31 March 2010
ഏപ്രില്‍ ഒന്നിന് കാല്‍ കഴുകല്‍ ശ്രുശ്രൂഷ
അല്‍ ഐന്‍ സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി സിംഹാസന പള്ളിയില്‍ ഏപ്രില്‍ ഒന്നിന് വ്യാഴാഴ്ച കാല്‍ കഴുകല്‍ ശ്രുശ്രൂഷ ഉണ്ടായിരിക്കും എന്ന് ഫാദര്‍ മാത്യു കരിമ്പനക്കല്‍ അറിയിച്ചു. വൈകീട്ട് ഏഴര മണി മുതല്‍ ഒന്‍പതര മണി വരെ നി. വ. ദി. ശ്രീ. യാക്കോബ് മോര്‍ അന്തോണിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തുന്ന കാല്‍ കഴുകല്‍ ശ്രുശ്രൂഷയില്‍ നി. വ. ദി. ശ്രീ. കുറിയാക്കോസ് മോര്‍ യൌസേബിയോസ് മെത്രാപ്പോലീത്തായുടെയും നി. വ. ദി. ശ്രീ. മാര്‍ക്കോസ് മോര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്താ എന്നിവര്‍ സഹ കാര്‍മ്മികത്വം വഹിക്കും.
- ജെ. എസ്.
|
ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു
മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഗ്ലൈഡര്‍ വിമാനാപകടത്തെ ത്തുടര്‍ന്ന് കാണാതായ ശൈഖ് അഹമ്മദിന് വേണ്ടിയുള്ള തിരച്ചിലില്‍, യു. എ. ഇ., മൊറോക്കോ, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ധ സംഘാംഗങ്ങള്‍ പങ്കെടുത്തു. റബാത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മലയിടുക്കു കള്‍ക്കിടയില്‍ കൃത്രിമ തടാകത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രസിദ്ധമായ സിദി മുഹമ്മദ് ബിന്‍ അബ്ദുള്ള അണക്കെട്ടിന് അടുത്താണ് ഈ തടാകം. കനത്ത മഴയില്‍ തടാകത്തില്‍ 60 മീറ്ററോളം വെള്ളം ഉയര്‍ന്നതും പരിസര പ്രദേശം ദുര്‍ഘടമായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
30 March 2010
ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത് കോടതി ഉത്തരവിട്ടു.
ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. Labels: crime, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
ഇന്‍റര്‍കോളജിയെറ്റ് പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്
അദ്ധ്യാത്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഇന്‍റര്‍കോളജിയെറ്റ് പ്രയര്‍ ഫെല്ലോഷിപ്പ്
(I C P F ) യു. എ. ഇ. ദേശീയ വിദ്യാര്‍ത്ഥി ക്യാമ്പ് ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു. I C P F അന്തര്‍ ദേശീയ അധ്യക്ഷന്‍ ഡോ. മുരളീധര്‍(കോയമ്പത്തൂര്‍) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ യൂണിയന്‍ ചര്‍ച്ച് (മാര്‍ച്ച് 29,30 ), അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് (ഏപ്രില്‍ 2 ), അല്‍ ഐന്‍ ഒയാസിസ് സെന്‍റര്‍ (ഏപ്രില്‍ 3 ) എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടക്കും. ഡോ. മുരളീധര്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി "ഫോക്കസ്2010" ഏകദിന സമ്മേളനം, വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍, കലാ പരിപാടികള്‍ ഫിലിം പ്രദര്‍ശനം, പ്രവര്‍ത്തക സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും എല്ലാ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ( വിവരങ്ങള്‍ക്ക് വിളിക്കുക: 050 32 41 610 ) Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ദുബായ് ചാപ്റ്റര്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു. എ. ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു.
ദുബായ് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു. ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് അരുണ്‍ പരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന ത്തോടനു ബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ സുജിത് ക്ലാസ്സെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാത ങ്ങളെ ക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്‍റ്റിയുടെ പ്രദര്‍ശനവും നടന്നു. സുധീര്‍ (പ്രസിഡന്‍റ്), സംഗീത ഷാജി (വൈസ് പ്രസിഡന്‍റ്), റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍), ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍), ധനേഷ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11അംഗ ഭരണ സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
റുവൈസ് വാഹനാപകടം: 8 മരണം
അബുദാബി: റുവൈസില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സ്, ട്രക്കിന് പിന്നിലിടിച്ച് ആറ് ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരാണ്. തമിഴ് നാട്,പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, പാകിസ്താന്‍,ബംഗ്ലാദേശ് സ്വദേശികളും മരിച്ചവരില്‍ പെടും. പരിക്കേറ്റവരില്‍ നാല് മലയാളികള്‍ ഉണ്ടെന്നറിയുന്നു.
അഞ്ചുപേര്‍ അപകട സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരുമുണ്ട്. ബസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോഡില്‍ യു ടേണെടുക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിട്ട്, അബുദാബി ഭാഗത്ത് നിന്നും വരികയായിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. മറ്റൊരു വാഹനവും ഇതുമൂലം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. അബുദാബിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയാണ് റുവൈസ്. തൊഴിലാളികളുമായി ഇരുനൂറിലധികം ബസ്സുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം. റുവൈസിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് തഖ് രീര്‍ വഴി റിഫൈനറി സ്ഥിതി ചെയ്യുന്ന ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്സ്. Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
29 March 2010
‘സംസ്കാര ഖത്തറി'ന് പുതിയ സാരഥികള്‍
ദോഹ: ദോഹ ടോപ് ഫോം റെസ്റ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതു യോഗം സംഘടനയുടെ 2010 - 11വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ: എ. ജാഫര്‍ഖാന്‍ കേച്ചേരി (പ്രസിഡന്‍റ്റ്), മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ (സെക്രട്ടറി), അഡ്വ: ഇ. എ. അബൂബക്കര്‍ (ട്രഷറര്‍), വി. കെ. എം. കുട്ടി (വൈസ്. പ്രസിഡന്‍റ്റ്), എ. സി. ദിലീപ് (ജോ: സെക്രട്ടറി) എന്നിവരെയും, പ്രവര്‍ത്തക സമതിയിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.
കെ. പി. എം. മുഹമ്മദ് കോയ, കുഞ്ഞബ്ദുള്ള ചാലപ്പുറം (ജി. പി.), അര്‍ഷാദ് ടി. വി., സതീഷ്. കെ. പറമ്പത്ത്, കെ. പി. ഷംസുദ്ധീന്‍, ശശികുമാര്‍ ജി. പിള്ള. Labels: associations, qatar
- ജെ. എസ്.
|
27 March 2010
ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിമാനാപകടത്തില്‍ കാണാതായി
അബുദാബി: മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കാണാതായി. യു. എ. ഇ. പ്രസിഡണ്ടിന്‍റെ ഇളയ സഹോദരനായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,അബുദാബി ഇന്‍വെസ്റ്റ്‌മെന്‍റ് അഥോറിറ്റി(ADIA) മാനേജിംഗ് ഡയറക്ടര്‍, സായിദ് ഫൗണ്ടേഷന്‍(Zayed Foundation for Charity and Humanitarian Works) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടരുകയാണ് എന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. വിമാനത്തിന്‍റെ അപകടകാരണം വ്യക്തമായിട്ടില്ല.
Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
26 March 2010
എന്. എച്ച്. ഐക്യദാര്‍ഢ്യ കൂട്ടായ്മ ഷാര്‍ജയില്‍
കേരള ജനകീയ പ്രതിരോധ സമിതിയുടെ എന്‍. എച്ച്. 17 / 47 ആക്ഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യു. എ. ഇ യിലെ കൂട്ടായ്മ ഇന്ന് വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്യൂട്ടില്‍(ഷാര്‍ജാ എമിഗ്രേഷന്‍ ഓഫീസിനു മുന്‍വശം) ചേരുന്നു.
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക 050 49 51 054 (അബ്ദുല്‍ നവാസ്), 050 68 23 126 (അജി രാധാകൃഷ്ണന്‍) Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
ബ്ലോഗേര്‍സ് സംഗമം ദോഹയില്‍
ദോഹയിലെ ബ്ലോഗര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച്ച) ഒത്തുകൂടുന്നു. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകനും യുവ കവിയും ബ്ലോഗ്ഗറും കൂടിയായ കുഴൂര്‍ വിത്സണ്‍ പങ്കെടുക്കും.
ഉച്ചക്ക് ഒരു മണിക്ക് ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്. സി. സി ഹാളില്‍ വെച്ചാണ് സംഗമം. (വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഹീര്‍ പണ്ടാരത്തില്‍ +974 51 98 704) Labels: associations, blog, qatar, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
25 March 2010
പ്രവാസി മലയാളികള്‍ക്കായി പുതിയ ചാനല്‍
പ്രവാസി മലയാളികള്‍ക്കായി 24 മണിക്കൂറും സംപ്രേഷണം ചെയ്യുന്ന 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' എന്ന പുതിയ വിനോദ ചാനല്‍ തുടക്കം കുറിക്കുന്നു.
