30 September 2008
ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് 301547 Eid Ul Fitr in Middle east
സൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ചൊവ്വാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ബുധനാഴ്ച യായിരിക്കും ഈദുല്‍ ഫിത്വര്‍.
ഈ ആഘോഷ വേളയില്‍ ഏവര്‍ക്കും ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍.
- ജെ. എസ്.
|
ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന്
സൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ചൊവ്വാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ബുധനാഴ്ച യായിരിക്കും ഈദുല്‍ ഫിത്വര്‍.
ഈ ആഘോഷ വേളയില്‍ ഏവര്‍ക്കും ഞങ്ങളുടെ പെരുന്നാള്‍ ആശംസകള്‍.
- ജെ. എസ്.
|
29 September 2008
യുവജനസംഗമം നടത്തി.
അബുദാബി, സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ യുവജനസംഗമം നടത്തി.
സംഗമത്തിന്റെ ഭാഗമായി നടത്തിയ ക്വിസ് മത്സരത്തില്‍ ദുബായ് മാര്‍ ഇഗ്ന് നേഷ്യസ് യൂത്ത് അസോസിയേഷന്‍ ഒന്നാം സ്ഥാനം നേടി. നിരവധി കലാപരിപാടികളും അരങ്ങേറി
- ജെ. എസ്.
|
യുവ കലാ സാഹിതിയുടെ ഇഫ്താര്‍ സംഗമം
യുവ കലാ സാഹിതി ഷാര്‍ജ യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഇഫ്‌ത്താര്‍ സംഗമം നടത്തി. അല്‍ മജാസ്സ് പാര്‍ക്കില്‍ നടന്ന സംഗമത്തില്‍ എല്ലാ യുവ കലാ സാഹിതി കുടുംബാംഗങ്ങളും പങ്കെടുത്തു. യുവ കലാ സാഹിതി ഷാര്‍ജ യുനിറ്റ് ജോയിന്റ് സെക്രട്ടറി ശിവ പ്രസാദ് അധ്യക്ഷത വഹിച്ചു. പ്രകാശ് പി. എം. അജിത് വര്‍മ്മ, അബ്ദുല്‍ സലാം, എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി സുനില്‍രാജ് നന്ദിയും പറഞ്ഞു.
- ജെ. എസ്.
|
ഗള്‍ഫ് മേഖല പെരുന്നാള്‍ തിരക്കില്‍
പെരുന്നാള്‍ അടുത്ത് എത്തിയതോടെ, ഗള്‍ഫ് വിപണി സജീവമായി. പ്രധാന മാര്‍ക്കറ്റുകളില്‍ എല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ആയതിനാല്‍ ഉല്ലാസ കേന്ദ്രങ്ങളിലും തിരക്ക് ആരംഭിച്ചു.
യു. എ. ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളിയില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനക്ക് ശേഷം ഷേഖുമാരേയും മന്ത്രിമാരേയും മുതിര്‍ന്ന സൈനീക, പോലീസ് ഉദ്യോഗസ്ഥരെയും അദേഹം കൊട്ടാരത്തില്‍ സ്വീകരിക്കും. പെരുന്നാളിന്‍റെ രണ്ടാം ദിവസമാണ് സുപ്രീം കൗണ്‍സില്‍ അംഗങ്ങളെ സ്വീകരിക്കുക.
- ജെ. എസ്.
|
ഗള്‍ഫ് മേഖല പെരുന്നാള്‍ തിരക്കില്‍
പെരുന്നാള്‍ അടുത്ത് എത്തിയതോടെ, ഗള്‍ഫ് വിപണി സജീവമായി. പ്രധാന മാര്‍ക്കറ്റുകളില്‍ എല്ലാം വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. അവധി ആയതിനാല്‍ ഉല്ലാസ കേന്ദ്രങ്ങളിലും തിരക്ക് ആരംഭിച്ചു.
യു. എ. ഇ. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഷേഖ് സായിദ് ബിന്‍ സുല്‍ത്താന്‍ പള്ളിയില്‍ ഈദുല്‍ ഫിത്തര്‍ പ്രാര്‍ത്ഥന നടത്തും. പ്രാര്‍ത്ഥനക്ക് ശേഷം ഷേഖുമാരേയും മന്ത്രിമാരേയും മുതിര്‍ന്ന സൈനീക, പോലീസ് ഉദ്യോഗസ്ഥരെയും അദേഹം കൊട്ടാരത്തില്‍ സ്വീകരിക്കും. പെരുന്നാളിന്‍റെ രണ്ടാം ദിവസമാണ് സുപ്രീം കൗണ്‍സില്‍ അംഗങ്ങളെ സ്വീകരിക്കുക.
- ജെ. എസ്.
|
കളിക്കളം ഫാമിലി ക്ലബ് ഇഫ്താര്‍ സംഗമം
ഷാര്‍ജയിലെ കളിക്കളം ഫാമിലി ക്ലബ് ഇഫ്താര്‍ സംഗമം നടത്തി. നൂറിലധികം കുടുംബങ്ങള്‍ ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തു. ഒരു ദിവസത്തെ ഭക്ഷണത്തിന്‍റെ തുക ജീവകാരുണ്യ ഫണ്ടിലേക്ക് എല്ലാ കുടുംബങ്ങളും സംഭാവനയും നല്‍കി. പ്രസിഡന്‍റ് സിഎം സഗീര്‍ നേതൃത്വം നല്‍കി.
- ജെ. എസ്.
|
ഇസ്ലാഹി സെന്‍റര്‍ ഈദ് സൗഹൃദസംഗമം
പെരുന്നാള്‍ ദിനത്തില്‍ ഖത്തര്‍ ഇസ്ലാഹി സെന്‍റര്‍ ഈദ് സൗഹൃദസംഗമം സംഘടിപ്പിക്കുന്നു. ജൈദ ഫ്ലൈ ഓവറിന് സമീപമുള്ള ഗവര്‍മെന്‍റ് സ്ക്കൂള്‍ ഗ്രൗണ്ടിലാണ് വൈകീട്ട് ആറ് മണിക്കാണ് പരിപാടി. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ പ്രസിഡന്‍റ് അഡ്വ. ഇസ്മാഈല്‍ മുഖ്യപ്രഭാഷണം നടത്തും. പെരുന്നാള്‍ ദിനത്തില്‍ ഇതേ സ്ഥലത്ത് ഈദ് ഗാഹും ഉണ്ടായിരിക്കും.
- ജെ. എസ്.
|
മൈലപ്ര ഓണാഘോഷ പരിപാടികള്‍
മൈലപ്ര അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ വരുന്ന വെള്ളിയാഴ്ച രാവിലെ പത്തുമണിക്ക് ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ഖിസൈസിലെ പ്രിന്‍സസ് ഹോട്ടലില്‍ വച്ച് നടക്കുന്ന പരിപാടിയില്‍ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും
- ജെ. എസ്.
|
വെണ്ണിക്കുളം നിവാസികളുടെ ഓണാഘോഷ പരിപാടികള്‍
പത്തനംതിട്ട ജില്ലയിലെ വെണ്ണിക്കുളം നിവാസികളുടെ പ്രവാസി സംഘടനയുടെ പ്രവര്‍ത്തന ഉദ്ഘാടനവും ഓണാഘോഷ പരിപാടികളും വെള്ളിയാഴ്ച നടക്കും. ദേര വെന്‍റോം പ്ലാസ ഹോട്ടലില്‍ വച്ചാണ് ചടങ്ങ്. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് വിവേകാനന്ദര്‍ ഉദ്ഘാടനം നിര്‍വഹിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7362235 എന്ന നമ്പറില്‍ വിളിക്കുക.
- ജെ. എസ്.
|
അബുദാബി മലയാളി സമാജം
ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം ഹൃദ്രോഗത്തെ കുറിച്ച് സെമിനാറും ബോധവല്‍ക്കരണ ക്യാമ്പും സംഘടിപ്പിച്ചു. അല്‍ അഹല്യ ആശുപത്രിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പ്രശസ്ത ഹൃദ്‍രോഗ വിദഗ്ദനായ ഡോ. ദിനേശ് ബാബു ക്യാമ്പിന് നേതൃത്വം നല്‍കി
- ജെ. എസ്.
|
28 September 2008
പി.എസ്.എം.ഒ കോളേജ്, ഇഫ്ത്താര്‍ സംഗമം
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനിയുടെ ദുബായ് ഘടകം സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ സംഗമം ഇന്ന് നടക്കും
വൈകിട്ട് അല്‍ ഖൂസിലെ ഗാര്‍ഡന്‍ റസ്റ്റോറന്റില് നടക്കുന്ന ചടങ്ങില്‍ പൊതുപ്രവര്‍ത്തകരും, മാധ്യമ പ്രവര്‍ത്തകരും പങ്കെടുക്കും
- ജെ. എസ്.
|
വളാഞ്ചേരി ,സ്നേഹസംഗമം
അബുദാബിയിലെ വളാഞ്ചേരി കൂട്ടായ്മ സ്നേഹസംഗമം സംഘടിപ്പിച്ചു. അബുദാബി അറബ് ഉടുപ്പി ഹോട്ടലില്‍ നടന്ന ചടങ്ങില്‍പ്രസിഡന്റ് ഗോപാലന്‍ അധ്യക്ഷനായിരുന്നു. പള്ളിക്കല്‍ സുജാഹി, റഷീദ് മാസ്റ്റര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അന് വര്‍ ബാബു, ഇടവേള റാഫി തുടങ്ങിയവര്‍ നയിച്ച കലാവിരുന്നും അരങ്ങേറി
- ജെ. എസ്.
