27 February 2010
ഹ്രസ്വചിത്ര മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു
ദര്‍ശന കള്‍ച്ചറല്‍ സൊസൈറ്റി മാര്‍ച്ചില്‍ നടത്തുന്ന ഹ്രസ്വ ചിത്ര മേളയിലേക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. അര മണിക്കൂറില്‍
കവിയാത്ത ഹ്രസ്വ ചിത്രങ്ങളാണ് പ്രദര്‍ശനത്തി നയക്കേണ്ടത്. പ്രവേശന ഫീസ് ഇല്ല. അപേക്ഷാ ഫോറത്തിനും മറ്റു വിവരങ്ങള്‍ക്കും മാര്‍ച്ച് 15-നു മുമ്പ് ദര്‍ശന കള്‍ച്ചറല്‍ സൊസൈറ്റി, 161/5, അഞ്ജനാദ്രി സര്‍ക്കിള്‍, കര്‍മലരാം, ബാംഗ്ലൂര്‍-35 എന്ന വിലാസത്തിലോ 09739957101, 09620348081, 09900156436 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ പരിസ്ഥിതി ദിനം
ഖത്തര്‍ പരിസ്ഥിതി ദിനം എം.ഇ.എസ് അങ്കണത്തില്‍ വര്‍ണാഭമായ പരിപാടികളോടെ ആഘോഷിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ, ഖത്തര്‍ പരിസ്ഥിതി മന്ത്രാലയം പ്രതിനിധികള്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
ഖത്തറിലെ വിവിധ ഇന്ത്യന്‍ സ്കൂളുകളെ പ്രതിനിധീകരിച്ച് നിരവധി അധ്യാപകരും വിദ്യാര്‍ത്ഥികളും ദിനാചരണത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
വിംഗ്സ് ഓഫ് ഖത്തര്‍ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം
ഖത്തറിലെ ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍മാരുടെ സംഘടനയായ ദോഹക്കൂട്ടം, ഖത്തര്‍ പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വിംഗ്സ് ഓഫ് ഖത്തര്‍ എന്ന പേരില്‍ ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു.
വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഹയാത്ത് പ്ലാസയിലാണ് ഖത്തറിലെ പക്ഷികളുടെ അപൂര്‍വ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുക. ദോഹക്കൂട്ടം പ്രസിഡന്‍റ് ഷഹീന്‍ ഒളക്കര, ദിലീപ് അന്തിക്കാട്, നാദിയ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു
- സ്വന്തം ലേഖകന്‍
|
25 February 2010
'സ്നേഹ സ്വരം' അബുദാബിയില്‍
അബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന 'സ്നേഹ സ്വരം' എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി - 050 411 66 53
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
|
ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു
അബുദാബി: യു. എ. ഇ. യുടെ മുന്‍ ആഭ്യന്തര മന്ത്രിയും രാജ കുടുംബാംഗ വുമായ ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും മൂന്നു ദിവസത്തെ ദു:ഖാചരണം ആയിരിക്കും.
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് അഹമദ് ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നീ ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
24 February 2010
കാക്കനാടന് പുരസ്കാരം നല്‍കും
ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ സാഹിത്യ പുരസ്കാരം ഈ മാസം 25ന് രാത്രി എട്ടിന് കാക്കനാടന് സമ്മാനിക്കും. എഴുത്തുകാരന്‍ പി. സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിനു ശേഷം 'കാക്കനാടന്‍ നമ്മുടെ ബേബിച്ചായന്‍' എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. 26ന് രാവിലെ 10 ന് പി. സുരേന്ദ്രന്റെ നേതൃത്വത്തില്‍ കഥാ ക്യാമ്പ് സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 39812111 എന്ന നമ്പറില് ബന്ധപ്പെടണം. സമാജത്തിന്റെ സാഹിത്യ മാസികയായ 'ജാലകം' പത്തു വര്‍ഷം പൂര്‍ത്തിയാ ക്കുന്നതിന്റെ ഭാഗമായി ഗള്‍ഫിലെ കഥ, കവിത മല്‍സരത്തില്‍ സമ്മാനാ ര്‍ഹരായ ബിജു പി. ബാലകൃഷ്ണന്‍, e പത്രത്തിന്റെ പ്രണയ മലയാളം എഡിറ്റര്‍ കൂടിയായ ദേവസേന എന്നിവര്‍ക്കും ചടങ്ങില്‍ സമ്മാനം നല്‍കും. ബിജുവിന്റെ 'അവര്‍ക്കിടയില്‍' എന്ന കഥയും ദേവസേനയുടെ 'അടുക്കി വച്ചിരിക്കുന്നത്' എന്ന കവിതയുമാണ് സമ്മാനാര്‍ഹമായത്. പി. സുരേന്ദ്രന്‍, ഡോ. കെ. എസ്. രവി കുമാര്‍ എന്നിവരടങ്ങിയ ജൂറിയാണ് കഥയും കവിതയും തെരഞ്ഞെടുത്തത്. എം. മുകുന്ദന്‍, ഡോ. കെ. എസ്. രവി കുമാര്‍, പി. വി. രാധാകൃഷ്ണ പിള്ള എന്നിവരടങ്ങിയ ജൂറിയാണ് കാക്കനാടനെ തെരഞ്ഞെടുത്തത്. Bahrain Keraleeya Samajam Award to Kakkanadan
- സ്വന്തം ലേഖകന്‍
|
23 February 2010
പുനലൂര് സൌഹദവേദിയുടെ പുതുവര്ഷാഘോഷവും കുടുംബസംഗമവും
പുനലൂര് നിവാസികളുടെ കൂട്ടായ്മയായ പുനലൂര് സൌഹദവേദിയുടെ പുതുവര്ഷാഘോഷവും കുടുംബസംഗമവും വെള്ളിയാഴ്ച്ച അജ്മാന് നാല് കെട്ട് റസ്റ്റോറന്റില് നടക്കും
10 മണി മുതല് വൈകിട്ട് 4 മണി വരെ നടക്കുന്ന പരിപാടിയില് സിനിമാ സീരിയല് നടന് യതികുമാര് വിശിഷ്ടാതിഥിയായിരിക്കും പ്രവാസി ഭഗീരഥ അവാര്‍ഡ് നേടിയ സംഘടനയുടെ പ്രസിഡന്റ് ജോര്‍ജ്ജ് കെ ജോണിനെ ചടങ്ങില് അനുമോദിക്കും കൂടുതല് വിവരങ്ങള്‍ക്ക് 050 679 15 74 എന്ന നമ്പറില് ബന്ധപ്പെടണം
- സ്വന്തം ലേഖകന്‍
|
കഫ്റ്റേരിയയില്‍ നിന്ന് ഒരു ഡോക്ടറേറ്റ്
ഫൈസല്
ഇത് നാദാപുരം സ്വദേശി നജാത്ത് മന്‍സിലില്‍ അഹമ്മദ്. ക്ഷമിക്കണം ഡോക്ടര്‍ അഹമ്മദ്. ദുബായ് അല്‍ മിസ്ഹറിലെ കഫറ്റീരിയ ജീവനക്കാരനാണ് ഇദ്ദേഹം. ബര്‍ഗറും ജ്യൂസും മറ്റും വില്‍ക്കുന്ന ഈ കടയിലെ ഡെലിവറി ബോയി. ഇദ്ദേഹം ഇപ്പോള്‍ ഡോക്ടറേറ്റ് നേടിയിരിക്കുന്നു. ബിസിനസ് അഡ്മിനി സ്ട്രേഷനില്‍ അമേരിക്കയിലെ ആഷ് വുഡ് യൂണിവേ ഴ്സിറ്റിയില്‍ നിന്നാണ് അഹമ്മദ് ഡോക്ടറേറ്റ് നേടിയത്. 1994 ല്‍ യു.എ.ഇ. യില്‍ എത്തുമ്പോള്‍ അഹമ്മദിന്‍റെ വിദ്യാഭ്യാസം വെറും പത്താം ക്ലാസ് മാത്രമായിരുന്നു. കമ്പ്യൂട്ടര്‍ പോലും കൈ കൊണ്ട് തൊടുന്നത് ഇവിടെ എത്തിയ ശേഷം. കഠിന പരിശ്രമ ത്തിലൂടെയാണ് അഹമ്മദ് എം.ബി.എ. യും ഡോക്ടറേറ്റും നേടിയത്. ലൈബ്രറികളേയും ഇന്‍റര്‍നെറ്റി നേയുമായിരുന്നു പഠന സാമഗ്രി കള്‍ക്കായി ആശ്രയിച്ചതെന്ന് അഹമ്മദ്. 13 മണിക്കൂറോളം നീളുന്ന കഫറ്റീരിയ ജോലിക്കിടയില്‍ കിട്ടുന്ന സമയം കൊണ്ടാണ് ഇദ്ദേഹം പഠനം നടത്തിയത്. ആത്മാര്‍പ്പണവും കഠിന പരിശ്രമവുമാണ് അഹമ്മദിന്‍റെ വിജയമെന്ന് ഇദ്ദേഹം നേരത്തെ ജോലി ചെയ്ത കമ്പനിയുടെ മാനേജര്‍ പറയുന്നു. ആറ് ഭാഷകളും അഹമ്മദിന് അറിയാം. മലയാളത്തിന് പുറമേ, റഷ്യന്‍, അറബിക്, ഹിന്ദി, ഉറുദു, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ എഴുതാനും വായിക്കാനും സംസാരിക്കാനും ഇദ്ദേഹത്തിന് കഴിയും. പരിശ്രമിച്ചാല്‍ എന്തും നേടിയെടു ക്കാമെന്നാണ് തന്‍റെ അനുഭവമെന്ന് അഹമ്മദിന്‍റെ സാക്ഷ്യപ്പെടുത്തല്‍. അഫിലിയേറ്റ് മാര്‍ക്കറ്റിംഗിനെ ക്കുറിച്ച് കൂടുതല്‍ പഠനം നടത്തണമെന്നാണ് ഈ 40 കാരന്‍റെ ഇപ്പോഴത്തെ ആഗ്രഹം. Ashwood University Offers Fake Doctorate
- സ്വന്തം ലേഖകന്‍
|
22 February 2010
ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍
ഈ സീസണിലെ ഉംറ തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തിത്തുടങ്ങി. ഇന്ത്യയില്‍ നിന്നുള്ള ആദ്യ ഉംറ സംഘം കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നും ജിദ്ദയില്‍ എത്തി. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ 30 ശതമാനം കൂടുതല്‍ ഉംറ തീര്‍ത്ഥാടകരെത്തും എന്നാണ് പ്രതീക്ഷ.
