19 April 2010
അബുദാബിയില്‍ 'പെയ്ഡ് പാര്‍ക്കിംഗ്' കൂടുതല്‍ സ്ഥലങ്ങളില്‍
അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ 'മവാക്കിഫ്' പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ 'പെയ്ഡ് പാര്‍ക്കിംഗ്' സംവിധാനം നിലവില്‍ വന്നു.
ടൌണില്‍ കോര്‍ണീഷു റോഡ് മുതല്‍ ഖലീഫാ ബിന്‍ സായിദ് സ്ട്രീറ്റ്, ബനിയാസ് നജ്ദ സ്ട്രീറ്റ് അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്. ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ് അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ 'പ്രീമിയം', മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ് അടക്കാവുന്നതുമായ 'സ്റ്റാന്‍ഡേര്‍ഡ' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്. Labels: abudhabi, gulf, law, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
തൊഴില് ഉടമ മുങ്ങി - മുന്നൂറോളം തൊഴിലാളികള്‍ കേരളത്തിലേക്ക് മടങ്ങുന്നു
ഷാര്ജ : ആറു വര്‍ഷത്തോളം ജോലി ചെയ്ത സ്ഥാപനത്തിന്റെ ഉടമ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ മറവില്‍ ശമ്പളം കൊടുക്കാതെയാവുകയും ഒടുവില്‍ സ്ഥാപനത്തില്‍ വരാതാവുകയും ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസക്കാലം ശമ്പളം ലഭിക്കാതായ 1400 തൊഴിലാളികളില്‍ മുന്നൂറോളം മലയാളി തൊഴിലാളികള്‍ നാളെ നാട്ടിലേക്ക് മടങ്ങുകയാണ്. കണ്ണൂര്‍ സ്വദേശിയായ സ്ഥാപനം ഉടമ ഇപ്പോള്‍ കേരളത്തില്‍ ആണ് ഉള്ളത് എന്ന് തൊഴിലാളികള്‍ പറയുന്നു. കഴിഞ്ഞ ആറു മാസക്കാലം തൊഴിലാളികള്‍ക്ക് ശമ്പളം നല്‍കാഞ്ഞ ഇയാള്‍ കഴിഞ്ഞ ഏതാനും മാസത്തിനകം കോടിക്കണക്കിനു രൂപയുടെ ഭൂമി വാങ്ങിക്കൂട്ടിയതായും ഇവര്‍ പറയുന്നു. ഇയാളുടെ തന്നെ നാട്ടുകാരാണ് ചതിയില്‍ പെട്ടതില്‍ ചിലര്‍.
മാസങ്ങളോളം ശമ്പളം മുടങ്ങിയപ്പോള്‍ തൊഴിലാളികള്‍ പട്ടിണിയിലായി. മുന്‍പും പലപ്പോഴും ഇങ്ങനെ ശമ്പളം രണ്ടോ മൂന്നോ മാസം കിട്ടാതായിട്ടുണ്ട് എന്നതിനാല്‍ ഇത്തവണയും വൈകിയാണെങ്കിലും ശമ്പളം ലഭിക്കും എന്നാ പ്രതീക്ഷയില്‍ ആയിരുന്നു ഇവര്‍. എന്നാല്‍ നാട്ടില്‍ പോയ കമ്പനി മുതലാളി തിരിച്ചു വരാതായതോടെ ഇവര്‍ക്ക് തങ്ങള്‍ കബളിക്കപ്പെട്ടതായി മനസ്സിലായി. അധികൃതരോട് പരാതി പറഞ്ഞാല്‍ ലഭിക്കാന്‍ സാധ്യതയുള്ള ആനുകൂല്യങ്ങള്‍ ലഭിച്ചില്ലെങ്കിലോ എന്ന ഭയത്താല്‍ പരാതി പറയേണ്ട എന്ന് ഒരു കൂട്ടര്‍ ശഠിച്ചതോടെ ഇവര്‍ അധികൃതരെ തങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചതുമില്ല. എന്നാല്‍ പട്ടിണി സഹിക്കാതായപ്പോള്‍ 600 ഓളം പേര്‍ തങ്ങളുടെ ലേബര്‍ ക്യാമ്പില്‍ നിന്ന് കാല്‍നടയായി ദുബായിലുള്ള തൊഴില്‍ വകുപ്പ് ഓഫീസിലേക്ക് യാത്രയായി. എന്നാല്‍ വഴിയില്‍ വെച്ച് ഇവരെ പോലീസ് തടഞ്ഞു. സംഘം ചേരുന്നത് ഇവിടെ നിയമ വിരുദ്ധമാണ് എന്ന് പറഞ്ഞായിരുന്നു ഇവരെ തടഞ്ഞത്. എന്നാല്‍ തൊഴിലാളികളുടെ പ്രശ്നം മനസ്സിലാക്കിയ പോലീസ് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് തൊഴില്‍ വകുപ്പ് പ്രശ്നത്തില്‍ ഇടപെട്ടു. എന്നാല്‍ ഇതോടെ കമ്പനിയിലെ മാനേജരും മുങ്ങിയതല്ലാതെ മറ്റ് ഗുണമൊന്നും ഉണ്ടായില്ല. അവസാനം തൊഴില്‍ വകുപ്പ് തന്നെ ഇവര്‍ക്ക് ടിക്കറ്റ് എടുത്തു ഇവരെ നാട്ടിലേക്ക് അയക്കാന്‍ തീരുമാനി ക്കുകയായിരുന്നു. കമ്പനിയുടെ പ്രാദേശിക സ്പോണ്സര്‍ ആയ അറബ് സ്വദേശിയും തൊഴില്‍ വകുപ്പുമായി സഹകരിച്ചു ഇവര്‍ക്ക് നാട്ടിലേക്ക് തിരികെ പോകുവാനും, കമ്പനിക്ക് ആവും വിധമുള്ള ധന സഹായം നല്‍കുവാനും മുന്നോട്ട് വന്നിട്ടുണ്ട്. എന്നാല്‍ ഈ കാര്യത്തില്‍ എന്തെങ്കിലും ഉറപ്പ് ഇവര്‍ക്ക് ലഭിച്ചിട്ടില്ല. പാസ്പോര്‍ട്ടും പണവും വിമാന താവളത്തില്‍ വെച്ച് തരും എന്നാണത്രേ ഇവരെ അറിയിച്ചത്. എന്നാല്‍ ഒരിക്കല്‍ ഇവിടം വിട്ടാല്‍ പിന്നെ തങ്ങള്‍ക്കു ലഭിക്കേണ്ട ശമ്പള കുടിശിക തങ്ങള്‍ക്ക് ഒരിക്കലും ലഭിക്കില്ല എന്ന് ഇവര്‍ ഭയക്കുന്നു. ഈ പ്രശ്നത്തില്‍ ഇടപെട്ട് വേണ്ട സഹായങ്ങള്‍ ചെയ്തു തരണം എന്ന് ഇവര്‍ ദുബായിലെ ഇന്ത്യന്‍ കൊണ്സുലെറ്റില്‍ പരാതി ബോധിപ്പിച്ചിട്ടുണ്ട്. അന്വേഷണം നടത്തി വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് കൊണ്സല്‍ ഇവരെ അറിയിച്ചു. തങ്ങളുടെ പ്രശ്നത്തില്‍ ഇടപെട്ട് നാട്ടിലുള്ള തൊഴില്‍ ഉടമയുടെ കയ്യില്‍ നിന്നും തങ്ങള്‍ക്കു ലഭിക്കേണ്ടതായ ശമ്പള കുടിശികയും, ആനുകൂല്യങ്ങളും ലഭ്യമാക്കാന്‍ തങ്ങളെ സഹായിക്കണം എന്ന നിവേദനവുമായി ഇവര്‍ ഇന്നലെ ദുബായില്‍ ഹ്രസ്വ സന്ദര്‍ശനം നടത്തുന്ന സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ നേരില്‍ പോയി കണ്ടു അഭ്യര്‍ഥിക്കുകയും തങ്ങളുടെ ആവശ്യം നിവേദനമായി സമര്‍പ്പിക്കുകയും ചെയ്തു. തൊഴിലാളികളുടെ പരാതി ശ്രദ്ധാപൂര്‍വ്വം കേട്ട അദ്ദേഹം വേണ്ട നടപടികള്‍ സ്വീകരിക്കും എന്ന് ഉറപ്പു നല്‍കിയിട്ടുണ്ട്.
