31 August 2009
അവാര്‍ഡ് മീറ്റ് ‘09 സ്വാഗത സംഘം
ദുബായ് : സീതി സാഹിബ് വിചാര വേദി യു. എ. ഇ. ചാപ്റ്റര്‍ ഒക്ടോബര്‍ ഒന്നിന് നടത്തുന്ന അവാര്‍ഡ് മീറ്റ് -‘09 നു് സ്വാഗത സംഘം രൂപീകരിച്ചു. യഹ്‌യ തളങ്കര (മുഖ്യ രക്ഷാധികാരി), എന്‍. എ. കരീം, കെ. എച്ച്. എം. അഷ്‌റഫ്, അഹമ്മദ് കുട്ടി മദനി, കരീം ഹാജി തിരുവത്ര, ജമാല്‍ മനയത്ത് (രക്ഷാധികാരിമാര്‍), ഉബൈദ് ചേറ്റുവ (ചെയര്‍മാന്‍), കെ. എ. ജബ്ബാരി, കെ. എം. എ. ബക്കര്‍, ഏരിയാല്‍ മുഹമ്മദ് കുഞ്ഞി (വൈസ് ചെയര്‍മാന്മാര്‍), അശ്‌റഫ് കൊടുങ്ങല്ലൂര്‍ (ജന. കണ്‍വീനര്‍), ഇസ്മാഈല്‍ ഏറാമല (കോ - ഓര്‍ഡിനേറ്റര്‍), മുഹമ്മദ് വെട്ടുകാട് (ഡയറക്ടര്‍), ഉമ്മര്‍ മണലാടി (പ്രോഗ്രാം ഓര്‍ഗനൈസര്‍), ടി. കെ. അലി (കറസ്പോണ്ടന്റ്), അബ്ദുല്‍ സലാം ചിറനല്ലൂര്‍, അബ്ദുല്‍ സലാം ഏലാങ്കോട്, ഹസന്‍ പുതുക്കുളം (കണ്‍വീനര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍. അവാര്‍ഡ് ദാനം, സീതി സാഹിബ് - ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം, പദ്ധതി രൂപരേഖ അവതരണം തുടങ്ങിയ പരിപാടികള്‍ നടക്കും.
- അശ്‌റഫ് കൊടുങ്ങല്ലൂര്‍ Labels: associations
- ജെ. എസ്.
|
ഡോ. ജോണ്‍ അബുദാബിയില്‍
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
29 August 2009
മന്ത്രി ഇ. അഹമദ് രാജി വെക്കണം പി.സി.എഫ്.
ദുബായ് : പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് സര്‍ക്കാര്‍ അനുവദിച്ച ക്വോട്ടയില്‍ കൈകടത്തി സ്വന്തം വ്യക്തികള്‍ക്ക് കൂടുതല്‍ ക്വോട്ട അനുവദിച്ചു അഴിമതി നടത്തുകയും, അന്വേഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ആറ്റോപണ വിധേയനായ സഹ മന്ത്രി ഇ. അഹമദ് മന്ത്രി സ്ഥാനം രാജി വെയ്ക്കണം എന്ന് പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. ഇതിനെതിരെ ഊര്‍ജ്ജിതമായ അന്വേഷണം നടത്താന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും എന്നും അവര്‍ പറഞ്ഞു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, റഫീഖ് തലശ്ശേരി, അഷ്‌റഫ് ബദിയടുക്ക, മന്‍സൂര്‍ എന്നിവര്‍ സംസാരിച്ചു. അസീസ് ബാവ സ്വാഗതവും, ഹസ്സന്‍ നന്ദിയും പറഞ്ഞു. - ബള്ളൂര്‍ മണി Labels: political-leaders-kerala
- ജെ. എസ്.
|
കുറ്റിയാടി മണ്ഡലത്തില്‍ പത്തു ലക്ഷം രൂപയുടെ റിലീഫ് നടത്തും
![]() ![]() ചടങ്ങില്‍ മണ്ഡലം പ്രസിഡണ്ട് വരയാലില്‍ ജാഫര്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശരഫുദ്ദീന്‍ മംഗലാട്, വേളം പഞ്ചായത്ത് മെമ്പര്‍ സാദിഖ്, ആലിക്കോയ, ലതീഫ് കടമേരി, കാസിം, അബ്ദുല്‍ ബാസിത് കയക്കണ്ടി, ഹാഫിസ് മുഹമ്മദ്, കെ. കെ. ഉമ്മര്‍, പി. ആരിഫ്, ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കുഞ്ഞബ്ദുള്ള സ്വാഗതവും ജാഫര്‍ ഫരൂഖി നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
ബാച്ച് ചാവക്കാട് അനുശോചിച്ചു
മൂന്നു പതിറ്റാണ്ടായി അബുദാബിയിലെ സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യ മായിരുന്ന അന്‍സാര്‍ ചിറയിന്‍കീഴിന്റെ ദേഹ വിയോഗത്തില്‍ ബാച്ച് ചാവക്കാട് മാനേജിംഗ് കമ്മിറ്റിയും, ബാച്ച് മെമ്പര്‍ മാരും അനുശോചനം രേഖപ്പെടുത്തി. മലയാളികള്‍ക്ക് മാത്രമല്ല, എല്ലാ ഇന്ത്യ ക്കാര്‍ക്കും എന്നും അദ്ദേഹം അഭിമാന മായിരുന്നു എന്നും, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ വേദനയില്‍ ബാച്ച് പങ്കു ചേരുന്നു എന്നും അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
സാക്ഷരതാ ദിന ലോഗോ പ്രകാശനം
![]() ![]() ദുബായ് മെറിഡിയന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പൊതു രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി UNESCO International Literacy Day Celebrations in Dubai Labels: associations
- ജെ. എസ്.
|
27 August 2009
'അറബി സംസാര ഭാഷാ സഹായി' പുസ്തക പ്രകാശനം
![]() ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കാന്‍ സൗകര്യമു ള്ളവര്‍ക്കായി 'ഇന്‍ ഹൗസ് ബാച്ച്' അല്ലാത്തവര്‍ക്കായി 'ഓപ്പണ്‍ ഹൗസ് ബാച്ച്' എന്നീ വിഭാഗങ്ങളിലായി അറബിയും, ഇംഗ്ലീഷും പഠിപ്പിക്കുന്നു. അറബി ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ അറിയാത്തവര്‍ക്കു പോലും അനായാസം പരിശീലിക്കാന്‍ ഉതകും വിധമാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു കോഴ്സ് പൂര്‍ത്തിയാക്കാന്‍ പഠിതാവിനെ പ്രാപ്തരാക്കും എന്നാണ് ആംഗ്ളോ അക്കാഡമിയുടെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ നാലുവര്‍ഷ ക്കാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറബിക് - ഇംഗ്ലീഷ് ഭാഷാ കേന്ദ്രമായ ആംഗ്ലോ അക്കാഡമി, ഇതിനകം തന്നെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ നൈപുണ്യം നേടി ക്കൊടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 050 57 98 401, 050 41 93 248 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, education, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
2 Comments:
Links to this post: |
26 August 2009
ദുബായില്‍ ഭക്ഷണ സാധനങ്ങള്‍ തെരുവില്‍ വില്‍ക്കരുത്
ദുബായില്‍ തെരുവോരങ്ങളില്‍ ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വില്‍പ്പന നഗരസഭ വിലക്കി. ഇത്തരത്തിലുള്ള വില്‍പ്പന ആരോഗ്യത്തിന് ഹാനികരമാണെന്ന് നഗരസഭാ ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് ഭക്‌ഷ്യ ശാലകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
റമസാനില്‍ ഇത്തരത്തില്‍ തെരുവോരങ്ങളില്‍ പൊരിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്നത് പതിവായിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആരെങ്കിലും ഇത്തരത്തില്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 800 900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
26 കിലോഗ്രാം ഹെറോയിന്‍ ദുബായില്‍ പിടികൂടി
ഒമാന്‍ വഴി യു.എ.ഇ. യിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ദുബായില്‍ പിടികൂടി. 26 കിലോഗ്രാം ഹെറോയിനാണ് ദുബായ് പോലീസ് പിടി കൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഒമാന്‍ വഴി മയക്കു മരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അധികൃതരുടെ അന്വേഷണം.
ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഗള്‍ഫ് രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീയെ ഒമാന്‍ അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഈ സ്ത്രീയില്‍ നിന്ന് 22 കിലോഗ്രാം ഹെറോയിന്‍ അധികൃതര്‍ പിടിച്ചെടുക്കു കയായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലര കിലോഗ്രാമില്‍ അധികം വരുന്ന ഹെറോയിന്‍ മറ്റൊരു സംഘത്തില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. Labels: crime
- സ്വന്തം ലേഖകന്‍
|
ദുബായ് തീവണ്ടിയില്‍ മ്യഗങ്ങളെ കയറ്റില്ല
ദുബായ് മെട്രോയില്‍ വളര്‍ത്തു മൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി വ്യക്തമാക്കി. ചില മൃഗങ്ങള്‍ ആളുകളെ കാണുമ്പോള്‍ വെറളി പിടിക്കാന്‍ സാധ്യതയുണ്ടെന്നും അതു കൊണ്ടാണ് വളര്‍ത്തു മൃഗങ്ങളെ അനുവദിക്കാത്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
- സ്വന്തം ലേഖകന്‍
|
അബുദാബിയിലെ കുട്ടികള്‍ ഒരാഴ്ച്ച വീട്ടില്‍ കഴിയണം
അബുദാബിയില്‍ മദ്ധ്യ വേനല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും ഒരാഴ്ച വീട്ടില്‍ വിശ്രമിച്ചതിന് ശേഷമേ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. എച്ച് 1 എന്‍ 1 പനി പെട്ടെന്ന് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ നടപടി. അബുദാബി വിദ്യാഭ്യാസ മന്ത്രാലയം മേധാവി ഡോ. മുഗീര്‍ ഖമീസ് അല്‍ ഖലീല്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ നിയമം ഇപ്പോള്‍ അബുദാബിയിലെ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. അടുത്ത ഞായറാഴ്ചയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.
