30 November 2009
സ്നേഹത്താഴ്വരയ്ക്ക് ബ്ലോഗ്
ഗള്‍ഫ് മേഖലയിലെ ജീവകാരുണ്യപ്രവര്‍ത്തന മേഖലയില്‍ സജീവമായി
പ്രവര്‍ത്തിക്കുന്ന സ്നേഹത്താഴ്വര ബ്ലോഗ് ആരംഭിച്ചു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ഇനി ബ്ലോഗ് വഴി അറിയാനാകും ബ്ലോഗ് ഇവിടെ
- സ്വന്തം ലേഖകന്‍
|
ഹജ്ജ് പരിസമാപ്തിയിലേക്ക്
ഹജ്ജ് തീര്‍ത്ഥാടകര്‍ മിനായില്‍ നിന്നും മടക്കയാത്ര ആരംഭിച്ചു. ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് അവസാനിക്കും. ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ സ്വദേശത്തേക്കുള്ള മടക്കയാത്ര ബുധനാഴ്ച ആരംഭിക്കും.
സൗദി അധികൃതരുടെ ശക്തമായ മുന്നറിയിപ്പുണ്ടായിട്ടും ഇത്തവണയും നിരവധി തീര്‍ത്ഥാടകര്‍ അനധികൃതമായി ഹജ്ജ് നിര്‍വഹിക്കാനെത്തി. മിനയ്ക്കടുത്ത മലകളിലും വഴിയോരങ്ങളിലുമാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
അബുദാബിയില് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല് വോളിബോള് ടൂര്‍ണ്ണമെന്‍റ് ഡിസംബര് 2 ന് ആരംഭിക്കും.
അബുദാബി കേരള സോഷ്യല് സെന്‍ററിന്‍റെ പതിനഞ്ചാമത് യുഎഇ എക്സ്‍ചേഞ്ച് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല് വോളിബോള് ടൂര്‍ണ്ണമെന്‍റ് ഡിസംബര് 2 ന് ആരംഭിക്കും.
രണ്ട് ഗ്രൂപ്പുകളിലായി ആറ് ടീമുകളാണ് ടൂര്‍ണ്ണമെന്‍റില് മത്സരിക്കുന്നത്. ഇന്ത്യയിലേയും യുഎഇയിലേയും ഉള്‍പ്പടെ വിവിധ അന്താരാഷ്ട്ര താരങ്ങള് മത്സരിക്കാനെത്തുമെന്ന് സംഘാടകര് അബുദാബിയില് വാര്‍ത്താസമ്മേളനത്തില് അറിയിച്ചു. ഡിസംബര് 9 നാണ് ഫൈനല്.
- സ്വന്തം ലേഖകന്‍
|
29 November 2009
അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് സ്വീകരണം
ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഭിവന്ദ്യ മാര്‍ ബസേലിയസ് തോമസ് ബാവക്ക് എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ സ്വീകരണം നല്‍കി. നവംബര്‍ 28 ശനിയാഴ്‌ച്ച വൈകീട്ട് 8 മണിക്ക് അജ്മാന്‍ ബീച്ച് ഹോട്ടലില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ ചീഫ് പാട്രനും ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സ് ഗ്രൂപ്പ് ചെയര്‍മാനും ആയ ശ്രീ. ഇസ്മയില്‍ റാവുത്തര്‍, എറണാകുളം പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡെന്റ് ശ്രീ. വി. കെ. ബേബി, എറണാകുളം പ്രവാസി വെല്‍ഫെയര്‍ സെക്രട്ടറി ശ്രീ. ഇബ്രാഹീം കുട്ടി, ശ്രീ. മുഹമ്മദ് സെയ്ദ്, ശ്രീ. എബി ബേബി എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ : പകല്‍കിനാവന്‍ - പകല്‍കിനാവന്‍ | daYdreaMer Labels: associations, personalities
- ജെ. എസ്.
|
ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു.
ബഹ്റിനിലെ സെന്‍റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഈ വര്‍ഷത്തെ ആദ്യ ഫലപ്പെരുന്നാള്‍ ആഘോഷിച്ചു. കത്തീഡ്രല്‍ വികാരി ഫാ. സജി മാത്യു താന്നിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു. സാജന്‍ വര്‍ഗീസ്, മോച്ചന്‍, വര്‍ഗീസ് ടി. ഐപ്പ്, സാബു കോശി തുടങ്ങിയവര്‍ പ്രസംഗിച്ചു. രാവിലെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പള്ളിയില്‍ ലഭിച്ച വഴിപാടുകള്‍ ആശീര്‍വദിച്ചു. തുടര്‍ന്ന് ലേലം നടന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
നന്ദി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ആഘോഷവും
ബഹ്റിനിലെ നന്ദി അസോസിയേഷന്‍ അഞ്ചാം വാര്‍ഷികവും ഈദ് ആഘോഷവും സംഘടിപ്പിച്ചു. സൗത്ത് പാര്‍ക്ക് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ മുഖ്യാതിഥിയായിരുന്നു. അസില്‍ അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു. ഗ്രിഫി രാജന്‍, സി.കെ അബ്ദുല്‍ റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.
ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്നും നാളെയുമായി തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങും. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചതിനു ശേഷം 21 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. ഇതോടെ ഹജ്ജ വേളയില്‍ മരിച്ച ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 100 ആയി.
ഓരോ വര്‍ഷവും പുണ്യ സ്ഥലങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. മിനായില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന സ്ഥലത്തും തമ്പുകളിലും ഈ മാറ്റം കാണുന്നുണ്ടെന്ന് തീര്‍ത്ഥാടകര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാണ് മിനായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ സേവനങ്ങള്‍. കാണാതായ ഹാജിമാരെ കണ്ടെത്താനുള്ള സംവിധാനവും ഡിസ് പെന്‍സറിയും ഉള്‍പ്പടെ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ജിദ്ദയിലുണ്ടായ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കോണ്‍സുലേറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
യു.എ.ഇയില്‍ തണുപ്പ് കാലം
യു.എ.ഇയില്‍ ശൈത്യകാലം തുടങ്ങി. അടുത്ത ദിനങ്ങളില്‍ തണുപ്പ് വര്‍ധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പനിയും ജലദോഷവും വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പും നല്‍കുന്നു.
രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കി. അടുത്ത ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
- സ്വന്തം ലേഖകന്‍
|
28 November 2009
ഡിസംബര് രണ്ടിന് രക്ത ദാന ക്യാമ്പ്
യു.എ.ഇ ദേശീയ ദിനമായ ഡിസംബര്‍ രണ്ടിന് ഷാര്‍ജയിലെ ദൈദ് മലയാളി അസോസിയേഷന്‍ അരോഗ്യമന്ത്രാലയത്തിലെ മൊബൈല്‍ ബ്ളഡ് ബാങ്ക് യൂണിറ്റുമായി സഹകരിച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. വൈകിട്ട് നാലു മുതല്‍ എട്ടുവരെയാണ് രക്തദാന ക്യാമ്പ്.
- സ്വന്തം ലേഖകന്‍
|
ദലയുടെ ആഭിമുഖ്യത്തിലുള്ള 19-ാമത് ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍
യു.എ.ഇയിലെ പ്രവാസി സംഘടനയായ ദലയുടെ ആഭിമുഖ്യത്തിലുള്ള 19-ാമത് ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ രണ്ട്, നാല് തീയതികളില്‍ നടക്കും. ദുബായ് മുഹൈസ്നയിലുള്ള ഗള്‍ഫ് മോഡല്‍ സ്കൂളിലാണ് നടക്കുക. യു.എ.ഇയിലെ 60 സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തോളം വിദ്യാര്‍ത്ഥികള്‍ മേളയില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
ഒമാനിലെ സലാലയില്‍ മലയാളം കൂട്ടായ്മ
മലയാള ഭാഷയേയും സാഹിത്യത്തേയും സ്നേഹിക്കുന്നവരുടെ കൂട്ടായ്മ ഒമാനിലെ സലാലയില്‍ രൂപം കൊണ്ടു. മലയാള കവിതകള്‍, ചെറുകഥകള്‍ ലേഖനങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കാനും ഭാഷ സാഹിത്യത്തെ കുറിച്ച് ഒരു പഠനം നടത്താനും ശ്രമം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കുട്ടികളിലേക്ക് ഭാഷയെ കൂടുതല്‍ എത്തിക്കാനും സംഘടനയില്‍ അംഗമായര്‍ തീരുമാനിച്ചു.
- സ്വന്തം ലേഖകന്‍
|
ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാനത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമിട്ടാണെന്ന് അധികൃതര്‍
ദുബായ് വേള്‍ഡിന്‍റെ പ്രവര്‍ത്തനത്തില്‍ ദുബായ് സര്‍ക്കാര്‍ ഇടപെട്ടത് ദീര്‍ഘ കാല അടിസ്ഥാന ത്തിലുള്ള വാണിജ്യ വിജയം ലക്ഷ്യമി ട്ടാണെന്ന് അധികൃതര്‍. ദുബായ് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി, എമിറേറ്റ്സ് എയര്‍ലൈന്‍ ഗ്രൂപ്പ്, ദുബായ് ഗവണ്‍മെന്‍റിന്‍റെ സുപ്രീം ഫിസ്കല്‍ കമ്മിറ്റി എന്നിവയുടെ ചെയര്‍മാനായ ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
- സ്വന്തം ലേഖകന്‍
|
27 November 2009
ടാലന്റ് കോണ്ടസ്റ്റ് 2009
അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 11 വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണി മുതല്‍ ടാലന്റ് കോണ്ടസ്റ്റ് സംഘടിപ്പിക്കുന്നു. പന്ത്രണ്ടു വയസ്സ് മുതല്‍ പതിനഞ്ച് വയസ്സ് വരെ പ്രായമുള്ള ആണ്‍ കുട്ടികള്‍ക്കും പെണ്‍ കുട്ടികള്‍ക്കും പങ്കെടുക്കാവുന്ന ഈ മിനി ഫാഷന്‍ ഷോയില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യ മുള്ളവര്‍ക്കുള്ള അപേക്ഷാ ഫോറങ്ങള്‍ സമാജത്തില്‍ നിന്നും ലഭിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 055 9389727, 02 6671400 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവു ന്നതാണ്. അപേക്ഷാ ഫോമുകള്‍ സമാജത്തിന്റെ വെബ് സൈറ്റിലും ലഭ്യമാണ്.
Labels: associations, kids
- ജെ. എസ്.
|
കെ.എം.സി.സി. കുടുംബ സംഗമം
ദുബായ് തൃശ്ശൂര്‍ ജില്ല കെ. എം. സി. സി. ഈദ് ആഘോഷ ത്തോടനു ബന്ധിച്ച് കുടുംബ സംഗമം നവംബര്‍ 28 ശനി രാവിലെ 10 മുതല്‍ രാത്രി 9 മണി വരെ ദുബായ് ഖിസൈസ് ലുലു വില്ലേജിന് സമീപമുള്ള ഗള്‍ഫ് മോഡല്‍ സ്ക്കൂളില്‍ നടക്കും. സംഗമത്തോ ടനുബന്ധിച്ച് നടക്കുന്ന കവി അരങ്ങില്‍ അസ്മോ പുത്തഞ്ചിറ, സത്യന്‍ മാടാക്കര, കമറുദ്ദീന്‍ ആമയം, ഇസ്മായീല്‍ മേലടി, രാംമോഹന്‍ പാലിയത്ത്, സിന്ധു മനോഹരന്‍, ജലീല്‍ പട്ടാമ്പി, ഷാജി ഹനീഫ് പൊന്നാനി, അഡ്വ. ജയരാജ് തോമസ്, സമീഹ, മധു കൈപ്രവം, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ പങ്കെടുക്കും. ബഷീര്‍ തിക്കോടി മോഡറേറ്റ റായിരിക്കും.
Labels: associations, poetry
- ജെ. എസ്.
|
രിസാല സ്നേഹോല്ലാസം
രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് പ്രവര്‍ത്തകരുടെ സ്നേഹ സംഗമം “സ്നേഹോല്ലാസം” ദുബായില്‍ നടന്നു. നവംബര്‍ 27വെള്ളിയാഴ്‌ച്ച ഉച്ചയ്ക്ക് ആണ് ദുബായ് സബീല്‍ പാര്‍ക്കില്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍, യൂണിറ്റ് പ്രവര്‍ത്തന സമിതി അംഗങ്ങള്‍ ഒത്തു ചേര്‍ന്ന സ്നേഹ സംഗമം നടന്നത്.
Labels: associations
- ജെ. എസ്.
|
സുവീരനുമായി ഒരു കൂടിക്കാഴ്ച
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍, ഇന്ന് (നവംബര്‍ 27) വൈകുന്നേരം ഏഴു മണിക്ക്, പ്രശസ്ത നാടക പ്രവര്‍ത്തകന്‍ സുവീരനുമായി സംവദി ക്കുന്നതിനും അദ്ദേഹ ത്തിന്റെ നാടകാനു ഭവങ്ങള്‍ പങ്കിടുന്നതിനും, യു. എ. ഇ. യിലെ നാടക പ്രവര്‍ത്ത കര്‍ക്ക് വേദി ലഭിക്കുന്നു. മുപ്പത്ത ഞ്ചോളം നാടകങ്ങളും, അഞ്ച് ഹ്രസ്വ ചിത്രങ്ങളുമായി മലയാള നാടക - ദൃശ്യ രംഗത്ത് സ്വന്തം കൈയ്യൊപ്പ് തീര്‍ത്ത സുവീരന്‍, മലയാള നാടക പ്രേമികള്‍ക്ക് സുപരിചിതനാണ്. ഭാസ്കര പട്ടേലരും തൊമ്മിയുടെ ജീവിതവും ഇദ്ദേഹം നാടകം ആക്കിയതാണ് തനിക്ക് വിധേയനേക്കാള്‍ ഇഷ്ടമായത് എന്ന് സക്കറിയ അഭിപ്രായ പ്പെട്ടിരുന്നു. സി. വി. ബാല കൃഷ്ണന്റെ 'ആയുസ്സിന്റെ പുസ്തകം' എന്ന നോവലിന് സുവീരന്‍ തീര്‍ത്ത നാടക ഭാഷ്യം മലയാള നാടക വേദിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്നു.
ആയുസ്സിന്റെ പുസ്തകത്തില്‍ നിന്നുള്ള രംഗങ്ങള്‍ മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം കൂടുതല്‍ വിവരങ്ങള്‍ക്ക് ജോളി (050-7695898), പ്രദോഷ് കുമാര്‍ (050-5905862) എന്നിവരുമായി ബന്ധപ്പെടുക.
Labels: theatre
- ജെ. എസ്.
|
പട്ടുറുമാല്‍ അബുദാബിയില്‍
കൈരളി ടിവി യിലൂടെ കാണികളുടെ പ്രശസ്തി കൈപ്പറ്റിയ പട്ടുറുമാലിലെ കലാകാരന്മാരും കൂടാതെ മിമിക്രി താരങ്ങളായ നാണി തള്ള ഫെയിം കൂട്ടുകാരും ചേര്‍ന്ന് 29ന് ഞായറാഴ്‌ച്ച മൂന്നാം പെരുന്നാള്‍ ദിനത്തില്‍ അബുദാബി നാഷണല്‍ തിയേറ്ററില്‍ ഒന്നിക്കുന്നു.
Labels: associations
- ജെ. എസ്.
|
അബുദാബി മലയാളി സമാജം യുവജനോത്സവം 2009
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ (യുവജനോത്സവം 2009), ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക. സമാജം ഓഫീസില്‍ നിന്നോ, ഈ വെബ് സൈറ്റില്‍ നിന്നോ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 - 66 71 400, 050 - 44 62 078 എന്നീ നമ്പരുകളില്‍ വിളിക്കുക.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, കല
- ജെ. എസ്.
|
26 November 2009
ബാജിയുടെ കഥകള്‍ - പുസ്തക പ്രകാശനം:
മലയാളം ബ്ലോഗിങ്ങ് വായനയുടേയും എഴുത്തിന്റെയും വിപ്ലവാത്മകമായ പാതയില്‍ . നാള്‍ ബ്ലോഗ് പോസ്റ്റുകള്‍ പുസ്തക രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നത് മലയാള ഭാഷയ്ക്കും അതു പോലെ ബ്ലോഗിങ്ങ് എന്ന പുതു മാധ്യമത്തിന്റേയും ശക്തി വെളിപ്പെടുത്തുന്നു.
കഴിഞ്ഞ മൂന്ന് വര്‍ഷമായി ബ്ലോഗിങ്ങ് രംഗത്ത് സജീവമായി നിലകൊള്ളുന്ന ശ്രീ ബാജി ഓടം വേലിയിയുടെ 25 കഥകളുടെ സമാഹാരം ബഹറൈനില്‍ നിന്നും പുറത്തിറങ്ങുന്നു. ‘ബാജിയുടെ കഥകള്‍’ എന്ന സമാഹാരത്തില്‍ മണല്‍ നഗരത്തിലെ കണ്ടതും കേട്ടതുമായ നിരവധി മുഹൂര്‍ത്തങ്ങള്‍ ‘പോസറ്റീവ് തിങ്കിങ്ങ്’ എന്ന ബ്ലോഗിലൂടെ ശ്രീ ബാജി പങ്കുവച്ചു കഴിഞ്ഞ കഥകളും ഒപ്പം പോസ്റ്റ് ചെയ്യാത്തവയുമായ കഥകളുമാണ് ഉള്‍പ്പെടുത്തി യിരിക്കുന്നത്. പ്രശസ്ത നോവലിസ്റ്റ് ശ്രീ ബെന്യാമിന്‍ എഴുതിയ അവതാരിക ‘ ബാജിയുടെ കഥകളു’ടെ സവിശേഷതയാണ്. ഒപ്പം കവിയും നിരൂപകനുമായ ശ്രീ രാജു ഇരിങ്ങല്‍ കഥകളെ സംഗ്രഹിച്ച് പഠനം നടത്തുകയും ചെയ്തിട്ടുണ്ട്. തണല്‍ പബ്ലിക്കേഷന്‍സ് പുറത്തിറക്കുന്ന ‘ ബാജിയുടെ കഥകള്‍’ ബഹറൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്ന ടി വി കൊച്ചു ബാവ അനുസ്മരണ ദിനത്തില്‍ ബഹറൈന്‍ കേരളീയ സമാജത്തില്‍ വച്ച് നവംബര്‍ 28 ന് വൈകുന്നേരം 7:30 ന് പ്രശസ്ത കഥാകൃത്ത് ശ്രീ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശന കര്‍മ്മം നിര്‍വ്വഹിക്കും.
- സ്വന്തം ലേഖകന്‍
|
ബാഫഖി തങ്ങള്‍ : സൌമ്യ സാഗരത്തിലെ സ്നേഹ നൌക
രാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, "സൌമ്യ സാഗരത്തിലെ സ്നേഹ നൌക" അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും.
പരിശുദ്ധ ഹജ്ജ് കര്‍മ്മ ത്തിനിടെ മക്കയില്‍ വെച്ച് നിര്യാതനായ ബാഫഖി തങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ഉതകുന്ന ഈ ഡോക്യുമെന്റ റിയുടെ രചന നിര്‍വ്വഹി ച്ചിരിക്കുന്നത് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ജലീല്‍ രാമന്തളിയാണ്. അവതരണം കെ. കെ. മൊയ്ദീന്‍ കോയ . സംവിധാനം താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം. Labels: obituary, political-leaders-kerala, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
ഇന്ത്യന്‍ തൊഴിലാളികളെ അബുദാബിയില്‍ ആദരിച്ചു
യുഎഇയിലെ 30 പ്രവാസി ഇന്ത്യന്‍ തൊഴിലാളികളെ അബുദാബി ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തില്‍ ആദരിച്ചു. വിവിധ വിഭാഗങ്ങളില്‍ പത്ത് വര്‍ഷത്തിലധികം സര്‍വീസുള്ള 30 തൊഴിലാളികളെയാണ് ആദരിച്ചത്. ഇതാദ്യമായാണ് ഇന്ത്യന്‍ എംബസി ബ്ലൂ കോളര്‍ തൊഴിലാളികളെ ആദരിക്കുന്നതെന്ന് അംബാസിഡര്‍ തല്‍മീസ് അഹമ്മദ് അറിയിച്ചു.
തൊഴില്‍ മികവിനൊപ്പം അപകടം ഇല്ലാതാക്കല്‍,സുരക്ഷിതത്വം ഉറപ്പാക്കല്‍ തുടങ്ങി വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് പുരസ്ക്കാര വിജയികളെ നിശ്ചയിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ ഇന്ന് മുതല്‍ ഉത്സവം
തിരനോട്ടം ദുബായുടെ ആഭിമുഖ്യത്തില്‍ ഉത്സവം 2009 എന്ന പേരില്‍ അന്താരാഷ്ട്ര കഥകളി, കൂടിയാട്ടം ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ഇന്ന് മുതല്‍ 29 വരെ ദുബായ് വെല്ലിംഗ്ടണ്‍ സ്ക്കൂളിലെ പ്രിന്‍സസ് ഹയ ബിന്‍ത് അല്‍ ഹുസൈന്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ഉല്‍സവം നടക്കുന്നത്.
ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റേയും ഈദ് ഇന്‍ ദുബായുടേയും സഹകരണത്തോടെയാണ് ഇത് സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ഗോപി, അമ്മന്നൂര്‍ കുട്ടന്‍ ചാക്യാര്‍, മാര്‍ഗി വിജയകുമാര്‍ , സദനം കൃഷ്ണന്‍ കുട്ടി തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്. നാല് ദിവസവും നാല് മഹാന്‍മാരായ കലാകാരന്‍മാര്‍ക്ക് സമര്‍പ്പിച്ചിരിക്കുന്നു.