- ജെ. എസ്.
|
18 April 2010
സാമൂഹ്യ വിരുദ്ധരുടെ പ്രചാരണം മാധ്യമങ്ങള്‍ ഏറ്റുപാടരുത് : പിണറായി
ദുബായ്: മാധ്യമ സമൂഹത്തിന്റെ മറ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ വിരുദ്ധനെ നല്ല പിള്ളയാക്കാനും അത്തരക്കാരന്‍ പറയുന്നത് പ്രചരിപ്പിക്കാനും തയ്യാറാകുന്ന സമീപനം മാധ്യമങ്ങള്‍ ഉപേക്ഷിക്കണമെന്ന് സി. പി. ഐ. എം. സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം ദുബായില്‍ എത്തിയ അദ്ദേഹം, വാര്‍ത്താ സമ്മേളനത്തില്‍ സംസാരി ക്കുകയായിരുന്നു. ലാവലിന്‍ കരാറുമായി ബന്ധപ്പെട്ട് അഴിമതി കാട്ടിയിട്ടില്ലെന്ന് സി. ബി. ഐ. പ്രത്യേക കോടതി മുമ്പാകെ സത്യവാങ്മൂലം സമര്‍പ്പിച്ചതിനെ കുറിച്ച് പ്രതികരിക്കു കയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തനം നമ്മുടെ നാട്ടില്‍ നല്ല തോതില്‍ അംഗീകരി ക്കപ്പെടുന്ന ഒന്നാണ്. അപവാദം പ്രചരിപ്പി ക്കുമെന്ന് ഭീഷണി പ്പെടുത്തി പണം പറ്റുന്ന കശ്മലന്മാര്‍ക്ക് വലിയ പ്രചാരണം കൊടുക്കാന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ തന്നെ തയ്യാറാകുന്നു. അത് മാധ്യമ ധര്‍മത്തില്‍ പെട്ടതാണോ? സമൂഹത്തിലെ പുഴുക്കുത്തുകളായ അത്തരം വ്യക്തികള്‍ക്ക് വ്യാപകമായി പ്രചാരണം കൊടുക്കുന്നത് ഇതുമായി ബന്ധപ്പെട്ട് നമുക്ക് കാണാന്‍ കഴിയും. ഒരു പാട് ദുഷ്പ്രചാരണങ്ങള്‍ വന്ന ഒരു പ്രശ്നമാണിത്. കേരളത്തില്‍ വൈദ്യുതി വകുപ്പിന്റെ ചുമതല കുറച്ചു കാലം കൈവശം വയ്ക്കുകയും ആകുന്ന രീതിയില്‍ ആ ചുമതല നിറവേറ്റാന്‍ ശ്രദ്ധിക്കുകയും ചെയ്തതിന്റെ തുടര്‍ച്ച യായിട്ടാണ് ഈ പ്രശ്നം ഉയര്‍ന്നു വന്നത്. മന്ത്രി സ്ഥാനത്തു നിന്ന് ഒഴിയുമ്പോള്‍ രാഷ്ട്രീയമായി എതിര്‍ത്തവര്‍ പോലും നല്ല വാക്കുകള്‍ പറഞ്ഞിരുന്നു. എങ്കിലും പിന്നീട് വലിയ കോടികളുടെ അഴിമതി ക്കാരനായി എന്നെ ചിത്രീകരിക്കാനുള്ള ശ്രമമായിരുന്നു നടന്നത്. ചിലരത് 360 കോടിയില്‍ പരമെന്നും ചിലര്‍ 500 കോടിയില്‍ പരമാണെന്നു മൊക്കെ അവരവരുടെ ഭാവനാ വിലാസ മനുസരിച്ച് പ്രചരിപ്പി ക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന കേസ് നിയമ പരമായി നേരിടുമെന്ന് നേരത്തേ തന്നെ പ്രഖ്യാപിച്ചതാണ്. അതു തന്നെയാണ് തുടര്‍ന്നും സ്വീകരിക്കുന്ന നിലപാടെന്നും പിണറായി പറഞ്ഞു. Labels: political-leaders-kerala
- ജെ. എസ്.
|
17 April 2010
സഖാഫിയുടെ നിര്യാണത്തില്‍ അനുശോചനം
അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
കളത്തില്‍ തൊടിയില്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലു വയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുള്ള മുഹമ്മദ് ആദില്‍ മകനുമാണ്. സിലയില്‍ ജോലി ചെയ്യുന്ന ഇബ്റാഹീം, മീന പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തില്‍ വിവിധ എസ്. വൈ. എസ്., ആര്‍. എസ്. സി. കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു. - ഷാഫി ചിത്താരി
- ജെ. എസ്.
|
വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് ആല്‍ബര്‍ട്ട് അലക്സിന്
ന്യുഡല്‍ഹി : ശ്രുതി ആര്‍ട്ട്സും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വേള്‍ഡ് മലയാളി എക്സലന്‍സി അവാര്‍ഡ് (World Malayali Excellency Award - 2010) യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആല്‍ബര്‍ട്ട് അലക്സിന് സമ്മാനിച്ചു. ഏപ്രില്‍ 11, 2010ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങില്‍, പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസനില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി.
മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts - Social Revolution and Unification Through Indian Arts). Labels: awards, personalities, uae, കല
- ജെ. എസ്.
|
16 April 2010
വീണപൂവ് നാടകം അബുദാബിയില്‍
മഹാ കവി കുമാരനാശാന്റെ വീണപൂവ് എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ് സംവിധാനം ചെയ്ത "ശ്രീഭുവിലസ്ഥിര" എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ശ്രീഭുവിലസ്ഥിര' എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.
പ്രവേശനം സൌജന്യമായിരിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
'വെണ്മ സംഗമം 2010' ദുബായില്‍
മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.
വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'വെണ്മ യു. എ. ഇ.' യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്. അവാര്‍ഡ് ജേതാവ് ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ് സ്റ്റേജ് ആയിരിക്കും ഇത്. ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന 'വെണ്മ സംഗമം 2010' വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന 'മെഗാ മിമിക്സ്' പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന 'മാജിക് ഷോ' കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും 'വെണ്മ സംഗമം 2010' ല്‍ പങ്കെടുക്കും. Labels: associations, dubai, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
കേരള കഫെ v/s ഷാര്‍ജ കഫെ
രംഗം 1: സ്ഥലം : സമത്വ സുന്ദര പ്രബുദ്ധ കേരളത്തിലെ കോഴിക്കോട് നഗരം. നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലായ സാഗര്‍ ഹോട്ടലിലെ സ്ത്രീകളുടെ കുളിമുറിയില്‍ മൂത്രമൊഴിക്കാന്‍ കയറിയ യുവതി അവിടെ ഒളിപ്പിച്ചു വെച്ചു സ്ത്രീകളുടെ നഗ്ന രംഗങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്ന ഒരു ഒളി ക്യാമറ കണ്ടെത്തുന്നു. ക്യാമറ കണ്ടെടുത്ത യുവതി വിവരം തന്റെ സഹോദരനെ അറിയിക്കുന്നു. സഹോദരന്‍ ഹോട്ടലിലെത്തി ഹോട്ടല്‍ അധികൃതരോട് കാര്യം അറിയിക്കുന്നു. എന്നാല്‍ ഹോട്ടല്‍ അധികൃതര്‍ പ്രശ്നം തൃപ്തികരമായി കൈകാര്യം ചെയ്യാതെ പരാതിക്കാരനുമായി വാക്കേറ്റം നടത്തുകയും, തുടര്‍ന്ന് പ്രശ്നം വഷളായി കൈയ്യേറ്റവും നടക്കുന്നു. പോലീസ് രംഗത്തെത്തുന്നു. അതോടെ യുവതിയുടെ സഹോദരന്‍ ഹോട്ടലില്‍ കയറി അടിപിടി ഉണ്ടാക്കി എന്നായി കേസ്. സഹോദരനെ കസ്റ്റഡിയില്‍ എടുത്ത പോലീസിന്റെ പീഡനമേറ്റ് ഇയാള്‍ ആശുപത്രിയിലുമായി. രംഗം 2: സ്ഥലം : അറബ് രാജ്യമായ ഷാര്‍ജയിലെ ഒരു പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ സഹാറ സെന്റര്‍. തിരക്കേറിയ ഷോപ്പിംഗ് മാളിലെ ഒരു ആഭരണ ശാലയില്‍ ജോലി ചെയ്യുന്ന സിറിയക്കാരന്‍ സെയില്‍സ് മാന്‍, നേരെ എതിര്‍ വശത്തുള്ള കടയില്‍ ജോലി ചെയ്യുന്ന ഫിലിപ്പിനോ യുവതിയുടെ ഫോട്ടോ (മുഖത്തിന്റെ മാത്രം) അവരറിയാതെ എടുക്കുന്നു. ഇത് കണ്ട രഹസ്യ പോലീസ് യുവതിയെ കാര്യം ധരിപ്പിക്കുകയും, പോലീസില്‍ പരാതി നല്‍കാന്‍ ഉപദേശിക്കുകയും ചെയ്യുന്നു. യുവതി പോലീസില്‍ പരാതി നല്‍കുന്നു. സിറിയക്കാരനെ കുറിച്ച് അന്വേഷിച്ച പോലീസ് രാത്രി ഒന്‍പതു മണിയോടെ ഇയാളുടെ ഷാര്‍ജയിലുള്ള വീട്ടിലെത്തി ഇയാളെ കസ്റ്റഡിയില്‍ എടുക്കുന്നു. കേസ് കോടതിയില്‍ അടുത്ത ദിവസം തന്നെ എത്തും. ഒരു വര്‍ഷം പിഴയും, പതിനായിരം ദിര്‍ഹം (ഒന്നേകാല്‍ ലക്ഷം രൂപ) പിഴയും, തടവ് ശിക്ഷ കഴിഞ്ഞാല്‍ നാട് കടത്തലും ആണ് ഇയാള്‍ക്ക് കോടതി നല്‍കാന്‍ പോകുന്ന ശിക്ഷ. സ്ത്രീകളുടെ കുളിമുറിയില്‍ അതിക്രമിച്ചു കയറി, സ്ത്രീകള്‍ മൂത്രമൊഴിക്കുന്ന രംഗം ക്യാമറയില്‍ പകര്‍ത്തു കയൊന്നുമല്ല ഇയാള്‍ ചെയ്തത്. ജനത്തിരക്കുള്ള ഒരു പൊതു സ്ഥലത്ത് വെച്ച് തനിക്ക് ആകര്‍ഷകമായി തോന്നിയ, തനിക്ക് പരിചയമുള്ള, താന്‍ ദിവസവും കാണുന്ന, തന്റെ തൊട്ടടുത്ത കടയില്‍ ജോലി ചെയ്യുന്ന ഒരു സ്ത്രീയുടെ "മുഖത്തിന്റെ മാത്രം" ചിത്രം എടുക്കുകയാണ് ഇയാള്‍ ചെയ്തത്. ഒരു സ്ത്രീയുടെ സ്വകാര്യതയില്‍ അതിക്രമിച്ചു കയറി എന്നതാണ് ഇയാള്‍ക്ക് എതിരെ ചുമത്തിയ കുറ്റം. സമത്വ സുന്ദര പ്രബുദ്ധ കേരളം വേണോ, അടഞ്ഞ (ക്ലോസ്ഡ്) മുസ്ലിം നിയമം നടപ്പിലാക്കുന്ന രാജ ഭരണം വേണോ? സ്ത്രീയുടെയോ പുരുഷന്റെയോ ഇതൊന്നു മല്ലാത്ത വരുടെയോ ആരുടെയെ ങ്കിലുമാവട്ടെ, ഒരു വ്യക്തിയുടെ സ്വകാര്യതയെ മാനിക്കാന്‍ നമുക്ക് ഇനിയും ഒരുപാട് കാലത്തെ സംസ്ക്കരണം വേണ്ടി വരുമോ?
- ജെ. എസ്.
1 Comments:
Links to this post: |
14 April 2010
മേസ് (MACE) പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനിയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്ടര്‍ (MACE Alumni UAE Chapter) ഈ വര്‍ഷത്തെ വാര്‍ഷിക ദിനം ഏപ്രില്‍ 16 വെള്ളിയാഴ്ച ദുബായ് ദെയറയിലെ ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ച് ആഘോഷിക്കുന്നു. രാവിലെ 09:30ക്ക് പരിപാടികള്‍ ആരംഭിക്കുമെന്നും എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5516763 (ബിനു) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: associations, dubai
- ജെ. എസ്.
|
12 April 2010
എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍
അബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. Labels: abudhabi, personalities, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
1 Comments:
Links to this post: |
11 April 2010
ഖത്തര്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍
ഖത്തറിലെ ഓണ്‍ അറൈവല്‍ വിസാ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി. പുതിയ നിയമ പ്രകാരം അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ 33 രാജ്യങ്ങളി ലുള്ളവര്‍ക്ക് ഇനി വിസ ലഭിക്കണ മെങ്കില്‍ മുന്‍കൂട്ടി അപേക്ഷിക്കണം. ബ്രിട്ടിഷ് പൌരന്മാര്‍ക്ക് ഇനി മുതല്‍ വിസയുടെ അപേക്ഷ യോടൊപ്പം അവസാന മൂന്നു മാസത്തെ ബാങ്ക് സ്റ്റേറ്റുമെന്റും അക്കൌണ്ടില്‍ കുറഞ്ഞത് 1300 ഡോളര്‍ ഉണ്ടായിരിക്കുകയും വേണം. ഫ്രാന്‍സ്, ഓസ്ട്രേലിയ, സിങ്കപ്പൂര്‍, ഇറ്റലി, ജര്‍മ്മനി, ന്യൂ സിലാന്റ്, ജപ്പാന്‍, കാനഡ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഈ പട്ടികയില്‍ പെടുന്നുണ്ട്. കൂടാതെ ഖത്തറില്‍ ബിസിനസ് ആവശ്യത്തിനായി എത്തുന്നവരും മുന്‍കൂറായി അപേക്ഷിക്കണം. ഇതിന് ഖത്തര്‍ പൌരനായ സ്പോണ്സര്‍ കൂടി ആഭ്യന്തര മന്ത്രാലയത്തില്‍ അപേക്ഷ നല്‍കണം. ഈ നിയമം മെയ് ഒന്നു മുതലാണ് നിലവില്‍ വരിക.
