31 December 2009
പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
christmas-carol-abudhabiഅബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
 
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 

christmas-carol-abubhabi


 
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നര്‍മ്മ സന്ധ്യ ദുബായില്‍
ദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു.എ.ഇ. ചാപ്റ്ററിന്റെയും കോഴിക്കോട് സഹൃദയ വേദിയുടെയും ആഭിമുഖ്യത്തില്‍ ദുബായില്‍ നര്‍മ്മ സന്ധ്യ സംഘടിപ്പിക്കുന്നു. “സദസ്യരാണ് താരം” എന്ന ഈ പരിപാടിക്ക് കോഴിക്കോട് റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി നാസര്‍ പരദേശി നേതൃത്വം നല്‍കും. ഡിസംബര്‍ 31ന് ദെയ്‌റ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ദുബായ് ഇന്‍ഡ്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് ഉല്‍ഘാടനം ചെയ്യുന്ന ഈ നര്‍മ്മ വിരുന്നില്‍ മൂപ്പന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. സെയ്ദ് മുഖ്യാതിഥി ആയിരിക്കും.
 
ദുബായിലെ അറിയപ്പെടുന്ന സമൂഹിക സാംസ്കാരിക പ്രവര്‍ത്തകനും, എഴുത്തുകാരനുമായ ബഷീര്‍ തിക്കോടിയേയും, കഥാകാരന്‍ പുന്നയൂര്‍ക്കുളം സെയ്‌നുദ്ദീനെയും സംഗമത്തില്‍ ആദരിക്കും.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
ea-rajendranഅബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന - വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന '100 മിനി സൂപ്പര്‍ മാര്‍ക്കറ്റു' കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
 
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന 'ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ' എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.
 
വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്.
 
ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു 'എക്സിറ്റ് പെര്‍മിറ്റ്' സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
 
ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com)
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
indian-islahi-centre-uaeദുബായ് : യു.എ.ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍, അല്‍ഖൂസ് അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ഇന്ന് (വ്യാഴം) രാത്രി 8.30 ന് സംഘടി പ്പിക്കുന്ന പൊതു പരിപാടിയില്‍ പ്രമുഖ പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും, എടവണ്ണ ജാമിഅ: നദ്വിയ്യ: ഡയറക്ടറുമായ അബ്ദു റഹ്മാന്‍ സലഫി പ്രഭാഷണം നടത്തും. യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അദ്ധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യം ഏര്‍പ്പെടു ത്തിയിട്ടുണ്ടെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 04 3394464.
 
ജനുവരി 21, 22, 23, 24 തിയ്യതികളില്‍ നടക്കുന്ന എടവണ്ണ ജാമിഅ: നദ്വിയ്യയുടെ 45-‏ാം വാര്‍ഷിക സമ്മേളത്തിലേക്ക് അതിഥികളെ ക്ഷണിക്കു ന്നതിനു വേണ്ടിയാണ് അദ്ദേഹം യു. എ. ഇ. യില്‍ എത്തിയത്. സമ്മേളനത്തില്‍ ലോക പ്രശസ്ത പണ്ഡിതന്മാരും നേതാക്കളും സംബന്ധിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
 
- സക്കറിയ്യ മൊഹമ്മദ് അബ്ദു‌റഹിമാന്‍, ദുബായ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
indo-arab-art-festivalഷാര്‍ജ : ഷാര്‍ജാ ഡയറക്ടറേറ്റ് ഓഫ് ഹെറിറ്റേജിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കു വേണ്ടി ഷാര്‍ജയിലെ റോളയില്‍ ഹെറിറ്റേജ് മ്യൂസിയത്തില്‍ (ടുറാത്ത്) 28 ഡിസംബര്‍ 2009 മുതല്‍ 4 ജനുവരി 2010 വരെ ചിത്ര കലാ ക്യാമ്പും മത്സരങ്ങളും പ്രദര്‍ശനവും സംഘടിപ്പിക്കുന്നു. ഡിസംബര്‍ 28ന് പ്രശസ്ത അറബ് ചിത്രകാരന്‍ അബ്ദുള്‍ റഹീം സാലെഹ് ക്യാമ്പിന്റെ ഉത്ഘാടനം നിര്‍വ്വഹിച്ചു. എല്ലാ ദിവസവും രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 വരെയാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 8906031 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടുക.
 
- പകല്‍കിനാവന്‍, ഷാര്‍ജ
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



29 December 2009
അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
suveeranഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ന്റെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച നാടകമായി തിയ്യേറ്റര്‍ ദുബായ് അവതരിപ്പിച്ച യെര്‍മ യും, ഈ നാടകം സംവിധാനം ചെയ്ത സുവീരന്‍ മികച്ച സംവിധായകനായും തിരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച രണ്ടാമത്തെ നാടകം : അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച, സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച ‘അവള്‍’.
 
മികച്ച നടി : അവള്‍ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ തിളങ്ങിയ അനന്ത ലക്ഷ്മി.
 
മികച്ച നടന്‍ : അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ പുലി ജന്മം എന്ന നാടകത്തിലെ കാരി ഗുരിക്കളെ മികവുറ്റതാക്കിയ പ്രകാശ്.
 
മികച്ച രണ്ടാമത്തെ നടനായി കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകത്തിലെ പ്രകടനത്തി ലൂടെ പവിത്രന്‍ കാവുങ്കല്‍ തെരഞ്ഞെടു ക്കപ്പെട്ടപ്പോള്‍, മികച്ച രണ്ടാമത്തെ നടിയായി സ്മിത ബാബു (കൃഷ്ണനാട്ടം) തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ബാല താരമായി ഐശ്വര്യ ഗൌരീ നാരായണന്‍ അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരിപ്പിച്ച തിലൂടെ തെരഞ്ഞെടുക്കപ്പെട്ടു.
 
മികച്ച ഭാവി വാഗ്ദാനമായി കണ്ടെത്തിയത് ഷദാ ഗഫൂര്‍ (അവളിലെ റോസ് മേരിയെ ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പി ച്ചതിനാണ് ഈ അവാര്‍ഡ്)
 
ജൂറിയുടെ സ്പെഷ്യല്‍ അവാര്‍ഡ്, ശക്തിയുടെ പുലി ജന്മം സംവിധാനം ചെയ്ത സ്റ്റാന്‍ലി സ്വന്തമാക്കി.
 
മറ്റ് അവാര്‍ഡുകള്‍ :
 
സംഗീത നിയന്ത്രണം : ടി. കെ. ജലീല്‍ / മുഹമ്മദാലി (പുലി ജന്മം)
ചമയം : ധനരാജ് / രാജേഷ് (പുലി ജന്മം)
രംഗ സജ്ജീകരണം : ശശി വള്ളിക്കോത്ത് (യെര്‍മ)
ദീപ വിതാനം : മനോജ് പട്ടേന (യെര്‍മ)
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
നാടകങ്ങളുടെ ഫോട്ടോ: വികാസ് അടിയോടി

 
കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തിലെ ആകാംക്ഷാ ഭരിതരായ സദസ്സിനു മുമ്പാകെ, നാടക മല്‍സരത്തിന്റെ വിധി കര്‍ത്താവ് ശ്രീമതി സന്ധ്യാ രാജേന്ദ്രന്‍, ഓരോ നാടകങ്ങളിലെയും നടീ നടന്‍ മാരുടെ പ്രകടനങ്ങളെ ക്കുറിച്ചും അവതരണങ്ങളിലെ മികവുകളും പോരായ്മകളും വിശദമായി വിശദീകരിച്ചു.
 
മുഖ്യാതിഥി യായി എത്തിയ പ്രമുഖ നാടക പ്രവര്‍ത്തകനും ടെലി വിഷന്‍ - സിനിമാ അഭിനേതാവും ഹോള്‍ട്ടി കള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാനുമായ ഇ. എ. രാജേന്ദ്രന്‍ തന്റെ നാടക അനുഭവങ്ങള്‍ സദസ്സുമായി പങ്കു വെച്ചു. പരിപാടിയുടെ മുഖ്യ പ്രായോജകരായ അഹല്യ എക്സ്ചേഞ്ച് ബ്യൂറൊ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ഇ. പി. മജീദ് തിരുവത്ര, കെ. കെ. മൊയ്തീന്‍ കോയ തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു. ഓരോ അവാര്‍ഡ് ജേതാക്കളെ പ്രഖ്യാപിക്കുമ്പോഴും കരഘോഷം മുഴക്കി കാണികള്‍ അതംഗീകരി ക്കുകയായിരുന്നു.
 
അവതരിപ്പിക്കപ്പെട്ട ഏഴു നാടകങ്ങളുടെയും പിന്നണി പ്രവര്‍ത്തകര്‍ ക്കുള്ള ഷീല്‍ഡുകളും വിതരണം ചെയ്തു. കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജന.സിക്രട്ടറി ലായിനാ മുഹമ്മദ്, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, കലാ വിഭാഗം സിക്രട്ടറിമാരായ റ്റി. എം. സലീം, സിയാദ് കൊടുങ്ങല്ലൂര്‍ എന്നിവര്‍ പരിപാടികള്‍ നിയന്ത്രിച്ചു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
sunrise-school-abudhabiഅബുദാബി : മുസ്സഫയിലെ സണ്‍‌റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-‍ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
 

sunrise-english-private-school


 
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍‌ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



26 December 2009
മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
swaruma-logoദുബായ് : പ്രവാസിക ള്‍ക്കിടയില്‍ നല്ല കഥകളും, കലാകാരന്മാരും ഉണ്ടായിട്ടും കലാ മൂല്യമുള്ള സിനിമകള്‍ പിറവി യെടുക്കു ന്നില്ലെന്ന് പ്രസിദ്ധ നര്‍ത്തകിയും, കോണ്ടാക്ട് 2009 പുരസ്കാര ജേതാവുമായ ആശാ ശരത് ചൂണ്ടിക്കാട്ടി. സ്വരുമ വിഷന്റെ മൂന്നാമത് ടെലി ഫിലിമായ “വേനല്‍ പക്ഷികളുടെ” ഭദ്ര ദീപം തെളിയിച്ച് സംസാരി ക്കുകയായി രുന്നു അവര്‍.
 
ദെയ്‌റ ഫ്ലോറ ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ റേഡിയോ, ടി. വി. അവതാരകന്‍ റെജി മണ്ണേല്‍ ബ്രോഷര്‍ പ്രകാശനം ചെയ്തു. സക്കീര്‍ ഒതളൂര്‍ അദ്ധ്യക്ഷത വഹിച്ചു. റെജി മണ്ണേല്‍, രവി മേനോന്‍, ലത്തീഫ് തണ്ടലം, സലാം കോട്ടക്കല്‍, അനില്‍ വടക്കേക്കര, റയീസ് ചൊക്ലി, മുഷ്താഖ് കരിയാട്, ലൈലാ അബൂബക്കര്‍, സുബൈര്‍ വെള്ളിയോട് എന്നിവര്‍ സംസാരിച്ചു.
 

asha-sharath-reji-mannel


 
ഹുസൈനാര്‍ പി. എടച്ചാക്കരൈ സ്വാഗതവും, റീനാ സലീം നന്ദിയും പറഞ്ഞു. ശേഷം “മഞ്ഞ് പെയ്യുന്ന സന്ധ്യയില്‍” എന്ന ടെലി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
health-seminarദുബായ് : ഐ. എം. ബി. യു. എ. ഇ. ചാപ്റ്ററിന്റെയും എ. കെ. എം. ജി. യുടെയും സഹകരണത്തോടു കൂടി അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്റര്‍ യു. എ. ഇ. ദേശീയ ദിന ത്തോടനു ബന്ധിച്ച് ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു.
 
ആരോഗ്യ സെമിനാര്‍ എ. കെ. എം. ജി. യു. എ. ഇ. മുന്‍ പ്രസിഡണ്ട് ഡോ. എം. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഹൃദ്രോഗവും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ബഷീര്‍, എച്ച്1എന്‍1 ആശങ്കയും മുന്‍കരുതലും എന്ന വിഷയത്തില്‍ ഡോ. ഹനീഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. സെമിനാറിന്റെ ഭാഗമായി ബി. പി., ബ്ളഡ് ഷുഗര്‍ എന്നിവയുടെ സൌജന്യ പരിശോധനയും നടത്തി.
 

health-seminar

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
പ്രോഗ്രാം ചെയര്‍മാന്‍ കെ. എ. ജബ്ബാരി സ്വാഗതവും, കണ്‍വീനര്‍ ബഷീര്‍ പി. കെ. എം. നന്ദിയും പറഞ്ഞു.
 
- സക്കറിയ മൊഹമ്മദ് അബ്ദുറഹിമാന്‍
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
റിയാദ് : ബാബരി മസ്ജിദ് തകര്‍ക്കാന്‍ നേതൃതം നല്കിയ വരാണെന്നു നീണ്ട പതിനേഴ് വര്‍ഷങ്ങള്‍ക്ക്‌ ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ പുറത്ത് കൊണ്ട് വന്ന മുഴുവന്‍ കുറ്റവാളികളെയും നിയമത്തിനു മുന്നില്‍ കൊണ്ടു വരണമെന്നും മസ്ജിദ് യഥാ സ്ഥാനത്ത് പുനര്‍ നിര്‍മ്മിക്കണമെന്നും സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. ബാബറി മസ്‌ജിദ്‌ തകര്‍ത്തതിലൂടെ മതേതര ഇന്ത്യയെ തകര്‍ക്കാനുള്ള ശ്രമമാണ്‌ സംഘ പരിവാര്‍ ശക്തികള്‍ നടത്തിയതെന്നും, ഇന്ത്യന്‍ മുസ്‌ലിങ്ങളെ ഭയ വിഹ്വലരാക്കി ആജ്ഞാനു വര്‍ത്തികളാക്കാം എന്നാണ്‌ സംഘ പരിവാറിന്റെ വ്യാമോഹമെങ്കില്‍ അത്‌ വില പ്പോകില്ലെന്നും യോഗം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ബഹു: ലിയാഉദ്ദീന്‍ ഫൈസി പറഞ്ഞു. യോഗത്തില്‍ സൈദലവി ഫൈസി പനങ്ങാങ്ങര, മൊയ്ദീന്‍ കുട്ടി തെന്നല, മുഹമ്മദാലി ഫൈസി മോളൂര്‍, അബൂബക്കര്‍ ഫൈസി വെള്ളില എന്നിവര്‍ സംസാരിച്ചു. അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും ഷാഫി ഹാജി ഓമചപ്പുഴ നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
tn-prathapanസൌദിയിലേക്ക് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്ന ഏറണാകുളത്തെ ട്രാവല്‍ ഏജന്‍സിയുടെ ലൈസന്‍സ് ഉടന്‍ മരവിപ്പിക്കുകയും അവര്‍ നടത്തുന്ന റിക്രൂട്ട്മെന്റിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുകയും ചെയ്യണമെന്ന് സൌദിയില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. ടി. എന്‍. പ്രതാപന്‍ ആവശ്യപ്പെട്ടു. സൌദിയിലെ ന്യൂ സനയയിലെ ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയ എം.എല്‍.എ. തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുകയും അവരുടെ ജീവിത സാഹചര്യങ്ങള്‍ വിലയിരുത്തുകയും ചെയ്തു.
 
ഒന്‍പതു മാസം മുന്‍പു വരെ എത്തിയ പലര്‍ക്കും ഇനിയും “ഇക്കാമ” എന്ന തൊഴില്‍ രേഖ ലഭിച്ചിട്ടില്ല എന്ന് അദ്ദേഹം കണ്ടെത്തി. ഇക്കാമ ഇല്ലാതെ ഇവര്‍ക്ക് താമസ സ്ഥലത്തു നിന്നും വീട്ടിലേക്ക് പണമയക്കാന്‍ പോലും സാധിക്കില്ല എന്നതിനാല്‍ ഇവര്‍ അക്ഷരാര്‍ത്ഥത്തില്‍ തങ്ങളുടെ ക്യാമ്പുകളില്‍ തടവില്‍ കഴിയുകയാണ്. കഴിഞ്ഞ മൂന്ന് മാസമായി പലര്‍ക്കും ശമ്പളവും ലഭിച്ചിട്ടില്ല. മാത്രമല്ല, ഇക്കാമ ലഭിച്ച് പലരുടേയും ഇക്കാമയുടെ കാലാവധി കഴിഞ്ഞിട്ടും പുതുക്കി നല്‍കിയിട്ടുമില്ല. ഇവര്‍ക്ക് ഇതു മൂലം വീട്ടില്‍ എന്തെങ്കിലും അത്യാഹിതം നടന്നാല്‍ പോലും നാട്ടില്‍ പോകാനും കഴിയില്ല.
 
ഈ കാര്യത്തില്‍ റിയാദിലെ ഇന്ത്യന്‍ എംബസി ഇടപെടുകയും പ്രശ്നങ്ങള്‍ പരിഹരിക്കുകയും വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
 
ഇത് സംബന്ധിച്ച് അദ്ദേഹം കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവിയ്ക്കും, വിദേശ കാര്യ സഹ മന്ത്രി ശശി തരൂരിനും, കേന്ദ്ര വിദേശ കാര്യ മന്ത്രി എസ്. എം. കൃഷ്ണയ്ക്കും കത്തെഴുതുകയും ചെയ്തു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
thrissur-jilla-pravasiറിയാദ് : ഇന്ത്യന്‍ എംബസി ഹാളില്‍ ഡിസംബര്‍ 12ന് സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ല പ്രവാസി കൂട്ടായ്മയുടെ ഈദ് സംഗമം നാട്ടിക എം. എല്‍. എ. ടി. എന്‍. പ്രതാപന്‍ ഉല്‍ഘാടനം ചെയ്തു. നാട്ടില്‍ ദിനം തോറും ഉടലെടുക്കുന്ന വൃദ്ധ സദനങ്ങള്‍ നമുക്ക് വലിയ സന്ദേശമാണ് നല്‍കുന്നത് എന്ന് ഉല്‍ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു. മക്കളുടെ സ്നേഹവും ശ്രുശ്രൂഷയും ലഭിക്കാതെ മാതാ പിതാക്കളെ ഇത്തരം വൃദ്ധ സദനങ്ങളിലേക്ക് അയക്കുന്നത് ഒരു അര്‍ബുദം പോലെ കേരള സംസ്ഥാനത്തെ ഗ്രസിച്ചിരിക്കുന്നു. നമ്മിലുള്ള സ്നേഹവും നന്മയും വറ്റി വരളുന്നതിന്റെ ലക്ഷണമാണ് ഇത്. അവസാന കാലത്ത്, തന്റെ മാതാ പിതാക്കള്‍ക്ക് താങ്ങും തണലുമാകാനും അവരുടെ അരക്ഷിതാവസ്ഥ അകറ്റാനും മക്കള്‍ ശ്രമിക്കണമെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
 
ഇന്ന് സമൂഹത്തിനെ ഗ്രസിച്ചു കൊണ്ടിരിക്കുന്ന ഭീകരവാദവും തീവ്ര വാദവും കേരളത്തിലേക്കും പടര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതിനെ ഇല്ലായ്മ ചെയ്യാന്‍ ജാതി, മത, രാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന തൃശ്ശൂര്‍ ജില്ലാ കൂട്ടായ്മകള്‍ പോലുള്ള സംഘടനകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചുള്ള പ്രമേയം ശ്രീ രാധാകൃഷ്ണന്‍ കളവൂര്‍ അവതരിപ്പിച്ചു.
 

tn-prathapan

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
നാട്ടില്‍ ലീവിനു പോയി അവിടെ വെച്ച് മരണമടഞ്ഞ കൂട്ടായ്മ അംഗം സന്തോഷിന്റെ കുടുംബത്തിനുള്ള മരണ സഹായ ഫണ്ട് ജീവ കാരുണ്യ സെന്‍‌ട്രല്‍ ചെയര്‍മാന്‍ രാധാകൃഷ്ണന്‍ കൊടുങ്ങല്ലൂര്‍ ടി. എന്‍. പ്രതാപനു കൈമാറി.
 
സാംസ്കാരിക സമ്മേളനത്തില്‍ പ്രസിഡണ്ട് ജമാല്‍ കൊടുങ്ങല്ലൂര്‍ അദ്ധ്യക്ഷത വഹിക്കുകയും, ജന. സെക്രട്ടറി ലിനോ മുട്ടത്ത് സ്വാഗതവും, സുനില്‍ മേനോന്‍ നന്ദിയും പറഞ്ഞു.
 
തുടര്‍ന്ന് നടന്ന കലാ വിരുന്നിന് ജയനാരായണന്‍, പ്രേമന്‍, സംസ് ഗഫൂര്‍, മുരളി രാമ വര്‍മ്മ പുരം, ബാദുഷ അകലാട്, ഷാജി ചേറ്റുവ എന്നിവര്‍ നേതൃത്വം കൊടുത്തു. പ്രമുഖ വ്യവ്ായിയായ ജോയ് പോള്‍ ആശംസ നേര്‍ന്നു. കലാ വിരുന്നിന് റസാക്ക് ചാവക്കാട് നന്ദി പറഞ്ഞു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
dubai-kmcc-malabar-goldദുബായ് കെ. എം. സി. സി. യുടെ കോഴിക്കോട് ജില്ലാ കമ്മിറ്റിയും പ്രമുഖ സ്വര്‍ണ വ്യാപാര ശൃഖലയായ മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പും ആതുര സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നു. പ്രവാസികളുടെ വൈദ്യ സഹായ സേവന രംഗത്ത് സംയുക്തമായി പ്രവര്‍ത്തിക്കുന്നതിന്റെ പദ്ധതി രേഖ മെഡിക്കല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അബ്ദു റഹിമാന്‍ കമ്മനു കൈമാറി കൊണ്ട് മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പ് എം. ഡി. എം. പി. ഷാം‌ലാല്‍ നിര്‍വ്വഹിച്ചു. യാഹ്യ തളങ്ങര, പി. എ. ഇബ്രാഹിം ഹാജി, ഇബ്രാഹിം മുറിച്ചണ്ടി തുടങ്ങിയവരും ഉല്‍ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു.
 

dubai-kmcc-malabar-gold

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍

 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
sys-riyadhറിയാദ് : കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും അമുസ്ലിം യുവതികളെ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മത പരിവര്‍ത്തനം ചെയ്യുവാനായി സംഘടിത തീവ്രവാദ പ്രവര്‍ത്ത നങ്ങള്‍ നടത്തു ന്നുണ്ടെന്ന ആരോപണത്തെ പോലീസ് മന:പൂര്‍വ്വം കെട്ടിച്ചമച്ച കേസാണെന്നും, ഒരു പ്രത്യേക സമുദായത്തെ മാത്രം കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നതെന്നും കാണിച്ചു സംസ്ഥാനത്ത് മത പരിവര്‍ത്തനം നടക്കുന്നതു സംബന്ധിച്ച കേസിന്റെ അന്വേഷണം സ്‌റ്റേ ചെയ്തു കൊണ്ടുള്ള ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വഗതാ ര്‍ഹാമാ ണെന്ന് എസ്. വൈ. എസ്. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു.
 
എന്നാല്‍ നീതി പീഠത്തി ലിരുന്ന് ചില ജസ്റ്റിസുമാര്‍ സംഘ് പരിവാര്‍ ഭാഷ്യത്തില്‍ സംസാരിക്കുന്നത് നീതി ന്യായ വ്യവസ്ഥയുടെ നിഷ്പക്ഷതക്ക് നിരക്കാത്തതും ഖേദകരവുമാണ്. പ്രണയം നടിച്ച് മത പരിവര്‍ത്തനം നടത്തുന്നത് എതിര്‍ക്കേണ്ടതു തന്നെയാണ്. ഇക്കാര്യത്തില്‍ ഒരു സംഘടനയുടെ വ്യത്യസ്ത പേരുകള്‍ നിരത്തി, മുസ്‍ലിം സമുദായത്തില്‍ വ്യാപകമായ ഇത്തരം പ്രവണത കളുണ്ടെന്ന് വരുത്തി ത്തീര്‍ക്കുന്നത് അപകട കരമാണെന്നും, മത സ്പര്‍ദ്ധ യുണ്ടാക്കുവാനേ ഇത്തരം പ്രവണതകള്‍ ഉപകരി ക്കുകയുള്ളൂ എന്നും യോഗം വിലയിരുത്തി.
 
യോഗത്തില്‍ ളിയാഉദ്ദീന്‍ ഫൈസി മേല്‍മുറി, സൈതലവി ഫൈസി പനങ്ങാങ്ങര, അബ്ബാസ്‌ ഫൈസി ഓമചപ്പുഴ, അബൂബക്കര്‍ ഫൈസി വെള്ളില, അബ്ദുല്ലഹ് ഫൈസി കണ്ണൂര്‍, ഷാഫി ഹാജി ഓമചപ്പുഴ, എന്നിവര്‍ സംസാരിച്ചു. കരീം ഫൈസി ചേരൂര്‍ അദ്ധ്യക്ഷം വഹിച്ചു, നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
 
- നൌഷാദ് അന്‍വരി മോളൂര്‍, റിയാദ്‍‍
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



25 December 2009
കഴിമ്പ്രം വിജയന്റെ 'ചരിത്രം അറിയാത്ത ചരിത്രം' ഇന്ന് നാടകോ ത്സവത്തില്‍
charithramഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം' എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
 

drama-charitram


 
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍‌പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍‌പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍‌പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക്‌ ഒരെത്തി നോട്ടമാണ് 'ചരിത്രം അറിയാത്ത ചരിത്രം'
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



24 December 2009
പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
pravasi-awardപ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ 2008 - 2009 ലെ “പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍ക്ക് പത്മശ്രീ ഡോ. ബി. ആര്‍. ഷെട്ടി, ഡോ. സുധാകരന്‍, ശ്രീ. ജോര്‍ജ്ജ് കെ. ജോണ്‍ എന്നിവരെ തെരഞ്ഞെടുത്തു. ഡിസംബര്‍ 26ന് തിരുവനന്ത പുരം ടാഗോര്‍ തിയേറ്ററില്‍ വെച്ച് നടക്കുന്ന പ്രവാസി മലയാളി വെല്‍ഫെയര്‍ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തില്‍ കേന്ദ്ര - സംസ്ഥാന മന്ത്രിമാരുടെയും, സാമൂഹിക - സാംസ്കാരിക - വ്യാവസായിക പ്രമുഖരുടെയും വമ്പിച്ച ജനാവലിയുടെയും സാന്നിധ്യത്തില്‍ ഫലകവും, പ്രശസ്തി പത്രവും നല്‍കി ഈ വിശിഷ്ട വ്യക്തികളെ ആദരിക്കുകയും ചെയ്യുന്നതാണെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡണ്ട് ശ്രീ വെള്ളായണി ശ്രീകുമാര്‍ അറിയിച്ചു.
 

br-shetty-dr-sudhakaran-george-k-john


 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



23 December 2009
“സൈകത ഭൂവിലെ സൌമ്യ സപര്യ” - പുസ്തക പ്രകാശനം
jabbarika-bookയു.എ.ഇ. യിലെ മുതിര്‍ന്ന സാംസ്കാരിക മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരിയെ അടുത്തറിഞ്ഞ ഒരു കൂട്ടം ലേഖകര്‍ തങ്ങള്‍ അറിഞ്ഞ ജബ്ബാരിയെ പറ്റി എഴുതിയ അനുഭവ സാക്ഷ്യങ്ങളുടെ ശേഖരമാണ് “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന പുസ്തകം.
 
ലാളിത്യത്തിന്റെ ഊര്‍ജ്ജത്തോടെ നിസ്വാര്‍ത്ഥനായി കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലേറെ കാലത്തെ തന്റെ പ്രവാസ ജീവിതം സമൂഹ നന്മയ്ക്കായി അര്‍പ്പിച്ച കര്‍മ്മ നിരതനായ പത്ര പ്രവര്‍ത്തകനായ ജബ്ബാരിയെ പോലെ ഒരാള്‍ ഇവിടെ ജീവിച്ചിരുന്നു എന്നത് അടയാളപ്പെടുത്തുകയും, വരും തലമുറയെ ഓര്‍മ്മപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഈ പുസ്തകത്തിന്റെ ദൌത്യം.
 

jabbari-ka-book

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ബഷീര്‍ തിക്കൊടിയാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്. കെ. പി. കെ. വെങ്ങര, കെ. കെ. മൊയ്തീന്‍ കോയ, ഇസ്മായില്‍ മേലടി, ഇ. എം. അഷ്‌റഫ്, സബാ ജോസഫ് എന്നിങ്ങനെ യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക സാമൂഹ്യ പ്രവര്‍ത്തന രംഗത്തെ ഒട്ടേറെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കു വെയ്ക്കുന്ന ഈ പുസ്തകം യു.എ.ഇ. യിലെ മലയാളി സമൂഹത്തിന്റെ 30 വര്‍ഷത്തെ ഒരു പരിച്ഛേദം തന്നെ വായനക്കാരന് നല്‍കുന്നു.
 