|
പരസ്പരം വിട്ടു വീഴ്ച ചെയ്യാന്‍ പഠിക്കുക : പേരോട്
മനുഷ്യര്‍ പരസ്പരം വിട്ടു വീഴ്ചാ മനോഭാവം വളര്‍ത്തിയെടുത്ത് അപരന്റെ തെറ്റുകള്‍ പൊറുത്ത് കൊടുത്ത് ജീവിക്കാന്‍ ശ്രമിയ്ക്കണമെന്ന് പേരോട് അബ്‌ദു റഹ്‌മാന്‍ സഖാഫി പറഞ്ഞു. ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനടുത്തുള്ള മസ്ജിദില്‍ പത്ത് വര്‍ഷമായി എല്ലാ വ്യാഴാഴ്ച രാതികളിലും ഇശാ നിസ്കാര ശേഷം നടന്ന് വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ ദശ വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാം നമ്മുടെ സഹ ജീവികളോട് വൈരാഗ്യത്തോടെ വര്‍ത്തിക്കുകയും അവരില്‍ നിന്ന് വരുന്ന ചെറിയ തെറ്റുകള്‍ പോലും മാപ്പ് നല്‍കാന്‍ തയ്യാറില്ലാതിരിക്കയും അതേ സമയം നാം ചെയ്യുന്ന എല്ലാ പാപങ്ങളും പൊറുത്ത് തരാന്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. ഇത് വിരോധാഭാസമാണ്. നാം വിട്ടു വീഴ്ച ചെയ്യുമ്പോള്‍ അല്ലാഹുവും വിട്ടു വീഴ്ച ചെയ്യും. നാം ചെയ്ത് കൊടുത്ത ഉപകാരങ്ങളും , നമുക്കെതിരെ ആരെങ്കിലും ചെയ്ത തെറ്റുകളും ഒരാള്‍ മറക്കുകയും, നാം ചെയ്ത തെറ്റുകളും നമുക്ക് മറ്റുള്ളവര്‍ ചെയ്ത് തന്ന ഉപകാരങ്ങളും ഓര്‍ക്കുകയും ചെയ്യുക എന്നത് ജീവിത വിജയത്തിലേക്കുള്ള എളുപ്പ മാര്‍ഗമാണ്. വിശാസികള്‍ അനാവശ്യ സംസാരങ്ങളില്‍ നിന്ന് നോമ്പ് കാലത്തും അല്ലാത്തപ്പോഴും വിട്ടു നില്‍ക്കണമെന്നു പേരോട് സഖാഫി ഓര്‍മ്മിപ്പിച്ചു. മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് നൂറു കണക്കിന് ആളുകള്‍ പങ്കെടുത്ത സംഗമത്തില്‍ അബ്‌ദൂല്‍ ഹമീദ് സ അ ദി ഈശ്വര മഗലം അധ്യക്ഷത വഹിച്ചു.
- ജെ. എസ്.
|
ഗോബ്ര ഇന്ത്യന്‍ സ്കൂള്‍ ഇഫ്താര്‍
ഗോബ്ര ഇന്ത്യന്‍ സ്കൂള്‍ ഇഫ്താര്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഇ. അഹമ്മദ്, ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ, മറ്റ് രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികള്‍, വ്യവസായ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഇഫ്താരിന് ശേഷം പ്രമുഖ പണ്ഡിതന്‍ ഖല്‍ഫാന്‍ അല്‍ അസ്റി മതപ്രബോധന ക്ലാസും നടത്തി.
- ജെ. എസ്.
|
ഫീസ് വര്‍ധന: സ്കൂളുകളുടെ ആവശ്യം കുവൈറ്റ് സര്‍ക്കാര്‍ തള്ളി
സ്കൂള്‍ ഫീസ് 15 ശതമാനം വര്‍ധിപ്പിക്കണമെന്ന ചില സ്വകാര്യ സ്കൂളുകളുടെ ആവശ്യം കുവൈറ്റ് സര്‍ക്കാര്‍ തള്ളി. ഇന്ത്യന്‍ സ്കൂളുകള്‍ക്ക് 3 ശതമാനം ഫീസ് വര്‍ധിപ്പിക്കുന്നതിനുള്ള അനുമതിയാണ് അധികൃതര്‍ നല്‍കിയിട്ടുള്ളത്.
ഇതില്‍ കൂടുതല്‍ ഫീസ് വര്‍ധിപ്പിക്കുന്ന സ്കൂളുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
- ജെ. എസ്.
|
27 September 2008
കുവൈറ്റ് രിസാല, പത്താം വാര്‍ഷികം
കുവൈറ്റ് രിസാല സ്റ്റഡി സര്‍ക്കിള്‍ പത്താം വാര്‍ഷികം ആഘോഷിക്കുന്നു. തീവ്രവാദത്തിനെതിരെ ധര്‍മ ശക്തി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയുള്ള ചര്‍ച്ചകളും സംവാദങ്ങളും ദശവാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് നടക്കും. ഈദ് ദിനത്തില്‍ ദസ്മ ടീച്ചേഴ്സ് ഹാളിലും ഒക് ടോബര്‍ മൂന്നാം തീയതി അബ്ബാസിയ റിഥം ഓഡിറ്റോറിയത്തിലുമാണ് പരിപാടികള്‍.
- ജെ. എസ്.
|
26 September 2008
മലബാര്‍ ഗോള്‍ഡ് അജ്മാനില്‍ ആരംഭിച്ചു
ദക്ഷിണേന്ത്യയിലെ പ്രമുഖ ആഭരണ വ്യവസായ ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡ് അജ്മാനില്‍ തങ്ങളുടെ ഏറ്റവും പുതിയ ഷോറൂം ആരംഭിച്ചു. മിഡില്‍ ഈസ്റ്റിലെ രണ്ടാമത് ഷോറൂമാണ് അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. അജ്മാന്‍ അമീരി കോര്‍ട്ടിന്റെ തലവന്‍ ഹിസ് ഹൈനസ് ഷൈയ്ഖ് മാജിദ് ബിന്‍ സയീദ് അല്‍ നുഐമി ആണ് ഇന്നലെ ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്.
ഇറ്റലി, ബഹറൈന്‍, സിംഗപ്പൂര്‍, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുമുള്ള വിശേഷപ്പെട്ട രൂപ കല്‍പ്പന കളിലുള്ള സ്വര്‍ണ്ണം, വജ്രം, പ്ലാറ്റിനം ആഭരണങ്ങള്‍ ഇവിടെ ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് സ്ഥാപനങ്ങളുടെ അദ്ഭുതകരമായ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായ ഗുണ നിലവാരവും മെച്ചപ്പെട്ട സേവനവും ഈ ഷോറൂമിലും പ്രവാസികള്‍ക്ക് അനുഭവ വേദ്യമാകും എന്ന് മാനേജ്മെന്റ് അറിയിച്ചു. അജ്മാനില്‍ ആരംഭിച്ച ഷോറൂം ഗ്രൂപ്പിന്റെ ഇരുപത്തി ഒന്നാമത്തെ ഷോറൂം ആണ്. യു. എ. ഇ. യില്‍ അടുത്ത് തന്നെ രണ്ട് ഷോറൂമുകള്‍ കൂടി ആരംഭിയ്ക്കുവാന്‍ ഉദ്ദേശമുണ്ട്. ബര്‍ ദുബായിലും അലൈനിലും ആണ് പുതിയ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നത്.
- ജെ. എസ്.
|
ഫ്ലോറല്‍ ട്രേഡിംഗും ഇമാല്‍ അബുദാബിയും ഫൈനലില്‍
കെ. എസ്. സി. - യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള പതിനാലാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് രണ്ടാം സെമി ഫൈനലില്‍ ഇമാല്‍ അബുദാബി, നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ജിയോ ഇലക്ട്രിക്കത്സ് ഷാര്‍ജയെ തോല്പിച്ച് ഫൈനലിലേക്ക് കടന്നു (32-30, 25-19, 25-18). ഇന്‍ഡ്യന്‍ ഇന്റര്‍ നാഷണല്‍ താരം പ്രദീപ് (ഇമാല്‍ അബുദാബി) ഈ കളിയിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു.
(ഫോട്ടോ: സഫറുള്ള പാലപ്പെട്ടി) മുഖ്യാതിഥി ബാലന്‍ കണ്ണോലി സമ്മാനം നല്‍കി. ശനിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇമാല്‍ അബു ദാബിയും ഫ്ലോറല്‍ ട്രേഡിങ് ഷാര്‍ജയും ഏറ്റുമുട്ടും. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ശക്തി തിയറ്റേഴ്സിന്റെ ഇഫ്താര്‍ വിരുന്ന്
അബുദാബി ശക്തി തിയറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ ഇന്നലെ (വ്യാഴാഴ്ച്ച) കേരള സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന്. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
മുസ്വഫയില്‍ തസ്കിയത്ത് ക്യാമ്പുകള്‍
മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റിയുടെയും വിവിധ സംഘാടക സമിതികളുടെയും ആഭിമുഖ്യത്തില്‍ മുസ്വഫയിലെ വിവിധ ഏരിയകളിലുള്ള നിരവധി പള്ളികള്‍ കേന്ദ്രീകരിച്ച് 26-09-2008 വെള്ളിയാഴ്ച രാത്രി തറാവീഹ് നിസ്കാരത്തിനു ശേഷം തസ് കിയത്ത് ക്യാമ്പുകളും തസ് ബീഹ് നിസ്കാരവും നടക്കുന്നതാണ്.
ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ അബ് ദുല്‍ ഹമീദ് സ അ ദി ഈശ്വര മംഗലം ക്യാമ്പ് നയിക്കും. രാത്രി 12 മണിക്ക് തസ്ബീഹ് നിസ്കാരവും ഉണ്ടായിരിക്കും. മുസ്വഫ ശ അ ബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ അബൂബക്കര്‍ മുസ് ലിയാര്‍ ഓമച്ച പ്പുഴയും, മുസ്വഫ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ ഗഫ്ഫാര്‍ സ അദി രണ്ടത്താണിയും, മുസ്വഫ സനാ ഇയ്യ 16 ലെ മാര്‍ക്കറ്റിനു പിറക് വശത്തുള്ള പള്ളിയില്‍ ആറ ളം അബ് ദു റഹ് മാന്‍ മുസ് ലിയാര്‍, ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ ഇ ബ് റാഹിം മുസ് ലിയാര്‍ തുടങ്ങിയവര്‍ തസ് കിയത്ത് ക്യാമ്പിനും തസ് ബീഹ് നിസ്കാരങ്ങള്‍ ക്കും നേത്ര്യത്വം നല്‍കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-523491 / 055-9134133 എന്ന നമ്പറുകളില്‍ വിളിക്കുക. - ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
25 September 2008
വര്‍ണയുടെ ഇഫ്താര്‍ സംഗമം ഇന്ന്
വര്‍ക്കല നിവാസികളുടെ പ്രവാസി സംഘടനയായ വര്‍ണയുടെ ഇഫ്താര്‍ സംഗമം ഇന്ന് ദുബായില്‍ നടക്കും. ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റസ്റ്റോറന്‍റ് ഹാളിലാണ് പരിപാടി. തിരുവനന്തപുരം അഴീക്കോട് ഇസ്ലാമിയാ കോളേജ് പ്രിന്‍സിപ്പല്‍ ജവാദ് മുഖ്യാതിഥിയായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. റമസാന്‍ പ്രഭാഷണവും ഇതോടനുബന്ധിച്ച് ഉണ്ടാകും.