Labels: qatar
- ജെ. എസ്.
|
'യോഗശക്തി' ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു
അബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ 'യോഗശക്തി' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഒരു ഔഷധമായി ഈ പുസ്തകം പരിഗണിക്കപ്പെടും എന്ന് ശൈഖ് നഹ് യാന്‍ പറഞ്ഞു. ശാസ്ത്രം പുരോഗമിക്കു മ്പോള്‍ മാനസിക മായ അസ്വസ്ഥത കള്‍ വര്‍ദ്ധിച്ചു വരുന്നു. ശാരീരിക ദുരന്തങ്ങ ള്‍ക്കും മാനസിക അസ്വസ്ഥത കള്‍ക്കും മികച്ച പ്രതി വിധിയായി യോഗ വിദ്യയെ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നു. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് സി. എം. ഭണ്ഡാരിയുടെ 'യോഗ ശക്തി' . യോഗ ശക്തിയിലൂടെ തന്‍റെ ജീവിതം അര്‍ഥ പൂര്‍ണ്ണ മാക്കിയ വ്യക്തിയാണ് നയ തന്ത്രജ്ഞനും പണ്ഡിതനു മായ സി. എം. ഭണ്ഡാരി. 1974 മുതല്‍ താന്‍ യോഗ വിദ്യ ചെയ്യുന്നതായി സി. എം. ഭണ്ഡാരി പറഞ്ഞു. "ഇസ്‌ലാം മതത്തില്‍ അഞ്ച് നേരത്തെ നമസ്‌കാരവും റമദാനിലെ നോമ്പും, മനുഷ്യനെ ശുദ്ധീകരിക്കുന്ന മഹത്തായ ജീവിത പദ്ധതികളാണ്. 'യോഗ ശക്തി'യിലൂടെ താന്‍ ആവിഷ്‌കരിച്ചതും ഫാസ്റ്റിങ്ങിന്‍റെയും ശാരീരിക നിയന്ത്രണങ്ങളുടെയും സാദ്ധ്യതകളാണ്. മനസ്സിനെ നിയന്ത്രിക്കാനും അഹങ്കാരം ശമിപ്പിക്കാനും യോഗ സഹായിക്കും. വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന പോലെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ യോഗ വിദ്യകള്‍ക്കു കഴിയും. യോഗാഭ്യാസം മഹത്തായ ഒരു ശാരീരിക ശിക്ഷണ പദ്ധതിയാണ്. യോഗവിദ്യ അഭ്യസി ക്കുന്നവര്‍ എന്നും ഊര്‍ജ്ജസ്വലരായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒട്ടു മിക്ക ശാരീരിക രോഗങ്ങള്‍ക്കും ഫലപ്രദമായ പരിഹാരമാണത്" - സി. എം. ഭണ്ഡാരി പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എം. എ. യൂസഫലി ശൈഖ് നഹ്യാനെയും വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി സി. എം. ഭണ്ഡാരിയെയും ബൊക്കെ നല്‍കി സ്വീകരിച്ചു. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ആര്‍. സി. നായരെ ഐ. എസ്. സി. സെക്രട്ടറി രമേശ് പണിക്കരും സ്വീകരിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍ നന്ദി പറഞ്ഞു. Labels: abudhabi, associations, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
10 April 2010
പ്രേരണ യു.എ.ഇ. നാടകോത്സവം
ഷാര്‍ജ : പ്രേരണ യു.എ.ഇ. യുടെ ആഭിമുഖ്യത്തില്‍ ഒരു ഏക ദിന നാടകോത്സവം സംഘടിപ്പിക്കുന്നു. ഏപ്രില്‍ 30ന് നടത്തുവാന്‍ തീരുമാനിച്ച ഇന്‍ഡോ എമിരാത്തി നാടക ഉത്സവത്തില്‍ ഒരു അറബിക് നാടകവും, മൂന്നു മലയാള നാടകങ്ങളും അരങ്ങേറും. ഇന്നലെ (വെള്ളിയാഴ്ച) ഷാര്‍ജ സബാ ഹാളില്‍ നടന്ന യോഗത്തില്‍ നാടക ഉത്സവത്തിന്റെ സംഘാടക സമിതി രൂപീകരിക്കുകയും പരിപാടികളുടെ രൂപ രേഖ തയ്യാറാക്കുകയും ചെയ്തു.
- ജെ. എസ്.
|
08 April 2010
കെ.എസ്.സി. പ്രസിഡണ്ടായി കെ. ബി. മുരളി അഞ്ചാം തവണയും
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ് പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്, മനോജ്, വികാസ്, ശരീഫ്, രജീദ്, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
അബു ദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീ യതകള്‍ മാറി, രണ്ടു വിഭാഗവും കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തി ക്കാന്‍ തുടങ്ങിയ തിനാല്‍ വീണ്ടും വോട്ടെടു പ്പില്ലാതെ, ഐക്യ കണ്ഠേനയാണ് മാനേജിങ്ങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്. എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
3 Comments:
Links to this post: |
07 April 2010
ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം
അബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, literature
- ജെ. എസ്.
1 Comments:
Links to this post: |
അബുദാബി ഐ. എസ്. സി. യുടെ വാര്‍ഷികാഘോഷം
അബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്യും. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ് ജോണ്‍, ഡോ. അശോക്, രവി മേനോന്‍ തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. കലാ പരിപാടികള്‍ക്ക് എന്‍റ്ര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
05 April 2010
സത്യം വിജയിച്ചു; അനന്ദന് നാട്ടിലേക്ക്.
ഷാര്ജ: യു എ ഇ. വനിതയുടെ ഉടമസ്ഥതയിലുള്ള കാര് വാഷിംഗ് കമ്പനിയില് ജീവനക്കാരനായിരുന്ന കാസര്കോഡ് വടുതല സ്വദേശി അനന്ദനാണ് സാമ്പത്തിക ക്രമക്കേട്,ആജീവനാന്ത വിലക്ക്,ജയില്വാസം എന്നിവയില് നിന്ന് കുറ്റവിമുക്തനായത്.