- സ്വന്തം ലേഖകന്‍
|
അലൈനില്‍ ഒരു ദിവസം അറുക്കുന്നത് 1500 മൃഗങ്ങളെ
ബലി പെരുന്നാള്‍ ആയതോടെ അലൈനിലെ പൊതു കശാപ്പ് ശാലയില്‍ അറുക്കാനായി എത്തുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിച്ചു. ദിവസവും 1500 ഓളം മൃഗങ്ങളാണ് ഇവിടെ നിന്ന് പൊതുജനങ്ങള്‍ക്കായി അറുത്ത് നല്‍കുന്നത്.
യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ പൊതു കശാപ്പ് ശാലയാണ് അലൈനിലേത്. പൊതുജനങ്ങള്‍ക്ക് നിശ്ചിത തുക നല്‍കി മൃഗങ്ങളെ അറുക്കാനുള്ള സംവിധാനമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ യന്ത്രവത്കൃത കശാപ്പ് ശാലയില്‍ മൃഗങ്ങളെ അറുത്ത് തൊലിയുരിഞ്ഞ് ഇറിച്ചിയാക്കി മാറ്റി നല്‍കുകയാണ് ചെയ്യുക. ബലി പെരുന്നാള്‍ ദിനങ്ങള്‍ അടുക്കുന്നതോടെ ഇവിടെ അറുക്കാനായി എത്തിക്കുന്ന മൃഗങ്ങളുടെ എണ്ണവും വര്‍ധിക്കുന്നു. സാധാരണ ദിനങ്ങളില്‍ 300 ഉം 400 ഉം മൃഗങ്ങളെയാണ് ഇവിടെ അറുക്കാനായി കൊണ്ട് വരുന്നതെങ്കില്‍ ബലി പെരുന്നാള്‍ ആകുന്നതോടെ ഇത് 1500 ഓളമായി മാറും. ആടിനെ അറുക്കാന്‍ 15 ദിര്‍ഹവും ചെറിയ ഒട്ടകത്തിനും കാളകള്‍ക്കും 25 ദിര്‍ഹവും വലിയ ഒട്ടകങ്ങള്‍ക്കും കാളകള്‍ക്കും 40 ദിര്‍ഹവുമാണ് ചാര്‍ജായി ഈടാക്കുന്നത്. അറുത്ത ശേഷം മൃഗ ഡോക്ടറുടെ കൃത്യമായ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇറച്ചി പൊതുജനങ്ങള്‍ക്ക് നല്‍കാറുള്ളൂ. 75 ജീവനക്കാരാണ് രണ്ട് ഷിഫ്റ്റുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.
- സ്വന്തം ലേഖകന്‍
|
ബലി പെരുന്നാള്‍; അലൈന്‍ കന്നുകാലിച്ചന്തയില്‍ വന്‍ തിരക്ക്
ബലി പെരുന്നാള്‍ അടുത്തതോടെ അലൈനിലെ കന്നുകാലിച്ചന്തയില്‍ ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് അലൈനിലേത്.
ബലിയറുക്കാനുള്ള മൃഗങ്ങളെ വാങ്ങാനായി നിരവധി പേരാണ് ഇപ്പോള്‍ അലൈന്‍ കന്നുകാലിച്ചന്തയില്‍ എത്തുന്നത്. കാളകളും പശുക്കളും ആടുകളും ഒട്ടകവുമെല്ലാം ഈ ചന്തയില്‍ വില്‍പ്പനയ്ക്കുണ്ട്. ഇവിടെ ഏറ്റവും മധികം വില്‍പ്പനയ്ക്കുള്ളത് ആടുകളാണ്. ജനുസുകളിലെ വൈവിധ്യം കൊണ്ടും ഇവ വേറിട്ട് നില്‍ക്കുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, സോമാലിയ, സുഡാന്‍, ഒമാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ആടുമാടുകള്‍ എത്തുന്നുണ്ടെന്ന് വില്‍പ്പനക്കാരനായ മുഹമ്മദ് ബഷീര്‍ പറയുന്നു. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് അലൈനിലേത്. ഒരു സ്ക്വയര്‍ കിലോമീറ്റര്‍ വസ്തീര്‍ണമുണ്ട് ഇതിന്. അലൈന്‍ പട്ടണത്തിലായിരുന്ന ചന്ത ഈ വര്‍ഷം ഫെബ്രുവരി 15 മുതലാണ് മസ് യാദിലേക്ക് മാറ്റിയത്. മൃഗങ്ങളെ കര്‍ശന പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ അനുവദിക്കാറുള്ളൂവെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. ഖല്‍ഫുള്ള മുഹമ്മദ് പറയുന്നു. കൊണ്ട് വരുന്ന വാഹനങ്ങളില്‍ വച്ച് തന്നെ മൃഗങ്ങളെ വില്‍ക്കാനുള്ള സൗകര്യവും ബലിപെരുന്നാള്‍ തിരക്ക് ആയതോടെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റിനോട് ചേര്‍ന്ന തുറസായ സ്ഥലത്താണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഏറെ സൗകര്യമാണെന്ന് കച്ചവടക്കാരനായ മുഹമ്മദ് കുഞ്ഞി പറയുന്നു. പെരുന്നാള്‍ ഉത്സവമാക്കുന്നതിന് അലൈനിലെ കന്നുകാലിച്ചന്തയ്ക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
- സ്വന്തം ലേഖകന്‍
|
ഇന്ന് അറഫാ സംഗമം
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചു. എന്നാല്‍ ഇന്നലെ മക്കയിലും മിനായിലുമുണ്ടായ മഴ ഹജ്ജ് കര്‍മങ്ങളെ നേരിയ തോതില്‍ പ്രതികൂലമായി ബാധിച്ചു. ഇന്നാണ് അറഫാ സംഗമം.
- സ്വന്തം ലേഖകന്‍
|
25 November 2009
ബലിപെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം
ബലിപെരുന്നാളിനോടനുബന്ധിച്ച് ബഹ്റൈനിലെ കാസര്‍ഗോഡ് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മൈലാഞ്ചിയിടല്‍ മത്സരം സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് 7.30 ന് കന്നഡ സംഘം ഓഡിറ്റോറിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്ത്രീകള്‍ 38318270 എന്ന നമ്പരില്‍ ബന്ധപ്പെടുക.
- സ്വന്തം ലേഖകന്‍
|
പാസ്പോര്‍ട്ടിലെ പേര് മാറ്റം; നിവേദനം
പാസ്പോര്‍ട്ടില്‍ ജീവിതപങ്കാളിയുടേയോ മക്കളുടേയോ പേരു ചേര്‍ക്കുന്നതിനും മേല്‍വിലാസം മാറ്റുന്നതിനുമുള്ള നടപടിക്രമത്തില്‍ വരുത്തിയ മാറ്റം ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ബഹ്റൈനിലെ ഇന്ത്യന്‍ ഓവര്‍സീസ് കണ്‍ച്ചറല്‍ കോണ്‍ഗ്രസ്സ് കമ്മിറ്റി കേന്ദ്ര സര്‍ക്കാരിന് നിവേദനമയച്ചു.
പ്രവാസികാര്യമന്ത്രി വയലാര്‍ രവി, വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ, വിദേശകാര്യ സഹമന്ത്രി ശശി തരൂര്‍ എന്നിവര്‍ക്കാണ് നിവേദനം അയച്ചത്. പുതിയ നിയമപ്രകാരം പേരു ചേര്‍ക്കലിനും മേല്‍വിലാസം മാറ്റുന്നതിനും ഡ്യൂപ്ളിക്കേറ്റ് പാസ്പോര്‍ട്ട് എടുക്കണെന്നതാണ് വ്യവസ്ഥ. എന്നാല്‍ ഇത് കാലതാമസത്തിനും വിസ പുതുക്കലിനും തടസ്സമാകുന്നു എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് ആരംഭിക്കും.
ഹജ്ജ് കര്‍മ്മങ്ങള്‍ ഇന്ന് ആരംഭിക്കും. പുലര്‍ച്ചെ മുതല്‍ ഹാജിമാര്‍ മിനായിലെ തമ്പുകളില്‍ എത്തിച്ചേരും. മിനായില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി.
- സ്വന്തം ലേഖകന്‍
|
കൊച്ചുബാവ പോയിട്ട് പത്ത് വര്‍ഷം
പ്രവാസിമലയാളിയുടെ സാഹിത്യരുചികള്‍ക്ക്
പുതിയ ചേരുവകള് നല്‍കിയ ടി.വി.കൊച്ചുബാവ അന്തരിച്ചിട്ട് ഇന്ന് 10 വര്‍ഷം പൂര്‍ത്തിയാകുന്നു. 1999 നവംബര്‍ 25-നാണ് അദ്ദേഷം അന്തരിച്ചത്. 1955-ല്‍ തൃശൂര്‍ ജില്ലയിലെ കാട്ടൂരിലാണ്‍ കൊച്ചുബാവ ജനിച്ചത് . നോവല്‍, കഥാസമാഹാരങ്ങള്‍, വിവര്‍ത്തനം എന്നീ വിഭാഗങ്ങളില്‍ 23 കൃതികള്‍ പ്രസിദ്ധപ്പെടുത്തി. വൃദ്ധസദനം എന്ന കൃതിക്ക് 1995-ലെ ചെറുകാട് അവാര്‍ഡും 1996-ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡും ലഭിച്ചു ടി.വി കൊച്ചുബാവയെക്കുറിച്ചുള്ള പ്രത്യേക അനുസ്മരണ പരിപാടി ഇന്ന് വൈകിട്ട് 3.05 ന് ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ചെയ്യും
- സ്വന്തം ലേഖകന്‍
|
24 November 2009
ജോതിസ് പെണ്‍ പതിപ്പ് പുറത്തിറങ്ങി.
ജോതിസ് ഓണ്‍ലൈന് മാഗസിന്റെ
പെണ്‍പതിപ്പ് പുറത്തിറങ്ങി. പുതിയ കാലത്ത് സജീവമായി എഴുതുന്ന മിക്കവരും പെണ്‍പതിപ്പില് എഴുതിയിട്ടൂണ്ട്. അഭിരാമി മുതല് വിജയലക്ഷ്മി വരെ ആ പട്ടിക നീളുന്നു. എഴുത്തുകാരി ജ്യോതിഭായി പരിയാടത്താണ് ഈ വലിയ ശ്രമത്തിന് പുറകില് ആദ്യ വായന നിര്‍വ്വഹിച്ചത് ശ്രീമതി ശ്രീദേവി ഒളപ്പമണ്ണയാണ്. പെണ്‍ പതിപ്പ്
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വന്‍ തിരക്ക്
ശബരിമലയില്‍ ഭക്തജനങ്ങളുടെ തിരക്ക് വര്‍ധിക്കുമ്പോള്‍ ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അറാദിലേയും ഗഫൂളിലേയും അയ്യപ്പ ക്ഷേത്രങ്ങളില്‍ വൈകുന്നേരങ്ങളില്‍ പ്രത്യേക പൂജയും നടക്കുന്നുണ്ട്. എല്ലാ ദിവസവും അന്നദാനവും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ഖത്തറിനും ബഹ്റിനും ഇടയില്‍ ക്രോസ് വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം
ഖത്തറിനും ബഹ്റിനും ഇടയില്‍ 40 കിലോമീറ്ററോളം ദൂരം വരുന്ന ക്രോസ് വേയുടെ നിര്‍മ്മാണം അടുത്ത വര്‍ഷം ആദ്യം ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 2015 ഓടെ ക്രോസ് വേയുടെ നിര്‍മ്മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രോസ് വേ നിര്‍മ്മാണം ഈ വര്‍ഷം തുടങ്ങേണ്ടിയിരുന്നുവെങ്കിലും റെയില്‍പാത കൂടി അവസാന നിമിഷം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനാല്‍ നിര്‍മ്മാണം തുടങ്ങാന്‍ വൈകുകയായിരുന്നു. നാല് ബില്യണ്‍ ഡോളറാണ് പദ്ധതി ചെലവ്.
- സ്വന്തം ലേഖകന്‍
|
ശുചിത്വമില്ലെങ്കില്‍ ജയില്‍ ശിക്ഷ
വേണ്ടത്ര ശുചിത്വം സൂക്ഷിക്കാത്ത അടുക്കളകളുള്ള അബുദാബിയിലെ റസ്റ്റോറന്‍റ് ഉടമകള്‍ക്ക് ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നഗരത്തില്‍ ഭക്ഷ്യ വിഷബാധ തടയുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ കര്‍ശന നടപടി സ്വീകരിക്കുന്നതെന്നും അബുദാബി ഫുഡ് കണ്‍ട്രോള്‍ അഥോറിറ്റി വ്യക്തമാക്കി. ഈ വര്‍ഷം ശുചിത്വ നിയമം ലംഘിച്ച 70 സ്ഥാപനങ്ങള്‍ അബുദാബിയില്‍ അടച്ച് പൂട്ടിയിരുന്നു.
- സ്വന്തം ലേഖകന്‍
|
ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു
ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് വൈകീട്ട് ആറിന് ദുബായ് വെല്ലിംഗ്ടണ്‍ സ്കൂളിലാണ് പരിപാടി. റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ഗാനമേളയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു
- സ്വന്തം ലേഖകന്‍
|
എസ്.പി.ടി മിഡില്‍ ഈസ്റ്റ് കമ്പനി 15-ാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു
എസ്.പി.ടി മിഡില്‍ ഈസ്റ്റ് കമ്പനി 15-ാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. ദുബായ് മൊണാര്‍ക്ക് ഹോട്ടലില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടികള്‍ ജപ്പാന്‍ കോണ്‍സുല്‍ ജനറല്‍ സെയ് ലി ഒട്സുക ഉദ്ഘാടനം ചെയ്തു. എസ്.പി.ടി ചെയര്‍മാനും എം.ഡിയുമായ പി.ആര്‍ സുധാകരന്‍ അധ്യക്ഷത വഹിച്ചു. അരുണ്‍ ഭാസ്ക്കര്‍, ഡോ. രാജേഷ് ജലാന്‍, ഷിനിചിരോ സോമ, അകിഹിസ നിഷിത തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍
ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ ആദ്യഫലപ്പെരുന്നാള്‍ നടത്തി. ഫാ. ജോസഫ് മലയില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ജോര്‍ജ്ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. വിനോദ് ജോണ്‍, സെബാസ്റ്റ്യന്‍ ജോസഫ്, നിസാര്‍ തളങ്കര, സജു പടിയറ, ജോസ് മാത്യു എന്നിവര്‍ പ്രസംഗിച്ചു. കേരളത്തനിമയുള്ള ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള സ്റ്റാളുകളും ഇതിനോടനുബന്ധിച്ച് ഒരുക്കിയിരുന്നു. ഗാനമേളയും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
മാര്‍ ത്തോമാ യുവജന സഖ്യം പ്രവര്‍ത്തകരുടെ 15-ാമത് സമ്മേളനം അബുദാബിയില്‍
ജി.സി.സി രാജ്യങ്ങളിലെ മാര്‍ ത്തോമാ യുവജന സഖ്യം പ്രവര്‍ത്തകരുടെ 15-ാമത് സമ്മേളനം അബുദാബിയില്‍ നടക്കും. മൂന്ന് ദിവസം നീളുന്ന സമ്മേളനം ഈ മാസം 26 ന് ആരംഭിക്കും. ജി.സി.സി രാജ്യങ്ങളിലെ 18 ഇടവകകളില്‍ നിന്നായി ആയിരത്തോളം യുവജന പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 26 ന് രാവിലെ 10.30 ന് മുസഫയിലെ മാര്‍ത്തോമാ ദേവാലയത്തില്‍ നടക്കുന്ന ചടങ്ങ് യു.എ.ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം ചെയ്യും. യുവജനസഖ്യം പ്രസിഡന്‍റ് റവ. ജോസഫ് മാര്‍ ബര്‍ന്നബാസ് അധ്യക്ഷത വഹിക്കും.
- സ്വന്തം ലേഖകന്‍
|
പുതിയ റസിഡന്‍സ് വിസ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി എമിഗ്രേഷന്‍ വിഭാഗം
ദുബായില്‍ പുതിയ റസിഡന്‍സ് വിസ എടുക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായി എമിഗ്രേഷന്‍ വിഭാഗം വ്യക്തമാക്കി.
അതേസമയം യു.എ.ഇയിലെ മൊത്തം ജനസംഖ്യയില്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണെന്ന് നേരത്തെ പുറത്ത് വന്ന കണക്കുകള്‍ വ്യക്തമാക്കുന്നു.
- സ്വന്തം ലേഖകന്‍
|
ആര്.ഹരിത തിരക്കഥയെഴുതിയ ഹ്രസ്വചിത്രത്തിന് രണ്ട് അവാര്‍ഡുകള്‍.
കവി പി.പി.രാമചന്ദ്രന്റെ മകള്‍ ആര്‍.ഹരിത തിരക്കഥയെഴുതി എടപ്പാള്‍ ബി.ആര്‍.സി കുട്ടികള്‍ക്കുവേണ്ടി നിര്‍മിച്ച ഹ്രസ്വചിത്രത്തിന് കുട്ടികളുടെ സംസ്ഥാനതല ചലച്ചിത്രോത്സവത്തില്‍ രണ്ട് അവാര്‍ഡുകള്‍.
കൊല്ലത്ത് കഴിഞ്ഞ ആഴ്ച സമാപിച്ച മേളയില്‍ 'ഒളിച്ചുകളി' എന്ന ചിത്രത്തിന് തിരക്കഥയ്ക്ക് ഹരിതയ്ക്കും സംഗീത സംവിധാനത്തിന് പൊന്നാനിയിലെ ഷമേജ് ശ്രീധറിനും ആണ് അവാര്‍ഡുകള്‍ ലഭിച്ചത്. നേരത്തെ തിരുവനന്തപുരത്ത് നടന്ന അന്താരാഷ്ട്ര ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശന വിഭാഗത്തിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പൊന്നാനി എ.വി ഹൈസ്‌കൂളിലെ അധ്യാപകരായ വി.എന്‍.വികാസ് സംവിധാനവും ജോഷി കൂട്ടുങ്ങല്‍ കാമറയും എഡിറ്റിങ്ങും നിര്‍വഹിച്ച ചിത്രത്തിന് അവാര്‍ഡ് ലഭിച്ചത് സ്‌കൂളിനും അഭിമാനമായി.
- സ്വന്തം ലേഖകന്‍
|
23 November 2009
കെ.എം.സി.സി. കുടുംബ സംഗമം
ദുബായ് തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. സംഘടിപ്പിക്കുന്ന 'കുടുംബ സംഗമം 2009 ' എന്ന പരിപാടി യുടെ ബ്രോഷര്‍ പ്രകാശനം ദുബായില്‍ നടന്നു. മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ സി. എ. റഷീദ്, ഗുരുവായൂര്‍ മണ്ഡലം സെക്രട്ടറി ജാഫര്‍ സാദിഖിനു നല്കി. തദവസരത്തില്‍ ഇബ്രാഹിം എളേറ്റില്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട് തുടങ്ങിയവര്‍ സന്നിഹിത രായിരുന്നു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
മൈലാഞ്ചി ഇടല്‍ മത്സരം
ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ ബലി പെരുന്നാളിനോട് അനുബന്ധിച്ച് മൈലാഞ്ചി ഇടല്‍ മത്സരം സംഘടിപ്പിക്കുന്നു.
ഈ മാസം 25 ന് വൈകുന്നേരം ഏഴരയ്ക്ക് കന്നട സംഘം ഓഡിറ്റോറിയത്തിലാണ് മത്സരം. കൂടുതല്‍ വിവരങ്ങള്‍ക്ക് 3831 8270 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
നിലാവ് എന്ന ടെലിഫിലിമിന്‍റെ പൂജ ബഹ്റിന്‍ കേരളീയ സമാജത്തില്‍
ബഹ്റിനില്‍ ചിത്രീകരണം ആരംഭിക്കുന്ന നിലാവ് എന്ന ടെലിഫിലിമിന്‍റെ പൂജ ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടന്നു. പ്രമുഖ വ്യവസായി ഡോ. രവി പിള്ള ഭദ്രദീപം കൊളുത്തി.
സോമന്‍ ബേബി സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വഹിച്ചു.
- സ്വന്തം ലേഖകന്‍
|
ഏറ്റവും വലിയ ഹെല്‍ത്ത് കോണ്‍ഫ്രന്‍സിന് ദോഹ വേദിയാകും.
ഗള്‍ഫ് മേഖളയിലെ ഏറ്റവും വലിയ ഹെല്‍ത്ത് കോണ്‍ഫ്രന്‍സിന് ദോഹ വേദിയാകും. അടുത്ത മാസം 12 മുതല്‍ 16 വരെയാണ് ആരോഗ്യ പ്രദര്‍ശനത്തിന് ഖത്തര്‍ തലസ്ഥാനം വേദിയാകുന്നത്.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനാണ് പ്രദര്‍ശനത്തിന്‍റെ മുഖ്യ സംഘാടകര്‍. ആരോഗ്യ മേഖലയിലെ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അടക്കം 500 സ്ഥാപനങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ഇതിനോടൊപ്പം രോഗ ചികിത്സാ രംഗത്തെ നൂതന രീതികള്‍ പരിചയപ്പെടുത്തുന്ന മെഡിക്കല്‍ കോണ്‍ഗ്രസും നടക്കും.
- സ്വന്തം ലേഖകന്‍
|
ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ മുഖ്യ ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് പ്രവര്‍ത്തനം ആരംഭിച്ചു. ഇത്തവണ 98 ദിവസമാണ് ആഗോള ഗ്രാമം തുറന്ന് പ്രവര്‍ത്തിക്കുക.