ഡിസംബര്‍ 24 വ്യാഴാഴ്‌ച്ച രാത്രി 07:30ന് ദുബായിലെ ഖിസൈസ് റോയല്‍ പാലസ് ഹോട്ടലില്‍ നടക്കുന്ന പ്രകാശന ചടങ്ങില്‍ യു.എ.ഇ. യിലെ മാധ്യമ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



22 December 2009
നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ 'അവള്‍'
satheesh-k-satheesh-avalസതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച 'അവള്‍ ' എന്ന നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ബുധനാഴ്ച രാത്രി 8:30ന് അബുദാബി നാടക സൌഹൃദം അവതരിപ്പിക്കും. ഭോഗാസക്തമായ ഈ സമൂഹം സ്ത്രീയെ എക്കാലവും പ്രദര്‍ശിപ്പിച്ചും, വിറ്റും കാശാക്കി കൊണ്ടേയിരിക്കും. ആനുഭവം കൊണ്ട് ചതഞ്ഞരയുന്ന സ്ത്രീ മനസ്സുകളുടെ പിടച്ചിലു കളിലേക്കുള്ള ഒരന്വേഷണമാണ് 'അവള്‍'.
 

satheesh-k-satheesh-aval


 
സ്ത്രീയുടെ തീരാ ക്കണ്ണീരില്‍ നിന്ന്, ഒടുങ്ങാത്ത നിലവിളി കളില്‍ നിന്ന്, അതി സഹനങ്ങളില്‍ നിന്ന്, എങ്ങിനെ തിരിച്ചറി യണമെന്നും, എങ്ങിനെ ചെറുത്തു നില്‍ക്കണ മെന്നുമുള്ള ഒരന്വേഷണം. സ്ത്രീ യുടെ വിവിധ മുഖങ്ങള്‍ അനാവരണം ചെയ്യുന്നു ഈ നാടകത്തിലൂടെ.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടര്‍ ബോര്‍ഡ് തെരഞ്ഞെടുപ്പില്‍ പത്മശ്രീ എം.എ. യൂസഫലിക്ക് ഉജ്ജ്വല വിജയം. തുടര്‍ച്ചയായി രണ്ടാം തവണയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുക്ക പ്പെടുന്നത്. മത്സരിച്ച വിദേശികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് (2256 ) നേടിയാണ്‌ ഇദ്ദേഹം വിജയിച്ചത്.
 
അബുദാബി ഫസ്റ്റ് എന്ന പാനലിലെ മറ്റൊരു വിദേശി സ്ഥാനാര്‍ ത്ഥിയായ ഡോ. കാസിം അലി യാണു തിരഞ്ഞെടുക്കപ്പെട്ട രണ്ടാമന്‍. ഇദ്ദേഹത്തിനു 1715 വോട്ട് ലഭിച്ചു.
 

ma-yousufali-adcci-election


 
തന്റെ വിജയം യു. എ. ഇ. യിലെ ഇന്ത്യന്‍ സമൂഹത്തിനുള്ള അംഗീകാര മാണെന്നും ഇന്ത്യാ - യു. എ. ഇ. വാണിജ്യ സഹകരണം കൂടുതല്‍ ശക്തമാക്കാനും, ഇവിടെ കൂടുതല്‍ വ്യവസായ വാണിജ്യ സ്ഥാപനങ്ങള്‍ ആരംഭിച്ച് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കുവാന്‍ ആത്മാര്‍ഥമായി പരിശ്രമിക്കുമന്നും പത്മശ്രീ യൂസുഫ് അലി പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Padmasree M.A. Yousufali wins election to the Abu Dhabi Chamber of Commerce and Industry - ADCCI



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം
Isaac-John-Pattaniparambilഇന്ത്യന്‍ വംശജരുടെ ആഗോള സംഘടനയായ “ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് പീപ്പ്‌ള്‍ ഓഫ് ഇന്‍ഡ്യന്‍ ഒറിജിന്‍” (Global Organization of People of Indian Origin - GOPIO) ഏര്‍പ്പെടുത്തിയ മീഡിയ കമ്മ്യൂണിറ്റി സര്‍വ്വീസ് അവാര്‍ഡ് 2009ന് യു.എ.ഇ. യിലെ ഖലീജ് ടൈംസ് ഡെപ്യൂട്ടി ബിസിനസ് എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ അര്‍ഹനായി. ജനുവരി 6ന് ദില്ലിയിലെ അശോക ഹോട്ടലില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര പ്രവാസി കാര്യ വകുപ്പ് മന്ത്രി വയലാര്‍ രവി പുരസ്കാര ദാനം നിര്‍വ്വഹിക്കും.
 
ഗള്‍ഫിലെ പ്രവാസി ഇന്ത്യാക്കാരുടെ പ്രശ്നങ്ങളില്‍ തന്റേതായ പ്രവര്‍ത്തന മേഖലയില്‍ നിന്നു കൊണ്ട് ഇടപെടുന്ന ഐസക് ജോണ്‍, പ്രവാസി സമൂഹത്തിനോട് കാണിക്കുന്ന പ്രതിബദ്ധതയും അര്‍പ്പണ മനോഭാവവും, ഇന്ത്യന്‍ മൂല്യങ്ങളും സാംസ്കാരിക പാരമ്പര്യവും പൈതൃകവും സംരക്ഷിക്കാന്‍ ഉള്ള പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നല്‍കുവാന്‍ പുരസ്കാര നിര്‍ണ്ണയ സമിതി തീരുമാനിച്ചത് എന്ന് ന്യൂ യോര്‍ക്ക് ആസ്ഥാനമായുള്ള ഗോപിയോ ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ ഇന്ദര്‍ സിംഗ് അറിയിച്ചു.
 
മുപ്പത് വര്‍ഷത്തോളം യു.എ.ഇ. യിലെ മാധ്യമ സാംസ്കാരിക വൃത്തങ്ങളില്‍ സജീവ സാന്നിധ്യമായ ഐസക് ജോണിനെ അനേകം ബഹുമതികള്‍ തേടിയെത്തിയിട്ടുണ്ട്. ഗള്‍ഫ് ആര്‍ട്ട്സ് ആന്‍ഡ് ലിറ്റററി അക്കാദമി ചെയര്‍മാനായ അദ്ദേഹം ഓള്‍ കേരള കോളജസ് ആലുംനി ഫോറത്തിന്റെ മുന്‍ പ്രസിഡണ്ടും ആണ്. ഇന്ത്യന്‍ കലയും സംസ്കാരവും വിദേശത്ത് പ്രചരിപ്പിക്കുന്നതിനായി പ്രവര്‍ത്തിക്കുന്ന കലാഭവന്‍ ഗ്ലോബല്‍ എന്ന സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് കൂടിയാണ് ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍.
 
യു.എ.ഇ. യിലെ പ്രമുഖ വ്യവസായിയും എന്‍. എം. സി. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ ബി. ആര്‍. ഷെട്ടിക്ക് ഗോപിയോ പുരസ്കാരം 2006ല്‍ ലഭിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പെരിങ്ങോട്ടുകര അസോസിയേഷന്‍ വാര്‍ഷിക സംഗമവും സംഗീത നിശയും
peringottukaraതാന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മയായ താന്ന്യം ഗ്രാമ പഞ്ചായത്ത് പെരിങ്ങോട്ടുകര അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്റര്‍ കഴിഞ്ഞ നാലു വര്‍ഷമായി നടത്തി വരുന്ന വാര്‍ഷിക സംഗമം ഈ തവണയും വളരെ വിപുലമായി നടത്തും. സംഗമത്തോ ടനുബന്ധിച്ച് ജനുവരി ഒന്നിന് ദുബായിലെ ഷെയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്ന സംഗീത നിശ 2010ല്‍ പ്രശസ്ത ഗായകരായ അഫ്സല്‍, റിമി ടോമി, ജ്യോത്സ്‌ന, നാദിര്‍ഷ, അന്‍സാര്‍, പ്രദീപ് ബാബു എന്നിവര്‍ പങ്കെടുക്കും. തുടര്‍ന്ന് ടിനു ടോം, ഷൈജു അടിമാലി എന്നിവര്‍ പങ്കെടുക്കുന്ന കോമഡി സ്കിറ്റ് അരങ്ങേറും. ഓഷ്യന്‍ കിഡ്സ് അവതരിപ്പിക്കുന്ന നൃത്ത നൃത്ത്യങ്ങളും ഉണ്ടാവും. ചടങ്ങില്‍ പ്രമുഖ സിനിമാ താരങ്ങളും പങ്കെടുക്കും എന്ന് ദുബായില്‍ നടന്ന പത്ര സമ്മേളനത്തില്‍ അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
 

peringottukara-association

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
മത മൈത്രിക്ക് പേര്‍ കേട്ട താന്ന്യം ഗ്രാമ പഞ്ചായത്ത് നിവാസികളുടെ കൂട്ടായ്മയായ പെരിങ്ങോട്ടുകര അസോസിയേഷന്‍ ഒട്ടേറെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ് നാലു വര്‍ഷം കോണ്ടു നടത്തിയതായി അസോസിയേഷന്‍ ജന. സെക്രട്ടറി ഷജില്‍ ഷൌക്കത്ത് വിശദീകരിച്ചു. ജൂലൈ മാസത്തില്‍ ദുബായിലും നാട്ടിലും സമ്പൂര്‍ണ്ണ ആരോഗ്യ ക്യാമ്പ് നടത്തി. തിരുവനന്തപുരം റീജ്യണല്‍ ക്യാന്‍സര്‍ സെന്റര്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, അഹല്യ ഹോസ്പിറ്റല്‍ എന്നിവയുടെ സഹകരണത്തോടെ 2010ല്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന സൌജന്യ ക്യാന്‍സര്‍, കിഡ്നി, ഹൃദയ രോഗ നിര്‍ണ്ണയ ക്യാമ്പ്, പഞ്ചായത്തിലെ എല്ലാ അംഗങ്ങള്‍ക്കും വേണ്ടി നടത്തുവാന്‍ പദ്ധതിയുണ്ട്. വര്‍ദ്ധിച്ചു വരുന്ന കിഡ്നി രോഗികള്‍ക്കു വേണ്ടി ഒരു ഡയാലിസിസ് സെന്റര്‍ ആരംഭിക്കുവാനും ആഗ്രഹിക്കുന്നു. ഈ ഡയാലിസിസ് കേന്ദ്രത്തില്‍ അര്‍ഹതയുള്ളവര്‍ക്ക് സൌജന്യമായി തന്നെ ഡയാലിസിസ് ചെയ്യുവാനുള്ള സൌകര്യം ഉണ്ടായിരിക്കും എന്നും ഷൌക്കത്ത് അറിയിച്ചു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



21 December 2009
ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010
ishal-marhabaപുതു വര്‍ഷത്തെ വരവേ ല്‍ക്കാനായി തേന്‍ ഇശലുകളുടെ താള മേളവുമായി “ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010” അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിദ്ദിഖും, സുരാജ് വെഞ്ഞാറമൂടും നയിക്കുന്ന ഈ നൃത്ത സംഗീത ഹാസ്യ മേളയില്‍ സിനിമാ - ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയരായ കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ഒരുക്കുന്നത് അബുദാബിയിലെ ഫാര്‍ എവേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് & റിയല്‍ എസ്റേറ്റ് എന്ന സ്ഥാപനമാണ്‌. നിരവധി കലാ പരിപാടികളും, ടെലിവിഷന്‍ ദ്യശ്യാ വിഷ്കാരങ്ങളും വിജയ കരമായി അവതരി പ്പിച്ചിട്ടുള്ള മജീദ്‌ എടക്കഴിയൂര്‍, റസാഖ് ചാവക്കാട് ടീം ഒരുക്കുന്ന ഈ സ്റ്റേജ് ഷോ, നവവത്സ രാഘോഷ ങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയേറ്ററിലും, ജനുവരി രണ്ടിന് ശനിയാഴ്ച ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലും രാത്രി 7 മണിക്ക് ആരംഭിക്കും.
 
പ്രശസ്ത ഗായകരായ രഹ്‌ന, സുമി, അഷറഫ് പയ്യന്നൂര്‍, സലിം കോടത്തൂര്‍, താജുദ്ദീന്‍ വടകര, നിസാര്‍ വയനാട് എന്നിവര്‍ക്കൊപ്പം കൊച്ചിന്‍ ബീറ്റ്സ് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സും, യു. എ. ഇ. യിലെ പ്രശസ്തരായ കോറിയോ ഗ്രാഫര്‍മാര്‍ ഒരുക്കുന്ന ഒപ്പനയും, നൃത്ത നൃത്യങ്ങളും അരങ്ങേറും. സുരാജ് വെഞ്ഞാറമൂട്, കിഷോര്‍ എന്നിവര്‍ ചേര്‍ന്ന വതരി പ്പിക്കുന്ന മിമിക്സ് പരേഡ്, സ്കിറ്റ് എന്നിവയും ഇശല്‍ മര്‍ഹബക്ക് മാറ്റു കൂട്ടും.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കല അബുദാബി യുടെ കൃഷ്ണനാട്ടം
krishnanaattamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



19 December 2009
നാടകോത്സവ ത്തില്‍ ഇന്ന് 'പുലിജന്മം'
pulijanmamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ ഇന്ന് (ശനി) രാത്രി 8:30ന് അബുദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിക്കുന്ന 'പുലിജന്മം' അരങ്ങേറും. സര്‍ഗ്ഗ പരമായ എല്ലാ ഇടപെടലുകളും, വര്‍ഗ്ഗ സമരങ്ങളുടെ നാനാര്‍ത്ഥങ്ങളാണ് എന്നും, സമൂഹത്തോടുള്ള സമീപനം, ചരിത്ര യാഥാര്‍ത്ഥ്യങ്ങളുടെ വെളിച്ചത്തില്‍ ഭാവിയിലേയ്ക്കുള്ള ദിശാ സൂചികയാവണം എന്നും ഉല്‍ബോധിപ്പിച്ചു കൊണ്ടാണ് പുലി ജന്മവുമായി 'ശക്തി' വരുന്നത്.
 

pulijanmam-drama-festival


 
നര ജന്മത്തിലൊരു പുലി ജന്മത്തിന്റെ കഥ. ഒരു വടക്കന്‍ ഐതിഹ്യത്തിന്റെ നടന രൂപം. എത്രയോ തലമുറകള്‍ കൊട്ടിയാടിയ 'പുലി മറഞ്ഞ തൊണ്ടച്ഛന്‍' പുതിയ കാലത്തിന്റെ വിഹ്വലതകളെ നെഞ്ചിലേറ്റി 'കാരി ഗുരിക്കള്‍' കാലത്തിന്റെ കനലുമായി വീണ്ടും വരുന്നു എന്‍. പ്രഭാകരന്‍ രചിച്ച ഈ പ്രശസ്ത നാടകം സംവിധാനം ചെയ്തിരിക്കുന്നത് സ്റ്റാന്‍ലി യാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



18 December 2009
ചേംബര്‍ തെരഞ്ഞെടുപ്പില്‍ മലയാളികള്‍ക്ക് അഭിമാനമായി പത്മശ്രീ യൂസഫലി
yousufaliഅബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി തെരഞ്ഞെടുപ്പില്‍ മലയാളികളുടെ അഭിമാനമായ യൂസഫലി ഇത്തവണയും മത്സരിക്കുന്നു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയുടെ ചെയര്‍മാനും, ഗള്‍ഫ് രാജ്യങ്ങളില്‍ ഉടനീളവും, ഇന്ത്യയിലും ഒട്ടേറെ വ്യവസായ സ്ഥാപനങ്ങളുള്ള, അനേകായിരം മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ, എന്നും സാധാരണക്കാരന്റെ പ്രശ്നങ്ങള്‍ നെഞ്ചോടേറ്റിയ യൂസഫലിയെ, രാഷ്ട്രം പത്മശ്രീ ബഹുമതി നല്‍കി ആദരിക്കുകയുണ്ടായി. യു.എ.ഇ. യുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ചേംബറില്‍ അംഗമായ മലയാളിയായ യൂസഫലി, കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് മത്സരിച്ചത് എങ്കില്‍ ഇത്തവണ കരുത്തുറ്റ അബുദാബി ഫസ്റ്റ് അലയന്‍സിന്റെ ബാനറിലാണ് മത്സരിക്കുന്നത്.
 
ആകെയുള്ള 15 സീറ്റുകളിലേക്ക് 85 മത്സരാര്‍ത്ഥികളാണ് ഇത്തവണ മത്സര രംഗത്തുള്ളത്. ഇതില്‍ 70 മത്സരാര്‍ത്ഥികള്‍ സ്വദേശികളാണ്. ഇവര്‍ക്കായി 13 സീറ്റാണുള്ളത്. ബാക്കിയുള്ള 2 സീറ്റിലേയ്ക്ക് 15 പ്രവാസികള്‍ മത്സരിക്കുന്നു. രണ്ട് വനിതകള്‍ ഉള്‍പ്പെടെ വേറെ 6 അംഗങ്ങളെ അബുദാബി സര്‍ക്കാര്‍ നേരിട്ട് തെരഞ്ഞെടുക്കും.
 
ഈ മാസം ഏഴിന് നടക്കാനിരുന്ന തെരഞ്ഞെടുപ്പില്‍ പോളിംഗ് ശതമാനം കുറവായിരു ന്നതിനാല്‍ തെരഞ്ഞെടുപ്പ് ഡിസംബര്‍ 21ലേക്ക് നീക്കി വെയ്ക്കുകയുണ്ടായി. ഏഴാം തിയതി നടന്ന ഇലക്ഷനില്‍ വോട്ടു ചെയ്തവരും, ചെയ്യാത്തവരും നിശ്ചിത പോളിംഗ് സ്റ്റേഷനുകളില്‍ എത്തി വോട്ടുകള്‍ രേഖപ്പെടു ത്തേണ്ടതാണ് എന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചിട്ടുണ്ട്. സ്വദേശികളും വിദേശികളും അടക്കം മുപ്പതിനാ യിരത്തോളം കച്ചവട ക്കാരാണ് വോട്ടെടുപ്പിന് റെജിസ്ടര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇരുപത്തി അഞ്ചു ശതമാനം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തി ല്ലെങ്കില്‍ തെരഞ്ഞെടുപ്പ് അസാധുവായി കണക്കാക്കപ്പെടും എന്നാണ് ചട്ടം. ഇത്തരം സന്ദര്‍ഭങ്ങളില്‍ വോട്ടെടുപ്പ് മറ്റൊരു ദിവസത്തേക്ക് മാറ്റി വെയ്ക്കും.
 
ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ മലയാളികളായ നാല് സ്ഥാനാര്‍ഥികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍ മലയാളി വോട്ടുകള്‍ ഭിന്നിച്ച് ഒരു മലയാളി എങ്കിലും തെരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത മങ്ങാതിരിക്കുവാന്‍ വേണ്ടി ഒരു മലയാളി സ്ഥാനാര്‍ത്ഥി കഴിഞ്ഞ ദിവസം മത്സരത്തില്‍ നിന്നും പിന്മാറിയതായി പ്രഖ്യാപിച്ചു. ഈ നടപടി പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നു.
 
കേവലം രണ്ടു സീറ്റുകള്‍ക്കായുള്ള മത്സര രംഗത്ത് ഇപ്പോള്‍ മൂന്ന് മലയാളികളും 11 മറുനാട്ടുകാരും ആണ് ഉള്ളത് എന്നിരിക്കെ മലയാളികള്‍ ഒറ്റക്കെട്ടായി നിന്ന് ഒരു മലയാളിയെ വിജയിപ്പിക്കുക എന്ന തന്ത്രം ഇത്തവണ ഫലപ്രദമാകില്ല. എന്നിരുന്നാലും കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും, മലയാളികള്‍ക്ക് എന്നും താങ്ങും തണലുമായി നിലപാടുകള്‍ എടുക്കുകയും ചെയ്ത യൂസഫലി തന്നെയാണ് മലയാളികളുടെ പ്രതീക്ഷയായി മുന്നിലുള്ളത്.
 
തനിക്ക് എതിര്‍ പാനലുകളില്‍ നിന്നും ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, അബുദാബി ഫസ്റ്റിനോടൊപ്പം നില്‍ക്കാന്‍ താന്‍ തീരുമാനിച്ചത്, അബുദാബിയിലെ വ്യവസായികളുടെ ഉത്തമ താല്പര്യം മുന്‍‌നിര്‍ത്തിയാണ് എന്ന് യൂസഫലി അറിയിച്ചു. എമിറേറ്റിലെ ഏറ്റവും ശക്തരായ സാമ്പത്തിക മുന്നണിയാണ് അബുദാബി ഫസ്റ്റ് എന്നതിനു പുറമെ, ആധുനിക കാഴ്ച്ചപ്പാടുള്ള ഈ മുന്നണിക്ക്, വ്യവസായി സമൂഹത്തിന്റെ സമഗ്രമായ ഉന്നമനത്തിനായി പ്രവര്‍ത്തിക്കാനാവും എന്ന് യൂസഫലി പറഞ്ഞു.
 
യൂസഫലിയെ തങ്ങളുടെ പാനലില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത് തങ്ങളുടെ ഏറ്റവും വലിയ നേട്ടമാണ് എന്ന് അബുദാബി ഫസ്റ്റിന്റെ വക്താവും, എസ്കോര്‍പ്പ് ഹോള്‍ഡിംഗ് ചെയര്‍മാനുമായ സയീദ് അല്‍ കാബി പറയുന്നു. അബുദാബിയിലെ വ്യവസായി സമൂഹത്തില്‍ സവിശേഷമായ ഒരു സ്ഥാനമാണ് യൂസഫലിയുടേത്. ഗൌരവമേറിയ വീക്ഷണമുള്ള യൂസഫലിയ്ക്ക് ചേംബറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ സംഭാവനകള്‍ നല്‍കാന്‍ കഴിയുമെന്നും, തദ്വാരാ വ്യവസായി സമൂഹത്തിന് ആകെ ഗുണകരമായി ചേംബറിന്റെ പ്രവര്‍ത്തനങ്ങളെ വ്യാപിപ്പിക്കാനും കഴിയും എന്ന് അദ്ദേഹം അറിയിച്ചു.
 



Padmasree M.A. Yousuf Ali to fight the election to the Abu Dhabi Chamber of Commerce and Industry (ADCCI) in the Abu Dhabi First alliance's banner



 
 
 
 

Labels:

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

hnP-b³ ]-c-ky-§Ä-¡p sN-e-h-gn-¨ e-£-§Ä B-cp h-ln-¡pw?

December 21, 2009 11:49 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു
ys-mens-club-new-dubaiന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കേരളത്തിലെ നിര്‍ധനരായ 40 കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൊല്ലം തേവള്ളി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
 
മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രോഗികള്‍ക്ക് തിരുമേനി സാമ്പത്തിക സഹായവും, പാത്രങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു.
 
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നത് നമുക്കേവര്‍ക്കും മാതൃക യാകണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു.
 
വൈസ് മെന്‍സ് റീജനല്‍ ഡയറക്ടര്‍ സൂസി മാത്യു, മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് വി. എസ്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി സമര്‍ത്ഥനായ ഒരു എന്‍‌ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കുന്നതു വരെ സഹായം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതായി പ്രസിഡണ്ട് ക്രിസ്റ്റി ജോണ്‍ സാമുവല്‍, കെ. റ്റി. അലക്സ്, ജോണ്‍ സി. അബ്രഹാം, വര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ ദുബായില്‍ അറിയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ലേബര്‍ ക്യാമ്പില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും
 
- അഭിജിത്ത് പാറയില്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹറൈന്‍ പ്രേരണയുടെ പുസ്തകോത്സവം ഇന്ന് സമാപിക്കും
bahrain-prerana-book-exhibitionബഹറൈന്‍ പ്രേരണയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്‌തകോത്സവം ഇന്ന് സമാപിക്കും . ഉത്സവത്തോടനുബന്ധിച്ച് നടത്തുന്ന ഇന്തോ - അറബ് സാംസ്കാരിക സംഗമം ഇന്ന് ആരംഭിക്കും. കഴിഞ്ഞ മൂന്ന് ദിവസങ്ങളായി സൌത്ത് പാര്‍ക്ക് റെസ്റ്റോറന്റിലെ പ്രിയദര്‍ശിനി ഹാളില്‍ നടന്നു വരുന്ന പുസ്തകോത്സവത്തില്‍ പ്രശസ്‌ത എഴുത്തുകാരിയും സാമൂഹിക പ്രവര്‍ത്തകയുമായ പ്രൊഫ. സാറാ ജോസഫ്, നാടക രചയിതാവും സംവിധായകനുമായ ശ്രീ. മനോജ് കാന എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ അറബ് കലാ സാഹിത്യ പ്രവര്‍ത്തകരായ ഹസ്സന്‍ ഹദാദ്, ഡോ. അബ്ദുള്ള അല്‍ മദനി, ശ്രീ. ജാഫര്‍ ഹസ്സന്‍ എന്നിവരും പരിപാടികളില്‍ പങ്കെടുത്തു.
 
മ്യൂസിക് ഫ്യൂഷന്‍, മാധവിക്കുട്ടി അനുസ്‌മരണം, സമകാലിക മലയാള കവിതയെ ക്കുറിച്ചുള്ള പഠനവും ചര്‍ച്ചയും എന്നിവയായിരുന്നു ഉല്‍ഘാടന ദിവസമായ ഡിസംബര്‍ 16 ബുധനാഴ്ചത്തെ പ്രധാന പരിപാടികള്‍. ഇന്ത്യന്‍ സ്‌ത്രീകളുടെ പ്രശ്നങ്ങളെ അടിസ്ഥാനമാക്കി സാറാ ജോസഫ് നയിച്ച ചര്‍ച്ച രണ്ടാം ദിവസം നടന്നു.
 
മൂന്നാം ദിവസമായ ഇന്ന് (വെള്ളിയാഴ്ച) - അറബ് പരമ്പരാഗത സംഗീത ഉപകരണമായ ‘ഊദ് ‘ വാദനത്തോടെ ഇന്തോ അറബ് സാംസ്കാരിക സംഘമത്തിന് തുടക്കം കുറിക്കും. തുടര്‍ന്ന് വിവിധ വിഷയങ്ങളില്‍ പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. തുടര്‍ന്ന് കര്‍ണ്ണാടക സംഗീത പരിപാടിയും ഉണ്ടായിരിക്കും.
 
- ബെന്യാമിന്‍
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വൃത്തികെട്ട പദ സങ്കരങ്ങള്‍ കൊണ്ട് ഇസ്ലാമിക പ്രബോധനത്തിന് തടയിടാനാകില്ല - എം. എം. അക്ബര്‍
mm-akbarജിദ്ദ: പരസ്പര പൊരുത്തം ഇല്ലാത്ത ആശയങ്ങള്‍ ജനിപ്പിക്കുന്ന രണ്ട് പദങ്ങള്‍ കൂട്ടിക്കെട്ടി, ഇസ്ലാമിലെ പവിത്രമായ ജിഹാദിനെ അപക്വമായ വിവാഹ പൂര്‍വ്വ പ്രണയവുമായി ബന്ധപ്പെടുത്തി, കേരളത്തില്‍ നടക്കുന്ന പ്രചാരണം മുസ്ലികളെ അപകീര്‍ത്തി പ്പെടുത്തുന്നതിന് വേണ്ടി കത്തോലിക്കാ സഭയും സംഘ് പരിപാറും പടച്ചുണ്ടാക്കിയ ഒളി അജണ്ടകളില്‍ ഒന്ന് മാത്രമാണെന്നും, ദൈവിക മതത്തിന്റെ അല്‍ഭുതകരമായ വ്യാപനത്തെ തടയിടാന്‍ അതു കൊണ്ടൊന്നും സാധ്യമല്ലെന്നും, പ്രമുഖ ഇസ്ലാമിക ചിന്തകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം. എം. അക്ബര്‍ അഭിപ്രായപ്പെട്ടു.
 
ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറി യത്തില്‍ ‘ജിഹാദും പുതിയ വിവാദങ്ങളും’ എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കു കയായിരുന്നു അദ്ദേഹം.
 

payyannur-peruma-onam-eid-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ഇസ്ലാമിനെ തമസ്കരിക്കു ന്നതിനു വേണ്ടി പഠനവും ഗവേഷണവും നടത്തുന്നവര്‍ അതിന്റെ ദൈവികതയും അന്യൂനതയും ബോധ്യപ്പെട്ട് സ്വമേധയാ തന്നെ അതിനെ പ്രണയിച്ച് വരിക്കാന്‍ മുന്നോട്ട് വരുന്നതാണ് ലോകത്തെവിടെയും നമുക്ക് അനുഭവപ്പെടുന്നത്. പ്രലോഭന ങ്ങളിലൂടെയോ പ്രകോപന ങ്ങളിലൂടെയോ അല്ല പ്രവാചകന്‍ ഇസ്ലാമിന് സ്വീകരാര്യത ഉണ്ടാക്കിയത്. സമ സൃഷ്ടി സ്നേഹത്തില്‍ അധിഷ്ഠിതമായ ദഅ#്വത്തി ലൂടെയാണ്. പശ്ചാത്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ലാമിക ശ്ളേഷണത്തിന്റെ തോത് കേരളത്തില്‍ ആവര്‍ത്തി ക്കപ്പെടുന്നത് കാണുമ്പോള്‍, നില്‍ക്ക പ്പൊറുതി മുട്ടിയ ഇസ്ലാമിക വിരുദ്ധ ശക്തികളുടെ വിറളികളില്‍ നിന്നും ജന്മമെടുത്തതാണ് ലൌ ജിഹാദ്. പ്രണയിച്ച് മതം മാറ്റിയതിന്റെ പേരില്‍ കേരളത്തിലെ പോലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്യപ്പെട്ട ഒരു കേസു പോലും തെളിയിക്കാന്‍ തല്‍പര കക്ഷികള്‍ക്ക് സാധിച്ചിട്ടില്ല. കേരളാ ഹൈക്കോട തിയിലെ ചില ജഡ്ജിമാര്‍ ഇത്തരം ഭാവാനാ സൃഷ്ടികള്‍ക്ക് അനുകൂലമായി നിരീക്ഷണം നടത്തുന്നത് അത്യന്തം നിര്‍ഭാഗ്യ കരമാണെന്നും അക്ബര്‍ കൂട്ടിച്ചേര്‍ത്തു. സദസ്യരുടെ സംശയങ്ങള്‍ക്ക് അദ്ദഹം മറുപടി നല്‍കി.
 