26-ാം തീയിതിക്ക് ശേഷം രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുറക്കുന്ന ദിവസം സ്കൂളുകളില്‍ പ്രവേശനം അനുവദിക്കില്ല. എച്ച് 1 എന്‍ 1 പനി ദേശീയ പ്രതിരോധ കമ്മിറ്റി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
- സ്വന്തം ലേഖകന്‍
|
നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി
നിരവധി പള്ളികള്‍ ഉണ്ടെങ്കിലും നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ ഇപ്പോഴും പീരങ്കി വെടി പൊട്ടിക്കുന്നു. കാലം പുരോഗമിച്ചിട്ടും പരമ്പരാഗ തമായുള്ള ആചാരം തുടകരുകയാണ് ഇവിടെ.
നോമ്പ് തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി പൊട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എല്ലാ റമസാനിലും ഇത് മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു. ബര്‍ദുബായിലെ ഈദ് ഗാഹിന് സമീപം പ്രത്യേകം വേര്‍തിരിച്ച സ്ഥലത്തു നിന്നാണ് ഇങ്ങനെ പീരങ്കി വെടി പൊട്ടിക്കുന്നത്. ദുബായ് പോലീസിന്‍റെ നേതൃത്വത്തിലാണ് ഈ വെടി പൊട്ടിക്കല്‍. ഒരു സെര്‍ജന്‍റും, ഒരു ട്രാഫിക് ഓഫീസറും, മൂന്ന് പോലീസുകാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇതിനായി ഉണ്ടാവുക. ഓരോ ദിവസവും വൈകുന്നേരം പോലീസ് സംഘം പീരങ്കി ഇവിടെ കൊണ്ട് വയ്ക്കുകയാണ് ചെയ്യുന്നത്. പീരങ്കിയില്‍ തിര നിറച്ച് കാത്തിരിക്കുന്ന ഈ സംഘം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് വയര്‍ലസ് മെസേജ് ലഭിക്കുന്ന നിമിഷം ബട്ടണ്‍ അമര്‍ത്തി വെടി പൊട്ടിക്കുന്നു. 1960 മുതലാണ് ദുബായ് പോലീസ് ഇത്തരത്തില്‍ റമസാന്‍ കാലത്ത് പീരങ്കി വെടി പൊട്ടിക്കുന്ന ദൗത്യം ഏറ്റെടുത്തത്. പീരങ്കി വെടി പൊട്ടിക്കുന്നത് കാണാന്‍ നിരവധി പേരാണ് ബര്‍ദുബായിലെ ഈദ് മുസല്ലയ്ക്ക് സമീപം ദിവസവും എത്തുന്നത്. 1800 കളില്‍ തന്നെ ഇത്തരത്തിലുള്ള വെടി പൊട്ടിക്കല്‍ സംവിധാനം ഇവിടങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെടി പൊട്ടിക്കാനായി പണ്ട് കാലത്ത് മിലിട്ടറി പീരങ്കികളാണ് ഉപയോഗിച്ചി രുന്നതെങ്കില്‍ ഇപ്പോള്‍ സോണിക് പീരങ്കികള്‍ക്ക് ഇത് വഴി മാറിയിരിക്കുന്നു എന്ന വ്യത്യാസം മാത്രം.
- സ്വന്തം ലേഖകന്‍
|
24 August 2009
ദുബായില്‍ സാക്ഷരതാ ദിനം ആചരിക്കുന്നു
![]() ദുബായ് ദെയ്‌റയിലെ (റിഗ്ഗ സ്ട്രീറ്റ് ) ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍, സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന ലോക സാക്ഷരതാ ദിനാചാരണ ത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന വിവിധ പരിപാടികളില്‍ മുഖ്യാതിഥിയായി ബഹുമാനപ്പെട്ട ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും. റ്മദാന്റെ 18-ാം ദിവസമായ അന്ന് ചടങ്ങുകളോടനുബന്ധിച്ച് ഒരു ഇഫ്‌താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട് എന്ന് സലഫി ടൈംസ് പത്രാധിപരായ കെ. എ. ജെബ്ബാരി അറിയിച്ചു. ഈ വര്‍ഷത്തെ സലഫി ടൈംസ് വായനക്കൂട്ടം രജത ജൂബിലി (വായനാ വര്‍ഷം) സഹൃദയ പുരസ്ക്കാരങ്ങള്‍ക്ക് അര്‍ഹരായി പ്രഖ്യാപിച്ചിരുന്നവരില്‍, നേരത്തേ നടന്ന പുരസ്ക്കാര ദാന ചടങ്ങില്‍, അവധിക്ക് നാട്ടില്‍ പോയത് മൂലം പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക്, തദവസരത്തില്‍ ശ്രീ വേണു രാജാമണി 'സഹൃദയ പുരസ്കാരങ്ങള്‍' സമ്മാനിക്കും. ഇഫ്താര്‍ സംഗമത്തില്‍ മൌലവി ഹുസൈന്‍ കക്കാട് പ്രഭാഷണം നടത്തും. സലഫി ടൈംസ് സ്വതന്ത്ര പത്രിക യുടെ (www.salafitimes.com) ഓണ്‍ ലൈന്‍ എഡിഷന്‍ പ്രകാശനം അന്നേ ദിവസം ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് പി. വി. വിവേകാനന്ദ് നിര്‍വ്വഹിക്കും. ആള്‍ ഇന്ത്യാ ആന്റി ഡൌറി മൂവ്മെന്റ് നടത്തി വരുന്ന സ്ത്രീധന വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി, ബിജു ആബേല്‍ ജേക്കബ്ബ് സംവിധാനം ചെയ്ത ലഘു ചിത്ര പ്രദര്‍ശനവും നടക്കും. വിശദ വിവരങ്ങള്‍ക്ക് 050 584 2001, 04 22 333 44 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, dubai, prominent-nris, uae
- ജെ. എസ്.
|
23 August 2009
ഹാഷിം കോയ തങ്ങളുടെ നിര്യാണത്തില്‍ അനുശോചിച്ചു
കടമേരി രഹമാനിയ്യ അറബിക് കോളേജ് പ്രസിഡന്‍റ് ചേലക്കാട് ഹാഷിം കോയ തങ്ങളുടെ നിര്യാണത്തില്‍ രഹമാനിയ്യ അബുദാബി കമ്മിറ്റി അനുശോചിച്ചു. രഹമാനിയ്യ യുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതായിരുന്നെന്നും യോഗം അനുസ്മരിച്ചു. ഹാരിസ് ബാഖവി, ലത്തീഫ് കടമേരി, ഹാഷിം ചീരോത്ത്, അസീസ് കൊല്ലരോത്ത്, റഫീഖ് പുളിക്കണ്ടി, അബ്ദുല്‍ ബാസിത്ത് കായക്കണ്ടി എന്നിവര്‍ സംസാരിച്ചു. പരേതന്‍റെ മഗ്ഫിറത്തിനു വേണ്ടി പ്രത്യേക പ്രാര്‍തഥനയും മയ്യിത്ത് നിസ്കാരവും ഉണ്ടായിരുന്നു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
കെ.എം.സി.സി. റിലീഫ് ഫണ്ട്
![]() ദുബൈ കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി യുടെ റിലീഫ് ഫണ്ട് ഉദ്ഘാടനം ടി. എസ് നൌഷാദ് നിര്‍വ്വഹിക്കുന്നു. - അഷ്‌റഫ്, കൊടുങ്ങല്ലൂര്‍ Labels: associations
- ജെ. എസ്.
|
പാണക്കാട് ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ്
![]() ദുബൈ കെ. എം. സി. സി. കണ്ണൂര്‍ മണ്ഡലം കമ്മിറ്റി യുടെ പാണക്കാട് ശിഹാബ് തങ്ങള്‍ റമദാന്‍ റിലീഫ് ഫണ്ട് ഉദ്ഘാടനം നവാസ് പയ്യാമ്പലം ( ജന. മാനേജര്‍ അല്‍ ഹവ ഷിപ്പിംഗ്) പ്രസിഡന്‍റ് ടി. ഹംസക്ക് കൈമാറുന്നു. - പി.എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
22 August 2009
കുട്ടികള്‍ക്കായി നാടക ശില്‍പ്പശാല
![]() 1994 - 1997 കാലയളവില്‍ കാനഡയിലെ മോണ്‍ട്രിയലില്‍ നിന്നും മൈം പരിശീലനം പൂര്‍ത്തിയാക്കിയ യൂജീനിയ പിന്നീട് കേരള കലാമണ്ഡലത്തില്‍ നിന്നും കഥകളിയും അഭ്യസിച്ചു. പതിനഞ്ച് വര്‍ഷമായി നാടക സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന യൂജീനിയ മെക്സിക്കോയിലെ ഇബെറോ അമേരിക്കാന സര്‍വ്വകലാശാലയില്‍ നാടകം പഠിപ്പിക്കുകയും ചെയ്യുന്നു. സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, മലയാളം എന്നീ ഭാഷകള്‍ ഇവര്‍ സംസാരിക്കും. ![]() ![]() മുതിര്‍ന്നവര്‍ക്കുള്ള ക്യാമ്പ് ഓഗസ്റ്റ് 21ന് തുടങ്ങി. ദിവസേന വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ നടക്കുന്ന ക്ലാസ്സുകള്‍ ഓഗസ്റ്റ് 31 വരെ തുടരും. കുട്ടികള്‍ക്കായി ഓഗസ്റ്റ് 25ന് ആരംഭിക്കുന്ന ദ്വിദിന പഠന കളരിയില്‍ പങ്കെടുക്കാന്‍ 100 ദിര്‍ഹം ആണ് ഫീസ്. റെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ഓഗസ്റ്റ് 24ന് മുന്‍പേ ബന്ധപ്പെടേണ്ടതാണ്: സഞ്ജീവ് : 050 2976289, സതീഷ് : 050 4208615, അനൂപ് : 050 5595790
- ജെ. എസ്.
