09 March 2010
അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു![]() ഇന്ത്യയില്‍ നിന്ന് മലയാളത്തിലും, അറബിയിലും വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രശസ്തരും, പ്രമുഖരുമായ നിരവധി എഴുത്തുകാരും, പുസ്തക പ്രസാധകരും അതിഥികളായി എത്തിയിരുന്നു. മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയായിരുന്നു പുസ്തക മേള നടന്നത്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി 800 ലധികം പുസ്തക പ്രസാധന കമ്പനികള്‍ പുസ്തക മേളയില്‍ പങ്കെടുത്തു. 19,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുസ്തക ച്ചന്തയില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടന്നത്. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചണ്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടന്നു. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, എം. ടി. എന്നിവര്‍ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരും, 5 മുതല്‍ 6 വരെ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. ലോക പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായിരുന്നു 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു.എ.ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവ ത്തില്‍ ഉണ്ടായിരുന്നു, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സും ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടറും ഈ പുസ്തക ച്ചന്തയില്‍ ശ്രദ്ധേയമായി. ഈ വര്‍ഷം കേരളത്തില്‍ നിന്നും 2 പേരെ സംഘാടകരുടെ അതിഥികളായി പങ്കെടുപ്പിച്ചത് മലയാളികള്‍ക്ക് അഭിമാനമായി. - ഷാഫി മുബാറക് Labels: abudhabi, literature
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്