- സ്വന്തം ലേഖകന്‍
|
ഇന്ത്യന് കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്
ജിദ്ദയില്‍ പ്രവര്‍ത്തിച്ചിരുന്ന കോണ്‍ഗ്രസ് അനുകൂല സംഘടനയായ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഇനി മുതല്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന വിദേശത്തുള്ള കോണ്‍ഗ്രസ് അനുകൂല സംഘടനകളുടെ ഗ്ലോബല്‍ മീറ്റിന്‍റെ നിയമപ്രകാരമാണിത്. ഏപ്രീല്‍ 30 ന് മുമ്പായി അംഗത്വം വിതരണം പൂര്‍ത്തിയാക്കി ജിദ്ദയില്‍ ഒ.ഐ.സി.സിയുടെ പുതിയ കമ്മിറ്റി രൂപീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ബഹ്റിനില്‍ തൊഴില്‍ വിസയുടെ കാര്യം
ബഹ്റിനില്‍ തൊഴില്‍ വിസയോ ഫാമിലി വിസയോ ലഭിച്ചവര്‍ ബഹ്റിനില്‍ എത്തുകയോ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കുകയോ ചെയ്യുന്നതിന് മുമ്പ് പാസ് പോര്‍ട്ട് മാറ്റുകയോ പുതുക്കുകയോ ചെയ്യരുതെന്ന് അധികൃതര്‍ അറിയിച്ചു.
ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയാണ് ഇത് സംബന്ധിച്ച് അറിയിപ്പ് നടത്തിയിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
സൗദിയില്‍ ഇനി വനിതാ അഭിഭാഷകര്‍ക്കും കേസ് വാദിക്കാം
സൗദിയില്‍ ഇനി വനിതാ അഭിഭാഷകര്‍ക്കും കേസ് വാദിക്കാന്‍ അവസരം ഉണ്ടാകും. രാജ്യത്തെ നിയമ വ്യവസ്ഥ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നിയമ ഭേദഗതി.
- സ്വന്തം ലേഖകന്‍
|
21 February 2010
സമകാലിക ഒമാനി കവിതാ സമാഹാരം മലയാളത്തിന് സമർപ്പിക്കുന്നു.
വ്യഖ്യാത ഇന്ത്യൻ കവി കമലാസുരയ്യയുടെ ആദ്യ ചരമവാർഷികത്തിൽ അവരുടെ സ്മരണാർത്ഥം സമകാലിക ഒമാനി കവിതകളുടെ സമാഹാരം ഇടം മസ്കറ്റ് മലയാളത്തിന് സമർപ്പിക്കുകയാണ്.
പത്തോളം വരുന്ന പ്രശസ്ത ഒമാനീ കവികളുടെ മുപ്പത് കവിതകളാണ് ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ പരിഭാഷ നിർവ്വഹിക്കുന്നത് കേരളത്തിലെ അറബി ഭാഷാ പരിജ്ഞാനിയും എഴുത്തുകാരനുമായ വി.എ. കബീറാണ്. ഈ സംരംഭത്തിന്റെ പ്രീപബ്ലിക്കേഷൻ പ്രഖ്യാപനം ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന്റെ രണ്ടാം ദിവസം ലോക പ്രശസ്ത ഒമാനീ കവി സൈഫ് അൽ റഹ്ബി നിർവ്വഹിക്കുമെന്നും. ചടങ്ങിൽ ഹിലാൽ ഹാജിരി, സാഹിർ ഗാഫ്‌രി അടക്കമുള്ള ഒമാനി കവികളുടെ സാന്നിധ്യമുണ്ടാവുമെന്നും. സംഘാടകർ അറിയിച്ചു. സാഹിർ ഗാഫ്‌രിയുടെ കവിത അറബിയിലും മലയാളത്തിലും അവതരിപ്പിക്കുന്നു എന്നതാണ് ചടങ്ങിന്റെ മറ്റൊരു പ്രത്യേകത. കലാ സാഹിത്യ മേഖലകളിൽ രണ്ട് സംസ്കാരങ്ങൾ തമ്മിലുള്ള ക്രിയാത്മകവും ആരോഗ്യപരവുമായ സംഭാഷണത്തിന് തുടക്കം കുറിക്കുക എന്ന ഉദ്ദേശ്യത്തോടെ ഇടം മസ്കറ്റ് തുടങ്ങി വെക്കുന്ന ഈ ശ്രമം ഇന്തോ ഒമാൻ നാടൻ കലോത്സവം മുന്നോട്ടു വെക്കുന്ന സാസ്കാരിക വിനിമയം എന്ന ആശയം, നൂറ്റാണ്ടുകളുടെ ചരിത്രമുള്ള രണ്ട് സാസ്കാരിക ധാരകളെ എല്ലാ അർത്ഥത്തിലും ആഴത്തിൽ സ്പർശ്ശിക്കുകയാണ്.
- സ്വന്തം ലേഖകന്‍
|
സാംസ്കാരിക വിനിമയരംഗത്ത് പുതിയകാല്‌വെപ്പുമായി ഇന്ത്യാ - ഒമാന്‍ നാടന്‍ കലോത്സവം
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും ഒമാനിലെ വിവിധപ്രവശ്യകളിലെയും അടിസ്ഥാന സാംസ്കാരിക സത്ത പ്രതിനിധാനം ചെയ്യുന്ന നാടൻകലകൾ ഒരു വേദിയിൽ സമന്വയിക്കുന്ന ഇന്ത്യൻ ഒമാൻ നാടൻ കലോത്സവത്തിന് കുറം-മർഹാലാന്റിൽ ഈ വരുന്ന 25, 26 തിയ്യതികളിൽ വേദി ഒരുങ്ങുകയാണ്. ഇടം മസ്കറ്റും ഇന്ത്യൻ എംബസിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ നാടൻ കലോത്സവത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ സംസ്കാരത്തിന്റെ അടിസ്ഥാന ശിലകളായ നാടൻ കലകളെയും, ഭക്ഷ്യ വൈവിധ്യങ്ങളെയും കരകൗശലവസ്തുക്കളെയും വർഷങ്ങളായി ഇടകലർന്നു ജീവിക്കുന്ന ജനതക്ക് പരസ്പരം അറിയാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. അതുകൊണ്ട് തന്നെ ഈ ഒരു സംരംഭം നൂറ്റാണ്ടുകൾ പഴക്കമുള്ള ഇന്ത്യാ ഒമാൻ ബന്ധത്തിൽ ഒരു പുതിയ സാംസ്കാരിക മുഖം തുറന്നിടുകയാണെന്ന് ഇടം ജനറൽ സെക്കട്രി ഗഫൂർ വ്യക്തമാക്കി.
ഒട്ടേറെ പ്രത്യേകതകളുള്ള ഈ സാംസ്കാരികോത്സവം ഉദ്ഘാടനം ചെയ്യുന്നത് പ്രശസ്ത ഇന്ത്യൻ നർത്തകിയും ആക്ടിവിസ്റ്റുമായ പത്മഭൂഷൺ മല്ലികാ സാരാഭായിയാണ്. ദേശീയ അവാഡ് ജേതാവായ സിനിമാ സംവിധായകൻ ശ്രീ പ്രിയനന്ദനാണ് പരിപാടിയിലെ മുഖ്യാതിഥി. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടൻ കലകളായ കുറും കുഴൽ,കോൽകളി, പടയണി, ദഫ്മുട്ട്, തെയ്യം, ആദിവാസി നൃത്തം, പൂരക്കളി, ശിങ്കാരി മേളം, മാപ്പിള കോൽക്കളി (കേരള). ഗർബ, ഡാണ്ടിയ (ഗുജറാത്ത്), കുൾവി നട്ടി, ഡുയറ്റ് ഫോക്ക്, ലഹൗലി നൃത്തം (ഹിമാചൽ), കരം, ആദിവാസി നൃത്തം(മധ്യപ്രദേശ്), ദ്രാവിഡ(കേരള തമിൾ ഫോക്ക്), ബംഗ്ഡ (പഞ്ചാബ്), സന്താൾ (ബംഗാൾ), മഞ്ഞുനട്ടി (കർണ്ണാടക), കുറുവഞ്ചി (തമിൾനാട്), നാഗാ നൃത്തം(നാഗാലാന്റ്) തുടങ്ങിയ ഫോക്ക് കലാരൂപങ്ങൾ കൊണ്ട് വൈവിധ്യമാണ്. അതോടൊപ്പം ഒമാനിലെ വിവിധ പ്രവശ്യകളായ മസ്കറ്റ്, ദൊഫാർ, ബുത്തിന, സലാല, ശർക്കിയ്യ തുടങ്ങിയവയുടെ നാടൻ സംഗീത നൃത്ത കലാരൂപങ്ങളും കൂടി വേദിയിൽ എത്തുന്നതോടു കൂടി രണ്ട് സംസ്കാരങ്ങളുടെ തനത് കലകളുടെ സങ്കലനം സാധീകരിക്കപ്പെടുകയാണ്. വർഷങ്ങളായി ഒമാനിൽ വർദ്ധിച്ചു വരുന്ന ഇന്ത്യൻ വംശജരുടെ സാന്നിദ്ധ്യം ജോലി വാണിജ്യം തുടങ്ങിയ ഭൗതിക ആവശ്യങ്ങളോടൊപ്പം രണ്ട് രാജ്യങ്ങളെടുയും സാംസ്കാരികമൂല്യങ്ങൾ കൂടി ധനാത്മകമായി വിനിമയം ചെയ്യപ്പെടണം എന്ന ആവശ്യം മുന്നോട്ടുവെക്കുന്നുണ്ട്. ഇതിനോടുള്ള ഓമാനിലെ ഇന്ത്യക്കാരുടെ ക്രിയാത്മക പ്രതികരണമാണ് ഇന്ത്യൻ അംബാസിഡർ അനിൽ വാദ്‌വയുടെ നേതൃത്വത്തിൽ ഇടം ഒരുക്കുന്ന ഈ ശ്രമമെന്നും സ്ംഘാടകർ വ്യ്ക്തമാക്കി. ഇന്ത്യൻ എംബസ്സിയുടെ താത്പര്യാർത്ഥം ഐ.സി.സി,ആർ. അതുപോലെ കേരള ഫോക്കുലോർ അക്കാദമി തുടങ്ങിയ കേന്ദ്ര സംസ്ഥാന സാംസ്കാരിക സ്ഥാപനങ്ങളാണ് ഈ ഒരു വലിയ സംരംഭവുമായി സഹകരിക്കുന്നത്. 70തോളം വരുന്ന ഇന്ത്യൻ ഒമാൻ നാടൻ കലാകാരന്മാരാണ് ഈ ഉത്സവം യാഥാർത്ഥ്യമാക്കുന്നത്. പ്രമുഖ നർത്തകിയും നൃത്യാഞ്ജലി മസ്കറ്റിന്റെ നടത്തിപ്പുകാരിയുമായ പ്രമീള രമേഷും കലാക്ഷേത്രയും സഹകരിച്ചു കൊണ്ട് അവതരിപ്പിക്കുന്ന വിവിധ ഇന്ത്യൻ ഫോക്ക് നൃത്ത രൂപങ്ങളും ഫസ്റ്റിവലിന്റെ മറ്റൊരു പ്രത്യേകതയാണ്. പ്രമുഖ ഫോക്ക് വിദഗ്ദ്ധനും ഗവേഷകനുമായ് ഡോ: നമ്പ്യാരാണ് ഈ പരിപാടിയുടെ സംവിധായകൻ. പാവപ്പട്ട ഒമാനീ പൗരന്മാരുടെ ക്ഷേമം മുൻ നിർത്തി പ്രവർത്തിക്കുന്ന ദാർ അൽ ഹത്ത എന്ന ജീവകാരുണ്യ സംഘടനക്ക് പരിപാടിയുടെ നീക്കിയിരിപ്പിന്റെ 40 ശതമാനം കൊടുക്കുന്നതിലൂടെ ഒമാൻ പൗരന്മാരുടെ ക്ഷേമ പ്രവർത്തനത്തിലും ഈ ഒരു ഉത്സവത്തിന് ഭാഗമാവാൻ കഴിയുന്നു എന്നതും ശ്രദ്ധേയമാണ്. പത്മഭൂഷൺ ഉൾപ്പെടെ ഒട്ടേറെ അവാഡുകൾക്കർഹയായ മല്ലികാ സാരാഭായി, പ്രവാസി ഭാരതീയ പുരസ്കാര ജേതാക്കളായ ശ്രീ വിർമ്മാനി, ഡോ: ആസാദ് മൂപ്പൻ എന്നിവരെയും ഈ ചടങ്ങിൽ വെച്ച് ആദരിക്കപ്പെടുന്നു
- സ്വന്തം ലേഖകന്‍
|
വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് സ് പെല്ലിംഗ് മത്സരം
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഇംഗ്ലീഷ് സ് പെല്ലിംഗ് മത്സരം സംഘടിപ്പിച്ചു. ഒമാനിലെ എല്ലാ സ്കൂളുകളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
ദാര്‍സെയ്ത്ത് ഇന്ത്യന്‍ സ്കൂള്‍ ഒന്നാം സ്ഥാനം നേടി. ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
- സ്വന്തം ലേഖകന്‍
|
പുതിയ അംബാസഡറായി തല്‍മീസ് അഹമ്മദ് സ്ഥാനമേറ്റു
സൗദിയിലെ പുതിയ അംബാസഡറായി തല്‍മീസ് അഹമ്മദ് സ്ഥാനമേറ്റു. റിയാദിലെ ഇന്ത്യന്‍ സമൂഹം പുതിയ അംബാസഡര്‍ക്ക് ഊഷ്മള സ്വീകരണം നല്‍കി.
