ സന്ദേശം നല്‍കി. റവ. കെ. സി. വര്‍ഗ്ഗീസ്, ജോജി എബ്രഹാം, പി. ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു.
 
- അഭിജിത് പാറയില്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരഞ്ഞെടുപ്പിന് വിദേശ പണം ഒഴുകിയെന്ന വാര്‍ത്ത അന്വേഷിക്കണം - പി. സി. എഫ്.
election-indiaദുബായ് : കഴിഞ്ഞ ലോക സഭാ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്സിന് വിദേശത്തു നിന്നും കോടി കണക്കിന് രൂപ കേരളത്തിലേക്ക് ഒഴുകിയിട്ടുണ്ടെന്ന വാര്‍ത്ത അന്വേഷണ വിധേയം ആക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. യു. ഡി. എഫിലെ പ്രബല കക്ഷിയിലെ നേതാക്കള്‍ തന്നെ ഈ കാര്യം വെളിപ്പെടുത്തിയ സ്ഥിതിക്ക് ഇത് അന്വേഷിക്കേണ്ട ചുമതല സര്‍ക്കാരിന് ഉണ്ടെന്നും, ഉടന്‍ അന്വേഷണം ആരംഭിക്കണം എന്നും അവര്‍ ആവശ്യപ്പെട്ടു.
 
കേന്ദ്ര ബജറ്റില്‍ പ്രവാസികളെ അവഗണിച്ചത് കൊണ്ട് പ്രവാസികള്‍ക്കുള്ള മുറിവ് ഉണക്കാനുള്ള സാന്ത്വന വാക്കുകളും ആയിട്ടാണ് രമേഷ് ചെന്നിത്തല ഇപ്പോള്‍ ദുബായില്‍ എത്തിയത് എന്നും ഇതില്‍ പ്രവാസികള്‍ വഞ്ചിതര്‍ ആകരുത് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇത് പോലുള്ള സാന്ത്വന വാക്കുകള്‍ ഇതിനു മുന്‍പും ഇവിടെ വന്ന് പോയ പല കോണ്‍ഗ്രസ്സ് നേതാക്കള്‍ നടത്തിയതാണ് എന്നും അവര്‍ പറഞ്ഞു.
 
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, റഫീഖ് തലശ്ശേരി, അഷ്രഫ് ബദിയടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു. അഴീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു.
 
- മുഹമ്മദ് ബള്ളൂര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആര്‍.എം. മൊയ്തുട്ടി ഹാജിക്ക് യാത്രയയപ്പ് നല്‍കി
Moiduttyദുബായ് : 1975ല്‍ ദുബായിലെത്തി 34 വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമായി നാട്ടില്‍ പോകുന്ന കേച്ചേരി വെട്ടുകാട് സ്വദേശി ആര്‍. എം. മൊയ്തുട്ടി ഹാജിക്ക് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. യാത്രയയപ്പ് നല്‍കി. ജില്ലാ കമ്മറ്റിയുടെ ഉപഹാരം സംസ്ഥാന വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ നല്‍കി.
 

Moidutty-Haji-KMCC

ആര്‍.എം. മൊയ്തുട്ടി ഹാജിക്ക് കെ.എം.സി.സി. തൃശ്ശൂര്‍ ജില്ല കമ്മിറ്റി ഉപഹാരം ഉബൈദ് ചേറ്റുവ നല്‍കുന്നു

 
ആക്ടിങ് പ്രസിഡണ്ട് ആര്‍. വി. മുസ്തഫ അധ്യക്ഷത വഹിച്ചു. ഏരിയാല്‍ മുഹമ്മദ് കുഞ്ഞി, പി. എസ്. ഖമറുദ്ദീന്‍, എന്‍. കെ. ജലീല്‍, അലി കേച്ചേരി, ടി. എസ്. നൌഷാദ്, വി. കെ. അലവി, അലി അകലാട്, കെ. എസ്. ഷാനവാസ്, വാജിദ് റഹ്മാനി, അലി കാക്കശ്ശേരി, ഹസന്‍ പുതുക്കുളം, ബഷീര്‍ മാമ്പ്ര തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അശ്രഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും ടി. കെ. അലി നന്ദിയും പറഞ്ഞു. ദുബായ് കുന്ദംകുളം മണ്ഡലം കെ. എം. സി. സി. പ്രസിഡണ്ടായിരുന്നു മൊയ്തുട്ടി ഹാജി. ഭാര്യ ഹഫ്സത്ത്, മക്കള്‍: ഷെബീന (ദുബായ്), ഷെഫീര്‍ (അബുദാബി), ഷിബു (നാട്ടില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി)
 
- അശ്രഫ് കൊടുങ്ങല്ലൂര്‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തിരിച്ചറിയല്‍ കാര്‍ഡ് - ആരോപണം വാസ്തവ വിരുദ്ധം
NORKA-ID-Cardദുബായ് : പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ പേരില്‍ ഗള്‍ഫിലെ നൂറു കണക്കിന്‌ സാധാരണക്കാരായ മലയാളികളില്‍ നിന്ന്‌ വന്‍ തുക പിരിച്ച്‌ സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചതായും, ലോക സഭാ തെരഞ്ഞെടുപ്പ്‌ മുന്നില്‍ കണ്ട്‌ പ്രവാസി കുടുംബങ്ങളുടെ വോട്ട്‌ തട്ടുന്നതിന്‌ വേണ്ടി സി. പി. എമ്മിന്റെ പ്രവാസി പോഷക സംഘടന നടത്തിയ തട്ടിപ്പാണ്‌ ഇതെന്നുമുള്ള ഇന്ത്യന്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്‌ യു. എ. ഇ. കമ്മിറ്റിയുടെ ആരോപണം വാസ്തവ വിരുദ്ധമാണെന്ന് ആലൂര്‍ വികസന സമിതി ദുബായ് ജനറല്‍ സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി ദുബായില്‍ നിന്ന് അയച്ച പ്രസ്താവനയില്‍ പറഞ്ഞു.
 
നോര്‍ക്ക വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപ്ളിക്കേഷന്‍ ഫോം പൂരിപ്പിച്ച്, നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് സീല്‍ വെച്ച്, ഇരുന്നൂറ് രൂപ സഹിതം നോര്‍ക്ക ഓഫീസിലേക്ക് അയച്ചതിന്റെ ഫലമായി തനിക്കും തനിക്ക് അറിയാവുന്ന മറ്റ് പലര്‍ക്കും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ്‌ മാസങ്ങള്‍ക്ക് മുമ്പേ കാര്‍ഡ്‌ അയച്ചു തരികയുണ്ടായി.
 
പ്രതിപക്ഷത്ത് ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ചിലര്‍ ഈ സര്‍ക്കാരിനേയും നോര്‍ക്ക വകുപ്പിനേയും കണ്ണ് ചിമ്മി ഇരുട്ടാക്കുന്ന നയം ഒട്ടും ശരി അല്ല. ധാര്‍മിക ബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തരത്തിലുള്ള പ്രസ്താവന ഭൂഷണമല്ല. പ്രവാസികളില്‍ നിന്ന്‌ 300 രൂപ വീതം വസൂലാക്കി എന്നത് ശരി അല്ലെന്നും ഒരാളില്‍ നിന്ന് കാര്‍ഡ് നിര്‍മിക്കാനുള്ള ഫീസായ 200 ഇന്ത്യന്‍ രൂപ മാത്രമാണ് ചാര്‍ജ് വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിന്റെ കൂടെ നോര്‍ക്ക അയച്ചു തരുന്ന കത്തില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഗുണവും, ഒരു വര്‍ഷത്തേക്ക് ഉള്ള ഇന്‍ഷൂറന്‍സിന്റെ കാര്യവും വിശദമായി പറയുന്നുണ്ടെന്നും ആലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.
 
- ആലൂര്‍ ടി. എ. മഹമൂദ്‌ ഹാജി,

 സെക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്‌

 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 July 2009
അബുദാബിയില്‍ മയക്കു മരുന്ന്‍ പിടിച്ചെടുത്തു
സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് വിതരണത്തിനു ശ്രമിച്ച 22.5 കിലോഗ്രാം മയക്കു മരുന്ന് അബുദാബി പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അല്‍ ശഹാമ പ്രദേശത്ത് നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. 32 വയസുകാരനായ ഒരാള്‍ മയക്കു മരുന്നുമായി അബുദാബിയിലേക്ക് കടന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ആസൂത്രിതമായി വലയൊരുക്കു കയായിരുന്നു. ടാക്സി കണ്‍ട്രോളറായ പ്രതി സഞ്ചരിച്ചിരുന്ന കാറിന്‍റെ പിന്‍ സീറ്റില്‍ നിന്നാണ് ഹഷീഷ് അടങ്ങിയ സൂട്ട് കേയ്സ് കണ്ടെടുത്തത്. 11 പാക്കറ്റുകളിലാക്കി പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ നിലയില്‍ ആയിരുന്നു മയക്കു മരുന്ന്.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അലൈനില്‍ തീപിടുത്തം
fireഅലൈനിലെ ഹീലി സനയ്യയില്‍ ലേബര്‍ ക്യാമ്പിന് തീ പിടിച്ചു. ഇന്നലെ വൈകുന്നേരം ആറ് മണിയോടെ ആയിരുന്നു അത്യാഹിതം. തൊഴിലാളികള്‍ താമസിച്ചിരുന്ന എട്ട് കാരവനുകള്‍ കത്തി നശിച്ചു. ആളപായമില്ല. തീപിടുത്തം ഉണ്ടായ ഉടനെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ക്യാമ്പിലെ അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നത്. എട്ട് കാരവനുകള്‍ക്ക് തീപിടിച്ചു. തീപിടുത്തത്തെ തുടര്‍ന്ന് ഗ്യാസ് സിലിണ്ടറുകള്‍ പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റമസാനില്‍ അജ്മാനില്‍ ഭക്ഷണം ലഭിക്കും
റമസാനില്‍ ഭക്ഷ്യവിഭവങ്ങള്‍ താമസ സ്ഥലത്ത് എത്തിച്ച് കൊടുക്കുന്നതിന് അജ്മാന്‍ നഗരസഭ കഫറ്റീരിയകള്‍ക്കും റസ്റ്റോറന്‍റുകള്‍ക്കും അനുമതി നല്‍കുന്നു. പകല്‍സമയത്ത് പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളില്‍ നിന്നും ഭക്ഷ്യ വസ്തുക്കള്‍ ലഭിക്കാതെ പ്രയാസപ്പെടുന്ന അമുസ്ലീംങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിനാണ് അനുമതി നല്‍കുന്നത്. ഇതാദ്യമായാണ് നഗരസഭ ഇത്തരമൊരു സൗകര്യം അനുവദിക്കുന്നത്. അമുസ്ലീംങ്ങളുടെ സൗകര്യത്തിനാണ് അനുമതി നല്‍കുന്നതെന്നും ഒരു സ്ഥാപനവും റമസാനില്‍ പകല്‍സമയങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 July 2009
ജുനൈദ് നടുവത്തുവളപ്പിലിന് ദുബായില്‍ യാത്രയയപ്പ് നല്‍കി.
40 വര്‍ഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന തലശേരി സ്വദേശി ജുനൈദ് നടുവത്തുവളപ്പിലിന് ദുബായില്‍ യാത്രയയപ്പ് നല്‍കി. ദേരദുബായിലെ ഫ്ലോറ പാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച യാത്രയയപ്പ് സഹപ്രവര്‍ത്തകര്‍ പങ്കെടുത്തു. ഫാക്കി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ എം.ഡി എന്‍.പി ഫാക്കി ജുനൈദിന് ഉപഹാരം സമര്‍പ്പിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടെക്സാസ് ഗ്ലോബല്‍ മീറ്റ് ഈ മാസം 25 ന്
യു.എ.ഇയിലെ തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് ഗ്ലോബല്‍ മീറ്റ് സംഘടിപ്പിക്കുന്നു. ഈ മാസം 25 ന് തിരുവനന്തപുരം റസിഡന്‍സി ഹോട്ടലിലാണ് മീറ്റ് സംഘടിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് നടക്കുന്ന സെമിനാറില്‍ കേന്ദ്രമന്ത്രി ശശി തരൂര്‍, മന്ത്രിമാരായ വിജയകുമാര്‍, പി.കെ ശ്രീമതി, പാര്‍ലമെന്‍റ് അംഗങ്ങളായ സമ്പത്ത്, ഇ.ടി മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ടെക്സാസ് പ്രസിഡന്‍റ് ആര്‍.നൗഷാദ് ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണിത്. തിരുവനന്തപുരം ജില്ലയിലെ നിര്‍ധനരായ യുവതീയുവാക്കളുടെ സമൂഹ വിവാഹം നടത്തുമെന്നും ഇദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ടോം ദാസന്‍, നോര്‍ബര്‍ട്ട് ലോപസ്, പ്രസാദ് എന്നിവരും പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സൗദിയില്‍ 26 മലയാളികള്‍ പീഡനം അനുഭവിക്കുന്നു
ട്രാവല്‍ ഏജന്‍റിന്‍റെ വഞ്ചനയില്‍ പെട്ട് സൗദിയില്‍ 26 മലയാളികള്‍ പീഡനം അനുഭവിക്കുന്നു. സൗദിയിലെ അല്‍ ഖസീമില്‍ ക്ലീനിംഗ് ജോലിക്കെത്തിയ ഇവരെ ഭാരിച്ച ജോലി ചെയ്യാന്‍ നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് ജോലി ചെയ്യാന്‍ വിസമ്മതിക്കുകയായിരുന്നു. താമസവും ഭക്ഷണവുമില്ലാതെ ഇവരില്‍ പലരും മക്കയില്‍ ദുരിതമനുഭവിക്കുകയാണ് ഇപ്പോള്‍.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



20 July 2009
രിസാല സാഹിത്യോത്സവ്‌
ദുബായ് : പ്രവാസ ലോകത്ത്‌ സര്‍ഗാത്മക വൈഭവങ്ങള്‍ക്ക്‌ അരങ്ങുകള്‍ സൃഷ്ടിച്ച്‌ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ സാഹിത്യോത്സവ്‌ ജൂലായ്‌ 31ന്‌ ഖിസൈസ്‌ ദുബൈ ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ വെച്ചു നടക്കും. സോണിനു കീഴിലുള്ള പതിനാലു യൂനിറ്റുകളില്‍ നിന്നും ഒന്നാം സ്ഥാനം നേടിയ മല്‍സരാര്‍ത്ഥികളാണു പങ്കെടുക്കുക.
 
അഞ്ച്‌ വേദികളിലായി മുന്നൂറില്‍ പരം കലാ പ്രതിഭകള്‍ മാറ്റുരക്കുന്ന സാഹിത്യോത്സവിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. ഉബൈദുള്ള സഖാഫി വയനാട്‌ (ചെയര്‍മാന്‍) സൈതലവി ഊരകം, അഷ്‌റഫ്‌ കാങ്കോല്‍ (വൈസ്‌ ചെയര്‍മാന്‍) മുഹമ്മദലി കോഴിക്കോട്‌ (ജനറല്‍ കണ്‍വീനര്‍) സലീം ആര്‍. ഇ. സി., നൗശാദ്‌ കൈപമംഗലം (ജോ. കണ്‍) റഫീഖ്‌ ധര്‍മ്മടം (ഖജാന്‍ജി) ഹുസൈന്‍ കൊല്ലം (ഫുഡ്‌ & അക്കമഡേഷന്‍) അഷ്‌ റഫ്‌ മാട്ടൂല്‍ (വളണ്ടിയര്‍) ജാഫര്‍ സ്വാദിഖ്‌ (ലൈറ്റ്‌ & സൗണ്ട്‌) അബ്ദുല്‍ ജബ്ബാര്‍ തലശ്ശേരി (സ്റ്റേജ്‌) ഹംസ സഖാഫി സീഫോര്‍ത്ത്‌ (പബ്ലിസിറ്റി) തുടങ്ങിയവരെ തെരഞ്ഞെടുത്തു.
 
