30 April 2008
കേരളം - വികസന പ്രതിസന്ധികള്‍: സംവാദം
ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്, ഇന്ത്യന്‍ അസോസിയേഷന്‍, ഷാര്‍ജ സംഘടിപ്പിക്കുന്ന സംവാദം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ മെയ് 1ന് വ്യാഴാഴ്ച്ച, വൈകുന്നേരം 8 മണിക്ക് പ്രൊഫ: കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: വൈ എ റഹീം - പ്രസി: ഇന്ത്യന്‍ അസോസിയേഷന്‍, ഷാര്‍ജ, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാവരുടേയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
29 April 2008
കെ.എസ്.സി. സാഹിത്യ വിഭാഗം ഉദ്ഘാടനം പൊയ്ത്തും കടവ് നിര്‍വഹിക്കും
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനവും, മെയ് ദിനാഘോഷവും വ്യാഴാഴ്ച്ച കെ.എസ്.സി.യില്‍ നടക്കും. പ്രശസ്ത കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഉദ്ഘാടനം നിരവ്വഹിക്കും.
വിപിന്‍ ച്ന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തും. തുടര്‍ന്ന് കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച, നാടകം മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.
- ജെ. എസ്.
1 Comments:
Links to this post: |
എസ്.എസ്.എഫ്. ജനറേഷന്‍ മീറ്റ്
എസ്.എസ്.എഫ് 36-ാം സ്ഥാപക ദിനമായ നാളെ ജനറേഷന്‍ മീറ്റ് നടത്തുവാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഐന്‍ സോണല്‍ കമ്മിറ്റി തീരുമാനിച്ചു. നാളെ വൈകിട്ട് 7 മണിക്ക് എസ്.വൈ.എസ്. ഓഡിറ്റോറിയത്തിലാണ് മീറ്റ്.
- ജെ. എസ്.
|
ടീം ദുബായ് കലാ സന്ധ്യ
തിരൂര്‍ പ്രവാസികളുടെ കൂട്ടായ്മയായ ടീം ദുബായ് ഘടകം സംഘടിപ്പിച്ച കലാസന്ധ്യ അരങ്ങേറി. പ്രമുഖ ഗായകരും പ്രശസ്ത നര്‍ത്തകരും പങ്കെടുത്തു.
- ജെ. എസ്.
|
കല്ല്യാശ്ശേരി മണ്ഡലം കെ.എം.സി.സിയുടെ ജനറല്‍ ബോഡി യോഗം
പുതുതായി നിലവില്‍ വന്ന കല്ല്യാശ്ശേരി മണ്ഡലം കെ.എം.സി.സിയുടെ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള ജനറല്‍ ബോഡിയോഗം അടുത്ത മാസം 2, വെള്ളിയാഴ്ച നടക്കും. വൈകിട്ട് 4.30 ന് കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് യോഗം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 580 45 24 എന്ന നമ്പരില്‍ വിളിക്കുക.
- ജെ. എസ്.
|
ഹരിതകം ദ്വൈവാരികയുടെ യു.എ.ഇയിലെ പ്രകാശനം നടന്നു
ദേരാ ബദര്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷംസീര്‍ കുറ്റിച്ചിറയ്ക്കു നല്‍കിക്കൊണ്ട് സഫ്വാന്‍ ഏറിയാലാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്.
- ജെ. എസ്.
|
സ്വലാത്തുന്നാരിയ്യ
എസ്.വൈ.എസ്. മുസ്സഫ സെന്‍ട്രല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ന്യൂ മുസഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ്ജിദില്‍ സ്വലാത്തുന്നാരിയ്യ നടത്തുന്നു. ഇന്നു രാത്രി 9 മണിക്കു നടക്കുന്ന പരിപാടിക്ക് അബ്ദുല്‍ ഹമീദ് സഅദി നേതൃത്വം നല്‍കും.
- ജെ. എസ്.
|
"സരോവര്‍ കോളനിയിലെ പൂങ്കോത" പ്രകാശനം ചെയ്യുന്നു
കൈരളി ബുക്സ് പുറത്തിറക്കുന്ന ഗിരീഷ് കുമാര്‍ കുനിയിലിന്‍റെ പ്രഥമ കഥാ സമാഹാരമായ "സരോവര്‍ കോളനിയിലെ പൂങ്കോത" വ്യാഴാഴ്ച പ്രകാശനം ചെയ്യുന്നു. രാത്രി 8.30 ന് കേരള സോഷ്യല്‍ സെന്‍ററില്‍ എഴുത്തുകാരന്‍ ഷിഹാബുദ്ദീന്‍ പ്രകാശനം നിര്‍വ്വഹിക്കും.
- ജെ. എസ്.
|
ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷങ്ങള്‍
ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ മെയ് 1 ന് നടക്കും. ഗള്‍ഫിലെ മെഡിക്കല്‍ സേവനരംഗത്ത് ഈ കാലയളവില്‍ പ്രവാസികളുടെ സഹകരണം കൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞതായി ഫാത്തിമ ഗ്രൂപ്പ് എം.ഡി. ഡോ. കെ.പി.ഹുസൈന്‍ പറഞ്ഞു. ദുബായ് അല്‍ബൂം ടൂറിസ്റ്റ് വില്ലേജില്‍ വൈകുന്നേരം 7.30 മുതല്‍ 10.30 വരെയാണ് അഘോഷ പരിപാടികള്‍.
- ജെ. എസ്.
|
27 April 2008
ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയം
ഖത്തറില്‍ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.
ആയിരത്തോളം പേര്‍ക്ക് പ്രമേഹ - രക്തസമ്മര്‍ദ്ധ പരിശോധനകള്‍ നടത്തി. ക്യാന്‍സറിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയ 15 പേരെ വിദഗ്ദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നൂറിലധികം ഡോക്ടര്‍മാര്‍ പങ്കെടുത്തു. സെമിനാറും എക്സിബിഷനും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.
- ജെ. എസ്.
|
ഐസിബിഎഫ്: ഡോ. മോഹന്‍ തോമസ് പുതിയ പ്രസിഡന്റ്
ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫണ്ടിന്റെ പുതിയ പ്രസിഡന്‍റായി ഡോ. മോഹന്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിബിഎഫ് നിയമ സഹായ സമിതി അംഗമായ അഡ്വ. നിസാര്‍ കോച്ചേരിയെ 136 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മോഹന്‍ തോമസ് വിജയിച്ചത്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഐസിബിഎഫ് തിരഞ്ഞെടുപ്പ് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഖത്തറിലെ പ്രവാസികള്‍ക്ക് അര്‍ഹമായ നിയമസഹായം ലഭ്യമാക്കാനുളള ഒട്ടേറെ നടപടികള്‍ ഉള്‍പ്പടെയുള്ള കര്‍മ്മ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മോഹന്‍ തോമസ് പറഞ്ഞു.
- ജെ. എസ്.
|
23 April 2008
റാസല്‍ ഖൈയ്മയില്‍ മീന്‍പിടുത്തക്കാരെ അറസ്റ്റ് ചെയ്തു
നിരോധിച്ച വലകള്‍ ഉപയോഗിച്ച് മീന്‍ പിടിച്ചതിന് റാസല്‍ ഖൈയ്മയില്‍ മീന്‍പിടുത്തക്കാരെ അറസ്റ്റ് ചെയ്തു. അല്‍യാക്ക് എന്ന നിരോധിച്ച വലകള്‍ ഉപയോഗിച്ച് മീന്‍ പിടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ വലകള്‍ ഉപയോഗിക്കുന്നത് യു.എ.ഇ. മത്സ്യബന്ധന നിയമത്തിന് എതിരാണ്.
- ജെ. എസ്.
|
ഗ്ലോറിയ 2005
കുവൈറ്റിലെ മാര്‍ത്തോമ അഹമ്മദി പാരീഷ് ഏപ്രില്‍ 25ന് ഗ്ലോറിയ 2005 എന്ന പേരില്‍ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലഭിക്കുന്ന തുക ആന്ധ്രാപ്രദേശിലെ ശ്രീകകുളം ഗ്രാമത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.
- ജെ. എസ്.
|
നാഷ്ണല്‍ ഫോറം കുവൈറ്റ് വാര്‍ഷികാഘോഷം കാലാസന്ധ്യ 2008
ഏപ്രില്‍ 25 വെള്ളിയാഴ്ചയാണ് പരിപാടികള്‍. പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം മുഖ്യ പരിപാടിയായിരിക്കും. ഈ വര്‍ഷം കേരളത്തിലെ ആയിരം നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യസ ചിലവുകള്‍ സംഘടന ഏറ്റെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
- ജെ. എസ്.
|
22 April 2008
ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് പുതിയ സെക്രട്ടറി
ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍റെ പുതിയ സെക്രട്ടറിയായി സ്റ്റാന്‍ലി ജോണിനെ തെരഞ്ഞെടുത്തു. മുരളീധരനാണ് ജനറല്‍ സെക്രട്ടറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2008-2009 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.
- ജെ. എസ്.
|
ചൊല്ലരങ്ങില്‍ കെ.ആര്‍.ടോണിയുമായുള്ള അഭിമുഖം
ദുബായ്: കവി കെ. ആര്‍. ടോണിയുമായുള്ള അഭിമുഖം അടുത്ത വെള്ളിയാഴ്ച്ച ഏഷ്യാനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങില്‍ പ്രക്ഷേപണം ചെയ്യും.
യു.എ.ഇ. സമയം രാവിലെ 8 മണിക്കാണ് ചൊല്ലരങ്ങ് പ്രക്ഷേപണം ആരംഭിക്കുക. ഇടശ്ശേരിയുടെ പൂതപ്പാട്ട്, എം. നന്ദകുമാറിന്റെ വ്യശ്ചികത്തിലെ കാറ്റുകള്‍, അനിത തമ്പിയുടെ കൈപ്പടങ്ങളുടെ നഗരം, കെ.ടി.സൂപ്പിയുടെ അവന്‍, നജ്മുദ്ദീന്‍ മന്ദലാം കുന്നിന്റെ വേശ്യ തുടങ്ങിയ കവിതകളാണ് ഇത്തവണ ചൊല്ലരങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് രചനകള്‍.
- ജെ. എസ്.
|
ഷാര്‍ജയില്‍ ബ്ലോഗ് ശില്‍പ്പശാല
യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലോഗിംഗ്‌നെ കുറിച്ച് 25-04-2008 ന് വൈകീട്ട് നാലു മണിക്ക് ഷാര്‍ജ സ്റ്റാര്‍ മുസിക് സെന്ററില്‍ വെച്ചു ശില്‍പ്പ ശാല നടക്കുന്നു. യു. എ. ഇ. യിലെ പ്രമുഖ ബ്ലോഗെഴുത്തുകാര്‍ പങ്കെടുക്കുന്നു. യുവകലാസഹിതിയുടെ മുന്‍ സെക്രട്ടറിയായിരുന്ന അക്ബറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രസ്തുത ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.
