31 October 2009
ഖുര്‍ആന്‍ മനപാഠ മത്സരത്തിന്‍റെ ജിദ്ദാ സോണ്‍ മത്സരം നവംബര്‍ ആറിന്
സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ഖുര്‍ആന്‍ മനപാഠ മത്സരത്തിന്‍റെ ജിദ്ദാ സോണ്‍ മത്സരം നവംബര്‍ ആറിന് നടക്കും. ഷറഫിയ ഇസ്ലാഹി സെന്‍ററില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നവംബര്‍ അഞ്ചിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 657 1566 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
കേരളാ സോണ്‍ അത് ലറ്റ്കിസില്‍ മുന്‍ പ്രവാസി വിദ്യാര്‍ത്ഥിക്ക് റിക്കാര്‍ഡോടെ സ്വര്‍ണം
ചാലക്കുടിയില്‍ നടക്കുന്ന് സി.ബി.എസ്.ഇ കേരളാ സോണ്‍ അത് ലറ്റ്കിസില്‍ മുന്‍ പ്രവാസി വിദ്യാര്‍ത്ഥിക്ക് റിക്കാര്‍ഡോടെ സ്വര്‍ണം. ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ മുന്‍ വിദ്യാര്‍ത്ഥിയായ എ.ആര്‍ നഗര്‍ കുന്നുപുറം സ്വദേശി കെ.സി ഹിഷാമാണ് 400 മീറ്റര്‍ ഓട്ടത്തില്‍ 51 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തത്. നാളെ നടക്കുന്ന 200 മീറ്റര്‍ ഫൈനല്‍ മത്സരത്തിനും ഹിഷാം യോഗ്യത നേടിയിട്ടുണ്ട്. രാജസ്ഥാനില്‍ നടക്കുന്ന സി.ബി.എസ്.ഇ ദേശീയ മീറ്റില്‍ ഹിഷാം കേരളത്തെ പ്രതിനീധീകരിക്കും.
- സ്വന്തം ലേഖകന്‍
|
ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു
പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇന്ദിരാഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി ശരത് ചന്ദ്രപ്രസാദും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന് പ്രസിഡന്‍റ് ടി. സിദ്ധീഖും യോഗത്തില്‍ പങ്കെടുത്തു. ദേശീയ ബാലതരംഗത്തിന്‍റെ ഒമാന്‍ ചാപ്റ്റര്‍ പ്രവര്‍ത്തന ഉദ്ഘാടനം ശരത് ചന്ദ്രപ്രസാദ് നിര്‍വഹിച്ചു.
- സ്വന്തം ലേഖകന്‍
|
മൈത്രി മസ്ക്കറ്റ് ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു.
ഒമാനിലെ കലാ സാംസ്കാരിക സംഘടനയായ മൈത്രി മസ്ക്കറ്റ് ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങില്‍ മന്ത്രി മുല്ലക്കര രത്നാകരന് സി. അച്യുതമേനോന്‍ പുരസ്ക്കാരം നല്‍കി ആദരിച്ചു. വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു.
- സ്വന്തം ലേഖകന്‍
|
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് ക്വിസ് മത്സരം സംഘടിപ്പിച്ചു
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ മലയാളി വിഭാഗം കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു. മലയാള ഭാഷയെ അടിസ്ഥാനമാക്കിയുള്ള ചോദ്യോത്തരത്തിന്‍റെ അവതാരകന്‍ രാജേഷ് ഭട്ടതിരിയായിരുന്നു. മസ്ക്കറ്റിലെ 300 ഓളം കുട്ടികള്‍ മത്സരത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
അച്യുതാനന്ദന്‍ കിണറ്റിലെ തവളയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി. സിദ്ധീഖ്
കേരള മുഖ്യമന്ത്രി അച്യുതാനന്ദന്‍ കിണറ്റിലെ തവളയാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്‍റ് ടി. സിദ്ധീഖ് മസ്ക്കറ്റില്‍ പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുടെ വളര്‍ച്ചയെ നോക്കി പാഠം ഉള്‍ക്കൊള്ളാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സിദ്ധീഖ് പറഞ്ഞു. പ്രിയദര്‍ശിനി കള്‍ച്ചറല്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം
- സ്വന്തം ലേഖകന്‍
|
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ധിരാഗാന്ധിയുടെ രക്തസാക്ഷി ദിനത്തോട് അനുബന്ധിച്ച് രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. സെന്‍റര്‍ അങ്കണത്തില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്‍റ് നരേഷ് സൂരി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി പോള്‍ മാത്യു, മണികണ്ഠന്‍, ഷാദുലി, ഇല്യാസ്,കുമാര്‍, കരുണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
- സ്വന്തം ലേഖകന്‍
|
ഫൈസല്‍ ബിന്‍ അഹ്‌മദ്, ജലീല്‍ പട്ടാമ്പി എന്നിവര്‍ ചിരന്തന അവാര്‍ഡ് ഏറ്റ് വാങ്ങി
ദുബായ് : ചിരന്തന സാംസ്കാരിക വേദിയുടെ 2008 ലെ മാധ്യമ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ്‌മദ്, മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി എന്നിവര്‍ അവാര്‍ഡ് ഏറ്റു വാങ്ങി. നടന്‍ ജഗതി ശ്രീകുമാറാണ് പുരസ്ക്കാരങ്ങള്‍ സമ്മാനിച്ചത്. സ്വര്‍ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാ പത്രം എന്നിവ അടങ്ങിയതാണ് അവാര്‍ഡ്.
മലബാര്‍ ഗോള്‍ഡ് മാനേജര്‍ പി. സക്കീര്‍ ജേതാക്കളെ സ്വര്‍ണ മെഡല്‍ അണിയിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ലത്തീഫ് മമ്മിയൂര്‍, റീന ടീച്ചര്‍, ഡോ. പുത്തൂര്‍ റഹ്മാന്‍, കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, കെ. എം. അബ്ബാസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കെ. ടി. പി. ഇബ്രാഹിമിന്‍റെ നേതൃത്വത്തില്‍ ചിരന്തന കലാ വേദിയുടെ ഗാന മേളയും അരങ്ങേറി. Labels: associations, awards
- സ്വന്തം ലേഖകന്‍
|
ഹജ്ജ് തീര്‍ത്ഥാടകര്‍ അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി
തിരുവനന്തപുരത്ത് നിന്ന് വന്ന 63 ഹജ്ജ് തീര്‍ത്ഥാടകര്‍ ജിദ്ദയിലേക്കുള്ള കണക്ഷന്‍ വിമാനം കിട്ടാത്തതിനെ തുടര്‍ന്ന് അബുദാബി വിമാനത്താവളത്തില്‍ കുടുങ്ങി. തിരുവനന്തപുരത്ത് നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഐ.എക്സ് 537 വിമാനത്തില്‍ വന്നവരാണ് ഇപ്പോള്‍ വിമാനത്താവളത്തില്‍ കുടുങ്ങിയിരിക്കുന്നത്.
വ്യാഴം രാത്രി ഏഴിന് പുറപ്പെടേണ്ട വിമാനം നാല് മണിക്കൂര്‍ വൈകിയാണ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടത്. അതുകൊണ്ട് തന്നെ അബുദാബിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള കണക്ഷന്‍ ഫ്ലൈറ്റ് ഇവര്‍ക്ക് ലഭിക്കാതെ വരികയായിരുന്നു. 41 സ്ത്രീകളും 22 പുരുഷന്മാരുമാണ് ഹജ്ജ് സംഘത്തില്‍ ഉള്ളത്. തിരുവനന്തപുരം-അബുദാബി-ജിദ്ദ ടിക്കറ്റെടുത്ത ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കാന്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് അധികൃതര്‍ വിസമ്മതിക്കുകയായിരുന്നുവെന്ന് സംഘത്തിലുള്ള ഡോ. മുഹമ്മദ് അലി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
29 October 2009
ലൌ ജിഹാദിന്റെ ഇസ്ലാമിക മാനം
ദുബായ് : സത്യ ധാര കമ്മ്യൂണിക്കേഷന്‍സ് ആഴ്‌ച്ചകള്‍ തോറും ജീവന്‍ ടിവിയില്‍ അവതരിപ്പിച്ചു വരുന്ന “ഖാഫില” എന്ന പരിപാടിയില്‍ ഇന്ന് (വെള്ളി) രാത്രി യു.എ.ഇ. സമയം 12 മണിക്ക് “ലൌ ജിഹാദിന്റെ ഇസ്ലാമിക മാനം ചര്‍ച്ച ചെയ്യും. എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി അബ്ദു സമദ് പൂക്കോട്ടൂര്‍, ഡയറക്ടര്‍ പ്രസാദ് എന്നിവര്‍ നയിക്കുന്ന ചര്‍ച്ചയില്‍ ലൌ ജിഹാദിനു പുറമെ ബഹു ഭാര്യത്വം, കുടുംബാസൂത്രണം, മിശ്ര വിവാഹം തുടങ്ങിയ വിവാദ വിഷയങ്ങളിലെ ഇസ്ലാമിക മാനങ്ങളും പ്രതിപാദിക്കുന്നുണ്ട്.
- ഉബൈദുല്ല റഹ്‌മാനി, കൊമ്പംകല്ല്, ദുബായ് Labels: dubai
- ജെ. എസ്.
1 Comments:
Links to this post: |
ഈ ആഴ്‌ച്ചയിലെ പരിപാടികള്‍
അബുദാബി
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ പ്രദര്‍ശനം - വ്യാഴാഴ്ച 29 ഒക്ടോബര്‍ - കെ. എസ്. സി. മിനി ഹാളില്‍ - രാത്രി 8 മണിക്ക്. മുസ്സഫ എന്‍. പി. സി. സി കൈരളി കള്‍ച്ചറല്‍ ഫോറം ഈദ് - ഓണം 2009 - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - എന്‍. പി. സി. സി ക്യാമ്പില്‍ - രാത്രി 8 മണിക്ക് ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം രക്ത ദാന ക്യാമ്പ് - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - രാവിലെ ഒന്‍പതു മണി മുതല്‍ മലയാളി സമാജം മെംബര്‍മാര്‍ക്കായുള്ള ഇന്‍ഡോര്‍ സ്പോര്‍ട്സ് - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ കേരളാ സോഷ്യല്‍ സെന്റര്‍ മെംബര്‍മാര്‍ക്കും ശക്തി മെംബര്‍മാര്‍ക്കുമായി ഒരുക്കുന്ന ഇന്‍ഡോര്‍ സ്പോര്‍ട്സ് - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - കെ. എസ്. സി അങ്കണത്തില്‍ - വൈകീട്ട് മൂന്നു മണിക്ക് “അറേബ്യന്‍ നൈറ്റ്” കലാഭവന്‍ മണിയും പട്ടുറുമാല്‍ ഗായകരും - വെള്ളിയാഴ്ച്ച 6 നവമ്പര്‍ - അബുദാബി നാഷ്ണല്‍ തിയ്യറ്ററില്‍ ദുബായ് ചിരന്തന പുരസ്കാര സമര്‍പ്പണം - വ്യാഴാഴ്ച 29 ഒക്ടോബര്‍ - ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്കായി ചിരന്തന സാംസ്കാരിക വേദി ഏര്‍പ്പെടുത്തിയ “മാധ്യമ പുരസ്കാരം” മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലെ ജലീല്‍ പട്ടാമ്പി , ഏഷ്യാനെറ്റിലെ ഫൈസല്‍ ബിന്‍ അഹ്മദ് എന്നിവര്‍ ഏറ്റുവാങ്ങും. വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം - ഈദ് കാര്‍ണിവല്‍ - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍. ചങ്ങനാശ്ശേരി എന്‍.എസ്.എസ്. കോളേജ് അലൂംനി ഓണാഘോഷം - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - കറാമ ഹോട്ടലില്‍ - രാവിലെ 9:30 മൂതല്‍. പെരുന്ന എന്‍. എസ്. എസ്. കോളേജ് അലൂംനി യു. എ. ഇ. ചാപ്റ്റര്‍ ഒരുക്കുന്ന കുടുംബ സംഗമം - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - ദേരയിലെ ദുബായ് പാം ഹോട്ടലില്‍ രാവിലെ പത്തരക്ക് ആരംഭിക്കും. (വിവരങ്ങള്‍ക്ക്: 050 38 33 537) വടക്കാഞ്ചേരി സുഹൃദ് സംഘം ഒരുക്കുന്ന “പൊന്നോണം” - വെള്ളിയാഴ്ച്ച 30 ഒക്ടോബര്‍ - ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ - രാവിലെ ഒന്‍പത് മണി മുതല്‍. സാംസ്കാരിക പരിപാടികളും ഓണസദ്യയും ഉണ്ടാകും. (വിവരങ്ങള്‍ക്ക്: 050 53 79 545)
- ജെ. എസ്.
|
28 October 2009
ശസ്ത്രക്രിയക്കിടെ പഞ്ഞി മറന്നു വച്ചു; ഡോക്ടര്‍ ഒന്നരക്കോടിയിലധികം രൂപ പിഴ നല്‍കണം
ശസ്ത്രക്രിയക്കിടെ രോഗിയുടെ ശരീരത്തില്‍ പഞ്ഞി മറന്ന് വച്ച ഡോക്ടര്‍ 15 ലക്ഷം ദിര്‍ഹം (ഒന്നരക്കോടിയിലേറെ ഇന്ത്യന്‍ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ വിധി. ദുബായ് സിവില്‍ അപ്പീല്‍ കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ദുബായിലെ ഒരു ആശുപത്രിയിലെ ഹൃദ് രോഗ ശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ആന്‍ഡ്രു വെസല്‍സാണ് ഈ കനത്ത തുക നല്‍കേണ്ടത്. യൂണിവേഴ്സിറ്റി ലക്ചററും യൂറോളജിസ്റ്റുമായ 51 കാരന്‍ അബ്ദുല്‍ റസാഖ് മുഹമ്മദ് എന്ന രോഗിയുടെ ശരീരത്തിലാണ് ബൈപ്പാസ് ശസ്ത്രക്രിയക്കിടെ പഞ്ഞി മറന്ന് വച്ചത്. 2006 മാര്‍ച്ച് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം.
- സ്വന്തം ലേഖകന്‍
|
അബുദാബി ചേംബറിലേക്ക് മലയാളി മത്സരിക്കുന്നു.
അബുദാബി ചേംബറിലേക്ക് നടക്കുന്ന ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ മലയാളി മത്സരിക്കുന്നു. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പ് ചെയര്‍മാനും തിരുവനന്തപുരം സ്വദേശിയുമായ ബാലന്‍ വിജയനാണ് മത്സരിക്കുന്നത്. ഡിസംബര്‍ ഏഴിനാണ് തെരഞ്ഞെടുപ്പ്. 27 വര്‍ഷമായി യു.എ.ഇയിലെ വ്യാപാരമേഖലയില്‍ സജീവമാണ് ബാലന്‍ വിജയന്‍. ഹാപ്പി ആന്‍ഡ് റൂബി ഗ്രൂപ്പിന് യു.എ.ഇയില്‍ ഹോസ്പിറ്റാലിറ്റി, കോസ് മെറ്റിക് വിഭാഗങ്ങളിലായി 70 ലധികം സ്ഥാപനങ്ങള്‍ ഉണ്ട്.
- സ്വന്തം ലേഖകന്‍
|
വിശ്വകര്‍മ്മയുടെ ഓണാഘോഷം
വിശ്വകര്‍മ്മ യു.എ.ഇയുടെ ഓണാഘോഷം അടുത്ത വെള്ളിയാഴ്ച ദുബായ് സബീര്‍ പാര്‍ക്കില്‍ നടക്കും. രാവിലെ പത്ത് മുതലാണ് ആഘോഷ പരിപാടികള്‍. കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ കലാ കായിക വിനോദങ്ങള്‍, സാംസ്കാരിക പരിപാടികള്‍, ഓണസദ്യ എന്നിവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു, കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7746 579 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ഖത്തറില്‍ വാടകക്കരാര്‍ നിയമം ഭേദഗതി ചെയ്തു
വാടകക്കാര്‍ക്ക് അനുകൂലമായി ഖത്തറില്‍ വാടകക്കരാര്‍ നിയമം ഭേദഗതി ചെയ്തു. ഇത് പ്രകാരം സ്വന്തം ആവശ്യത്തിനോ കുടുംബാംഗങ്ങളുടേയോ ആശ്രിതരുടേയോ ആവശ്യത്തിനോ മാത്രമേ വാടകക്കാരെ ഒഴിപ്പിക്കാനാവൂ. കൂടാതെ വീട് ഒഴിപ്പിക്കുന്നതിന് ആറ് മാസം മുമ്പേ ഇത് സംബന്ധിച്ചുള്ള നോട്ടീസ് നല്‍കണമെന്നും ഭേദഗതി ചെയ്ത നിയമത്തില്‍ പറയുന്നു. ഖത്തര്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനിയാണ് ഭേദഗതി പ്രഖ്യാപിച്ചത്.
- സ്വന്തം ലേഖകന്‍
|
കര്‍വ ബസ് യാത്രക്കാര്‍ക്കായി പ്രീ പെയ്ഡ് കാര്‍ഡുകള്‍
ഖത്തറില്‍ കര്‍വ ബസ് യാത്രക്കാര്‍ക്കായി പ്രീ പെയ്ഡ് കാര്‍ഡുകള്‍ ഉടന്‍ പുറത്തിറക്കുമെന്ന് ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. മൊബൈല്‍ റീചാര്‍ജ് കാര്‍ഡുകളുടെ മാതൃകയിലായിരിക്കും ഈ കാര്‍ഡുകള്‍. നിശ്ചിത തുക അടച്ച് കഴിഞ്ഞാല്‍ ഈ ഇലക്ട്രോണിക് കാര്‍ഡ് ഉപയോഗിച്ച് യാത്ര ചെയ്യുവാന്‍ സാധിക്കുമെന്നും കമ്പനി അധികൃതര്‍ അറിയിച്ചു. ഇതിന്‍റെ പരീക്ഷണങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും ഏറെ വൈകാതെ ഈ സംവിധാനം നിലവില്‍ വരുമെന്നും മുവാസലാത്ത് അധികൃതര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓണാഘോഷം
ചെങ്ങന്നൂര്‍ അസോസിയേഷന്‍ ഓണാഘോഷം ദുബായില്‍ സംഘടിപ്പിച്ചു. അല്‍ഷാബ് ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ നടന്ന ആഘോഷ പരിപാടികള്‍ പ്രസിഡന്‍റ് എം.ഡി വിജയന്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഡോ. രാജന്‍ വര്‍ഗീസ്, ജോണ്‍ മാമ്മന്‍, ഫിലിപ്പ് ചിറമേല്‍ എന്നിവര്‍ പ്രസംഗിച്ചു. മാവേലി എഴുന്നള്ളത്തും വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ഇന്ത്യയില്‍ നിന്നും 1,68,000 ത്തോളം പേര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി
ഇന്ത്യയുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിച്ചു. 7500 പേര്‍ക്കാണ് കൂടുതല്‍ അനുമതി ലഭിച്ചിരിക്കുന്നത്. ഇതോടെ ഇന്ത്യയില്‍ നിന്നും 1,68,000 ത്തോളം പേര്‍ക്ക് ഇത്തവണ ഹജ്ജ് നിര്‍വഹിക്കാന്‍ അനുമതി ലഭിച്ചു. എന്നാല്‍ അവസാന ഘട്ടത്തില്‍ പുതുതായി ലഭിച്ച ക്വാട്ട ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി എങ്ങിനെ വിനിയോഗിക്കുമെന്ന് വ്യക്തമല്ല.
- സ്വന്തം ലേഖകന്‍
|
ദുബായ് വ്യത്തിയാക്കാന്‍ ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍
പരിസരം ശുചിയാക്കല്‍ ഒരു ആഘോഷമാണോ? ആണെന്ന് വിളിച്ചോതുന്നതായിരുന്നു ദുബായ് മുനിസിപ്പാലിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍. ദുബായിലെ കടല്‍ത്തീരങ്ങള്‍ അടക്കം വിവിധ പ്രദേശങ്ങള്‍ വൃത്തിയാക്കുന്ന പരിപാടിയാണിത്. കാമ്പയിന്‍ ഉദ്ഘാടനത്തിനായി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ജനറല്‍ എഞ്ചിനീയര്‍ ഹുസൈന്‍ നാസര്‍ ലൂത്ത അടക്കമുള്ള പ്രമുഖര്‍ ദുബായ് അല്‍ മംസാറില്‍ എത്തിയിരുന്നു.
വിവിധ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ കലാപരിപാടികള്‍ ഉദ്ഘാടനത്തോട് അനുബന്ധിച്ച് അരങ്ങേറി. പരമ്പരാഗത വാദ്യോപകരണങ്ങളുമായി ബദുക്കളുടെ പാട്ടുകളും ഉണ്ടായിരുന്നു. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്‍റേയും പരിസ്ഥിതി സംരക്ഷണത്തിന്‍റേയും ആവശ്യകത വിളിച്ചോതുന്നതായിരുന്നു ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍. 22,000ത്തോളം വളണ്ടിയര്‍മാരാണ് ഈ പരിസര ശുചീകരണ യജ്ഞനത്തില്‍ പങ്കെടുത്തത്. മരുഭൂമിയും കടല്‍ത്തീരങ്ങളും പാര്‍പ്പിട കേന്ദ്ര പ്രദേശങ്ങളും ലേബര്‍ ക്യാമ്പ് പ്രദേശങ്ങളുമെല്ലാം ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിനോട് അനുബന്ധിച്ച് വൃത്തിയാക്കുന്നുണ്ട്. നാദര്‍ ഷിബ, വാദി അല്‍ അംറാദി, അല്‍ ഖൂസ്, നാദര്‍ ഹമര്‍, അല്‍ ഖവാനീജ്, അല്‍ അവീര്‍, ഖിസൈസ് ലേബര്‍ ക്യാമ്പ്, റാസല്‍ ഖോര്‍ തുടങ്ങിയ ഇടങ്ങളെല്ലാം ശൂചീകരണ യജ്ഞത്തിന്‍റെ ഭാഗമാണ്. സ്കൂള്‍ കുട്ടികളും ഉദ്യോഗസ്ഥരും തൊഴിലാളികളുമെല്ലാം ഈ കാമ്പയിന്‍രെ ഭാഗമായി. കടലിലെ അടിത്തട്ടും വൃത്തിയാക്കാന്‍ അധികൃതര്‍ ശ്രദ്ധിച്ചിരുന്നു. ദുബായ് പോലീസില്‍ നിന്നുള്ള 40 മുങ്ങല്‍ വിദഗ്ധരാണ് കടല്‍ വൃത്തിയാക്കാനായി എത്തിയത്. തങ്ങളുടെ വീട് വൃത്തിയായ സൂക്ഷിക്കുന്നത് പോലെ തന്നെ പരിസരവും വൃത്തിയായി സൂക്ഷിക്കണം എന്ന സന്ദേശം നല്‍കുന്നതായിരുന്നു ക്ലീന്‍ അപ് ദ വേള്‍ഡ് കാമ്പയിന്‍. കുട്ടിക്കാലം മുതല്‍ തന്നെ ഈ ബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോയാണ് കുട്ടികളേയും ഈ കാമ്പയിന്‍റെ ഭാഗമാക്കിയത്.
- സ്വന്തം ലേഖകന്‍
|
പ്രവാസത്തിന്‍റെ കഥയുമായി മലയാളത്തില്‍ പുതിയ സിനിമ
ഗള്‍ഫ് പ്രവാസത്തിന്‍റെ കഥയുമായി മലയാളത്തില്‍ പുതിയ സിനിമ വരുന്നു. അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ നായകന്‍ അറബ് വംശജനായിരിക്കും.
ഗള്‍ഫ് പ്രവാസവുമായി ബന്ധപ്പെട്ട സിനിമകളുടെ പട്ടികയിലേക്ക് മറ്റൊന്നു കൂടി. പഴയ ഗള്‍ഫിന്‍റെ പശ്ചാത്തലത്തിലുള്ള ഈ സിനിമയ്ക്ക് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നത് അന്തരിച്ച സംവിധായകന്‍ ലോഹിതദാസിന്‍റെ മകന്‍ വിജയ് ശങ്കറാണ്. പ്രവാസി ബിസിനസുകാരനും കൊടങ്ങല്ലൂര്‍ സ്വദേശിയുമായ ഷിയാസാണ് സിനിമ നിര്‍മ്മിക്കുന്നത്. പണ്ട് കാലത്ത് ഗള്‍ഫില്‍ നിന്ന് പവിഴവുമായി വില്‍പ്പനയ്ക്കായി നാട്ടിലെത്തുന്ന അറബ് വംശജരുടെ കഥയാണിത്. ഇങ്ങനെ നാട്ടിലെത്തുന്ന ഒരു അറബി മലയാളി പെണ്‍കുട്ടിയെ പ്രേമിക്കുന്നു. അറബ് വംശജനാണ് സിനിമയില്‍ നായകനാവുന്നത്. പുതുമുഖ നായികയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് സംവിധായകനും നിര്‍മ്മാതാവും. അറബിയിലും മലയാളത്തിലുമായിരിക്കും സിനിമയിലെ സംഭാഷണങ്ങള്‍. മലയാളത്തോടൊപ്പം അറബിക് ഗാനങ്ങളും സിനിമയില്‍ ഉണ്ടാകും. പ്രശസ്ത അറബ് ഗായകനായ ഹുസൈന്‍ ജസ്നിയാണ് അറബ് ഗാനങ്ങള്‍ ആലപിക്കുക. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം. എന്തുകൊണ്ട് ഇത്തരത്തില്‍ ഒരു സിനിമ നിര്‍മ്മിക്കുന്നു എന്ന ചോദ്യത്തിന് ഇതായിരുന്നു നിര്‍മ്മാതാവ് ഷിയാസിന്‍റെ ഉത്തരം. ഏപ്രീലില്‍ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കാന്‍ കഴിയുമെന്നാണ് നിര്‍മ്മാതാവിന്‍റെ പ്രതീക്ഷ. ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലെ ലൊക്കേഷനുകള്‍ക്ക് ഒപ്പം മട്ടാഞ്ചേരിയിലും ഷൂട്ടിംഗ് ഉണ്ടാവും. ഗള്‍ഫ് പ്രവാസം ഇതിവൃത്തമായുള്ള സിനിമകളില്‍ നിന്ന് വളരെ വ്യത്യസ്തമായ ഒന്നായിരിക്കും ഈ ചലച്ചിത്രമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു.