- ജെ. എസ്.
|
ഹോളി ട്രിനിറ്റി ചര്‍ച്ച്
മത സൗഹാര്‍ദ്ദവും സഭകള്‍ തമ്മിലുള്ള ഐക്യവും കാലഘട്ടത്തിന്‍റെ ആവശ്യമാണെന്ന് ഹോളി ട്രിനിറ്റി ചര്‍ച്ച് ചാപ്ലയിന്‍ റവച ജോണ്‍ വെയര്‍ പറഞ്ഞു. ദുബായ് വൈ.എം.സി.എയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് മനോജ് ജോര്‍ജ്ജ് അധ്യക്ഷത വഹിച്ചു. ഫാ. ബോബി ജോസ് കട്ടിക്കാട് മുഖ്യ പ്രഭാഷണം നടത്തി. വൈ.എം.സി.എ സെക്രട്ടറി സാം ജേക്കബ്, സാജന്‍ വേളൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു
യു.എ.ഇയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് പെരുന്നാള്‍ പ്രമാണിച്ച് ഒരാഴ്ചത്തെ അവധി പ്രഖ്യാപിച്ചു. ഈ മാസം 28, ഞായറാഴ്ച മുതല്‍ ഒക്ടോബര്‍ 4 വരെയാണ് അവധി. എല്ലാ പ്രൈവറ്റ്, പബ്ലിക് സ്കൂളുകള്‍ക്കും യൂണിവേഴ്സിറ്റികള്‍ക്കും ഈ അവധി ബാധകമായിരിക്കും.
- ജെ. എസ്.
|
ഒമാനില്‍ , ബോധവത്ക്കരണ പരിപാടി
ഒമാനില്‍ സുരക്ഷയെപ്പറ്റിയുടെ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. നാലു മാസം നീണ്ടു നില്‍ക്കുന്ന പ്രചരണ പരിപാടികള്‍ ഒക്ടോബര്‍ 15 ന് ആരംഭിക്കും. ന്യൂ ഇന്ത്യ അഷ്വുറന്‍സ് കമ്പനിയുടെ നേതൃത്വത്തില്‍ മറ്റ് പൊതു, സ്വകാര്യ മേഖലാ കമ്പനികളുടെ സഹകരണത്തോടെയാണ് കാമ്പയിന്‍ നടപ്പിലാക്കുന്നത്. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ, റോയല്‍ ഒമാന്‍ പോലീസ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ സുലൈമാന്‍ മുഹമ്മദ് അല്‍ ഹാര്‍ത്തി എന്നിവര്‍ ഉദ്ഘാടനം ചെയ്യും.
- ജെ. എസ്.
|
പിഴയോ ശിക്ഷയോ കൂടാതെ ഒമാന്‍ വിടാന്‍ അവസരം
ഒമാന്‍ : സന്ദര്‍ശക വിസയില്‍ എത്തി ഒമാനില്‍ നിന്നും തിരികെ നാട്ടില്‍ പോകാതെ താമസിക്കുന്ന ഇന്ത്യക്കാര്‍ക്ക് പിഴയോ ശിക്ഷയോ കൂടാതെ രാജ്യം വിട്ടു പോകാന്‍ പ്രത്യേക അനുമതി.
ഒമാനിലെ വിവിധ ജയിലുകളില്‍ അകപ്പെട്ടിരിക്കുന്ന ഇന്ത്യക്കാരുടെ മോചനത്തിനായി വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ഒമാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചു.
- ജെ. എസ്.
|
ജിമ്മി ജോര്‍ജ് വോളി ബോള്‍; ഫ്ലോറല്‍ ട്രേഡിംഗ് ഫൈനലില്‍
അബുദാബി : കെ. എസ്. സി. - യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള പതിനാലാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളി ബോള്‍ ടൂര്‍ണ്ണമെന്റ് ആദ്യ സെമി ഫൈനലില്‍ ഫ്ലോറല്‍ ട്രേഡിംഗ് ഷാര്‍ജ, നേരിട്ടുള്ള മൂന്നു സെറ്റുകള്‍ക്ക് ലബനീസ് ക്ലബ്ബിനെ തോല്പിച്ച് കലാശ ക്കളിക്ക് അര്‍ഹത നേടി. (25-18, 25-17, 26-24)
ഫ്ലോറല്‍ ട്രേഡിംഗിന്റേ യു. എ. ഇ. നാഷണല്‍ താരം റാഷിദ് അയൂബിനെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു. സ്പോര്‍ട്സ് സിക്രട്ടറി പ്രകാശ് സമ്മാനം നല്‍കി. കെ. എസ്. സി. ഈവന്റ് കോര്‍ഡിനേറ്റര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ സ്വാഗതം ആശംസിച്ചു, മുഖ്യാതിഥി എഞ്ചിനീയര്‍ അബ്ദുള്‍ റഹ്മാന്‍ കളിക്കാരെ പരിചയപ്പെട്ടു. വ്യാഴാഴ്ച നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ഇമാല്‍ അബുദാബിയും, ജിയൊ ഇലക്റ്റ്ട്രികത്സ് ദുബായിയും മത്സരിക്കും. ശനിയാഴ്ച രാത്രി ഫൈനല്‍ മത്സരം നടക്കും. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി ഫോട്ടോ കടപ്പാട് - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
24 September 2008
സീയോന്‍ ചര്‍ച്ച്, സുവിശേഷ യോഗം
സീയോന്‍ ചര്‍ച്ച് ഓഫ് ഗോഡ് അലൈന്‍
സംഘടിപ്പിക്കുന്ന സുവിശേഷ യോഗം വെള്ളിയാഴ്ച്ച വൈകിട്ട് 8 മണി മുതല്‍ ഒയാസീസ് ചര്‍ച്ച് വര്‍ഷിപ്പ് സെന്ററില്‍ നടക്കും പാസ്റ്റര്‍ ജോസ് മല്ലശ്ശേരി നേത്യത്വം നലകും കൂടുതല്‍ വിവരങ്ങള്‍ക്ക് 055 955 35 01 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ വെബ് പോര്‍ട്ടല്‍
ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ വെബ് പോര്‍ട്ടല്‍ പുറത്തിറക്കി. സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് താലീബ് പോര്‍ട്ടലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഡയറക്ടര്‍ ജയശങ്കര്‍ പിള്ള, പ്രിന്‍സിപ്പല്‍ നെവില്‍ നെറോണ തുടങ്ങിയവര്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വ്
- ജെ. എസ്.
|
കുവൈറ്റില്‍ വിസിറ്റ് വിസയ്ക്ക് കൂടുതല്‍ നിയന്തണം
കുവൈറ്റ് : ജി. സി. സി. രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുവൈറ്റില്‍ എത്തുമ്പോള്‍ ലഭ്യമായിരുന്ന വിസിറ്റ് വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ ഏതെങ്കിലും ജി. സി. സി. രാജ്യത്തെ ആറ് മാസത്തിലധികം കാലാവധി ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളൂ. 40 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കണമെങ്കില്‍ സഹോദരനോ പിതാവോ അവരെ അനുഗമിക്കണം.
- ജെ. എസ്.
|
23 September 2008
സ്വലാത്ത് മജ്‌ലിസ് - ദശ വാര്‍ഷികവും സമൂഹ നോമ്പ് തുറയും
കഴിഞ്ഞ പത്തു വര്‍ഷമായി എല്ലാ വ്യഴാഴ്ച രാത്രികളിലും ഇശാ നിസ്കാരാ നന്തരം നടന്നു വരുന്ന സ്വലാത്ത് മജ്‌ലിസിന്റെ പത്താം വാര്‍ഷിക സമ്മേളനവും ദു ആ മജ്‌ലിസും ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ 25-09-2008 വ്യാഴം, തറാവീഹിനു ശേഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.
പേരോട് അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്. 26-09-2008 വെള്ളിയാഴ്ച പ്രസ്തുത പള്ളിയില്‍ സമൂഹ നോമ്പ് തുറ ഉണ്ടായിരി ക്കുന്നതാണെന്ന് മസ്ജ്ദ് ഇമാം അബ്‌ദുല്‍ ഹമീദ് സ അദി ഈശ്വര മംഗലം അറിയിച്ചു. - ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
ഇസ്ലാമില്‍ നിര്‍ബന്ധമായ സക്കാത്ത്
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ സക്കാത്ത് കൃത്യമായി നല്‍കാത്ത സൗദിയിലെ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്.
സക്കാത്ത് വിഭാഗം മേധാവി ഇബ്രാഹിം അല്‍ മുഫ് ലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്കൗണ്ട് മരവിപ്പിക്കുന്നതിന് പുറമേ സ്ഥാപനമുടമ വിദേശ യാത്ര നടത്തുന്നത് തടയുകയും ചെയ്യും. ഒരു വര്‍ഷം മുഴുവനും കൈവശമുള്ള സംഖ്യയുടെ 2.5 ശതമാനമാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടത്. സകാത്ത് നല്‍ക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുകയോ സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം ലഭിക്കുകയോ ഇല്ല. കഴിഞ്ഞ വര്‍ഷം 650 കോടി റിയാല്‍ സര്‍ക്കാര്‍ സക്കാത്ത് വിഭാഗം ഇത്തരത്തില്‍ ശേഖരിച്ച് വിതരണം ചെയ്തു.
- ജെ. എസ്.
|
പി.എസ്.എം.ഒ കോളേജ് ഇഫ്ത്താര്‍
തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്റര്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ മീറ്റും, കുടുംബ സംഗമവും വ്യാഴാഴ്ച്ച നടക്കും.
ഷാരജ സൌദി പള്ളിക്ക് സമീപമുള്ള അല്‍ ഇത്തിഹാദ് പാര്‍ക്കിലാണ്‍ പരിപാടി . കൂടുതല്‍ വിവരങ്ങള്‍ക്ക് 050 547 98 36 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
സൌദിയുടെ ദേശീയ ദിനം ഇന്ന്
സൗദി അറേബ്യ ഇന്ന് 78-ാം ദേശീയ ദിനം ആചരിക്കുന്നു. ദേശീയ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വന്‍ പുരോഗതിയാണ് ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തി നിടയില്‍ സൗദി അറേബ്യ കൈവരിച്ചത്.
- ജെ. എസ്.
|
യു ട്യൂബിന് കുവൈറ്റില്‍ നിരോധനം
|
ബുറൈമിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍
ഒമാന്‍ യു.എ.ഇ. അതിര്‍ത്തിയായ ബുറൈമിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ രൂപീക്യതമാകുന്നു. ഇത് സംബന്ധിച്ച ബുറൈമിയിലെ ഇന്ത്യക്കാരുടെ ആദ്യ യോഗം ഈ മാസം 25 വ്യാഴാഴ്ച്ച നടക്കും. രാത്രി 9 മണിക്ക് ബുറൈമി ഹോട്ടലിലാണ് യോഗം നടക്കുകയെന്ന് ഇന്ത്യന്‍ എംബസി ഹോണററി കോണ്‍സുലാര്‍ കെ. എം. ദിവാകരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 85 95 002 എന്ന നമ്പറില്‍ ബന്ധപ്പെടണം.