- സ്വന്തം ലേഖകന്‍
|
പ്രധാനമന്ത്രി സൗദി അറേബ്യ സന്ദര്‍ശിക്കുന്നു.
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഈ മാസം 27 ന് റിയാദില്‍ എത്തും.
- സ്വന്തം ലേഖകന്‍
|
രണ്ടാമത് നെസ്റ്റോ ഇന്ത്യന്‍ ഫെസ്റ്റ് റിയാദിലെ അല്‍ യെമാമ പാര്‍ക്കില്‍
ആഡ് നെറ്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍ സംഘടിപ്പിക്കുന്ന രണ്ടാമത് നെസ്റ്റോ ഇന്ത്യന്‍ ഫെസ്റ്റ് റിയാദിലെ അല്‍ യെമാമ പാര്‍ക്കില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഏപ്രീല്‍ രണ്ടിനാണ് പരിപാടി. ഇതിനോട് അനുബന്ധിച്ച് വീട്ടമ്മമാര്‍ക്ക് പാചക മത്സരവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചിത്രരചനാ മത്സരവും സംഘടിപ്പിക്കും. ഇന്ത്യന്‍ കരകൗശല വസ്തുക്കള്‍, ഭക്ഷ്യ ഉത്പന്നങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും ഉണ്ടാകും. നെസ്റ്റോ സി.ഇ.ഒ നാസര്‍ അബൂബക്കര്‍, അബ്ദുറഹ്മാന്‍ പൊന്മള, അമീര്‍ മലപ്പുറം, ഫൈസല്‍ തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
മയക്ക് മരുന്ന് ഗുളികകളുമായി ഒരു അറബ് വംശജനെ പോലീസ് പിടികൂടി
അലൈനില്‍ 20 ലക്ഷം മയക്ക് മരുന്ന് ഗുളികകളുമായി ഒരു അറബ് വംശജനെ പോലീസ് പിടികൂടി. മറ്റൊരു ഗള്‍ഫ് രാജ്യത്തേക്ക് കടത്താനായി ശ്രമിച്ച മയക്ക് മരുന്നുകളാണ് പിടികൂടിയത്.
പത്ത് ചാക്കുകളിലായി 22,36,985 ഗുളികകളാണ് പിടിച്ചെടുത്തത്. തുറമുഖം വഴിയാണ് ഈ മയക്കുമരുന്ന് യു.എ.ഇയില്‍ എത്തിച്ചതെന്ന് അധികൃതര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
മൊഗ്രാല്‍ - ഒരു ഗ്രാമത്തിന്റെ പേര്
ഫൈസല്
കാസര്‍ക്കോട് ജില്ലയിലെ ഒരു ഗ്രാമമാണ് മൊഗ്രാല്‍. എന്നാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും മെഗ്രാല്‍ ഏറെ പ്രശസ്തമാണ്. എങ്ങിനെയെന്നല്ലേ, കാസര്‍ക്കോട് ജില്ലയിലെ ഒരു സാധാരണ ഗ്രാമമാണ് മൊഗ്രാല്‍. മാപ്പിളപ്പാട്ടിനേയും ഫുട് ബോളിനേയും നെഞ്ചിലേറ്റുന്ന ഗ്രാമം. എന്നാല്‍ മെഗ്രാല്‍ ഇപ്പോള്‍ ആഫ്രിക്കയിലും സൗദിയിലും പ്രശസ്തമാണ്. ഗ്രാമം എന്ന നിലയില്‍ അല്ല ഇവിടങ്ങളില്‍ മൊഗ്രാല്‍ അറിയപ്പെടുന്നത്. വസ്ത്ര ബ്രാന്‍ഡായിട്ടാണ്. മൊഗ്രാല്‍ എന്ന ബ്രാന്‍ഡില്‍ ടീഷര്‍ട്ടുകളും ജീന്‍സുകളും ഷര്‍ട്ടുകളും ട്രാക്ക് സ്യൂട്ടുകളും അടക്കം 26 തരം വസ്ത്ര ഉത്പന്നങ്ങള്‍ പുറത്തിറങ്ങുന്നുണ്ട്. മെഗ്രാല്‍ സ്വദേശിയും ദുബായില്‍ ബിസിനസുകാരനുമായ അഷ്റഫാണ് ഈ മൊഗ്രാല്‍ ബ്രാന്‍ഡിന് പിന്നില്‍. ചെറുപ്പം മുതലേ പ്രവാസിയായ അഷ്റഫിനെ ഗ്രാമത്തോടുള്ള സ്നേഹമാണ് ഇത്തരത്തില്‍ വസ്ത്രബ്രാന്‍ഡ് പുറത്തിറക്കാന്‍ പ്രേരിപ്പിച്ചത്. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച മെഗ്രാല്‍ വസ്ത്രങ്ങള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും വില്‍പ്പന നടത്തുന്നുണ്ട്. എന്നാല്‍ ആഫ്രിക്കയിലും സൗദിയിലും ആണ് ഏറ്റവും കൂടുതല്‍ ഡിമാന്‍റെന്ന് അഷ്റഫ് വ്യക്തമാക്കുന്നു. വ്യക്തികളുടെ പേരുകളില്‍ വസ്ത്ര ബ്രാന്‍ഡുകള്‍ ധാരാളമുണ്ട്. എന്നാല്‍ കേരളത്തിലെ ഗ്രാമത്തിന്‍റെ പേരില്‍ ഒരു ബ്രാന്‍ഡ് ഇറങ്ങുന്നത് ഇതാദ്യമായിട്ടായിരിക്കും.
- സ്വന്തം ലേഖകന്‍
|
17 February 2010
ഏഷ്യാനെറ്റ് റേഡിയോ ഹ്യദയസ്വരങ്ങള്‍ക്ക് നാളെ തുടക്കം
ഏഷ്യാനെറ്റ് റേഡിയോയുടെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഏഷ്യാനെറ്റ് അവതാരകര്‍ ജി.സി.സി രാജ്യങ്ങളില്‍ അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ഹ്യദയസ്വരങ്ങള്‍ക്ക് നാളെ റാസല്‍ഖൈമയില്‍ തുടക്കമാവും.
നാളെ വൈകുന്നേരം 7 മണിക്ക് റാസല്ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് മൂന്നര മണിക്കൂര്‍ നീണ്ട് നിലക്കുന്ന ഹ്യദയസ്വരങ്ങളുടെ ഇത്തവണത്തെ അരങ്ങേറ്റം നടക്കുക. 2004 ല്‍ ജിസിസി രാജ്യങ്ങളില്‍ ഹ്യദയസ്വരങ്ങള്‍ വിജയകരമായി അരങ്ങേറിയിരുന്നു. മറ്റന്നാള്‍ വൈകുന്നേരം 7 മണിക്ക് ഉമ്മുല്‍ഖോയിനില്‍ ഹ്യദയസ്വ്രങ്ങള്‍ അരങ്ങേറും. യു.എ.ഇ യിലെ മറ്റ് എമിറേറ്റുകളിലും ഗള്‍ഫ് രാജ്യങ്ങളിലും ഹ്യദയസ്വരങ്ങള്‍ സ്റ്റേജിലെത്തുന്നുണ്ട്. ഏഷ്യാനെറ്റ് റേഡിയോ അവതാരകര്‍ അവതരിപ്പിക്കുന്ന ഗാനമേള, സ്കിറ്റ്, ന്യത്ത പരിപാടികള്‍, മിമിക്രി, ചൊല്‍ക്കാഴ്ച്ച തുടങ്ങിയവയാണ് ഹ്യദയസ്വരങ്ങളുടെ ഭാഗമായി സ്റ്റേജിലെത്തുക. പ്രവേശനം സൌജന്യമായിരിക്കും
- സ്വന്തം ലേഖകന്‍
|
പേത്തര്‍ത്താ ഫെസ്റ്റ്
അബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് "പേത്തര്‍ത്താ". മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പണിക്കര്‍ക്ക് ആദ്യ കൂപ്പണ്‍ നല്‍കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിക്കുട്ടി നാട മുറിച്ച് സ്റ്റാളുകള്‍ തുറക്കുകയും ചെയ്തു. അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന അപ്പം, കോഴിക്കറി, കപ്പ, മീന്‍കറി, ഉലര്‍ത്തിറച്ചി, കട് ലറ്റ് എന്നിവ ചിട്ടയോടെ ക്രമപ്പെടുത്തിയത്തിന് വനിതാ സമാജം പ്രവര്‍ത്തകര്‍ പ്രശംസയര്‍ഹിക്കുന്നു. ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture
- ജെ. എസ്.
