31 January 2010
ജിദ്ദയില്‍ നവോദയയുടെ ചിത്രരചനാ മത്സരം
ജിദ്ദയില്‍ നവോദയയുടെ ആഭിമുഖ്യത്തില്‍ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ സയ്യിദ് അഹ്മദ് ബാവ ഉദ്ഘാടനം ചെയ്തു. വിവിധ തലങ്ങളിലായി നടന്ന മത്സരത്തില്‍ ആയിരത്തിലധികം കുട്ടികള്‍ പങ്കെടുത്തു. മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നവോദയ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തില്‍ വിതരണം ചെയ്യും.
- സ്വന്തം ലേഖകന്‍
|
സൗദി നാഷണല്‍ കൗണ്‍സില്‍ ഫെബ്രുവരി നാലിന്
ഇന്ത്യന്‍ മുസ്ലീം കള്‍ച്ചറല്‍ സെന്‍ററിന്‍റെ സൗദി നാഷണല്‍ കൗണ്‍സില്‍ ഫെബ്രുവരി നാലിന് റിയാദില്‍ ചേരും. സൗദിയുടെ വിവിധ ഭാഗങ്ങളിലുള്ള പ്രവിശ്യാ ഭാരവാഹികളാണ് കൗണ്‍സിലില്‍ പങ്കെടുക്കുക.
- സ്വന്തം ലേഖകന്‍
|
തിരൂരങ്ങാടി പി.എസ്.എം.ഒ - ജിദ്ദയില്‍ കണ്‍വന്‍ഷന്‍
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. പ്രൊഫ. ഇസ്മായീല്‍ മരുതേരി, ഡോ. റംലാ നാസര്‍, ഡോ. ടി.പി നാസര്‍, ഡോ. അഷ്റഫലി തുടങ്ങിയവര്‍ ക്ലാസെടുത്തു. സമദ് കാരാടന്‍ അധ്യക്ഷനായിരുന്നു. മുഹമ്മദ് സീതി, കെ.സി അബ്ദുറഹ്മാന്‍, പി.എം.എ ജലീല്‍, സലാഹ് കാരാടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
- സ്വന്തം ലേഖകന്‍
|
പത്തനംതിട്ട ജില്ലാ സംഗമത്തിന്‍റെ രണ്ടാം വാര്‍ഷികം
ജിദ്ദയിലെ പത്തനംതിട്ട ജില്ലാ സംഗമത്തിന്‍റെ രണ്ടാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ സാമൂഹ്യ ക്ഷേമ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസികളുടെ സാമ്പത്തിക സുരക്ഷ എന്ന വിഷയത്തില്‍ ഫസല്‍ കൊച്ചി ക്ലാസെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേരി.
- സ്വന്തം ലേഖകന്‍
|
വിദേശകാര്യ മന്ത്രി എസ്.എം ക്യഷ്ണ ഗള്‍ഫ് സന്ദര്‍ശിക്കുന്നു
വിദേശകാര്യ മന്ത്രി എസ്.എം കൃഷ്ണ കുവൈറ്റ്, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നു. ഫെബ്രുവരി മൂന്നിന് കുവൈറ്റില്‍ എത്തുന്ന അദ്ദേഹം അവിടെ രണ്ട് ദിവസത്തെ സന്ദര്‍ശനം നടത്തും. ഫെബ്രുവരി ആറിനാണ് എസ്.എം കൃഷ്ണ ഖത്തര്‍ സന്ദര്‍ശിക്കുക. ഇരു രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് സന്ദര്‍ശനം.
- സ്വന്തം ലേഖകന്‍
|
ലഹരി കള്ളക്കടത്ത്; ഖത്തറില്‍ 11 ഏഷ്യന്‍ വംശജര്‍ പിടിയില്‍
ലഹരിമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട് പതിനൊന്ന് ഏഷ്യന്‍ വംശജരെ ഖത്തര്‍ പ്രിവന്‍റീവ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട് മെന്‍റ് പിടികൂടി. സംഘാംഗങ്ങളുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ലഹരി വസ്തുക്കള്‍ അടങ്ങിയ 876 പാക്കറ്റുകള്‍ കണ്ടെടുത്തു. ലഹരി മരുന്ന് ഉത്പാദിപ്പിക്കുന്നതോ വിറ്റഴിക്കുന്നതോ ശ്രദ്ധയില്‍ പെട്ടാല്‍ 4471 444 എന്ന നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ഡോ പുത്തൂര്‍ റഹ്മാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്ബ് പ്രസിഡന്റ്
ഫുജൈറയിലെ 30,000 ത്തില്‍ അധികം വരുന്ന പ്രവാസി ഇന്ത്യക്കാരെ പ്രതിനിധീകരിക്കുന്ന ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്‍റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഡോ. പുത്തൂര്‍ റഹ്മാനാണ് പ്രസിഡന്‍റ്. സന്തോഷ് കെ. മത്തായിയെ ജനറല്‍ സെക്രട്ടറിയായും ശങ്കര്‍ ഭരത് രാജിനെ ട്രഷററായും തെരഞ്ഞെടുത്തു. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡിയോഗത്തില്‍ ഐക്യകണ്ഠേനയാണ് തെരഞ്ഞെടുപ്പ് നടന്നത്.
- സ്വന്തം ലേഖകന്‍
|
പത്മശ്രീ സി.കെ.മേനോനെ ആദരിക്കും
നോര്‍ക്കയുടെ പ്രവാസി സുരക്ഷാ പദ്ധതിയില്‍ തങ്ങളുടെ എല്ലാ അംഗങ്ങളേയും പങ്കാളികളാക്കുമെന്ന് ഖത്തറിലെ കൊഡാക്ക പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഫെബ്രുവരി നാലിന് ദോഹ സിനിമയില്‍ നടക്കുന്ന ചടങ്ങില്‍ പത്മശ്രീ സി.കെ മേനോനെ ആദരിക്കുമെന്നും ഇവര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
വിന്‍റ്റ് മീറ്റ് 2010
പൊന്നാനി എം. ഇ. എസ്. കോളേജ് അലുംനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി 5 നു ദുബായ് റാഷിദിയയിലുള്ള മുഷരീഫ് പാര്ക്കില്‍ വെച്ച് വിവിധ കലാ - കായിക പരിപാടി കളോടെ വിന്‍റ്റ് മീറ്റ് 2010 സംഘടിപ്പിക്കുന്നു. രാവിലെ 9 മണി മുതല്‍ ആരംഭിക്കുന്ന ഈ ഒത്തു ചേരലില്‍ കുട്ടികള്‍ക്കു വേണ്ടി ചിത്ര രചനാ മത്സരവും ക്വിസ് പ്രൊഗ്രാമും ഉണ്ടായിരിക്കും.
യു. എ. ഇ. യിലുള്ള എല്ല എം. ഇ. എസ്. പൊന്നാനി കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളും ഈ സ്നേഹ സംഗമത്തില്‍ പങ്കെടുക്കാന്‍ രാവിലെ ഒമ്പതു മണിക്കു തന്നെ മുഷരിഫ് പാര്‍ക്കില്‍ എത്തി ച്ചേരണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക : ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) - 050 4562123, അബുബക്കര്‍ (സിക്രട്ടറി) - 050 6501945 Labels: associations
- ജെ. എസ്.
|
30 January 2010
ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍
ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റര്‍ വിവിധ പരിപാടികളോടെ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സയ്യിദ് കിര്‍മാനി മുഖ്യാതിഥി ആയിരുന്നു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, ഐ.സി.സി പ്രസിഡന്റ് കെ.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ ഐ.സി.സി സ്മരണികയും പ്രകാശനം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
കിംഗ്ഡം ഹോസ്പിറ്റല്‍ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി.
റിയാദ് കിംഗ്ഡം ആശുപത്രി സംഘടിപ്പിച്ച ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കിംഗ്ഡം ഹോസ്പിറ്റല്‍ ക്രിക്കറ്റ് ക്ലബ് ജേതാക്കളായി. ഫൈനലില്‍ പ്രിന്‍സ് ഫൈസല്‍ മെഡിസിനല്‍ ഹോസ്പിറ്റല്‍ സ് പോര്‍ട്സിനെ നാല് വിക്കറ്റിനാണ് ഇവര്‍ തോല്‍പ്പിച്ചത്. മലയാളിയായ റിയാസ് ഖാന്‍ മാന്‍ ഓഫ് ദ മാച്ചും ചാമിന്ദ മാന്‍ ഓഫ് ദ സീരിസും നേടി. സമാപന സമ്മേളനത്തില്‍ ഡോ. അലാവുദ്ദീന്‍ അല്‍ അമ് രി, ഫറ അലവാനി അബ്ദുറഹീം, നാസര്‍ കാരന്തൂര്‍ എന്നിവര്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
- സ്വന്തം ലേഖകന്‍
|
ഇന്ത്യയും സൗദിയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നു
ഇന്ത്യയും സൗദിയും തമ്മിലുള്ള വാണിജ്യ സാംസ്കാരിക ബന്ധം കൂടുതല്‍ മെച്ചപ്പെട്ടതായി സൗദി വിദേശകാര്യ മന്ത്രാലയം ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. നടപ്പു വര്‍ഷം 700 കോടി ഡോളറിന്‍റെ വ്യാപാരം ഇരു രാജ്യങ്ങള്‍ക്കും ഇടയില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്
- സ്വന്തം ലേഖകന്‍
|
മലയാളി ഗ്രോസറി ജീവനക്കാരനെ തലയ്ക്ക് അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
ദുബായില്‍ മലയാളി ഗ്രോസറി ജീവനക്കാരനെ തലയ്ക്ക് അടിയേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഹോര്‍ലന്‍സ് മനാമയിലെ റസാനത്ത് ഗ്രേസറി ജീവനക്കാരന്‍ കാസര്‍ക്കോട് മാണിക്കോത്ത് ഷിഹാബാണ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ളത്. 24 വയസുള്ള ഇദ്ദേഹം കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ ഗ്രോസറിയിലെ ജീവനക്കാരനാണ്. എല്ലാദിവവും രാത്രി പന്ത്രണ്ടിന് ഗ്രോസറി അടച്ച് ഷിഹാബ് റൂമിലെത്താറുണ്ട്. എന്നാല്‍ ഇന്നലെ രാത്രി 12 കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് പോയി നോക്കിയപ്പോഴാണ് രക്തത്തില്‍ കുളിച്ച് കിടക്കുന്നത് കണ്ടതെന്ന് ഗ്രോസറി ഉടമസ്ഥനായ അബ്ദുല്‍ ഖാദര്‍ പറഞ്ഞു. ഇദ്ദേഹത്തിന്‍റെ ബന്ധുകൂടിയാണ് ഷിഹാബ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
|
ദര്‍ശന കുട്ടികള്‍ക്കായി കളിമണ്‍ പ്രതിമ നിര്‍മ്മാണ ചിത്ര രചനാ ക്യാമ്പ് നടത്തി
ഷാര്‍ജ : എന്‍.എസ്.എസ്. എഞ്ചിനീയറിംഗ് കോളേജ് പാലക്കാട് പൂര്‍വ്വ വിദ്യാര്‍ഥികളുടെ ആഗോള സംഘടനയായ ദര്‍ശനയുടെ യു.എ.ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി ചിത്രരചനാ കളിമണ്‍ പ്രതിമ നിര്‍മ്മാണ ക്യാമ്പ് സംഘടിപ്പിച്ചു. ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളില്‍ ഇന്നലെ (വെള്ളി) രാവിലെ 10:30 മുതല്‍ വൈകീട്ട് നാല് മണി വരെ ആയിരുന്നു ക്യാമ്പ്. അറിവ്, പഠനം, വിനോദം എന്നതായിരുന്നു ക്യാമ്പിന്റെ മുഖ്യ പ്രമേയം.
യു.എ.ഇ. യിലെ അറിയപ്പെടുന്ന ചിത്രകാരന്മാരായ പ്രമോദ്, ഹര്‍ഷന്‍ എന്നിവര്‍ രാവിലെ നടന്ന ചിത്ര രചനാ ശില്പശാലക്ക് നേതൃത്വം നല്‍കി. വാട്ടര്‍ കളര്‍ ഉപയോഗിക്കേണ്ട വിധം പ്രമോദ് വിശദീകരിക്കുകയും കുട്ടികള്‍ വാട്ടര്‍ കളര്‍ ഉപയോഗിച്ച് സ്വന്തമായി ചിത്രങ്ങള്‍ വരയ്ക്കുകയും ചെയ്തു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം പേസ്റ്റല്‍ കളര്‍ ഉപയോഗിച്ച് വ്യത്യസ്ത നിറങ്ങള്‍ സങ്കലനം ചെയ്ത് ചിത്രങ്ങള്‍ വരയ്ക്കാന്‍ ഹര്‍ഷന്‍ കുട്ടികള്‍ക്ക് കാണിച്ചു കൊടുക്കുകയും അത് പ്രകാരം കുട്ടികള്‍ ചിത്രങ്ങള്‍ വരയ്ക്കുകയും ഉണ്ടായി. ഉച്ചയ്ക്ക് ശേഷം പ്രശസ്ത ശില്‍പ്പി സദാശിവന്‍ അമ്പലമേട് കുട്ടികള്‍ക്ക് കളിമണ്‍ പ്രതിമാ നിര്‍മ്മാണത്തിന്റെ ബാലപാഠങ്ങള്‍ പറഞ്ഞു കൊടുത്തത് ഏറെ വിജ്ഞാന പ്രദവും രസകരവുമായി. കൈയ്യില്‍ മണ്ണ് ആയാല്‍ കൈ സോപ്പിട്ടോ ഹാന്‍ഡ് ക്ലീനര്‍ ഉപയോഗിച്ചോ കഴുകണം എന്ന കര്‍ശന നിര്‍ദ്ദേശം ഉള്ള ഗള്‍ഫിലെ കുട്ടികള്‍ക്ക് കളിമണ്‍ കൈ കൊണ്ട് കുഴക്കുവാനും, മണ്ണ് കൊണ്ട് രൂപങ്ങള്‍ നിര്‍മ്മിക്കുവാനും ലഭിച്ച അസുലഭ അവസരം അവര്‍ മതിയാവോളം ആസ്വദിച്ചു. കുട്ടികള്‍ക്ക് കളിമണ്‍ പ്രതിമകളുടെ ചരിത്ര പശ്ചാത്തലവും, ശാസ്ത്രീയ വശങ്ങളും അവരുടെതായ ഭാഷയില്‍ വിശദീകരിച്ചു കൊടുത്ത് കൊണ്ട് സദാശിവന്‍ അമ്പലമേട് കളിമണ്ണില്‍ ഒരു ആള്‍ രൂപം നിര്‍മ്മിച്ചു കാണിച്ചു. തങ്ങള്‍ക്കാവും വിധം കുട്ടികള്‍ കളിമണ്ണില്‍ പല രൂപങ്ങളും നിര്‍മ്മിക്കുകയും ചെയ്തു. ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങള്‍ വിതരണം ചെയ്തു. ചിത്രകാരന്മാരായ ഹര്‍ഷന്‍, പ്രമോദ് എന്നിവര്‍ക്കും ശില്പിയായ സദാശിവന്‍ അമ്പലമേടിനും ദര്‍ശന യു.എ.ഇ. ചാപ്റ്ററിന്റെ സ്നേഹോപഹാരം സമ്മാനിച്ചു. കുട്ടികള്‍ ശില്പിയുമായി ഏര്‍പ്പെട്ട സൌഹൃദ സംവാദം പ്രശസ്ത പ്രവാസി എഴുത്തുകാരനും കാഥികനും, ദര്‍ശന അംഗവുമായ പി. മണികണ്ഠന്‍ നിയന്ത്രിച്ചു. ക്യാമ്പില്‍ പങ്കെടുത്തത് കൊണ്ട് തങ്ങള്‍ക്ക് ലഭിച്ച പുതിയ അറിവുകളും പുതിയ കാഴ്ചപ്പാടും കുട്ടികള്‍ സംവാദത്തിനിടയില്‍ സദസ്സുമായി പങ്കു വെച്ചു. ദര്‍ശന യു.എ.ഇ. കണ്‍വീനര്‍ ദിനേശ് ഐ. യുടെ നേതൃത്വത്തില്‍ ആവിഷ്കരിച്ച ക്യാമ്പിന് ദര്‍ശന എക്സിക്യൂട്ടിവ് മെമ്പര്‍മാരായ പ്രകാശ് ആലോക്കന്‍, മനു രവീന്ദ്രന്‍, കൃഷ്ണ കുമാര്‍, രാജീവ് ടി.പി. എന്നിവര്‍ നേതൃത്വം നല്‍കി. Labels: art, associations, kids
- ജെ. എസ്.
4 Comments:
Links to this post: |
കെ.എസ്.സി “വിന്‍റര്‍ സ്പോര്‍ട്സ് - 2010”
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഫെബ്രുവരി മൂന്നിന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56, 050 44 61 912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, sports
- ജെ. എസ്.
|
കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ്
ദുബായ് : കുഞ്ഞിമംഗലം പഞ്ചായത്ത് കെ. എം. സി. സി. ദുബായ് കമ്മിറ്റി വെബ് സൈറ്റ് ഉല്‍ഘാടനം ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. നിര്‍വഹിച്ചു. ദുബായ് ഡൂണ്‍സ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ കെ. ഫൈസല്‍ അധ്യക്ഷം വഹിച്ചു. മുനീര്‍ വാഴക്കാട്, മജീദ് പാനൂര്‍, എം. കെ. പി. മുസ്തഫ കുഞ്ഞിമംഗലം, പി. വി. സഹീര്‍, ജാഫര്‍ മാടായി, ഷബീര്‍ കെ. കെ. എന്നിവര്‍ പ്രസംഗിച്ചു.
