21 January 2010
സൈകത ഭൂവിലെ സൌമ്യ സപര്യ - ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍![]() യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും. Labels: personalities
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്