2 Comments:
Links to this post: |
16 February 2010
'ജുവൈരയുടെ പപ്പ' പ്രദര്‍ശിപ്പിച്ചു
അബുദാബി : 'നാടക സൌഹൃദം' എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ 'ജുവൈരയുടെ പപ്പ' ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
പ്രശസ്ത കഥാകൃത്ത് ഗിരീഷ് കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
15 February 2010
വ്യക്തിത്വ വികസന ക്ലാസ്
ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിക്കുന്നു. ഈ മാസം 26 ന് വെള്ളിയാഴ്ച കന്നട സംഘം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജെ.സി.ഐ ഇന്‍റര്‍നാഷണല്‍ ട്രെയിനര്‍ എം.എന്‍ സുനില്‍ കുമാര്‍ ക്ലാസെടുക്കും
- സ്വന്തം ലേഖകന്‍
|
സെന്റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി
കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി അസോസിയേഷന്‍ ബഹ്റിന്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഈ മാസം 18 ന് നടക്കും. സൗത്ത് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അനില്‍ വര്‍ഗീസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുക്കും.
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ ടൂര്‍ 2010 സൈക്ലിംഗ് മത്സരം സമാപിച്ചു
ദോഹയിലെ സ് പോര്‍ട്സ് പ്രേമികള്‍ക്ക് ആവേശമുണര്‍ത്തി ഖത്തര്‍ ടൂര്‍ 2010 സൈക്ലിംഗ് മത്സരം സമാപിച്ചു. വക്രയില്‍ നിന്നും തുടങ്ങിയ മത്സരം 123.5 കിലോമീറ്റര്‍ താണ്ടി ഫിനിഷിങ് പോയന്‍റായ ദോഹ കോര്‍ണീഷില്‍ എത്തി അവസാനിക്കുകയായിരുന്നു. നെതര്‍ലാന്‍ഡിന്‍റെ വൗതര്‍ മോള്‍ ഒന്നാം സ്ഥാനവും ജര്‍മ്മനിയുടെ ഹെന്‍റിച്ച് ഹോട്ട് ലര്‍ രണ്ടാം സ്ഥാനവും നേടി.
- സ്വന്തം ലേഖകന്‍
|
ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.
അബുദാബി മുസഫയില്‍ നിന്നും സിറ്റി സെന്‍റര്‍ വഴി മീന പോര്‍ട്ടിലേക്ക് പോകുന്ന ലോറികള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. വ്യവസായ മേഖലയില്‍ നിന്നും പോര്‍ട്ടിലേക്ക് പോകുന്ന ട്രക്കുകളും ലോറികളും പുതുതായി തുറന്ന ഖലീഫ ബ്രിഡ്ജ് വഴി പോകണമെന്ന് അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുമെന്ന് മുന്നറിയിപ്പുണ്ട്. പുതിയ ട്രാഫിക് പരിഷ്ക്കാരത്താടോ സലാം സ്ട്രീറ്റിലേയും ടൂറിസ്റ്റ് ക്ലബ് ഏരിയയിലേയും ഗതാഗതക്കുരുക്കിന് കുറവുണ്ടാകുമെന്നാണ് കരുതുന്നത്.
- സ്വന്തം ലേഖകന്‍
|
കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ്
കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം സമ്പന്നരുടെ പുറകെയാണെന്ന് ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകളില്‍ ഒന്നായ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ആരോപിച്ചു. ജനുവരിയില്‍ തിരുവനന്തപുരത്ത് നടന്ന പ്രവാസി കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭികാത്തെ പോയതില്‍ ദൂരൂഹതയുണ്ടെന്ന് എ.ഐ.സി.സി പ്രസിഡന്‍റ് അലക്സാണ്ടര്‍ മുളവന വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഒ.ഐ.സി.സി ലയന സമ്മേളനം ഏപ്രീലില്‍ ദോഹയില്‍ ചേരാനിരിക്കെയാണ് പുതിയ വിവാദങ്ങളുമായി ഖത്തറിലെ ഓള്‍ ഇന്ത്യാ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മുന്നോട്ട് വന്നിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
സല്‍മാബാദില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു.
ബഹ്റിനിലെ സല്‍മാബാദില്‍ ഉണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ഥാപനങ്ങള്‍ കത്തി നശിച്ചു. അല്‍ മറായ് പാല്‍ കമ്പനിക്ക് സമീപമുള്ള അല്‍ ബാനൂഷ് കാര്‍പ്പെന്‍റര്‍ ഷോപ്പ്, ഫാരിസ് ഗ്യാരേജ് എന്നിവയാണ് കത്തി നശിച്ചത്. ആര്‍ക്കും പരിക്കില്ല. നിരവധി യന്ത്രങ്ങളും എട്ട് കാറുകളും കത്തിനശിച്ചവയില്‍ ഉള്‍പ്പടെന്നു. അഞ്ച് യൂണിറ്റ് അഗ്നിശമന സേന മൂന്ന് മണിക്കൂര്‍ കൊണ്ടാണ് തീ അണച്ചത്
- സ്വന്തം ലേഖകന്‍
|
കോട്ടയം അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം
ബഹ്റിനിലെ കോട്ടയം ജില്ലാ നിവാസികളുടെ കൂട്ടായ്മയായ കോട്ടയം അസോസിയേഷന്‍റെ ഈ വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനം നടന്നു. സൗത്ത് പാര്‍ക്ക് പ്രിയദര്‍ശിനി ഹാളില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സുദിന്‍ എബ്രഹാം, ജയമേനോന്‍, എബ്രഹാം ജോണ്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
കലാഭവന്‍റെ ഷാര്‍ജാ കേന്ദ്രത്തിന്‍റെ പത്താം വാര്‍ഷികം
കൊച്ചിന്‍ കലാഭവന്‍റെ ഷാര്‍ജാ കേന്ദ്രത്തിന്‍റെ പത്താം വാര്‍ഷികം ആഘോഷിച്ചു. ഷാര്‍ജ ഇന്ത്യന് അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബാങ്ക് ഓഫ് ബറോഡ സി.ഇ.ഒ അശോക് ഗുപ്ത ഉദ്ഘാടനം ചെയ്തു. കലാഭവന്‍ പ്രസിഡന്‍റ് ഐസക് പട്ടാണിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ലണ്ടന്‍ ട്രിനിറ്റി കോളേജ് മിഡില്‍ ഈസ്റ്റ് കോ ഓര്‍ഡിനേറ്റര്‍ ടെയ്ലര്‍ സ്മിത്ത് മുഖ്യാതിഥിയായിരുന്നു. പോള്‍ ജോസഫ്, ഷാജി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. 150 ലധികം പേര്‍ പങ്കെടുത്ത കലാപരിപാടിയും അരങ്ങേറി
- സ്വന്തം ലേഖകന്‍
|
ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍
തൊഴില്‍ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍ക്കും അന്വേഷണങ്ങള്‍ക്കും ബഹ്റിന്‍ ഇന്ത്യന്‍ എംബസി പുതിയ ടെലഫോണ്‍ നമ്പര്‍ ഏര്‍പ്പെടുത്തി. 17180 529 എന്ന നമ്പറിലാണ് വിളിക്കേണ്ടത്.
- സ്വന്തം ലേഖകന്‍
|
കുവൈറ്റ് സഭയുടെ കണ്‍വന്‍ഷന്‍ നാളെ
ഫസ്റ്റ് അസംബ്ലി ഓഫ് ഗോഡ് ചര്‍ച്ച് കുവൈറ്റ് സഭയുടെ കണ്‍വന്‍ഷന്‍ നാളെ ആരംഭിക്കും. റിവൈവല്‍ 2010 എന്ന പേരില്‍ കുവൈറ്റ് സിറ്റി എന്‍.ഇ.സി.കെ കൊമ്പൗണ്ടിലാണ് പരിപാടി. ശനിയാഴ്ച വരെ നീളുന്ന കണ്‍വന്‍ഷന്‍ എല്ലാ ദിവസവും വൈകീട്ട് ഏഴരയ്ക്ക് ആരംഭിക്കും. പാസ്റ്റര്‍ റ്റിനു ജോര്‍ജ്ജ് കൊട്ടാരക്കര മുഖ്യ പ്രാസംഗികനായിരിക്കും.
- സ്വന്തം ലേഖകന്‍
|
സൗദി ഹജ്ജ് മന്ത്രാലയം റദ്ദ് ചെയ്തു
വിസാ കാലാവധി കഴിഞ്ഞിട്ടും തിരിച്ച് പോകാത്ത ഉംറ തീര്‍ത്ഥാടകരുടെ സര്‍വീസ് ഏജന്‍റുമാരുടെ ലൈസന്‍സ് സൗദി ഹജ്ജ് മന്ത്രാലയം റദ്ദ് ചെയ്തു. ഈ വര്‍ഷം ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്കൊരുക്കുന്ന സൗകര്യങ്ങളുമായി ബന്ധപ്പെട്ട് നജ്മ ഹെപ്തുള്ള എം.പി സൗദി ഹജ്ജ് മന്ത്രിയുമായി ചര്‍ച്ച നടത്തി.