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന്
ഖത്തര്‍ റെയില്‍വേ വികസന കമ്പനിയുടെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും. ദോഹയില്‍ നടക്കുന്ന ചടങ്ങില്‍ ജര്‍മ്മന്‍ ദേശീയ റെയില്‍വേ കമ്പനിയായ ഡ്യൂഷെ ബാനുമായി കരാര്‍ ഒപ്പു വയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 2016 ഓടെ ഖത്തറില്‍ ആദ്യ ട്രെയിന്‍ ഓടി തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആകെ 2530 കോടി ഡോളറാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിര്‍മ്മാണ ത്തിലിരിക്കുന്ന ഖത്തര്‍ - ബഹ്റിന്‍ ക്രോസ് വേയുമായും നിര്‍ദ്ദിഷ്ട ജി.സി.സി. റെയില്‍ ശൃംഖലയുമായും പുതിയ റെയില്‍ പാത ബന്ധിപ്പിക്കും. 2026 ഓടെ മൂന്ന് ഘട്ടവും പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Labels: qatar
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രം.
ഹജ്ജ് കര്‍മങ്ങള്‍ ആരംഭിക്കാന്‍ ഇനി ഒരു ദിവസം മാത്രം. ആഭ്യന്തര തീര്‍ത്ഥാടകര്‍ ഇന്ന് മുതല്‍ മക്കയിലെത്തും. അതേസമയം എച്ച് 1 എന്‍ 1 പനി ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പടെ നാല് വിദേശ തീര്‍ത്ഥാടകര്‍ സൗദിയില്‍ മരണപ്പെട്ടു.
ഹജ്ജിന്‍റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമത്തിന് വേദിയാകുന്ന അറഫാ മൈതാനത്ത് നിരവധി പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സൗദി ഭരണകൂടം തുടക്കം കുറിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാല്‍ അറഫാ മൈതാനത്തിന് കൂടുതല്‍ തീര്‍ത്ഥാടകരെ ഉള്‍ക്കൊള്ളാനാവും
- സ്വന്തം ലേഖകന്‍
|
കെ.എം.സി.സിയും യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു
ദുബായ് കെ.എം.സി.സിയും യു.എ.ഇ എക്സ് ചേഞ്ചും സംയുക്തമായി യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ നാലിന് ഗര്‍ഹൂദ് എന്‍.ഐ മോഡല്‍ സ്കൂള്‍ ഗ്രൗണ്ടിലാണ് ആഘോഷ പരിപാടികള്‍. കലാ-സാഹിത്യ മത്സരങ്ങള്‍, കായിക മത്സരങ്ങള്‍ തുടങ്ങിയവ ദേശീയ ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ടെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
യു.എ.ഇ പ്രസിഡന്‍റിന്‍റെ മതകാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാശിമി സമ്മേളനം ഉദ്ഘാടനം ചെയ്യും. ദുബായ് കെ.എം.സി.സി പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിക്കും. കേന്ദ്ര റെയില്‍വേ സഹമന്ത്രി ഇ. അഹമ്മദ്, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കെ. സുധാകരന്‍ എം.പി, അബ്ദുല്‍ വഹാബ് എം.പി, ഇബ്രാഹിം ബൂമില്‍ഹ, എം.എ യൂസഫലി, ബി.ആര്‍ ഷെട്ടി തുടങ്ങിയവര്‍ പരിപാടിയില്‍ സംബന്ധിക്കും.
- സ്വന്തം ലേഖകന്‍
|
ഫ്യൂച്ചര്‍ മീഡിയ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് സന്ധ്യ സംഘടിപ്പിക്കും
ഷാര്‍ജ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ മീഡിയ ബലിപെരുന്നാള്‍ ആഘോഷങ്ങളുടെ ഭാഗമായി ഈദ് സന്ധ്യ സംഘടിപ്പിക്കും. ഒന്ന് മുതല്‍ മൂന്ന് വരെയുള്ള പെരുന്നാള്‍ ദിനങ്ങളില്‍ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ എന്നിവിടങ്ങളിലാണ് പരിപാടി. വിധു പ്രതാപ്, ജ്യോത്സ്ന, എരഞ്ഞോളി മൂസ, കണ്ണൂര്‍ ഷരീഫ്, രഹ്ന തുടങ്ങിയവര്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അടുത്ത ചൊവ്വാഴ്ച മതം, മാനവകിത എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. ഡോ. എം.കെ മുനീര്‍ മുഖ്യ പ്രബന്ധം അവതരിപ്പിക്കും. ഫ്യൂച്ചര്‍ മീഡിയ എം.ഡി മുസ്തഫ മജ് ലാല്‍ ഉദ്ഘാടനം ചെയ്യും.
- സ്വന്തം ലേഖകന്‍
|
പാറപ്പുറത്ത് ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു.
പാറപ്പുറത്ത് ഫൗണ്ടേഷന്‍ പ്രവാസികള്‍ക്കായി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഡിസംബര്‍ 20 ന് മുമ്പ് ചെറുകഥകള്‍ ലഭിച്ചിരിക്കണമെന്ന് സംഘാടകര്‍ വ്യക്തമാക്കി.
വിജയികളെ ജനുവരി ആദ്യ വാരത്തില്‍ ദുബായില്‍ നടക്കുന്ന പാറപ്പുറത്ത് അനുസ്മരണ സമ്മേളനത്തില്‍ ആദരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 545 7397 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
22 November 2009
സഹകരണ കരാര്‍ ഒപ്പു വയ്ക്കും.
ഇന്ത്യന്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസും ജനറല്‍ ഫെഡറേഷന്‍ ഓഫ് ബഹ്റിന്‍ ട്രേഡ് യൂണിയന്‍സും സഹകരണ കരാര്‍ ഒപ്പു വയ്ക്കും. ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയും കേരള പ്രസിഡന്‍റുമായ ചന്ദ്രശേഖരന്‍ അറിയിച്ചതാണിത്. ജി.എഫ്.ബി.ടി.യു സെക്രട്ടറി ജനറല്‍ സല്‍മാന്‍ ജാഫര്‍ അള്‍ മഹഫൂദുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഹകരണ കരാര്‍ ഒപ്പ് വയ്ക്കുന്നതിന് ധാരണയായത്.
കരാര്‍ നിലവില്‍ വരുന്നതോടെ ബഹ്റിനിലെ ഇന്ത്യക്കാരായ തൊഴിലാളികളുടെ ദുരിതങ്ങള്‍ ജി.എഫ്.ബി.ടി.യുക്ക് ഐ.എന്‍.ടി.യു.സി കൈമാറുമെന്നും സാധ്യമായ സഹായങ്ങള്‍ അവര്‍ ചെയ്യുമെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
ബഹ് റൈനില്‍ മഹിളാ രത്നം 2009 മത്സരത്തിന് തുടക്കമായി.
ബഹ്റിനിലെ കേരളീയ സമാജം വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന മഹിളാ രത്നം 2009 മത്സരത്തിന് തുടക്കമായി. സമാജം ഡയമണ്ട് ഹാളില്‍ നടന്ന ചടങ്ങ് ഗായിക ഷീലാ മണി ഉദ്ഘാടനം ചെയ്തു.
നൃത്തം, പാട്ട്, കവിതാ പാരായണം, മോണോ ആക്ട്, പാചകം, സിനിമാറ്റിക് ഡാന്‍സ് തുടങ്ങി വിവിധ റൗണ്ടുകള്‍ ഉണ്ടാകും. മത്സരം ഒരു മാസം നീണ്ടു നില്‍ക്കും.
- സ്വന്തം ലേഖകന്‍
|
ഈ വര്‍ഷത്തെ കലാരത്നം അവാര്‍ഡ് പ്രശസ്ത സിനിമാ താരം മാമുക്കോയക്ക്
കേരള ആര്‍ട്സ് ലവേഴ്സ് അസോസിയേഷന്‍ അബുദാബിയുടെ ഈ വര്‍ഷത്തെ കലാരത്നം അവാര്‍ഡ് പ്രശസ്ത സിനിമാ താരം മാമുക്കോയക്ക് സമ്മാനിക്കും. നാടക സിനിമാ രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് മാമുക്കോയക്ക് അവാര്‍ഡ് സമ്മാനിക്കുന്നത്. മാധ്യമ ശ്രീ പുരസ്ക്കാരം ടെലിവിഷന്‍ അവതാരകന്‍ ജോണ് ബ്രിട്ടാസിന് നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.
മാധ്യമ പ്രവര്‍ത്തകനായ ടി.പി ഗംഗാധരന്‍ ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. ഡിസംബര്‍ 24 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന പരിപാടിയില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
- സ്വന്തം ലേഖകന്‍
|
ഇന്ത്യന്‍ കോഴിമുട്ടക്ക് ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ തീരുമാനം
ഇന്ത്യന്‍ കോഴിമുട്ടക്ക് ഖത്തറില്‍ ഏര്‍പ്പെടുത്തിയ നിരോധനം തുടരാന്‍ ഖത്തര്‍ ദേശീയ ഭക്ഷ്യ സുരക്ഷാ സമിതി തീരുമാനിച്ചു. പക്ഷിപ്പനി വ്യാപകമായതിനെ തുടര്‍ന്നാണ് ഖത്തറില്‍ ഇന്ത്യന്‍ കോഴിമുട്ടക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.
ലോകാരോഗ്യ സംഘടനയുടെ മാര്‍ഗ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് ഇന്ത്യയിലെ സ്ഥിതി സാധാരണ നിലയിലായോ എന്ന് അവലോകനം ചെയ്തതിന് ശേഷമേ നിരോധനം പിന്‍വലിക്കേണ്ടതുള്ളൂവെന്നാണ് ഭക്ഷ്യ സുരക്ഷാ സമിതിയുടെ തീരുമാനം.
- സ്വന്തം ലേഖകന്‍
|
മനസ് സര്‍ഗവേദി ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് കഥാകൃത്ത്പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അര്‍ഹനായി.
ഭരത് മുരളിയുടെ സ്മരണക്കായി മനസ് സര്‍ഗവേദി ഏര്‍പ്പെടുത്തിയ പുരസ്ക്കാരത്തിന് കഥാകൃത്ത്പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍ അര്‍ഹനായി. 5001 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. ഡിസംബര്‍ 13 ന് തൃശൂരില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം നല്‍കും. ഇപ്പോള്‍ ദുബായില്‍ ജോലി ചെയ്യുകയാണ് പുന്നയൂര്‍ക്കുളം സൈനുദ്ദീന്‍.
- സ്വന്തം ലേഖകന്‍
|
ഫൈന്‍ ഫെയര്‍ ഗാര്‍ മെന്‍റ്സിന്‍റെ പുതിയ ഷോറൂം ദുബായിലെ അബുഹേലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
യു.എ.ഇയിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയായ ഫൈന്‍ ഫെയര്‍ ഗാര്‍ മെന്‍റ്സിന്‍റെ പുതിയ ഷോറൂം ദുബായിലെ അബുഹേലില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ബേ സെന്‍ററില്‍ ആരംഭിച്ച ഷോറൂമിന്‍റെ ഉദ്ഘാടനം ശൈഖ അസ്സാ അബ്ദുല്ല അല്‍ നൊയ്മി നിര്‍വഹിച്ചു. മാനേജിംഗ് ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, സുലൈമാന്‍ അല്‍ ഷിസാവി തുടങ്ങിയവര്‍ പങ്കെടുത്തു. ഫൈന്‍ ഫെയറിന്‍റെ പ്രത്യേക പവിലിയന്‍ ഗ്ലോബല്‍ വില്ലേജിലെ ഗേറ്റ് നമ്പര്‍ നാലില്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ റാവുത്തര്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
ഐ.എം.എഫിന് പുതിയ ഭാരവാഹികള്‍
യു.എ.ഇയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ദുബായില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഇ.എം അഷ്റഫാണ് പ്രസിഡന്‍റ്. ജോയ് മാത്യുവിനെ ജനറല്‍ സെക്രട്ടറിയായും വി.എം സതീഷിനെ ട്രഷററായും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്‍റായി ആല്‍ബര്‍ട്ട് അലക്സിനെയും ജോയിന്‍റ് സെക്രട്ടറിയായി സാദിഖ് കാവിലിനെയും ജോയിന്‍റ് ട്രഷററായി ജലീല്‍ പട്ടാമ്പിയേയും തെരഞ്ഞെടുത്തു. 13 അംഗ എക്സുകുട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
21 November 2009
'ജോണ് എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍'
അബുദാബി യുവകലാ സാഹിതി സംഘടിപ്പിച്ച ജോണ്‍ എബ്രഹാം അനുസ്മരണം, വേറിട്ട കാഴ്ചകളുടെ അനുഭവം കൊണ്ട് ശ്രദ്ദേയമായി. രണ്ടു ദിവസങ്ങളിലായി കേരളാ സോഷ്യല്‍ സെന്ററില്‍,
'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍' എന്ന പേരില്‍ ഒരുക്കിയ പരിപാടിയില്‍, അമേച്വര്‍ നാടക രംഗത്തെ പ്രമുഖ എഴുത്തുകാരനും അവാര്‍ഡ് ജേതാവുമായ സതീഷ് കെ. സതീഷ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബാലചന്ദ്രന്‍ ചുള്ളിക്കടിന്‍റെ എവിടെ ജോണ്‍ എന്ന കവിത ഇ. ആര്‍. ജോഷി ആലപിച്ചു. യുവ കലാ സാഹിതി പ്രസിഡന്റും കേരളാ സോഷ്യല്‍ സെന്റര്‍ ആക്ടിംഗ് പ്രസിഡന്‍റുമായ ബാബു വടകര അധ്യക്ഷത വഹിച്ചു. കെ. എസ്. സി ജനറല്‍ സിക്രട്ടറി ലായിനാ മുഹമ്മദ് ആശംസ നേര്‍ന്നു. എം സുനീര്‍ സ്വാഗതവും അബു ബക്കര്‍ ചാവക്കാട് നന്ദിയും പറഞ്ഞു. പിന്നീട് 1978 ലെ ദേശീയ പുരസ്കാരം നേടിയ ജോണ്‍ ചലച്ചിത്രം 'അഗ്രഹാരത്തില്‍ കഴുതൈ' പ്രദര്‍ശിപ്പിച്ചു. 'പ്രിയ' എന്ന ഹ്രസ്വ ചിത്ര ത്തോടെ തുടക്കം കുറിച്ച രണ്ടാം ദിവസം, യുവകലാ സാഹിതി യു. എ. ഇ.ഘടകം പ്രസിഡന്റ് കെ. വി. പ്രേംലാല്‍ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തില്‍, കെ.എസ്.സി സാഹിത്യ വിഭാഗം സിക്രട്ടറിയും നാടക-ടെലി സിനിമാ സംവിധായകനുമായ മാമ്മന്‍ കെ. രാജന്‍, യുവകവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സണ്‍, ചലച്ചിത്ര പ്രവര്‍ത്തകനും തിരക്കഥാ രചയിതാവും നാടക സംവിധായകനുമായ ഇസ്കന്തര്‍ മിര്‍സ, ഒഡേസ്സ ജോഷി എന്നിവര്‍ ജോണിനെ അനുസ്മരിക്കുകയും അനുഭവങ്ങള്‍ പങ്കു വെക്കുകയും ചെയ്തു. കലഹവും കവിതയും വേറിട്ട വര്‍ത്തമാനവും പരിപാടികളിലെ വ്യത്യസ്ഥ തയും ജനകീയ പങ്കാളിത്തവും ജോണിനെ സ്നേഹിക്കുന്നവരുടെ സജീവ സാന്നിധ്യവും കൊണ്ട് 'ജോണ്‍ എബ്രഹാം - വേറിട്ട കാഴ്ചകളുടെ കൂട്ടുകാരന്‍' ഒരു അനുഭവമായി മാറി. മലയാളത്തിലെ ആദ്യ ജനകീയ സിനിമാ സംരംഭമായ 'അമ്മ അറിയാന്‍' എന്ന സിനിമയും 'ഹിഡണ്‍ സ്ട്രിംഗ്' എന്ന ലഘു ചിത്രവും പ്രദര്‍ശിപ്പിച്ചു. ജോണ്‍ സിനിമകളുടെ പ്രചാരകരായിരുന്ന 'ഒഡേസ്സ' യുടെ പ്രവര്‍ത്തകന്‍ ജോഷിയുടെ ശില്പ പ്രദര്‍ശനവും ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി.
- സ്വന്തം ലേഖകന്‍
|
ബലി പെരുന്നാള്‍, ദേശീയ ദിനം അവധി
ബലി പെരുന്നാള്‍, ദേശീയ ദിനം എന്നിവ പ്രമാണിച്ച് നവംബര്‍ 26 മുതല്‍ ഡിസംബര്‍ 3 വരെ യു. എ. ഇ. യിലെ മന്ത്രാലയങ്ങള്‍ക്ക് അവധി ആയിരിക്കുമെന്ന് ഫെഡറല്‍ ഗവണ്‍മെന്റ് മാനവ വിഭവശേഷി അതോരിറ്റി ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഹുമൈദ് ഉബൈദ് അല്‍ ഖത്താമി പ്രഖ്യാപിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: uae
- ജെ. എസ്.
|
20 November 2009
ബലി പെരുന്നാള്‍ വെള്ളിയാഴ്ച
ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ എല്ലാം ബലി പെരുന്നാള്‍ നവംബര്‍ 27 വെള്ളിയാഴ്ച ആയിരിക്കും. ഒമാനില്‍ ദുല്‍ഹജ്ജ് മാസ പ്പിറവി കാണാത്ത തിനാല്‍ ശനിയാഴ്ച യായിരിക്കും പെരുന്നാള്‍ ആഘോഷിക്കുക. കേരളത്തിലും വെള്ളിയാഴ്ച തന്നെയാണ് പെരുന്നാള്‍ എന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാര്‍, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ എന്നിവരും ഹിലാല്‍ കമ്മിറ്റിയും പ്രഖ്യാപിച്ചു. കോഴിക്കോട് കാപ്പാട് ചൊവ്വാഴ്ച മാസപ്പിറവി കണ്ടിരുന്നു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ടി. വി. ചന്ദ്രനുമായി സംവാദം
പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ “സിനിമ - കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്, ബര്‍ ദുബായ് എവറസ്റ്റ് ഇന്റ്ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ പ്രമുഖ മലയാളം സിനിമാ സംവിധായകന്‍ ടി. വി. ചന്ദ്രന്‍ പങ്കെടുത്തു സംസാരിച്ചു.
അനീതി നിറഞ്ഞ വ്യവസ്ഥിതി ക്കെതിരെയുള്ള സമരമാണ് തന്റെ ഓരോ സിനിമകളെന്നും, ആ സമരം ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ടി. വി. ചന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങളുമായി സംവദിക്കുക എന്നതാണ് സിനിമയിലൂടെ താന്‍ നടത്തുന്ന ദൌത്യം. ഇത്തരം സംവാദ ശ്രമങ്ങളെ പ്രതിരോധിക്കുന്ന പ്രതിലോമ ചിന്തകള്‍ സമൂഹത്തില്‍ ശക്തി യാര്‍ജ്ജിക്കു ന്നതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ജാഗരൂക രാകേണ്ടതു ണ്ടെന്ന് അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വത്സലന്‍ കനാറ മോഡറേറ്ററുമായിരുന്നു. Labels: associations, cinema
- ജെ. എസ്.
|
19 November 2009
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംമ്നിയുടെ പത്താം വാര്‍ഷികം ബഹ്റിനില്‍
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംമ്നിയുടെ പത്താം വാര്‍ഷികം ബഹ്റിനില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 26 ന് ബഹ്റിന്‍ കേരളീയ സമാജത്തിലാണ് പരിപാടി. വെബ് സൈറ്റ് ലോഞ്ചിംഗും സംഗീത സംവിധായകന്‍ മോഹന്‍ സിതാരയെ ആദരിക്കലും ഇതിനോട് അനുബന്ധിച്ച് നടക്കും.
ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനമേളയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ജോണ്‍സണ്‍, ജേക്കബ് അരിക്കാട്ട്, ബന്തോഷ് പോള്‍, പത്മനാഭന്‍, ഷീലാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
കൊണ്ടോട്ടിയില്‍ പലിശ രഹിത വായ്പാ പദ്ധതി
ജിദ്ദയിലെ കൊണ്ടോട്ടി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ കൊണ്ടോട്ടിയില്‍ പലിശ രഹിത വായ്പാ പദ്ധതി ആരംഭിക്കാന്‍ തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അബ്ദുല്ലക്കോയ ഫൗണ്ടേഷന്‍ പലിശരഹിത ബാങ്ക് എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന പദ്ധതിക്ക് കീഴില്‍ അര്‍ഹരായവര്‍ക്ക് മൂന്ന് മാസത്തെ അവധിക്കാണ് വായ്പ അനുവദിക്കുക. വി.പി നാസര്‍, അസ് ലം പള്ളത്തില്‍, കബീര്‍, സലീം എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ഷാര്‍ജ ഗവണ്‍മെന്‍റ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സയന്‍സ് ആന്‍റ് ടെക് നോളജി സെന്‍റര്‍ സ്ഥാപിക്കും
ഷാര്‍ജ ഗവണ്‍മെന്‍റ് കൊച്ചി ഇന്‍ഫോ പാര്‍ക്കില്‍ സയന്‍സ് ആന്‍റ് ടെക് നോളജി സെന്‍റര്‍ സ്ഥാപിക്കും. ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആണ് ഇതിന് നേതൃത്വം നല്‍കുന്നത്. ഇതിനുള്ള ധാരാണാപത്രത്തില്‍ കൊച്ചി ഇന്‍ഫോ പാര്‍ക്ക് സി.ഇ.ഒ സിദ്ധാര്‍ത്ഥ് ഭട്ടാചാര്യയും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ അഹമ്മദ് മുഹമ്മദ് അല്‍ മിത്ഫയും ഒപ്പു വച്ചു.