ഇതു സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ്‌ സഅദി കൊച്ചി അധ്യക്ഷത വഹിച്ചു. യഅ​‍്ഖൂബ്‌ പെയിലിപ്പുറം, ശമീം തിരൂര്‍, നാസര്‍ തൂണേരി, ശിഹാബ്‌ തിരൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പി.എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ്
Galfar-Dr-P-Mohammed-Aliഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദാലി സ്ഥാപകനായ പി. എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്കാണു അവാര്‍ഡ്. ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കേരളം, ലക്ഷ ദ്വീപ്, ഗള്‍ഫ് സ്കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവര്‍, കേരളത്തില്‍ നിന്നു ടി. എച്ച്. എസ്. എസ്. എല്‍. സി., എച്ച്. എസ്. ഇ., ടി. എച്ച്. എസ്. ഇ., വി. എച്ച്. എസ്. ഇ. എന്നീ പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കു വാങ്ങിയവര്‍, സി. ബി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ 1 ഗ്രേഡും ഐ. സി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു വിജയിച്ചവര്‍ക്കും കേരളത്തിലെ എല്ലാ സര്‍വകലാ ശാലകളില്‍ നിന്നു ഡിഗ്രി പരീക്ഷകളില്‍ ഓരോ വിഷയങ്ങള്‍ക്കും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും.
 
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ താമസിച്ചു പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡോടെ എസ്. എസ്. എല്‍. സി. പാസായ വര്‍ക്കും അവാര്‍ഡുണ്ട്. ഐ. എ. എസ്., ഐ. സി. എസ്., സി. എ., ഐ. സി. ഡബ്ല്യു. എ. ഐ., എ. സി. എസ്. തുടങ്ങിയ പരീക്ഷകളില്‍ വിജയിക്കാന്‍ മിടുക്കുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായം എത്തിക്കും. കുറഞ്ഞത് രണ്ടാം ക്ലാസ് ഡിഗ്രി യോഗ്യതയുള്ള മുസ്ലിം, മറ്റു പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കെല്ലാം അവാര്‍ഡിന് അപേക്ഷിക്കാം. ഇതിനു പുറമെ പ്രഫഷനല്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വറ്റ്, നഴ്സിങ് (ഡിപ്ലോമ ഉള്‍പ്പെടെ) കോഴ്സുകള്‍ക്കു പ്രവേശനം ലഭിച്ചവരും ചേരാന്‍ ഉദ്ദേശിക്കുന്ന വരുമായ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സഹായം നല്‍കാനുള്ള പദ്ധതി ഈ വര്‍ഷം ആരംഭിച്ചു.
 
60 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ജാതി, സമുദായം എന്നിവ തെളിയിക്കുന്ന രേഖയും ഓര്‍ഫനേജിലെ കുട്ടികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 31 നകം പി. എം. ഫൌണ്േടഷന്‍, നമ്പര്‍ 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ്, ഫസ്റ്റ് ഫ്ളോര്‍, വാര്യം റോഡ്, കൊച്ചി 16 എന്ന വിലാസത്തില്‍ അപേക്ഷിക്കണം.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സ്വലാത്തു ന്നാരിയ മൂന്നാം വാര്‍ഷിക സംഗമം
thangalമുസ്വഫ എസ്‌. വൈ. എസ്‌. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി എല്ലാ തിങ്കളാഴ്ചകളിലും മുസ്വഫയില്‍ സംഘടിപ്പിച്ചു വരുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വാര്‍ഷിക സംഗമം യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നെത്തിയ വിശ്വാസികളാല്‍ തിങ്ങി നിറഞ്ഞ സ ദസ്സോടെ സമാപിച്ചു. മ അ ദിന്‍ ചെയര്‍ മാന്‍ സയ്യിദ്‌ ഇബ്‌ റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ ഉത്ബോധനവും ദു ആ മജ്ലിസിനു നേതൃത്വവും നല്‍കി. സ്വലാത്ത്‌ വാര്‍ഷിക സംഗമത്തിന്റെ ഭാഗമായി റൗളാ ശരിഫില്‍ നിന്ന് പ്രത്യേകം കൊണ്ടു വന്ന ഷാള്‍ അണിയിച്ച്‌ കൊണ്ട്‌ ഖലീല്‍ തങ്ങളെ ആദരിക്കല്‍ ചടങ്ങും നടന്നു. യു. എ. ഇ. അല്‍ ഐന്‍ യൂണിവേഴ്സിറ്റിയില്‍ ആദ്യമായി പ്രവേശനം നേടുകയും പെട്രൊളിയം എഞ്ചിനീയറങ്ങില്‍ ഉന്നത്‌ വിജയം കൈവരിക്കുകയും ചെയ്ത ഇന്ത്യക്കാരനും മലയാളിയുമായ ഷനൂഫ്‌ മുഹമ്മദിനും, ഇക്കഴിഞ്ഞ എസ്‌. എസ്‌. എല്‍. സി. പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ഫര്‍സീന്‍ മുഹമ്മദ്‌, റാഷിദ അബ്ദു റഹ്മാന്‍ എന്നിവര്‍ക്കും മുസ്വഫ എസ്‌. വൈ. എസ്‌. ഉപഹാരം ഖലീല്‍ തങ്ങള്‍ നല്‍കി.
 
ഖലീല്‍ തങ്ങളുടെ അഭിമുഖങ്ങള്‍ ഇംഗ്ലീഷില്‍ വിവര്‍ത്തനം ചെയ്ത പുസ്തകത്തിന്റെ പ്രകാശനം മുസ്തഫ ദാരിമി നിര്‍വ്വഹിച്ചു. മുസ്വഫ എസ്‌. വൈ. എസ്‌. ഉം റ സംഘത്തിന്റെ അമീര്‍ കെ. കെ. എം. സ അ ദിയുടെ നേതൃത്വത്തില്‍ മദീനയിലും , കാസര്‍ കോഡ്‌ മുഹിമ്മാത്ത്‌, മ അ ദിന്‍ തുടങ്ങി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്വലാത്ത്‌ മജ്ലിസുകള്‍ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സംഘടിപ്പിക്കപ്പെട്ടു. ഇശാ നിസ്കാര ശേഷം തുടങ്ങാന്‍ തീരുമാനിച്ചിരുന്ന സംഗമത്തിന്‌ യു. എ. ഇ. യുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ അസര്‍ നിസ്കാരത്തോടെ തന്നെ എത്തി ച്ചേര്‍ന്ന് കൊണ്ടിരുന്നു. സംഘാടകരുടെ കണക്കു കൂട്ടലുകള്‍ തെറ്റിച്ച്‌ കൊണ്ട്‌ തിങ്ങി നിറഞ്ഞ സദസ്സ്‌ ആദ്യമ വസാനം പരിപാടികളില്‍ പങ്ക്‌ കൊണ്ട്‌ ആത്മ നിര്‍വൃതി യോടെയാണ്‌ തിരിച്ച്‌ പോയത്‌. മസ്ജിദ്‌ ഇമാം കൂടിയായ മുസ്വഫ എസ്‌. വൈ. എസ്‌. വര്‍ക്കിംഗ്‌ പ്രസിഡണ്ട്‌ മുസ്തഫ ദാരിമി കടാംങ്കോട്‌ അദ്ധ്യക്ഷത വഹിച്ചു. അബ്‌ ദുല്‍ ഹമീദ്‌ സ അ ദി ഈശ്വര മംഗലം സ്വാഗതവും, പ്രോഫ. ഷാജു ജമാലുദ്ധീന്‍ നന്ദിയും രേഖപ്പെടുത്തി. പ്രമുഖ പണ്ഡിതന്മാരും സാ ദാത്തിങ്ങളും പരിപാടിയില്‍ സംബന്ധിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുസ്തകങ്ങളുടെ പ്രദര്‍ശനം ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
ജിദ്ദയിലെ മലയാളികളായ എഴുത്തുകാര്‍ രചിച്ച പുസ്തകങ്ങളുടെ പ്രദര്‍ശനം ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്നു. ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍രെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. മുസാഫിര്‍ , അബു ഇരിങ്ങാട്ടിരി, ഉസ്മാന്‍ ഇരുമ്പുഴി, ഹക്കിം ചോലയില്‍, സിതാര, മുസ്തഫ കീത്തടത്ത്, ജോര്‍ജ്ജ് വില്‍സണ്‍, റീജ സന്തോഷ്ഖാന്‍, തുടങ്ങിയവരുടെ കൃതികളാണ് പ്രധാനമായും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കമലയുടെ മതം
kamala-surayyaഇസ്ലാം മതത്തിന് എതിരെയുള്ള ആസൂത്രിതമായ നീക്കങ്ങളുടെ ഭാഗമാണ് കമലാ സുരയ്യയുടെ മരണാനന്തരമുള്ള വിവാദങ്ങളെന്ന് ജിദ്ദയില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ‘കമലയുടെ മത’ എന്ന പേരിലായിരുന്നു സെമിനാര്‍. ഐ. ഡി. സി. നടത്തുന്ന കാമ്പയിന്‍റെ ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. കാമ്പയിനോട് അനുബന്ധിച്ചുള്ള ലഘു ലേഖ ഇസ്മായീല്‍ നീരാടിന് നല്‍കി ക്കൊണ്ട് ഡോ. കുഞ്ഞി മുഹമ്മദ് പ്രകാശനം ചെയ്തു. കാസിം ഇരിക്കൂര്‍, കെ. എ. കെ. ഫൈസി, ഹക്കീം ചോലയില്‍, ഉസ്മാന്‍ ഇരുമ്പുഴി, അഡ്വ. മുനീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സലാലയില്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം
യൂത്ത് അസോസിയേഷന്‍ ഓഫ് സലാല വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മത്സരത്തിന് ഫ്രീഡം കളേഴ്സ് എന്നാണ് പേരിട്ടിരിക്കുന്നത്. ഈ മാസം 31 ന് വെള്ളിയാഴ്ച രാവിലെ പത്തര മുല്‍ ഐ.എം.ഐ ഹാളിലാണ് പരിപാടി. ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 957 24411 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പാനലിന് വിജയം
ഇന്ത്യന്‍ എംബസിയുടെ നിയന്ത്രണത്തിലുള്ള റിയാദിലെ രണ്ടാമത്തെ കമ്യൂണിറ്റി സ്കൂളായ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഭരണസമിതി തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള പാനലിന് വിജയം. മൂന്ന് പാനലുകളിലായി 17 പേര്‍ മത്സരിച്ച തെരഞ്ഞെടുപ്പില്‍ മലയാളികള്‍ ഉള്‍പ്പടെയുള്ള ഏഴ് പേര്‍ ഉയര്‍ന്ന വോട്ട് നേടി ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഡോ. അനസാണ് ഏറ്റവും ഉയര്‍ന്ന വോട്ടിന് വിജയിച്ച സ്ഥാനാര്‍ത്ഥി. ഇദ്ദേഹത്തെ ചെയര്‍മാനായി തെരഞ്ഞെടുത്തു. റിയാദ് കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയില്‍ ഡോക്ടറായ ഇദ്ദേഹം കൊട്ടാരക്കര സ്വദേശിയാണ്. പാനലിലെ മറ്റൊരു മലയാളി എറണാകുളം വരാപ്പുഴ സ്വദേശി ബാലചന്ദ്രന്‍ നായരാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 153.9 മില്യണ്‍ തട്ടാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയില്‍
വ്യാജ രേഖകള്‍ ചമച്ച് യു.എ.ഇ സെന്‍ട്രല്‍ ബാങ്കില്‍ നിന്നും 153.9 മില്യണ്‍ തട്ടാന്‍ ശ്രമിച്ച അഞ്ച് പേര്‍ പിടിയിലായി. 39 ദിവസത്തിനുള്ളില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഭീമമായ തുക തട്ടാനുള്ള ശ്രമം നടന്നതെന്ന് അബുദാബി ക്രിമിനല്‍ ഇന്‍വസ്റ്റിഗേഷന്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ മക്തൂം അല്‍ ഷരീഫി പറഞ്ഞു. ആദ്യ ശ്രമത്തില്‍ യു.എ.ഇയിലെ ഒരു ബാങ്ക് മാനേജര്‍ അടക്കം മൂന്ന് പേര്‍ 52.7 ബില്യണ്‍ ദിര്‍ഹം അയര്‍ രാജ്യത്തിലെ ഒരു നേതാവിന്‍റേതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളുമായാണ് സെന്‍ട്രല്‍ ബാങ്കിനെ സമീപിച്ചത്.
സംശയം തോന്നിയതിനെ തുടര്‍ന്ന പോലീസിനെ വിവരം അറിയിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഒരു വിനോദ സഞ്ചാരിയും യു.എ.ഇയില്‍ താമസിക്കുന്ന ഒരു നിക്ഷേപകനും കൂടിയാണ് രണ്ടാമതായി തട്ടിപ്പിനെത്തിയത്. 101.2 ബില്യണ്‍ ദിര്‍ഹം അയര്‍ രാജ്യത്തെ അതേ കുടുംബത്തിന്‍റെ മുത്തച്ഛനില്‍ നിന്ന് പൈതൃകമായി കിട്ടിയതാണെന്ന് കാണിക്കുന്ന വ്യാജ രേഖകളുമായാണ് ഇവര്‍ എത്തിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 July 2009
മാധവി കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍
kamala-surayyaദുബായ് : മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവി കുട്ടിയുടെ മുഴുവന്‍ കൃതികളും, കഥകള്‍, നോവലുകള്‍, നോവെല്ലകള്‍, ആത്മ കഥ, സ്മരണകള്‍, കവിതകള്‍, ലേഖനങ്ങള്‍, യാത്രാ കുറിപ്പുകള്‍ തുടങ്ങി മുഴുവന്‍ രചനകളുടേയും പ്രീ പബ്ലിക്കേഷന്‍ ബുക്കിങ് കരാമയിലെ ഡി. സി. ബുക്സില്‍ തുടരുന്നു. ഇതിനുള്ള സുവര്‍ണ്ണ അവസരം ഇനി ഏതാനും ദിവസങ്ങള്‍ കൂടി മാത്രമേ ലഭ്യമാവുകയുള്ളൂ. രണ്ട് വാല്യത്തിലായി 2700 പേജുകളിലായാണ് പുസ്തകം പുറത്തിറങ്ങുന്നത്. 200 ദിര്‍ഹംസ് മുഖ വിലയുള്ള പുസ്തകം 128 ദിര്‍ഹംസിന് യു. എ. ഇ. യിലും 89 ദിര്‍ഹംസിന് കേരളത്തിലും ലഭ്യമാകും. ഭാഷക്കും സാഹിത്യത്തിനും എന്നേക്കുമായി ഒരു ഈടുവെപ്പ് ആയിരിക്കും ഇതെന്ന് ഡി. സി. ബുക്സ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 3979467 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ഡി. സി. യുടെ ഈമെയില്‍ വിലാസം : dccurrentbooks at gmail dot com

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചങ്ങാത്തം ചങ്ങരംകുളം മെംബേര്‍സ് മീറ്റ്
changaramkulam-associationഅബുദാബി : അബുദാബിയിലെ ചങ്ങരംകുളത്തുകാരുടെ കൂട്ടായ്മയായ ചങ്ങാത്തം ചങ്ങരംകുളം അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മെംബേര്‍സ് മീറ്റ് സംഘടിപ്പിച്ചു. കുറഞ്ഞ കാലയളവ് കൊണ്ട് ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്ച വെച്ച ചങ്ങാത്തത്തിന്റെ മെമ്പേര്‍സ് മീറ്റും കൂട്ടായ്മയുടെ പുതിയ മാനങ്ങള്‍ തീര്‍ത്തു.
 