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ് ചാനലിലൂടെ, 30 ലക്ഷത്തോളം വരുന്ന പ്രവാസി മലയാളികള്‍ക്ക് പുതിയ ദൃശ്യ സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ തുറക്കുന്ന തോടൊപ്പം പ്രവാസി മലയാളികളുടെ അഭിരുചി ക്കനുസരിച്ചുള്ള പരിപാടികളാണ് പുതിയ ചാനലിലൂടെ സംപ്രേഷണം ചെയ്യുന്നത്. ഏഷ്യാനെറ്റ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോകളായ ഐഡിയ സ്റ്റാര്‍ സിംഗര്‍ - സീസണ്‍ 4, മഞ്ച് സ്റ്റാര്‍ സിംഗര്‍ ജൂനിയര്‍, വൊഡാഫോണ്‍ കോമഡി സ്റ്റാഴ്‌സ്, കൂടാതെ ജനപ്രിയ പരമ്പരകള്‍, സിനിമകള്‍, തുടങ്ങിയവ ഇനി മുതല്‍ 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനലിലൂടെ അനുയോജ്യമായ സമയങ്ങളില്‍ പ്രവാസി മലയാളികള്‍ക്ക് കാണാം. 'ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റ്' ചാനല്‍ മാര്‍ച്ച് 25 ന് സംപ്രേഷണം ആരംഭിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: expat
- ജെ. എസ്.
|
പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തണം
കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം പേര്‍ക്കും ഈ നിയമത്തിന്‍റെ പരിരക്ഷ കിട്ടും. മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആദ്യകാലങ്ങളില്‍ ഇവിടെ എത്തിയിട്ടുള്ള പ്രവാസികള്‍ക്കു കൂടി ഇതിന്‍റെ ആനുകൂല്യങ്ങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കെ. പി. ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. സി. പി. സക്കീര്‍ ഹുസൈന്‍(വളാഞ്ചേരി) അധ്യക്ഷത വഹിച്ചു. നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി. അന്‍വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പി. അരവിന്ദന്‍ സ്വഗതം പറഞ്ഞു. മലപ്പുറം ജില്ലാ പ്രവാസി സംഘം ഭാരവാഹികളായി കെ. പി. ഗോപാലന്‍ (പ്രസിഡണ്ട്), പി.അരവിന്ദന്‍, സി. പി. സക്കീര്‍ ഹുസൈന്‍(വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ ബാബു (സിക്രട്ടറി), ഉമ്മര്‍ വെളിയംകോട്, ഫിറോസ് പൊന്നാനി(ജോയിന്‍റ് സിക്രട്ടറിമാര്‍), മുഹമ്മദാലി ഹാജി(കണ്‍വീനര്‍), കറുത്താരന്‍ ഇല്യാസ്, കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി(ജോയിന്‍റ് കണ്‍ വീനര്‍മാര്‍),സി. പി. എം. ബാവ(ട്രഷറര്‍) എന്നിങ്ങനെ 21 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു. Labels: associations, dubai, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
ഇ. എം. എസ് - എ. കെ. ജി. അനുസ്മരണം ദുബായിലും ഷാര്‍ജയിലും
മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന ഇ. എം. എസ് - എ. കെ .ജി. അനുസ്മരണം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഇന്ന്(വ്യാഴം) വൈകീട്ട് എട്ടര മണിക്ക് നടക്കും.
ദുബായ് ദലയുടെ ആഭിമുഖ്യത്തില്‍ ഇ. എം. എസ് - എ. കെ .ജി. ദിനാചരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 വെള്ളി വൈകിട്ട് ആറു മണിക്ക് ദല ഹാളിലാണ് ചടങ്ങ്. ജ്യോതികുമാര്‍, ബഷീര്‍ തിക്കോടി, ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
24 March 2010
കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍
കുവൈറ്റ് : കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖുര്‍ത്വുബ ജാംഇയ്യത്തുല്‍ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ കൌണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി പ്രസിഡന്റും ടി. പി. മുഹമ്മദ് അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറിയും അബ്ദുസ്സമദ് കോഴിക്കോട് വൈസ് പ്രസിഡന്റുമായും സാദത്തലി കണ്ണൂര്‍ ഫിനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദഅവ, ഓര്‍ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫയര്‍, പബ്ലിക്ക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ് പഠന വിഭാഗം, പബ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍, ലൈബ്രറി, ഹജ്ജ് ഉംറ എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അടങ്ങുന്ന ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാന്‍സ് സെക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ് അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റര്‍ ഫൈസല്‍ ഒളവണ്ണ അവതരിപ്പിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരായ സാദത്തലി കണ്ണൂര്‍, സുനാഷ് ശുക്കൂര്‍, നാസര്‍ ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ് സെക്രട്ടറിമാര്‍ താഴെ പറയുന്നവരാണ്. എന്‍. കെ. അബ്ദുല്‍ സലാം (ജോയന്റ് സെക്രട്ടറി), മുഹമ്മദ് അന്‍വര്‍ കാളികാവ് (ഓര്‍ഗനൈസിംഗ്), മുഹമ്മദ് അഷ്‌റഫ് എകരൂല്‍ (ദഅവ), ഫൈസല്‍ ഒളവണ്ണ (ക്യു. എച്ച്. എല്‍. സി.), ഷബീര്‍ നന്തി (പബ്ലിക്കേഷന്‍), ഇസ്മായില്‍ ഹൈദ്രോസ് തൃശ്ശൂര്‍ (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹ്മാന്‍ അടക്കാനി (ക്രിയേറ്റിവിറ്റി), ടി. ടി. കാസിം കാട്ടിലപ്പീടിക (ഓഡിയോ വിഷ്വല്‍), മുഹമ്മദ് അസ്‌ലം കാപ്പാട് (പബ്ലിക് റിലേഷന്‍സ്), സുനാഷ് ശുക്കൂര്‍ (വിദ്യാഭ്യാസം), സി. വി. അബ്ദുള്ള സുല്ലമി (ലൈബ്രറി), സക്കീര്‍ കൊയിലാണ്ടി (ഹജ്ജ് ഉംറ). വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി അബൂബക്കര്‍ കോയ (ഫിനാന്‍സ്), കെ. സി. മുഹമ്മദ് നജീബ് എരമംഗലം (ഓര്‍ഗനൈസിംഗ്), റഫീഖ് മൂസ മുണ്ടേങ്ങര (ദഅവ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (ക്യു. എച്ച്. എല്‍. സി.), മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട് (പബ്ലിക്കേഷന്‍), അബ്ദുല്‍ ലത്തീഫ് കെ. സി. (സോഷ്യല്‍ വെല്‍ഫയര്‍), ബാബു ശിഹാബ് പറപ്പൂര്‍ (ക്രിയേറ്റിവിറ്റി), ഹബീബ് ഫറോക്ക് (ഓഡിയോ വിഷ്വല്‍), മുദാര്‍ കണ്ണ് (വിദ്യാഭ്യാസം), സി. പി. അബ്ദുല്‍ അസീസ് (ലൈബ്രറി), മഖ്ബൂല്‍ മനേടത്ത് (പബ്ലിക് റിലേഷന്‍സ്), ലുഖ്മാന്‍ കണ്ണൂര്‍ (ഹജ്ജ് ഉംറ) എന്നിവരെ തെരഞ്ഞെടുത്തു. Labels: associations, kuwait
- ജെ. എസ്.
|
യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്. യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. Labels: abudhabi, law, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
22 March 2010
ഷാര്‍ജ കളിക്കളം ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ്
ഷാര്‍ജ കളിക്കളം സംഘടിപ്പിക്കുന്ന ബാഡ്മിന്‍റണ്‍ ടൂര്‍ണ്ണമെന്‍റ് പുരോഗമിക്കുന്നു. കളിക്കളം ഇന്‍റോര്‍ സ്റ്റേഡിയത്തില്‍ നടന്ന ഉദ്ഘാടന ചടങ്ങ് സിഎസ്എസ് പ്രതിനിധി നെയ്ഹ നൂറി, പ്രസിഡന്‍റ് വേണുഗോപാല്‍, ബിജു കാസിം, കമല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഫൈനല്‍ ഏപ്രില്‍ 3ന് നടക്കും
- സ്വന്തം ലേഖകന്‍
|
ഇന്ത്യന് സ്ക്കൂള്‍ ദാര്‍സൈറ്റിന് സ്വന്തമായി സ്ക്കൂള്‍ കെട്ടിടം
ഇന്ത്യന്‍ സ്ക്കൂള്‍ ദാര്‍സൈറ്റിന് സ്വന്തമായി സ്ക്കൂള്‍ കെട്ടിടം പണിയുന്നതിന് ഒമാന്‍ സര്‍ക്കാര്‍ ഭൂമി അനുവദിച്ച് നല്‍കിയതായി സ്ഥാനപതി അനില്‍ വാദ്വ അറിയിച്ചു.
സ്ക്കൂള്‍ മാനേജ് മെന്‍റ് കമ്മിറ്റിയില്‍ രക്ഷകര്‍ത്താക്കളുടെ സാന്നിധ്യം തെരഞ്ഞെടുപ്പിലൂടെ ഉറപ്പിക്കുമെന്നും അദേഹം അറിയിച്ചു. രക്ഷാകര്‍ത്താക്കളുടെ പ്രതിനിധികളുമായി നടന്ന കൂടിക്കാഴ്ച്ചയിലാണ് അദേഹം ഇക്കാര്യം അറിയിച്ചത്.