യു.എ.ഇ വിദേശ വ്യാപാര വകുപ്പ് മന്ത്രി ശൈഖ ലുബ്ന ബിന്‍ത് ഖാലിദ് അല്‍ കാസിമി, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കേരള ഐ.ടി സെക്രട്ടറി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇന്ത്യ-ഷാര്‍ജ ബിസിനസ് ആന്‍ഡ് കള്‍ച്ചറല്‍ മീറ്റിന് ഇടയിലാണ് ധാരണാപത്രം ഒപ്പു വച്ചത്. കള്‍ച്ചറല്‍ മീറ്റ് ഇന്നലെ ആരംഭിച്ചു.
- സ്വന്തം ലേഖകന്‍
|
ജിദ്ദയില്‍ കേരളോത്സവം; വയലാര്‍ രവി, ശശി തരൂര്‍ പങ്കെടുക്കും
ജിദ്ദാ കേരളൈറ്റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സഹകരണത്തോടെ കേരളോത്സവം സംഘടിപ്പിക്കും. ജനുവരി 15 ന് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ബോയ്സ് സെക്ഷന്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ശശി തരൂര്‍ എന്നിവരും കേരള വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം തുടങ്ങിയവര്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി കഴിഞ്ഞ ദിവസം കോണ്‍സുലേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഫോറത്തിന് കീഴില്‍ വിവിധ സബ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കി.
- സ്വന്തം ലേഖകന്‍
|
ബലിപ്പെരുന്നാള്‍ 27 നു
ഹജ്ജ് കര്‍മങ്ങള്‍ ഈ മാസം 25 ന് ആരംഭിക്കും. മാസപ്പിറവി ദര്‍ശിച്ചതിനാല്‍ ഹജ്ജിന്‍റെ ഏറ്റവും പ്രധാന കര്‍മമായ അറഫാ സംഗമം 26 ന് വ്യാഴാഴ്ച ആയിരിക്കുമെന്നും സൗദി സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ അറിയിച്ചു. 27-ാം തീയതി ആയിരിക്കും ബലി പെരുന്നാള്‍.
- സ്വന്തം ലേഖകന്‍
|
ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു.
ബഹ്റിനില്‍ അനധികൃത ലേബര്‍ ക്യാമ്പുകള്‍ക്കെതിരെ തൊഴില്‍ മന്ത്രാലയം നടപടി കര്‍ശനമാക്കുന്നു. നിയമ വിരുദ്ധമായി താമസിക്കുന്നവര്‍ക്കും ഇതിന് സൗകര്യം ഒരുക്കുന്നവര്‍ക്കും എതിരെയാണ് നടപടി ശക്തമാക്കുന്നത്. തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്ക് താമസ സൗകര്യം ഒരുക്കേണ്ട കമ്പനികളും സ്ഥാപനങ്ങളും അവരുടെ തൊഴിലാളികള്‍ക്ക് തുഛമായ തുക നല്‍കി താമസിക്കാനായി പുറത്തേക്ക് അയയ്ക്കുകയും തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള സ്ഥലം കുടുംബങ്ങള്‍ക്കും മറ്റും ഉയര്‍ന്ന നിരക്കില്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നതായി പരാതി ലഭിച്ചിട്ടുണ്ട്.
ഇത്തരം ക്യാമ്പുകള്‍ കണ്ടെത്താന്‍ വരും ദിവസങ്ങളില്‍ പരിശോധന നടത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. എല്ലാ സ്ഥാപനങ്ങളും തങ്ങളുടെ കീഴിലുള്ള തൊഴിലാളികള്‍ക്കായി ഏര്‍പ്പെടുത്തിയ താമസ സൗകര്യങ്ങളഅ സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുകയും രജിസ്റ്റര്‍ ചെയ്യുകയും വേണമെന്ന് അധികൃതര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
18 November 2009
ഹജ്ജിനോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ ആരോഗ്യ പരിരക്ഷയ്ക്കായി വിപുലമായ സംവിംധാനങ്ങള്‍
ഹജ്ജിനോട് അനുബന്ധിച്ച് തീര്‍ത്ഥാടകരുടെ ആരോഗ്യ പരിരക്ഷയ്ക്കായി വിപുലമായ സംവിധാനമാണ് സൗദി ആരോഗ്യ മന്ത്രാലയം ഒരുക്കിയിരിക്കുന്നത്. മക്കയിലും പരിസര പ്രദേശങ്ങളിലുമുള്ള ആരോഗ്യ കേന്ദ്രങ്ങളുടേയും മെഡിക്കല്‍ സ്റ്റാഫിന്‍റേയും എണ്ണം വര്‍ധിപ്പിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ഫ്രണ്ട്സ് അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു.
ഫ്രണ്ട്സ് അസോസിയേഷന്‍ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. ക്രസന്‍റ് ഇംഗ്ലീഷ് ഹൈസ്ക്കൂളിലായിരുന്നു ആഘോഷ പരിപാടികള്‍. അസോസിയേഷന്‍ പ്രസിഡന്‍റ് ജനാര്‍ദ്ദനന്‍ എലയാത്ത് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ അംഗങ്ങളുടേയും കുട്ടികളുടേയും വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ഡല്‍ഹി പബ്ലിക് സ്കൂള്‍ എട്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ഡല്‍ഹി പബ്ലിക് സ്കൂള്‍ എട്ടാം വാര്‍ഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ മുഖ്യാതിഥി ആയിരുന്നു. പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും മികച്ച സേവനം നടത്തിയ സ്കൂള്‍ ജീവനക്കാര്‍ക്കും അംബാസഡര്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങില്‍ സ്കൂള്‍ മാഗസിന്‍റെ പ്രകാശനവും നടന്നു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
യു.എ.ഇയിലെ വൈദ്യുതി ഉപയോഗം ഇരട്ടിയായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍
അടുത്ത പത്ത് വര്‍ഷത്തിനിടെ യു.എ.ഇയിലെ വൈദ്യുതി ഉപയോഗം ഇരട്ടിയായി വര്‍ധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. രാജ്യത്തെ വ്യാവസായിക,വാണിജ്യ വളര്‍ച്ചയും ജനപ്പെരുപ്പവും പരിഗണിച്ചാണ് വിദഗ്ധരുടെ ഈ മുന്നറിയിപ്പ്. പതിനഞ്ചാമത് വാര്‍ഷിക ഊര്‍ജ്ജ സമ്മേളനത്തില്‍ പങ്കെടുത്ത വിദ്ധരാണ് ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഊര്‍ജ്ജ ക്ഷാമം പരിഹരിക്കാന്‍ രാജ്യം ശക്തമായ നടപടികള്‍ സ്വീകരിച്ച് വരുന്നതായി സമ്മേളനത്തില്‍ യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അന്‍വര്‍ മുഹമ്മദ് ഗോബാഷ് വ്യക്തമാക്കി. 2010 ആകുമ്പോഴേക്കും 40,000 മെഗാവാട്ട് വൈദ്യുത രാജ്യത്ത് വേണ്ടിവരുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ 20,000 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ശേഷി മാത്രമേ രാജ്യത്തുള്ളൂ. ആണവ വൈദ്യുതോത്‍പാദനം രാജ്യത്തെ ഊര്‍ജ്ജക്കമ്മിക്ക് മികച്ച പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ മുഖപത്രമായ പീപ്പിള്‍സ് ഡെയ് ലി അബുദാബിയില്‍ നിന്ന്
ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമുഖ മുഖപത്രമായ പീപ്പിള്‍സ് ഡെയ് ലി അബുദാബിയില്‍ നിന്ന് പുറത്തിറക്കുന്നു. പത്ര പ്രതിനിധികള്‍ തങ്ങളുമായി ചര്‍ച്ച നടത്തിയതായി അബുദാബി നാഷണല്‍ മീഡിയ കൗണ്‍സില്‍ ഡയറക്ടര്‍ ജനറല്‍ ഇബ്രാഹിം അല്‍ ആബിദ് പറഞ്ഞു. പത്രത്തിന്‍റെ ഓവര്‍സീസ് എഡിഷനാണ് അബുദാബിയില്‍ നിന്ന് പുറത്തിറക്കാന്‍ പദ്ധതി തയ്യാറാക്കുന്നത്. യു.എ.ഇയില്‍ ജോലി ചെയ്യുന്ന രണ്ട് ലക്ഷം ചൈനക്കാരെയാണ് പത്രം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ദുബായ് ഗ്ലോബല്‍ വില്ലേജ് ഞായാറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണ കേന്ദ്രമായ ഗ്ലോബല്‍ വില്ലേജ് ഞായാറാഴ്ച തുറന്ന് പ്രവര്‍ത്തിക്കും. ഈ സീസണില്‍ ഫെബ്രുവരി 27 വരെ ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കും. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഗ്ലോബല്‍ വില്ലേജിന്‍റെ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഇത്തവണത്തെ 6000 കലാപരിപാടികള്‍ ഇതോടനുബന്ധിച്ച് തയ്യാറാക്കിയിട്ടുണ്ട്. ബലിപെരുന്നാള്‍, യുഎഇ ദേശീയ ദിനം, ക്രിസ്മസ്,ന്യൂഇയര്‍, ഡിഎസ്എഫ് എന്നിവ പ്രമാണിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇന്ന് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗ്ലോബല്‍ വില്ലജ് പ്രൊജക്ട് ഡയറക്ടര്‍ സയിദ് അലി ബിന്‍ രേദ ഇക്കാര്യങ്ങള്‍ വിശദീകരിച്ചു.
- സ്വന്തം ലേഖകന്‍
|
ഖത്തറില്‍ ആദായ നികുതി നടപ്പിലാക്കുന്നു.
ഖത്തറില്‍ ആദായ നികുതി നടപ്പിലാക്കുന്നു. അടുത്ത വര്‍ഷം ജനുവരി ഒന്ന് മുതല്‍ ആദായ നികുതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ഖത്തര്‍ ന്യൂസ് ഏജന്‍സിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തത്. ഈ നിയമം ലക്ഷ്യം വെക്കുന്നത് വ്യക്തികളെ അല്ലെന്നാണ് അറിയുന്നത്. കമ്പനികള്‍ക്കായിരിക്കും ആദായ നികുതി നടപ്പിലാക്കുക.
അധികൃതര്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. അതേസമയം ഖത്തര്‍ കിരീടാവകാശി ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനി ഇന്‍കം ടാക്സ് നിയമം പുറത്തിറക്കിയതായി ഖത്തര്‍ ന്യൂസ് ഏജന്‍സി പറയുന്നു. ഈ നിയമം നിലവില്‍ വന്നാല്‍ ആദായ നികുതി നടപ്പിലാക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാവും ഖത്തര്‍.
- സ്വന്തം ലേഖകന്‍
|
ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അപേക്ഷയില്‍ പുതിയ സ്പോണ്‍സര്‍ ഒപ്പു വയ്ക്കേണ്ടതില്ലെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയം
വിസയും സ്പോണ്‍സര്‍ഷിപ്പും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനുള്ള അപേക്ഷയില്‍ പുതിയ സ്പോണ്‍സര്‍ ഒപ്പു വയ്ക്കേണ്ടതില്ലെന്ന് യു.എ.ഇ തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സ്പോണ്‍സര്‍ഷിപ്പ് മാറ്റം വൈകുന്നത് ഒഴിവാക്കാനാണ് പുതിയ നടപടി സ്വീകരിച്ചിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
17 November 2009
ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ കുട്ടിസ്രാങ്ക്
ഈ വര്‍ഷത്തെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടിസ്രാങ്ക് പ്രദര്‍ശിപ്പിക്കും. മദീനത്ത് ജുമേറയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലാണ് മമ്മൂട്ടി നായകനായ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ജനാല, പുതുമുഖ സംവിധായകന്‍ മീരാ കതിരവന്‍റെ അവള്‍ പേര്‍ തമിഴരസി, താമരയുടെ റെട്ടൈചുലി എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷവും മേളയില്‍ വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെയാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.
- സ്വന്തം ലേഖകന്‍
|
ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടിസ്രാങ്ക് പ്രദര്‍ശിപ്പിക്കും
ഈ വര്‍ഷത്തെ ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഷാജി എന്‍. കരുണിന്‍റെ പുതിയ ചിത്രമായ കുട്ടിസ്രാങ്ക് പ്രദര്‍ശിപ്പിക്കും. മദീനത്ത് ജുമേറയില്‍ ഇന്ത്യന്‍ സിനിമകളുടെ പ്രത്യേക വിഭാഗത്തിലാണ് മമ്മൂട്ടി നായകനായ ചിത്രം പ്രദര്‍ശിപ്പിക്കുക. പ്രശസ്ത ബംഗാളി ചലച്ചിത്രകാരന്‍ ബുദ്ധദേവ് ദാസ് ഗുപ്തയുടെ ജനാല, പുതുമുഖ സംവിധായകന്‍ മീരാ കതിരവന്‍റെ അവള്‍ പേര്‍ തമിഴരസി, താമരയുടെ റെട്ടൈചുലി എന്നീ സിനിമകളും ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ ചിത്രങ്ങള്‍ക്ക് ഈ വര്‍ഷവും മേളയില്‍ വന്‍ പ്രാധാന്യമാണ് ലഭിക്കുന്നത്. ഡിസംബര്‍ ഒന്‍പത് മുതല്‍ 16 വരെയാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം.
- സ്വന്തം ലേഖകന്‍
|
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംമ്നിയുടെ പത്താം വാര്‍ഷികം ബഹ്റിനില്‍
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജ് അലുംമ്നിയുടെ പത്താം വാര്‍ഷികം ബഹ്റിനില്‍ വിപുലമായ പരിപാടികളോടെ നടത്തുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 26 ന് ബഹ്റിന്‍ കേരളീയ സമാജത്തിലാണ് പരിപാടി. വെബ് സൈറ്റ് ലോഞ്ചിംഗും സംഗീത സംവിധായകന്‍ മോഹന്‍ സിതാരയെ ആദരിക്കലും ഇതിനോട് അനുബന്ധിച്ച് നടക്കും. ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍ മുഖ്യാതിഥി ആയിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനമേളയും അരങ്ങേറും. വാര്‍ത്താ സമ്മേളനത്തില്‍ ജോണ്‍സണ്‍, ജേക്കബ് അരിക്കാട്ട്, ബന്തോഷ് പോള്‍, പത്മനാഭന്‍, ഷീലാമണി തുടങ്ങിയവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ബഹ്റിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം തുറക്കും.
ബഹ്റിന്‍ അന്തര്‍ദേശീയ വിമാനത്താവളത്തിലെ പുതിയ ടെര്‍മിനല്‍ അടുത്ത വര്‍ഷം തുറക്കും. 1.8 ബില്യണ്‍ ദിനാറിന്‍റെ വന്‍ വികസന പ്രവര്‍ത്തങ്ങളാണ് നടന്ന് വരുന്നത്. ഇത് പൂര്‍ത്തിയാകുന്നതോടെ 110 വിമാനങ്ങളെ ഉള്‍ക്കൊള്ളാനുള്ള ശേഷിയുണ്ടാകും. യാത്രക്കാരെ ഉള്‍ക്കൊള്ളാനുള്ള ശേഷി 2014 ല്‍ 70 ലക്ഷത്തില്‍ നിന്നും 1.7 കോടിയാവും. ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് വിമാനയാത്രക്കാരുടെ എണ്ണം ലോകമെമ്പാടും കുറഞ്ഞപ്പോഴും ബഹ്റിനില്‍ യാത്രക്കാരുടെ എണ്ണത്തില്‍ മൂന്ന് ശതമാനം വര്‍ധനവുണ്ടായി. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരുടെ എണ്ണത്തില്‍ 13 ശതമാനവും കാര്‍ഗോയില്‍ ഒന്‍പത് ശതമാനവും കുറവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
- സ്വന്തം ലേഖകന്‍
|
ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും ഭക്തരുടെ പ്രവാഹം
മണ്ഡലകാലം ആരംഭിച്ചതോടെ ബഹ്റിനിലെ അയ്യപ്പ ക്ഷേത്രങ്ങളിലും ഭക്തരുടെ പ്രവാഹം. ബഹ്റിനിലെ അറാദ് അയ്യപ്പ ക്ഷേത്രത്തില്‍ രാവിലെ മുതല്‍ പ്രത്യേക പൂജയും കൊടിയേറ്റവും നടന്നു. ബഹ്റിനിലെ കാനു ഗാര്‍ഡിനിലെ അയ്യപ്പക്ഷേത്രത്തില്‍ പുനപ്രതിഷ്ഠയും നടന്നു. പൂജകള്‍ക്ക് ശബരിമല മുന്‍ മേല്‍ശാന്തി ബ്രഹ്മശ്രീ രാമന്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു.
- സ്വന്തം ലേഖകന്‍
|
അബുദാബിയില് വാടകക്കരാര്‍ കാലാവിധ അഞ്ച് വര്‍ഷമായി വര്‍ധിപ്പിച്ചു
അബുദാബി എമിറേറ്റിലെ വാടകക്കരാര്‍ കാലാവിധ അഞ്ച് വര്‍ഷമായി വര്‍ധിപ്പിച്ചു. നിലവില്‍ ഇത് നാല് വര്‍ഷമാണ്.
- സ്വന്തം ലേഖകന്‍
|
16 November 2009
പ്രവാസി മലയാളികള്‍ ആത്മാര്‍ഥ സ്നേഹത്തിന്റെ ഉദാത്ത മാതൃക : സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍
ദുബായ് : ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ വേണ്ടി മണലാര ണ്യത്തില്‍ കഷ്ടപ്പെടുന്ന പ്രവാസി മലയാളികള്‍ ആത്മാര്‍ത്ഥ സ്നേഹത്തിന്റെ ഉദാത്ത മാതൃക യാണെന്ന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. രാപകല്‍ വ്യത്യാസ മില്ലാതെ ഒഴിവു ദിനങ്ങള്‍ പോലും അവഗണിച്ച് അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ നാട്ടില്‍ നിന്നും എത്തുന്ന തന്നെ പോലുള്ളവരെ കാണാനും സംസാരിക്കുവാനും കാണിക്കുന്ന ഉത്സാഹം തികച്ചും ശ്ലാഖനീയമാണ്.
തന്റെ പിതാവിനോടും, മുന്‍ഗാമികളോടും പ്രവാസി സുഹൃത്തുക്കള്‍ കാണിക്കുന്ന ഈ സ്നേഹത്തിന് പകരം നല്‍കാന്‍ പ്രാര്‍ത്ഥന യല്ലാതെ മറ്റൊന്നുമില്ല - മര്‍ഹും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരി പ്പിക്കുമാറ് വശ്യമായ പുഞ്ചിരി വിടര്‍ത്തി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അബ്ദുള്ള ക്കുട്ടി ചേറ്റുവയുമായി സംസാരിക്കു കയായിരുന്നു അദ്ദേഹം. കെ. എം. സി. സി. നേതാവ് ഇബ്രാഹീം മുറിച്ചാണ്ടി, റോയല്‍ പാരീസ് ഹോട്ടല്‍ മാനേജര്‍ അസീസ് പാലേരി, നൌഫല്‍ പുല്ലൂക്കര എന്നിവരും സംബന്ധിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Munawar Ali Shihab Thangal in Dubai Labels: political-leaders-kerala
- ജെ. എസ്.
|
തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും പന്നി പനി ബോധവല്‍ക്കരണ സെമിനാറും
റിയാദ് : തൃശ്ശൂര്‍ ജില്ലാ പ്രവാസി കൂട്ടായ്മ കുടുംബ സംഗമവും എച്ച് 1 എന്‍ 1 ബോധ വല്‍ക്കരണ സെമിനാറും സംഘടിപ്പിച്ചു. നവംബര്‍ 12ന് റിയാദിലെ നസീം അല്‍ റാഈദ് ഇസ്തിരാഹയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ സംഗമത്തില്‍ അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ മെഡിക്കല്‍ ഇലസ്ട്രേഷന്‍ വകുപ്പ് മേധാവിയായ ഡോ. എം. ഗോപാലന്‍ എച്ച് 1 എന്‍ 1 ബോധവല്‍ക്കരണ ക്ലാസെടുത്തു. ഇദ്ദേഹം കഴിഞ്ഞ ഒന്‍പതു മാസമായി ബാദിയയിലെ അല്‍ ഷാദെന്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്നുണ്ട്.