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കുഞ്ഞിമംഗലം കെ.എം.സി.സി. വെബ്സൈറ്റ് ഉല്‍ഘാടനം നിര്‍വഹിക്കുന്നു ഫാറൂഖ് യു. കെ. സ്വാഗതവും ഫാസില്‍ കെ. കെ. നന്ദിയും പറഞ്ഞു. കുഞ്ഞിമംഗലം കെ.എം.സി.സി. ഡോട്ട് കോം എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Labels: associations, dubai
- ജെ. എസ്.
|
29 January 2010
വേണു രാജാമണിക്ക് മഹാരാജാസ് യാത്രയയപ്പ് നല്‍കി
ദുബായ് : കാലാവധി പൂര്‍ത്തിയാക്കി ദുബായില്‍ നിന്നും സ്ഥലം മാറി പോകുന്ന കോണ്‍സല്‍ ജനറല്‍ വേണു രാജാമണിക്ക് യു.എ.ഇ. യിലെ എറണാകുളം മഹാരാജാസ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ഓര്‍മ (ഓവര്‍സീസ് റീയൂണിയന്‍ ഓഫ് മഹാരാജാസ് ആലുംനി) യാത്രയയപ്പ് നല്‍കി. ഇന്നലെ (വ്യാഴാഴ്ച) വൈകീട്ട് ദുബായ് ദെയ്‌റയിലെ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ നടന്ന യാത്രയയപ്പില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും സംബന്ധിച്ചു.
കലാലയ ജീവിത കാലത്ത് ഏറണാകുളം മഹാരാജാസ് കോളജ് യൂണിയന്‍ ചെയര്‍മാന്‍ കൂടിയായിരുന്നു വേണു രാജാമണി. ചടങ്ങില്‍ പൂര്‍വ വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി. - രാംമോഹന്‍ പാലിയത്ത് Labels: associations, personalities, prominent-nris
- ജെ. എസ്.
|
മലയാളി സമാജം ഓപ്പണ്‍ സാഹിത്യ മത്സരം
അബുദാബി: മലയാളി സമാജം യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം സംഘടിപ്പിക്കുന്നു. ഫെബ്രുവരി രണ്ടിനു ചൊവ്വാഴ്ച ആരംഭിക്കുന്ന സാഹിത്യ മത്സരം ഒരാഴ്ചയോളം നീണ്ടു നില്‍ക്കും. അഞ്ചു വയസ്സ് മുതല്‍ 15 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന ചിത്ര രചന, കളറിങ്, മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, പ്രസംഗം, ക്വിസ്, കഥ പറയല്‍, ഉപന്യാസം എന്നീ ഇനങ്ങളിലാണ് മത്സരം സംഘടിപ്പി ച്ചിരിക്കുന്നത്.
പങ്കെടുക്കാന്‍ ആഗ്രഹിക്കു ന്നവര്‍ക്ക്, ഈ വെബ് സൈറ്റില്‍ നിന്നും, സമാജത്തില്‍ നിന്നും, കേരളാ സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ എന്നിവിട ങ്ങളില്‍ നിന്നും അപേക്ഷാ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 79 10 892 എന്നീ നമ്പറുകളില്‍ വിളിക്കുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
28 January 2010
ഇന്ത്യന് മീഡിയ ഫോറം ഹെയ്തി സഹായ പാക്കേജ് റെഡ് ക്രെസെന്റിനു കൈമാറി
ദുബായ് : ഹെയ്തിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാനായി യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്‍പ് സര്‍വ്വീസിന്റെ സഹായ പാക്കേജ് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയ്ക്ക് കൈമാറി. ഒരു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സഹായ പാക്കേജില്‍ കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങളും, മരുന്നുകളും ഭക്ഷണ കിറ്റുകളുമാണ് അടങ്ങിയിരുന്നത്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരമൊരു സംരംഭത്തിന് ആരംഭം കുറിക്കുവാനും, വിജയകരമായി പൂര്‍ത്തിയാക്കുവാനും ഫോറത്തിന് കഴിഞ്ഞത് യു.എ.ഇ. യിലെ ചില മനുഷ്യ സ്നേഹികളുടെ സഹായം കൊണ്ട് കൂടിയാണ്. ഫോറം പ്രവര്‍ത്തകരുടെ ഈ മഹത്തായ സഹായ സംരംഭത്തെ കുറിച്ച് അറിഞ്ഞ പലരും ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ഇതില്‍ എടുത്തു പറയാവുന്ന പേരാണ് യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ ഉടമയായ ഇസ്മായില്‍ റാവുത്തരുടെത്. കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സില്‍ എത്തിയ ഫോറം പ്രവര്‍ത്തകര്‍ക്ക് 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങളാണ് ഇവിടെ നിന്നും സൌജന്യമായി നല്‍കിയത്. തങ്ങള്‍ ആരംഭിച്ച മാനുഷികമായ എളിയ സംരംഭത്തിന് ഇത്തരമൊരു പിന്തുണ ലഭിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവേശം ഏറി. ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് പതിനായിരം രൂപയ്ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കി. പേരെടുത്തു പറയാന്‍ ആഗ്രഹിക്കാത്ത മറ്റ് പലരുടെയും സംഭാവനകള്‍ കൂടി ആയതോടെ ഏതാണ്ട് ഒരു ലക്ഷം ദിര്‍ഹം തികഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഇ.എം. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ ഈ സഹായ പാക്കേജ് ദുബായ് റഷീദിയയിലുള്ള റെഡ് ക്രെസെന്റ്റ് സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് അധികൃതര്‍ക്ക് കൈമാറി. ഹെയ്തി ദുരിതാശ്വാസത്തിനായി യു.എ.ഇ. യിലെ റെഡ് ക്രെസെന്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റെഡ് ക്രെസെന്റ്റ് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
- ജെ. എസ്.
|
27 January 2010
അറബ് കവി ഷിഹാബ് ഗാനെം മലയാളത്തിന്റെ മണ്ണിലേക്ക്
മലയാള കവിതയെ അറബ് ലോകത്തിന് പരിചയപ്പെടുത്തിയ കവി ഡോ.ഷിഹാബ് അല്‍ ഗാനെം ആദ്യമായി കേരളത്തിന്റെ അതിഥിയാകുന്നു. സംസ്ഥാന ടൂറിസം വകുപ്പിന്റെ അതിഥിയായി അദ്ദേഹം ജനുവരി 31നാണ് കേരളത്തിലെത്തുന്നത്. കുമാരനാശാന്‍ മുതല്‍ മലയാള കവിതയിലെ ഇളം തലമുറയില്‍ പെട്ടവരെ വരെ അറബ് സാഹിത്യ ലോകത്തിന് പരിചയപ്പെടുത്തിയ ഗാനെം കവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു.
ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണിയും, കവിയും കൂട്ടുകാരനുമായ രാം മോഹന്‍ പാലിയത്തുമാണ് ഗാനത്തെ മലയാളത്തിന്റെ അതിഥിയാക്കിയത്. കേരളത്തിലെ എഴുത്തുകാരുമായി സംവദിക്കാന്‍ കഴിയുമെന്ന ആഹ്ലാദത്തിലാണ് ഡോ. ഷിഹാബ് ഗാനെം അദ്ദേഹത്തിന്റെ കേരളത്തിലെ പരിപാടികള്‍: 31st Jan- Arrival Calicut and stay for 2 nights- sight seeing in and around Calicut 2nd Feb- Proceed to Cochin.Enroute visit Cheraman Juma Masjid. Stay in Cochin for 2 nights. 4th Feb- Drive to Munnar & stay for 2 nights 6th Feb-Drive to Periyar & stay for one night 7th Feb- Drive to Kumarakom and stay for 1 night 8th Feb- Day cruise in a house boat with lunch on board. Disembark the house boat in the afternoon and proceed to Cochin. 8th- 23rd Feb- Stay at Nagarjuna Ayurveda centre for treatment.
- സ്വന്തം ലേഖകന്‍
|
26 January 2010
ഹെയ്തി സഹായം - മീഡിയാ ഫോറത്തിന്റെ ശ്രമങ്ങള്‍ക്ക് വന്‍ പിന്തുണ
ദുബായ്: ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയുമായി സഹകരിച്ച്, ഹെയ്‌തിയിലെ ദുരിത ബാധിത ജനതയ്ക്ക് സഹായം എത്തിക്കാനുള്ള ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പിന്തുണ ലഭിച്ചു. അംഗങ്ങളില്‍ നിന്നുമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി, റെഡ് ക്രെസെന്റ് വഴി ഹെയ്‌തിയിലേക്ക് അയക്കുവാന്‍ വേണ്ടിയാണ് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഹെയ്തി ഹെല്‍പ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെന്ന ഫോറം പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രമുഖ വസ്ത്ര വ്യാപാരിയായ ഇസ്മായില്‍ റാവുത്തര്‍ 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങള്‍ ഈ സദുദ്യമത്തിനായി സംഭാവന ചെയ്തു. എന്നാല്‍ പിന്നെ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി ഹെയ്‌തിയിലേക്ക് കൊടുത്തയക്കാം എന്ന് തീരുമാനിച്ച ഫോറം പ്രവര്‍ത്തകര്‍ മരുന്നുകള്‍ വാങ്ങാന്‍ ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ആരോഗ്യ രംഗത്തെ ഒരു പ്രമുഖ ഗ്രൂപ്പിനെ സമീപിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയായ ഈ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഇവര്‍ക്ക് 10,000 ദിര്‍ഹത്തിലധികം വിലയ്ക്കുള്ള മരുന്നുകളാണ് ഹെയ്‌തിയിലേക്ക് അയയ്ക്കാന്‍ സൌജന്യമായി നല്‍കിയത്. അവസാനം സ്വന്തം ഫണ്ട് ഉപയോഗിച്ച് ഹെയ്തിയിലേക്ക് അയക്കാന്‍ ഭക്ഷണ പാക്കറ്റുകള്‍ വാങ്ങി ഫോറം പ്രവര്‍ത്തകര്‍. നേരത്തേ ലഭിച്ച വസ്ത്രങ്ങളും, മരുന്നുകളും, ഭക്ഷണ പാക്കറ്റുകളും എല്ലാം അടങ്ങുന്ന ദുരിതാശ്വാസ പാക്കേജ്, നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബായ് റഷീദിയയിലെ റെഡ് ക്രെസെന്റ് ഓഫീസില്‍, ഹെയ്‌തിയിലേക്ക് അയക്കാനായി ഏല്‍പ്പിക്കും എന്ന് ഇന്ത്യന്‍ മീഡിയാ ഫോറം ജന. സെക്രട്ടറി ജോയ് മാത്യു അറിയിച്ചു. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന കേവലമൊരു മാധ്യമ ഫോറം എന്നതിലുപരിയായി ദുരിതം അനുഭവിക്കു ന്നവരിലേയ്ക്ക് കൈയ്യെത്തി ക്കുവാന്‍ സന്നദ്ധമായ ഒരു സംഘം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് യു.എ.ഇ. യിലെ ഇന്ത്യന്‍ മീഡിയാ ഫോറം എന്ന് ഈ ഉദ്യമത്തിലൂടെ തെളിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Indian Media Forum UAE haiti relief efforts find extensive support from humanitarians in the U.A.E. Labels: associations, charity
- ജെ. എസ്.
|
ഖത്തര്‍ മലയാളിക്ക് പുരസ്‌കാരം
ദോഹ: കേരള ടെലിവിഷന്‍ പ്രേക്ഷക സമിതി പ്രഖ്യാപിച്ച 'എന്‍. പി. സി. കേര സോപ്‌സ് കാഴ്ച' ടെലിവിഷന്‍ പുരസ്കാര ങ്ങളില്‍ മികച്ച ഹോം ഫിലിം സംവിധായകനുള്ള പുരസ്‌കാരം ഖത്തര്‍ മലയാളിയായ സയ്യിദ് ജിഫ്രിക്ക് ലഭിച്ചു. വയനാട് മുട്ടില്‍ പിലാക്കൂട്ട് മുത്തു കോയ തങ്ങള്‍ - ആയിഷ ദമ്പതികളുടെ മകനായ ഇദ്ദേഹം കഴിഞ്ഞ ഒന്നര വര്‍ഷമായി ഖത്തറിലെ എന്‍. ഐ. ജി. പി. യില്‍ സെയില്‍സ് കോ - ഓര്‍ഡിനേറ്ററാണ്. എട്ടു വര്‍ഷത്തോളം കോഴിക്കോട് പരസ്യ ചിത്ര സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചിരുന്നു.
പ്രശസ്തി പത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം ഫെബ്രുവരി 3ന് കോഴിക്കോട് ടൌണ്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. 'ഗുലുമാല്‍ കല്ല്യാണം' എന്ന ടെലി ഫിലിം സംവിധാനം ചെയ്‌തതാണ് ഇദ്ദേഹത്തെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: qatar
- ജെ. എസ്.
|
ഖത്തര്‍ ബൂലോഗ സംഗമം
ദോഹ: ഖത്തറിലുള്ള മലയാളം ബ്ലോഗ്ഗര്‍മാരുടെ സംഗമം ഫെബ്രുവരി അഞ്ചാം തീയതി വെള്ളിയാഴച ഉച്ചക്ക് 1 മണിക്ക് ദോഹാ ജതീതിലെ അല്‍ മാലികി ടവറിലുള്ള എഫ്. സി. സി. ഹാളില്‍ വെച്ച് നടക്കും. ‘വിന്‍റ്റര്‍-2010’ എന്ന പേരിലാണ് ഈ ഒത്തു ചേരല്‍ സംഘടിപ്പിക്കുന്നത്. ഖത്തറിലെ എല്ലാ മലയാളം ബ്ലോഗര്‍മാരും ഈ മീറ്റില്‍ പങ്കെടുത്ത് സഹകരി ക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കായി 5891237 (രാമചന്ദ്രന്‍ വെട്ടിക്കാട്), 5198704 (മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍) എന്നിവരെ ബന്ധ പ്പെടാവുന്നതാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: blog
- ജെ. എസ്.
|
അബുദാബിയില്‍ റിപ്പബ്ലിക് ദിന പരിപാടികള്‍
അബുദാബി : അബുദാബിയിലെ അംഗീകൃത സംഘടനകളായ ഇന്ത്യാ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍, അബുദാബി മലയാളി സമാജം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍, ഇന്ത്യന്‍ ലേഡീസ് അസ്സോസ്സിയേഷന്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ റിപ്പബ്ലിക് ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.
രാവിലെ ഒന്‍പതു മണിക്ക് പതാക ഉയര്‍ത്തി. വൈകീട്ട് എട്ടു മണി മുതല്‍ എല്ലാ സംഘടനാ പ്രവര്‍ത്തകരും പങ്കെടുക്കുന്ന സാംസ്കാരിക സമ്മേളനവും വിവിധ കലാ പരിപാടികളും അബുദാബി മീനാ റോഡിലെ ഇന്ത്യാ സോഷ്യല്‍ കള്‍ചറല്‍ സെന്റര്‍ ( ഐ. എസ്. സി.) ഓഡിറ്റോറിയത്തില്‍ അരങ്ങേറും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
24 January 2010
ഹെയ്തി ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ മീഡിയ ഫോറം
ദുബായ് : ഭൂകമ്പത്തിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹെയ്തിയിലെ കുട്ടികള്‍ക്ക് സഹായവുമായി യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ മീഡിയ ഫോറം രംഗത്തെത്തി. ഇതിനായി രൂപം കൊടുത്ത “ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്പ് സര്‍വ്വീസ് ”, ഈ ഉദ്യമത്തില്‍ സഹകരിക്കുന്നവരുടെ പക്കല്‍ നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങള്‍ക്ക് പുറമെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ വസ്ത്രങ്ങളും ചേര്‍ത്ത്, ദുബായിലെ റെഡ് ക്രെസെന്റ് സൊസൈറ്റിയില്‍ നാളെ വൈകീട്ട് ഏല്‍പ്പിക്കും.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും കിടപ്പാടവും നഷ്ടപ്പെട്ട ഈ കൊടും ദുരിതത്തില്‍ ദുരന്ത ഭൂമിയില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി ആവുന്ന സഹായം എത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെല്പ് സര്‍വ്വീസിന് തുടക്കമിട്ടത്. Labels: associations, charity, uae
- ജെ. എസ്.