ചങ്ങാത്തത്തിന്റെ ഉല്‍ഘാടന സമ്മേളനത്തിന്റെ ഡി.വിഡി. പ്രകാശനം രാമകൃഷ്ണന്‍ പന്താവൂരിനു നല്‍കി കൊണ്ട് പി. ബാവ ഹാജി നിര്‍വഹിച്ചു. തുടര്‍ന്ന് മാറുന്ന ലോകവും പ്രവാസികളും എന്ന വിഷയത്തില്‍ കെ. കെ. മൊയ്തീന്‍ കോയ ക്ലാസ്സെടുത്തു. സ്നേഹ ബന്ധങ്ങളുടെ പ്രസക്തി നഷ്ടമാകുന്ന വര്‍ത്തമാന കാലത്തില്‍ ഹൃദയ ബന്ധങ്ങള്‍ നില നിര്‍ത്തുവാനും ജീവിത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുവാനും ഇത്തരം കൂട്ടായ്മകള്‍ക്ക് കഴിയുന്നുണ്ടെന്നും മാറുന്ന കാലത്തില്‍ സത്യങ്ങളെ തിരിച്ചറിയുന്ന തലമുറയാണ് വര്‍ത്തമാന കാലത്തിന് ആവശ്യമെന്നും മൊയ്തീന്‍ കോയ അഭിപ്രായപ്പെട്ടു. ചങ്ങാത്തത്തിന്റെ മുഖ്യ രക്ഷാധികാരികളായ മാധവന്‍ മൂകുതല, റഷീദ് മാസ്സര്‍ മൂക്കുതല എന്നിവര്‍ സംസാരിച്ചു. പ്രസിഡണ്ട് ജബ്ബാര്‍ ആലങ്കോട് അധ്യക്ഷനായിരുന്ന ചടങ്ങില്‍ നൌഷാദ് യൂസഫ് സ്വാഗതവും ബഷീര്‍ ചങ്ങരംകുളം നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 July 2009
സ്വലാത്തുന്നാരിയ മജ്ലിസ്‌ മൂന്നാം വാര്‍ഷിക സംഗമം മുസ്വഫയില്‍
മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ മൂന്നാം വര്‍ഷിക മഹാ സംഗമം 17-07-2009 വെള്ളിയാഴ്ച ഇശാ നിസ്കാര ശേഷം മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ സംഘടിപ്പിക്കുന്നു. മ അ ദിന്‍ ചെയര്‍മാന്‍ സയ്യിദ്‌ ഇബ്‌ റാഹിം ഖലീല്‍ ബുഖാരി തങ്ങള്‍ നേതൃത്വം നല്‍കും. പ്രമുഖ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കും. മുസ്വഫ എസ്‌. വൈ. എസ്‌. റജബില്‍ സംഘടിപ്പിച്ച ഉംറ സിയാറത്ത്‌ സംഘത്തിന്റെ അമീര്‍ കെ. കെ. എം. സഅദിയുടെ നേതൃത്വത്തില്‍ മദീനയില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത്‌ മജ്‌ ലിസും, കാസര്‍ കോഡ്‌ മുഹിമ്മാത്തില്‍ സയ്യിദ്‌ ത്വാഹിര്‍ അഹ്ദലി തങ്ങളുടെ മഖാമില്‍ സംഘടിപ്പിക്കുന്ന സ്വലാത്ത്‌ മജ്ലിസുമടക്കം സ്വലാത്തുന്നാരിയ വാര്‍ഷിക സംഗമത്തിന്‌ ഐക്യ ദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വിവിധ രാജ്യങ്ങളിലായി 44 സ്വലാത്ത്‌ മജ്ലിസുകള്‍ നാളെ സംഘടിപ്പിച്ചിട്ടുണ്ട്‌. ആയിരക്കണക്കിനു സ്വലാത്തു ചൊല്ലി റൗളാ ശരീഫിലേക്ക്‌ സമര്‍പ്പിച്ച്‌ കൊണ്ടുള്ള കൂട്ടു പ്രാര്‍ത്ഥന സ്വലാത്ത്‌ മജ്ലിസില്‍ നടത്തപ്പെടും. സ്വലാത്ത്‌, ദു ആ മജിലിസിന്റെ തത്സമയമുള്ള ബ്രോഡ്കാസ്റ്റിംഗ്‌ കേരള മലബാര്‍ ഇസ്ലാമിക്‌ ക്ലാസ്‌ റൂം വഴി ലോകത്തെമ്പാടുമുള്ള വര്‍ക്കായി ഒരുക്കിയിട്ടുണ്ട്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ www.sunnionlieclass.org സന്ദര്‍ശിക്കുക. വിശദ വിവരങ്ങള്‍ക്ക്‌ വിളിക്കുക 02 5523491 / 050 6720786
 
- ബഷീര്‍ വെള്ളറക്കാട്‌

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡ് പി.വി.വിവേകാനന്ദിന്
p-v-vivekanandഖത്തറിലെ കെ.സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച ഇന്ത്യന്‍ പത്ര പ്രവര്‍ത്തകനുള്ള അവാര്‍ഡിന് ഗള്‍ഫ് ടുഡേ പത്രാധിപര്‍ പി. വി. വിവേകാനന്ദും മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള പുരസ്ക്കാരത്തിന് ഖത്തറിലെ അലി ഇന്‍റര്‍നാഷണല്‍ ജനറല്‍ മാനേജര്‍ മുഹമ്മദ് ഈസയും അര്‍ഹരായി. പത്മശ്രീ സി. കെ. മേനോന്‍ ചെയര്‍മാനായുള്ള സമിതിയാണ് പുരസ്ക്കാരം നിര്‍ണ്ണയിച്ചത്. ഈ മാസം 31 ന് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കുമെന്ന് കെ. സി. വര്‍ഗീസ് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മനുഷ്യകടത്തിനെതിരെ കടുത്ത നടപടികള്‍ക്ക് യു.എ.ഇ
യു.എ.ഇയ്ക്ക് വലിയ ഭീഷണിയായി വളര്‍ന്നു കഴിഞ്ഞ മനുഷ്യകടത്തിനെതിരെ കടുത്ത നടപടികള്‍ക്ക് ഇന്നലെ ചേര്‍ന്ന ദേശീയ സമിതി യോഗം ആഹ്വാനം ചെയ്തു. യു.എ.ഇ വിദേശകാര്യ മന്ത്രി ഡോ. അന്‍വര്‍ ഗര്‍ഗാഷ് മുഖ്യ പ്രഭാഷണം നടത്തി. മനുഷ്യകടത്തിനെതിരെ ജാഗ്രത ഊര്‍ജ്ജിതമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യു.എ.ഇയില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മനുഷ്യ കടത്ത് വര്‍ധിച്ചതായാണ് കണക്ക്. ദരിദ്ര രാജ്യങ്ങലിലെ പാവപ്പെട്ടവരെ മോഹിപ്പിച്ച് ഇവിടെ എത്തിച്ച് ലൈംഗിക ചൂഷണത്തിന് ഇരയാക്കുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴി‍ഞ്ഞ വര്‍ഷം നാല്‍പ്പതോളം കേസുകളാണ് ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നു
യു.എ.ഇയില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ സ്കൂളുകള്‍ക്കും 2011 ഓടെ അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതാണിത്. പ്രാഥമിക വിദ്യാലയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് ഈ തീരുമാനം. അടുത്ത വര്‍ഷം മുതല്‍ അക്കാദമിക് അക്രഡിറ്റേഷന്‍ നിയമം നടപ്പിലാക്കാന്‍ തുടങ്ങും. സ്കൂളുകളുടെ നിലവാരം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം പൊതു ചട്ടക്കൂട് രൂപപ്പെടുത്തിയിട്ടുണ്ട്. മിനിമം നിലവാരം പുലര്‍ത്താത്ത സ്കൂളുകള്‍ക്ക് അക്രഡിറ്റേഷന്‍ നല്‍കില്ലെന്നും അധികൃതര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹാര്‍ഡ് റോക്ക് കഫേ ഓര്‍മ്മയാകുന്നു
hard-rock-cafeഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും.
ദുബായ് മറീനയിലും മറ്റും ഇന്നത്തെ വികസനം വരുന്നതിന് മുമ്പ് ഷെയ്ക്ക് സായിദ് റോഡിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായിരുന്നു ഇതെന്ന് പലരും ഓര്‍ത്തെടുക്കുന്നു.
 
ദുബായിലെ ഹാര്‍ഡ് റോക്ക് കഫേ പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 15,000 ത്തിലധികം പേരാണ് ഇതിനകം ഈ ഗ്രൂപ്പില്‍ അംഗങ്ങളായത്.
 
അന്തരിച്ച പോപ്പ് സിംഗര്‍ മൈക്കല്‍ ജാക്സണ്‍ അടക്കം നിരവധി പ്രമുഖര്‍ ഹാര്‍ഡ് റോക്ക് കഫേ സന്ദര്‍ശിച്ചിട്ടുണ്ട്.
 
ഇപ്പോള്‍ ഈ കെട്ടിടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പില്‍ അധികം വൈകാതെ തന്നെ മറ്റൊരു സ്ഥലത്ത് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ രണ്ട് ഗിത്താറുകള്‍ പുതിയ കെട്ടിടത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതു വരെ ഉത്തരമായിട്ടില്ല.
 
ഏതായാലും ഹാര്‍ഡ് റോക്ക് കഫേ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം ഇനി ഉണ്ടാവില്ല.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹൃദയ അവാര്‍ഡ് സമര്‍പ്പണ ലോഗോ പ്രകാശനം ചെയ്തു
sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) ലാംസി പ്ലാസ ഫുഡ് കോര്‍ട്ടില്‍ സംഘടിപ്പിച്ച ലളിതവും ഹൃദ്യവുമായ ചടങ്ങില്‍ ഈ വര്‍ഷത്തെ ‘സഹൃദയ പുരസ്കാരങ്ങള്‍’ സമര്‍പ്പിക്കുന്നതിന്റെ ലോഗോ പ്രകാശനം ലാംസി വിജയകരമായി നടന്നു. ഗള്‍ഫ് സഹൃദയ അവാര്‍ഡ് സമര്‍പ്പണ വിളംബര ലോഗോ പ്രകാശനം “അബുദാബി ഇന്‍ഡ്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍’ പ്രസിഡണ്ട് ശ്രീ. സുധീര്‍ കുമാര്‍ ഷെട്ടി എയര്‍ അറേബ്യ ചീഫ് അക്കൌണ്ട്സ് മാനേജര്‍ ശ്രീമതി സുയിനാ ഖാന് നല്‍കിയാണ് നിര്‍വഹിച്ചത്. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി, ഹംസ മാട്ടൂല്‍ (കെ.എം.സി.സി.) തുദങ്ങിയവരും വേദിയില്‍ സന്നിഹിതരായിരുന്നു.
 
മികവിന്റെ അടിസ്ഥാനത്തില്‍ എന്‍‌ട്രികളിലൂടെയും സഹൃദയ നിരീക്ഷണത്തിലൂടെയും നേരത്തേ പ്രഖ്യാപിച്ചിരുന്ന പുരസ്കാരങ്ങള്‍, കാരുണ്യ സേവന തുറകളിലെ കൂട്ടായ്മകള്‍, വ്യക്തിത്വങ്ങള്‍, പൊതു പ്രവര്‍ത്തകര്‍, വിവിധ മാധ്യമങ്ങളില്‍ നിന്നുള്ളവര്‍, എഴുത്തുകാര്‍ തുടങ്ങിയവര്‍ക്കാണ് ഈ വര്‍ഷവും സഹൃദയ പുരസ്കാരങ്ങള്‍ നല്‍കുന്നത്. ‘സലഫി ടൈംസ്’ സ്വതന്ത്ര സൌജന്യ പത്രികയുടെ 25-‍ാം വാര്‍ഷിക ഉത്സവത്തോടനുബന്ധിച്ച് ജൂലൈ 30ന് ദുബായിയില്‍ വിപുലമായി സംഘടിപ്പിക്കുന്ന ‘സ്നേഹ സംഗമത്തില്‍’ ആണ് അവാര്‍ഡ് സമര്‍പ്പണം നടക്കുക.
 


Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 July 2009
വടക്കാഞ്ചേരി സുഹൃദ് സംഘ യോഗം
വടക്കാഞ്ചേരി സുഹൃദ് സംഘത്തിന്‍റെ അബുദാബി എമിറേറ്റിലെ പ്രവര്‍ത്തകരുടെ യോഗം വെള്ളിയാഴ്ച നടക്കും. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വൈകുന്നേരം ഏഴിനാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 722 1958 എന്ന നമ്പറില്‍ വിളിക്കണം.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഷീര്‍ വായനക്കാരുടെ എഴുത്തുകാരന്‍
vaikom-mohammed-basheerവൈക്കം മുഹമ്മദ് ബഷീര്‍ പണ്ഡിതരുടേയോ നിരൂപകരുടേയോ എഴുത്തുകാരനല്ലെന്നും വായനക്കാരുടെ മാത്രം എഴുത്തുകാരനാണെന്നും പ്രശസ്ത നോവലിസ്റ്റ് കെ.എല്‍ മോഹനവര്‍മ്മ അഭിപ്രായപ്പെട്ടു. പ്രവാസി ദോഹ സംഘടിപ്പിച്ച ബഷീര്‍ അനുസ്മരണ പരിപാടിയില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. യൂറോപ്യന്‍ കഥാകഥന ശൈലിയില്ലാതെ ഏഷ്യന്‍ കഥാകഥന ശൈലിയിലായിരുന്നു അദ്ദേഹം കഥകള്‍ എഴുതിയിരുന്നതെന്നും അതുകൊണ്ട് തന്നെ പഞ്ചതന്ത്രം കഥകള്‍, ജാതക കഥകള്‍ തുടങ്ങിയവപോലെ തലമുറകള്‍ വായിച്ച് ആസ്വദിക്കുന്നവയാണ് ബഷീറിന്‍റെ സാഹിത്യമെന്നും അദ്ദേഹം പറ‍ഞ്ഞു. പ്രവാസി ദോഹ ചെയര്‍മാന്‍ സി.വി റപ്പായി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യയും സൌദിയും കുറ്റവാളികളെ കൈമാറും
കുറ്റവാളികളെ തമ്മില്‍ കൈമാറാനുള്ള കരാറില്‍ ഇന്ത്യയും സൗദിയും തമ്മില്‍ ഉടന്‍ ഒപ്പുവയ്ക്കുമെന്ന് സൂചന. ഇതിനായി ആഭ്യന്തര മന്ത്രി നാഇഫ് രാജകുമാരനെ സൗദി മന്ത്രിസഭ അധികാരപ്പെടുത്തി. മനുഷ്യകടത്തിനെതിരെയുള്ള ശക്തമായ നിയമത്തിനും സൗദി മന്ത്രിസഭ അംഗീകാരം നല്‍കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 July 2009
ഗഫൂര്‍ തളിക്കുളം പ്രസിഡന്‍റ്.
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം യു.എ.ഇ കേന്ദ്രകമ്മിറ്റി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഗഫൂര്‍ തളിക്കുളമാണ് പ്രസിഡന്‍റ്. ജനറല്‍ഡ സെക്രട്ടറിയായി എന്‍.പി മുഹമ്മദലിയേയും ട്രഷറര്‍ ആയി എന്‍.യു ശിവരാമനേയും തെര‍ഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സെയ്ന്‍; ജയന്‍ പാടുന്നു അറബിക്കില്‍
പ്രിയേ, നിന്നോടുള്ള ഇഷ്ടവും സ് നേഹവും എനിക്ക് താങ്ങാനാവുന്നില്ല. എന്‍റെ ആത്മാവില്‍ നിന്ന് നിന്നെ എടുത്തുമാറ്റണം. അതിനെന്താണ് വഴിയെന്ന് പറഞ്ഞു തരുമോ.....
മധുരമായ ഈ പ്രണയഗാനം പാടുന്നത് ജയന്‍ എന്ന മലയാളി. മിഡില്‍ ഈസ്റ്റിലെ തന്നെ ഏക ഇന്ത്യന്‍ പ്രൊഫഷണല്‍ അറബിക് ഗായകനാണ് ഇദ്ദേഹം. കോഴിക്കോട് വടകര സ്വദേശിയായ ജയന്‍ ഉള്‍പ്പടെ പന്ത്രണ്ടോളം ഗായകരുടെ അറബിക് ആല്‍ബം ഈയിടെ പുറത്തിറങ്ങി. മര്‍ജാന്‍ എന്ന പേരിലുള്ള ഈ ആല്‍ബത്തില്‍ ഈജിപ്റ്റില്‍ നിന്നുള്ള പ്രശസ്ത ഗായികയായ നജ് വ സുഹൈറുമൊത്താണ് ജയന്‍ ഗാനം ആലപിച്ചിരിക്കുന്നത്.

ഇതാദ്യമായാണ് ഒരു അറബിക് ആല്‍ബത്തില്‍ ജയന്‍റെ ഗാനം വരുന്നത്. ഇതി‍ന്‍റെ സന്തോഷത്തിലാണ് ഇദ്ദേഹം.

ആദ്യമായി സ്റ്റേജില്‍ അറബിക് ഗാനം പാടാനുള്ള ശ്രമം വന്‍ പരാജയമായിരുന്നുവെന്ന് ജയന്‍ ഓര്‍ത്തെടുക്കുന്നു.

അതില്‍ നിന്നെല്ലാം മാറി ജയന്‍ ഇപ്പോള്‍ അറിയപ്പെടുന്ന അറബിക് ഗായകനാണ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ 300 ലധികം സ്റ്റേജുകളില്‍ ഇദ്ദേഹം പാടിക്കഴി‍ഞ്ഞു. സെയ്ന്‍ എന്നാണ് അറബ് ലോകത്ത് ജയന്‍ അറിയപ്പെടുന്നത്.