എച്ച് 1 എന്‍ 1 പനിയുടെ ഉല്‍ഭവത്തെ കുറിച്ചും, പനിക്കെതിരെ യുള്ള പ്രതിരോധ കുത്തിവെപ്പ് റിയാദില്‍ എവിടെയെല്ലാം ലഭ്യമാണ് എന്നും, ഈ പകര്‍ച്ച വ്യാധി പിടിപെടാതിരിക്കുന്നതിനു സ്വീകരിക്കേണ്ട മുന്‍കരുതലുകളെ കുറിച്ചും ഇദ്ദേഹം സംസാരിക്കുകയുണ്ടായി. പ്രവാസികള്‍ക്കിടയില്‍ പൊതുവെ കണ്ടു വരുന്ന അലര്‍ജി സംബന്ധമായ അസുഖങ്ങള്‍, ഹൃദ്രോഗം മുതലായ അസുഖങ്ങളെ കുറിച്ചും അംഗങ്ങള്‍ക്ക് വ്യക്തമായ അറിവു ലഭിക്കുന്നതിന് ഈ പരിപാടി സഹായിച്ചു. തുടര്‍ന്നു സദസ്യരുടെ സംശയങ്ങള്‍ക്ക് ഇദ്ദേഹം മറുപടി പറഞ്ഞു. മലപ്പുറം, അരീക്കോട് കടത്തു വഞ്ചി മറിഞ്ഞു മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കും, ഹൃദയാഘാതം മൂലം മരണപ്പെട്ട പ്രമുഖ പൊതു പ്രവര്‍ത്തകന്‍ ഡോ. സി. ആര്‍. സോമനും അനുശോചനം രേഖപ്പെടുത്തി കൊണ്ട് ആരംഭിച്ച യോഗത്തില്‍, ഇന്ത്യന്‍ എംബസി വെല്‍ഫെയര്‍ വിഭാഗത്തിന്റെ ഭാഗത്തു നിന്നും വെല്‍ഫെയര്‍ ഫണ്ട് ഇനത്തില്‍ വന്ന വന്‍ വര്‍ദ്ധനക്കെതിരെയും എയര്‍ ഇന്ത്യയുടെ മസ്കറ്റ് വഴി കൊച്ചിയിലേക്കുള്ള സര്‍വീസിനെതിരെയും ശ്രീ റസാഖ് ചാവക്കാട് പ്രമേയം അവതരിപ്പിച്ചു. ഇത്തരം നടപടികള്‍ പ്രവാസി സമൂഹം ഒറ്റക്കെട്ടായി നേരിടേണ്ടതിന്റെ ആവശ്യകത എടുത്തു പറഞ്ഞു. ശ്രീ ജമാല്‍ കൊടുങ്ങല്ലൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ശ്രീ സുനില്‍ മേനോന്‍ സ്വാഗതവും ശ്രീ മുഹമ്മദ് ഷാജി നന്ദിയും പറഞ്ഞു. വൈകീട്ട് 7 മണിയോടെ ആരംഭിച്ച യോഗം രാത്രി 1 മണി വരെ നീണ്ടു നിന്നു. വിവിധ വിനോദ പരിപാടികളും സംഘടിപ്പിക്കപ്പെട്ടിരുന്നു. - ഷെറീഫ്, ദമ്മാം Labels: associations, saudi
- ജെ. എസ്.
|
ഐ.പി.സി യു.എ.ഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഇന്ന് ദുബായ് ഹോളിട്രിനിറ്റി ചര്‍ച്ച് കമ്യൂണിറ്റി ഹാളില്‍
ഐ.പി.സി യു.എ.ഇ റീജിയന്‍ വാര്‍ഷിക കണ്‍വന്‍ഷന്‍ ഇന്ന് ദുബായ് ഹോളിട്രിനിറ്റി ചര്‍ച്ച് കമ്യൂണിറ്റി ഹാളില്‍ നടക്കും. റവ. ഡോ. വല്‍സണ്‍ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും. ദിവസവും രാത്രി എട്ട് മുതല്‍ പത്ത് വരെയാണ് പരിപാടി. കണ്‍വന്‍ഷന്‍ ബുധനാഴ്ച സമാപിക്കും.
- സ്വന്തം ലേഖകന്‍
|
സമുദായ നന്മയ്ക്ക് അണിചേരുക
സമുദായ നന്മയ്ക്ക് അണിചേരുക എന്ന പ്രമേയവുമായി ജിദ്ദയിലെ വണ്ടൂര്‍ മണ്ഡലം കെ.എം.സി.സി ഏകദിന പഠന ക്യമ്പ് സംഘടിപ്പിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തിലാണ് പരിപാടി. വൈകുന്നേരം ആറു മണിക്ക് നടക്കുന്ന സമാപന സമ്മേളനം കെ.പി.മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യും.
- സ്വന്തം ലേഖകന്‍
|
എ.പി.ജെ. അബ്ദുല്‍ കലാം മസ്കറ്റിലെത്തുന്നു
രണ്ടു ദിവസത്തെ ഒമാന്‍ സന്ദര്‍ശനത്തിനായി മുന്‍ ഇന്ത്യന്‍ പ്രസിഡന്‍റ് ഡോക്ടര്‍ എ. പി. ജെ. അബ്ദുല്‍ കലാം മസ്കറ്റിലെത്തുന്നു. ഈ മാസം 20 ന് മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് തമിഴ് വിഭാഗം സംഘടിപ്പിക്കുന്ന അക്കാഡമിക്ക് എക്സലന്‍സ് അവാര്‍ഡ് അദ്ദേഹം വിതരണം ചെയ്യും.
Labels: oman
- സ്വന്തം ലേഖകന്‍
|
ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയം ഇനി മുതല്‍ മരുഭൂമിയിലെ പരുമല
ഷാര്‍ജ സെന്‍റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തെ മരുഭൂമിയിലെ പരുമലയായി പ്രഖ്യാപിച്ചു. ഇടവകപെരുന്നാളിനോടും പുതുക്കിപ്പണിത ദേവാലയത്തിന്‍റെ കൂദാശയോടും അനുബന്ധിച്ച് നടത്തെപ്പെട്ട മൂന്നിന്‍മേല്‍ കുര്‍ബാന മദ്ധ്യേയാണ് മരുഭൂമിയിലെ പരുമലയായി പ്രഖ്യാപിച്ചുകൊണ്ടുള്ള പരിശുദ്ധ കാതോലിക്കാ ബാവയുടെ കല്‍പ്പന വായിച്ചത്. ഇതിനോടനുബന്ധിച്ച് പൊതു സമ്മേളനവും നടന്നു. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് തിരുമേനി അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ മുഖ്യ പ്രഭാഷണം നടത്തി. ഫാ. സജി യോഹന്നാന്‍, ഫാ. ബിജു പി. തോമസ്, കെ. ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
ദുബായ് എയര്‍ ഷോ തുടങ്ങി
അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന ദുബായ് എയര്‍ ഷോക്ക് തുടക്കമായി. ദുബായ് എയര്‍പോര്‍ട്ട് എക്സ്‍പോയില്‍ യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ഷേഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും അബുദാബി കിരീടാവ കാശിയും ഡപ്യൂട്ടി സുപ്രീം കമാണ്ടറുമായ ഷേഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനും ചേര്‍ന്ന് എയര്‍ഷോ ഉദ്ഘാടനം ചെയ്തു.
ദുബായ് എയര്‍ ഷോയുടെ ഏറ്റവും വലിയ ആകര്‍ഷണമാണ് വിമാനങ്ങളുടെ അഭ്യാസ പറക്കല്‍. ഇനിയുള്ള അഞ്ച് ദിവസവും ഉച്ചക്ക് 2 മണിമുതല്‍ വിമാനങ്ങളുടെ അഭ്യാസ പ്രകടനങ്ങള്‍ ദുബായ് നിവാസികള്‍ക്ക് കാണാം. Labels: dubai
- സ്വന്തം ലേഖകന്‍
|
15 November 2009
കോഴഞ്ചേരി പ്രവാസി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കോഴഞ്ചേരി പ്രവാസി അസോസിയേഷന്‍ ഭാരവാഹികളെ തെരഞ്ഞെടുത്തു. എബ്രഹാം മാത്യുവാണ് പ്രസിഡന്‍റ്. ശശീന്ദ്രന്‍ നായരെ സെക്രട്ടറിയായും തര്യനെ ട്രഷററായും തെരഞ്ഞെടുത്തു.
- സ്വന്തം ലേഖകന്‍
|
മലയാളികളായ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു.
ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളില്‍ മലയാളികളായ നൃത്ത വിദ്യാര്‍ത്ഥികളുടെ അരങ്ങേറ്റം നടന്നു. ജറീന, രേഷ്മ, ശ്രേയ, ശ്വേത, വീണ അഹല്യ എന്നിവരുടെ അരങ്ങേറ്റമാണ് കഴിഞ്ഞ ദിവസം നടന്നത്. പരിപാടിയില്‍ ജിദ്ദയിലെ പ്രമുഖര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ദമാമിലെ ഖോദരിയ അല്‍കുദൂര്‍ ഗാര്‍മെന്‍റ്സ് ഫാക്ടറിയുമായി നടത്തിയ നിയമ യുദ്ധത്തില്‍ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ അനുകൂല വിധി.
കഴിഞ്ഞ ഏതാനും മാസമായി ദമാമിലെ ഖോദരിയ അല്‍കുദൂര്‍ ഗാര്‍മെന്‍റ്സ് ഫാക്ടറിയുമായി നടത്തിയ നിയമ യുദ്ധത്തില്‍ മലയാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ അനുകൂല വിധി. എട്ട് മണിക്കൂര്‍ ജോലിയും ഓവര്‍ ടൈമും മറ്റ് ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യപ്പെട്ട തൊഴിലാളികള്‍ വര്‍ഷങ്ങളായി പീഢനം അനുഭവിക്കുകയായിരുന്നു. തൊഴിലാളികള്‍ക്ക് ഓവര്‍ ടൈമിനുള്ള വേതനം ലഭിച്ചിരുന്നില്ലെന്ന് മാത്രമല്ല, നാല് വര്‍ഷത്തില്‍ അധികമായി നാട്ടില്‍ പോകാനും തൊഴിലുടമ അനുവദിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് തൊഴിലാളികളെ സഹായിക്കാനായി ഐ.എന്‍.ഒ.സി ഭാരവാഹികള്‍ രംഗത്തെത്തുകയും ദമാം ലേബര്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമായിരുന്നു. കേസില്‍ എല്ലാ വാദഗതികളും അംഗീകരിച്ച ലേബര്‍ കോടതി മുഴുവന്‍ ആനുകൂല്യങ്ങളും തൊഴിലാളികള്‍ക്ക് നല്‍കാന്‍ വിധിച്ചു. ഒരാഴ്ചക്കുള്ളില്‍ എല്ലാ ആനുകൂല്യങ്ങളും നല്‍കി തൊഴിലാളികളെ നാട്ടിലേക്ക് അയക്കാന്‍ കോടതി സ്പോണ്‍സര്‍ക്ക് നിര്‍ദേശം നല്‍കി.
- സ്വന്തം ലേഖകന്‍
|
ഫറോസി എന്ന പേരില്‍ ഈദ് ആഘോഷം സംഘടിപ്പിക്കും.- സാഹിത്യമത്സരങ്ങളും
ഫറോക്ക് പ്രവാസി അസേസിയേഷന്‍ യു.എ.ഇ ചാപ്റ്ററിന്‍റെ കീഴില്‍ രണ്ടാം പെരുന്നാള്‍ ദിനത്തില്‍ ഫറോസി എന്ന പേരില്‍ ഈദ് ആഘോഷം സംഘടിപ്പിക്കും. ഇതോടനുബന്ധിച്ച് പ്രവാസികള്‍ക്കായി കഥ, കവിത, ഉപന്യാസം, കുക്കറി റെസിപ്പി, ലളിതഗാനം, സിനിമാറ്റിക് ഡാന്‍സ്, മാപ്പിളപ്പാട്ട്, ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കും. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 050 490 4540 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ഫോസയുടെ വാര്‍ഷിക വാര്‍ഷിക ജനറല്‍ ബോഡിയോഗം ദുബായില്‍ ചേരും.
കോഴിക്കോട് ഫാറൂഖ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഫോസയുടെ വാര്‍ഷിക വാര്‍ഷിക ജനറല്‍ ബോഡിയോഗം ദുബായില്‍ ചേരും. ദുബായ് ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ അടുത്ത വെള്ളിയാഴ്ചയാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 055 260 6167 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ഫ്രാക്ടല്‍ ആര്‍ട്സിന്‍റെ പ്രദര്‍ശനം ഇന്ന് സമാപിക്കും.
ദുബായിലെ മലയാളി കലാകാരനായ മനാഫ് എടവനക്കാടിന്‍റെ ഫോട്ടോഗ്രാഫുകളുടേയും പെയിന്‍റിംഗുകളുടേയും ഡിജിറ്റല്‍ ആര്‍ട്സിന്‍റേയും പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു. ദുബായ് ഇറാനിയല്‍ ക്ലബ് ഹാളിലാണ് പ്രദര്‍ശനം. എമിറേറ്റ്സ് ആര്‍ട്സ് സൊസൈറ്റി ചെയര്‍മാന്‍ ഖലീല്‍ അബ്ദുല്‍ വാഹിദ് ഉദ്ഘാടനം ചെയ്തു. രാവിലെ എട്ട് മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം ഉണ്ടാകും. ദുബായില്‍ ആദ്യമായാണ് ഫ്രാക്ടല്‍ ആര്‍ട്സിന്‍റെ പ്രദര്‍ശനം നടക്കുന്നതെന്ന് സംഘാടകര്‍ അവകാശപ്പെട്ടു. പ്രദര്‍ശനം ഇന്ന് സമാപിക്കും.
- സ്വന്തം ലേഖകന്‍
|
ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തറിന്‍റെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കും.
ഇന്ത്യയിലെ വിവിധ മേഖലകളില്‍ ഖത്തറിന്‍റെ നിക്ഷേപം ഗണ്യമായി വര്‍ധിപ്പിക്കും. ഇത് സംബന്ധിച്ച വാണിജ്യ കരാറില്‍ പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ടി.കെ.എ നായരും ഖത്തറിന്‍റെ വിദേശകാര്യ സഹകരണ മന്ത്രി ഖാലിദ് അല്‍ അത്തിയ്യയും ഒപ്പ് വച്ചു.ദോഹയില്‍ ചേര്‍ന്ന ഇരു രാജ്യങ്ങളുടേയും ഹൈലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയാണ് കരാറിന് രൂപം കൊടുത്തത്. 2008 നവംബറില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് ഖത്തര്‍ സന്ദര്‍ശിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം വിപുലീകരിക്കാനും പുതിയ കരാറുകള്‍ ചര്‍ച്ച ചെയ്യാനുമായി കമ്മിറ്റിയെ നിയോഗിച്ചത്.
ഊര്‍ജ്ജ രംഗത്തെ സഹകരണം വിപുലീകരിക്കാനും ഇതിന്‍റെ സാധ്യതകളെക്കുറിച്ച് പഠിക്കാനും ഇന്നത്തെ ചര്‍ച്ചയില്‍ ധാരണയായിട്ടുണ്ട്. ഇരു രാജ്യങ്ങളിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഖത്തര്‍ ഗവണ്‍ മെന്‍റിന്‍റെ പ്രത്യേക ക്ഷണിതാവായി പ്രമുഖ വ്യവസായി എം.എ യൂസഫലിയും ചര്‍ച്ചകളില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
13 November 2009
വായനക്കൂട്ടം ശിശുദിനം ആഘോഷിക്കുന്നു
ദുബായ് : കുട്ടികള്‍ സ്നേഹപൂര്‍വ്വം ചാച്ചാ നെഹ്രു എന്ന് വിളിക്കുന്ന രാഷ്ട്ര ശില്‍പ്പിയായ പണ്ഡിറ്റ് ജവഹര്‍ ലാല്‍ നെഹ്രുവിന്റെ 120-ാം ജന്മ ദിനമായ നവംബര്‍ 14ന് ദുബായ് വായനക്കൂട്ടം (കേരള റീഡേഴ്‌സ് ആന്‍ഡ് റൈറ്റേഴ്‌സ് സര്‍ക്കിള്‍), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സ്വതന്ത്ര പത്രികയായ സലഫി ടൈംസ് (www.salafitimes.com) എന്നീ കൂട്ടയ്മകള്‍ സംയുക്തമായി ശിശുദിനം ആഘോഷിക്കുന്നു. നവംബര്‍ 14 ശനിയാഴ്‌ച്ച വൈകീട്ട് 7 മണിക്ക് ദുബായ് ദെയ്‌റയിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി നടത്തുന്നത്. സലഫി ടൈംസ് രജത ജൂബിലി യോടനുബന്ധിച്ച് വായനാ വര്‍ഷം ആചരിക്കുന്നതിന്റെ ഭാഗമായാണ് പ്രസ്തുത ആഘോഷം.
ചങ്ങാരപ്പിള്ളി നാരായണന്‍ പോറ്റി സ്മാരക പുരസ്ക്കാര ജേതാവ് ആല്‍ബര്‍ട്ട് അലക്സ്, ചിരന്തന മാധ്യമ പുരസ്കാര ജേതാക്കളായ ജലീല്‍ പട്ടാമ്പി, ഫൈസല്‍ ബിന്‍ അഹമ്മദ് എന്നിവര്‍ക്ക് ഇതോടനുബന്ധിച്ച് സ്വീകരണവും നല്‍കുന്നതാണ്. കഴിഞ്ഞ 40 വര്‍ഷമായി മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രവര്‍ത്തന മികവിന് നല്‍കി വരുന്ന സഹൃദയ പുരസ്കാരങ്ങളില്‍, പരിസ്ഥിതി പത്ര പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിനുള്ള പുരസ്കാരം ലഭിച്ച e പത്രം കോളമിസ്റ്റും, പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനുമായ ഫൈസല്‍ ബാവക്കുള്ള പുരസ്കാരവും ചടങ്ങില്‍ സമ്മാനിക്കും. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുള്‍ സമദ് സംഗമം ഉല്‍ഘാടനം ചെയ്യും. മുന്‍ പബ്ലിക്ക് പ്രോസിക്യൂട്ടറും, കോഴിക്കോട് ജില്ലാ ശിശു ക്ഷേമ സമിതിയുടെ മുന്‍ ചെയര്‍മാനും ആയിരുന്ന അഡ്വ. മുഹമ്മദ് സാജിദ് പി. ഐക്യ രാഷ്ട്ര സഭാ ബാലാവകാശ പ്രഖ്യാപന പത്രിക യെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തും. കഴിഞ്ഞ ദിവസം ദുബായ് പോലീസിന്റെ ആഭിമുഖ്യത്തില്‍ ദുബായില്‍ വെച്ചു നടന്ന അന്താരാഷ്ട്ര സ്പോര്‍ട്ട്സ് സെമിനാറില്‍ ഇന്ത്യയില്‍ നിന്നും പങ്കെടുത്ത് സംസാരിച്ച ഒരേ ഒരു പ്രതിനിധി ആണ് അഡ്വ. മുഹമ്മദ് സാജിദ് പി. മാധ്യമ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ കണ്‍വീനര്‍ ബഷീര്‍ മാമ്പ്രയുമായി 050 9487669 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. - ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് Labels: associations
- ജെ. എസ്.
|
12 November 2009
രാജീവ് കോടമ്പള്ളിക്ക് സംസ്ഥാന പുരസ്കാരം നല്‍കി
മികച്ച പ്രൊഫഷണല്‍ നാടക ഗായകനുള്ള കേരള സ്റ്റേറ്റ് അവാര്‍ഡ് രാജീവ് കോടമ്പള്ളിക്ക് ലഭിച്ചു. ഏഷ്യാനെറ്റ് റേഡിയോയിലെ പ്രോഗ്രാം എക്സികുട്ടീവാണ് കരുനാഗപ്പള്ളി സ്വദേശിയായ രാജീവ്. കൊടുങ്ങല്ലൂരില്‍ നടന്ന പരിപാടിയില്‍ സാംസ്കാരിക മന്ത്രി എം. എ. ബേബി അവാര്‍ഡ് സമ്മാനിച്ചു. അവാര്‍ഡ് ദാന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍, കെ. പി. ധനപാലന്‍ എം. പി. തുടങ്ങിയവര്‍ സംബന്ധിച്ചു. പി. കെ. വേണുക്കുട്ടന്‍ നായര്‍ക്ക് സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്കാരവും നല്‍കി.
Best singer award of Sangeetha Nataka Academy awarded to Rajeev Kodampally of Asianet Radio, Dubai.
- ജെ. എസ്.
|
ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം ദുബായില്‍
ദുബായിലെ മലയാളി കലാകാരനായ മനാഫ് എടവനക്കാടിന്റെ ഫോട്ടോഗ്രാഫു കളുടെയും, പെയിന്റിംഗു കളുടെയും ഡിജിറ്റല്‍ ആര്‍ട്ട്‌സിന്റെയും പ്രദര്‍ശനം നാളെ ദുബായില്‍ ആരംഭിക്കും. ദുബായ് ഇറാനിയന്‍ ക്ലബ്ബ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നാളെ വൈകീട്ട് 7 മണിക്ക് എമിറേറ്റ്സ് ആര്‍ട്ട്‌സ് സൊസൈറ്റി ചെയര്‍മാന്‍ ഖലീല്‍ അബ്ദുള്‍ വാഹിദ് ഉദ്ഘാടനം ചെയ്യും.