|
22 January 2010
റാന്നി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര്‍
ഷാര്ജയില് പ്രവര്ത്തിക്കുന്ന റാന്നി അസോസിയേഷനും ഡെസെര്‍ട്ട് ആയുര്‍ വേദിക് സെന്റര് ഷാര്ജയും സംയുക്തമായി സംഘടിപ്പിക്കുന്ന ആരോഗ്യസെമിനാര് ജനുവരി 28 വ്യാഴാഴ്ച്ച ഷാര്ജയില് നടക്കും
ഷാര്‍ജ ഇന്ത്യന് അസോസിയേഷന് ഹാളില് വൈകിട്ട് 6 മണിക്ക് ആരംഭിക്കുന്ന ആരോഗ്യ സെമിനാറില് ഡോ.വി.സി.സുരേഷ് കുമാര് മുഖ്യപ്രഭാഷണം നടത്തും സെമിനാറില് പങ്കെടുത്ത് രജിസ്റ്റര് ചെയ്യുന്നവര്‍ക്ക് തുടര്ദിവസങ്ങളില് സൌജന്യ് ആയുര്‍വേദ ചികിത്സ ലഭിക്കുമെന്ന് ഭാരവാഹികള് അറിയിച്ചു കൂടുതല് വിവരങ്ങള്‍ക്കും രജിസ്ട്രേഷനും ജോയ് മാത്യു : 050 737 16 50 ഡെസെര്‍ട്ട് ആയുര്വേദിക് സെന്റര് : 06 563 95 30 എന്നീ നമ്പറുകളില് ബന്ധപ്പെടണം
- സ്വന്തം ലേഖകന്‍
|
സഖാവ് ജ്യോതി ബസുവിന്റെ നിര്യാണത്തില്‍ ശക്തിയുടെ ആനുശോചനം
അബുദാബി : രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ. ജ്യോതി ബസുവിന്റെ നിര്യാണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന് മാത്രമല്ല, രാഷ്ട്രത്തിനും തീരാ നഷ്ടമാണെന്നും, ആ വേര്‍പാടിന്റെ വേദനയില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും കുടുംബത്തോടും ഇന്ത്യന്‍ ജനതയോടും കൂടെ അബുദാബി ശക്തി തിയേറ്റേഴ്‌സും പങ്കു ചേരുന്നതായി പ്രസിഡന്റ്റ് എം. യു. വാസു അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, obituary
- ജെ. എസ്.
|
അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്
അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. Labels: abudhabi, associations, expat, life
- ജെ. എസ്.
|
21 January 2010
സൈകത ഭൂവിലെ സൌമ്യ സപര്യ - ചര്‍ച്ചാ സംഗമം കൊടുങ്ങല്ലൂരില്‍
കൊടുങ്ങല്ലൂര്‍ : നാട്ടിലും മറുനാടുകളിലും മൂന്നര പതിറ്റാണ്ടായി സാഹിത്യ സാമൂഹ്യ പ്രവര്‍ത്തന മേഖലകളില്‍ സജീവമായ കെ. എ. ജബ്ബാരിയെ കുറിച്ച് സുഹൃത്തുക്കളും സഹ പത്ര പ്രവര്‍ത്തകരും എഴുതിയ ലേഖനങ്ങള്‍ ബഷീര്‍ തിക്കോടി എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച “സൈകത ഭൂവിലെ സൌമ്യ സപര്യ” എന്ന ഗ്രന്ഥത്തിന്റെ പരിചയപ്പെടുത്തലും, അവലോകനവും ഉള്‍പ്പെടുന്ന പുസ്തക ചര്‍ച്ച 2010 ജനുവരി 22ന് വെള്ളിയാഴ്‌ച്ച 4 മണിക്ക് കൊടുങ്ങല്ലൂര്‍ എസ്.എന്‍.ഡി.പി. ഹാളില്‍ സംഘടിപ്പിക്കുന്നു.
യു.എ.ഇ. ഇന്ത്യന്‍ മീഡിയാ ഫോറം, കെ.എം.സി.സി., സര്‍ഗ്ഗധാര, സീതി സാഹിബ് വിചാര വേദി, വായനക്കൂട്ടം, അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം തുടങ്ങിയ സംഘടനകളുടെ സജീവ സാരഥികളില്‍ ഒരാളായ ജബ്ബാരിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തി പ്രശസ്ത സാഹിത്യകാരന്‍ മുരളീധരന്‍ ആനാപ്പുഴയും ജബ്ബാരിയുടെ ആശയ സൌഹൃദങ്ങളെ പരിചയപ്പെടുത്തി ഇ. കെ. ഇബ്രാഹിം കുട്ടി മാസ്റ്ററും (സെക്രട്ടറി, കെ. എന്‍. എം.) സംസാരിക്കും. ടി. എ. ബാവക്കുട്ടി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങ് പി. രാമന്‍ കുട്ടി ഉദ്ഘാടനം ചെയ്യും. സീതി മാസ്റ്റര്‍, എ. കെ. എ. റഹ്‌മാന്‍ തുടങ്ങിയ പ്രശസ്ത സാഹിത്യ കാരന്മാര്‍, സാമൂഹ്യ സാംസ്ക്കാരിക മാധ്യമ പ്രവര്‍ത്തകര്‍ സംഗമത്തില്‍ പങ്കെടുത്ത് സംസാരിക്കും. Labels: personalities
- ജെ. എസ്.
|
പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക പുരസ്കാരം
ദുബായ് : മാവേലിക്കര ബിഷപ്പ് മൂര്‍ കോളജ് ആലുംനി അസോസിയേഷന്‍ യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ അഞ്ചാമത് പ്രൊഫ. രാജന്‍ വര്‍ഗീസ് സ്മാരക ചെറുകഥ, കവിതാ പുരസ്കാരത്തിന് പ്രവാസി എഴുത്തുകാരില്‍ നിന്നും സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. 2010 മാര്‍ച്ച് 15ന് മുന്‍പ് മോന്‍സി ജോണ്‍, പി. ബി. നമ്പര്‍ : 26453, ദുബായ് എന്ന വിലാസത്തിലോ rojinsam അറ്റ് gmail ഡോട്ട് com എന്ന ഈമെയിലിലോ സൃഷ്‌ടികള്‍ അയക്കണമെന്ന് കലാ - മാധ്യമ വിഭാഗം കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രസിഡണ്ട് മോന്‍സി ജോണ്‍ (050 6972528), സെക്രട്ടറി ഷിനോയ് സോമന്‍ (050 5503635) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
- റോജിന്‍ പൈനുംമൂട്, ദുബായ് Labels: associations, awards
- ജെ. എസ്.
|
മയ്യില്‍ വസന്തോത്സവം ദുബായില്‍
ദുബായ് : മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ നിവാസികളുടെ കൂട്ടായ്മയായ ‘മയ്യില്‍ എന്‍. ആര്‍. ഐ ഫോറ’ ത്തിന്റെ 4-ാം വാര്‍ഷിക പൊതു യോഗത്തിന്റെ ഭാഗമായി വിവിധ കലാ പരിപാടികളോടെ ‘വസന്തോത്സവം’ സംഘടിപ്പിച്ചു. ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് നടന്ന ചടങ്ങില്‍ പി. അജയ കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഒ. വി. വിനോദ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രമുഖ ഗായകനും, ഏഷ്യാനെറ്റ് റേഡിയോ അവതാരകനും ആയ രാജീവ് കോടമ്പള്ളി വസന്തോത്സവം ഉല്‍ഘാടനം ചെയ്തു. നിഷ ഗോപിനാഥ് സ്വാഗതം പറഞ്ഞു. ചടങ്ങില്‍ പുതിയ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട പുരുഷോത്തമന്‍ ബാബുവിനെയും, ഇബ്രാഹിം കുഞ്ഞിനെയും അനുമോദിച്ചു.
തീവ്രവാദത്തിനും, വര്‍ഗ്ഗീയതയ്ക്കും എതിരെ പ്രതിജ്ഞ എടുത്ത ചടങ്ങില്‍ അഞ്ചു കൊച്ചു കുട്ടികള്‍ അഞ്ചു തിരികള്‍ തെളിയിച്ച് കൊണ്ട് ആരംഭിച്ച കലാ പരിപാടികള്‍ക്ക് ഡോ. സുരേഷ്, ഡോ. ബിന്ദു സുരേഷ്, പവിത്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രകാശ് കടന്നപ്പള്ളി “ഡയറി -2009” എന്ന കവിത അവതരിപ്പിച്ചു. അശ്വിന്‍ വിനോദ്, വൈഷ്ണവി എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു. - പ്രകാശ് കടന്നപ്പള്ളി Labels: associations, dubai
- ജെ. എസ്.
|
ദര്‍ശന - മലബാറിന്റെ മണ്ണില്‍ നിന്നും ഒരു പുതിയ ചാനല്‍
റിയാദ് : കേരളത്തിന്റെ സാംസ്കാരിക ഭൂമിയില്‍ മലബാറിന്റെ കയ്യൊപ്പും സംഭാവനകളും കണക്കിലെടുത്ത് കേരളീയ സാംസ്കാരിക ജീവിതത്തിന്റെ ചൂടും ജീവനും നല്‍കുന്ന ഒരു വേറിട്ട ചാനലായി ദര്‍ശന ഒരുങ്ങുന്നു. ദൃശ്യ മാധ്യമ രംഗത്ത് വലിയൊരു മാറ്റത്തിന് മലബാറിന്റെ മണ്ണില്‍ നിന്നും ആദ്യമായി പിറവി എടുക്കുന്ന ഈ സമ്പൂര്‍ണ്ണ ഇന്‍ഫോ എന്‍ടര്‍ടെയിന്മെന്റ് ചാനല്‍ കളമൊരുക്കും എന്ന പ്രഖ്യാപനവുമായി നടത്തുന്ന ദര്‍ശന യുടെ പ്രചരണാര്‍ത്ഥം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ഒരു സംഘം നേതാക്കള്‍ സൌദി അറേബ്യ സന്ദര്‍ശിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്ന് (20 ജനുവരി 2010, ബുധന്‍) രാത്രി 08:30 ന് ശിഫാ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ വെച്ച് സ്വാഗത സംഘ രൂപീകരണ യോഗം ചേരുന്നു എന്ന് എസ്. വൈ. എസ് റിയാദ് സെന്‍ട്രല്‍ കമ്മിറ്റി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2268964, 0504261025 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
- നൌഷാദ് അന്‍വരി, റിയാദ് Labels: saudi
- ജെ. എസ്.
|
പ്രവാസി മലയാളീസ് : ഫേസ് ബുക്കിലെ മലയാളി സാംസ്കാരിക സൌഹൃദ വേദി
ഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ് ബുക്ക് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് 'പ്രവാസി മലയാളീസ്'. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ് ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.
അബുദാബി യിലെ രാജേഷ് നമ്പ്യാര്‍ രൂപം നല്‍കിയ പ്രവാസി മലയാളീ സിന്റെ ആകര്‍ഷകമായ ലോഗോ രൂപ കല്‍പന ചെയ്തിരിക്കുന്നത് സിതേഷ് സി. ഗോവിന്ദ് (മണിപ്പാല്‍). രാജ് മോഹന്‍ കന്തസ്വാമി (അഡ്മിന്‍), സച്ചിന്‍ ചമ്പാടന്‍ (ക്രിയേറ്റീവ് ഡയരക്ടര്‍ ). മജി അബ്ബാസ് ( പ്രൊമോഷന്‍ കോഡിനേറ്റര്‍), പി. എം. (ഫോറം കോഡിനേറ്റര്‍), സത്താര്‍ കാഞ്ഞങ്ങാട് തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങള്‍ കൂടുതല്‍ പേരും യു. എ. ഇ യില്‍ നിന്നുള്ള വരാണു എന്നത് കൊണ്ട് തന്നെ, ദുബായില്‍ ഒരു ഒത്തു ചേരല്‍ ആലോചിച്ചു കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫേസ്ബുക്കിലെ പ്രഗല്‍ഭരായ സാംസ്കാരിക പ്രവര്‍ത്തകരെയും കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു കുടുംബ സംഗമം ആയിരിക്കും ഈ ഒത്തു ചേരല്‍ എന്ന് പ്രവാസി മലയാളീസ് അമരക്കാരന്‍ രാജേഷ് നമ്പ്യാര്‍ അറിയിച്ചു . . പ്രവാസി മലയാളീസ് ഇവിടെ സന്ദര്‍ശിക്കാം : http://www.facebook.com/group.php?gid=170951328674# - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
5 Comments:
Links to this post: |
ക്രിക്കറ്റ് ടൂര്‍ണമെന്റ് അബുദാബിയില്‍
അബുദാബി : നാല്പതോളം പ്രാദേശിക ക്ലബുകള്‍ ഏറ്റുമുട്ടുന്ന 25 - 25 ക്രിക്കറ്റ് ടൂര്‍ണമെന്റിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു. അബുദാബി ക്രിക്കറ്റ് കൗണ്‍സില്‍, അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ടൂര്‍ണമെന്റിന്റെ സംഘാടകര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്ററാണ്.
ജനവരി 22 മുതല്‍ എട്ടു വെള്ളിയാ ഴ്ചകളിലാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ 90 മത്സരങ്ങള്‍ നടക്കും. എട്ടു പ്രീ ക്വാര്‍ട്ടര്‍ ഫൈനലും നാലു ക്വാര്‍ട്ടര്‍ ഫൈനലും രണ്ട് സെമി ഫൈനലുമാണ് ടൂര്‍ണമെന്റിന്റെ ഘടന. ചാമ്പ്യന്‍ ക്ലബിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും 4000 ദിര്‍ഹവുമാണ് സമ്മാനം. റണ്ണര്‍ അപ്പിന് ട്രോഫിയും 3000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ ഫൈനല്‍ എന്നീ വിഭാഗങ്ങളിലും ട്രോഫികള്‍ സമ്മാനിക്കും. മൊത്തം 40,000 ദിര്‍ഹമാണ് സമ്മാനത്തുക. പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി റോയല്‍ മെറിഡിയന്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളന ത്തില്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ ദിലാ വാര്‍മാനി, ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഇനാമുല്‍ ഹക്ഖാന്‍, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരും പങ്കെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
മുല്ലപ്പെരിയാര്‍ : ദുരന്തം ഒഴിവാക്കാന്‍ വിട്ടുവീഴ്‌ച്ച അത്യാവശ്യം - കെ.പി. ധനപാലന്‍ എം.പി.