- ജെ. എസ്.
|
22 September 2008
സെസ് നിയമം നടപ്പാക്കരുത് - യുവ കലാ സാഹിതി
ഇന്ത്യയില്‍ പ്രത്യേക സാമ്പത്തിക മേഖല നടപ്പാക്കാനുള്ള നീക്കം രാജ്യത്തെ തൊഴില്‍ നിയമങ്ങളെ അപകടത്തില്‍ ആക്കുമെന്ന് യുവ കലാ സാഹിതി യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി യോഗം അഭിപ്രായപെട്ടു. പ്രത്യേക സാമ്പത്തിക മേഖല കെരളത്തില്‍ നടപ്പാക്കരുതെന്ന പ്രമേയം അവതരിപ്പിച്ചു കൊണ്ടു ലക്ഷ്മന്‍ സംസരിച്ചു. യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് പ്രേമലാല്‍ അധ്യക്ഷം വഹിച്ചു. അബ്ദുള്‍ സലാം സ്വാഗതവും അജിത്ത് വര്‍മ്മ നന്ദിയും രേഖപ്പെടുത്തി.
- ജോഷി കൊല്ലാട്ടില്‍ ജനറല്‍ സെക്രട്ടറി, യുവ കലാ സാഹിതി, യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി
- ജെ. എസ്.
|
ഗാര്‍ഡന്‍ ഗ്രൂപ്പ് ഇഫ്താര്‍ സംഗമം നടത്തി
ഖത്തറിലെ പ്രമുഖ റസ്റ്റോറന്റ് ഗ്രൂപ്പായ ഗാര്‍ഡന്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കും മറ്റുമായി ഇഫ്താര്‍ സംഗമം നടത്തി. ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഖിസൈസില്‍ ഒക്ടോബര്‍ ആദ്യ വാരം പുതിയ റസ്റ്റോറന്റ് ആരംഭിയ്ക്കുന്നതിനു മുന്നോടിയായായിരുന്നു ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്. മാനേജിംഗ് ഡയറക്ടര്‍ യൂനസ് സലീം വാപ്പാട്ട്, ജനറല്‍ മാനേജര്‍ മുഹമ്മദ് ബിനീഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
- ജെ. എസ്.
|
മലബാര്‍ ഗോള്‍ഡ് അജ്മാനിലും
ദക്ഷിണ ഇന്ത്യയിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാര്‍ ഗോള്‍ഡിന്റെ മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ റീട്ടെയില്‍ ഷോറൂം സെപ്റ്റംബര്‍ 25ന് അജ്മാനില്‍ പ്രവര്‍ത്തനം ആരംഭിയ്ക്കും. അജ്മാന്‍ മനാമ ഷോപ്പിംഗ് സെന്ററില്‍ രാത്രി 9:30ന് അജ്മാന്‍ അമീരി കോര്‍ട്ട് മേധാവി ഷെയ്ഖ് മാജിദ് ബിന്‍ സായിദ് ബിന്‍ റാഷിദ് അല്‍ നുഐമി ഷോറൂം ഉല്‍ഘാടനം നിര്‍വ്വഹിയ്ക്കും.
ഇന്ത്യയില്‍ കേരളത്തിനു പുറമെ കര്‍ണ്ണാടകയിലും ആന്ധ്രയി ലുമടക്കം 20 ഷോറൂമുകള്‍ മലബാര്‍ ഗോള്‍ഡിനുണ്ട്. ഉയര്‍ന്ന ഗുണ നിലവാരവും മെച്ചപ്പെട്ട സേവനവും കൊണ്ട് ഇതിനോടകം തന്നെ മലബാര്‍ ഗോള്‍ഡ് ഉപഭോക്താ ക്കളുടെ പ്രിയപ്പെട്ട ജ്വല്ലറി എന്ന വിശ്വാസം നേടി കഴിഞ്ഞു എന്ന് മലബാര്‍ ഗോള്‍ഡിന്റെ മാനേജിംഗ് ഡയറക്ടറായ ശ്രീ. ഷംലാല്‍ അഹമ്മദ് പറഞ്ഞു. ജൂണില്‍ ഷാര്‍ജയില്‍ ആരംഭിച്ച മലബാര്‍ ഗോള്‍ഡിന്റെ മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ റീട്ടെയില്‍ ഷോറൂമിന് സ്വദേശികളില്‍ നിന്നും വിദേശികളില്‍ നിന്നും വന്‍ സ്വീകാര്യത ആണ് ലഭിച്ചത്. പ്രവാസി ഇന്ത്യാക്കാരുടെ സൌകര്യം കണക്കിലെടുത്ത് എല്ലാ ജി. സി. സി. രാജ്യങ്ങളിലും ഷോറൂമുകള്‍ തുടങ്ങുവാനുള്ള തയ്യാറെടു പ്പിലാണ് തങ്ങള്‍. ബര്‍ദുബായിലും അലൈനിലും അടുത്ത മാസം തന്നെ ഷോറൂമുകള്‍ ആരംഭിയ്ക്കും. ദുബായില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മലബാര്‍ ഗോള്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമദ്, ഡയറക്ടര്‍ മാരായ കെ. പി. അബ്ദുള്‍ സലാം, മായിന്‍ കുട്ടി സി., ബഷീര്‍ കെ. കെ., ഫിനാന്‍സ് ആന്റ് ഓപറേഷന്‍സ് മാനേജര്‍ ജാബിര്‍ എന്നിവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
ഇഫ്താറും സ്നേഹ സംഗമവും
കേരള മാപ്പിള കലാ അക്കാദമി അബുദാബി ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന ഇഫ്താറും സ്നേഹ സംഗമവും സെപ്റ്റംബര്‍ 23 ചൊവ്വാഴ്ച അബുദാബിയില്‍ വെച്ച് നടത്തുന്നു. സമൂഹത്തിന്റെ നാനാ തുറകളിലുള്ള വിശിഷ്ട വ്യക്തിത്വങ്ങള്‍ സംബന്ധിക്കുന്ന ചടങ്ങില്‍ അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് പി. എച്ച്. അബ്ദുള്ള മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തും. പരിപാടിയുടെ നടത്തിപ്പിന്നു വേണ്ടി ചേര്‍ന്ന യോഗത്തില്‍ അബുദാബി ചാപ്റ്റര്‍ പ്രസിഡന്റ് കോയമോന്‍ വെളിമുക്ക് അദ്ധ്യക്ഷത വഹിച്ചു. ബീരാന്‍ ബാപ്പു, ഉണ്ണീന്‍, അഹമദ് കുട്ടി, എന്നിവര്‍ സംസാരിച്ചു. സിക്രട്ടറി റഫീഖ് പൂവ്വത്താണി സ്വാഗതവും ട്രഷറര്‍ ഷാഹുല്‍ ഹമീദ് നന്ദിയും പറഞ്ഞു. (വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പരുകള്‍: കോയമോന്‍ വെളിമുക്ക് 050 51 22 871, റഫീഖ് പൂവ്വത്താണി 050 66 67 315 )
- പി. എം. അബ്ദുള്‍ റഹിമാന്‍, അബു ദാബി
- ജെ. എസ്.
|
സുവിശേഷ മഹായോഗം
കോലഞ്ചേരി ക്രിസ്ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പിന്‍റെ അഭിമുഖ്യത്തിലുള്ള സുവിശേഷ മഹായോഗം ഇന്നും നാളെയും നടക്കും,. അലൈന്‍ ഓയാസിസ് ചര്‍ച്ച് മെയിന്‍ ഹാളില്‍ വൈകീട്ട് 8 മണിമുതല്‍ 10.15 വരെയാണ് ചടങ്ങ്. എം എ ആന്‍ഡ്രൂസ് കോലഞ്ചേരി വചന ശുശ്രൂഷ നിര്‍വഹിക്കും
- ജെ. എസ്.
|
ഇഫ്താര്‍ സംഗമം
ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ദുബായ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം ഒരുക്കുന്നു. ബുധനാഴ്ച ദുബായ് കാര്‍ഗോ വില്ലേജിന് സമീപം എയര്‍പോര്‍ട്ട് റോഡിലുള്ള ഫുഡ് കാസ്റ്റല്‍ റസ്റ്റോറന്‍റിലാണ് ഇഫ്താര്‍ സംഗമം.
- ജെ. എസ്.
|
കവിതാപാരായണ മത്സരം
അബുദാബി മലയാളി സമാജം കവിതാപാരായണ മത്സരം സംഘടിപ്പിക്കുന്നു. സമാജത്തില്‍ വെളളിയാഴ്ച്ച രാത്രി ഒമ്പതര മുതലാണ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച്ചക്ക് മുന്‍പ് സമാജത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം,
- ജെ. എസ്.
|
ചെങ്ങന്നൂര്‍, ഓണാഘോഷം
ചെങ്ങന്നൂര്‍ അസോസിയേഷന്‍റെ ഓണാഘോഷം അടുത്ത മാസം 10 ന് നടക്കും. ദേരയിലെ എലൈറ്റ് സ്കൂളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ആഘോഷ പരിപാടികള്‍. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 37 99 094 എന്ന നമ്പരില്‍ വിളിക്കുക.
- ജെ. എസ്.
|
ഹൃദ്രോഗത്തെ കുറിച്ച് സെമിനാറും ബോധവല്‍ക്കരണ കാമ്പയിനും
ലോക ഹൃദയദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം ഹൃദ്രോഗത്തെ കുറിച്ച് സെമിനാറും ബോധവല്‍ക്കരണ കാമ്പയിനും സംഘടിപ്പിക്കുന്നു. അല്‍ അഹല്യാ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി ലോക ഹൃദയദിനമായ ഈ മാസം 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സമാജത്തില്‍ വച്ചാണ് നടത്തുന്നത്. പരിപാടിയില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ദിനേശ് ബാബു മറുപടി പറയും. അല്‍ അഹല്യാ ആശുപത്രിയുടെ പ്രത്യേക പാക്കേജും ആനുകൂല്യങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനോടൊപ്പം ഇഫ്താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
- ജെ. എസ്.
|
ലേബര്‍ ക്യാമ്പില്‍ ശക്തിയുടെ സമൂഹ നോമ്പു തുറ
അബുദാബി: മാതൃകാ പരമായ പ്രവര്‍ത്തന ങ്ങളിലൂടെ ഗള്‍ഫിലെ സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായി മാറിയിരിക്കുന്ന അബുദാബി ശക്തി തിയ്യറ്റേസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മുസഫയിലെ ലേബര്‍ ക്യാമ്പുകളില്‍ സംഘടിപ്പിച്ച സമൂഹ നോമ്പു തുറ ഏറെ ശ്രദ്ധേയമായി.