- സ്വന്തം ലേഖകന്‍
|
യു.എ.ഇ 4360 കോടി ദിര്ഹത്തിന്റെ ബജറ്റ് അവതരിപ്പിച്ചു
സാമൂഹ്യ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി യു.എ.ഇ 4360 കോടി ദിര്ഹത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. അബുദാബിയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ബജറ്റിന് അംഗീകാരം നല്‍കിയത്.
യു.എ.ഇയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബജറ്റാണ് അവതരിപ്പിച്ചത്. സാമൂഹ്യ ക്ഷേമത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും ഊന്നല്‍ നല്‍കി അടുത്ത വര്‍ഷത്തേക്കായി 4360 കോടി ദിര്‍ഹത്തിന്‍റെ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. മുന്‍ വര്‍ഷത്തേക്കാള്‍ 3.4 ശതമാനം വര്‍ധനവുണ്ട്. 2009 ല്‍ 4200 കോടി ദിര്‍ഹമാണ് നീക്കി വച്ചിരുന്നത്. അബുദാബിയില്‍ ചേര്‍ന്ന അസാധാരണ മന്ത്രിസഭയാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. അബുദാബി 1700 കോടി ദിര്‍ഹവും ദുബായ് 120 കോടി ദിര്‍ഹവും സംഭാവന ചെയ്യും. യു.എ.ഇ ഫെഡറല്‍ മന്ത്രാലയങ്ങളുടെ വരവ് 2080 കോടി കണക്കാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിക്ഷേപങ്ങളില്‍ നിന്നും സേവനങ്ങളില്‍ നിന്നും എത്തുന്നതാണ് മറ്റ് വരവുകള്‍.
- സ്വന്തം ലേഖകന്‍
|
26 October 2009
തെരുവത്ത് രാമനെ അനുസ്മരിച്ചു
ദുബായ് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന പത്രമായ പ്രദീപ ത്തിന്റെ സ്ഥാപകനും മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ആചാര്യ സ്ഥാനീയനുമായ തെരുവത്ത് രാമനെ ദുബായില്‍ അനുസ്മരിച്ചു. സലഫി ടൈംസ് സ്വതന്ത്ര പത്രിക, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്‌സ് ഫോറം (ദുബായ് വായനക്കൂട്ടം), മലയാള സാഹിത്യ വേദി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന അനുസ്മരണ യോഗത്തില്‍ സലഫി ടൈംസ് പത്രാധിപര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു.
ഭാസ്ക്കര പൊതുവാള്‍ തെരുവത്ത് രാമന്‍ അനുസ്മരണ പ്രഭാഷണം നടത്തുന്നു. കെ.എ. ജബ്ബാരി, പുന്നക്കന്‍ മുഹമ്മദലി, ജാനകിയമ്മ, ബഷീര്‍ തിക്കൊടി, നാസര്‍ പരദേശി, സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ വേദിയില്‍. (ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) യു. എ. ഇ. സന്ദര്‍ശിക്കുന്ന മലയാള ഭാഷാ പാഠശാല ഡയറക്ടര്‍ ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. ചിലരുടെ അസാന്നിദ്ധ്യം സാന്നിദ്ധ്യമാണെന്നും, ആ അസാന്നിദ്ധ്യമാണ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് തെരുവത്ത് രാമന്റെ വിയോഗത്തിലൂടെ ഉണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പത്ര പ്രവര്‍ത്തനത്തെ ജീര്‍ണ്ണത യിലേക്ക് നയിച്ച പുതിയ കാലത്തെ കോട്ടുധാരികളായ പത്ര - മാധ്യമ പ്രവര്‍ത്തകര്‍ക്ക് അപവാദമാണ്, ഉന്നത മൂല്യങ്ങള്‍ ഉയര്‍ത്തി പിടിച്ച രാമനെ പോലുള്ളവരുടെ പത്ര പ്രവര്‍ത്തനം. “പ്രദീപം” പോലുള്ള സായഹ്ന പത്രങ്ങള്‍ ഉയര്‍ത്തി വിട്ട സാമൂഹ്യ മാറ്റത്തിന്റെയും സാംസ്ക്കാരിക ജീര്‍ണ്ണതക്ക് എതിരെയും ഉള്ള കാഹളം, എന്നും മലയാള പത്ര - മാധ്യമ പ്രവര്‍ത്തനത്തിന് വഴി കാട്ടി ആയിരുന്നു എന്ന് ഭാസ്ക്കര പൊതുവാള്‍ പറഞ്ഞു. ചിരന്തന സാംസ്ക്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, പ്രമുഖ സാഹിത്യകാരനും വാഗ്മിയുമായ ബഷീര്‍ തിക്കൊടി, സാമൂഹ്യ സാഹിത്യ രംഗത്തെ സജീവ സാന്നിധ്യമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം, കെ. എം. സി. സി. തൃശ്ശൂര്‍ ജില്ലാ ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, കെ. എം. സി. സി. സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഏരിയാല്‍ മുഹമ്മദ് കുഞ്ഞ്, ദുബായ് വയനക്കൂട്ടം സെക്രട്ടറി ഹബീബ് തലശ്ശേരി, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം കേരള സംസ്ഥാന വൈസ് പ്രസിഡണ്ട് നാസര്‍ പരദേശി എന്നിവര്‍ തെരുവത്ത് രാമനെ അനുസ്മരിച്ച് സംസാരിച്ചു. മലയാള സാഹിത്യ വേദി പ്രസിഡണ്ടും എഴുത്തുകാരനുമായ സെയ്നുദ്ദീന്‍ പുന്നയൂര്‍ക്കുളം സ്വാഗതം പറഞ്ഞു. പ്രവാസ കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്ന് ആദരാഞ്ജലി” എന്ന കവിത കവി തന്നെ ആലപിച്ചത് പുതുമയുള്ള അനുഭവമായി. ഓള്‍ കേരള ബാല ജന സഖ്യം എക്സ് ലീഡേഴ്‌സ് ഫോറം പ്രസിഡണ്ട് പി. യു. പ്രകാശന്‍ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. മിഡില്‍ ഈസ്റ്റ് ചന്ദ്രിക എഡിറ്റര്‍ ഇന്‍ ചാര്‍ജ് ജലീല്‍ പട്ടാമ്പി, കെ. എം. സി. സി. കൈപ്പമംഗലം മണ്ഡലം ജന. സെക്രട്ടറി ഉബൈദ് കൈപ്പമംഗലം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം സെക്രട്ടറി മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദി പറഞ്ഞു. യു.എ.ഇ. യില്‍ ഹ്രസ്വ കാല സന്ദര്‍ശനത്തിനായി എത്തി മലയാളി സദസ്സുകളെ ഏറെ പരിപോഷിപ്പിക്കുകയും ഇപ്പോള്‍ തിരികെ നാട്ടിലേക്ക് മടങ്ങുവാന്‍ ഒരുങ്ങുകയും ചെയ്യുന്ന ഭാസ്ക്കര പൊതുവാളിനെ ചടങ്ങിനോട നുബന്ധിച്ച് ബഷീര്‍ തിക്കൊടി പൊന്നാട അണിയിക്കുകയും സ്നേഹ നിര്‍ഭരമായ യാത്രയയപ്പു നല്‍കുകയും ചെയ്തു. - ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് Labels: associations, personalities
- ജെ. എസ്.
|
കെ..എസ്.സി. പുതിയ വനിതാ കമ്മിറ്റി
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ വനിതാ കമ്മിറ്റി (2009 - 2010): ഇരിക്കുന്നവര്‍ ഇടത്തു നിന്ന്: ഷീജ താജുദ്ദീന്‍, പ്രീത പ്രകാശ്, അനിത കലാം (ജോ. കണ്‍വീനര്‍), റാണി സ്റ്റാലിന്‍ (കണ്‍വീനര്‍), ഷാഹിധനി വാസു (ജോ. കണ്‍വീനര്‍), ബിന്ദു രാജീവ്, പ്രീത നാരായണന്‍, ബേനസീര്‍ ആസിഫ്. നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്: ലൈല അഷറഫ്, ഫൗസിയ ഗഫൂര്‍, മര്‍ഫി ലത്തീഫ്, അനന്തലക്ഷ്മി മുഹമ്മദ് ഷെയറെഫ്, ഡാലി വിജു, രേണുക എസ്. കുട്ടി, ഷക്കീല സുബൈര്‍. Labels: abudhabi, associations
- ജെ. എസ്.
|
25 October 2009
ആത്മാര്‍ത്ഥമായ ആരാധന അര്‍ത്ഥവത്താവുന്നു : മാര്‍ കൂറിലോസ്
സത്യത്തിലും ആത്മാവിലും ദൈവത്തെ ആരാധിക്കുമ്പോഴാണ് ആരാധന അര്‍ത്ഥവത്തായി തീരുന്നതെന്ന് മാര്‍ത്തോമ്മാ സഭ കൊച്ചി - കോട്ടയം ഭദ്രാസനാധിപന്‍ ഡോ. യൂയാക്കീം മാര്‍ കൂറിലോസ് പറഞ്ഞു. ദുബായ് മാര്‍ത്തോമ്മാ കണ്‍വന്‍ഷനില്‍ ആമുഖ പ്രഭാഷണം നടത്തി കൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. റവ. ഡോ. പി. പി. തോമസ് കണ്‍വന്‍ഷനില്‍ മുഖ്യ പ്രഭാഷണം നടത്തി. ഇടവക വികാരി റവ. വി കുഞ്ഞു കോശി അദ്ധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ജോണ്‍ ജോര്‍ജ്ജ്, മുന്‍ വികാരി റവ. ജോസഫ് വര്‍ഗ്ഗീസ്, റവ. സഖറിയ അലക്സാണ്ടര്‍, ഇടവക സെക്രട്ടറി സാജന്‍ വേളൂര്‍, ട്രസ്റ്റി ഫിലിപ്പ് ഈശോ എന്നിവര്‍ വിവിധ ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
പാരീഷ് മിഷന്‍ പ്രസിദ്ധീകരിക്കുന്ന ദേവ സ്തുതി എന്ന പാട്ടു പുസ്തകത്തിന്റെ പ്രകാശനം ഡോ. യൂയാക്കീം മാര്‍ കൂറിലോസ് നിര്‍വ്വഹിച്ചു. - അഭിജിത് പാറയില്‍, എരവിപേരൂര്‍ Labels: associations, dubai
- ജെ. എസ്.
|
വെണ്മ ഓണം ഈദ് കാര്‍ണിവല്‍
ദുബായ് : വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ. യുടെ ഓണം - ഈദ് ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന 'വെണ്മ ഓണം ഈദ് കാര്‍ണിവല്‍' ഒക്ടോബര്‍ 30 വെള്ളിയാഴ്ച്ച ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന വെണ്മ ഓണം ഈദ് കാര്‍ ണിവലില്‍ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
വിവരങ്ങള്‍ക്ക് വിളിക്കുക 050 54 59 641 visit: www.venma.info - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണം ആഘോഷിച്ചു
ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷ പരിപാടികള്‍ 23 ഒക്ടോബര്‍ 2009ന് ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വച്ച് അഘോഷിച്ചു. സിനിമാ നടന്‍ ജഗതി ശ്രീകുമാര്‍ ഉല്‍ഘാടനം ചെയ്തു. ഇരിഞ്ഞാലക്കുട പ്രവാസി സംഘടന പ്രസിഡന്റ് ശ്രീ. ചാക്കോ ജോര്‍ജ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പെര്‍ഫക്ട് ഗ്രൂപ്പ് ചെയര്‍മാന്‍ ശ്രീ. കരീം അബ്ദുള്ള, അക്കാഫ് പ്രസിഡന്റ് ശ്രീ. പോള്‍ ജോര്‍ജ്, റേഡിയോ ടി. വി. അവതാരകന്‍ ശ്രീ. നിസാര്‍ സയ്ദ്, കവയിത്രിയും, കോളമിസ്റ്റുമായ ശ്രീമതി ഷീലാ പോള്‍ ബ്ലൊഗെഴു ത്തുകാരായ സജീവ് (കൊടകരപുരാണം), ശശി (കൈതമുള്ള്) തുടങ്ങിയവരും പങ്കെടുത്തു സംസാരിച്ചു.
ഉച്ചയ്ക്കു ശേഷം നടന്ന ആദരിക്കല്‍ ചടങ്ങില്‍ ഇരിഞ്ഞാ ലക്കുടയുടെ സ്വന്തം നടന്‍ ഇന്നസെന്റ് പങ്കെടുത്തു. നര്‍മ്മമൂറുന്ന ഇരിഞ്ഞാ ലക്കുട നാട്ടു വിശേഷങ്ങള്‍ പങ്കു വയ്ക്കുകയും, സെക്കന്ററി പരീക്ഷയ്ക്ക് ഉയര്‍ന്ന മാര്‍ക്കു വാങ്ങിയ കുമാരി പ്രിയങ്ക പ്രദീപ്, കുമാരി മീദു ജോജി, കുമാരി മീര ഗോപ കുമാര്‍ എന്നിവര്‍ക്ക് തളിയ പ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡ് നല്‍കുക യുമുണ്ടായി. മുപത്തഞ്ചു വര്‍ഷത്തി ലേറെയായി പ്രവാസ ജീവിതം നയിക്കുന്ന ഇരിഞ്ഞാ ലക്കുടയുടെ ജഗതി - റോസിലി ദമ്പതികളെയും, ഇരിഞ്ഞാല ക്കുടയുടെ കവി ശ്രീ. രാധാകൃഷ്ണന്‍ വെട്ടത്ത്, ദുബായ് ഗവര്‍മെന്റിന്റെ നല്ല കമ്പനിക്കുള്ള അവാര്‍ഡ് വാങ്ങിയ ശ്രീ. കുരുവിള മാഷ്, മറ്റു പൌര മുഖ്യരെയും ആദരിക്കുന്ന ചടങ്ങുകള്‍ക്ക് ശേഷം സ്വന്തം നാട്ടുകാരോടൊപ്പം വിഭവ സമൃദ്ധമായ ഓണ സദ്യയു മുണ്ടാണു ശ്രീ. ഇന്നസെന്റ് വിട കൊണ്ടത്. - സുനില്‍രാജ് കെ. Labels: associations, dubai
- ജെ. എസ്.
|
ജെ.ഐ.സി. മീഡിയ അക്കാദമിക്ക് തുടക്കമായി
ജിദ്ദ : എല്ലാ മുസ്‍ലിംകളും തീവ്രവാദികളല്ല, എന്നാല്‍ എല്ലാ തീവ്രവാദികളും മുസ്‍ലിം കളാണെന്നുള്ള രീതിയിലുള്ള പ്രചാരണം ഉണ്ടാക്കി എടുക്കാന്‍ മീഡിയകള്‍ക്ക് സാധിച്ചി ട്ടുണ്ടെന്നും അതേ സമയം കുപ്രചരണങ്ങളെ പ്രതിരോധിക്കാന്‍ മാധ്യമങ്ങള്‍ അനിവാര്യം ആണെന്നും മുസ്‍ലിം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി ടി. വി. ഇബ്രാഹീം പറഞ്ഞു. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീകരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വര്‍ഷികാ ഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോ റിയത്തില്‍ നിര്‍വ്വഹിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ആശയ പ്രചാരണ പ്രബോധന രംഗത്തിന് ഏറ്റവും ഉചിതമായ മാര്‍ഗ്ഗം അക്ഷരങ്ങള്‍ തന്നെയാണെന്നും, ഇസ്‍ലാമിക നാഗരികതയും പടര്‍ന്ന് പന്തലിച്ചത് അക്ഷരങ്ങളില്‍ കൂടി തന്നെയാണെന്നും ഗള്‍ഫ് മാധ്യമം ന്യൂസ് എഡിറ്റര്‍ കാസിം ഇരിക്കൂര്‍ പറഞ്ഞു. ആധുനിക പത്ര മാധ്യമങ്ങള്‍ സൃഷ്ടിച്ച് വിടുന്ന “ലൌ ജിഹാദ്” പോലെയുള്ള വിഷയങ്ങള്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള മാധ്യമ പ്രവര്‍ത്തകര്‍ കാലഘട്ട ത്തിന്റെ ആവശ്യമാണെന്ന് ചടങ്ങില്‍ പ്രസംഗിച്ച എഴുത്തു കാരനായ ബഷീര്‍ വള്ളിക്കുന്ന് പറഞ്ഞു. അനാരോഗ്യ കരമായ മത്സര പ്രവണതകള്‍ മാധ്യമങ്ങളെ മുഖ്യ ധാരയില്‍ എത്തിക്കുന്നതില്‍ വിഘാതം സൃഷ്ടിക്കു ന്നുണ്ടെന്ന് മലയാളം ന്യൂസ് പത്രാധിപ സമിതി അംഗവും ജെ. ഐ. സി. മീഡിയ അക്കാദമി ഡയറക്ടറുമായ സി. ഒ. ടി. അസീസ് പറഞ്ഞു. ചടങ്ങില്‍ ഇസ്‍ലാമിക് സെന്‍റര്‍ സാരഥി ടി. എച്ച്. ദാരിമി അധ്യക്ഷത വഹിച്ചു. ഇ. പി. ഉബൈദുല്ല വണ്ടൂര്‍ , ഉസ്‍മാന്‍ ഇരുമ്പുഴി, ജാഫറലി പാലക്കോട്, പി. കെ. അബ്ദുസ്സലാം ഫൈസി, ഉസ്‍മാന്‍ ഇരിങ്ങാട്ടിരി തുടങ്ങിയവര്‍ പ്രസംഗിച്ചു. ജെ. ഐ. സി. മീഡിയ വിഭാഗം പുറത്തിറക്കിയ ശിഹാബ് തങ്ങള്‍ ജീവിതവും ദര്‍ശനവും എന്ന സി. പി. സൈദലവിയുടെ പ്രഭാഷണ ത്തിന്‍റെ വീഡിയോ സി. ഡി. പ്രകാശനം അബൂബക്കര്‍ അരിമ്പ്രക്ക് നല്‍കി കണ്‍വീനര്‍ മജീദ് ടി. വി. ഇബ്രാഹീം നിര്‍വ്വഹിച്ചു. ജെ. ഐ. സി. മീഡിയ വിംഗ് കണ്‍വീനര്‍ മജീദ് പുകയൂര്‍ സ്വാഗതവും ഉസ്‍മാന്‍ എടത്തില്‍ നന്ദിയും പറഞ്ഞു. ജാഫര്‍ വാഫി ഖിറാഅത്ത് നടത്തി. ജേണലിസം ക്ലാസ് അടുത്ത വെള്ളിയാഴ്ച മുതല്‍ ആരംഭിക്കു ന്നതാണെന്ന് അക്കാദമി ഡയറക്ടര്‍ അറിയിച്ചു. - ഉബൈദുല്ല റഹ്‌മാനി, കൊമ്പംകല്ല് Labels: saudi
- ജെ. എസ്.
|
പയ്യന്നൂര്‍ പെരുമ ഓണം - ഈദ് ആഘോഷിച്ചു
പയ്യന്നൂര്‍ പെരുമയുടെ ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷങ്ങള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച ദുബായ് വെസ്റ്റ്മിനിസ്റ്റര്‍ സ്കൂളില്‍ വെച്ചു നടന്നു. ഏ. പി. പത്മനാഭ പൊതുവാള്‍ സംഗമം ഉല്‍ഘാടനം ചെയ്തു. കെ. പി. രതീഷിന്റെ അദ്ധ്യക്ഷതയില്‍ രവി നായര്‍ സ്വാഗതം പറയുകയും, പി. യു. മനോഹരന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു. എഴുത്തുകാരനായ സുറാബ്, മാധ്യമ പ്രവര്‍ത്തകരായ കെ. പി. കെ. വേങ്ങര, മൊയ്തീന്‍ കോയ, ബിജു അബേല്‍ ജേക്കബ്, വി. എം. സതീഷ്, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡന്റ് കെ. എ. ജബ്ബാരി (e പത്രം ദുബായ് കറസ്പോണ്ടന്റ്), അഡ്വ. അഷ്രഫ്, മിഥുന്‍, വി. ടി. വി. ദാമോദരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
ചടങ്ങില്‍ മലയാളം ഭാഷാ പാഠശാലാ ഡയറക്ടര്‍ ടി. പി. ഭാസ്കാര പൊതുവാളിനു പത്മനാഭ പൊതുവാള്‍ ഭാഷാ പ്രതിഭ പുരസ്കാരം നല്‍കുകയും പൊന്നാട അണിയിക്കുകയും ചെയ്തു. ദിവാകര പൊതുവാള്‍ ക്യാഷ് അവാര്‍ഡ് നല്‍കി. പ്രകാശന്‍ കടന്നപ്പള്ളി മെമെന്റോ നല്‍കി ആദരിച്ചു. ടി. പി. ഭാസ്കര പൊതുവാള്‍ ആശംസാ പ്രസംഗത്തില്‍ പയ്യന്നുര്‍ പെരുമയുടെ പ്രവര്‍ത്തനത്തേയും, സംഘാടകരുടെ പ്രവര്‍ത്തന ക്ഷമതയെയും അഭിനന്ദിക്കുകയുണ്ടായി. മധു കാനായി കൈപ്രവത്തിന്റേയും ശ്രീകുമാറിന്റേയും നേതൃത്വത്തില്‍ അരങ്ങേറിയ കലാ പരിപടികള്‍ വളരെ ആകര്‍ഷകമായി. സായൂജ് മധുസൂദനന്റെ ഭരതനാട്ട്യവും, അഭിരാമി അജിത്, ശ്രീലക്ഷ്മി, ശ്രീകുമാര്‍ എന്നിവരുടെ ഗാനാലാപനവും പെരുമ മെംബര്‍മാരുടെ തിരുവാതിരയും, ഹരിപ്രിയ, ഉപാസന, ശ്രീലക്ഷ്മി വിനോദ് കുമാര്‍, മാളവിക, ശ്രീദേവി, രെജിത പ്രതീപ്, ബിന്ദു മാരാര്‍, ബിന്ദു രാജേഷ് എന്നിവരുടെ ഡാന്‍സും ശ്രദ്ധേയമായിരുന്നു. മധു കാനായി കൈപ്രവം അദ്ദേഹത്തിന്റെ രചനയായ “ചുംബനം” എന്ന കവിത അവതരിപ്പിച്ചു. പയ്യന്നൂര്‍ പൂരക്കളി (വിജയന്‍ ഗ്രൂപ്പ്), ദഫ് മുട്ട് (ഇസ്മൈല്‍ ഗ്രൂപ്പ്), ബിന്ദു മാരാരിന്റെ മോഹിനിയാട്ടം, കോല്‍ക്കളി, പ്രകാശന്‍ കടന്നപ്പള്ളിയുടെ കവിത, നിമിഷ മനോഹരന്‍, പ്രിയങ്ക പ്രദീപ്, സായ് & സര്‍ഗ, സിദ്ധാര്‍ഥ് രതീഷ്, ശ്രീനന്ദ ശ്രീനിവാസന്‍ എന്നീ കുട്ടികളുടേ സിനി ഡാന്‍സുകളും, കൂടാതെ മാജിഷ്യന്‍ ദിനേഷിന്റെ മാജിക് ഷോയും അരങ്ങേറി. അമാലിയ പെര്‍ഫ്യൂം, അല്‍ റാഷാ ഗ്രൂപ്പ് ഫാര്‍മസി, ലൈഫ് സ്കാന്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കു സമ്മാനം നല്‍കുകയുണ്ടായി. കൂടാതെ റാഫിളിലൂടെ ഇരുപത്തഞ്ചോളം വിജയികള്‍ക്കു രക്ഷാധികാരികള്‍ പത്മനാഭന്‍, മനോഹരന്‍ കെ, എക്സിക്യുട്ടിവ് മെംബെര്‍ സതീഷ് എന്നിവര്‍ സമ്മാനദാനം നിര്‍വഹിച്ചു. - മധു കാനായി കൈപ്രവം Labels: associations, dubai
- ജെ. എസ്.