ശനി, ഞായര്‍ ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 10 വരെ പ്രദര്‍ശനം തുടരും. ദുബായില്‍ ആദ്യമായാണ് ഫ്രാക്ടല്‍ ആര്‍ട്ട്‌സിന്റെ പ്രദര്‍ശനം നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. Labels: art
- ജെ. എസ്.
|
ജെ.എന്‍.യു. വിലെ ചുവര്‍ ചിത്രങ്ങള്‍ ഷാര്‍ജയില്‍
ഷാജഹാന്‍ മാടമ്പാട്ടിന്‍റെ ജെ. എന്‍. യു. അനുഭവ ക്കുറിപ്പുകളുടെ പുസ്തകം ജെ. എന്‍. യു. വിലെ ചുവര്‍ ചിത്രങ്ങള്‍ ശനിയാഴ്ച ഷാര്‍ജയില്‍ പ്രകാശനം ചെയ്യും. വൈകീട്ട് അഞ്ചിന് ഷാര്‍ജ എക്സ് പോയില്‍ നടക്കുന്ന ലോക പുസ്തക മേളയില്‍ വച്ച് കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയാണ് പുസ്തകം പ്രകാശനം ചെയ്യുക. ഡി. സി. ബുക്സാണ് ജെ. എന്‍. യു. വിലെ ചുവര്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരി ച്ചിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
കാട്ടുകുറിഞ്ഞിയുടെ പാട്ടെഴുത്തുകാരനെ സ്നേഹിക്കുന്നവരുടെ സംഗമം
കാട്ടുകുറിഞ്ഞി പൂവും ചൂടി എന്ന പ്രശസ്തമായ ഗാനത്തിന്‍റെ രചയിതാവ് ദേവദാസ് ചിങ്ങോലി സിനിമാ രംഗത്തേക്ക് മടങ്ങി വരുന്നു. അദ്ദേഹത്തിന്‍റെ ഗാനങ്ങളെ സ്നേഹിക്കുന്നവരുടെ സംഗമം ഇന്ന് ഷാര്‍ജയില്‍ നടക്കും. ദേവദാസ് ചിങ്ങോലിയെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും താല്‍പര്യമുള്ളവര്‍ എത്തിച്ചേരണമെന്ന് സംഘാടകര്‍ അറിയിച്ചു. വൈകീട്ട് എട്ടിന് ഷാര്‍ജ അബുഷഗാര സ് പൈസി ലാന്‍റ് ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 280 9740 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് എട്ട് റിയാല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ തീരുമാനം
റിയാദിലെ ഇന്ത്യന്‍ എംബസിയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും കോണ്‍സുലര്‍ സേവനങ്ങള്‍ക്ക് എട്ട് റിയാല്‍ സര്‍വീസ് ചാര്‍ജായി ഈടാക്കാന്‍ തീരുമാനിച്ചു. ഈ മാസം 16 മുതല്‍ പുതുക്കിയ നിരക്ക് നിലവില്‍ വരും. പാസ് പോര്‍ട്ട് എടുക്കല്‍, പുതുക്കല്‍, രേഖകളുടെ അറ്റസ്റ്റേഷന്‍, വിസ തുടങ്ങി എല്ലാ കോണ്‍സുലര്‍ സേവനങ്ങള്‍ക്കും ഈ നിരക്ക് ബാധകമായിരിക്കും. നിലവിലുള്ള നിരക്കിന് പുറമേ ആറ് റിയാലാണ് അധികമായി അധികൃതര്‍ ഈടാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. കേന്ദ്ര പ്രവാസികാര്യ മന്ത്രാലയത്തിന്‍റെ നിര്‍ദേശപ്രകാരമാണ് നടപടിയെന്ന് എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സാമൂഹ്യ ക്ഷേമകാര്യ വിഭാഗത്തിലെ ക്ഷേമനിധി ശക്തിപ്പെടുത്തുന്നതിനു വേണ്ടിയാണ് ചാര്‍ജ് വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് വിശദീകരണം.
- സ്വന്തം ലേഖകന്‍
|
തണുപ്പ് കാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് യു.എ.ഇയിലെ മസാഫിയില്‍ മഴ
തണുപ്പ് കാലത്തിന്‍റെ വരവ് അറിയിച്ചു കൊണ്ട് യു.എ.ഇയിലെ മസാഫിയില്‍ മഴ പെയ്തു. ഇടിയോട് കൂടിയ മഴയില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടായി.
യു.എ.ഇയിലെ കിഴക്കന്‍ പ്രദേശമായ മസാഫിയില്‍ കനത്ത മഴയാണ് പെയ്തത്. തണുപ്പ് കാലത്തിന്‍റെ വരവറിയിച്ചുകൊണ്ടാണ് ഈ പെയ്ത്ത്. അധികം വൈകാതെ തന്നെ യു.എ.ഇയില്‍ തണുപ്പ് ആരംഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ വ്യക്തമാക്കുന്നു. മലയോര മേഖലയായ മസാഫിയില്‍ ആലിപ്പഴ വര്‍ഷത്തോടെയായിരുന്നു മഴ പെയ്തത്. കനത്ത ഇടിയും ഉണ്ടായി. നാട്ടിലെത്തിയ അനുഭവമാണ് ഈ മഴ നല്‍കുന്നതെന്ന് പ്രദേശത്ത് വസിക്കുന്ന മലയാളികള്‍ പറയുന്നു. കനത്ത മഴയില്‍ റോഡുകളില്‍ വെള്ളം കയറി. പല റോഡുകളും വെള്ളത്തില്‍ മുങ്ങുകയും ചെയ്തു. മലകളില്‍ നിന്ന് ചെറിയ നീര്‍ച്ചാലുകള്‍ രൂപപ്പെടുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ഇവിടെ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
11 November 2009
ഗള്‍ഫ് മലയാള സമ്മേളനം മസ്കറ്റില്‍
മസ്കറ്റ് : ഒമാനിലെ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടത്തിവരുന്ന ഗള്‍ഫ് മലയാള സമ്മേളനം നാളെ (നവംബര്‍ 12ന് ) ആരംഭിക്കും. വൈകിട്ട് 8 മണിക്ക് ഐ. എസ്. സി. ആഡിറ്റോറിയത്തില്‍ മലയാളത്തിന്റെ പ്രശസ്ത കഥാകൃത്ത് ശ്രീ എന്‍. എസ്. മാധവന്‍ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യുന്നതോടെ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ ങ്ങള്‍ക്കു തുടക്കമാവും. പ്രശസ്ത സാഹിത്യ കാരനും കേരള സാഹിത്യ അക്കാഡമി പുരസ്ക്കാര ജേതാവുമായ ശ്രീ ശിഹാബുദ്ദീന്‍ പൊയ്തുംകടവ്, ശ്രീ എന്‍. ടി. ബാലചന്ദ്രന്‍ തുടങ്ങിയ വരാണ് സമ്മേളന ത്തിലെ മറ്റ് അതിഥികള്‍. പ്രവാസ ജീവിതവും മലയാള ഭാഷയും എന്ന വിഷയം അവതരിപ്പിച്ച് ശ്രീ എന്‍. എസ്. മാധവന്‍ സംസാരിക്കും. തുടര്‍ന്ന് ഡോ. രാജ ഗോപാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത് ശ്രീ എന്‍. എസ്. മാധവന്‍ എഴുതിയ ശര്‍മ്മിഷ്ട എന്ന കഥയുടെ ദൃശ്യാവിഷ്കാരം അവതരിപ്പിക്കും. രണ്ടാം ദിവസമായ വെള്ളിയാഴ്ച രാവിലെ 10 മണിക്കു ഇതേ വിഷയത്തിന്റെ തുടര്‍ ചര്‍ച്ചയില്‍ സംഘടനയിലെ അംഗങ്ങളും പങ്കെടുത്തു സംസാരിക്കും. വെള്ളിയാഴ്ച വൈകിട്ട് 8 മണിക്ക് ചേരുന്ന സാംസ്കാരിക സംമ്മേളനത്തില്‍ വച്ച് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം കണ്‍വീനര്‍ ശ്രീ ഈ. ജി. മധുസൂധനന്‍ എന്‍. എസ്. മാധവനു സമര്‍പ്പിക്കും. 50000 രൂപയും ഫലകവു മടങ്ങുന്ന ഈ പുരസ്ക്കാരം ശ്രീ പെരുമ്പടവം ശ്രീധരന്‍, ശ്രീമതി വത്സല, ആര്‍ട്ടിസ്റ്റ് നമ്പുതിരി, ശ്രീ എം. വി. ദേവന്‍, ശ്രീ വിഷ്ണു നാരായണന്‍ നമ്പൂതിരി, ശ്രീ സേതു, ശ്രീ സി. രാധാകൃഷ്ണന്‍, ശ്രീ കെ. എല്‍. മോഹന വര്‍മ്മ തുടങ്ങിയവര്‍ ഇതിനു മുന്‍പ് സ്വീകരിച്ചിട്ടുണ്ട്.
- മധു ഈ. ജി., മസ്കറ്റ് Labels: oman
- ജെ. എസ്.
|
സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെള്ളിയാഴ്ച കൊയ്ത്തുത്സവം
അബുദാബി സെന്‍റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രലില്‍ വെള്ളിയാഴ്ച കൊയ്ത്തുത്സവം നടക്കും. രാവിലെ 11.30 മുതലാണ് പരിപാടി. നാടന്‍ വിഭവങ്ങള്‍ അടക്കം വിവിധ ഭക്ഷണ സ്റ്റാളുകള്‍, ഗെയിംസ് സ്റ്റാളുകള്‍, കിഡ്സ് കോര്‍ണര്‍ തുടങ്ങിയവ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. ഗാനമേളയും മറ്റ് കലാപരിപാടികളും അരങ്ങേറും.
- സ്വന്തം ലേഖകന്‍
|
മിനായില്‍ കഞ്ഞി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍
ജിദ്ദാ ഹജ്ജ് വെല്‍ ഫെയര്‍ ഫോറത്തിന് കീഴില്‍ ഹജ്ജ് വേളയില്‍ മലയാളികളായ തീര്‍ത്ഥാടകര്‍ക്ക് മിനായില്‍ കഞ്ഞി വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 48,000 പേര്‍ക്കായിരിക്കും കഞ്ഞി വിതരണം ചെയ്യുക. വിവിധ മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫോറത്തിന് കീഴില്‍ ഇത്തവണ 500 വളണ്ടിയര്‍മാര്‍ മിനായില്‍ ഹാജിമാര്‍ക്ക് സൗജന്യ സേവനം ചെയ്യാനുണ്ടാകുമെന്നും സംഘാടകര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെമ്പന്‍ അബ്ബാസ്, എന്‍. മുഹമ്മദ് കുട്ടി, നാസര്‍ ചാവക്കാട്, സി.വി അബൂബക്കര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ദുബായ് പ്രിയദര്‍ശിനി രക്തദാന ക്യാമ്പ്
ദുബായിലെ കലാ-സാംസ്കാരിക സംഘടനയായ ദുബായ് പ്രിയദര്‍ശിനി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ വാസല്‍ ആശുപത്രിയിലായിരുന്നു ക്യാമ്പ്. പ്രസിഡന്‍റ് എന്‍.പി രാമചന്ദ്രന്‍, ജനറല്‍ സെക്രട്ടറി ഇസ്മയില്‍ പുനത്തില്‍, കെ.എം മൊയ്തീന്‍ കുട്ടി, പവിത്രന്‍, വിജയകുമാര്‍ പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് അച്ചീവര്‍ അവാര്‍ഡ് മലയാളിക്ക്
അലൈഡ് കംപ്ലയന്‍സ് കണ്‍സള്‍ട്ടന്‍സിന്‍റെ മിഡില്‍ ഈസ്റ്റിലെ ബെസ്റ്റ് അച്ചീവര്‍ അവാര്‍ഡ് മലയാളിക്ക് ലഭിച്ചു. ദുബായ് ആസ്ഥാനമായുള്ള ജെ.ആര്‍.ജി ഇന്‍റര്‍നാഷണല്‍ ബ്രോക്കറേജ് ഡയറക്ടറും സി.ഇ.ഒയുമായ സജിത്ത് കുമാറാണ് അവാര്‍ഡിന് അര്‍ഹനായത്. ലോകത്ത് ആദ്യമായി ക്ലയന്‍റ് സെഗ്രഗേഷന്‍ ബാങ്ക് അക്കൗണ്ട് സിസ്റ്റം നടപ്പിലാക്കിയത് അടിസ്ഥാനമാക്കിയാണ് ഇദ്ദേഹത്തെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. അലൈഡ് കംപ്ലയന്‍സ് കണ്‍സള്‍ട്ടന്‍സിന്‍റെ മാനേജിംഗ് പാര്‍ട്ട്ണര്‍ ഹൊസാം ആബിദുല്‍ റഹ്മാന്‍ ദുബായില്‍ നടന്ന ചടങ്ങില്‍ അവാര്‍ഡ് സമ്മാനിച്ചു. സജിത്ത് കുമാറിന് ഈ വര്‍ഷം തന്നെ ഇന്ത്യന്‍ മുസ്ലീം എജ്യുക്കേഷണല്‍ സൊസൈറ്റി മാനേജ്മെന്‍റ് അസോസിയേഷന്‍റെ ബെസ്റ്റ് സി.ഇ.ഒ അവാര്‍ഡും ലഭിച്ചിരുന്നു.
- സ്വന്തം ലേഖകന്‍
|
ഖത്തറില്‍ ഓറോ മാസവും 10,000 ത്തോളം പുതിയ വാഹനങ്ങള്‍
ഖത്തറില്‍ ഓറോ മാസവും 10,000 ത്തോളം പുതിയ വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ടെന്ന് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ പഠനത്തില്‍ കണ്ടെത്തി. അടുത്തിടെ റോഡപകടങ്ങളിലുണ്ടായ വര്‍ധനവിനെ തുടര്‍ന്നാണ് ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. കഴിഞ്ഞ വര്‍ഷം 20,000 ത്തോളം റോഡപടകങ്ങളാണ് ഖത്തറില്‍ ഉണ്ടായത്. വിവിധ അപകടങ്ങളിലായി 200 പേര്‍ മരിച്ചു. റോഡപകടങ്ങളുടെ തോത് കുറയ്ക്കാനായി രാജ്യത്ത് ഉടനീളം ട്രാഫിക് ഡിപ്പാര്‍ട്ട്മെന്‍റെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ നടക്കുന്നുണ്ട്.
- സ്വന്തം ലേഖകന്‍
|
യു.എ.ഇ യില്‍ വിദ്യാലയങ്ങള്‍ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു
യു.എ.ഇയിലെ ഗവണ്‍ മെന്‍റ്, സ്വകാര്യ വിദ്യാലയങ്ങള്‍ക്ക് ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. ഈ മാസം 26 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് അവധി. ദേശീയ ദിന അവധിയും ഇതില്‍ പെടും. അധ്യാപകര്‍ക്കും ഓഫീസ് ജീവനക്കാര്‍ക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ മന്ത്രി ഹുമൈദ് അല്‍ ഖത്താമിയാണ് അവധി പ്രഖ്യാപിച്ചത്.
- സ്വന്തം ലേഖകന്‍
|
ലോക പുസ്തക മേള ഇന്ന് ഷാര്‍ജ എക്സ് പോയില്‍ ആരംഭിക്കും; സുഗതകുമാരി ടീച്ചര്‍ പങ്കെടുക്കും
ഇരുപത്തി എട്ടാമത് ലോക പുസ്തക മേള ഇന്ന് ഷാര്‍ജ എക്സ് പോയില്‍ ആരംഭിക്കും. 49 രാജ്യങ്ങളില്‍ നിന്നായി 178 പ്രസാധകര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിന്ന് 17 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണയും ഡിസി ബുക്സ്, ഐ.പി.എച്ച്, യുവത ബുക്ക്സ് എന്നീ പുസ്തക പ്രസാധകര്‍ പങ്കെടുക്കും.
കവയിത്രി സുഗതകുമാരി മുഖ്യാതിഥിയായി പുസ്തകമേളയില്‍ പങ്കെടുക്കും. ഇന്നു രാത്രി എട്ടിന് പ്രധാന മീറ്റിംഗ് ഹാളില്‍ സുഗതകുമാരി പൊതുജനങ്ങളുമായി സംവദിക്കും. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്തര വരെ ആയിരിക്കും പ്രദര്‍ശനം. ഈ മാസം 21 വരെ പുസ്തക മേള ഉണ്ടാകും.
- സ്വന്തം ലേഖകന്‍
|
10 November 2009
ഇന്ത്യന്‍ എയര്‍ലൈന്‍സ് ഗള്‍ഫ് സെക്ടര്‍ പിന്മാറ്റം ബാഹ്യ ശക്തികളുടെ പ്രേരണയാല്‍
വളരെ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കത്തില്‍ നിന്നും കമ്പനിയെ പിന്‍വലിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. യിലെ മലയാളി പ്രവാസികളുടെ രാഷ്ട്രീയ സാംസ്കാരിക സംഘടനകള്‍ ഒരുമിച്ചു ചേര്‍ന്ന് രൂപം കൊണ്ട ആക്ഷന്‍ കൌണ്‍സില്‍ ഭാരവാഹികള്‍ നവംബര്‍ 3ന് കേന്ദ്ര പ്രതിരോധ മന്ത്രി എ. കെ. ആന്റണി, ആഭ്യന്തര സഹ മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍, റയില്‍വേ മന്ത്രി ഇ. അഹമ്മദ് എന്നീ മന്ത്രിമാരെയും കേരളത്തിലെ മറ്റ് എം. പി. മാരെയും നേരില്‍ കണ്ട് നിവേദനം നല്‍കി. പ്രശ്നത്തില്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ഇടപെടാമെന്ന് മന്ത്രിമാര്‍ ഉറപ്പു നല്‍കി.
പ്രവാസി മലയാളികളുടെ ഈ ആവശ്യത്തിന് കേരള മന്ത്രി സഭയുടെയും, പ്രതിനിധികളുടെയും പിന്തുണ നേടാനായി ആക്ഷന്‍ കൌണ്‍സില്‍ അംഗങ്ങള്‍ കേരള മുഖ്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവരെയും കണ്ട് നിവേദനം നല്‍കുകയും, ഈ വിഷയത്തില്‍ കേരള നിയമ സഭയില്‍ പ്രമേയം പാസ്സാക്കി പ്രധാന മന്ത്രിക്ക് കൈമാറണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. ഈ വിമാനങ്ങള്‍ ഗള്‍ഫ് സെക്ടറില്‍ നിന്നും പിന്‍വലിക്കുന്നത് പ്രവാസി മലയാളികള്‍ക്ക് ഉണ്ടാക്കുന്ന ദുരിതവും ബുദ്ധിമുട്ടും സംഘം മന്ത്രിമാരെയും ജന പ്രതിനിധികളെയും ധരിപ്പിച്ചു. ബാഹ്യ ശക്തികളുടെ പ്രേരണയാല്‍ യാതൊരു കാരണവും കൂടാതെയാണ് കമ്പനി ഗള്‍ഫ് സര്‍വീസുകള്‍ നിര്‍ത്തലാക്കുന്നത്. ഈ പ്രശ്നം നേരത്തെ തന്നെ പ്രധാന മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും എത്രയും പെട്ടെന്ന് തന്നെ ഇതിന് വിശദീകരണം നല്‍കാന്‍ പ്രധാന മന്ത്രി ഏവിയേഷന്‍ വകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി ഇ. അഹമദ് അറിയിച്ചു. ആക്ഷന്‍ കൌണ്‍സില്‍ ചെയര്‍മാന്‍ പി. എ. ഇബ്രാഹിം ഹാജിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ എന്‍. ആര്‍. മായന്‍, കെ. എം. ബഷീര്‍, അഡ്വ. ഹാഷിക്, അഡ്വ. സാജിദ് അബൂബക്കര്‍, ഹരീഷ്, സന്തോഷ് എന്നിവര്‍ അംഗങ്ങളായിരുന്നു. തുടര്‍ പരിപാടികളുമായിആക്ഷന്‍ കൌണ്‍സില്‍ മുന്നോട്ട് പോകുമെന്ന് ആക്ഷന്‍ കൌണ്‍സില്‍ ജനറല്‍ കണ്‍വീനര്‍ സി. ആര്‍. ജി. നായര്‍ അറിയിച്ചു. - ജബ്ബാരി കെ. എ., ദുബായ് കറസ്പോണ്ടന്റ് Protest against Indian Airlines stopping Gulf sector flights
- ജെ. എസ്.
|
ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്‍റെ സേവനം ശ്രദ്ധേയമാകുന്നു.
ജിദ്ദ വിമാനത്താവളത്തില്‍ ഇറങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗജന്യ സേവനം ചെയ്യുന്ന ഹജ്ജ് വെല്‍ഫയര്‍ ഫോറത്തിന്‍റെ സേവനം ശ്രദ്ധേയമാകുന്നു. ഇന്ത്യയില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ സ്വദേശത്തേക്ക് തിരിച്ചു പോകുന്നത് വരെ ജിദ്ദയിലും മീനായിലും ഇവരുടെ സേവനം ലഭ്യമാകും.
- സ്വന്തം ലേഖകന്‍
|
വടക്കാഞ്ചേരി സുഹൃത്ത് സംഘം യുഎഇ ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു
വടക്കാഞ്ചേരി സുഹൃത്ത് സംഘം യുഎഇ ചാപ്റ്റര്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ്ജ ഇന്ത്യന്‍ അസോസിയേഷനില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രസിഡന്‍റ് മോഹന്‍ദാസ് അദ്യക്ഷനായിരുന്നു. ചന്ദ്രപ്രകാശ് ഇടമന, ഫൈസല്‍ അബ്ദുള്‍ റഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തിരുവാതിരക്കളി, നാടന്‍പാട്ട്,കഥാപ്രസംഗം തുടങ്ങി നിരവധി കലാപരിപാടികള്‍ അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
09 November 2009
അജ്മാന്‍ അറവുശാല പെരുന്നാളിന് മുന്‍പ് തുറക്കണം
അജ്മാന്‍ നഗരത്തില്‍ പുതുതായി നിര്‍മിച്ച അറവുശാല ബലിപെരുന്നാളിന് മുമ്പ് തുറക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. 20 ദശലക്ഷം ദിര്‍ഹെ ചെലവിട്ടാണ് ആധുനിക സൗകര്യങ്ങളോടെയുള്ള അറവുശാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. മൃഗങ്ങളുടെ ആരോഗ്യ നില പരിശോധിക്കുന്നതിനും ഇവിടെ പ്രത്യേക സൗകര്യമുണ്ട്.
- സ്വന്തം ലേഖകന്‍
|
ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെള്ളിയാഴ്ച കോണ്‍സുലര്‍ സേവനം
ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ വെള്ളിയാഴ്ച കോണ്‍സുലര്‍ സേവനം ലഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. രാവിലെ ഒന്‍പതര മുതലാണ് കോണ്‍സുലര്‍ സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 09 2387 677 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
ജിദ്ദിയല്‍ ഒമേഗയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു
ലൗ ജിഹാദ്, വിവാദങ്ങളും യാഥാര്‍ത്ഥ്യവും എന്ന വിഷയത്തില്‍ ജിദ്ദിയല്‍ ഒമേഗയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. ഷറഫിയ ധര്‍മപുരിയില്‍ നടന്ന പരിപാടിയില്‍ എന്‍. അഹ് മദ് മാസ്റ്റര്‍, കാസിം ഇരിക്കൂര്‍, ഗോപി നെടുങ്ങാടി, ഡോ. അലി അക്ബര്‍, കെ.എ.കെ ഫൈസി, സുലൈമാന്‍ ഫൈസി എന്നിവര്‍ സംസാരിച്ചു. കെ.സി അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു.