ബ്ലോഗിംഗ് എന്ന ഇ-ഡയറി എഴുത്ത് ആധുനിക കാലത്തെ ആത്മാവിഷ്ക്കാരത്തിന്റെ ഉപകരണമാണ്. കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തിലും ഇത് നന്നായി വേരോടിയിരിക്കുന്നു. നമ്മുടെ ഭാഷയെ മരിക്കാതെ നില നിര്‍ത്തുന്നതില്‍ ബ്ലോഗിംഗ് വരും കാലത്ത് ഒരു നിര്‍ണ്ണായകമായ പങ്കാണ് വഹിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല. എഡിറ്ററില്ലാത്ത പ്രസാധനം അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്നെ എഡിറ്ററാവുന്ന മഹാസ്വാതന്ത്ര്യം, സിറ്റിസണ്‍ ജേര്‍ണലിസം എന്ന തീക്ഷണമായ പൌരായുധം തുടങ്ങിയവ ബ്ലോഗിംഗിന്റെ സാധ്യതകളില്‍ ചിലതു മാത്രം. രാഷ്ട്രീയ പ്രചരണം മുതല്‍ ജീവകാരുണ്യം വരെ ബ്ലോഗിലൂടെ നടത്തപ്പെടുന്നു. നമ്മളില്‍ പലരും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണെങ്കിലും ബ്ലോഗിന്റെ അനന്ത സാധ്യതകളുടെ വിഹായസ്സിലേക്ക് പറന്നുയര്‍ന്നവര്‍ അധികമില്ല. കൂടുതല്‍ ആളുകളെ ബ്ലോഗിംഗിലേക്ക് അടുപ്പിക്കാനും അതു വഴി ആശയ പ്രകാശനത്തെയും ഭാഷയെയും വികസിപ്പിക്കാനും ഉദ്ദേശിച്ചാണ് യുവകലാസഹിതി ഈ ശില്‍പ്പശാല നടത്തുന്നത്. ഇതില്‍ ബ്ലോഗിലൂടെ പ്രശസ്തരായ പലരും പങ്കെടുക്കുന്നു. ഈ ശില്‍പ്പശാലയില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം, എങ്ങനെ അതില്‍ പോസ്റ്റുകള്‍ ഇടാം, അതിന്റെ മറ്റു സാങ്കേതികതകള്‍ എന്നിവ വിശദീകരിക്കപ്പെടുന്നു. പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ സെക്രട്ടറി ശ്രീ സുനില്‍രാജുമായി (050 4978520) ബന്ധപ്പെടുക. സുനില്‍രാജ് കെ. സെക്രട്ടറി യുവകലാസാഹിതി ഷാര്‍ജ യുണിറ്റ്
- ജെ. എസ്.
|
കണ്ണാടിയില്‍ കവിത വിരിയിക്കുന്ന പ്രഭാകരവിരുത് പ്രദര്‍ശനം ഒമാന്‍ ഇന്ത്യന്‍ എംബസ്സിയില്‍ ഏപ്രില്‍ 23ന്
മസ്കറ്റ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ അബ്ദുള്ള അബ്ബാസ് ഒമാനിലെ ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 23ന് വൈകിട്ട് 7.30ന് ഗള്‍ഫിലെ പ്രശസ്ത കണ്ണാടിചിത്രകാരനായ പ്രഭാകരന്റെ ചിത്ര പ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്നു. കണ്ണാടിയിലെ അത്ഭുതങ്ങള്‍ എന്നു വിളിക്കാവുന്ന ഈ ചിത്രങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മസ്കറ്റ് കേന്ദ്രീകരിച്ച് കണ്ണാടി മാധ്യമായി ചിത്രങ്ങള്‍ വരക്കുകയും, ഇവിടുത്തെ ഭരണാധികാരിയുടെ കൊട്ടാരം മുതല്‍ പ്രമുഖ മന്ത്രാലയങ്ങള്‍, ബാങ്കുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി ധാരാളം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുഷ്പങ്ങളും പ്രകൃതി ദൃശ്യങ്ങളും മുതല്‍ വിക്ടോറിയന്‍ കാലഘട്ടത്തെയും ഇസ്ലാമിക പുരാണങ്ങളെയും വരെ ആധാരമാക്കിയുള്ള വൈവിധ്യമാര്‍ന്ന രചനാ വിഷയങ്ങളാണ് ശ്രീ പ്രഭാകരന്‍ തന്റെ ചിത്ര ഭാവനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.
ഇന്ത്യന്‍ കലാരൂപങ്ങളെ ഒമാനില്‍ പരിചയപ്പെടുത്തുന്നതിനുള്ള എംബസ്സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനത്തിന് ഇന്ത്യന്‍ എംബസ്സി മുന്‍ കൈയെടുത്തത് എന്ന് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീമാന്‍ അനില്‍ വാധ്വ തന്റെ പത്രക്കുറിപ്പില്‍ പറഞ്ഞൂ. ഒമാനിലെ സാമ്പത്തിക മന്ത്രാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ത്രിമാന ചിത്രങ്ങളായ ജലാലി, മിരാനി, നക്കല്‍, നിസ്വ കോട്ടകള്‍, ഗ്രാന്‍ഡ് മോസ്ക്, പരമ്പര്യ ചിഹ്നമായ കഞ്ചര്‍, ഒമാന്റെ ഭൂപടം, പരമ്പരാഗത ആഭരണങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണന്ന് ശ്രീ അനില്‍ വാധ്വ അഭിപ്രായപ്പെട്ടു. ചെന്നൈ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്ന് ചിത്രകലയില്‍ ബിരുദമെടുത്ത ശ്രീ പ്രഭാകരന്‍ ആദ്യകാലങ്ങളില്‍ പരസ്യ ചിത്രകലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുരാതന പള്ളികളിലും ഫ്രഞ്ച് ജര്‍മ്മന്‍ വാസ്തുശില്പങ്ങളിലും മുഖ്യ ആകര്‍ഷകമായിരുന്ന ഗ്ലാസ്സ് ചിത്രരചന തനിക്കും വഴങ്ങുന്നതാണന്ന തിരിച്ചറിവാണ് തന്നെ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിച്ചത് എന്ന് പ്രഭാകരന്‍ പറയുന്നു. കൃത്രിമ വര്‍ണ്ണങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ നൂറ്റാണ്ടുകളെ അതിജീവിക്കാന്‍ പര്യാപ്തമാണ് ഈ ചിത്രങ്ങള്‍ എന്നദ്ദേഹം പറയുന്നു. ഏപ്രില്‍ 23ന് വൈകിട്ട് 7.30ന് എംബസ്സി ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്യുന്ന ചിത്രപ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടിയുള്ളതായിരിക്കും. ഏപ്രില്‍ 24ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 8.30 വരെ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനവുമുണ്ടായിരിക്കുന്നതാണ്. Madhu E. G. Muscat
- ജെ. എസ്.
|
ദുബായ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
പതിനാറു വര്‍ഷത്തെ ശ്രദ്ധേയമായ സാമൂഹികമാനുഷിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ പ്രവാസികളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ദുബായ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍, പ്രവര്‍ത്തനം അഖിലേന്ത്യാ അടിസ്ഥാനത്തില്‍ വ്യാപിപ്പിക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് അംഗത്വം നല്‍കി, സെന്ററിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രില്‍ 22ന് രാത്രി 7.30ന് ദേരയിലെ റാഡിസന്‍ സാസ് ഹോട്ടലില്‍ സംഘടിപ്പിക്കും. ഇന്ത്യന്‍ വാണിജ്യ വ്യവസായ മന്ത്രി കമല്‍നാഥ് മുഖ്യാതിഥിയാവുന്ന സമ്മേളനം ദുബായ് ഭരണാധികാരിയും യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ എച്ച്.എച്ച്. ശൈഖ് മുഹമ്മദ് ബിന്‍ റാഷീദ് അല്‍ മഖ്തുമിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് ഇബ്രാഹിം ബുമില്‍ഹ ഉദ്ഘാടനം ചെയ്യും. പ്രശസ്ത വാഗ്മി അബ്ദുസ്സമദ് സമദാനി എം.പി., ഇന്ത്യന്‍ അംബാസഡര്‍, തല്‍മീസ് അഹമ്മദ്, ദുബായ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റി ആക്റ്റിവിറ്റി ഡയറക്ടര്‍ ജനറല്‍ ഡോ: ഹമദ് അല്‍ ശൈഖ് അഹമദ് അല്‍ ശൈബാനി, ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ യൂസുഫലി എം.എ. അബ്ദുറഹിമാന്‍ അല്‍ ജസീരി തുടങ്ങിയവര്‍ പങ്കെടുത്തു സംസാരിക്കുന്നു.സെന്റര്‍ ജനറല്‍ സെക്രട്ടറി, പി.ടി.അബ്ദുറഹിമാന്‍, പ്രസിഡന്റ്, സയ്യിദ് ഖലീല്‍, സല്‍മാന്‍ അഹ്മദ് എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
- ജെ. എസ്.
|
റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി
റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച സ്കൂള്‍ കലോത്സവത്തില്‍ റാസല്‍ഖൈമ ഇന്ത്യന്‍ പബ്ലിക് സ്കൂള്‍ ഒന്നാം സ്ഥാനം നേടി.
റാസല്‍ഖൈമ ഇന്ത്യന്‍ സ്കൂളിലാണ് രണ്ടാം സ്ഥാനം. മൂന്ന് ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍ യു.എ.ഇയിലെ വിവിധ സ്കൂളുകളില്‍ നിന്ന് 500 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ഇതാദ്യമായാണ് റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സ്കൂള്‍ കലോത്സവം സംഘടിപ്പിച്ചത്.
- ജെ. എസ്.
|
മുഹമ്മദ് നബിയും ഖുര്‍ആനും ലോകത്തിന്‍റെ പൊതു സ്വത്ത്
സമൂഹത്തില്‍ നന്മ സ്ഥാപിക്കാനും തിന്മ ഉച്ചാടനം ചെയ്യാനും നിയോഗിതനായ പ്രവാചകന്‍ മുഹമ്മദ് നബിയും അദ്ദേഹത്തിന് ദൈവം അവതരിപ്പിച്ച ഖുര്ആനും ലോകത്തിന്‍റെ പൊതു സ്വത്താണെന്ന് പ്രമുഖ വാഗ്മിയും ഗ്രന്ധകാരനുമായ വാളിദാസ് എളയാവൂര്‍ അഭിപ്രായപ്പെട്ടു.
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍റരര്‍ ഖിസൈസ് ഏരിയയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഖുര്‍ആന്‍ സായാഹ്നത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജമാല്‍ പെരുമ്പാവൂര്‍, കെ.എസ് അബ്ദുല്‍ മജീദ്, റോസ് ലി ജഗദീഷ് എന്നിവര്‍ പ്രസംഗിച്ചു. ഖിസൈസി ഐ.സി.സി പ്രസിഡന്‍റ് കെ.എം ഹസന്‍ അധ്യക്ഷത വഹിച്ചു.
- ജെ. എസ്.
|
ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും
ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍റേയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റേയും ആഭിമുഖ്യത്തില്‍ ദോഹയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. വെള്ളിയാഴ്ച ജൈദ ഫ്ലൈ ഓവറിന് സമീപമുള്ള ഖത്തര്‍ ബോയ്സ് പ്രിപ്പറേറ്ററി സ്കൂളിലാ ക്യാമ്പ്. ഖത്തറില്‍ ജോലി ചെയ്യുന്ന താഴ്ന്ന വരുമാനക്കാരായ തൊഴിലാളികളെ ലക്ഷ്യം വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനറല്‍ ചെക്കപ്പിന് പുറമേ, പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള ചികിത്സയും ക്യാമ്പില്‍ ഉണ്ടാകും. അര്‍ഹരായ രോഗികള്‍ക്ക് തുടര്‍ചികിത്സയ്ക്കുള്ള സാമ്പത്തിക സഹായം നല്‍കുമെന്നും സ്ഘാടര്‍ അറിയിച്ചു. രാവിലെ ഏഴ് മുതല്‍ രാത്രി ഏഴ് വരെയാണ് മെഡിക്കല്‍ ക്യമ്പ്. 75 ഓളം ഡോക്ടര്‍മാരും സന്നദ്ധ പ്രവര്‍ത്തകരും ക്യാമ്പില്‍ പങ്കെടുക്കും.
- ജെ. എസ്.
|
പ്രഥമ ട്രാഫിക്-റോഡ് ബോധവത്ക്കരണ സെമിനാര്‍ ദോഹയില്‍ നടക്കും
ജി.സി.സിയിലെ യുവാക്കള്‍ക്കായി പ്രഥമ ട്രാഫിക്-റോഡ് ബോധവത്ക്കരണ സെമിനാര്‍ ദോഹയില്‍ നടക്കും.
