05 April 2010
ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
തോമസ് വര്‍ഗീസ് മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്. Labels: associations, expat
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്