31 July 2008
അലൈനില്‍ രക്തദാന ക്യാമ്പ്
അലൈന്‍ സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ ദുബായ് അല്‍വാസല്‍ ആശുപത്രിയിലാണ് ക്യാമ്പ്. പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 050 7699315 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
ലാലു തോമസിനെ നോമിനേറ്റ് ചെയ്തു
മാര്‍ത്തോമ്മാ സഭയുടെ പരമാധികാര സമിതി ആയ പ്രതിനിധി മണ്ഡലത്തിലേയ്ക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നോമിനേറ്റ് ചെയ്ത ശ്രീ. ലാലു തോമസ്. മാര്‍ത്തോമ്മാ സഭാ കൌണ്‍സില്‍ മെമ്പര്‍, കുവൈറ്റ് സെന്റ് തോമസ് ഇടവക പ്രഥമ വൈസ് പ്രസിഡന്റ്, കുവൈറ്റ് മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി, മണ്ഡലാംഗം, അസംബ്ലി അംഗം, യുവജന സഖ്യം വൈസ് പ്രസിഡന്റ്, ഗള്‍ഫ് യൂത്ത് കോണ്‍ഫ്രന്‍സ് കണ്‍വീനര്‍, സംയുക്ത നവതി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകം എമ്പാടും നിന്നും ഉള്ള മാര്‍ത്തോമ്മാക്കാരില്‍ നിന്നും 27 ആളുകളേയാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഇപ്രാവശ്യം മണ്ഡലത്തിലേക്ക് നോമിനേറ്റ് ചെയ്തത്.
- ജെ. എസ്.
|
30 July 2008
എസ്.വൈ.എസ്. ദു ആ സമ്മേളനം
മുസ്വഫ എസ്.വൈ.എസ് ഇസ് റാ അ മി അ റാജ് ദിനാചരണത്തിന്റെ ഭാഗമായി ദു ആ സമ്മേളനവും സ്വലാത്തുത്താജ് മജ് ലിസും സംഘടിപ്പിച്ചു.അബ് ദുല്‍ ഹമീദ് ശര്‍ വാനി ഉദ്ബോധന പ്രഭാഷണം നടത്തി. അബ് ദുല്‍ ഹമീദ് സ അദി , അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, പി.പി. എ . കല്‍ത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഫോട്ടോ: മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച ഇസ് റാ അ മി അറാജ് ദിനത്തോടനുബന്ധിച്ച് ദു ആ സമ്മേളനത്തില്‍ അബ് ദുല്‍ ഹമീദ് ശര്‍വാനി പ്രസംഗിക്കുന്നു. - ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
ദുബായില്‍ ഗതാഗത നിയന്ത്രണം
ദുബായ് ശൈഖ് സായിദ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ 10 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള ദിശയില്‍ ഇന്‍റര്‍ ചേഞ്ച് 7 നും 9 നും ഇടയിലായിരിക്കും ഗതാഗത നിയന്ത്രണം. റോഡിന് കുറുകെ കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ഈ സമയങ്ങളില്‍ ഗതാഗതം സമീപത്തെ റോഡുകളിലൂടെ തിരിച്ചുവിടും.
- ജെ. എസ്.
|
സിസ്റ്റര്‍ അല്‍ ഫോണ്‍സാമയുടെ തിരുനാള്‍
വാഴ്ത്തപ്പെട്ട സിസ്റ്റര്‍ അല്‍ ഫോണ്‍സാമയുടെ തിരുനാള്‍ കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ബാല സംഗമ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫാ. തോമസ് വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, സ് നേഹ വിരുന്ന് തുടങ്ങിയ പരിപാടികളില്‍ നൂറു കണക്കിന് കുട്ടികള്‍ പങ്കെടുത്തു.
- ജെ. എസ്.
|
29 July 2008
സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ നൈറ്റ്
കേരള സോഷ്യല്‍ സെന്റര്‍ അബുദാബിയുടെ ആഭിമുഖ്യത്തില്‍ അമൃത ടി.വി. യിലെ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംഗീത പരിപാടി സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ നൈറ്റ് അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും. ഓഗസ്റ്റ് 1 ന് രാത്രി എട്ട് മണിക്കാണ് പരിപാടി തുടങ്ങുന്നത്. 30 ദിര്‍ഹം, 50 ദിര്‍ഹം, 100 ദിര്‍ഹം, 200 ദിര്‍ഹം എന്നിങ്ങനെ ആണ് ടിക്കറ്റ് നിരക്കുകള്‍. ഏഴ് മണിയ്ക്ക് പ്രവേശനം ആരംഭിയ്ക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
യു.എ.ഇ.യിലെ പ്രേക്ഷകരുടെ പ്രിയ ഗായികയായ രശ്മി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
- ജെ. എസ്.