സെന്റര്‍ പ്രസിഡണ്ട് അബ്ദുല്‍ ഹമീദ് പരപ്പനങ്ങാടി അധ്യക്ഷത വഹിച്ചു. അബ്ബാസ് ചെമ്പന്‍ സ്വാഗതവും, ഷാജഹാന്‍ എളങ്കൂര്‍ നന്ദിയും പറഞ്ഞു.
 
- സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍, ജിദ്ദ
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തെരുവത്ത് രാമന്‍ പുരസ്കാരങ്ങള്‍ക്ക് എന്‍‌ട്രികള്‍ ക്ഷണിച്ചു
ദുബായ് : മികച്ച മാധ്യമ പ്രവര്‍ത്തകരെയും കഥാകൃത്തിനെയും കണ്ടെത്തുന്നതിനായി പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ പേരിലുള്ള അവാര്‍ഡിനായി എന്‍‌ട്രികള്‍ ക്ഷണിക്കുന്നു. മികച്ച ടെലിവിഷന്‍ റിപ്പോര്‍ട്ടിംഗ്, റേഡിയോ അവതരണം, പത്ര മാധ്യമ രംഗത്തുള്ള മികച്ച റിപ്പോര്‍ട്ടിംഗ്, മികച്ച ചെറുകഥ എന്നിവയ്ക്കാണ് അവാര്‍ഡു നല്‍കുന്നത്.

കഥകള്‍ മൌലികമായിരിക്കണം. മുന്‍പ് പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആകാം. എന്‍‌ട്രിയോടൊപ്പം ബയോ ഡാറ്റയും ഫോട്ടോഗ്രാഫും അയക്കേണ്ടതാണ്.

അയക്കേണ്ട വിലാസം : കണ്‍‌വീനര്‍, തെരുവത്ത് രാമന്‍ അവാര്‍ഡ് കമ്മിറ്റി, പി.ഒ. ബോക്സ് 63189, ദുബായ്, യു.എ.ഇ. മൊബൈല്‍: 0502718117, 0502747784

അന്തരിച്ച പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ തെരുവത്ത് രാമന്റെ സ്മരണാര്‍ത്ഥം മലയാള സാഹിത്യ വേദിയാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 2010 ജനുവരി 10ന് മുന്‍പായി രചനകള്‍ ലഭിക്കേണ്ടതാണ്.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'ഭൂമി മരുഭൂമി' കെ.എസ്.സി. നാടകോത്സവത്തില്‍ അരങ്ങേറി
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്നലെ (വ്യാഴം) രാത്രി 8:30ന് അലൈന്‍ നാടകക്കൂട്ടം ഒരുക്കിയ 'ഭൂമി മരുഭൂമി' അരങ്ങേറി. രചന സംവിധാനം സാജിദ് കൊടിഞ്ഞി.
 

bhoomi-marubhoomi


 
വീടിനും നാടിനും വേണ്ടി ജീവിതം ദാനം ചെയ്ത ഒരു പ്രവാസിയുടെ അഭാവം അയാളുടെ കുടുംബത്തില്‍ ഉണ്ടാക്കുന്ന ശൂന്യതയും ആ കുടുംബത്തിലെ അംഗങ്ങളില്‍ ഉണ്ടാക്കുന്ന തിരിച്ചറിവും ഈ നാടകത്തില്‍ പ്രതിപാദിച്ചു. ചൂട് വിതറിയ പ്രവാസ പ്രതലത്തിലെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളും അതനുഭവിക്കുന്ന നാടിന്റെ വേവലാതികളും കഥയെ ജീവസ്സുറ്റതാക്കുന്നു. മരുഭൂമിയില്‍ ഹോമിച്ച പ്രവാസിയുടെ സ്വപ്ന ങ്ങളുടെയും മോഹ ഭംഗങ്ങളുടെയും കഥയാണ് “ഭൂമി മരുഭൂമി”.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമാജം യുവജനോത്സവ ത്തിനു തുടക്കമായി
malayalee-samajam-youth-festivalഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം സമാജം അങ്കണത്തില്‍ ഇന്നലെ തുടക്കമായി . നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യ മുള്ള സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവം, യു. എ. ഇ. യിലെ മാത്രമല്ല, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ക്കും മാതൃകയാണ്. കാല്‍ നൂറ്റാണ്ടായി സമാജം നടത്തി വരുന്ന യുവജനോ ത്സവത്തിലെ കലാ തിലകം നേടിയ പ്രതിഭകള്‍ പലരും ഇന്ന് വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ കൊയ്തവരാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഈ കലാ തിലക പ്പട്ടം 'ശ്രീദേവി മെമ്മോറിയല്‍' ആയി നല്‍കി വരുന്നുണ്ട്.
 
6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
 

abudhabi-malayalee-samajam


 
പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളിലായി യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
 
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി യുവ ജനോല്സവത്തെ ക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, കലാ വിഭാഗം സിക്രട്ടറി വിജയ രാഘവന്‍ എന്നിവരും മുഖ്യാതിഥി യായി പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും പങ്കെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Abudhabi Malayalee Samajam Youth Festival



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരള സോഷ്യല്‍ സെന്ററില്‍ സുവീരന്റെ നാടകം - യെര്‍മ
yermaഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവ ത്തില്‍ ഇന്ന് (വെള്ളി) രാത്രി 8:30ന് തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ' അരങ്ങേറും. 1934ലെ ഫ്രെഡറിക്കോ ഗാര്‍ഷ്യാ ലോര്‍ക്ക യുടെ രചനയെ ആസ്പദമാക്കി സുവീരന്‍ സംവിധാനം ചെയ്ത ഈ നാടകം, കാണികള്‍ക്ക് പുതിയ ഒരു ദ്യശ്യാനുഭവം സമ്മാനിക്കും.
 

yerma


 
 
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Suveeran's Yerma to be staged in KSC Abudhabi today



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



17 December 2009
ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളി ബാലന് അംഗീകാരം
aswin-sureshദുബായ് : ദുബായ് രാജ്യാന്തര ചലച്ചിത്ര മേളയോടനുബന്ധിച്ച് യു. എ. ഇ. യിലെ സ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച “കുട്ടികളും സിനിമയും” എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ ചിത്ര കലാ മത്സരത്തില്‍ അജ്മാന്‍ ഇന്‍ഡ്യന്‍ സ്ക്കൂളിലെ നാലാം തരം വിദ്യാര്‍ത്ഥി അശ്വിന്‍ സുരേഷിന്റെ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. മത്സരത്തില്‍ 1200ഓളം രചനകളില്‍ നിന്നാണ് സമ്മാനാര്‍ഹമായ ചിത്രം തിരഞ്ഞെടുത്തത്. ചലച്ചിത്ര മേളയോടനുബന്ധിച്ച് പുറത്തിറങ്ങിയ 2010ലെ കലണ്ടറില്‍ പ്രസ്തുത ചിത്രം ഇടം നേടി.
 
മദീനത്ത് ജുമൈറയില്‍ നടന്ന പ്രൌഢ ഗംഭീരമായ ചടങ്ങില്‍ ചുവപ്പ് പരവതാനിയിലൂടെ ക്ഷണിക്കപ്പെട്ട അതിഥികളോടൊപ്പം അശ്വിന്‍ സുരേഷ് ആനയിക്കപ്പെട്ടത് യു. എ. ഇ. യിലെ മലയാളികള്‍ക്ക് അഭിമാനമായി.
 

diff-painting-competition

സമ്മാനാര്‍ഹമായ ചിത്രം

 
കണ്ണൂര്‍ ജില്ല പ്രവാസി കൂട്ടായ്മയായ “വെയ്ക്കിന്റെ” ജോയന്റ് സെക്രട്ടറി കെ. പി. സുരേഷ് കുമാറിന്റെയും അനിത സുരേഷിന്റെയും മകനാണ് അശ്വിന്‍ സുരേഷ്. യു. എ. ഇ. യിലെ വിവിധ മത്സരങ്ങളില്‍ ഈ ബാലന്‍ ഇതിനു മുന്‍പ് പുരസ്കാരത്തിന് അര്‍ഹനായിട്ടുണ്ട്.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്‍‍
 
 

Labels: ,

  - ജെ. എസ്.    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ചിത്രം വളരെ നന്നായിട്ടുണ്ട് ! മറുനാട്ടില്‍ ചെന്ന് പുരസ്‌കാരം നേടിയ ഈ കുട്ടി , സ്വധേശതിനെ വളരയേറെ അഭിമാനപ്പെടുത്തി എന്നുള്ള വിഷയം ആശ്വാസം നല്‍കുന്നു ! അഭിനന്ദനങള്‍ !

December 23, 2009 9:51 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



16 December 2009
അബ്ദുള്‍ റഹിമാന്‍ അറബിക്കഥയില്‍
pm-abdul-rahimaneപത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാന്‍, എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ പങ്കു വെയ്ക്കുന്നു. യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേഷണം നടത്തുന്നത്. ഡിസംബര്‍ 16 ബുധനാഴ്ച രാത്രി 10 മണിക്ക് ഈ അഭിമുഖം കാണാം. പിന്നീട് വ്യാഴാഴ്ച രാവിലെ 9 മണിക്കും, ഞായറാഴ്ച ഉച്ചക്ക് 2 മണിക്കും അറബിക്കഥ യുടെ പുനഃ സംപ്രേഷണവും ഉണ്ടായിരിക്കും.
 

abdul-rahiman

“ചിങ്ങത്തില്‍ പെയ്ത മഴയില്‍” - മദ്യ ദുരന്തത്തിനെതിരെ അബുദാബി ശക്തി തിയേറ്റേഴ്‌സ് അവതരിപ്പിച്ച ലഖു നാടകം

 
അബുദാബിയിലെ സാംസ്കാരിക രംഗത്ത് സജീവമായി നില്‍ക്കുന്ന ഇദ്ദേഹം നാടക പ്രവര്‍ത്തകന്‍, നടന്‍, സംവിധായകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനാണ്.
 

pm-abdul-rahiman-narayanan-veliyancode
മികച്ച സൈബര്‍ ജേണലിസ്റ്റിനുള്ള പുരസ്ക്കാരം e പത്രം കറസ്പോണ്ടന്റ് പി.എം. അബ്ദുല്‍ റഹിമാന്‍, നാരായണന്‍ വെളിയന്‍‌കോടില്‍ നിന്നും ഏറ്റു വാങ്ങുന്നു

 
e പത്ര ത്തിലെ പ്രവര്‍ത്ത നങ്ങളെ മുന്‍ നിറുത്തി, ദുബായ് വായനാക്കൂട്ടം ഏര്‍പ്പെടുത്തിയ സഹൃദയ പുരസ്കാര ങ്ങളില്‍, മികച്ച സൈബര്‍ ജേര്‍ണ്ണലി സ്റ്റിനുള്ള ഈ വര്‍ഷത്തെ സഹൃദയ പുരസ്കാര ജേതാവ് കൂടിയാണ്.
 

abdul-rahiman


 
കലാ സാംസ്കാരിക രംഗങ്ങളിലെ സംഭാവനകളെ മുന്‍ നിറുത്തി പ്രാദേശിക കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ആദരിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാനെ ക്കുറിച്ച് കൂടുതല്‍ ഇവിടെ വായിക്കുക.

Labels:

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

അഭിനന്ദനങ്ങള്‍ ..പ്രിയ സുഹ്രുത്തേ..........ഇനിയും ഒരു പാടു ഉയരങ്ങളില്‍ എത്തട്ടേ എന്നാശംസിക്കുന്നു

December 19, 2009 7:38 PM  

abhivaadyangal..iniyum uyarangalilekku...

December 23, 2009 8:54 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



15 December 2009
പ്രവാസി അസോസിയേഷന്‍ ഒഫ് അങ്കമാലി വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ബഹ്റൈനിലെ അങ്കമാലി, നെടുമ്പാശ്ശേരി നിവാസികളുടെ കൂട്ടായ്മയായ പ്രവാസി അസോസിയേഷന്‍ ഒഫ് അങ്കമാലി 26 സ്കൂളുകളില്‍ നിന്നും തിരഞ്ഞെടുത്ത 57 വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നു. 5000 രൂപയുടെ സഹായമാണ് ഓരോ കുട്ടിക്കും നല്‍കുക. സംഘടനയുടെ പ്രവര്‍ത്തനം നാട്ടിലേക്കും വ്യാപിക്കുന്നതിന്‍റെ ഭാഗമായി ട്രസ്റ്റ് രൂപീകരിക്കുമെന്നും ട്രസ്റ്റിന്‍റെ ഉദ്ഘാടനം ഈ മാസം 20ന് മന്ത്രി ജോസ് തെറ്റയില്‍ നിര്‍വ്വഹിക്കുമെന്നും ഭാരവാഹികള്‍ അറയിച്ചു. ബഹ്റൈനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ് റൂം
റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം പ്രസ് റൂമിന്‍റെ ഉദ്ഘാടനം ടി.എന്‍ പ്രതാപന്‍ എം.എല്‍.എ നിര്‍വഹിച്ചു. സുധീര പത്രപ്രവര്‍ത്തനം സമൂഹത്തിന്‍റെ സംരക്ഷണ കവചമാണെന്നും പ്രവാസ ലോകത്ത് മലയാള മാധ്യമങ്ങള്‍ സജീവമാണെന്ന അറിവ് ഒരു ജനപ്രതിനിധിയെന്ന നിലയില്‍ ഏറെ ആഹ്ലാദവും ആശ്വാസവും പകരുന്നതായി അദ്ദേഹം പറഞ്ഞു. കെ.യു ഇഖ്ബാല്‍ അധ്യക്ഷത വഹിച്ചു. അഷ്റഫ് വേങ്ങാട്ട്, നാസര്‍ കാരന്തൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മാര്‍ത്തോമാ ദേവാലയത്തിന്‍റെ കൂദാശ കര്‍മം
അലൈന്‍ മാര്‍ത്തോമാ ദേവാലയത്തിന്‍റെ കൂദാശ കര്‍മം നടത്തി. സഭാ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത, ഡോ. ഐസക് മാര്‍ ഫീലികസ്നോസ് തിരുമേനി എന്നിവരുടെ സാനിധ്യത്തിലായിരുന്നു ചടങ്ങ്. തുടര്‍ന്ന് നടന്ന പൊതു സമ്മേളനത്തില്‍ യു.എ.ഇ ഭരണാധികാരിയുടെ ഉപദേഷ്ടാവ് അലി അല്‍ ഹാഷ്മി മുഖ്യാതിഥി ആയിരുന്നു. എം.എ യൂസഫലി, ഉമ്മന്‍ വര്‍ഗീസ്, വികാരി കെ.സി വര്‍ഗീസ്, ഫിലിപ്പ് വര്‍ക്കി തുടങ്ങിയവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെസഫിന്‍റെ കുടുംബ സംഗമം ഈ മാസം 25 ന്
യു.എ.ഇയിലെ കാസര്‍ക്കോട് ജില്ലക്കാരുടെ കൂട്ടായ്മയായ കെസഫിന്‍റെ കുടുംബ സംഗമം ഈ മാസം 25 ന് നടക്കും. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4947 833 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



എസ്.വൈ.എസ് ദുബായ് കമ്മിറ്റി സഹായി റിലീഫ്
കോഴിക്കോട് ജില്ലാ എസ്.വൈ.എസ് ദുബായ് കമ്മിറ്റി സഹായി റിലീഫ് സെല്ലിന് രൂപം നല്‍കി. പ്രസിഡന്‍റ് അബ്ദുല്‍ റഊഫ് ബാഖവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജനറല്‍ സെക്രട്ടറി അബ്ദുല്‍സലാ സഖാഫി വെള്ളലശേരി ഉദ്ഘാടനം ചെയ്തു. ജമാല്‍ ഹാജി ചങ്ങരോത്ത് ആദ്യ ഫണ്ട് സയ്യിദ് പൂക്കോയ തങ്ങള്‍ കൊളത്തറക്ക് കൈമാറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ യില്‍ വ്യാഴാഴ്ച്ച അവധിയില്ല
ഹിജ്റ വര്‍ഷാരംഭം 18 ന് വെള്ളിയാഴ്ച ആയതിനാല്‍ യു.എ.ഇയിലെ പൊതുമേഖലയ്ക്ക് വ്യാഴാഴ്ച അവധി ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. വാരാന്ത്യ അവധികള്‍ക്ക് ശേഷം ഞായറാഴ്ച പതിവ് പോലെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കും
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജിദ്ദയിലെ പ്രളയം ; ഇന്ത്യാക്കാരുടെ കണക്കില്ല
ജിദ്ദയില്‍ പ്രളയത്തില്‍പ്പെട്ട് മലയാളികള്‍ ഉള്‍പ്പടെയുള്ള നിരവധി ഇന്ത്യക്കാര്‍ ദുരിതം അനുഭവിച്ചിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെടാത്തതിനെതിരെ പരാതി ശക്തമാകുന്നു.

മൂന്നാഴ്ച ആയിട്ടും ദുരന്തത്തില്‍പ്പെട്ട ഇന്ത്യക്കാരുടെ ഏകദേശ കണക്കു പോലും ഇന്ത്യന്‍ നയതന്ത്ര കാര്യാലയത്തിന്‍റെ കയ്യിലില്ല.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ യില്‍ ഇനി മുതല്‍ ഗ്യാലന്‍ ഇല്ല; ലിറ്റര്‍
യു.എ.ഇയിലെ പെട്രോള്‍ പമ്പുകളില്‍ ഇതുവരെ പ്രാചരത്തിലുണ്ടായിരുന്ന ഗാലന്‍ രീതി മാറുന്നു. ഇനി മുതല്‍ ലിറ്ററിലായിരിക്കും പെട്രോളിയം ഉത്പന്നങ്ങള്‍ വിതരണം ചെയ്യുക.

2010 ജനുവരി ഒന്ന് മുതലാണ് യു.എ.ഇയിലെ പെട്രോള്‍ പമ്പുകളിലെ അളവു രീതി മാറുന്നത്. ഇതുവരെ പ്രചാരത്തിലുണ്ടായിരുന്ന ഗാലനില്‍ നിന്ന് ലിറ്ററിലേക്കാണ് മാറ്റം. സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍റ് മെട്രോളജി വകുപ്പ് മേധാവി മുഹമ്മദ് സാലിഹ് ബദ് രി അറിയിച്ചതാണിത്. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും ഈ നിയമം ബാധകമായിരിക്കും.
ഇതോടനുബന്ധിച്ച് പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വിലയില്‍ മാറ്റം വരുത്താന്‍ ഉദ്ദേശമില്ലെന്നും ബദ് രി പറഞ്ഞു. ഏകദേശം നാലര ലിറ്ററാണ് ഒരു ഇംപീരിയല്‍ ഗ്യാലണ്‍.

ജനുവരി ഒന്ന് മുതല്‍ ലിറ്ററിലേക്ക് മാറാന്‍ തുടങ്ങി നാല് മാസം കൊണ്ട് മാറ്റം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
അന്തര്‍ദേശീയ തലത്തില്‍ പ്രചാരമുള്ളത് ലിറ്ററാണെന്നും അതിലേക്ക് മാറുന്നത് അളവില്‍ വരാവുന്ന തെറ്റ് പരമാവധി കുറയ്ക്കാന്‍ സഹായകരമാകുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു. അന്തര്‍ദേശീയ അളവുകള്‍ ഉപയോഗിക്കണമെന്ന് 2006 ലെ കാബിനറ്റ് തീരുമാനത്തിന്‍റെ ഭാഗമായാണ് അടുത്ത വര്‍ഷാരംഭം മുതലുള്ള ഈ മാറ്റം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



14 December 2009
കേരളാ സോഷ്യല്‍ സെന്ററില്‍ നാടകോത്സവം
KSC-natakolsavam-logoഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല ഉയര്‍ന്നു. യു. എ. ഇ യിലെ കലാസ്വാ ദകര്‍ക്ക് വീണ്ടും ആ പഴയ നാടകാനുഭവങ്ങള്‍ അയവിറക്കാന്‍ അവസര മൊരുക്കി കഴിഞ്ഞ വര്‍ഷം മുതലാണ് മികച്ച സൃഷ്ടികള്‍ മാറ്റുരക്കുന്ന നാടകോത്സവം കെ. എസ്‌. സി യില്‍ പുനരാരംഭിച്ചത്.
 
ഉല്‍ഘാടന ദിനമായ ഇന്ന് വിശിഷ്ട വ്യക്തിത്വങ്ങളുടെ സാന്നിധ്യത്താല്‍ സമ്പന്നമായ സദസ്സില്‍ പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്റര്‍, നാടക പ്രവര്‍ത്തകയും നടിയുമായ സന്ധ്യാ രാജേന്ദ്രന്‍, നാടക പ്രവര്‍ത്തകന്‍ പപ്പ മുറിയാത്തോട്, മാധ്യമ പ്രവര്‍ത്തകനും കവിയുമായ കുഴൂര്‍ വിത്സന്‍, അഹല്യാ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി എന്നിവര്‍ സന്നിഹിതരായിരുന്നു.
 

ksc-drama-festival


 
വിവിധ മേഖലകളില്‍ നിന്നും ലഭിച്ച പ്രോത്സാഹനവും ജന സമ്മതിയും കണക്കി ലെടുത്ത് ഇപ്രാവശ്യം വിപുലമായ രീതിയിലാണ് ഉത്സവം ഒരുക്കിട്ടുള്ളത് എന്ന് കഴിഞ്ഞ ദിവസം സെന്ററില്‍ വിളിച്ചു ചേര്‍ത്തിരുന്ന വാര്‍ത്താ സമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.
 

ksc-drama-festival


 
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി എത്തുന്ന പരിപാടിയുടെ ബ്രോഷര്‍ പ്രകാശനം കെ.എസ്‌.സി പ്രസിഡന്ട് കെ. ബി. മുരളി, അഹല്യ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പിക്ക് നല്‍കി നിര്‍വഹിച്ചു.
 
വിവിധ എമിറേറ്റുകളില്‍ നിന്നുമായി ലഭിച്ച പത്ത് നാടകങ്ങളില്‍ നിന്നും അവതരണ യോഗ്യമായി തെരഞ്ഞെടുത്ത ഏഴു നാടകങ്ങളാണ് രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന ഈ നാടകോ ത്സവത്തില്‍ അരങ്ങിലെ ത്തുന്നത്.
 
ഉദ്ഘാടന ദിവസമായ ഇന്ന് (ഡിസംബര്‍ 14 തിങ്കള്‍) വി. ആര്‍. സുരേന്ദ്രന്‍ രചിച്ച് വക്കം ഷക്കീര്‍ സംവിധാനം ചെയ്ത്‌ അല്ബോഷിയാ അവതരിപ്പിക്കുന്ന 'പ്രവാസി' എന്ന നാടകത്തോടെ നാടകോത്സവത്തിന് ആരംഭം കുറിച്ചു.
 
മറ്റു നാടകങ്ങള്‍ ഇപ്രകാരമാണ്:
 
ഡിസം. 17 (വ്യാഴം) - സാജിദ് കൊടിഞ്ഞി രചനയും സംവിധാനവും ചെയ്ത അലൈന്‍ നാടകക്കൂട്ടം ഒരുക്കുന്ന 'ഭൂമി മരുഭൂമി'
 
ഡിസം. 18 (വെള്ളി) - സുവീരന്‍ രചനയും സംവിധാനവും ചെയ്ത തിയ്യേറ്റര്‍ ദുബായ് ഒരുക്കുന്ന 'യെര്‍മ'
 
ഡിസം. 19 (ശനി) - എന്‍. പ്രഭാകരന്‍ രചനയും സ്റ്റാന്‍ലി സംവിധാനവും ചെയ്ത അബുദാബി ശക്തി തിയ്യറ്റെഴ്സിന്റെ 'പുലി ജന്മം'
 
ഡിസം. 21 (തിങ്കള്‍) - സി. എസ്‌. മുരളീ ബാബു രചനയും വിനോദ് പട്ടുവം സംവിധാനവും ചെയ്ത കല അബുദാബിയുടെ 'കൃഷ്ണനാട്ടം'
 
ഡിസം. 23 (ബുധന്‍) - സതീഷ്‌ കെ. സതീഷ്‌ രചനയും സംവിധാനവും നിര്‍വഹിച്ച് അബുദാബി നാടക സൌഹൃദം ഒരുക്കുന്ന 'അവള്‍'
 
ഡിസം. 25 (വെള്ളി) - കഴിമ്പ്രം വിജയന്‍ രചിച്ച് സലിം ചേറ്റുവ സംവിധാനം ചെയ്ത സംസ്കാര ദുബായ് ഒരുക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം'
 
മികച്ച നാടകത്തിനു ഒന്നും രണ്ടും സമ്മാനങ്ങള്‍ കൂടാതെ സംവിധായകന്‍, നടന്‍, സഹ നടന്‍, നടി, സഹ നടി, ബാല താരം, പശ്ചാത്തല സംഗീതം, ഗായകന്‍, ഗായിക, എന്നിവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കും. ഡിസം. 26 ശനിയാഴ്ച നടക്കുന്ന സമാപന സമ്മേളനത്തില്‍ വിധി പ്രഖ്യാപനവും വിജയികള്‍ക്കുള്ള സമ്മാന വിതരണവും നടക്കും.
 
വളരെ നീണ്ട കാലത്തിനു ശേഷം, ഇതു പോലൊരു സംരംഭത്തിന് മുന്നിട്ടിറങ്ങിയ കേരളാ സോഷ്യല്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകരാന്‍ പിന്നണിയില്‍ നില്‍ക്കാന്‍ സാധിച്ചതില്‍ അഭിമാനം ഉണ്ടെന്ന്‍ അഹല്യാ ജന. മാനേജര്‍ തമ്പി പറഞ്ഞു.
 
കേരളത്തിലെ പ്രമുഖരായ നാടക പ്രവര്‍ത്തകര്‍ വിധി കര്‍ത്താക്കളായി എത്തുന്നു എന്നതും ഒരു സവിശേഷതയാണ്. 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെച്ചിരുന്ന നാടക മത്സരങ്ങള്‍ വീണ്ടും ആരംഭിച്ച് അബുദാബിയിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങളുടെ ചരിത്രത്തില്‍ ഒരു നാഴിക ക്കല്ലായി മാറുകയാണ് കേരളാ സോഷ്യല്‍ സെന്റര്‍. ജന. സിക്രട്ടറി ലായിനാ മുഹമ്മദ്‌, കലാ വിഭാഗം സിക്രട്ടറി ടി. എം. സലിം, സാഹിത്യ വിഭാഗം സിക്രട്ടറി മാമ്മന്‍ കെ. രാജന്‍, ഇവന്റ് കോഡിനേറ്റര്‍ മധു പറവൂര്‍ എന്നിവരും സന്നിഹി തരായിരുന്നു. കലാ വിഭാഗം സിക്രട്ടറി സിയാദ് കൊടുങ്ങല്ലൂര്‍ നന്ദി പറഞ്ഞു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

2അഭിപ്രായങ്ങള്‍ (+/-)
Links to this post

2 Comments:

നാടകങ്ങളുടെ സമയക്രമങ്ങളെ കുറിച്ച് അറിയിക്കാമോ?

December 15, 2009 2:43 PM  

pravaasikalude nadakaaswaadana nilavaaram uyarthaanum , nadaka kalaapravarthakare onnippikkaanum munkaiyedutha kerala social centrenu abinandanagal...iniyum ithram pravarthanagal undakatte ...

December 15, 2009 2:51 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ ഉള്‍പ്പടെയുള്ള മരുഭൂമികളില്‍ ഇടിവെട്ട് മഴ
യു.എ.ഇയിലെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്തു. സീസണിലെ ഏറ്റവും കൂടിയ മഴയാണ് ഇന്നle ലഭിച്ചത്.