ദുബായ്: മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന വന്‍ ദുരന്തം മുന്‍പില്‍ കണ്ട് അത്തരം ഒരു ദുരന്തം ഒഴിവാക്കാനായി സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്ന് കെ. പി. ധനപാലന്‍ എം. പി. അഭിപ്രായപ്പെട്ടു. ദുബായില്‍ e പത്രത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു കൊണ്ട് കൂടുതല്‍ ശക്തമായി ഇടപെടുന്നില്ല എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
പുതിയ അണക്കെട്ട് നിര്‍മ്മിക്കുക എന്നതാണ് ദുരന്തം ഒഴിവാക്കാനുള്ള പരിഹാരം. എന്നാല്‍ പുതിയ അണക്കെട്ട് വരുന്നതോടെ പഴയ കരാര്‍ അസാധുവാകുകയും തങ്ങളുടെ ജല ലഭ്യതയ്ക്ക് ഭീഷണിയാവുകയും ചെയ്യും എന്ന ആശങ്കയാണ് തമിഴ് ജനതയെ ചാവേര്‍ പടയ്ക്ക് പോലും സന്നദ്ധമാക്കുന്നത്. ഈ ആശങ്കയെ ഫലപ്രദമായി നേരിടാനും അവര്‍ക്ക് തുടര്‍ന്നും ജലം ലഭിക്കുമെന്ന് ഉറപ്പു നല്‍കാനും വിട്ടു വീഴ്‌ച്ചാ മനോഭാവത്തോടെ സര്‍ക്കാര്‍ സമീപിക്കണം. എന്നാലേ രമ്യമായ ഒരു പരിഹാരം ഉണ്ടാവൂ എന്നും എം. പി. പറഞ്ഞു. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം താഴെ: ഫോട്ടോ : അനൂപ് പ്രതാപ് തൈക്കൂട്ടത്തില്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ സജീവമായി ഇടപെടാനുള്ള ഒരുക്കത്തിലാണ് ബൂലോഗവും ബ്ലോഗ്ഗര്‍മാരും. ഇതിനായി ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മകള്‍ ചര്‍ച്ചകളും ബോധവല്‍ക്കരണവും നടത്തുന്നുണ്ട്. കേരളത്തില്‍ നിന്നുള്ള എം.പി.മാര്‍ മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ എന്തു ചെയ്യണം, ചെയ്യാന്‍ കഴിയും, എന്തു ചെയ്തു? മുല്ലപ്പെരിയാര്‍ നമ്മളെ സംബന്ധിച്ചേടത്തോളം ഒരു ഭീഷണിയായി നില്‍ക്കുകയാണ്. ആ ഭീഷണിയെ തരണം ചെയ്യാന്‍ നമ്മള്‍ ഒരു പുതിയ ഡാം ആണ് പ്ലാന്‍ ചെയ്യുന്നത്. പക്ഷെ, തമിഴ്‌നാട്ടിനുള്ള ആശങ്ക, പുതിയ ഡാം വന്നാല്‍, ആ പഴയ കരാര്‍ പോയി പോകുമെന്നും, അതോടെ ഇപ്പോള്‍ അവര്‍ക്ക് കിട്ടി ക്കൊണ്ടിരിക്കുന്ന വെള്ളം കിട്ടാതാവു മെന്നുമൊ ക്കെയാണ്. പുതിയ കരാര്‍ വരുമ്പോള്‍ ഇത്രയും നാള്‍ അനുഭവിച്ചു കൊണ്ടിരുന്ന വ്യവസ്ഥകളില്‍ നിന്നും മാറ്റം വരില്ലേ എന്ന ആശങ്കയാണ് അവര്‍ക്ക് ഉള്ളത്. പുതിയതായി ഡാം നിര്‍മ്മിക്കാന്‍ അനുവദിച്ചാല്‍, ഇപ്പോള്‍ ലഭിച്ചു കൊണ്ടിരിക്കുന്ന അത്രയും വെള്ളം കൊടുക്കാന്‍ നമുക്ക് സമ്മതമാണ് എന്ന് നമ്മള്‍ വാക്കാലാണ് പറഞ്ഞു കൊണ്ടിരിക്കുന്നത്. ഇത് ഒരു വ്യവസ്ഥയായി ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ സമ്മതം അറിയിച്ചാല്‍ ഒരു പക്ഷെ അവര്‍ അതിലേക്ക് കടന്നു വരാന്‍ തയ്യാറാവും എന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷെ നമ്മുടെ ഇപോഴത്തെ സര്‍ക്കാരിന്റെ ഒരു ചിന്താഗതി അനുസരിച്ച്, അന്ന് അങ്ങനെ കൊടുത്തു എന്നുള്ളത് കൊണ്ട് ഇന്ന് അതേ വ്യവസ്ഥകള്‍ അനുവദിക്കാന്‍ സമ്മതമല്ല എന്നൊരു നിലപാടാണ് സര്‍ക്കാര്‍ എടുത്തിട്ടുള്ളത്. അങ്ങനെ വരുമ്പോള്‍ ഒരു കാരണവശാലും ഒരു പുതിയ ഡാം പണിയാന്‍ പറ്റാത്ത ഒരു കെട്ടുപാടില്‍ വന്ന് കിടക്കുകയാണ്. അതിനെ നമ്മള്‍ ബലം പ്രയോഗിച്ച് പുതിയ ഡാം കെട്ടും എന്ന് പറഞ്ഞാലും അത് പ്രായോഗികമല്ല. പിന്നെ, അവരുമായി ഒരു ഡയലോഗ് നടത്തി, അവരും കൂടി അംഗീകരിക്കുന്ന ഒരു പോയന്റിലേക്ക് കൊണ്ടു വരാനുള്ള ഒരു ശ്രമം നടത്താന്‍ നമ്മള്‍ ശ്രമിച്ചാലും, അവര്‍ വികാര പരമായി നില്‍ക്കുകയാണ്. ആ വികാര പരമായ സമീപനത്തില്‍ നിന്ന് അവരെ മാറ്റണമെങ്കില്‍ അവര്‍ക്ക് നമ്മളില്‍ വിശ്വാസ്യത ഉണ്ടാക്കുന്ന ഒരു സമീപനം ഉണ്ടാകണം. ഞങ്ങള്‍ ചെന്നതിനു ശേഷം തമിഴ്നാടില്‍ നിന്നുമുള്ള എം.പി. മാരുമായി ഡയലോഗ് നടത്തി കൊണ്ടിരിക്കുകയാണ്. അവരെ വിശ്വാസത്തില്‍ എടുക്കാന്‍. പക്ഷെ അത് കൊണ്ട് മാത്രമായില്ല. നേരത്തെ അവര്‍ വളരെ അഡമന്റ് ആയി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ സംസാരിക്കാനൊക്കെ അവര്‍ തയ്യാറുണ്ട്. ലെഷര്‍ ടൈമിലൊക്കെ സംസാരിക്കാനുള്ള അവസരം ഉണ്ടാക്കി സംസാരിക്കാന്‍ ശ്രമിക്കുന്നുണ്ട്. രാഷ്ട്രീയത്തിന് അതീതമായി തന്നെ എല്ലാ എം.പി. മാരും അതിനായി ഒരു സമീപനം എടുത്തിട്ടുണ്ട്. പക്ഷെ സര്‍ക്കാരുകള്‍ തമ്മിലാണല്ലോ ഈ ഡയലോഗ് വേണ്ടത്. അല്ലാതെ ഞങ്ങള്‍ എം.പി. മാര്‍ തമ്മിലുള്ള സംസാരത്തിന് വലിയ പ്രസക്തിയില്ല. ഇങ്ങനെ സര്‍ക്കാരുകള്‍ തമ്മിലുള്ള ഡയലോഗിന് സഹായകരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി എടുക്കാന്‍ കഴിയും എന്നാണ് ഇപ്പോഴത്തെ സംസാരം തുടങ്ങിയപ്പോള്‍ തോന്നുന്നത്. പക്ഷെ നമുക്കറിയാമല്ലോ, എപ്പോഴും ഒരു തീവ്രവാദത്തിന്റെ സമീപനമുള്ള സംഘടനകളും, വ്യക്തികളും ഉണ്ട്. അവര്‍ ഒരു വിട്ടുവീഴ്‌ച്ചയും ഇല്ലാത്ത സമീപനത്തില്‍ നില്‍ക്കുകയുമാണ്. ഒരു കരാറിലേക്ക് വരത്തക്കവണ്ണമുള്ള സമീപനം എടുത്താല്‍ ഒറ്റപ്പെടുമോ എന്ന ആശങ്കയും പലര്‍ക്കുമുണ്ട്. സര്‍ക്കാരുകള്‍ തമ്മിലുള്ള ഒരു തുറന്ന ചര്‍ച്ചയും അവര്‍ കൂടി അംഗീകരിക്കുന്ന ഒരു കരാര്‍ ഉണ്ടാക്കാന്‍ നമ്മള്‍ ശ്രമിക്കുകയും ചെയ്തില്ലായെങ്കില്‍ പഴയത് പോലെ തന്നെ കാര്യങ്ങള്‍ നില്‍ക്കും. അതാണ് ഇപ്പോഴത്തെ അവസ്ഥ. ഇത്രയധികം ആളുകളെ നേരിട്ട് ബാധിക്കുന്ന ഒരു പ്രശ്നം എന്ന നിലയ്ക്ക് കേന്ദ്ര സര്‍ക്കാരിന് ഇതില്‍ കൂടുതല്‍ ഫലപ്രദമായി ഇടപെടാന്‍ ആവില്ലേ? ഞങ്ങള്‍ ഇത് പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്. പ്രധാന മന്ത്രിയുമായി ഞങ്ങള്‍ എം.പി. മാര്‍ എല്ലാവരും പോയി സംസാരിച്ചു. അങ്ങനെ ഒരു നിലപാട് കേന്ദ്ര സര്‍ക്കാരിന് നിയമപരമായി എടുക്കാനുള്ള ഒരു സാഹചര്യമില്ല. കാരണം നിയമപരമായി അണക്കെട്ട് ഇപ്പോള്‍ അവരുടെ കയ്യിലാണ്. ആ നിയമത്തിനെ മറി കടക്കണമെങ്കില്‍ ഒരു സ്നേഹബുദ്ധിയുള്ള ഒരു സമീപനമേ പറ്റുകയുള്ളൂ. ഒരു ദേശീയ ദുരന്തം ആവാനുള്ള ഒരു സാദ്ധ്യത ഇതിനുണ്ടല്ലോ? അതൊരു വാദഗതിയാണ്. നമ്മള്‍ സത്യം പറഞ്ഞാലും അവര്‍ അവരുടേതായ വാദം കൊണ്ട് അതിനെ എതിര്‍ത്തു കൊണ്ടിരിക്കുകയും തള്ളിക്കളയുകയും ചെയ്യുകയാണ്. അവരുടെ എഞ്ചിനിയര്‍മാരും, അവരുടെ അസംബ്ലി കമ്മിറ്റിയും എല്ലാം വന്ന് പരിശോധിച്ച് അണക്കെട്ടിന് ബലക്കുറവില്ല എന്ന് പറയുകയാണ്. സര്‍ക്കാര്‍ മാത്രമല്ല, അവരുടെ എഞ്ചിനിയറിംഗ് വിംഗും പറയുകയാണ്. അതെന്തൊക്കെയായാലും ഇതൊരു ദുരന്തമായി നില്‍ക്കുകയാണ് എന്നത് നമുക്ക് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ ബലം പ്രയോഗിച്ചോ, കേന്ദ്ര സര്‍ക്കാര്‍ അത്തരമൊരു നിലപാട് എടുക്കുകയോ ചെയ്താല്‍ അവര്‍ അജിറ്റേറ്റഡ് ആവും. ആ അജിറ്റേഷന്‍ വന്ന് നില്‍ക്കുന്നത് നമ്മളെ പോലെയല്ല, എന്തും ചെയ്യാന്‍ തയ്യാറായ, ഒരു ചാവേര്‍ പടയെ പോലെയാണ് അവര്‍ വരുന്നത്. ഡാം പണിയാന്‍ ഒരു കാരണവശാലും അവര്‍ സമ്മതിക്കില്ല എന്നും പറഞ്ഞ്. അപ്പോള്‍ പിന്നെ ഫോഴ്‌സും പട്ടാളവുമൊക്കെ ഇറങ്ങി അവരെ ഒതുക്കി... അങ്ങനെയൊന്നും കാര്യങ്ങള്‍ മുന്‍പോട്ട് കൊണ്ടു പോകാന്‍ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല. ഗ്വാളിയോര്‍ റയോണ്‍സ് ഫാക്ടറി മൂലം ചാലിയാറില്‍ ഉണ്ടാവുന്ന മലിനീകരണം ശാസ്ത്രീയമായി പഠിക്കുകയും, പ്രശ്നം ആദ്യമായി പൊതു ജന ശ്രദ്ധയില്‍ കൊണ്ടു വരികയും ചെയ്ത ഡോ. കെ.ടി. വിജയ മാധവനെ പോലെയുള്ള പരിസ്ഥിതി പ്രവര്‍ത്തകരുടെ ശ്രദ്ധയില്‍ മുല്ലപ്പെരിയാര്‍ പ്രശ്നം കൊണ്ടു വരാന്‍ e പത്രത്തിന് കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്തെ വിദഗ്ദ്ധരുടെ സഹായത്തോടെ അണക്കെട്ടിന്റെ സാങ്കേതികത്വം ശ്രദ്ധാപൂര്‍വ്വം ഇവര്‍ പഠിക്കുന്നുമുണ്ട്. അണക്കെട്ട് പൊട്ടിയാല്‍ ഉണ്ടാവുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ ഉണ്ടാവുന്ന നഷ്ടം, മനുഷ്യ ജീവനും മൃഗങ്ങള്‍ക്കും, സ്വത്തിനും പ്രകൃതിയ്ക്കും, ഭയാനകമായിരിക്കും എന്നാണ് ഇപ്പോള്‍ നിലവിലുള്ള പല പഠനങ്ങളും സൂചിപ്പിക്കുന്നത്. ഒരു പക്ഷെ ലോക ചരിത്രത്തില്‍ തന്നെ ഉണ്ടായിട്ടുള്ള ഏറ്റവും ഭീകരമായ ഒരു അണക്കെട്ട് ദുരന്തമായി മാറിയേക്കാമിത്. ഇതിന്റെ ഈ ഭീകരത ശരിക്കും എല്ലാവരും ഉള്‍ക്കൊള്ളുന്നുണ്ടോ? ഇത് ഉള്‍ക്കൊണ്ടിരുന്നുവെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെടാനുള്ള സാധ്യത തെളിയുമായിരുന്നില്ലേ? ഇതിന്റെ ഭീകരത നമുക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തമിഴ്നാട് ഉള്‍ക്കൊള്ളുന്നില്ല. ഇത്തരം പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നാല്‍ പോലും അവര്‍ അത് ഉള്‍ക്കൊള്ളില്ല. അവരുടെ എഞ്ചിനിയര്‍മാരുടെ കൂടി പങ്കാളിത്തത്തോടെ പഠനങ്ങള്‍ നടത്തിയില്ലെങ്കില്‍ അത് വൃഥാവിലാകും. അവര്‍ വല്ലാത്തൊരു നിലപാടില്‍ നില്‍ക്കുകയാണ്. അവരുടെ സംസ്ഥാനത്തിന്റെ വികാരത്തിനുള്ള മുന്‍ഗണനയാണ് അവര്‍ കല്‍പ്പിക്കുന്നത്. നമ്മുടെ അവസ്ഥ അവര്‍ക്ക് ബോധ്യപ്പെടുന്നില്ല. അവര്‍ വികാര പരമായ സമീപനം എടുത്തു നില്‍ക്കുകയാണ്. അത് കൊണ്ട്, ഈ പറയുന്നത് പോലെയുള്ള പഠനങ്ങള്‍ നടത്തുമ്പോഴും, അതിന്റെ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ട് വരുമ്പോഴും ചെയ്യേണ്ടുന്ന കാര്യം, അവരുമായി ഒരു ഡയലോഗിന്റെ പുറത്ത് അവരുടെ എഞ്ചിനിയേഴ്‌സിനെ കൂടി ഉള്‍പ്പെടുത്തിയുള്ള ഒരു പഠനം ആയിരിക്കണം വരേണ്ടത്. അല്ലാതെ നമ്മള്‍ പറയുന്നതിലെ ശരി അവരെ ബോധ്യപ്പെടുത്താനാവില്ല. രാഷ്ട്രീയത്തിനതീതമായാണോ എം.പി. മാര്‍ ഈ പ്രശ്നത്തെ സമീപിക്കുന്നത്? തീര്‍ച്ചയായും. സുപ്രീം കോടതിയില്‍ കെ.ടി. തോമസ് എം.പി. കക്ഷി ചേര്‍ന്നിട്ടുണ്ട്. പാര്‍ലമെന്റില്‍ എല്ലാവരും ഒരുമിച്ച് തന്നെയാണ് ഈ മുന്നേറ്റത്തില്‍ നിലകൊള്ളുന്നത്. അതിലൊന്നും രാഷ്ട്രീയ ഭേദമൊന്നുമില്ല. തമിഴ്‌നാടിനെ പോലെ ഭ്രാന്ത് കാണിക്കുന്നില്ലെങ്കില്‍ പോലും, പാര്‍ലമെന്റിനകത്ത് എടുക്കേണ്ട സമീപനം, വളരെ ശക്തമായിട്ട് തന്നെ നമുക്ക് സ്വീകരിക്കാന്‍ കഴിഞ്ഞു, അവരെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അത് സഭയെ ഒന്നാകെ തന്നെ ബോധ്യപ്പെടുത്തുവാനും നമുക്ക് കഴിഞ്ഞിട്ടുണ്ട്. സ്വാഭാവികമായും കേട്ടിരിക്കുന്നവര്‍ക്ക് നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളുവാന്‍ കഴിയുന്നുണ്ട്. തമിഴ്നാടിന്റെ മറു വാദഗതികളും ചര്‍ച്ചകളും ഒക്കെ ഉണ്ടെങ്കില്‍ പോലും, വന്‍ ദുരന്തമാണല്ലോ വന്ന് ഭവിക്കാന്‍ പോകുന്നത്. അത് വന്ന് ഭവിച്ചതിനു ശേഷം പിന്നെ ഒന്നുമില്ലല്ലോ. പാര്‍ലമെന്റില്‍ ഇടപെടുന്നതിനു ഉപരിയായി നമ്മള്‍ ഈ ദുരന്തത്തെ തന്നെയാണ് കാണുന്നത്. ദുരന്തത്തെ അതി ജീവിക്കാന്‍ കഴിയുന്ന ഒരു നിലപാട് ഒരു പരിധി വരെ തമിഴ്നാട് സര്‍ക്കാരിനെ കൊണ്ട് എടുപ്പിക്കാന്‍ അവിടെയുള്ള എം.