|
റിയാലിറ്റി ഷോ ജിദ്ദാ സ്റ്റാര്‍ 2008
ജിദ്ദയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ജിദ്ദാ സ്റ്റാര്‍ 2008 ഫൈനലിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ദിവസം ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ നിന്ന് അഞ്ച് പേരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രഹ്ന സലീം, ഷിഫാന, സ്വാതി കൃഷ്ണ, അന്‍വര്‍ സാദിഖ്, ബീമ ബഷീര്‍ എന്നിവരാണ് ഫൈനലില്‍ എത്തിയവര്‍. അടുത്ത വ്യാഴാഴ്ചയാണ് ഫൈനല്‍. മികച്ച ഗായകരെ കണ്ടെത്താന്‍ ജഡ്ജിംഗ് പാനലിന് പുറമേ പ്രേക്ഷകര്‍ക്കും വോട്ടിംഗിലൂടെ അവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
28 July 2008
മി അറാജ് ദിനാചരണവും ദു ആ സമ്മേളനവും മുസ്വഫയില്‍
മുസ്വഫ എസ്.വൈ.എസ്. കമീറ്റി മി അറാജ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദു ആ സമ്മേളനം മുസ്വഫ ശ അബിയ പത്തില്‍ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ 29-07-2008 നു ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്. പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന വാര്‍ഷിക പൊതുയോഗം
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന യു എ ഇ യുടെ വാര്‍ഷിക പൊതുയോഗം ദുബായ് കരാമ ഹോട്ടലില്‍ വച്ചു നടന്നു. യോഗത്തില്‍ വെച്ച് 2008-2009 വര്‍ഷത്തിലെ കമ്മിറ്റിയെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. പ്രസിഡണ്ട് ചക്കോ ജോര്‍ജ്, ജനറല്‍ സെക്രടറി സുനില്‍രാജ് കെ., കണ്‍വീനര്‍ സുരേഷ് മേനോന്‍, കലാസാഹിത്യ വിഭാഗം സെക്രടറി സദാശിവന്‍ അമ്പലമേട്, ട്രഷറര്‍ മധുസൂദനന്‍ പി ജി., വൈസ്. പ്രസിഡണ്ട് ഹരിഹരന്‍ യു., ജോ. സെക്രട്ടറി സുരേഷ് എ., തുടങ്ങിയവരെ ഭരണ നേതൃത്വം ഏല്‍പ്പിച്ചു.
ചടങ്ങില്‍ വച്ച് ഇരിഞ്ഞാലക്കുടയിലെ വൃക്ക രോഗബാധിതനായ ശ്രീ. ജയിസന് സഹായ ധനമായി പതിനയ്യായിരം രൂപ സ്വരൂപിച്ചു നല്‍കുകയുണ്ടായി. ഈ വര്‍ഷം നടത്താനു ദേശിക്കുന്ന കുട്ടികള്‍ക്കായുള്ള സമ്മര്‍ ചിത്രകലാ ക്യാമ്പിനെ കുറിച്ചൂം ഓണാഘോഷത്തെ ക്കുറിച്ചും തീരുമാനിക്കു ന്നതിനായ് ആഗസ്റ്റ് 8ന് ഖിസൈസില്‍ വെച്ചു ഒരു യോഗം നടത്തുവന്‍ തീരുമാനമായി. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-4978520, 050-6288375 എന്നീ മൊബെയില്‍ നമ്പറിലൊ www.ijkpravasi.wordpress.com ബ്ലോഗിലോ ബന്ധപ്പെടേണ്ടതാണു. കമ്മിറ്റി അംഗങ്ങള്‍ രാധകൃഷ്ണന്‍ കെ കെ രമേഷ് ചന്ദ്രന്‍ സതീഷ് മേനോന്‍ സുരേഷ് ബാബു ബിജു ഭാസ്കര്‍ ജോസഫ് കുരുവിള സി കെ സെബാസ്റ്റ്യന്‍ ക്രിസ്റ്റഫര്‍ ചാക്കോ വര്‍ഗ്ഗീസ് കെ വി വിന്‍സെന്റ് പറമ്പി ഓഡിറ്റര്‍ ജീവന്‍ സി എം - സുനില്‍രാജ് കെ. ജനറല്‍ സെക്രട്ടറി (050-4978520)
- ജെ. എസ്.
|
കുവൈറ്റീയം
കുവൈറ്റീയം എന്ന പേരില്‍ കുവൈറ്റിന്‍റെ സവിശേഷതകളും നിയമ നടപടിക്രമങ്ങളും അടങ്ങിയ മലയാളത്തിലുള്ള മാര്‍ഗരേഖ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഇത്തരത്തില്‍ ഒരു മലയാള കൈപ്പുസ്തകം കുവൈറ്റില്‍ ആദ്യ സംരംഭമാണ്. അല്‍ യഖ്സ ലൈബ്രറിയാണ് പ്രസാധകര്‍. ഹംസ പയ്യന്നൂര്‍, ഇസ്മായില്‍ പയ്യോളി എന്നിവര്‍ കുവൈറ്റീയത്തിന് നേതൃത്വം നല്‍കി
- ജെ. എസ്.