|
21 August 2009
യു.എ.ഇ.യില്‍ പന്നിപ്പനി മരണം
പന്നി പനി മൂലം യു. എ. ഇ. യില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. യു. എ. ഇ. യില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ പന്നി പനി മരണം ആണിത്. 63 കാരനായ ഒരു ഇന്ത്യാക്കാനാണ് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ ഏറെ വൈകിയാണ് വൈദ്യ സഹായം തേടിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇയാള്‍ക്ക് ചികിത്സ നല്‍കി എങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി എത്തണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
- ജെ. എസ്.
|
ഹോളി ഖുര്‍ആന്‍ പ്രഭാഷണം
ദുബായ് : ദുബായ് സര്‍ക്കാറിന്റെ ഹോളി ഖുര്‍ആന്‍ പരിപാടിയോ ടനുബന്ധിച്ച് റമളാനില്‍ സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയില്‍ സര്‍ക്കാര്‍ അതിഥിയായി പ്രമുഖ പണ്ഡിതനും ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ ഡയറക്ടറുമായ റഹ്‍മത്തുല്ലാ ഖാസിമി മുത്തേടം പങ്കെടുക്കുമെന്ന് കെ. എം. സി. സി. വൃത്തങ്ങള്‍ അറിയിച്ചു. 2009 സെപ്റ്റംബര്‍ 4 നാണ് റഹ്‍മത്തുല്ല ഖാസിമിയുടെ റമളാന്‍ പ്രഭാഷണം ദുബായില്‍ നടക്കുക. പരിപാടിയുടെ ഉജ്ജ്വല വിജയത്തിനായി ഇബ്‍റാഹീം എളേറ്റില്‍ ചെയര്‍മാനും, എന്‍. എ. കരീം ജനറല്‍ കണ്‍വീനറും, ഹുസൈനാര്‍ ഹാജി ട്രഷററും ആയി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു.
- ഉബൈദ് റഹ്‌മാനി Labels: associations
- ജെ. എസ്.
|
സ്നേഹ സാന്ത്വനം
![]() 'സാമൂഹ്യ സുരക്ഷാ പദ്ധതി'യില്‍ അംഗമായിരിക്കെ മരണമടഞ്ഞ ആറു പേരുടെ കുടുംബത്തിനു നാല് ലക്ഷം രൂപ വീതവും, 'സ്നേഹപൂര്‍വ്വം കെ. എം. സി. സി' പദ്ധതി പ്രകാരം നാല്‍പതു ലക്ഷം രൂപയും വിതരണം ചെയ്തു. ഖത്തറില്‍ ജോലി ചെയ്യുന്ന ഓരോ ഇന്ത്യക്കാരനും എന്ത് വിഷയത്തിലും യാതൊരു തടസ്സവുമില്ലാതെ നേരിട്ട് വരാവുന്ന അത്താണിയായി ഇന്ത്യന്‍ എംബസിയെ മാറ്റി എടുക്കണം എന്നതാണ് തന്റെ ആഗ്രഹമെന്നും, സ്വന്തം മാതാവായി കണ്ടു ഏതു വിഷയവുമായും തന്നെ സമീപിക്കാം എന്നുമുള്ള അംബാസ്സഡറുടെ പ്രസ്താവന കരഘോഷ ത്തോടെയാണ് സദസ്സ് സ്വീകരിച്ചത്. കെ. എം. സി. സി. ആക്ടിംഗ് പ്രസിഡന്‍ട് കെ. ടി. എ. ലത്തീഫ് അധ്യക്ഷനായിരുന്നു. ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ സ്വാഗതം പറഞ്ഞു. കെ. കെ ഉസ്മാന് (ഇന്‍കാസ്), ബാബു രാജ് (സംസ്കൃതി), വര്‍ഗീസ് (ഐ. സി. സി) എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പാറക്കല്‍ അബ്ദുള്ള, ഇഖ്ബാല്‍ ചേറ്റുവ എന്നിവര്‍ സന്നിഹിതരായിരുന്നു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: qatar
- ജെ. എസ്.
|
20 August 2009
'ഫോര്‍ എ സൈഡ്' ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബിയില്‍
![]() സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സഖാവ് എ. കെ. ഗോപാലന്റെ സമരണാര്‍ത്ഥം ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ വാര്‍ഷിക ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്. അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടീമുകള്‍ ഇത്തവണ പങ്കെടുക്കും എന്ന് പ്രതീക്ഷിക്ക പ്പെടുന്നതിനാല്‍ ഇത്തവണ 16 ടീമുകളെ പങ്കെടുപ്പി ക്കുവാനാണ് ഉദ്ദ്യേശിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് പൂളുകള്‍ ആയിട്ടായിരിക്കും ഇത്തവണ മത്സരം നടക്കുക. കായിക പ്രേമികള്‍ക്ക് പുതിയ അനുഭവം നല്‍കിയ 'ഫോര്‍ എ സൈഡ്' സംവിധാനത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ മാത്രം അടങ്ങുന്ന ടീമുകള്‍ ഓഗസ്റ്റ് 28ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ക്കും നിയമാവലിക്കും മറ്റുമായി കെ. എസ്. സി. ഓഫീസില്‍ 02 631 44 55, 02 631 44 56, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. റമദാനില്‍ നടന്നു വരാറുള്ള ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, പ്രതികൂല കാലാവസ്ഥ കാരണം നവംബര്‍ മാസത്തിലേക്ക് മാറ്റി വെച്ചിരിക്കു ന്നതായി കായിക വിഭാഗം സെക്രട്ടറി കാളിദാസ് അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ഖത്തര്‍ പോലീസിന്റെ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ മോചിതരായി
ബഹ്റിനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പിടിയിലായ തൊഴിലാളികള്‍ മോചിതരായി. മൂന്ന് ബോട്ടുകളിലായുള്ള 18 മത്സ്യ തൊഴിലാളികളാണ് മോചിതരായത്.
പിഴ അടയ്ക്കാത്തതിനാല്‍ മറ്റ് മൂന്ന് ബോട്ടുകളും രണ്ട് മലയാളികള്‍ ഉള്‍പ്പടെ ഒന്‍പത് തൊഴിലാളികളും ഇപ്പോഴും ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കസ്റ്റഡിയിലാണ്. ദിശ അറിയാന്‍ കഴിയാത്തതുകൊണ്ടാണ് ഖത്തര്‍ അതിര്‍ത്തിയില്‍ ബോട്ട് എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു. ഖത്തര്‍ അധികൃതര്‍ സംയുക്തമായി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഫിഷര്‍മെന്‍ പ്രോട്ടക്ഷന്‍ സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.
- സ്വന്തം ലേഖകന്‍
|
ഒട്ടകപ്പാല്‍ കറക്കുന്നതെങ്ങനെ ?
ഫൈസല്‍, ദുബായ്
അറബ് ജനതയുടെ ജീവിതത്തോട് ഏറെ അടുത്ത് നില്‍ക്കുന്നവയാണ് ഒട്ടകങ്ങള്‍. ഒട്ടകപ്പാല്‍ കറന്നെടുക്കുന്നത് എങ്ങിനെയെന്ന് അറിയാമോ? ഒട്ടകത്തിന്റെ മുന്‍ മടക്കി കെട്ടിയ ശേഷമാണ് അതിനെ കറക്കുക ദുബായ് റുവയ്യയിലെ ഒട്ടകഫാമില്‍ ആയിരക്കണക്കിന് ഒട്ടകങ്ങളാണ് ഉള്ളത്. ലോകത്തിലെ ഏക ഒട്ടക ഡയറി ഫാമാണിത്. അതായത് പാലിനായി മാത്രം ഒട്ടകങ്ങളെ വളര്‍ത്തുന്ന ഇടം. സുഡാനില്‍ നിന്നുള്ളവരാണ് ഇവിടെ ഒട്ടകങ്ങളെ പരിചരിക്കുന്നവരില്‍ അധികവും. ക്യാമറയുമായി ഇവിടെ എത്തിയപ്പോള്‍ സുഡാന്‍ സ്വദേശിയായ ബഅന്നക അഹമ്മദ് ഞങ്ങള്‍ക്ക് ഒട്ടകത്തെ കറക്കുന്നത് എങ്ങിനെയെന്ന് കാണിച്ചു തന്നു. ഇങ്ങനെ മുന്‍കാല്‍ മടക്കി കെട്ടി ഇവയെ കറക്കാന്‍ കാരണമുണ്ട്. നടന്നു കൊണ്ടിരിക്കുന്ന ഒട്ടകങ്ങളെ പിടിച്ച് നിര്‍ത്താനുള്ള വിദ്യയാണിത്. പാല്‍ കറക്കാന്‍ ബുധിമുട്ടുണ്ടോ എന്ന ചോദ്യത്തിന് സുഡാനികള്‍ക്ക് ഇതൊന്നും ഒരു ബുധിമുട്ടല്ലെന്ന് ചിരിച്ച് കൊണ്ടായിരുന്നു ബഅന്നകയുടെ മറുപടി. ഇദ്ദേഹം കറന്നെടുത്ത ഒട്ടകപ്പാല്‍ ഒരു ഒട്ടക കുട്ടിക്ക് തന്നെ കുടിക്കാന്‍ കൊടുക്കുകയും ചെയ്തു. നേരിയ ഉപ്പു രുചിയുള്ള ഒട്ടകപ്പാലില്‍ ഫാറ്റും പ്രോട്ടീനും കൂടുതല്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ സി.യാല്‍ സമ്പുഷ്ടമായ ഇത് പാല്‍ അലര്‍ജിയുള്ളവര്‍ക്ക് പോലും കുടക്കാമെന്ന് എര്‍ഗുണ്‍ ദെമിര്‍ എന്ന ഒട്ടകപ്പാല്‍ വിദഗ്ധന്‍ പറയുന്നു. ഒരു ഒട്ടകത്തില്‍ നിന്ന് 20 മുതല്‍ 25 ലിറ്റര്‍ വരെ പാല്‍ ഒരു ദിവസം ലഭിക്കും. വെള്ളം കുടിക്കാതെ ദിവസവും 20 ലിറ്റര്‍ പാല്‍ വീതം 10 ദിവസം വരെ ചുരത്താന്‍ ഒട്ടകത്തിന് സാധിക്കുമത്രെ.