- സ്വന്തം ലേഖകന്‍
|
ശ്രോതസ്സ് ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന പദ്ധതി
ഷാര്‍ജ ആസ്ഥാനമായ ശ്രോതസ്സ് എന്ന സംഘടന ഭവനരഹിതര്‍ക്ക് വീടുവച്ചുനല്‍കുന്ന പദ്ധതി ആരംഭിക്കുന്നു. വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ ഒരേക്കര്‍ ഭൂമി വാങ്ങി ഇവിടെ വീട് വച്ചുനല്‍കുന്ന പദ്ധതിക്ക് ശ്രോതസ്സ് വില്ലേജ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. 10 വീടുകളാണ് പദ്ധതി പ്രകാരം വെച്ചുനല്‍കുക എന്ന് ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഏപ്രില്‍ 9ന് നടക്കുന്ന ചടങ്ങില്‍ 10 ഭവനങ്ങളുടേയും താക്കോല്‍ ദാനം മലങ്കര ഓര്‍ത്തഡോക്സ് സഭ നിയുക്ത കാതോലിക്ക ബാവ പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അദ്യക്ഷതയില്‍ പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കും. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പ്രസിഡന്‍റ് പിഎം ജോസ്, സെക്രട്ടറി സഖറിയ ഉമ്മന്‍, ജോണ്‍ മത്തായി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
1 Comments:
Links to this post: |
21 March 2010
വരവേല്‍പ്പ്
ഖത്തര്‍ കെഎംസിസി വരവേല്‍പ്പ് എന്ന പേരില്‍ പൊതുസമ്മേളനം സംഘടിപ്പിക്കുന്നു. കേന്ദ്ര റെയില്‍വെ സഹമന്ത്രിയായതിനു ശേഷം ആദ്യമായി ഖത്തറിലെത്തുന്ന ഇ.അഹമ്മദിനും മുസ്ലീം ലീഗ് അധ്യക്ഷന്‍ സയ്യിദ് ഹൈദരലി തങ്ങള്‍ക്കും വന്‍ സ്വീകരണമാണ് നല്‍കുന്നത്.
മാര്‍ച്ച് 26 വെള്ളിയാഴ്ച വൈകീട്ട് ഏഴരക്കാണ് പൊതുസമ്മേളനം. മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പൊതുസമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
- സ്വന്തം ലേഖകന്‍
|
നെസ്റ്റോ ഇന്ത്യന്‍ ഫെസറ്റ് 2010 ലെ കായികമത്സരങ്ങള്‍
നെസ്റ്റോ ഇന്ത്യന്‍ ഫെസറ്റ് 2010 ലെ കായികമത്സരങ്ങള്‍ റിയാദിലെ ഉമ്മുല്‍ ഹമ്മാമിലെ മഹ്‍ദര്‍ ഗ്രൗണ്ടില്‍ ന്യൂ സഫ മക്ക ക്രിക്കറ്റ് മത്സരങ്ങളോടെ തുടങ്ങി. ന്യൂ സഫമക്ക പോളിക്ലീനിക്ക് എഡിഎം വിഎം അഷറഫ് ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്തു. ആദ്യമത്സരത്തില്‍ തലശ്ശേരി ജിസിസി 105 റണ്‍സിന് ബിസിസി ഇലവനുമായി 105 റണ്‍സിന് തോല്‍പ്പിച്ചു. കെ.യു ഇഖ്ബാല്‍, സിദ്ധാര്‍ത്ഥനാശാന്‍, നാസര്‍ മാസ്റ്റര്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു.
- സ്വന്തം ലേഖകന്‍
|
ശാസ്ത്ര പ്രതിഭ മത്സര വിജയികളെ പ്രഖ്യാപിച്ചു
മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയും ഇന്ത്യയിലെ വിജ്ഞാന്‍ ഭാരതിയും സംഘടിപ്പിച്ച ശാസ്ത്ര പ്രതിഭ മത്സര വിജയികളെ പ്രഖ്യാപിച്ചു. ഏപ്രില്‍ എട്ട്, ഒമ്പത് തിയ്യതികളില്‍ ആണവ ശാസ്ത്രജ്ഞന്‍ അനില്‍ കാക്കോദ്ക്കര്‍ ശാസ്ത്രപ്രതിഭകള്‍ക്ക് പുരസ്ക്കാരങ്ങള്‍ സമ്മാനിക്കും. മൂവായിരത്തിലധികം പ്രതിഭകളാണ് ഈ വര്‍ഷം മത്സരത്തില്‍ പങ്കെടുത്തത്.
- സ്വന്തം ലേഖകന്‍
|
അലൈനില്‍ ഇന്ത്യന്‍ ഫെസ്റ്റിവല്‍
അല്‍ ഐന്‍ സോഷ്യല്‍ സെന്‍റര്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന ഇന്ത്യന്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നു. മാര്‍ച്ച് 25 മുതല്‍ 27 വരെ നടക്കുന്ന ഫെസ്റ്റിവലില്‍ ഇന്ത്യയുടെ കലാസാംസ്ക്കാരിക തനിമ വെളിച്ചോതുന്ന വ്യത്യസ്ത പരിപാടികള്‍ ഉണ്ടായിരിക്കും. സ്റ്റാളുകള്‍, തട്ടുകട, സമ്മാനപദ്ധതി തുടങ്ങിയവയും ഇതോട് അനുബന്ധിച്ചുണ്ടാകും. മാര്‍ച്ച് 27 ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ ഭാഗ്യശാലികളെ തെരഞ്ഞെടുക്കും. ദുബായില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചതാണ് ഇത്
- സ്വന്തം ലേഖകന്‍
|
ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍
അബുദാബി: ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ് ആയി തോമസ് വര്‍ഗീസും ജനറല്‍ സെക്രട്ടറി ആയി രമേഷ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്‍റ് ആവുന്നത്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പണിക്കര്‍ മുന്‍ കാലങ്ങളിലും ഐ. എസ്. സി. യില്‍ ആ പദവി വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. രാജാ ബാലകൃഷ്ണനാണ്. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ ട്രഷററായി സുരേന്ദ്രനാഥും അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു. ലിറ്റററി സെക്രട്ടറിയായി ദേവകുമാര്‍ വി. നായരും എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി സാം ഏലിയാസും അസി. എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി എം. എന്‍. അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. അസി. ട്രഷററായി എച്ച്. ശങ്കര നാരായണനും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സി. സത്യ ബാബുവും അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ആസിഫും ഓഡിറ്ററായി പി. എസ്. ജേക്കബും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്. അതില്‍ ആയിരത്തി ഒരു നൂറോളം പേരാണ് ജനറല്‍ ബോഡിയില്‍ സംബന്ധിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു. എ. ഇ. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആത്തിഫ് അത്ത, അഹമ്മദ് ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നത്. ബാസിന്‍ കോണ്‍സേറെ ചീഫ് പോളിങ്ങ് ഓഫീസറായിരുന്നു. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
'മാനിഷാദ' സമാപന സമ്മേളനം ദുബായിൽ
ദുബായ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്കും രക്തച്ചൊരിച്ചിലും എതിരെ ബോധവൽക്കരണ സന്ദേശവുമായി കേരള മാപ്പിള കലാ അക്കാദമി നടത്തി വരുന്ന 'മാനിഷാദ' കാമ്പയിൻ സമാപന സമ്മേളനം മെയ് അവസാന വാരം ദുബായിൽ നടത്താൻ റോയൽ പാരീസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ചടങ്ങിൽ വി. കെ. പി.അഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് പി. എച്. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദുബായ് ചാപ്റ്റർ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. യഹ് യ തളങ്കര, ഖമറുദ്ദീൻഹാജി പാവറട്ടി, സത്താർ ചെംനാട്, കെ. അബ്ദുൽ മജീദ്, കലാം, സുലൈമാൻ തൃത്താല എന്നിവരെ മുഖ്യരക്ഷാ സമിതി അംഗങ്ങളായും,സി.മുനീർചെറുവത്തൂർ (പ്രസി),മുഈനുദ്ദീൻ എടയന്നൂർ(ജ.സെക്ര),യു. പി. സി. ഇബ്രഹിം(ട്രഷ), അബ്ദുറഹ്മാൻ ഇസ്മായിൽ,യുസുഫ് കാരക്കാട്,കെ. പി. നൂറുദ്ദീൻ,ലത്തീഫ് ചെറുവണ്ണൂർ(വൈ.പ്ര), നവാസ് കുഞ്ഞിപ്പള്ളി, സെയ്ത് മുഹമ്മദ്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഖാലിദ് പടന്ന(ജോ.സെ)ഹാരിസ് വയനാട്(കലാവിഭാഗം കൺ വീനർ) എന്നിവരെയും തിരഞ്ഞെടുത്തു. Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
യാത്രയയപ്പ് നല്‍കി
27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ് ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ് റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ് നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ - വയലിന്‍ അധ്യാപകന്‍ പൌലോസ്, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട് എന്നിവരും സംസാരിച്ചു.
വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്നേഹത്തിന്റെ ഭാഷയില്‍ തീര്‍ത്ത ഉപഹാരങ്ങള്‍ നല്‍കി രണ്ടു പ്രതിഭകളെയും യാത്രയാക്കി. - സൈഫ് പയ്യൂര്‍ Labels: abudhabi, music, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
18 March 2010
ദുബായ് അന്താരാഷ്ട്ര സമാധാന കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും.