ഈ മാസം 27 മുതല്‍ 29 വരെയാണ് സെമിനാര്‍ സംഘടിപ്പിക്കുന്നതെന്ന് ഖത്തര്‍ ട്രാഫിക് പട്രോള്‍ വിഭാഗം മേധാവി ബ്രിഗേഡിയര്‍ സാഹദ്അല്‍ ഖുര്‍ജി ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വാഹനാപകടങ്ങള്‍ തടയുന്നതിനായി ഖത്തര്‍ കുടുംബ ക്ഷേമ കാര്യ വകുപ്പിന്‍റെ ആഭിമുഖ്യത്തിലുള്ള പ്രചാരണ പരിപാടികള്‍ക്കും ഇതൊടൊപ്പം തുടക്കം കുറിക്കും. പുതിയ ട്രാഫിക് നിയമം വന്നതിന് ശേഷം ഖത്തറില്‍ റോഡപകടങ്ങള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
- ജെ. എസ്.
|
കലാമണ്ഡലം ഗോപി കഥകളി അവതരിപ്പിക്കുന്നു
ദുബായിലെ സോപാനം സ്കൂള്‍ ഓഫ് ആര്‍ട്സിന്‍റെ ആഭിമുഖ്യത്തില്‍ ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ കഥകളി അവതരിപ്പിക്കുന്നു. ആട്ടവിളക്ക് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ഗോപിയും സംഘവുമാണ് ഉത്തരാസ്വയംവരം, ദുര്യോധന വധം എന്നീ കഥകള്‍ അവതരിപ്പിക്കുക. 24 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളിലും 25 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററിലും വൈകുന്നേരം അഞ്ചര മുതലാണ് പരിപാടി. കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടക്കല്‍ കേശവന്‍, കലാമണ്ഡലം ഷണ്മുഖദാസ് തുടങ്ങിയവര്‍പങ്കടുക്കും. ദുബായില്‍ നിന്നുള്ള കലാകാരന്മാരായ രജ്ഞിനി സജീവ്, തോമസ് എന്നിവരും വേഷമണിയുന്നുണ്ട്.
- ജെ. എസ്.
|
കുടുംബ സംഗമം സംഘടിപ്പിച്ചു
കതിരൂര്‍ ഡവലപ്മെന്‍റ് അസോസിയേഷന്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അല്‍മാജിദ് ഇംഗ്ലീഷ് സ്കൂളില്‍ നടത്തിയ പരിപാടി സി.കെ മജീദ് ഉദ്ഘാടനം ചെയ്തു. പി.എസ് അബ്ദുല്ല മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ റഫീഖ്, സി.പി സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
ദി അന്തിക്കാട്സ് യു.എ.ഇയുടെ 17-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സുവനീര്‍ പുറത്തിറക്കുന്നു.
ഈ മാസം 23 ന് രാവിലെ 10.30 ന് ദുബായ് ഇന്ത്യന്‍ ക്ലബിലാണ് പ്രകാശന ചടങ്ങ്. റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് കോപ്പി നല്‍കി സുവനീര്‍ പ്രകാശനം ചെയ്യും. വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് അരങ്ങേറും.
- ജെ. എസ്.
|
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറള്‍ കോണ്‍ഗ്രസ് ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 25 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഒന്‍പത് വരെ സനാഇയ്യാ അല്‍സലാമ പോളി ക്ലിനിക്കിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 2311206 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ. എസ്.
|
തരംഗിണി കുടംബ വേദി വാര്‍ഷികം
ജിദ്ദയിലെ തരംഗിണി കുടംബ വേദി വാര്‍ഷികം ആഘോഷിക്കും. ഈ മാസം 24 ന് വ്യാഴാഴ്ച രാത്രി 9 ന് അല്‍ റാദി കോമ്പൗണ്ടിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4338562 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
മലര്‍വാടി ബാലസംഘം ഗെയിംസ് മീറ്റ് സംഘടിപ്പിച്ചു
സൗദിയിലെ യാമ്പുവില്‍ മലര്‍വാടി ബാലസംഘം ഗെയിംസ് മീറ്റ് സംഘടിപ്പിച്ചു. ഹമസാത്ത് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ വിവിധ കായിക മത്സരങ്ങള്‍ അരങ്ങേറി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ നെല്ലി ശ്രീരാമന്‍, രാജേഷ് എന്നിവര്‍ വിതരണം ചെയ്തു.
- ജെ. എസ്.
|
ജിദ്ദ ഷറഫിയ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു
വിശ്വാസം, വിമോചനം, മുന്നേറ്റം എന്ന പ്രമേയത്തെ ആസ്പദമാക്കി സുന്നീ യുവജന സംഘം സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമ്മേളനങ്ങളുടെ ഭാഗമായി ജിദ്ദ ഷറഫിയ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു. മര്‍ഹബയില്‍ ചേര്‍ന്ന പരിപാടി സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ ഉദ്ഘാടനം ചെയ്തു. മൂസ സഖാഫി, സകരിയാ തങ്ങള്‍, എ.കെ,സി മുഹമ്മദ് ഫൈസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
ഖത്തറില്‍ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫണ്ടിലേക്കുള്ള തെരഞ്ഞെടുപ്പ് വിവാദമാകുന്നു.
തെരഞ്ഞെടുപ്പിനായി മത്സര രംഗത്തുള്ള അഡ്വ. നിസാര്‍ കേച്ചേരിക്ക് ഐ.സി.ബി.എഫിന്‍റെ അംഗങ്ങളുടെ ലിസ്റ്റും ഭരണഘടനയുടെ കോപ്പിയും നല്‍കാന്‍ തയ്യാറായില്ലെന്ന് പറഞ്ഞാണ് വിവാദം ഉയര്‍ന്നിരിക്കുന്നത്. ഐ.സി.ബി.എഫിന്‍റെ നിയമോപദേശക സമിതി അംഗമാണ് അഡ്വ. നിസാര്‍ കേച്ചേരി.
എന്നാല്‍ ആവശ്യമെന്തെന്ന് വ്യക്തമാക്കാതെ അംഗങ്ങളുടെ ലിസ്റ്റ് നല്‍കാന്‍ കഴിയില്ലെന്നാണ് ഐ.സി.ബി.എഫ് അധികൃതരുടെ വാദം. ഐ.സി.ബി.എഫിന്‍റെ അംഗമായ പ്രവര്‍ത്തകന് ലിസ്റ്റ് നല്‍കാതിരിക്കുന്നത് സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നാണ് വിലയിരുത്തല്‍.
- ജെ. എസ്.
|
20 April 2008
യുവകലാസാഹിതിയുടെ കുഫിയ
|
സുവിശേഷ മഹായോഗം നാളെ ഷാര്‍ജയില്‍
ഗില്‍ഗാല്‍ ചര്ച്ച് ഓഫ് ഗോഡ് നടത്തുന്ന സുവിശേഷ മഹായോഗം നാളെ ഷാര്‍ജ വര്‍ഷിപ്പ് സെന്ററില്‍ ആരംഭിക്കും. 24 വരെ നീണ്ട് നില്ക്കുന്ന യോഗത്തില്‍ റവ. പി.സി.ചെറിയാന്‍, സിസ്റ്റര്‍ അന്ന കണ്ടത്തില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
- ജെ. എസ്.
|
ടീം തിരൂര്‍ ദുബായ് കലാ സാംസ്കാരിക പരിപാടി
തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ദുബായ് ഘടകം കലാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 24 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. സിനിമാ പിന്നണി ഗായകരടക്കം പ്രമുഖ കലാകാരന്മാര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
- ജെ. എസ്.
|
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നി
അബുദാബി കോര്‍ണിഷ് പാര്‍ക്കില്‍ നടന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നി അബുദാബി എമിറേറ്റ്സ് കമ്മിറ്റി കുടുംബ സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സീതി പടിയത്ത് ഉദ്ഘാടനം ചെയ്തു.
ഹാരിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ. ഹമീദ്, അബ്ദുറഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.
- ജെ. എസ്.
|
ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ശ്രദ്ധാജ്ഞലി
കെ.ടി മുഹമ്മദ്, കടമ്മനിട്ട രാമകൃഷ്ണന്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരുടെ സ്മരണ പുതുക്കുന്നതിനായി ഖത്തറിലെ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ശ്രദ്ധാജ്ഞലി എന്ന പരിപാടി സംഘടിപ്പിച്ചു.
പ്രദീഷ് എം. മേനോന്‍, കെ.ആര്‍ സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
18 April 2008
സുവിശേഷ യോഗം അലൈനില്‍
അലൈന്‍ സീയോന്‍ ചര്‍ച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന സുവിശേഷ യോഗം ഈ മാസം 25, 26 എന്നീ തിയതികളില്‍ അലൈനില്‍ നടക്കും.
ഒയാസീസ് വര്‍ഷിപ്പ് സെന്ററില്‍ വൈകിട്ട് 8 മുതല്‍ 10 വരെ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ ഓവര്‍സീയര്‍ റവ. ഡോ.കെ.എം. മാത്യു. പാസ്റ്റര്‍ .പി.സി.ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാസ്റ്റര്‍ ജോസ് മല്ലശ്ശേരി നേത്യതം നല്‍കും. സീയോന്‍ സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തും.
- ജെ. എസ്.
|
17 April 2008
ചൊല്‍ക്കാഴ്ച്ച നാളെ ദുബായില്‍ അരങ്ങേറും
കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച നാളെ (18) ദുബായില്‍ അരങ്ങേറും.
- ജെ. എസ്.
|
ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്സ്റ്റിവല്‍ ഇന്ന് ആരംഭിക്കും
റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍ സ്കൂള്‍ യൂത്ത്ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും. വൈകീട്ട് ഏഴു മുതല്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി.
രാത്രി ഒന്‍പതിന് അസോസിയേഷന്‍ ഭാരവാഹികളും റാക്ക് എയര്‍വേയ്സ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. 30 ലധികം സ്കൂളുകളാണ് ഈ യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത്.
- ജെ. എസ്.
|
കരിയര്‍ എക്സിബിഷന്‍
സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ അബുദാബി ചാപ്റ്റര്‍ കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെ കേരള സോഷ്യല്‍ സെന്‍ററിലാണ് പരിപാടി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ രംഗത്തെ പുതിയ പ്രവണതകളെ പരിചയപ്പെടാനും സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
ദുബായില്‍ ഖുര്‍ആന്‍ സായാഹ്നം
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഖുര്‍ആന്‍ സായാഹ്നം സംഘടിപ്പിക്കുന്നു. ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ 18 ന് വെള്ളിയാഴ്ച വൈകീട്ട് ഏഴര മുതലാണ് പരിപാടി. പ്രശസ്ത ഗ്രന്ഥകാരന്‍ വാണിദാസ് എളയാവൂര്‍ പ്രഭാഷണം നടത്തും.
- ജെ. എസ്.
|
വെളിച്ചം 2008
എസ്.വൈ.എസ്, ആര്‍.സി.സി ജുബൈല്‍ സോണല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വെളിച്ചം 2008 സംഘടിപ്പിച്ചു.
ബീച്ച് ക്യാമ്പില്‍ നടന്ന പരിപാടിയില്‍ ഇബ്രാഹിം സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
വായനക്കൂട്ടം ബോധവത്ക്കരണ പരിപാടി
ജിദ്ദയിലെ വായനക്കൂട്ടം വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. എജ്യുവെയര്‍ ജിദ്ദ എന്ന പേരില്‍ ഈ മാസം 25 ന് വെള്ളിയാഴ്ച ഷറഫിയ ലക്കിദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.
വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബോധവത്ക്കരണം സംശയ നിവാരണവും ഉണ്ടാകുമെന്ന് സംഘാടകര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.സി അബ്ദുറഹ്മാന്‍, റിയാസ് മുല്ല, നാസര്‍ ചാവക്കാട്, ഹക്കിം ചോലയില്‍, ഉമര്‍ അഞ്ചച്ചവിടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
കലാഭവന്‍ ഖത്തര്‍ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു
കലാഭവന്‍ ഖത്തര്‍ ശാഖ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ദോഹയില്‍ നടന്ന ചടങ്ങില്‍ നടന്‍ ജഗതി ശ്രീകുമാര്‍ തിരിതെളിയിച്ചതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സെയ്ഫ് അലി അല്‍ ഹാജരി, ജെയിംസ് ചാക്കോ, സംവിധായകന്‍ തമ്പി കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
സുന്നി ഐക്യത്തിന്
സുന്നി ഐക്യത്തിന് എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് സമസ്ത കേന്ദ്ര മുശാവറാ അംഗം സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മലപ്പുറം മഅദിനുല്‍ സഖാഫത്തുല്‍ ഇസ്ലാമിയയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിന് ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുന്നി ഐക്യം സ്വാഗതാര്‍ഹമാണ്. ആര് മുന് കൈ എടുത്താലും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം മഅദിനു സഖാഫത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന ഐ.ടി.സിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാധ്യതകള്‍ മുന്‍ നിര്‍ത്തിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ സെയ്തലവി ഊരകം, അബ്ദുല്‍ ബാരി എന്നിവരും പങ്കെടുത്തു.
- ജെ. എസ്.
|
16 April 2008
കെടാമംഗലം സദാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു
കഥാപ്രസംഗ കലയെ ജനകീയമാക്കാനും അര നൂറ്റാണ്ടു കാലം അതിന്റെ അമരക്കാരനായി നില നില്‍ക്കാനും കഴിഞ്ഞ കെടാമംഗലം സദാനന്ദന്റെ നിര്യാണത്തില്‍ യുവകലാസാഹിതി ഷാര്‍ജ മേഖലാ കമ്മിറ്റി അനുശോചിച്ചു. തികഞ്ഞ കാലാകാരനായും വിവിധ ശാഖകളില്‍ എഴുത്തുകാരനായും നിറഞ്ഞു നില്‍ക്കുമ്പോഴും, ഇടതുപക്ഷ പുരോഗമനാശയങ്ങളുടെ പ്രചാരത്തിനായി അത്യധ്വാനം ചെയ്തിരുന്നു അദ്ദേഹം. കെ. പി. എ. സി. മലയാള നാടക രംഗത്ത് നിര്‍വഹിച്ച കാലാതിവര്‍ത്തിയായ പോരാട്ടം കഥാപ്രസംഗത്തിന്റെ മേഖലയില്‍, സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കി കെടാമംഗലം നിര്‍വഹിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യം മലയാളികള്‍ക്കാകെ ഒരു നഷ്ടമാണെന്ന് പ്രമേയത്തില്‍ പറയുന്നു.
- ജെ. എസ്.
|
കോസ്റ്റല്‍ ട്രേഡിംഗ് ആന്‍ഡ് എഞ്ചീനീയറിംഗ്- വിഷു
വിഷുവിനോട് അനുബന്ധിച്ച് ദോഹയിലെ കോസ്റ്റല്‍ ട്രേഡിംഗ് ആന്‍ഡ് എഞ്ചീനീയറിംഗ് കമ്പനി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും ഇതിനോടുബന്ധിച്ച് നടന്നു. വിവിധ മേഖലയില്‍ മികവ് തെളിച്ച ജീവനക്കാര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.
- ജെ. എസ്.
|
സുന്നി യുവജന സംഘം സെമിനാര്‍
പ്രവാസം നേട്ടവും കോട്ടവും എന്ന വിഷയത്തില്‍ ദമാമില്‍ സുന്നി യുവജന സംഘം സെമിനാര്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഹാരിസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി വിഷയം അവതരിപ്പിച്ചു. സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ സംബന്ധിച്ചു.
- ജെ. എസ്.
|
എം.ഇ.എസിന്‍റെ സ്പോര്ട്സ് ഫെസ്റ്റിവല്‍
ഖത്തറിലെ ഇന്ത്യന്‍ സ്കൂളായ എം.ഇ.എസിന്‍റെ സ്പോര് ട്സ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഈ മാസം 17 മുതല്‍ 19 വരെ ടേബിള്‍ ടെന്നീസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു. അണ്ടര്‍ 14, 16, 19 വിഭാഗങ്ങളില്‍ ആയിട്ടായിരിക്കും മത്സരങ്ങളെന്ന് സ്കൂള്‍ ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ടൂര്‍ണമെന്‍റ് ഉദ്ഘാടനം ചെയ്യും.
- ജെ. എസ്.
|
ഇന്ത്യന്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ പുതിയ കെട്ടിടം
ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ ആന്‍റ് സ്പോര്‍ട്സ് സൊസൈറ്റിയുടെ പുതിയ കെട്ടിടത്തിന്‍റെ ഉദ്ഘാടനം കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല നിര്‍വഹിച്ചു. ഇന്‍കാസിന്‍റെ പുതിയ ഭാരവാഹികളുടെ യോഗവും ഇതിനോടനുബന്ധിച്ച് നടന്നു. ഇന്കാസ് പ്രസിഡന്‍റ് കെ.കെ ഉസ്മാന്‍, അഡ്വ. സി.കെ മേനോന്‍, ജോപ്പച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
മൈത്രി സാംസ്കാരിക വേദി
ജിദ്ദയിലെ മൈത്രി സാംസ്കാരിക വേദി വിപുലമായ പരിപാടികളോടെ 12-ാം വാര്‍ഷികം ആഘോഷിക്കുന്നു. അടുത്ത വ്യാഴാഴ്ച വൈകുന്നേരം 7.30 ന് ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ കലാപരിപാടികളും ഉണ്ടാകും.
സ്ഥലം മാറിപ്പോകുന്ന ജിദ്ദാ ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ ഡോ. ഔസാഫ് സഈദ്, ഹജ്ജ് കോണ്‍സുല്‍ ഡോ. സുഹൈല്‍ അജാസ്ഖാന്‍ എന്നിവരെ പരിപാടിയില്‍ വച്ച് ആദരിക്കും.
- ജെ. എസ്.
|
ഏകതയുടെ ഒന്നാം വാര്‍ഷികവും വിഷു ആഘോഷവും
ഷാര്‍ജ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കലാ സാംസ്കാരിക സംഘടനയായ ഏകതയുടെ ഒന്നാം വാര്‍ഷികവും വിഷു ആഘോഷവും 17 ന് നടക്കും. ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ വൈകീട്ട് ഏഴ് മുതലാണ് പരിപാടി. ഐ.സി.ഡബ്ലു.സി കണ്‍വീനര്‍ കെ.കുമാര്‍ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
- ജെ. എസ്.
|
വിഷു സംഗമം - പയ്യന്നൂര്‍ സൗഹൃദവേദി
പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്-ഷാര്‍ജ നോര്‍ത്തേണ്‍ എമിറേറ്റ്സ് യൂണിറ്റിന്‍റെ വിഷു സംഗമം ഈ മാസം 18 ന് നടക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില് വൈകുന്നേരം നാല് മുതലാണ് സംഗമം. കലാ-സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. വിവിധ കലാപരിപാടികളും ഉണ്ടാകും.
- ജെ. എസ്.
|
ജിദ്ദാ ഫ്രണ്ട്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ്
ജിദ്ദാ ഫ്രണ്ട്സ് സംഘടിപ്പിക്കുന്ന ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 25 ന് ആരംഭിക്കും. ജിദ്ദയിലെ കാക്കി ഗ്രൗണ്ടില്‍ വെള്ളിയാഴ്ചകളില്‍ വൈകുന്നേരം അഞ്ചിനാണ് മത്സരങ്ങള്‍ ആരംഭിക്കുക. ജിദ്ദയിലെ എല്ലാ പ്രമുഖ ടീമുകളും മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
റിയാദ് ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സര്‍വീസ്
ഈ മാസം 24,25 തീയതികളില്‍ റിയാദ് ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലര്‍ സര്‍വീസ് സേവനം അല്‍ ഹസ-ഹുഫൂഫില് ലഭിക്കും. ഹുഫൂഫ് അല്‍ ഗസാല്‍ ഹോട്ടലില്‍ വച്ചായിരിക്കും സേവനം ലഭിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 03-5826622 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
15 April 2008
സംസ്കാരയുടെ പ്രതിമാസ ഓര്‍ഗനൈസിംഗ് മീറ്റിംഗ്
വര്‍ക്കല ശിവശങ്കരന്‍റെ നേതൃത്വത്തില്‍ ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തനം ആരംഭിച്ച കലാ സാംസ്കാരിക വേദിയായ സംസ്കാരയുടെ ഷാര്‍ജ യൂണിറ്റിന്‍റെ പ്രതിമാസ ഓര്‍ഗനൈസിംഗ് മീറ്റിംഗ് ഈമാസം 17 വ്യാഴാഴ്ച രാത്രി 8 മണിക്ക് ഷാര്‍ജ ക്ളോക് ടവറിന് സമീപമുള്ള അളകാപുരി റസ്റ്റോറന്‍റിലെ പാര്‍ട്ടി ഹാളില്‍ വച്ച് നടക്കും.
യു.എ.ഇ ല്‍ പ്രവാസികളായി കഴിയുന്ന സാമൂഹ്യ സേവന രംഗത്ത് താല്‍പര്യമുള്ള ഏവരേയും സംസ്കാരയിലേക്ക് സ്വാഗതം ചെയ്യുന്നതായി വര്‍ക്കല ശിവശങ്കരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5373729/ 050 7472760 എന്ന നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ. എസ്.
|
അങ്കമാലി NRI ടാലന്റ് ടെസ്റ്റ്
അങ്കമാലി N R I അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ടാലന്റ് ടെസ്റ്റ് ഏപ്രില്‍ 18 വെള്ളിയാഴ്ച്ച നടക്കും. അസോസിയേഷന്റെ വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായാണ് ഇത്. ദുബായ് കരാമയിലുള്ള കരാമ സെന്റര്‍ ഹാളില്‍ ഉച്ചതിരിഞ്ഞ് 2 മണിക്ക് ആഘോഷ പരിപാടികള്‍ ആരംഭിക്കും. വൈകിട്ട് 7 മണിക്ക് യുവകവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച അരങ്ങേറും.
- ജെ. എസ്.
|
തെള്ളിയൂര്‍ പ്രവാസി അസോസിയേഷന്റെ വാര്‍ഷികം
തെള്ളിയൂര്‍ പ്രവാസി അസോസിയേഷന്റെ ഒന്നാം വാര്‍ഷികം ഈ മാസം 18ന് അജ്മാനില്‍ നടക്കും
ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍ നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 85 35 612 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ. എസ്.
|
കെ.എം.സി.സിയുടെ സുഹൃദ് സംഗമം വ്യാഴാഴ്ച
റിയാദ് കണ്ണൂര്‍ ജില്ലാ കെ.എം.സി.സിയുടെ സുഹൃദ് സംഗമം വ്യാഴാഴ്ച നടക്കും. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിക്കുന്ന മാധ്യമ പുരസ്ക്കാര ചടങ്ങിലും കുടുംബ സംഗമത്തിലും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദ്, ഇന്ത്യന്‍ അംബാസഡര്‍ എം.ഒ.എച്ച് ഫാറൂഖ്, മുനവറലി ശിഹാബ് തങ്ങള്‍, രത്തന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
- ജെ. എസ്.
|
ഖത്തറില്‍ വിഷു ദിനാഘോഷ പരിപാടികള്‍ നടന്നു
വിവിധ പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തില്‍ ഖത്തറില്‍ വിഷു ദിനാഘോഷ പരിപാടികള്‍ നടന്നു.