- സ്വന്തം ലേഖകന്‍
|
സമഗ്രമായ ഇസ്‍ലാമിക വെബ് സൈറ്റ്
ദുബായ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേതാക്കളുടെയും ചരിത്രവും ഇസ്‍ലാമിക വിശ്വാസവും കര്‍മ്മ ശാസ്ത്രവും സമന്വയിപ്പിച്ച സമഗ്രമായ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായ് സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബായ് SKSSF ഐ. ടി. വിംഗ് തീരുമാനിച്ചു. സമസ്തയുടെ കീഴിലുള്ള പോഷക സംഘടനകളുടെ ചരിത്രം, സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ , കോഴ്സുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ജോബ് സര്‍ച്ചിംഗ്, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇസ്‍ലാമിക കലാലയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ യൂണിവേഴ്സിറ്റികുളും കോഴ്സുകളും, ഗള്‍ഫ് രാജ്യങ്ങളിലെ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ പുതിയ വെബ് സൈറ്റില്‍ ലഭ്യമായിരിക്കും. അബ്ദു സ്സലാം ബാഖവി, സിദ്ദീഖ് നദ്‍വി ചേരൂര്‍ എന്നിവരാണ് വെബ് സൈറ്റ് ക്രിയേഷന്‍ ചീഫ് റിസോഴ്സ് പേഴ്സണ്‍സ്. ഐ. ടി. വിംഗ് കോ - ഓര്‍ഡിനേറ്റ ര്‍മാരായി അബ്ദുല്‍ ഹഖീം ഫൈസിയെയും ഫൈസല്‍ നിയാസ് ഹുദവിയെയും, ചീഫ് ഓര്‍ഗനൈ സറായി ഷക്കീര്‍ കോളയാടിനെയും തെരഞ്ഞെടുത്തു. അബ്ദുല്ല റബീഅ്, ഹാറൂന്‍ റഫീഖ്, സാദിക് എന്നിവരാണ് ടെക്നിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ , അബ്ദുല്‍ കരീം എടപ്പാള്‍ ഐ. ടി. വിംഗ് കണ്‍വീനറാണ്. സി. എച്ച്. ത്വയ്യിബ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിദ്ദീഖ് നദ്‍വി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഫൈസി, അബ്ദുല്ല റഹ്‍മാനി, അബ്ദുല്‍ ഖാദര്‍ അസ്അദി, ഉബൈദ് റഹ്‍മാനി, ത്വയ്യിബ് ഹുദവി, ത്വാഹിര്‍ , മിഥ്‍ലാജ് റഹ്‍മാനി എന്നിവര്‍ പ്രസംഗിച്ചു. ഷക്കീര്‍ സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
- ഉബൈദുള്ള റഹ്മാനി SKSSF to make islamic website Labels: associations
- ജെ. എസ്.
|
റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും
![]() എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അദ്ധ്യക്ഷത വഹിക്കും. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കുട്ടി, കടവല്ലൂര്‍ അബ്ദു റഹ്‍മാന്‍ മുസ്‍ലിയാര്‍, അബ്ദുല്ല ചേലേരി തുടങ്ങിയവര്‍ സംബന്ധിക്കും. ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗമായി പ്രഭാഷണങ്ങള്‍, തസ്കിയ്യത്ത് ക്യാമ്പുകള്‍, വിജ്ഞാന പരീക്ഷകള്‍, കുടുംബ സദസ്സ്, ഇഫ്ത്താര്‍ മീറ്റ്, റിലീഫ്, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. എം. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍, സയ്യിദ് അബ്ദു റഹ്‍മാന്‍ , അബ്ദു റസാഖ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗതവും നന്ദിയും പറഞ്ഞു. - ഉബൈദുള്ള റഹ്മാനി Labels: associations
- ജെ. എസ്.
|
19 August 2009
റമദാനില്‍ കൂടുതല്‍ ബസുകള്‍
![]() അബുദാബിയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളാണിതു രണ്ടും. രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറു വരെയും, രാത്രി ഏഴര മുതല്‍ രണ്ടു വരെയും പത്തു മിനിറ്റ് ഇടവിട്ടാണു സര്‍വ്വീസ് നടത്തുക എന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സൌകര്യപ്രദമാണ്. സര്‍വീസ് തുടങ്ങിയ സമയം അര ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തിരുന്നങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആണ് എന്ന് പറയപ്പെടുന്നു. തുടക്കത്തില്‍ എട്ടു മാസം യാത്ര സൌജന്യമായിരുന്ന ബസ്സ് സര്‍വ്വീസ്, ഇപ്പോള്‍ ഏറേ ജനകീയമായി കഴിഞ്ഞിരിക്കുന്നു. വര്‍ഷാവസാന മാകുമ്പോഴേക്കും 500 പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കും. അടുത്ത വര്‍ഷത്തില്‍ 866 ബസ്സുകളാകും നിരത്തില്‍ സര്‍വീസ് നടത്തുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
റംസാന്‍ റിലീഫ്
ദുബായ് : ഈ വരുന്ന വിശുദ്ധ റമസാനില്‍ കേരളത്തിലെ നിര്‍ധനര്‍ക്ക് വേണ്ടി റമസാന്‍ റിലീഫ് നടത്താന്‍ പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം ദുബായ് സ്റ്റേറ്റ് കമ്മിറ്റി തീരുമാനിച്ചു. ഓരോ ജില്ലയിലും നിന്ന് അര്‍ഹരായവരെ തെരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന സഹായം ചെയ്തു കൊടുക്കും. യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍, അസീസ് ബാവ, ഹസ്സന്‍ കൊട്ട്യാടി, ബഷീര്‍ പട്ടാമ്പി, അസീസ് സേഠ്, കുഞ്ഞിപ്പ വളാഞ്ചേരി, സൈദലവി വൈലത്തൂര്‍, റഷീദ് പത്തനംതിട്ട, റഫീഖ് തലശ്ശേരി, അഷ്രഫ് ബദിയടുക്ക എന്നിവര്‍ സംസാരിച്ചു. റിലീഫുമായി സഹകരിക്കാനോ സഹായിക്കാനോ ഉദ്ദ്യേശമുള്ളവര്‍ താഴെ കാണുന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക:
050-2535233, 050-8290772, 050-2578255, 050-5744476
- ജെ. എസ്.
|
18 August 2009
'ബാച്ച് ചാവക്കാട്' മെമ്പര്‍ഷിപ്പ് കാമ്പയിന്‍
![]()
Labels: abudhabi, associations, gulf, nri, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
പരിശുദ്ധ റമസാന്‍ വരവായി; മുന്നൊരക്കങ്ങള്‍ സജീവം
ഇത്തവണത്തെ റമസാന്‍ മാസത്തില്‍ സൗദിയിലെ സര്‍ക്കാര്‍ ജോലിക്കാരുടെ ജോലി സമയം ദിവസവും അഞ്ച് മണിക്കൂറാക്കി നിജപ്പെടുത്തി. സിവില്‍ സര്‍വീസ് മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 10 മുതല്‍ വൈകുന്നേരം മൂന്ന് വരെയായിരിക്കും റമസാനില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തി സമയം.
വ്യാഴാഴ്ച വൈകുന്നേരം റമസാന്‍ മാസപ്പിറവി കാണുന്നവര്‍ ഉന്‍ അധികൃതരെ വിവരം അറിയിക്കണമെന്ന് സൗദിയിലെ സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച റമസാന്‍ വ്രതം ആരംഭിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് എല്ലാ വിശ്വാസികളും മാസപ്പിറവി കാണാന്‍ ശ്രമിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു. മാസപ്പിറവി കണ്ടാല്‍ തൊട്ടടുത്തുള്ള കോടതിയിലാണ് വിവരം അറിയിക്കേണ്ടത്.