ദുബായ് അന്താരാഷ്ട്ര സമാധാന കണ്‍വന്‍ഷന്‍ ഇന്ന് ആരംഭിക്കും. ഇതോടൊപ്പം സാല്‍വേഷന്‍ എക്സിബിഷനും സംഘടിപ്പിച്ചിട്ടുണ്ട്. രണ്ടര ലക്ഷം ചതുരശ്ര അടിയില്‍ ദുബായ് എയര്‍പോര്‍ട്ട് എക്സ്‍പോയില്‍ വച്ചാണ് കണ്‍വന്‍ഷന്‍ നടക്കുന്നത്.
വൈകീട്ട് ആറ് മണിക്ക് നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മക്കയിലെ മസ്ജിദുല്‍ ഹറം ഇമാം ശൈഖ് അബ്ദുറഹ്‍മാന്‍ അല്‍ സുദൈസി മുഖ്യാതിഥിയായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പ്രാസംഗികര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും. ദുബായ് സര്‍ക്കാറിന്‍റെ ഇസ്ലാമിക്ക് അഫയേഴ്സിന്‍റെ മുഖ്യപങ്കാളിത്തത്തോടെ ദുബായ് അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്‍ററാണ് പരിപാടി സംഘടിപ്പിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
17 March 2010
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്
അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.
സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്. ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍. എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു. ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട് ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്. അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
യു.എ.ഇ. യില്‍ ഇന്റര്‍നെറ്റ് ഫോണ്‍ : പ്രതീക്ഷകള്‍ അസ്ഥാനത്ത്
ടെലിഫോണ്‍ നയത്തില്‍ മാറ്റം വരുത്തിയതോടെ ഇനി യു.എ.ഇ. യിലെ പ്രവാസികള്‍ക്ക് നാട്ടിലേക്ക് ഇന്റര്‍നെറ്റ് വഴി ഫോണ്‍ ചെയ്യാന്‍ അവസരം ഒരുങ്ങുന്നു എന്ന പ്രതീക്ഷ പൂര്‍ണ്ണമായി നടപ്പിലാവാന്‍ വഴിയില്ല. ഇന്റര്‍നെറ്റ് വഴി നാട്ടിലേക്ക് വിളിക്കാന്‍ ഉപയോഗിക്കുന്ന വോയ്പ് (VOIP - Voice Over Internet Protocol) പ്രോഗ്രാമുകളില്‍ ഒന്നും തന്നെ ഇനിയും യു.എ.ഇ. യില്‍ നിയമ വിധേയമായി ഉപയോഗിക്കാന്‍ ആവില്ല. ഇത്തരം പ്രോഗ്രാമുകളില്‍ ഏറ്റവും ജനപ്രിയമായ സ്കൈപ്പ് ഉള്‍പ്പെടെ ഒരു കമ്പനിക്കും യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കാന്‍ ഉള്ള ലൈസന്‍സ് അധികൃതര്‍ നല്‍കിയിട്ടില്ല.
ടെലിഫോണ്‍ രംഗത്ത് ഏറെ നാളത്തെ കുത്തക ആയിരുന്ന എത്തിസലാത്തിനും, പിന്നീട് രംഗത്ത് വന്ന ഡു എന്ന കമ്പനിക്കും ആണ് ആദ്യ ഘട്ടത്തില്‍ ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. ഇതോടൊപ്പം ഉപഗ്രഹ ടെലിഫോണ്‍ സേവനം നല്‍കി വരുന്ന യാഹ്സാത്, തുരയ്യ എന്നീ കമ്പനികള്‍ക്കും ലൈസന്‍സ് നല്‍കിയിട്ടുണ്ട്. ഈ കമ്പനികള്‍ക്ക് ഇനി മുതല്‍ നിയമ വിധേയമായി തങ്ങളുടെ ടെലിഫോണ്‍ സേവനത്തില്‍ VOIP സാങ്കേതിക വിദ്യ ഉപയോഗിച്ച് ടെലിഫോണ്‍ സിഗ്നല്‍ ഇന്റര്‍നെറ്റ് വഴി തിരിച്ചു വിടാനാകും. പരമ്പരാഗത ടെലിഫോണ്‍ വ്യവസ്തയെക്കാള്‍ അല്‍പ്പം ശബ്ദ മേന്മ ഈ സംവിധാനത്തില്‍ കുറവായിരിക്കും എങ്കിലും ഇത് രാജ്യാന്തര തലത്തില്‍ ഉള്ള വിനിമയ ബന്ധത്തിന്റെ ചിലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും. എന്നാല്‍ ഇതിന്റെ പൂര്‍ണ്ണമായ ലാഭം ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ സാധ്യതയില്ല. ഇത്തരത്തില്‍ ഇന്റര്‍നെറ്റ് ഉപയോഗം വഴി ലഭിക്കുന്ന ലാഭത്തിന്റെ ഒരു ചെറിയ അംശം മാത്രമാവും കമ്പനികള്‍ ഉപയോക്താക്കള്‍ക്ക് നല്‍കുക. കമ്പനികള്‍ നിശ്ചയിക്കുന്ന നിരക്കുകളില്‍ തന്നെയാവും ഈ സേവനം ഉപയോക്താവിന് ലഭിക്കുന്നത്. വോയ്പ് രണ്ടു തരത്തില്‍ ഉപയോഗത്തില്‍ വരാനാണ് സാധ്യത. വോയ്പ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ടെലിഫോണ്‍ യന്ത്രമാവും ഒന്ന്. ഇത്തരം യന്ത്രങ്ങള്‍ നേരത്തെ തന്നെ അനധികൃതമായി വിപണിയില്‍ ലഭ്യമായിരുന്നു. ഇവ ഇന്റര്‍നെറ്റ് ലൈനില്‍ ഘടിപ്പിച്ച് വോയ്പ് ഉപയോഗിച്ച് സാധാരണ ഫോണിനേക്കാള്‍ കുറഞ്ഞ നിരക്കില്‍ ഫോണ്‍ വിളിക്കാന്‍ കഴിയും. മറ്റൊന്ന് ഈ കമ്പനികള്‍ ലഭ്യമാക്കുന്ന സോഫ്റ്റ്‌വെയര്‍ കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയ്ത് കമ്പ്യൂട്ടര്‍ വഴി ഫോണ്‍ വിളിക്കുന്ന സംവിധാനം. എന്നാല്‍ ഇതിന്റെ ചിലവ് സാധാരണ ഫോണിനേക്കാള്‍ ഒരല്‍പ്പം കുറവായിരിക്കും. സ്കൈപ്പ് പോലുള്ള കമ്പനികള്‍ യു.എ.ഇ. യില്‍ തങ്ങളുടെ സേവനം ലഭ്യമാക്കുന്നത് നിയമത്തിന്റെ ദൃഷ്ടിയില്‍ നിയമ ലംഘനമാണ്. എന്നാല്‍ ലൈസന്‍സ് ലഭിച്ച കമ്പനികളുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട് കൊണ്ട് ഈ കമ്പനികള്‍ക്ക് തങ്ങളുടെ പ്രവര്‍ത്തനം നിയമ വിധേയമായി നടത്താനാവും. എന്നാല്‍ ഇതിനു വേണ്ടി വരുന്ന അധിക ചിലവ് കൂടി കണക്കില്‍ എടുക്കുമ്പോള്‍ അനധികൃതം ആയിട്ടാണെങ്കിലും ഇപ്പോള്‍ പലരും ഇന്റര്‍നെറ്റ് വഴി നാട്ടിലേക്ക് ഫോണ്‍ വിളിക്കുന്നത്ര ലാഭകരമായി ഏതായാലും ഇനിയും നിയമ വിധേയമായി ഫോണ്‍ വിളിക്കാന്‍ ആവില്ല എന്ന് തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. Labels: expat
- ജെ. എസ്.
|
16 March 2010
മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു.
ബഹറിന്‍ സമസ്ത സുന്നി ജമാ അത്ത് ഇദൈസിയ ഏരിയയുടെ ആഭിമുഖ്യത്തില്‍ മിലാദ് കാമ്പയിന്‍ സംഘടിപ്പിച്ചു. ഗുദൈവിയ കര്‍ണാടക സോഷ്യല്‍ ക്ലബില്‍ വച്ച് നടന്ന ചടങ്ങ് സൂപ്പി മൗലവി ഉദ്ഘാടനം ചെയ്തു. ഹൈദര്‍ മൗലവി അദ്യക്ഷത വഹിച്ചു.
- സ്വന്തം ലേഖകന്‍
|
ബഹറിന് കേരളീയ സമാജത്തിലെ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍
ബഹറിന്‍ കേരളീയ സമാജത്തിലെ എംബസി കോണ്‍സുലാര്‍ സര്‍വീസുകള്‍ കൂടുതല്‍ വിപുലമാക്കുമെന്ന് അംബാസിഡര്‍ ജോര്‍ജ്ജ് ജോസഫ് അറിയിച്ചു. ആയിരം പാസ്‍പോര്‍ട്ട് സേവനങ്ങള്‍ പൂര്‍ത്തിയാക്കിയതുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദേഹം. വ്യാഴം , വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് അഞ്ച് മണി മുതല്‍ രാത്രി 9 മണി വരെയാണ് സമാജം കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കേളി കലാസാംസ്ക്കാരിക വേദിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്‍റായി എം.നസീറിനെയും ജനറല്‍ സെക്രട്ടറിയായി കെപിഎം സാദിഖിനേയും ട്രഷററായി ടി, സുരേന്ദ്രനെയും സമ്മേളനം തെരഞ്ഞെടുത്തു.