- സ്വന്തം ലേഖകന്‍
|
റാന്നി അസോസിയേഷന് പുതിയ ഭാരവാഹികള്‍
പ്രസിഡന്റ് സി.എം.ഫിലിപ്പ് ജനറല്‍ സെക്രട്ടറി ജോയ് മാത്യു യു.എ.ഇയില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ പുതിയ പ്രസിഡന്റായി സി.എം.ഫിലിപ്പിനെ തെരഞ്ഞെടുത്തു. ജോയ് മാത്യുവാണ് ജനറല് സെക്രട്ടറി. മറ്റ് ഭാരവാഹികള് ഇനി പറയുന്നവരാണ്. മാത്യു ഫിലിപ്പ്(വൈസ് പ്രസിഡന്റ്) സജി ചാലുമാട്ട്(ജോ സെക്രട്ടറി) ഈപ്പന് കുര്യന് (ട്രഷറര്) ഹരികുമാര് പി.ജി(ജോയന്റ് സെക്രട്ടറി)
- സ്വന്തം ലേഖകന്‍
|
സിയസ്കോ യു.എ.ഇ. ചാപ്ടര്‍ രൂപീകരിച്ചു
അബുദാബിയിലെ എയര്‍ ലൈന്‍സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു സിയസ്കോ യു. എ. ഇ. ചാപ്ടര്‍ രൂപീകരിച്ചു. പി. നൂറുല്‍ അമീന്‍ (ചെയര്‍മാന്‍), എം. എ. അബൂബക്കര്‍, വി. പി. റഷീദ് (വൈസ് ചെയര്‍മാന്മാര്‍), കെ. വി. മൂസ്സക്കോയ (സിക്രട്ടറി), കെ. വി. കമാല്‍, കെ. ഷാനവാസ് (ജോയിന്റ് സിക്രട്ടറിമാര്‍), എ. വി. ബഷീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ പി. നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. എം. വി. റംസി ഇസ്മായില്‍, എസ്. എ. ഖുദ്സി, അബ്ദുള്ള ഫാറൂഖി, എഞ്ചി. അബ്ദുല്‍ റഹിമാന്‍, വി. പി. കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി. ഇ. വി. അബ്ദുല്‍ ഗഫൂര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു. വി. പി. റഷീദ് സ്വാഗതവും കെ. വി. കമാല്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന് വന്‍ നഷ്ടം
ദുബായ് : ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന്ന് വന്‍ നഷ്ടമാണ് വരുത്തി വെച്ചതെന്ന് ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു, ജാമിഅ: സഅദിയ്യ അറബി കോളേജ് അതിന്റെ തുടക്കത്തില്‍ കീഴൂരിലെ ഒറവന്‍ കരയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തന്റെ ഗുരു നാഥനും തുടക്കം മുതല്‍ക്കു തന്നെ തങ്ങളുടെ ആലൂര്‍ ജമാഅത്ത് ഖാസിയും ആയിരുന്നു സി. എം. ഉസ്താദ്. പഴയ കാലത്തെ സുന്നി എഴുത്ത് കാരനും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ വിശിഷ്യാ ഗോള ശാസ്ത്ര വിഷയത്തില്‍ അപാര പാണ്ഡിത്യവും മുസ്ലിം പള്ളികളുടെ ഖിബ്‌ല നിര്‍ണയത്തില്‍ അഗ്ര ഗണ്യനും നിസ്കാര സമയ നിര്‍ണയ ഗണിതാക്കളില്‍ നിപുണനും ആധികാരിക വക്താവുമായിരുന്നു മഹാനായ ഖാസി സി. എം. ഉസ്താതെന്ന് ആലൂര്‍ ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Labels: obituary
- ജെ. എസ്.
|
അബുദാബി വിസ്ഡം സ്കൂളിന്‍റെ വാര്‍ഷിക ദിനാഘോഷ പരിപാടികള്‍
അബുദാബി വിസ്ഡം സ്കൂളിന്‍റെ വാര്‍ഷിക ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ എംബസി സെക്കന്‍ഡ് സെക്രട്ടറി ഡോ. പ്രതീപ് എസ്. രാജ് പുരോഹിത് ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ. മുഹമ്മദ് സെയ്ദ് അല്‍ ജുനൈബി മുഖ്യാതിഥി ആയിരുന്നു. സ്കൂള്‍ ചെയര്‍മാന്‍ ഡോ. ഫ്രാന്‍സിസ് ക്ലീറ്റസ്, ലഫ്റ്റന്‍റ് സാലം സലേ അഹമ്മദ്, മുനീറ, സുവേദി ഖാസിം, സജി ഉമ്മന്‍, സാറാ ഡിസില്‍വ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
- സ്വന്തം ലേഖകന്‍
|
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗങ്ങള്‍
ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ ആഭിമുഖ്യത്തില്‍ അലൈന്‍, അബുദാബി, ദുബായ് എന്നിവിടങ്ങില്‍ സുവിശേഷ മഹായോഗങ്ങള്‍ സംഘടിപ്പിക്കുന്നു.
ചൊവ്വാഴ്ച രാത്രി എട്ട് മുതല്‍ അലൈന്‍ ഓയസീസ് ചര്‍ച്ച് ഹാളിലും ബുധനാഴ്ച അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് ഹാളിലും പരിപാടിയുണ്ടാവും. ദുബായ് ജബല്‍ അലി ക്രൈസ്റ്റ് ചര്‍ച്ച് ഹാളില്‍ വെള്ളിയാഴ്ച വൈകീട്ട് ആറ് മുതലാണ് യോഗം. പ്രൊഫ. എം.വൈ യോഹന്നാന്‍ ഈ യോഗങ്ങളില്‍ പ്രസംഗിക്കും.
- സ്വന്തം ലേഖകന്‍
|
ജി.സി.സി റേഡിയോ ടിവി ഫെസ്റ്റിവലില്‍ 13 പുരസ്ക്കാരങ്ങള്‍ നേടി ഖത്തര്‍ ഒന്നാം സ്ഥാനം നേടി.
ബഹ്റിനില്‍ നടന് പതിമൂന്നാമത് ജി.സി.സി റേഡിയോ ടിവി ഫെസ്റ്റിവലില്‍ 13 പുരസ്ക്കാരങ്ങള്‍ നേടി ഖത്തര്‍ ഒന്നാം സ്ഥാനം നേടി. അഞ്ച് സ്വര്‍ണവും എട്ട് വെള്ളിയും നേടിയാണ് ഖത്തര്‍ ഒന്നാമത് എത്തിയത്. യു.എ.ഇ രണ്ടാം സ്ഥാനവും ഒമാന്‍ മൂന്നാം സ്ഥാനവും നേടി. ബഹ്റിന്‍ സാംസ്കാരിക വകുപ്പ് മന്ത്രി ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു.
- സ്വന്തം ലേഖകന്‍
|
വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു.
ബഹ്റിനിലെ കാസര്‍ക്കോട് ജില്ലാ പ്രവാസി അസോസിയേഷന്‍റെ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി വ്യക്തിത്വ വികസന ക്ലാസ് സംഘടിപ്പിച്ചു. ഈ മാസം 26 ന് വെള്ളിയാഴ്ച കന്നട സംഘം ഓഡിറ്റോറിയത്തിലാണ് പരിപാടി. ജെ.സി.ഐ ഇന്‍റര്‍നാഷണല്‍ ട്രെയിനര്‍ എം.എന്‍ സുനില്‍ കുമാര്‍ ക്ലാസെടുക്കും.
- സ്വന്തം ലേഖകന്‍
|
കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി
കൊട്ടാരക്കര സെന്‍റ് ഗ്രിഗോറിയോസ് കോളേജ് അലുംമ്നി അസോസിയേഷന്‍ ബഹ്റിന്‍ ചാപ്റ്ററിന്‍റെ ഉദ്ഘാടനം ഈ മാസം 18 ന് നടക്കും.
സൗത്ത് പാര്‍ക്കില്‍ നടക്കുന്ന പരിപാടിയില്‍ അനില്‍ വര്‍ഗീസ്, ജോണ്‍ ഐപ്പ് എന്നിവര്‍ പങ്കെടുക്കും.
- സ്വന്തം ലേഖകന്‍
|
അമേരിക്കയും ഇസ്ലാമിക ലോകവും തമ്മില്‍
അമേരിക്കയും ഇസ്ലാമിക ലോകവും തമ്മില്‍ ഭിന്നതകളുണ്ടെങ്കില്‍ അവ പരിഹരിക്കുന്നതിന് തുറന്ന സംവാദങ്ങളും യോജിച്ച ധാരണയുമാണ് വേണ്ടതെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമാമയ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബിര്‍ അല്‍ഥാനി പറഞ്ഞു.
മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന യു.എസ്-ഇസ്ലാമിക് വേള്‍ഡ് ഫോറം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് നടന്ന സമ്മേളനങ്ങള്‍ അമേരിക്കയും ഇസ്ലാമിക ലോകവും തമ്മിലുള്ള ബന്ധങ്ങള്‍ ക്രിയാത്മകമായി ചര്‍ച്ച ചെയ്തുവെങ്കിലും ശരിയായ നയങ്ങളുടെ അഭാവം മൂലം സംഘര്‍ഷങ്ങള്‍ക്ക് വഴിവയ്ക്കുകയും അതുവഴി ബന്ധങ്ങള്‍ ദുര്‍ബലപ്പെടുകയുമായിരുന്നുവെന്ന് ഖത്തര്‍ പ്രധാനമന്ത്രി പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവര്‍
മലയാളികള്‍ കഠിനാധ്വാനം ചെയ്യുന്നവരായത് കൊണ്ടാണ് അറബ് സമൂഹത്തിന് അവര്‍ പ്രിയങ്കരരായി മാറിയതെന്ന് യു.എ.ഇ റെഡ് ക്രസന്‍റ് മാനേജര്‍ മുഹമ്മദ് അബ്ദല്‍ കരീം അല്‍ ഹാജ് അല്‍ സറൗനി പറഞ്ഞു. രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബായ് സോണല്‍ കമ്മിറ്റി സംഘടിപ്പിച്ച കള്‍ച്ചറല്‍ കമ്യൂണ്‍ സമാപന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്‍റ് എന്‍.എം സാദിഖ് സഖാഫി പെരിന്താറ്റിരി , കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമി, തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്തഫ ദാരിമി വിളയൂര്‍ അധ്യക്ഷത വഹിച്ചു.
- സ്വന്തം ലേഖകന്‍
|
ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍
ജിദ്ദയില്‍ നടന്ന സൗദി മലയാളി ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രമുഖ പണ്ഡിതന്‍ അബു മുസ്അബ് വജ്ദി അക്കാരി മുഖ്യാതിഥി ആയിരുന്നു.
ശൈഖ് അബ്ദുല്‍ അസീസ് സലാഹി ചടങ്ങ് ഉദ്ഘാടനം ചെയ്തു. അഹ് മദ് കുട്ടി മദനി, മൂസക്കോയ പുളിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ശൈഖ് മുഹമ്മദ് സാലിഹ് ബാ ജാഫര്‍, അബ്ദുല്‍ അസീസ് സഹ്റാനി എന്നിവര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.
- സ്വന്തം ലേഖകന്‍
|
14 February 2010
കെ.എസ്.സി. യില്‍ അനുസ്മരണ യോഗം
അബുദാബി : അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ. എന്‍. രാജ് , ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര നടനും സംവിധാ യകനു മായ കൊച്ചിന്‍ ഹനീഫ എന്നിവരെ അനുസ്മരിക്കുന്നു. ഇന്ന് (ഞായര്‍) രാത്രി 8:30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ യു. എ . ഇ. യിലെ പൊതു രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Dr. K.N. Raj, Girish Puthencheri and Cochin Haneefa Remembered Labels: associations, obituary
- ജെ. എസ്.
|
ചങ്ങാതിക്കൂട്ടം 2010 ഫെബ്രുവരി 19ന്
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് "ചങ്ങാതിക്കൂട്ടം 2010 " ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടി ച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്തത യാര്‍ന്ന ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്. ശാസ്ത്ര മൂല, സാംസ്കാരിക മൂല, വിനോദ മൂല, നിര്‍മ്മാണ മൂല എന്നിങ്ങനെ നാല് മൂലകളിലായി നടക്കുന്ന ചങ്ങാതി ക്കൂട്ടം, മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കളെയാണ് ലക്ഷ്യമാക്കുന്നത് . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 050 58 10 907, 050 58 06 629, 050 78 25 809 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, kids
- ജെ. എസ്.
|
11 February 2010
കൊടകര പുരാണം മൂന്നാം എഡിഷന്‍ വരുന്നു
മലയാളം ബ്ലോഗില്‍ നിന്ന് ആദ്യമായി പുറത്തിറങ്ങിയ പുസ്തകമായ കൊടകര പുരാണത്തിന്റെ മൂന്നാം എഡിഷന്‍ പുറത്തിറങ്ങുന്നു. എഴുത്തുകാരനായ സജീവ് എടത്താടന്‍ തന്നെ സ്വന്തം നിലയ്ക്ക് ഇറക്കിയ കൊടകര പുരാണത്തിന്റെ രണ്ടാം പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ബുക്ക് സ്റ്റാളുകളിലെ ജീവനക്കാര്‍ പറയുന്നു.