|
എ.ബി.എ സെന്‍റര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ് ജീവകാരുണ്യ കലാസന്ധ്യ
റാസല്‍ഖൈമയിലെ എ.ബി.എ സെന്‍റര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ് ജീവകാരുണ്യ കലാസന്ധ്യ സംഘടിപ്പിച്ചു. റാക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ലക്ഷ്മി ഗോപാലസ്വാമി, ബിജു നാരായണന്‍, ജയരാജ് വാര്യര്‍, ബാല ഭാസ്ക്കര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എ.ബി.എ സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
- ജെ. എസ്.
|
27 July 2008
സ്വലാത്തുന്നാരിയ രണ്ടാം വാര്‍ഷികം
മുസ്വഫ എസ്.വൈ.എസ്. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനടുത്തുള്ള കാരവന്‍ ജുമാ മസ്‌ജിദില്‍ സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ രണ്ടാം വാര്‍ഷിക സംഗമം നാളെ ( 28/07/2008 ) തിങ്കളാഴ്ച ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക് 02 5523491 / 055-9134144 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
പത്തു പേര്‍ക്ക് ഗള്‍ഫ് കെയര്‍ അവാര്‍ഡുകള്‍
ജിദ്ദയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്തു പേര്‍ക്ക് ഗള്‍ഫ് കെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് പ്രതിനിധി ജലീല്‍ കണ്ണമംഗലം, കോണ്‍സുല്‍ കെ.കെ.വിജയന്‍, എ.ഫാറൂഖ്, സി.എം.അഹമ്മദ്, അഹ്മദ് കോയ, സിതാര, മായിന്‍കുട്ടി, മുസാഫിര്‍, മിര്‍സ ഷരീഫ്, രഹ്ന എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ജിദ്ദയില്‍ കഴിഞ്ഞ ദിവസം നടന്ന ബിഗ് ബി ഷോയില്‍ വിനീത് ശ്രീനിവാസനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. കഷണ്ടിക്കാര്‍ക്ക് മാത്രമായി ഗള്‍ഫ് കെയര്‍ ഹെയര്‍ ഫിക്സിംഗ് കഴിഞ്ഞ മാസം ജിദ്ദയില്‍ സംഘടിപ്പിച്ച പൊതു വിജ്ഞാന മത്സരത്തില്‍ മലപ്പുറം സ്വദേശി അബ്ദുസലാമിന് ഒന്നാം സമ്മാനം ലഭിച്ചു.
- ജെ. എസ്.
|
ജിദ്ദയില്‍ നര്‍മ്മ കൈരളി
സൂര്യ സമ്മര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ജിദ്ദയില്‍ നര്‍മ്മ കൈരളി സംഘടിപ്പിച്ചു. സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ നിന്നെത്തിയ കലാകാരന്‍മാര്‍ അവതരിപ്പിച്ച ആക്ഷേപഹാസ്യപരിപാടി ശ്രദ്ധേയമായി.
- ജെ. എസ്.
|
26 July 2008
കൊടകര യോഗം
കൊടകര പ്രവാസി കൂട്ടായ്മയുടെ ജനറല്‍ ബോഡി മീറ്റിങ്ങ്, ഈ വരുന്ന വെള്ളിയാഴ്ച (ആഗസ്റ്റ് ഒന്നിന്) കാലത്ത് 9:30 ന് കരാമയില്‍ നടക്കും
വിശദവിവരങ്ങള്‍ക്ക് ഗിരീശന്‍ ആന്തപ്പിള്ളിയെ ബന്ധപ്പെടുക. നമ്പര്‍ 050-8287391.
- ജെ. എസ്.
|
തൃശൂര്‍ എക്സ്പാട്രിയേറ്റ്സ് ഓണം-ഈദ് ഗല ഒരുക്കുന്നു.
കുവൈറ്റിലെ തൃശൂര്‍ എക്സ്പാട്രിയേറ്റ്സ് അസോസിയേഷന്‍ വിപുലമായ ഓണം-ഈദ് ഗല ഒരുക്കുന്നു. ഒക്ടോബര്‍ 31 ന് അബ്ബാസിയ മറീന ഹാളില്‍ ആണ് ആഘോഷ പരിപാടികള്‍ നടക്കുക. കുവൈറ്റിലെയും നാട്ടിലേയും കലാകാരന്മാര്‍ പരിപാടികളില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പ്രസിഡന്‍റ് ജോയ്, ജനറല്‍ സെക്രട്ടറി സന്തോഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- ജെ. എസ്.
|
25 July 2008
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ജൂലായ് 25 വെള്ളിയാഴ്ച കാലത്ത് 10 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ഒരുമയുടെ രക്ത ദാന ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ഈ നമ്പരുകളില്‍ വിളിക്കുക.