|
23 October 2009
H1N1 സെമിനാര്‍ അബുദാബിയില്‍
അബുദാബി : ലോകം ഒട്ടാകെ പടര്‍ന്നു പിടിച്ച പകര്‍ച്ച പനികള്‍ ഇനിയും പൂര്‍ണ്ണമായി നിയന്ത്രിക്കപ്പെടാത്ത സാഹചര്യത്തില്‍ എച്ച് 1 എന്‍ 1 പനി വ്യാപിച്ചതും മരണങ്ങള്‍ സ്ഥിരീകരിച്ചതും ജനങ്ങളെ പരിഭ്രാന്ത രാക്കിയിട്ടുണ്ട്. മരണ സാധ്യത കുറവായ രോഗമാണ് എച്ച് 1 എന്‍ 1 പനി എങ്കിലും ഈ രോഗത്തെ കുറിച്ച് ജനങ്ങളില്‍ അമിതമായ ആശങ്കകള്‍ നില നില്‍ക്കുന്നുണ്ട്. കേരള സോഷ്യല്‍ സെന്ററും ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദും സംയുക്തമായി ഇന്നലെ ഒക്ടോബര്‍ 22 വ്യാഴാഴ്‌ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച സെമിനാറില്‍ അബുദാബി ഷെയ്ഖ് ഖലീഫാ മെഡിക്കല്‍ സെന്ററില്‍ ഡോക്ടറായ ഡോ. പി. എ. അസീസ് ഈ രോഗത്തെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങളും പ്രതിരോധ നടപടികളും നിര്‍ദ്ദേശങ്ങളും നല്‍കി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
22 October 2009
ബൈതുല്‍ മുഖദ്ദസിന്റെ പരിസര ഖനനത്തിനെതിരെ മുസ്ലിം ലോകം ഒന്നിച്ച് ശബ്ദമുയര്‍ത്തണം - റഹ്മാനീസ് അസോസിയേഷന്‍
ദുബൈ : മുസ്‍ലിം ലോകത്തിന്‍റെ ആദ്യ ഖിബ്‍ല (നമസ്കാര ദിശ) യും ഒട്ടനവധി ചരിത്ര സംഭവങ്ങളിലെ നാഴിക ക്കല്ലുമായ ബൈത്തുല്‍ മുഖദ്ദസിന്‍റെ ചുറ്റും ഇപ്പോള്‍ ഇസ്രാഈല്‍ നടത്തുന്ന ഖനനത്തി ന്നെതിരെ മുസ്‍ലിം ലോകം ഒറ്റക്കെട്ടായി രംഗത്തിറ ങ്ങണമെന്നും അത്തരം ശ്രമങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ പുരാതന ചരിത്ര പൈതൃക സ്നേഹികളായ മുഴുവനാ ളുകളും ഒന്നിച്ച് ശബ്ദമുയ ര്‍ത്തണമെന്നും യു. എ. ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് അസോസി യേഷന്‍ ജനറല്‍ ബോഡി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
മസ്ജിദിലെ ടണല്‍ വികസിപ്പി ക്കാനെന്ന പേരില്‍ 2007 ല്‍ ഇസ്രാഈല്‍ തുടങ്ങി വെച്ച ഖനനം തദ്ദേശീയരുടെ പ്രതിഷേധം അവഗണിച്ച് ഇപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്‍റെ നേരെ അടിയില്‍ എത്തിയിരി ക്കുകയാണ്. ഇത് തീര്‍ച്ചയായും വിശുദ്ധ ഖുദ്സിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള താണെന്ന് മുന്പെ ആരോപണ മുയര്‍ന്നിരുന്നു. അതിന്നിടെ സന്ദര്‍ശക ബാഹുല്യം അസഹ്യമാ കുന്നുവെന്നാ രോപിച്ച് ഖുദ്സിനെ അവിടെ നിന്നും മക്കയിലേക്കോ മറ്റോ പൊളിച്ച് പണിയണമെന്ന് ജൂത തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ആവശ്യ പ്പെട്ടതായുള്ള വാര്‍ത്തയും ഏറെ ഗൗരവത്തോടെ കാണണമെന്നും ഖുദ്സിനെ തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങളെ ബലപ്പെടു ത്തുന്നവയാ ണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. ദുബൈ മലബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോ റിയത്തില്‍ നടന്ന ചടങ്ങ് അബ്ദുല്‍ ഹകീം ഫൈസി റഹ്‍മാനിയുടെ അധ്യക്ഷ തയില്‍ ബഷീര്‍ റഹ്‍മാനി ഉദ്ഘാടനം ചെയ്തു. നാസര്‍ റഹ്‍മാനി തിരുവള്ളൂര്‍ പ്രാര്‍ത്ഥന നടത്തി. ശിഹാബ് റഹ്‍മാനി കണക്ക വതരിപ്പിച്ചു. തുടര്‍ന്ന് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചുള്ള റഹ്‍മാനികളുടെ ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു. ഭാരവാഹികള്‍ : അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി കമ്പളക്കാട് (വര്‍ക്കിംഗ് പ്രസിഡന്‍റ്), അബ്ദുല്ല റഹ്‍മാനി വയനാട്, ബഷീര്‍ റഹ്‍മാനി കുറ്റിപ്പുറം (വൈ. പ്രസിഡന്‍റുമാര്‍ ), ശിഹാബുദ്ദീന്‍ റഹ്‍മാനി ചെമ്പശ്ശേരി, റഫീഖ് റഹ്‍മാനി മണ്ണാര്‍ക്കാട് (ജോ. സെക്രട്ടറിമാര്‍ ), അബ്ദുസ്സലാം റഹ്‍മാനി ജീലാനി നഗര്‍ (ഓര്‍ഗ. സെക്ര), ഉബൈദുള്ള റഹ്‍മാനി കൊമ്പംകല്ല് (മീഡിയ സെല്‍ ) - ഉബൈദുല്ല റഹ്‌മാനി, കൊമ്പംകല്ല് Labels: associations, dubai
- ജെ. എസ്.
3 Comments:
Links to this post: |
ഈ ആഴ്ച്ചത്തെ പരിപാടികള്‍
ദുബായ് ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം - വെള്ളിയാഴ്ച്ച 23 ഒക്ടോബര്‍ - ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ - രാവിലെ ഒന്‍പത് മുതല്‍ പയ്യന്നൂര്‍ പ്രവാസി സംഘടനയുടെ ഓണാഘോഷം - വെള്ളിയാഴ്ച്ച 23 ഒക്ടോബര്‍ - ദുബായ് വെസ്റ്റ് മിനിസ്റ്റര്‍ സ്ക്കൂളില്‍ - രാവിലെ ഒന്‍പതര മുതല്‍ തെരുവത്ത് രാമന്‍ അനുസ്മരണം - ശനിയാഴ്‌ച്ച 24 ഒക്ടോബര്‍ - കെ. എം. സി. സി. ഓഡിറ്റോറിയം ദെയ്‌റ - വൈകീട്ട് ആറു മണി മുതല്‍ ഒന്‍പത് വരെ അബുദാബി പന്നിപ്പനിയെ പറ്റി സെമിനാര്‍ - വ്യാഴാഴ്‌ച്ച 22 ഒക്ടോബര്‍ - കെ. എസ്. സി. - രാത്രി എട്ട് മണി ഇവാഞ്ചലിസ്റ്റ് സണ്ണി തോമസിന്റെ സുവിശേഷ യോഗം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് - രാത്രി എട്ട് മണിക്ക് കാരംസ് ടൂര്‍ണ്ണമെന്റ് - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - കെ. എസ്. സി. - രാവിലെ എട്ട് മണി മുതല്‍
- ജെ. എസ്.
|
ഇരിഞ്ഞാലക്കുട പ്രവാസികളുടെ ഓണാഘോഷം
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന ഓണാഘോഷ പരിപാടികള്‍ ഒക്ടോബര്‍ 23 വെള്ളിയാഴ്ച്ച രാവിലെ ഒബതു മുതല്‍ ദുബായ് ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍ വെച്ച് ബഹു: മന്ത്രി കെ. പി. രജേന്ദ്രന്‍ ഉല്‍ഘടനം ചെയ്യുന്നു.
ചടങ്ങില്‍ ഗള്‍ഫിലെ സാമൂഹിക സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുക്കുന്നു. തുടര്‍ന്ന് ഗാനമേളയും ശ്രീമതി വിനീത പ്രതീഷ് അവതരിപ്പിക്കുന്ന നൃത്തവും, അംഗങ്ങള്‍ അവതരിപ്പിക്കുന്ന കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരി ക്കുന്നതാണ്. സെക്കന്ററി, ഹൈയര്‍ സെക്കന്ററി തലത്തില്‍ ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ വിദ്യാര്‍ത്ഥിക ള്‍ക്കുള്ള തളിയപ്പാടത്തു അബ്ദുള്ള മെമ്മോറിയല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യുന്നു. 35 വര്‍ഷത്തെ ഗള്‍ഫ് ജീവിതത്തിനു ശേഷം തിരിച്ചു പോകുന്ന ജഗദീഷ് - റോസിലി ദമ്പതികളെ ചടങ്ങില്‍ ആദരിക്കുന്നു. - സുനില്‍രാജ് കെ
- ജെ. എസ്.
|
21 October 2009
ദുബായ് പോലീസിന്റെ ഗാഡ്ജറ്റ് ; വാഹനവിവരങ്ങള്‍ എളുപ്പമാകും
പൊതുജനങ്ങള്‍ക്ക് ഏറ്റവും എളുപത്തില്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന്‍റെ ഭാഗമായാണ് ദുബായ് പോലീസ് ഗാഡ്ജറ്റ് എന്ന പേരില്‍ ഇന്‍റര്‍ നെറ്റ് മുഖേനയുള്ള സേവനം ആരംഭിച്ചിരിക്കുന്നത്. കമ്പ്യൂട്ടറിന്‍റെ ഡെസ്ക്ക് ടോപ്പില്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന ഐക്കണില്‍ നിന്ന് വാഹനത്തിന്‍റെ ഫൈനും ബ്ലാക്ക് പോയന്‍റും അടക്കമുള്ള വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണിത്.
പുതുതായി ആരംഭിച്ച ഈ സേവനം ദുബായ് പോലീസ് വെബ് സൈറ്റില്‍ പോയി സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാമെന്ന് ദുബായ് പോലീസിലെ സമീര്‍ ഐമന്‍ പറഞ്ഞു. ഗാഡ്ജറ്റ് ഐക്കണില്‍ പോയി നിങ്ങളുടെ വാഹന നമ്പര്‍, സിറ്റി, കാറ്റഗരി, പ്ലേറ്റ് കോഡ് എന്നിവ എന്‍റര്‍ ചെയ്ത് സേവ് ചെയ്താല്‍ പിന്നെ ഓട്ടോമാറ്റിക്കായി നിങ്ങളുടെ ഡെസ്ക്ക് ടോപ്പില്‍ ഈ വാഹനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കിട്ടിക്കൊണ്ടിരിക്കും. എത്ര ഫൈന്‍ ഉണ്ട് എന്നത് സംബന്ധിച്ചും ബ്ലാക്ക് പോയന്‍റുകള്‍ ഉണ്ട് എന്നും ഇതില്‍ നിന്ന് അറിയാനാവും. വാഹനത്തിന് പുതിയ ബ്ലാക്ക് പോയന്‍റ് വന്നാല്‍ ഗാഡ്ജറ്റിലെ വാഹന ഐക്കണ്‍ ചുവപ്പ് നിറത്തിലായി മാറുകയാണ് ചെയ്യുക. പൊതുജനങ്ങള്‍ക്ക് ദുബായ് പോലീസിന്‍റെ വെബ് സൈറ്റില്‍ പോകാതം തന്നെ ഏറ്റവും എളുപ്പത്തില്‍ വാഹനം സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന ഈ സംവിധാനം ഏറെ സഹായകരമാകുമെന്ന് സയീദ് ഒബൈദ് വ്യക്തമാക്കി. ദുബായ് പോലീസില്‍ നിന്നുള്ള പുതിയ നിര്‍ദേശങ്ങളും നിമയങ്ങളും സംബന്ധിച്ചുള്ള സന്ദേശങ്ങളും ഈ ഗാഡ്ജറ്റിലൂടെ ലഭിക്കും.
- സ്വന്തം ലേഖകന്‍
|
20 October 2009
ഖത്തറില്‍ പ്രതിരോധ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന്
ഖത്തറില്‍ പകര്‍ച്ചപ്പനി ഉള്‍പ്പടെയുള്ളവയ്ക്കെതിരെ കുട്ടികള്‍ക്ക് നല്‍കുന്ന പ്രതരോധ വാക്സിനേഷന്‍റെ രണ്ടാം ഘട്ടം ഇന്ന് തുടങ്ങും. ആറ് മാസം മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കാണ് രാജ്യത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ വഴി വാക്സിന്‍ നല്‍കുന്നത്. ഈ മാസം ആദ്യം നടന്ന ഒന്നാം ഘട്ടത്തില്‍ ഖത്തറിലെ സര്‍ക്കാര്‍, സ്വകാര്യ വിദ്യാലയങ്ങളിലെ മുഴുവന്‍ കുട്ടികള്‍ക്കും വാക്സിന്‍ നല്‍കുന്ന പ്രവര്‍ത്തനം നടന്നിരുന്നു. കുട്ടികള്‍ക്ക് പ്രതിരോധ വാക്സിന്‍ നല്‍കുവാനുള്ള എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും എല്ലാ വരും ഈ അവസരം പ്രയോജനപ്പെടുത്തണമെന്നും ഖത്തര്‍ ആരോഗ്യ കാര്യ സമിതി അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ഇന്ത്യന് ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ന് സൗദി അറേബ്യയില്‍
ഇന്ത്യയില്‍ നിന്നുള്ള 2800 ലധികം ഹജ്ജ് തീര്‍ത്ഥാടകര്‍ ഇന്ന് സൗദി അറേബ്യയില്‍ എത്തും. കരിപ്പൂര്‍ ഉള്‍പ്പടെ ഇന്ത്യയിലെ അഞ്ച് വിമാനത്താവളങ്ങളില്‍ നിന്നായി പത്ത് ഹജ്ജ് വിമാനങ്ങളാണ് സൗദിയില്‍ എത്തുക. ഹജ്ജ് മിഷന്‍ പ്രതിനിധികളും സൗത്ത് ഏഷ്യന്‍ മുഅസ്സസ പ്രതിനിധികളും ആദ്യ ഹജ്ജ് സംഘത്തെ സ്വീകരിക്കും.
- സ്വന്തം ലേഖകന്‍
|
ഇ വിസ്മയങ്ങളുമായി ജൈടെക്സ്
യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഐടി പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്.
കമ്പനികള്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങളെക്കുറിച്ച് വിശദീകരിക്കാനുള്ള അവസരമായിരുന്നു ഈ മേള. നിരവധി കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ഈ മേളയില്‍ പുറത്തിറക്കുകയും ചെയ്തു. മൈക്രോ സോഫ്ട് തങ്ങളുടെ ഏറ്റവും പുതിയ ഓപ്പറേറ്റിംഗ് സിസ്റ്റം വിന്‍ഡോസ് സെവന്‍ ഈ മേളയില്‍ പുറത്തിറക്കി. പുതിയ വിന്‍ഡോസ് സെവന്‍ പിസിയെക്കുറിച്ച് അറിയാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ ത്രീഡി ടെലിവിഷനുമായാണ് പാനാസോണിക് ജൈ ടെക്സിന് എത്തിയിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ കാണാനാവുന്ന ഈ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും അടുത്ത വര്‍ഷത്തോടെ മിഡില്‍ ഈസ്റ്റ് വിപണിയില്‍ ലഭ്യമാക്കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍റണി പീറ്റര്‍ പറഞ്ഞു. അള്‍ട്ര സ്ലിം പ്ലാസ്മ ടിവിയും പാനാസോണിക് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണ്‍ മോഷണം പോയാല്‍ അതിലുള്ള വിവരങ്ങള്‍ മറ്റൊരാളില്‍ എത്താതിരിക്കാനുള്ള സംവിധാനവുമായാണ് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ടെക്നോളജീസ് എന്ന കമ്പനി ഈ മേളയില്‍ എത്തിയിരിക്കുന്നത്. ഈ മൊബൈല്‍ ഫോണിലേക്ക് ഒരു എസ്.എം.എസ് മാത്രം അയച്ച് അതിലുള്ള ഡാറ്റകള്‍ ഡിലിറ്റ് ചെയ്യുകയോ ഹൈഡ് ചെയ്യുകയോ ചെയ്യാമെന്ന് റിസര്‍ച്ച് ആന്‍ഡ് ഇന്നവേഷന്‍ ടെക് നോളജീസ് സി.ഇ.ഒ നൗഷാദ് അബ്ദുല്ല വ്യക്തമാക്കി. മൊബൈല്‍ ഫോണിലെ ടാസ്ക്കുകളും കലണ്ടറുകളും മറ്റും എല്ലാ ദിവസവും ഒരു സൈറ്റിലേക്ക് ഓട്ടോമാറ്റിക്കായി അപ് ലോഡ് ചെയ്യുന്ന ഗ്ലോബല്‍ ഫോണ്‍ ബാക്കപ്പും ഈ കമ്പനി ജൈടെക്സില്‍ അവതരിപ്പിച്ചു. വിനോദത്തിനും കൂടി പ്രാധാന്യമുള്ളതായിരുന്നു ഈ ജൈടെക്സ്. ടൈറ്റാന്‍ എന്ന് പേരുള്ള ഈ യന്ത്രമനുഷ്യന്‍റെ പ്രകടനം നൂറുകണക്കിന് പേരെയാണ് ആകര്‍ഷിച്ചത്. ചുറ്റും കൂടി നിന്നവരുടെ സമീപം ചെന്ന് കുശലം പറഞ്ഞ് തുടങ്ങിയ യന്ത്ര മനുഷ്യന്‍റെ പ്രകടനം പിന്നീട് പാട്ടിലും നൃത്തത്തിലുമെത്തി. മൊബൈല്‍ ഫോണും ക്യാമറകളുമായി ചുറ്റും കൂടിയവരോട് തന്‍റെ ക്ലോസപ്പ് ചിത്രമെടുക്കാനായിരുന്നു യന്ത്രമനുഷ്യന്‍റെ നിര്‍ദേശം. ചിലരെ കളിയാക്കാനും ഈ വിരുതന്‍ മറന്നില്ല. അവസാനം യന്ത്രമനുഷ്യന്‍ കരയാനും തുടങ്ങി. കാണികള്‍ക്കിടയിലേക്ക കള്ളില്‍ നിന്ന് വെള്ളം ചീറ്റിച്ചുകൊണ്ടായിരുന്നു ഈ റോബോട്ടിന്‍റെ കരച്ചില്‍. വീണ്ടും മടങ്ങിവരും എന്ന് പറഞ്ഞു കൊണ്ടാണ് യന്ത്രമനുഷ്യന്‍ കാണികളോട് വിടപറഞ്ഞത്. ദുബായിലെ വിന്‍റേമിയ ഗാലറിയാണ് ഇത്തരത്തില്‍ സ്വയം ശ്രുതി മീട്ടുന്ന ഉപകരണങ്ങളുമായി ഈ മേളയ്ക്ക് എത്തിയത്. ക്യുആര്‍ മാജിക് എന്ന സിസ്റ്റം ഉപയോഗിച്ചാണ് ഇത് സാധ്യമാക്കുന്നതെന്ന് വിന്‍റേമിമ മാനേജിംഗ് ഡയറക്ടര്‍ ഗാഥ കനാഷ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട സിഡികള്‍ പ്ലേ ചെയ്ത് പിയാനോയും വയലിനും ഓട്ടോമാറ്റിക്കായി പ്രവര്‍ത്തിപ്പിക്കാം. സ്വയം പ്രവര്‍ത്തിക്കുമെങ്കിലും ഈ ഉപകരണങ്ങള്‍ക്ക് വില അല്‍പം കൂടും. 1,25,000 ദിര്‍ഹമാണ് വയലിന്‍റെ വില. പിയാനോയ്ക്ക് ആകട്ടെ 1,55,000 ദിര്‍ഹം നല്‍കണം. ജൈടെക്സിനോട് അനുബന്ധിച്ച് വിവിധ സെമിനാറുകളും നടന്നു. ദുബായ് എയര്‍പോര്‍ട്ട് എക്സ് പോയില്‍ ഐടി അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പ്പന മേളയായ ഷോപ്പറും സംഘടിപ്പിച്ചിരുന്നു.
- സ്വന്തം ലേഖകന്‍
|
തെരുവത്ത് രാമന്‍ അനുസ്മരണം
കോഴിക്കോട് : മലയാളത്തിലെ ആദ്യത്തെ സായാഹ്ന ദിനപത്രമായ പ്രദീപത്തിന്റെ സ്ഥാപക പത്രാധിപരും എഴുത്തുകാരനുമായ തെരുവത്ത് രാമന്‍ അന്തരിച്ചു. ഏഴ് പതിറ്റാണ്ടിലേറെ മാധ്യമ പ്രവര്‍ത്തന രംഗത്തും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തന മേഖലയിലെയും നിറ സാന്നിധ്യം ആയിരുന്ന ഇദ്ദേഹത്തിന് 92 വയസ്സായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ച് വാര്‍ധക്യ സഹജമായ സുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
തെരുവത്ത് രാമനെ ദുബായിലെ മാധ്യമ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ അനുസ്മരിക്കുന്നു. ഒക്ടോബര്‍ 24ന് വൈകീട്ട് ആറ് മണി മുതല്‍ ഒന്‍പത് മണി വരെ ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ നടക്കുന്ന അനുസ്മരണ യോഗത്തില്‍ പ്രമുഖ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകനും, മലയാള ഭാഷാ പഠന കേന്ദ്രം ഡയറക്ടറുമായ ടി. പി. ഭാസ്കര പൊതുവാള്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തും. പ്രശസ്ത പ്രവാസി കവി മധു കാനായി കൈപ്രവം രചിച്ച “രാമേട്ടന്‍” എന്ന കവിത തദവസരത്തില്‍ അദ്ദേഹം രാമേട്ടനോടുള്ള ആദര സൂചകമായി അവതരിപ്പിക്കും. സലഫി ടൈംസ് സ്വതന്ത്ര പത്രിക, ദുബായ് വായനക്കൂട്ടം, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, മലയാള സാഹിത്യ വേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് അനുസ്മരണ യോഗം സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ വിളിക്കാവുന്നതാണ്. - ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ്
- ജെ. എസ്.
|
19 October 2009
ഖത്തറില്‍ കെട്ടിട വാടക കുറയും
2010 ല്‍ ഒട്ടനവധി പാര്‍പ്പിട സമുച്ചയങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ ഖത്തറില്‍ ഒഴിഞ്ഞ് കിടക്കുന്ന പാര്‍പ്പിട സമുച്ചയങ്ങളുടെ അനുപാതം പത്ത് ശതമാനത്തില്‍ അധികമാവുമെന്ന് പഠന റിപ്പോര്‍ട്ട്.
പാര്‍പ്പിട സമുച്ചയം ഒന്നിച്ച് വാടകയ്ക്ക് കൊടുക്കുന്നതിന് പകരം ഓരോ വീടും വ്യക്തികള്‍ക്ക് കൊടുക്കുവാന്‍ കെട്ടിട ഉടമ താല്‍പര്യപ്പെടുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളുടെ വാടകയിലും കാര്യമായ ഇടിവ് ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
- സ്വന്തം ലേഖകന്‍
|
ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച മുതല്‍ സൗദി അറേബ്യയില്‍
ഇത്തവണത്തെ ഹജ്ജിനായി ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ ചൊവ്വാഴ്ച മുതല്‍ സൗദി അറേബ്യയില്‍ എത്തും. സര്‍ക്കാര്‍ ക്വാട്ടയിലെ ഹാജിമാര്‍ക്കായി നവംബര്‍ 22 വരെ 341 വിമാനങ്ങളാണ് സര്‍വീസ് നടത്തുക. ഓരോ ദിവസവും ഇന്ത്യയില്‍ നിന്നുള്ള നാലായിരത്തോളം തീര്‍ത്ഥാടകര്‍ സൗദിയില്‍ എത്തും.
- സ്വന്തം ലേഖകന്‍
|
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനം ദുബായില്‍
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ദുബായില്‍ ആരംഭിച്ചു. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രദര്‍ശകരാണ് മേളയ്ക്ക് എത്തിയിരിക്കുന്നത്.
യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐടി പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ 3000 ത്തില്‍ അധികം കമ്പനികള്‍ പങ്കെടുക്കുന്നുണ്ട്. ഇന്ത്യയടക്കം 65 രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികളാണ് ജൈടെക്സിന് എത്തിയിരിക്കുന്നത്. മൈക്രോ സോഫ്ട് തങ്ങളുടെ ഏറ്റവും പുതിയ വിന്‍ഡോസ് സെവന്‍ ഈ മേളയില്‍ പുറത്തിറക്കി. പുതിയ വിന്‍ഡോസ് സെവന്‍ പിസിയെ ക്കുറിച്ച് അറിയാന്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ലോകത്തിലെ ആദ്യത്തെ ത്രീഡി ടെലിവിഷ നുമായാണ് പാനാസോണിക് ജൈ ടെക്സിന് എത്തിയിരിക്കുന്നത്. ത്രിമാന ചിത്രങ്ങള്‍ കാണാനാവുന്ന ഈ ടെലിവിഷനും അനുബന്ധ ഉപകരണങ്ങളും ആറ് മാസത്തിനകം മിഡില്‍ ഈസ്റ്റ് വിപണിയില്‍ ലഭ്യമാക്കുമെന്ന് അസോസിയേറ്റ് ഡയറക്ടര്‍ ആന്‍റണി പീറ്റര്‍ പറഞ്ഞു. അള്‍ട്ര സ്ലിം പ്ലാസ്മ ടിവിയും പാനാസോണിക് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട്. ജൈ ടെക്സിനോട് അനുബന്ധിച്ച് ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയില്‍ ഐടി അനുബന്ധ ഉത്പന്നങ്ങളുടെ വില്‍പ്പന മേളയായ ഷോപ്പറും സംഘടിപ്പിച്ചിട്ടുണ്ട്. Labels: dubai
- സ്വന്തം ലേഖകന്‍
|
18 October 2009
ട്രാന്‍സ് പോര്‍ട്ടേഷന്‍ പദ്ധതിക്ക് സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി അംഗീകാരം
ഇത്തവണത്തെ ഹജ്ജിനുള്ള ട്രാന്‍സ് പോര്‍ട്ടേഷന്‍ പദ്ധതിക്ക് സൗദി ഹജ്ജ് മന്ത്രി ഫുആദ് അല്‍ ഫാര്‍സി അംഗീകാരം നല്‍കി. പദ്ധതിപ്രകാരം വിദേശ തീര്‍ത്ഥാടകര്‍ക്ക് സഞ്ചരിക്കാനായി 19,501 ബസുകളുണ്ടാവും. ആകെ ഒന്‍പത് ലക്ഷത്തി അഞ്ഞൂറ്റി നാല്‍പ്പത്തിമൂന്ന് സീറ്റുകളുള്ള ഈ ബസുകളില്‍ പതിനാറര ലക്ഷം തീര്‍ത്ഥാടകര്‍ക്ക് യാത്ര ചെയ്യാനാവും. ഇതിന് പുറമേ അത്യാവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കാന്‍ 300 ബസുകള്‍ വേറെയും തയ്യാറാക്കും. ജിദ്ദ-മക്ക-മദീന നഗരങ്ങളിലേക്കാണ് ഈ ബസുകളില്‍ യാത്രാ സൗകര്യം ഒരുക്കുക.
- സ്വന്തം ലേഖകന്‍
|
ഫുജൈറ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഫുജൈറ ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 14 വരെയാണ് ചാമ്പ്യന്‍ഷിപ്പ്. വിവിധ വിഭാഗങ്ങളിലായി നടത്തുന്ന മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 470 8475 എന്ന നമ്പറില്‍ വിളിക്കണം
- സ്വന്തം ലേഖകന്‍
|
ഓണ്‍ലൈന്‍ ട്യൂഷന്‍
പ്ലാനറ്റ് ട്യൂട്ടര്‍ ലേണിംഗ് സൊലൂഷ്യന്‍സ് ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളുമായി സഹകരിച്ച് ഓണ്‍ലൈന്‍ ട്യൂഷന്‍ സംഘടിപ്പിക്കുന്നു. ആറാം ക്ലാസ് മുതല്‍ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കാണ് ട്യൂഷന്‍. സി.ബി.എസ്.ഇ സിലബസിലായിരിക്കും ക്ലാസുകളെന്ന് കമ്പനി വക്താക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെടണമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ചൂണ്ട് വിരല്‍ മാഗസിന്‍റെ പ്രകാശനവും സാംസ്കാരിക സമ്മേളനവും
ഖത്തറിലെ ഇസ്ലാമിക് യൂത്ത് അസോസിയേഷന്‍ പുറത്തിറക്കുന്ന ചൂണ്ട് വിരല്‍ മാഗസിന്‍റെ പ്രകാശനവും സാംസ്കാരിക സമ്മേളനവും ഈ മാസം 23 ന് നടക്കും. ദോഹയിലെ ശാന്തിനികേതന്‍ ഇന്ത്യന്‍ സ്കൂളില്‍ നടക്കുന്ന ചടങ്ങ് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ ഉദ്ഘാടനം ചെയ്യും. മാഗസിന്‍ പ്രകാശനം പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എം.ഡി നാലപ്പാട് നിര്‍വഹിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ന്യൂ ഇന്ത്യന്‍ സ്കൂള്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് എക്സിബിഷന്‍
ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂള്‍ സയന്‍സ് ആന്‍ഡ് ആര്‍ട്സ് എക്സിബിഷന്‍ സംഘടിപ്പിച്ചു. മാനേജര്‍ വി.എം ഷാനവാസ് ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് മുഖ്യാതിഥി ആയിരുന്നു. പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ജി. ബൈജു പ്രസംഗിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ വിവിധ മോഡലുകളും വര്‍ക്കിംഗ് പ്രൊജക്ടുകളും പ്രദര്‍ശനത്തിന് ഉണ്ടായിരുന്നു.
- സ്വന്തം ലേഖകന്‍
|
മദീനയിലെ വ്യവസായ മേഖലയില്‍ ഈ വര്‍ഷം 300 കോടി റിയാലിന്‍റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്.
ഹജ്ജ്-ഉംറ തീര്‍ത്ഥാടരുടെ എണ്ണം കുറയുന്നത് കാരണം മദീനയിലെ വ്യവസായ മേഖലയില്‍ ഈ വര്‍ഷം 300 കോടി റിയാലിന്‍റെ സാമ്പത്തിക നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. നഷ്ടം നികത്താന്‍ രാജ്യങ്ങളുടെ ഹജ്ജ് ക്വാട്ട വര്‍ധിപ്പിക്കണമെന്നും ഉംറ സീസണ്‍ കാലാവധി വര്‍ധിപ്പിക്കണമെന്നുള്ള നിര്‍ദേശങ്ങള്‍ നിക്ഷേപകരുടെ യോഗത്തില്‍ ഉയര്‍ന്ന് വന്നു.
- സ്വന്തം ലേഖകന്‍
|
മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ നാളെ
ദുബായ് മാര്‍ത്തോമാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ നാളെ തുടങ്ങും. ഹോളി ട്രിനിറ്റി കമ്യൂണിറ്റി ഹാളില്‍ എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 10 വരെയാണ് കണ്‍വന്‍ഷന്‍. മാര്‍ത്തോമാ സഭ കോട്ടയം-കൊച്ചി ഭദ്രാസനദ്ധ്യക്ഷന്‍ ഡോ.യുയാക്കിം മാര്‍ കൂറിലോസ് എപ്പിസ്കോപ്പാ മുഖ്യാതിഥി ആയിരിക്കും. റവ. ഡോ. പി.പി തോമസ് മുഖ്യപ്രഭാഷണം നടത്തും. റവ.വി. കുഞ്ഞുകോശി, റവ.ജോണ്‍ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുക്കും. കണ്‍വന്‍ഷന്‍ 21 വരെ നീളും.
- സ്വന്തം ലേഖകന്‍
|
17 October 2009
ഷാര്‍ജയില്‍ സൌജന്യ യോഗ
യു.എ.ഇ യിലും മറ്റ് രാജ്യങ്ങളിലും പ്രവര്‍ത്തിക്കുന്ന
ഫ്രണ്ട്സ് ഓഫ് യോഗ , ഷാരജ സായാഹ്ന ശാഖയുടെ മൂന്നാം വാര്‍ഷിക ആഘോഷം പാം ഒയാസീസ് പാര്‍ക്കില്‍ നടന്നു. 325 ല്‍ പരം അംഗങ്ങള്‍ പങ്കെടുത്തു. ചടങ്ങില്‍ പ്രധാന പരിശീലകന്‍ അഗ്സ്റ്റില്‍ ജോസഫ്, ഗുരുജി മാധവന്‍, സുമന്‍ സുനേജ തുടങ്ങിയവര്‍ സംസാരിച്ചു. ഷാര്‍ജയില്‍ ഇത്തിഹാദ് പാര്‍ക്കിലും, കോര്‍ണീഷിലും രാവിലെ 5 മണിക്കും വൈകുന്നേരം 7 . 30നുമാണ്‍ സൌജന്യ യോഗ ക്ല്സുകള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 738 39 06 എന്ന നമ്പറില്‍ ബന്ധപ്പെടണം
- സ്വന്തം ലേഖകന്‍
|
യു.എ.ഇ എക്സ്ചേഞ്ച് ജീവനക്കാര്‍ ഇന്ന് രാവിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞയെടുക്കും.
ബഹ്റൈനിലെ യു.എ.ഇ എക്സ്ചേഞ്ച് ജീവനക്കാര്‍ ഇന്ന് രാവിലെ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പ്രതിജ്ഞയെടുക്കും. ലോകമെമ്പാടുമുള്ള ദാരിദ്ര്യമനുഭവിക്കുന്ന ജനങ്ങളെ 2015 ആകുമ്പോഴേയ്ക്കും ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റുന്നതിന് ഐക്യരാഷ്ട സഭയുടെ നേതൃത്വത്തില്‍ നടക്കുന്ന നീക്കവുമായി സഹകരിച്ചാണ് ഇത്.
യു.എന്നിന്‍റെ ബഹ്റൈന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇത്. രാവിലെ 9.30 നാണ് പ്രതിജ്ഞ. വിവിധ രാജ്യങ്ങളിലെ 6500 ഓളം യു.എ.ഇ എക്സ്ചേഞ്ച് ജീവനക്കാര്‍ ഇതേസമയം പ്രതിജ്ഞ ചെയ്യുമെന്ന് യു.എ,ഇ എക്സ്ചേഞ്ച് ബഹ്റൈന്‍ കണ്‍ട്രി മാനേജര്‍ സന്തോഷ് നായര്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
ഒമാനില്‍ തങ്ങുന്ന വിദേശികള്‍ക്കായുള്ള തെരച്ചില്‍
മതിയായ രേഖകളില്ലാതെ ഒമാനില്‍ തങ്ങുന്ന വിദേശികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ റൂവിയിലെ ഹമരിയായില്‍ നടന്ന തെരച്ചിലില്‍ 72 ഓളം ഇന്ത്യക്കാര്‍ പിടിയിലായി.
മതിയായ രേഖകള്‍ ഇല്ലാത്ത 250 ഓളം ഇന്ത്യക്കാര്‍ ഒമാനിലെ വിവിധ ജയിലുകളില്‍ ഉള്ളതായി മസ്കറ്റ് ഇന്ത്യന്‍ എംബസി അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
എച്ച് വണ്‍ എന്‍ വണ്‍ പനി ഭീതി ; ഹോട്ടലുകള്‍ക്ക് 70 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍
എച്ച് വണ്‍ എന്‍ വണ്‍ പനി ഭീതി മൂലം ഇത്തവണത്തെ ഹജ്ജ് വേളയില്‍ മക്കയിലും മദീനയിലുമുള്ള ഹോട്ടലുകള്‍ക്ക് 70 ശതമാനം വരെ നഷ്ടമുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
പല രാജ്യളും ഇത്തവണ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടൂനീഷ്യ പൂര്‍ണമായും ഹാജിമാര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തുമെന്നാണ് സൂചന. ടൂണീഷ്യയെ പിന്തുടര്‍ന്ന് മറ്റു ചില രാജ്യങ്ങളും തീര്‍ത്ഥാടകര്‍ക്ക് പൂര്‍ണമായും വിലക്കേര്‍പ്പെടുത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഇറാഖ്, ഇറാന്‍, ഈജിപ്റ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും സാധാരണ എത്താറുള്ള തീര്‍ത്ഥാടകരുടെ 30 ശതമാനം മാത്രമേ ഇത്തവണ ഹജ്ജ് നിര്‍വ്വഹിക്കുകയുള്ളു എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ റമദാനില്‍ തീര്‍ത്ഥാടകരുടെ എണ്ണം കുറഞ്ഞതുമൂലം വ്യാപാര സ്ഥാപനങ്ങള്‍ക്ക് 100 കോടി റിയാലിന്‍റെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് കണക്ക്. ........
- സ്വന്തം ലേഖകന്‍
|
ഹറമൈന്‍ ട്രെയ്ന്‍ പ്രോജക്ടിന്‍റെ റൂട്ട്
ജിദ്ദാ, മക്ക, മദീനാ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഹറമൈന്‍ ട്രെയ്ന്‍ പ്രോജക്ടിന്‍റെ റൂട്ട് തീരുമാനിച്ചു. മക്കയിലെ റുസൈഫയിലുള്ള മൂന്നാമത്തെ റിംഗ് റോഡില്‍ നിന്നാണ് ട്രെയ്ന്‍ ഗതാഗതം ആരംഭിക്കുക.
ബഹ്റ, ജിദ്ദയിലെ ഖുവൈസ, സുലൈമാനിയയിലെ അബ്റഖ് അല്‍ റുഖാമ തുടങ്ങിയ സ്ഥലങ്ങളിലൂടെയാണ് ട്രെയ്ന്‍ മദീനയിലെത്തുക. ഹറമൈന്‍ റെയില്‍പാത നിര്‍മാണത്തിന്‍റെ ആദ്യ ഘട്ടം 2012 ഏപ്രില്‍ മാസത്തിലും രണ്ടാം ഘട്ടം അതേ വര്‍ഷം മെയ് മാസത്തിലും പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
മികച്ച റേഡിയോ ശ്രോതാവിന് പുരസ്ക്കാരം
ദുബായ് : സലഫി ടൈംസ് വായനക്കൂട്ടം സഹൃദയ പുരസ്ക്കാരം 09 മികച്ച റേഡിയോ ശ്രോതാവിനുള്ള പുരസ്ക്കാരം ശ്രീ ജനാര്‍ദ്ദനന്‍ പഴയങ്ങാടി അല്‍ ഹബ്തൂര്‍ ലെയ്ടണ്‍ ഗ്രൂപ്പിലെ എസ്റ്റിമേഷന്‍ ഡയറക്ടര്‍ ശ്രീ സയിദ് അജ്ലാല്‍ ഹൈദറില്‍ നിന്നും ഏറ്റു വാങ്ങി. സലഫി ടൈംസ് അസോസിയേറ്റ് എഡിറ്റര്‍ സി. എച്ച്. അഹമദ് കുറ്റ്‌യാടി, കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി എന്നിവര്‍ സന്നിഹിതരായിരുന്നു.
പൊന്നാടയും, ആദര ഫലകവും, മികവിനുള്ള സാക്ഷ്യപത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സലഫി ടൈംസിന്റെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പുരസ്ക്കാരം നല്‍കിയത്. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റത്തിന്റെ സഹകരണത്തോടെ, നാട്ടിലും ഗള്‍ഫ് നാടുകളിലും വിവിധ സാമൂഹ്യ സാംസ്ക്കാരിക സേവന പരിപാടികളോടെ ഈ വര്‍ഷം വായനാ വര്‍ഷമായി ആചരിക്കുന്നു. Labels: associations, awards
- ജെ. എസ്.
|
16 October 2009
ജെ.ഐ.സി. മീഡിയ അക്കാദമി ഉദ്ഘാടനം
ജിദ്ദ : ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ആഭിമുഖ്യത്തിലുള്ള മീഡിയ അക്കാദമിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 16 വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ബഗ്ദാദിയ്യ ദാറുസ്സലാം ഓഡിറ്റോറിയത്തില്‍ നടന്നു. ജിദ്ദയിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന അഭിരുചിയുള്ള പ്രവാസി മലയാളികളെ ദൃശ്യ - അച്ചടി മാധ്യമങ്ങളില്‍ ജോലി ചെയ്യാന്‍ പ്രാപ്തരാക്കി മാറ്റാനുള്ളതാണ് ഹൃസ്വ കാല കോഴ്സ്. ഇസ്‍ലാമിക പ്രബോധന രംഗത്ത് പത്ത് വര്‍ഷം പൂര്‍ത്തീ കരിക്കുന്ന ജിദ്ദ ഇസ്‍ലാമിക് സെന്‍ററിന്‍റെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദശ വാര്‍ഷികാ ഘോഷ പരിപാടിയുടെ ഭാഗമായി ആരംഭിക്കുന്ന പത്ത് പഠന കോഴ്സുകളി ലൊന്നാണിത്. ഇംഗ്ലീഷ് മലയാള പത്ര പ്രവര്‍ത്തന രംഗത്ത് ഇന്ത്യയിലും വിദേശത്തും പ്രാഗത്ഭ്യം തെളിയിച്ച സി. ഒ. ടി. അസീസാണ് അക്കാദമി ഡയറക്ടര്‍ . മീഡിയ അക്കാദമിയില്‍ ജേണലിസം ക്ലാസ് ഈ മാസം 23 വെള്ളിയാഴ്‌ച്ച മുതല്‍ ആരംഭിക്കുമെന്നും താല്‍പര്യമുള്ളവര്‍ 6041721, 0508028087 എന്നീ നമ്പറുകളില്‍ പേര് രജിസ്റ്റര്‍ ചെയ്യേണ്ട താണെന്നും ജെ. ഐ. സി. മീഡിയ വിഭാഗം കണ്‍വീനര്‍ അറിയിച്ചു. - ഉബൈദുല്ല റഹ്‌മാനി, കൊമ്പംകല്ല് Labels: associations, saudi
- ജെ. എസ്.
|
15 October 2009
ഈ ആഴ്‌ച്ചയിലെ പരിപാടികള്‍
അബുദാബി കല അബുദാബിയുടെ ഓണം ഈദ് ആഘോഷങ്ങള്‍ കല അബുദാബിയുടെ ഓണം ഈദ് ആഘോഷങ്ങള്‍ അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ അരങ്ങേറുന്നു. ഒക്ടോബര്‍ 15 വ്യഴാഴ്ച രാത്രി 8 മണിക്ക് കെ. എസ്. സി. മിനി ഹാളില്‍ നടക്കുന്ന പരിപാടികളില്‍ ചെണ്ട മേളം, പുലിക്കളി, ഓണപ്പാട്ട്, ഒപ്പന, കേരള നടനം, തിരുവാതിരക്കളി, വിവിധ നൃത്തങ്ങള്‍, ചിത്രീകരണം എന്നിവ ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ ദീപാവലി ആഘോഷങ്ങള്‍ അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴര മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലാണ് പരിപാടി. ഇതിനോടനുബന്ധിച്ച് തെയ്യങ്ങളുടെ അപൂര്‍വ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ത്യന്‍ ക്ലാസിക്കല്‍ ആന്‍ഡ് ഫോക്ക് ഡാന്‍സ് മത്സരം കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ഇന്ത്യന്‍ കെ.എസ്.എ ഗ്രൂപ്പ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിങ്ങും ഇന്ത്യന്‍ ക്ലാസിക്കല്‍ ആന്‍ഡ് ഫോക്ക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ 15 മുതലാണ് മത്സരങ്ങള്‍ അരങ്ങേറുക. ഷാര്‍ജ ശ്രീകേരള വര്‍മ്മ കോളേജ് കൂട്ടായ്മ ഓണാഘോഷം തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബിലാണ് ആഘോഷ പരിപാടികള്‍. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 276 8084 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം. അല്‍ഐന്‍ അലൈനില്‍ ഫുട്ബോള്‍ ടൂര്ണ്ണമെന്റ് അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഏകദിന ഇന്‍റര്‍ യു.എ.ഇ ഫുട് ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഒക്റ്റോബര്‍ 16 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഐ. എസ്. സി ഇന്‍ഡോര്‍ ഗ്രൗണ്ടിലാണ് മത്സരം. യു.എ.ഇയിലെ 12 പ്രമുഖ ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുക്കുക. ഉംഅല്‍ക്വൈന്‍ ഉംഅല്‍ക്വൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം ഉംഅല്‍ക്വൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ചയാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- ജെ. എസ്.
|
കലയുടെ ഓണം വരുന്നു
കല അബുദാബി വിവിധ കലാപരിപാടികളോടെ ഈദ്-ഓണം ആഘോഷിക്കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ വ്യാഴാഴ്ച വൈകുന്നേരം എട്ട് മുതലാണ് അഘോഷ പരിപാടികള്‍.
- സ്വന്തം ലേഖകന്‍
|
റാന്നിക്കാരുടെ ഓണം
യു.എ.ഇയിലെ റാന്നി അസോസിയേഷന്‍റെ ഓണാഘോഷം ദുബായില്‍ നടന്നു. ഖിസൈസ് റോയല് പാലസ് ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടിയില്‍ ഏഷ്യാനെറ്റിലെ കുഴൂര്‍ വിത്സണ്‍, യു.എ.ഇ എക്സ് ചേഞ്ചിലെ ഗോപകുമാര്‍, രാധാകൃഷ്ണന്‍ വെണ്ടോത്ര, ഫിലിപ്പ് ചെത്തോങ്കര, ജോയ് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്‍റ് പ്രകാശ് രാജ് അധ്യക്ഷനായിരുന്നു. ഓണസദ്യയും കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ഗള്‍ഫില്‍ തീവണ്ടി വരുന്നു
ജി.സി.സി രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിച്ചുകൊണ്ട് തീവണ്ടി സര്‍വീസ് 2017 ല്‍ ആരംഭിക്കും. 2000 കിലോമീറ്ററായിരിക്കും പാതയുടെ ദൈര്‍ഘ്യം.
- സ്വന്തം ലേഖകന്‍
|
ശ്രീ കേരള വര്‍മ്മ കോളജ് പൊന്നോണം 2009
ഷാര്‍ജ : തൃശ്ശൂര്‍ ശ്രീ കേരള വര്‍മ്മ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഘടനയുടെ യു.എ.ഇ. ചാപ്റ്റര്‍ ഓണാഘോഷമായ “പൊന്നോണം 2009” ഷാര്‍ജയില്‍ ഒക്ടോബര്‍ 16ന് നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബ്ബില്‍ രാവിലെ 11:30ന് ഓണ സദ്യയോടെയാണ് പരിപാടികള്‍ ആരംഭിക്കുന്നത്. ഓണ സദ്യയെ തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന ചടങ്ങില്‍ വ്യവസായ പ്രമുഖനും സണ്‍ ഗ്രൂപ്പ് ചെയര്‍ മാനുമായ സുന്ദര്‍ മേനോന്‍ മുഖ്യ അതിഥി ആയിരിക്കും. അക്കാഫ് പ്രസിഡണ്ട് പോള്‍ ടി. ജോസഫ്, ജന. സെക്രട്ടറി അജീഷ് നായര്‍ എന്നിവര്‍ക്ക് പുറമെ ശ്രീ കേരള വര്‍മ്മ കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ മുന്‍ പ്രസിഡണ്ടുമാരും വിശിഷ്ട അതിഥികളായി പങ്കെടുക്കും.
ഓണാഘോഷത്തിന് കൊഴുപ്പേകാന്‍ രംഗ പൂജ, ചെണ്ട മേളം, ഫ്യൂഷ്യന്‍ സംഗീതം, ശാസ്ത്രീയ നൃത്തം, സിനിമാറ്റിക് നൃത്തം, ഗാനമേള എന്നിവ ഉണ്ടായിരിക്കും. എല്ലാ അംഗങ്ങളും കുടുംബ സമേതം പരമ്പരാഗത കേരളീയ വേഷത്തില്‍ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. - സി.എ. മധുസൂദനന്‍ പി., ദുബായ് Labels: associations, expat, sharjah, uae
- ജെ. എസ്.
|
മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സണ്‍ഡേ സ്കൂള്‍ തുറക്കുന്നു
അബുദാബിയിലെ 27 ക്രിസ്തീയ സഭാ വിഭാഗങ്ങള്‍ ചേര്‍ന്നുള്ള ഐക്യ വേദിയായ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍(M.C.C.) നടത്തുന്ന സണ്‍ഡേ സ്കൂള്‍, വേനല്‍ അവധിക്കു ശേഷം ഒക്ടോബര്‍ 16 വെള്ളിയാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തനം ആരംഭിക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ പന്ത്രണ്ടു ക്ലാസ്സു കളിലായി മുന്നൂറ്റി അന്‍പതോളം കുട്ടികള്‍ പഠിക്കുന്ന സണ്‍ഡേ സ്കൂള്‍, എല്ലാ വെള്ളി യാഴ്‌ച്ചകളിലും രാവിലെ ഒന്‍പതു മുതല്‍ പത്തര വരേയും, എം. സി. സി. സുവിശേഷ യോഗം രാത്രി എട്ടു മുതല്‍ പത്തു മണി വരേയും ഇവിടെ നടന്നു വരുന്നു. രക്ഷിതാക്കള്‍ കൃത്യ സമയത്തു തന്നെ കുട്ടികളെ ക്ലാസ്സുകളില്‍ എത്തിക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
(വിവരങ്ങള്‍ക്ക്: രാജന്‍ തറയശ്ശേരി 050 411 66 53) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi
- ജെ. എസ്.
|
14 October 2009
ഇന്ത്യന് ക്ലാസിക്കല്‍ ആന്‍ഡ് ഫോക്ക് ഡാന്‍സ് മത്സരം
കേരള ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയും ഇന്ത്യന്‍ കെ.എസ്.എ ഗ്രൂപ്പ് ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിങ്ങും ഇന്ത്യന്‍ ക്ലാസിക്കല്‍ ആന്‍ഡ് ഫോക്ക് ഡാന്‍സ് മത്സരം സംഘടിപ്പിക്കുന്നു. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ 15 മുതലാണ് മത്സരങ്ങള്‍ അരങ്ങേറുക.