സമ്പന്നര്‍ക്കിടയിലും മുഖ്യ ധാരാ മേഖലയിലും സമൂഹ നോമ്പു തുറ സജീവമായി സംഘടിപ്പി ക്കപ്പെടുമ്പോള്‍ ഇതെല്ലാം ഏക്കാലവും അന്യവത്ക്ക രിക്കപ്പെട്ട ലേബര്‍ ക്യാമ്പുകളിലേയ്ക്ക് ഇറങ്ങി ച്ചെല്ലുക വഴി ശക്തി തിയ്യറ്റേഴ്സ് തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ പുതിയൊരു പന്ഥാവ് തുറക്കുകയായിരുന്നു. ശക്തി വനിതാ പ്രവര്‍ത്തകര്‍ സ്വയം പാചകം ചെയ്ത് പ്രത്യേക പാക്കറ്റുക ളിലാക്കി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ നിരവധി വര്‍ഷങ്ങളായി ക്യാമ്പുകളില്‍ തളച്ചിടപ്പെട്ട തൊഴിലാളികള്‍ക്ക് നവ്യാനുഭ വമായിരുന്നു. അബുദാബി നഗരത്തില്‍ നിന്നും ബഹു ദൂരമകലെ സ്ഥിതി ചെയ്യുന്ന മുസഫയിലെ എമിറേറ്റ്സ് ഫര്‍ണീച്ചര്‍ ഫാക്ടറി ക്യാമ്പിലെ അഞ്ഞൂറോളം വരുന്ന തൊഴിലാളിക ള്‍ക്കാണ് ശക്തി വനിതാ വിഭാഗം സമൂഹ നോമ്പു തുറ സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ ഫിലിപ്പിന്‍സ്, പാക്കിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ലബനോന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി കളായിരുന്നു ക്യാമ്പിലു ണ്ടായിരുന്നത്. ഇരിക്കാന്‍ പോലും സൗകര്യ മില്ലാത്ത ക്യാമ്പുകളുടെ ഇരുനൂറിലേറെ മീറ്റര്‍ നീണ്ടു കിടക്കുന്ന ഇടനാഴികയില്‍ തൊഴിലാളിക ളോടൊന്നിച്ച് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശക്തി പ്രവര്‍ത്തകര്‍ നോമ്പു തുറയില്‍ പങ്ക് ചേര്‍ന്നത് പലരുടേയും കണ്ണുകളെ സന്തോഷം കൊണ്ട് ഈറന ണിയിപ്പിച്ചു. പത്തു വര്‍ഷം മുതല്‍ ഇരുപതു വര്‍ഷക്കാല ത്തോളമായി ക്യാമ്പുകളില്‍ കഴിയുവന്നര്‍ക്ക് ഇത്തര മൊരനുഭവം ആദ്യമാ യാണെന്ന‍് നോമ്പു തുറയില്‍ പങ്കു കൊണ്ട പലരും മാധ്യമ പ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടു. നോമ്പു തുറയ്ക്കു ശേഷം ക്യാമ്പിലെ തൊഴിലാളികള്‍ തങ്ങളുടെ ആഹ്ലാദം മാധ്യമ പ്രവര്‍ത്തകരോട് പങ്കു വെച്ചു. കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി, ശ്ക്തി പ്രസിഡന്റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്, വനിതാ വിഭാഗം കണ്‍വീനര്‍ ജ്യോതി ടീച്ചര്‍, ജോ. കണ്‍വീനര്‍ റാണി സ്റ്റാലിന്‍, ശ്ക്തി ജീവ കാരുണ്യ സെല്‍ കണ്‍വീനര്‍ അയൂബ് കടല്‍മാട്, ട്രീസ ഗോമസ്, അനന്ത ലക്ഷ്മി എന്നിവര്‍ തുടര്‍ന്നു നടന്ന ചടങ്ങില്‍ സംസാരിച്ചു. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
21 September 2008
അല്‍ ഗുബ്ര സ്കൂളിലെ ഓണപ്പൂക്കളം
ഒമാന്‍: മലയാള മണ്ണിന്റെ ഓണാഘോഷം ഏതു നാട്ടിലായാലും, മലയാളി മറക്കാറില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ്, ഇന്‍ഡ്യന്‍ സ്കൂള്‍ അല്‍ ഗുബ്രയില്‍ നടന്ന 'അത്ത പ്പൂക്കള മത്സരം'. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ ഇന്‍ഡ്യയിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഒരേ മുന്‍ തൂക്കം തന്നെയാണ്.
നാട്ടിലെ പ്പോലെയുള്ള വിവിധ തരം പൂക്കളുടെ അഭാവത്തില്‍ കുട്ടികള്‍ ഉണക്ക ത്തേങ്ങാ പ്പീരയില്‍ പല തരം നിറങ്ങള്‍ ചേര്‍ത്ത്, വര്‍ണ്ണാഭമായ പൂക്കളങ്ങള്‍ തീര്‍ത്തു. ഇതിന്റെ കൂടെ ഇവിടെ കിട്ടുന്ന പഞ്ചാര തരിയോടു സാമ്യമുള്ള ഉപ്പും മറ്റും കൊണ്ട് പൂക്കളങ്ങള്‍ തീര്‍ത്തവരും ഇല്ലാതില്ല. എന്നിരുന്നാലും സ്കൂള്‍ കോമ്പൌണ്ടിലുള്ള ബൊഗെന്‍ വില്ലയും, മഞ്ഞ മന്താരങ്ങളും ചേര്‍ത്തൂണ്ടാക്കിയ പൂക്കളങ്ങളും ഉണ്ടായിരുന്നു. പ്രിന്‍സിപ്പല്‍ മിസ്സിസ്. പാപ്രി ഘോഷ്, മറ്റു റ്റീച്ചര്‍മാരും സാര്‍മാരും എല്ലാ സഹായ സഹകരണങ്ങളുമായി കുട്ടികളുടെ കൂടെ ത്തന്നെ യുണ്ടായിരുന്നു. കൂട്ടികളെ സഹായിക്കാനായി എത്തിയ മാതാപിതാക്കളും ഉണ്ടായിരുന്നു. ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗത്തില്‍ ഉള്ള മത്സരമായിരുന്നു. 5 പേര്‍ കൂടുന്ന ഒരു റ്റീം, ഒരു ക്ലാസ്സില്‍ നിന്നും എന്ന കണക്കിലായിരുന്നു, റ്റീം തിരിച്ചിരുന്നത്. സ്കൂളിന്റെ അസംബ്ലി ഹാളിന്റെ അങ്ങോള മിങ്ങോളം മുഴുവന്‍ നിറഞ്ഞ് നില്‍ക്കത്തക്ക വിധത്തില്‍, അത്ര മാത്രം പൂക്കളങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കു കിട്ടും സമ്മാനം എന്നതിനെ ക്കാളുപരി, എല്ലാവരും ചേര്‍ന്നൊരുക്കുന്ന പൂക്കളം എന്ന സന്തോഷം എല്ലാ കുട്ടികളുടെ മുഖത്തും കാണാമായിരുന്നു. നിലവിളക്കും നിറപറയും മറ്റും കത്തിച്ചു വെച്ച് ഓരോ പൂക്കളത്തിന്റെ മാറ്റു കൂട്ടി ഓരോരുത്തരും, ഓരോ ക്ലാസ്സുകാരും. ഈ ഗള്‍ഫ് നാട്ടിലും നാം ഇപ്പോഴും എല്ലാ ആഘോഷങ്ങള്‍ക്കും ഒട്ടും തന്നെ പിന്നോട്ടല്ല എന്നു കാണുന്നതു തന്നെ ഒരു സന്തോഷമാണ്. ഏഷ്യാനെറ്റ് TV ക്കാര്‍ വന്നു, ഈ ആഘോഷം മുഴുവന്‍ തന്നെ റ്റി.വിയില്‍ കാണിക്കയുണ്ടായി, റിപ്പോര്‍ട്ടര്‍ ബിനുവിന്റെ വക ഒരു നല്ല വിവരണവും ഉണ്ടായിരുന്നു. - സപ്ന അനു ബി. ജോര്‍ജ്ജ്
- ജെ. എസ്.
|
ജിമ്മി വോളി: ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങിന് വിജയം
അബുദാബി: പതിനാലാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്റെ രണ്ടാം ദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്നു പോയിന്റ് നേടി ക്കൊണ്ട് ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങ് വിജയിച്ചു. കേരള സോഷ്യല്‍ സെന്റര്‍ യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള രണ്ടാം ദിവസത്തെ മത്സരം അല്‍ റിയാമി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.
അബുദാബിയിലെ കായിക പ്രേമികളില്‍ ഉത്സവ പ്രതീതി സൃഷ് ടിച്ചു കൊണ്ടു നടന്ന മത്സരത്തില്‍ സ്റ്റേറ്റ് താരങ്ങളായ ഷഫീഖ്, ജോയ് തോമസ്, നാസിര്‍, നജ്മുദ്ദീന്‍, സുജിത് കുമാര്‍, ഷംസു, റഫ്സുല്‍, സജീദ്, സമീര്‍ എന്നിവര്‍ അണി നിരന്ന ഫ്ലോറല്‍ ട്രേഡിങ്ങും സ്റ്റേറ്റ് താരങ്ങളും യൂനിവേഴ്സിറ്റി താരങ്ങളുമായ ഹാഷിം സജീര്‍, ബെന്നി, സുധീര്‍, ഷാനവാസ്, ബിനീഷ്, ബിനു, റഷീദ്, അഷ്‌റഫ് എന്നിവര്‍ അണി ചേര്‍ന്ന ദുബായ് ഡ്യൂട്ടി ഫ്രീയുമാണ് ഏറ്റുമുട്ടിയത്. അദ്യ സെറ്റില്‍ 25നെതിരെ 27 പോയിന്റ് നേടി ക്കൊണ്ട് ഫ്ലോറല്‍ ട്രേഡിങ്ങ് ജൈത്ര യാത്രയ്ക്ക് തുടക്കം കുറിച്ചെങ്കിലും രണ്ടാമത്തെ സെറ്റില്‍ 16നെതിരെ 25 പോയിന്റ് നേടി ക്കൊണ്ട് ഡ്യൂട്ടി ഫ്രീ ശക്തമായ ചെറുത്ത് നില്‍പ് നടത്തി. പിന്നീടു നടന്ന രണ്ടു സെറ്റിലും 25-18, 25-13 എന്നീ സ്കോര്‍ നിലയില്‍ ഫ്ലോറല്‍ ട്രേഡിങ്ങ് വെന്നിക്കൊടി പാറിപ്പിക്കു കയായിരുന്നു. ബനിയാസ് ക്ലബ്ബിലെ മുന്‍ വോളി ബോള്‍ താരം ഹസ്സന്‍ കറം സംഭാവന ചെയ്ത രണ്ടാം ദിവസത്തെ മാന്‍ ഓഫ് ദി മാച്ചിനുള്ള ക്യാഷ് അവാര്‍ഡിന് ഫ്ലോറല്‍ ട്രേഡിങ്ങിനു വേണ്ടി കളിച്ച നാസര്‍ അര്‍ഹനായി. പ്രസ്തുത പുരസ്കാരം കെ. എസ്. സി. ജോ. സെക്രട്ടറി ഉദയശങ്കര്‍ സമ്മാനിച്ചു. ചടങ്ങില്‍ കെ. എസ്. സി. പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി സ്വാഗതം പറഞ്ഞു. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
20 September 2008
ഗോസ്പെല്‍ ഫെസ്റ്റിവല്‍ 2008 തിങ്കളാഴ്ച്ച ആരംഭിക്കും
ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ് അബുദാബി സംഘടിപ്പിക്കുന്ന ഗോസ്പെല്‍ ഫെസ്റ്റിവല്‍ 2008 തിങ്കളാഴ്ച്ച ആരംഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി 8 മുതല്‍ 10 വരെ സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സുവിശേഷക ഡോ.പദ്മ മുതലിയാര്‍ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്050 614 29 88 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
വെണ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ, വെണ്മ യു.എ.ഇ. യുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, യു എ.ഇ. യില്‍ നിന്നും സ്വരൂപിച്ച് നാട്ടിലേക്ക് അയച്ചു കൊടുത്ത സാമ്പത്തിക സഹായം വിതരണം ചെയ്തു. നെല്ലനാട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, വെണ്മ യു.എ.ഇ. രക്ഷാധികാരി ശ്രീ. ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
വെണ്മയുടെ മുഖ്യ രക്ഷാധികാരി കൂടിയായ വാമനപുരം എം.എല്‍.എ. ശ്രീമതി. ജെ. അരുന്ധതി, നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മീരാ സാഹിബ്, മുന്‍ പ്രസിഡന്റ് ശ്രീ. ഷംസുദ്ദീന്‍, വെണ്മയുടെ പ്രതിനിധികളും, രാഷ് ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു. മഞ്ഞാടി വിളയില്‍ രജിതയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഇരുപത്തി അയ്യായിരം രൂപയും, ഗോപാലന്‍ നാടാര്‍ക്ക് ഭവന പുനരുദ്ധാരണ ത്തിനായി പതിനായിരം രൂപയും നല്‍കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
- ജെ. എസ്.