കൊന്നപ്പൂവിന്‍റെ ദൗര്‍ലഭ്യം പലരേയും നിരാശപ്പെടുത്തി. വിഷുവിനോട് അനുബന്ധിച്ച് ഖത്തറിലെ മലയാളി റസ്റ്റോറന്‍റുകളില്‍ ഒട്ടേറെ വിഭവങ്ങളോട് കൂടിയ വിഷു സദ്യയും ഒരുക്കിയിരുന്നു. ഹോട്ടലുകളിലും പരമ്പരാഗത കേരളീയ വേഷം ധരിച്ചാണ് ജീവനക്കാര്‍ വിഷു സദ്യ വിളമ്പിയത്.
- ജെ. എസ്.
|
13 April 2008
Kerala Engineering Alumni (KERA) UAE - വാര്‍ഷിക ദിനം
കേരള എഞ്ചിനീയറിങ്ങ് ആലുംനി (KERA) - UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടക്കും. യു.എ.ഇ. ലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിര്രിക്കും. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുക്കും.
- ജെ. എസ്.
|
നിസാര്‍ സെയ്ദിനും, ടി.പി.ഗംഗാധരനും ചിരന്തന പുരസ്ക്കാരം
ദുബായ് ചിരന്തനയുടെ 2007 ലെ ഗള്‍ഫ് മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് ന്യൂസില്‍ സംപേഷണം ചെയ്യുന്ന ഗള്‍ഫരങ്ങിന്‍റെ നിര്‍മ്മാതാവ് ടി.പി ഗംഗാധരന്‍, സിറാജ് ദിനപത്രം ചീഫ് എഡിറ്റര്‍ നിസാര്‍ സെയ്ദ് എന്നിവര്‍ക്കാണ് അവാര്‍ഡ്. സ്വര്‍ണമെഡലും ശില്‍പ്പവും പ്രശംസാ പത്രവും അടങ്ങിയതാണ് ചിരന്തന പുരസ്ക്കാരം.
- ജെ. എസ്.
|
12 April 2008
കേരളാ സോഷ്യല്‍ സെന്ററില്‍ കുഫിയ്യ
യുവകലാസാഹിതി അബുദാബി സംഘടിപ്പിക്കുന്ന കവിതാചര്‍ച്ച കുഫിയ്യ ഏപ്രില്‍ 17 വ്യാഴാഴ്ച രാത്രി 8:30 ന്. കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. യുവകവി കമറുദ്ദീന്‍ ആമയ്ത്തിന്റെ കവിതാ പുസ്തകം "സ്വര്‍ഗ്ഗ്ത്തിലേക്കുള്ള പടികള്‍" ചര്‍ച്ച ചെയ്യുന്നു. കവിതയുടെ രാഷ്ട്രീയത്തെക്കുറിച്ച് ഡോ.അബ്ദുള്‍ഖാദറും, കവിതയിലെ പെണ്‍പക്ഷത്തെക്കുറിച്ച് രശ്മി രാം മോഹനും സംസാരിക്കും
- ജെ. എസ്.
|
ഏഷ്യാനെറ്റ് റേഡിയോയില്‍ വിഷുദിന പ്രത്യേക പരിപാടികള്‍
ഏഷ്യാനെറ്റ് റേഡിയോ 1539 എ.എം വിഷുവിനോട് അനുബന്ധിച്ച് അഞ്ച് പ്രത്യേക പരിപാടികള്‍ പ്രക്ഷേപണം ചെയ്യും. വിഷു ദിനമായ ഏപ്രീല്‍ 14 ന് തിങ്കളാഴ്ചയാണ് ഈ പരിപാടികള്‍. രാവിലെ 11.15 ന് സിനിമാ താരങ്ങളും ഗായകരും പങ്കെടുക്കുന്ന വിഷുക്കൈനീട്ടം, ഉച്ചയ്ക്ക് 12.10 ന് ഗാനങ്ങളെ അടിസ്ഥാനമാക്കിയുള്ള വിത്തും കൈക്കോട്ടും, ഉച്ചയ്ക്ക് 2.20 ന് പ്രത്യേക റേഡിയോ നാടകമായ കൊന്ന പൂക്കുന്ന കാലം, ഉച്ചയ്ക്ക് 3.30ന് വിഷുക്കവിതകളുമായി ചൊല്‍ക്കൈനീട്ടം, വൈകീട്ട് 4.10 ന് ഗാനങ്ങളെ അടിസ്ഥാമാക്കിയുള്ള സമഭാവനയുടെ വിഷു എന്നിവയാണ് പ്രക്ഷേപണം ചെയ്യുക. ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേശ് പയ്യന്നൂര്‍ അറിയിച്ചതാണിത്.
- ജെ. എസ്.
|
വാര്‍ത്തകളിലെ പക്ഷപാതിത്വവും നിരുത്തരവാദവും ഉപേക്ഷിക്കേണ്ടത്
ദോഹയില്‍ നടക്കുന്ന അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോടനുബന്ധിച്ച് മാധ്യമ സെമിനാര്‍ നടന്നു.
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാംസ് ടി.എന്‍ ഗോപകുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. മാധ്യമങ്ങള്‍ ധര്‍മ്മവും കര്‍മ്മവും എന്നതായിരുന്നു വിഷയം. വാര്‍ത്തകളിലെ പക്ഷപാതിത്വവും നിരുത്തരവാദവും ഉപേക്ഷിക്കേണ്ടത് തന്നെയാണെന്ന് സെമിനാറില്‍ അഭിപ്രായം ഉയര്‍ന്നു. വാര്‍ത്തകളിലെ മൂല്യബോധത്തേപ്പറ്റിയും ചര്‍ച്ച നടന്നു. മാധ്യമ പ്രവര്‍ത്തകരായ എംവി നികേഷ് കുമാര്‍, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ സെമിനാറില്‍ പങ്കെടുത്തു.
- ജെ. എസ്.
|
ഖത്തര്‍ ഇന്ത്യന്‍ മീഡിയ ഫോറം
ഖത്തറിലെ മലയാളി പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മയാ ഇന്ത്യന്‍ മീഡിയാ ഫോറം രൂപീകരിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്,എംവി നികേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
11 April 2008
യു.എ.ഇ. പുല്ലുറ്റ് അസോസിയേഷന്‍ വാര്‍ഷികം
തൃശ്ശൂര്‍ ജില്ലയിലെ പുല്ലുറ്റ് നിവാസികളുടെ കൂട്ടായ്‌മയായ യു.എ.ഇ പുല്ലുറ്റ് അസോസിയേഷന്റെ 9-ആം വാര്‍ഷികാഘോഷം 11-4-2008 വെള്ളിയാഴ്ച വൈകീട്ട് നാലു മണി മുതല്‍ ദുബായ് (Horalnz) ലിറ്റില്‍ ഫ്ലവര്‍ ഇഗ്ലീഷ് സ്ക്കൂളില്‍ നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സമ്മേളനം വില്‍സന്‍ കുഴൂര്‍ (ഏഷ്യാനെറ്റ് റേഡിയോ) ഉല്‍ഘാടനം ചെയ്യും പ്രസിഡന്റ് സി.ഡി.ബുല്‍ഹര്‍ അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് അസോസിയേഷന്‍ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.കൂടുതല്‍ വിവരങ്ങള്‍ക്ക് 050-4545384, 050-6412738 നബറില്‍ ബന്ധപെടാവുന്നതാണ്.
- ജെ. എസ്.
|
ഖത്തര്‍ മലയാളി സമ്മേളനം; മാധ്യമ സംവാദം ഇന്ന്
ദോഹയില്‍ നടക്കുന്ന അഞ്ചാം ഖത്തര്‍ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് പ്രശസ്ത മാധ്യമ പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മാധ്യമ സംവാദം ഇന്ന് നടക്കും.
മീഡിയ - ധര്‍മ്മവും കര്‍മ്മവും എന്നതാണ് മാധ്യമ സംവാദത്തിന്‍റെ വിഷയം. മലയാള ചാനല്‍ രംഗത്തെ പ്രമുഖരായ ടി.എന്‍ ഗോപകുമാര്‍, ജോണ്‍ ബ്രിട്ടാസ്, എം.വി നികേഷ് കുമാര്‍ എന്നിവര്‍ സംവാദത്തില്‍ പങ്കെടുക്കും. ഇവര്‍ക്ക് പുറമേ ഖത്തറിലേയും യു.എ.ഇയിലേയും പത്രപ്രവര്‍ത്തകരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്.
- ജെ. എസ്.
|
കലാഭവന്‍ ഖത്തര്‍ ശാഖയുടെ ഉദ്ഘാടനം ഇന്ന്
കലാഭവന്‍ ഖത്തര്‍ ശാഖയുടെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന്നടക്കും. നടന്‍ ജഗതി ശ്രീകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും.
ഇതിനോടനുബന്ധിച്ച് സിനിമാ- സീരിയല്‍ താരങ്ങള്‍ പങ്കെടുക്കുന്ന സ്റ്റേജ് ഷോയും ഉണ്ടാകുമെന്ന് ഭാരവാഹികള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ സാസ്ക്കോയാണ് കലാഭവന്‍റെ ഖത്തറിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. നൃത്തം, ഗാനം, ചിത്രരചന തുടങ്ങിയ വിവിധ മേഖലകളില്‍ കലാഭവനില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പരിശീലനം നല്‍കും.
- ജെ. എസ്.
|
യുവജനോത്സവം സംഘടിപ്പിക്കുന്നു
റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി യുവജനോത്സവം സംഘടിപ്പിക്കുന്നു.
ഈ മാസം 11, 17,18,19 തീയതികളില്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. 32 ഇനങ്ങളിലായി 5000ത്തോളം വിദ്യാര്‍ത്ഥികള്‍ യുവജനോത്സവത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടൊപ്പം ഈ മാസം 14 ന് മുമ്പ് അപേക്ഷ നല്‍കണം. വാര്‍ത്താസമ്മേളനത്തില്‍ എ.എം.എം നൂറുദ്ദീന്‍, പി. വേണുഗോപാല്‍, ബി. ഗോപകുമാര്‍, ഇ.വി വത്സകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
അല്‍ മനാര്‍ ആയുര്‍വേദിക് സെന്റര്‍ ഉദ്ഘാടനം
|
10 April 2008
എ.ആര്. റഹ്മാന്‍ സംഗീത പരിപാടി ഷാര്‍ജയില്‍
പ്രശസ്ത സംഗീതജ്ഞനായ എ.ആര് റഹ്മാന്‍ ഷാര്‍ജയില്‍ സംഗീത പരിപാടി അവതരിപ്പിക്കുന്നു. ഷാര്‍ജ ഇന്‍റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഈ മാസം 18 നാണ് പരിപാടി.
ഇത് മൂന്നാം തവണയാണ് എ.ആര് റഹ്മാന്‍ യു.എ.ഇയില്‍ പരിപാടി അവതരിപ്പിക്കാന്‍ എത്തുന്നത്. ഹരിഹരന്‍, ചിത്ര, സാധന സര്‍ഗം, കാര്‍ത്തിക്, ബ്ലസി, മധുശ്രീ, നീതി മോഹന്‍, നരേഷ് അയ്യര്‍, മുഹമ്മദ് അസ്ലം, ജാവേദ് അലി, ബെന്നി ദയാല്‍, അസ്ലം ഖാന്‍ എന്നിവരും റഹ്മാനൊപ്പം വേദിയിലെത്തും. 3 0,000 ത്തിലധികം പേര്‍ ഈ സംഗീത പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എ.ആര്‍ റഹ്മാനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
ദോഹാ ഡ്രീംസ് ഇന്ന്
മലയാള സിനിമയിലെ നിരവധി പ്രമുഖര്‍ പങ്കെടുക്കുന്ന ദോഹാ ഡ്രീംസ് എന്ന സ്റ്റേജ് ഷോ ഇന്ന് നടക്കും. ദോഹയിലെ എം.ഇ.എസ് ഇന്ത്യന്‍ സ്കൂളില്‍ നാളെ വൈകീട്ട് ഏഴിനാണ് പരിപാടി. മുകേഷ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രന്‍സ്, ശോഭന, ഉഷാ ഉതുപ്പ് തുടങ്ങിയവര്‍ കലാപരിപാടികള്‍ അവതരിപ്പിക്കും. ദിനേശ് പണിക്കരും കലധരനുമാണ് ദോഹാ ഡ്രീംസ് ഒരുക്കുന്നത്. മൂന്നര മണിക്കൂര്‍ നീളുന്ന പരിപാടിയുടെ സംഘാടകര്‍ ദോഹയിലെ മലങ്കര കള്‍ച്ചറല്‍ അസോസിയേഷനാണ്.