കാര് വാഷിംഗിന് ഒരു വര്ഷത്തിലധികമായി ലഭിച്ച (1,42000)ഒരു ലക്ഷത്തി നാല്പ്പത്തി രണ്ടായിരം ദിര്ഹംസ് ഉടമയ്ക്ക് കൊടുക്കാതെ തട്ടിച്ചെടുത്തു എന്നതായിരുന്നു അനന്ദനെതിരെ യു.എ ഇ. വനിത നല്കിയ പരാതി. സാക്ഷികളുടെ അഭാവത്താലും, പോലീസില് നല്കിയ പരാതി രേഖകളുടെ വൈരുദ്ധ്യത്താലും 2009 ജനുവരി 26ന് അനന്ദനെതിരെയുള്ള വിധി ഷാര്ജ കോടതി റദ്ദക്കുകയായിരുന്നു. അനന്ദന് നിരപരാധിയാണെന്ന് കോടതി കണ്ടെത്തുകയും ചെയ്തു.ഷാര്ജയിലും ദുബൈയിലുമുള്ള യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമ പ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ നിരന്തര ഇടപെടലാണ് കോടതി വിധി അനന്തന് അനുകൂലമാകാന് കാരണമായത്. നിസ്സഹായനായ ഒരു മലയാളി പൊതുപ്രവര്ത്തകനായ നിയമ പ്രതിനിധിയുടെ സഹായത്തോടെ നടത്തിയ നിയമ പോരാട്ടത്തിന്റെ വലിയ കഥയാണ് ഇവിടെ പുറത്തു വരുന്നത്. 2006ലാണ് അനന്ദന് തൊഴില് തേടി ഷാര്ജയില് വിസ്സിറ്റ് വിസയില് എത്തുന്നത്.ജോലിയന്വേഷണത്തിനൊടുവില് ഷാര്ജ സ്വദേശിനിയുടെ കാര് വാഷിംഗ് കമ്പനിയില് ജോലി ലഭിക്കുകയും ചെയ്തു. കാര് വാഷിംഗിന് പുറമെ വച്ച്മാനായും അനന്ദന് അധിക ജോലി നോക്കിയിരുന്നു.എന്നാല് മാസങ്ങളോളം ശമ്പളം ലഭിച്ചില്ല.സഹപ്രവര്ത്തകരുടെ സഹായത്താലാണ് ഈ മലയാളി ജീവിതം തള്ളിനീക്കിയത്.അതിനിടെ വിസയുടെ ബങ്ക് ഗ്യാരന്റിയായി (3000)മൂവായിരം ദിര്ഹംസ് കമ്പനി വാങ്ങുകയും ചെയ്തു.വിസ റദ്ദാക്കാനോ നാട്ടില് പോകാനോ കമ്പനി അനുവദിച്ചതുമില്ല.ഈയവസരത്തിലാണ് സലാം പാപ്പിനിശ്ശേരിയുടെ സഹായത്തോടെ അനന്ദന് കോടതിയെ സമീപിച്ചത്.ഒന്പതു മാസത്തെയും ഇരുപതു ദിവസത്തെയും ശമ്പളവും ആനുകൂല്യവുമടക്കം (12,320)പന്തീരായിരത്തി മുന്നൂറ്റി ഇരുപതു ദിര്ഹംസു നല്കാന് വിധിച്ചു കൊണ്ട് ഷാര്ജാ കോടതി അനന്ദന് അനുകൂലമായി. യു.എ.ഇ വനിതയ്ക്കെതിരെയുള്ള വിധിയായി മാദ്ധ്യമങ്ങള് ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല് കമ്പനിയുടമ വീണ്ടും പോലീസിനെയും കോടതിയെയും സമീപിക്കുകയായിരുന്നു.അനന്ദന് കമ്പനിയുടെ വന് തുക തിരിമറി നടത്തിയെന്നായിരുന്നു പരാതി.മൂന്നു മാസത്തെ ജയില്വാസവും,നാടുകടത്തലും,ആജീവനാന്ത യു.എ.ഇ വിലക്കുമായിരുന്നു കോടതി വിധി. അതേ സമയം അനന്ദന് അറിയാതെയാണ് കേസ്സുകള് മുഴുവന് നടന്നിരുന്നതും വിധി വന്നതും. നിരപരാധിയായ തന്നെ മുന് കേസ്സിന്റെ അടിസ്ഥാനത്തില് യു.എ.ഇ വനിത കള്ളക്കേസ്സില് കുടുക്കുകയായിരിന്നുവെന്ന് അനന്ദന് തിരിച്ചറിയുകയായിരുന്നു.വീണ്ടും നിയമ പോരാട്ടത്തിന്റെ വഴികളിലേക്കു തിരിയാന് ഈ മലയാളി നിര്ബന്ധിതനായി. ആദ്യ കേസ്സില് തനിക്ക് നിയമരക്ഷ നേടിത്തന്ന സലാം പാപ്പിനിശ്ശേരി മാത്രമായിരുന്നു ഇത്തവണയും തുണ.യു.എ.ഇ വനിതയ്ക്കെതിരെയുള്ള പരാതിയായതിനാല് ആദ്യ തവണയും മറ്റ് അഡ്വക്കേറ്റ്മാര് അനന്ദനെ കയ്യൊഴിഞ്ഞിരുന്നു.നിയമങ്ങള് അറിയാത്തതിന്റെ പേരില് നിരപരാധികള് ശിക്ഷിക്കപ്പെടുന്ന ഇക്കാലത്ത് തന്റെ നിരപരാധിത്വം തെളിയിക്കാന് കഴിഞ്ഞതിലുള്ള ആശ്വാസത്തിലാണ് അനന്ദന്.നിസ്വാര്ത്ഥമായി കൂടെ നിന്ന് സൌജന്യമായി നിയമ സഹായം ചെയ്തു തന്ന സലാം പാപ്പിനിശ്ശേരിയോടുള്ള നന്ദിയും അദ്ദേഹം പ്രകടിപ്പിക്കുന്നു. പ്രതീഷ് പ്രസാദ്
- സ്വന്തം ലേഖകന്‍
|
കേന്ദ്ര സര്‍വ്വകലാശാലാ നടപടി ത്വരിതപ്പെടുത്തണം - കെ.എം.സി.സി.
ദുബായ് : വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലക്ക് ഏറെ പ്രതീക്ഷയേകി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്ന് ദുബായ് ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കാസര്‍ഗോഡിന്റെ അഭിമാനം ആകേണ്ട സര്‍വ്വകലാശാലയെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ഓണം കേറാ മൂലയില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
നൂതനവും, സാങ്കേതികവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ജില്ലയിലെ പുതിയ തലമുറ ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് അറുതി വരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ കെ. എം. സി. സി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ടും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, റഹീം ചെങ്കള, ഹുസൈന്‍ എടനീര്‍, ലതീഫ് മഠത്തില്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ് ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി മുനീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി ഐ. പി. എം. ഇബ്രാഹിം, ട്രഷറര്‍ ആയി ലതീഫ് മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹുസൈന്‍ എടനീറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌മാരായി അര്‍ഷാദ് എദിര്‍ത്തോട്, ഷാഫി ഖാസി വളപ്പില്‍, എസ്. ടി. മുനീര്‍ ആലംബാടി, അബ്ദുറഹ്മാന്‍അല്ലാമാ നഗര്‍ എന്നിവരെയും, സെക്രട്ടറിമാരായി അസീസ് പി. ടി. റിയാസ് എദിര്‍ത്തോട്, അബ്ദുള്‍ റഹ്മാന്‍ ബെര്‍ക്ക, നിസാര്‍ എസ്. എം. നാറംബാടി എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രവര്‍ത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. Labels: associations, education
- ജെ. എസ്.