- സ്വന്തം ലേഖകന്‍
|
അല് ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
ബഹ്റിന്‍ കേരളീയ സമാജം വനിതാ വിംഗ് അല്‍ ഹിലാല്‍ ആശുപത്രിയുമായി സഹകരിച്ച് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. പുകവലിയുടെ ദോഷങ്ങളെക്കുറിച്ച് ക്ലാസും ഇതോടനുബന്ധിച്ച് നടത്തി.
- സ്വന്തം ലേഖകന്‍
|
സൗദി ആരോഗ്യ മന്ത്രാലയം 6000 ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയ്തു
എച്ച് 1 എന്‍ 1 പനി ഭീതിയുടെ പശ്ചാത്തലത്തില്‍ സൗദി ആരോഗ്യ മന്ത്രാലയം 6000 ജീവനക്കാരെ പുതുതായി റിക്രൂട്ട് ചെയ്തു. ബ്രിട്ടന്‍, അയര്‍ലന്‍ഡ്, നൈജീരിയ, അസര്‍ബൈജാന്‍, സൗത്ത് ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റ് പാരാമെഡിക്കല്‍ സ്റ്റാഫ് തുടങ്ങിയവരെയാണ് ഇപ്പോള്‍ ആരോഗ്യ മന്ത്രാലയം റിക്രൂട്ട് ചെയ്തത്.
ആദ്യമായാണ് ഇത്രയധികം പേരെ മന്ത്രാലയം ഒരുമിച്ച് റിക്രൂട്ട് ചെയ്യുന്നത്. 100 ഡോക്ടര്‍മാരേയും, 2000 നഴ്സുമാരേയും സൗദിയിലെ വിവിധ ആശുപത്രികളില്‍ നിയമിച്ചു കഴിഞ്ഞു.
- സ്വന്തം ലേഖകന്‍
|
ജിദ്ദയിലെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസ്
എച്ച് 1 എന്‍ 1 പനിയുടെ പേരില്‍ വര്‍ധിച്ചു വരുന്ന ഭീതി നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സൗദി ആരോഗ്യ മന്ത്രാലയത്തിന്‍റെ ആഭിമുഖ്യത്തില്‍ ജിദ്ദയിലെ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ക്ക് പരിശീലന ക്ലാസ് സംഘടിപ്പിച്ചു.
ഡോ. ആദില്‍ തുകിസ്ഥാനി, ഡോ. സുലഫാഹ് താരിഖ് എന്നിവര്‍ ക്ലാസെടുത്തു.
- സ്വന്തം ലേഖകന്‍
|
സൌദിയില്‍ എത്തിയ മലയാളിയെ തിരിച്ചയച്ചു
അവധി കഴിഞ്ഞ് സൗദിയില്‍ തിരിച്ചെത്തിയ മലയാളിയെ സ്പോണ്‍സര്‍ വിസ റദ്ദാക്കിയത് മൂലം വിമാനത്താവളത്തില്‍ നിന്ന് നാട്ടിലേക്ക് തിരിച്ച് കയറ്റി വിട്ടു. തൃശൂര്‍ കേച്ചേരി സ്വദേശി ഷൗക്കത്തലിക്കാണ് ഈ ദുരനുഭവം ഉണ്ടായത്. റിയാദില്‍ രണ്ട് വര്‍ഷം വീട്ടു ഡ്രൈവറായി ജോലി ചെയ്ത ഷൗക്കത്തലി രണ്ട് മാസത്തെ അവധി കഴിഞ്ഞ് എയര്‍ ഇന്ത്യാ വിമാനത്തില്‍ റിയാദ് വിമാനത്താവളത്തില്‍ തിരിച്ചെത്തിയപ്പോഴാണ് വിസ റദ്ദ് ചെയ്ത വിവരം അറിയുന്നത്. കഴിഞ്ഞ ദിവസം മുംബൈയിലേക്കുള്ള എയര്‍ ഇന്ത്യാ വിമാനത്തില്‍ ഇദ്ദേഹത്തെ തിരിച്ചയച്ചു. നാട്ടില്‍ നിന്ന് പുറപ്പെടുന്നതിന് മുമ്പ് സ്പോണ്‍സറുമായി ബന്ധപ്പെട്ടപ്പോള്‍ തന്നോട് തിരിച്ചു വരാന്‍ ആവശ്യപ്പെട്ടതായി ഷൗക്കത്തലി പറഞ്ഞു.
ഇന്നലെ രാവിലെ നെടുമ്പാശേരിയില്‍ എത്തിയ ഷൗക്കത്തലിയില്‍ നിന്നും ടിക്കറ്റ് നിരക്കായും പിഴയായും എയര്‍ ഇന്ത്യാ അധികൃതര്‍ വന്‍ തുക ഈടാക്കിയതായും പരാതിയുണ്ട്.
- സ്വന്തം ലേഖകന്‍
|
അലൈനില്‍ ഫുട്ബോള്‍ ടൂര്ണ്ണമെന്റ്
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഏകദിന ഇന്‍റര്‍ യു.എ.ഇ ഫുട് ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ ഐ.എസ്.സി ഇന്‍ഡോര്‍ ഗ്രൗണ്ടിലാണ് മത്സരം. യു.എ.ഇയിലെ 12 പ്രമുഖ ക്ലബുകളാണ് മത്സരത്തില്‍ പങ്കെടുക്കുക.
- സ്വന്തം ലേഖകന്‍
|
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ സ്കൂള്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് പ്രദര്‍ശനം സംഘടിപ്പിക്കുന്നു. അടുത്ത വ്യാഴാഴ്ചയാണ് പ്രദര്‍ശനം. ഇതിനോടനുബന്ധിച്ച് വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ഖത്തറില്‍ മാധ്യമശില്‍പ്പശാല ആരംഭിച്ചു
ഖത്തറിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍ററും ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല ആരംഭിച്ചു. ശില്പശാല നാല് ദിവസം നീണ്ടു നില്‍ക്കും. അഷ്റഫ് തൂണേരി, പ്രദീപ് എം. മേനോന്‍ തുടങ്ങിയവര്‍ ക്ലാസെടുത്തു.
- സ്വന്തം ലേഖകന്‍
|
ദോഹയില്‍ അഗ്നിബാധ
ദോഹയിലെ സൂഖ് പാലക്ക് സമീപം ഉണ്ടായ അഗ്നിബാധയില്‍ പതിനഞ്ചോളം കടകള്‍ കത്തി നശിച്ചു. രാവിലെ പതിനൊന്നോടെയാണ് തീപിടുത്തമുണ്ടായത്. കത്തി നശിച്ച കടകളില്‍ മിക്കവയും മലയാളികളുടേതാണ്.
ഒരു കടയുടെ എയര്‍ കണ്ടീഷനില്‍ നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്ത കാരണമെന്നാണ് പ്രാധമിക നിഗമനം.
- സ്വന്തം ലേഖകന്‍
|
അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ ദീപാവലി ആഘോഷങ്ങള്‍
അബുദാബി ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നൃത്ത രൂപങ്ങള്‍ അവതരിപ്പിക്കും. അടുത്ത വെള്ളിയാഴ്ച വൈകുന്നേരം ഏഴര മുതല്‍ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലാണ് പരിപാടി. ഇതിനോടനുബന്ധിച്ച് തെയ്യങ്ങളുടെ അപൂര്‍വ ഫോട്ടോ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
7500 കിലോഗ്രാം തൂക്കമുള്ള സോപ്പ് ദുബായില്‍; ആര് കുളിക്കും?
ദുബായ് : ലോകത്തിലെ ഏറ്റവും വലിയ സോപ്പ് ദുബായില്‍ നിര്‍മ്മിക്കുന്നു. 7500 കിലോഗ്രാമായിരിക്കും ഈ സോപ്പിന്‍റെ തൂക്കം.
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിക്കാവുന്ന വമ്പന്‍ സോപ്പ് നിര്‍മ്മിക്കുന്നത്. 7500 കിലോഗ്രാമായിരിക്കും ഈ സോപ്പിന്‍റെ തൂക്കം. ദുബായ് ഇന്‍വസ്റ്റ് മെന്‍റ് പാര്‍ക്കിലെ വിവിഎഫ് ഗ്രൂപ്പാണ് ഭീമന്‍ സോപ്പ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. കമ്പനിയുടെ ഏറ്റവും പുതിയ ജോ ക്രീം സോപ്പിന്‍റെ പുറത്തിറക്കലിനോട് അനുബന്ധിച്ചാണ് അധികൃതര്‍ ഇക്കാര്യം വിശദീകരിച്ചത്. സുതാര്യമായ സോപ്പായിരിക്കും നിര്‍മ്മിക്കുകയെന്ന് വിവിഎഫ് ഗ്രൂപ്പ് സീനിയര്‍ വൈസ് പ്രസിഡന്‍റ് ജോസ് മാത്യു പറഞ്ഞു. സോപ്പ് നിര്‍മ്മാണത്തിനായി ഒരു മാസത്തോളം സമയമെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നവംബര്‍ അവസാനത്തോടെ നിര്‍മ്മാണം ആരംഭിക്കാനാണ് പദ്ധതി. ഭീമന്‍ സോപ്പ് നിര്‍മ്മാണത്തിനായുള്ള വമ്പന്‍ അച്ച് ഇന്ത്യയില്‍ നിര്‍മ്മിച്ച് ദുബായില്‍ എത്തിക്കുകയാണ് ചെയ്യുക. 20 ലക്ഷം രൂപയാണ് ഈ സോപ്പിന്‍റെ നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. Labels: dubai
- സ്വന്തം ലേഖകന്‍
|
13 October 2009
ഹജ്ജ് സേവനങ്ങള്‍ക്കായി ആയിരത്തോളം വളണ്ടിയര്‍മാരെ അയയ്ക്കാന്‍ തീരുമാനം
ഈ വര്‍ഷത്തെ ഹജ്ജ് സേവനങ്ങള്‍ക്കായി ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ആയിരത്തോളം വളണ്ടിയര്‍മാരെ അയയ്ക്കാന്‍ സംഘടന തീരുമാനിച്ചു. മക്ക, മദീന, മീന തുടങ്ങിയ സ്ഥലങ്ങളിലാണ് ഇവരുടെ സേവനം ലഭ്യമാക്കുക. രോഗികളായ തീര്‍ത്ഥാടകര്‍ക്ക് വൈദ്യ സഹായം നല്‍കുക, വഴി തെറ്റുന്ന തീര്‍ത്ഥാടകരെ യഥാസ്ഥാനത്തെത്തിക്കുക തുടങ്ങിയവയാണ് പ്രധാനമായും ഫോറത്തിന് കീഴില്‍ വരുന്ന സേവനങ്ങള്‍.
- സ്വന്തം ലേഖകന്‍
|
ചിറയിന്‍ കീഴ് ആഘോഷം
ചിറയിന്‍കീഴ് താലൂക്ക് വെല്‍ഫെയര്‍ അസോസിയേഷന്‍റെ ഓണം-ഈദ് സംഗമം അജ്മാന്‍ ഹോളിഡേ ഹോട്ടലില്‍ നടന്നു. ഏഷ്യാനെറ്റിലെ ചന്ദ്രസേനന്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വര്‍ക്കല സത്യന്‍ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗത്തിന്‍റെ ഉദ്ഘാടനം സ്മിതാ സലീം നിര്‍വഹിച്ചു. സുന്ദരേശന്‍, അബ്ദുല്‍ ഷുക്കൂര്‍, അബൂട്ടി, രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
പുനലൂര്‍ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഈദ്-ഓണം ആഘോഷം
പുനലൂര്‍ സൗഹൃദ വേദിയുടെ ഈ വര്‍ഷത്തെ ഈദ്-ഓണം ആഘോഷം ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ ഏഷ്യന്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് സന്തോഷ് പുനലൂര്‍ അധ്യക്ഷനായിരുന്നു. മഞ്ഞളാകുഴി അലി എം.എല്‍.എ മുഖ്യാഥിഥി ആയിരുന്നു. ജയപ്രകാശ് ഐ.പി.എസ്, ബാലചന്ദ്രന്‍ തെക്കന്മാര്‍, ചന്ദ്രന്‍പിള്ള, അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
ജിദ്ദയില്‍ ചെസ്സ് ടൂര്‍ണ്ണമെന്റ്
ജിദ്ദ ഗ്രാന്‍ഡ് മാസ്റ്റര്‍ 2009 എന്ന പേരില്‍ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി.യുടെ ആഭിമുഖ്യത്തില്‍ ഈ മാസാവസാനം ജിദ്ദയില്‍ ചെസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 16 ന് മുമ്പായി പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 9593 194 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ശ്രീകേരള വര്‍മ്മ കോളേജ് കൂട്ടായ്മ ഓണാഘോഷം
തൃശൂര്‍ ശ്രീകേരള വര്‍മ്മ കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച ഷാര്‍ജ അറബ് കള്‍ച്ചറല്‍ ക്ലബിലാണ് ആഘോഷ പരിപാടികള്‍. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 276 8084 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ഷാര്‍ജയില്‍ വീണ്ടും വന്‍ അഗ്നിബാധ
ചിത്രങ്ങള്‍ : ജോണ്‍സണ്‍.സി.പി
ഷാര്‍ജ വ്യവസായ മേഖലയിലുണ്ടായ വന്‍ അഗ്നിബാധയില്‍ നാല് കടകളും മൂന്ന് വെയര്‍ഹൗസുകളും കത്തി നശിച്ചു. ഇലക്ട്രോണിക് സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന കടകളും വെയര്‍ ഹൗസുകളുമാണ് അഗ്നിക്കിരയായത്. ആര്‍ക്കും പരിക്കില്ല. ഇന്നലെ രാവിലെ ഏഴരയോടെയാണ് തീപിടുത്തമുണ്ടായത്. ലക്ഷക്കണക്കിന് ദിര്‍ഹത്തിന്‍റെ നഷ്ടം കണക്കാക്കുന്നു. തീപിടുത്തം ഉണ്ടായ ഉടനെ പരിസരത്തെ എല്ലാവരേയും ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. തീപിടുത്ത കാരണം വ്യക്തമല്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
കെ.എം.സി.സി. യുടെ സുരക്ഷാ തുക 5 ലക്ഷമാക്കി
ഖത്തര്‍ : കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതിയിലൂടെ നല്‍കുന്ന തുക നാല് ലക്ഷത്തില്‍ നിന്നും അഞ്ചു ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു. 2000-ാം ആണ്ടില്‍ പദ്ധതി തുടങ്ങിയത് മരണമടഞ്ഞ മെമ്പര്‍മാരുടെ ആശ്രിതര്‍ക്ക് മൂന്നു ലക്ഷം രൂപ നല്‍കി ക്കൊണ്ടാണ്. പിന്നീട് അംഗ സംഖ്യ കൂടിയപ്പോള്‍ ഈ തുക നാല് ലക്ഷമായി വര്‍ദ്ധിപ്പിച്ചു.
കഴിഞ്ഞ ഒന്‍പതു വര്ഷമായി ഈ പദ്ധതി മുടങ്ങാതെ വിജയ കരമായി നടപ്പാക്കു ന്നുമുണ്ട് . ഇടയ്ക്കു പല വിധ കാരണങ്ങളാല്‍ പദ്ധതിയിലെ അംഗങ്ങള്‍ കുറഞ്ഞു പോയിരു ന്നുവെങ്കിലും ഇപ്പോള്‍ വീണ്ടും അംഗ സംഖ്യ വര്‍ദ്ധിക്കുകയും, സ്ഥിരതയും സുരക്ഷിതവും ആയ അവസ്ഥയില്‍ ആണ് ഉള്ളതെന്ന് ജനറല്‍ സെക്രട്ടറി എസ്. എ. എം. ബഷീര്‍ ഇത് സംബന്ധമായി ചേര്‍ന്ന സംസ്ഥാന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി. പ്രസിഡന്റ് പി. കെ. അബ്ദുള്ള അധ്യക്ഷ നായിരുന്നു. സെക്രട്ടറി മാരായ അബ്ദുല്‍ അസീസ് നരിക്കുനി റിപ്പോര്‍ട്ടും, പി. എസ്. എം. ഹുസൈന്‍ കണക്കും അവതരിപ്പിച്ചു. സെക്രട്ടറി അബൂബക്കര്‍ നന്ദി പറഞ്ഞു. ഇതു വരെയായി ഈ പദ്ധതി അനുസരിച്ച് എന്പത്തി നാല് പേരുടെ ആശ്രിതര്‍ക്ക് മൂന്ന് കോടി ഇരുപത്തിയേഴു ലക്ഷം ഇന്ത്യന്‍ രൂപ നല്കി ക്കഴിഞ്ഞിട്ടുണ്ട്. ആദ്യത്തെ ഒന്‍പതു പേര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പിന്നീട് എഴുപത്തി അഞ്ചു പേരുടെ ആശ്രിതര്‍ക്ക് നാല് ലക്ഷം വീതവും ആണ് നല്‍കിയത്. ഈ പദ്ധതി മുടങ്ങാതെ ഇത്രയും ഭംഗിയായി കൊണ്ട് പോകാന്‍ കഴിഞ്ഞത് നിസ്സ്വാര്‍ത്ഥരായ ഒരു പാട് പ്രവര്‍ത്തകരുടെ നിര്‍ലോഭമായ സഹകരണം കൊണ്ട് കൂടിയാണെന്നു യോഗം വിലയിരുത്തി. പ്രവാസി ഇന്ത്യക്കാര്‍ക്ക് മൊത്തം മാതൃക ആയാണ് ഖത്തര്‍ കെ. എം. സി. സി. യുടെ സാമൂഹ്യ സുരക്ഷാ പദ്ധതി എന്ന സോഷ്യല്‍ സെക്യൂരിറ്റി സ്കീം അറിയപ്പെടുന്നത്. ഇതില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ടു കൊണ്ട് മറ്റു പല സംഘടനകളും ഇത്തരത്തില്‍ പരിപാടി ആവിഷ്കരിച്ചു നടപ്പാക്കിയിട്ടുണ്ട്. ഇപ്പോള്‍ സുശക്തവും സുഭദ്രവും ആയ അടിത്തറയില്‍ നില്‍ക്കുന്ന ഈ പദ്ധതിയുടെ തുടര്‍ന്നുള്ള നടത്തിപ്പിനും, പ്രവര്‍ത്തകരുടെയും അധികൃതരുടെയും മാധ്യമ സുഹൃത്തു ക്കളുടെയും പിന്തുണ ഈ പത്രക്കുറിപ്പിലൂടെ ഞങ്ങള്‍ തേടുകയാണ്. ഇത് പോലെ സ്നേഹപൂര്‍വ്വം കെ. എം. സി. സി. പദ്ധതിയില്‍ ചേര്‍ന്നിരുന്ന അംഗങ്ങളുടെ താല്‍പര്യക്കുറവും അപേക്ഷകരുടെ തള്ളിക്കയറ്റവും ബാഹുല്യവും കാരണം നല്‍കി വന്ന ഒരു ലക്ഷം രൂപയുടെ സ്നേഹോപഹാരം അന്‍പതിനായിരം രൂപയാക്കി ചുരുക്കിയിട്ടുണ്ട്. വീണ്ടും പുതിയ അംഗങ്ങളെ ചേര്‍ത്തും നിലവിലു ള്ളവരുടെ കുടിശ്ശിക പിരിച്ചെടുത്തും, അത് വീണ്ടും ഒരു ലക്ഷം രൂപ ആക്കി നില നിര്‍ത്താന്‍ സാധിക്കും എന്ന് ഞങ്ങള്‍ പ്രത്യാശി ക്കുകയാണ്. - ഉബൈദുല്ല റഹ്‌മാനി, കൊമ്പംകല്ല് Labels: associations, expat
- ജെ. എസ്.
|
12 October 2009
ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം നവംബര്‍ 19 മുതല്‍ ഓസ്ട്രേലിയയില്‍
ഗ്ലോബല്‍ മലയാളി കൗണ്‍സില്‍ ആഗോള സമ്മേളനം നവംബര്‍ 19 മുതല്‍ 26 വരെ ഓസ്ട്രേലിയയില്‍ നടത്തുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ വര്‍ഗീസ് മൂലന്‍ ദമാമില്‍ അറിയിച്ചു. ഇതിനോടനുബന്ധിച്ച് ബിസിനസ് മീറ്റ്, സാംസ്കാരിക പരിപാടികള്‍ തുടങ്ങിയ ഉണ്ടാകുമെന്നും വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം അറിയിച്ചു. മമ്മു മാസ്റ്റര്‍, ജിജിമോന്‍ ജോസഫ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ കേരളീയം 2009 നോട് അനുബന്ധിച്ച് ശില്പശാല
ഖത്തര്‍ കേരളീയം 2009 നോട് അനുബന്ധിച്ച് ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍ററും ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല ഇന്ന് നടക്കും.
എഫ്.സി.സി ഓഡിറ്റോറിയത്തില്‍ ഇന്ന് വൈകീട്ട് ഏഴര മുതലാണ് പരിപാടി. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ശില്പശാല മാധ്യമ സെമിനാറോട് കൂടിയാണ് സമാപിക്കുക.
- സ്വന്തം ലേഖകന്‍
|
ബഹ്റിനിലേക്ക് വര്‍ക്ക് വിസയില്‍ വരുന്നവരുടെ ശ്രദ്ധക്ക്
നാട്ടില്‍ നിന്നും ബഹ്റിനിലേക്ക് വര്‍ക്ക് വിസയില്‍ വരുന്നവര്‍ ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അഥോറിറ്റിയുടെ വെബ് സൈറ്റില്‍ വിസയുടെ ആധികാരികത പരിശോധിക്കണമെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു. കഴിഞ്ഞ ദിവസം വ്യാജ വിസയില്‍ ഏഴ് പേര്‍ ബഹ്റിന്‍ വിമാനത്താവളത്തില്‍ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് എംബസി ഈ അറിയിപ്പ് വീണ്ടും നല്‍കിയിരിക്കുന്നത്.
എല്‍.എം.ആര്‍.എ വെബ് സൈറ്റില്‍ വീട്ടുജോലിക്കാര്‍ ഒഴികെയുള്ള എല്ലാ വിസകളെപ്പറ്റിയും വിവരം ലഭിക്കും. എല്‍.എം.ആര്‍.എയെ കൂടാതെ ബഹ്റിനിലെ ഇന്ത്യന്‍ എംബസിയില്‍ നിന്നോ ബഹ്റിനിലെ വിവിധ ഇന്ത്യന്‍ സംഘടനകളില്‍ നിന്നോ വിവരങ്ങള്‍ ശേഖരിക്കാമെന്നും എംബസി വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
ഷാര്‍ജയില്‍ കെട്ടിടം തകര്‍ന്നു
ഷാര്‍ജയില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടം തകര്‍ന്ന് ആറ് പേര്‍ക്ക്പരിക്കേറ്റു. അബു ഷഗാരയില്‍ ഷാര്‍ജ നഗരസഭയുടെ കാര്‍പാര്‍ക്കിംഗിന് വേണ്ടി നിര്‍മ്മിച്ച് കൊണ്ടിരിക്കുന്ന കെട്ടിടമാണ് തകര്‍ന്നത്. ഇന്നലെ ഉച്ചയ്ക്ക ഒരു മണിയോടെയായിരുന്നു അപകടം. കെട്ടിടത്തിന്‍റെ രണ്ടാം നില വാര്‍ക്കുമ്പോഴാണ് അത്യാഹിതം ഉണ്ടായത്.
തകര്‍ന്ന് വീണ വാര്‍പ്പുകള്‍ താഴേക്ക് പതിക്കാതെ വാര്‍പ്പ് കമ്പിയില്‍ തൂങ്ങി നിന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവായി. ഈ കെട്ടിടത്തിന് താഴെ തൊഴിലാളികള്‍ ഭക്ഷണം കഴിക്കുന്ന സമയത്തായിരുന്നു കെട്ടിടം തകര്‍ന്ന് വീണത്. അപകട കാരണം കണ്ടെത്താന്‍ ഷാര്‍ജ നഗരസഭ അന്വേഷണം ആരംഭിച്ചിട്ടുണ്ട്
- സ്വന്തം ലേഖകന്‍
|
ആസിയാന്‍ കരാര്‍ - സെമിനാറും ലഘു നാടകവും
ദുബായ് : പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ ആസിയാന്‍ കരാറിനെ ക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ 2 വെള്ളിയാഴ്ച, 5.30-ന് ദുബായ് ഗിസൈസിലുള്ള റോയല്‍ അപ്പാര്ട്ട്മെന്റ്സിലെ കോഫി ഷോപ്പ് ആഡിറ്റോറിയത്തില്‍ വെച്ച് സംഘടിപ്പിച്ച സെമിനാറില്‍, പ്രദോഷ് കുമാര്‍ സ്വാഗത പ്രസംഗവും, ഡോ. അബ്ദുല്‍ ഖാദര്‍ മുഖ്യ പ്രഭാഷണവും നടത്തി.