|
ദേശീയ അവാര്‍ഡ് ലഭിച്ചു.
കുവൈറ്റ് ഭാരതീയ വിദ്യാ ഭവന്‍ പ്രിന്‍സിപ്പല്‍ ആശ ശര്‍മ്മയ്ക്ക് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ആധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. പ്രസിഡന്‍റില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി കുവൈറ്റില്‍ തിരിച്ചെത്തിയ ആശ ശര്‍മ്മയ്ക്ക് ഇന്ത്യന്‍ എംബസി സ്വീകരണം നല്‍കി. എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേഷ് ഭാട്യ, ഫസ്റ്റ് സെക്രട്ടറി മഹാജന്‍ എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
ഫ്ലോറ ട്രേഡിംഗ് ഷാര്‍ജ ജേതാക്കളായി
ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്‍റര്‍ എമിറേറ്റ് വോളി ബോള്‍ ടൂര്‍ണമെന്‍റില്‍ ഫ്ലോറ ട്രേഡിംഗ് ഷാര്‍ജ ജേതാക്കളായി. ദുബായ് ഡ്യൂട്ടി ഫ്രീയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സമാപന സമ്മേളനത്തില്‍ എക്കണോമിക് ഇന്‍സ് പെക്ഷന്‍ ഡിപ്പാര്‍ട്ട് മെന്‍റ് മേധാവി കേണല്‍ റഷീദ് അല്‍ ഖാവി മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് വര്‍ഗീസ് രാജന്‍, സജാദ് സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
19 September 2008
എ.കെ.ജി. മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
അബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന എ. കെ. ജി. മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 28, 29 തീയതികളില്‍ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും. ഇപ്പോള്‍ കെ. എസ്. സി. യില്‍ നടന്നു വരുന്ന ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ - റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് 27നു സമാപിക്കും. അതേ വേദിയില്‍ തന്നെ ഫോര്‍ എ സൈഡ് സംവിധാനത്തില്‍ നടക്കുന്ന ശക്തി -എ. കെ. ജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബിയിലെ കായിക പ്രേമികള്‍ക്ക് വേറിട്ട ഒരു അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
വെണ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ 192037 venma uae
വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ, വെണ്മ യു.എ.ഇ. യുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, യു എ.ഇ. യില്‍ നിന്നും സ്വരൂപിച്ച് നാട്ടിലേക്ക് അയച്ചു കൊടുത്ത സാമ്പത്തിക സഹായം വിതരണം ചെയ്തു. നെല്ലനാട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, വെണ്മ യു.എ.ഇ. രക്ഷാധികാരി ശ്രീ. ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.
വെണ്മയുടെ മുഖ്യ രക്ഷാധികാരി കൂടിയായ വാമനപുരം എം.എല്‍.എ. ശ്രീമതി. ജെ. അരുന്ധതി, നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മീരാ സാഹിബ്, മുന്‍ പ്രസിഡന്റ് ശ്രീ. ഷംസുദ്ദീന്‍, വെണ്മയുടെ പ്രതിനിധികളും, രാഷ് ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു. മഞ്ഞാടി വിളയില്‍ രജിതയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഇരുപത്തി അയ്യായിരം രൂപയും, ഗോപാലന്‍ നാടാര്‍ക്ക് ഭവന പുനരുദ്ധാരണ ത്തിനായി പതിനായിരം രൂപയും നല്‍കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
- ജെ. എസ്.
|
ജിമ്മി വോളി: അബുദാബി സഹോദരങ്ങള്‍ക്ക് മറുനാടന്‍ മലയാളികളുടെ റമദാന്‍ ഉപഹാരം - മന്ത്രി എം. വിജയകുമാര്‍
അബുദാബി: കേരളത്തിന്റെ യശസ്സ് അന്താരാഷ്ട്ര തലങ്ങളിലേയ്ക്ക് ഉയര്‍ത്തിയ അനശ്വരനായ വോളി ബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണാര്‍ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചു വരുന്ന വോളി ബോള്‍ ടൂര്‍ണ്ണമന്റ് ഗള്‍ഫ് സഹോദ രങ്ങള്‍ക്ക് മറുനാടന്‍ മലയാളികള്‍ നല്‍കുന്ന റമദാന്‍ ഉപഹാരമാണെന്ന‍് സംസ്ഥാന നിയമ പാര്‍ലമന്ററി സ്പോര്‍ട്ട്സ് വകുപ്പ് മന്ത്രി എം. വിജയകുമാര്‍ 14ാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്റെ ഉദ്ഘാടന സമ്മേളന ത്തിനയച്ച ആശംസാ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.
വ്യത്യസ്ത സ്ഥലങ്ങളിലും മേഖലകളിലും ജോലി ചെയ്യുന്ന മലയാളികള്‍ അടങ്ങിയ ഇന്ത്യക്കാര്‍ക്കും മറ്റ് വിദേശികള്‍ക്കും ഒരുമിച്ചിരുന്ന‍് സൗഹൃദം പങ്കിടാനും പുതിയ ബന്ധങ്ങളുടെ കണ്ണികള്‍ കൊരുക്കുവാനും ലഭിച്ച അപൂര്‍വ്വമായ അവസരമാ ണിതെന്ന‍് ചൂണ്ടി ക്കാട്ടിയ മന്ത്രി കേരള സോഷ്യല്‍ സെന്റര്‍ മലയാളികളുടെ പൊതു വേദിയായി മാറിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ് സി. ഇ. ഒ. ഡോ. ബി. ആര്‍ ഷെട്ടി ടൂര്‍ണ്ണമന്റ് ഉദ്ഘാടനം ചെയ്തു. മുഖ്യമന്തി വി. എസ്. അച്യുതാനന്ദന്‍, നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, സ്പോര്‍ട്ട്സ് മന്ത്രി എം. വിജയകുമാര്‍, റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍ എന്നിവരുടെ ആശംസാ സന്ദേശങ്ങള്‍ യഥാക്രമം കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി, ജോ. സെക്രട്ടറിമാരായ സഫറുള്ള പാലപ്പെട്ടി, കെ. വി. ഉദയശങ്കര്‍ എന്നിവര്‍ സദസ്സിന് വായിച്ചു കേള്‍പ്പിച്ചു. അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, അല്‍ ഹാമദ് ജനറല്‍ കോണ്‍ട്രാക്ടിങ്ങ് ജനറല്‍ മാനേജര്‍ കെ. കെ. രമണന്‍, എയര്‍ ഇന്ത്യ മാനേജര്‍ കെ. ലക്ഷ്മണന്‍, എസ്. എഫ്. സി. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ കെ. മുരളീധരന്‍, പവര്‍ പ്ലാസ്റ്റിക് ഫാക്ടറി മനേജിങ്ങ് ഡയറക്ടര്‍ രാജന്‍, വെല്‍ഗേറ്റ് സ്കഫോള്‍ഡിങ്ങ് മാനേജിംഗ് ഡയറക്ടര്‍ സനത് നായര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, അബുദാബി മലയാളി സമാജം പ്രസിഡന്റ് പള്ളിക്കല്‍ ഷുജാഹി, ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ഷംനാദ്, യുവകലാ സാഹിതി പ്രസിഡന്റ് ബാബു വടകര, ഫ്രണ്ട്സ് ഓഫ് എ.ഡി.എം.എസ്. ചീഫ് കോര്‍ഡിനേറ്റര്‍ ടി. എ. നാസര്‍, മാക് അബുദാബി പ്രതിനിധി ബഷീറലി, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ. പി. ഉമ്മര്‍, ഫ്രണ്ട്സ് ഓഫ് ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡന്റ് ഇ. പി. സുനില്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് സ്വാഗതവും സ്പോര്‍ട്ട് സെക്രട്ടറി പ്രകാശ് പള്ളിക്കാട്ടില്‍ കൃതജ്ഞതയും രേഖപ്പെടുത്തി. രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന 14ാമത് ജിമ്മി ജോര്‍ജ്ജ് സ്മാരക റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന് തുടക്കം കുറിച്ച് കൊണ്ട് അരങ്ങേറിയ ആദ്യ മത്സരത്തില്‍ ലബനോണ്‍ ദേശീയ താരങ്ങളായ നിഴാര്‍ നല്‍ അക്ര ജോസഫ് നോഹോ, മുനീര്‍ അബുഷി എന്നിവര്‍ നേതൃത്വം നല്‍കിയ ദുബൈ ലബനീസ് യൂത്ത് സ്പോര്‍ട്ട്സ് ക്ലബ്ബും കേരള സ്റ്റേറ്റ് താരങ്ങളായ സുധീര്‍ കുമാര്‍, സത്യന്‍ സജീവ്, ഷഫീര്‍ എന്നിവര്‍ നയിച്ച വിന്‍വെ ഓയില്‍ ഫീല്‍ഡ് സെര്‍വീസസുമാണ് ഏറ്റുമുട്ടിയത്. ആദ്യമാച്ചില്‍ തന്നെ 17 നെതിരെ 25 പോയിന്റ് നേടിക്കൊണ്ട് ലബനീസ് ക്ലബ്ബ് മുന്നേറ്റം കുറിച്ചുവെങ്കിലും രണ്ടാമത്തെ മാച്ചില്‍ 25-15 എന്ന സ്കോറില്‍ വിന്‍വെ ശക്തമായ മുറ്റേം നടത്തി. തുടര്‍ന്നു നടന്ന ആവേശകരമായ പോരാട്ടത്തില്‍ 25-21 എന്ന സ്കോറില്‍ ലബനീസ് ശക്തമായ തിരിച്ചു വരവ് നടത്തി. കാണികളെ ആവേശ ഭരിതരാക്കി ക്കൊണ്ട് ഇഞ്ചോടിഞ്ച് നടന്ന ശക്തമായ ഏട്ടുമുട്ടലിലൂടെ 31-29 എന്ന നിലയില്‍ ലബനീസ് ക്ലബ്ബ് വിജയം ഉറപ്പിക്കുകയായിരുന്നു. പ്രസ്തുത മാച്ചില്‍ നിന്നും മികച്ച കളിക്കാരനായി ലബനീസ് ടീമിലെ റവാദ് ഹസ്സനെ തെരഞ്ഞെടുത്തു. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
17 September 2008
ജിമ്മി ജോര്‍ജ്ജ് വോളി ബോള്‍ മേളയ്ക്ക് ഇന്ന് കളിക്കളം ഉണരും
അബുദാബി: യു. എ. ഇ. യിലെ കായിക പ്രേമികളെ ആവേശ ഭരിതരാക്കിയും റംസാന്‍ രാവുകളെ അവിസ്മരണീ യമാക്കിയും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പതിനാലാമത് ജിമ്മി ജോര്‍ജ് സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന് ഇന്ന‍് (വ്യാഴാഴ്ച) തുടക്കം കുറിക്കും.