- സ്വന്തം ലേഖകന്‍
|
അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും
ഖത്തര്‍ ഉപപ്രധാനമന്ത്രിയും ഊര്‍ജ്ജമന്ത്രിയുമായ അബ്ദുള്ള ബിന്‍ ഹമദ് അല്‍ അതിയ്യ അടുത്തയാഴ്ച്ച ഇന്ത്യ സന്ദര്‍ശിക്കും. കേന്ദ്രമന്ത്രി ഡോ. ഫാറൂഖ് അബ്ദുള്ളയാണ് ഇക്കാര്യം അറിയിച്ചത്. ഖത്തര്‍ ഊര്‍ജ്ജ വകുപ്പുമായി നടത്തിയ ചര്‍ച്ചയിലാണ് അദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്
- സ്വന്തം ലേഖകന്‍
|
ഇന്‍റര്‍നാഷ്ണല്‍ പീസ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
ദുബായില്‍ നടക്കുന്ന ഇന്‍റര്‍നാഷ്ണല്‍ പീസ് കണ്‍വെന്‍ഷനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇതിന്‍റെ ഭാഗമായി അന്താരാഷ്ട്ര ഇസ്ലാമിക്ക് എക്സിബിഷനും സംഘടിപ്പിക്കുന്നുണ്ട്. പതിനെട്ടാം തിയ്യതി മുതല്‍ 20 തിയ്യതി വരെയാണ് കണ്‍വെന്‍ഷന്‍
- സ്വന്തം ലേഖകന്‍
|
ഖത്തര്‍ കരിയര്‍ ഫെയര്‍ തുടങ്ങി
കൂടുതല്‍ സ്വദേശികളെ തൊഴില്‍ കണ്ടെത്താന്‍ സഹായിക്കുക എന്ന ദൗത്യവുമായി ഖത്തര്‍ കരിയര്‍ ഫെയര്‍ തുടങ്ങി. ഇന്നു കണ്ടെത്തു നാളെയെ ജയിക്കു എന്ന മുദ്രാവാക്യവുമായി ആരംഭിച്ച തൊഴില്‍ മേള ഖത്തര്‍ കീരീടാവകാശി ഷേഖ് തമീം ബിന്‍ ഹമദ് അല്‍താനി ഉദ്ഘാടനം ചെയ്തു.
സര്‍ക്കാര്‍ , സര്‍ക്കാര്‍ ഇതരസ്ഥാപനങ്ങള്‍, ബാങ്കിംങ്,ഇന്‍ഷൂറന്‍സ് മേഖലകള്‍ , എണ്ണകമ്പനികള്‍ എന്നിവ തൊഴില്‍ മേളയില്‍ സജീവമായി പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
പ്രവാസി ക്ഷേമനിധിയിലെ അവ്യക്തതകള്‍ ദൂരീകരിക്കണം
ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്‍ഫില്‍ നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല. പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്‍, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. Labels: associations, sharjah, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
കെ. വൈ. സി. സി. 'കേരള സെവന്‍സ് 2010' കോപ്പി കോര്‍ണര്‍ ജേതാക്കള്‍
അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ 'കേരള സെവന്‍സ് 2010' ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്. കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു. Labels: abudhabi, sports, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
14 March 2010
ഇടം 2000 ഒമാനി റിയാല്‍ കൈമാറി.
ഒമാനിലെ സാംസ്ക്കാരിക സംഘടനയായ ഇടം മസ്ക്കറ്റ് സംഘടിപ്പിച്ച ഒമാന്‍ ഇന്ത്യ നാടന്‍ കലോല്‍സവത്തില്‍ നിന്നും ലഭിച്ച 2000 ഒമാനി റിയാല്‍ ചാരിറ്റബിള്‍ സൊസൈറ്റിയായ ദാര്‍ അല്‍ അത്താക്ക് കൈമാറി.
അംബാസിഡര്‍ അനില്‍ വാദ്വ സന്നിഹിതനായിരുന്നു.
- സ്വന്തം ലേഖകന്‍
|
ഫെര്‍ണാണ്ടോ അലോണ്‍സോ വിജയിച്ചു
ഫോര്‍മുലാ വണ്‍ ചാമ്പ്യന്‍ഷിപ്പിലെ ആദ്യ ഗ്രാന്‍റ് പ്രീയില്‍ മുന്‍ ലോക ചാമ്പ്യനും ഫെരാരിയുടെ ഡ്രൈവറുമായ ഫെര്‍ണാണ്ടോ അലോണ്‍സോ വിജയിച്ചു. തിരിച്ചു വരവ് നടത്തുന്ന മുന്‍ ലോകചാമ്പ്യന്‍ മൈക്കേല്‍ ഷൂമാക്കറിന് ബഹറിനില്‍ 6 സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
- സ്വന്തം ലേഖകന്‍
|
സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്
27 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്.
ദുബായ് രാജഗിരി ഇന്റര്‍നാഷനല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് 5:30ന് ഒരുക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ twilight എന്ന പേരില്‍ ഒരു സംഗീതവിരുന്നും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മുജീബ് (തബല), ഷൈജു (കീബോര്‍ഡ്), ഹരി (ഫ്ലൂട്ട്) അബി (വയലിന്‍) എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്ന instrumental fusion ഉണ്ടായിരിക്കും. Labels: art, associations, dubai, prominent-nris, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കാന്‍ ഖുതുബയില്‍ ആഹ്വാനം
ദുബായ്: മാര്‍ച്ച് 18 മുതല്‍ 20 വരെ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുവാന്‍ ദുബായിലുള്ള മുഴുവന്‍ പള്ളികളിലെയും ഖത്തീബുമാര്‍ വെള്ളിയാഴ്ചയിലെ ജുമുഅ ഖുതുബയില്‍ ആഹ്വാനം ചെയ്തു.
"സമാധാനം എന്ന മഹത്തായ പ്രമേയത്തിലൂന്നികൊണ്ട് ദുബായില്‍ നടക്കുന്ന രാജ്യാന്തര സമാധാന കണ്‍വെന്‍ഷനില്‍ എല്ലാവരും പങ്കെടുക്കുക, മറ്റുള്ളവരെ പരമാവധി പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുക" ഖത്തീബുമാര്‍ ആഹ്വാനം ചെയ്തു. ഇസ്‌ലാമിനെ ലോകത്തിനു മുന്നില്‍ പരിചയപ്പെടുത്തുവാനുള്ള സന്ദര്‍ഭം കൂടിയാണ് പീസ് കണ്‍വെന്‍ഷന്‍. ഇസ്‌ലാമിന്റെ വിവിധ വശങ്ങള്‍ വിശദീകരിച്ചുകൊടുക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷന്‍ ഇസ്‌ലാമിനെക്കുറിച്ചുള്ള തെറ്റിദ്ധാരണ മാറ്റുമെന്ന് ഖത്തീബുമാര്‍ ഖുതുബയില്‍ പറഞ്ഞു. മാര്‍ച്ച് 18, 19, 20 തിയ്യതികളിലാണ് ദുബായ് ഗവ. ഇസ്‌ലാമിക് അഫയേര്‍സിന്റെ പങ്കാളിത്തത്തോടുകൂടി ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ പീസ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. അമേരിക്ക, ഇംഗ്ലണ്ട്. മലേഷ്യ, സൗദി അറേബ്യ, കുവൈത്ത് അടക്കം പത്തോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രഭാഷകര്‍ പീസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നുണ്ട്. Labels: dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
'തീമഴയുടെ ആരംഭം' പ്രകാശനം ചെയ്തു
പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന 'തീമഴയുടെ ആരംഭം' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ഗഫൂര്‍ പട്ടാമ്പി രചിച്ച 'തീമഴയുടെ ആരംഭ'ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. Labels: literature, sharjah, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
11 March 2010
കാരുണ്യത്തിന്റെ പ്രവാചകന്‍
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററുമായ പി. എം. കെ. ഫൈസി, 'കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, അറബിനാടുകള്‍
- ജെ. എസ്.
|
10 March 2010
അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു
മുപ്പതി ഏഴാമത് അറബ് തൊഴില്‍ സമ്മേളനം ആരഭിച്ചു. ബഹറിന്‍ കിരീടാവകാശി സമ്മേളനം ഉദ്ഘാടനം ചെയ്തു. തൊഴിലില്ലായ്മ പരിഹരിക്കാന്‍ ബഹറിന് ലോകത്തിന് മാതൃകയാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടന ഡയറക്ടര്‍ ജനറല്‍ അഹമ്മദ് ലുഖ്മന്‍ അഭിപ്രായപ്പെട്ടു. അറബ് തൊഴില്‍ മന്ത്രിമാരും 21 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.