- ജെ. എസ്.
|
ജിദ്ദയില്‍ പ്രഭാഷണം
അമേരിക്കയിലെ ഇസ്ലാമിക് മിഷന്‍ ഫൗണ്ടേഷന്‍ ഇന്‍റര്‍നാഷണല്‍ ഡയറക്ടര്‍ യൂസുഫ് എസ്റ്റസ് ഇന്നും നാളെയും ജിദ്ദയില്‍ പ്രഭാഷണം നടത്തും.
ജിദ്ദാ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് നടക്കുന്ന പ്രഭാഷണത്തില്‍ 12 വയസിന്‍ മുകളില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കും വെള്ളിയാഴ്ച നടക്കുന്ന പ്രഭാഷണത്തില്‍ പൊതുജനങ്ങള്‍ക്കുമായിരിക്കും പ്രവേശനം. വൈകുന്നേരം ഏഴ് മുതല്‍ ജിദ്ദയിലെ സൗദി ജര്‍മന്‍ ആശുപത്രി ഓഡിറ്റോറിയത്തിലാണ് പരിപാടികള്‍.
- ജെ. എസ്.
|
ഖത്തര്‍ മലയാളി സമ്മേളനം; സാംസ്ക്കാരിക സമ്മേളനം നടന്നു
ദോഹയില്‍ നടക്കുന്ന അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തോട് അനുബന്ധിച്ച് പ്രമുഖ വ്യക്തികള്‍ പങ്കെടുത്ത സാംസ്കാരിക സമ്മേളനം നടന്നു. അബ്ദുസമദ് സമദാനി സമ്മേളനം ഉദ്ഘാടനം ചെയ്തു.
മത സൗഹാര്‍ദ്ദ വേദികള്‍ വളരുകയും വിശാലമാവുകയും ചെയ്യണമെന്നും എന്നാല്‍ മാത്രമേ മതവും സംസ്ക്കാരവും രാഷ്ട്രീയവും മനുഷ്യര്‍ക്ക് ഉപകാരപ്പെടുകയുള്ളൂവെന്നും സമദാനി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ദോഹാ ബാങ്ക് സി.ഇ.ഒ ആര്‍ .സീതാരാമന്‍, മഹാത്മാഗാന്ധി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. സിറിയക് തോമസ്, പ്രൊഫ. രവീന്ദ്രന്‍ തുടങ്ങിയവര്‍ സമ്മേളനത്തില്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
09 April 2008
അല്‍ മനാറിന്റെ പുതിയ ശാഖ അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു
കഴിഞ്ഞ 4 വര്‍ഷമായി ഷാര്‍ജയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മനാര്‍ ആയുര്‍ വേദിക് സെന്‍ററിന്‍റെ പുതിയ ശാഖ വെള്ളിയാഴ്ച (11-04-2008) അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിക്കും.
30 വര്‍ഷത്തിലധികം ഈ രംഗത്ത് പാരമ്പര്യമുള്ള കണ്ണൂരിലെ പി.കെ.എം ആയുര്‍ വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന്‍റെ ഗള്‍ഫിലെ സെന്‍ററാണ് അല്‍ മനാര്‍. അല്‍ മനാര്‍ ആയുര്‍ വേദിക് സെന്‍ററിന്‍റെ ഗള്‍ഫിലെ മൂന്നാമത്തെ ശാഖയാണ് അജ്മാനിലേത്. നിലവില്‍ ഷാര്‍ജയിലും മദാമിലും സെന്‍റര്‍ പ്രവര്‍ത്തിക്കുന്നു. പി.കെ.എം ആയുര്‍ വേദിക് ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ കൂടിയായ ജലീല്‍ ഗുരുക്കളുടെ നേതൃത്വത്തില്‍ മൂന്ന് ഡോക്ടര്‍മാര്‍ അജ്മാന്‍ സെന്‍ററിനു വേണ്ടി പ്രവര്‍ത്തിക്കും. ഡോ.ദിലീപ്, ഡോ.കവിത, ഡോ.അബ്ദുല്‍ റഷീദ് എന്നിവരാണ് അജ്മാനില്‍ ചികിത്സാ വിധികള്‍ക്ക് നേതൃത്വം നല്‍കുക. സുഖ ചികിത്സ ഉള്‍പ്പെടെ ആയുര്‍ വേദവുമായി ബന്ധപ്പെട്ട എല്ലാ ചികിത്സാ വിധികളും അജ്മാന്‍ അല്‍ മനാറില്‍ ലഭ്യമായിരിക്കും. അത്യാവശ്യ ഘട്ടങ്ങളില്‍ രോഗികളെ പരിചരിക്കാന്‍ ഒരു മൊബൈല്‍ യൂണിറ്റും അല്‍ മനാറിനുണ്ട്. ആയുര്‍ വേദത്തിന് ലഭിച്ചിരിക്കുന്ന വിശ്വാസ്യതയും സ്വീകാര്യതയും കണക്കിലെടുത്ത് ഗള്‍ഫ് മേഖലയിലെ കൂടുതല്‍ സ്ഥലങ്ങളിലേക്കും അല്‍ മനാറിന്‍റെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പരിപാടിയുണ്ടെന്ന് അധികൃതര് അറിയിച്ചു. ഇതു സംബന്ധിച്ച് അജ്മാനില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ അല്‍ മനാര്‍ ആയുര്‍ വേദിക് സെന്‍റര്‍ ചെയര്‍മാന്‍ അലി സാലിം അല്‍ മിദ്ഫ, ജലീല്‍ ഗുരുക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
സുന്നി മുസ്ലീം കൗണ്‍സില്‍ സെമിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ് കേരള സുന്നി മുസ്ലീം കൗണ്‍സില്‍ സിറാത്തുന്നബി ഇന്‍റര്‍നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു. അഫ്ഗാനിസ്ഥാന്‍ അംബാസഡര്‍, ബംഗ്ലാദേശ് അംബാസഡര്‍, പാണക്കാട് സയ്യിദ് ഷിഹാബ് അലി തങ്ങള്‍, നാസര്‍ മഷൂര്‍ ശൈഖ് തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
08 April 2008
നിശാഗന്ധി വെള്ളിയാഴ്ച്ച
|
07 April 2008
AKCAF ക്രിക്കറ്റ് ടൂര്‍ണമെന്റ് സെമി ഫൈനലിലേക്ക്
ഏപ്രില്‍ 18ന് നടക്കുവാനിരിക്കുന്ന AKCAF ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ താഴെ പറയുന്ന കോളജുകള്‍ ഏറ്റുമുട്ടും എന്ന് ACKAF പ്രതിനിധി ദീപു എ.എസ്. അറിയിച്ചു.
College of Engineering, Trivandrum Vs Govt College, Kasargod Mar Ivanios College, Trivandrum Vs Brennan College, Thellichery ക്വാര്‍ട്ടര്‍ ഫൈനലിന്റെ റിസള്‍ട്ട് ഇപ്രകാരമാണ്: Results of Quarter Final matches of AKCAF Cricket Tournament 2008 1st Quarter Final Govt.College, Kasargod Vs N.S.S.College,Changanassery Govt.College Kasargod won the match by 10 Wickets. Score: N.S.S College ,Changanassery = 74 all out in 15.3 overs; Govt.College,Kasargod : 75 in 7.1 Overs Man Of The Macth : Abdul Salam,Govt.College,Kasargod. 2nd Quarter Final SKVC Thrissur Vs College of Engineering , Trivandrum . College of Engineering , Trivandrum won by 6 wickets. Score: SKVC Thrissur- 184 /5 in 20 overs. College of Engineering , Trivandrum : 185/4 in 18.3 overs. Man Of the Match: Pradeep,SKVC Thrissur. 3rd Quarter Final Govt.BrennenCollege,Tellichery Vs S.G.College ,Kottarakkara Govt.Brennen College , Tellichery,Won by 137 Runs. Score: Govt.Brennen College ,Tellichery -290/4 in 20 overs, S.G.College,Kottarakkara: 153/5 in 20 overs Man of the Match: Shajil. 4th Quarter Final Marthoma College ,Thiruvalla Vs Mar Ivanious College , Trivandrum .Mar Ivanious College Won by 9 Wickets Score: Marthoma College ,Thiruvalla- 131 All out in 19 Over Mar Ivanious College ,Trivandrum.: 132 in 15.5 overs Man of the Match: Shibu
- ജെ. എസ്.
|
സായ് കൃഷ്ണയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും
അബുദാബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച അല്‍ റൊസ്തമാനി എക്സ്ചേഞ്ച് കമ്പനി മാനേജര്‍ സായ് കൃഷ്ണയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. അബുദാബി സെന്‍ട്രല്‍ മോര്‍ച്ചറിയില്‍ വൈകുന്നേരം അഞ്ചിന് എംബാം ചെയ്യും. നാളെ പുലര്‍ച്ചെ 2.10 നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം കൊണ്ടുപോവുക.
- ജെ. എസ്.
|
ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ സൊസൈറ്റിയുടെ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 11 മുതല്‍ ഷാര്‍ജയില്‍
ഇന്ത്യന്‍ ബാസ്ക്കറ്റ് ബോള്‍ സൊസൈറ്റിയുടെ ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണമെന്‍റ് ഈ മാസം 11 മുതല്‍ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ എമിറേറ്റ്സ് റോഡിലെ അല്‍തീഖാ ക്ലബ് സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്‍റ്. രണ്ട് മാസം നീണ്ടു നില്‍ക്കും. 93 മത്സരങ്ങളാണ് നാലു വിഭാഗങ്ങളിലായി ഉണ്ടാവുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുരുഷ, വനിതാ വിഭാഗങ്ങള്‍ക്കും അണ്ടര്‍ 13 ആണ്‍കുട്ടികള്‍ക്കും പുറമേ ആദ്യമായി ഇത്തവണ അണ്ടര്‍ 13 പെണ്‍കുട്ടുകളുടെ മത്സരവും ഉണ്ടാകും. രാജന്‍ ജോബ്, ടോം തോമസ്, ജി. വിജയകുമാര്‍, ടി.അലി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
രിസാല സ്റ്റഡി സര്‍ക്കിള്‍ വിജ്ഞാന പരീക്ഷ
രിസാല സ്റ്റഡി സര്‍ക്കിള്‍ ഗള്‍ഫ് ചാപ്റ്റര്‍ മലയാളികള്‍ക്കായി വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും.