050 65 73 413 (ഹാരിഫ്). 050 57 15 060 (ഹംസു). - പി.എം. അബ്ദുള്‍ റഹിമാന്‍
- ജെ. എസ്.
|
24 July 2008
യു.പി.എ വിജയത്തില്‍ ആഹ്ലാദം
യു.പി.എ സര്‍ക്കാര്‍ ലോക്സഭയില്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചതില്‍ ഖത്തറിലെ കോണ്‍ഗ്രസ് അനുകൂല സംഘടനകള്‍ ആഹ്ലാദം രേഖപ്പെടുത്തി. ദോഹയിലെ ഇന്‍കാസിന്‍റെ പ്രവര്‍ത്തകര്‍ കേക്ക് മുറിച്ചാണ് വിജയാഹ്ലാദം പങ്കിട്ടത്. ഇന്‍കാസ് പ്രസിഡന്‍റ് കെ.കെ ഉസ്മാന്‍, ജനറല്‍ സെക്രട്ടറി ജോപ്പച്ചന്‍ തെക്കേകൂറ്റ് തുടങ്ങിയവര്‍ പങ്കെടുത്തു
- ജെ. എസ്.
|
അക്കാഫ് കാവ്യ സന്ധ്യ
പൂര്‍വ വിദ്യാര്‍ത്ഥികളുടെ അഖില കേരള സംഘടനയായ അക്കാഫിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല ശ്രീനാരായണ കോളജ് സംഘടിപ്പിയ്ക്കുന്ന കാവ്യ സന്ധ്യ ജൂലൈ 24 വ്യാഴാഴ്ച എട്ട് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ ആയ ശ്രീ ജ്യോതി കുമാറിനെ 050 7653528 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ. എസ്.
|
രക്ത ദാന ക്യാമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍
ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (ICWC) സംഘടിപ്പിയ്ക്കുന്ന രക്ത ദാന ക്യാമ്പ് ജൂലൈ 27ന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നടക്കും. പരമാവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ശ്രീ സോളമന്‍ ജേക്കബ് (050 5749039), ശ്രീ സജീന്‍ (050 2020171) എന്നിവരെ ബന്ധപ്പെടുക.
- ജെ. എസ്.
|
23 July 2008
ഖത്തറില്‍ വേനല്‍ കൂടാരം
വേനല്‍ക്കാല അവധിയോട് അനുബന്ധിച്ച് ഖത്തറില്‍ ഫ്രണ്ട്സ് ഓഫ് തൃശൂരിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വേനല്‍ കൂടാരം എന്ന പരിപാടി സംഘടിപ്പിക്കും. വെള്ളിയാഴ്ച ഐ.സി.സിയിലാണ് പരിപാടി നടക്കുന്നത്.
വൈകുന്നേരം അഞ്ച് മണിക്ക് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പരിപാടി. കാര്‍ട്ടൂണ്‍ രചനാ മത്സരം, കഥ പറച്ചില്‍, ക്വിസ്, അന്താക്ഷരി തുടങ്ങിയവയെല്ലാം വേനല്‍ഡ കൂടാരത്തോട് അനുബന്ധിച്ച് ഉണ്ടാകും.
- ജെ. എസ്.
|
വസന്തത്തിലേക്ക് വിടരുന്ന വിവാഹം
മാര്‍ തോമ്മാ യുവജന സഖ്യം യു.എ.ഇ. സെന്ററിന്റെ ആഭിമുഖ്യത്തില്‍ 25-07-2008 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അബുദാബി മാര്‍തോമ്മാ ചര്‍ച്ചില്‍ വെച്ച് “വസന്തത്തിലേക്ക് വിടരുന്ന വിവാഹം” എന്ന വിഷയത്തെ കുറിച്ച് ഒരു “Half Day Retreat” നടത്തുന്നു. പ്രസ്തുത മീറ്റിങ്ങിന് Rev. Thomas Kurien, Rev. John George തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ സെക്രട്ടറി ബിജു മാത്യുവുമായി 050 4648249 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ. എസ്.
|
22 July 2008
പ്രൊഫ. ഫരീദിന് സ്വീകരണം നല്‍കി
ഫാറൂഖ് കോളോജ് അലുംമ്നി അസോസിയേഷന്‍ ദമാം ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രൊഫ. ഫരീദിന് സ്വീകരണം നല്‍കി. അല്‍ഖോബാറില്‍ നടന്ന സ്വീകരണ ചടങ്ങില്‍ മുഹമ്മദ് ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ മുഹമ്മദ് ഷാഫി, പി.എം നജീബ് എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
വാര്‍ഷിക പൊതുയോഗം
ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഈ വരുന്ന വെള്ളിയാഴ്ച്ച ( 25/07/2008 ) കാലത്തു പത്തു മണി മുതല്‍ വൈകീട്ടു നാലു മണി വരെ ദുബായ് കരാമയിലുള്ള കരാമ ഹോട്ടലില്‍ വച്ചു കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ ഈ യോഗത്തിലേക്ക് ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ പ്രവാസ്സികളും പങ്കെടുക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രടറി ശ്രി. യു. ഹരിഹരനെ 050 6967406 എന്ന മൊബെയില്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.
