യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് കത്ത് നല്‍കി.
ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്ന് രക്ഷിതാവായ ജോസഫ് പറഞ്ഞു
കുറച്ച് മുന്പ് മലയാളി മാനേജ് മെന്റ് നേതൃത്വം നല്‍കുന്ന ഒരു വലിയ സ്കൂള്‍ ഇത്തരത്തില്‍ ഗതാഗത സംവിധാനം സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു.
Labels: abudhabi, education, kids
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്