ഈ മാസം 18 ന് നടക്കുന്ന പരീക്ഷയില്‍ സൗദി അറേബ്യ, കുവൈറ്റ്, യു.എ.ഇ, ഖത്തര്‍, ഒമാന്‍, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്ക് പങ്കെടുക്കാം. ഒരു മണിക്കൂര്‍ നേരത്തെ എഴുത്തു പരീക്ഷയ്ക്കായി ഈ രാജ്യങ്ങളില്‍ അന്‍പതോളം കേന്ദ്രങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ WWW.RISALAONLINE.COM എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
- ജെ. എസ്.
|
06 April 2008
ലിന്‍ക്സ് 2008 യംഗ് ക്രിയേറ്റീവ് സുവര്‍ണ്ണ പുരസ്ക്കാരം മലയാളിക്ക്
ത്യശ്ശൂര്‍ കൂര്‍ക്കഞ്ചേരി സ്വദേശിയും, ദുബായ് മീഡിയ വണ്ണിലെ ക്രിയേറ്റീവ് ഡയറക്ടറുമാണ് ഷഫീക്ക്. വൈകല്യമുള്ള കുട്ടികള്‍ക്ക് നല്‍കേണ്ട സംരക്ഷണത്തെക്കുറിച്ചുള്ള പരസ്യചിത്രമാണ് ഷഫീക്കിനെ ദുബായ് ലിന്‍ക്സ് 2008 അവാര്‍ഡിന് അര്‍ഹനാക്കിയത്. ഈ പുരസ്ക്കാരം നേടുന്ന ആദ്യത്തെ മലയാളിയും അബ്ദുള്‍ ഷഫീക്കാണ്. കഴിഞ്ഞ 1 ½ വര്‍ഷമായി ദുബായിലുള്ള ഷഫീക്കിന്റെ ഭാര്യ സാജിതയാണ്. 2 മക്കളുണ്ട്.
- ജെ. എസ്.
|
തണല്‍, തളിര്‍ കുടുംബ സംഗമം
ജിദ്ദയില്‍ തണല്‍ കുടുംബവേദിയുടേയും തളിര്‍ ബാലവേദിയുടേയും സംയുക്താഭിമുഖ്യത്തില്‍ കുടുംബസംഗമം സംഘടിപ്പിച്ചു. എം.പി സുലൈമാന്‍ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഐഡിസി ഈവനിംഗ് മദ്രസാ വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. മത്സര വിജയികള്‍ക്കും കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ക്കും അമീര്‍ ഹുസൈന്‍ ബാഖാവി പൊന്നാട് സമ്മാനങ്ങള്‍ വിതരണം ചെയ്തു. അഡ്വ. മുനീര്‍ അധ്യക്ഷനായിരുന്നു.
- ജെ. എസ്.
|
ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളില്‍ ഷിഫ്റ്റ് സംവിധാനം
ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളിന് ഷിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താനുള്ള അനുമതി ലഭിച്ചു. സ്ക്കൂളില്‍ അഡ്മിഷന്‍ കാത്തിരിക്കുന്ന കുട്ടികളും അവരുടെ രക്ഷിതാക്കളും ഷാര്‍ജ്ജ ഇന്ത്യന്‍ സ്ക്കൂളുമായി ബന്ധപ്പെടണമെന്ന് അധികൃതര്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
- ജെ. എസ്.
|
05 April 2008
ചൊല്‍ക്കാഴ്ച്ച ഏപ്രില്‍ 18ന് ദുബായില്‍
കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച ഈ മാസം 18ന് ദുബായില്‍ അരങ്ങേറും.
മലയാളത്തിലെ ആദ്യകാല കവിതകള്‍ മുതല്‍, ഒടുവിലത്തെ കാവ്യരീതികള്‍ വരെ ഉള്‍പ്പെടുത്തി, വിത്സണ്‍ അവതരിപ്പിക്കുന്ന അരമണിക്കൂര്‍ പരിപാടിയാണ് ചൊല്‍ക്കാഴ്ച്ച. ഇതിന് മുന്‍പ് അബുദാബിയിലും, മസ്ക്കറ്റിലും കുഴൂര്‍ വിത്സണ്‍ ചൊല്‍ക്കാഴ്ച്ച അവതരിപ്പിച്ചിട്ടുണ്ട്. കവിത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചൊല്‍ക്കാഴ്ച്ചയുടെ ലക്ഷ്യമെന്ന് വിത്സണ്‍ പറഞ്ഞു. അങ്കമാലി N R I അസോസിയേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ച് പതിനെട്ടാം തിയതി വൈകിട്ട് 7.30 ന് ദുബായ് കരാമ സെന്ററിലാണ് ചൊല്‍ക്കാഴ്ച്ച അരങ്ങേറുക..
- ജെ. എസ്.
|
ദുബായ് തീപിടുത്തം, കെ.എം.സി.സി രംഗത്തെത്തി
ദുബായിലെ നൈഫ് സൂക്കിലുണ്ടായ തീപിടുത്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടവര്‍ക്ക് സാന്ത്വനവുമായി ദുബായ് കെ.എം.സി.സി രംഗത്തെത്തി.
ഇതിന്‍റെ ഭാഗമായി കഴിഞ്ഞ ദിവസം നൈഫ് സൂക്കിലെ കച്ചവടക്കാരുടേയും തൊഴിലാളികളുടേയും യോഗം വിളിച്ചു ചേര്‍ത്തു. അഗ്നിബാധയില്‍ നശിച്ച ഇവരുടെ പാസ്പോര്‍ട്ടും മറ്റ് രേഖകളും തയ്യാറാക്കുന്നതിന് സഹായം നല്‍കാനായി പ്രത്യേക കൗണ്ടര്‍ കെ.എം.സി.സിയില്‍ തുറക്കും. യോഗത്തില്‍ പ്രസിഡന്‍റ് ഇബ്രാഹിം എളേറ്റില്‍ അധ്യക്ഷത വഹിച്ചു. യഹ് യ തളങ്കര, സി.പി ബാവഹാജി, ഖാദര്‍ തെരുവത്ത്, എം.സി ഹുസൈന്‍ ഹാജി, ഒ.കെ ഇബ്രാഹിം, ഫാറൂഖ് പട്ടിക്കര എന്നിവര്‍ പ്രസംഗിച്ചു. നൈഫ് സൂഖ് അഗ്നിബാധ പുനരധിവാസ കമ്മിറ്റിയും യോഗത്തില്‍ രൂപീകരിച്ചിട്ടുണ്ട്.
- ജെ. എസ്.
|
പൊതുഭൂമി സമ്പന്നരുടെ പിടിയിലെന്ന് ചുള്ളിക്കാട്
രാജ്യത്തെ പൊതുഭൂമിയും സ്ഥാപനങ്ങളും സമ്പന്നരുടെ പിടിയിലാണെന്ന് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
- ജെ. എസ്.
|
ഇന്ത്യന്‍ സ്കൂള്‍ ഫൗണ്ടേഷന്‍ ഡേ ആഘോഷിച്ചു
ദമാം ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ 26-ാമത് ഫൗണ്ടേഷന്‍ ഡേ ആഘോഷിച്ചു. ഇന്ത്യന്‍ എംബസി ഡെപ്യൂട്ടി അംബാസഡര്‍ രാജീവ് സഹാറെ ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. മാനേജിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. മുംതാസ് അലി അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഇ,കെ മുഹമ്മദ് ഷാഫി വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
അരി കയറ്റുമതി നിരോധനത്തിനെതിരെ ഉമ്മന്‍ ചാണ്ടി
കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരെ ഉമ്മന്‍ ചാണ്ടി രംഗത്ത്
ഇന്ത്യയില്‍ നിന്നുള്ള അരി കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ ഭേദഗതി വരുത്തണമെന്നും ഇതിനായി കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി ദമാമില്‍ പറഞ്ഞു. വന്‍ തോതിലുള്ള അരി കയറ്റുമതി നിരോധിച്ചത് ശരിയാണെങ്കിലും 5-10 കിലോ പാക്കറ്റുകളുടെ നിരോധനം ശരിയല്ല. ഇത് സാരമായി ബാധിക്കുക പ്രവാസികളെയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഹൃസ്വ സന്ദര്ശനാര്‍ത്ഥം ദമാമില്‍ എത്തിയ ഉമ്മന്‍ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു. കെ.സി ജോസഫ് എം.എല്‍.എ, നസീര്‍ മണിയംകുളം, മുഹമ്മദ് അലി തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
ബാലഭാസ്കര്‍ വയലിന്‍ വിസ്മയം
ഒമാനിലെ സന്നദ്ധ സേവന സംഘടനയായ സമുദ്ര ഇന്റര്‍നാഷണല്‍ ( സായ്) ന്റെ രണ്ടാമത് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വയലിന്‍ വിസ്മയമായ ശ്രീ ബാലഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത സംഗമം ഏപ്രില്‍ 3ന് വ്യാഴാഴ്ച ഒമാനിലെ അല്ഫലാജ് ലീ ഗ്രാന്റ് ഹാളില്‍ വച്ചു നടന്നു.
- ജെ. എസ്.
|
04 April 2008
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് ഇന്ന് ദോഹയില്‍ തുടക്കമാവും
അഞ്ചാമത് ഖത്തര്‍ മലയാളി സമ്മേളനത്തിന് നാളെ ദോഹയില്‍ തുടക്കമാവും. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് മുതല്‍ ഈ മാസം 11 വരെയാണ് സമ്മേളനം. ഒന്‍പത് സെഷനുകളിലായിട്ടാണ് സമ്മേളനം നടക്കുകയെന്ന് ഭാരവാഹികള്‍ അറിയിച്ചു. രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി, എം.എ യൂസഫലി, ഡോ. രവി പിള്ള എന്നിവര്‍ പങ്കെടുക്കും. സമാപന സമ്മേളനത്തില്‍ ഖത്തര്‍ തൊഴില്‍ മന്ത്രി ഡോ. സുല്‍ത്താന്‍ അല്‍ ദൂസരിയും കേരള വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വവും പങ്കെടുക്കും. ടി.എന്‍ ഗോപകുമാര്‍, നികേഷ് കുമാര്‍ , ജോണ്‍ ബ്രിട്ടാസ് എന്നിവര്‍ പങ്കെടുക്കുന്ന മാധ്യമ സെമിനാറും സംഘടിപ്പിക്കുന്നുണ്ട്.
- ജെ. എസ്.
|
മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്‍റെ വാര്‍ഷിക സമ്മേളനം അജ്മാനില്‍
അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്സിന്‍റെ വാര്‍ഷിക സമ്മേളനം അജ്മാനില്‍ ആരംഭിച്ചു. അജ്മാന്‍ കെംപിന്‍സ്കി ഹോട്ടലില്‍ നടന്ന പരിപാടി ശൈഖ് മാജിദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്‍റ് ഡോ. എം.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. ഡോ. രാധാകൃഷ്ണ്‍, ഡോ. സണ്ണി കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു. യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് 600 ഓളം ഡോക്ടര്‍മാരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. ആദ്യ ദിവസമായ ഇന്ന് തുടര്‍ വിദ്യാഭ്യാസ പരിപാടിയാണ് നടന്നത്.
- ജെ. എസ്.
|
ഹെല്‍ത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു
കേരള പ്രവാസി ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ ഹെല്‍ത്ത് കോണ്‍ഫ്രന്‍സ് സംഘടിപ്പിച്ചു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ മജീദ് അധ്യക്ഷത വഹിച്ചു. ആരോഗ്യ സെമിനാറില്‍ പ്രശസ്ത ഡോക്ടര്‍മാര്‍ ക്ലാസുകള്‍ നയിച്ചു. ഗാനമേളയും വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
പാരന്‍റിംഗ് 2008 സംഘടിപ്പിക്കും
ജിദ്ദാ ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ ഇന്ന് പാരന്‍റിംഗ് 2008 സംഘടിപ്പിക്കും.
വൈകുന്നേരം ഏഴിന് ബഡ്സ് ആന്‍റ് ബ്ലോസം സ്കൂളില്‍ നടക്കുന്ന പരിപാടിയില്‍ ബോധവത്ക്കരണ ക്ലാസ് നടക്കും. കഴിഞ്ഞയാഴ്ച ഇസ്പാഫ് നടത്തിയ കലാമത്സര വിജയികള്‍ക്ക് ചടങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.