യാതൊരു വിധത്തിലുള്ള ചര്‍ച്ചയും കൂടാതെ ഇന്ത്യന്‍ ജനതക്കു മേല്‍ അടിച്ചേല്‍പ്പി ക്കപ്പെട്ട ഈ ജന വിരുദ്ധ കരാറിന്റെ പിന്നിലുള്ള അജണ്ട തീരുമാനിക്കുന്നത് സാമ്രാജ്യത്വ താത്‌പര്യങ്ങളും ഇന്ത്യന്‍ കോര്‍പ്പറേറ്റു കളുമാണെന്ന് ഡോ. ഖാദര്‍ വിശദീകരിച്ചു. അധികാരങ്ങള്‍ സാവകാശം കയ്യൊഴിഞ്ഞ് , സ്വദേശത്തെയും വിദേശത്തെയും കോര്‍പ്പറേറ്റുകളുടെ ഏജന്‍സികളായി മാത്രം മാറി ക്കൊണ്ടിരിക്കുന്ന പുത്തന്‍ കൊളോണിയല്‍ സര്‍ക്കാരുകളുടെ ജന വിരുദ്ധ നയങ്ങളെ പരാജയ പ്പെടുത്തേ ണ്ടതുണ്ടെന്നും, കേന്ദ്രത്തി ലേതു പോലുള്ള സ്വേച്ഛാധിപത്യ സര്‍ക്കാരുകളെ ജനകീയ സമരങ്ങളിലൂടെ അധികാര ഭ്രഷ്ടമാക്കു ന്നതിലൂടെ മാത്രമേ ആ ലക്ഷ്യം നിറവേറ പ്പെടുകയു ള്ളുവെന്നും സെമിനാറില്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, കരാറിനെ ക്കുറിച്ചുള്ള സജീവമായ ചര്‍ച്ചയും, സജിത്ത് അവതരിപ്പിച്ച നാടോടി പ്പാട്ടും, വിനോജ് വിജയന്‍ സംവിധാനം ചെയ്ത്, ഹരിഹരന്‍ ആചാരിയും സംഘവും അവതരിപ്പിച്ച 'നോക്കുകുത്തി' എന്ന ലഘു നാടകവും നടന്നു. പ്രേരണ യു. എ. ഇ. യുടെ കീഴില്‍ ദൃശ്യ - നാട്യ കലകള്‍ക്കു വേണ്ടിയുള്ള ഒരു പ്രത്യേക പ്ലാറ്റ്ഫോം രൂപീകരി ക്കുന്നതായി ചടങ്ങില്‍ അറിയിച്ചു. Labels: associations
- ജെ. എസ്.
|
കെ ഹസന്‍ കുട്ടിക്ക് കെ.എം.സി.സി. യാത്രയയപ്പ് നല്‍കി
മുപ്പത്തഞ്ച് വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനും യു. എ. ഇ. കെ. എം. സി. സി. ട്രഷററുമായ കെ. ഹസന്‍ കുട്ടിക്ക് ഷാര്‍ജ കെ. എം. സി. സി. ഇന്ത്യന്‍ അസോസിയേഷനില്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ ഹസന്‍ കുട്ടിക്ക് ഹാഷിം നൂഞ്ഞേരി ഉപഹാരം നല്‍കി.
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് Labels: associations, expat
- ജെ. എസ്.
|
11 October 2009
കെ.എം.സി.സി. പൊളിറ്റിക്കല്‍ ക്ലാസ് നടത്തി
വിജ്ഞാനത്തിന്റെ സാഗരവും, തത്വ ജ്ഞാനിയുമായിരുന്നു സി. എച്ച്. മുഹമ്മദ് കോയയെന്നും, സമുദായത്തിന് ഊര്‍ജം കൊടുക്കുകയും, വിമര്‍ശിക്കുന്നവര്‍ക്ക് നര്‍മത്തില്‍ മറുപടി പറഞ്ഞ് ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്ന പ്രസംഗമായിരുന്നു അദ്ദേഹത്തി ന്റേതെന്ന് ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ പറഞ്ഞു.
“ന്യൂന പക്ഷ രാഷ്ട്രീയത്തില്‍ നാം തിരിച്ചറിയേണ്ടത് ” എന്ന വിഷയത്തില്‍ ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. രാഷ്ട്രീയ കാര്യ സമിതി സംഘടിപ്പിച്ച പൊളിറ്റിക്കല്‍ ക്ലാസില്‍ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. സി. എച്ചിന്റെ ചരമ ദിനമായ സെപ്റ്റെംബര്‍ 28ന് പാണക്കാട് നടന്ന ചടങ്ങില്‍ വെച്ച് ഹൈദരലി തങ്ങള്‍ പൊളിറ്റിക്കല്‍ സ്ക്കൂള്‍ ആരംഭിച്ചതായി ഡയറക്ടര്‍ കൂടിയായ അബ്ദുള്ള മാസ്റ്റര്‍ അറിയിച്ചു. സമുദായത്തെ ഉദ്ധരിക്കാന്‍ നാവിനും തൂലികക്കും കഴിയുമെന്നും നാളേക്കുള്ള ഉല്‍പ്പന്നങ്ങളെ തയ്യാറാക്കുകയാണ് ഈ സ്ക്കൂള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് ജമാല്‍ മനയത്ത് അധ്യക്ഷത വഹിച്ചു. ജന. കണ്‍വീനര്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സ്വാഗതം പറഞ്ഞു. അബ്ദുള്‍ ഹമീദ് വടക്കേക്കാട് ഖിറാഅത്ത് നടത്തി. സംസ്ഥാന വൈസ് പ്രസിഡണ്ട് ഉബൈദ് ചേറ്റുവ, ഖമറുദ്ദീന്‍ ഹാജി പാവറട്ടി, ജന. സെക്രട്ടറി മുഹമ്മദ് വെട്ടുകാട്, വി. എം. ബാവ, ഓര്‍ഗ. സെക്രട്ടറി ടി. കെ. അലി, സെക്രട്ടറി എന്‍. കെ. ജലീല്‍, ഉമ്മര്‍ മണലാടി എന്നിവര്‍ സംബന്ധിച്ചു. - അഷ്‌റഫ് കൊടുങ്ങല്ലൂര്‍ Labels: associations
- ജെ. എസ്.
|
ഏഴ് മലയാളികള്‍ ബഹ്റിനില്‍ വിമാനത്താവളത്തില്‍ പിടിയിലായി
ബഹ്റിനില്‍ വ്യാജ വിസയില്‍ എത്തിയ ഏഴ് മലയാളികള്‍ വിമാനത്താവളത്തില്‍ പിടിയിലായി. എ.എ.എല്‍.എ ഇന്‍റര്‍നാഷണല്‍ എന്ന പേരിലെ വിസയിലാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഇപ്പോള്‍ എല്‍.എം.ആര്‍.എയില്‍ ഇത്തരത്തില്‍ ഒരു സ്ഥാപനം ഇല്ല.
പാലക്കാട്, കോട്ടയം ജില്ലകളില്‍ നിന്ന് രണ്ട് പേര്‍ വീതവും മലപ്പുറം, കോഴിക്കോട്, ഇടുക്കി എന്നീ ജില്ലകളില്‍ നിന്ന് ഒരാള്‍ വീതവുമാണ് വ്യാജ വിസയില്‍ എത്തിയത്. വിസക്കായി 40,000 രൂപ നല്‍കിയതായി പിടിയിലായവര്‍ വ്യക്തമാക്കി. ബഹ്റിനിലെ ഇന്ത്യന്‍ എംബസി കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക്
ഖത്തര്‍ ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് കടക്കുന്നു. അഖരിബബാസ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ സംവിധായകന്‍ ഖലീഫ അല്‍ മുറയ്ഖിയാണ്. ഖത്തറിലെ കലാ-പൈതൃക-സാംസ്കാരിക മന്ത്രാലയമാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാളിയായ സന്തോഷ് ക്ലീറ്റസ് തുണ്ടിയിലാണ് ഈ ചലച്ചിത്രത്തിന്‍റെ ക്യാമറാമാന്‍. ഇന്ത്യ, അമേരിക്ക, ബ്രിട്ടന്‍, തായ് ലന്‍ഡ് എന്നീ രാജ്യങ്ങളിലെ സാങ്കേതിക വിദഗ്ധരുടെ നേതൃത്വത്തിലാണ് ചിത്രം നിര്‍മ്മിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
തിരുവല്ല പെരിങ്ങര ഓണാഘോഷം
തിരുവല്ല പെരിങ്ങര അസോസിയേഷന്‍റെ ഓണാഘോഷം അടുത്ത വെള്ളിയാഴ്ച ദുബായില്‍ നടക്കും. ദുബായ് കരാമ സെന്‍ററിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 758 2330 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. 124 നിലകളാണ് ദുബായിലെ ഈ കെട്ടിടത്തിനുള്ളത്.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിനാണ് പൊതുജനങ്ങള്‍ക്കായി തുറക്കുന്നത്. 800 മീറ്ററിലധികം ഉയരമുള്ള ഈ കെട്ടിടത്തിന്‍റെ കൃത്യമായ ഉയരം അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇമാര്‍ പ്രോപ്പര്‍ട്ടീസിന്‍റെ ഉടമസ്ഥതയിലുള്ള ഈ ആകാശ ഗോപുരത്തിന്‍റെ മൊത്തം നിര്‍മ്മാണ ചെലവ് 20 ബില്യണ്‍ ഡോളറാണ്. 124 നിലകളുള്ള ഈ കെട്ടിടത്തിന്‍റെ ലിഫ്റ്റിന്‍റെ വേഗത ഒരു സെക്കന്‍ഡില്‍ 10 മീറ്റര്‍. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ലിഫ്റ്റും ഇത് തന്നെ. 200 മീറ്റര്‍ ഉയരമുള്ള ഒരു വാട്ടന്‍ ഫൗണ്ടനും ബുര്‍ജ് ദുബായ്ക്ക് അകത്ത് സജ്ജീകരിച്ചിട്ടുണ്ട്. 22 മട്ടുപ്പാവുകളാണ് ഈ കെട്ടിടത്തിനുള്ളത്. ലൈറ്റുകള്‍ ഒരേ സമയം കത്തിക്കണമെങ്കില്‍ 3,60,000 വാട്ട് വൈദ്യുതി ആവശ്യമായി വരും. അഞ്ച് എം. 380 എയര്‍ ബസ് വിമാനങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ട അത്രയും അലുമിനിയമാണ് ഈ കെട്ടിടത്തില്‍ ആവരണം ചെയ്തിരിക്കുന്നത്. രണ്ട് ലക്ഷം ലിറ്റര്‍ സിലിക്കോണും കെട്ടിട നിര്‍മ്മാണത്തിനായി ഉപയോഗിച്ചു. കെട്ടിട ഭാഗങ്ങള്‍ ഉറപ്പിക്കാനായി മാത്രം 11 ടണ്‍ നട്ടും ബോള്‍ട്ടുമാണ് ഉപയോഗിച്ചിരിക്കുന്നത്. 95 കിലോമീറ്റര്‍ അകലെ നിന്ന് വരെ ഈ ആകാശ ഗോപുരം കാണാന്‍ കഴിയും എന്ന പ്രത്യേകതയും ഉണ്ട്. ദേശീയ ദിനത്തില്‍ തന്നെ ഉദ്ഘാടനം നിര്‍വഹിക്കാനായി 12,000 ത്തിലധികം ജീവനക്കാരാണ് ഇപ്പോള്‍ ബുര്‍ജ് ദുബായില്‍ തകൃതിയായ ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
10 October 2009
കേര സംഗമം ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു
ദുബായ് : കേരള എഞ്ചിനിയേഴ്‌സ് അസോസിയേഷന്‍ (KERA) യുടെ ആഭിമുഖ്യത്തില്‍ ദുബായില്‍ സംഘടിപ്പിച്ച വ്യാപാര സംഗമം കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ഡോ. ശശി തരൂര്‍ ഉല്‍ഘാടനം ചെയ്തു. ദുബായിലെ എമ്മിറേറ്റ്സ് ടവര്‍ ഹോട്ടലിലെ ഗൊഡോള്‍ഫിന്‍ ബോള്‍ റൂമില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമദ്, ദുബായ് കോണ്‍സല്‍ ജനറല്‍ വേണു രാജാമണി എന്നിവരും സംബന്ധിച്ചു.
സോഫ്റ്റ് വെയര്‍ അല്ലാതെയുള്ള രംഗങ്ങളില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ഇന്ന് യു.എ.ഇ. എന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് മന്ത്രി അറിയിച്ചു. 160 ബില്യണ്‍ ഡോളറിന്റെ വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മില്‍ കഴിഞ്ഞ വര്‍ഷം നടത്തിയത്. കാലവിളംബമില്ലാതെ കാര്യങ്ങള്‍ നടപ്പിലാക്കുന്ന ഒരു സര്‍ക്കാരാണ് ഇത്തവണ അധികാരത്തിലേറിയത്. പഞ്ചവത്സര പദ്ധതികള്‍ക്ക് പകരം 100 ദിന പരിപാടികളാണ് നടപ്പിലാക്കുന്നത്. യുവത്വത്തിന്റെ അക്ഷമയെ ബഹുമാനിക്കുന്ന നയമാണ് സര്‍ക്കാരിന്റേത് എന്നും ഡോ. ശശി തരൂര്‍ പറഞ്ഞു. കേര സംഘടിപ്പിച്ച ഈ ബിസിനസ് മീറ്റ് എല്ലാ അര്‍ത്ഥത്തിലും അഭിനന്ദനം അര്‍ഹിക്കുന്ന ഒന്നാണെന്ന് ചടങ്ങില്‍ സംസാരിച്ച ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി ബിസിനസ് മേഖലയെ അലട്ടുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു നീക്കവുമായി മുന്നോട്ട് വന്ന എഞ്ചിനിയര്‍മാരുടെ യോഗത്തില്‍ പങ്കെടുക്കുവാന്‍ കഴിഞ്ഞതില്‍ തനിക്ക് സന്തോഷമുണ്ട്. പരിപാടിയുടെ നടത്തിപ്പില്‍ ദൃശ്യമായ അച്ചടക്കവും ഗാംഭീര്യവും കേരയുടെ അന്തഃസത്ത വെളിവാക്കുന്നു. ചടങ്ങിനായി തെരഞ്ഞെടുത്ത വേദി തന്നെ ഇതിനൊരു ഉദാഹരണമാണ്. തന്റെ ഔദ്യോഗിക ജീവിതതില്‍ ഇതാദ്യമായാണ് ഒരു മലയാളി സംഘടന എമിറേറ്റ്സ് ടവറില്‍ ഒരു പരിപാടി നടത്തിയതില്‍ താന്‍ പങ്കെടുക്കുന്നത് എന്നു പറഞ്ഞ അദ്ദേഹം, സ്ഥിരമായി മലയാളികളുടെ പരിപാടികള്‍ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡിലാണ് നടത്താറുള്ളത് എന്നു പറഞ്ഞത് സദസ്സില്‍ ചിരിയുണര്‍ത്തി. കേരയുടെ അംഗങ്ങളായ മലയാളി എഞ്ചിനിയര്‍മാരുടെ ഔദ്യോഗിക വിവരങ്ങള്‍ അടങ്ങിയ ഒരു ബിസിനസ് ഡയറക്ടറി തദവസരത്തില്‍ പ്രകാശനം ചെയ്യുകയുണ്ടായി. ഇത്തരമൊരു ഡയറക്ടറി ഇതാദ്യമായാണ് യു.എ.ഇ. യില്‍ പ്രകാശനം ചെയ്യപ്പെടുന്നത് എന്ന് കേര പ്രസിഡണ്ട് രവി കുമാര്‍ അറിയിച്ചു. ചടങ്ങിനോടനുബന്ധിച്ച് ഗസല്‍ സന്ധ്യയും അരങ്ങേറി. Shashi Tharoor inaugurates KERA Business and Professional Meet 2009 Labels: associations, dubai
- ജെ. എസ്.
|
അക്കാഫ് ഓണാഘോഷം ദുബായില്‍ നടന്നു
ദുബായ് : അക്കാഫ് ഓണാഘോഷം ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ വെച്ച് വെള്ളിയാഴ്‌ച്ച നടന്നു. ഓണ സദ്യയെ തുടര്‍ന്ന് വിവിധ കോളജുകളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും പങ്കെടുത്ത ഘോഷ യാത്ര ഉണ്ടായിരുന്നു. ചടങ്ങില്‍ മുഖ്യ അതിഥികളായി ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, സിനിമാ നടനും എം.എല്‍.എ. യുമായ കെ. ബി. ഗണേഷ് കുമാര്‍, നര്‍ത്തകനും സിനിമാ നടനുമായ വിനീത് എന്നിവര്‍ സംബന്ധിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
ഘോഷയാത്രയില്‍ പങ്കെടുക്കാന്‍ തയ്യാറെടുക്കുന്ന തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജിന്റെ (CETA) ടീം Onam celebrations by AKCAF in Dubai Labels: associations, dubai
- ജെ. എസ്.
|
ബഹ്റൈനിലെ രണ്ടു വിദ്യാര്‍ത്ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ വാധ
ബഹ്റൈനിലെ സ്കൂളുകളില്‍ നടത്തിയ വൈദ്യ പരിശോധനയില്‍ രണ്ടു വിദ്യാര്‍ത്ഥികളില്‍ എച്ച് വണ്‍ എന്‍ വണ്‍ വാധ കണ്ടെത്തി.രണ്ട് സ്കൂളുകളിലായി ഒരു ആണ്‍കുട്ടിക്കും ഒരു പെണ്‍കുട്ടിക്കുമാണ് രോഗബാധ കണ്ടെത്തിയത്.
ഇവരെ കൂടുതല്‍ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയതായും ഇവര്‍ പഠിച്ച ക്ളാസ് മുറികള്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിര്‍ദ്ദേശ പ്രകാരം അണുവിമുക്തമാക്കിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിന്‍റെ മീഡിയ ഡയറക്ടര്‍ നബില്‍ അല്‍ അസുമി അറിയിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങളുടെ മാര്‍ഗ്ഗരേഖയനുസരിച്ച് മൂന്നോ അതിലധികമോ വിദ്യാര്‍ത്ഥികള്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ കണ്ടെത്തിയാല്‍ ക്ളാസ് അടച്ചിടും.
- സ്വന്തം ലേഖകന്‍
|
ഒമാനിലെ ഇന്‍റര്‍നെറ്റ് കഫേകളില്‍ ശക്തമായ പരിശോധനകള്‍
ഒമാനിലെ ഇന്‍റര്‍നെറ്റ് കഫേകളില്‍ ശക്തമായ പരിശോധനകള്‍ ആരംഭിച്ചു. അനധികൃതമായി വോയ്സ് കോള്‍ സേവനം നല്‍കുന്ന ഇന്‍റര്‍നെറ്റ് കഫേ ഉടമകള്‍ക്കും, ഉപഭോക്താക്കള്‍ക്കും എതിരേ കര്‍ശനമായ നടപടികള്‍ ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഒമാനിലെ അര്‍ദ്ധ സര്‍ക്കാര്‍ ടെലിഫോണ്‍ കമമ്പനിയായ ഒമാന്‍ മൊബൈല്‍ ആറു മാസത്തിനുള്ളില്‍ ഇന്‍റര്‍നെറ്റ് ഫോണ്‍ സൗകര്യം ആരംഭിക്കും.
- സ്വന്തം ലേഖകന്‍
|
പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖല പെട്ടെന്നു തന്നെ കരകയറിയതായി കേന്ദ്ര ടൂറിസം മന്ത്രി
ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് ഇന്ത്യന്‍ വിനോദ സഞ്ചാര മേഖല പെട്ടെന്നു തന്നെ കരകയറിയതായി കേന്ദ്ര ടൂറിസം മന്ത്രി സുല്‍ത്താന്‍ അഹമ്മദ് വെളിപ്പെടുത്തി. ഇന്ത്യന്‍ ടൂറിസം പ്രചരണത്തിന്‍റെ ഭാഗമായി റിയാദില്‍ സംഘടിപ്പിച്ച ഇന്ത്യാ ടൂറിസം റോഡ്ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയെ സമഗ്രമായി പരിചയപ്പെടുത്തിയ പരിപാടിയില്‍ ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച്.ഫാറൂഖ്, ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി ചീഫ് ഒഫ് മിഷന്‍ രാജീവ് ഷഹാറെ, വിവിധ ഇന്ത്യന്‍, സൗദി ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വിമാനക്കമ്പനി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
എ.ആര്‍.റഹ്മാന്‍ സൗദിയില്‍
ഓസ്കാര്‍ അവാര്‍ഡ് ജേതാവ് എ.ആര്‍.റഹ്മാന്‍ സൗദിയില്‍ സ്വകാര്യ സന്ദര്‍ശനം നടത്തി. മക്കയിലും മദീനയിലും എത്തിയ അദ്ദേഹം ഉംറ നിര്‍വ്വഹിച്ചാണ് മടങ്ങിയത്. ഹോളിവുഡില്‍ പുതിയ പ്രോജക്ടുകള്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
08 October 2009
ഇടം ശ്രീനാരായണ സ്മരണ ഇന്ന്
മസ്ക്കറ്റ് ഇടം സംഘടിപ്പിക്കുന്ന ശ്രീനാരായണ സ്മരണ വെള്ളിയാഴ്ച നടക്കും. റൂവിയിലെ അല്‍ മാസ ഹാളില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ നവ സാമൂഹിക പ്രസ്ഥാനങ്ങള്‍ ശക്തിയും ദൗര്‍ ബല്യങ്ങളും എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. രാഷ്ട്രീയ നിരീക്ഷകനായ ഹമീദ് ചേന്ദമംഗല്ലൂര്‍ മോഡറേറ്ററായിരിക്കും. ടി. എന്‍. ജോയ്, ജെ. ദേവിക, ദിലീപ് രാദ്, ഡോ. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ പ്രഭാഷണങ്ങള്‍ നടത്തും.
Labels: associations, oman
- സ്വന്തം ലേഖകന്‍
|
ദുബായില്‍ ശശി തരൂര്‍ പറഞ്ഞത്
പ്രവാസി പുനരധിവാസ പദ്ധതി ഉടന്‍ നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം കേരള സര്‍ക്കാറിന്‍റെ അവഗണനയാണെന്നും അദ്ദേഹം പരാതിപ്പെട്ടു. ദുബായില്‍ മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സാമ്പത്തിക മാന്ദ്യം കാരണം തിരിച്ചെത്തുന്ന വിദേശ ഇന്ത്യക്കാര്‍ക്ക് പുനരധിവാസ പദ്ധതി തല്‍ക്കാലം നടപ്പിലാക്കില്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ദുബായില്‍ പറഞ്ഞു. തിരുവനന്തപുരം പ്രവാസി അസോസിയേഷനായ ടെക്സാസം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നിന്ന് ഗള്‍ഫിലേക്കുള്ള ഇന്ത്യന്‍ വിമാനം റദ്ദാക്കുന്നതിനെതിരെ താന്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ചിട്ടുണ്ടെന്ന് ശശി തരൂര്‍ പറഞ്ഞു. 100 കോടിയോളം രൂപ ലാഭം എയര്‍ ഇന്ത്യക്കും ഇന്ത്യനും നേടിക്കൊടുക്കുന്ന സെക്ടറാണ് കോഴിക്കോട്-ഗള്‍ഫ് സെക്ടര്‍. എങ്ങിനെയാണ് ഇങ്ങനെ ഒരു ആശങ്ക ഉയര്‍ന്ന് വന്നത് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപും വിഴിഞ്ഞം തുറമുഖ പദ്ധതി വൈകാന്‍ കാരണം സംസ്ഥാന സര്‍ക്കാറിന്‍റെ അനാസ്ഥയാണെന്നും ശശി തരൂര്‍ ആരോപിച്ചു. മുഖാമുഖം പരിപാടിയില്‍ ടെക്സാസ് പ്രസിഡന്റ് ആര്‍.നൗഷാദ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി എന്നിവരും പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
അക്കാഫ് ഓണം 2009 ഒക്ടോബര്‍ 9ന്
ദുബായ് : കേരളത്തിലെ 48 കോളജുകളുടെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനകളുടെ സംയുക്ത വേദിയായ All Kerala Colleges Alimni Forum (AKCAF) ന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ഓണാഘോഷങ്ങളുടെ പരിസമാപ്തിയായ മെഗാ ഓണാഘോഷം ദുബായിലെ അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ ഒക്ടോബര്‍ 9ന് നടക്കും.