- സ്വന്തം ലേഖകന്‍
|
09 March 2010
അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു
അബുദാബി: അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സമാപിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിന്റെ അധിപന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ നിന്ന് മലയാളത്തിലും, അറബിയിലും വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രശസ്തരും, പ്രമുഖരുമായ നിരവധി എഴുത്തുകാരും, പുസ്തക പ്രസാധകരും അതിഥികളായി എത്തിയിരുന്നു. മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയായിരുന്നു പുസ്തക മേള നടന്നത്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി 800 ലധികം പുസ്തക പ്രസാധന കമ്പനികള്‍ പുസ്തക മേളയില്‍ പങ്കെടുത്തു. 19,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുസ്തക ച്ചന്തയില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടന്നത്. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചണ്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടന്നു. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, എം. ടി. എന്നിവര്‍ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരും, 5 മുതല്‍ 6 വരെ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. ലോക പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായിരുന്നു 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു.എ.ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവ ത്തില്‍ ഉണ്ടായിരുന്നു, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സും ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടറും ഈ പുസ്തക ച്ചന്തയില്‍ ശ്രദ്ധേയമായി. ഈ വര്‍ഷം കേരളത്തില്‍ നിന്നും 2 പേരെ സംഘാടകരുടെ അതിഥികളായി പങ്കെടുപ്പിച്ചത് മലയാളികള്‍ക്ക് അഭിമാനമായി. - ഷാഫി മുബാറക് Labels: abudhabi, literature
- ജെ. എസ്.
|
മലയാളി വനിതാ സമാജം ഭാരവാഹികള്‍
ഷാര്‍ജ: മലയാളി വനിതാ സമാജം ഭാരവാഹികള്‍: രഞ്ജു സുരേഷ് (പ്രസിഡണ്ട്), ലിസി തോമസ്(വൈസ് പ്രസിഡണ്ട്), പൂര്‍ണിമ സുജിത് (ജനറല്‍ സെക്രട്ടറി), റാണി മാത്യു (ജോയന്റ് സെക്രട്ടറി), ബിന്ദു മാത്യു (ട്രഷറര്‍), അജിതാ രഞ്ജികുമാര്‍, എല്‍സ ജോസ് (ബാല സമാജം). Labels: associations
- ജെ. എസ്.
|
ചിരന്തന മാധ്യമ പുരസ്കാരം കെ. എം. അബ്ബാസിനും എന്‍. എം. അബൂബക്കറിനും
ദുബായ് : ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ചിരന്തന സാംസ്കാരിക വേദി വര്ഷം തോറും നല്‍കി വരുന്ന ചിരന്തന മാധ്യമ പുരസ്കാരത്തിന് സിറാജ് ദിനപത്രം ഗള്‍ഫ് എഡിഷന്‍ എഡിറ്റര്‍ ഇന്‍ ചാര്‍ജ്ജ് കെ. എം. അബ്ബാസിനെയും, മലയാള മനോരമ ന്യൂസിലെ ഗള്‍ഫ് റിപ്പോര്‍ട്ടര്‍ എന്‍. എം. അബൂബക്കറിനെയും തെരഞ്ഞെടുത്തു. പ്രവാസികളുടെ പ്രശ്നങ്ങളില്‍ ഊന്നിയുള്ള പത്ര പ്രവര്‍ത്തനം നടത്തി ഒട്ടേറെ സാമൂഹ്യ ഇടപെടലുകള്‍ക്ക് വഴി വെക്കുകയും നിരവധി അടിയന്തിര പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്ത ഇവരുടെ ശ്രമങ്ങള്‍ ഇടവും വിലപ്പെട്ടതാണെന്ന് ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി, ജനറല്‍ സെക്രട്ടറി വി. പി. അലി മാസ്റ്റര്‍ എന്നിവര്‍ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.
സ്വര്‍ണ്ണ മെഡല്‍, പൊന്നാട, ഉപഹാരം, പ്രശംസാപത്രം എന്നിവ അടങ്ങുന്ന പുരസ്കാരം ഓഗസ്റ്റ് മാസത്തില്‍ ദുബായില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. പ്രൊ. ബി. മുഹമ്മദ് അഹമ്മദ്, എം. സി. എ. നാസര്‍, ബിജു ആബേല്‍ ജേക്കബ്, കെ. ചന്ദ്ര സേനന്‍, ഷാര്‍ളി ബെഞ്ചമിന്‍, ഇ. എം. അഷ്‌റഫ്, എം. കെ. ജാഫര്‍, നിസാര്‍ സയിദ്, ടി. പി. ഗംഗാധരന്‍, ഫൈസല്‍ ബിന്‍ അഹമദ്, ജലീല്‍ പട്ടാമ്പി, പി. പി. ശശീന്ദ്രന്‍ എന്നിവര്‍ നേരത്തേ ചിരന്തന പുരസ്കാരം നേടിയിട്ടുണ്ട്. Labels: awards
- ജെ. എസ്.
|
അന്താരാഷ്ട സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും
ദുബായ്: യു.എ.ഇ. വൈസ് പ്രസിഡണ്ടും, പ്രധാന മന്ത്രിയും, ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തില്‍ "സാല്‍വേഷന്‍" എന്ന പേരില്‍ മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സമാധാന പ്രദര്‍ശനം ദുബായില്‍ നടക്കും. ദുബായ് ഇന്റര്‍നാഷനല്‍ പീസ് കണ്‍വെന്‍ഷന്റെ ഭാഗം ആയിട്ടാണ് പ്രസ്തുത സമാധാന പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. മാര്‍ച്ച് 18, 19, 20 എന്നീ ദിവസങ്ങളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്സ്പോ ഹാളില്‍ നടക്കുന്ന പ്രദര്‍ശനത്തില്‍ പതിനായിര കണക്കിന് ആളുകള്‍ പങ്കെടുക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.
ശാന്തിയും, സമാധാനവും, സാഹോദര്യവും ലോകത്തുള്ള മുഴുവന്‍ മനുഷ്യരിലും എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ സമാധാന കണ്‍വെന്‍ഷന്‍ ദുബായില്‍ സംഘടിപ്പിക്കപ്പെടുന്നത്. മലയാളിയായ ഡോ. എം. എം. അക്ബര്‍ ഉള്‍പ്പെടെ അമേരിക്ക, ബ്രിട്ടന്‍, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈറ്റ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ വേദിയില്‍ പ്രഭാഷണങ്ങള്‍ നടത്തുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും. ഇവരുമായി ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും അവസരം ഉണ്ടാകും. വിവിധ ഭാഷകളില്‍ കൌണ്സലിംഗ് സൌകര്യവും ഒരുക്കുന്നുണ്ട്. ദുബായ് ഭരണാധി കാരിയുടെ പത്നി ശൈഖ ഹിന്ദ് ബിന്ത് മഖ്തൂമിന്റെ രക്ഷാ കര്‍തൃത്വത്തിലുള്ള അല ഖൂസിലെ അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് സമാധാന സമ്മേളനത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കുന്നത്.
- ജെ. എസ്.
|
മദീനയില്‍ രണ്ടാമത്തെ വിമാനത്താവളം
റിയാദ്: മദീനാ റൌളയിലേക്കുള്ള വിമാന യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മിക്കുന്നു. 700 മുതല്‍ 800 കോടി വരെ റിയാലാണ് ഇതിന് ചെലവ് കണക്കാക്കുന്നത്. സൌദി അറേബ്യയിലെ വിമാന ത്താവളങ്ങള്‍ വികസി പ്പിക്കാനുള്ള വന്‍ പദ്ധതിയുടെ ഭാഗമായാണ് മദീനയില്‍ പുതിയ വിമാന ത്താവളം നിര്‍മ്മിക്കുന്നത്. ആഭ്യന്തര വിമാന ത്താവളങ്ങളുടെ വികസന പദ്ധതിയുടെ ഭാഗമായി പുതിയ മൂന്നു വിമാന ത്താവളങ്ങള്‍ നിര്‍മിക്കുന്നുണ്ട്. അല്‍ ഉല, ജീസാന്‍, താഇഫ് എന്നിവിട ങ്ങളിലാണ് പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ യാഥാര്‍ത്ഥ്യമാകുന്നത്. ഇതിന് പുറമെയാണ് ദശലക്ഷ ക്കണക്കിന് ഹജ്ജ്, ഉംറ തീര്‍ഥാടകര്‍ക്ക് കൂടി ഉപകാരപ്പെടുന്ന വിധത്തില്‍ വിശുദ്ധ നഗരിയായ മദീനയിലും വിമാന ത്താവളം നിര്‍മിക്കുന്നത്. മദീനാ റൌളയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് വര്‍ധിച്ചു വരുന്നത് കണക്കിലെടുത്ത് മദീനയിലേക്ക് ട്രെയിന്‍ സര്‍വ്വീസും നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്.