കുവൈറ്റിലെ അബ്ദുല്ല റഷീദും സൗദിയില്‍ നിന്നുള്ള മുഹമ്മദ് അബ്ദുവുമാണ് ജയന്‍റെ ഇഷ്ട ഗായകര്‍. അറബിക് ഗാനം പാടി ഗള്‍ഫ് രാജ്യങ്ങളില്‍ പ്രസിദ്ധനായ ജയനും ഇപ്പോള്‍ ആരാധകര്‍ നിരവധി. ജയന്‍ തന്‍റെ ഇഷ്ട ഗായകനാണെന്ന് ഖത്തര്‍ സ്വദേശിയായ ഖാലിദ് സലീം അല്‍ കുവാറി പറയുന്നു.

തന്‍റെ ആദ്യ ആല്‍ബം പുറത്തിറങ്ങിയതോടെ കൂടുതല്‍ ആല്‍ബങ്ങള്‍ തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ജയന്‍. ഗായിക നജ് വ സുഹൈറുമായി ചേര്‍ന്ന് ഈജിപ്റ്റില്‍ നിന്ന് അധികം വൈകാതെ തന്നെ ജയന്‍റെ അടുത്ത ആല്‍ബം പുറത്തിറങ്ങും.
അതെ അറബ് ഗാന ലോകത്ത് ജയന്‍ പടവുകള്‍ കയറുകയാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എമിറാത്തില്‍ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായി
യു.എ.ഇ. യില്‍ അവസാന ആറു മാസത്തിനിടെ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. യു. എ. ഇ. യിലെ ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.
 
അവസാന ആറ് മാസത്തിനിടയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് യു. എ. ഇ. യില്‍ തൊഴില്‍ നഷ്ടമായതായി ദി നാഷണല്‍ ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയത്.
 
സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരെ കുറച്ചതാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിര്‍ബന്ധിത അവധി എടുക്കേണ്ടി വന്നവരും ഇവരിലുണ്ട്.
 
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 821 പേരോടാണ് സാമ്പത്തിക മാന്ദ്യം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യം ഉന്നയിച്ചത്.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹൃദയ അവാര്‍ഡ് ലോഗോ പ്രകാശനം
sahrudaya-award-logoദുബായ് : കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളിന്റെ (വായനക്കൂട്ടം) സലഫി ടൈംസ് - സഹൃദയ അവാര്‍ഡ് സമര്‍പ്പണത്തിന്റെ ലോഗോ പ്രകാശനം ഇന്ന് 14 ജൂലൈ 2009 ദുബായില്‍ നടക്കും. വൈകീട്ട് ഏഴിന് ദുബായ് ലാംസി പ്ലാസയിലെ ഫുഡ് കോര്‍ട്ടിലാണ് പരിപാടി. അബുദാബി ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് സുധീര്‍ കുമാര്‍ ഷെട്ടി പ്രകാശന കര്‍മ്മം നിര്‍വഹിക്കും.
 
ഈ മാസം 30-ന് ദുബായ് ഖിസൈസ് റോയല്‍ പാലസ് ഹോട്ടലിലാണ് അവാര്‍ഡ് ദാനം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
 


Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചങ്ങാതിക്കൂട്ടം 2009
friends-of-ksspഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ സംഘടിപ്പിച്ച ചങ്ങാതി ക്കൂട്ടത്തില്‍ 115 കൂട്ടുകാര്‍ പങ്കെടുത്തു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ആരംഭിച്ച ചങ്ങാതി ക്കൂട്ടം വൈകീട്ട് 6 മണിക്ക് കൂട്ടുകാര്‍ രൂപപ്പെടുത്തിയ നാടകത്തോടെ ആണ് അവസാനിച്ചത്. കളി മൂല, ശാസ്ത്ര മൂല, അഭിനയ മൂല, കര കൌശല മൂല എന്നീ വിഭാഗങ്ങളിലെ വിജ്ഞാനവും വിനോദവും കോര്‍ത്തിണക്കിയ പരിപാടികള്‍ കൌമാര പ്രായക്കാര്‍ നിറഞ്ഞാസ്വദിച്ചു.
 

friends-of-kssp-summer-camp

 
തിരഞ്ഞെടുക്കപ്പെട്ട കൂട്ടുകാര്‍ ചങ്ങാതി ക്കൂട്ടത്തെ ആസ്പദമാക്കി തയ്യാറാക്കിയ 'ചങ്ങാത്ത വാര്‍ത്ത', 'കുരുന്നു വേദി' എന്നീ പത്രങ്ങള്‍ സമാപന ചടങ്ങില്‍ പങ്കെടുത്ത രക്ഷാ കര്‍ത്തക്കളുടെ പ്രശംസ പിടിച്ചു പറ്റി. ഷാര്‍ജയിലെ വ്യവസായ പ്രമുഖനായ ശ്രീ. സബാ ജോസഫിന്റെ സാന്നിദ്ധ്യം ശ്രദ്ധേയമായിരുന്നു. പത്ര പ്രവര്‍ത്തകനായ ശ്രീ. ചാര്‍ളി ബഞ്ചമിന്‍ പത്ര നിര്‍മ്മാണത്തിന്റെ സാങ്കേതിക വശങ്ങള്‍ കൂട്ടുകാര്‍ക്ക് വിശദീകരിച്ചു കൊടുത്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 July 2009
അര്‍ഫാസിനു അനുമോദനം
arfazകേരള റീഡേഴ്സ് ആന്റ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) ഗള്‍ഫ് ചാപ്റ്റര്‍ സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ രജത ജൂബിലി ആഘോഷത്തില്‍ പ്രഖ്യാപിച്ച 2009 ലെ സഹൃദയ അവാര്‍ഡിന് അര്‍ഹനായ കൊച്ചീക്കാരന്‍ അര്‍ഫാസിനെ മൌലാനാ ആസാദ് സോഷ്യോ കള്‍ച്ചറല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ അനുമോദിക്കുന്നു. ജൂലൈ 13 തിങ്കളാഴ്ച വൈകീട്ട് 7 മണിക്ക് പനയപ്പള്ളി ആസാദ് ഹാളില്‍ ചേരുന്ന സുഹൃദ് സമ്മേളനത്തിലാണ് അനുമോദനം. മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാ‍ഗമായ റേഡിയോ ഫീച്ചറിന്റെ മികവിനാണ് അര്‍ഫാസിന് പുരസ്കാരം ലഭിച്ചത്.
 



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 July 2009
നവോല്‍കര്‍ഷം ‘09
sys-riyadhഎസ്. വൈ. എസ്. റിയാദ് സെന്‍‌ട്രല്‍ കമ്മിറ്റി നവോല്‍കര്‍ഷം ‘09 എന്ന പേരില്‍ പ്രഭാഷണവും പാണക്കാട് സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ അനുസ്മരണവും സംഘടിപ്പിച്ചു. ബത്‌ഹ ഹാഫ് മൂണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി പ്രമുഖ പണ്ഡിതനും വാഗ്മിയുമായ അന്‍‌വര്‍ അബ്ദുല്ല ഫ്ലഫരി ഉദ്ഘാടനം ചെയ്തു. പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥത മുറുകെ പിടിക്കാനും സമൂഹത്തിന് ഗുണകരമായ കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹം നിര്‍ദ്ദേശിച്ചു.
 

sys-riyadh

sys-riyadh

 
എസ്. വൈ. എസ്. സെന്‍‌ട്രല്‍ കമ്മിറ്റി സെക്രട്ടറി നൌഷാദ്‌ അന്‍‌വര്‍ മോളൂര്‍ സദസ്സിന് സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ശാഫി ദാരിമി പാങ്ങ് അധ്യക്ഷത വഹിച്ചു. കരീം ഫൈസി ചേറൂര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ളിയാഉദ്ദീന്‍ ഫൈസി പ്രമേയ പ്രഭാഷണം നടത്തുകയും പൂര്‍വ്വ സൂരികളുടെ പാത പിന്‍‌പറ്റാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരാന്‍ അദ്ദേഹം പ്രവര്‍ത്തകരോട് ഉപദേശിച്ചു. സംസ്ഥാന സെക്രട്ടറി അഹ്‌മദ് തേര്‍ളായി, അശ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, കോയാമു ഹാജി, സൈതലവി ഫൈസി പനങ്ങാങ്ങര, ബഷീര്‍ ഫൈസി ചെരക്കാപറമ്പ്, അബ്ബാസ് ഫൈസി ഓമച്ചപ്പുഴ, മൊയ്തീന്‍ കുട്ടി തെന്നല, മജീദ് പത്തപ്പിരിയം, എന്‍. സി. മുഹമ്മദ് ഹാജി, ജലാലുദ്ദീന്‍ അന്‍‌വരി കൊല്ലം, അബ്ദുല്ല ഫൈസി കണ്ണൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വവര്‍ഗ്ഗ രതി നിയമ വിധേയം ആക്കാനുള്ള നീക്കങ്ങളില്‍ ശക്തമായ ഉല്‍ക്കണ്ഠയും പ്രതിഷേധവും രേഖപ്പെടുത്തി.
 
- നൌഷാദ് അന്‍‌വരി, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരള എഞ്ചിനീയറിംഗ് ഫോറത്തിന്‍റെ പുതിയ ഭാരവാഹികള്‍
കേരള എഞ്ചിനീയറിംഗ് ഫോറത്തിന്‍റെ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു. ബഹ്റിനിലെ അദിലിയ പാലസ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ മോഹന്‍ ജോഷ്വ, ജെറി ചെറിയാന്‍, കൃഷ്ണ കുമാര്‍ എന്നിവര്‍ അടങ്ങിയ 15 അംഗ സമിതിയാണ് അധികാരമേറ്റത്. ചടങ്ങില്‍ അബ്ദുല്‍ മജീദ് അല്‍ ബസാബ്, സോമന്‍ ബേബി, അജിത് കുമാര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എം.സി.എ നാസറിന് ദുബായ് ചിരന്തന സാംസ്കാരിക വേദി യാത്രയയപ്പ് നല്‍കി
ദുബായില്‍ നിന്ന് ഡല്‍ഹിയിലേക്ക് സ്ഥലം മാറിപ്പോകുന്ന മാധ്യമ പ്രവര്‍ത്തകന്‍ എം.സി.എ നാസറിന് ദുബായ് ചിരന്തന സാംസ്കാരിക വേദി യാത്രയയപ്പ് നല്‍കി. പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഫസലുദ്ദീന്‍ ശൂരനാട്, കെ.വി സിദ്ധീഖ്, എസ്‍.കെ.വി ഷംസുദ്ദീന്‍, അഷ്റഫ് പട്ടുവം എന്നിവര്‍ സംസാരിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചവര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകേണ്ടി വരും
ദുബായില്‍ നീണ്ട നാളത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചവര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകേണ്ടി വരും. ഇത് സംബന്ധിച്ച നിര്‍ദേശം ആര്‍.ടി.എയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുയാണ് ഇപ്പോള്‍.

ദുബായില്‍ ഗതാഗത നിയമ ലംഘനനങ്ങളും അപകടങ്ങളും വര്‍ധിച്ച സാഹചര്യത്തിലാണ് ഡ്രൈവര്‍മാര്‍ക്ക് കൂടുതല്‍ പരിശീലനം നല്‍കുന്നതിന്‍റെ ഭാഗമായി പുതിയ രീതി കൊണ്ട് വരുന്നത്. ദുബായില്‍ നീണ്ട നാളത്തെ പരിശീലനത്തിന് ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ലഭിച്ചവര്‍ വീണ്ടും പരിശീലനത്തിന് വിധേയരാകണമന്നാണ് നിര്‍ദേശം. ഇത് സംബന്ധിച്ച നിര്‍ദേശം ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റിയുടെ അംഗീകാരത്തിനായി സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍.

പുതുതായി ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കുന്നവരെല്ലാം ആര്‍.ടി.എയുടെ അവയര്‍നെസ് സെന്‍ററില്‍ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുത്തിരിക്കണമെന്നാണ് നിയമ നിര്‍ദേശമെന്ന് ഡ്രൈവിംഗ് ലൈസന്‍സിംഗ് വിഭാഗം ഡയറക്ടര്‍ അബ്ദുല്ല അല്‍ ജാസിം പറഞ്ഞു. പുതിയ ഡ്രൈവര്‍മാരും വാണിജ്യ ഡ്രൈവര്‍മാരും നിര്‍ബന്ധിത പരിശീലനത്തില്‍ പങ്കെടുക്കണം. എന്നാല്‍ ഇത് ഗതാഗത ലംഘനം നടത്തുന്ന ഡ്രൈവര്‍മാരുടെ ബ്ലാക് പോയന്‍റ് കുറയ്ക്കാന്‍ വേണ്ടി നടത്തുന്ന പരിശീലനമല്ലെന്ന് അദ്ദേഹം പറഞ്ഞു.
വാഹനമോടിക്കുമ്പോള്‍ അതീവ ശ്രദ്ധ പുലര്‍ത്തുകയും അപകടങ്ങളും നിയമ ലംഘനങ്ങളും ഒഴിവാക്കുകയും ചെയ്യുന്നതിനുള്ള ബോധവത്ക്കരണമാണ് പരീശീലനം കൊണ്ട് ലക്ഷ്യമിടുന്നത്.

ദുബായില്‍ ലൈസന്‍സുള്ള എല്ലാ ഡ്രൈവര്‍മാരേയും പരിശീലനത്തിന് വിധേയമാക്കുന്നതിനും പദ്ധതിയുണ്ട്. അവയര്‍നെസ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ സ്വതന്ത്ര ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിക്കുന്നതിനും ആലോചനയുണ്ടെന്നും അബ്ദുല്ല ജാസിം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.യിലെ ഡ്രൈവര്‍മാര്‍ അപകടകാരികളെന്ന് റിപ്പോര്‍ട്ട്
യു.എ.ഇയില്‍ ഡ്രൈവര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും അപകടത്തിന് വഴിവെക്കും വിധം വാഹനമോടിക്കുന്നവര്‍ ആണെന്ന് പഠന റിപ്പോര്‍ട്ട്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇന്‍ഡികേറ്റര്‍ ഇടാന്‍ മറക്കുന്നതുമാണ് അപകടങ്ങള്‍ക്ക് പ്രധാന കാരണം.

യു.എ.ഇയിലെ ഡ്രൈവര്‍മാരില്‍ മൂന്നില്‍ രണ്ട് പേരും അപകടത്തന് വഴിവെക്കും വിധം വാഹനമോടിക്കുന്നവരാണെന്ന് റോഡ് സുരക്ഷാ സര്‍വേയിലാണ് കണ്ടെത്തിയത്. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ഇന്‍ഡിക്കേറ്ററുകള്‍ ഇടാന്‍ മറക്കുന്നതും അശ്രദ്ധയുമാണ് അപകടങ്ങള്‍ക്ക് മുഖ്യ കാരണങ്ങളായി വിലയിരുത്തുന്നത്. അന്താരാഷ്ട്ര സംഘടനയായ യൂഗോവാണ് ജൂലൈ രണ്ട് മുതല്‍ അഞ്ച് വരെയുള്ള കാലയളവില്‍ സര്‍വേ നടത്തിയത്.