ഓണ സദ്യയോടെ തുടങ്ങുന്ന പരിപാടികളുടെ ഒരു പ്രധാന ആകര്‍ഷണം എല്ലാ വര്‍ഷത്തെയും പോലെ അക്കാഫ് സംഘടിപ്പിക്കുന്ന വ്യത്യസ്ത അംഗ കോളജുകളുടെ പങ്കാളിത്തത്തോടെയുള്ള വര്‍ണ്ണ ശബളമായ സാംസ്ക്കാരിക ഘോഷയാത്ര ആയിരിക്കും. പഞ്ച വാദ്യം, ചെണ്ട മേളം, തെയ്യം, കഥകളി, പുലിക്കളി എന്നിവയുടെ അകമ്പടിയോടെയായിരിക്കും ഈ ഘോഷയാത്ര. ചടങ്ങുകളുടെ ഔദ്യോഗിക ഉല്‍ഘാടനം ദുബായ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി നിര്‍വ്വഹിക്കും. പ്രശസ്ത സിനിമാ നടനും, എം.എല്‍.എ. യുമായ കെ. ബി. ഗണേഷ് കുമാര്‍, ആര്‍. പി ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. രവി പിള്ള (ബഹറൈന്‍) എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. പ്രശസ്ത നര്‍ത്തകനും, സിനിമാ നടനുമായ വിനീതിന്റെ നേതൃത്വത്തില്‍ കലാ പരിപാടികള്‍ അരങ്ങേറും. കോഴിക്കോട്ടെ കളരി സംഘം നയിക്കുന്ന കളരി അഭ്യാസ പ്രകടനം ഇത്തവണത്തെ ഒരു പ്രത്യേകത ആയിരിക്കുമെന്നും ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അക്കാഫ് ഭാരവാഹികള്‍ അറിയിച്ചു. എം.എല്‍.എ. ഗണേഷ് കുമാര്‍, അക്കാഫ് പ്രസിഡന്റ് പോള്‍ ടി. ജോസഫ്, ജനറല്‍ സെക്രട്ടറി അജേഷ് നായര്‍, ജനറക് കണ്‍വീനര്‍ രാജേഷ് എസ്. പിള്ളൈ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. AKCAF Onam celebrations in Dubai on October 9th Labels: associations, dubai
- ജെ. എസ്.
|
07 October 2009
റാന്നി അസോസിയേഷന്റെ ഒമ്പതാമത് ഓണാഘോഷം ഒമ്പതാം തിയതി
യു.എ.ഇ യിലെ റാന്നി നിവാസികളുടെ കൂട്ടായ്മയായ റാന്നി അസോസിയേഷന്റെ ഒമ്പതാമത് ഓണാഘോഷം ഒമ്പതാം തിയതി വെള്ളിയാഴ്ച്ച ഖിസൈസ് റോയല് പാലസ് ഹോട്ടലില് നടക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികളില് കവി കുഴൂര് വിത്സണ് മുഖ്യാതിഥിയായിരിക്കും. കലാപരിപാടികളും ഓണസദ്യയും ഉണ്ടായിരിക്കും. കൂടുതല് വിവരങ്ങള്‍ക്ക് 050 539 78 41 എന്ന നമ്പറില് പ്രകാശ് കുമാറുമായി ബന്ധപ്പെടണം
- സ്വന്തം ലേഖകന്‍
|
മലയാളി എഞ്ചിനിയര്‍മാരുടെ വ്യാപാര സംഗമം ദുബായില്‍
ദുബായ് : കേരളത്തിലെ വിവിധ എഞ്ചിനിയറിംഗ് കോളജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംയുക്ത വേദിയായ കേരള എഞ്ചിനിയറിംഗ് ആലംനി (KERA) യുടെ അംഗങ്ങള്‍ക്കായി “Kerala Professional & Business Meet 2009” സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ എട്ടിന് ദുബായ് എമിറേറ്റ്സ് ടവേഴ്‌സില്‍ വൈകുന്നേരം 06:30 നാണ് ചടങ്ങ്. കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
ബിസിനസ് മീറ്റിനോടനുബന്ധിച്ച് കേരയിലെ അംഗങ്ങളായ യു.എ.ഇ. യിലെ എഞ്ചിനിയര്‍മാരുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഡയറക്ടറിയും പ്രകാശനം ചെയ്യും. എഞ്ചിനിയറിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന വര്‍ക്ക് പരസ്പരം പരിചയപ്പെടുവാനും സഹകരിക്കുവാനുമുള്ള വേദിയാവും ഈ ബിസിനസ് മീറ്റ് എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ കേര പ്രസിഡണ്ട് രവി കുമാര്‍ അറിയിച്ചു. KERA professional directory യില്‍ ലഭ്യമാക്കുന്ന വിവരങ്ങള്‍ എഞ്ചിനിയറിംഗ് രംഗത്തെ വിദഗ്ദ്ധര്‍ക്ക് തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുവാനും പരസ്പരം സഹായിക്കുവാനും തങ്ങളുടെ തൊഴില്‍ മേഖലയില്‍ ഏറെ ഗുണം ചെയ്യും. ഇത്തരം ഒരു സംരംഭം ഇതാദ്യമായാണ് നടക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് ആലംനി യു.എ.ഇ. ഘടകമാണ് കേരക്ക് വേണ്ടി പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നത്. കേരള എഞ്ചിനിയറിംഗ് ആലുംനിക്ക് വേണ്ടി രവി കുമാര്‍ (പ്രസിഡണ്ട്), സലിം മുസ്തഫ (ജന. സെക്രട്ടറി), ജോര്‍ജ്ജ് എബ്രഹാം, (തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളജ് ആലുംനി യു.എ.ഇ. ഘടകം - CETA - പ്രസിഡണ്ട്), വി. സതീഷ് കുമാര്‍ (CETA ജന. സെക്രട്ടറി), സാനു മാത്യു (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. Shashi Tharoor to inaugurate Kera Professional and Business Meet 2009 in Dubai on October 8th Labels: associations, dubai
- ജെ. എസ്.
|
ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ കോണ്‍സുലാര്‍ സേവനം
ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെള്ളിയാഴ്ച കോണ്‍സുലാര്‍ സേവനം ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയാണ് സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 09-238 7677 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ഇന്ത്യന് എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെ പ്രക്ഷേഭം
യു.എ.ഇ മലബാര്‍ പ്രവാസി കോഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നതിനെതിരെ പ്രക്ഷേഭം സംഘടിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി പ്രവാസി സംഘടനകളുടെ യോഗം ഇന്ന് ദുബായില്‍ നടക്കും. കരാമ സെന്‍ററില്‍ വൈകുന്നേരം ഏഴരയ്ക്ക് യോഗം ആരംഭിക്കുമെന്ന് പ്രസിഡന്‍റെ കെ.എം ബഷീര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 747 8000 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ശശി തരൂര്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി
യു.എ.ഇയിലെത്തിയ കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ദുബായ് കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച്. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക, നിക്ഷേപക ബന്ധത്തില്‍ ശൈഖ് ഹംദാന്‍ സംതൃപ്തി പ്രകടിപ്പിച്ചു. പരസ്പര നിക്ഷേപവും വ്യാപാരവും കൂടുതല്‍ വര്‍ധിപ്പിക്കാന‍് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ശശി തരൂര്‍ പറഞ്ഞു. ഇന്ത്യന്‍ അംബാസഡര്‍ തല്‍മീസ് അഹമ്മദും യു.എ.ഇ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
യു.എന്‍ രക്ഷാ സമിതി ഇന്ത്യയെ ബഹ്റിനും ബഹ്റിനെ ഇന്ത്യയും പിന്തുണയ്ക്കും
യു.എന്‍ രക്ഷാ സമിതിയില്‍ സ്ഥിരതാമസമല്ലാത്ത അംഗത്വത്തിന് 2011-12 കാലയളവില്‍ ഇന്ത്യയെ ബഹ്റിനും 2026-27 കാലയളവില്‍ ബഹ്റിനെ ഇന്ത്യയും പിന്തുണയ്ക്കുമെന്ന് കേന്ദ്ര മന്ത്രി ശശി തരൂര്‍ പറഞ്ഞു.
ഇന്തോ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ ഊര്‍ജ്ജിതമാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബഹ്റിനില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ബഹ്റിന്‍ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹമ്മദമ ബിന്‍ മുഹമ്മദ് അല്‍ അല്‍ ഖലീഫ, വ്യവസായ-വാണിജ്യ മന്ത്രി ഹസന്‍ അബ്ദുല്ല ഫക്രൂ, തൊഴില്‍ മന്ത്രി ഡോ. മാജിദ് അല്‍ അല്ലാവി തുടങ്ങിയവരുമായി ശശി തരൂര്‍ കൂടിക്കാഴ്ച നടത്തി.
- സ്വന്തം ലേഖകന്‍
|
ഇടം രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും
മസ്ക്കറ്റ് : 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന് പറയാന്‍ കെല്‍പ്പുള്ള എത്ര മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാവും? ഇവിടെയാണ് ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനും അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റി വെച്ച ആ മഹാത്മാവിന്റെ സ്മരണയില്‍ ഒക്ടോബര്‍ രണ്ടിന് റൂവിയിലെ അല്‍ മാസാ ഹാളില്‍ ഇടം മസ്കറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നേഷണല്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക് തള്ളപ്പെട്ട ദുരിത ബാല്യത്തിന് വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട് ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക് ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക് രോഗികള്‍ക്കായ് ഒരുക്കിയ ഡയബറ്റിക് ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. - കെ. എം. മജീദ് Labels: associations, charity, health, oman
- ജെ. എസ്.
|
പൂക്കള മത്സര വിജയവുമായി ശ്രീനിവാസന്‍ വീണ്ടും
ദുബായ് : ഈ വര്‍ഷം അക്കാഫ് ദുബായില്‍ സംഘടിപ്പിച്ച പൂക്കള മത്സരത്തില്‍ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സമ്മാനം നേടി. 34 ടീമുകളാണ് മത്സരത്തില്‍ പങ്കെടുത്തത്. ക്രൈസ്റ്റ് കോളേജിനു വേണ്ടി സമ്മാനാര്‍ഹമായ പൂക്കളം തയ്യാറാക്കിയത് തൃശൂര്‍ കേച്ചേരി ചിറനെല്ലൂര്‍ സ്വദേശി കെ. ബി. ശ്രീനിവാസനാണ്. കഴിഞ്ഞ വര്‍ഷം മലയാള മനോരമ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചിരുന്ന പൂക്കള മത്സരത്തിലും ഒന്നാം സ്ഥാനം നേടിയത് കെ. ബി. ശ്രീനിവാസന്‍ ഒരുക്കിയ പൂക്കളമായിരുന്നു.
പാഴ് വസ്തുക്കളില്‍ നിന്നും ആകര്‍ഷകങ്ങളായ ശില്പങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ പ്രാവീണ്യം നേടിയിട്ടുള്ള അദ്ദേഹം നിര്‍മ്മിച്ച ഒട്ടേറെ ശില്പങ്ങളില്‍, കടലാസും കമ്പിയും ഉപയോഗിച്ച് നിര്‍മ്മിച്ച ചലിക്കുന്ന ദിനോസര്‍ (20 അടി നീളത്തിലും 10 അടി ഉയരത്തിലും), ആന (15 അടി ഉയരത്തില്‍), പീലിക്കാവടി (50 അടി ഉയരത്തില്‍) എന്നിവ ഏറെ പ്രശംസ നേടിയിരുന്നു. പൂക്കള മത്സരങ്ങളില്‍ പങ്കെടുത്ത് അഞ്ഞൂറില്‍ അധികം സമ്മാനങ്ങള്‍ നേടിയിട്ടുള്ള ശ്രീനിവാസന്‍, അറിയപ്പെടുന്ന ഒരു ജ്യോത്സ്യന്‍ കൂടിയാണ്. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇദ്ദേഹം ദുബായിലെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: personalities
- ജെ. എസ്.
|
ടെക്സാസ് യു.എ.ഇ. മുഖാമുഖം
തിരുവനന്തപുരം ജില്ലാ പ്രവാസി സംഘടനയായ ടെക്സാസ് യു. എ. ഇ. കമ്മിറ്റി ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ കേന്ദ്ര വിദേശ കാര്യ സഹ മന്ത്രി ശശി തരൂര്‍ സംസാരിക്കുന്നു.
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍, ദുബായ് ഇന്ത്യന്‍ അംബാസിദര്‍ തല്‍മീസ് അഹമ്മദ്, കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, ടെക്സാസ് പ്രസിഡന്റ് ആര്‍ നൌഷാദ് തുടങ്ങിയവര്‍ സമീപം. Labels: associations, political-leaders-kerala
- ജെ. എസ്.
|
കെ.എം.സി.സി. പൊളിറ്റിക്കല്‍ ക്ലാസ്
ദുബായ് : തൃശ്ശൂര്‍ ജില്ല കെ.എം.സി.സി. രാഷ്ട്രീയ കാര്യ സമിതി പൊളിറ്റിക്കല്‍ ക്ലാസ് ഒക്ടോബര്‍ 8 2009 വ്യാഴാഴ്‌ച്ച രാത്രി 08:30ന് കെ.എം.സി.സി. ഹാളില്‍ നടത്തുവാന്‍ തീരുമാനിച്ചു. ന്യൂന പക്ഷ രാഷ്ട്രീയം നാം തിരിച്ചറിയേണ്ടത് എന്ന വിഷയത്തില്‍ അഖിലേന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല്‍ സയന്‍സ് ഡയറക്ടര്‍ പി. എച്ച്. അബ്ദുല്ല മാസ്റ്റര്‍ ക്ലാസ്സെടുക്കും. യോഗത്തില്‍ ജമാല്‍ മനയത്ത് അധ്യക്ഷത വഹിക്കും. മുഹമ്മദ് വെട്ടുകാട്, അശ്രഫ് കൊടുങ്ങല്ലൂര്‍, കബീര്‍ ഒരുമനയൂര്‍, അലി അകലാട്, കെ. എസ്. ഷാനവാസ്, ഉമര്‍ മണലാടി എന്നിവര്‍ പ്രസംഗിച്ചു.
- അശ്രഫ് കൊടുങ്ങല്ലൂര്‍ Labels: associations, dubai
- ജെ. എസ്.
|
06 October 2009
ഇസ്ലാമിക ചര്യയിലേക്ക് തിരിച്ചു പോവുക : ടി. എച്ച്. ദാരിമി
ജിദ്ദ : സ്വയംകൃത അനര്‍ത്ഥങ്ങളാല്‍ നേരിടുന്ന മഹാ വിപത്തുകള്‍ മാനവ സമൂഹത്തെ ഒരു പുനര്‍ വിചിന്ത നത്തിലൂടെ ഇസ്‍ലാമിക ചര്യയിലേക്ക് തിരിച്ചു പോകാന്‍ പ്രേരിപ്പിക്കുന്ന ദൈവീക പരീക്ഷണ ങ്ങളാണെന്ന് ജിദ്ദ ഇസ്‍ലാമിക് സെന്‍റര്‍ ഡയറക്ടര്‍ മുഹമ്മദ് ടി. എച്ച്. ദാരിമി ഉദ്ബോധിപ്പിച്ചു.
ജിദ്ദ ബഗ്ദാദിയ്യ ദാറുസ്സലാം ജെ. ഐ. സി. ഓഡിറ്റോറി യത്തില്‍ നടന്ന മത പഠന ക്ലാസില്‍ H1N1 ഭയാശങ്കകളെ കുറിച്ചുള്ള ഇസ്‍ലാമിക മാനം അവതരിപ്പിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ തിന്മകള്‍ വ്യാപക മാവുകയും അതു പരസ്യമായി ആഘോഷി ക്കപ്പെടുകയും ചെയ്യുന്ന കാലത്ത് മഹാ മാരികള്‍ കൊണ്ടുള്ള ദുരന്ത പരീക്ഷണങ്ങള്‍ അവര്‍ക്ക് നേരിടേണ്ടി വരും എന്ന പ്രവാചക തിരുമേനിയുടെ താക്കീത് പ്രസക്തമാണ്. നിര്‍ണ്ണിതമായ ഇസ്‍ലാമിക വിധി വിലക്കുകള്‍, മനുഷ്യന്റെ മതപരവും ആരോഗ്യ പരവും കുടുംബ പരവും സാമ്പത്തികവും തുടങ്ങി വിവിധ മേഖലകളുടെയം സംരക്ഷണത്തിനു വേണ്ടിയുള്ളതാണ്. യഥാവിധി സൂക്ഷ്മതയോടെ ജീവിക്കുകയും ദൈവത്തില്‍ ഭരമേല്‍പ്പി ക്കുകയും ചെയ്യുക. വഴി വിട്ട ജീവിത ക്രമങ്ങള്‍ കാരണമാണ് പല പൂര്‍വ്വ സമൂഹങ്ങളും നശിപ്പി ക്കപ്പെട്ടത്. ഇന്നത്തെ ദുരന്തങ്ങള്‍ ഒട്ടു മിക്കതും പാശ്ചാത്യ സംസ്കാര ത്തിന്റെ സംഭാവന കളായി ചരിത്രം വിലയിരുത്തും. ഏതൊരു സമൂഹവും സ്വയം നിലപാടില്‍ മാറ്റം വരുത്തുന്നതു വരെ, അല്ലാഹുവും അവന്റെ സമീപനത്തില്‍ മാറ്റം വരുത്തുകയില്ല എന്ന വിശുദ്ധ ഖുര്‍ആന്‍ പ്രഖ്യാപനം ഉള്‍കൊള്ളുന്ന സത്യ വിശ്വാസികള്‍ വ്യക്തിപരവും സാമൂഹ്യ വുമായ സകല തിന്മകളില്‍ നിന്നും മുക്തമാകുകയും ജീവിത ത്തിന്റെ മുഴുവന്‍ മേഖലകളിലും പരിശുദ്ധി കാത്തു സൂക്ഷിക്കുകയും ചെയ്യാന്‍ തയ്യാറാകണം. ശാരീരിക ശുദ്ധി ആരാധനകളുടെ ഭാഗമായ മുസ്‍ലിം സമൂഹം, മുക്തിയുടെ ആത്യന്തിക ശുദ്ധി കാംക്ഷിച്ചു കൊണ്ട്, ഇസ്‍ലാം വിവക്ഷിക്കുന്ന മാതൃകാ സമൂഹമായി നില കൊള്ളണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു. - ഉബൈദുല്ല റഹ്‌മാനി കൊമ്പംകല്ല്, ദുബായ് Labels: associations, saudi
- ജെ. എസ്.
5 Comments:
Links to this post: |
സൌദിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യാക്കാര്‍
പുതിയ വിസയില്‍ സൗദി അറേബ്യയില്‍ എത്തി സ്പോണ്‍സറെ കണ്ടെത്താനാകെ പ്രയാസപ്പെടുകയും തെറ്റിദ്ധാരണയുടെ പേരില്‍ പോലീസ് പിടിയിലാവുകയും ചെയ്യുന്ന നിരവധി ഇന്ത്യക്കാരാണ് സൗദിയില്‍ ഉള്ളത്.
ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങള്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാകുമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍ അഭിപ്രായപ്പെടുന്നു.
- സ്വന്തം ലേഖകന്‍
|
പുനലൂര്‍ സൗഹൃദവേദിയുടെ ഈദ്-ഓണ സംഗമം
യു.എ.ഇയിലെ പുനലൂര്‍ സൗഹൃദവേദിയുടെ ഈദ്-ഓണ സംഗമം വെള്ളിയാഴ്ച ഷാര്‍ജയില്‍ നടക്കും. രാവിലെ പത്ത് മുതല്‍ വൈകീട്ട് നാല് വരെ ഷാര്‍ജ മുബാറക്ക് ഏഷ്യന്‍ പാലസ് സെന്‍ററിലാണ് ആഘോഷ പരിപാടികള്‍. വിവിധ കലാപരിപാടികളും ഓണസദ്യയും ഉണ്ടാകും.
- സ്വന്തം ലേഖകന്‍
|
05 October 2009
സയദ് മോഡി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സമാപിച്ചു.
ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ ഇന്‍ഡോര്‍ ഗെയിംസ് വിഭാഗം സയദ് മോഡി ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റ് സമാപിച്ചു.
52 ടീമുകള്‍ പങ്കെടുത്ത ഈ ടൂര്‍ണമെന്‍റില്‍ ഗ്രൂപ്പ് എ ഡബിള്‍സില്‍ സലീഷ്, ആസിഫി സഖ്യവും ഗ്രൂപ്പ് ബിയില്‍ അനൂപ്, വിനുരാജ് സഖ്യവും ഗ്രൂപ്പ് സിയില്‍ അബ്ദുല്‍ റഹ്മാന്‍, ജോബിന്‍ ജോണ്‍ സഖ്യവും വിജയിച്ചു. സര്‍വീസ് മത്സരത്തില്‍ മുഹമ്മദ് ആരിഫ് ഒന്നാം സ്ഥാനവും സൃഷ്ടി മേനോന്‍ രണ്ടാം സ്ഥാനവും നേടി.
- സ്വന്തം ലേഖകന്‍
|
മണ്‍ ചെരാത് പ്രകാശനം
പ്രവാസി സംരംഭമായ മണ്‍ ചെരാത് എന്ന സംഗീത ആല്‍ബത്തിന്‍റെ ഖത്തറിലെ പ്രകാശനം നടന്നു. സംസ്കൃതി ജനറല്‍ സെക്രട്ടറി സുധീര്‍ പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ബാബുരാജ്, ഷാനവാസ്, ഷക്കീര്‍ സരിഗ, ബിജു.പി മംഗല, അനുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ഖത്തറിലെ സ്കൂളുകള്‍ തുറന്നു
മധ്യവേനല്‍ അവധി കഴിഞ്ഞ് ഖത്തറിലെ സ്കൂളുകള്‍ തുറന്നു. എച്ച് 1 എന്‍ 1 പനി , മറ്റ് പകര്‍ച്ച വ്യാധികള്‍ എന്നിവ തടയുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
സ്കൂള്‍ തുറന്ന് ഒരാഴ്ചക്കുള്ളില്‍ തന്നെ സാധാരണ പകര്‍ച്ച വ്യാധി തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് എല്ലാ സ്കൂളുകളിലും നടത്തുമെന്നും എച്ച് 1 എന്‍ 1 വൈറസ് ബാധ തടയുന്നതിനുള്ള പ്രതിരോധ കുത്തിവയ്പ്പ് വാക്സിന്‍റെ ലഭ്യതയനുസരിച്ച് സ്കൂളുകളില്‍ നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനം ഷാര്‍ജയില്‍
മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന അന്തര്‍ദേശീയ വിദ്യാഭ്യാസ പ്രദര്‍ശനം ഷാര്‍ജയില്‍ ആരംഭിച്ചു. യു.എ.ഇ വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖാതിമി ഉദ്ഘാടനം നിര്‍വഹിച്ചു.
യു.എ.ഇ, ഇന്ത്യ, ഓസ്ട്രേലിയ, സ്വിസ്റ്റ്സര്‍ലന്‍ഡ്, കാനഡ, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നായി എഴുപതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.
- സ്വന്തം ലേഖകന്‍
|
അബുദാബില്‍ ഇനി മുതല്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കാശ് കൊടുക്കണം
അബുദാബിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഔദ്യോഗികമായി നിലവില്‍ വന്നു. ഇന്നലെ മുതലാണ് നഗരത്തില്‍ പണം കൊടുത്ത് വാഹനം പാര്‍ക്ക് ചെയ്യുന്ന സംവിധാനം നിലവില്‍ വന്നത് . എന്നാല്‍ പാര്‍ക്കിംഗ് ഫീസ് നല്‍കാത്തവര്‍ക്ക് ഈ ആഴ്ച അവസാനം വരെ പിഴ ഈടാക്കില്ല. ലിവ സ്ട്രീറ്റ് മുതല്‍ ബനിയാസ് സ്ട്രീറ്റ് വരേയും ഹംദാന്‍ സ്ട്രീറ്റ് മുതല്‍ ഖലീഫ സ്ട്രീറ്റ് വരേയുമാണ് പാര്‍ക്കിംഗ് മീറ്ററുകള്‍ ഘടിപ്പിച്ചിരിക്കുന്നത്.
ശനിയാഴ്ചക്ക് ശേഷം ടിക്കറ്റെടുക്കാതെ വാഹനം പാര്‍ക്ക് ചെയ്യുന്നവരില്‍ നിന്നും 100 മുതല്‍ 1000 ദിര്‍ഹം വരെ പിഴ ഈടാക്കും. പാര്‍ക്കിംഗിനായി നിശ്ചയിച്ച മേഖലയ്ക്ക് പുറത്ത് വാഹനം നിര്‍ത്തിയിട്ടാലും പിഴ ഒടുക്കേണ്ടി വരും. രാവിലെ എട്ട് മുതല്‍ രാത്രി ഒമ്പത് വരെയാണ് പെയ്ഡ് പാര്‍ക്കിംഗ്സമയം.
- സ്വന്തം ലേഖകന്‍
|
ശശി തരൂര്‍ ഇന്ന് മുതല്‍ യു.എ.ഇ യില്‍
കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയില്‍ എത്തുന്നു. ഇന്ന് മുതല്‍ എട്ട് വരെയാണ് അദ്ദേഹം യു.എ.ഇയില്‍ ഉണ്ടാവുക.. ഇന്ന് രാത്രി എട്ടരയ്ക്ക് ടെക്സാസ് സംഘടിപ്പിക്കുന്ന മുഖാമുഖം പരിപാടിയില്‍ ശശി തരൂര്‍ സംബന്ധിക്കും. ദേരദുബായിലെ മാര്‍ക്കോപോളോ ഹോട്ടലിലാണ് പരിപാടി. ചൊവ്വാഴ്ച ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണല്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന വിരുന്നില്‍ അദ്ദേഹം പങ്കെടുക്കും.
ദുബായ് മൂവന്‍ പിക്ക് ഹോട്ടലില്‍ ഉച്ചയ്ക്ക് ഒന്നിനാണ് പരിപാടി. ഈ മാസം ഏഴിന് മന്ത്രി അബുദാബിയില്‍ മാധ്യമ പ്രവര്‍ത്തകരെ കാണും. ഉച്ചയ്ക്ക് മൂന്നരയ്ക്ക് അബുദാബി ഇന്ത്യന്‍ എംബസിയിലാണ് പരിപാടി. ഈ മാസം എട്ടിന് കേരള എഞ്ചിനീയറിംഗ് അലുംമ്നി സംഘടിപ്പിക്കുന്ന ബിസിനസ് മീറ്റില്‍ പങ്കെടുക്കുന്ന ശശി തരൂര്‍ കേര പ്രൊഫഷണല്‍ ഡയറക്ടറി പുറത്തിറക്കും. അന്ന് രാത്രി എട്ടിന് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന സ്വീകരണ ചടങ്ങില്‍ പങ്കെടുക്കും. ഇന്ത്യന്‍ കോണ്‍സുലേറ്റ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കമ്മിറ്റിയുടെ വെബ് സൈറ്റ് ഉദ്ഘാടനവും ഉണ്ടാകും.