വിവിധ രാജ്യങ്ങളിലെ ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങള്‍ അണിനിരക്കുന്ന ദുബൈ ലബനോണ്‍ യൂത്ത് സ്പോര്‍ട്ട്സ് ക്ലബ്ബും അബുദാബി വിന്‍വേയും തമ്മിലാണ് ആദ്യ പോരാട്ടം. നളെ ദുബൈ ഡ്യൂട്ടി ഫ്രീയും ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങും തമ്മിലായിരിക്കും മത്സരം. ലീഗ് കം നോക്ക് ഔട്ട് രീതിയില്‍ നടക്കുന്ന മത്സരങ്ങളില്‍ പൂള്‍ 'എ' യില്‍ ജിയോ ഇലക്ട്രിക്കല്‍സ്, ദുബൈ ഡ്യൂട്ടി ഫ്രീ, ഫ്ലോറല്‍ ട്രേഡിങ്ങ് ഷാര്‍ജ എന്നീ ടീമുകളും പൂള്‍ 'ബി' യില്‍ എമിറേറ്റ്സ് അലുംനിയം, ദുബൈ ലബനോണ്‍ യൂത്ത് ക്ലബ്ബ്, വിന്‍വെ അബുദാബി എന്നീ ടീമുകളുമായിരിക്കും മത്സരിക്കുക. സെപ്തംബര്‍ 18 മുതല്‍ 23 വരെ നടക്കുന്ന മത്സരങ്ങളില്‍ നിന്നും വിജയിക്കുന്ന ടീമുകള്‍ 24, 25 തിയ്യതികളില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള സമാപന മത്സരം സെപ്തംബര്‍ 27 ശനിയാഴ്ച ആയിരിക്കും അരങ്ങേറുക. മുവ്വായിര ത്തിലധികം കാണികളെ ഉള്‍ക്കൊള്ള ത്തക്കവിധം ഗ്യാലറികളോടു കൂടി പ്രത്യേകം സജ്ജമാക്കിയ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന ടൂര്‍ണ്ണമന്റിനോ ടനുബന്ധിച്ച് ഇന്ന‍് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അല്‍ ജസീറ ക്ലബ്ബ് ഡയറക്ടറും യു. എ. ഇ. വോളിബോള്‍ ഫെഡറേഷന്‍ പ്രതിനിധിയുമായ അബ്ദുള്ള അല്‍ കിന്തി, എന്‍. എം. സി. ഗ്രൂപ്പ് സി. ഇ. ഒ. ഡോ, ബി. ആര്‍. ഷെട്ടി, അല്‍ മുവാസിം വാച്ച് കമ്പനി മാനേജിങ്ങ് ഡയറക്ടര്‍ സി. സി. അലക്സാണ്ടര്‍, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനയ് ഷെട്ടി, അല്‍ റിയാമി ഗ്രൂപ്പ് ഓഫ് കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടര്‍ ശ്രീധരന്‍, അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, എയര്‍ ഇന്ത്യ മാനേജര്‍ കെ. ലക്ഷ്മണന്‍, ഇന്ത്യന്‍ എമ്പസ്സി ഉദ്യോഗസ്ഥര്‍, വിവിധ അംഗീകൃത സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്പന്ധിക്കുമെന്ന‍് കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി അറിയിച്ചു. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
ബഹറിന്‍ ബൂലോക സംഗമം - 2008
മനാമ: ബഹറൈനിലുള്ള മുഴുവന്‍ മലയാള ബ്ലോഗെഴുത്തുകാരും വായനക്കാരും ഒത്തു ചേരുന്ന ‘ബഹറിന്‍ ബൂലോക സംഗമം - 2008’ ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ബു അലി ഇന്റര്‍നാഷണല്‍ (സല്‍മാനിയ) ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും എന്നും എല്ലാ ബൂലോകരേയും വായനക്കാരേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു എന്നും സംഘാടകര്‍ അറിയിച്ചു.
ബെന്യാമിന്റെ പുതിയ നോവലായ ‘ആടുജീവിത’ത്തെ ശ്രീ രാജു ഇരിങ്ങല്‍ പരിചയപ്പെടുത്തും. ഒപ്പം അദ്ദേഹത്തിന്റെ മറ്റ് കൃതികളെയും. അനില്‍ (തുമ്പി ബ്ലോഗര്‍), ബിജു (നജികേതസ്സ് ബ്ലോഗര്‍), സജി മാര്‍ക്കോസ്, ബാജി ബന്യാമിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്. പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. ഫോണ്‍ നമ്പര്‍- 39258308, 36360845, 39788929. യു. എ. ഇ., സൌദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന മറ്റു ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മിനിമം സൌകര്യങ്ങള്‍ ചെയ്യുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. - രാജു ഇരിങ്ങല്‍
- ജെ. എസ്.
|
16 September 2008
ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ മമാങ്കത്തിന് വ്യാഴാഴ്ച തുടക്കം
അബുദാബി: പുണ്ണ്യങ്ങളുടെ പൂക്കാലമായ റംസാന്‍ രാവുകളെ അവിസ്മരണീയമാക്കി വര്‍ഷം തോറും സംഘടിപ്പിച്ചു വരുന്ന ഗള്‍ഫിലെ ഏറ്റവും ശ്രദ്ധേയമായ രണ്ടാമത്തെ വോളിബോള്‍ ടൂര്‍ണ്ണമന്റായ ജിമ്മി ജോര്‍ജ്ജ് സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റ് ഇത്തവണ സെപ്തംബര്‍ 18, വ്യാഴാഴ്ച ആരംഭിക്കുമെന്ന‍് കേരള സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചു.