- സ്വന്തം ലേഖകന്‍
|
17 August 2009
ദുബായ് ദേരയില്‍ കെട്ടിടം തകര്‍ന്ന് വീണു
![]() ശബ്ദം കേട്ടതിനെ തുടര്‍ന്ന് തൊഴിലാളികളെല്ലാം പുറത്ത് ഇറങ്ങിയതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. കെട്ടിടത്തിന്‍റെ പകുതി ഭാഗം പൂര്‍ണമായും തകര്‍ന്നു. കെട്ടിടത്തിന് സമീപം നിര്‍ത്തിയിട്ടിരുന്ന നിരവധി വാഹനങ്ങള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ആളുകളാരും കെട്ടിട അവശിഷ്ടങ്ങളില്‍ കുടുങ്ങിയിട്ടില്ല എന്നാണ് നിഗമനം. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ![]() തകര്‍ന്നു വീണ കെട്ടിടത്തിനടുത്തു നിന്ന് ഈ കാഴ്ച കണ്ട മുഹമ്മദ് അലി എന്ന ബ്ലോഗര്‍ ഈ വാര്‍ത്ത ട്വീറ്റ് ചെയ്തത് മൂലം ഈ വാര്‍ത്ത വളരെ പെട്ടെന്ന് തന്നെ ലോകമെമ്പാടും പരന്നു. ഇയാള്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ആണിത്. Building under construction collapses in Dubai
- ജെ. എസ്.
|
വയലാറിന്റെ ആയിഷ അബുദാബിയില്‍
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
പ്രവാസികള്‍ ഓവര്‍സീസ് ഇന്ത്യന്‍ റെസിഡന്റ്സ് : അഡ്വ. കെ. പി. മുഹമ്മദ് ഷരീഫ്
![]() ![]() അബ്ദുള്‍ ലത്തീഫ് ഉളിയില്‍ അധ്യക്ഷത വഹിച്ചു. ഹസന്‍ ടി. എം. സ്വാഗതവും ഒലിവ് ഇബ്രാഹീം ആശംസയും പറഞ്ഞു. എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം തയ്യാറാക്കിയ പ്രവാസി വോട്ടവകാശ നിവേദനം സൈനുല്‍ ആബിദീന്‍ അവതരിപ്പിച്ചു. സാഅദുള്ള തിരൂര്‍ നന്ദിയും പറഞ്ഞു. Labels: associations
- ജെ. എസ്.
|
13 August 2009
മുരളിക്ക് പ്രേരണയുടെ ആദരാഞ്ജലി
![]() Labels: associations, obituary
- ജെ. എസ്.
|
പാലക്കാട് ജില്ലാ സുന്നി സെന്റര്‍ രൂപീകരിച്ചു
![]() - നൌഷാദ് അന്‍വരി, റിയാദ് Labels: associations
- ജെ. എസ്.
|
വായനക്കൂട്ടം സാക്ഷരതാ ദിനം ആഘോഷിക്കുന്നു
![]() Labels: associations, education
- ജെ. എസ്.
1 Comments:
Links to this post: |
12 August 2009
ഇടം സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി വെച്ചു
ഒമാനില്‍ പകര്‍ച്ച പനി വ്യാപിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അല്‍മാസ ഹാളില്‍ നടക്കാനിരുന്ന 63-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ മാറ്റി വെയ്ക്കാന്‍ ഇടം മസ്കറ്റ് തീരുമാനിച്ചു. എച്ച്1 എന്‍1 പനി മസ്കറ്റില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഇടത്തിന്റെ അടിയന്തിര നിര്‍വ്വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്. പകര്‍ച്ച പനി പടരുന്നത് തടയാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പരിഗണിച്ച് ആയിരുന്നു ഈ സുപ്രധാന തീരുമാനം. പൊതു ജനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നത്, പൊതു ജന കൂട്ടായ്മയും ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പൊതു പരിപാടികളുടെയും കര്‍ശ്ശനമായ നിയന്ത്രണ ങ്ങളുമായിരുന്നു. വിദ്യാര്‍ത്ഥികളും സര്‍ഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങ ളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീല നത്തിലൂടെയും സ്വായത്ത മാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാ ലികമായി ഉപേക്ഷിക്കു വാനുള്ള ഇടം പ്രവര്‍ത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത് ആരോഗ്യ വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തെ അക്ഷരാ ര്‍ത്ഥത്തില്‍ ഉള്‍ക്കൊ ണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ് തന്നെയാണ്.
Labels: associations, health
- ജെ. എസ്.
|
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരെ കുവൈറ്റില്‍ അറസ്റ്റ് ചെയ്തു.
കുവൈറ്റില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്ന അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളവരെ അധികൃതര്‍ അറസ്റ്റ് ചെയ്തു. കുവൈറ്റിലെ അമേരിക്കന്‍ മിലിട്ടറി ബേസില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ട് നീക്കങ്ങള്‍ നടത്തുകയായിരുന്ന ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ആഭ്യന്തര മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. പിടിയില്‍ ആയ എല്ലാവരും കുവൈറ്റ് സ്വദേശികളാണ്. ആരിഫ് ജാനിലെ ക്യാമ്പിലും രാജ്യത്തെ ഇന്‍റേണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ ആസ്ഥാനത്തും ആക്രമണം നടത്താനാണത്രെ ഇവര്‍ പദ്ധതി ഇട്ടിരുന്നത്.
- സ്വന്തം ലേഖകന്‍
|
അബുദാബിയിലെ വേഗത; എസ്.എം.എസ് സന്ദേശങ്ങള്‍ തെറ്റെന്ന്
അബുദാബി എമിറേറ്റിലെ ഹൈവേകളില്‍ വേഗത നിയന്ത്രണത്തില്‍ മാറ്റം വരുത്തിയെന്ന് പ്രചാരണം അബുദാബി റോഡ് സുരക്ഷാ വിഭാഗം നിഷേധിച്ചു. എമിറേറ്റിലെ റഡാറുകള്‍ ഘടിപ്പിച്ച റോഡുകളിലെ വേഗത നിയന്ത്രണം മാറ്റിയെന്ന രീതിയിലാണ് എസ്.എം.എസ് മേഖന പ്രചാരണം നടന്നിരുന്നത്.
മാറ്റം നിലവില്‍ വന്നുവെന്നായിരുന്നു സന്ദേശങ്ങള്‍. പ്രധാനമായും യുവാക്കള്‍ക്കിടയിലാണ് തെറ്റായ പ്രചാരണം നടന്നതെന്ന് പറഞ്ഞ റോഡ് സുരക്ഷാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരീതി ഗതാഗത രംഗത്ത് എന്ത് മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും അത് ഗ്രാഫിക് വിഭാഗം ഔഗ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി. പൊതുജനങ്ങള്‍ ഇത്തരം തെറ്റായ എസ്.എം.എസ് സന്ദേശങ്ങളില്‍ വഞ്ചിതരാകാതെ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം വരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
'അഹലന്‍ റമദാന്‍' ഓഗസ്റ്റ് 13-ന്
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture, music
- ജെ. എസ്.
|
ശക്തി അവാര്‍ഡ് ദിനാചരണവും തായാട്ട് അനുസ്മരണവും
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
ഒരുമ യുടെ സ്വാതന്ത്ര്യ ദിനാഘോഷം
![]() 'ഒരുമ ഒരുമനയൂര്‍' പഞ്ചായത്തിലെ സ്കൂളുകളില്‍ നിന്നും തെരഞ്ഞെടുത്ത നിര്‍ധനരായ 250 കുട്ടികള്‍ക്ക് കുട വിതരണവും, പഞ്ചായത്തിലെ 12 വാര്‍ഡുകളിലെയും അവശത അനുഭവിക്കുന്നവര്‍ക്ക് ധന സഹായവും നല്‍കുന്നു. പരിപാടിയില്‍ മുഖ്യാതിഥിയായി ഗുരുവായൂര്‍ എം. എല്‍. എ. യും സംസ്ഥാന വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ കെ. വി. അബ്ദുല്‍ ഖാദര്‍ പങ്കെടുക്കും. ആഗസ്റ്റ് 15 രാവിലെ 9 മണിക്ക് 'ഒരുമ'യുടെ മുത്തന്‍ മാവിലുള്ള ഓഫീസ് പരിസരത്ത് ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങില്‍ പഞ്ചായത്തിലെ പ്രമുഖ വ്യക്തിത്വങ്ങളും ഒരുമ ഭാരവാഹികളും മെമ്പര്‍മാരും പങ്കെടുക്കും. തുടര്‍ന്നു സഹായ ധന വിതരണവും, കുട വിതരണവും നടക്കുമെന്ന് ഒരുമ പ്രസിഡന്റ് പി. പി. അന്‍വര്‍ അറിയിച്ചു. (വിശദ വിവരങ്ങള്‍ക്ക് :050 744 83 47) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
11 August 2009
ഒരൊറ്റ മാര്‍ഗ്ഗം-മാനവ സൗഹൃദ സംഗമം
ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ മാനവ സൗഹൃദ സംഗമം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി. കവി കുരീപ്പുഴ ശ്രീകുമാര്‍ ഒരൊറ്റ മാര്‍ഗ്ഗം.. സ്നേഹം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.