- സ്വന്തം ലേഖകന്‍
|
04 October 2009
പ്രിയദര്‍ശിനിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി, ഓണാഘോഷം
ദുബായ് പ്രിയദര്‍ശിനിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി, ഓണാഘോഷം സംഘടിപ്പിച്ചു. ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് ഉദ്ഘാടനം ചെയ്തു. നിംസ് സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ സുരേന്ദ്രന്‍ നായര്‍, സാബാ ജോസഫ്, ദുബായ് പ്രിയദര്‍ശിനി പ്രസിഡന്‍റ് എന്‍.പി രാമചന്ദ്രന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.
- സ്വന്തം ലേഖകന്‍
|
ശശി തരൂര്‍ ഇന്ന് ബഹ് റൈനില്‍
ബഹ്റിനിലെ കേരളീയ സമാജം ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ കോണ്‍സുലാര്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ആരംഭിക്കുന്നു. ബികെഎസ് സെസ് എന്ന ഈ സേവനം ഇന്ന് രാത്രി എട്ടിന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ ഉദ്ഘാടനം നിര്‍വഹിക്കും. ഗള്‍ഫ് മേഖലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ സഹകരണാടിസ്ഥാനത്തില്‍ സര്‍വീസ് ആരംഭിക്കുന്നത്. എല്ലാ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി ഒന്‍പത് വരെ ഈ സേവനം ലഭിക്കും. പാസ്പോര്‍ട്ട് സംബന്ധിച്ച സേവനങ്ങളാണ് ആദ്യ ഘട്ടത്തില്‍ ലഭ്യമാവുക. എംബസിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ സഹായിക്കാനായി പ്രത്യേകം പരിശീലനം നേടിയവരെ സമാജം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
അല് ഫുര്‍ഖാന്‍ സെന്‍ററിന്‍റെ മലയാളം വിങ്ങ് സെമിനാര്‍
ബഹ്റിനിലെ അല്‍ ഫുര്‍ഖാന്‍ സെന്‍ററിന്‍റെ മലയാളം വിങ്ങ് സെമിനാര്‍ സംഘടിപ്പിച്ചു.ധാര്‍മികതയുടെ വീണ്ടെടുപ്പിന് എന്ന വിഷയത്തില്‍ പാക്കിസ്ഥാന്‍ ക്ലബിലാണ് സെമിനാര്‍ സംഘടിപ്പിച്ചത്. സി.സി.ഐ.എ ചെയര്‍മാന്‍ ജോണ്‍ ഐപ്പ്, മാധ്യമ പ്രവര്‍ത്തകരായ ഇ.വി രാജീവന്‍, അബ്ദുല്‍ മജീദ് എന്നിവരും റഷീദ് ഒളവണ്ണയും പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
റിയാദില്‍ മനുഷ്യമതില്‍
ആസിയാന്‍ കരാറിനെതിരെ റിയാദില്‍ കേളീ കലാസാംസ്കാരിക വേദി പ്രവര്‍ത്തകര്‍ മനുഷ്യ മതില്‍ തീര്‍ത്ത് പ്രതിജ്ഞ എടുത്തു. മനുഷ്യ ചങ്ങലയ്ക്ക് മുന്നോടിയായി സിംബോസിയവും സംഘടിപ്പിച്ചിരുന്നു. ജിദ്ദാ നവോദയ രക്ഷാധികാരി വി.കെ.എ റഹുഫ് ഉദ്ഘാടനം ചെയ്തു. സി.എം റസാഖ് മോഡറേറ്ററായിരുന്നു.
- സ്വന്തം ലേഖകന്‍
|
ഖത്തറില്‍ മാധ്യമശില്‍പ്പശാല
ഖത്തറിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍ററും ഇന്ത്യന്‍ മീഡിയ ഫോറവും സംയുക്തമായി മാധ്യമ ശില്പശാല സംഘടിപ്പിക്കുന്നു. ഈ മാസം 12 മുതല്‍ 16 വരെ ദോഹ ജദീദിലെ ഫ്രണ്ട്സ് കള്‍ച്ചറല്‍ സെന്‍റര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. ശില്പശാലക്ക് ഖത്തറിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 16 ന് മാധ്യമ രംഗത്തെ മാറുന്ന മൂല്യങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
പണം പിന് വലിക്കുന്നവര്‍ ജാഗ്രത പാലിക്കണം
ബാങ്കില് നിന്ന് പണം പില്‍വലിക്കുന്നവര് ജാഗ്രത പാലിക്കണമെന്ന് അബുദാബി പോലീസിന്‍റെ സി.ഐ.ഡി വിഭാഗം മുന്നറിയിപ്പ് നല്‍കി. ബാങ്കില് നിന്നിറങ്ങുന്നവരെ കബളിപ്പിച്ച് പണം തട്ടുന്ന കേസുകള് കൂടിവരുന്ന സാഹചര്യത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്. പണവുമായി കാറില് പോകാന് തയ്യാറെടുക്കുന്നവരെ ഒരാള് വന്ന് താങ്കളുടെ കാറിന്‍റെ ടയര് പഞ്ചറാണെന്ന് പറഞ്ഞ് ശ്രദ്ധ തിരിക്കുമ്പോള് മറ്റൊരാള് കാറിലുള്ള പണം അപഹരിക്കുന്ന രീതിയാണ് വ്യാപകമായി കണ്ട് വരുന്നത്. ഈയിടെ ഒരു ഇന്ത്യന് വ്യാപാരിയില് നിന്ന് ഇങ്ങനെ ഒരു ലക്ഷം ദിര്‍ഹം തട്ടിയെടുത്തിരുന്നു. യു.എ.ഇയില് മറ്റ് രാജ്യങ്ങളേക്കാള് കുറ്റകൃത്യങ്ങള് കുറവാണെങ്കിലും ജനങ്ങള് ശ്രദ്ധാലുക്കളായിരിക്കണമെന്ന് സി.ഐ.ഡി വിഭാഗം മേധാവി കേണല് മക്തൂം അലി അല് ഷരീഫി വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
പ്രവാസി വയനാട് സൃഷ്ടികള്‍ ക്ഷണിക്കുന്നു
വയനാട് ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മ "പ്രവാസി വയനാട് അബുദാബി" യുടെ പത്താം വാര്‍ഷികത്തോടനു ബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു. മൂന്നു ഭാഗങ്ങളിലായി ഒരുക്കുന്ന സ്മരണികയില്‍, വയനാടിന്‍റെ ഭൂപ്രകൃതി, ചരിത്രം, സമകാലിക സംഭവങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി, മലയാള നാടിന് വയനാട് ജില്ലയുടെ സംഭാവനകളെ പുതു തലമുറക്കു പരിചയപ്പെടുത്തുക വഴി ചരിത്രാന്വേഷികള്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും കൂടി ഉപകാരപ്രദമാവുന്ന ഒന്നാം ഭാഗവും, പ്രവാസികളായി ലോകത്തിന്‍റെ വിവിധ കോണുകളില്‍ കഴിയുന്ന വയനാട്ടുകാരുടെ സൃഷ്ടികള്‍ മാത്രം ഉള്‍പ്പെടുത്തി രണ്ടാം ഭാഗവും, പ്രഗല്‍ഭരായ എഴുത്തുകാരുടേയും സാംസ്കാരിക പ്രവര്‍ ത്തകരുടേയും രചനകള്‍ക്കായി മൂന്നാം ഭാഗവും ഒരുക്കുന്നു.
ജില്ലാ അടിസ്ഥാനത്തില്‍ രൂപീകരിച്ച ആദ്യ പ്രവാസി കൂട്ടായമയായ 'പ്രവാസി വയനാട്' ജീവ കാരുണ്യ പ്രവര്‍ ത്തനങ്ങളിലും, കലാ സാംസ്കാരിക സാമൂഹിക രംഗത്തും പത്തു വര്‍ഷത്തിനിടെ ഒട്ടേറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. സ്ഥിരം ശൈലിയില്‍ നിന്നും മാറി തീര്‍ത്തും പുതുമയുള്ള ഒരു സ്മരണികയായിരിക്കും പ്രവാസി വയനാട് തയ്യാറാക്കുന്ന ഈ സംരംഭം എന്നു സംഘാടകര്‍ അവകാശപ്പെടുന്നു. കഥ, കവിത, ലേഖനം, അനുഭവക്കുറിപ്പുകള്‍, വയനാടുമായി ബന്ധപ്പെട്ട യാത്രാ വിവരണങ്ങള്‍, എന്നിവ ഒക്ടോബര്‍ 31നു മുന്‍പായി ലഭിച്ചിരിക്കണം. അയക്കേണ്ട വിലാസം: ബഷീര്‍ പൈക്കാടന്‍, പ്രവാസി വയനാട് അബുദാബി, പോസ്റ്റ് ബോക്സ്: 2354 അബുദാബി, യു. എ. ഇ eMail: wayanadpravasi at gmail dot com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
03 October 2009
അഹിംസാ ദിന ആഘോഷങ്ങള്‍ ദുബായില്‍
ദുബായ് : ഗാന്ധി ജയന്തിയോട് അനുബന്ധിച്ച് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റും ഇന്ത്യന്‍ ഹൈസ്ക്കൂളും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര അഹിംസാ ദിന പരിപാടികള്‍ ദുബായ് ഊദ് മേത്തയിലുള്ള ഷെയ്ക്ക് റാഷിദ് ഓഡിറ്റോറിയത്തില്‍ നടക്കുകയുണ്ടായി. റാസ് അല്‍ ഖൈമ ഫ്രീ സോണ്‍ ചെയര്‍മാന്‍ ഷെയ്ക്ക് ഫൈസല്‍ ബിന്‍ സഖ്‌ര്‍ അല്‍ ഖാസിമി ചടങ്ങില്‍ മുഖ്യ അതിഥിയായിരുന്നു. യു.എ.ഇ. ജനത സമാധാനത്തില്‍ അടിയുറച്ചു വിശ്വസി ക്കുന്നവരാണ്. ഇന്ത്യാക്കാരെ പൊലെ തന്നെ തങ്ങളും ഗാന്ധിയുടെ സന്ദേശം ഉള്‍ക്കൊണ്ട വരാണെന്നും അദ്ദേഹം പറഞ്ഞു. അടിച്ചമര്‍ത്തപ്പെട്ട ജനതയുടെ സ്വാതന്ത്ര്യ ത്തിനായി സമാധാന ത്തിന്റെയും സഹിഷ്ണു തയുടെയും മാര്‍ഗ്ഗത്തിലൂടെ ഒരു വന്‍ ജനകീയ മുന്നേറ്റം നയിച്ച ആദര്‍ശ ധീരനായ മഹാത്മാവ് എന്നും ഇന്ത്യാക്കാര്‍ക്ക് അഭിമാനമാണ് എന്നും ഷെയ്‌ക്ക് ഫൈസല്‍ ഓര്‍മ്മിപ്പിച്ചു.
ഗാന്ധിജിയുടെ സ്മരണാര്‍ത്ഥം ഐക്യ രാഷ്ട്ര സഭ ഗാന്ധി ജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി പ്രഖാപിച്ചതിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങില്‍ 22 ഓളം രാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്ത്യയുടെ ക്ഷണം സ്വീകരിച്ച് സന്നിഹിതരായിരുന്നു. ഇത്രയധികം ലോക രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ഗാന്ധിജിയുടെ സ്മരണ നിലനിര്‍ത്താന്‍ ഇത്തരമൊരു ലോക സമ്മേളനം സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഇന്ത്യയ്ക്ക് അഭിമാനകരമാണ്. ആണവ ഭീഷണി ലോകത്തെ ആശങ്കയില്‍ ആഴ്‌ത്തുകയും, അധികാര കിട മത്സരങ്ങളും സംഘര്‍ഷങ്ങളും ലോക സമാധാനത്തെ അപകടപ്പെ ടുത്തുകയും ചെയ്യുന്ന ഇന്ന്, ഗാന്ധിജിയുടെ അഹിംസാ ദര്‍ശനം ലോകത്തിന് പ്രത്യാശ നല്‍കുന്നു എന്ന് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പറഞ്ഞു. താന്‍സാനിയ, ഈജിപ്റ്റ്, ഫ്രഞ്ച്, തായ്‌ലന്‍ഡ് എന്നീ രാജ്യങ്ങളുടെ പ്രതിനിധികളും സംസാരിച്ചു. ഗാന്ധിജി സംഘടിപ്പിച്ചിരുന്ന യോഗങ്ങളെ അനുസ്മരിപ്പിക്കുമാറ് വിശുദ്ധ ഖുര്‍ആന്‍, ബൈബിള്‍, ഭഗവദ് ഗീത എന്നിവയിലെ സൂക്തങ്ങള്‍ ഇന്ത്യന്‍ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ ചൊല്ലി കൊണ്ടാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ഇന്ത്യന്‍ ഹൈ സ്ക്കൂളിലെ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച പ്രാര്‍ത്ഥനാ ഗാനങ്ങളും, നൃത്തങ്ങളും, ഗാന്ധിജിയെ കുറിച്ചുള്ള ഒരു ദൃശ്യ കലാ അവതരണവും ചടങ്ങിനോട് അനുബന്ധിച്ച് നടന്നു. പ്രസ്തുത സംഗമത്തില്‍ സലഫി ടൈംസ് - വായനക്കൂട്ടം അഖിലേന്ത്യാ സ്ത്രീ ധന വിരുദ്ധ മുന്നേറ്റം കൂട്ടായ്മയും സജീവമായി പങ്കെടുത്തു. - ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ് ഫോട്ടോ : കമാല്‍ കാസിം, ദുബായ്
International Day for Non-violence observed in Dubai Labels: associations, expat
- ജെ. എസ്.
1 Comments:
Links to this post: |
02 October 2009
കേരള സോഷ്യല്‍ സെന്ററില്‍ ഓണാഘോഷം
അബുദാബി : ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യയ്ക്ക് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഇന്ന് (വെള്ളിയാഴ്ച) വേദിയാകുന്നു. സെന്ററിന്റെ ഓപ്പണ്‍ ഓഡിറ്റോ റിയത്തില്‍ അറുനൂറ് പേര്‍ക്ക് ഇരിക്കത്തക്ക വിധം പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ ആറു പന്തികളില്‍ ആയാണ് ഓണ സദ്യ വിളമ്പുന്നത്. രാവിലെ 11:30 മുതല്‍ വൈകീട്ട് നാലു മണി വരെ നീണ്ടു നില്‍ക്കുന്ന സദ്യയില്‍ മുവ്വായിരം പേര്‍ പങ്കെടുക്കുമെന്ന് കണക്കാ ക്കപ്പെടുന്നു.
വര്‍ഷങ്ങളായി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഓണ സദ്യ സംഘടിപ്പിച്ചു വരാറുണ്ടെങ്കിലും സദ്യയില്‍ ഇത്രയേറെ ജനകീയ പങ്കാളിത്തം കഴിഞ്ഞ ഏതാനും വര്‍ഷമായാണ് കണ്ടു വരുന്നത്. പ്രശസ്ത പാചക ക്കാരന്‍ പ്രമോദിന്റെ നേതൃത്വത്തില്‍ വനിതകള്‍ ഉള്‍പ്പെടെയുള്ള സെന്റര്‍ പ്രവര്‍ത്തകരാണ് സദ്യ ഒരുക്കുക. ഓണ സദ്യ വിജയിപ്പി ക്കുന്നതിനു വേണ്ടി സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വെച്ച് വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. യോഗത്തില്‍ വെച്ച് ജയകുമാര്‍, മണിക്കുട്ടന്‍, കെ. വി. ഉദയ ശങ്കര്‍ (ടെന്റ് ആന്റ് പര്‍ച്ചേസിങ്ങ്), പി. എ. മോഹന്‍ദാസ് (ഇന്‍വിറ്റേഷന്‍), മധു പറവൂര്‍, ജയാനന്ദന്‍, തോമസ് കുഞ്ഞുമോന്‍, രമേശ് രവി (ഡെക്കറേഷന്‍), നൂറുദ്ധീന്‍ പടന്ന (പാചകം), പപ്പന്‍ മാസ്റ്റര്‍, സുരേഷ് പാടൂര്‍, കെ. രാമചന്ദ്രന്‍ (കലവറ), ഗോവിന്ദന്‍ നമ്പൂതിരി (വിളമ്പല്‍), എ. കെ. ബീരാന്‍കുട്ടി, എ. മോഹന്‍ദാസ് (വാളന്റിയേഴ്സ്), സിയാദ് കൊടുങ്ങല്ലൂര്‍ (ട്രാന്‍സ്പോ ര്‍ട്ടേഷന്‍) എന്നിവര്‍ക്ക് വിവിധ വിഭാഗങ്ങളുടെ ചുമതല ഏല്‍പ്പിച്ചു. കെ. എസ്. സി. മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളും വനിതാ കമ്മിറ്റി അംഗങ്ങളും, അബുദാബി ശക്തി തിയ്യറ്റേഴ്സ്, യുവകലാ സാഹിതി, കല അബുദാബി, ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ്, ഫ്രണ്ട്സ് എ. ഡി. എം. എസ് എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും ജനറല്‍ സെക്രട്ടറി മാരുമായിരിക്കും ഓണ സദ്യയ്ക്കെത്തുന്ന അതിഥികളെ സ്വീകരിക്കു കയെന്ന് സംഘാടകര്‍ അറിയിച്ചു. അബ്ദുള്ള സബക്ക, എ. കെ. ബീരാന്‍ കുട്ടി, ഇ. ആര്‍. ജോഷി, സ്വാലിഹ്, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജനറല്‍ സെക്രട്ടറി ലായിന മുഹമ്മദ് സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പ്രകാശിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
ലോക അഹിംസാ ദിനത്തില്‍ വായനക്കൂട്ടം പങ്ക് ചേരുന്നു
ദുബായ് : സലഫി ടൈംസ് രജത ജൂബിലി വായനാ വര്‍ഷത്തിന്റെ ഭാഗമായി, കേരളാ റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, എന്നീ കൂട്ടായ്മകള്‍ ചേര്‍ന്ന് ഈ വര്‍ഷവും ലോക അഹിംസാ ദിനം ആചരിക്കും. ഈ വര്‍ഷത്തെ പരിപാടി ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ ദുബായ് ഷേയ്ഖ് റാഷിദ് ആഡിറ്റോറിയത്തില്‍. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര്‍ രണ്ട് വെള്ളിയാഴ്‌ച്ച വൈകീട്ട് അഞ്ചു മണിക്കാണ് ലോക അഹിംസാ ദിനാചരണം സംഘടിപ്പിച്ചിട്ടുള്ളത്.
ഐക്യ രാഷ്ട്ര സഭ പ്രഖ്യാപിച്ചതു പ്രകാരം ഒക്ടോബര്‍ രണ്ട് അഹിംസാ ദിനമായി കഴിഞ്ഞ വര്‍ഷവും വിപുലമായി സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ലോക അഹിംസാ ദിനത്തില്‍ സബാ ജോസഫ് തയ്യാറാക്കിയ ''അഹിംസാ വിരുദ്ധ പ്രതിജ്ഞ'' പി. വി. വിവേകാനന്ദ് ചൊല്ലിക്കൊടുത്തു. ഈ പ്രതിജ്ഞ ഏറ്റു ചൊല്ലിയവരോടൊപ്പം നാരായണന്‍ വെളിയങ്കോട്, കെ.പി.കെ വേങ്ങര, എന്‍.എ.കരീം, ജെന്നി ജോസഫ്, ഷീലാ പോള്‍, പോള്‍ ടി.ജോസഫ്, ഫസലുദ്ദീന്‍ ശൂരനാട്, നാസ്സര്‍ ബേപ്പൂര്‍, മമ്മൂട്ടി, ജബ്ബാരി, നജീബ്, എന്നിവരും പരിപാടിക്ക് നേതൃത്വം നല്‍കി. Labels: associations, dubai
- ജെ. എസ്.
1 Comments:
Links to this post: |
01 October 2009
ജയറാമിന്റെ ചെണ്ട മേളം ദുബായില്‍
ലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
Jayaram playing chenda in Dubai
- ജെ. എസ്.
|
ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ മത്സര പരിപാടികള്‍
ഓര്‍ത്തഡോക്സ് സണ്‍ഡേ സ്കൂള്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി മത്സര പരിപാടികള്‍ സംഘടിപ്പിച്ചു. അബുദാബി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ നടന്ന മത്സരങ്ങളില്‍ യു.എ.ഇയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുത്തു. ഉദ്ഘാടന പരിപാടിയില്‍ ഫാ. ജോര്‍ജ്ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ഫാ. സി.എം ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, തോമസ് പോള്‍, ജോര്‍ജ്ജ് ഈപ്പന്‍, സാം തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
മെഴുവേലി സൗഹൃദ വേദി ഓണാഘോഷം
കിടങ്ങന്നൂര്‍ മെഴുവേലി പ്രവാസി സൗഹൃദ വേദിയുടെ ഓണാഘോഷ പരിപാടികള്‍ അടുത്ത വെള്ളിയാഴ്ച ദുബായില്‍ നടക്കും. ദുബായ് ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ രാവിലെ ഒന്‍പത് മുതലാണ് ആഘോഷ പരിപാടികള്‍. താലിപ്പൊലി, വാദ്യമേളം, വിവിധ നാടന്‍ കലകളുടെ അവതരണം തുടങ്ങിയവ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 499 2682 എന്ന നമ്പറില്‍ വിളിക്കണം.
Labels: associations
- സ്വന്തം ലേഖകന്‍
|
സില്‍സിലയുടെ പെരുന്നാള്‍ - ഓണാഘോഷം
യു.എ.ഇ. യിലെ കലാ സംഘടനയായ സില്‍സിലയുടെ പെരുന്നാള്‍ - ഓണാഘോഷം നിലാവ് എന്ന പേരില്‍ സംഘടിപ്പിച്ചു. അജ്മാന്‍ മനാമ ഹാളില്‍ നടന്ന ആഘോഷ പരിപാടികള്‍ അറബിക്കഥ എന്ന സിനിമയിലെ ചൈനീസ് നടി ചാങ്ഷുമിന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ബഷീര്‍ അധ്യക്ഷത വഹിച്ചു. സുറാബ്, ചന്ദ്രപ്രകാശ്, ഇടവ സജീവ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
Labels: associations
- സ്വന്തം ലേഖകന്‍
|
യു.എ.ഇ സെന്‍സസ് അടുത്ത വര്‍ഷം
യു.എ.ഇയിലെ താമസക്കാരെക്കുറിച്ചും കെട്ടിടങ്ങളെക്കുറിച്ചുമുള്ള സ്ഥിതിവിവരക്കണക്ക് ശേഖരിക്കുന്ന സെന്‍സസ് അടുത്ത വര്‍ഷം ഏപ്രീലില്‍ നടക്കും. സാമ്പത്തിക മന്ത്രാലയത്തിന്‍റെ നേതൃത്വത്തിലാണ് കണക്കെടുപ്പ് നടത്തുന്നത്.
ഏപ്രീല്‍ ആറ് മുതലാണ് യു.എ.ഇയിലെ താമസക്കാരെക്കുറിച്ചും കെട്ടിടങ്ങളെക്കുറിച്ചുമുള്ള സ്ഥിതിവിവര കണക്കുകള്‍ ശേഖരിക്കുന്നത്. ആറ് മുതല്‍ 19 വരെ നീളുന്ന ഈ സെന്‍സസിന് സാമ്പത്തിക മന്ത്രാലയം നേതൃത്വം നല്‍കും. 8000 ഉദ്യോഗസ്ഥരെയാണ് കണക്കുകള്‍ ശേഖരിക്കാനായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിയോഗിക്കുക. യു.എ.ഇയിലെ ആദ്യ സെന്‍സസ് 1975 ല്‍ നടന്ന ശേഷമുള്ള ഏറ്റവും വലിയ കണക്കെടുപ്പായിരിക്കും ഇത്. അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ അന്താരാഷ്ട്ര നിലവാരത്തിലായിരിക്കും കണക്കെടുപ്പ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. യു.എ.ഇയില്‍ നടത്തുന്ന ആറാമത്തെ സെന്‍സസാണിത്. താമസക്കാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതൊടൊപ്പം തന്നെ കെട്ടിടങ്ങളെക്കുറിച്ചുള്ള വിവരങ്ങളും ഈ സെന്‍സസില്‍ രേഖപ്പെടുത്തും. 65 മില്യണ്‍ ദിര്‍ഹമാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. കണക്കെടുപ്പിനായി ഫീല്‍ഡില്‍ ഇറങ്ങുന്ന 8000 ജീവനക്കാരെ സഹായിക്കാനായി രണ്ടായിരത്തോളം മറ്റ് ഉദ്യോഗസ്ഥരെയും നിയോഗിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്