പി. മാരുടെ സമ്മര്‍ദ്ദം, അതാണ് നമ്മള്‍ നടത്തി ക്കൊണ്ടിരിക്കുന്നത്. പക്ഷെ എന്തൊക്കെയാണെങ്കിലും, അപ്പുറത്ത് തീവ്രവാദപരമായി നില്‍ക്കുന്ന സംഘടനകളും ആളുകളുമൊക്കെ എടുക്കുന്ന നിലപാടുകളെ അതിജീവിച്ച് പറയാനുള്ള ധൈര്യം അവര്‍ക്കില്ല. പറയില്ല അവര്‍. പല സ്ഥലങ്ങളിലും തീവ്രവാദത്തിന്റെ മുന്നേറ്റത്തില്‍ മൌനം പാലിക്കുന്നു എന്ന് പറയുന്നത് പോലെയാണ് പലപ്പോഴും അത് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ആളുകള്‍ പോലും ചെയ്തു കൊണ്ടിരിക്കുന്നത്. ഈ ദുരന്തം ബാധിക്കുന്ന പ്രദേശത്തെ ആളുകളില്‍ ബോധവല്‍ക്കരണം നടത്തുന്നത് കൊണ്ട് എന്തെങ്കിലും ഫലമുണ്ടാവുമോ? ഇത്തരം ബോധവല്‍ക്കരണം നടത്തിയിട്ടുണ്ടെങ്കിലും വേണ്ടത്ര ഗൌരവമായി ഈ വിഷയം അവര്‍ ഉള്‍ക്കൊണ്ടിട്ടില്ല. കടല്‍ വന്ന് വീടെടുത്ത് കൊണ്ട് പോകും എന്ന ഒരു ഭീഷണി നിലനില്‍ക്കുമ്പോഴും, കടപ്പുറത്ത് ജീവിക്കുന്നത് പോലെ, അങ്ങനെയൊന്നും വരില്ല എന്ന് തന്നെയാണ് അവര്‍ വിശ്വസിക്കുന്നത്. ഇത്രയൊക്കെ മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും ഇപ്പോഴും ആളുകള്‍ അവിടെ നിന്നും മാറി കൊടുക്കുന്നൊന്നുമില്ല. പുറത്ത് നിന്നുള്ള ആളുകള്‍ക്കുള്ള അശങ്ക പോലും ബാധിക്കുന്ന പ്രദേശത്തെ ആളുകള്‍ക്കില്ല എന്നതാണ് വാസ്തവം. ഒരു ജനകീയ മുന്നേറ്റം ഈ കാര്യത്തില്‍ ആവശ്യമാണെന്ന് താങ്കള്‍ കരുതുന്നുണ്ടോ? ജനകീയ മുന്നേറ്റം ഉണ്ടായേ പറ്റൂ. സംസ്ഥാനത്തിനകത്ത് ഒരു പ്രതിഷേധം ഉണ്ടായി വരണം. അത് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു തന്നെ വരണം. അത് രാഷ്ട്രീയമോ ഒന്നുമല്ലാതെ ജനങ്ങളില്‍ നിന്നു തന്നെ ഇത് ഉണ്ടായി വരണം. ഇത് ഒരു യഥാര്‍ത്ഥ പ്രശ്നമാണെന്നും, ജീവനെയും നിലനില്‍പ്പിനെ തന്നെയും ബാധിക്കുന്ന വിഷയമാണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ഇനിയും നമുക്ക് കഴിഞ്ഞിട്ടില്ല. അത് കഴിയണം. രാഷ്ട്രീയമായി ഇതില്‍ എന്ത് ചെയ്യാന്‍ കഴിയും? നമ്മുടെ സര്‍ക്കാര്‍ ഇതില്‍ കുറച്ച് കൂടി വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം. അവര്‍ പറയുന്നത് സമ്മതിക്കേണ്ടി വന്നാല്‍ പോലും, ജീവനാണല്ലോ വലുത്. അന്ന് ഇത്ര കൊല്ലത്തേക്ക് കൊടുത്തു. ഇനി അങ്ങനെ കൊടുക്കാന്‍ കഴിയില്ല എന്നൊക്കെ പറയുന്നത് ശരിയാണെങ്കില്‍ പോലും, അതിനേക്കാള്‍ വലിയ ഒരു ഭീഷണി നില നില്‍ക്കുന്നത് കൊണ്ട്, അവരോട് ചര്‍ച്ച ചെയ്ത് അവരുടെ കൂടി വിശ്വാസത്തിലെടുത്ത് ഒരു തീരുമാനത്തില്‍ കൊണ്ടു വന്നിട്ടേ കാര്യമുള്ളൂ. കേന്ദ്ര സര്‍ക്കാരിന് ഇടപെടണമെങ്കില്‍, പട്ടാളം ഇറങ്ങിയൊക്കെ ചെയ്യാന്‍ കഴിയും. പക്ഷെ അത് കൊണ്ടൊന്നും ഇത് പരിഹരിക്കാന്‍ കഴിയില്ല. അതിന് എതിര്‍പ്പ് ഭയങ്കരമായിരിക്കും. അതൊരു വന്‍ യുദ്ധം പോലെ നടത്തേണ്ടി വരും. അല്ലാതെയൊന്നും തമിഴ്നാട് സമ്മതിക്കില്ല. അങ്ങനെയൊരു നിലപാടിലാണ് അവര്‍ നില്‍ക്കുന്നത്. അണക്കെട്ട് പൊട്ടിയാലുണ്ടാകുന്ന ആദ്യത്തെ വെള്ളപ്പാച്ചിലില്‍ 40 ലക്ഷം ആളുകള്‍ കൊല്ലപ്പെടും എന്നാണ് കണക്കാക്കപ്പെടുന്നത്. അത്ര തന്നെ കന്നുകാലികളും മറ്റും കൊല്ലപ്പെടും. 80 ലക്ഷം മൃത ശരീരങ്ങള്‍ സംസ്കരിക്കാനുള്ള അടിസ്ഥാന സൌകര്യമൊന്നും ഇന്ത്യയിലില്ല. ഇത് മൂലം പൊട്ടിപ്പുറപെടാവുന്ന സാംക്രമിക രോഗങ്ങളും മറ്റും കണക്കിലെടുക്കുന്നതോടെ അണക്കെട്ട് പൊട്ടിയാലുണ്ടാവുന്ന ദുരന്തത്തിന്റെ ചിത്രം ഭീതിദമാകുന്നു. സൈനികമായുള്ള ഇടപെടല്‍ പോലും ന്യായീകരിക്കത്തക്ക ഭീകരമായ അവസ്ഥയല്ലേ ഇത്? നമ്മള്‍ ഈ പറയുന്നതിനേക്കാള്‍ അപ്പുറമാണ് ഈ ദുരന്തത്തിന്റെ ഭീകരത. പക്ഷെ എന്തൊക്കെ പറഞ്ഞാലും നമുക്ക് ഡാം കെട്ടണമല്ലൊ. സൈന്യം ഇറങ്ങി, അവര്‍ തടഞ്ഞു, വെടി വെപ്പ് ഉണ്ടായി, മൂന്ന് നാല് ആളുകള്‍ കൊല്ലപ്പെട്ടു... അങ്ങനയല്ലല്ലൊ. ഇതേ ദുരന്തം പോലെ ഒരു ദുരന്തത്തില്‍ നില്‍ക്കുകയാണ് അവരും. ഒരു ചാവേര്‍ പട പോലെ ഒരു ജനത നില്‍ക്കുകയാണ്. അല്ലാതെ ഒരു യുദ്ധ മുന്നണിയില്‍ നില്‍ക്കുന്ന കുറച്ചു പേരല്ല. അത്രയ്ക്ക് സംഘടിതമാണോ തമിഴ് ജനതയുടെ പ്രതിരോധം? ഇപ്പോള്‍ അങ്ങനെ അല്ലെങ്കിലും അത് അങ്ങനെയാക്കി എടുക്കും. അങ്ങനെയൊരു തീവ്രതയുള്ള ജനതയാണത്. അവിടെ ന്യായം പറയാന്‍ പലപ്പോഴും ആരും ഉണ്ടാവില്ല. എന്നാല്‍ എല്ലാവരും അതിനോടൊപ്പം നില്‍ക്കാന്‍ തയ്യാറായെന്നും വരും. പിന്നെ ഇതങ്ങനെ അവരുടെ മസ്തിഷ്ക്കത്തിലേക്ക് അടിച്ചു കയറ്റുകയാണ്. അവരുടെ വെള്ളത്തിന്റെ പ്രശ്നമാണ് അവര്‍ക്കുള്ളത്. നമ്മള്‍ ഇത് വെറുതെ കളിപ്പിക്കാന്‍ വേണ്ടി ചെയ്യുന്നതാണ് എന്നാണ് അവര്‍ കരുതുന്നത്. എന്നാല്‍ ഇത് മുന്‍പില്‍ കണ്ട് കൊണ്ട് നമ്മുടെ സര്‍ക്കാര്‍ വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവേണ്ടി വരും. അവര്‍ പറയുന്ന കരാര്‍ വ്യവസ്ഥകള്‍ അംഗീകരിക്കാന്‍ തയ്യാറായാല്‍ പോലും ഇത്തരമൊരു ദുരന്തം മുന്‍പില്‍ കണ്ട് കൊണ്ട് അതിന് സര്‍ക്കാര്‍ തയ്യാറാവേണ്ടി വരും എന്നാണ് എനിക്ക് തോന്നുന്നത്. അടുത്ത 99 കൊല്ലത്തേയ്ക്ക് പാട്ടത്തിന് കൊടുക്കണം എന്ന് പറഞ്ഞാല്‍ പോലും ഈ വലിയ ദുരന്തം കണക്കിലെടുക്കുമ്പോള്‍ ഒന്നുമല്ലാതെയാവും. ഇത് രണ്ട് രാജ്യങ്ങള്‍ തമ്മില്‍ ഉണ്ടാക്കുന്ന ഉടമ്പടി പോലെയല്ല. അവരെ വിശ്വാസത്തിലെടുക്കാനും ഒരു പരിഹാരത്തിലേക്ക് കൊണ്ടു വരുവാനും നമ്മള്‍ വഴങ്ങി എന്ന് അവര്‍ക്ക് ബോധ്യപ്പെടുക കൂടി വേണം. നിയമപരമായി അണക്കെട്ട് അവരുടെ കയ്യില്‍ ഇരിക്കുകയാണ്. ആ നിലക്ക് ഈ വിഷയത്തില്‍ ഒരു ധാരണയ്ക്ക് വരേണ്ട ആവശ്യം അവര്‍ക്കില്ല എന്ന നിലപാടിലാണ് അവര്‍ ഇരിക്കുന്നത്. നമ്മള്‍ മുന്‍കൈ എടുത്ത അവരോട് നമ്മുടെ കാര്യം പറഞ്ഞ് മനസ്സിലാക്കി, അവര്‍ പറയുന്ന വ്യവസ്ഥകള്‍ അതു പോലെ അംഗീകരിച്ചാല്‍ പോലും, അതിന് തയ്യാറായി ഒരു കരാര്‍ നടപ്പിലാക്കണം. പ്രേമചന്ദ്രനൊന്നും അങ്ങനെ നില്‍ക്കാന്‍ തയ്യാറില്ല. അവരുടെ നിലപാട് പ്രശ്നം കൂടുതല്‍ തീവ്രമാക്കാനാണ് ഉതകുന്നത്. ഒരു വലിയ ദുരന്തം ഒഴിവാക്കാനായി വിട്ടു വീഴ്‌ച്ച ചെയ്യുക എന്നതിലേക്ക് വരുന്നില്ല. മന്ത്രിയും സര്‍ക്കാരും ഇത്തരം വിട്ടുവീഴ്‌ച്ചയ്ക്ക് തയ്യാറാവണം. ഇത് രാഷ്ട്രീയത്തിന്റെയോ പാര്‍ട്ടിയുടേയോ കാര്യമല്ല. തമിഴ്നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെ. യും എ.ഐ. ഡി. എം. കെ. യും ഒക്കെ ഒരുമിച്ച് തന്നെയാണ് ഈ പ്രശ്നത്തില്‍ നില്‍ക്കുന്നത്. അവിടെ ഇത് കോണ്‍ഗ്രസിന്റെയോ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയോ കാര്യമല്ലല്ലോ. അത് പോലെ ഇവിടെയും അങ്ങനെ ആവണം. ഇപ്പോഴും അവരുടെ വെള്ളത്തിന്റെ ആശങ്കയേ അവര്‍ക്ക് പ്രധാനമായുമുള്ളൂ. വെള്ളത്തിന്റെ ആശങ്ക പരിഹരിക്കും എന്ന് നമ്മള്‍ അവരെ വിട്ടുവീഴ്‌ച്ചയോട് കൂടി ബോധ്യപ്പെടുത്തണം. ഭരണ കക്ഷിയായ ഡി. എം. കെയും ഒരു നിലപാടെടുത്താല്‍, ഡാമിന്റെ പതനത്തേക്കാള്‍ അത് കൊണ്ട് വരാവുന്ന രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ ഭയന്ന്, തീവ്രമായി നിലപാടുകളെടുത്ത്, ജനങ്ങളുടെ പിന്തുണ നേടാനുള്ള ശ്രമം പ്രതിപക്ഷമായ എ. ഐ. ഡി. എം. കെ. യുടെ ഭാഗത്തു നിന്നും ഉണ്ടാവുന്നുണ്ട്. കോണ്‍ഗ്രസും അവരോടൊപ്പം നില്‍ക്കുകയാണ്. അവരോടൊന്നും നമ്മള്‍ സംസാരിക്കുമ്പോള്‍, ഡി. എം. കെ., എ. ഐ. ഡി. എം. കെ. പോയിട്ട് കോണ്‍ഗ്രസ് എം. പി. മാര്‍ക്ക് പോലും നമ്മള്‍ പറയുന്നത് ഉള്‍ക്കൊള്ളാന്‍ കഴിയുന്നില്ല. പ്രധാനപ്പെട്ട കോണ്‍ഗ്രസ് എം. പി. മാരെ സ്വാധീനിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. എന്നാല്‍ അവര്‍ പറയുന്നത് സര്‍ക്കാരുകള്‍ തമ്മില്‍ വിട്ടു വീഴ്‌ച്ചയ്ക്ക് തയ്യാറാവണം എന്നു തന്നെയാണ്. എന്നാല്‍ അതിന് തയ്യാറാവാതെ നമ്മള്‍ ഇപ്പോഴും പഴയത് പോലെ നിലപാടെടുത്താല്‍ പ്രശ്നം പരിഹരിക്കാനാവില്ല.
Interview with K.P. Dhanapalan M.P. on Mullaperiyar Dam Crisis Labels: interview, personalities, political-leaders-kerala
- ജെ. എസ്.
|
20 January 2010
മാര്‍ ദിന്‍ഖ നാലാമന്‍ ദുബായില്‍
120-ാം കത്തോലിക്കോസ് പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍ഖ നാലാമന്‍ ഇന്ന് ദുബായില്‍ എത്തുന്നു. അസീറിയന്‍ സഭയുടെ തലവനായ പാത്രിയാര്‍ക്കീസ് മാര്‍ ദിന്‍ഖ ഇന്ത്യയില്‍ വെച്ചു നടന്ന സിനഡ് കഴിഞ്ഞ് തിരികെ ഷിക്കാഗോയിലേക്ക് മടങ്ങുന്ന യാത്രാ മധ്യേയാണ് ദുബായ് സന്ദര്‍ശിക്കുന്നത്. ഇന്ത്യ, ഇറാഖ്, ഇറാന്‍, ലെബനോന്‍, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലെ വിശ്വാസികള്‍ ചേര്‍ന്ന് വിശുദ്ധ പാത്രിയാര്‍ക്കീസിന് ദുബായ് വിമാന താവളത്തില്‍ ഹാര്‍ദ്ദവമായ സ്വീകരണം നല്‍കും. തുടര്‍ന്ന് ദുബായ് മാര്‍ക്കോ പോളോ ഹോട്ടലില്‍ വെച്ച് വൈകീട്ട് 7 മണിക്ക് സ്വീകരണ സമ്മേളനവും ഒരുക്കിയിട്ടുണ്ട്.
22 ജനുവരിയില്‍ വിശുദ്ധ പാത്രിയാര്‍ക്കീസിന്റെ നേതൃത്വത്തില്‍ നടക്കുന്ന കുര്‍ബാന യ്ക്ക് ശേഷം സഭയുടെ വാര്‍ഷിക ആഘോഷങ്ങളിലും അദ്ദേഹവും പരിവാരങ്ങളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3812349, 050 8204016 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. - സെബി ജോര്‍ജ്ജ് Labels: associations, dubai
- ജെ. എസ്.
|
സമാജം കായിക മേള അബുദാബിയില്‍
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.
സമാജത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ്, കായികാഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനായി ഇവിടത്തെ സാംസ്കാരിക പ്രമുഖരും വിശിഷ്ട അതിഥി കളും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിക്കുന്ന എല്ലാ സ്കൂളു കള്‍ക്കും സമാജം പ്രത്യേകം ട്രോഫിയും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് യു. എ. ഇ എക്സ്ചേഞ്ച് റോളിംഗ് ട്രോഫിയും നല്‍കും. കൂടാതെ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ്റ് കരസ്ഥ മാക്കുന്ന കായിക താരത്തെ " സമാജം ചാമ്പ്യന്‍" ആയി തിരഞ്ഞെടുത്തു ട്രോഫി നല്‍കി ആദരിക്കും. ഇതോടനു ബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍, മുഖ്യ പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഓ സുധീര്‍ കുമാര്‍ ഷെട്ടി, സമാജം പ്രസിഡണ്ട് മനോജ് പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, വൈസ് പ്രസിഡണ്ട് സി. എം. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു പരിപാടികള്‍ വിശദീകരിച്ചു. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ സമാജം ഓഫീസില്‍ നിന്നോ, വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 66 71 355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 64 211 93 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Abudhabi Malayalee Samajam Sports Meet Labels: abudhabi, associations, sports
- ജെ. എസ്.
|
18 January 2010
കുഴൂര്‍ വിത്സനുമായി അഭിമുഖം തൃശ്ശൂര്‍ ആകാശ വാണിയില്‍
കവിയും വാര്ത്താ അവതാരകനുമായ കുഴൂര്‍ വിത്സനുമായുള്ള അഭിമുഖം ജനുവരി 19 ചൊവ്വ രാവിലെ 7.10നു ത്യശ്ശൂര്‍ ആകാശ വാണിയില്‍ പ്രക്ഷേപണം ചെയ്യും . ഗള്ഫില്‍ കഴിഞ്ഞ 6 വര്ഷമായി റേഡിയോയില്‍ വാര്ത്തകള്‍ അവതരി പ്പിക്കുന്ന കുഴൂര്‍ വിത്സണ്‍ പ്രധാനമായും പ്രക്ഷേപണ അനുഭവങ്ങളാണു പങ്ക് വയ്ക്കുന്നത്. വര്ത്തമാന ത്തിന്റെ രണ്ടാം ഭാഗം അടുത്ത ചൊവ്വാഴ്ച്ചയാണ്.
Labels: personalities
- ജെ. എസ്.
|
റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്
റിയാദ്: റിയാദിലെ മലയാളികള്‍ക്ക് സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലകഷ്യത്തോടെ സുന്നി യുവ ജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച ഇന്സ്ടി ട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 /01 /2010 വ്യാഴാഴ്ച ആരംഭിച്ചു. ഉദ്‌ഘാടന സെഷനില്‍ ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബ്ബാസ് ഫൈസി ഓമച്ചപ്പുഴ, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്, ഷാഫി ഹാജി ഓമച്ചപ്പുഴ, ജലാലുധീന്‍ അന്‍വരി കൊല്ലം എന്നിവര്‍ സംസാരിച്ചു. നൌഷാദ് അന്‍വരി മോളൂര്‍ സ്വാഗതവും മൊയ്ദീന്‍ കുട്ടി തെന്നല നന്ദിയും പറഞ്ഞു.