- സ്വന്തം ലേഖകന്‍
|
റമസാനെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളം വെബ് സൈറ്റ്
കേരള മാപ്പിള കലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ റമസാനെക്കുറിച്ച് പ്രതിപാദിക്കുന്ന മലയാളം വെബ് സൈറ്റ് പുറത്തിറക്കി. ദുബായില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് പി.വി വിവേകാനന്ദ് www.enteramadan.com എന്ന സൈറ്റിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അല്‍ വഫാ ഗ്രൂപ്പാണ് സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. ശിഹാബ് തങ്ങളുടെ പേരില്‍ മാനവ മൈത്രി പുരസ്ക്കാരം നല്‍കുമെന്ന് മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് പി.എച്ച് അബ്ദുല്ല മാസ്റ്റര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.പുരസ്ക്കാര ജേതാവിനെ സെപ്റ്റംബറില്‍ പ്രഖ്യാപിക്കുമെന്നും ഒക്ടോബര്‍ രണ്ടിന് ദുബായില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ അഷ്റഫ് ലാസ്, സി. മുനീര്‍, കമറുദ്ദീന്‍ ഹാജി പാവറട്ടി എന്നിവരും പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
പന്നിപ്പനിക്കെതിരെ സൌദിയില്‍ ജാഗ്രത
സൗദി ആരോഗ്യ മന്ത്രാലയം എല്ലാ സ്വദേശികളോടും വിദേശികളോടും എച്ച് 1 എന്‍ 1 പനിയെ നേരിടാന്‍ മുന്‍ കരുതലെടുക്കാന്‍ ആവശ്യപ്പെട്ടു. ശ്വാസതടസം, മൂന്ന് ദിവസത്തിലധികം നീണ്ട് നില്‍ക്കുന്ന നെഞ്ച് വേദന, തുപ്പലില്‍ രക്തം കലരല്‍, ശരീരം നീല നിറമാകല്‍ എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ പരിശോധിപ്പിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
ഇതിനിടെ എച്ച് 1 എന്‍ 1 പനി ബാധിച്ച് സൗദിയില്‍ ഒരു സ്ത്രീ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് പനി ബാധിച്ച് മരിച്ചവരുടെ എണ്ണം എട്ടായി. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് സൗദിയിലാണ്.
- സ്വന്തം ലേഖകന്‍
|
സൗദി അറേബ്യയില്‍ ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍
സൗദി അറേബ്യയില്‍ 2014 ഓട് കൂടി ഒരു കോടിയിലധികം തൊഴിലവസരങ്ങള്‍ ഉണ്ടാകുമെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്. നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നതും ഇനി വരാനിരിക്കുന്നതുമായ ധാരാളം പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിലേക്ക് അനേകം തൊഴിലാളികളെ ആവശ്യമുള്ളതിനാലാണ് ഇത്രയും വലിയ തൊഴില്‍ സാധ്യത ഉള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇതില്‍ 50 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ വിദേശികള്‍ക്ക് ലഭിക്കുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. രാജ്യം നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന 87.8 ബില്യണ്‍ ഡോളറിന്‍റെ സൂപ്പര്‍ പ്രൊജക്റ്ര് കൂടി നടപ്പിലായാല്‍ 2020 ഓട്കൂടി തൊഴില്‍ മേഖലയില്‍ വന്‍ കുതിപ്പ് തന്നെ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
|
പ്രേരണ വിദ്യാര്‍ത്ഥി ഫിലിം ഫെസ്റ്റ്
![]() മത്സരാര്‍ത്ഥികളുടെ വയസ്സ് 20-ല്‍ കവിയരുത്. ലഭിക്കുന്ന വീഡിയോ ചിത്രങ്ങളില്‍ നിന്ന്, 20 ചിത്രങ്ങള്‍ പ്രേരണ സ്ക്രീന്‍ യൂണിറ്റ് ജൂറി പാനല്‍ തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കും. ഏറ്റവും നല്ല ചിത്രത്തിന് ക്യാഷ് പ്രൈസും, ബാക്കിയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. യു.എ.ഇ. യുടെ സംസ്കാരത്തിനും, പാരമ്പര്യത്തിനും, നിയമങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍ അവരുടെ വിശദമായ ബയോഡാറ്റയും, വയസ്സു തെളിയിക്കുന്ന രേഖകളും, ഫോട്ടോയും, അവരവരുടെ വീഡിയോ സിനിമകളെ ക്കുറിച്ചുള്ള ലഘു വിവരണവും, നിശ്ചല ചിത്രങ്ങളും, അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. സെപ്തംബര്‍ 30-നു മുന്‍പായി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമ്മാന ദാനത്തിന്റെയും, ഏകദിന ഫിലിം ഫെസ്റ്റിവലിന്റെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കു ന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വത്സലന്‍ കണാറ (050-284 9396, valsalankanara@gmail.com), അനൂപ് ചന്ദ്രന്‍ (050-5595790 anuchandrasree@gmail.com) എന്നിവരുമായി ബന്ധപ്പെടുക. Labels: associations, cinema, kids
- ജെ. എസ്.
|
10 August 2009
രിസാല നാഷണല്‍ സാഹിത്യോത്സവ് സമാപിച്ചു
![]() ![]() വ്യക്തിഗത ജേതാക്കളായ അഹമ്മദ് റബീന്‍, ഫവാസ് ഖാലിദ്, സിറാജുദ്ദീന്‍ വയനാട് അഹമ്മദ് റബീന്‍, ദുബൈ (ജൂനിയര്‍) സിറാജുദ്ദീന്‍ വയനാട് (അല്‍ ഐന്‍) ഫവാസ് ഖാലിദ് (സീനിയര്‍) എന്നിവര്‍ വ്യക്തിഗത ജേതാക്കളായി. ![]() വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനുഷികവും സാമൂഹികവുമായ നന്മകളെയാണ് ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പി ക്കുന്നതുമെന്ന‍് അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങള്‍ക്കും തനിമകള്‍ക്കും പുതിയ സങ്കേതങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്ന കാലത്ത് പഴയ സംസ്കാരങ്ങളെ ക്കൂടി രംഗത്തു കൊണ്ടു വരുന്ന സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ട തുണ്ടെന്നും അദ്ദേഹം പറഞ്ഞു. ![]() സിറാജ് ദിനപത്രം ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ്, സാജിദ ഉമര്‍ ഹാജി, നാസര്‍ ബേപ്പൂര്‍, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍, മുനീര്‍ ഹാജി, സുബൈര്‍ സഅദി, സൈദലവി ഊരകം, റസാഖ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക് അതിഥികള്‍ ട്രോഫികള്‍ സമ്മാനിച്ചു. ![]() രാവിലെ പത്തിന് ആരംഭിച്ച സാഹിത്യോത്സവ് എസ് വൈ എസ് നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ് കാരശ്ശേരി, ബഷീര്‍ സഖാഫി, മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീല്‍, നൗഫല്‍ കരുവഞ്ചാല്‍, സമീര്‍ അവേലം, ജബ്ബാര്‍ പി സി കെ സംസാരിച്ചു. - ജബ്ബാര്‍ പി. സി. കെ. കണ്‍വീനര്‍, പബ്ലിക് റിലേഷന്‍ RSC National Sahityolsav held at Sharjah Labels: abudhabi, associations
- ജെ. എസ്.
|
09 August 2009
ടേബിള്‍ ടോക് സംഘടിപ്പിച്ചു
SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി സ്വവര്‍ഗ്ഗ രതി നിയമം ആക്കിയാല്‍ ഉണ്ടാകുന്ന വിപത്തിനെ സംബന്ധിച്ച് ടേബിള്‍ ടോക് സംഘടിപ്പിച്ചു. പരിഷ്കൃതരെന്നും സാംസ്ക്കാരികമായി ഉന്നതിയില്‍ ആണെന്നും ഉച്ചത്തില്‍ വിളിച്ചു പറയുന്ന ഇന്ത്യന്‍ സമൂഹം ഒരു സുപ്രഭാതത്തില്‍ അതെല്ലാം കാറ്റില്‍ പറത്തുന്ന പ്രവണത യിലേക്ക് ഇത്തരം നിയമം കൊണ്ടെത്തിക്കുമെന്ന് ചര്‍ച്ചയില്‍ ആശങ്ക ഉയര്‍ന്നു. ലോകാരോഗ്യ സംഘടന അനരോഗ്യ കരമല്ലെന്നു പറഞ്ഞാല്‍ അത് സ്വീകരിച്ച് പിറകെ പോകുകയല്ല വേണ്ടത്. ഇന്ത്യന്‍ ജന സംഖ്യയുടെ ഒരു ശതമാനം വരുന്നവരുടെ പേര് പറഞ്ഞാണ് നീതി പീഠം ഇത്തരമൊരു നിയമ നിര്‍മ്മാണം ആഗ്രഹിക്കുന്നത്. ഓണ്‍ലൈന്‍ സെക്സിലും ചാറ്റിങ്ങിലും ആരോഗ്യവും സമയവും കൊല്ലുന്ന ആധുനിക യുവത്വത്തിന് മാര്‍ഗ്ഗ ദര്‍ശനമാകേണ്ട കോടതികളാണ് അവരെ അധഃപ്പതനത്തിലേക്ക് തള്ളി വിടാന്‍ ഒരുങ്ങുന്നത് എന്നത് ഖേദകരമാണ്. മൃഗങ്ങള്‍ പോലും ലജ്ജിക്കുന്ന കാടന്‍ സെക്സിലേക്കാണ് സമൂഹത്തിന് ഭാവിക്ക് ഉപകരിക്കേണ്ട യുവത്വത്തെ ആനയിക്കുന്നത്. പിതാവിനാല്‍ മകളും മകനില്‍ നിന്ന് മാതാവും ലൈംഗികാ സ്വാദനത്തിന് മടിക്കാത്ത ഈ കാലഘട്ടത്തില്‍ സ്വവര്ഗ്ഗ രതി കൂടി നിയമ വിധേയമാക്കി അരാചാകത്വവും അധാര്‍മ്മികതയും സൃഷ്ടിക്കരുത്. പ്രമുഖര്‍ പങ്കെടുത്ത ചര്‍ച്ചക്ക് അഷ്‌റഫ് തങ്ങള്‍, ഷാഫി ദാരിമി, നൗഷാദ് അന്‍വരി, ബഷീര്‍ ഫൈസി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ശക്തമായ ബോധവല്‍കരണം നടത്തി സമൂഹത്തെ ഇത്തരം ഹീന കൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്ന് തീരുമാനമെടുത്തു.