- സ്വന്തം ലേഖകന്‍
|
ദോഹയിലെ പ്രവാസി സംഘടനയായ സംസ്കൃതിയുടെ പത്താം വാര്‍ഷികം
ദോഹയിലെ പ്രവാസി സംഘടനയായ സംസ്കൃതിയുടെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് സാഹിത്യ, ചിത്ര രചനാ മത്സരങ്ങള്‍ സംഘടിപ്പിച്ചു. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി കഥാരചന, ലേഖനം, പെന്‍സില്‍ ഡ്രോയിംഗ്, പെയിന്‍റിംഗ് എന്നീ ഇനങ്ങളിലാണ് മത്സരം നടന്നത്. ബിര്‍ള പബ്ലിക് സ്കൂളില്‍ നടന്ന മത്സരങ്ങളില്‍ വിവിധ സ്കൂളുകളെ പ്രതിനിധീകരിച്ച് നാനൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ നാഷണല്‍ റോബോട്ട് ഒളിമ്പ്യാഡില്‍ ദോഹയിലെ അമേരിക്കന്‍ സ്കൂള്‍ ടീം ഒന്നാമത്
ദോഹയില്‍ നടന്ന മൂന്നാമത് ഖത്തര്‍ നാഷണല്‍ റോബോട്ട് ഒളിമ്പ്യാഡില്‍ ദോഹയിലെ അമേരിക്കന്‍ സ്കൂള്‍ ടീം ഒന്നാമത് എത്തി. കൊറിയയില്‍ നടക്കുന്ന ലോക റോബോട്ട് ഒളിമ്പ്യാഡില്‍ ഈ ടീം ഖത്തറിനെ പ്രതിനിധീകരിച്ച് പങ്കെടുക്കും. വിവിധ സ്കൂളുകളില്‍ നിന്നായി 18 ഓളം ടീമുകള്‍ ഒളിമ്പ്യാഡില്‍ പങ്കെടുത്തു. എഡ്യുടെക്കാണ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചത്.
- സ്വന്തം ലേഖകന്‍
|
ഖത്തറിലെ പുതിയ സംഘടനയായ ട്രാക്ക്
തിരുവനന്തപുരം ജില്ലക്കാരുടെ ഖത്തറിലെ പുതിയ സംഘടനയായ ട്രാക്ക് നിലവില്‍ വന്നു. ദോഹയില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കമ്യൂണിറ്റി പ്രസിഡന്‍റ് കെ.എ വര്‍ഗീസ് ഉധ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് 11 അംഗ ഭാരവാഹികളെയും തെരഞ്ഞെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ ടാക്സി ഡ്രൈവര്‍മാരെ പാഠം പഠിപ്പിക്കുന്നു
ദുബായ് നഗരത്തിലെ ടാക്സി ഡ്രൈവര്‍മാര്‍ക്കെതിരെ ഉയര്‍ന്ന പരാതികളുടെ അടിസ്ഥാനത്തില്‍ അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നു. ഡ്രൈവര്‍മാരെ അച്ചടക്കം പഠിപ്പിക്കാനായി പ്രത്യേക കാമ്പയിന്‍ നടത്തുകയാണ് ആര്‍.ടി.എ ഇപ്പോള്‍.
- സ്വന്തം ലേഖകന്‍
|
ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി
എച്ച് 1 എന്‍ 1 പനി കാരണം സൗദി അറേബ്യ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് സൗദി ആരോഗ്യ മന്ത്രി അറിയിച്ചു. പനിമൂലം ഇത്തവണ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണം കുറയുമെന്ന വാര്‍ത്ത സൗദി അറേബ്യ നിഷേധിച്ചു.
ഇന്ത്യയില്‍ നിന്നും സര്‍ക്കാര്‍ ഗ്രൂപ്പില്‍ ഹജ്ജ് നിര്‍വഹിക്കുന്ന ഒരു ലക്ഷത്തില്‍ അധികം തീര്‍ത്ഥാടകരുടെ സേവനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതിനായി അഞ്ച് കോ ഓര്‍ഡിനേറ്റര്‍ മാര്‍ ഉള്‍പ്പടെ അഞ്ഞൂറിലധികം ജീവനക്കാരാണ് സൗദിയില്‍ എത്തിയിട്ടുള്ളത്. പ്രവര്‍ത്തന സൗകര്യത്തിനായി ഓരോ കോ ഓര്‍ഡിനേറ്റര്‍ക്കും ഓരോ മേഖലയുടെ ചുമതല നല്‍കിയിരിക്കുകയാണ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍.
- സ്വന്തം ലേഖകന്‍
|
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 28 ന് ആരംഭിക്കും
2010 ലെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവല്‍ ജനുവരി 28 ന് ആരംഭിക്കും. ഫെബ്രുവരി 28 വരെയാണ് ഈ വ്യാപാരോത്സവം. അധികൃതര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്. വിവിധ രാജ്യങ്ങള്‍ ഇത്തവണത്തെ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലില്‍ പങ്കെടുക്കും. ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജില്‍ ഇത്തവ കൂടുതല്‍ വൈവിധ്യങ്ങള്‍ ഉണ്ടാകും. ദുബായ് വേനല്‍ വിസ്മയം ജൂണ്‍ 17 മുതല്‍ ഓഗസ്റ്റ് ഏഴ് വരെ നടത്തുമെന്നും സംഘാടകര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം പ്രശസ്ത കഥാകാരന്‍ എന്‍.എസ് മാധവന്
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗത്തിന്റെ ഈ വര്‍ഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്ക്കാരം പ്രശസ്ത കഥാകാരന്‍ എന്‍.എസ് മാധവന് ലഭിച്ചു. 50,000 രൂപയും ഫലകവും അടങ്ങുന്ന പുരസ്ക്കാരം ഈ മാസം 13 ന് മസ്ക്കറ്റില്‍ നടക്കുന്ന കേരളോത്സവത്തില്‍ സമ്മാനിക്കും.
- സ്വന്തം ലേഖകന്‍
|
08 November 2009
കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ്
മസ്കറ്റിലെ കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ് നടന്നു. ഒമാന്‍ ഗതാഗത മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സലീം മൊഹമ്മദ് മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും, കോളജ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ പി. മുഹമ്മദ് അലിയും പങ്കെടുത്തു. 400 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളിലായി ബിരുദം ഏറ്റുവാങ്ങി.
Labels: education, oman, prominent-nris
- സ്വന്തം ലേഖകന്‍
|
ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് ടേബിള്‍ ടെന്നീസ് ട്രെയ്നര്‍ റോബോട്ട്
മസ്ക്കറ്റ് : ഒമാനിലെ തായ്പേയ് ഇകൊണോമിക്ക് കള്‍ച്ചറല്‍ ഓഫീസ്, മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് ടേബിള്‍ ടെന്നീസ് ട്രെയ്നര്‍ റോബോട്ട് സമ്മാനിച്ചു. മസ്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ളബ്, കായിക രംഗത്തു പുലര്‍ത്തുന്ന സജീവ താല്‍പര്യം കണക്കിലെടുത്താണ് ഈ സമ്മാനമെന്ന് തായ് പേയ് ഒമാന്‍ പ്രതിനിധി ജാക്സണ്‍ ലീ പറഞ്ഞു.
Labels: associations, oman
- സ്വന്തം ലേഖകന്‍
|
സൗദി ഇന്ത്യന്‍ ഫുഉട്ബോള്‍ ഫോറം ഫുട്ബോള്‍ ടൂര്‍ണമെന്‍റ്
ജിദ്ദയിലെ സൗദി ഇന്ത്യന്‍ ഫുഉട്ബോള്‍ ഫോറം സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് അടുത്തമാസം രണ്ടാം വാരം ആരംഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ടൂര്‍ണമെന്‍റിനു മുന്‍പായി സംഘടനയിലെ അംഗങ്ങള്‍ അംഗത്വം പുതുക്കേണ്ടതാണെന്നും പുതിയ അംഗങ്ങള്‍ രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണെന്നും ഭാരവാഹികള്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ഇന്ത്യയില്‍ നിന്നും ഒരു ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയിലെത്തി
ഇന്ത്യയില്‍ നിന്നും ഈ സീസണില്‍ ഇതുവരെ ഒരു ലക്ഷത്തോളം ഹജ്ജ് തീര്‍ത്ഥാടകര്‍ സൗദിയിലെത്തി. മദീനയില്‍ സന്ദര്‍ശനം നടത്തിയ തീര്‍ത്ഥാടകരുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 18 ശതമാനം വര്‍ദ്ധിച്ചതായി ഹജ്ജ് മന്ത്രാലയം അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
07 November 2009
പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 108-ാമത് ഓര്‍മ്മപ്പെരുന്നാള്‍
മലങ്കര സുറിയാനി സഭയുടെ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാര്‍ ഗ്രിഗോറിയോസ് തിരുമേനിയുടെ 108-ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഒമാനിലെ വിവിധ ക്രിസ്ത്യന്‍ ദേവാലയങ്ങളില്‍ കൊണ്ടാടി. ഒരാഴ്ച നീണ്ടുനിന്ന പെരുന്നാള്‍ ആഘോഷം ഇന്ന് സമാപിച്ചു.
- സ്വന്തം ലേഖകന്‍
|
ബഹ്റൈന്‍ കേരള സമാജം മഹിളാരത്നം 2009
ബഹ്റൈന്‍ കേരള സമാജം വനിതാ വിഭാഗം സംഘടിപ്പിക്കുന്ന മത്സരമായ മഹിളാരത്നം 2009 ന് ഈ മാസം 19 ന് തുടക്കമാവും. ഒരു മാസം നീണ്ടുനില്‍ക്കുന്ന മത്സരത്തില്‍ മലയാളത്തിലുള്ള പ്രാവീണ്യം, സംഗീതം, നൃത്തം, നേതൃപാടവം, പ്രസംഗം തുടങ്ങിയവയിലുള്ള മികവിനെ അടിസ്ഥാനമാക്കിയായിരിക്കും വിജയിയെ തെരഞ്ഞെടുക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മോഹിനി തോമസ്, ബിജി ശിവകുമാര്‍, ഗിരിജാ മനോഹരന്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
ദി സിന്തറ്റിക് ആന്‍ഡ് റയോണ്‍ ടെക്സ്റ്റൈന്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റുമായി സഹകരിച്ച് ഇന്ത്യയിലെ ദി സിന്തറ്റിക് ആന്‍ഡ് റയോണ്‍ ടെക്സ്റ്റൈന്‍സ് എക്സ്പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച ടെക് സ്റ്റൈല്‍ പ്രദര്‍ശനം സമാപിച്ചു. ജിദ്ദാ ട്രൈഡന്‍റ് ഹോട്ടലിലായിരുന്നു രണ്ടു ദിവസത്തെ പ്രദര്‍ശനം. ഇന്ത്യയിലെ ഇരുപതോളം പ്രമുഖ തുണിത്തരങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിച്ചത്. വിവിധ തരം ഇന്ത്യന്‍ തുണിത്തരങ്ങള്‍ സൗദിയിലേക്ക് ഇറക്കുമതി ചെയ്യാന്‍ വിവിധ സ്ഥാപനങ്ങളുമായി ധാരണയായതായി അധികൃതര്‍ അറിയിച്ചു
- സ്വന്തം ലേഖകന്‍
|
പഴശ്ശിരാജ ഗള്‍ഫ് മേഖലയില്
മമ്മൂട്ടി ആരാധകരുടെ നീണ്ട നാളത്തെ കാത്തിരിപ്പിന് വിരാമമിട്ട് പഴശ്ശിരാജ ഗള്‍ഫ് മേഖലയില് റിലീസ് ചെയ്തു. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് വന് തിരക്കാണ് തീയേറ്ററുകളില് അനുഭവപ്പെട്ടത്.
- സ്വന്തം ലേഖകന്‍
|
പനിയെ പ്രതിരോധിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി.
എച്ച് വണ്‍ എന്‍ വണ്‍ പനിയെ പ്രതിരോധിക്കാന്‍ സൗദി ആരോഗ്യമന്ത്രാലയം വിപുലമായ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. പനി ഭീതിയുള്ളതിനാല്‍ രോഗികളും കുട്ടികളും ഗര്‍ഭിണികളും ഇത്തവണ ഹജ്ജ് കര്‍മ്മത്തില്‍ നിന്നും വിട്ടുനില്‍ക്കണമെന്ന് ആരോഗ്യരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ ആവശ്യപ്പെടുന്നു.
- സ്വന്തം ലേഖകന്‍
|
06 November 2009
നമ്മുടെ നാടിന്റെ ഇന്നത്തെ ദുരവസ്ഥ : ഒരു ചര്‍ച്ച
'നമ്മുടെ നാടിന്റെ ഇന്നത്തെ ദുരവസ്ഥ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി കൂട്ടായ്മയായ 'കോട്ടോല്‍ പ്രവാസി സംഗമം' ഒരു ചര്‍ച്ച സംഘടിപ്പിക്കുന്നു. നവംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 5 മണിക്ക് ബര്‍ ദുബായിലെ അല്‍ റഫാ ക്ലിനിക്കിനു സമീപത്തെ എവറസ്റ്റ് ഇന്റര്‍ നാഷനല്‍ ഹോട്ടലില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. കോട്ടോല്‍ - കരിക്കാട് നിവാസികള്‍ക്കും പരിസര പ്രദേശത്തെ പ്രവാസികള്‍ക്കും പരിപാടി യിലേക്ക് സ്വാഗതം എന്ന് ഭാരവാഹികള്‍ അറിയിച്ചു. വാഹന സൌകര്യം ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. വിശദ വിവരങ്ങള്‍ക്ക് ബഷീര്‍ വി. കെ. ദുബായ് 050 97 67 277, നിയാസ് ഷാര്‍ജ 050 85 75 454, വിനോദ് കരിക്കാട് അബുദാബി 050 59 13 298 എന്നിവരെ ബന്ധപ്പെടാം.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
പട്ടുറുമാലും കലാഭവന്‍ മണിയും അബുദാബിയില്‍
അബുദാബി: നൂതന സംരംഭങ്ങളിലൂടെ അബുദാബി മലയാളി സമൂഹത്തിന് എന്നും പുതുമയാര്‍ന്ന പരിപാടികള്‍ സംഭാവന ചെയ്തിട്ടുള്ള അബുദാബി കേരള സോഷ്യല്‍ സെന്റര്‍ നാളെ വെള്ളിയാഴ്‌ച്ച വൈകീട്ട് 7 മണിക്ക് അബുദാബി നാഷണല്‍ തിയ്യറ്ററില്‍ മറ്റൊരു കലാ വിരുന്നൊരുക്കുന്നു.
റിയാലിറ്റി ഷോകളിലൂടെ മാപ്പിള പ്പാട്ടിന് പുതിയൊരു മാനം കണ്ടെത്തിയ “പട്ടുറുമാല്‍” അന്യം നിന്നു പോകുന്ന കഥാ പ്രസംഗ കലയെ തിരിച്ചു കൊണ്ടു വരുന്ന പുതിയൊരു ദൗത്യം ഏറ്റെടുത്ത 'കഥ പറയുമ്പോള്‍”, ഗന്ധര്‍വ്വ സംഗീതം എന്നീ കൈരളി ടി. വി. യിലെ പരിപാടികളില്‍ ഫൈനലിലെത്തിയവരും 'യുവ' എന്ന സംഗീത പരിപാടിയിലൂടെ യുവ തലമുറയുടെ ആവേശമായി ത്തീര്‍ന്ന കലാകാരന്‍മാരും ഒന്നിച്ചണി നിരക്കുന്ന ഈ അപൂര്‍വ്വ നൃത്ത സംഗീത ഹാസ്യ വിരുന്ന് മലയാള കലാ വേദിയില്‍ തനതായ കയ്യൊപ്പ് ചാര്‍ത്തിയ നാടന്‍ പാട്ടുകാരനും അഭിനേതാവും ഹാസ്യാ വതാരകനുമായ കലാഭവന്‍ മണി നയിക്കുന്നു. രണ്ടാമത് ഇന്‍ഡോ അറബ് സാംസ്കാരി കോത്സവ ത്തിലൂടെ കേരള കലാ മണ്ഡലത്തിലെ നര്‍ത്തകികളെ അണി നിരത്തി ഇന്‍ഡോ അറബ് സമൂഹത്തിന് കേരളീയ നൃത്ത രൂപങ്ങള്‍ പരിച യെപ്പെടുത്തിക്കൊടുത്ത കേരള സോഷ്യല്‍ സെന്റര്‍ ഈ കലാ വിരുന്നിലൂടെ കലാ മണ്ഡലത്തിലെ മറ്റൊരു നൃത്ത സംഘത്തെ രംഗത്തവ തരിപ്പിക്കുന്നു. അറേബ്യന്‍ നെറ്റ് എന്ന പേരില്‍ അവതരിപ്പിക്കുന്ന ഈ കലാ വിരുന്ന് സൗജന്യം ആണെന്ന വാര്‍ത്ത തെറ്റാണെന്നും, പാസ് മൂലം നിയന്ത്രിച്ചിരിക്കുന്ന പരിമിതമായ സീറ്റുകള്‍ എത്രയും വേഗം ഉറപ്പ് വരുത്ത ണമെന്നും സെന്റര്‍ പ്രസിഡണ്ട് കെ. ബി. മുരളിയും, ജനറല്‍ സെക്രട്ടറി ലായിന മുഹമ്മദും സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
കപ്പൂര്‍ പഞ്ചായത്ത് കെ.എം.സി.സി. കണ്‍വന്‍ഷന്‍
ദുബായ് : കപ്പൂര്‍ പഞ്ചായത്ത് കെ. എം. സി. സി. വിപുലമായ കണ്‍വന്‍ഷന്‍ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കേന്ദ്ര കമ്മിറ്റി സെക്രട്ടറി എം. എസ്. അലവി യോഗം ഉല്‍ഘാടനം ചെയ്തു. വായനക്കൂട്ടം സംസ്ഥാന പ്രസിഡണ്ട് കെ. എ. ജബ്ബാരി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ മതേതര ഐക്യവും, സുഹാര്‍ദ്ദവും തകര്‍ത്തുന്നതിന് സംഘ് പരിവാര്‍ ശക്തികളുടെ കുബുദ്ധിയില്‍ വിരിഞ്ഞ ആശയമാണ് ലൌ ജിഹാദ് എന്ന് അദ്ദേഹം കൂട്ടി ചേര്‍ത്തു.
ഫൈസല്‍ തുറക്കല്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. അഷ്‌റഫ് കൊഴിക്കര, ടി. എം. എ. സിദ്ദീഖ്, ഒ. സൈതലവി, വി. വി. മുസ്തഫ, ഷാഫി കൊഴിക്കര, മന്‍സൂര്‍ അലി ഒ. എന്നിവര്‍ പ്രസംഗിച്ചു, വെല്‍ഫെയര്‍ സ്ക്കീമില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കാനും, ചന്ദ്രിക പ്രചാരണം ശക്തമാക്കാനും യോഗം തീരുമാനിച്ചു. ഫസല്‍ കുമരനെല്ലൂര്‍ സ്വാഗതവും ഷാഫി മൊഴിക്കര നന്ദിയും പറഞ്ഞു. - ഫസല്‍ എം. വി., ദുബായ് Labels: associations
- ജെ. എസ്.
|
05 November 2009
എം.സി.സി. സുവിശേഷ യോഗം “പുതിയ യറുശലേം”
അബുദാബി : അബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ ഇന്ത്യയിലെ പ്രശസ്ത കണ്‍വന്‍ഷന്‍ പ്രാസംഗികനും വേദ പണ്ഠിതനു മായ പാസ്റ്റര്‍ മത്തായി പുന്നൂസ് “പുതിയ യറുശലേം” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുന്നു. നവംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന സുവിശേഷ യോഗത്തില്‍ എം. സി. സി. ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
ഖത്തറിന് അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടാനായെന്ന് ഖത്തര്‍ ഭരണാധികാരി
ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഖത്തറിന് അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടാനായെന്ന് ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കുവാന്‍ ഖത്തറിന് കഴിഞ്ഞു. സര്‍ക്കാര്‍ കൊക്കൊണ്ട ശക്തമായ നടപടികളും രാജ്യത്തിന്‍റെ സാമ്പത്തിക ശക്തിയുമാണ് ഇതിന് കാരണമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ദോഹയില്‍ മജ് ലി ശൂറയുടെ 38-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
- സ്വന്തം ലേഖകന്‍
|
ഒറ്റപ്പാലം അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം
യു.എ.ഇയിലെ ഒറ്റപ്പാലം അസോസിയേഷന്‍ ജനറല്‍ ബോഡി യോഗം അടുത്ത വെള്ളിയാഴ്ച ദുബായില്‍ നടക്കും. ഖിസൈസിലെ റോയല്‍ പാലസ് ഓഡിറ്റോറിയത്തിലാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 585 2820 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
|
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കൈരളീയം
അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ കൈരളീയം എന്ന പേരില്‍ കേരളപ്പിറവി ആഘോഷം സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് ഏഴര മുതല്‍ ആഘോഷ പരിപാടികള്‍. ഐ.എസ്.സി കലാകാരന്മാര്‍ അണിനിരക്കുന്ന ഗാനമേള, നൃത്തങ്ങള്‍, മിമിക്സ് തുടങ്ങിയ പരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ലൗ ജിഹാദ് സെമിനാര്‍
ലൗ ജിഹാദ്, വിവാദങ്ങളും യാഥാര്‍ത്ഥ്യങ്ങളും എന്ന വിഷയത്തില്‍ ജിദ്ദയില്‍ ഒമേഗയുടെ ആഭിമുഖ്യത്തില്‍ വെള്ളിയാഴ്ച സെമിനാര്‍ സംഘടിപ്പിക്കും. ഉച്ചയ്ക്ക് ഒന്നരക്ക് ഷറഫിയ ധര്‍മപുരി ഓഡിറ്റോറിയത്തിലാണ് സെമിനാര്‍. എന്‍.അഹ് മദ്, കാസിം ഇരിക്കൂര്‍, ഡോ. അലി അക്ബര്‍, ഗോപി നെടുങ്ങാടി തുടങ്ങിയവര്‍ പങ്കെടുക്കും.