യു.എ.ഇയിലെ അലൈന്‍, അബുദാബി, ദുബായ് എന്നിവിടങ്ങളിലെല്ലാം ഇടിയോട് കൂടിയ കനത്ത മഴയാണ് ലഭിച്ചത്. അലൈനിലെ അല്‍ ഫുഅയില്‍ 60 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. ജബല്‍ ഹഫീത്തില്‍ 24.4 മില്ലീ മീറ്ററും അലൈന്‍ വിമാനത്താവളത്തില്‍ 20 മില്ലീമീറ്ററും ഷാര്‍ജയില്‍ 22 മില്ലീ മീറ്ററും മഴ പെയ്തതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അബുദാബിയില്‍ 33.1 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി.
കനത്ത മഴയില്‍ പലയിടത്തും വെള്ളക്കെട്ടുകള്‍ രൂപം കൊണ്ടു. ഈ സീസണിലെ ഏറ്റവും കൂടിയ മഴയാണ് യു.എ.ഇയില്‍ ലഭിച്ചത്.

കനത്ത മഴയില്‍ ദൂരക്കാഴ്ച മങ്ങിയതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ബുധിമുട്ടി. പലയിടത്തും ദൂരക്കാഴ്ച 50 മീറ്റര്‍ വരെയായി ചുരുങ്ങിയിരുന്നു. ചില വാഹനാപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

സ്കൂളുകളിലും ഓഫീസുകളിലും ഹാജര്‍ നിലയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയെ തുടര്‍ന്ന് താപനില ഗണ്യമായി താഴ്ന്നു. പലയിടത്തും 15 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില താഴ്ന്നത്.
വരും ദിവസങ്ങളിലും ഇടിയോടു കൂടിയ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്നും കടലില്‍ പോകുന്നവര്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലില്‍ നീന്താന്‍ ഇറങ്ങരുതെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


ബഹ്റൈനില്‍ ഇടിമിന്നലോടുകൂടിയ മഴ തുടരുന്നു. കഴി‍ഞ്ഞ ദിവസങ്ങളില്‍ പെയ്ത മഴയില്‍ ജനജീവിതം ദുഃസഹമായി. കഴിഞ്ഞ ദിവസം ഒരു രാജസ്ഥാന്‍ സ്വദേശി ജോലിസ്ഥലത്തുണ്ടായ ഇടിമിന്നലേറ്റ് മരിച്ചു. ഇടിമിന്നലിനെതിരേ പൊതുജനം മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. റോഡില്‍ വെള്ളം കെട്ടികിടന്നത് അപകടങ്ങള്‍ക്ക് കാരണമായി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



13 December 2009
സദസ്യരാണ് താരം - അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ നര്‍മ്മ സംഗമം
narrmma-vediദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു. എ. ഇ. ചാപ്റ്ററിന്റെ സാമൂഹ്യ പ്രതിബദ്ധതാ ബോധവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി ഡിസംബര്‍ മൂന്നാം വാരം ഒരു സമ്പൂര്‍ണ നര്‍മ്മ സംഗമം അരങ്ങേറും. വിദ്വേഷവും, വഴക്കും, വക്കാണവും ഇല്ലാത്ത സ്നേഹ സുരഭില സുന്ദര സാന്ദ്രമായ കുടുംബാ ന്തരീക്ഷം ആണ് നമുക്ക് അത്യന്താ പേക്ഷിതം ആയിട്ടുള്ളത്.
 
എല്ലാ പിരിമു റുക്കങ്ങളും, ഒഴിവാക്കാനുള്ള ഈ തിരിച്ചറിവാണ് ഈദൃശ സ്ത്രീധന വിരുദ്ധ നര്‍മ്മ സായാഹ്നം “സദസ്യരാണ് താരം” എന്ന ശീര്‍ഷകത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശിയുടെ നേതൃത്വത്തിലാണ് സംഗമം.
 
താരമാകാനും, പങ്കെടുക്കാനും താല്പര്യമുള്ള സഹൃദയര്‍ എത്രയും വേഗം നാട്ടിലും മറു നാടുകളിലും ഈ ദൃശ്യാവി ഷ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇദ്ദേഹവുമായി 050 9209802 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വിശ്വകലാ സാംസ്കാരിക വേദിയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിശ്വരാഗലയം
ബഹ്റിനിലെ വിശ്വകലാ സാംസ്കാരിക വേദിയുടെ ആറാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിശ്വരാഗലയം എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചു. ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ എബ്രാഹാം ജോണ്‍ ഉദ്ഘാടനം ചെയ്തു.

സതീഷ് മുതലയിന്‍ അധ്യക്ഷത വഹിച്ചു. കെ.പി ചന്ദ്രന്‍, പി. ഉണ്ണികൃഷ്ണന്‍, പി.വി മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹ്റിനിലെ കൊല്ലം ജില്ലാ അസോസിയേഷന്‍ അംഗത്വ വിതരണം
ബഹ്റിനിലെ കൊല്ലം ജില്ലാ അസോസിയേഷന്‍ അംഗത്വ വിതരണം ആരംഭിച്ചു. ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടന്ന പൊതുയോഗത്തില്‍ സംഘടനാ പ്രസിഡന്‍റ് ജി.കെ നായര്‍ 100 പേര്‍ക്ക് അംഗത്വം നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. ജനുവരി 14 ന് സംഘടനയുടെ ഉദ്ഘാടനം നടക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മുഹറഖില്‍ ജനവാസ കേന്ദ്രത്തില്‍ കുടുംബങ്ങളില്ലാതെ താമസിക്കുന്നതിന് വിലക്ക്
ബഹ്റിനിലെ മുഹറഖില്‍ ജനവാസ കേന്ദ്രത്തില്‍ കുടുംബങ്ങളില്ലാതെ താമസിക്കുന്നതിന് വിലക്ക് വരുന്നു. വിദേശികളായ ബാച്ചിലര്‍ തൊഴിലാളികള്‍ക്ക് ഈ മേഖലയില്‍ അക്കമഡേഷന്‍ പെര്‍മിറ്റ് നല്‍കുകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ജനവാസ കേന്ദ്രങ്ങളില്‍ ബാച്ചിലര്‍മാരുടെ താമസത്തിന് വിലക്ക് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് നിയമം പാര്‍ലമെന്‍റില്‍ സമര്‍പ്പിച്ചിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഫെറ്റെ പ്രദര്‍ശനം ജനുവരി 7,8 തീയതികളില്‍
ജിദ്ദയിലെ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂളിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഫെറ്റെ പ്രദര്‍ശനം ജനുവരി 7,8 തീയതികളില്‍ നടക്കും.

ബോയ്സ് സ്കൂള്‍ അങ്കണത്തില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ വിമാനക്കമ്പനികള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മെഡിക്കല്‍ സെന്‍ററുകള്‍, വസ്ത്രക്കമ്പനികള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ ഉണ്ടായിരിക്കും.

പ്രദര്‍ശനത്തിലൂടെ ലഭിക്കുന്ന വരുമാനം പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിനായി ഉപയോഗിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒമാനിലും യു.എ.ഇയിലും മഴ മഴ മഴ
മസ്ക്കറ്റിന്‍റെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മുതല്‍ മഴ തുടരുകയാണ്. കനത്ത മഴയില്‍ പ്രധാന റോഡുകളില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഇന്നും കനത്ത മഴ പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ദാര്‍ സെയ്ത്ത്, ദാര്‍ സെയ്ത്ത്, വാദികബീര്‍ എന്നിവിടങ്ങളിലെ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. യു.എ.ഇ യിലും മഴ തുടരുകയാണ്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒമാനില്‍ അയ്യപ്പവിളക്ക്
ഒമാനിലെ ദാര്‍ സെയ്ത്ത് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അയ്യപ്പ വിളക്ക് നടന്നു. പൂജകള്‍ക്ക് ശബരിമല മുന്‍ മേല്‍ ശാന്തി പെരിക്കമന ശങ്കരനാരായണ നമ്പൂതിരി കാര്‍മികത്വം വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



12 December 2009
ജിദ്ദയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍
ജിദ്ദയിലെ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരുടെ പ്രശ്നങ്ങള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍ പെടുത്തുമെന്ന് കെ.പി.സി.സി സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം. പ്രശ്നത്തില്‍ അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തരല മുഖ്യ മന്ത്രിക്ക് കത്തയച്ചതായി ജോസി സെബാസ്റ്റ്യന്‍ അറിയി്ചചു.

പ്രളയത്തില്‍ ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്നത് മലയാളികളായിട്ടും കേരളാ സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹ്റൈനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രെട്ടേണിറ്റിയുടെ ഭാരവാഹികള്‍
ബഹ്റൈനിലെ എറണാകുളം ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രെട്ടേണിറ്റിയുടെ 2009-2010 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികള്‍ ചുമതലയേറ്റു. അദിലിയ പാലസ് ഇന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങി ഡൊമിനിക് പ്രസന്‍റേഷന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

നാട്ടിലും ബഹ്റൈനിലും ഉള്ള എറണാകുളത്തുകാര്‍ക്ക് സഹായം എത്തിക്കുന്നതിന് എറണാകുളത്ത് ഹെല്‍പ് ഡെസ്ക് സ്ഥാപിക്കാനും മാധ്യമ, സാഹിത്യ പുരസ്കാരങ്ങള്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ബഹ്റൈനില്‍ ഇന്തോ-അറബ് സംഗീതോത്സവം
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ സ്മരണയ്ക്കായി ബഹ്റൈനില്‍ നടത്തുന്ന ഇന്തോ-അറബ് സംഗീതോത്സവം നടത്തുന്നു.

ഒരു ദിവസം നീണ്ടുനില്‍ക്കുന്ന സംഗീത പരിപാടിയില്‍ പിന്നണി ഗായകന്‍ ഉണ്ണി മേനോന്‍, യുവഗായിക രൂപ, കൂടാതെ ബഹ്റൈനിലെ 100 ഓളം ശാസ്ത്രീയ സംഗീത വിദ്യാര്‍ത്ഥികളും പങ്കെടുക്കും. ഇന്നു രാവിലെ ഇന്ത്യന്‍ സ്കൂളില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഘാടകര്‍ ഇക്കാര്യം അറിയിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ യില്‍ മഴ
യു.എ.ഇയില്‍ ഇന്നലെ മഴ പെയ്തു. ഇന്നലെ രാവിലെ മുതല്‍ തുടക്കത്തില്‍ 0.2 മില്ലിമീറ്റര്‍ മഴയാണ് പെയ്തത്. നാളെ വൈകിട്ടുവരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.
..................................
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് മനുഷ്യാവകാശങ്ങളുടെ അവബോധം വളര്‍ത്തുന്നു
മനുഷ്യാവകാശങ്ങളുടെ അവബോധം വളര്‍ത്താനായി ദുബായ് സര്‍ക്കാര്‍ അടുത്ത വര്‍ഷം പ്രത്യേക കേന്ദ്രം തുടങ്ങും. ഇന്നലെ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനാഘോഷ വേളയില്‍ ദുബായ് പൊലീസിന്‍റെ മനുഷ്യക്കടത്ത് തടയുന്നതിനുള്ള വിഭാഗത്തിന്‍റെ മേധാവി ഡോക്ടര്‍ സുല്‍ത്താന്‍ അല്‍ ജമാല്‍ ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്വദേശികള്‍ക്കും രാജ്യത്തുള്ള വിദേശികള്‍ക്കും മനുഷ്യാവകാശത്തെക്കുറിച്ച് കൂടുതല്‍ അറിയാനുള്ള കേന്ദ്രമായിരിക്കും ദുബായ് ഹ്യൂമന്‍ റൈറ്റ്സ് വില്ലെജ് എന്ന് അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷേഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. ഇന്നലെ രാവിലെയാണ് അദേഹം മരിച്ചതെന്ന് അമീറി കോടതി അറിയിച്ചു.
റാസല്‍ ഖൈമ രാജകുടുംബാംഗവൂം മുന്‍ കിരീടാവകാശിയുമായിരുന്ന ഷേഖ് സുല്‍ത്താന്‍ ബിന്‍ സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. ഇന്നലെ രാവിലെയാണ് അദേഹം മരിച്ചതെന്ന് അമീറി കോടതി അറിയിച്ചു.

ഇന്നലെ മുതല്‍ ഏഴ് ദിവസത്തേക്ക് റാസല്‍ ഖൈമ എമിറേറ്റില്‍ ദുഖാചരണമായിരിക്കും. സര്‍ക്കാര്‍ സ്ഥാപനങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും മൂന്ന് ദിവസത്തേക്ക് അടച്ചിടും. സംസ്ക്കാരം ഇന്നലെ നടന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



11 December 2009
ക്യൂമാസ് ഖത്തര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
deepa-gopalan-wadhwaഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
 
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു.
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശ്രീദേവി സ്മാരക യുവജനോത്സവം
abudhabi-malayalalee-samajamഅബുദാബി : 2009ലെ യു.എ.ഇ. ഓപ്പണ്‍ ആര്‍ട്ട്സ് ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ പതിനേഴ് മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സണ്‍‌റൈസ് സ്ക്കൂളിന് റോളിംഗ് ട്രോഫി
sunrise-school-winnersഅബുദാബി ഇന്ത്യന്‍ സ്ക്കൂള്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍ക്കരണ ചോദ്യോത്തരിയില്‍ അബുദാബി സണ്‍‌റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഒന്നാം സ്ഥാനവും റോളിംഗ് ട്രോഫിയും നേടി. മനീഷ് രവീന്ദ്രന്‍ പിള്ളൈ (പന്ത്രണ്ടാം ക്ലാസ്സ്), സീന മറിയം സക്കറിയ (പതിനൊന്ന്), മുഗ്ദ്ധ സുനില്‍ പോളിമേറ (പതിനൊന്ന്) എന്നിവരടങ്ങിയ ടീം ആണ് ചോദ്യോത്തരിയില്‍ വിജയിച്ചത്.
 

sunrise-english-private-school-quiz-winners

 
ഇത് മൂന്നാം തവണയാണ് സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഈ മത്സരത്തില്‍ വിജയികളാകുന്നത് എന്ന് പ്രിന്‍സിപ്പല്‍ സി. ഇന്‍‌ബനാതന്‍ അറിയിച്ചു.
 



Sunrise English Private School bags the first prize and a rolling trophy for the third time in the Inter-school Environment Awareness Quiz conducted by the Abudhabi Indian School.



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഒരുമയുടെ രക്തദാന ക്യാമ്പ്
urlഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പ് ഡിസംബര്‍ 11 വെള്ളിയാഴ്ച കാലത്ത് 11 മണി മുതല്‍ ദുബായ് അല്‍‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ - 050 4580757, ആരിഫ് - 050 6573413.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാസ്റ്റര്‍ ഹാന്‍സണ്‍ എ. തോമസ് അബുദാബിയില്‍
pastor-hansonഅബുദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ സംഘടിപ്പിക്കുന്ന സുവിശേഷ യോഗത്തില്‍ 'പാപവും പരിണിത ഫലങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി പാസ്റ്റര്‍ ഹാന്‍സണ്‍ എ. തോമസ് (ഐ. പി. സി. ശാലോം, ന്യൂഡല്‍ഹി) പ്രസംഗിക്കുന്നു. ഡിസംബര്‍ 11 വെള്ളിയാഴ്ച രാത്രി 8 മണിക്ക് അബുദാബി സെന്‍റ് ആന്‍ഡ്രൂസ് കമ്മ്യൂണിറ്റി സെന്‍ററില്‍ ഒരുക്കുന്ന പരിപാടിയില്‍ എം. സി. സി ക്വയര്‍ ഗ്രൂപ്പിന്റെ ഗാന ശുശ്രൂഷയും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി 050 411 66 53
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



10 December 2009
തണല്‍ കവിതാ സമാഹാരം

ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്‍ ജനുവരി ആദ്യവാരം
പ്രസിദ്ധീകരിക്കുന്ന ഗള്‍ഫ് മലയാള കവിതാ സമാഹാരത്തിലേക്ക് കവിതകള്‍ ക്ഷണിക്കുന്നു.

ഗള്‍ഫ്‌ മേഖലയിലെ പ്രത്യേകാല്‍ ബഹറിനിലുള്ള മുഴുവന്‍ കവികളുടേയും കവിതകള്‍ ഉള്‍പ്പെടുത്തുവാന്‍ താത്പര്യമുണ്ട്. കവിതയോടൊപ്പം എഴുതിയ ആളേക്കുറിച്ചുള്ള വിവരണവും ഫോട്ടോയും ടെലിഫോണ്‍ നമ്പരും ഒപ്പം ചേര്‍ത്തിരിക്കണം. മൌലിക സൃഷ്ടികള്‍ Thanal Bahrain, P. O. 32802, Kingdom of Bahrain എന്ന വിലാസത്തിലോ thanalbah@gmail.com എന്ന ഇ - മെയില്‍വിലാസത്തിലോ ഡിസംബര്‍ 20 നു മുന്‍പ്‌ ലഭിച്ചിരിക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബാജി ഓടംവേലിയുമായി ബന്ധപ്പെടുവാന്‍ താത്പര്യപ്പെടുന്നു. ടെലിഫോണ്‍ നമ്പര്‍ 39258308.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വര്‍ഗ്ഗീയതയ്ക്കും ഭീകരതയ്ക്കും ഇസ്ലാം എതിരാണെന്ന്
വര്‍ഗ്ഗീയതയ്ക്കും ഭീകരതയ്ക്കും ഇസ്ലാം എതിരാണെന്ന് കേരളാ മുസ്ലീം ജമാ അത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി പറഞ്ഞു. ജിദ്ദയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളാ മുസ്ലീം ജമാ അത്തിന്‍റെ ആദ്യത്തെ വിദേശ ഘടകം സൗദിയില്‍ രൂപീകരിച്ചതായി മൗലവി പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 117
ജിദ്ദയിലുണ്ടായ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 117 ആയി. പ്രളയത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമായ ഡ്രൈനേജ് സംവിധാനത്തിന്‍റെ അഭാവം ദുരത്തിന് കാരണമായതായി വിദഗ്ധര്‍ വിലയിരുത്തി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സര്‍ഗ്ഗ ചൈതന്യം തുടിക്കുന്ന കലാമേള
dala-youth-festivalയു. എ. ഇ. യിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവ ഹൃദയങ്ങളുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന് ഡിസംബര്‍ രണ്ടിന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരി തെളിഞ്ഞു. ഇളം തലമുറയുടെ സര്‍ഗ്ഗ സിദ്ധികള്‍ കണ്ടെത്തു ന്നതിനും പരിപോഷി പ്പിക്കുന്നതിനും യു. എ. ഇ. യിലെ വിദ്യാര്‍ത്ഥി കള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവ ജനോത്സവം, നടത്തിപ്പിലെ മികവും, വിധി നിര്‍ണ്ണയത്തിലെ നിഷ്‌പക്ഷതയും കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയി ട്ടുള്ളതാണ്.
 
50ല്‍ പരം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞുറോളം കുട്ടികള്‍ പങ്കെടുത്ത, രണ്ടു ദിവസം നീണ്ടു നിന്ന ഈ മേള കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമം തന്നെയാണ്. ദേശ ഭാഷാ അതിര്‍ വരമ്പുകള്‍ക്ക് അതീതമായി ഭാരതിയ സംസ്ക്കാരങ്ങളുടെ സമന്വയത്തിലൂടെ യുവ മനസ്സുകളെ കൂടുതല്‍ അടുപ്പിക്കാനും, ഐക്യവും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കാനും നില നിര്‍ത്താനും ഇത്തരത്തിലുള്ള സാംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയും എന്നുള്ള ഉറച്ച വിശ്വാസമാണ് ദലയ്ക്കുള്ളത്.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
നാട്ടില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഈ ഗള്‍ഫ് പരിത സ്ഥിതിയിലും, കലയും സംസ്കാരവും നെഞ്ചിലേറ്റി യുവ തലമുറയുടെ ശക്തമായ സാന്നിദ്ധ്യവും മത്സരവും സ്വന്തം നാടിനോടുള്ള പ്രതിബദ്ധത തന്നെയാണ് എടുത്ത് കാണിക്കുന്നത്. ഇന്ന് മനുഷ്യ മനസ്സുകളില്‍ നിന്നെല്ലാം പടിയിറങ്ങുന്ന സ്നേഹത്തിന്റെയും സൌഹാര്‍ദ്ദ ത്തിന്റെയും പരസ്‌പര വിശ്വാസ ത്തിന്റെയും പുതു നാമ്പുകള്‍ കിളിര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒത്തു ചേരലുകള്‍ക്ക് കഴിയും, കഴിയേണ്ട തായിട്ടുണ്ട്.
 
പുതിയ തലമുറയുടെ മനസ്സും പ്രതിഭയും തൊട്ടറിയുന്ന പ്രഗത്ഭരും പ്രശസ്തരും വിധി കര്‍ത്താക്കളായി എത്തുന്നതു കൊണ്ട് ഫല പ്രഖ്യാപനത്തില്‍ നൂറു ശതമാനം സുതാര്യത ഉറപ്പ് വരുത്തു ന്നതിന്നും പരാധികള്‍ ഇല്ലാതാ ക്കുന്നതിന്നും ദല നടത്തുന്ന യുവ ജനോത്സത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. ദല യുവ ജനോത്സ വത്തില്‍ കലാ തിലകവും കലാ പ്രതിഭയും ലഭിക്കുന്ന പ്രതിഭകള്‍ ഏറെ ആദരിക്ക പ്പെടുന്നതു കൊണ്ടു തന്നെ മത്സരവും വളരെ കടുത്തതാണ്.
 
സര്‍ഗ്ഗ ചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ദല ഒരുക്കിയ ഈ സുവര്‍ണ്ണാവസരം അവരുടെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതല്‍ കരുത്ത് നല്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സുകളില്‍ സ്നേഹവും സന്തോഷവും സൌഹാര്‍ദ്ദവും സഹകരണവും വളര്‍ത്താനും മനുഷ്യത്തവും മാനവികതയും ഊട്ടി ഉറപ്പിക്കാനും ഇത്തരത്തിലുള്ള സംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയെട്ടെയെന്ന് ആശംസിക്കുന്നു.
 
- നാരായണന്‍ വെളിയന്‍‌കോട്
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



09 December 2009
വര്‍ക്കല സത്യന്‍ 'അറബി ക്കഥ' യില്‍
varkala-sathyanപ്രമുഖ നാടക പ്രവര്‍ത്തകനും സംവിധായകനും, ചലച്ചിത്ര നടനും കൂടിയായ വര്‍ക്കല സത്യന്‍, വെള്ളിയാഴ്ച (ഡിസംബര്‍ 11) രാത്രി 10 മണിക്ക് എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കുന്നു.
 
യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്. രണ്ടു ഭാഗങ്ങളിലായി അവതരി പ്പിക്കുന്ന ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗം ഞായറാഴ്ച (ഡിസംബര്‍ 13) രാത്രി 10 മണിക്ക് കാണാം. കൂടാതെ ഇതേ ആഴ്ചയില്‍ (ശനിയാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉച്ചക്കു ശേഷം 2 മണിക്കും, തിങ്കളാഴ്ച രാവിലെ 9 മണിക്കും) ഈ രണ്ടു ഭാഗങ്ങളും പുനഃ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
 
കോഴിക്കോട് ആകാശ വാണിയിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച വര്‍ക്കല സത്യന്‍, എഴുപതുകളില്‍ പ്രവാസിയായി യു. എ. ഇ. യില്‍ എത്തി ച്ചേര്‍ന്നു. അബുദാബി റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകളില്‍ സീനിയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തു വന്നു. പിന്നീട് ദുബായ് ഏഷ്യാനെറ്റ് റേഡിയോ ടെക്നിക്കല്‍ അഡ്വൈ സറായിരുന്നു. ഇപ്പോള്‍ ഗള്‍ഫ് ന്യൂസ് റേഡിയോ എഫ്. എം. ചാനലിന്റെ സങ്കേതിക ഉപദേഷ്ടാവ് ആയി ജോലി ചെയ്യുന്നു. യു. എ. ഇ. യിലെ ആദ്യ കാല നാടക പ്രവര്‍ത്തകന്‍ കൂടിയായ വര്‍ക്കല സത്യന്‍, പ്രമുഖരായ സംവിധായകരുടെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള കലാകാരനാണ്.
 
ഇദ്ദേഹത്തിന്റെ വെബ്സൈറ്റ്
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ത്യന്‍ മീഡിയ ഫോറം സാംസ്കാരിക വിഭാഗം കവി കെ. സച്ചിദാനന്ദന്‍ ഉല്‍ഘാടനം ചെയ്തു
imf-culturalദുബായ് : ഇന്ത്യന്‍ ചരിത്രത്തെ രണ്ടായി മുറിച്ച ഡിസംബര്‍ ആറിന് ദുബായില്‍ വെച്ച് ഇത്തരത്തില്‍ ഒരു മാധ്യമ കൂട്ടായ്മയുടെ സാംസ്കാരിക വിഭാഗം ഉല്‍ഘാടനം ചെയ്യുന്നതിന് ഏറെ പ്രസക്തിയുണ്ട് എന്ന് യു.എ.ഇ.യിലെ മാധ്യമ പ്രവര്‍ത്തകരുടെ പൊതു വേദിയായ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ സാംസ്കാരിക വിഭാഗം ഉല്‍ഘാടനം ചെയ്തു കൊണ്ട് കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ ജന. സെക്രട്ടറിയായ കവി കെ സച്ചിദാനന്ദന്‍ പ്രസ്താവിച്ചു.
 
ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തോടെ ഇന്ത്യാ ചരിത്രം ബാബ്‌റി മസ്ജിദിനു മുന്‍പ്, പിന്‍പ് എന്നിങ്ങനെ രണ്ടായി വേര്‍ തിരിക്കപ്പെട്ടു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ ഇനിയും അത്തരം ഒരു സ്ഥിതി സംജാതമാകാതിരിക്കാന്‍ തക്കവണ്ണം ജാഗരൂകരായ പത്ര മാധ്യമങ്ങള്‍ ബാബ്‌റി മജിദ് സംഭവത്തോടെ ഇത്തരം ഒരു വിപത്ത് ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് സച്ചിദാനന്ദന്‍ വിരല്‍ ചൂണ്ടി.
 

imf-inauguration


 
ചെറുത്തു നില്‍പ്പുകളിലൂടെ പുരോഗമന ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പോലും മതേതരത്വം പോലുള്ള ആശയങ്ങള്‍ സമൂഹ ഭൂരിപക്ഷത്തിലേക്ക് എത്തിക്കുവാന്‍ തക്കവണ്ണമുള്ള ഒരു ഭാഷ രൂപപ്പെടുത്തുവാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.
 
ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത് മുന്‍‌കൂട്ടി കണ്ടു കൊണ്ടെന്നവണ്ണം കബീര്‍ എഴുതിയ കവിതയിലെ വരികള്‍ സച്ചിദാനന്ദന്‍ ചൊല്ലി കേള്‍പ്പിച്ചു.
 

indian-media-forum-sachidanandan

ഇന്ത്യന്‍ മീഡിയാ ഫോറം കവി സച്ചിദാനന്ദന് ഉപഹാരം നല്‍കുന്നു.

 
മനാഫ് എടവനക്കാട് എടുത്ത, യു.എ.ഇ. യിലെ തേക്കടി എന്ന് അറിയപ്പെടുന്ന ഖോര്‍ കല്‍ബ എന്ന പ്രദേശത്തിന്റെ ഫോട്ടോ, ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ വക ഉപഹാരമായി സച്ചിദാനന്ദന് സമ്മാനിച്ചു.
 

chandrakanth-viswanath albert-alex

 
ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്രഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ചന്ദ്ര കാന്ത് വിശ്വനാഥ്, ദുബായ് പ്രസ് ക്ലബ് ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ മാടമ്പാട്ട്, വൈസ് പ്രസിഡണ്ട് ആല്‍ബര്‍ട്ട് അലക്സ് എന്നിവര്‍ സംസാരിച്ചു.
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കി പ്രശാന്ത് മാമ്പുള്ളി
പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കി മുഴുവനായും യുഎഇയില്‍ ചിത്രീകരിക്കുന്ന സിനിമ വരുന്നു. ഭഗവാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയാണ് പേരിടാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരേ സമയം നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കായി പുതുമുഖങ്ങളെ അന്വേഷിക്കുന്നുണ്ട്.

താല്‍പര്യമുള്ളവര്‍ മാര്‍വല്‍ ഫിലിം@ ജിമെയില്‍. കോം എന്ന വിലാസത്തില്‍ ഫോട്ടോകള്‍ അയക്കണമെന്ന് നിര്‍മ്മാതാവ് നെല്‍സന്‍ മേക്കാട്ടുകുളം പറഞ്ഞു. 50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യിയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൂടുതല്‍ കാര്യക്ഷമതയുള്ള ഓണ്‍ലൈന്‍ സംവിധാനം ഖത്തറില്‍
തൊഴില്‍ നിയമം ലംഘിക്കുന്ന കമ്പനികളെ കണ്ടുപിടിക്കാന്‍ കൂടുതല്‍ കാര്യക്ഷമതയുള്ള ഓണ്‍ലൈന്‍ സംവിധാനം ഖത്തറില്‍ ഉടന്‍ നടപ്പിലാക്കും. അടുത്ത വര്‍ഷം ആദ്യം നിലവില്‍ വരുന്ന ഈ ഓണ്‍ലൈന്‍ സംവിധാനത്തില്‍ തൊഴില്‍ ഉടമകള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വിശദവിവരങ്ങള്‍ നല്‍കണം.