- നൗഷാദ് അന്‍വരി, റിയാദ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി Labels: associations
- ജെ. എസ്.
|
തങ്ങളുടെ വിയോഗം തീരാ നഷ്ടം
![]() ![]() പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറബ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു. - നൗഷാദ് അന്‍വരി, റിയാദ്
- ജെ. എസ്.
|
മുരളി അനുസ്മരണം
![]() Labels: associations, obituary
- ജെ. എസ്.
|
06 August 2009
പാസ്റ്റര്‍ മോനച്ചന്‍ വര്‍ഗീസ് അബുദാബിയില്‍
![]() Labels: associations
- ജെ. എസ്.
|
യുദ്ധ വിരുദ്ധ സെമിനാര്‍
![]() യുദ്ധം തുടര്‍ കഥയാവുകയും യുദ്ധത്തിന്റെ രൂപത്തിലും ഭാവത്തിലും മാറ്റം വരികയും, യുദ്ധ മുതലാളിമാരുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യുന്നു. ലോകം മുഴുവനുമുള്ള വിഭവങ്ങള്‍ വെട്ടി പ്പിടിക്കാന്‍ വെമ്പല്‍ കൊള്ളുന്ന സാമ്രാജ്യത്വം, വിഭവങ്ങള്‍ കുന്നു കൂട്ടുകയും അതിനെതിരെ നില്‍ക്കുന്ന രാജ്യങ്ങളെ അനാവശ്യ യുദ്ധങ്ങളിലേക്ക് വലിച്ചിഴക്കുകയും ചെയ്യുന്നു. ഇനിയൊരു യുദ്ധം വേണ്ട ഹിരോഷിമകളിനി വേണ്ട നാഗസാക്കികളിനി വേണ്ട പട്ടിണി കൊണ്ടു മരിക്കും കോടി കുട്ടികളലമുറ കൊള്‍കേ കോടികള്‍ കൊണ്ടും ബോംബുണ്ടാക്കാന്‍ കാടന്മര്‍ക്കേ കഴിയൂ ... ..... ..... ഇനി വേണ്ട ഇനി വേണ്ട ഇനിയൊരു യുദ്ധം വേണ്ടിവിടെ ... സെമിനാറില്‍ രാജീവ് ചേലനാട്ട് ‘യുദ്ധത്തിന്റെ രാഷ്ട്രീയം’ എന്ന വിഷയവും, ടി. പി. ഗംഗാധരന്‍ ‘യുദ്ധവും മാധ്യമങ്ങളും’ എന്ന വിഷയവും അവതരിപ്പിക്കും. - മുരളി Hiroshima Day Anti - war seminar at Kerala Social Centre, Abudhabi on August 7th 2009 Labels: abudhabi, associations
- ജെ. എസ്.
|
എല്‍വിസ് ചുമ്മാറിന് പുരസ്കാരം
![]() ![]() ![]() ![]() ജയ്ഹിന്ദ് ടെലിവിഷന്‍ ചാനലില്‍ കുട്ടികളുടെ ഇടയിലെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ച് എല്‍വിസ് ചുമ്മാര്‍ അവതരിപ്പിച്ച പരിപാടിയാണ് ഇദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അശ്ലീല ചിത്രങ്ങളും മറ്റും മൊബൈല്‍ ഫോണ്‍ വഴി വിതരണം നടത്തുന്ന ഒരു ശ്രംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വെളിപ്പെടുത്തല്‍ ഏറെ ശ്രദ്ധേയമായിരുന്നു. ഈ വിഷയം രാഷ്ടീയ സാമൂഹിക ശ്രദ്ധ പിടിച്ചു പറ്റുകയും അധികം വൈകാതെ തന്നെ കേരളത്തിലെ വിദ്യാലയങ്ങളില്‍ മൊബൈല്‍ ഫോണിന്റെ ഉപയോഗം നിരോധിക്കുകയും ഉണ്ടായി.
Labels: associations, personalities
- ജെ. എസ്.
|
04 August 2009
സംഘടനാ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിരുന്ന എം പോസ്റ്റിന്‍റെ ഇന്ത്യന്‍ പാസ് പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസ് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നു.
യു.എ.ഇയിലെ വിവിധ ഇന്ത്യന്‍ സംഘടനാ ഓഫീസുകളില്‍ പ്രവര്‍ത്തിച്ചിരുന്ന എം പോസ്റ്റിന്‍റെ ഇന്ത്യന്‍ പാസ് പോര്‍ട്ട് ആന്‍ഡ് വിസ സര്‍വീസ് കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുന്നു.
ഈ മാസം കഴിഞ്ഞാല്‍ ഇത്തരം കേന്ദ്രങ്ങളുമായുള്ള കരാര്‍ പുതുക്കി നല്‍കില്ലെന്ന് എം പോസ്റ്റ് ഈ സംഘടനകള്‍ക്ക് നോട്ടിസ് നല്‍കിക്കഴിഞ്ഞു.
- സ്വന്തം ലേഖകന്‍
|
തീപ്പിടുത്തം; സൌദിയില്‍ ആറ് പേര്‍ മരിച്ചു
![]() ആയിര ക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനാണ് തീ പിടിച്ചത്. നാല്‍പ്പതോളം തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. തീ പിടുത്ത കാരണം വ്യക്തമല്ല. സൗദി ആരാംകോ അടക്കം നിരവധി പെട്രോള്‍ ഗ്യാസ് പ്ലാന്‍റുകള്‍ ഉള്ള വ്യവസായ നഗരമായ കുര്‍സാനിയയില്‍ ഇത്ര വലിയ ദുരന്തം ഇതാദ്യമായാണ്.
- സ്വന്തം ലേഖകന്‍
|
മര്‍ഹൂം: ശിഹാബ് തങ്ങള്‍ അനുസ്മരണം
![]() - നൌഷാദ് അന്‍വരി, റിയാദ് Labels: associations, obituary
- ജെ. എസ്.
|
അനുശോചനം രേഖപ്പെടുത്താന്‍ വെബ് സൈറ്റ്
![]() Labels: associations, nri
- ജെ. എസ്.
|
03 August 2009
രിസാല സാഹിത്യോത്സവ്
![]() അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സോണ്‍ സാഹിത്യോ ത്സവ് സമാപന സമ്മേളനം കാലടി സംസ്കൃത സര്‍വ കലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ![]() അബുദാബി സോണ്‍ സാഹിത്യോത്സവ് സമാപനം ഡോ. കെ. എസ്. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു സാഹിത്യ രചന നടത്തിയതു കൊണ്ടും ഗാനങ്ങള്‍ ആലപിക്കുന്നതു കൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവര്‍ത്തകരെന്നു വിളിക്കാന്‍ ആകില്ലെന്നും, ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികള്‍ നിര്‍വഹി ക്കുന്നവരാണ് യഥാര്‍ഥ സാംസ്കാരിക പ്രവര്‍ത്തകരെന്നും അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ സഅദി നെക്രോജ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂര്‍, സഫറുല്ല പാലപ്പെട്ടി, ടി. പി. ഗംഗാധരന്‍, കാസിം പി. ടി. എന്നിവര്‍ സംസാരിച്ചു. മാപ്പിള പ്പാട്ടുകളുടെയും കലകളുടെയും പേരില്‍ ആഭാസങ്ങള്‍ പ്രചരിക്കപ്പെടുന്ന കാലത്ത് തനിമകള്‍ക്ക് അരങ്ങു സൃഷ്ടിക്കുന്ന വേദികള്‍ ഉണ്ടാകുന്നത് പ്രതീക്ഷ വളര്‍ത്തു ന്നുണ്ടെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ് പയ്യന്നൂര്‍ അഭിപ്രായപ്പെട്ടു. ഖിസൈസ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ ദുബായ് സോണ്‍ സാഹിത്യോ ത്സവ് സമാപനം ഉദ്ഘാടനം ചെയ്യുക യായിരുന്നു അദ്ദേഹം. കെ. എല്‍. ഗോപി, സബാ ജോസഫ്, ശരീഫ് കാരശ്ശേരി, അബ്ദുല്‍ അസീസ് സഖാഫി മമ്പാട്, സുലൈമാന്‍ കന്മനം, നൗഫല്‍ കരുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഖിസൈസ് യൂണിറ്റ് ഒന്നാം സ്ഥാനം നേടി. ബര്‍ ദുബായ് യൂണിറ്റിലെ നിസാമുദ്ദീന്‍ തിരുവനന്തപുരം കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. രാവിലെ എസ്. എസ്. എഫ്. മുന്‍ സംസ്ഥാന പ്രസിഡന്റ് കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. ![]() ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന സാഹിത്യോ ത്സവ് സുബൈര്‍ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ് ടീം ചാമ്പ്യന്‍ മാരായി. സമാപന സംഗമം കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണന്‍ പുറപ്പള്ളി അതിഥി യായിരുന്നു. സുബൈര്‍ പതിമംഗലം കലാ പ്രതിഭയായി. മുഹമ്മദ് അഹ്സനി, അലി അശ്‌റഫി, നാസര്‍ ബേപ്പൂര്‍, ചന്ദ്രപ്രകാശ് ഇടമന എന്നിവര്‍ സംസാരിച്ചു. ![]() ഷാര്‍ജ സോണ്‍ സാഹിത്യോത്സവ് ജേതാക്കള്‍ ട്രോഫി ഏറ്റു വാങ്ങുന്നു സല്‍മാനുല്‍ ഫാരിസി സെന്ററില്‍ നടന്ന റാസല്‍ ഖൈമ സോണ്‍ സാഹിത്യോ ത്സവ് ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. സമാപന ച്ചടങ്ങില്‍ അഹമ്മദ് ഷെറിന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ അവേലം, പകര അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ഹബീബ് മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു. ഫുജൈറ സോണ്‍ സാഹിത്യോ ത്സവില്‍ കോര്‍ണിഷ് യൂണിറ്റ് ഒന്നാമതെത്തി. കെ. എം. എ. റശീദ് സഖാഫി ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ് അന്‍വരി സംസാരിച്ചു. സോണ്‍ സാഹിത്യോ ത്സവുകളില്‍ ഒന്നാം സ്ഥാന ത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച് നടത്തുന്ന ദേശീയ സാഹിത്യോ ത്സവ് വെള്ളിയാഴ്ച അജ്മാനില്‍ നടക്കും. - ജബ്ബാര്‍ പി. സി. കെ. കണ്‍വീനര്‍, പബ്ലിക് റിലേഷന്‍ Labels: associations, uae
- ജെ. എസ്.