കൊടകര പുരാണം ആദ്യമായി പ്രസിദ്ധീകരിച്ചത് ത്യശ്ശൂര്‍ കറന്റ് ബുക്സ് ആയിരുന്നു. കൊടകരണ പുരാണത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ ദുബായിലും ലഭ്യമാണ്. കരാമയിലെ ഡി. സി. ബുക്സില്‍ പുസ്തകത്തിന്റെ കോപ്പികള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0091 4 397 94 67 എന്ന നമ്പറില്‍ വിളിക്കുക. Labels: blog, literature
- സ്വന്തം ലേഖകന്‍
|
കെ.എസ്.സി. ഓപ്പണ്‍ സാഹിത്യ മത്സരം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം ഫെബ്രുവരി 12, 13, 16, 17 തിയ്യതികളിലായി കെ. എസ്. സി അങ്കണത്തില്‍ നടക്കും. 6 വയസ്സ് മുതല്‍ 18 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, ക്വിസ്, പ്രസംഗം, കഥ പറയല്‍, ഉപന്യാസം, കഥ, കവിത എഴുത്ത് എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും മത്സരം സംഘടിപ്പി ച്ചിരിക്കു മ്പോള്‍, മുതിര്‍ന്ന വര്‍ക്കായി മലയാളത്തില്‍ പ്രണയ ലേഖനമെഴുത്തു മത്സരം പ്രത്യേകം ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 11 ന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, literature
- ജെ. എസ്.
|
09 February 2010
“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും
ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും. പരിപാടിയിലേക്ക് ഖത്തര്‍ - ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 00971 50 64 67 801 ഇമെയില്‍: kvshams@gmail.com വെബ് സൈറ്റ്: www.pravasibandhu.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
08 February 2010
ബഹ്റിനിലെ ന്യൂ മിലീനിയം സ്കൂള്‍ കളേഴ്സ് ഡേ
ബഹ്റിനിലെ ന്യൂ മിലീനിയം സ്കൂള്‍ കളേഴ്സ് ഡേ സംഘടിപ്പിച്ചു. കുട്ടികളോടൊപ്പം നിരവധി രക്ഷകര്‍ത്താക്കളും പരിപാടിയില്‍ സംബന്ധിച്ചു. നിറങ്ങളുടെ വൈവിധ്യത്തെക്കുറിച്ചും എങ്ങനെയാണ് നിറങ്ങള്‍ മനുഷ്യ മനസിനെ സ്വാധീനിക്കുന്നതെന്നും കുട്ടികള്‍ക്ക് മനസിലാക്കാന്‍ വേണ്ടിയാണ് ഈ ആഘോഷം സംഘടിപ്പിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ഹെയ്ത്തിയിലേക്ക് ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും എത്തിക്കുന്നു.
ദുബായ് സെന്‍റ് തോമസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ യുവജനപ്രസ്ഥാനം ദുബായ് റെഡ് ക്രസന്‍റുമായി സഹകരിച്ച് ഹെയ്ത്തിയിലേക്ക് ഭക്ഷണവും മരുന്നുകളും വസ്ത്രങ്ങളും എത്തിക്കുന്നു. ഇതില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ 050 550 6975 എന്ന നമ്പറില്‍ വിളിക്കണം
- സ്വന്തം ലേഖകന്‍
|
കത്രിവേല്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ബഹ്റിനില്‍
കത്രിവേല്‍ എന്ന തമിഴ് സിനിമയുടെ ചിത്രീകരണം ബഹ്റിനില്‍ ആരംഭിച്ചു. ബഹ് റിനിലെ ബിസിനസുകാരനായ ഡാര്‍വിന്‍ ക്രൂസ് ഈ ചിത്രത്തില്‍ പ്രധാന വില്ലനായി അഭിനയിക്കുന്നുണ്ട്. മലയാളിയായ കെ.പി പ്രേംജിത്ത് ആണ് സിനിമയുടെ നിര്‍മ്മാണവും സംവിധാനവും. ബഹ്റിനെ കൂടാതെ ഷിംല, പൊള്ളാച്ചി, ഹോംങ്കോംഗ്, കേരളത്തിലെ വിവിധ സ്ഥലങ്ങള്‍ എന്നിവിടങ്ങളിലും സിനിമ ചിത്രീകരിക്കും
- സ്വന്തം ലേഖകന്‍
|
ജിദ്ദയില്‍ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 17 ന് ആരംഭിക്കും
ജിദ്ദയില്‍ ഏഷ്യന്‍ കോണ്‍സുല്‍സ് ജനറല്‍ ക്ലബ് സംഘടിപ്പിക്കുന്ന മൂന്നാമത് ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ ഈ മാസം 17 ന് ആരംഭിക്കും. അല്‍ ഹംറയിലുള്ള ജപ്പാന്‍ കോണ്‍സുല്‍ ജനറലിന്‍റെ വസതിയിലുള്ള ഓഡിറ്റോറിയത്തിലാണ് പ്രദര്‍ശനം. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന മേളയില്‍ ഇന്ത്യ, ജപ്പാന്‍, കൊറിയ, ചൈന, തായ് ലന്‍റ് എന്നീ രാജ്യങ്ങളിലെ ഫീച്ചര്‍ ഫിലിമുകളും ഡോക്യുമെന്‍ററി ഫിലിമുകളും പ്രദര്‍ശിപ്പിക്കും. ഇന്ത്യയില്‍ നിന്നുള്ള ഓം ശാന്തി ഓം ഈ മാസം 19 ന് പ്രദര്‍ശിപ്പിക്കും.
- സ്വന്തം ലേഖകന്‍
|
ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദി വിവാഹ സംഗമം സംഘടിപ്പിക്കുന്നു
ഖത്തറിലെ തൃശൂര്‍ ജില്ലാ സൗഹൃദവേദി വിവാഹ സംഗമം സംഘടിപ്പിക്കുന്നു. തൃശൂര്‍ ജില്ലയിലെ അന്ധ, ബധിര, മൂക, വികലാംഗ, നിര്‍ധന വിഭാഗത്തിലെ അമ്പത് പെണ്‍കുട്ടികളെയാണ് വിവാഹം ചെയ്തയക്കുന്നത്. വിവാഹ സംഗമത്തില്‍ പങ്കെടുക്കുന്ന വധൂവരന്മാര്‍ക്ക് ഉപഹാരമായി സൗഹൃദവേദി 50,000 രൂപ നല്‍കുമെന്ന് രക്ഷാധികാരി പത്മശ്രീ സി.കെ മേനോന്‍ അറിയിച്ചു. ആര്‍.ഒ അബ്ദുല്‍ ഖാദര്‍, സലീം പൊന്നമ്പത്ത്, വി.കെ സലീം, കെ.എം അനില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
മുറികള്‍ വേര്‍തിരിച്ച് താമസിക്കുന്നതിനെതിരെ വീണ്ടും ദുബായ്
വില്ലകളിലും അപ്പാര്‍ട്ട് മെന്‍റുകളിലും അനധികൃതമായി മുറികള്‍ വേര്‍തിരിച്ച് താമസിക്കുന്നതിനെതിരെ വീണ്ടും ദുബായ് മുനിസിപ്പാലിറ്റിയുടെ മുന്നറിയിപ്പ്. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
|
സൗദിയില്‍ ആരോഗ്യ രംഗത്ത് വ്യാജസ്ര്ട്ടിഫിക്കറ്റുകള്‍ വ്യാപകം
സൗദിയില്‍ ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്ന 15,000 ത്തില്‍ അധികം അയോഗ്യരായ ജീവനക്കാരെ ആരോഗ്യ മന്ത്രാലയം കണ്ടെത്തി. വ്യാജ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലിയില്‍ പ്രവേശിച്ചവരും മന്ത്രാലയം നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെട്ടവരുമാണ് ഇതില്‍ കൂടുതലും
- സ്വന്തം ലേഖകന്‍
|
പൊയ്ത്തും കടവിന്റെ കഥ പാഠ പുസ്തക മാവുന്നു
പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ "കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ" എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.
Labels: education, expat, literature
- സ്വന്തം ലേഖകന്‍
|
യുവ കലാ സന്ധ്യ 2010
അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന "യുവ കലാ സന്ധ്യ 2010 " ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന 'യുവ കലാ സന്ധ്യ " യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള 'പി. ഭാസ്കരന്‍ ഫൌണ്ടേഷ' നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് "യുവ കലാ സന്ധ്യ " യുടെ മുഖ്യ ആകര്‍ഷണമാണ്.
പ്രസ്തുത ചടങ്ങില്‍ വെച്ച്, 2009 - 2010 വര്‍ഷത്തെ യുവകലാ സാഹിതി - കാമ്പിശ്ശേരി പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. യു. എ. ഇ. യിലെയും കേരളത്തിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമ വേദി കൂടിയാണ് "യുവ കലാ സന്ധ്യ 2010 " - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
സാലിഹ് കല്ലടയ്ക്ക് പുരസ്കാരം
അബുദാബി : ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ ജോലി ചെയ്യുന്ന സാലിഹ് കല്ലടയ്ക്ക് ഇത്തിസാലാത്തിന്റെ "ബെസ്റ്റ് സ്റ്റാഫ് " അവാര്‍ഡ് ലഭിച്ചു . ഏറനാടന്‍ എന്ന പേരില്‍ ബൂലോകത്ത് പ്രശസ്തനായ സാലിഹ് കല്ലട, കഴിഞ്ഞ ഒന്നര വര്‍ഷമായി അബുദാബിയിലെ ഇത്തിസാലാത്ത് കസ്റ്റമര്‍ സര്‍വീസില്‍ പരാതികള്‍ സ്വീകരിക്കുകയും പരിഹരിക്കുകയും ചെയ്യുന്ന വിഭാഗത്തില്‍ ജോലി ചെയ്തു വരുന്നു. വാര്‍ഷിക കണക്കെടുപ്പില്‍, കഴിഞ്ഞ കൊല്ലം ഉപഭോക്താക്കളുടെ പരാതികള്‍ സ്വീകരിച്ചതില്‍, പരമാവധി എണ്ണം പരിഹരിച്ചു കൊടുത്തിട്ടുള്ള ഓഫീസര്‍ എന്ന പരിഗണന കൊണ്ടാണ് സാലിഹിന് ഈ നേട്ടം കൈ വരിക്കാനായത്.