വികസന പദ്ധതികളുടെ ഭാഗമായി ഈ വര്‍ഷം തന്നെ മദീനയില്‍ പുതിയ വിമാന ത്താവളവും ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് അന്തര്‍ദേശീയ വിമാന ത്താവളത്തോട നുബന്ധിച്ച് വിശാലമായ കൊമേഴ്സ്യല്‍ സെന്ററും നിര്‍മിക്കും. മദീനയില്‍ ഇപ്പോള്‍ പ്രതിവര്‍ഷം മൂന്നു ദശലക്ഷം പേര്‍ യാത്ര ചെയ്യുന്ന സ്ഥാനത്ത് പുതിയ വിമാന ത്താവളം വരുന്നതോടെ ഇത് പ്രതിവര്‍ഷം എട്ടു ദശലക്ഷമായി വര്‍ധിക്കും. ബി.ഒ.ടി. അടിസ്ഥാന ത്തിലായിരിക്കും നിര്‍മാണം. 25 വര്‍ഷത്തേക്കാണ് ഇതു സംബന്ധിച്ച കരാര്‍ നല്‍കുകയെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മെയില്‍ ടെന്‍ഡര്‍ വിളിക്കും. ഒക്ടോബര്‍ വരെ ടെന്‍ഡര്‍ സമര്പ്പിക്കാം. തുടര്‍ന്ന് ഡിസംബറി ലായിരിക്കും അന്തിമ കരാര്‍ നല്‍കുന്നത്. സൌദി അറേബ്യയുടെ വിവിധ ഭാഗങ്ങളിലായി ഇപ്പോള്‍ 27 വിമാന ത്താവളങ്ങ ളാണുള്ളത്. പുതിയ ആഭ്യന്തര വിമാന ത്താവളങ്ങള്‍ കൂടി വരുന്നതോടെ എണ്ണം വര്‍ധിക്കുകയും കൂടുതല്‍ യാത്രക്കാര്‍ക്ക് സൌകര്യം ലഭിക്കുകയും ചെയ്യും. - ഷാഫി മുബാറക് Labels: saudi
- ജെ. എസ്.
|
ദുബായില് ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍
ലോകമെമ്പാടും ശാന്തിയും സമാധാനവും സാഹോദര്യവും എത്തിക്കുന്നതിന്‍റെ ഭാഗമായി
ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ദുബായ് ഇസ്‌ലാമിക് അഫയേര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുഖ്യപങ്കാളിത്തത്തോടെ മാര്‍ച്ച് 18, 19, 20 തീയതികളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷനിലാണ് ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ യു. എസ്, യു. കെ, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പീസ് കണ്‍വെന്‍ഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. ഇവരുമായുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചാവേദിക്കും ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ (ഡി .ഐ. പി. സി.) അവസരമൊരുക്കും. വിവിധഭാഷകളില്‍ കൗണ്‍സലിങ് സൗകര്യവും ഒരുക്കുന്നുണ്ട്. ദുബായ് ഭരണാധികാരിയുടെ പത്‌നി ശൈഖ ഹിന്ദ് ബിന്ത് മഖ്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തിലുള്ള അല്‍ഖൂസിലെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്റെ (ഡി. ഐ. പി. സി.) മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നത്. Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും
അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ് കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. Labels: abudhabi, associations, charity, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
07 March 2010
അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു.
അജ്മാന്‍ മുനിസിപ്പാലിറ്റി പൊതുസ്ഥലത്ത് പുകവലി നിരോധിച്ചു. ജനവാസ സ്ഥലങ്ങളിലെ കോഫി ഷോപ്പുകളിലും പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. യുഎഇ പ്രസിഡന്‍റിന്‍റെ പുകയില ഉപയോഗം നിയന്ത്രിക്കാനുള്ള നയത്തിന്‍റെ ഭാഗമായാണ് അജ്മാന്‍ മുനിസിപ്പാലിറ്റിയുടെ തീരുമാനം. പുകവലി നിയന്ത്രിക്കാനുള്ള നടപടികളും അധികൃതര്‍ എടുക്കുന്നുണ്ട്.
- സ്വന്തം ലേഖകന്‍
|
അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍
ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ ഹൈവെ കുവൈത്തിലേതാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു, പ്രതിവര്‍ഷം 200 സ്വദേശികള്‍ ഉള്‍പ്പടെ നിരവധി പേര്‍ കുവൈത്ത് ഹൈവേകളില്‍ മരിക്കുന്നുണ്ട്. 6000 അധികം പേര്‍ക്ക് ഗുരുതരമായ പരിക്കുകളും പറ്റുന്നുണ്ട്. കുവൈത്ത് ട്രാഫിക്ക് വിഭാഗം പുറത്തുവിട്ട പഠനത്തിലാണ് കണക്കുകള്‍ .
അടുത്ത പത്ത് വര്‍ഷത്തിനുള്ളില്‍ ട്രാഫിക്ക് അപകടങ്ങളിലൂടെ 28 ബില്യന്‍ കുവൈത്തി ദിനാറിന്‍റെ നഷ്ടം രാജ്യത്തിന് ഉണ്ടാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. പ്രതിവര്‍ഷം രാജ്യത്ത് ഉപയോഗിക്കുന്ന പണത്തിന്‍റെ 6 ശതമാനം റോഡ് അപകടങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കായാണ് ചിലവഴിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
06 March 2010
പ്രവാസികളുടെ പുനരധിവാസത്തിന് എസ്.ബി.ടി സ്വാഗതം
തൊഴില് നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികളുടെ പുനരധിവാസത്തിന് എസ്.ബി.ടി സ്വാഗതം എന്ന പുദ്ധതി തുടങ്ങി. എസ്.ബി.ടി പ്രതിനിധികള് റിയാദില് വാര്‍ത്താസമ്മേളനത്തില് അറിയിച്ചതാണ് ഇക്കാര്യം. പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ക്ഷേമനിധിയിലേക്കുള്ള രജിസ്ട്രേഷനും പ്രീമിയം സ്വീകരിക്കാന് എസ്.ബി.ടിക്കാണ് ചുമതല. സൗദിയില് എന്.ആര്.ഐ ഉപഭോക്താക്കള്‍ക്ക് സ്ഥിര സംവിധാനം ഒരുക്കുമെന്നും എന്.ആര്.ഐ ചീഫ് മാനേജര് അറിയിച്ചു. വാര്‍ത്താസമ്മേളനത്തില് ഇന്‍റര്‍നാഷണല് ബാങ്കിംഗ് ചീഫ് മാനേജര് ജോണ്‍സണ് ജോസഫ്, എന്.ആര്.ഐ ചീഫ് മാനേജര്‍പി.പി.ജയപ്രകാശ് എന്നിവര് വാര്‍ത്താസമ്മേളനത്തില് പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
04 March 2010
ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ശില്‍പ്പശാല
ദുബായ് : കേരളത്തില്‍ നിന്നുമുള്ള എന്‍ജിനിയര്‍മാരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ കേര (KERA - Kerala Engineers Alumni - UAE) യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആദ്യ ഫോട്ടോഗ്രാഫി ശില്‍പ്പശാല ദുബായില്‍ വെച്ച് നടന്നു. യു.എ.ഇ. യിലെ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കിയ ശില്പശാലയില്‍ ഇരുപത്തഞ്ചോളം എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.
ദുബായ് ഇന്ത്യാ ക്ലബ്ബില്‍ വെച്ച് നടന്ന ഏക ദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം കേര പ്രസിഡണ്ട് രെവി കുമാര്‍ നിലവിളക്ക് തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ഇതോടൊപ്പം തന്നെ കേരയുടെ ആഭിമുഖ്യത്തിലുള്ള ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ഫോട്ടോഗ്രാഫിയില്‍ തല്‍പരരായ ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ ഫേസ് ബുക്ക് ഗ്രൂപ്പായ "ഷട്ടര്‍ ബഗ്സിന്" ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ് എന്ന് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കേര പ്രസിഡണ്ട് അറിയിച്ചു. പ്രവാസ ജീവിതത്തിനിടെ തങ്ങളുടെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് അനുസൃതമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാനും വേദിയൊരുക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രസക്തി ഏറെയാണ്. ഈ അവസരങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം എന്നും, ഇത്തരം സംരംഭങ്ങളില്‍ കേര അംഗങ്ങള്‍ കൂടുതല്‍ സജീവമായി പങ്കെടുക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ഷട്ടര്‍ ബഗ്സ് ക്ലബ്ബിന്റെ മുഖ്യ സാരഥികളായ സജികുമാര്‍ സുകുമാരന്‍ സ്വാഗതവും, ജിനോയ് വിശ്വന്‍ ആശംസകളും അര്‍പ്പിച്ചു. "ലഭ്യമായ വെളിച്ചം" - The Available Light എന്നതായിരുന്നു ഫോട്ടോഗ്രാഫി ശില്‍പ്പശാലയുടെ പ്രമേയം. ലഭ്യമായ വെളിച്ചത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും, വെളിച്ചത്തെ വേണ്ട വിധത്തില്‍ രൂപപ്പെടുത്തി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാനും ഉള്ള ഒട്ടേറെ സാങ്കേതിക നിര്‍ദ്ദേശങ്ങളും രീതികളും തന്റെ പരിചയ സമ്പത്തില്‍ നിന്നും ഉള്ള ഉദാഹരണങ്ങള്‍ സഹിതം നാസര്‍ വിശദീകരിച്ചത് ഏറെ രസകരവും ഉപകാര പ്രദവും ആയതായി ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. Labels: art, associations, dubai
- ജെ. എസ്.
|
മാവേലിക്കര അസോസിയേഷന് പുതിയ ഭാരവാഹികള്‍
നോണ്‍ റെസിഡന്‍റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ - യു.എ.ഇ.) യുടെ 2010 വര്‍ഷത്തെ ഭാരവാഹികളായി മേരി ദാസന്‍ തോമസ് (പ്രസിഡന്‍റ്), പോള്‍ ജോര്‍ജ്ജ് (ജനറല്‍ സെക്രട്ടറി), ഷാജി കെ. കെ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ. എസ്. ഉണ്ണിത്താന്‍ (വൈസ് പ്രസിഡണ്ട്), രാജേന്ദ്ര നാഥന്‍, ജോര്‍ജ്ജ് സാമുവല്‍ (ജോയന്റ് സെക്രട്ടറിമാര്‍), രമേശ് ആര്‍. (ജോയന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
അജയ് കുറുപ്പ്, മനോജ് സാമുവല്‍, ജേക്കബ് ടി. പി., ജോര്‍ജ്ജ് ടി. കെ. എന്നിവരെ യൂണിറ്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡണ്ട് വേണു ജി. നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി. മോഹന്‍ദാസ്, സി. കെ. പി. കുറുപ്പ്, ബി. എസ്. ദിലീപ് കുമാര്‍, വിജയന്‍ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. Labels: associations
- ജെ. എസ്.
|
അബുദാബി നഗരം ക്യാമറ നിരീക്ഷണത്തിന് കീഴിലാകുന്നു
അബുദാബി നഗരം പൂര്‍ണ്ണമായും ക്യാമറ നിരീക്ഷണത്തിന് കീഴിലാകുന്നു. 33 മില്യന്‍ ദിര്‍ഹം ചിലവുള്ള പദ്ധതിയുടെ വിശദാംശങ്ങള്‍ അധികൃതര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ഏപ്രില്‍ മാസത്തില്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ ആരംഭിക്കും.