...............
- സ്വന്തം ലേഖകന്‍
|
വൈസ് മെന്‍ ഇന്‍റര്‍ നാഷണലിന്‍റെ ഷാര്‍ജ സിറ്റി ക്ലബ്
വൈസ് മെന്‍ ഇന്‍റര്‍ നാഷണലിന്‍റെ ഷാര്‍ജ സിറ്റി ക്ലബ് ആരംഭിച്ചു. വൈസ് മെന്‍ റീജണല്‍ ഡയറക്ടര്‍ സൂസി മാത്യു ഉദ്ഘാടനം നിര്‍വഹിച്ചു. ചെറിയാന്‍ തോമസ് അധ്യക്ഷത വഹിച്ചു. വിഷ്ണു വിജയന്‍, പ്രൊഫ. ജേക്കബ് ചെറിയാന്‍, വര്‍ഗീസ് സാമുവല്‍, ജോബി ജോഷ്വ എന്നിവര്‍ പ്രസംഗിച്ചു. കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
എട്ടാമത് ലോക പുസ്തക മേള അടുത്ത ബുധനാഴ്ച ഷാര്‍ജ എക്സ് പോയില്‍
ഇരുപത്തി എട്ടാമത് ലോക പുസ്തക മേള അടുത്ത ബുധനാഴ്ച ഷാര്‍ജ എക്സ് പോയില്‍ ആരംഭിക്കും. 20 രാജ്യങ്ങളില്‍ നിന്നായി 156 പ്രസാധകര്‍ പങ്കെടുക്കുന്ന ഈ വര്‍ഷത്തെ പ്രദര്‍ശനത്തിന് ഇന്ത്യയില്‍ നിന്ന് 17 പ്രസാധകര്‍ പങ്കെടുക്കുന്നുണ്ട്. കേരളത്തില്‍ നിന്ന് ഇത്തവണയും ഡിസി ബുക്സ്, യുവത ബുക്ക്സ് എന്നീ പുസ്തക പ്രസാധകര്‍ പങ്കെടുക്കും. എല്ലാ ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്തര വരെ ആയിരിക്കും പ്രദര്‍ശനം. ഈ മാസം 21 വരെ പുസ്തക മേള ഉണ്ടാകും.
- സ്വന്തം ലേഖകന്‍
|
04 November 2009
ദുബായില്‍ കണ്ണില്‍ മുളക് പൊടിവിതറി കവരാന്‍ ശ്രമം.
രണ്ട് ലക്ഷം ദിര്‍ഹമടങ്ങിയ ബാഗ് കണ്ണില്‍ മുളക് പൊടിവിതറി കവരാന്‍ ദുബായില്‍ ശ്രമം. മൂന്നംഗ അജ്ഞാത സംഘമാണ് കമ്പനിയുടെ പണമടങ്ങിയ ബാഗുമായി പോവുകയായിരുന്ന ആളുടെ കണ്ണില്‍ മുളക് പൊടി വിതറി കവരാന്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തിന് ഇരയായവരുടെ ചെറുത്ത് നില്‍പ്പില്‍ പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ദുബായ് കരാമ വാള്‍സ്ട്രീറ്റ് എക്സ് ചേഞ്ചിന് മുമ്പില്‍ വച്ച് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പണവുമായി വന്നയാളെ ആക്രമിച്ച് കീഴടക്കിയാണ് സംഘം ബാഗ് തട്ടിപ്പറിച്ചത്. എന്നാല്‍ കവര്‍ച്ചയ്ക്ക് ഇരയായ ആളുടെ കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ തട്ടിപ്പ് സംഘത്തില്‍ ഒരാളെ പിടികൂടി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ഐ.എസ്.സി ഫിലിം ക്ലബ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും.
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ഐ.എസ്.സി ഫിലിം ക്ലബ് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. നാളെ ഐ.എസ്.സി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ച് അടൂരിന്‍റെ പ്രശസ്ത ചലച്ചിത്രമായ നാല് പെണ്ണുങ്ങളുടെ പ്രദര്‍ശനവും നടക്കും. ഐ.എസ്.സി ഫിലിം ക്ലബിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ മാസവും ക്ലാസിക് സിനിമകളുടെ പ്രദര്‍ശിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, ജെ. ദിലീപ് കുമാര്‍, ദേവദാസ് നമ്പ്യാര്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
വനിതാ പ്രവാസി വിവദ്ധോദ്യേശ്യ സഹകരണ സംഘം
ഖത്തറിലെ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ അംഗങ്ങള്‍ക്കായി വനിതാ പ്രവാസി വിവദ്ധോദ്യേശ്യ സഹകരണ സംഘം ആരംഭിക്കുന്നു. ഇരിങ്ങാലക്കുടയില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷനുമായി സഹകരിച്ചാണ് പ്രവാസി സഹകരണ സംഘം ആരംഭിക്കുന്നത്. വീട് പുതുക്കിപ്പണിയുന്നതിനും ഭര്‍ത്താവ്, കുട്ടികള്‍ എന്നിവരുടെ ചികിത്സ, പഠനം, വിവാഹം എന്നിവയ്ക്കുള്ള വായ്പകളും സഹരകരണ സംഘം വഴി ലഭ്യമാക്കുമെന്ന് ഫ്രണ്ട്സ് ഓഫ് തൃശൂര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
എച്ച് 1 എന്‍ 1 വൈറസ് പ്രതിരോധ വാക്സിന്‍റെ ആദ്യബാച്ച് ഖത്തറില്‍
എച്ച് 1 എന്‍ 1 വൈറസ് പ്രതിരോധ വാക്സിന്‍റെ ആദ്യബാച്ച് ഖത്തറില്‍ എത്തി. ആരോഗ്യ ഉന്നതാധികാര സമിതി ഓര്‍ഡര്‍ നല്‍കിയ വാക്സിന്‍റെ ആദ്യ ബാച്ച് ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്കാവും നല്‍കുക. കുത്തിവയ്പ്പ് നിര്‍ബന്ധമില്ലെങ്കിലും തീര്‍ത്ഥാടകര്‍ വാക്സിന്‍ എടുക്കുന്നത് നല്ലതായിരിക്കുമെന്ന് ഖത്തര്‍ ആരോഗ്യ സമിതി ശുപാര്‍ശ ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ വാക്സിന്‍ എടുക്കുന്നത് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.
- സ്വന്തം ലേഖകന്‍
|
വേള്‍ഡ് ഓഫ് ഡിഫ്രന്‍സ്
വേള്‍ഡ് ഓഫ് ഡിഫ്രന്‍സ് എന്ന പേരില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള വോഡാഫോണ്‍ ഖത്തറിന്‍റെ പ്രചാരണ പരിപാടികള്‍ക്ക് ദോഹയില്‍ തുടക്കമായി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ക്കും ഈ പദ്ധതി പ്രകാരം വോഡാഫോണുമായി സഹകരിച്ചു പ്രവര്‍ത്തിക്കാമെന്ന് വോഡാഫോണ്‍ ഖത്തര്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതിയ പദ്ധതികള്‍ പരിശോധിച്ച് ആവശ്യമായ ധനസഹായം വോഡാഫോണ്‍ ഇത് പ്രകാരം നല്‍കും. ഒരു വര്‍ഷമാണ് പ്രചാരണ പരിപാടിയുടെ കാലാവധി.
- സ്വന്തം ലേഖകന്‍
|
ദാര്‍സെയ്ത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനവിന് എതിരേ
ഒമാനിലെ ദാര്‍സെയ്ത്ത് ഇന്ത്യന്‍ സ്കൂളിലെ ഫീസ് വര്‍ധനവിന് എതിരേ രക്ഷകര്‍ത്താക്കള്‍ ഉയര്‍ത്തിയ പ്രതിഷേധം മൂലം സ്കൂള്‍ മാനേജ് മെന്‍റ് തീരുമാനത്തില്‍ അയവ് വരുത്തി. സാമ്പത്തിക ത്രാണിയില്ലാത്തവര്‍ക്ക് അധികൃതര്‍ ഫീസ് ഇളവ് അനുവദിച്ചു. എന്നല്‍ ഇത് രണ്ട് തരം വിദ്യാര്‍ത്ഥി സമൂഹത്തെ സൃഷ്ടിക്കുമെന്ന് സാമൂഹ്യ സംഘടനകള്‍ പരാതിപ്പെടുന്നു.
- സ്വന്തം ലേഖകന്‍
|
03 November 2009
നവംബറിലെ നഷ്ടം
ശൈഖ് സായിദ് വിട പറഞ്ഞിട്ട് അഞ്ചു വര്‍ഷം തികയുന്നു. ഒരു പുരുഷായുസ്സ് മുഴുവന്‍ തന്റെ നാടിനും നാട്ടുകാര്‍ക്കും മാത്രമല്ല, സഹായം തേടി എത്തിയവര്‍ക്കും സ്നേഹവും സഹാനുഭൂതിയും കാരുണ്യവും നല്കി, മരുഭൂമിയില്‍ മലര്‍ വാടി വിരിയിച്ച സ്നേഹത്തിന്റെ സുല്‍ത്താന്‍ ആയിരുന്നു യു. എ. ഇ. യുടെ രാഷ്ട്ര പിതാവും അബുദാബിയുടെ ഭരണാധികാരി യുമായിരുന്ന ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍.
രാജ്യം നിശ്ചലമായ നിമിഷമായിരുന്നു അത്... ഔദ്യോഗിക വാര്‍ത്താ ഏജന്‍സി , ആ ദേഹ വിയോഗം ലോകത്തെ അറിയിച്ച നിമിഷം - റമദാനിലെ രാത്രിയില്‍- ലോകത്തിന്റെ പരിഛേദമായ ഈ രാജ്യം തേങ്ങി. 'ബാബാ സായിദ് 'എന്നു സ്നേഹ പുരസ്സരം വിളിച്ച് ആദരിച്ച രാഷ്ട്ര നായകന്റെ വേര്‍പാട് ഉള്‍ക്കൊള്ളാ നാവാതെ രാജ്യം വിറങ്ങലിച്ചു നിന്നു. പാവങ്ങളുടെ പ്രതീക്ഷയായിരുന്ന, കരിന്തിരി കത്തി ത്തുടങ്ങിയ അനേകായിരം കുടുംബങ്ങളില്‍ ഐശ്വര്യത്തിന്റെ വെള്ളി വെളിച്ചം പരത്തിയ ആ സൂര്യ തേജസ്സ്, നേതൃ സിദ്ധി കൊണ്ടും ഭരണ വൈഭവം കൊണ്ടും ലോകത്തിനു മാതൃക യായി മാറിയ വഴി കാട്ടിയും ഗുരുനാഥനുമായ ശൈഖ് സായിദ് വിട ചൊല്ലിയപ്പോള്‍, ആ മഹാനുഭാവനെ അടുത്തറിഞ്ഞ ലോക ജനത യുടെ മനസ്സ് വേദന കൊണ്ട് പിടഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Remembering Shaikh Zayed Labels: personalities
- ജെ. എസ്.
3 Comments:
Links to this post: |
02 November 2009
എന്‍.പി.സി.സി. കൈരളി കള്‍ച്ചറല്‍ ഫോറം ഓണം ഈദ് ആഘോഷം
അബുദാബി: മുസ്സഫ എന്‍. പി. സി. സി. കൈരളി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിച്ച ഈദ് ഓണം ആഘോഷങ്ങള്‍ എന്‍. പി. സി. സി. ക്യാമ്പില്‍ നടന്നു. എന്‍. പി. സി. സി. യിലെ കലാ കാരന്‍മാര്‍ ഒരുക്കിയ ഘോഷയാത്ര യോടെ തുടങ്ങിയ പരിപാടികളില്‍ മഹാ ബലിയെ കൂടാതെ മഹേഷ് നേതൃത്വം നല്‍കിയ ചെണ്ട മേളം, പുലിക്കളി, കരടി കളി, പൂക്കാവടി, കുമ്മാട്ടി, തെയ്യം, അമ്മന്‍ കുടം, എന്നിവ ഉണ്ടായിരുന്നു. തുടര്‍ന്ന് "ഈദ് ഓണം സൌഹൃദ സംഗമം" സഫറുള്ള പാലപ്പെട്ടി (ജോ.സിക്രട്ടറി കേരളാ സോഷ്യല്‍ സെന്റര്‍) ഉദ്ഘാടനം ചെയ്തു. രാമ റാവു ആശംസാ പ്രസംഗം നടത്തി. കൈരളി കള്‍ചറല്‍ ഫോറം സിക്രട്ടറി അനില്‍ സ്വാഗതവും, പ്രസിഡന്റ് ടെറന്‍സ് ഗോമസ് നന്ദിയും പറഞ്ഞു. പിന്നീട് വിവിധ കലാ പരിപാടികള്‍ അരങ്ങേറി.
ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം ഫോട്ടോ : ജോണി ഫൈന്‍ ആര്‍ട്ട്സ് രാജായും സംഘവും അവതരിപ്പിച്ച വന്ദേ മാതരം സംഗീത ശില്പം, അനുഷ്മ ബാല കൃഷ്ണനും കൂട്ടുകാരും അവതരിപ്പിച്ച സംഘ നൃത്തവും ഒപ്പനയും, കോല്‍ക്കളി, തെലുങ്ക് ഗാന ചിത്രീകരണം, വിവിധ രാജ്യങ്ങളിലെ പാരമ്പര്യ നൃത്ത സംഗമം, ജെറിയും സംഘവും ചേര്‍ന്ന വതരിപ്പിച്ച ഫ്യൂഷന്‍ ഡാന്‍സ്, ഖാന്‍ അവതരിപ്പിച്ച ഖവ്വാലി, ഹേമന്ദ്, ഗോപാല്‍ ടീമിന്റെ ഒറിയാ നൃത്തം, അപര്‍ണ്ണ സുരേഷിന്റെ ഗാനമേള, ദനീന വിന്‍സെന്റ് അവതരിപ്പിച്ച ജയ് ഹോ നൃത്തം എന്നിവ 'ഈദ് ഓണം സൌഹൃദ സംഗമത്തെ' ആകര്‍ഷകവും വ്യത്യസ്ത വുമാക്കി. വര്‍ക്കല ദേവകുമാര്‍ പരിപാടികള്‍ നിയന്ത്രിച്ചു . - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
കണ്ണൂരില്‍ അവസാന ജയം കൊണ്‍ഗ്രസിനൊപ്പം ആയിരിക്കുമെന്ന് വയനാട് എം.പി എം.ഐ ഷാനവാസ്
ഇടത്പക്ഷം എന്തൊക്കെ കൃത്രിമം കാണിച്ചാലും കണ്ണൂരില്‍ അവസാന ജയം കൊണ്‍ഗ്രസിനൊപ്പം ആയിരിക്കുമെന്ന് വയനാട് എം.പി എം.ഐ ഷാനവാസ് പറഞ്ഞു. ദോഹയില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ലോക ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാകാം ഇത്രയേറെ പുതിയ വോട്ടര്‍മാര്‍ ഒരു മണ്ഡലത്തിലെ വോട്ടേഴ്സ് ലിസ്റ്റില്‍ കടന്നു കൂടുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
- സ്വന്തം ലേഖകന്‍
|
പുതിയ ഭാരവാഹികളെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ മസ്ക്കറ്റില്‍ പ്രഖ്യാപിച്ചു.
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഒമാന്‍ ഘടകത്തിന്‍റെ പുതിയ ഭാരവാഹികളെ കെ.പി.സി.സി ജനറല്‍ സെക്രട്ടറി ജോസഫ് വാഴയ്ക്കന്‍ മസ്ക്കറ്റില്‍ പ്രഖ്യാപിച്ചു. ജോസഫ് വാഴയ്ക്കന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പ്രഖ്യാപനം നടത്തിയത്. പ്രസിഡന്‍റായി സിദ്ധീഖ് ഹസനേയും ജനറല്‍ സെക്രട്ടറിയായി ലാലുദ്ദീനെയും തെരഞ്ഞെടുത്തു.
- സ്വന്തം ലേഖകന്‍
|
ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷം
ഷാര്‍ജ മലയാളി സമാജം ഓണം-ഈദ് ആഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് മുഹമ്മദ് നംഷാര്‍ അധ്യക്ഷത വഹിച്ചു. രമേശ് പയ്യന്നൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സുഭാഷ് ചന്ദ്രബോസ്, കെ. ഷംസുദ്ദീന്‍, സജീബ് റഹ്മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
ആറ് മാസത്തില്‍ കൂടുതല്‍ പുറത്ത് താമസിച്ചാല്‍ വിസ റദ്ദാകും
ആറ് മാസത്തില്‍ കൂടുതല്‍ യു. എ. ഇ. ക്ക് പുറത്ത് താമസിക്കുന്നവരുടെ റസിഡന്‍റ് വിസ സ്വമേധയാ റദ്ദാകുമെന്ന് യു. എ. ഇ. ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. വിമാന ത്താവളത്തില്‍ പ്രത്യേക അപേക്ഷ പൂരിപ്പിച്ച് നല്‍കിയാല്‍ യു. എ. ഇ. യില്‍ തിരിച്ചെത്താം എന്ന സൗകര്യമാണ് ഇതോടെ ഇല്ലാതാവുന്നത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ജീവിത ചിലവുകള്‍ വര്‍ധിച്ചതോടെ കുടുംബത്തെ നാട്ടിലേക്ക് താല്‍ക്കാലികമായി തിരിച്ചയച്ച പ്രവാസികള്‍ക്ക് ഇത് തിരിച്ചടിയായി.
UAE residence visa to get cancelled if stay outside the UAE exceeds six months
- സ്വന്തം ലേഖകന്‍
|
യു.എ.ഇയിലെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്കും പ്രമേഹ രോഗമുണ്ടെന്ന് റിപ്പോര്‍ട്ട്
പ്രമേഹ രോഗികളുടെ തോത് കൂടുതലുള്ള ലോകത്തിലെ രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. നിരവധി സന്നദ്ധ സംഘടനകളുടേയും ഗവണ്‍ മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളുടേയും ആഭിമുഖ്യത്തില്‍ ഇപ്പോള്‍ ഈ രോഗത്തിനെതിരെയുള്ള പ്രചാരണം നടക്കുന്നുണ്ട്. പ്രമേഹരോഗം വരാതെ സൂക്ഷിക്കാനുള്ള ജീവിത ക്രമമാണ് സെമിനാറുകളില്‍ അധികൃതര്‍ വിശദീകരിക്കുന്നത്.
യു.എ.ഇയിലെ ജനസംഖ്യയില്‍ 20 ശതമാനം പേര്‍ക്കും പ്രമേഹ രോഗമുണ്ടെന്നാണ് കണ്ടെത്തല്‍. ലോകത്തില്‍ പ്രമേഹ രോഗികളുടെ തോത് കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് യു.എ.ഇ. ഈ രോഗത്തെ പ്രതിരോധിക്കാനായി ഗവണ്‍മെന്‍റ് ഡിപ്പാര്‍ട്ട്മെന്‍റുകളും സന്നദ്ധ സംഘടനകളും കമ്പനികളുമെല്ലാം വിവിധ ബോധവത്ക്കരണ പരിപാടികളാണ് ഇപ്പോള്‍ നടത്തുന്നത്. സൗജന്യ പ്രമേഹ രോഗ നിര്‍ണ്ണയവും സെമിനാറുകളുമായി ദുബായിലെ എക്സ് ഹെല്‍ത്ത് ഒരുമാസം നീണ്ടു നില്‍ക്കുന്ന ബോധവത്ക്കരണ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈ രോഗം യു.എ.ഇയില്‍ വ്യാപകമായതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു കാമ്പയിന്‍ സംഘടിപ്പിച്ചിരിക്കുന്നതെന്ന് എക്സ് ഹെല്‍ത്ത് മാനേജര്‍ ആന്‍സി അലക്സാണ്ടര്‍ പറഞ്ഞു. യു.എ.ഇ ജനസംഖ്യയുടെ മൂന്നില്‍ ഒന്നിലധികം പേര്‍ 2025 ഓടെ പ്രമേഹ രോഗികളായി മാറുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിഗമനം. ജീവിത ശൈലിയാണ് പ്രമേഹ രോഗം വര്‍ധിക്കാന്‍ പ്രധാനകാരണമെന്ന് അബ്ദുല്‍ റഹ്മാന്‍ മഗ്ദി പറയുന്നു. പ്രമേഹത്തെ അറിയുക എന്ന മുദ്രാവാക്യത്തിന് കീഴിലാണ് ബോധവത്ക്കരണ പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ലോക പ്രമേഹ ദിനത്തോട് അനുബന്ധിച്ച് വരും ദിവസങ്ങളില്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ വൈവിധ്യമേറിയ പരിപാടികള്‍ അരങ്ങേറും.
- സ്വന്തം ലേഖകന്‍
|
1 Comments:
bloginte peru paranjilla
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്