- നൌഷാദ് അന്‍വരി, റിയാദ് Labels: saudi
- ജെ. എസ്.
|
17 January 2010
പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു
ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘത്തിന്റെയും പാം പുസ്തകപ്പുരയുടെയും രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സര്‍ഗ്ഗ സംഗമം പ്രശസ്ത സിനിമാ സംവിധായകനായ ലാല്‍ ജോസ് നിര്‍വ്വഹിച്ചു. പ്രവാസി ഭാരതീയ പുരസ്കാരത്തിന് അര്‍ഹനായ ഡോ. ആസാദ് മൂപ്പനെ ലാല്‍ ജോസ് പൊന്നാട അണിയിച്ചു കൊണ്ട് ചടങ്ങില്‍ ആദരിക്കുകയുണ്ടായി.
തുടര്‍ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു. - വെള്ളിയോടന്‍ Labels: associations, awards, literature, personalities, prominent-nris
- ജെ. എസ്.
|
16 January 2010
പ്രവാസി ഭഗീരഥ അവാര്ഡിനു ജോര്ജ്ജ് കെ ജോണ്‍ അര്ഹനായി.
പ്രവാസി മലയാളി വെല്ഫെയര്‍ അസോസിയേഷന്റെ പ്രവാസി ഭഗീരഥ അവാര്ഡിനു ജോര്ജ്ജ് കെ ജോണ്‍ അര്ഹനായി. പത്മശ്രീ ഡോ.ബി.ആര്‍ ഷെട്ടി, ഡോ.സുധാകരന്‍ എന്നിവരാണു മറ്റ് അവാര്ഡ് ജേതാക്കള്. തിരുവനന്തപുരം ടാഗോര്‍ തിയറ്ററില്‍ നടന്ന ചടങ്ങില്‍ നടന്‍ മധു അവാര്ഡുകള്‍ വിതരണം ചെയ്തു. പുനലൂര്‍ സൌഹ്യദ വേദി, ഷാര്ജ സിറ്റി വൈസ്മെന്‍ ക്ളബ്ബ് പ്രസിഡന്റ്, ബാലജനസഖ്യം എക്സ് ലീഡേഴ്സ് ഫോറം ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്ത്തിക്കുകയാണ്‍ സന്തോഷ് പുനലൂര്
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന് യാത്രയയപ്പ്
അബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന്, യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യാത്രയയപ്പ് നല്‍കി. പ്രസിഡന്റ്റ് വി. കെ. ഷാഹുല്‍ അധ്യക്ഷത വഹിച്ചു. അല്‍ ഖയ്യാം ബേക്കറി മാനേജിംഗ് ഡയരക്ടര്‍ സി. എം. ശംസുദ്ധീന്‍, അഹ്മദ് ഇബ്രാഹിമിന്, കോട്ടോല്‍ പ്രവാസി സംഗമ ത്തിന്റെ ഉപഹാരം നല്‍കി. അബുദാബി ഫേവറിറ്റ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറല്‍ സിക്രട്ടറി വി. കെ. മുഹമദ് കുട്ടി, സത്യന്‍ കോട്ടപ്പടി, അലി തിരുവത്ര, പി. എം. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
അബുദാബി നാടക സൌഹൃദം യാത്രയയപ്പ്
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ല്‍ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ട് നാല് അവാര്‍ഡുകള്‍ നേടിയ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘അവള്‍’ എന്ന നാടകത്തിലെ പ്രകടനത്തിലൂടെ വിജയിക ളായവര്‍ക്കും, പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
നാടക അവതരണ ത്തിനായി ഇവിടെ എത്തി ച്ചേര്‍ന്ന രചയിതാവും സംവിധാ യകനുമായ സതീഷ് കെ. സതീഷിന് അബുദാബി നാടക സൌഹൃദം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രാജേഷ് ഗോപിനാഥ് ( എം. ഡി. മള്‍ട്ടി മെക്ക് ഹെവി എക്യുപ്മെന്റ് ) മുഖ്യാതിഥി ആയിരുന്നു. കെ. എസ്. സി. പ്രസിഡന്റ്റ് കെ. ബി. മുരളി, ജന. സിക്രട്ടറി ലായിനാ മുഹമ്മദ്, സമാജം സിക്രട്ടറി യേശു ശീലന്‍, അബുദാബി ശക്തി പ്രസിഡണ്ട് എ. യു. വാസു, യുവ കലാ സാഹിതി സിക്രട്ടറി എം. സുനീര്‍, കല അബുദാബി യുടെ സിക്രട്ടറി സുരേഷ് കാടാച്ചിറ തുടങ്ങിയ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. സതീഷ് കെ. സതീഷിനുള്ള ഉപഹാരം മുഖ്യാതിഥി രാജേഷ് ഗോപിനാഥ്, കെ. ബി. മുരളി എന്നിവര്‍ സമ്മാനിച്ചു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച അന്‍പതില്‍ പരം കലാകാ രന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ‘അവള്‍’ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ അഭിനയിച്ച് മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി, അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരി പ്പിച്ചതിലൂടെ മികച്ച ബാല താരമായി തെരഞ്ഞെ ടുക്കപ്പെട്ട ഐശ്വര്യ ഗൌരീ നാരായണന്‍, അവളിലെ പ്രതി നായകനായി അഭിനയിച്ച ജാഫര്‍ കുറ്റിപ്പുറം, അവളിലെ റോസ് മേരിയെ ഹൃദ്യമായി രംഗത്ത് അവതരി പ്പിച്ചതിലൂടെ മികച്ച ഭാവി വാഗ്ദാനമായി ജൂറി തിരഞ്ഞെടുത്ത ഷദാ ഗഫൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങിയപ്പോള്‍ ഹാളില്‍ നിന്നുയര്‍ന്ന കരഘോഷം, അവര്‍ അവതരിപ്പിച്ച കഥാ പാത്രങ്ങളെ കാണികള്‍ ഹൃദയത്തിലേറ്റി എന്നതിന് തെളിവായിരുന്നു. മലയാള ഭാഷാ പാഠ ശാലയുടെ ഈ വര്‍ഷത്തെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായ വി. ടി. വി. ദാമോദരന് നാടക സൌഹൃദം സ്നേഹോപഹാരം സതീഷ് കെ. സതീഷ് സമ്മാനിച്ചു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്ത കനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ ഈ കൂട്ടായ്മയുടെ സംഘാടകനും, സ്ഥാപക മെംബറുമായ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാനേയും ഇതേ വേദിയില്‍, ഉപഹാരം നല്കി ആദരിച്ചു. കെ. എസ്. സി. മിനി ഹാളില്‍ ഒരുക്കിയ പരിപാടികള്‍ ഏ. പി. ഗഫൂര്‍, കെ. എം. എം. ഷറീഫ്, മാമ്മന്‍ കെ. രാജന്‍, റോബിന്‍ സേവ്യര്‍, ഇ. ആര്‍. ജോഷി, ജാഫര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഈ കൂട്ടായ്മയിലെ ഗായകര്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ പരിപാടിക്കു മാറ്റു കൂട്ടി. ഫോട്ടോ : വികാസ് അടിയോടി
- ജെ. എസ്.
|
15 January 2010
“സഹൃദയ തൃപ്രയാര്‍” രണ്ടാം വാര്‍ഷികം വെള്ളിയാഴ്‌ച്ച
തൃശ്ശൂര്‍ ജില്ലയിലെ തൃപ്രയാര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മയായ “സഹൃദയ തൃപ്രയാര്‍” രണ്ടാം വാര്‍ഷികം ആഘോഷിക്കുന്നു. ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30ന് ദുബായ് ഗര്‍ഹൂദ് ഈറ്റ് ആന്‍ഡ് ഡ്രിങ്ക് പാര്‍ട്ടി ഹാളില്‍ വെച്ച് യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നിസ്സാര്‍ സെയ്ദ് പരിപാടി ഉല്‍ഘാടനം ചെയ്യും എന്ന് ഭാരവാഹികള്‍ അറിയിച്ചു. പ്രസിഡണ്ട് മോഹന്‍ അദ്ധ്യക്ഷത വഹിയ്ക്കും. തുടര്‍ന്ന് “തൃപ്രയാര്‍ വികസനവും പ്രവാസികളും” എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും. യു.എ.ഇ. യിലെ പ്രശസ്ത കലാകാരന്മാരെ പങ്കെടുപ്പിച്ച് വിവിധ കലാ പരിപാടികളും അരങ്ങേറുമെന്ന് പ്രോഗ്രാം കണ്‍വീനര്‍ സതീഷ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6391994 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: associations, dubai
- ജെ. എസ്.
|
14 January 2010
മഹാരാജാസ് പൂര്‍വ്വ വിദ്യാര്‍ത്ഥി യോഗം
ദുബായ് : എറണാകുളം മഹാരാജാസ് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്റ്റര്‍ യോഗം വെള്ളിയാഴ്‌ച്ച വൈകീട്ട് 5 മണിക്ക് ദുബായ് മുറാഖാബാദിലുള്ള ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കും. യോഗത്തില്‍ യു.എ.ഇ. യിലെ എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് മഷൂംഷാ 050 5787814, ഫൈസല്‍ 050 6782778 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: associations, dubai
- ജെ. എസ്.
|
13 January 2010
‘പിറവി’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
നവ യുഗത്തിന്റെ കാവാലാ ളുകളായ പുതിയ തലമുറയുടെ പുരോഗതിക്കു വേണ്ടി, സമൂഹത്തില്‍ സഹായം ആവശ്യമായി വരുന്ന വരുടെ വേദനകള്‍ അറിഞ്ഞും, നാടിന്റെ പുരോഗതി ക്ക് ഊന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ പങ്കു ചേര്‍ന്നും, ചാവക്കാട് തിരുവത്ര സ്വദേശി കളായ യു. എ. ഇ യിലെ പ്രവാസി കളുടെ കൂട്ടായ്മ 'തിരുവത്ര കമ്മ്യൂണിറ്റി ഫോറം' വിജയകരമായ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തി രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
തിരുവത്ര കമ്മ്യൂണിറ്റി ഫോറം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സ്വദേശത്തെയും, പ്രവാസ ലോകത്തെയും സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു വാര്‍ഷിക പ്പതിപ്പ് 'പിറവി' പ്രസിദ്ധീകരിക്കുന്നു. പിറവി യിലേക്ക് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി മുപ്പത്തി ഒന്നിന് മുന്പായി അയച്ചു തരേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിലാസം: പോസ്റ്റ് ബോക്സ് 11 3903, ദുബായ് , യു. എ. ഇ. ഫോണ്‍ : 050 26 38 624, 050 97 63 897 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
അബുദാബി മലയാളി സമാജം സ്പോര്‍ട്ട്സ് മീറ്റ്
അബുദാബി : അബുദാബി മലയാളി സമാജം യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ സ്പോര്‍ട്ട്സ് മീറ്റ് 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഫീസുകളിലും സമാജം വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 6671355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 02 6671400, 050 6421193 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.
- യേശുശീലന്‍ ബി.
- ജെ. എസ്.
|
വ്യത്യസ്ഥമായ ഒരു സംഗീത വിരുന്നുമായി "ഗുല്‍ദസ്ത"
അബുദാബി : വിവിധങ്ങളായ സംഗീത ശാഖ കളുടെ അപൂര്‍വ്വ സംഗമം എന്ന് വിശേഷി പ്പിക്കാവുന്ന ഒരു സംഗീത വിരുന്നുമായി അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് നാഷണല്‍ തിയ്യേറ്ററില്‍ ഒരുക്കുന്ന "ഗുല്‍ദസ്ത" എന്ന പരിപാടിയില്‍, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, കവിതാലാപനം, ഗസല്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം, ജനപ്രിയ സിനിമാ ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പി ക്കുന്നതിനോടൊപ്പം വാദ്യ സംഗീതവും, നൃത്തങ്ങളും ചേര്‍ത്ത് മൂന്നു മണിക്കൂര്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ എത്തി ച്ചേര്‍ന്നു.
സുപ്രസിദ്ധ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നേതൃത്വം നല്‍കുന്ന 'ഗുല്‍ദസ്ത' യില്‍ പിന്നണി ഗായികമാരായ ഗായത്രി അശോകന്‍, ചിത്രാ അയ്യര്‍, കവി മുരുകന്‍ കാട്ടാക്കട, ശങ്കരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ബേണി, മിഥുന്‍ ദാസ്, റോഷന്‍ ഹാരിസ്, ബാല കൃഷ്ണ കമ്മത്ത്, നിഖില്‍, അറേബ്യന്‍ സംഗീത ലോകത്തെ വിസ്മയമായ സിനാന്‍ അദ്നാന്‍ സിദാന്‍ എന്നീ വാദ്യോപകരണ വിദഗ്ദരും ചടുല താളങ്ങള്‍ക്കൊപ്പം ഫ്യൂഷന്‍ ഡാന്‍സ്, റോപ് ഡാന്‍സ് എന്നീ വിഭവങ്ങളുമായി സിതാര ബാലകൃഷ്ണനും ഗുല്‍ ദസ്ത യില്‍ ഒത്തു ചേരുന്നു. ഈ പരിപാടിയുടെ ടിക്കറ്റുകള്‍ കേരളാ സോഷ്യല്‍ സെന്ററിലും, നാഷണല്‍ തിയ്യെറ്ററിലും ലഭിക്കും ( വിവരങ്ങള്‍ക്ക് : 02 6314455 ) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ആര്‍ട്ടിസ്റ്റാ ഏക ദിന ചിത്ര കലാ ക്യാമ്പ്
ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റാ ആര്‍ട്ട് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഷാര്‍ജ ഹെറിറ്റേജ് വില്ലേജില്‍ ചിത്രകാരന്മാരുടെ ഏക ദിന ക്യാമ്പ് സംഘടിപ്പിച്ചു. പ്രശസ്ത ചിത്രകാരനും ശില്‍പ്പിയുമായ സുരേന്ദ്രന്‍ ക്യാമ്പ് ഉല്‍ഘാടനം ചെയ്തു. ചിത്രകാരനായ റോയ്‌ച്ചന്‍ അധ്യക്ഷനായിരുന്നു. ഖലീല്‍ ചെമ്മനാട്, അനില്‍ കാരൂര്‍, ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അജി രാധാകൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു. ഹാരിഷ് തച്ചോടി, രഞ്ജിത്ത്, അനില്‍, പ്രിയ, ദിലീപ് കുമാര്‍, ജോര്‍ജ്ജ് തുടങ്ങിയവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം - ശശിന്‍സ് ആര്‍ട്ടിസ്റ്റാ, അബുദാബി
- ജെ. എസ്.
2 Comments:
Links to this post: |
മയ്യില്‍ എന്‍.ആര്‍.ഐ. വസന്തോത്സവം
ദുബായ് : കണ്ണൂര്‍ ജില്ലയിലെ മയ്യില്‍, കുറ്റ്യാട്ടൂര്‍, കോളച്ചേരി എന്നീ പ്രദേശങ്ങളിലെ 600 ഓളം പേരുടെ സൌഹൃദ കൂട്ടായ്മയായ മയ്യില്‍ എന്‍. ആര്‍. ഐ. അസോസിയേഷന്റെ 4-ാം വാര്‍ഷിക ത്തോടനുബന്ധിച്ച് ദെയ്‌റ ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ വെച്ച് “വസന്തോത്സവം” സംഘടിപ്പിക്കുന്നു. ജനുവരി 15 വെള്ളിയാഴ്‌ച്ച വൈകുന്നേരം 3 മണി മുതല്‍ വിവിധ കലാ പരിപാടികളോടെ “വസന്തോത്സവം” ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0505689068 (വിനോദ്) എന്ന നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്.
- പ്രകാശ് കടന്നപ്പള്ളി Labels: associations
- ജെ. എസ്.
|
12 January 2010
അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഷാര്‍ജ ബ്രെയിന്‍ ഹണ്ട് - 2009 ജേതാക്കളായി
ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു.
വിഷ്യന്‍ ടുമോറോ യുടെ ബാനറില്‍ എത്തിസലാത്തും സൌത്ത് ഇന്‍ഡ്യന്‍ ബാങ്കും മുഖ്യ പങ്കാളികളായി സംഘടിപ്പിച്ച ബ്രെയിന്‍ ഹണ്ട് - 2009 നയിച്ചത് കണ്ണു ബക്കര്‍ ആണ്. 54 വിദ്യാലയങ്ങള്‍ മാറ്റുരച്ച പ്രശ്നോത്ത രിയില്‍ അവര്‍ ഓണ്‍ സ്ക്കൂള്‍ ഷാര്‍ജ ഒന്നാം സ്ഥാനത്തെ ത്തിയപ്പോള്‍ ഷെര്‍വുഡ് അക്കാദമി, അല്‍ ഐന്‍ ജൂനിയര്‍ സ്ക്കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാര്‍ജ ഇന്‍ഡ്യന്‍ സ്ക്കൂളിനായിരുന്നു മൂന്നാം സ്ഥാനം ലഭിച്ചത്. വിജയികള്‍ക്ക് എത്തിസലാത്ത് വൈസ് പ്രസിഡണ്ട് ഹൈത്തം അല്‍ ഖറൂഷി, സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ചെറിയാന്‍ വര്‍ക്കി, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ കുമാര്‍ ഷെട്ടി, സര്‍ഗം ഗ്രൂപ്പ് ചെയര്‍മാന്‍ വി. കെ. എ. റഹീം, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഒരു ലക്ഷം രൂപയും, ഗോള്‍ഡ് മെഡലുകളും, മൊബൈല്‍ ഫോണുകളും, ആദര ഫലകങ്ങളും മറ്റും അടങ്ങുന്ന തായിരുന്നു സമ്മാനങ്ങള്‍.