സ‍ര്‍വേയില്‍ പങ്കെടുത്ത 66 ശതമാനം പേരും റോഡപകടങ്ങള്‍ക്ക് ദൃക് സാക്ഷികളായവരാണ്. ഇതില്‍ 47 ശതമാനം പേരും ഇതേ കാലയളവില്‍ മൂന്നോളം അപകടങ്ങള്‍ കണ്ടു. 18 ശതമാനം പേര്‍ വലിയ അപകടങ്ങള്‍ക്കും 40 ശതമാനം പേര്‍ ഗുരുതരമായ

പരിക്കുകള്‍ക്ക് കാരണമാകുന്ന അപകടങ്ങള്‍ക്കും സാക്ഷികളായി. അപകടങ്ങള്‍ കാരണം മണിക്കൂറുകളോളം സമയം നഷ്ടമായെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറയുന്നു.
21 ശതമാനം അപകടങ്ങള്‍ക്കും കാരണം വാഹനങ്ങളുടെ അമിത വേഗതയും കാല്‍നടയാത്രക്കാരുടെ ശ്രദ്ധക്കുറവുമാണെന്നും സര്‍വേ ഫലത്തില്‍ പറയുന്നു. സര്‍വേയില്‍ പങ്കെടുത്ത ഭൂരിഭാഗം പേരും രാജ്യം കാല്‍നടക്കാര്‍ക്ക് യോജിച്ചതല്ല എന്നാണ് അഭിപ്രായപ്പെട്ടത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 July 2009
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന് തുടര്‍ അനുമതി ലഭിച്ചേക്കും
ഷാര്‍ജ ഇന്ത്യന്‍ സ്കുളൂമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നതായി സൂചന. പുതിയ കെട്ടിടം പണിതാല്‍ സ്കൂളിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയേക്കും. പുതിയ കെട്ടിടം പണിയുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ അസോസിയേഷന് നല്‍‍കിയതായാണ് അറിയുന്നത്. കരാര്‍ നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചാല്‍ സ്കൂളിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകും.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാര്‍ട് ടൈം ജോലി; നിയമം കര്‍ശനമാക്കി
ബഹറൈനില് പാര്‍ട് ടൈം ജോലിക്കായി വീട്ടമ്മമാരേയും വിദ്യാര്‍ത്ഥികളേയും അനധികൃതമായി വയ്ക്കുന്നവര്‍ക്ക് കടുത്ത നടപടികള് നേരിടേണ്ടിവരുമെന്ന് അധികൃതര് അറിയിച്ചു. നിയമം ലംഘിക്കുന്നവരില് നിന്ന് 1000 ദിനാര് പിഴ ഈടാക്കും. സെയില്‍സ് പ്രൊമോട്ടര്‍മാരായി ജോലി ചെയ്യുന്നവരെ അതാത് ഉല്‍പന്നങ്ങള് നിര്‍മ്മിക്കുന്ന കമ്പനികളോ വില്‍പ്പനയ്ക്ക് ലൈസന്‍സ് ഉള്ള കമ്പനികളോ സ്പോണ്‍സര് ചെയ്തിരിക്കണമെന്നാണ് നിയമം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫ്ളൈ ദുബായ് ഇന്ത്യയിലേക്ക് പ്രഖ്യാപിച്ചിരുന്ന ഫ്ലൈറ്റുകള്‍ റദ്ദാക്കി
ദുബായുടെ ആദ്യ ബജറ്റ് എയര്‍ലൈനായ ഫ്ളൈ ദുബായ് ഇന്ത്യയിലെ ലക്നൗ, കോയമ്പത്തൂര്, ചണ്ടിഗഡ് എന്നിവിടങ്ങളിലേക്ക് തിങ്കളാഴ്ച മുതല് തുടങ്ങുമെന്ന് പ്രഖ്യാപിച്ചിരുന്ന സര്‍വ്വീസുകള് റദ്ദാക്കി.

ഫ്ളൈ ദുബായ് വെബ്സൈറ്റിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് വന്നിരിക്കുന്നത്. ഇന്ത്യയിലെ ഈ മൂന്ന് കേന്ദ്രങ്ങളിലേക്കുമുള്ള സര്‍വ്വീസുകള് തുടങ്ങുന്നത് വൈകുമെന്ന് അറിയിച്ച അധികൃതര് പക്ഷെ അതിന്‍റെ കാരണം വ്യക്തമാക്കിയിട്ടില്ല. ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് ടാക്സ് ഉള്‍പ്പെടെ മുഴുവന് തുകയും മടക്കി നല്‍കുമെന്നും അറിയിപ്പില് പറയുന്നു.

ടിക്കറ്റ് ബുക്ക് ചെയ്തവരെ വിമാനക്കമ്പനിയുടെ ഓഫീസില് നിന്ന് നേരിട്ട് ബന്ധപ്പെട്ട് ഇക്കാര്യം അറിയിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ട്രാവന് ഏജന്‍റ് മുഖേന ടിക്കറ്റ് ബുക്ക് ചെയ്തവര് ട്രാവല് ഏജന്‍റിനെയാണ് ബന്ധപ്പെടേണ്ടത്.

ഇത്തരത്തില് ടിക്കറ്റ് ക്യാന്‍സല് ചെയ്യേണ്ടിവരുന്ന യാത്രക്കാര്‍ക്കെല്ലാം
ഫ്ളൈ ദുബായുടെ സര്‍വ്വീസുള്ള ഏതെങ്കിലും ഒരു ഡെസ്റ്റിനേഷനിലേക്ക് റിട്ടേണ് ടിക്കറ്റ് സൗജന്യമായി നല്‍കും. ഇതിനുള്ള ടാക്സും മറ്റ് ചാര്‍ജ്ജുകളും യാത്രക്കാര് തന്നെ വഹിക്കണമെന്നും ഈ വര്‍ഷം നവംബറിനു മുന്‍‍‍‍‍‍‍‍പ് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തണമെന്നും അറിയിപ്പില് പറയുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 July 2009
പ്രവാസി സമൂഹത്തെ പാടെ മറന്ന ബജറ്റ് - പി.സി.എഫ്.
Hassan-Kottyadiദുബായ് : ധന മന്ത്രി പ്രണാബ് മുഖര്‍ജി അവതരിപ്പിച്ച ബജറ്റ് ഇന്ത്യന്‍ പ്രവാസി സമൂഹത്തെ പാടെ മറന്നതും അവഗണിച്ചതുമായ ബജറ്റ് ആണെന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ സമ്പദ് ഘടനയെ തന്നെ മാറ്റി മറിക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ പ്രവാസി സമൂഹത്തിനു വേണ്ടി ഒന്നും നീക്കി വെക്കാത്ത ഇത്തരം ബജറ്റ് കൊണ്ട് പ്രവാസി സമൂഹത്തെ പാടെ തിരസ്കരിച്ചിരി ക്കുകയാണെന്നും ശശി തരൂര്‍ അടക്കമുള്ള മന്ത്രിമാര്‍ ഇവിടെ വന്ന് പ്രവാസികള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ കാറ്റില്‍ പറത്തിക്കൊണ്ട് പ്രവാസികളെ വഞ്ചിക്കുകയാണ് ചെയ്തത് എന്നും പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് സ്റ്റേറ്റ് കമ്മിറ്റി അറിയിച്ചു.
 
റാബിയ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേര്‍ന്ന യോഗത്തില്‍ വെച്ച് സ്റ്റേറ്റ് കമ്മിറ്റിയിലേക്ക് ഒഴിവു വന്ന ട്രഷറര്‍ സ്ഥാനത്തേക്ക് ഹസ്സന്‍ കൊട്ട്യാടിയെ തെരഞ്ഞെടുത്തു. ബഷീര്‍ പട്ടാമ്പി ജോ. സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
 
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് മ‌അ‌റൂഫ് യോഗം ഉല്‍ഘാടനം ചെയ്തു. ഇസ്മയില്‍ ആരിക്കാടി, മന്‍സൂര്‍, റഫീഖ് തലശ്ശേരി, അസീസ് സേഠ്, അഷ്രഫ് ബദിയടുക്ക, മുസ്തഫ എന്നിവര്‍ പ്രസംഗിച്ചു. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നര്‍ത്തിത ഗുരുവായൂരില്‍
narthitha-manoj-masterപ്രശസ്ത നൃത്ത അധ്യാപകനായ മനോജ് മാസ്റ്ററുടെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിച്ച യു. എ. ഇ. യിലെ മുപ്പതോളം യുവ നര്‍ത്തകരുടെ ശാസ്ത്രീയ നൃത്ത പരിപാടി ‘നര്‍ത്തിത’ ഗുരുവായൂര്‍ അമ്പലത്തില്‍ അരങ്ങേറുന്നു. ജൂലൈ 13 തിങ്കളാഴ്ച ഗുരുവായൂരിലെ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തില്‍ വൈകീട്ട് 04:30 നാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 0091-9544208745, 0091-9495528314 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇടം മസ്കറ്റ് ചങ്ങാതിക്കൂട്ടം
idam-muscat-summer-campഇടം മസ്കറ്റ് കുട്ടികള്‍ക്കായി സംഘടിപ്പിച്ച ചങ്ങാതിക്കൂട്ടം അവധി കാല ക്യാമ്പ് ജൂലായ് 2ന് മറീനാ ബന്തര്‍ ബീച്ചില്‍ നിറഞ്ഞ സദസ്സില്‍ തെളിഞ്ഞ ക്യാമ്പ് ഫയറോടെ തുടക്കം കുറിച്ചു. കുട്ടികള്‍ ആലപിച്ച ക്യാമ്പ് ഗീതത്തിനിടെ ജൂലായ് 9, 10 തിയ്യതികളില്‍ അനന്തപുരി ഹാളില്‍ നടക്കുന്ന ക്യാമ്പിന്റെ സാരഥികളായ കുട്ടികള്‍ സജേഷ് വിജയന്‍, ജിനി ഗോപി എന്നിവര്‍ ചേര്‍ന്ന് നിറഞ്ഞ സദസ്സിനേയും, ഇരമ്പുന്ന കടലിനേയും സാക്ഷി നിര്‍ത്തി ദീപം തെളിയിച്ച തോടെയാണ്
ചങ്ങാതി ക്കൂട്ടത്തിന് തുടക്കമായത്.

6 മണിയോടെ എത്തി ചേര്‍ന്ന നൂറോളം കുട്ടികള്‍ മറീനാ ബന്തറിലെ നീന്തല്‍ കുളത്തില്‍ 9 മണി വരേയും കളിച്ച് തിമിര്‍ക്കു കയായിരുന്നു. അതിനു ശേഷം നടന്ന വളരെ ലളിതമായ ചടങ്ങി ലായിരുന്നു ക്യാമ്പിന്റെ ഉല്‍ഘാടനം. ഇടം പ്രസിഡന്റ് എ. കെ. മജീദ് കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കുന്നു ണ്ടായിരുന്നു.

ഒമാനിലെ അറിയപ്പെടുന്ന ഡൈവിങ്ങ് വിദഗ്ദനും, പരിശീലകനുമായ ശ്രീ. ഗോപി കുട്ടികള്‍ക്കായ് ഡൈവിങ്ങ് ഉപകരണങ്ങള്‍ പരിചയ പ്പെടുത്തിയതും, ഡൈവിങ്ങ് ചെയ്തു കാണിച്ചതും ചങ്ങാതിക്കുട്ടം കൂട്ടുകാര്‍ക്ക് ഒരു പുതിയ അനുഭവമാണ് ഉണ്ടാക്കിയത്. കുട്ടികളില്‍ ചിലര്‍ ഡൈവിങ്ങ് നടത്തുന്നതും കാണാമായിരുന്നു. 9 മണിയോടെ ബീച്ചില്‍ നിന്നും പിരിഞ്ഞ കുട്ടികളും, രക്ഷിതാക്കളും, ഇടം പ്രവൃത്തകരും അടുത്തുള്ള പാര്‍ക്കില്‍ ഒത്തു ചേരുകയും പുതിയ അംഗങ്ങളെ ശ്രീ. സോമന്‍ പരിചയ പ്പെടുത്തുകയും ചെയ്തു.
 

idam-muscat-summercamp

ക്യാമ്പിലെ ഒരു ദൃശ്യം

 
ഈ ദിവസത്തെ ഈ വലിയ കൂട്ടായ്മ സംഘടിപ്പിച്ചത് ഇടത്തിലെ വനിതാ പ്രവര്‍ത്തകരായിരുന്നു. തുടര്‍ന്ന് നടന്ന പാട്ടും, കളികളിലൂം, എല്ലാ അംഗങ്ങളും പ്രായ ഭേദമന്യേ പങ്കെടുത്തു. പ്രവാസത്തിന്റെ നിര്‍വ്വികാരതയില്‍ ചില പുത്തന്‍ പ്രതീക്ഷകളാണ് ക്യാമ്പിന്റെ തുടക്കത്തോടെ സാധ്യമായതെന്ന് പുതിയ അംഗങ്ങള്‍ പലരും അഭിപ്രായപ്പെട്ടു. ഇടം വനിതാ വിഭാഗം സെക്രട്ടറി ശ്രീ‍മതി സാനിഷ് വിജയനും മറ്റ് വനിതാ അംഗങ്ങളും പ്രശംസനീയമാ‍യ പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. ക്യാമ്പ് ഫയര്‍ വിജയിപ്പിച്ച മുഴുവന്‍ അംഗങ്ങളേയും, പ്രത്യേകിച്ച് വനിതാ വിഭാഗം അംഗങ്ങളേയും ഇടം എക്സിക്ക്യൂട്ടിവ് കമ്മിറ്റി പ്രത്യകം അഭിനന്ദിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



09 July 2009
‍ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ഓഗസ്റ്റ് ആദ്യവാരം സൗദി സന്ദര്‍ശിക്കും
പ്രധാനമന്ത്രി ‍ഡോക്ടര്‍ മന്‍മോഹന്‍സിംഗ് ഓഗസ്റ്റ് ആദ്യവാരം സൗദി സന്ദര്‍ശിക്കും. റിയാദിലും ജിദ്ദയിലും സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി സൗദി ഭരണാധികാരി അബ്ദുള്ളാ രാജാവുമായും മറ്റു പ്രമുഖരുമായും കൂടിക്കാഴ്ച നടത്തും. 2006 ല്‍ റിപ്പബ്ളിക് ദിനത്തോടനുബന്ധിച്ച് അബ്ദുള്ളാ രാജാവ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.അതേസമയം, സൗദി സന്ദര്‍ശിക്കാനിരുന്ന പ്രധാനമന്ത്രിയുടെ യാത്ര സാങ്കേതിക കാരണങ്ങളാല്‍ പല തവണ മാറ്റിവച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫില്‍ പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരം ദുബായ്
ഗള്‍ഫില്‍ പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരം ദുബായിയാണെന്ന് പഠന റിപ്പോര്‍ട്ട്. ലോകത്താകമാനമുള്ള നഗരങ്ങളില്‍ ചെലവിന്‍റെ കാര്യത്തില്‍ ദുബായിക്ക് 20-ാം സ്ഥാനമാണുള്ളത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ മെര്‍സര്‍ നടത്തിയ പഠനത്തിലാണ് ഗള്‍ഫില്‍ പ്രവാസികള്‍ക്ക് ഏറ്റവും ചെലവേറിയ നഗരം ദുബായിയാണെന്ന് കണ്ടെത്തിയത്. ലോകത്താകമാനമുള്ള ചെലവേറിയ നഗരങ്ങളില്‍ ദുബായിക്ക് 20-ാം സ്ഥാനമുണ്ട്. 2008 ലെ മെര്‍സറിന്‍റെ പഠനത്തില്‍ ദുബായിക്ക് 52-ാം സ്ഥാനമായിരുന്നു ഉണ്ടായിരുന്നത്. ഇതാണ് ഇപ്പോള്‍ 20-ാം സ്ഥാനത്തേക്ക് ഉയര്‍ന്നിരിക്കുന്നത്. പ്രവാസികളെ സംബന്ധിച്ചിടത്തോളം ദുബായിലെ ജീവിതച്ചെലവ് വര്‍ധിക്കുകയാണെന്ന് സാരം.
143 നഗരങ്ങളിലാണ് ഈ കണ്‍സള്‍ട്ടിംഗ് സ്ഥാപനം പഠനം നടത്തിയത്.

ദുബായിക്ക് പുറകേ ഗള്‍ഫിലെ ചെലവേറിയ നഗരം അബുദാബിയാണ്. ചെലവിന്‍റെ കാര്യത്തില്‍ ലോകറാങ്കിംഗില്‍ അബുദാബിക്ക് 26-ാം സ്ഥാനമുണ്ട്. മുന്‍വര്‍ഷത്തില്‍ ഇത് 65-ാം സ്ഥാനമായിരുന്നു.
പ്രവാസികളുടെ ചെലവിന്‍റെ കാര്യത്തില്‍ കുവൈറ്റ് സിറ്റിക്ക് 77 –ാ ം സ്ഥാനമാണ് ഉള്ളത്. 2008 ല്‍ ഇത് 94-ാം സ്ഥാനമായിരുന്നു. ചെലവേറിയ നഗരങ്ങളില്‍ ബഹ്റിനിലെ മനാമയ്ക്ക് 82-ാം സ്ഥാനമുണ്ട്.
ലോകത്ത് ഏറ്റവും ചെലവേറിയ നഗരം ടോക്കിയോ ആണെന്നും മെര്‍സറിന്‍റെ പഠനം പറയുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 July 2009
ടീന്‍സ് ഇന്ത്യ വേനല്‍ അവധി ക്യാമ്പ്
summer-campയൂത്ത് ഇന്ത്യ ദുബായ് മേഖല സംഘടിപ്പിക്കുന്ന ടീന്‍സ് ഇന്ത്യ വേനല്‍ അവധി ക്യാമ്പ് ഈ മാസം 24, 25 തീയതികളില്‍ നടക്കും. ദുബായ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളിലാണ് പരിപാടി. യു. എ. ഇ. യിലെ പ്രമുഖര്‍ നയിക്കുന്ന വിവിധ സെഷനുകള്‍ ഉണ്ടാവും. എട്ട് മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന ആണ്‍ കുട്ടികള്‍ക്കാണ് പ്രവേശനം നല്‍കുകയെന്ന് സംഘാടകര്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 050 776 3736 എന്ന നമ്പറില്‍ വിളിക്കണം.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹ്റിന്‍ കേരളീയ സമാജം കേരളോത്സവം ഈ മാസം 9, 10 തീയതികളില്‍
ബഹ്റിന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന കേരളോത്സവം ഈ മാസം 9, 10 തീയതികളില്‍ നടക്കും. കോല്‍ക്കളി, അമ്മന്‍കുടം, ഒപ്പന, പക്കമേളം, മാര്‍ഗ്ഗംകളി, തിരുവാതിര, കാവടിയാട്ടം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയവ ഉണ്ടാകും. ഐഡിയ സ്റ്റാര്‍ സിംഗര്‍ സോണിയ, രാകേഷ് ബ്രഹ്മാനന്ദന്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഇതോടനുബന്ധിച്ച് നടക്കും. 10 തീയതിയിലെ പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മദ്ധ്യാഹ്ന വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി
യു.എ.ഇ പ്രഖ്യാപിച്ച മദ്ധ്യാഹ്ന വിശ്രമം അനുവദിക്കാത്ത കമ്പനികള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി തുടങ്ങി. ഇതിനകം നിയമം ലംഘിച്ച 73 കമ്പനികളെ അധികൃതര്‍ പിടികൂടിയിട്ടുണ്ട്. ചൂട് വര്‍ധിച്ച സാഹചര്യത്തിലാണ് വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം അനുവദിച്ചിരിക്കുന്നത്.

വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെയാണ് നിര്‍ബന്ധ വിശ്രമം അനുവദിച്ചിരിക്കുന്നത്. ഈ മാസം ഒന്ന് മുതല്‍ തുടങ്ങിയ ഉച്ചവിശ്രമം ഓഗസ്റ്റ് അവസാനം വരെ തുടരണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. ഉച്ചവിശ്രമം അനുവദിക്കാത്ത കമ്പനികളെ കണ്ടത്താന്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ ആദ്യ അഞ്ച് ദിവസങ്ങളില്‍ 73 കമ്പനികള്‍ പിടിയിലായി.

നിയമ ലംഘിച്ച ഏറ്റവും കമ്പനികള്‍ റാസല്‍ ഖൈമയില്‍ നിന്നാണ്. 25 കമ്പനികളാണ് ഇവിടെ ഉച്ചവിശ്രമം അനുവദിക്കാതെ നിയമം ലംഘിച്ചത്. അബുദാബിയിലെ 11 കമ്പനികളും ഷാര്‍ജയിലെ മൂന്ന് കമ്പനികളും അജ്മാനിലെ ഏഴ് കമ്പനികളും ഉമ്മുല്‍ ഖുവൈനില്‍ ഒരു കമ്പനിയും നിയമ ലംഘനത്തിന് പിടിയിലായി. 18 കമ്പനികള്‍ ദുബായിലും എട്ട് കമ്പനികള്‍ ഫുജൈറയിലും ഉച്ചവിശ്രമ നിയമം ലംഘിച്ചതായി കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ കമ്പനികള്‍ക്കെല്ലാം 10,000 ദിര്‍ഹം വീതം പിഴ ശിക്ഷ നല്‍കി.
തൊഴില്‍ മന്ത്രാലയത്തിലെ ഇന്‍സ്പെക്ടര്‍മാരാണ് നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യത്ത് ആകമാനം പരിശോധന നടത്തുന്നത്. 12 സംഘങ്ങളായി 325 പ്രത്യേക വിഭാഗത്തെയാണ് പരിശോധന നടത്താനായി നിയോഗിച്ചിരിക്കുന്നത്. ചൂട് കൂടിയ ഈ സാഹചര്യത്തില്‍ യു.എ.ഇയിലെ നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്യുന്ന 20 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ഉച്ചവിശ്രമം സഹായകരമാകുന്നുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 July 2009
ചങ്ങാതിക്കൂട്ടം വേനല്‍ ക്യാമ്പ്
ഇടം മസ്ക്കറ്റ് കുട്ടികള്‍ക്കായി ചങ്ങാതിക്കൂട്ടം എന്ന പേരില്‍ വേനല്‍ ക്യാമ്പ് നടത്തുന്നു. രണ്ട് ദിവസത്തെ ക്യാമ്പ് അടുത്ത വ്യാഴം, വെള്ളി എന്നീ ദിനങ്ങളില്‍ നടക്കും. ദാര്‍സെയ്ത്തിലുള്ള അനന്തപുരി റസ്റ്റോറന്‍റിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9971 3683 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായില്‍ കൂടുതല്‍ ഒളിക്യാമറകള്‍ വരുന്നു
ദുബായിലെ റോഡുകളില്‍ നിയമ ലംഘകരെ കണ്ടെത്താന്‍ പോലീസ് പുതിയ തരം ക്യാമറകള്‍ സ്ഥാപിക്കുന്നു. മരത്തിന് മുകളിലും പാലങ്ങളിലും ഇലക്ട്രിക് പോസ്റ്റിന് പുറകിലും രഹസ്യമായി ഉറപ്പിക്കാവുന്ന ക്യാമറകളാണിവ. ഈ ഗണ്‍ റഡാറുകള്‍ കൈയില്‍ പിടിച്ച് വാഹനങ്ങള്‍ നിരീക്ഷിക്കുകയും ആവാം. 150 മീറ്റര്‍ അകലെ നിന്ന് വാഹനങ്ങളുടെ അമിത വേഗത ഇത്തരം ക്യാമറകള്‍ക്ക് മനസിലാക്കാനാവും.

ഈ മാസം 15 മുതല്‍ ഇത്തരത്തിലുള്ള 15 ക്യാമറകള്‍ ദുബായിയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിക്കുമെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട് മെന്‍റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മുഹമ്മദ് സൈഫ് അല്‍ സഫീന്‍ പറഞ്ഞു.

ഇതിനകം തന്നെ ഗണ്‍ റഡാറുകളുടെ പരീക്ഷണം പോലീസ് ആരംഭിച്ചു കഴി‍ഞ്ഞു. നിരവധി പേര്‍ ഈ ക്യാമറകളില്‍ കുടുങ്ങിയതായും എന്നാല്‍ ഇവര്‍ക്കെതിരെ നടപടി എടുക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ജൂലൈ 15 ന് ശേഷം ഈ ക്യാമറകളില്‍ കുടുങ്ങുന്നവര്‍ നിയമ നടപടി നേരിടേണ്ടി വരും.
2000 ദിര്‍ഹം വരെ പിഴയും ലൈസന്‍സില്‍ എട്ട് ബ്ലാക് പോയന്‍റുകള്‍ വരെയുമാണ് അമിത വേഗതയില്‍ അശ്രദ്ധയോടെ വാഹനമോടിക്കുന്നവര്‍ക്ക് ലഭിക്കുക. കഴിഞ്ഞ വര്‍ഷം ദുബായിലെ റോഡുകളിലെ നിയമ ലംഘകരുടെ എണ്ണം 24.6 ലക്ഷമായിരുന്നു. തൊട്ടുമുമ്പുള്ള വര്‍ഷത്തേക്കാള്‍ 150 ശതമാനത്തിന്‍റെ വര്‍ധനവാണിത്.

റോഡപകടങ്ങള്‍ കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അധികൃതര്‍ റോഡുകളില്‍ കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ദുബായില്‍ മൊത്തം 1000 ക്യാമറകള്‍ ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
റോഡരികില്‍ ക്യാമറകള്‍ കാണുമ്പോള്‍ വാഹനത്തിന്‍റെ വേഗത കുറയ്ക്കുകയും പിന്നീട് വേഗത വര്‍ധിപ്പിക്കുകയും ചെയ്യുന്ന ഡ്രൈവര്‍മാര്‍ ഇനി മുതല്‍ പുതിയ തരം ക്യാമറകളില്‍ കുടുങ്ങുമെന്ന് ഉറപ്പ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 July 2009
ബഷീര്‍ പുരസ്ക്കാരം സുഗത കുമാരിക്ക്
sugathakumariഖത്തറിലെ സാംസ്കാരിക സംഘടനയായ പ്രവാസി ദോഹ ഏര്‍പ്പെടുത്തിയ ബഷീര്‍ പുരസ്ക്കാരം കവയത്രി സുഗത കുമാരിക്ക് സമ്മാനിക്കും. 50,001 രൂപയും ആര്‍ട്ടിസ്റ്റ് നമ്പൂതിരി രൂപകല്‍പ്പന ചെയ്ത ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. എം. ടി. വാസു ദേവന്‍ നായര്‍, എം. എ. റഹ്മാന്‍, ബാബു മേത്തര്‍, ഷംസുദ്ദീന്‍, കെ. കെ. സുധാകരന്‍ എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. നവംബറില്‍ കൊച്ചിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം അബ്ഹയില്‍ സന്ദര്‍ശനം നടത്തും
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഈ മാസം ഒന്‍പതിന് സൗദി അറേബ്യയിലെ അബ്ഹയില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് താമസിക്കുന്ന ഇന്ത്യാക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷയും തൊഴില്‍ സംബന്ധമായ പരാതികളും സംഘം സ്വീകരിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയുമാണ് അപേക്ഷകള്‍ സ്വീകരിക്കുക. അബ്ഹയിലെ ഹോട്ടല്‍ അല്‍ റയ്യയിലാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 07 2270 654 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എമിറാത്തില്‍ സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം തൊഴിലാളികള്‍
യു.എ,ഇയിലെ സ്വകാര്യ മേഖലയില്‍ 40 ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് കണക്ക്. ഇതില്‍ പകുതി ഭാഗവും നിര്‍മ്മാണ തൊഴിലാളികളാണെന്ന് തൊഴില്‍ മന്ത്രി സഖര്‍ സഈദ് ഗൊബാഷ് പറഞ്ഞു. ദുബായ് എക്കണോമിക് കൗണ്‍സില്‍ മീറ്റിംഗില്‍ സംസാരിക്കുമ്പോഴാണ് മന്ത്രി ഈ കണക്കുകള്‍ വ്യക്തമാക്കിയത്.

സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഒരു ശതമാനം പോലും സ്വദേശികള്‍ ഇല്ലെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. 2006 ല്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ 25 ലക്ഷത്തിലധികം പേരായിരുന്നു. 2007 ല്‍ ഇത് 31 ലക്ഷമായും 2009 ല്‍ 40.79 ലക്ഷമായും ഉയരുകയായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇയില്‍ സാധനങ്ങളുടെ വില കുറഞ്ഞുവെന്ന് റിപ്പോര്‍ട്ട്
യു.എ.ഇയില്‍ ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിന് ശേഷം കാര്യമായ കുറവുണ്ടായതായി റിപ്പോര്‍ട്ട്. രാജ്യത്തെ പ്രമുഖ ദിനപത്രം അബുദാബി കേന്ദ്രമായി നടത്തിയ പഠനത്തിലാണ് വസ്തുക്കളുടെ വിലയില്‍ കാര്യമായ കുറവ് കണ്ടെത്തിയത്. ഉള്ളി, തക്കളി, ബ്രഡ്, പാല്‍, പഞ്ചസാര തുടങ്ങിയവയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ 12 മാസത്തെ കണക്കെടുപ്പാണിത്. അതേ സമയം സാമ്പത്തിക വകുപ്പ് നടത്തിയ പുതിയ പഠനത്തില്‍ സാമ്പത്തിക വര്‍ഷത്തിന്‍റെ ആദ്യപാദത്തില്‍ പച്ചക്കറിക്ക് ആറ് ശതമാനവും പഴങ്ങള്‍ക്ക് മൂന്ന് ശതമാനവും മത്സ്യങ്ങള്‍ക്ക് 10 ശതമാനവും വര്‍ധനവ് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യുന്നു. പല ഇനങ്ങള്‍ക്കും വിലയില്‍ ഗണ്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും മൊത്തത്തില്‍ വില കൂടിയിട്ടുണ്ടെന്ന് മന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ പ്ലാസ്റ്റിക്ക് ബാഗുകള്‍ നിരോധിക്കുന്നു
യു.എ.ഇയില്‍ 2012 ഓടെ പ്ലാസ്റ്റിക് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കുന്നു. മന്ത്രിസഭയാണ് ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടത്.

പരിസ്ഥിതി സംരക്ഷണത്തിന്‍റെ ഭാഗമായാണ് യു.എ.ഇ പ്ലാസ്റ്റിക് ബാഗുകള്‍ നിരോധിക്കുന്നത്. 2012 ഓടെ പ്ലാസ്റ്റിക് ഷോപ്പിംഗ് ബാഗുകള്‍ പൂര്‍ണമായും നിരോധിക്കും. മന്ത്രിസഭ ഇത് സംബന്ധിച്ച് തീരുമാനം കൈക്കൊണ്ടു.
പ്ലാസ്റ്റിക് ബാഗുകള്‍ക്ക് പൂര്‍ണമായും നിരോധം ഏര്‍പ്പെടുത്തുന്നത് വരെ പകരം ഉപയോഗിക്കേണ്ട സംവിധാനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ അധികൃതര്‍ ബോധവത്ക്കരിക്കും.

പരിസ്ഥിതി-ജല മന്ത്രാലയത്തിന്‍റെ മേല്‍നോട്ടത്തിലായിരിക്കും ഈ ബോധവത്ക്കരണ പരിപാടികള്‍. ചണം, പേപ്പര്‍ എന്നിവ കൊണ്ട് നിര്‍മ്മിച്ച ഷോപ്പിംഗ് ബാഗുകള്‍ ഉപയോഗിക്കാനാണ് അധികൃതര്‍ നിര്‍ദേശിക്കുന്നത്. ആറ് ഘട്ടങ്ങളിലായിട്ടായിരിക്കും ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുക. എല്ലാ ഭാഷകളിലുമുള്ള മാധ്യമങ്ങളിലൂടെ പ്ലാസ്റ്റിക് ബാഗിന്‍റെ ദോഷ ഫലങ്ങളെക്കുറിച്ച് ബോധവത്ക്കരണം നടത്തുമെന്ന് പരിസ്ഥിതി വിദ്യാഭ്യാസ വിഭാഗം മേധാവി ഹുനൈദ ഖൈദ് പറഞ്ഞു. പ്ലാസ്റ്റിക് ബാഗുകള്‍ മണ്ണില്‍ ക്ഷയിക്കാന്‍ നൂറുകണക്കിന് വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നതിനാല്‍ ഇത് പരിസ്ഥിതിക്ക് വന്‍ കോട്ടമാണ് ഉണ്ടാക്കുന്നത്.

ചില ഷോപ്പിംഗ് മോളുകള്‍ സ്വന്തമായി തന്നെ ചണ ബാഗുകളെ പ്രോത്സാഹിപ്പിക്കുന്ന കാമ്പയിനുകള്‍ ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ട്.
2012 ഓടെ യു.എ.ഇയിലെ പ്ലാസ്റ്റിക് ബാഗ് മുക്ത രാജ്യമാക്കി മാറ്റുകയാണ് അധികൃതരുടെ ലക്ഷ്യം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 July 2009
തൊഴിലാളികള്‍ക്ക് ഉച്ച വിശ്രമം
uae-noon-breakയു.എ.ഇ. യില്‍ തൊഴിലാളികള്‍ക്കുള്ള ഉച്ച വിശ്രമം പ്രാബല്യത്തില്‍ വന്നു. നിര്‍മ്മാണ തൊഴിലാളികള്‍ മര ചുവട്ടിലും കെട്ടിടങ്ങളുടെ വരാന്തയിലും, നിര്‍മ്മാണം നടന്നു കൊണ്ടിരിക്കുന്ന പാലത്തിന്റെ ഇടയിലും ഉച്ച ഭക്ഷണം കഴിഞ്ഞു വിശ്രമിക്കുന്നു. ഒരാള്‍ ചൂടിന് ശമനം ലഭിക്കാനായി തലയില്‍ വെള്ളം ഒഴിക്കുന്നു. ഈ ഫോട്ടോകള്‍ എടുത്തത് ദുബായിലെ ആലൂര്‍ ടി. എ. മഹ്മൂദ് ഹാജിയാണ്.
 