Etisalat "Best Staff" Award to Salih Kallada ഫോട്ടോ അടിക്കുറിപ്പ് : ഇത്തിസലാത്ത് ബിസിനസ് - സെയില്‍സ് സീനിയര്‍ ഡയറക്ടര്‍ ഒസാമ അലി അല്‍ താലി യില്‍ നിന്നും സാലിഹ് കല്ലട സാക്ഷ്യ പത്രം ഏറ്റു വാങ്ങുന്നു.
- ജെ. എസ്.
3 Comments:
Links to this post: |
07 February 2010
റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികം, കുടുംബസംഗമം
യു.എ.ഇ യില് പ്രവര്‍ത്തിക്കുന്ന റാന്നി അസോസിയേഷന്റെ ഒമ്പതാം വാര്‍ഷികവും കുടുംബ സംഗമവും ഷാര്‍ജ ഇന്ത്യന് അസോസിയേഷനില് നടന്നു. പ്രസിഡന്റ് പ്രകാശ് കുമാറിന്റെ അധ്യക്ഷതയില് നടന്ന ചടങ്ങ് ഷാര്‍ജ ഇന്ത്യന് അസോസിയേഷന് പ്രസിഡന്റ് എം.എച്ച് ബദറുദ്ദീന് ഉദ്ഘാടനം ചെയ്തു. റവ.ജേക്കബ്ബ് തോമസ് മുഖ്യപ്രഭാഷണം നടത്തി. കെ.എ.മാത്യൂസ്, കെ.ജെ.മാത്തുക്കുട്ടി, സി.എം ഫിലിപ്പ് തുടങ്ങിയവര് പ്രസംഗിച്ചു ആരോഗ്യസെമിനാറില് ഡെസെര്‍ട്ട് ആയുര്‍വേദ സെന്ററിലെ ഡോ.സുരേഷ് കുമാര് മോഡറേറ്ററായിരുന്നു. ബീന റെജിയുടെ ചിത്ര പ്രദര്ശനവും ഇതോടൊപ്പം നടന്നു. ചിത്രപ്രദര്‍ശനം കുഴൂര് വിത്സണ് ഉദ്ഘാടനം ചെയ്തു
- സ്വന്തം ലേഖകന്‍
|
06 February 2010
ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫെയര്‍
റിയാദിലെ ന്യൂ മിഡില്‍ ഈസ്റ്റ് ഇന്‍റര്‍നാഷണല്‍ സ്കൂള്‍ സംഘടിപ്പിച്ച ഗ്ലോബല്‍ ഫെയര്‍ ശ്രദ്ധേയമായി. ഒന്നും രണ്ടും ഗ്രേഡുകളിലെ വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ ആഗോള പ്രദര്‍ശനത്തില്‍ ചൈനയിലെ വന്‍ മതിലും ഈജിപ്റ്റിലെ പിരമിഡുകളും പുനസൃഷ്ടിച്ചു. സൗദി അറേബ്യ, അമേരിക്ക, ആഫിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള പാരമ്പര്യ ചിഹ്നങ്ങളും അപൂര്‍വ മാതൃകകളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ തബസ്സൂം ഫാറൂക്കി, അയിഷാ റാഫി, സയിറ ബഷീര്‍, സബിഹ ആരിഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- സ്വന്തം ലേഖകന്‍
|
ദുബായില്‍ പുതുതായി എണ്ണ സാനിധ്യം
ദുബായില്‍ പുതുതായി എണ്ണ സാനിധ്യം കണ്ടെത്തിയ ഓയില്‍ ഫീല്‍ഡില്‍ നിന്ന് 2011 ല്‍ വ്യാവസായികാടിസ്ഥാനത്തില്‍ നിര്‍മ്മാണം ആരംഭിക്കും. ദുബായ് ഗവണ്‍മെന്‍റിന്‍റെ മീഡിയ ഓഫീസ് അറിയിച്ചതാണിത്.
- സ്വന്തം ലേഖകന്‍
|
ചര്‍ച്ചില്‍ ബ്രദേഴ്സും യു.എ.ഇയിലെ അല്‍ വാദാ ക്ലബും ഏറ്റുമുട്ടും.
ഏഷ്യന്‍ ഫുട്ബോള്‍ ക്ലബ് കപ്പിനു വേണ്ടിയുള്ള മത്സരങ്ങളുടെ ഭാഗമായി ഇന്ത്യയിലെ ചര്‍ച്ചില്‍ ബ്രദേഴ്സും യു.എ.ഇയിലെ അല്‍ വാദാ ക്ലബും ഏറ്റുമുട്ടും. ഇന്ന് രാത്രി ഏഴിന് അബുദാബി അല്‍ വാദാ സ്റ്റേഡിയത്തിലാണ് മത്സരം. യു.എ.ഇയിലെ ക്ലബ് ചാമ്പന്മാരായ അല്‍ വാദാ ക്ലബിനോട് ജയിച്ചാല്‍ ചര്‍ച്ചില്‍ ബ്രദേഴ്സ് ഗ്രൂപ്പ് മത്സരങ്ങളിലേക്ക് യോഗ്യത നേടും. മത്സരം കാണാനുള്ള പ്രവേശനം സൗജന്യമായിരിക്കുമെന്ന് അല്‍ വാദാ ക്ലബ് അധികൃതര്‍ അറിയിച്ചു.
- സ്വന്തം ലേഖകന്‍
|
ബീന റെജിയുടെ ചിത്ര പ്രദര്‍ശനം ഷാര്‍ജയില്‍
ഷാര്‍ജ : റാന്നി അസോസിയേഷന്റെ കുടുംബ വാര്‍ഷിക ത്തോടനുബന്ധിച്ച് ഷാര്‍ജ ഇന്ത്യന് അസോസിയേഷനില്‍ ചിത്രകാരിയായ ബീന റെജിയുടെ ചിത്ര പ്രദര്‍ശനം നടന്നു. കവിയും മാധ്യമ പ്രവര്‍ത്തകനുമായ കുഴൂര്‍ വിത്സനാണ് പ്രദര്‍ശനം ഉദ്ഘാടനം ചെയ്തത്. ദുബായ് ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായ ബീന റെജിയുടെ പ്രഥമ ചിത്ര പ്രദര്‍ശനമാണ് ഷാര്‍ജയില്‍ നടന്നത്.
മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം Labels: art, associations
- ജെ. എസ്.
|
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന് അല്‍ മംസറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ് നടത്തി. നൂറോളം ആര്‍. എസ്. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
ക്യാമ്പ് പ്രവര്‍ത്ത നങ്ങള്‍ക്ക് സുലൈമാന്‍ കന്മനം, യൂനസ് മുച്ചുന്തി, ഉസ്മാന്‍ കക്കാട്, മുഹമ്മദ് സഅദി, ശമീം തിരൂര്‍, മന്‍സൂര്‍ ചേരാപുരം, സലീം ആര്‍. ഇ. സി. എന്നിവര്‍ നേതൃത്വം നല്‍കി - ഇ. കെ. മുസ്തഫ Labels: associations, charity, health
- ജെ. എസ്.
|
ആലൂര്‍ സ്വലാത്ത് വാര്‍ഷികം വിജയിപ്പിക്കും
ദുബായ്: ഈ മാസം 9,10,11, തിയ്യതികളില്‍ ആലൂര്‍ നൂറുല്‍ഹുദാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്വലാത്ത് വാര്‍ഷികം വിജയിപ്പിക്കാനും സാമ്പത്തിക സഹായം നല്‍കാനും അബുദാബി മലയാളി സമാജം ഒഡിറ്റോറിയത്തില്‍ ചേര്‍ന്ന ആലൂര്‍ യു.എ.ഇ. നുസ്‌റത്തുല്‍ ഇസ് ലാം സംഘം യോഗം തീരുമാനിച്ചു. യോഗത്തില്‍ പ്രസിഡന്റ് ഖാദര്‍ തോട്ടി അദ്ധ്യക്ഷത വഹിച്ചു. എം. എ. മുഹമ്മദ് കുഞ്ഞി ഹാജി യോഗം ഉദ്‌ഘാടനം ചെയ്‌തു. ആലൂര്‍ ടി. എ. മഹ് മൂദ് ഹാജി ചര്‍ച്ച അവതരിപ്പിച്ചു. എ. ടി. അബ്ദുല്ല കുഞ്ഞി, സമീര്‍, ശദീദ്, അബ്ദു റഹ്മാന്‍ മൈക്കുഴി, ആസിഫ്, ടി. എ. മുഹമ്മദ് കുഞ്ഞി, ആദൂര്‍ താജുദ്ദീന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ടി. കെ. മൊയ്‌തീന്‍ കുഞ്ഞി സ്വാഗതവും സിദ്ധിഖ് നന്ദിയും പറഞ്ഞു.
- ആലൂര്‍ ടി. എ. മഹ് മൂദ് ഹാജി, ദുബായ് Labels: associations
- ജെ. എസ്.
|
ലൈഫ് ലൈന്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
അബുദാബി : അബുദാബി മുസ്സഫയിലെ ലൈഫ് ലൈന്‍ ആശുപത്രി ടെക്സാസുമായി സഹകരിച്ച് നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പേര്‍ക്ക് ഉപകാരമായി. 600 ല്‍ അധികം രോഗികള്‍ക്ക് ക്യാമ്പ് ഉപയോഗ പ്പെട്ടതായി ലൈഫ് ലൈന്‍ ഡയറക്ടന്‍ എസ്. കെ. അബ്ദുള്ള പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
05 February 2010
ഇന്ത്യന് മീഡിയ ഫോറം പദ്മശ്രീ എം. എ. യൂസഫലിയെ ആദരിച്ചു
ദുബായ് : അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി യിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ പദ്മശ്രീ എം. എ. യൂസഫലിക്ക് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വീകരണം നല്‍കി.