- ജെ. എസ്.
|
ദുബായ് മാര്‍ത്തോമ്മാ ഇടവക കൊയ്ത്തുത്സവം
ദുബായ് : മാര്‍ത്തോമ്മാ ഇടവകയുടെ ആഭിമുഖ്യത്തിലുള്ള കൊയ്ത്തുത്സവം ജനുവരി 15 വെള്ളിയാഴ്‌ച്ച രാവിലെ 10:30 മുതല്‍ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളി അങ്കണത്തില്‍ നടക്കും. ഇടവക വികാരി റവറന്റ് വി. കുഞ്ഞു കോശി കൊയ്ത്തുത്സവം ഉല്‍ഘാടനം ചെയ്യും. കൊയ്ത്തുത്സവ ത്തോടനുബന്ധിച്ച് നടക്കുന്ന ‘എക്സ്പോ - 2010’ ല്‍ ലിംകാ റിക്കോര്‍ഡില്‍ ഇടം നേടിയതും സര്‍ക്കാരിന്റെ വിവിധ പുരസ്കാരങ്ങള്‍ വാങ്ങിയി ട്ടുള്ളതുമായ ടെലഫോണ്‍ കാര്‍ഡ്, സ്റ്റാമ്പ്, നാണയം എന്നിവയുടെ പ്രദര്‍ശനവും, ക്രിസ്ത്യന്‍ അറബ് സംസ്കാരങ്ങളുടെ ചിത്ര പ്രദര്‍ശനവും, വിവിധ പ്രദര്‍ശന സ്റ്റാളുകള്‍ എന്നിവയും ഉണ്ടാകും. വിവിധ കലാ സാംസ്കാരിക പരിപാടികളും അരങ്ങേറും. കൊയ്ത്തുത്സവത്തോടനുബന്ധിച്ച് മെഡിക്കല്‍ ക്യാമ്പ്, ജനുവരി 22ന് അല്‍ വാസല്‍ ആശുപത്രിയുടെ നേതൃത്വത്തില്‍ രക്ത ദാന ക്യാമ്പ് എന്നിവയുണ്ടാകും. മാര്‍ത്തോമ്മാ സഭ കുന്നംകുളം - മലബാര്‍ ഭദ്രാസനത്തില്‍ ആരംഭിക്കുന്ന മാനസിക രോഗികളുടെ പുനരധിവാസ കേന്ദ്രത്തിന്റെയും, ഡി - അഡിക്ഷന്‍ സെന്ററും, ഗള്‍ഫില്‍ ദുരിതം അനുഭവിക്കുന്ന നിര്‍ധനരായവരെ സഹായിക്കുന്ന പദ്ധതിയും ഏറ്റെടുക്കും.
- അഭിജിത് പാറയില്‍ എരവിപേരൂര്‍ Labels: associations
- ജെ. എസ്.
|
സത്യജിത്ത് വാരിയത്തിന്റെ കഥയും കാഴ്ചയും
കഥാക്യത്തും ഏറെക്കാലമായി യു.എ.ഇ യില്‍ ജോലി നോക്കുന്നയാളുമായ സത്യജിത്ത് വാരിയത്തിന്റെ കഥയും കാഴ്ചയും എന്ന പുസ്തകത്തിന്റെ പ്രകാശനം വ്യാഴാഴ്ച്ച നടക്കും .
വൈകിട്ട് 4 മണിക്ക് തിരൂര്‍ തുന്ചന്പറമ്പില്‍ നടക്കുന്ന നടക്കുന്ന ചടങ്ങില്‍ കെ.പി രാമനുണ്ണി ആര്യാടന്‍ ഷൌക്കത്തിനു നല്കി പുസ്തകം പ്രകാശനം ചെയ്യും ഒലീവാണ്‍ പുസ്തകത്തിന്റെ പ്രസാധകര്
- സ്വന്തം ലേഖകന്‍
|
11 January 2010
റിയാദില്‍ സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്സ്
റിയാദ്: റിയാദിലെ മലയാളികള്‍ക്ക് ഉന്നതമായ ജോലി ലഭ്യമാക്കു ന്നതിനു വേണ്ടി സ്പോക്കണ്‍ ഇംഗ്ലീഷ് പരിജ്ഞാനം നേടി ക്കൊടുക്കു കയെന്ന ലക്ഷ്യത്തോടെ സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ച ഇന്സ്ടിട്യൂട്ടിന്റെ കീഴില്‍ നടത്തുന്ന സ്പോക്കണ്‍ ഇംഗ്ലീഷ് കോഴ്സിന്റെ ആദ്യ ബാച്ച് 14 ജനുവരി 2010 വ്യാഴാഴ്ച ആരംഭിക്കും. വ്യാഴം, വെള്ളി എന്നീ ദിവസ ങ്ങളിലാണ് ക്ലാസ്സ് നടത്തുക.
അടിസ്ഥാന വിദ്യാഭ്യാസ മുള്ളവര്‍ക്കും ഇല്ലാത്ത വര്‍ക്കും അനായാസം ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലി പ്പിക്കാന്‍ കഴിയുന്ന പ്രത്യേക സിലബ സനുസരിച്ചു കഴിവുറ്റ അധ്യാപകരുടെ കീഴിലാണ് ക്ലാസ്സ് നടത്തുന്നത്. ക്ലാസ്സില്‍ ചേരാന്‍ ആഗ്രഹി ക്കുന്നവര്‍ക്ക് ഇന്സ്ടിട്ട്യൂട്ടിന്റെ കോ - ഓര്‍ഡിനേ റ്റര്‍മാരായ നൌഷാദ് ഹുദവി (0561313391 ), സുബൈര്‍ ഹുദവി (0507873738), നൌഷാദ് അന്‍വരി ( 0551316015 ) എന്നിവരുമായി ബന്ധപ്പെടാം. - നൌഷാദ് അന്‍വരി Labels: associations, saudi
- ജെ. എസ്.
|
എസ്.ബി.എസ്. നിറക്കൂട്ട്
ദുബായ് : രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണ്‍ ജാഫ്ലിയ്യ മദ്രസ്സ ഓഡിറ്റോ റിയത്തില്‍ എസ്. ബി. എസ്. നിറക്കൂട്ട് സംഘടിപ്പിച്ചു. മുഹമ്മദ് സഅദി കൊച്ചിയുടെ അധ്യക്ഷതയില്‍ കഥാകാരന്‍ ഇബ്രാഹിം ടി. എന്‍. പുരം നിറക്കൂട്ട് ഉല്‍ഘാടനം ചെയ്തു. പെന്‍സില്‍ ഡ്രോയിംഗ്, കഥാ രചന, കവിതാ രചന മത്സരങ്ങള്‍, കഥ കേള്‍ക്കല്‍, ക്വിസ് മത്സരം, ഗെയിംസ് തുടങ്ങിയ വിവിധ സെഷഷനുകള്‍ക്ക് ശമീം തിരൂര്‍, മുഹമ്മദ് പുല്ലാളൂര്‍, ആശിഖ് എന്നിവര്‍ നേതൃത്വം നല്‍കി.
വിജയികള്‍ക്ക് ഹബീബ് മുസ്ലിയാര്‍, ആസിഫ് മുസ്ലിയാര്‍, സുലൈമാന്‍ കന്മനം എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. - ഷമീം തിരൂര്‍ Labels: associations, kids
- ജെ. എസ്.
|
10 January 2010
കെ.എം.സി.സി. ആരോഗ്യ ബോധ വല്‍ക്കരണ സെമിനാര്‍
ഷാര്‍ജ കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി ആരോഗ്യ ബോധവ ല്‍ക്കരണ പരിപാടിയുടെ ഭാഗമായി നടത്തിയ സെമിനാറില്‍ പക്ഷാഘാതത്തെ കുറിച്ച് ഡോ. ഫസല്‍ ഗഫൂര്‍ പ്രഭാഷണം നടത്തുന്നു.
ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍, ദുബായ് (ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) Labels: associations, health, sharjah
- ജെ. എസ്.
|
ഷിഫ അല്‍ ജസീറ റിക്രിയേഷന്‍ ക്ലബ് ഉദ്ഘാടനവും കലാ വിരുന്നും
റിയാദ്: ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക് റിക്രിയേഷന്‍ ക്ലബിന്റെ പ്രവര്‍ത്ത നോദ്ഘാടന ത്തോട നുബന്ധിച്ച് കുടുംബ സംഗമവും കലാ വിരുന്നും സംഘടിപ്പിച്ചു. ബഥയിലെ ഷിഫ അല്‍ ജസീറ ഓഡിറ്റോ റിയത്തില്‍ നടന്ന സംഗമം ക്ലിനിക്ക് മാനേജര്‍ അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു. റിക്രിയേഷന്‍ ക്ലബ് പ്രസിഡണ്ട് അബ്ദുല്‍ അസീസ് കോഡൂര്‍ അധ്യക്ഷത വഹിച്ചു.
മെഡിക്കല്‍ ഡയറക്ടര്‍ ഡോ. രാജ് ശേഖര്‍, ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേഷ് മംഗലത്ത്, ഡോ. പ്രേമാനന്ദ്, ഡോ. ഇക്രം, ഡോ. ജോസ് ചാക്കോ, ഡോ. ഓവൈസ് ഖാന്‍, ഡോ. അലക്സാണ്ടര്‍, ഡോ. ഫ്രീജോ, ഡോ. അഷ്‌റഫ്, ഡോ. റൂഹുല്‍ അമീന്‍, ഡോ. വക്കാര്‍, ഡോ. റീന, ഡോ. മിനി, ഡോ. സുമതി, ഡോ. ഇളമതി, ഡോ. ഷെമീം, ഡോ. ഷീല, കെ. ടി. മൊയ്തു, അബ്ദുല്‍ അസീസ് പൊന്മുണ്ടം, യൂസുഫ് ഖാന്‍, അക്ബര്‍ മരക്കാര്‍, നൗഫല്‍ പാലക്കാടന്‍, എസ്. നജിം, ബഷീര്‍ കടലുണ്ടി, സിസ്റ്റര്‍ മിനി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഹനീഫ മുസല്യാര്‍ ഖിറാഅത്ത് നടത്തി. റിക്രിയേഷന്‍ ക്ലബ് കണ്‍വീനര്‍ ദീപക് സോമന്‍ സ്വാഗതവും ജോ. കണ്‍വീനര്‍ മുനീര്‍ കിളിയണ്ണി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സ്റ്റാഫംഗ ങ്ങളുടെയും കുടുംബാം ഗങ്ങളുടെയും വിവിധ കലാ പരിപാടികള്‍ അരങ്ങേറി. ഡോ. ഉമേഷ് കുമാര്‍, ഡോ. സജിത്, ജാഫര്‍ ഷാലിമാര്‍, മായ (സാഗരിക), മാളവിക, ജയ്‌മോന്‍, റഫീഖ്, ജിനു മോള്‍, ബബ്ലു സ്മിത തുടങ്ങിയവര്‍ ഗാനങ്ങ ളാലപിച്ചു. മുരളി, അക്ബര്‍ മരക്കാര്‍ എന്നിവര്‍ കാവ്യാ ലാപനം നടത്തി. ആശുപത്രി യിലെത്തുന്ന വിവിധ രാജ്യക്കാരായ രോഗികളുടെ വ്യത്യസ്ത ഭാവ പ്രകടനങ്ങള്‍ നര്‍മ്മ രസത്തോടെ അവതരിപ്പിച്ച 'സോറി സര്‍, താങ്ക്യൂ സര്‍' എന്ന സ്കിറ്റ് ഏറെ ശ്രദ്ധ പിടിച്ചു പറ്റി. ഡോ. പ്രേമാനന്ദിെന്റ നേതൃത്വത്തില്‍ ഡോ. ഷെമീം, ജയ്‌മോന്‍, ജാഫര്‍ കോഡൂര്‍, ഉബൈദ് എന്നിവര്‍ ഇതില്‍ വിവിധ വേഷങ്ങള്‍ ചെയ്തു. ഡോ. ഓവൈസ് ഖാനും ജോയിയും ചേര്‍ന്നവ തരിപ്പിച്ച സ്കിറ്റും ദീപക് സോമന്‍ അവതരിപ്പിച്ച 'ചാന്ത് പൊട്ട്' നൃത്തവും മിമിക്സും സദസിന് ഹരം പകര്‍ന്നു. സാഗരിക, സുരഭി രാജ്, ഫഹ്മ അഷ്‌റഫ്, ഹദിയ ഷാഹുല്‍ എന്നിവര്‍ നൃത്ത നൃത്യങ്ങള്‍ അവതരിപ്പിച്ചു. നാഫിഹ് അനുഭവങ്ങള്‍ അവതരിപ്പിച്ചു. മാസ്കിംഗ് ദ പ്രോഡക്ട് മല്‍സരത്തില്‍ സഹ്‌റാ ഷാഹുല്‍ സമ്മാനം നേടി. ഡോ. സുരേഷും ഡോ. ജോസ് ചാക്കോയും നയിച്ച ക്വിസ് മല്‍സരത്തില്‍ അഷ്‌റഫ് കാസര്‍കോഡ് വിജയിയായി. ഉബൈദ് പരിപാടിയുടെ അവതാര കനായിരുന്നു. വി. കുഞ്ഞി മുഹമ്മദ്, ഉമ്മര്‍ വേങ്ങാട്ട്, ബാവ താനൂര്‍, റഫീഖ് കാസര്‍ഗോഡ്, കെ. ടി. അബ്ബാസ്, ബഷീര്‍ മക്കര പ്പറമ്പ്, കെ. ടി. ഉമ്മര്‍, രാജ് തിരുവല്ല, വി. ഫിറോസ്, സുബൈര്‍, മന്‍സൂര്‍, മര്‍സൂഖ്, ഷിജു, സൈദു, ഷഫ്സീര്‍, ആബിദ്, ജലീല്‍ തെക്കതില്‍, മുഹമ്മദ്, ഫൈസല്‍, മുബാറക്ക് പൂക്കയില്‍, നിസാം ഓച്ചിറ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. - നജിം കൊച്ചുകലുങ്ക്, റിയാദ്‍ Labels: saudi
- ജെ. എസ്.
|
07 January 2010
ഇടം ഇന്തോ - ഒമാന്‍ നാടന്‍ കലോത്സവം
ഒമാന്‍ : സംസ്ക്കാരങ്ങളുടെ അര്‍ത്ഥം തേടി ഇടം മസ്ക്കറ്റ്’ 2010 ഫെബ്രുവരി 25, 26 എന്നീ തിയ്യതികളില്‍ കുറം മറാ ലാന്റില്‍ ഇന്തോ - ഒമാന്‍ നാടന്‍ കലോത്സവം സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ നര്‍ത്തകി മല്ലിക സാരാഭായി ഉദ്ഘാടനം ചെയ്യുന്ന കലോത്സവത്തില്‍ പ്രശസ്ത സംവിധായകന്‍ പ്രിയനന്ദനന്‍ മുഖ്യ അതിഥിയായിരിക്കും. ഒമാനിലെ വിവിധ സംഘടനകള്‍, ഒമാന്‍ ഇന്ത്യന്‍ എംബസ്സി, ഐ. സി. സി. ആര്‍, കേരള ഫോക്ക് ലോര്‍ അക്കാദമി എന്നിവരുടെ സഹകരണ ത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മസ്ക്കറ്റിലെ ജനങ്ങളെ നാടന്‍ കലയുടെ അര്‍ത്ഥവും ആഴവും സന്ദേശവും മനസ്സിലാക്കാന്‍ സഹായിക്കും വിധം പരിപാടി രൂപപ്പെടുത്താന്‍ കേരള ഫോക്ക് ലോര്‍ അക്കാദമി ജനറല്‍ സെക്രട്ടറിയും പ്രശസ്ത ഫോക്ക് ലോറിസ്റ്റുമായ ഡൊ. എ. കെ. നമ്പ്യാരുടെ സേവനം ഉറപ്പാക്കിയിട്ടുണ്ട്. നാടന്‍ കലോത്സവത്തില്‍ നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ 40 ശതമാനം ഒമാനിലെ പ്രശസ്ത സന്നദ്ധ സംഘടനയായ ദാര്‍ അല്‍ അത്താക്ക് കൈമാറു ന്നതാണ്. സമൂഹത്തിലെ നിര്‍ധന രായവര്‍ക്ക് വീട് വെച്ച് നല്‍കുന്ന ദാര്‍ അല്‍ അത്താക്ക് ചെറുതെങ്കിലും നല്‍കാന്‍ കഴിയുന്ന സഹായം അര്‍ത്ഥ പൂര്‍ണ മാകുമെന്ന് ഇടം പ്രസിഡന്റ് മജീദ് പറയുക യുണ്ടായി. വടക്കേ ഇന്ത്യയില്‍ നിന്നുള്ള നാടന്‍ കലാകാ രന്മാരേയും സംഘങ്ങളേയും ഒമാനില്‍ എത്തിക്കാന്‍ എംബസ്സി വഴി ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സിന്റെ (ഐ. സി. സി. ആര്‍) സഹായം തേടിയിട്ടുണ്ട്. ഒമാനിലെ വിവിധ കലകളും, ഇന്ത്യയിലെ വിവിധ നാടന്‍ കലാ രൂപങ്ങളും ഉത്സവ വേദിയില്‍ അരങ്ങേറും. ഒരു സ്റ്റേജില്‍ എല്ലാ നാടന്‍ കലകളും ഒന്നിച്ച് കാണാനുള്ള അപൂര്‍വ്വ അവസരം ഈ ഉത്സവം ഒരുക്കും. നാടന്‍ കലോത്സ വത്തിനു പുറമേ സമകാലിക ഒമാനി കവിതകളുടെ സമാഹാരം മലയാളത്തില്‍ ഇറക്കുന്നുണ്ട്. ഒമാനിലെ പത്ത് മുന്‍ നിര കവികളുടെ രചനകളാണ് സമാഹാര ത്തില്‍ ഉള്‍പ്പെടുത്തുന്നത്. വിശ്രുത ഒമാനി കവി സയ്ഫ് അല്‍ റഹ്ബി (എഡിറ്റര്‍, നിസ് വ ലിറ്ററി ജേര്‍ണല്‍), ഡോ. ഹിലാല്‍ അല്‍ ഹജരി (സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്സിറ്റി) എന്നിവരാണ് സമാഹാര ത്തിലേക്കുള്ള കവിതകള്‍ തെരഞ്ഞെ ടുത്തിരിക്കുന്നത്. കവിതകളുടെ മലയാള ത്തിലേക്കുള്ള വിവര്‍ത്തനം പുരോഗമി ക്കുകയാണ്. Labels: associations, oman
- ജെ. എസ്.
|
ഇന്‍ഡോ അറബ് ആര്‍ട്ട് ഫെസ്റ്റിവല്‍ സമാപിച്ചു
ഷാര്‍ജ : ഇന്‍ഡോ അറബ് ബന്ധം ശക്തി പ്പെടുത്തുന്നതിന്റെ ഭാഗമായി ഷാര്‍ജ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് ഹെറിറ്റേജ് മ്യൂസിയത്തില്‍ ഡിസംബര്‍ 26 മുതല്‍ നടന്നു വന്ന ഇന്‍ഡോ അറബ് ആര്‍ട്ട്സ് ഫെസ്റ്റിവല്‍ ജനുവരി 6ന് സമാപിച്ചു. രമേഷ് ഭാട്ടിയ, ആര്‍ട്ടിസ്റ്റ് അബ്ദുള്‍ റഹിം സാലിം, ആര്‍ട്ടിസ്റ്റ് സുരേന്ദ്രന്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്ത പ്രദര്‍ശനത്തില്‍ വിവിധ വിദ്യാലയങ്ങളില്‍ നിന്നുമുള്ള കുരുന്നു കലാകാരന്മാരുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു.