- ജെ. എസ്.
|
21 July 2008
ഒന്നാണ് നമ്മള് ഭരത് സുരേഷ് ഗോപി പ്രകാശനം ചെയ്യും
ഷാര്‍ജ റൂളേഴ്സ് ഓഫീസിലെ സെക്ട്രറിയും ഗാനരചയിതാവുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ രചിച്ച ഒന്നാണ്‍ നമ്മള്‍ എന്ന ഓഡിയോ സി.ഡിയുടെ പ്രകാശനം നാളെ (ചൊവ്വ)
ഷാരജയില്‍ വച്ച് ഭരത് സുരേഷ് ഗോപി നിര് വഹിക്കും. വൈകിട്ട് 8.30 ന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലാണ്‍ പരിപാടി. സബാ ജോസഫ്, അബ്ദുള്ള മല്ലശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും. മതമൈത്രിയാണ്‍ ഗാനങ്ങളിലെ പ്രധാന വിഷയം
- ജെ. എസ്.
|
രിസാല സാഹിത്യോല്‍സവം
ഖത്തറില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്‍റെ ആഭിമുഖ്യത്തില്‍ സാഹിത്യോല്‍സവം സംഘടിപ്പിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി പി ആര്‍ പ്രവീണ്‍ ഉദ്ഘാടനംനിര്‍വഹിച്ചു. സമൂഹത്തിന് ഉപകരിക്കുന്നതാകണം കലയും കലാമത്സരങ്ങളുമെന്ന് സാഹിത്യോല്‍സവത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.
- ജെ. എസ്.
|
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന
ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഈ വരുന്ന വെള്ളിയാഴ്ച്ച ( 25/07/2008 ) കാലത്തു പത്തുമണി മുതല്‍ വൈകീട്ടു നാലുമണി വരെ ദുബായ് കരാമയിലുള്ള കരാമ ഹോട്ടലില്‍ വച്ചു നടക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രടറി ശ്രി. യു. ഹരിഹരനെ 050 6967406 എന്ന മൊബെയില്‍ നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
ഇരിഞ്ഞാലക്കുട പ്രവാസി സംഘടന
ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഈ വരുന്ന വെള്ളിയാഴ്ച്ച ( 25/07/2008 ) കാലത്തു പത്തുമണി മുതല്‍ വൈകീട്ടു നാലുമണി വരെ ദുബായ് കരാമയിലുള്ള കരാമ ഹോട്ടലില്‍ വച്ചു നടക്കും
കൂടുതല്‍ വിവരങ്ങള്‍ക്ക് ജനറല്‍ സെക്രടറി ശ്രി. യു. ഹരിഹരനെ 050 6967406 എന്ന മൊബെയില്‍ നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
20 July 2008
എസ്. വൈ. എസ്. മുസ്വഫ അപലപിച്ചു
വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കൊലപാതക ത്തിലേക്കും അക്രമണങ്ങ ളിലേക്കും നീങ്ങുന്നത് ആശാസ്യകര മല്ലെന്നും, വിവാദ പാഠ പുസ്തകത്തി നെതിരെ നടന്ന സമരത്തിനിടെ അധ്യാപകന്‍ കൊല്ലപ്പെട്ടത് ഖേദകരവും അപമാനകര വുമാണെന്ന് മുസ്വഫ എസ്.വൈ.എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി പ്രസ്താവിച്ചു. പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര്‍ , സെക്രട്ടറി അബ്ദുല്‍ ഹമീദ് സഅദി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
സി.ആര്‍.പി അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി.
25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍.പി അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി. തെക്കേപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ അല്‍ ഖോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു യാത്രയയപ്പ് യോഗം. അബൂബക്കര്‍, അബ്ദുല്‍ റസാക്ക് എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
19 July 2008
റാഫി നൈറ്റ് സംഘടിപ്പിച്ചു
|
18 July 2008
കിഡ്സ് പ്രെസ്സ് ക്ലബ് സമാപിച്ചു
ദുബായ് പ്രെസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദുബായ് വേനല്‍ കാല വിസ്മയത്തിന്റെ ഭാഗമായ് നടന്നു വന്ന കിഡ്സ് പ്രെസ്സ് ക്ലബ് 2008 സമാപിച്ചു. കുട്ടികള്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉള്ളറകള്‍ പരിചയപ്പെടുത്തിയ കിഡ്സ് പ്രെസ്സ് ക്ലബ് എല്ലാ വര്‍ഷവും വേനല്‍ കാല അവധി കാലത്ത് ദുബായ് പ്രെസ്സ് ക്ലബില്‍ സംഘടിപ്പിച്ചു വരുന്നു.
കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്ന പരിശീലന കളരിയില്‍ മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കു വെച്ചു. നോളജ് വില്ലേജിലെ പ്രശസ്തമായ SAE institute ല്‍ വെച്ചു നടന്ന audio - video സങ്കേതങ്ങളുടെ പരിചയം പുതുമ ഉള്ള അനുഭവം ആയി എന്ന് പങ്കെടുത്ത കുട്ടികള്‍ പറയുന്നു. ഫോട്ടോഗ്രഫി, സിനിമാ നിര്‍മ്മാണം എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച കുട്ടികള്‍ക്ക് പത്രം അച്ചടിക്കുന്ന അച്ചടി ശാല, ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിയ്ക്കുന്ന മീഡിയാ സിറ്റിയിലെ ടെലിവിഷന്‍ സ്റ്റുഡിയോകള്‍ എന്നിവ സന്ദര്‍ശിക്കുവാനുള്ള അവസരവും കിഡ്സ് പ്രസ്സ് ക്ലബ് ഒരുക്കിയിരുന്നു. മോദേഷ് ഫണ്‍ സിറ്റിയിലേയ്ക്കുള്ള യാത്രയും കുട്ടികള്‍ക്ക് രസകരമായ ഒരു അനുഭവമായി. ക്യാമ്പിന്റെ അവസാന ദിനം നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിട്ട കുട്ടികളില്‍ പലരും പഠനത്തിനു ശേഷം തങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ ആവാന്‍ താല്പര്യം ഉണ്ടെന്ന് പറഞ്ഞു. യുദ്ധം പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ പോലും തങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും ഇവര്‍ പറയുന്നു. മാധ്യമ പ്രവര്‍ത്തകരും കുട്ടികളുടെ മാതാ പിതാക്കളും പങ്കെടുത്ത സമാപന ചടങ്ങില്‍ ദുബായ് പ്രെസ്സ് ക്ലബ്ബ് അധികൃതര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
- ജെ. എസ്.
|
17 July 2008
Nostalgic 80s
യുവ കലാ സാഹിതി സംഘടിപ്പിയ്ക്കുന്ന Nostalgic 80s എന്ന സംഗീത പരിപാടി ജൂലൈ 18 വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. പി. ഭാസ്കരന്റെ എണ്‍പതുകളിലെ ഭാവ ഗീതങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംവിധാനം ചെയ്തിട്ടുള്ള ഈ സംഗീത സന്ധ്യ രാത്രി 8 മണിയ്ക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
- പി. എം. അബ്ദുള്‍ റഹിമാന്‍
- ജെ. എസ്.
|
Nostalgic 80s
യുവ കലാ സാഹിതി സംഘടിപ്പിയ്ക്കുന്ന Nostalgic 80s എന്ന സംഗീത പരിപാടി ജൂലൈ 18 വ്വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. പി. ഭാസ്കരന്റെ എണ്‍പതുകളിലെ ഭാവ ഗീതങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംവിധാനം ചെയ്തിട്ടുള്ള ഈ സംഗീത സന്ധ്യ രാത്രി 8 മണിയ്ക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
14 July 2008
അര്‍.എസ്.സി. വിജ്ഞാന പരീക്ഷ
രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ഗള്‍ഫ് ചാപ്‌ററര്‍ പ്രവാസി മലയാളികള്‍ക്ക് വേണ്ടി ജി സി സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ് ദുസ്സമദ് കാക്കോവ് നവയുഗ എഞ്ചിനീയറിംഗ് കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച് അവാര്‍ഡ് സ്വീകരിക്കുന്നു. സയ്യിദ് ജമലുല്ലൈലി തങ്ങള്‍, അര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ സമീപം.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
13 July 2008
കൂറ്റമ്പാറ അബ്‌ദു റഹ്‌മാന്‍ ദാരിമിയുടെ പ്രഭാഷണം
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്.വൈ.എസ് സംഘടിപ്പിച്ച കാമ്പയിന്റെ സമാപനത്തോട നുബന്ധിച്ച് നടന്ന സംഗമത്തില്‍ കൂറ്റമ്പാറ അബ്‌ദു റഹ്‌മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു. മുസ്വഫ സനഇയ്യ 14 ലെ സന ഇയ്യത്തുല്‍ അറബിയ്യ കമ്പനി പള്ളിയില്‍ 10-07-2008 നു ഇശാ നിസ്കാര ശേഷം നടന്ന സംഗമത്തില്‍ പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. മുസ്തഫ ദാരിമി കടാങ്കോട്, ആറളം അബ് ദുറഹ് മാന്‍ മുസ്ലിയാര്‍, അബ് ദു ഹമീദ് ശര്‍ വാനി തുടങ്ങിയവര്‍ സംബന്ധിച്ചു.
-ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
11 July 2008
വിവാദ സാമൂഹ്യ ശാസ്ത്ര പാഠം ചര്‍ച്ച ചെയ്തു
അബുദാബി: മുസഫയിലെ കൈരളി കള്‍ചറല്‍ ഫോറം ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യ ശാസ്ത്ര പാഠം ചര്‍ച്ച ചെയ്തു.
വിവിധ മതക്കാരായ അനവധി പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സുരേഷ്, ഷൈന്‍ സെബാസ്റ്റ്യന്‍ എന്നീ രണ്ടു പേര്‍ പാഠത്തില്‍ വിവാദം ഒളിഞ്ഞിരിയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഭാവിയില്‍ ലോകത്തിലെ വര്‍ഗ്ഗീയ ശക്തികളെ പോലും ബോധവല്‍ക്കരണ പാതയിലേക്ക് നയിക്കാന്‍ പ്രാപ്തമായതാണ് പ്രസ്തുത പാഠ്യ രൂപം എന്ന് തുളസീധരനും സിദ്ധിഖ് തറാലയും സമര്‍ത്ഥിച്ചു. പെയ്യില്‍ യോഹന്നാനും വക്കം മൌലവിയും മത മേലദ്ധ്യക്ഷന്മാര്‍ക്ക് സമ്മതന്‍ അല്ലാത്തതിനാല്‍ ആണ് പാഠ ഭാഗത്തെ വിവാദം ഉള്ളതാക്കി ചുട്ടെരിയ്ക്കാന്‍ കൂട്ട് കൂടുന്നതെന്ന് പണിക്കര്‍ ആശ്രാമം അഭിപ്രായപ്പെട്ടു. പതിനാറു പേര്‍ സംസാരിച്ച ചര്‍ച്ചയില്‍ പതിനാല് പേരും വിഷയത്തില്‍ വിവാദത്തിന് വാക്കുകള്‍ ഇല്ലെന്ന് കണ്ടെത്തുക ആയിരുന്നു. കൈരളിയുടെ സാഹിത്യ വിഭാഗം കണ്‍വീനര്‍ ഗിരീഷ് കുമാര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ കൈരളി പ്രസിഡന്റ് പോള്‍സണ്‍ വിഷയാസ്പദമായ പാഠം വായിച്ച് ചര്‍ച്ച നയിച്ചു. സെക്രട്ടറി അനില്‍ കുമാര്‍ നന്ദി പറഞ്ഞു.
- ജെ. എസ്.
|
10 July 2008
ജിദ്ദയിലെ നവോദയ സാംസ്ക്കാരിക വേദി
ജിദ്ദയിലെ നവോദയ സാംസ്ക്കാരിക വേദി ഷറഫിയ ഏരിയ സമ്മേളനത്തിനുള്ള 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വീനറായി ഹരിലാലിനേയും ചെയര്‍മാനായി നൗഷാദ് പൂന്താനത്തേയും തെരഞ്ഞെടുത്തു. ഈ മാസം 18ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തിലാണ് സമ്മേളനം ആരംഭിക്കുക.
- ജെ. എസ്.
|
കുവൈത്തില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍
കുവൈത്തില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പുതിയ സംഘടന രൂപം കൊണ്ടു. രാഷ്ട്രീയ സാമുദായിക വ്യത്യാസങ്ങള്‍ ഇല്ലാതെ മലയാളികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രേംസണ്‍ കായംകുളമാണ് ജനറല്‍ കണ്‍വീനര്‍.
- ജെ. എസ്.
|
08 July 2008
സമയം നിലച്ച പെണ്‍ ഘടികാരങ്ങള്‍
അബുദബി KSC സാഹിത്യ വിഭാഗം അവതരിപ്പിക്കുന്ന "സമയം നിലച്ച പെണ്‍ ഘടികാരങ്ങള്‍" എന്ന പരിപാടി ജൂലായ് പതിനൊന്ന് വെള്ളിയാഴ്ച രാത്രി എട്ടിന് നടക്കും. മലയാളത്തിന്റെ പ്രിയ എഴുത്തുകാരികളായ ഇ. പി. സുഷമ, രാജലക്ഷ്മി, നന്ദിത എന്നിവരുടെ ക്യതികളുടെ അവതരണവും , അനുസ്മരണവും, ചര്‍ച്ചയും ഉണ്ടായിരിക്കും. പ്രശസ്ത എഴുത്തുകാരി കെ. ആര്‍ മീര, കവയത്രി ദേവസേന, നാടക പ്രവര്‍ത്തക ജെ. ഷൈലജ എന്നിവര്‍ പങ്കെടുക്കും.
- ജെ. എസ്.
|
07 July 2008
സഹ്യദയ പടിയത്ത് അവാര്‍ഡ് സമര്‍പ്പണം
സലഫി ടൈംസ് സംഘടിപ്പിക്കുന്ന സഹ്യദയ പടിയത്ത് അവാര്‍ഡ് സമര്‍പ്പണം ഈ മാസം 31 ന് നടക്കും.
