24 February 2010
കാക്കനാടന് പുരസ്കാരം നല്‍കും
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം ഈ മാസം 25ന് രാത്രി എട്ടിന് കാക്കനാടന് സമ്മാനിക്കും. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിനു ശേഷം 'കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 26ന് രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 39812111 എന്ന നമ്പറില്‍ ബന്ധപ്പെടണം. സമാജത്തിന്റെ സാഹിത്യ മാസികയായ 'ജാലകം' പത്തു വര്‍ഷം പൂര്‍ത്തിയാ ക്കുന്നതിന്റെ ഭാഗമായി ഗള്‍ഫിലെ കഥ, കവിത മല്‍സരത്തില്‍ സമ്മാനാ ര്‍ഹരായ ബിജു പി. ബാലകൃഷ്ണന്‍, e പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും. ബിജുവിന്റെ 'അവര്‍ക്കിടയില്‍' എന്ന കഥയും ദേവസേനയുടെ 'അടുക്കി വച്ചിരിക്കുന്നത്' എന്ന കവിതയുമാണ് സമ്മാനാര്‍ഹമായത്. പി. സുരേന്ദ്രന്‍, ഡോ. കെ. എസ്. രവി കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് കഥയും കവിതയും തെരഞ്ഞെടുത്തത്. എം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണ പിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്. Bahrain Keraleeya Samajam Award to Kakkanadan
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്