ജോലി സ്ഥലത്ത് തൊഴില്‍ നിയമ ലംഘനം നടക്കുന്നുണ്ടെങ്കില്‍ തൊഴിലാളികള്‍ക്ക് അത് പരാതിപ്പെടാനും ഈ സംവിധാനത്തില്‍ സൗകര്യം ഒരുക്കും. ഈ സംവിധാനം ഉപയോഗപ്പെടുത്തേണ്ടതിനെക്കുറിച്ചും പ്രയോജനത്തെക്കുറിച്ചും ഈ മാസം മുതല്‍ പ്രചാരണ പരിപാടികള്‍ തുടങ്ങാനും ഖത്തര്‍ തൊഴില്‍ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സാമ്പത്തിക മാന്ദ്യം ഖത്തറിനെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന്
ലോക വിപണിയെ തളര്‍ത്തിയ സാമ്പത്തിക മാന്ദ്യം ഖത്തറിനെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പറഞ്ഞു.

ഓയില്‍, ഗ്യാസ് മേഖലയിലെ പുതിയ പദ്ധതികള്‍ എല്ലാം മുറപോലെ തന്നെ നടക്കുന്നുണ്ട്. ഖത്തറിന്‍റെ പുരോഗതിക്കായി ആവിഷ്ക്കരിച്ച വന്‍ പുദ്ധതികളെല്ലാം സമയബന്ധിതമായി തന്നെ തീര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദോഹയില്‍ അന്താരാഷ്ട്ര പെട്രോളിയം കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മസ്ക്കറ്റില്‍ വെള്ളിയാഴ്ച അയ്യപ്പ വിളക്ക്
മസ്ക്കറ്റില്‍ വെള്ളിയാഴ്ച അയ്യപ്പ വിളക്ക് പൂജ നടത്തും. ദാര്‍ സെയ്ത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന പൂജയ്ക്ക് ശബരിമല മുന്‍ മേല്‍ശാന്തി പെരിക്കാമന ശങ്കരന്‍ നമ്പൂതിരി കാര്‍മികത്വം വഹിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഷാര്‍ജയില്‍ മഴ; യു.എ.ഇ യുടെ ചില ഭാഗങ്ങളിലും
യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മണല്‍ക്കാറ്റ് അനുഭവപ്പെട്ടു. ഷാര്‍ജ ഉള്പ്പടെയുള്ള സ്ഥലങ്ങളില്‍ മഴ പെയ്തു. പലയിടങ്ങളിലും താപനില 16 ഡിഗ്രിയായി കുറഞ്ഞു.

രാവിലെ മുതല്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പലയിടത്തും ദൂരക്കാഴ്ച 100 മീറ്റര്‍ വരെയായി ചുരുങ്ങി. ദൂരക്കാഴ്ച മങ്ങിയതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ബുധിമുട്ടി. ചിലയിടങ്ങളില്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മണല്‍ക്കാറ്റ് വന്നതോടെ രാജ്യത്തിന്‍റെ പലയിടത്തും താപനില താഴ്ന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പഴയ നീലത്താമര വിരിയിച്ച ആളെവിടെയാണ് ?
നീലത്താമര എന്ന സിനിമ വാര്‍ത്തകളില്‍ നിറയുമ്പോളും അധികമാരാലും അറിയാതെ പോയെ ഒരാളുണ്ട്. പഴയ നീലത്താമരുടെ നിര്‍മ്മാതാവ് അബ്ബാസ്. തന്‍റെ 19-ാമത്തെ വയസിലാണ് ഇദ്ദേഹം നീലത്താമര നിര്‍മ്മിച്ചത്.

എം. അബ്ബാസ്. യൂസഫലി കേച്ചേരി സംവിധാനം ചെയ്ത നീലത്താമര എന്ന സിനിമയുടെ നിര്‍മ്മാതാവ്. യു.എ.ഇയില്‍ ബിസിനസുകാരനായ ഇദ്ദേഹം തന്‍റെ 19-ാമത്തെ വയലിലാണ് ചരിഷ്മ ഫിലിംസ് എന്ന ബാനറില്‍ നീലത്താമര നിര്‍മ്മിച്ചത്. യൂസഫലി കേച്ചേരിയുമായുള്ള ബന്ധമാണ് ഈ സിനിമ നിര്‍മ്മിക്കാന്‍ ഇദ്ദേഹത്തെ പ്രേരിപ്പിച്ചത്.

18 ദിവസം കൊണ്ട് ഒറ്റ ഷെഡ്യൂളിലാണ് സിനിമ പൂര്‍ത്തിയാക്കിയതെന്ന് അബ്ബാസ് ഓര്‍ത്തെടുക്കുന്നു. അഞ്ച് ലക്ഷം രൂപയായിരുന്നു മുതല്‍ മുടക്ക്. തിരക്കഥാകൃത്ത് എം.ടി വാസുദേവന്‍ നായരുടെ നാടായ കൂടല്ലൂര്‍, ആനക്കര, തൃത്താല എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ഷൂട്ടിംഗ്.

ഒരു മുസ്ലീം കുടുംബത്തില്‍ നിന്നുള്ള താന്‍ അത്രയും ചെറുപ്രായത്തില്‍ സിനിമ നിര്‍മ്മിക്കുന്നതില്‍ ധാരാളം എതിര്‍പ്പുണ്ടായിരുന്നുവെന്ന് അബ്ബാസ് പറയുന്നു.

ആദ്യം ജയഭാരതിയെ ആണ് നായികയായി ഉദ്ദേശിച്ചതെന്നും പിന്നീട് അംബിക എന്ന പുതുമുഖത്തെ നായികയാക്കുകയായിരുന്നുവെന്നും അബ്ബാസ്. ബ്ലാക്ക് ആന്‍റ് വൈറ്റില്‍ എടുക്കാന്‍ ഉദ്ദേശിച്ച സിനിമ കളറില്‍ നിര്‍മ്മിക്കുകയായിരുന്നു.

നീലത്താമരയ്ക്ക് ശേഷം അബ്ബാസ് ഒരു സിനിമ കൂടി നിര്‍മ്മിച്ചിട്ടുണ്ട്. പത്മരാജന്‍ സംവിധാനം ചെയ്ത നവംബറിന്‍റ നഷ്ടം.
പണ്ടെത്തേക്കാള്‍ നീലത്താമരയ്ക്ക് ഇപ്പോള്‍ വാര്‍ത്താ പ്രാധാന്യം കിട്ടിയതില്‍ അബ്ബാസ് സന്തോഷത്തിലാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം
ആറാമത് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് ആരംഭിക്കും. 55 രാജ്യങ്ങളില്‍ നിന്നുള്ള 168 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

55 രാജ്യങ്ങളില്‍ നിന്നുള്ള 168 മികച്ച സിനിമകള്‍ കാണാനുള്ള അവസരമാണ് ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം മുന്നോട്ട് വയ്ക്കുന്നത്. റോബ് മാര്‍ഷല്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമ നയണ്‍ ആണ് ഉദ്ഘാടന ചിത്രം. ലോക പ്രശസ്ത സംവിധായകരും നടീനടന്മാരും സിനിമാ പ്രവര്‍ത്തകരും മേളയ്ക്ക് എത്തും.

29 വേള്‍ഡ് പ്രീമിയറും 13 ഇന്‍റര്‍നാഷണല്‍ പ്രീമിയറും 33 ജി.സി.സി പ്രീമിയറും ഫിലിം ഫെസ്റ്റിവലില്‍ ഉണ്ടാകും. ഇത്തവണ മലയാളത്തില്‍ നിന്ന് ഒരു സിനിമ മാത്രമാണ് മേളയില്‍ ഉണ്ടാവുക. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്.
വിവിധ വിഭാഗങ്ങളിലായി പത്തോളം ഇന്ത്യന്‍ സിനിമകള്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ശ്യാം ബെനഗലിന്‍റെ വെല്‍ഡണ്‍ അബ്ബ, ബുദ്ധദേബ് ഗുപ്തയുടെ ജനാല, ലീല ബന്‍സാലിന്‍റെ ബ്ലാക്ക്, യാഷ് ചോപ്രയുടെ സില്‍സില, സുബ്രഹ്മണ്യ ശിവയുടെ തമിഴ് ചിത്രമായ യോഗി, മീര കത്രീവന്‍റെ അവള്‍ പേര്‍ തമിളരസി, ഷിമിത്ത് അമീന്‍ സംവിധാനം ചെയ്ത റോക്കറ്റ് സിംഗ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍.

സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് അമിതാബ് ബച്ചന് സമ്മാനിക്കും. ബച്ചന്‍ കുടുംബവും മമ്മൂട്ടിയും ഷാജി എന്‍. കരുണും മേളയ്ക്ക് എത്തുന്നുണ്ട്.


കാര്‍ട്ടൂണ്‍ ചിത്രങ്ങളും ഡോക്യുമെന്‍ററികളും അറബ് ചിത്രങ്ങളും പ്രത്യേക വിഭാഗവും മേളയില്‍ ഉണ്ടാകും.

.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആര്യാടന്‍ ഷൌക്കത്തിനു സ്വീകരണവും സ്ത്രീധന വിരുദ്ധ കുടുംബ സംഗമവും
aryadan-shaukkathദുബായ് : സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രശംസനീയമായ മുന്നേറ്റം കൈവരിച്ച നിലമ്പൂര്‍ പഞ്ചായത്ത് സാരഥിയായ ആര്യാടന്‍ ഷൌക്കത്തിനെ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍, ദുബായ് വായനക്കൂട്ടം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് എന്‍. ആര്‍. മാഹീന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ. പി. കെ. വെങ്ങര ആര്യാടന്‍ ഷൌക്കത്തിനെ പൊന്നാട അണിയിച്ചു. ബഷീര്‍ തിക്കോടി സംഗമം നിയന്ത്രിച്ചു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
സ്ത്രീധന രഹിത ഗ്രാമം എന്ന പദ്ധതിയിലൂടെ നിലമ്പൂര്‍ പഞ്ചായത്തിലെ സ്ത്രീധന വിവാഹങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ അനുസ്യൂതം തുടരുകയാണ് എന്ന് ഷൌക്കത്ത് അറിയിച്ചു. മഹല്ലുകളുടെ മേലധ്യക്ഷന്മാര്‍ ഒന്നിച്ചു നിന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് ഈ മഹാ വിപത്തിനെതിരെ പോരാടിയാല്‍ നമ്മുടെ നാട്ടില്‍ നിന്ന് സ്ത്രീധനം എന്ന ദുര്‍ഭൂതത്തെ ഓടിക്കാന്‍ സാധിക്കും എന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഷൌക്കത്ത് പറഞ്ഞു.
 
ദുബായ് പ്രസ് ക്ലബ് ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ സൃഷ്ടിക്കുകയും, അത് വഴി സമൂഹത്തിന്റെ ശത്രുക്കളെ നിഷ്ക്കരുണം സംഹരിക്കുകയും ചെയ്യുന്ന ആര്യാടന്‍ ഷൌക്കത്ത്, നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുത്ത്, ഭരണപരമായ മികവിലൂടെ സമൂഹ നന്മ ലക്ഷ്യമാക്കി നടപ്പിലാക്കിയ നിരവധി ജന ക്ഷേമ പദ്ധതികളിലൂടെ സൃഷ്ടി സ്ഥിതി സംഹാരമെന്ന ഗുണത്രയങ്ങള്‍ മൂന്നും പ്രകടിപ്പിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് എന്ന് ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപ്പെട്ടു.
 
ആര്യാടന്‍ ഷൌക്കത്തിനെ കെ.പി.കെ. വെങ്ങര പൊന്നാട ചാര്‍ത്തി ആദരിച്ചു.
 
എന്‍. എസ്. ജ്യോതി കുമാര്‍, നാസര്‍ പരദേശി, നാസര്‍ ബേപ്പൂര്‍, മസ്‌ഹര്‍, ഹബീബ് തലശ്ശേരി, കെ.എ. ജബ്ബാരി, സെയ്ഫ് കൊടുങ്ങല്ലൂര്‍, അബ്ദുള്ളക്കുട്ടി ചേറ്റുവ, ബഷീര്‍ മാമ്പ്ര, പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
 
അഡ്വ. ജയരാജ്, അഡ്വ. മുഹമ്മദ് സാജിദ് പി., അഷ്രഫ് കൊടുങ്ങല്ലൂര്‍, ജിഷി സാമുവല്‍, സി.പി. ജലീല്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജമാല്‍ മനയത്ത്, ബാബു പീതാംബരന്‍, ലത്തീഫ് തണ്ടിലം, സുഹറ സൈഫുദ്ദീന്‍, ഷൈബി ജമാല്‍, ബല്‍ഖീസ് മുഹമ്മദ്, കബീര്‍ ഒരുമനയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പാഠം 1 - കെ. മുരളീധരന്റെ തിരിച്ചു വരവ് കോണ്‍ഗ്രസ്സിന് ഗുണകരമാവില്ല - ആര്യാടന്‍ ഷൌക്കത്ത്
aryadan-shaukathസംഘടനയുടെ അച്ചടക്ക നടപടിക്ക് വിധേയനായി 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട കെ. മുരളീധരനെ ഇപ്പോള്‍ തിരിച്ചെടുക്കുന്നത് ശരിയായ നടപടിയല്ലെന്ന് ആര്യാടന്‍ ഷൌക്കത്ത് അഭിപ്രായപ്പെട്ടു. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ മടങ്ങി വരുന്നത് പോലെയല്ല 6 വര്‍ഷത്തേയ്ക്ക് പുറത്താക്കപ്പെട്ട ഒരാളെ തിരിച്ചെടുക്കുന്നത്. മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് പ്രത്യേകിച്ച് എന്തെങ്കിലും നേട്ടമുണ്ടാവും എന്ന് താന്‍ കരുതുന്നില്ല. അതു പോലെ തിരിച്ചു വന്നില്ലെങ്കിലും ഒരു നഷ്ടവും ഉണ്ടാകില്ല. എന്തായാലും മുരളീധരന്‍ കോണ്‍ഗ്രസ്സില്‍ ഒരു അനിവാര്യ ഘടകമല്ല എന്ന് ഇതിനോടകം വ്യക്തമായതാണ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ തിരിച്ചു വരുന്നതില്‍ കുഴപ്പമില്ല എന്നും ഷൌക്കത്ത് കൂട്ടിച്ചേര്‍ത്തു.
 
സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പ്രസിദ്ധമായ നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥിയായ ആര്യാടന്‍ ഷൌക്കത്തിന് അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍ നല്‍കിയ സ്വീകരണത്തില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം.
 
e പത്രം ആര്യാടന്‍ ഷൌക്കത്തുമായി നടത്തിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍ താഴെ:
 

aryadan-shaukath

ആര്യാടന്‍ ഷൌക്കത്ത്

 
  • താങ്കളുടെ സിനിമകളില്‍ എല്ലാം തന്നെ മതപരവും സാമുദായികവുമായ വിഷയങ്ങള്‍ പ്രമേയമായി തെരഞ്ഞെടുക്കുന്നത് എന്തു കൊണ്ട്?
     
    മതവുമായി ബന്ധപ്പെട്ട പ്രമേയങ്ങള്‍ തെരഞ്ഞെടുക്കുന്നതല്ല. എന്റെ ചുറ്റുപാടും കാണുന്ന കുറേ സംഭവങ്ങള്‍, അത് കൊണ്ടുണ്ടാവുന്ന കുറേ വേദനകള്‍, പ്രശ്നങ്ങള്... ഇവയെല്ലാമാണ് എന്റെ സിനിമയിലെ പ്രമേയങ്ങളായിട്ട് വന്നിട്ടുള്ളത്. അത് സ്വാഭാവികമായി മതവുമായി ബന്ധപ്പെട്ട വിഷയം ആയി പ്പോയി എന്ന് മാത്രം.

  •  
  • ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നത് മത സാമുദായിക വിഭാഗങ്ങളുടെ എതിര്‍പ്പിനു കാരണമാകുകയും താങ്കളുടെ രാഷ്ട്രീയ ജീവിതത്തെ അത് പ്രതികൂലമായി ബാധിക്കുകയും ചെയ്യില്ലേ?
     
    ഞാന്‍ ഒരു കാര്യം പറയുമ്പോള്‍, അതു കൊണ്ട് എനിക്കെന്ത് ഗുണം എന്ന് ഞാന്‍ നോക്കിയിട്ടില്ല. അത് പലപ്പോഴും മറ്റാരും പറയാതിരിക്കുകയും, നിര്‍ബന്ധമായും പറയണമെന്ന് തോന്നുകയും ചെയ്തത് കൊണ്ടാണ് എനിക്കത് പറയേണ്ടി വന്നത്. ആര്‍ക്കൊകെ ഇത് കൊണ്ട് അപ്രിയം ആകുന്നു, ആര്‍ക്കൊക്കെ ഇത് പ്രിയം‌കരമാവുന്നു എന്ന കാര്യം ഞാന്‍ ഇതു വരെ ആലോചിച്ചിട്ടില്ല. അത് കൊണ്ട് എനിക്കുണ്ടാവുന്ന നഷ്ടമെന്ത്, എനിക്കുണ്ടാവുന്ന ലാഭമെന്ത് എന്നും ഞാന്‍ ഇതു വരെ അന്വേഷിച്ചിട്ടില്ല. സ്വാഭാവികമായും നിര്‍ബന്ധമായും ഇവ പറയേണ്ടത് കൊണ്ടാണ് ഞാന്‍ അത് പറയാന്‍ ഇടയായത്.

  •  
  • റിലയന്‍സ് പോലുള്ള വന്‍ കിട കുത്തക കമ്പനികള്‍ മലയാള സിനിമാ നിര്‍മ്മാണ രംഗത്തേയ്ക്ക് കടന്നു വരുന്നതിനെ കുറിച്ച്?
     
    ഒരു ഭാഗത്ത് നമ്മള്‍ ഇത്തരം പാരലല്‍ സിനിമകളെ, അല്ലെങ്കില്‍ അക്കാഡമിക് സിനിമകളെ പ്രോത്സാഹിപ്പിയ്ക്കാന്‍ ആരുമില്ല എന്ന് പറഞ്ഞ് നിലവിളിക്കുകയും, അതേ സമയം റിലയന്‍സ് പോലുള്ള കമ്പനികള്‍ ഇതിനു വേണ്ടി രംഗത്ത് വരികയും ചെയ്യുമ്പോള്‍ അത് അധിക്ഷേപിക്കുകയും ചെയ്യുന്നത് ശരിയല്ല.

  •  
  • സിനിമ ഇത്തരത്തില്‍ ഒരു വന്‍‌കിട കോര്‍പ്പൊറേറ്റ് വ്യവസായം ആവുന്നത് ഇവിടത്തെ ചെറുകിട നിര്‍മ്മാതാക്കളെ പ്രതികൂലമായി ബാധിക്കില്ലേ?
     
    ഒരിക്കലുമില്ല. അതെങ്ങനെ ബാധിക്കാനാ? റിലയന്‍സ് അല്ലല്ലോ കഥ എഴുതുന്നത്? ഡയറക്ടര്‍ കൊടുക്കുന്ന കഥ റിലയന്‍സ് പ്രൊഡ്യൂസ് ചെയ്യുക മാത്രമല്ലേ ചെയ്യുന്നുള്ളൂ. ഡയറക്ടര്‍ പറയുന്ന കഥ, ഡയറക്ടര്‍ ചെയ്യുന്ന ഡയറക്ഷന്‍, അതില്‍ റിലയന്‍സിനൊരു പങ്കുമില്ല. റിലയന്‍സിന് ആവശ്യം നല്ല ഒരു ക്ലാസ്സിക് സിനിമ ഉണ്ടാവുക എന്നതാണ്.

  •  
  • ലോ ബഡ്ജറ്റ് സിനിമയാണല്ലോ പലപ്പോഴും സമാന്തര സിനിമയായിട്ടും കലാമൂല്യമുള്ളത് എന്ന് പറയപ്പെടുന്ന സിനിമയായിട്ടും വരുന്നത്. അത്തരമൊരു സിനിമാ ശാഖ തന്നെ ഇല്ലാതാവാന്‍ ഉള്ള ഒരു സാധ്യതയില്ലേ?
     
    ഒരിക്കലുമില്ല. നമുക്ക് നല്ല സാങ്കേതിക വിദഗ്ദ്ധരുണ്ട്, സാങ്കേതിക വിദ്യയുണ്ട്, പക്ഷെ അത്തരം സാങ്കേതിക വിദ്യയും സാങ്കേതിക വിദഗ്ദ്ധരെയും ഉപയോഗിച്ച് നല്ല സിനിമകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തത്, ഇത്തരം നല്ല സിനിമകള്‍ക്കുള്ള ബഡ്ജറ്റ് ഇല്ലാത്തത് കൊണ്ടാണ്. അത് തിയേറ്ററില്‍ ഓടുകയില്ല എന്ന് ഉറപ്പ് ഉള്ളത് കൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. സ്വാഭാവികമായും ഇത്തരം സിനിമകള്‍ക്ക് നല്ല ടെക്നോളജിയെയും നല്ല ടെക്നോളജിസ്റ്റിനെയും ഉപയോഗിക്കാന്‍ കഴിയുന്ന ഒരു പ്രൊഡ്യൂസര്‍ വരുന്നത് രണ്ടു കയ്യും നീട്ടി സ്വാഗതം ചെയ്യുകയാണ് വേണ്ടത്.

  •  
  • കലാകാരന്മാരുടെ സംഘടനകളെ ട്രേഡ് യൂണിയന്‍ പ്രസ്ഥാനത്തിനു കീഴില്‍ കൊണ്ടു വരുന്നത് വഴി സിനിമയില്‍ നടക്കുന്ന രാഷ്ട്രീയ വല്‍ക്കരണ ത്തെ പറ്റി?
     
    ട്രേഡ് യൂണിയന്‍ എന്നു പറഞ്ഞാല്‍ തൊഴിലാളികള്‍ സംഘടിക്കുകയും, അവരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി സമ്മേളിക്കുകയും, അതിനു വേണ്ടി പോരാടുകയും ചെയ്യുന്നത് എന്ന നിലയില്‍ ഇത് ഏറ്റവും സ്വാഗതാര്‍ഹമാണ്. പക്ഷെ, സിനിമ പോലുള്ള ഒരു വ്യവസായത്തില്‍, ഒരു വ്യവസായം എന്ന് പറയുമ്പോല്‍ അവിടെ ഒരു പ്രോഡക്ട് വേണം, ഒരു മാനുഫാക്ച്ചറിംഗ് വേണം, അതിനൊരു വിതരണം വേണം. ഒരു പ്രോഡക്ട് മാര്‍ക്കറ്റില്‍ ഇറക്കുന്നത് പോലെയല്ല സിനിമ ഇറക്കുന്നത്. ഏത് പ്രോഡക്ട് ഇറക്കുകയാണെങ്കിലും, ഒരു കമ്പനി ഇറക്കുന്ന പ്രോഡക്ടിന് ചില മാര്‍ക്കറ്റുകള്‍ എന്തായാലും ഉണ്ടാവും. എന്നാല്‍ സിനിമ അത്തരം ഒരു വ്യവസായമല്ലല്ലോ. അപ്പോള്‍ സ്വാഭാവികമായും അത്തരം പ്രതിസന്ധികള്‍ ഉള്ള ഒരു വ്യവസായത്തെ പരിരക്ഷിക്കാന്‍ ആണ് ഇത്തരം സംഘടനകളുടെ ആവശ്യമുള്ളത്. അല്ലാതെ ഇതിനെ തകര്‍ക്കാനല്ല. തകര്‍ക്കുന്ന നിലപാടുകള്‍ക്ക് ഈ സംഘടനാ സംവിധാനങ്ങള്‍ പോകുകയാണെങ്കില്‍ അത് ഒരിക്കലും അംഗീകരിക്കാന്‍ പാടില്ല. അതേ സമയം, സിനിമാ വ്യവസായത്തെ നില നിര്‍ത്താന്‍ ആണ് ഇത്തരം തൊഴിലാളി സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത് എങ്കില്‍ അത് സ്വാഗതാര്‍ഹമാണ്.

  •  
  • സിനിമ എന്നത് വെറും ഒരു വ്യവസായം എന്നതിലുപരി സമൂഹത്തില്‍ അത്രയധികം സ്വാധീനം ചെലുത്തുന്ന ഒരു മാധ്യമം ആണല്ലോ. ആ നിലയ്ക്ക് രാഷ്ട്രീയ സംഘടനകള്‍ സിനിമാ വ്യവസായത്തെ ഏറ്റെടുക്കുക എന്നതില്‍ ഒരു അപകടമില്ലേ?
     
    അതിലൊന്നും കാര്യമില്ല. മദ്രാസില്‍ വളരെ ശക്തമാണ് സിനിമയിലെ സംഘടനാ സംവിധാനം. അത് ഒരിക്കലും അവിടത്തെ സിനിമാ വ്യവസായത്തെ ബാധിച്ചിട്ടില്ലല്ലോ. മലയാളത്തില്‍ കൊടുക്കുന്നതിന്റെ ഇരട്ടി ബാറ്റ കൊടുക്കണം തമിഴില്‍. പക്ഷെ അത് ഒരിക്കലും അവിടെ സിനിമാ സംവിധാനത്തെ ബാധിച്ചിട്ടില്ല.

  •  
  • താങ്കളുടെ സിനിമകള്‍ സാമ്പത്തികമായി വിജയമായിരുന്നുവോ?
     
    എന്നെ സംബന്ധിച്ചിടത്തോളം ഞാന്‍ സാമ്പത്തിക ലാഭം നോക്കിയിട്ടല്ല സിനിമകള്‍ എടുത്തത്. പക്ഷെ എന്റെ മൂന്ന് സിനിമകളും ബ്രേക്ക് ഈവണ്‍ ആയിരുന്നു.

  •  
  • താങ്കളുടെ അടുത്ത ചിത്രത്തെ പറ്റി?
     
    എന്റെ രണ്ടു ചിത്രങ്ങള്‍ സംവിധാനം ചെയ്തത് ടി. വി. ചന്ദ്രനും ഒരു ചിത്രം സംവിധാനം ചെയ്തത് ജയരാജും ആണ്. അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പുതിയ ഒരാളാണ്. രണ്ട് തീം മനസ്സിലുണ്ട്. ഒന്ന് ഒരു ഇന്റര്‍നാഷണല്‍ സബ്ജക്ട് ആണ്. ഒന്ന് സ്ത്രീധനവുമായി ബന്ധപെട്ട, പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഒരു സബ്ജക്ട് ആണ്. പ്രവാസി ജീവിതവുമായി ബന്ധപ്പെട്ട ഡൌറി ഇഷ്യു ആണെങ്കില്‍ സ്വാഭാവികമായിട്ടും അതിന്റെ ഒരു ഭാഗം പ്രധാനമായും പ്രവാസികളെ പറ്റി തന്നെയാണ് പരാമര്‍ശിക്കുന്നത്. അതിന്റെ ഒരു വലിയ ഭാഗം യു.എ.ഇ. യില്‍ വെച്ചു തന്നെ ഷൂട്ട് ചെയ്യണം എന്നാണ് വിചാരിക്കുന്നത്.

  •  
  • സ്ത്രീധന രഹിത ഗ്രാമമായി നിലമ്പൂര്‍ പ്രഖ്യാപിക്കപ്പെട്ടല്ലോ. എന്നാല്‍ വാസ്തവത്തില്‍ സ്ത്രീധന വിരുദ്ധ മുന്നേറ്റം എത്രത്തോളം ഫലവത്താണ്? കേരളത്തിലെ സാക്ഷരതാ മുന്നേറ്റത്തിന്റെ ഫലമായി എല്ലാവരും സ്വന്തം പേര് എഴുതാന്‍ പഠിച്ചു എന്ന് പറയുന്നത് പോലെ ഉപരിപ്ലവമായ ഒരു മുന്നേറ്റം മാത്രമായി ഒതുങ്ങുകയായിരുന്നുവോ നിലമ്പൂരിലെ സ്ത്രീധന വിരുദ്ധ മുന്നേറ്റം?
     
    ഒരിക്കലും സ്ത്രീധന രഹിത ഗ്രാമമായി എന്റെ ഗ്രാമം പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ലോകത്തില്‍ വര്‍ഷങ്ങളായി നില നില്‍ക്കുന്ന സ്ത്രീധനം ഒരു ഗ്രാമത്തില്‍ മാത്രം ഒറ്റയടിക്ക് ഇല്ലാതാക്കാന്‍ കഴിയും എന്ന് യാതൊരു വ്യാമോഹവും ഞങ്ങള്‍ക്കില്ല. പക്ഷെ, എന്റെ ഗ്രാമത്തില്‍ 97 ശതമാനം വിവാഹങ്ങളും സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് കൊണ്ട് ഒരു വര്‍ഷം 25 കോടി രൂപയുടെ കടബാധ്യത സാധാരണക്കാരന് വരുന്നു. ഇതില്‍ നിന്നും ഇവനെ രക്ഷിക്കാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന ആലോചനയുടെ ഭാഗമായിട്ടാണ് സ്ത്രീ ധന രഹിത ഗ്രാമം എന്ന പദ്ധതി ഉണ്ടായത്. അതിന്റെ റിസള്‍ട്ട് ഉണ്ടായിട്ടുമുണ്ട്. 97 ശതമാനം സ്ത്രീധന വിവാഹങ്ങള്‍ ആയിരുന്നത് ഇപ്പോള്‍ 62 ശതമാനത്തിലേക്ക് കുറയ്ക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. ഇനിയും ഇത് തുടരുവാനുള്ള ശക്തമായ പ്രവര്‍ത്തനങ്ങളുമായി ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്.