 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൊമേഴ്സ്യല്‍ വിസിറ്റ് വിസ; കുവൈറ്റ് തൊഴില്‍ മന്ത്രാലയം സമിതിയെ നിയമിച്ചു.
കൊമേഴ്സ്യല്‍ വിസിറ്റ് വിസയില്‍ കുവൈറ്റില്‍ എത്തി തൊഴില്‍ വിസയിലേക്ക് മാറുന്നതിനുള്ള അനുമതി തുടരുന്നതിനെ പറ്റി പഠിക്കുവാന്‍ കുവൈറ്റ് തൊഴില്‍ മന്ത്രാലയം സമിതിയെ നിയമിച്ചു. കൊമേഴ്സ്യല്‍ വിസിറ്റി വിസയില്‍ കുവൈറ്റില്‍ എത്തുന്ന ബിരുദധാരികള്‍ക്ക് നിശ്ചിതി ഫീസ് അടച്ചാല്‍ സ്പോണ്‍സര്‍ ചെയ്ത കമ്പനിയുടെ തൊഴില്‍ വിസയിലേക്ക് മാറുന്നതിന് അനുമതിയുണ്ട്. ഈ സംവിധാനം തൊഴില്‍ മേഖലയ്ക്ക് ഗുണകരം ആണെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു. താല്‍ക്കാലിക അനുമതിയുള്ള ഈ സംവിധാനം സ്ഥിരമാക്കുന്നതിനെ കുറിച്ച് പഠിക്കുവാന്‍ ആണ് ഇപ്പോള്‍ സമിതിയെ നിയമിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



AIESEC ന്‍റെ മൂന്നാമത് ദേശീയ സമ്മേളനം ഒമാനില്‍
വിദ്യാര്‍ത്ഥി സംഘടനയായ AIESEC ന്‍റെ മൂന്നാമത് ദേശീയ സമ്മേളനം ഒമാനില്‍ നടക്കും. ഈ മാസം ആറ് മുതല്‍ എട്ട് വരെ ഒമാനിലെ കാലിഡോണിയന്‍ കോളേജ് ഓഫ് എഞ്ചിനീയറിഗിലാണ് സമ്മേളനം നടക്കുക. വിദ്യാര്‍ത്ഥികളുടെ നേതൃപാടവം, ഭരണ കാര്യക്ഷമത, സാംസ്കാരിക-സാമൂഹ്യ രംഗങ്ങളിലെ പങ്കാളിത്തം എന്നിവ സമ്മേളനം ചര്‍ച്ച ചെയ്യും. 107 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് കരുതുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 July 2009
ഗള്‍ഫ് ഇസ്ലാഹി സംഗമം കോഴിക്കോട്ട്
ഈ വര്‍ഷത്തെ ഗള്‍ഫ് ഇസ്ലാഹി സംഗമം ജൂലൈ 18, ശനിയാഴ്ച കോഴിക്കോട് അരയടത്തു പാലത്തിന് അടുത്തുള്ള സി.ഡി. ടവറിലെ മുജാഹിദ് സെന്ററില്‍ വെച്ച് നടത്തും. രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് സംഗമം. അവധിക്ക് നാട്ടില്‍ എത്തിയിട്ടുള്ള എല്ലാ പ്രവാസി സഹോദരങ്ങള്‍ക്കു ഈ സംഗമത്തില്‍ പങ്കെടുക്കുവാന്‍ അവരുടെ വിലാസവും ഫോണ്‍ നമ്പരും മറ്റും എത്രയും പെട്ടെന്ന് nadvath@gmail.com എന്ന ഈമെയില്‍ വിലാസത്തിലോ 0091 495 272 4262 എന്ന ഫാക്സ് നമ്പറിലോ അറിയിക്കണം എന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അറിയിച്ചു.
 
- സക്കറിയാ മൊഹമ്മദ് അബ്ദുറഹിമാന്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യണം - എസ്.വൈ.എസ്.
ദുബായ് : വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും വിധേയമാക്കണമെന്ന് എസ്. വൈ. എസ്. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
 
സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം വ്യാപകമായ ചര്‍ച്കകളിലൂടെ മാത്രമേ നടപ്പാക്കാവൂ. അതിവേഗ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട കാര്യമല്ല ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ മിനിമം ജോലിക്ക് സക്കണ്ടറി സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് വരുന്നുണ്ട്. ചില രാജ്യങ്ങള്‍ ജോലിക്ക് സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ആലോചിച്ച് വരികയാണ്. പരീക്ഷ ഇല്ലാതാകുന്നതോടെ ധാരാളം തൊഴിലന്വേഷകരുടെ ഭാവി അവതാളത്തിലാകും.
 
കേരള സര്‍ക്കാര്‍ ബിരുദ തലത്തില്‍ നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ തീരെ മുന്നൊരുക്കം ഇല്ലാതെയാണെന്ന് ഇതിനകം പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. ചര്‍ച്ചകളും പഠനങ്ങളും നടത്താതെ പരിഷ്കരണങ്ങള്‍ നടത്തുന്നത് വിപരീത ഫലമാണ് ഉളവാക്കുക എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി.
 
പി. വി. അബൂബക്കര്‍ മൌലവി അധ്യക്ഷത വഹിച്ചു. പ്രൊഫ. യു. സി. അബ്ദുല്‍ മജീദ്. സുലൈമാന്‍ കന്മനം, സി. എം. എ. കബീര്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി എന്നിവര്‍ സംബന്ധിച്ചു.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഉംറ സംഘത്തിന്‌ യാത്രയയപ്പ്‌ നല്‍കി
musthafa-darimiമുസ്വഫ എസ്‌. വൈ. എസ്‌. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിച്ച വിശുദ്ധ ഉം റ സിയാറത്ത്‌ യാത്രാ സംഘത്തിന്റെ ആദ്യ ബാച്ച്‌ മുസ്വഫ സനാഇയ്യ പോലീസ്‌ സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ നടന്ന യാത്രയയപ്പ്‌ സംഗമത്തിനു ശേഷം പുറപ്പെട്ടു. മുസ്വഫ എസ്‌. വൈ. എസ്‌. ജന. സെക്രട്ടറി അബ്‌ ദുല്‍ ഹമീദ്‌ സഅദിയാണ്‌ സംഘത്തെ നയിക്കുന്നത്‌. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍ ഓര്‍ഗനൈസിംഗ്‌ സെക്രട്ടറി അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ തുടങ്ങിയവര്‍ യാത്രാ സംഘത്തിലുണ്ട്‌. യാത്രയയപ്പ്‌ യോഗത്തില്‍ മുസ്തഫ ദാരിമി കടാങ്കോട്‌, ഹൈദര്‍ മുസ്ലിയാര്‍, അബ്‌ദുല്‍ ഹമീദ്‌ സഅദി തുടങ്ങിയവര്‍ സംസാരിച്ചു. കെ. ടി. ഫൈസി പ്രാര്‍ത്ഥന നിര്‍വ്വഹിച്ചു.
 
- ബഷീര്‍ വെള്ളറക്കാട്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചങ്ങാതിക്കൂട്ടം 2009
changaathikoottam-2009പഠനം പാല്‍ പായസം എന്ന ആശയത്തോടെ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത് ഷാര്‍ജ ചാപ്റ്റര്‍ ചങ്ങാതിക്കൂട്ടം 2009 സംഘടിപ്പിക്കുന്നു. 2009 ജൂലൈ 10, വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ആണ് പരിപാടി നടത്തുന്നത്.
 
ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ വ്യത്യസ്തങ്ങളായ നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ബാല വേദി. കുട്ടികളെ ശാസ്ത്ര ബോധം ഉള്ളവരാക്കാനും അവരുടെ പഠനത്തില്‍ സഹായിച്ചു കൊണ്ട് കൂടുതല്‍ നല്ല അന്വേഷകരാകാനും, പരസ്പര സ്നേഹവും, ത്യാഗ മനോഭാവവും വളര്‍ത്തി സമൂഹത്തിന്റെ നന്മക്ക് വേണ്ടി പ്രവര്‍ത്തിക്കാനുള്ള ആവേശം നല്‍കാനും ബാല വേദികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ പ്രവാസികളായ കുട്ടികളെ സംബന്ധി ച്ചിടത്തോളം ഇത് വളരെ അന്യമായ ഒരു മേഖലയായാണ് അനുഭവം. ഗള്‍ഫിലെ പ്രത്യേക സാഹചര്യ ങ്ങളില്‍ ബാല വേദി പ്രവര്‍ത്തനം വളരെ പരിമിതമാണ്, എങ്കിലും കഴിഞ്ഞ അഞ്ചു വര്‍ഷമായി അബുദാബി, ദുബായ്, ഷാര്‍ജ എന്നിവിടങ്ങളില്‍, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. സംഘടിപ്പിച്ചു വരുന്ന വേനല്‍ അവധി ക്കാലത്തെ ഏക ദിന ബാല വേദി ക്യാമ്പ് 'ചങ്ങാതിക്കൂട്ടം' ഇതിനകം തന്നെ രക്ഷിതാക്കളുടെയും, കുട്ടികളുടെയും ശ്രദ്ധ പിടിച്ചു പറ്റിയിട്ടുണ്ട്.
 

kerala-sasthra-sahithya-parishath

 
ചാള്‍സ് ഡാര്‍വ്വിന്റെ ഇരുനൂറാം ജന്മ വാര്‍ഷികവും അദ്ദേഹത്തിന്റെ ഒറിജിന്‍ ഓഫ് സ്പീഷിസ് എന്ന പുസ്തകത്തിന്റെ നൂറ്റി അമ്പതാം വാര്‍ഷികവും, ഗലീലിയോ ടെലിസ്കോപ്പിന്റെ നാനൂറാം വാര്‍ഷികവും, ഹോമി ജെ. ഭാഭയുടെ നൂറാം ജന്മ വാര്‍ഷികവും ജെ. സി. ബോസിന്റെ നൂറ്റി അമ്പതാം ജന്മ വാര്‍ഷികവും ഒത്തു ചേര്‍ന്ന് വരുന്ന 2009 ലെ ചങ്ങാതിക്കൂട്ടം ജൂലൈ 10 – ന് വെള്ളിയാഴ്ച്ച ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളില്‍ വെച്ച് രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ നടത്തുകയാണ്.
 
ഡാര്‍വ്വിന്റെയും ഗലീലി യോയുടെയും കെപ്ലറുടെയും ഭാഭയുടെയും ഒക്കെ ജീവിതാ നുഭവങ്ങളില്‍ നിന്ന്, ഇന്നു ശാസ്ത്രവും, സമൂഹവും നേരിടുന്ന വെല്ലുവിളികളെ അതി ജീവിക്കാന്‍ സഹായിക്കുന്ന നിരവധി സൂചനകള്‍ നമുക്ക് കിട്ടുന്നുണ്ട്. അതു കൊണ്ട് തന്നെ അവരുടെ ജീവിതത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും അവര്‍ നേരിട്ട വെല്ലു വിളികളുടെയും വിശദ വിവരങ്ങള്‍ സമൂഹത്തില്‍ എത്തിക്കുവാന്‍ ഈ അവസരം പ്രയോജനപ്പെടു ത്തേണ്ടതുണ്ട്. സാധാരണ ഗതിയില്‍ ഇവരുടെ ശാസ്ത്ര സംഭാവനകള്‍ അക്കമിട്ടു കാണാപ്പാഠം പഠിക്കുക മാത്രമായി നമ്മുടെ ശാസ്ത്ര പഠനം ഒതുങ്ങി പോകാറുണ്ട്. അതിനപ്പുറം കടന്ന് അവര്‍ എങ്ങിനെയുള്ള മനുഷ്യരായിരുന്നു, അവര്‍ എങ്ങിനെയാണ് ശാസ്ത്രത്തിന്റെ വഴി തെരെഞ്ഞെടുത്തത്, അതില്‍ അവര്‍ നേരിട്ട എതിര്‍പ്പുകളും തടസ്സങ്ങളും എന്തൊക്കെ യായിരുന്നു, അവരുടെ കണ്ടെത്തലുകളെ സമൂഹം എങ്ങിനെയാണ് സ്വീകരിച്ചത്, അവയെ അവര്‍ എങ്ങിനെ മറി കടന്നു, അവരുടെ പ്രവര്‍ത്തനം സമൂഹത്തെ എങ്ങനെയാണ് മാറ്റി മറിച്ചത് എന്നിവയൊക്കെ ഈ രംഗത്തു മുന്നോട്ടു പോകാന്‍ ഓരോ ശാസ്ത്ര കുതുകിയേയും സഹായിക്കുന്ന അറിവുകളാണ്.
 
ചങ്ങാതി ക്കൂട്ടത്തിലേക്ക് എല്ലാവരേയും സ്വാഗതം ചെയ്യുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. ഈ ഏകദിന ബാലോ ത്സവത്തില്‍ പങ്കെടുക്കുവാനും, കൂടുതല്‍ വിവരങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക: 050-4550751 ഷോബിന്‍, 050 - 4889076 / 06 - 5329014 അഞ്ജലി
 
ഷാര്‍ജ എമിറേറ്റ്സ് നാഷ്ണല്‍ സ്കൂളിന്റെ ലൊക്കേഷന്‍ കാണുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 July 2009
ഫേസ്ബുക്ക് പ്രതികരണം വേനല്‍ അവധി നീട്ടി
sheikhmohammed-facebookയു.എ.ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളുടെ അടുത്ത അധ്യയന വര്‍ഷം റമസാനും പെരുന്നാള്‍ അവധിക്കും ശേഷമേ ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ ഇത് സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. അവധി ക്കാലം തീരും മുമ്പ് റംസാന്‍ ആരംഭിക്കുന്നതും അവധി നീട്ടുന്നത് കൊണ്ട് 15 ല്‍ താഴെ അധ്യയന ദിവസങ്ങള്‍ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതും കണക്കിലെടുത്താണ് വേനലവധി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിച്ച‍ത്.
 
കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിയും യു.എ.ഇ. പ്രധാനമന്ത്രിയും ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്കൂള്‍ അവധി നീട്ടുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചിരുന്നു. മിക്കവാറും എല്ലാവരും ഇതിന് അനുകൂലമായാണ് മറുപടി പറഞ്ഞത്. തന്റെ ചോദ്യത്തിന് ലഭിച്ച വന്‍ പ്രതികരണത്തിന് ഷെയ്ക്ക് മുഹമ്മദ് ഇന്നലെ നന്ദി പറയുകയും ചെയ്തിരുന്നു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കുറ്റവാളികളെ കൈമാറാന്‍ ഇന്ത്യയും സൌദിയും ധാരണയിലെത്തുന്നു
ഇന്ത്യയും സൗദി അറേബ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണക്ക് സൗദി മന്ത്രിസഭ അംഗീകാരം നല്‍കി. ഇരു രാജ്യങ്ങളും തമ്മിലുള്ള സുരക്ഷാ സഹകരണത്തിന്‍റെ ഭാഗമായാണ് ഇത്. ഇത് സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രി ഇന്ത്യന്‍ പ്രതിനിധികളുമായി ആവശ്യമായ ചര്‍ച്ചകള്‍ നടത്തി ധാരണയില്‍ ഒപ്പ് വയ്ക്കും. ഇതുമായി ബന്ധപ്പെട്ട കരട് രേഖയാണ് സൗദി മന്ത്രിസഭ അംഗീകരിച്ചിരിക്കുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് സൗദിയിലെ ബിഷയില്‍
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് സൗദിയിലെ ബിഷയില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്തുള്ള ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയും സ്വീകരിക്കും. ബിഷയിലെ ഹോട്ടല്‍ അല്‍ ഒഫാസിലാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 07 6231133 എന്ന നമ്പറില്‍ വിളിക്കണം. പാസ് പോര്‍ട്ട് വിസ സേവനങ്ങളുടെ ഔട്ട് സോഴ്സിംഗ് സംവിധാനം ബിഷയില്‍ കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതില്‍ സ്വകാര്യ ഏജന്‍സികള്‍ പരാജയപ്പെട്ടതിനാലാണ് ഇവിടെ പ്രതിനിധി സംഘം സന്ദര്‍ശനം നടത്തുന്നത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രായം ചെന്നവര്‍ ഹജ്ജില്‍ നിന്ന് വിട്ട് നില്ക്കണമെന്ന്
പ്രായം ചെന്നവരും ഗര്‍ഭിണികളും കുട്ടികളും ഇത്തവണ ഹജ്ജ്-ഉംറ തീര്‍ത്ഥാടനങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണമെന്ന് ആരോഗ്യ രംഗത്തെ വിദ്ഗ്ധര്‍ നിര്‍ദേശിച്ചു. എച്ച് 1 എന്‍1 പനി വര്‍ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഈ നിര്‍ദേശം. സൗദിയില്‍ പനി ബാധിച്ചവരുടെ എണ്ണം 89 ആയി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫ്ലൈ ദുബായ് കേരളത്തിലേക്ക്
fly-dubaiകേരളത്തിലേക്ക് അധികം വൈകാതെ തന്നെ സര്‍വീസുകള്‍ ആരംഭിക്കുമെന്ന് ബജറ്റ് എയര്‍ ലൈനായ ഫ്ലൈ ദുബായിയുടെ സി. ഇ. ഒ. ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ഈ വര്‍ഷം അവസാനത്തോടെ മൊത്തം 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് ഫ്ലൈ ദുബായ് കൂടുതല്‍ വിമാന സര്‍വീസ് ആരംഭിക്കുമെന്ന് സി.ഇ.ഒ ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
 
ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്ലൈ ദുബായ് കഴിഞ്ഞ ജൂണ്‍ 1 നാണ് സര്‍വീസ് ആരംഭിച്ചത്. കേരളത്തിലേക്ക് സര്‍വീസ് അനുവദിച്ചിട്ടില്ല എന്ന വാര്‍ത്തകള്‍ ശരിയല്ലെന്ന് ഗൈത്ത് അല്‍ ഗൈത്ത് പറഞ്ഞു. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങളിലേക്കും ഫ്ലൈ ദുബായ് സര്‍വീസ് നടത്താന്‍ ആഗ്രഹിക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ഇത് സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
മറ്റ് വിമാനങ്ങളുടെ സര്‍വീസ് ഫ്ലൈ ദുബായിയെ ഒരിക്കലും ബാധിക്കെലെന്ന് വ്യക്തമാക്കിയ ഗൈത്ത് അല്‍ ഗൈത്ത് കൂടുതല്‍ വിമാനങ്ങള്‍ വന്ന് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനുള്ള അവസരം ഉണ്ടാകണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും അറിയിച്ചു. ഈ വര്‍ഷം അവസാനിക്കുമ്പോഴേക്കും ഫ്ലൈ ദുബായ് 14 സ്ഥലങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നിയമസഭാതെരഞ്ഞെടുപ്പിലും സി.പി.എമ്മിനെതിരെ - ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍
തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ക്രൈസ്തവ മാനേജ് മെന്‍റ് സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നിലപാട് കേരള ഗവണ്‍മെന്‍റ് കൂടുതല്‍ ശക്തമാക്കിയതായി ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാര്‍ ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ ആരോപിച്ചു. ഇതില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം സി.പി.എമ്മില്‍ തിരുത്തലുണ്ടാകുമെന്ന് വിശ്വസിച്ചു. എന്നാല്‍ തിരുത്തലുണ്ടായില്ല എന്ന് മാത്രമല്ല. കൂടുതല്‍ പ്രതികൂലമായ നിലപാടുകളാണ് അവര്‍ സ്വീകരിക്കുന്നതെന്ന് ഇന്‍റര്‍ ചര്‍ച്ച് കൗണ്‍സില്‍ ചെയര്‍മാന് ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തില്‍ പറഞ്ഞു. ദുബായില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതില്‍ തിരുത്തലുണ്ടായില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ നിലപാട് നിയമസഭാ തെരഞ്ഞെടുപ്പിലും സ്വീകരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ക്രൈസ്തവ മാനേജ് മെന്‍റ് സ്ഥാപനങ്ങള്‍ക്ക് എതിരേയുള്ള നിലപാട് കേരള ഗവണ്‍മെന്‍റ് കൂടുതല്‍ ശക്തമാക്കിയതായി ബിഷപ്പ് പൗവ്വത്തില്‍ ആരോപിച്ചു. കേരള ഗവണ്‍മെന്‍റിന് പ്രത്യയ ശാസ്ത്രപരമായി സാശ്രയ സ്ഥാപനങ്ങളോട് താല്‍പര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.


ക്രിസ്ത്യാനികള്‍ക്കായി ഒരു രാഷ്ട്രീയ പാര്‍ട്ടി എന്നത് രാഷ്ട്രീയ ചിന്തയുടെ ഫലമായി ഉയര്‍ന്ന് വരേണ്ട ഒന്നാണെന്ന് ബിഷപ്പ് വ്യക്തമാക്കി. എന്നാല്‍ ഇത് നല്ല നീക്കമായിരിക്കില്ല എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു.



ക്രൈസ്തവ സഭയുമായുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ച് സി.പി.എം സ്വയം തിരുത്തലിന് തയ്യാറാവുകയാണെങ്കില്‍ അതിനെ സ്വാഗതം ചെയ്യുമെന്നും ബിഷപ്പ് പവ്വത്തില്‍ പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 July 2009
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെതിരെ നടപടി
indian-school-sharjahഅനുമതിയില്ലാതെ ഈവനിംഗ് ഷിഫ്റ്റ് നടത്തിയതിനാലും പരിധിയില്‍ അധികം കുട്ടികളെ പ്രവേശിപ്പിച്ചതിനാലും ഷാര്‍ജ ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഷാര്‍ജ എജ്യുക്കേഷന്‍ സോണിനോട് ആവശ്യപ്പെട്ടു. സ്കൂളിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
 
8500 ലധികം കുട്ടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ത്ഥികളാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അതേ സമയം തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ തിരുത്തുമെന്നും സ്കൂളിന്‍റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ. യില്‍ നിര്‍ബന്ധിത ഉച്ച വിശ്രമം
വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ഇന്ന് മുതല്‍ യു. എ. ഇ. യില്‍ ഉച്ച വിശ്രമം നിലവില്‍ വരും. ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഓഗസ്റ്റ് അവസാനം വരെയാണ് ഉച്ച വിശ്രമം പ്രഖ്യാപിച്ചിരിക്കുന്നത്.
 
ഉച്ചയ്ക്ക് 12.30 മുതല്‍ മൂന്ന് വരെ നിര്‍ബന്ധമായും വിശ്രമം അനുവദി ച്ചിരിക്കണമെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. ഓഗസ്റ്റ് അവസാനം വരെയാണ് വിശ്രമം അനുവദി ച്ചിരിക്കുന്നത്. മലയാളികള്‍ അടക്കമുള്ള പതിനായിര ക്കണക്കിന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഈ നീക്കം ഏറെ ആശ്വാസ കരമാകും. കഴിഞ്ഞ വര്‍ഷങ്ങളിലും ഇത്തരത്തില്‍ ഉച്ച വിശ്രമം അനുവദിച്ചിരുന്നു. തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഇത് നടപ്പിലാക്കുന്നത്.
 
വേനല്‍ കാലത്ത് തൊഴിലാളികളുടെ സുരക്ഷയ്ക്കായി കമ്പനികള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് തൊഴില്‍ മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്. പ്രാഥമിക ചികിത്സ നല്‍കുന്നതിനുള്ള സൗകര്യം, കുടി വെള്ളം, അവശരാകുന്ന തൊഴിലാളികള്‍ക്ക് വിശ്രമി ക്കുന്നതിനുള്ള സൗകര്യം തുടങ്ങിയവ തൊഴില്‍ സ്ഥലത്ത് ഒരുക്കിയിരിക്കണം. കനത്ത ചൂടില്‍ ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് തൊഴിലാളികളോടും നിര്‍ദേശമുണ്ട്.
 
ഉച്ച വിശ്രമം അനുവദിക്കാതെ നിയമം ലംഘിക്കുന്ന കമ്പനികളെ കര്‍ശനമായി നേരിടുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. 30,000 ദിര്‍ഹം വരെ പിഴയും തൊഴില്‍ വിസ ഇഷ്യൂ ചെയ്യുന്നതിന് ഒരു വര്‍ഷത്തെ നിരോധനവുമാണ് നേരിടേണ്ടി വരിക. നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടെത്താന്‍ തൊഴില്‍ മന്ത്രാലയം പ്രതിനിധികള്‍ രാജ്യത്ത് ആകമാനം പരിശോധന നടത്തും. 12 സംഘങ്ങളായി 325 പ്രത്യേക വിഭാഗത്തെയാണ് പരിശോധന നടത്താനായി നിയോഗിച്ചിരിക്കുന്നത്.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സഹൃദയ പുരസ്കാരങ്ങള്‍ 2009
pm-abdul‍-rahiman-faisal-bavaപൊതു പ്രവര്‍ത്തന മാധ്യമ സാഹിത്യ രംഗത്തെ മികച്ച പ്രവര്‍ത്ത നത്തിനുള്ള 2009 ലെ സഹൃദയ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്രപ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന് കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
നാട്ടിലും മറുനാടുകളിലും കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി സേവന പ്രതിബദ്ധതക്ക്‌ സ്നേഹാദരപൂര്‍വ്വം സര്‍വ്വാത്മനാ സമര്‍പ്പണം ചെയ്തിരിക്കുന്നതാണ് ഈ പുരസ്കാരം എന്ന് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി പ്രസ്താവിച്ചു. സലഫി ടൈംസ്‌ - സ്വതന്ത്ര പത്രികയുടെ 25-‍ാം വാര്‍ഷിക നിറവില്‍ ഈ വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നു എന്നും അദ്ദേഹം അറിയിച്ചു. സലഫി ടൈംസ്‌ വായനക്കൂട്ടം സഹൃദയ പുരസ്കാരങ്ങള്‍ പതിവു പോലെ, പൊതു സേവന മാധ്യമ പ്രവര്‍ത്തന കര്‍മ്മ മേഖലകളിലെ മികവിന്‌ ഐക കണ്ഠേന തെരഞ്ഞെടുക്കുകയായിരുന്നു.
 

sahrudaya award winners

 

പൊതു പ്രവര്‍ത്തന രംഗത്തെ മികവിനുള്ള പുരസ്കാരങ്ങള്‍ ഇപ്രകാരമാണ്:
 
ആതുര സേവന കൂട്ടായ്മ - ഐ.എം.ബി. യു.എ.ഇ. ചാപ്റ്റര്‍
കാരുണ്യ പ്രവര്‍ത്തനം - ജെന്നി ജോസഫ്‌ (ജെന്നി ഫ്ലവേഴ്സ്)
സാമൂഹ്യ പ്രതിബദ്ധത - അഡ്വ. ജയരാജ്‌ തോമസ്‌
പ്രഭാഷണ പ്രാവീണ്യം - ഹുസൈന്‍ സലഫി (ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, ഷാര്‍ജ)
 
മാധ്യമ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം കെ. പി. കെ. വേങ്ങര, ആല്‍ബര്‍ട്ട്‌ അലക്സ്‌ എന്നിവര്‍ക്കാണ്.
 
അന്വേഷണാത്മക പത്രപ്രവര്‍ത്തനം - എം. കെ. എം. ജാഫര്‍ (ഗള്‍ഫ് മാധ്യമം)
സാംസ്കാരിക പത്രപ്രവര്‍ത്തനം - സാദിഖ്‌ കാവില്‍ (മിഡില്‍ ഈസ്റ്റ് ചന്ദ്രിക)
ഫീച്ചര്‍ - ടി. എ. അബ്ദുല്‍ സമദ്‌ (മലയാള മനോരമ)
ടെലിവിഷന്‍ - എല്‍വിസ്‌ ചുമ്മാര്‍ (ജയ്ഹിന്ദ് ടി.വി.)
റേഡിയോ വാര്‍ത്താധിഷ്ഠിത പരിപാടി - ഹിഷാം അബ്ദുസലാം (റേഡിയോ ഏഷ്യ)
റേഡിയോ ഫീച്ചര്‍ - അര്‍ഫാസ്‌ (ഹിറ്റ് 96.7)
സൈബര്‍ ജേണലിസം - പി. എം. അബ്ദുല്‍ റഹിമാന്‍ (e പത്രം)
ഫോട്ടോ ജേണലിസം - കെ. വി. എ. ഷുക്കൂര്‍ (ഫ്രീലാന്‍സ്)
ഗ്രാഫിക്‌ ഡിസൈന്‍ - രാജ്‌ പണിക്കര്‍ (ഫ്രീലാന്‍സ്)
കാര്‍ട്ടൂണ്‍ - സദാനന്ദന്‍ (ഫ്രീലാന്‍സ്)
പരിസ്ഥിതി പത്രപ്രവര്‍ത്തനം - ഫൈസല്‍ ബാവ (e പത്രം)
എന്നിവരാണ് പുരസ്കാരം ലഭിച്ച മറ്റ് മാധ്യമ പ്രവര്‍ത്തകര്‍.
 
ഇതിനു പുറമെ പുതുമയുള്ള രണ്ട് പ്രത്യേക പുരസ്കാരങ്ങള്‍ കൂടി മാധ്യമ രംഗത്ത് നല്‍കുന്നുണ്ട്. മികച്ച റേഡിയോ ശ്രോതാവിനുള്ള പ്രത്യേക അവാര്‍ഡ്‌ - ജനാര്‍ദ്ദനന്‍ പഴയങ്ങാടി, ഫാക്സ്‌ ജേണലിസത്തിനുള്ള പ്രത്യേക അവാര്‍ഡ്‌ - മുഹമ്മദ്‌ വെട്ടുകാട്‌ എന്നിവയാണിത്.
 
സാഹിത്യ പ്രവര്‍ത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സുറാബിനാണ് ലഭിച്ചത്.
 
അബ്ദുസലാം മോങ്ങം (വൈജ്ഞാനിക സാഹിത്യം, പ്രഭാഷണം)
സത്യന്‍ മാടാക്കര (നിരൂപണം, കവിത)
സഹീറ തങ്ങള്‍, ഷീലാ പോള്‍ (സാഹിതീ സപര്യ)
അസ്മോ പുത്തഞ്ചിറ (കവിത)
ഷാജി ഹനീഫ്‌ (കഥ)
എന്നിവരാണ് സാഹിത്യത്തിന് പുരസ്കാരം ലഭിച്ച് മറ്റുള്ളവര്‍.
 
സലഫി ടൈംസ് പ്രസിദ്ധീകരണത്തിന്റെ ഇരുപത്തിയഞ്ചാം വാര്‍ഷികം പ്രമാണിച്ച് ഇരുപത്തിയഞ്ച് ഇനങ്ങളിലാണ് പുരസ്കാരം പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാല്‍ ഇതിനു പുറമെ ജൂറിയുടെ പരിഗണനയില്‍ വന്ന ഒരു എന്‍‌ട്രിയുടെ കാലിക പ്രസക്തിയും അവതരണ മികവും കണക്കിലെടുത്ത് ഒരു പ്രത്യേക പുരസ്കാരം കൂടി നല്‍കുവാന്‍ ജൂറി തീരുമാനിച്ചു. മിഡില്‍ ഈസ്റ്റില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ഒരേ ഒരു സാംസ്ക്കാരിക ആനുകാലികം ആയ പ്രവാസ ചന്ദ്രികയുടെ കമല സുറയ്യ സ്പെഷ്യല്‍ ജൂണ്‍ ലക്കത്തിനാണ് ഈ പ്രത്യേക ജൂറി അവാര്‍ഡ്.
 

pravasa chandrika kamala surayya

മികച്ച ഗ്രാഫിക്‌ ഡിസൈനിനുള്ള പുരസ്കാരത്തിന്‌ അര്‍ഹനായ രാജ് പണിക്കരുടെ എന്‍‌ട്രിയായ 'പ്രവാസ ചന്ദ്രിക' യുടെ കവര്‍ പേജ്‌

 
വിവിധ മാധ്യമങ്ങള്‍ വഴിയും വേദികള്‍ വഴിയും അഭിപ്രായങ്ങള്‍ ക്ഷണിച്ചതനുസരിച്ച്‌ ലഭിച്ച എന്‍‌ട്രികളും സഹൃദയരില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശങ്ങളും കണക്കിലെടുത്താണ്‌ അവാര്‍ഡ്‌ ജേതാക്കളെ പ്രഖ്യാപിക്കുന്നത്‌ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിച്ച കെ. എ. ജബ്ബാരി അറിയിച്ചു. ബഷീര്‍ തിക്കോടി, സ്വര്‍ണ്ണം സുരേന്ദ്രന്‍, ജിഷി സാമുവല്‍ എന്നിവര്‍ ജൂറികളായുള്ള പുരസ്കാര നിര്‍ണ്ണയ സമിതിയാണ്‌ ജേതാക്കളെ അന്തിമമായി തെരഞ്ഞെടുത്തത്‌.
 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം അനുസ്മരണ വാര്‍ഷികമായ ജൂലൈ 30ന്‌ വ്യാഴാഴ്ച ദുബായിയില്‍ വെച്ച് 'സഹൃദയ പുരസ്കാര' സമര്‍പ്പണം നടക്കും. ആദര ഫലകവും, കീര്‍ത്തി പത്രവും, പൊന്നാടയും അടങ്ങുന്നതാണ്‌ സഹൃദയ പുരസ്കാരം.
 



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്