17 January 2010
പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു. - വെള്ളിയോടന്‍ Labels: associations, awards, literature, personalities, prominent-nris
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്