കാലിഗ്രാഫി കലാകാരനായ ഖലീലുള്ള് ചെമ്മനാട് ലോകത്തിലെ തന്നെ ഏറ്റവും വലിയ കാലിഗ്രാഫി ചിത്രമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ ചിത്രം വരച്ചു. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസ്മിയുടെ കാലിഗ്രാഫി ചിത്രം പ്രവാസ കവി മധു കാനായിയുടെ ‘ഭാരതാംബയ്ക്ക്’ എന്ന കവിത കവി ആലപിക്കുകയും പ്രസ്തുത കവിതയെ ആസ്പദമാക്കി മോഹന്‍, ഖലീലുള്ള, മുഹമ്മദ്, രാജീവ്, പ്രിയ, മുരുകന്‍, അബ്ദു, ഹരികൃഷ്ണന്‍, റോയ് എന്നീ ഒന്‍പതു ചിത്രകാരന്മാര്‍ രചിച്ച കലാ സൃഷ്ടികളും ശ്രദ്ധേയമായി. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം
- ജെ. എസ്.
1 Comments:
Links to this post: |
മനോജ് കാനയുടെ ഏകാഭിനയ നാടകം
പ്രേരണ യു. എ. ഇ. യുടെ വിഷ്വല്‍ ആന്റ് പെര്‍ഫോര്‍മിംഗ് ആര്‍ട്ട്‌സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍, ജനുവരി 8 വെള്ളിയാഴ്ച, വൈകീട്ട് 5.30 ന്, റോളയിലെ നാഷണല്‍ തിയേറ്ററില്‍ വെച്ച്, പ്രമുഖ നാടക രചയിതാവും സംവിധായകനുമായ മനോജ് കാനയുടെ Dotcom എന്ന ഏകാഭിനയ നാടകാവതരണം (Solo Drama Performance) ഉണ്ടായിരിക്കുന്നതാണ്.
2005-ലെയും 2007-ലെയും നാടകത്തിനുള്ള സംഗീത നാടക അക്കാഡമി പുരസ്ക്കാരം ലഭിച്ച മനോജ് കാന ഒരുക്കുന്ന, തീര്‍ത്തും വ്യത്യസ്തമായ ഈ നാടകാ നുഭവത്തിലേക്ക് ഏവരെയും സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രദോഷ് കുമാര്‍ (055-7624314), അനൂപ് ചന്ദ്രന്‍ (050-5595 790) എന്നിവരുമായി ബന്ധപ്പെടുക.
- ജെ. എസ്.
|
06 January 2010
കേരളോത്സവത്തിന് വര്‍ണാഭമായ പരിസമാപ്തി
അബുദാബി: കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ മാത്രം കണ്ടു വരുന്ന ഗ്രാമോത്സ വങ്ങളുടെ പ്രതീതി ജനിപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോ ത്സവത്തിന് വര്‍ണ ശബളിമയാര്‍ന്ന പരിസമാപ്തി. സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ തട്ടു കടയും യുവ കലാ സാഹിതിയുടെ ജന യുഗം സ്റ്റാളും കല അബുദാബിയുടെ കേരള കഫെയും കേരളോ ത്സവത്തിന് ഉത്സവ ച്ഛായ പകര്‍ന്നു.
ദോശ, ഉണ്ണിയപ്പം, ഇടിയപ്പം, കപ്പയും മീന്‍ കറിയും, മുളക് ബജി, പരിപ്പ് പായസം, അട പ്രഥമന്‍, പൊറാട്ട, ബീഫ് കറി, ചിക്കന്‍ കറി, കട്‌ലറ്റ് തുടങ്ങി നാടന്‍ വിഭവങ്ങള്‍ സന്ദര്‍ശകരില്‍ ഗൃഹാതുര സ്മരണ യുണര്‍ത്തി. വയനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ചുക്ക് കാപ്പി, കുരുമുളക്, നെല്ലിക്ക, ഏലം, ചുക്ക്, മുളകരി പായസം തുടങ്ങി നിരവധി ഔഷധ മൂല്യമുള്ള വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സംഘടിപ്പിച്ച വയനാടന്‍ പെരുമ മറ്റൊരു ശ്രദ്ധാ കേന്ദ്രമായി. മാജിക് ലാമ്പും ഒരിക്കലും ചിരിക്കാത്ത മനുഷ്യനും കാണികളെ അത്ഭുത സ്തബ്ധരാക്കി. കൊട്ടും കുഴല്‍ വിളിയും പൂക്കാവടി കളുമായി സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ കേരളോത്സവത്തില്‍ പതിനായിര ത്തിലേറെ പേര്‍ പങ്കെടുത്തു. സമാപനത്തില്‍ കേരളോത്സ വത്തിലേക്കുള്ള പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് 51 വിജയികളെ കണ്ടെത്തി. 03242 എന്ന ടിക്കറ്റിന്റെ ഉടമയായ പാലക്കാട് സ്വദേശിനി ഉഷ ശര്‍മയ്ക്കാണ് ഒന്നാം സമ്മാനമായ കിയ സ്‌പോര്‍ട്ടേജ് കാര്‍ ലഭിച്ചത്. വണ്ടിയുടെ താക്കോല്‍ ഉഷാ ശര്‍മയ്ക്കും കുടുംബത്തിനും സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി സമ്മാനിച്ചു. 07275, 08114, 47901, 50736, 56909, 57992, 01099, 47311, 16214, 42462, 32485, 57801, 13771, 05300, 05834, 30853, 27410, 30144, 59869, 15033, 06573, 33414, 48200, 35523, 24430, 18571, 24173, 0890, 07958, 02292, 30851, 27387, 28531, 09793, 40128, 38436, 34789, 17891, 23787, 41605, 32536, 06998, 58611, 06300, 28446, 05447, 34935, 19429, 44490, 25612, എന്നിവയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ മറ്റു വിജയികള്‍. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, കിയ മോട്ടേഴ്‌സ് സെയില്‍സ് മാനേജര്‍ അഹമ്മദ് അജാവി, യു. എ. ഇ. എക്‌സ്‌ചേഞ്ച് സെയില്‍സ് മാനേജര്‍ സുജിന്‍ ഘോഷി, സെന്റര്‍ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സമാപനത്തില്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദി രേഖപ്പെടുത്തി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
05 January 2010
എസ്. വൈ. എസ്. ഓഫീസ് ഉദ്ഘാടനം ചെയ്തു
റിയാദ് :സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ പോഷക സംഘടന സുന്നി യുവജന സംഘം റിയാദ് സെന്‍ട്രല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ബഹു: അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന പരിപാടി ഉസ്താദ് എം. കെ. കോടശ്ശേരി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്തയുടെ കരങ്ങള്‍ക്ക് ശക്തി പകരുന്നതിനു വേണ്ടി ഓരോ പ്രവര്‍ത്തകരും ഈ പ്രവാസ ജീവിതത്തിലും സമയം കണ്ടെത്ത ണമെന്നും ഇഖലാ സ്സോടെയും പര ലോക വിജയ ലക്‌ഷ്യം മുന്‍നിറുത്തി യുള്ളതാവണം നമ്മുടെ ഓരോ പ്രവര്‍ത്തന ങ്ങളെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
വി. കെ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ലിയാഉധീന്‍ ഫൈസി മേല്‍മുറി, അബൂബക്കര്‍ ഫൈസി വെള്ളില, കരീം ഫൈസി ചേരൂര്‍, മൊയ്ദീന്‍ കുട്ടി തെന്നല, സൈതലവി ഫൈസി പനങ്ങാങ്ങര, ഷാഫി ദാരിമി പാങ്ങ്, മുസ്തഫ ബാഖവി , ജലലുധീന്‍ അന്‍വരി കൊല്ലം, ബഷീര്‍ താമരശ്ശേരി എന്നിവര്‍ പങ്കെടുത്തു. ഇബ്രാഹിം വാവൂര്‍ സ്വാഗതവും ഷാഫി ഹാജി ഒമാച്ചപ്പുഴ നന്ദിയും പറഞ്ഞു. - നൌഷാദ് അന്‍വരി, റിയാദ് regards Labels: saudi
- ജെ. എസ്.
|
04 January 2010
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ബുര്‍ജ് ദുബായ് ഇന്ന് തുറക്കും
ദുബായ് : ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഇന്ന് (ജനുവരി നാല്, 2010) ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ദുബായ് ഉല്‍ഘാടനം ചെയ്യും. യു. എ. ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധികാരി യുമായി ഹിസ് ഹൈനസ്സ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധികാരത്തില്‍ ഏറിയതിന്റെ നാലാം വാര്‍ഷിക ദിനമാണ് ജനുവരി 4.
800 മീറ്ററില്‍ അധികം ഉയരത്തില്‍ നില കൊള്ളുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന് 160 ലേറെ നിലകളാണ് ഉള്ളത്. ലോകത്തിന്റെ നെറുകയില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ബുര്‍ജ് ദുബായ് കെട്ടിടത്തിന്റെ ഉയരമാണ് പലര്‍ക്കും ചര്‍ച്ചാ വിഷയം ആകുന്നതെങ്കിലും ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിന്റെ പുറകിലുള്ള സാങ്കേതിക വൈദഗ്ദ്ധ്യവും 124-ാം നിലയിലെ “അറ്റ് ദ റ്റോപ്” എന്ന സന്ദര്‍ശക ഗാലറിയില്‍ നിന്നുള്ള ആകാശ കാഴ്‌ച്ചയും ഇനിയുള്ള നാളുകളില്‍ ചര്‍ച്ച ചെയ്യപ്പെടും എന്ന് തീര്‍ച്ച. ഉയരത്തിനു പുറമെ മറ്റ് നിരവധി പ്രത്യേകതകളും റെക്കോര്‍ഡുകളും ബുര്‍ജ് ദുബായ് അവകാശപ്പെടുന്നുണ്ട്. കെട്ടിടത്തില്‍ നിന്നും 96 കിലോമീറ്റര്‍ അകലെ നിന്നു പോലും ബുര്‍ജ് ദുബായ് ഗോപുരം ദൃശ്യമാവും. 124-ാം നിലയിലെ സന്ദര്‍ശക ഗ്യാലറി ഇത്തരം പൊതു ജനങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ലോകത്തിലെ ഏറ്റവും ഉയരമേറിയ നിരീക്ഷണ ഗ്യാലറിയാണ്. 160 ലക്ഷുറി ഹോട്ടല്‍ റൂമുകളാണ് ഇവിടെയുള്ളത്. 605 മീറ്റര്‍ ഉയരത്തിലേക്ക് കോണ്‍ക്രീറ്റ് പമ്പ് ചെയ്ത് കയറ്റിയതാണ് മറ്റൊരു ലോക റെക്കോര്‍ഡ്. 5500 കിലോഗ്രാം ഭാരം കയറ്റാവുന്ന ബുര്‍ജ് ദുബായിലെ സര്‍വീസ് ലിഫ്റ്റ് 504 മീറ്റര്‍ ഉയരമാണ് താണ്ടുന്നത്. ഇതും ഒരു ലോക റെക്കോര്‍ഡ് തന്നെ. 49 ഓഫീസ് ഫ്ലോറുകള്‍, 57 ലിഫ്റ്റുകള്‍, 1044 സ്വകാര്യ അപ്പാര്‍ട്ട്മെന്റുകള്‍, 3000 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള പാര്‍ക്കിംഗ് സ്ഥലം എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12,000 ജോലിക്കാരാണ് ഒരേ സമയം ഈ കെട്ടിടത്തിന്റെ നിര്‍മ്മാണത്തിനായി ഇവിടെ ജോലി ചെയ്തത്. 31,400 ടണ്‍ ഉരുക്ക് കെട്ടിടം നിര്‍മ്മിക്കാന്‍ ഉപയോഗിച്ചു എന്നതും മറ്റൊരു സവിശേഷതയാണ്. ലോകത്തിലെ ഏറ്റവും ഉയരത്തില്‍ പ്രവര്‍ത്തിക്കുന്ന ജല ധാരയായ “ദ ദുബായ് ഫൌണ്ടന്‍” ബുര്‍ജ് ദുബായ് കെട്ടിടത്തിന് മുന്‍പില്‍ സ്ഥിതി ചെയ്യുന്നു. Labels: dubai
- ജെ. എസ്.
|
03 January 2010
വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം
അബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട് സംഘടനയുടെ പ്രസിഡന്റായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഡോട്ട് കോം കോ - ഓഡിനെറ്റര്‍ കൂടിയായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍ തെയ്യത്തിന്റെ ഐതിഹ്യം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ വിവിധ വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ മധ്യ വേനല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രമുഖ കോല്‍ക്കളി കലാകാരന്‍ കെ. യു. രാമ പൊതുവാളിന്റെ മകനായ ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ് ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, awards, personalities, prominent-nris
- ജെ. എസ്.
|
01 January 2010
ബഷീര്‍ തിക്കോടിയേയും പുന്നയൂര്‍ക്കുളം സെയ്നുദ്ദീനെയും ആദരിച്ചു
ദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു.എ.ഇ. ചാപ്റ്ററിന്റെയും കോഴിക്കോട് സഹൃദയ വേദിയുടെയും ആഭിമുഖ്യത്തില്‍ ദുബായില്‍ അരങ്ങേറിയ നര്‍മ്മ സന്ധ്യയില്‍ എഴുത്തുകാരനും യു.എ.ഇ. യിലെ അറിയപ്പെടുന്ന സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും വാഗ്മിയുമായ ബഷീര്‍ തിക്കോടിയേയും ബുള്‍ഫൈറ്റര്‍ എന്ന് കഥാ സമാഹാരത്തിന്റെ രചയിതാവായ പുന്നയൂര്‍ക്കുളം സെയ്നുദ്ദീനെയും ആദരിച്ചു. “സദസ്യരാണ് താരം” എന്ന ഈ പരിപാടിക്ക് കോഴിക്കോട് റാഫി ഫൌണ്ടേഷന്‍ സെക്രട്ടറി നാസര്‍ പരദേശി നേതൃത്വം നല്‍കി. ഡിസംബര്‍ 31ന് ദെയ്‌റ മലബാര്‍ റെസ്റ്റോറന്റ് ഹാളില്‍ ആയിരുന്നു ചടങ്ങ്. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി പരിപാടി ഉല്‍ഘാടനം ചെയ്തു.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം “സദസ്യരാണ് താരം” എന്ന പരിപാടിയില്‍ സദസ്സില്‍ ഉള്ളവരെല്ലാവരും തങ്ങള്‍ക്ക് ഉണ്ടായ നര്‍മ്മ രസ പ്രധാനമായ ജീവിത അനുഭവങ്ങള്‍ പങ്കു വെച്ചു. സദസ്സില്‍ അവതരിപ്പിക്കപ്പെട്ട നര്‍മ്മ മുഹൂര്‍ത്തങ്ങളെല്ലാം ഹാസ്യത്തി നുപരിയായി അമൂല്യമായ ജീവിത സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളു ന്നതായിരുന്നു എന്നത് ശ്രദ്ധേയമായി. Labels: associations, awards, dubai
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്