18 April 2010
സാമൂഹ്യ വിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത് : പിണറായി![]() മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരി ക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പി ക്കുമെന്ന് ഭീഷണി പ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്‍ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ തയ്യാറാകുന്നു. അത് മാധ്യമ ധര്‍മത്തില്‍ പെട്ടതാണോ? സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരു പാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതി വകുപ്പിന്റെ ചുമതല കുറച്ചു കാലം കൈവശം വയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ച യായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നു വന്നത്. മന്ത്രി സ്ഥാനത്തു നിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍ പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതി ക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നു മൊക്കെ അവരവരുടെ ഭാവനാ വിലാസ മനുസരിച്ച് പ്രചരിപ്പി ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കേസ് നിയമ പരമായി നേരിടുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. അതു തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞു. Labels: political-leaders-kerala
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്