|
ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
തോമസ് വര്‍ഗീസ് മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്. Labels: associations, expat
- ജെ. എസ്.
|
പരസ്യ ചുംബനം : ദുബായ് കോടതി ശിക്ഷ ശരി വെച്ചു
ദുബായ് : ദുബായിലെ ജുമൈറ ബീച്ച് റെസിഡന്‍സ് എന്ന പ്രദേശത്തെ ഒരു റെസ്റ്റോറന്റില്‍ ഭക്ഷണം കഴിക്കുന്നതിനിടയില്‍ പരസ്യമായി ചുംബിക്കുകയും അനുചിതമായി പെരുമാറുകയും ചെയ്ത ബ്രിട്ടീഷ് മിഥുനങ്ങള്‍ക്ക് കോടതി വിധിച്ച ശിക്ഷ അപ്പീല്‍ കോടതിയും ശരി വെച്ചു. ഇവര്‍ക്ക് ആയിരം ദിര്‍ഹം പിഴയും ഒരു മാസം തടവും ശിക്ഷയായി ലഭിക്കും. തടവ് ശിക്ഷ അനുഭവിച്ചതിന് ശേഷം ഇവരെ നാട് കടത്തുകയും ചെയ്യും.
ഇവരുടെ തൊട്ടടുത്ത സീറ്റില്‍ ഇരുന്ന ഒരു യു.എ.ഇ. സ്വദേശിനിയുടെ പരാതിയെ തുടര്‍ന്നാണ് ഇവര്‍ പോലീസിന്റെ പിടിയില്‍ ആയത്. മക്കളോടൊപ്പം ഭക്ഷണം കഴിക്കുകയായിരുന്ന ഇവരുടെ തൊട്ടടുത്തുള്ള സീറ്റില്‍ ഇരുന്നു ബ്രിട്ടീഷുകാരായ യുവ മിഥുനങ്ങള്‍ പരസ്പരം ചുംബിക്കുകയും ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും ചെയ്തത് ഇവരുടെ മകള്‍ കാണുകയും വിവരം അമ്മയോട് പറയുകയും ചെയ്തു. തുടര്‍ന്ന് അമ്മയും ചുംബന രംഗം കാണുകയും ഇത് പോലീസില്‍ പരാതിപ്പെടുകയുമാണ് ഉണ്ടായത്. ചുറ്റുപാടും ഇരുന്ന പലരും ഈ രംഗങ്ങള്‍ കണ്ടു എന്ന് അമ്മ കോടതിയെ അറിയിച്ചു. ചുംബിച്ച് പോലീസ് പിടിയിലായ ഷാര്‍ലറ്റ് ആധുനികതയും പരമ്പരാഗത മൂല്യങ്ങളും ഒരു പോലെ വിലമതിക്കുന്ന ഏറെ സാംസ്കാരിക പാരമ്പര്യങ്ങള്‍ പരസ്പരം ഒരുമയോടെ കഴിയുന്ന നഗരമാണ് ദുബായ്. മറ്റ് ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് ഇവിടത്തെ ജനത വിദേശികളോട് ഏറെ സഹിഷ്ണുത പുലര്‍ത്തുകയും മാന്യത നല്‍കുകയും ചെയ്യുന്നുണ്ട്. ദുബായിലെ ബീച്ചില്‍ ബിക്കിനി അനുവദനീയമാണ്. എന്നാല്‍ ബീച്ചില്‍ നിന്നും പുറത്തു പോകുമ്പോള്‍ ഉചിതമായി വസ്ത്രം ധരിക്കണം എന്ന് മാത്രം. എന്നാലും തങ്ങളുടെ സാംസ്കാരിക സംവേദനങ്ങള്‍ക്ക് ഒട്ടും വില കല്‍പ്പിക്കാതെ, അനുചിതമായി വിദേശികള്‍ പെരുമാറുന്ന അവസരങ്ങളില്‍ ഇതിനെ ചെറുക്കാനും ഇവിടത്തെ സ്വദേശികള്‍ ജാഗരൂകരാണ് എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഈ സംഭവം.
- ജെ. എസ്.
|
04 April 2010
സ്നേഹ താഴ്വര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായിലെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന 'സ്നേഹതാഴ്വര', യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച്, അല്‍ വാസല്‍ ആശുപത്രിയിലെ രക്ത ബാങ്കില്‍, ഏപ്രില്‍ ഒന്‍പതിന് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ രക്ത ദാനം നടത്തും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. താല്പര്യപ്പെടുന്നവര്‍ ബിജു ലാല്‍ 050 3469259 മായി ബന്ധപ്പെടുക.
- ജെ. എസ്.
|
കിടിലന്‍.ടി. വി. സംഗമം ശ്രദ്ധേയമായി.
ഫേസ്ബുക്കിലെ മലയാളി ക്കൂട്ടായ്മ യായ കിടിലന്‍ ടി. വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. സോണ്‍ സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ നടന്നു. ചിത്രകാരനും കാലിഗ്രാഫിയിലൂടെ പ്രശസ്തനുമായ കിടിലന്‍ മെംബര്‍ ഖലീലുല്ലാ ചെംനാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കിടിലന്‍ മാരായ ഷഹനാസ്, അലീസ (ഷന്നു, സോനു) എന്നിവരുടെ അവതരണ - പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ നിയന്ത്രിച്ചത് പ്രശസ്ത റേഡിയോ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ആയിരുന്നു.
കിടിലന്‍ ടി. വി യുടെ admin അനില്‍ ടി. പ്രഭാകര്‍ അയച്ചിരുന്ന സന്ദേശം അനൂപ് വായിച്ചു. തുടര്‍ന്ന് അമ്പതാം ദിനാഘോഷ ങ്ങളുടെ ഭാഗമായി, കിടിലന്‍ ജോക്കി യാസ്മീന്‍ റഫീദ് തയ്യാറാക്കിയ 'കിടിലന്‍ കേക്ക്' പരിപാടിയിലെ വിശിഷ്ടാതിഥി ജിഷി സാമുവല്‍ മുറിച്ചു. കിടിലന്‍ മെംബര്‍ മാരുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കിടിലന്‍ ടി. വി. എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യു. ഏ. ഇ. യിലെ മെംബര്‍ മാരുടെ ഈ ഒത്തു ചേരല്‍, മറ്റു സോണിലു ള്ളവര്‍ക്കും പ്രചോദന മായി തീരും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ കൂട്ടായ്മയിലെ പലരും, ആദ്യമായി പരസ്പരം കാണുന്നവരായിരുന്നു. പരസ്പരം സൌഹൃദം പങ്കു വെക്കുന്നതോടൊപ്പം ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയ പ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ് കിടിലന്‍ ടി. വി. ഡോട്ട് കോം. റഫീദ് അഹമദ്, സബിദ അസീസ്, യാസ്മീന്‍ റഫീദ്, ശശികുമാര്‍ രത്ന ഗിരി, അനൂപ്, ഷഹീന്‍ഷാ, എ. സി. റഫീഖ്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കോഡിനേറ്റ് ചെയ്തിരുന്ന ഈ സംഗമ ത്തില്‍ സിയാദ് കൊടുങ്ങല്ലൂര്‍, നദീം മുസ്തഫ, എന്നിവര്‍ ശ്രദ്ദേയമായ ചില ഗെയിമുകള്‍ അവതരിപ്പിച്ചു. എല്ലാ പരിപാടികളും പങ്കെടുക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയ മെംബര്‍ മാര്‍, ഈ കൂട്ടായ്മ വളര്‍ന്നു പന്തലിക്കാന്‍ കഴിയും വിധം ആത്മാര്‍ ത്ഥമായി പ്രവര്‍ത്തിക്കാം എന്ന് പ്രതിജ്ഞ എടുത്ത്, അടുത്ത കൂടിച്ചേരലിനായി തല്‍ക്കാലം വിട പറഞ്ഞു. നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. Labels: expat, life, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
1 Comments:
Links to this post: |
ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
തോമസ് വര്‍ഗീസ് മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
02 April 2010
'മലബാര്‍ സ്കെച്ചുകള്‍' പ്രകാശനം ഇന്ന്
പ്രവാസ ലോകത്തെ ശ്രദ്ധേയനായ എഴുത്തുകാരന്‍ സത്യന്‍ മാടാക്കരയുടെ ആറാമത് കൃതി 'മലബാര്‍ സ്കെച്ചുകള്‍', യു. എ. ഇ. യിലെ പ്രശസ്ത കവി ഇബ്രാഹിം അല്‍ ഹാഷിമി ഇന്ന് (വെള്ളിയാഴ്ച) പ്രകാശനം ചെയ്യും. ദുബായ് ദേര നാസ്സര്‍ സ്ക്വയറിലെ ഫ്ലോറ പാര്‍ക്ക് ഹോട്ടലില്‍ രാത്രി എട്ടിന് നടക്കുന്ന ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും. ചിരന്തന സാംസ്കാരിക വേദിയാണ് 'മലബാര്‍ സ്കെച്ചുകള്‍' പ്രസിദ്ധീകരിക്കുന്നത്.
