17 March 2010
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്
അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.
സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്. ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍. എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു. ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട് ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്. അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്