- ജെ. എസ്.
|
03 April 2008
പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു
ജിദ്ദയിലെ കെ.എം.സി.സി നേതാവായിരുന്ന ടി.പി അലി മാസ്റ്ററുടെ സ്മരണക്കായി ഏര്‍പ്പെടുത്തിയ പുരസ്ക്കരാങ്ങള്‍ വിതരണം ചെയ്തു. ടി.എച്ച് ദാരിമി, രായിന്‍കുട്ടി നീറാട് എന്നിവരാണ് പുരസ്ക്കാരത്തിന് അര്‍ഹരായത്. മണ്ണാര്‍ക്കാട് മേഖലാ കെ.എം.സി.സിയുടെ നേതൃത്വത്തില്‍ ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു.
- ജെ. എസ്.
|
ഉമ്മന് ചാണ്ടി ഇന്ന് സൌദിയില്‍
ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം പ്രതിപക്ഷ നേതാവ് ഉമ്മന് ചാണ്ടി ഇന്ന് സൗദി അറേബ്യയിലെ ദമാമിലെത്തുന്നു. കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഐ.ഒ.സിയുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി എട്ടിന് ഇദ്ദേഹത്തിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. അല്‍ഖോബാര്‍ ഗള്‍ഫ് പേള്‍ കോമ്പൗണ്ടിലാണ് പരിപാടി.
- ജെ. എസ്.
|
ചൊല്ലരങ്ങില്‍ കടമ്മനിട്ടക്കവിതകള്‍
കവി കടമ്മനിട്ടയുടെ കവിതകള്‍ ആസ്പദമാക്കിയുള്ള ചൊല്ലരങ്ങ് എന്ന പരിപാടി നാളെ (വെള്ളിയാഴ്ച്ച) ഏഷ്യാനെറ്റ് റേഡിയോ പ്രക്ഷേപണം ചെയ്യും. യു.എ.ഇ സമയം രാവിലെ 8 നാണ് ചൊല്ലരങ്ങ് ആരംഭിക്കുക. കവി ഡി.വിനയചന്ദ്രന്‍ ചൊല്ലരങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
- ജെ. എസ്.
|
ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പ് നാളെ
ദല ദുബായില്‍ നാളെ സംഘടിപ്പിക്കുന്ന സാഹിത്യ ക്യാമ്പില്‍ പ്രശസ്ത കവികളായ സുഗതകുമാരി, ഡി.വിനയചന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും. ആലങ്കോട് ലീലാക്യഷ്ണന്‍ ആണ് ക്യാമ്പിന് നേത്വത്വം നല്‍കുന്നത്. വൈകിട്ട് കഥാവായനയും കവിതാ വായനയും നടക്കും. പുതിയ എഴുത്തുകാര്‍ക്ക് നിരൂപക ശ്രദ്ധ കിട്ടുന്നില്ലെന്ന് സാഹിത്യകാരന്‍ ആലങ്കോട് ലീലാ കൃഷ്ണന്‍ പറഞ്ഞു. നാളെ ദുബായില്‍ ദല സംഘടിപ്പിക്കുന്ന സാഹിത്യ ക്യമ്പിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനികത കത്തി നിന്ന കാലത്ത് എഴുത്തുകാര്‍ക്ക് നിരൂപകരുടെ പരിലാളന കിട്ടിയിരുന്നു. ഇപ്പോള്‍ പുതിയ എഴുത്തുകാര്‍ക്ക് അങ്ങനെ ഒരു സൗഭാഗ്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയ്ക്കാണ് ദലയുടെ സാഹിത്യ ക്യാമ്പ് ആരംഭിക്കുക. കവി ഡി. വിനയചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. നാലുകെട്ടും മലയാള നോവല്‍ സാഹിത്യവും എന്ന വിഷയത്തില്‍ സംവാദവും ഉണ്ടാകും.
- ജെ. എസ്.
|
02 April 2008
നിര്‍ദ്ധനരായ ഹൃദ് രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ
നിര്‍ദ്ധനരായ ഹൃദ് രോഗികള്‍ക്ക് സൗജന്യ ശസ്ത്രക്രിയ നല്‍കുന്നത് അടക്കമുളള സാമൂഹ്യ സേവനം അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ഗ്രാജ്വേറ്റ്സ് ലക്ഷ്യമിട്ടിട്ടുണ്ടെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതിനു വേണ്ടിയുള്ള രൂപ രേഖ സംഘടന തയ്യാറാക്കി വരികയാണ്. ഈ മാസം മൂന്ന്, നാല് തീയതികളില്‍ അജ്മാന്‍ കെംപിന്‍സ്കി ഹോട്ടലില്‍ നടത്തുന്ന സമ്മേളനവുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ഭാരവാഹികള്‍. 800 ഡോക്ടര്‍മാര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. ഇന്ത്യന്‍ മീഡിയ ഫോറം അംഗങ്ങള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡിനുള്ള രേഖകള്‍ എ.കെ.എം.ജി പ്രസിഡന്‍റ് ഡോ.എം.കെ ഇബ്രാഹിമിന് ചടങ്ങില്‍ കൈമാറി.
- ജെ. എസ്.
|
ജിദ്ദാ കെ.എം.സി.സി കുടുംബമേള
ജിദ്ദാ കെ.എം.സി.സി നടത്തിവരുന്ന ഹരിതവീഥിയുടെ ആറ് പതിറ്റാണ്ടുകള്‍ കാമ്പയിനിന്‍റെ ഭാഗമായി വെള്ളിയാഴ്ച കുടുംബമേള സംഘടിപ്പിക്കും. അനാകിഷ് അഹ്ദാബ് സ്കൂളില്‍ വൈകുന്നേരം നാല് മുതലാണ് പരിപാടി. പാചക മത്സരം, ഭക്ഷ്യ മേള, സെമിനാര്‍, കലാപരിപാടികള്‍ എന്നിവായാണ് ഉണ്ടാവുക. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ 0500482650 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ - ജനപക്ഷ മുന്നണിക്ക് തകര്‍പ്പന്‍ വിജയം
അബുദാബി കേരള സോഷ്യല്‍ സെന്‍ററിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കെ.ബി മുരളി നേതൃത്വം നല്‍കുന്ന ജനപക്ഷ മുന്നണി വിജയിച്ചു. പി. പത്മനാഭന്‍ നേതൃത്വം നല്‍കുന്ന ജനകീയ മുന്നണിയായിരുന്നു ഇവരുടെ പ്രധാന എതിരാളികള്‍.
15 അംഗ ഭരണ സമിതിയിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്ലാ സീറ്റുകളിലും ജനപക്ഷ മുന്നണിക്കാണ് വിജയം. കഴിഞ്ഞ രണ്ട് വര്‍ഷമായി കെ.ബി മുരളിയുടെ നേതൃത്വത്തിലുള്ള ജനപക്ഷമുന്നണിയാണ് കേരള സോഷ്യല്‍ സെന്‍റര്‍ ഭരിക്കുന്നത്.
- ജെ. എസ്.
|
ജിദ്ദാ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് ഫോറം പ്രസംഗ മത്സരം
ജിദ്ദാ ഇന്ത്യന്‍ സ്കൂള്‍ പാരന്‍റ്സ് ഫോറം പ്രസംഗ മത്സരം സംഘടിപ്പിച്ചു. വസീം അബ്ദുല്ലത്തീഫ്, അലീന ഫാതിം, ശാലിനി ജിതേന്ദ്രന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നേടി. ഷറഫിയ റഫ ഓഡിറ്റോറിയത്തിലായിരുന്നു മത്സരം. ആറ് മുതല്‍ എട്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായിരുന്നും മത്സരം സംഘടിപ്പിച്ചത്.
- ജെ. എസ്.
|
തണല്‍ കുടുംബ വേദി, തളിര്‍ ബാലവേദി
തണല്‍ കുടുംബ വേദി, തളിര്‍ ബാലവേദി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ അടുത്ത വെള്ളിയാഴ്ച കുടുംബ സംഗമം സംഘടിപ്പിക്കും. ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടാകും. കുട്ടികളുടെ പുണ്യ റസൂല്‍ എന്ന വിഷയത്തില്‍ എം.പി സുലൈമാന്‍ ഫൈസി മുഖ്യ പ്രഭാഷണം നടത്തും.
- ജെ. എസ്.
|
ബാലഭാസ്കര്‍ വയലിന്‍ വിസ്മയം നാളെ ഒമാനില്‍
മസ്കറ്റ് : ഒമാനിലെ സന്നദ്ധ സേവന സംഘടനയായ സമുദ്ര ഇന്റര്‍നാഷണല്‍ ( സായ്) ന്റെ രണ്ടാമത് സാംസ്കാരികോത്സവത്തിന്റെ ഭാഗമായി വയലിന്‍ വിസ്മയമായ ശ്രീ ബാലഭാസ്കറിന്റെ നേതൃത്വത്തിലുള്ള സംഗീത സംഗമം നാളെ (ഏപ്രില്‍ 3ന് വ്യാഴാഴ്ച ) വൈകിട്ട് 7 മണിക്ക് ഒമാനിലെ അല്ഫലാജ് ലീ ഗ്രാന്റ് ഹാളില്‍ വച്ചു നടക്കും. വയലിന്‍ കച്ചേരിക്ക് അകമ്പടിയായി ശ്രീ സുന്ദരരാജന്റെ വീണ, മഹേഷ് മണിയുടെ തബലയും മൃദംഗവും, മഞ്ജുമ്മാളിന്റെ ഘടം, ഡോ: രാജ് കുമാറിന്റെ ഫ്ലൂട്ട്, ജോസിയുടെ ഗിത്താര്‍ എന്നിവയുമുണ്ടായിരിക്കും. ഇതോടൊപ്പം തന്നെ ഹരിയും ചേതനയും ചേര്‍ന്നവതരിപ്പിക്കുന്ന കഥക് നൃത്തവും അരങ്ങേറും. മാതുലനായ ബി ശശികുമാറില്‍ നിന്ന് ബാല്യം മുതലേ വയലിന്റെ ബാലപാഠങ്ങള്‍ അഭ്യസിച്ച ബാലഭാസ്കര്‍ ഇന്ന് സംഗീതലോകത്ത് , പ്രത്യേകിച്ച് ഉപകരണ വാദ്യമായ വയലിനില്‍ അതുല്യ പ്രതിഭയായി മാറിയിരിക്കുകയാണ്. കലാലയ വിദ്യാഭ്യാസകാലത്തു തന്നെ പുറത്തിറക്കിയ സംഗീത ആല്‍ബമായ 'കണ്‍ഫ്യൂഷന്‍" ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പിന്നീട് ഇപ്പോള്‍ പ്രസിദ്ധമായ 'ബിഗ് ഇന്ത്യന്‍ ബാന്‍ഡ് ' ഏറെ കലാ പ്രതിഭകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സംഗീതസംഗമമാണ്. ബാംഗ്ലൂരിലെ നൂപുര കലാകേന്ദ്രത്തിന്റെ ഉടമകളായ ഹരിയും ചേതനയും നൃത്ത രംഗത്ത് അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന പ്രതിഭകളാണ്. ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗത്ത് കൂടുതല്‍ സേവനത്തിന്റേതായ മാര്‍ഗത്തിലൂടെ നീങ്ങുന്ന സന്നദ്ധ സംഘടനയാണ് സമുദ്ര ഇന്റര്‍നാഷനല്‍ (സായ്). ഈ രംഗത്ത് ഏറെ നാളത്തെ പരിചയവും അര്‍പ്പണമനോഭാവവുമുള്ള ശ്രീ പി കെ ശശിധരന്‍, ശ്രീ സുരേഷ് ബി നായര്‍, ശ്രീ രാധാകൃഷ്ണപിള്ള എന്നിവരാണ് സായ് യുടെ സാരഥികള്‍.
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്