  •  
  • നിലമ്പൂര്‍ പോലുള്ള സഥലങ്ങളില്‍ ഭൂ മാഫിയയുടെ സ്വാധീനം എത്രത്തോളമുണ്ട്?
     
    മാഫിയയൊന്നും നിലമ്പൂരില്‍ ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. ഈ പുതിയ കാലഘട്ടത്തിലെ ഒരു പ്രയോഗമാണ് എന്തു പറഞ്ഞാലും അതിനോട് കൂടെ ഒരു മാഫിയ എന്ന്‍ കൂട്ടി ചേര്‍ക്കുന്നത്. അത്തരം വ്യാപകമായ ഒരു മാഫിയ ഇവിടെ ഭൂമി കച്ചവട രംഗത്ത് ഉണ്ട് എന്ന് എനിക്ക് തോന്നിയിട്ടില്ല. കാരണം, മാഫിയ എന്ന് പറയുന്നത് ഇപ്പോള്‍ ദുബായില്‍ ഒക്കെ സംഭവിച്ചത് പോലെ കൃത്രിമമായി റിയല്‍ എസ്റ്റേറ്റ് വില സൃഷ്ടിക്കുകയും, അതിലൂടെ ഒരു ബൂമിംഗും ഉണ്ടാക്കുന്ന ഒരു സംഭവമാണ്.

  •  
  • അത്തരത്തില്‍ ഉള്ള ഒരു ബൂമിംഗ് കേരളത്തിലും ഉണ്ടായിട്ടില്ലേ?
     
    കേരളത്തില്‍ ഉണ്ടായിട്ടില്ല. കേരളത്തിലെ ഗ്രാമങ്ങളില്‍ ഇല്ല. കൊച്ചിയിലൊക്കെ ഉണ്ട് എന്ന് കേള്‍ക്കുന്നുണ്ട്.

  •  
  • സാധാരണക്കാരന് താങ്ങാന്‍ ആവുന്നതിലധികമായി ഭൂമി വില ഉയര്‍ന്നിട്ടുണ്ടല്ലോ?
     
    ഗ്രാമങ്ങളിലൊന്നും ഇങ്ങനെയൊരു ബൂമിംഗ് ഉണ്ടായിട്ടില്ല.

  •  
  • കെ. മുരളീധരന്‍ കോണ്‍ഗ്രസ്സിലേക്ക് തിരിച്ചു വരുന്നതിനെ പറ്റി?
     
    മുരളീധരന്‍ കോണ്‍ഗ്രസ്സിന് അനിവാര്യനല്ല എന്നു മാത്രമല്ല, മുരളീധരന്‍ തിരിച്ചു വന്നത് കൊണ്ട് കോണ്‍ഗ്രസ്സിന് ഒരു നേട്ടവും ഉണ്ടാവാന്‍ പോകുന്നുമില്ല. അത് പോലെ, മുരളീധരന്‍ തിരിച്ചു വന്നില്ലെങ്കിലും ഇവിടെ ഒന്നും സംഭവിക്കാന്‍ പോവുന്നില്ല. കോണ്‍ഗ്രസ്സിന് ഒരു നഷ്ടവും ഉണ്ടാവാന്‍ പോകുന്നില്ല.

  •  
  • മുരളീധരന്റെ തിരിച്ചു വരവിനെ സംഘടനയില്‍ നിന്നും പുറത്തു പോയവരുടെ തിരിച്ചു വരവിനെ പോലെ സാമാന്യവല്‍ക്കരിക്കാന്‍ കഴിയുമോ?
     
    തീര്‍ച്ചയായും ഇത് സാമാന്യവല്‍ക്കരിക്കാന്‍ കഴിയില്ല. കാരണം, കോണ്‍ഗ്രസ്സ് 6 വര്‍ഷത്തേയ്ക്ക് നടപടി എടുത്ത ഒരാളാണ് മുരളീധരന്‍. സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ തിരികെ വരുന്നത് പോലെയല്ല മുരളീധരന്റെ തിരിച്ചു വരവ്. 6 വര്‍ഷം കഴിഞ്ഞിട്ട് വേണമെങ്കില്‍ വന്നോട്ടെ. യാതൊരു കുഴപ്പവുമില്ല.

  •  
  • ജനാധിപത്യ സംവിധാനത്തില്‍ സാമുദായിക മത നേതൃത്വം ഇടപെടുന്നതിനെ പറ്റി താങ്കളുടെ അഭിപ്രായം?
     
    ഒരിക്കലും ഇടപെടാന്‍ പാടില്ല. മതത്തെ പൂര്‍ണ്ണമായും ഭരണത്തില്‍ നിന്നും മാറ്റി നിര്‍ത്തുന്നതാണ് സെക്കുലറിസം എന്ന കാഴ്‌ച്ചപ്പാട്. മതം ഒരുവന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടതാണ്, അവന്റെ വ്യക്തി നിഷ്ഠയുമായി ബന്ധപ്പെട്ട കാര്യമാണ് മതം. ഭരണകൂടം എന്ന് പറയുന്നത്, രാജ്യത്തെ ഭരണഘടനയുമായി ബന്ധപ്പെട്ട്, പൊതുവായി മനുഷ്യരെല്ലാവര്‍ക്കും ജീവിക്കാന്‍ വേണ്ടി ഉണ്ടാക്കിയ ഒരു സംവിധാനമാണ്. മതം തികച്ചും വ്യക്തിപരമാണ്. അത് വ്യക്തി നിഷ്ഠമാണ്.

  •  
  • ചരിത്രപരമായി ഇന്ത്യയില്‍ ജനങ്ങളെ ഒരു പൊതു ആശയത്തിനു കീഴില്‍ കൂട്ടായി നിര്‍ത്തിയ ഒരു സംവിധാനമാണ് മതം എന്ന നിലക്ക് ജനാധിപത്യത്തില്‍ ഇത്തരം കൂട്ടായ്മകള്‍ക്ക് പ്രസക്തിയില്ലേ?
     
    ജനാധിപത്യത്തില്‍ മതത്തിന്റെ പേരിലുള്ള കൂട്ടായ്മയേക്കാള്‍, മതത്തിനപ്പുറത്ത്, മതേതരത്വത്തില്‍ അധിഷ്ഠിതമായ ഒരു കൂട്ടായ്മയാണ് വേണ്ടത്. എല്ലാ മതങ്ങളുടെയും കൂട്ടായ്മയാണ് ഉണ്ടാവേണ്ടത്. ഒരു പ്രത്യേക മതത്തിന്റെ പേരില്‍ ആളുകള്‍ സംഘടിക്കുന്നതിനേക്കാള്‍, എല്ലാ മതങ്ങളും ഒരുമിച്ച് പരസ്പരം സഹിഷ്ണുതയോട് കൂടി ജീവിക്കുന്ന ഒരു സംവിധാനം ഉണ്ടാവണമെങ്കില്‍, എല്ലാ മതങ്ങളെയും ഒരുമിച്ച് നിര്‍ത്തുന്ന ഒരു രേഖയാണ് ഉണ്ടാവേണ്ടത്. അതാണ് മതേതരത്വം.


 

  • ഫോട്ടോ : പകല്‍‌കിനാവന്‍
  • ഗവേഷണം : എസ്. കുമാര്‍


Interview with Aryadan Shaukkath



 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



08 December 2009
ഒരുമ ഒരുമനയൂര്‍ 'ഈദ് - ദേശീയ ദിനാഘോഷം'
annual-malayalam-movie-awardsയു.എ.ഇ. യിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ 'ഒരുമ ഒരുമനയൂര്‍' ദുബായ് കമ്മിറ്റി 'ഈദ് - ദേശീയ ദിനാഘോഷം' സംഘടിപ്പിച്ചു. ദുബായ് സഫാ പാര്‍ക്കിലെ അഞ്ചാം നമ്പര്‍ ഗേറ്റിനു സമീപം വെച്ച് നടന്ന പരിപാടിയില്‍ മെമ്പര്‍ മാരുടെയും, കുട്ടികളുടെയും വിവിധ കലാ പരിപാടികളും മത്സരങ്ങളും പരിപാടിക്ക് മാറ്റു കൂട്ടി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
എല്ലാ എമിറെറ്റുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പാട് ചെയ്തതിനാല്‍ യു. എ. ഇ. യിലെ മെമ്പര്‍മാരെ ഒരുമിച്ചു കൂട്ടുവാന്‍ സഹായകമായി.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സിത്താറിസ്റ്റ് ഇബ്രാഹിം കുട്ടി ഏഷ്യാനെറ്റ് ഗള്‍ഫ് റൌണ്ടപ്പില്‍
പ്രതിഭാധനനായ സിത്താറിസ്റ്റ് ഇബ്രാഹിം കുട്ടിയെക്കുറിച്ചുള്ള പ്രത്യേക പരിപാടി ഇന്ന് ഏഷ്യനെറ്റ് മെയിന് ചാനലില് ഗള്ഫ് റൌണ്ടപ്പ് എന്ന പരിപാടിയില്
സം പ്രേക്ഷണം ചെയ്യും.

യു.എ.ഇ സമയം രാത്രി 10നാണ് സം പ്രേക്ഷണം. ഗള്ഫ് മേഖലയില് സിത്താര് വായിക്കുന്ന ഏറ്റവും വലിയ പ്രതിഭയാണ് ഇബ്രാഹിം കുട്ടി

ഗള്‍ഫ് റൌണ്ടപ്പ് വരുന്ന ദിവസങ്ങളിലും ഇത് കാണിക്കുന്നുണ്ട്. സമയ വിവരം താഴെ ചേര്ക്കുന്നു.


ചൊവ്വ യു..എ.ഇ സമയം രാത്രി 10 ന്
ഏഷ്യാനെറ്റ് മെയിന് ചാനല്

ബുധന് യു..എ.ഇ സമയം രാത്രി 10.30 ന്
ഏഷ്യാനെറ്റ് ന്യൂസ് ചാനല്

വ്യാഴം യു..എ.ഇ സമയം രാവിലെ 11 ന്
ഏഷ്യാനെറ്റ് ന്യൂസ് ചാനല്

വെള്ളി യു..എ.ഇ സമയം രാവിലെ 8.30 ന്
ഏഷ്യാനെറ്റ് മെയിന് ചാനല്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐശ്വര്യ ഗോപാലകൃഷ്ണന്‍ ദല കലാതിലകം
aiswarya-gopalakrishnan19-‍ാമത് 'ദല' യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ‍. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 

dala-kalathilakam


 
നിസ്സാന്‍ ആട്ടോ യില്‍ മാനേജര്‍ ഗോപല കൃഷ്ണന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക രാഖിയുടെയും മകളായ ഐശ്വര്യ ഗോപാല കൃഷ്ണന്‍ ദുബായ് മില്ലനിയം സ്കൂളില്‍ അറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
 
- സുനില്‍രാജ് കെ.
 
 

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജമാഅത്ത് ഫെഡറേഷന്‍റെ വിദേശത്തുള്ള ആദ്യഘടകം
കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷന്‍റെ വിദേശത്തുള്ള ആദ്യഘടകം സൗദി അറേബ്യയില്‍ നിലവില്‍ വന്നു.

സൗദി നാഷണല്‍ കമ്മിറ്റിയുടെ പ്രഖ്യാപനം കേരള മുസ്ലീം ജമാണത്ത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്‍റ് കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി ജിദ്ദയില്‍ നിര്‍വഹിച്ചു. അബുസിനെ പ്രസിഡന്‍റായും ദിലീപ് താമരക്കുളത്തിനെ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റിയാദില്‍ ഫുട് ബോള്‍ മത്സരം
കെ.എം.സി.സി റിയാദില്‍ ഫുട് ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി അവസാന വാരം അത്തീഖ ബിന്‍ ദായില്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കുന്നുമ്മല്‍ കോയ, വി.കെ മുഹമ്മദ്, അര്‍ശുല്‍ അഹമ്മദ്, ഉസ്മാന്‍ അലി പാലത്തിങ്കല്‍, മുജീബ് ഉപ്പട എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രവാസത്തിന്‍റെ പാതിനൂറ്റാണ്ട് ആഘോഷത്തിന് തുടക്കമായി.
ആദ്യകാല പ്രവാസികള്‍ ലോഞ്ചില്‍ വന്നിറങ്ങിയ ഖോര്‍ഫുക്കാനില്‍ പ്രവാസത്തിന്‍റെ പാതിനൂറ്റാണ്ട് ആഘോഷത്തിന് തുടക്കമായി. ഗള്‍ഫ് മാധ്യമത്തിന്‍റെ ദശവാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചത്.

ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ഖോര്‍ഫുക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബില്‍ നടന്ന യോഗം ദീവാന്‍ അല്‍ അമീരി ഡയറക്ടര്‍ യഅ് ഖൂബ് യൂസഫ് അല്‍ മന്‍സൂരി ഉദ്ഘാടനം ചെയ്തു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ ഹംസ അബ്ബാസ് ഉദ്ഘാടനം ചെയ്തു. എം.എ യൂസഫലി, കവി സച്ചിദാനന്ദന്‍ തുടങ്ങിയവരും പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തര്‍ ദേശീയ ദിനാഘോഷത്തിന് വലിയ ഒരുക്കം
ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന് ഇത്തവണ വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 18 നാണ് ഖത്തറിന്‍റെ ദേശീയ ദിനം.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ജനസമ്പര്‍ക്ക പരിപാടികള്‍ ഗവണ്‍മന്‍റ് ആവിഷ്ക്കരിച്ചിട്ടുണ്ട്. കോര്‍ണീഷ് മേഖലയിലെ പതിവ് മിലിട്ടറി പരേഡിന് പുറമേ ഈ മാസം 12 മുതല്‍ രാജ്യമെമ്പാടും സിമ്പോസിയങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.

ദേശീയ ദിനത്തോട് അനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട വേദികളില്‍ ഖത്തറിന്‍റെ പരമ്പരാഗത കലാകായിക മേളകള്‍ നടക്കും. ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും വിവിധ കലാ സാംസ്കാരിക പരിപാടികള്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവതരിപ്പിക്കുന്നുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കൂട്ടം സഹായം നല്‍കി
അബുദാബിയിലെ ഹൃദ് രോഗിയായ മലയാളി യുവതിക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം ഡോട്ട് കോം മൂന്ന് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കി. സാമ്പത്തിക പരാധീനത നേരിടുന്ന മാവേലിക്കര സ്വദേശിനിയായ പ്രീതയ്ക്കാണ് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കൂട്ടം അഡ്മിനിസ്ട്രേറ്റര്‍ ജ്യോതികുമാര്‍ സഹായധനം കൈമാറിയത്.

ഏഷ്യാനെറ്റ് റേഡിയോയിലെ ആര്‍.ബി.ലിയോ ആണ് ഈ വിഷയം ആദ്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്

മാധ്യമ പ്രവകര്‍ത്തകരായ കെ.പി.കെ വെങ്ങര, ആര്‍.ബി ലിയോ, ടി.പി ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റ്
ദുബായ് ഗവണ്‍മെന്‍റിന്‍റെ സംബന്ധിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന പല വാര്‍ത്തകളും നിജസ്ഥിതി അറിയാതെയുള്ളവയാണെന്ന് ദുബായ് ഗവണ്‍ മെന്‍റിന്‍റെ മീഡിയാ ചീഫ് അഹമ്മദ് അബ്ദുല്ല ശൈഖ് പറഞ്ഞു. ദുബായ് ടിവി ഓഫീസില്‍ ഇന്ത്യന്‍ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദുബായ് ഗവണ്‍മെന്‍റിന്‍റെ പ്രവര്‍ത്തനങ്ങളും സമീപനങ്ങളും ഇന്ത്യന്‍ മാധ്യമങ്ങള്‍ കൃത്യമായ രീതിയില്‍ ഉള്‍ക്കൊണ്ട് യഥാര്‍ത്ഥ വിവരം നല്‍കണമെന്ന് ദുബായ് ഗവണ്‍മെന്‍റിന്‍റെ മീഡിയാ ചീഫ് അഹമ്മദ് അബ്ദുല്ല ശൈഖ് പറഞ്ഞു. ദുബായ് ഗവണ്‍മെന്‍റിനെ സംബന്ധിച്ച് ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന പല വാര്‍ത്തകളും നിജസ്ഥിതി അറിയാതെ ഉള്ളവയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് ടിവി ഓഫീസില്‍ ഇന്ത്യന്‍ മാധ്യമ പ്രതിനിധികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ മാധ്യമങ്ങള്‍ക്ക് ദുബായ് ഗവണ്‍മെന്‍റിന്‍റെ വാര്‍ത്താ വിഭാഗമായി നേരിട്ട് സംവദിക്കാനുള്ള സൗകര്യം മെച്ചപ്പെടുത്തുമെന്നും അഹമ്മദ് അബ്ദുല്ല ശൈഖ് പറഞ്ഞു.

ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ അംഗവും ദുബായ് ഗവണ്‍മെന്‍റിന്‍റെ ദൃശ്യമാധ്യമ വിഭാഗം മേധാവിയുമായ നജ് ല അല്‍ അവാദ്, സബീല്‍ പാലസിലെ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍, മീഡിയ റിലേഷന്‍സ് മാനേജര്‍ ഹസ്സ അല്‍ റഷീദ് എന്നിവരും പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നല്ല രചയിതാക്കളില്ലെന്ന് വി.എം.കുട്ടി
നല്ല രചയിതാക്കളുടെ അഭാവമാണ് മാപ്പിളപ്പാട്ടുകളുടെ മൂല്യച്യുതിക്ക് കാരണമെന്ന് പ്രശസ്ത ഗായകന്‍ വി.എം കുട്ടി പറഞ്ഞു. പണ്ടെത്തേക്കാളും നല്ല മാപ്പിളപ്പാട്ട് ഗായകര്‍ ഇന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അന്ധവിശ്വാസങ്ങള്‍ക്ക് എതിരേ നിലകൊണ്ടവയാണ് മാപ്പിളപ്പാട്ടുകളെന്നും ഇന്ന് നല്ല മാപ്പിളപ്പാട്ടുകള്‍ അപൂര്‍വമായേ ഉണ്ടാകുന്നുള്ളൂവെന്നും ഗായകന്‍ വി.എം കുട്ടി പറഞ്ഞു. ഷാര്‍ജയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല രചയിതാക്കളുടെ അഭാവമാണ് മാപ്പിളപ്പാട്ടുകളുടെ ഇന്നത്തെ മൂല്യച്യുതിക്ക് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പണ്ടെത്താക്കാളും നല്ല മാപ്പിളപ്പാട്ട് ഗായകര്‍ ഇന്നുണ്ടെന്നും വി.എം കുട്ടി പറഞ്ഞു.

കേരളത്തെക്കാളും ഗള്‍ഫിലെ മലയാളി പ്രവാസികളാണ് മാപ്പിളപ്പാട്ടിനെ ഏറെ നെഞ്ചോട് ചേര്‍ക്കുന്നത്.

മാപ്പിളപ്പാട്ടുകള്‍ക്ക് ഇപ്പോള്‍ കൂടുതല്‍ പ്രചാരം കിട്ടിയിട്ടുണ്ട്. ധാരാളം ആസ്വാദകര്‍ ഇപ്പോഴും ഉള്ളത് കൊണ്ടാണ് ഈ 75-ാം വയസിലും താന്‍ ഗള്‍ഫ് നാടുകളില്‍ പരിപാടികള്‍ക്ക് എത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



07 December 2009
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം കുടുംബ സംഗമം
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രികയും ദുബായ് വായന ക്കൂട്ടവും സംയുക്തമായി നടത്തുന്ന കുടുംബ സംഗമം ഡിസംബര്‍ 7, തിങ്കളാഴ്‌ച്ച വൈകീട്ട് 7 മണി മുതല്‍ 10 മണി വരെ ദുബായ് ദെയ്‌റയിലെ മലബാര്‍ റെസ്റ്റോറന്റില്‍ നടക്കും.
 
ആര്യാടന്‍ ഷൌക്കത്ത് മുഖ്യ അതിഥിയായിരിക്കും. ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും.
 
ഇന്ത്യയിലെ ആദ്യത്തെ സ്തീധന രഹിത പഞ്ചായത്ത് (മുന്‍സിപ്പാലിറ്റി) ആയി പ്രഖ്യാപിച്ചു മാതൃകാ സദ് പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തി വരുന്ന നിലമ്പൂര്‍ പഞ്ചായത്ത് സാരഥിയും, സമൂഹത്തിലെ തിന്മക ള്‍ക്കെതിരില്‍ യഥാ സമയം പ്രതികരിച്ചു കലാ സാഹിത്യ രചനകലും ദൃശ്യ ശ്രാവ്യ മാധ്യമ പ്രവര്‍ത്ത നങ്ങള്‍ക്കും മുന്‍‌പന്തി യിലുള്ള ആര്യാടന്‍ ഷൌക്കത്ത് ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം യു.എ.ഇ. യില്‍ വന്നതാണ്.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 
  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മൂന്നാമിടം വീണ്ടും

ഗള്ഫ് മേഖലയിലെ സാംസ്കാരിക പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മൂന്നാമിടം വീണ്ടും അതിന്റെ പ്രസിദ്ധീകരണം ആരംഭിക്കുന്നു.

ഇതിന്റെ ഭാഗമായി മൂന്നാമിടം.കോം പ്രവര്‍ത്തനം പുനരാരംഭിച്ചു.

പുതിയ ലോകം, പുതിയ കല എന്നുള്ളതാണ് പുതിയ ലക്കത്തിലെ വിഷയം. കവിത ബാലക്യഷ്ണന്, ടി.പി.അനില് കുമാര്, രാജേഷ് വരമ്മ, ആദ്യത്യശങ്കര് എന്നിവരാണ് പുതിയ ലക്കത്തിലെ എഴുത്തുകാര്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി, യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു
ദുബായ് കെ.എം.സി.സി, യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യ-യു.എ.ഇ വളര്‍ച്ചയിലെ സൗഹൃദം എന്ന പേരില്‍ സെമിനാര്‍, കലാ, സാഹിത്യ, കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സമാപന സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. എളേറ്റില്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എ യൂസഫലി, എ.പി ശംസുദ്ധീന്‍, ഡോ.പി.എ ഇബ്രാഹിം ഹാജി, ഗോപകുമാര്‍, അബ്ദുല്ല ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. എരഞ്ഞോളി മൂസയും കണ്ണൂര്‍ ഷരീഫും നയിച്ച ഗാനമേളയും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



തിരുവനന്തപുരം സ്വദേശി സംഗമം പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി
ജിദ്ദയിലെ പ്രളയബാധിത പ്രദേശങ്ങളില്‍ തിരുവനന്തപുരം സ്വദേശി സംഗമം പ്രവര്‍ത്തകര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തി. മലയാളികള്‍ താമസിക്കുന്ന ക്യാമ്പുകളില്‍ സംഘം ശുദ്ധജലം വിതരണം ചെയ്തു. ഈ മേഖലയില്‍ തുടര്‍ന്നും 240 ടണ്‍ ശുദ്ധജലം വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



പ്രളയക്കെടുതിക്ക് പ്രധാന കാരണം നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്‍റെ പോരായ്മ
ജിദ്ദയിലുണ്ടായ പ്രളയക്കെടുതിക്ക് പ്രധാന കാരണം നഗരത്തിലെ ഡ്രെയിനേജ് സംവിധാനത്തിന്‍റെ പോരായ്മയാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. ഇതിന്‍റെ ഉത്തരവാദിത്വം പൂര്‍ണമായും നഗരസഭയ്ക്ക് ആണെന്നും ബന്ധപ്പെട്ടവരെ ഉദ്ദരിച്ച് ഒരു പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ജിദ്ദാ നഗരത്തെ പ്രളയത്തില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ ഡ്രെയിനേജ് സംവിധാനം നടപ്പിലാക്കാന്‍ 30 വര്‍ഷം മുമ്പ് അന്നത്തെ ഭരണാധികാരി ഫൈസല്‍ രാജാവ് ഉത്തരവിട്ടിരുന്നതായി പത്രം പറയുന്നു. അതേസമയം പ്രളയക്കെടുതിയെക്കുറിച്ച് ഉന്നതതല അന്വേഷണം കഴിഞ്ഞ ദിവസം ആരംഭിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നവോദയ റിയാദ് മഹിളാ സംഘം
നവോദയ റിയാദ് മഹിളാ സംഘം രൂപീകരിക്കുന്നു. ജീവകാരുണ്യ-കായിക മേഖലകളില്‍ സജീവമാകുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

റിയാദിലെ റിംഫ് പ്രസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നസീര്‍ വെഞ്ഞാറമൂട്, കുമ്മിള്‍ സുധീര്‍, സുരേഷ് ചന്ദ്രന്‍, ഉദയഭാനു, പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം ഒന്‍പതിന് ആരംഭിക്കും; മലയാളത്തില്‍ നിന്ന് കുട്ടിസ്രാങ്ക്.
ദുബായ് അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഈ മാസം ഒന്‍പതിന് ആരംഭിക്കും. 55 രാജ്യങ്ങളില്‍ നിന്നുള്ള 168 സിനിമകളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

ആറാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനാണ് ഈ മാസം ഒന്‍പതിന് ദുബായില്‍ തിരിതെളിയുന്നത്. റോബ് മാര്‍ഷല്‍ സംവിധാനം ചെയ്ത അമേരിക്കന്‍ സിനിമ നയണ്‍ ആണ് ഉദ്ഘാടന ചിത്രം.
55 രാജ്യങ്ങളില്‍ നിന്നുള്ള 168 സിനിമകള്‍ ഇത്തവണ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേളയില്‍ 29 വേള്‍ഡ് പ്രീമിയറും 13 ഇന്‍റര്‍നാഷണല്‍ പ്രീമിയറും 33 ജി.സി.സി പ്രീമിയറും ഉണ്ടാകും. ഇത്തവണ മലയാളത്തില്‍ നിന്ന് ഒരു സിനിമ മാത്രമാണ് മേളയില്‍ ഉണ്ടാവുക. ഷാജി എന്‍. കരുണ്‍ സംവിധാനം ചെയ്ത കുട്ടിസ്രാങ്ക്.

വിവിധ വിഭാഗങ്ങളിലായി പത്തോളം ഇന്ത്യന്‍ സിനിമകള്‍ ദുബായ് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ശ്യാം ബെനഗലിന്‍റെ വെല്‍ഡണ്‍ അബ്ബ, ബുദ്ധദേബ് ഗുപ്തയുടെ ജനാല, ലീല ബന്‍സാലിന്‍റെ ബ്ലാക്ക്, യാഷ് ചോപ്രയുടെ സില്‍സില, സുബ്രഹ്മണ്യ ശിവയുടെ തമിഴ് ചിത്രമായ യോഗി, മീര കത്രീവന്‍റെ അവള്‍ പേര്‍ തമിളരസി, ഷിമിത്ത് അമീന്‍ സംവിധാനം ചെയ്ത റോക്കറ്റ് സിംഗ് തുടങ്ങിയവയാണ് പ്രദര്‍ശിപ്പിക്കുന്ന ഇന്ത്യന്‍ സിനിമകള്‍.
സമഗ്ര സംഭാവനയ്ക്കുള്ള അവാര്‍ഡ് അമിതാബ് ബച്ചന് സമ്മാനിക്കും. ബച്ചന്‍ കുടുംബവും മമ്മൂട്ടിയും മേളയ്ക്ക് എത്തുന്നുണ്ട്.
ഈ മാസം 16 വരെയാണ് ദുബായ് ഇന്‍റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍.
.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



06 December 2009
സാധാരണക്കാരുടെ പ്രതിനിധിയായി തട്ടത്താഴത്ത് ഹുസ്സൈന്‍ ചേംബറിലേക്ക് മത്സരിക്കുന്നു
hussainഅബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്റ്റര്‍ ബോര്‍ഡ് തിരഞ്ഞെടുപ്പ്, ഡിസംബര്‍ 7 തിങ്കളാഴ്ച നടക്കുകയാണ്. വിദേശ പൌരന്‍മാര്‍ക്ക് തീര്‍ത്തും ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടുക്ക പ്പെടാനുമുള്ള ഈ അസുലഭ അവസരം മിഡില്‍ ഈസ്റ്റില്‍ ലഭ്യമായ ഏക രാജ്യം യു. എ. ഇ. യിലാണ്. അബുദാബി എമിറേറ്റിലെ വ്യാപാരികളില്‍ മലയാളി കളായി നാലു പേര്‍ മല്‍സര രംഗത്തുണ്ട്.
 
ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ തട്ടത്താഴത്ത് ഹുസ്സൈന്‍ എന്ന ഹുസ്സൈന്‍ ഞാങ്ങാട്ടി രിയുമായി e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന്‍ നടത്തിയ അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
  • ഈ തിരഞ്ഞെടുപ്പില്‍ തട്ടത്താഴത്ത് ഹുസ്സൈന്‍ മല്‍സരിക്കാന്‍ ഉള്ള കാരണം വ്യക്തമാക്കാമോ?
     