Labels: dubai, literature, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
|
കിടിലന്‍ ടി.വി. ഡോട്ട് കോം യു.എ.ഇ. സംഗമം
ദുബായ് : ഫേസ്ബുക്ക് ഗ്രൂപ്പായ കിടിലന്‍ ടി.വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. സോണ്‍ സംഗമം നാളെ ദുബായ് സബീല്‍ പാര്‍ക്കില്‍ നടക്കും. വൈകീട്ട് മൂന്നര മണി മുതല്‍ ഏഴര മണി വരെ നടക്കുന്ന സംഗമത്തില്‍ എല്ലാ "കിടിലന്സി" നെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
Labels: associations, dubai
- ജെ. എസ്.
|
01 April 2010
ഷാര്ജ എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യം; ഭര്‍ത്താവിന്റെ മൃതദേഹവുമയി ലതിക നാട്ടിലേക്ക്
എമിഗ്രേഷന് വകുപ്പിന്റെ കാരുണ്യത്താല് ഭര്ത്താവിന്റെ മൃതദേഹവുമായി ലതികയ്ക്കു ജന്മനാട്ടിലേയ്ക്കുള്ള മടക്കയാത്രയ്ക്കു അനുമതി ലഭിച്ചു.
കഴിഞ്ഞ മാര്ച്ച് 8ന് ഭര്ത്തവ് മരിച്ചിട്ടും നിയമകുരുക്കുകള് കൊണ്ട് നാട്ടിലേക്ക് മടങ്ങാന് കഴിയാതിരുന്ന ലതികയ്ക്കു തുണയായത് യു.എ.ഇ യിലെ മലയാളി മാധ്യമങ്ങളും കരുണവറ്റാത്ത മനുഷ്യസ്നേഹികളുടെ സഹായവും ഷാര്ജ യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ രാപ്പകലില്ലത്ത അദ്ധ്വാനവുമാണ്. മലയാളിയായ കമ്പനിയുടമയുടെ സ്വകാര്യാവശ്യത്തിനായി പാസ്സ്പോര്ട്ട് ജാമ്യം വെച്ചതുമൂലംരോഗിയായിത്തീര്‍ന്നിട്ടും നട്ടിലേക്ക് മടങ്ങനാവാതെ ഇരു വൃക്കകളും തകരാറിലായി ഷാര്ജ അല് ഖസിമി ഹോസ്പിറ്റലില് സൌജന്യമായി നാലു വര്‍ഷക്കാലമായി ഡയാലിസ്സിസ്സിന് വിധേയനായിക്കൊണ്ടിരുന്ന തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശിയാണ്` ശശാങ്കന്. ഭര്‍ത്താവിന്‍റെ മൃതദേഹവുമായി നട്ടിലേക്ക് മടങ്ങനാവാതെ വിലപിക്കുന്ന ലതികയുടെ ദുഃഖകഥ ഏഷ്യാനെറ്റ് റേഡിയോയിലൂടെ പുറത്തുവന്നപ്പോള് ഉദാരമതികളായ മനുഷ്യസ്നേഹികള് സഹായഹസ്തവുമായി മുന്നോട്ടു വന്നു.ശശാങ്കന്‍റെ മരണത്തോടെ ഒരു കുടുംബത്തിന്‍റെ ഞെട്ടിപ്പിക്കുന്ന ദുരന്തകഥയാണ് പുറത്തുവന്നത്. പത്തനംതിട്ട സ്വദേശി രവീന്ദ്രന്‍റെ ഉടമസ്ഥതയിലുള്ള ഖലീഫ ബിന് ആരാം ട്രേഡിംഗ് കമ്പനിയില് ഫോര്‍മാനായി ജോലിനൊക്കവെ 2005ലണ് കമ്പനിയുടമയുടെ ചെക്കു കേസ്സുകള്‍ക്ക് ജാമ്യമായി ശശാങ്കന്‍റെ പസ്സ്‌പോര്‍ട്ട് സമര്‍പ്പിച്ചത്. പസ്സ്‌പോര്‍ട്ട്` തിരികെ നല്‍കാനോ,വിസ റദ്ദാക്കി നാട്ടിലയയ്ക്കാനോ കമ്പനിയുടമ തയ്യാറായില്ല. ശശാങ്കന് (80000)എണ്‍പതിനായിരത്തിലധികം ദിര്‍ഹംസ് ശമ്പളക്കുടിശ്ശികയായി ലഭിയ്ക്കാനുമുണ്ട്.തയ്യല് ജോലി ചെയ്താണ് ലതിക രോഗിയായ ഭര്‍ത്താവിനെ പരിചരിച്ചിരുന്നത്.യുണൈറ്റഡ് അഡ്വക്കേറ്റ്സിലെ നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരിയുടെ സൌജന്യ നിയമ സഹായത്തോടെ മൃതദേഹം നാട്ടിലയയ്ക്കാനുള്ള നടപടി ക്രമങ്ങള് പൂര്‍ത്തിയായിരുന്നു. വിസ കാലാവധി കഴിഞ്ഞ് രണ്ടു വര്‍ഷത്തിലധികമായി യു.എ.ഇ യില് തുടര്‍ന്ന ലതികയ്ക്ക് ജയില് വാസവും അജീവനാന്ത വിലക്കും (40000)നാല്‍പ്പതിനായിരം ദിര്‍ഹംസ് പിഴയും നല്‍കിയാല് മാത്രമേ മൃതദേഹത്തോടൊപ്പം ജന്മനാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് അവസരമൊരുങ്ങുകയുള്ളുവെന്ന സ്ഥിതിയിലായിരുന്നു. ഭര്‍ത്താവിന്‍റെ മരണത്തോടെ ജീവിതം വഴിമുട്ടിയ ലതികയ്ക്ക് നാട്ടില് ഒന്‍പതാം ക്ലാസ്സിലും പതിനൊന്നാം ക്ലാസ്സിലും പഠിക്കുന്ന രണ്ടു പെണ്‍കുട്ടികള് ഉണ്ടെന്നും,അവരുടെ തുടര് വിദ്യഭ്യാസത്തിനായി യു.എ.ഇ യില് തിരിച്ചെത്തി ജോലി ചെയ്യാന് അവസരമൊരുക്കണമെന്നും,പിഴ ഈടാക്കാതെ ജയില് വാസത്തില് നിന്നും ആജീവനാന്ത വിലക്കില് നിന്നും തന്നെ ഒഴിവാക്കണമെന്നും നിയമപ്രതിനിധി സലാം പാപ്പിനിശ്ശേരി മുഖേന ഷാര്ജ എമിഗ്രേഷന് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയില് ലതിക അഭ്യര്‍ത്ഥിച്ചിരുന്നു. നിരാലംബയായ ഒരു സ്ത്രീ നല്‍കിയ അപേക്ഷയുടെ ഗൌരവം മനസ്സിലക്കിയ ഷാര്ജ എമിഗ്രേഷന് വകുപ്പ് പിഴയുമ്, ജയില് വാസവും, ആജീവനാന്ത വിലക്കും ഒഴിവാക്കി ഒരു വര്‍ഷക്കാലത്തെ വിലക്കേര്‍പ്പെടുത്തി മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം അതിവേഗം പൂര്‍ത്തിയക്കുകയാണുണ്ടായത്. എമിഗ്രേഷന് വകുപ്പിനും,ഏഷ്യാനെറ്റ് റേഡിയോയ്ക്കും,സലാം പാപ്പിനിശ്ശേരിക്കും,സഹായിക്കന് മുന്നോട്ടു വന്ന മനുഷ്യസ്നേഹികള്‍ക്കും നിറകണ്ണുകളോടെ നന്ദി പറഞ്ഞു കൊണ്ട്,ഒരു വര്‍ഷക്കാലത്തെ ഇടവേളയ്ക്കു ശേഷം യു.എ.ഇ യെന്ന പുണ്ണ്യഭൂമിയില് വീണ്ടും തിരിച്ചെത്താമെന്ന പ്രതീക്ഷയില് ഇന്ത്യന് എയര്‍ലൈന്‍സ് വിമാനത്തില് മൃതദേഹവുമായി ലതിക ഇന്നലെ യത്ര തിരച്ചു. പ്രതീഷ് പ്രസാദ്