|
02 August 2009
ബാവിക്കര ജമാഅത്ത് പ്രതിനിധികള്‍ക്ക് സ്വീകരണം
![]() ദുബായ് സത്ത്‌വാ ജാഫിലിയയില്‍ മുണ്ടക്കാല്‍ അബ്ദുല്ല ഹാജിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട് ബി. അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട് ബോവിക്കാനം ബി. എ. റഹ് മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു. ![]() ആലൂര്‍ ടി. എ. മഹമൂദ് ഹാജി, കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി. എ. മുഹമ്മദ് കുഞ്ഞി, മുക്ക്രി ഹമീദ്, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി, നിസാര്‍ മുക്ക്രി എന്നിവര്‍ പ്രസംഗിച്ചു. ജോ. സെക്രട്ടറി ബി. മുഹമ്മദ് ഉനൈസ് സ്വാഗതവും ഇംതിയാസ് മണിയന്‍കോട് നന്ദിയും പറഞ്ഞു. Labels: associations
- ജെ. എസ്.
|
തങ്ങള്‍ക്ക് ആദരാഞ്ജലികള്‍
![]() പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ എമിറേറ്റ്സ് ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം അനുശോചനം രേഖപ്പെടുത്തി. മത സാമൂഹിക വിദ്യാഭ്യാസ മണ്ഡലങ്ങളില്‍ അദ്ദേഹത്തിന്റെ നിലപാടുകള്‍ അവിസ്മരണീ യമായിരുന്നുവെന്ന് അനുശോചന യോഗത്തില്‍ അറിയിച്ചു. അഡ്വ. ഉമറുല്‍ ഫാറൂഖ് അധ്യക്ഷത വഹിച്ചു. എ. എം. ഫിറോസ്, മൊയ്തു മൌലവി, സഅദുള്ള തിരൂര്‍ എന്നിവര്‍ പങ്കെടുത്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ സമസ്ത കേരള സുന്നി യുവജന സംഘം മുന്‍ ദുബായ് കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി. എ. മഹ്മൂദ് ഹാജി അനുശോചനം രേഖപ്പെടുത്തി. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തിലൂടെ കേരള മുസ്ലിം ന്യൂന പക്ഷത്തിന്റെ അത്താണിയെയാണ് ഇന്ത്യന്‍ ജനതക്ക് നഷ്ടപ്പെട്ടതെന്ന് സമസ്ത കേരള സുന്നി യുവജന സംഘം മുന്‍ ദുബായ് കമ്മിറ്റി സെക്രട്ടറി ആലൂര്‍ ടി. എ. മഹമൂദ് ഹാജി ദുബായില്‍ അനുശോചന കുറിപ്പില്‍ പറഞ്ഞു. ![]() ദുബായില്‍ വെച്ച് ശിഹാബ് തങ്ങളെ ആലൂര്‍ ടി.എ.മഹമൂദ് ഹാജി സ്വീകരിച്ചപ്പോള്‍ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വിയോഗത്തില്‍ എസ്. വൈ. എസ്. യു.എ.ഇ. നാഷണല്‍ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. സംശുദ്ധ രാഷ്ട്രീയത്തിന്റെ അനശ്വരനായ പ്രതീകമായിരുന്നു ശിഹാബ് തങ്ങള്‍. അധികാര രാഷ്ട്രീയത്തോട് ആഭിമുഖ്യം പുലര്‍ത്താതെ സൌമ്യതയും വിശുദ്ധിയും പുലര്‍ത്തിയ അപൂര്‍വം രാഷ്ട്രീയ നേതാക്കളിലെ അവസാനത്തെ കണ്ണിയെയാണ് ശിഹാബ് തങ്ങളുടെ വിയോഗത്തിലൂടെ നഷ്ടമായത്. ന്യൂനപക്ഷ ങ്ങളിലെ വലിയൊരു വിഭാഗത്തിന് ദിശാ ബോധം നല്‍കാന്‍ തങ്ങളുടെ പക്വമായ പ്രവര്‍ത്തന ത്തിലൂടെ സാധിച്ചു. സാമുദായിക ഐക്യത്തിനായി ശിഹാബ് തങ്ങള്‍ ശ്രദ്ധേയമായ നീക്കം നടത്തിയതായും കമ്മിറ്റി പറഞ്ഞു. ശിഹാബ് തങ്ങള്‍ക്കു വേണ്ടി മയ്യിത്ത് നിസ്കരിക്കാനും പ്രത്യേകം പ്രാര്‍ത്ഥന നടത്താനും കമ്മിറ്റി ആവശ്യപ്പെട്ടു. വിയോഗത്തില്‍ എസ്. വൈ. എസ്. ദുബായ് സെന്‍ട്രല്‍ കമ്മിറ്റി, ദുബായ് മര്‍കസ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി. ഇതര മതസ്ഥരുമായി രാഷ്ട്രീയ പരമായും വ്യക്തി പരമായും വളരെ നല്ല ബന്ധം വെച്ചു പുലര്‍ത്തിയിരുന്ന മഹാനായ നേതാവായിരുന്നു ശിഹാബ് തങ്ങള്‍. അദ്ദേഹം തീവ്രവാദ പ്രവര്‍ത്തന ങ്ങള്‍ക്കും കലാപങ്ങള്‍ക്കും എതിരായി നിലയുറപ്പിച്ച നേതാവായിരുന്നു എന്നും അദ്ദേഹത്തിന്റെ വിയോഗം തീരാ നഷ്ടമാണ് എന്നും മലയാള സാഹിത്യ വേദിക്ക് വേണ്ടി പ്രസിഡണ്ട് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ ദുബായില്‍ നിന്നും അറിയിച്ചു. ഇന്ത്യന്‍ യൂനിയന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ ആകസ്മിക നിര്യാണത്തില്‍ മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി അനുശോചിച്ചു. എല്ലാ വിഭാഗം ജനങ്ങളുടെയും ആദരവ് നേടിയ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങളുടേതെന്ന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി ഈശ്വര മംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. 2/08/2009 ഞായറാഴ്ച മുസ്വഫ ഐകാഡ് സിറ്റി വലിയ പള്ളിയില്‍ ഇശാ നിസ്കാര ശേഷം നടക്കുന്ന ദിക് ര്‍ മജ് ലിസില്‍ ശിഹാബ് തങ്ങള്‍ക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥനയും മയ്യിത്ത് നിസ്കാരവും സംഘടിപ്പിക്കുന്നതാണ്. മുസ്ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷനും മുസ്ലിം മത പണ്ഡിതനുമായ ജനാബ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ നിര്യാണത്തില്‍ പി. സി. എഫ്. ദുബായ് സ്റ്റേറ്റ് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. രാഷ്ട്രീയത്തില്‍ കറ പുരളാത്ത ഒരു നേതാവും മുസ്ലിം പണ്ഡിത സദസ്സുകള്‍ക്ക് തന്നെ മാതൃകാ പുരുഷനാണ് അദ്ദേഹമെന്നും, മുസ്ലിം സമുദായത്തിനു തന്നെ ഒരു തീരാ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം കുണ്ട് ഉണ്ടായതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ദുബായ് ദേരയില്‍ ചേര്‍ന്ന യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അദ്ധ്യക്ഷത വഹിച്ചു. ഇസ്മായില്‍ ആരിക്കടി, ബഷീര്‍ പട്ടാമ്പി, അബ്ദുള്ള പൊന്നാനി, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍, റഫീക്ക് തലശ്ശേരി, അസീസ് സേഠ്, അഷ്‌റഫ് ബദിയടുക്ക, ഹകീം വാഴക്കലയില്‍ തുടങ്ങിയവര്‍ അനുശോചന പ്രസംഗം നടത്തി. അസീസ് ബാവ സ്വാഗതവും ഹസ്സന്‍ കൊട്ട്യാടി നന്ദിയും പറഞ്ഞു. Labels: political-leaders-kerala
- ജെ. എസ്.
1 Comments:
Links to this post: |
01 August 2009
ഇ.എം.എസ്. ജന്മ ശതാബ്ദി
![]() Labels: abudhabi, associations, political-leaders-kerala
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്