    ചേംബറില്‍ മെംബര്‍ മാരായ എല്ലാ കച്ചവടക്കാര്‍ക്കും - അത് ചെറുകിട സ്ഥാപനമെന്നോ, വന്‍ കിട സ്ഥാപനമെന്നോ വേര്‍ തിരിവില്ലാതെ - ഈ മല്‍സരത്തില്‍ ഭാഗമാവാനുള്ള അവകാശം ഇവിടുത്തെ ബഹുമാന്യരായ ഭരണാധി കാരികള്‍ നമുക്കു നല്കുന്നുണ്ട്. ചേംബറില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള എല്ലാവര്‍ക്കും എസ്. എം. എസ്. വഴിയും ഇമെയില്‍ വഴിയും അവിടെ നിന്നും സന്ദേശങ്ങള്‍ വരുന്നു. കഴിഞ്ഞ പതിനൊന്ന് വര്‍ ഷമായി ഇവിടെ ബിസിനസ്സ് ചെയ്തു വരുന്ന എനിക്കും ചേംബറില്‍ നിന്നും ലഭിച്ച ഒരു സന്ദേശം അനുസരിച്ച് ഞാനും പത്രിക സമര്‍പ്പി ക്കുകയാണ് ഉണ്ടായത്.

  • ശക്തമായ ഒരു മല്‍സര മാണല്ലൊ ഇപ്രാവശ്യം രൂപപ്പെട്ടു വന്നിരി ക്കുന്നത്? എതിര്‍ പക്ഷത്ത് ശക്തനായ സ്ഥാനാ ര്‍ത്ഥിയും. മലയാളത്തിലെ പത്ര - ശ്രവ്യ മാധ്യമങ്ങള്‍ എല്ലാം നിറഞ്ഞു നില്ക്കുന്ന പരസ്യ പ്രചരണങ്ങളും. ഇതിനിടെ താങ്കള്‍ക്ക് വിജയം പ്രതീക്ഷിക്കാമോ?
     
    ഇവിടെ പരസ്‌പരം മല്‍സരി ക്കുകയല്ല. ചേംബറിലെ വാലീഡ് മെംബറായ ഏതൊരാള്‍ക്കും ഈ മല്‍സരത്തില്‍ ഭാഗമാവാം. ആകെയുള്ള 15 സീറ്റുകളില്‍ പതിമൂന്ന് സീറ്റുകള്‍ യു. എ. ഇ. സ്വദേശി കള്‍ക്കാണ്. രണ്ടു സീറ്റുകളാണ് വിദേശി കള്‍ക്കുള്ളത്. ഈ രണ്ടു സീറ്റിലേക്ക് 13 പേര്‍ മല്‍സര രംഗത്തുണ്ട്. അതില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ 7 പേര്‍ മറ്റു വിവിധ അറബ് രാജ്യക്കാരാണ്. ബാക്കിയുള്ള ആറു പേരില്‍ നാലു പേര്‍ മലയാളികളും.
     
    വിദേശികളായ നമുക്ക് യു. എ. ഇ. ഗവണ്‍മെന്റ് ചെയ്തു തരുന്ന മഹത്തായ സൌകര്യങ്ങളില്‍ വളരെ പ്രാധാന്യ മേറിയ ഒരു കാര്യമാണ്, ചേംബറിലെ ഈ രണ്ട് സീറ്റുകള്‍. ജനാധിപത്യ രീതിയില്‍ മല്‍സരിക്കാനും, തിരഞ്ഞെടു ക്കപ്പെടാനും ഉള്ള ഒരു സുവര്‍ണ്ണാ വസരം കൂടിയാണല്ലോ ഇത്.
     
    ഈ അവസരം എല്ലാ മെംബര്‍ മാര്‍ക്കും ഉപയോഗിക്കാന്‍, ബഹുമാന്യരായ ഭരണാധി കാരികള്‍ സൌകര്യം ചെയ്തു തരുമ്പോള്‍, അതു കൊണ്ടുള്ള പ്രയോജനങ്ങള്‍ സാധാരണ ക്കാരായ നമ്മുടെ സഹോദര ന്‍മാര്‍ക്ക് എത്തിച്ചു കൊടുക്കാന്‍ ഒരു പൊതു പ്രവര്‍ത്തകന്റെ മനസ്സോടെ ഞാന്‍ മുന്നിട്ടിറങ്ങി എന്നു മാത്രം. ഞാന്‍ ആരെയെങ്കിലും തോല്‍ പ്പിക്കാന്‍ വേണ്ടി രംഗത്തു വന്നതല്ല. ഓരോരു ത്തര്‍ക്കും വിനിയോ ഗിക്കാവുന്ന രണ്ടു വോട്ടുകളില്‍ ഒരു വോട്ട് എനിക്കു തരണം എന്നു മാത്രമേ ഞാന്‍ ആവശ്യപ്പെടുന്നുള്ളൂ. മാത്രമല്ല ചേംബറിന്റെ നിയമങ്ങള്‍ അനുസരിച്ച് മാത്രമേ ഞാനും പരസ്യ പ്രചരണം ചെയ്തിട്ടുള്ളൂ. ചേംബറിന്റെ ഈ സൈറ്റില്‍ സന്ദര്‍ ശിച്ചാല്‍ അതിന്റെ വിശദ വിവരങ്ങള്‍ അറിയാം. സാധാരണക്കാരായ, ചെറുകിട കച്ചവടക്കാരായ നമ്മുടെ സഹോദരങ്ങളുടെ സഹായത്താല്‍ വിജയം ഉണ്ടാവും എന്നുള്ള ശുഭ പ്രതീക്ഷ യില്‍ തന്നെയാണു ഞാന്‍.

  •  
  • ചെറുകിട ക്കാരായ വ്യാപാരി വ്യവസാ യികള്‍ക്കു വേണ്ടി ചേംബറില്‍ എന്തൊക്കെയാണു താങ്കള്‍ക്കു ചെയ്യാനാവുക? ഒന്നു വിശദീകരിക്കാമോ?
     
    അനുദിനം വളര്‍ന്നു വരുന്ന ലോകത്തിലെ ഏറ്റവും വലിയ സമ്പദ് ശക്തിയാണു യു. എ. ഇ. ബഹുമാന്യരായ ഇവിടുത്തെ ഭരണാധി കാരികള്‍, എല്ലാ വിധ സൌകര്യങ്ങളും നമുക്ക് ചെയ്തു തരുന്നു. സമ്പദ് ഘടനയെ വളര്‍ത്തി ക്കൊണ്ടു വരുന്നതില്‍ അബുദാബി ചേംബര്‍ ഓഫ് കോമ്മേഴ്സ് വലിയ സംഭാവനകളാണു നല്കി വരുന്നത്. വലിപ്പ ച്ചെറുപ്പമില്ലാതെ, ഏതു വിധത്തിലുള്ള കച്ചവടക്കാരെയും ഇവിടേക്കു സ്വാഗതം ചെയ്യുന്നു, അവര്‍ക്കു സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ടുന്ന സഹായ സഹകരണങ്ങള്‍ നല്കി വരുന്നു. നമ്മുടെ ചെറുകിട വ്യാപാരി വ്യവസായികള്‍ അതു വേണ്ട വിധത്തില്‍ ഉപയോഗ പ്പെടുത്തുന്നുണ്ടൊ എന്നു വരെ എനിക്കു തോന്നിയ പ്പോഴാണ്, സാധാരണക്കാരുടെ പ്രതിനിധിയായി, ഇവിടത്തെ നിയമം അനുശാസിക്കുന്ന എല്ലാ സൌകര്യങ്ങളും അവര്‍ക്കു ലഭ്യമാക്കാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യണം എന്നുള്ള ആഗ്രഹവും എനിക്കുണ്ട്.
     
    കാലാനു സൃതമായ മാറ്റങ്ങള്‍ ക്ക് നമ്മുടെ ചെറുകിട കച്ചവടക്കാര്‍ പലപ്പോഴും തയ്യാറാവുന്നില്ല. ഏതു രീതിയില്‍ തുടങ്ങിയോ, അവിടെ തന്നെ വര്‍ഷങ്ങളായി നിലച്ചു പോയിരിക്കുന്ന നിരവധി പേരെ എനിക്കറിയാം. ഇവിടെ നമുക്കായി നല്കി വരുന്ന നിരവധി ആനുകൂല്യങ്ങള്‍ ഞങ്ങളെ പ്പോലുള്ള സാധാരണ കച്ചവട ക്കാരിലേക്ക് എത്തി പ്പെടാതെ പോകുന്നത് സാധാരണ ക്കാരുടെ ഒരു പ്രതിനിധിയുടെ അഭാവം കൊണ്ടാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. അതു കൊണ്ടു തന്നെ അവരുടെ പ്രതിനിധി യായിട്ടാണു ഞാന്‍ മല്‍സര രംഗത്തുള്ളത്. ചെറുകിട ക്കാര്‍ അഭിമുഖീ കരിക്കുന്ന പ്രശ്നങ്ങളെ ക്കുറിച്ച് അന്വേഷി ക്കാനും, ചേംബറിനും കച്ചവടക്കാര്‍ക്കും ഇടയില്‍ ഒരു മീഡിയേറ്റര്‍ ആയി നില്ക്കാനും എനിക്കു കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. തീര്‍ത്തും സൌഹൃദ പരമായ ഒരു മല്‍സരമാണ് ഇവിടെ നടക്കുന്നത്.

 
ഡിസംബര്‍ 7 തിങ്കളാഴ്ച രാവിലെ എട്ടു മണി മുതല്‍ ആരംഭിക്കുന്ന " ഇലക്ഷന്‍ 2010 " ന്റെ പോളിംഗ് സ്റ്റേഷനുകള്‍ അബു ദാബി നാഷനല്‍ എക്സിബിഷന്‍ സെന്റര്‍, അല്‍ ഐന്‍ അല്‍ ഖുബൈസി എക്സിബിഷന്‍ സെന്റര്‍, ബദാ സായിദിലെ അല്‍ ദഫറാ സ്പോര്‍ട്സ് ക്ളബ്ബ് എന്നിവിട ങ്ങളിലാണ്. എല്ലാ പ്രതിസന്ധികളേയും അതി ജീവിച്ച് മുന്നോട്ട് കുതിക്കുന്ന യു. എ. ഇ. യുടെ സമ്പദ് ഘടനയില്‍ സ്വദേശി കളോടൊപ്പം, വിദേശികളും കൈയ്യോടു കൈ ചേര്‍ന്ന് നില്‍ക്കണം. നമ്മുടെ പോറ്റമ്മയായ ഈ രാജ്യത്തിന്റെ ഉന്നമനത്തിനു വേണ്ടി കഠിന പ്രയത്നം ചെയ്യുവാന്‍ ഓരോ പ്രവാസി സഹോദരങ്ങളും തയ്യാറാവ ണമെന്നും എല്ലാ വ്യാപാരി വ്യവസായി കളും സമയത്തു തന്നെ വോട്ടു ചെയ്ത് നമ്മുടെ കടമ നിറവേറ്റ ണമെന്നും തട്ടത്താഴത്ത് ഹുസ്സൈന്‍ അഭ്യാര്‍ത്ഥിച്ചു.
 
മാധ്യമ പ്രവര്‍ത്തകന്‍ കൂടിയായ ഹുസ്സൈന്‍, അബു ദാബിയിലെ പൊതു രംഗത്ത്, വിശിഷ്യാ ആതുര സേവന രംഗത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളുമായ് സഹകരിച്ചു വന്നതിന്റെ പശ്ചാത്തലത്തില്‍ ഇവിടുത്തെ സാധാരണ ക്കാരന്റെ ഹൃദയ മിടിപ്പ് തൊട്ടറിഞ്ഞ അനുഭവങ്ങളില്‍ നിന്നും തനിക്കു വിജയം നേടാനാവും എന്ന പ്രതീക്ഷയില്‍ തന്നെയാണ്.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 



Thatta Thazhath Hussain - Representing the small scale businessmen in the U.A.E.



 
 

Labels: , , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി ചേംബര്‍ ഓഫ് കോമേഴ്സിലേക്ക് നാളെ തെരഞ്ഞെടുപ്പ്
അബുദാബി ചേംബര്‍ ഓഫ് കോമേഴ്സിലേക്ക് നാളെ തെരഞ്ഞെടുപ്പ് നടക്കും. 4 മലയാളികള്‍ ഉള്‍പ്പടെ 12 പേരാണ് 2 വിദേശപ്രതിനിധികളുടെ സീറ്റിലേക്ക് മത്സരിക്കുന്നത്. നാട്ടിലെ തെരഞ്ഞെടുപ്പ് പോലെ തന്നെ വീറും വാശിയും ഈ തെരഞ്ഞെടുപ്പിലും പ്രകടമാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കെ.എം.സി.സി. യു.എ.ഇ. ദേശീയ ദിനം ആഘോഷിച്ചു
ma-yousufaliയു.എ.ഇ. യുടെ 38-‍ാമത് ദേശീയ ദിന ആഘോഷങ്ങളുടെ സമാപനം കുറിച്ചു കൊണ്ട് ദുബായ് കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ അല്‍ മക്തൂം നഗറില്‍ (ഗര്‍ഹൂദ് എന്‍. ഐ. മോഡല്‍ സ്ക്കൂള്‍) അത്യുജ്ജ്വല ദേശീയ ദിന സമ്മേളനം സംഘടിപ്പിച്ചു. പ്രമുഖ വ്യവസായിയും അബുദാബി ചേംബര്‍ ഓഫ് കൊമ്മേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ബോര്‍ഡ് അംഗവുമായ പദ്മശ്രീ യൂസഫലി എം. എ. സമ്മേളനം ഉല്‍ഘാടനം ചെയ്തു. അറബ് നാടും കേരളവുമായി പതിറ്റാണ്ടുകളായി നില നില്‍ക്കുന്ന സൌഹൃദ ബന്ധം എടുത്തു പറഞ്ഞ അദ്ദേഹം കടല്‍ കടന്നു വന്ന പ്രവാസി മലയാളിയെ കൈ പിടിച്ചു കര കയറ്റിയ കാരുണ്യത്തിന്റെ പ്രതിരൂപമായ അറബ് സമൂഹത്തെ കൃതജ്ഞതയോടെ സ്മരിക്കുകയും തങ്ങള്‍ക്ക് ലഭിച്ച സ്നേഹത്തിന് സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ മറുപടി നല്‍കണമെന്നും ഓര്‍മ്മിപ്പിച്ചു.
 

kmcc-uae-national-day-audience

ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം

 
ചടങ്ങില്‍ കെ. സുധാകരന്‍ എം. പി. മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം എളേറ്റില്‍, എ. പി. ഷംസുദ്ദീന്‍ മുഹ്‌യുദ്ദീന്‍, ഡോ. പുത്തൂര്‍ റഹ്‌മാന്‍, എം. ഐ. ഷാനവാസ് എം. പി., ഹുസൈനാര്‍ ഹാജി എടച്ചാക്കൈ, ഗോപ കുമാര്‍, അബ്ദുല്ലാ ഫാറൂഖി തുടങ്ങിയവര്‍ സംസാരിച്ചു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
 
 

Labels: , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



05 December 2009
ഹോപ്പ് ബലിപെരുന്നാള്‍, യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു.
എറണാകുളം ജില്ലാ പ്രവാസികളുടെ കൂട്ടായ്മയായ ഹോപ്പ് ബലിപെരുന്നാള്‍, യു.എ.ഇ ദേശീയ ദിനാഘോഷം സംഘടിപ്പിച്ചു. ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ നടന്ന സാംസ്കാരിക സമ്മേളനം ഡോ. അബ്ദുല്‍ സലാം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് സുബൈര്‍ വെണ്ണല അധ്യക്ഷത വഹിച്ചു. ഡോ. ജമാലുദ്ദീന്‍, എം.കെ നാസര്‍, സമീര്‍ മുസ്തഫ, അബ്ദുല്‍ നാസര്‍, സിദ്ധീഖ് ആലുവ, എം.എം ഹാരിസ്, വി.ച്ച് അഷ്റഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



റിയാദ് മഹിളാ സംഘം രൂപീകരിക്കുന്നു.
നവോദയ റിയാദ് മഹിളാ സംഘം രൂപീകരിക്കുന്നു. ജീവകാരുണ്യ-കായിക മേഖലകളില്‍ സജീവമാകുകയാണ് ലക്ഷ്യമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. റിയാദിലെ റിംഫ് പ്രസ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ നസീര്‍ വെഞ്ഞാറമൂട്, കുമ്മിള്‍ സുധീര്‍, സുരേഷ് ചന്ദ്രന്‍, ഉദയഭാനു, പൂക്കോയ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിതരാവണമെന്ന്
ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിതരാവാനും അവകാശ സംരക്ഷണത്തിന് ഒരുമിച്ചുനില്‍ക്കാനും ഇനിയും വൈകിയാല്‍ അതാത് സമൂഹങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തില്‍ ആവുമെന്ന് മുസ്ലീം ലീഗ് തമിഴ്നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ.എം.മുഹമ്മദ് അബൂബക്കര്‍ പറഞ്ഞു.

റിയാദില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടിയില്‍ പത്തു ലക്ഷം അംഗങ്ങളെ ചേര്‍ക്കുന്ന കാമ്പയില്‍ ഇപ്പോള്‍ നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് മെട്രോ ; ശേഷിക്കുന്ന സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം
ദുബായ് മെട്രോ റെഡ് ലൈനില്‍ ശേഷിക്കുന്ന സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാകുമെന്ന് ആര്‍.ടി.എ അറിയിച്ചു. റെഡ് ലൈനിലെ 29 സ്റ്റേഷനുകളില്‍ പത്തെണ്ണം മാത്രമാണ് സെപ്റ്റംബര്‍ ഒമ്പതിന് പ്രവര്‍ത്തനം ആരംഭിച്ചത്.

മുഴുവന്‍ മെട്രോ സ്റ്റേഷനും തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല സ്റ്റേഷനുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. അവയുടെ പരിശോധന പൂര്‍ത്തായകുന്നതോടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഡോണ്‍ ബോസ്ക്കോ സംഗമം
ഇരിങ്ങാലക്കുട ഡോണ്‍ ബോസ്ക്കോ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 11 ന് ദേര ദുബായ് ഷെറാട്ടണ്‍ ഹോട്ടലിലാണ് പരിപാടി. സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥിയും അധ്യാപകനുമായ പി.ആര്‍ ലോനപ്പന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 875 1316 എന്ന നമ്പറില്‍ വിളിക്കണം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജിദ്ദ പ്രളയക്കെടുതി; ഫിറോസിന് നഷ്ടപ്പെട്ടത് തന്റെ ചിത്രങ്ങള്‍
ജിദ്ദയിലെ പ്രളയക്കെടുതിയില്‍ ചിത്രകാരനായ ഫിറോസിന് നഷ്ടപ്പെട്ടത് ഒരു ദശകത്തിലേറെയായി താന്‍ കാത്തിരുന്ന സ്വപ്നങ്ങളാണ്. വര്‍ഷങ്ങളുടെ ശ്രമഫലമായി ഇദ്ദേഹം വരച്ച ചിത്രങ്ങളെല്ലാം മഴയില്‍ നശിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും
kakkanadanബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ 2009 ലെ സാഹിത്യ പുരസ്ക്കാരം കാക്കനാടന്. 25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്ക്കാരം നിശ്ച്ചയിച്ചത്.
 
biju-balakrishnanഗള്‍ഫ് മേഖളയിലെ മലയാളി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ ബി. കെ. എസ്. ജാലകം പുരസ്ക്കാരത്തിന് ചെറുകഥാ വിഭാഗത്തില്‍ ബിജു പി. ബാലകൃഷ്ണനും, കവിതാ വിഭാഗത്തില്‍ ദേവസേനയും അര്‍ഹരായി. ബിജുവിന്റെ അവര്‍ക്കിടയില്‍ എന്ന കഥയ്ക്കാണ് സമ്മാനം.
 
devasenae പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന യുടെ “അടുക്കി വച്ചിരിക്കുന്നത്” എന്ന കവിതയാണ് പുരസ്ക്കാരത്തിന് അര്‍ഹമായത്. ഡോ. കെ. എസ്. രവികുമാര്‍, പി. സുരേന്ദ്രന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ കണ്ടെത്തിയത്.
 
5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Labels: , , ,

  - സ്വന്തം ലേഖകന്‍    

4അഭിപ്രായങ്ങള്‍ (+/-)
Links to this post

4 Comments:

പ്രിയപ്പെട്ട ദേവസേനയ്ക്ക്
അഭിനന്ദനങ്ങള്‍

December 5, 2009 12:06 PM  

അങ്ങനെ അര്‍ഹിക്കുന്ന അംഗീകാരം ശ്രീമതി ദേവസേനയെ തേടിയെത്തിയിരിക്കുന്നു...അതും ശക്തമായ , വ്യവസ്തിതിയെ നോക്കത്ത തുറന്നെഴുത്തിന്. ഈ അസുലഭ നിമിഷത്തില്‍ കവയിത്രിയുടെ സന്തോഷത്തില്‍ ഞാനും പങ്കു ചേരുന്നു...അഭിനന്ദനത്തിന്റെ പാരിജാത മലരുകള്‍ ഞാന്‍ വിതറുന്നു.....(*****)
എഴുത്തിന്റെ പാതയില്‍ വീണ്ടും ഒരശ്വത്തെപ്പോലെ കടിഞ്ഞാണില്ലാതെ കുതിക്കുവാന്‍ സര്‍വ്വേശ്വരന്‍ അനുഗ്രഹിക്കുമാറാകട്ടെ....
ഒരു കാര്യം വിട്ടു പോയി ,എനിക്ക് ലഡു കിട്ടിയില്ല :)

December 5, 2009 1:49 PM  

Congrats to devasena. so happy to hear this

December 5, 2009 4:30 PM  

Congratulations Devasena

December 6, 2009 10:06 AM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



04 December 2009
കെ. സുധാകരന് സ്വീകരണം
WAKE reception for K Sudhakaran MPദുബായില്‍ എത്തിയ കെ. സുധാകരന്‍ എം. പി. യെ കണ്ണൂര്‍ പ്രവാസി സംഘടനയായ വെയ്കിന്റെ (WAKE) പ്രസിഡണ്ട് അബ്ദുള്‍ ഖാദര്‍ പനങ്ങാട്ട്, മുന്‍ പ്രസിഡണ്ടും വെയ്ക് ലീഗല്‍ അഡ്വൈസറുമായ അഡ്വ. ഹാഷിക് എന്നിവര്‍ ദുബായ് എയര്‍പോര്‍ട്ടില്‍ ബൊക്കെ നല്‍കി സ്വീകരിക്കുന്നു.
 
ഫോട്ടോ : കെ.വി.എ. ഷുക്കൂര്‍
(ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം)

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ആദ്യ കാല പ്രവാസികളെ ആദരിയ്ക്കുന്നു
vk-hamsaഗള്‍‍ഫ് മാധ്യമത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുകയും, കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ മഹത്തായ പങ്കാളിത്തം വഹിയ്ക്കുകയും ചെയ്ത പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പ്രവാസ ജീവിതം നയിച്ച പത്തു പേരെ ആദരിയ്ക്കുന്നു. ഇതോടൊപ്പം കടല്‍ കടന്നു വന്ന ആദ്യ കാല പ്രവാസികളെ കൈ പിടിച്ച് കര കയറ്റിയ തദ്ദേശീയരായ പ്രമുഖ അറബികളില്‍ ജീവിച്ചിരിപ്പുള്ള ഏതാനും പേരെ അനുമോദിയ്ക്കുന്നുമുണ്ട്.
 
യു.എ.ഇ. യിലെ ഖോര്‍ ഫുക്കാനില്‍ ഡിസംബര്‍ 4 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ “ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും, ഗള്‍ഫ് മാധ്യമത്തിന്റെ പതിറ്റാണ്ടും” എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടക്കും.
 
ഉല്‍ഘാടനം ഖോര്‍ ഫുക്കാന്‍ ദീവാന്‍ അല്‍ അമീരി ഡെപ്യൂട്ടി ചെയര്‍‌മാന്‍ ശൈഖ് സ‌ഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ. ഹംസയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ആദ്യ കാല പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളുടെ പേര് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പ്രഖ്യാപിക്കും. പത്മശ്രീ യൂസുഫലി എം. എ. തദ്ദേശീയരെ ആദരിയ്ക്കും. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം ചെയ്യും.
 
പ്രമുഖ ഗായകന്‍ അഫ്സല്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



03 December 2009
ദുബായ് പ്രസ്സ് ക്ലബ്ബ് കാവ്യസായാഹ്നത്തില്‍ കവി സച്ചിദാനന്ദന്‍ പങ്കെടുക്കും
ദുബായ് പ്രസ്സ് ക്ലബ്ബ് സംഘടിപ്പിക്കുന്ന കാവ്യസായാഹ്നത്തില്‍ കവി സച്ചിദാനന്ദന്‍ പങ്കെടുക്കും.

മീഡിയ സിറ്റിയിലെ ദുബായ് പ്രസ്സ് ക്ലബ്ബില്‍ ഈ മാസം 6 നു വൈകിട്ട് 4.30നാണ് പരിപാടി.

കവി സച്ചിദാനന്ദനൊപ്പം അറബ് കവി ഡോ.ഷിഹാബ് അല്‍ ഗാനിമും പങ്കെടുക്കും
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറിലെ പ്രവാസി സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍
ഖത്തറിലെ പ്രവാസി സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഐസിസിയുടെ ആഭിമുഖ്യത്തില്‍ പതിമൂന്നാമത് വാര്‍ഷിക നൃത്തോല്‍സവം സംഘടിപ്പിച്ചു.

ഐസിസിയുടെ നൃത്തപരിശീലന പരിപാടിയില്‍ പങ്കെടുത്ത നൂറോളം കുട്ടികള്‍ അവതരിപ്പിച്ച വിവിധയിനം നൃത്തരൂപങ്ങള്‍ പരിപാടിയോട് അനുബന്ധിച്ച് അവതരിപ്പിച്ചു. നേരത്തെ മുംബെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനീകര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ടാണ് പരിപാടി ആരംഭിച്ചത്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗുരുവായൂര്‍ എന്‍ആര്‍ ഐ ഫോറം യുഎഇ ദേശീയ ദിനം ആഘോഷിച്ചു
ഗുരുവായൂര്‍ എന്‍ആര്‍ ഐ ഫോറം യുഎഇ ദേശീയ ദിനം ആഘോഷിച്ചു. സല്യൂട്ട് ദുബായ് എന്ന പേരില്‍ നടന്ന ആഘോഷ പരിപാടി റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മൊഹിദ്ദീന്‍ ഉദ്ഘടനം ചെയ്തു.

ഗള്‍ഫ് ഗേറ്റ് ഗ്രൂപ്പ് എംഡി സക്കീര്‍ ഹുസൈന്‍ മുഖ്യാതിഥിയായിരുന്നു. ബിജു നാരായണന്‍, റിമി ടോമി,ഫ്രാങ്കോ എന്നിവര്‍ അവതരിപ്പിച്ച സംഗീത വിരുന്നും ഉണ്ടായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നിലമ്പൂര്‍ അസോസിയേഷന്‍ തൊഴില്‍ ബാങ്ക് രൂപീകരിക്കുന്നു.
നിലമ്പൂര്‍ അസോസിയേഷന്‍ തൊഴില്‍ ബാങ്ക് രൂപീകരിക്കുന്നു. നിര്‍മ്മാണ കാര്‍ഷിക മേഖലകളില്‍ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ തൊഴിലാളികളെ വച്ച് നിശ്ചിത സമയത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദേശിക്കുന്നത്. അസോസിയേഷന്‍ വാര്‍ഷികവും ഈദ് ആഘോഷവും വെള്ളിയാഴ്ച്ച ഷാര്‍ജയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് പ്രിയദര്‍ശിനിയുടെ ഇരുപത്തി ഏഴാമത് വാര്‍ഷികം ഇന്ന്
ദുബായ് പ്രിയദര്‍ശിനിയുടെ ഇരുപത്തി ഏഴാമത് വാര്‍ഷികവും യുഎഇ ദേശീയ ദിനാഘോഷവും ഇന്ന് എട്ടുമണിക്ക് നടക്കും. അല്‍നാസര്‍ ലിഷര്‍ ലാന്‍റില്‍ വച്ചാണ് പരിപാടി. കെ.എസ് ചിത്രയും സംഘവും രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിക്കും. ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കെ. സുധാകരന്‍ എംപി മുഖ്യാതിഥിയായികളായിരിക്കും. ദുബായിലേയും ഷാര്‍ജയിലേയും മികച്ച 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകള്‍ സമ്മാനിക്കും. മൂന്ന് അദ്യാപകരെ ആദരിക്കുമെന്നും രക്ഷാധികാരി സിആര്‍ജി നായര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറിലെ ജനസംഖ്യ കുറഞ്ഞു.
ഖത്തറിലെ ജനസംഖ്യ പതിനഞ്ച് ലക്ഷത്തി എണ്‍പതിനായിരമായി കുറഞ്ഞു. പുതിയ കണക്കനുസരിച്ചാണ് ഇത്. 86000 പേരുടെ കുറവാണ് ജനസംഖ്യയിലുള്ളത്.