പതിനായിര കണക്കിന് മലയാളികള്‍ക്ക് തൊഴില്‍ നല്‍കിയ മനുഷ്യ സ്നേഹിയും ഗള്‍ഫില്‍ ഉടനീളവും ഇന്ത്യയിലും വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന വ്യവസായ പ്രമുഖനായ പദ്മശ്രീ എം. എ. യൂസഫലി യെ ഐ.എം.എഫ്. ന്റെ വേദിയിലേക്ക് സ്വാഗതം ചെയ്യാന്‍ തനിക്ക് അഭിമാനമുണ്ടെന്ന് ഐ.എം.എഫ്. പ്രസിഡണ്ട് ഇ.എം. അഷ്‌റഫ് പറഞ്ഞു. തന്റെ വളര്‍ച്ചയ്ക്ക് കാരണം മലയാളികള്‍ തനിക്ക് നല്‍കിയ സ്നേഹവും, യു.എ.ഇ. യിലെ വിശാല ഹൃദയമുള്ള ഭരണാധികാരികളും ആണെന്ന് മാധ്യമ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് യൂസഫലി അറിയിച്ചു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം പ്രവാസികളുടെ ജീവിതത്തില്‍ മാധ്യമങ്ങളുടെ പങ്ക് വലിയതാണ്. മുന്‍പ് നാട്ടിലെ വിശേഷങ്ങള്‍ കത്ത് വഴി പത്ത് ദിവസം കഴിഞ്ഞ് അറിഞ്ഞ പ്രവാസിക്ക് ഇന്ന് മാധ്യമങ്ങള്‍ വഴി വാര്‍ത്തകള്‍ ഉടനടി അറിയുവാനും നാടുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുവാനും കഴിയുന്നു. ഇന്റര്‍നെറ്റും കമ്പ്യൂട്ടറും പോലുള്ള പുതിയ സാങ്കേതിക വിദ്യകളുടെ വരവോടെ ഇന്റര്‍നെറ്റ് പത്രങ്ങള്‍ പോലുള്ള നൂതന മാധ്യമങ്ങള്‍ വഴി മലയാളിക്ക് സ്വന്തം നാടുമായി നിരന്തര ബന്ധം പുലര്‍ത്താന്‍ കഴിയുന്നു. ചേംബര്‍ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണ വിജയിച്ച അദ്ദേഹം വ്യവസായികളുടെ പ്രശ്നങ്ങളില്‍ മാത്രമല്ല, മലയാളികളുടെ ഏത് പ്രശ്നങ്ങളിലും താന്‍ സജീവമായി ഇടപെടാറുണ്ട് എന്ന് അറിയിച്ചു. ആഗോള സാമ്പത്തിക മാന്ദ്യം ലോകത്തിലെ എല്ലാ രാഷ്ട്രങ്ങളെയും ബാധിച്ചതിന്റെ അലകള്‍ മാത്രമാണ് യു.എ.ഇ യില്‍ ദൃശ്യമായത്. യു.എ.ഇ. യെ സംബന്ധിച്ചേടത്തോളം ഇത് ഒരു ഹ്രസ്വകാല പ്രതിഭാസമാണ്. ഇവിടെ ഒരൊറ്റ ബാങ്ക് പോലും ഇന്ന് വരെ അടച്ച് പൂട്ടേണ്ടി വന്നിട്ടില്ല. ഇവിടെ സര്‍ക്കാരില്‍ ജോലി ചെയ്യുന്ന ഒരാള്‍ക്കും ശമ്പളം കിട്ടാതിരുന്നിട്ടില്ല. സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ആര്‍ക്കും ശമ്പള കുടിശിക ലഭിക്കാതിരുന്നിട്ടില്ല. സര്‍ക്കാര്‍ ഈ കാര്യത്തില്‍ നേരിട്ട് ഇടപെട്ട് കുടിശിക കൊടുക്കുന്നു എന്ന് ഉറപ്പ് വരുത്തുന്നുണ്ട്. ഇവിടത്തെ ഭരണാധികാരികളുടെ ദീര്‍ഘ വീക്ഷണമുള്ള സാമ്പത്തിക നയങ്ങള്‍ മൂലം 2010 അവസാനത്തോടെ യു.എ.ഇ. യിലെ സാമ്പത്തിക രംഗം ശക്തമായ പുരോഗതി രേഖപ്പെടുത്തും എന്നാണ് തന്റെ കണക്ക് കൂട്ടല്‍ എന്നും യൂസഫലി വെളിപ്പെടുത്തി. ഐ.എം.എഫ്. യു.എ.ഇ. യുടെ പുതിയ വെബ്സൈറ്റ് ഉല്‍ഘാടനം പദ്മശ്രീ യൂസഫലി നിര്‍വ്വഹിച്ചു. വെബ് സൈറ്റ് രൂപകല്‍പ്പന ചെയ്ത, ഐ. എം. എഫ്. ന്റെ ട്രഷറര്‍ കൂടിയായ വി. എം. സതീഷിന് ഐ.എം.എഫ്. ന്റെ ഉപഹാരം ജനറല്‍ സെക്രട്ടറി ജോയ് മാത്യു സമ്മാനിച്ചു. Indian Media Forum UAE Honours Padma Shri M.A. Yousuf Ali Labels: personalities, prominent-nris, uae
- ജെ. എസ്.
|
വിന്റ് മീറ്റ് മാറ്റി വെച്ചു
ദുബായ്: പൊന്നാനി എം.ഇ.എസ്. കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍ ഫെബ്രുവരി അഞ്ചിന് ദുബായ് റാഷിദിയ യിലുള്ള മുഷരീഫ് പാര്‍ക്കില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന 'വിന്റ് മീറ്റ് 2010' പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റി വെച്ചതായി സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇക്ബാല്‍ മൂസ്സ (പ്രസിഡണ്ട്) - 050 45 62 123, അബുബക്കര്‍ (സിക്രട്ടറി) - 050 65 01 945 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
03 February 2010
സിനിമാക്കാര്‍ക്കിടയില്‍ ജാതിയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി
സിനിമാക്കാര്‍ക്കിടയില്‍ ജാതിയുണ്ടെന്ന് സംവിധായകന്‍ മേജര്‍ രവി. പലപ്പോഴും ജാതിപ്രശ്നങ്ങള്‍ തനിക്ക് അനുഭവപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിനെക്കുറിച്ച് അധികം പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തന്‍റെ ഏറ്റവും പുതിയ സിനിമ സംബന്ധിച്ച് ദുബായില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷാബു കിളിത്തട്ടില്‍ കഥയെഴുതുന്ന പുതിയ സിനിമയുടെ ഇതിവൃത്തം ലൗ ജിഹാദാണെന്ന് മേജര്‍ രവി പറഞ്ഞു. പ്രവാസി പ്രശ്നങ്ങളും സിനിമയിലുണ്ട്.
- സ്വന്തം ലേഖകന്‍
|
പാലക്കാട് അസോസിയേഷന്‍ യു.എ.ഇയുടെ ഉദ്ഘാടനം വെള്ളിയാഴ്ച
പാലക്കാട് അസോസിയേഷന്‍ യു.എ.ഇയുടെ ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. ദുബായ് അല്‍ ബര്‍ഷയിലെ ജെ.എസ്.എസ് ഇന്‍റര്‍നാഷണല്‍ സ്കൂളില്‍ രാവിലെ 11.30നാണ് പരിപാടി. ശാസ്ത്രജ്ഞന്‍ എ.പി ജയരാമന്‍, രാമകൃഷ്ണന്‍, ടി.പി അജയന്‍, ഡോ.കെ.എസ് മേനോന്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും അരങ്ങേറും.
- സ്വന്തം ലേഖകന്‍
|
ദല-കൊച്ചുബാവ പുരസ്ക്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു.
ദല-കൊച്ചുബാവ പുരസ്ക്കാരത്തിന് സൃഷ്ടികള്‍ ക്ഷണിച്ചു. കഥ, കവിത, ലേഖനം, ഏകാങ്കനാടകം എന്നീ വിഭാഗങ്ങളിലുള്ള രചനകള്‍ മാര്‍ച്ച് 15 നകം ലഭിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. chintadubai@gmail.comഎന്ന ഇ-മെയില്‍ വിലാസത്തിലാണ് രചനകള്‍ അയക്കേണ്ടത്.
...........
- സ്വന്തം ലേഖകന്‍
|
ഫണ്ട് കൈമാറി
റിയാദ് : മലപ്പുറം ജില്ല സുന്നി സെന്റര്‍ റിയാദ് കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്ത നത്തിന്റെ ഫണ്ട് കൈമാറി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും ആദ്യ തുക ഏറ്റു വാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറമ്പ് , ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര അസീസ് വാഴക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- നൌഷാദ് അന്‍വരി, റിയാദ്
- ജെ. എസ്.
|
ഇന്ത്യന് സോഷ്യല്‍ സെന്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
അബുദാബി: യു. എ. ഇ., ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന മുപ്പത്തി മൂന്നാമത് “ഐ. എസ്. സി - യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ” ഫെബ്രുവരി 4 മുതല്‍ 19 വരെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. പതിനാല് വയസ്സിനു താഴെയുള്ള ഗേള്‍സ് സിംഗിള്‍സ്, ഗേള്‍സ് ഡബിള്‍സ്, ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ് പതിനെട്ട് വയസ്സിനു താഴെയുള്ള ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ്, മെന്‍സ് സിംഗിള്‍സ്, മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ലേഡീസ് ഡബിള്‍സ്, നാല്പത് വയസ്സിനു മുകളിലുള്ള മാസ്റ്റേഴ്‌സ് സിംഗിള്‍സ്, മാസ്റ്റേഴ്‌സ് ഡബിള്‍സ്, 45 വയസ്സിനു മുകളിലുള്ള വെറ്ററന്‍സ് സിംഗിള്‍സ്, വെറ്ററന്‍സ് ഡബിള്‍സ്, വെറ്ററന്‍സ് മിക്‌സഡ് ഡബിള്‍സ്, 50 വയസ്സിന് മുകളിലുള്ള സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം അരങ്ങേറുക.
ഫെബ്രുവരി 4, വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഐ. എസ്. സി. മെയിന്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറുന്ന ‘എക്സിബിഷന്‍ മാര്‍ച്ച്” അബുദാബിയിലെ ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
02 February 2010
വേഗതാ നിയന്ത്രണം ; അബുദാബിയിലെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍
അബുദാബി, അലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടാക്സികള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ടാക്സി ഡ്രൈവര്മാര്ക്ക് ദുരിതമായി. 70 കിലോമീറ്റര്‍ വേഗതയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തെറ്റിച്ചാല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യും. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വയറ്റത്തടി ച്ചിരിക്കുകയാണ് പുതിയ നിയമമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
തങ്ങള്‍ 70 കിലോമീറ്റര്‍ വേഗ പരിധിയില്‍ പോകുമ്പോള്‍ യാത്ര ചെയ്യുന്നവരുടെ ചീത്ത കേള്‍ക്കണം. മറ്റ് വണ്ടിക്കാരുടെ ചീത്ത വിളി വേറെ. ഒരു ദിവസം ഓടി ത്തീര്‍ക്കേണ്ട കിലോ മീറ്ററുകളുടെ പരിധി വേറെ. 16 മണിക്കൂര്‍ ജോലി ചെയ്താല്‍ പോലും അഷ്ടിക്ക് ഒപ്പിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
|
സ്കൂള്‍ ബസുകള്‍ സ്വകാര്യ മേഖലയിലേക്ക്; പരാതിയുമായി രക്ഷിതാക്കള്‍
യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്ന് രക്ഷിതാവായ ജോസഫ് പറഞ്ഞു കുറച്ച് മുന്പ് മലയാളി മാനേജ് മെന്റ് നേതൃത്വം നല്‍കുന്ന ഒരു വലിയ സ്കൂള്‍ ഇത്തരത്തില്‍ ഗതാഗത സംവിധാനം സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു.
- സ്വന്തം ലേഖകന്‍
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്