എട്ട് മാസത്തിനകം ഇത് പൂര്‍ത്തിയാകും. നഗരത്തിലെ കെട്ടിടങ്ങള്‍ക്ക് മുകളില്‍ റഡാര്‍ സംവിധാനമുള്ള ക്യാമറകള്‍ സ്ഥാപിക്കും. ഇവയെ പ്രധാനകേന്ദ്രത്തിലിരുന്ന് നിയന്ത്രിക്കാനുമാകും. അമേരിക്കന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിക്കുന്നത്.
- സ്വന്തം ലേഖകന്‍
|
03 March 2010
എം.ടി.ക്ക് അബുദാബിയില്‍ സ്വീകരണം
അബുദാബി: ഇരുപതാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ സംബന്ധിക്കാന്‍ എത്തിയ വിശ്വ വിഖ്യാത സാഹിത്യകാരന്‍ പത്മ ഭൂഷന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ഇന്ന് രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു. തൃശ്ശൂര്‍ കറന്റ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പിപിന്‍ തോമസ് മുണ്ടശ്ശേരിയും ചടങ്ങില്‍ സമ്പന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
Labels: abudhabi, literature
- ജെ. എസ്.
|
പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം
അബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സിന്റെയും എം. ടി. വാസുദേവന്‍ നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രശസ്തരും പ്രമുഖരുമായ നിരവധി എഴുത്തുകാരും പുസ്തക പ്രസാധകരും അതിഥികളായി എത്തിച്ചേര്‍ന്ന പുസ്തകോത്സവം, മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയാണ്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പുസ്തക പ്രസാധനകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടക്കും. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എം. ടി. ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരുമായി 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖം നടക്കും. ലോക പ്രശസ്തരായ എഴുത്തു കാരുമായി സംവദിക്കാനുള്ള വേദിയാണ് 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു. എ. ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, literature
- ജെ. എസ്.
4 Comments:
Links to this post: |
കാബ്സാറ്റിന് ദുബായില് തുടക്കമായി
കേബിള് ആന്‍റ് സാറ്റലൈറ്റ് മേഖലയില് പ്രവര്‍ത്തിക്കുന്ന കമ്പനികളുടെ പ്രദര്‍ശനമായ കാബ്സാറ്റിന് ദുബായില് തുടക്കമായി. ദുബായ് അന്താരാഷ്ട്ര പ്രദര്ശന കേന്ദ്രത്തിലാണ് പ്രദര്‍ശനം നടക്കുന്നത്.
- സ്വന്തം ലേഖകന്‍
|
കേരളോല്‍സവത്തിന്‍റെ ഭാഗമായ യുവജനോല്‍സവം
മസ്ക്കറ്റ് ഇന്ത്യന് സോഷ്യല് ക്ലബ് കേരള വിഭാഗത്തിന്‍റെ ആഭിമുഖ്യത്തില് നടക്കുന്ന കേരളോല്‍സവത്തിന്‍റെ ഭാഗമായ യുവജനോല്‍സവം അവസാനിച്ചു. ദാര്‍സേറ്റ് ഇന്ത്യന് സോഷ്യല് ക്ലബ് ഹാളിലായിരുന്നു മത്സരങ്ങള്.
മസ്ക്കറ്റ് വാദി കബീര് സ്ക്കൂള് യുവജനോല്‍സവത്തില് ഒന്നാം സ്ഥാനം നേടി. ഏപ്രില് 14 മുതല് 16 വരെയാണ് കേരളോല്‍സവം നടക്കുന്നത്.
- സ്വന്തം ലേഖകന്‍
|
ദുബായ് ചെലവ് ചുരുക്കുന്നു
സര്‍ക്കാര് വകുപ്പുകളോട് 15 ശതമാനത്തോളം ചിലവ് ചുരുക്കണമെന്ന് ദുബായ് സര്‍ക്കാര് ആവശ്യപ്പെട്ടു. ഒരു ബില്യന് ഡോളറിന്‍റെ ചിലവ് ചുരുക്കലാണ് സര്‍ക്കാര് ലക്ഷ്യമിടുന്നത്. വരാനിരിക്കുന്ന ബജറ്റിന് മുന്നോടിയായിട്ടാണ് ഇത്തരം ഒരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. 6 ബില്യന് ദിര്‍ഹത്തിന്‍റെ കമ്മി ബജറ്റാണ് പ്രതീക്ഷിക്കുന്നത് . എന്നാല് മിച്ച ബജറ്റ് അവതിരിപ്പിക്കാനായിട്ടാണ് ദുബായ് എമിറേറ്റ് കര്‍ശനമായ ചിലവ് ചുരുക്കല് നടപടികള്‍ക്കായി ഒരുങ്ങുന്നത്.
- സ്വന്തം ലേഖകന്‍
|
അബുദാബി അന്താരാഷ്ട്ര പുസ്തകോല്‍സവം
അബുദാബി അന്താരാഷ്ട്ര പുസ്തകോല്‍സവം ആരഭിച്ചു. ആറ് ദിവസം നീണ്ട് നില്‍ക്കുന്ന പുസ്തകോല്‍സവം അബുദാബി നാഷ്ണല് എക്സിബിഷന് ഹാളിലാണ് നടക്കുന്നത്. 800 അധികം പ്രസാദകര് മേളക്കായി എത്തിയിട്ടുണ്ട്. എംടി വാസുദേവന് നായര് അടക്കം നിരവധി പ്രമുഖരാണ് പുസ്തകോല്‍സവത്തിന്‍റെ ഭാഗമായുള്ള സെമിനാറില് പങ്കെടുക്കാനായി എത്തിയിട്ടുള്ളത്.
- സ്വന്തം ലേഖകന്‍
|
ഏഷ്യാനെറ്റ് റേഡിയോക്ക് ഇന്ന് പത്താം പിറന്നാള്‍
ദുബായിലെ ഏഷ്യാനെറ്റ് റേഡിയോ ഇന്ന് പത്താം വാര്‍ഷികം ആഘോഷിക്കുന്നു. 2000-ാം ആണ്ട് മാര്‍ച്ച് മൂന്നിനാണ് ദുബായില് നിന്നും ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ആരംഭിച്ചത്. വാര്‍ഷിക ആഘോഷത്തിന്‍റെ ഭാഗമായി ഏഷ്യാനെറ്റ് റേഡിയോ കലാകാരന്‍മാര് അവതരിപ്പിക്കുന്ന സ്റ്റേജ് ഷോ ആയ ഹൃദയസ്വരങ്ങള് ഗള്‍ഫിലെ വിവിധ വേദികളില് അരങ്ങേറും.
കഴിഞ്ഞ ആഴ്ചകളില് റാസല്‍ഖൈമയിലും ഉമ്മുല്‍ഖൊയിനിലും അരങ്ങേറിയ ഹൃദയസ്വരങ്ങള് നാളെ ഫുജൈറയില് നടക്കും.
- സ്വന്തം ലേഖകന്‍
|
കേരളത്തിലെ ഭൂ പ്രശ്നങ്ങള്‍ - ചര്‍ച്ച
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രക്ഷുബ്ധമാക്കി ക്കൊണ്ടിരിക്കുന്ന ഭൂമി പ്രശ്നങ്ങളെ ക്കുറിച്ച് യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മയായ 'പ്രസക്തി യു. എ. ഇ' സംഘടിപ്പിക്കുന്ന ചര്‍ച്ച മാര്‍ച്ച് അഞ്ചിന് (വെള്ളിയാഴ്ച) വൈകീട്ട് നാല് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ നടക്കും.
രാജീവ് ചേലനാട്ട്, ജൈസണ്‍ ജോസഫ്, ഡോ. അബ്ദുല്‍ ഖാദര്‍, e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ എന്നിവര്‍ സംസാരിക്കും. Labels: associations, sharjah, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
1 Comments:
Links to this post: |
വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെ
അബുദാബി: യു. എ. ഇ .യിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
സാധാരണ ജൂണ്‍ അവസാന വാരത്തിലാണ് വേനലവധി. സ്‌കൂള്‍ അവധിക്കാലത്തിനനുസരിച്ചാണ് യു. എ .ഇ. യിലെ പ്രവാസി സമൂഹം നാട്ടിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. റമദാന്‍ നോമ്പും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളും കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുക. Labels: abudhabi, education, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
02 March 2010
ബഹ് റൈന് കേരളീയസമാജം സാഹിത്യപുരസ്ക്കാരങ്ങള് വിതരണം ചെയ്തു
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്