ബിജു ആബേല്‍ ജേക്കബ്, കുഴൂര്‍ വിത്സണ്‍, മസ്ഹറുദ്ദീന്‍ , ആരിഫ് സൈന്‍, എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുക. ത്യശ്ശൂര്‍ ജിലാ കെ. എം. സി. സി. പ്രതിനിധി സംഘടനാ അവാര്‍ഡ് ഏറ്റ് വാങ്ങും. കവിയരങ്ങ്, കലാനൌക തുടങ്ങിയ പരിപാടികളും ഇതോടൊപ്പം അരങ്ങേറും.
- ജെ. എസ്.
|
പുസ്തക വിവാദം ചര്‍ച്ച
മനാമ: കൈരളി ടിവിയുടെ പ്രവാസ കേരളം പരിപാടിയില്‍ ബഹറൈന്‍ കേരള സമാജവുമായി ചേര്‍ന്ന് പുസ്തക വിവാദം ചര്‍ച്ച ഇന്ന് (07 ജൂലൈ 2008) വൈകുന്നേരം 8 മണിക്ക് ബഹറൈന്‍ കേരള സമാജം ആഡിറ്റോറിയത്തില്‍ വെച്ച് നടക്കും.
- ജെ. എസ്.
|
എസ്.വൈ.എസ്. കാമ്പയിന്‍ സമാപനം
ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫേ എസ്. വൈ. എസ് . നടത്തി വരുന്ന കാമ്പയിന്‍ സമാപന സമ്മേളനം 10/07/2008 വ്യാഴം ഇശാ നിസ്കാരത്തിനു ശേഷം മുസ്വഫ സനാ ഇയ്യ 14 ലെ സനാ ഇയ്യ:ത്തുല്‍ അറബിയ്യ: കമ്പനി പള്ളിയില്‍ (പഴയ മതാഫിക്ക് പിറക് വശം) നടക്കുന്നതാണു. പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ കൂറ്റമ്പാറ അബ്‌ദുറഹ്‌മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 02-5547569, 050-8172599, 055-9134144
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
വേനല്‍ ശലഭങ്ങള്‍ 2008
|
05 July 2008
സിനിമാ നിര്‍മ്മാണത്തിനില്ല; അറ്റ്ലസ് രാമചന്ദ്രന്
താന്‍ ഇനി സിനിമാ നിര്‍മ്മാണത്തിനില്ലെന്ന് പ്രമുഖ ബിസിനസുകാരനും അഭിനേതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാണത്തേക്കാള്‍ താന്‍ അഭിനയം ഇഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. “സിനിമ: സ്വപ്നവവും യാഥാര്‍ത്ഥ്യവും“ എന്ന വിഷയത്തില്‍ തന്റെ ദുബായിലെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിനിമയെക്കുറിച്ച് ജോയ് മാത്യു, ഇ.എം.അഷറഫ്, ഷാര്‍ളി ബെഞ്ചമിന്‍, ആല്‍ബര്‍ട്ട് അലക്സ്, ടി. പി. ഗംഗാധരന്‍, ആഷിക് തുടങ്ങിയവര്‍ സംസാരിച്ചു. ഇ. എം. അഷറഫ് രചിച്ച വൈക്കം മുഹമ്മദ് ബഷീറിനെ ക്കുറിച്ചുള്ള പുസതകം ചടങ്ങില്‍ പ്രകാശനം ചെയ്തു. മാംഗോസ്റ്റിന്‍ എന്ന പേരില്‍ നടന്ന പരിപാടിയില്‍ കുഴൂര്‍ വിത്സണ്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ കവിതകള്‍ അവതരിപ്പിച്ചു.
- ജെ. എസ്.
1 Comments:
Links to this post: |
03 July 2008
പാഠപുസ്തകവിവാദം - മസ്ക്കറ്റില്‍ ചര്‍ച്ച
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ
കേരളവിംഗ് പാഠപുസ്തക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു. മത, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് 7 മണിക്ക് ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ്‍ പരിപാടി
- ജെ. എസ്.
|
ഏഷ്യാനെറ്റ് റേഡിയോയില്‍ മഴ ക്കവിതകള്‍
|
01 July 2008
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍
ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ യു.എ.ഇ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാസുദേവാണ്‍ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി സന്തോഷ് പുനലൂരിനേയും, ജനറല്‍ സെക്രട്ടറിയായി കെ.ജി.അനില്‍കുമാറിനേയും തെരഞ്ഞെടുത്തു. രാമചന്ദ്രനാണ്‍ ട്രഷറര്‍. മുഖ്യരക്ഷാധികാരി ബി.ആര്‍.ഷെട്ടി. അബുദാബി വുഡ് ലാന്‍ഡ്സ് ഹോട്ടലില്‍ നടന്ന രണ്ടാമത് വാര്‍ഷികപൊതുയോഗത്തിലാണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്