വിദേശത്തുള്ള ഖത്തറി പൗരന്‍മാരുടെ എണ്ണം കൂട്ടാതെയാണ് ഈ കണക്ക്. ഇതില്‍ 12 ലക്ഷത്തിലധികം പുരുഷന്‍മാരും മൂന്ന് ലക്ഷത്തി അമ്പതിനായിരം സ്ത്രീകളുമാണ് . ജനസംഖ്യയില്‍ പകുതിയിലധികം വിദേശികളാണ്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കേരളീയ സമാജം കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു
ബഹറിന്‍ കേരളീയ സമാജം സാഹിത്യ വിഭാഗം കൊച്ചുബാവ അനുസ്മരണം സംഘടിപ്പിച്ചു. മണലെഴുത്ത് എന്ന പേരില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ബഹറിനിലെ രണ്ട് എഴുത്തുകാരുടെ പുസ്തകവും പ്രകാശനം ചെയ്തു.

ശിഹാബുദീന്‍ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു. ബാജിയുടെ 25 കഥകള്‍ എന്ന ചെറുകഥാ സമാഹാരവും മഷിക്കൂട് എന്ന കവിത സമാഹാരവുമാണ് പ്രകാശനം ചെയ്തത്. ഇ.വി രാജീവന്‍, രാജു ഇരിങ്ങല്‍ എന്നിവര്‍ പുസ്തകങ്ങളെ പരിചയപ്പെടുത്തി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജിദ്ദ മഴക്കെടുതി; ആയിരക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു
saudi-floodജിദ്ദയില്‍ ഉണ്ടായ മഴ കെടുതിയില്‍ ആയിര ക്കണക്കിന് മലയാളികള്‍ക്ക് വ്യാപാര സ്ഥാപനങ്ങളും ജോലിയും നഷ്ടുപ്പെട്ടു. ഈ ഭാഗത്ത് ജോലി ചെയ്തിരുന്ന മലയാളികള്‍ ഉള്‍പ്പടെ നിരവധി പേരെ കാണാതായിട്ടുണ്ട്. ജിദ്ദയില്‍ മഴ ക്കെടുതിയില്‍ നാശ നഷ്ടം സംഭവിച്ചവര്‍ക്ക് നഷ്ട പരിഹാരം നല്‍കാനും ഭവന രഹിതരെ മാറ്റി പ്പാര്‍പ്പിക്കാനും അധികൃതര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ കാരണങ്ങളെ ക്കുറിച്ചും അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ചും പഠനം നടത്താന്‍ ഉന്നത തല സമിതി രൂപീകരിച്ചു.

Labels: ,

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



02 December 2009
മാധ്യമ പ്രവര്‍ത്തകന്‍ പി. പി. മാത്യു അറബി ക്കഥയില്‍
paul-mathewപ്രശസ്ത മാധ്യമ പ്രവര്‍ത്തകനും ഗള്‍ഫ് ടുഡേ എഡിറ്ററുമായ പി. പി. മാത്യുവുമായുള്ള അഭിമുഖം എന്‍. ടി. വി. സംപ്രേക്ഷണം ചെയ്തു. യു. എ. ഇ. ദേശിയ ദിനം പ്രമാണിച്ച് രാത്രി 10 മണിക്കാണ് അറബിക്കഥ എന്ന പരമ്പരയില്‍ ഈ അഭിമുഖം വന്നത്. ഇ വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്.
 
മലയാള മനോരമയില്‍ ദീര്‍ഘ കാലം വിദേശ കാര്യം, സിനിമ തുടങ്ങിയ മേഖലകള്‍ കൈകാര്യം ചെയ്തിട്ടുള്ള മാധ്യമ പ്രവര്‍ത്തകനാണ് പി. പി. മാത്യു. കഴിഞ്ഞ 9 വര്‍ഷമായി ഗള്‍ഫ് ടുഡെയില്‍ പ്രവര്‍ത്തിക്കുന്നു.

Labels:

  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറില്‍ നന്മ
ഖത്തറിലെ നോണ്‍ റസിഡന്‍റ് ആലപ്പുഴ നേറ്റീവ് മലയാളീ അസോസിയേഷന്‍-നന്മ- നിലവില്‍ ദോഹയില്‍ നിലവില്‍ വന്നു. തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 13 അംഗ അഡ് ഹോക് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഗള്‍ഫ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം ഖത്തര്‍
ഗള്‍ഫ് മേഖലയില്‍ ഏറ്റവും വേഗത്തില്‍ സാമ്പത്തിക വളര്‍ച്ചയുള്ള രാജ്യം ഖത്തര്‍ ആണെന്ന് ആഗോള ധനകാര്യ സ്ഥാപനമായ മെറിന്‍ ലിഞ്ചിന്‍റെ വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. പെട്രോളിയം എണ്ണ മേഖലയിലെ വരുമാനം എണ്ണ ഇതര വ്യവസായത്തിലേക്ക് പോകാതെ ഖത്തറിന്‍റെ സാമ്പത്തിക മേഖലയെ കൂടുതല്‍ കരുത്തുറ്റതാക്കുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ജി.ഡി.പിയില്‍ അടുത്ത വര്‍ഷം 12.5 ശതമാനം വളര്‍ച്ചയോടെ മറ്റ് രാജ്യങ്ങളെ ഖത്തര്‍ മറികടക്കുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഖത്തറില്‍ വര്‍ഷത്തില്‍ പത്തോളം എയ്ഡ്സ് കേസുകള്‍
ശരാശരി പത്തോളം എയ്ഡ്സ് കേസുകള്‍ വര്‍ഷത്തില്‍ റിപ്പോര്‍ട്ട് ചെയ്യാറുണ്ടെന്ന് ഖത്തര്‍ ആരോഗ്യ വകുപ്പിന്‍റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക എയ്ഡ്സ് ദിനമായ ഇന്ന് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്. കണക്ക് പ്രകാരം ഇതുവരെ ഏതാണ്ട് 231 എയ്ഡ്സ് രോഗികളാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 76 രോഗബാധിതര്‍ 15 വയസിന് മുകളില്‍ ഉള്ളവരാണ്. സ്വദേശികളും വിദേശികളുമായ ആളുകള്‍ രോഗബാധിതരായവരില്‍ ഉള്‍പ്പെടുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ശനമായ വൈദ്യ സുരക്ഷാ നടപടികള്‍ ഉള്ള രാജ്യമായതിനാല്‍ എയ്ഡ്സ് പോലുള്ള മാരക രോഗങ്ങള്‍ പെരുകുന്നത് തടയാന്‍ ഖത്തറിന് ആയിട്ടുണ്ടെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടെക്സ സൗഹൃദ സംഗമം സംഘടിപ്പിച്ചു
റിയാദിലെ തിരുവനന്തപുരം ജില്ലാ കുട്ടായ്മയായ ടെക്സ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മോഡേണ്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗസല്‍ സന്ധ്യയും അരങ്ങേറി. ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. യൂസഫ്, ഡോ. റജില, ടി.പി മുഹമ്മദ്, ശശികുമാര്‍ പിള്ള, ബഷീര്‍ പാങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യൂത്ത് മൂവ് മെന്‍റിന്‍റെ നാലാമത് സമ്മേളനം മസ്ക്കറ്റിലെ റൂവി സെന്‍റ് തോമസ് ചര്‍ച്ചില്‍
ഗള്‍ഫ് ഓര്‍ത്തഡോക്സ് യൂത്ത് മൂവ് മെന്‍റിന്‍റെ നാലാമത് സമ്മേളനം മസ്ക്കറ്റിലെ റൂവി സെന്‍റ് തോമസ് ചര്‍ച്ചില്‍ ആരംഭിച്ചു. രണ്ട് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ മെത്രോപ്പൊലീത്തമാര്‍, വൈദികര്‍ തുടങ്ങിയവര്‍ ചര്‍ച്ചകളും ക്ലാസുകളും നയിക്കും. സമാപന സമ്മേളനം നാളെ വൈകീട്ട് ആറരയ്ക്ക് നടക്കും. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ്ധ്വ മുഖ്യാതിഥി ആയിരിക്കും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്
തിരുവനന്തപുരം തുമ്പ സെന്‍റ് സേവ്യേഴ്സ് കോളേജ് അലുംമ്നി യു.എ.ഇ ദേശീയ ദിനത്തോട് അനുബന്ധിച്ച് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. ഇന്ന് രാവിലെ ഒന്‍പത് മുതല്‍ ദുബായ് കസ്റ്റംസ് ആന്‍റ് പോര്‍ട്ട് അഥോറിറ്റി ഗ്രൗണ്ടിലാണ് ടൂര്‍ണമെന്‍റ്. 18 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഇന്ന് യു.എ.ഇ. യുടെ 38-ാം ദേശീയ ദിനം
38th-uae-national-dayഇന്നാണ് യു.എ.ഇ. യുടെ 38-ാം ദേശീയ ദിനം. ദേശീയ ദിനത്തിനായി യു. എ. ഇ. ഒരുങ്ങി ക്കഴിഞ്ഞു. പോയ വര്‍ഷങ്ങളില്‍ മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച പുരോഗതിയാണ് രാജ്യം നേടിയത്. യു. എ. ഇ. യുടെ സമ്പദ്ഘടന ശക്തമാണെന്ന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 38-ാമത് ദേശീയ ദിനത്തോ ടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുക യായിരുന്നു അദ്ദേഹം.
 
യു.എ.ഇ. ദേശീയ ദിനത്തോ ടനുബന്ധിച്ച് ദുബായില്‍ യൂണിയന്‍ പരേഡ് നടന്നു. എമ്മാര്‍ ബൊളവാര്‍ഡില്‍ നിന്നും തുടങ്ങിയ പരേഡില്‍ യു. എ. ഇ. യുടേയും ദുബായിയുടേയും ശക്തി വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും, ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂമും നേതൃത്വം നല്‍കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



'ആരോഗ്യ വര്‍ഷ' കാമ്പയിന്‌ തുടക്കമായി
shifa-al-jazeera-polyclinicറിയാദ്‌: ഏഴാം വാര്‍ഷികാ ചരണത്തിന്റെ ഭാഗമായി ബഥയിലെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്‌ പൊതു ജനങ്ങള്‍ ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധ വത്കരണ കാമ്പയിന്‌ തുടക്കമായി. ഷിഫ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഷികാ ഘോഷ പരിപാടി യുടെയും കാമ്പയിന്റെയും ഉദ്ഘാടനം സഫാ മക്ക പോളിക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ ഡയറക്ടര്‍ മുഹമ്മദ്‌ ഷാജി അരിപ്ര നിര്‍വഹിച്ചു. ഷിഫ അല്‍ ജസീറ ക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ അഷ്‌റഫ്‌ വേങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു.
 
ക്ലിനിക്ക്‌ ജീവനക്കാര്‍ ക്കായി ഏര്‍പ്പെടുത്തുന്ന ക്ഷേമ നിധി സംബന്ധിച്ച വിശദാംശങ്ങള്‍ എച്ച്‌. ആര്‍. മാനേജര്‍ ബ്ലസന്‍ ടി. വര്‍ഗീസ്‌, റിക്രിയേഷന്‍ ക്ലബ്‌ രൂപവത്കരണം സംബന്ധിച്ച്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ അക്ബര്‍ വേങ്ങാട്ട്‌, ഇന്‍ ഹൗസ്‌ ട്രൈനിംഗ്‌ കോഴ്സിന്റെ വിശദാംശങ്ങള്‍ പി. ആര്‍. ഇന്‍ ചാര്‍ജ്‌ നജിം സൈനുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ചു. റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍, റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം വൈസ്‌ പ്രസിഡന്ര്‌ ഷഖീബ്‌ കൊളക്കാടന്‍, ഡോ. പ്രേമാനന്ദ്‌, ഡോ. ഓവൈസ്‌ ഖാന്‍, ഡോ. ഇക്രം ഖാന്‍, ഡോ. ഷാഹുല്‍, ഡോ. നടരാജ്‌, ഡോ. അലക്സാണ്ടര്‍ ഈശോ, ഡോ. ഫ്രീജോ, ഡോ. ഹാഷിം, ഡോ. അഷ്‌റഫ്‌, ഡോ. അബ്ദുല്‍ വാഹിദ്‌, ഡോ. റീന, ഡോ. മിനി, ഡോ. റോഷ്ണി, ഡോ. ഹുമൈറ, അക്ബര്‍ മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.
 
ജീവനക്കാര്‍ക്കുള്ള ക്ഷേമ നിധിയുടെ ഉദ്ഘാടനം മുഹമ്മദ്‌ ഷാജി അരിപ്ര അപേക്ഷ ഫോറം ദീപക്‌ സോമന്‌ നല്‍കി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനിടെ സദസ്യര്‍ ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ ഉമ്മര്‍ വേങ്ങാട്ട്‌, ജോമോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി. ഡോ. സെബാസ്റ്റ്യന്‍, ഡോ. പ്രേമാനന്ദ്, പേഴ്സണല്‍ മാനേജര്‍ കെ. ടി. മൊയ്തു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌ സ്വാഗതവും ഡോ. ജോസ്‌ ചാക്കോ നന്ദിയും പറഞ്ഞു.
 
'സപ്ത വര്‍ഷം ആരോഗ്യ വര്‍ഷം' എന്ന്‌ പേരിട്ടി രിക്കുന്ന ആരോഗ്യ വത്കരണ കാമ്പയിന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ പൊതു ജനങ്ങള്‍ ക്കിടയില്‍ രോഗങ്ങള്‍, രോഗ കാരണങ്ങള്‍, പ്രതിരോധങ്ങള്‍, പ്രതിവിധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, പഠന ക്ലാസുകള്‍, ലഘു ലേഖ വിതരണം, ഫോട്ടോ - ചിത്ര പ്രദര്‍ശനം എന്നിവയും ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച്‌ സൗജന്യ വൈദ്യ പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും
 
- നജീം കൊച്ചുകലുങ്ക്, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദുബായ് പ്രിയദര്‍ശിനി വാര്‍ഷികം
ദുബായ് പ്രിയദര്‍ശിനിയുടെ 27-‍ാം വാര്‍ഷികവും യു.എ.ഇ. ദേശീയ ദിനാഘോഷവും ഡിസംബര്‍ 3ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കും. രാത്രി 8 മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് “ജിയോ സയന്‍സ്” അവതരിപ്പിക്കുന്ന പ്രശസ്ത പിന്നണി ഗായിക കെ. എസ്. ചിത്ര നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. മുഖ്യ അതിഥിയായി ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, വിശിഷ്ട അതിഥിയായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എം.പി. എന്നിവര്‍ പങ്കെടുക്കും.
 
ദുബായ് ഷാര്‍ജ എന്നിവിടങ്ങളിലെ 30 വിദ്യാര്‍ത്ഥികള്‍ക്ക് പഠന മികവിനുള്ള സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിക്കും. ഇതിനു പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം ഈ വര്‍ഷം 3 അധ്യാപകര്‍ക്ക് നല്‍കും എന്ന് ദുബായ് പ്രിയദര്‍ശിനി പാട്രണ്‍ സി. ആര്‍. ജി. നായര്‍, പ്രസിഡണ്ട് ടി. ടി. യേശുദാസ്, ജന. സെക്രട്ടറി വിജയ മോഹന്‍, ട്രഷറര്‍ ദേവദാസ് എന്നിവര്‍ അറിയിച്ചു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ചൈംസ് ഓഫ് പീസ് 2009
ദുബായ് : യു.എ.ഇ. യിലെ ഏറ്റവും വലിയ എക്യുമിനിക്കല്‍ കരോള്‍ സര്‍വ്വീസ് “ചൈംസ് ഓഫ് പീസ് 2009” ന് ഡിസംബര്‍ 4ന് തിരി തെളിയും. ദുബായ് വൈ. എം. സി. എ. യുടെ നേതൃത്വത്തില്‍ യു.എ.ഇ. യിലെ വിവിധ ക്രൈസ്തവ ഇടവക കളുടെ സഹകരണത്തില്‍ ഷേയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5:30ന് തുടങ്ങുന്ന കരോള്‍ സര്‍വ്വീസ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി ഉല്‍ഘാടനം ചെയും.
 
കരോള്‍ സര്‍വ്വീസിനോടനുബന്ധിച്ച് ക്രിസ്തുമസ് സ്പെഷല്‍ സുവനീറിന്റെ പ്രകാശന കര്‍മ്മവും കുടുംബ സംഗമവും നടക്കും. ലോകത്തിലെ 135 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ എക്യുമിനിക്കല്‍ യുവ ജന സംഘടനയായ വൈ. എം. സി. എ. യുടെ ദുബായ് ശാഖയുടെ മൂന്നാമത് ചൈംസ് ഓഫ് പീസ് ആണിത്.
 
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് മനോജ് ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ടുമാരായ സോളമന്‍ ഡേവിഡ്, ഷിനു ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി സാം ജേക്കബ്, ട്രഷറര്‍ എബ്രഹാം വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍‌വീനര്‍ സാജന്‍ വേളൂര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജോണ്‍ ബ്രിട്ടാസിന് മാധ്യമ ശ്രീ, മാമുക്കോയക്ക് കലാ രത്നം
mamukoya-john-brittasകല അബുദാബിയുടെ 2009 ലെ “കലാ രത്നം” പുരസ്കാരം പ്രശസ്ത സിനിമാ നടന്‍ മാമുക്കോയക്കും “മാധ്യമ ശ്രീ” പുരസ്കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജോണ്‍ ബ്രിട്ടാസിനും സമ്മാനിക്കും. കല അബുദാബിയുടെ വാര്‍ഷിക ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ വെച്ചായിരിക്കും ഈ പുരസ്കാരങ്ങള്‍ സമ്മാനിക്കുക.
 
കല അബുദാബി യുടെ ഈ വര്‍ഷത്തെ വാര്‍ഷികാ ഘോഷങ്ങള്‍ 'കലാഞ്ജലി 2009 ' എന്ന പേരില്‍ നവംബര്‍ 30 (തിങ്കളാഴ്ച്ച) മുതല്‍ ഡിസംബര്‍ 24 വരെ നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ അബുദാബിയില്‍ ആരംഭിച്ചു. ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പത്മശ്രീ കലാ മണ്ഡലം ഗോപിയുടെ ' കര്‍ണ്ണ ശപഥം ' കഥകളി യോടെ തിരശ്ശീല ഉയര്‍ന്ന കലാഞ്ജലിയില്‍ മട്ടന്നൂര്‍ ഉദയന്റെ തായമ്പക യും ഉണ്ടായിരുന്നു.
 

kalanjali-2009


 
തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഡ്രോയിംഗ്, പെയിന്റിംഗ്, ഒപ്പന, സിനിമാറ്റിക് ഡാന്‍സ്, പാചകം എന്നീ ഇനങ്ങളില്‍ മത്സരങ്ങള്‍ ഉണ്ടായിരിക്കും. യു. എ. ഇ. യിലെ സിനിമാ പ്രവര്‍ത്തകരുടെ ഹ്രസ്വ സിനിമകള്‍ കലാഞ്ജലി യില്‍ പ്രദര്‍ശിപ്പിക്കും. ഇന്ത്യാ സോഷ്യല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, മലയാളി സമാജം എന്നീ വേദികളിലായി നടക്കുന്ന പരിപാടികളില്‍ കലാ സാംസ്കാരിക രംഗങ്ങളിലെ പ്രഗല്‍ഭരുടെ സാന്നിധ്യം മുഖ്യ ആകര്‍ഷ ണമായിരിക്കും.
 
ഡിസംബര്‍ 24 വ്യാഴാഴ്ച കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ 'കലാ രത്നം' അവാര്‍ഡ് പ്രശസ്ത നടന്‍ മാമു ക്കോയ, 'മാധ്യമ ശ്രീ' അവാര്‍ഡ് ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ക്ക് സമ്മാനിക്കും. (വിവരങ്ങള്‍ക്ക് വിളിക്കുക : ക്രയോണ്‍ ജയന്‍ 050 29 86 326, സുരേഷ് കാടാച്ചിറ 050 57 13 536)
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



01 December 2009
വിവാഹ പൂര്‍വ വൈദ്യ പരിശോധനയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്ത്
ഖത്തറില്‍ ഉടന്‍ ഏര്‍പ്പെടുത്തുന്ന വിവാഹ പൂര്‍വ വൈദ്യ പരിശോധനയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഒരു ഇംഗ്ലീഷ് ദിന പത്രം നടത്തിയ സര്‍വേയില്‍ 81 ശതമാനം പേര്‍ വൈദ്യ പരിശോധനയെ അനുകൂലിച്ചു. 15 ശതമാനം പേര്‍ വൈദ്യ പരിശോധന കാര്യമായ ഫലമുണ്ടാ ക്കില്ലെന്ന് അഭിപ്രായപ്പെട്ടു. വിവാഹ പൂര്‍വ വൈദ്യ പരിശോധന നടപ്പിലാക്കിയാല്‍ വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധ നയ്ക്ക് വിധേയ രാകേണ്ടി വരും. രണ്ട് മാസത്തിനുള്ളില്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കി ക്കൊണ്ടുള്ള നിയമം നടപ്പിലാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സല്യൂട്ട് യു.എ.ഇ
സല്യൂട്ട് യു.എ.ഇ എന്ന പേരില്‍ ഗുരുവായൂര്‍ എന്‍.ആര്‍.ഐ ഫോറം യു.എ.ഇ ദേശീയ ദിനം ആഘോഷിക്കുന്നു. ഡിസംബര്‍ രണ്ടിന് വൈകുന്നേരം ആറിന് ദുബായ് വെല്ലിംഗ്ടണ്‍ സ്കൂളിലാണ് പരിപാടി. റീജന്‍സി ഗ്രൂപ്പ് ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ് യുദ്ദീന്‍ ഉദ്ഘാടനം ചെയ്യും. ബിജു നാരായണന്‍, ഫ്രാങ്കോ, റിമി ടോമി എന്നിവര്‍ നയിക്കുന്ന ഗാനമേളയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു.
ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ചു. തീര്‍ത്ഥാടകര്‍ക്കിനി മടക്കയാത്രയുടെ നാളുകള്‍. സമാധാനപരവും സുരക്ഷിതവുമായി 25 ലക്ഷത്തോളം തീര്‍ത്ഥാടകര്‍ ഇത്തവണ ഹജ്ജ് നിര്‍വഹിച്ചു.

ഹജ്ജ് തീര്‍ത്ഥാടകര്‍ തുടര്‍ ജീവിതത്തിലും ഹജ്ജിന്‍റെ ചൈതന്യം കാത്തു സൂക്ഷിക്കണമെന്ന് മുസ്ലീം ലീഗ് പ്രസിഡന്‍റ് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. തീര്‍ത്ഥാടകര്‍ക്ക് മികച്ച സേവനം നല്‍കിയ സൗദി ഗവണ്‍ മെന്‍റിനെ ഇന്ത്യന്‍ സൗഹൃദ സംഘത്തിന്‍റെ കൃതജ്ഞത അദ്ദേഹം അറിയിച്ചു.

മിനായില്‍ ജംറാ പാലത്തിന്‍റെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായത് ഇത്തവണയാണ്. പാലത്തിന്‍റെ അഞ്ച് നിലകളിലും തീര്‍ത്ഥാടകര്‍ ഇത്തവണ കല്ലേറ് കര്‍മം നിര്‍വഹിച്ചു. കല്ലേറ് കര്‍മത്തിനിടെ ഉണ്ടായിരുന്ന അപകട സാധ്യത വിപുലീകരണത്തോടെ ഇല്ലാതായി.


ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് സൗജന്യ സേവനം ചെയ്യുന്നതിനായി മിനായിലെത്തിയ മലയാളി വളണ്ടിയര്‍മാരുടെ സേവനം ഇത്തവണയും ശ്രദ്ധേയമായി. വഴി തെറ്റിയവര്‍ക്കും രോഗികളുമായ നിരവധി ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഇവരുടെ സേവനം പ്രയോജനപ്പെട്ടു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



നിലമ്പൂര് പ്രവാസി അസോസിയേഷന് നാലാം വാര്‍ഷികം ഈ മാസം 4 ന്
നിലമ്പൂര് പ്രവാസി അസോസിയേഷന് നാലാം വാര്‍ഷികവും ഈദാഘോഷവും സംഘടിപ്പിക്കുന്നു.

ഡിസംബര് നാലിന് വൈകുന്നേരം അഞ്ചിന് ഷാര്‍ജ ഇന്ത്യന് സോഷ്യല് സെന്‍റര് ഹാളിലാണ് പരിപാടി. എം.ഐ ഷാനവാസ് എം.പി ഉദ്ഘാടനം ചെയ്യും.

പി.വി അബ്ദുല് വഹാബ് ബിസിനസ് എക്സലന്‍സ് അവാര്‍ഡുകള് വിതരണം ചെയ്യും. അസോസിയേഷന് തൊഴില് ബാങ്ക് രൂപീകരിക്കുമെന്ന് ഭാരവാഹികള് ദുബായില് വാര്‍ത്താ സമ്മേളനത്തില് അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ടെക്കയുടെ പത്താം വാര്‍ഷികം ബഹ്റിനില്‍
തൃശൂര്‍ എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ ടെക്കയുടെ പത്താം വാര്‍ഷികം ബഹ്റിനില്‍ ആഘോഷിച്ചു. ബഹ്റിന്‍ കേരളീയ സമാജത്തില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍ മുഖ്യാതിഥി ആയിരുന്നു. സംഗീത സംവിധായന്‍ മോഹന്‍ സിതാരയെ ചടങ്ങില്‍ ആദരിച്ചു. ടെക്കയുടെ വെബ് സൈറ്റ് ഉദ്ഘാടനം മജീദ് അല്‍ ഖസബ് നിര്‍വഹിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ദേശിയ ദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി
ദേശീയ ദിനം ആഘോഷിക്കാന്‍ യു.എ.ഇ. ഒരുങ്ങി. നഗര വീഥികള്‍ വര്‍ണ വിളക്കാല്‍ അലംകൃതമാണ്. വിപണിയില്‍ ദേശീയ ദിനാഘോ ഷത്തിനായി വൈവിധ്യ മേറിയ ഉത്പന്നങ്ങള്‍ നിരന്ന് കഴിഞ്ഞു.
 
ഡിസംബര്‍ രണ്ടിനാണ് യു.എ.ഇ. യുടെ 38-ാം ദേശീയ ദിനം. ആഘോഷ ങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ദേശീയ ദിനാഘോ ഷത്തിന് മാറ്റു കൂട്ടാനായി വിപണിയില്‍ നിരവധി ഉത്പന്നങ്ങള്‍ നിരന്ന് കഴിഞ്ഞു.
 
ടീഷര്‍ട്ടുകള്‍, റിബണുകള്‍, പെന്‍ഡന്‍റുകള്‍, മുഖം മൂടികള്‍, ഹെയര്‍ ബാന്‍ഡുകള്‍, തൊപ്പികള്‍, തോരണങ്ങള്‍, സ്റ്റിക്കറുകള്‍, പട്ടങ്ങള്‍... ഉത്പന്നങ്ങളുടെ നിര ഇങ്ങനെ നീണ്ട് പോകുന്നു. യു.എ.ഇ. ദേശീയ പതാകയിലെ കറുപ്പ്, വെളുപ്പ്, പച്ച, ചുവപ്പ് എന്നി നിറങ്ങളിലാണ് ഇവയെല്ലാം.
 
കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി നൂറിലധികം ഉത്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. കാര്‍ അലങ്കരിക്കാനുള്ള കിറ്റാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് അജ്മാനിലെ ഒരു ഷോപ്പിലെ വില്‍പ്പനക്കാരന്‍ പറയുന്നു.
 
വിവിധ എമിറേറ്റുകളിലെ ഭരണാധി കാരികളുടെ ഫോട്ടോകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വിവിധ വലിപ്പത്തിലുള്ള യു.എ.ഇ. പതാകകളും വില്‍പ്പന യ്ക്കുണ്ട്. മാലാഖ മാരുടേത് പോലെയുള്ള ചിറകുകള്‍ വേണോ? കുട്ടികള്‍ക്ക് ഇത്തരം ചിറകുകളും റെഡി. ദേശീയ പതാകയുടെ നിറത്തിലുള്ള വിഗ്ഗുകളും വര്‍ണ ബള്‍ബുകളും നക്ഷത്രങ്ങളുമെല്ലാം വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
 
സ്വദേശികളെ പ്പോലെ തന്നെ വിദേശികളും ഇവ വാങ്ങാന്‍ എത്തുന്നു ണ്ടെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.
 
യു.എ.ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് വീഥികളെല്ലാം വര്‍ണ വിളക്കുകളാല്‍ അലങ്കരിച്ച് കഴിഞ്ഞു. വിവിധ ഗവണ്‍ മെന്‍റ് സ്വകാര്യ സ്ഥാപനങ്ങളും വര്‍ണാലംകൃ തമായിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് ആഘോഷ ത്തിമിര്‍പ്പി ലാകാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്