01 April 2010

ഷാര്‍ജ എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യം; ഭര്‍ത്താവിന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്

എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യത്താല് ഭര്ത്താവിന്റെ മൃതദേഹവുമായി ലതികയ്ക്കു ജന്മനാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കു അനുമതി ലഭിച്ചു.

കഴിഞ്ഞ മാര്ച്ച് 8ന് ഭര്ത്തവ് മരിച്ചിട്ടും നിയമകുരുക്കുകള് കൊണ്ട് നാട്ടിലേക്ക് മടങ്ങാന് കഴിയാതിരുന്ന ലതികയ്ക്കു തുണയായത് യു.എ.ഇ യിലെ മലയാളി മാധ്യമങ്ങളും കരുണവറ്റാത്ത മനുഷ്യസ്നേഹികളുടെ സഹായവും ഷാര്ജ യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ രാപ്പകലില്ലത്ത അദ്ധ്വാനവുമാണ്.

മലയാളിയായ കമ്പനിയുടമയുടെ സ്വകാര്യാവശ്യത്തിനായി പാസ്സ്പോര്ട്ട് ജാമ്യം വെച്ചതുമൂലംരോഗിയായിത്തീര്‍ന്നിട്ടും നട്ടിലേക്ക് മടങ്ങനാവാതെ ഇരു വൃക്കകളും തകരാറിലായി ഷാര്ജ അല് ഖസിമി ഹോസ്പിറ്റലില് സൌജന്യമായി നാലു വര്‍ഷക്കാലമായി ഡയാലിസ്സിസ്സിന് വിധേയനായിക്കൊണ്ടിരുന്ന തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ്` ശശാങ്കന്. ഭര്‍ത്താവിന്‍റെ മൃതദേഹവുമായി നട്ടിലേക്ക് മടങ്ങനാവാതെ വിലപിക്കുന്ന ലതികയുടെ ദുഃഖകഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തുവന്നപ്പോള് ഉദാരമതികളായ മനുഷ്യസ്നേഹികള് സഹായഹസ്തവുമായി മുന്നോട്ടു വന്നു.ശശാങ്കന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദുരന്തകഥയാണ് പുറത്തുവന്നത്. പത്തനംതിട്ട സ്വദേശി രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഖലീഫ ബിന് ആരാം ട്രേഡിംഗ് കമ്പനിയില് ഫോര്‍മാനായി ജോലിനൊക്കവെ 2005ലണ് കമ്പനിയുടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്‍റെ പസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചത്.

പസ്സ്‌പോര്‍ട്ട്` തിരികെ നല്‍കാനോ,വിസ റദ്ദാക്കി നാട്ടിലയയ്ക്കാനോ കമ്പനിയുടമ തയ്യാറായില്ല. ശശാങ്കന് (80000)എണ്‍പതിനായിരത്തിലധികം ദിര്‍ഹംസ് ശമ്പളക്കുടിശ്ശികയായി ലഭിയ്ക്കാനുമുണ്ട്.തയ്യല് ജോലി ചെയ്താണ് ലതിക രോഗിയായ ഭര്‍ത്താവിനെ പരിചരിച്ചിരുന്നത്.യുണൈറ്റഡ് അഡ്വക്കേറ്റ്‌സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ സൌജന്യ നിയമ സഹായത്തോടെ മൃതദേഹം നാട്ടിലയയ്ക്കാനുള്ള നടപടി ക്രമങ്ങള് പൂര്‍ത്തിയായിരുന്നു. വിസ കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷത്തിലധികമായി യു.എ.ഇ യില് തുടര്‍ന്ന ലതികയ്ക്ക് ജയില് വാസവും അജീവനാന്ത വിലക്കും (40000)നാല്‍പ്പതിനായിരം ദിര്‍ഹംസ് പിഴയും നല്‍കിയാല് മാത്രമേ മൃതദേഹത്തോടൊപ്പം ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരമൊരുങ്ങുകയുള്ളുവെന്ന സ്ഥിതിയിലായിരുന്നു.

ഭര്‍ത്താവിന്‍റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ലതികയ്ക്ക് നാട്ടില് ഒന്‍പതാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള് ഉണ്ടെന്നും,അവരുടെ തുടര് വിദ്യഭ്യാസത്തിനായി യു.എ.ഇ യില് തിരിച്ചെത്തി ജോലി ചെയ്യാന് അവസരമൊരുക്കണമെന്നും,പിഴ ഈടാക്കാതെ ജയില് വാസത്തില് നിന്നും ആജീവനാന്ത വിലക്കില് നിന്നും തന്നെ ഒഴിവാക്കണമെന്നും നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്ജ എമിഗ്രേഷന് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയില് ലതിക അഭ്യര്‍ത്ഥിച്ചിരുന്നു. നിരാലംബയായ ഒരു സ്ത്രീ നല്‍കിയ അപേക്ഷയുടെ ഗൌരവം മനസ്സിലക്കിയ ഷാര്ജ എമിഗ്രേഷന് വകുപ്പ് പിഴയുമ്, ജയില് വാസവും, ആജീവനാന്ത വിലക്കും ഒഴിവാക്കി ഒരു വര്‍ഷക്കാലത്തെ വിലക്കേര്‍പ്പെടുത്തി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം അതിവേഗം പൂര്‍ത്തിയക്കുകയാണുണ്ടായത്.

എമിഗ്രേഷന് വകുപ്പിനും,ഏഷ്യാനെറ്റ് റേഡിയോയ്ക്കും,സലാം പാപ്പിനിശ്ശേരിക്കും,സഹായിക്കന് മുന്നോട്ടു വന്ന മനുഷ്യസ്നേഹികള്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ട്,ഒരു വര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം യു.എ.ഇ യെന്ന പുണ്ണ്യഭൂമിയില് വീണ്ടും തിരിച്ചെത്താമെന്ന പ്രതീക്ഷയില് ഇന്ത്യന് എയര്‍ലൈന്‍സ് വിമാനത്തില് മൃതദേഹവുമായി ലതിക ഇന്നലെ യത്ര തിരച്ചു.

പ്രതീഷ് പ്രസാദ്
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്