- സ്വന്തം ലേഖകന്‍
|
പാസ്പോര്‍ട്ട് വീണു കിട്ടി
സൗദി : ഒരു പാസ്പോര്‍ട്ടും ഇഖാമയും വീണു കിട്ടിയതായി നജീബ് പി.പി. എന്നയാള്‍ അറിയിക്കുന്നു. സെയ്തലവി നീരാണി എന്നയാളുടെ പേരിലുള്ള പാസ്പോര്‍ട്ട് നമ്പര്‍ B2622087 ആണ് കിട്ടിയത്. നീരാണി ഹൌസ്, പുഞ്ചക്കര, തെങ്കര പി. ഓ. പാലക്കാട് എന്നതാണ് പാസ്പോര്‍ട്ടില്‍ ഉള്ള വിലാസം. ഇയാളുടെ തന്നെ പേരില്‍ ദാമ്മാമില്‍ നിന്നും ഇഷ്യു ചെയ്ത 2212684969 എന്ന നമ്പരില്‍ ഉള്ള ഇഖാമയും കിട്ടിയിട്ടുണ്ട് എന്ന് നജീബ് അറിയിക്കുന്നു. ഉടമസ്ഥന് ഈ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ് : 0530182095, 0532859794
- ജെ. എസ്.
|
മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം
കുവൈത്ത് : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മുസ്ലിം സമൂഹത്തിന് നേരെ സകല വിധ സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ട് പ്രകോപന പരമായി മത നിന്ദാ പരാമര്‍ശം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് കുവൈത്ത് കേരളാ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയേറ്റ് കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രകോപന പരമായ ഇത്തരം പരാമര്‍ശ ങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഇളക്കി വിട്ട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ ദുഷ്ട ലാക്ക് തിരിച്ചറിയാന്‍ സമൂഹത്തിന് സാധിക്കണം. കേരളത്തെ പോലുള്ള സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്ത് ഖേദകരമായ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ തന്നെയാണ് അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Labels: kuwait
- ജെ. എസ്.
1 Comments:
Links to this post: |
ഒരുമ ഒരുമനയൂര്‍ : ദുബായ് ചാപ്ടര്‍
ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുന സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി കൌണ്‍സിലില്‍ വെച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പി. സി. ഷമീര്‍ (പ്രസിഡന്‍റ് ), ആര്‍. വി. കബീര്‍ (ജനറല്‍ സെക്രട്ടറി), ആര്‍. എം. നാസര്‍ (ട്രഷറര്‍), ആര്‍. എം. ലിയാക്കത്ത്, ജുബീഷ് (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഗനി, പി. പി. കബീര്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരേയും ഇരുപത് അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന 'ഒരുമ ഒരുമനയൂര്‍' മറ്റു കൂട്ടായ്മകള്‍ക്ക് മാതൃകയാണ് എന്ന് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഒരുമനയൂരിലെ പൌര പ്രമുഖന്‍ പി. വി. മൊയ്തുണ്ണി ഹാജി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി, ട്രഷറര്‍ എ. പി. ഷാജഹാന്‍, പി. പി. ജഹാംഗീര്‍, വി. ടി. അബ്ദുല്‍ ഹസീബ്, ആര്‍. എം. കബീര്‍, പി. അബ്ദുല്‍ ഗഫൂര്‍, അബുദാബി സെക്രട്ടറി കെ. ഹനീഫ, കെ. എം. മൊയ്തീന്‍ കുട്ടി, പി. മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു. പുതിയ ട്രഷറര്‍ ആര്‍. എം. നാസര്‍ നന്ദി പ്രകാശിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
|
ബാല പംക്തി മത്സരം
ദോഹ: വിഷു പ്രമാണിച്ച് പാഥേയം ഓണ്‍ലൈന്‍ മാഗസിന്‍ ‘ബാല പംക്തി മത്സരം‘ സംഘടിപ്പിക്കുന്നു. കുട്ടികളുടെ പംക്തിയിലേക്കാണ് മത്സരമെങ്കിലും മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാം. മുതിര്‍ന്നവരുടെ രചനകള്‍ കുട്ടികള്‍ക്ക് പ്രയോജനപ്പെടേണ്ട തരത്തിലു ള്ളതായിരിക്കണം .
മലയാളത്തിലെ പ്രശസ്തമായ ഒരു ദിനപത്രവും ഒരു മള്‍ട്ടിമീഡിയ എന്റെര്‍ ടൈമെന്റ് കമ്പനിയുമാണ് പാഥേയം മാഗസിന്റെ ഈ സംരംഭത്തിനായി സമ്മാനം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്. നിയമങ്ങള് :-
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: kids
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്