ഇന്ത്യാ യു. എ. ഇ. ബന്ധം സുദൃഡമാക്കുന്നതില്‍ പങ്കാളികളാവുക, പ്രവാസികളായ മലയാളികളുടെ ക്ഷേമ ഐശ്വര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക, വളര്‍ന്നു വരുന്ന യുവ തലമുറയെ കലാ കായിക സാഹിത്യ രംഗങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പ്രാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ 1972 ല്‍ രൂപം കൊണ്ട കേരള ആര്‍ട്ട്സ് സെന്റര്‍ കേരള സോഷ്യല്‍ സെന്ററായതിനു ശേഷം 1988 മുതലാണ് ജിമ്മി ജോര്‍ജ്ജ് സ്മാരക വോളിബോള്‍ ടൂര്‍ണ്ണമന്റ് ആരംഭിച്ചതു. യു. എ. ഇ. യിലെ വോളിബോള്‍ പ്രേമികള്‍ ഹര്‍ഷാരവം മുഴക്കി സ്വീകരിച്ചു കൊണ്ടിരിക്കുന്ന ഈ ടൂര്‍ണ്ണമന്റിന്റെ ആദ്യ മത്സരങ്ങള്‍ യഥാക്രമം സുഡാനി ക്ലബ്ബിലും അബുദാബി അല്‍ വഹ്ദ ക്ലബ്ബിലുമായിരുന്നു അരങ്ങേറിയത്. സെന്ററിന്റെ ആസ്ഥാന മന്ദിര പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മൂന്നു വര്‍ഷം ടൂര്‍ണ്ണമന്റ് മുടങ്ങിപ്പോയിരുന്നു. പിന്നീട്, ഇ. കെ. നായനാര്‍ മുഖ്യമന്ത്രി യായിരിക്കെ ഉദ്ഘാടനം ചെയ്ത സെന്ററിന്റെ നിലവിലുള്ള ആസ്ഥാനത്ത് 1996 മുതല്‍ പുനരാരംഭിക്കുകയായിരുന്നു. യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടി സംഘടിപ്പിച്ചു വരുന്ന ടൂര്‍ണ്ണമന്റുകളില്‍ ഒരോ വര്‍ഷവും വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ദേശീയ അന്തര്‍ദേശീയ കളിക്കാരെ കൂടാതെ ഇന്ത്യയില്‍ നിന്നും ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍മാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖ കായികതാരങ്ങള്‍ ഈ ടൂര്‍ണ്ണമന്റിലെ വിവിധ കളിക്കളങ്ങളില്‍ അങ്കം കുറിച്ചിട്ടുണ്ട്. യു. എ. ഇ. യിലെ പ്രമുഖ ധന വിനിമയ സ്ഥാപനമായ യു. എ. ഇ. എക്സ്ചേഞ്ച് സെന്ററിന്റെ പേരിലുള്ള എവര്‍ റോളിംഗ് റണ്ണിംഗ് ട്രോഫി സ്വന്തമാക്കാന്‍ യു. എ. ഇ. യിലെ ക്ലബ്ബുകളും സ്ഥാപനങ്ങളും അന്താരാഷ്ട്ര നിലവാരമുള്ള താരങ്ങളെയാണ് ഓരോ വര്‍ഷവും കളിക്കാനിറക്കുന്നത്. ഇന്ത്യയിലേയും ലോകത്തെ മറ്റ് രാജ്യങ്ങളിലേയും മികച്ച കളിക്കാരുടെ സാന്നിദ്ധ്യം തന്നെയാണു ഈ ടൂര്‍ണ്ണമന്റിനെ ശ്രദ്ധേയമാക്കുന്നതും. ഇത്തവണത്തെ ടൂര്‍ണ്ണമന്റില്‍ ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങ്, ജിയോ ഇലക്ട്രിക്കല്‍സ്, എമിറേറ്റ്സ് അലുമിനിയം, ദുബൈ ഡ്യൂട്ടിഫ്രീ, ലബനീസ് ക്ലബ്ബ്, വിന്‍വേ ഓയില്‍ഫീല്‍ഡ് സപ്ലൈസ് എന്നീ ടീമുകളാണ് യു. എ. ഇ. എക്സ്ചേഞ്ച് എവര്‍ റോളിങ്ങ് ട്രോഫിക്ക് വേണ്ടി ഏറ്റുമുട്ടുന്നത്. യു. എ. ഇ., ഇന്ത്യ, ലബനോന്‍, ഈജിപ്ത്, ഫിലിപ്പിന്‍സ്, തയ്‌ലന്റ്, പാക്കിസ്താന്‍ തുടങ്ങിയ രാജ്യങ്ങളിലെ ദേശീയ അന്തര്‍ദേശീയ കായിക താരങ്ങള്‍ അണി നിരക്കുന്ന ടൂര്‍ണമന്റില്‍ മുന്‍ ഇന്ത്യന്‍ വോളിബോള്‍ ക്യാപ്റ്റന്‍മാരായ ടോം ജോസഫ്, കപില്‍ദേവ് എിവരെ കൂടാതെ ഇന്ത്യന്‍ ദേശീയ അന്തര്‍ദേശീയ താരങ്ങളായ സന്‍ജയ് കുമാര്‍, പ്രദീപ്, ശ്രീകാന്ത് റെഡ്ഡി, ഷഹീന്‍, അന്‍സാര്‍ എന്നിവര്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കളത്തില്‍ ഏറ്റുമുട്ടുമെന്ന‍് പത്ര സമ്മേളനത്തില്‍ സംഘാടകര്‍ വിശദീകരിച്ചു. വിജയിച്ച ടീമിനുള്ള ട്രോഫി കൂടാതെ റണ്ണര്‍ അപ്പ് ടീമിനുള്ള മുന്‍ കെ. എസ്. സി. പ്രസിഡന്റ് അയൂബ് മാസ്റ്ററുടെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയും ഏറ്റവും മികച്ച കളിക്കാരന്‍, മികച്ച സ്പൈക്കര്‍, മികച്ച ആള്‍ റൗണ്ടര്‍, മികച്ച ബൂസ്റ്റര്‍, മികച്ച പ്രോമിസിങ്ങ് പ്ലയര്‍ എന്നിവര്‍ക്കും മികച്ച അച്ചടക്കമുള്ള ടീമിനും അവാര്‍ഡുകള്‍ നല്‍കും. എല്ലാ ദിവസവും രാത്രി 9 മണിക്ക് ലീഗ് കം നോക്ക് ഔട്ട് രീതിയില്‍ നടക്കുന്ന മത്സരങ്ങള്‍ കാണുന്നതിന് മുവ്വായിരം പേരെ ഉള്‍ക്കൊള്ളാവുന്ന ഗ്യാലറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ തകൃതിയായി നടന്നു വരുന്നു. കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പത്ര സമ്മേളനത്തില്‍ എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, വെല്‍ഗേറ്റ് സ്ക്ഫോള്‍ഡിങ്ങ് മനേജിങ്ങ് ഡയറക്ടര്‍ സനത് നായര്‍, ടൂര്‍ണ്ണമന്റ് കോര്‍ഡിനേറ്റര്‍ എം. എം. ജോഷി, മാച്ച് സെക്രട്ടറി എം. കെ. മുബാറക്ക്, കെ. എസ്. സി. വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി, മീഡിയ കോര്‍ഡിനീറ്റര്‍ സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സമ്പന്ധിച്ചു. ചടങ്ങില്‍ കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് സ്വാഗതവും സ്പോര്‍ട്ട് സ് സെക്രട്ടറി നന്ദിയും പറഞ്ഞു. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
റംസാന്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു.
അബുദാബി ഇസ്ലാമിക്ക് അഫയേഴ്സ് ആന്‍റ് എന്‍ഡോവ് മെന്‍റ് അതോററ്റിയുടെ ആഭിമുഖ്യത്തില്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക്ക് സെന്‍റര്‍, കെഎംസിസി എന്നിവരുടെ ആഭിമുഖ്യത്തില്‍ റംസാന്‍ പ്രഭാഷണ പരിപാടി സംഘടിപ്പിച്ചു. പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ പൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി മുഖ്യ പ്രഭാഷണം നടത്തി. പ്രമുഖ വ്യവസായി യൂസഫലി എംഎ ആശംസകള്‍ അര്‍പ്പിച്ചു.
- ജെ. എസ്.
|
വായനക്കൂട്ടത്തിന്‍റെ, ഇഫ്താര്‍ സംഗമം
വായനക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്‍റ് പി.വി വിവേകാനന്ദ് ഉദ്ഘാടനം ചെയ്തു. നിസാര്‍ സെയ്ദ്, കെ.എ ജബ്ബാരി, സബാ ജോസഫ്, പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു. ഇതിനോടുബന്ധിച്ച് രാജ്യാന്തര സാക്ഷരതാ ദിന സംഗമവും സംഘടിപ്പിച്ചിരുന്നു.
- ജെ. എസ്.
|
അബുദാബി മലയാളി സമാജം, ഇഫ്താര്‍
അബുദാബി മലയാളി സമാജം ഒരുക്കിയ ഇഫ്താര്‍ വിരുന്നില്‍ ഇന്ത്യന്‍ അംബാസിഡര്‍ തല്‍മീസ് അഹമ്മദ് മുഖ്യാതിഥിയായിരുന്നു. സമാജം ഓഡിറ്റോറിയത്തില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ വ്യവസായ പ്രമുഖരായ ഡോ. ഗംഗാരമണി, സിദ്ധാര്‍ത്ഥ് ബാലചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. യുഎഇയിലെ വിവിധ സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
- ജെ. എസ്.
|
14മത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ്
അബുദാബി കേരള സോഷ്യല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ 14മത് ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് സംഘടിപ്പിക്കുന്നു. 18തിയ്യതി വൈകീട്ട് മുതലാണ് മത്സരം ആരംഭിക്കുന്നത്. യുഎഇ എക്സ്ചേഞ്ച് സെന്ററിന്റെ പേരിലുള്ള എവര്‍ റോളിംഗ് ട്രോഫി സ്വന്തമാക്കാന്‍ യുഎഇയിലെ ക്ലബുകളും സ്ഥാപനങ്ങളും അന്താരാഷ്ട്ര താരങ്ങളെ അണിനിരത്തും.
- ജെ. എസ്.
|
14 September 2008
കേരള സോഷ്യല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
ഗള്‍ഫിലെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഇഫ്താര്‍ വിരുന്നിന് വേദിയൊരുക്കി. എന്‍. എം. സി. ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബിനോയ് ഷെട്ടി, ബൈറ്റ് റൈറ്റ് മാനേജിംഗ് ഡയറക്ടര്‍ സീമ ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ ജനറല്‍ മനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, താഹ മെഡിക്കല്‍ സെന്റര്‍ മനേജിംഗ് ഡയറക്ടര്‍ ഡോ. താഹ, അഹല്യ എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, വിവിധ സംഘടനാ പ്രതിനിധികള്‍, എമ്പസി അധികൃതര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്പന്ധിച്ചു.
- സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
മഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഇഫ്താര്‍ ടെന്റ്
ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഇപ്രാവശ്യവും റമദാനില്‍ മഞ്ചേറ്റി താലൂക്ക് ആശുപത്രി പരിസരത്ത് ഇഫ്താര്‍ ടെന്റ് തുറക്കും. ആശുപത്രിയില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൂട്ടിന് ഇരിക്കുന്ന നോമ്പുകാരെ ഉദ്ദേശിച്ചാണ് ഇത്. കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് സെന്റര്‍ ഇത്തരം ഒരു സംരംഭം തുടങ്ങിയത്. കഴിഞ്ഞ റമദാനില്‍ പ്രതി ദിനം മുന്നൂറോളം പേര്‍ ഈ ടെന്റില്‍ നിന്നും നോമ്പ് തുറക്കുകയുണ്ടായി.
ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സബ് കമ്മറ്റി യോഗത്തില്‍ നസീര്‍ പി.എ., ഇഖ്ബാല്‍ തിരുവനന്തപുരം, അസ്ലം പട്ല, അഷ്രഫ് പി. കെ. മുസ്തഫ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. - അസ്ലം പട്ല
- ജെ. എസ്.
|
നവലോകം സൃഷ്ടിക്കപ്പെടണമെന്ന് സമദാനി
ഏകമാനവികതയിലൂടെ നവലോകം സൃഷ്ടിക്കപ്പെടണമെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ഇസ്ലാമിന്‍റെ മാനവിക മുഖമാണ് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്ക് അറുതി വരുത്തിയെന്നും ദേര ഈദ്ഗാഹ് മൈതാനത്ത് നടത്തിയ റമസാന്‍ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
മനുഷ്യ മഹത്വത്തിന്‍റെ നവലോക ക്രമത്തിനായ് എന്ന പേരില്‍ സംഘടിപ്പിച്ച പ്രഭാഷണം ശ്രവിക്കാനായി ആയിരങ്ങളാണ് എത്തിയത്. എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയിലെ ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
13 September 2008
സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജയില്‍ നടന്നു
|
കാതോലിക്കാ ബാവ കുവൈറ്റ് സന്ദര്‍ശിച്ചു
മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കാ ബാവ കുവൈറ്റ് സന്ദര്‍ശിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സുകൃത സംഗമത്തില്‍ സമൂഹ നോമ്പുതുറയും ഓണസദ്യയും നടത്തി.
മലങ്കര കാത്തോലിക്കാ ബാവ മോറാന്‍ മോര്‍ ബസേലിയോസ് ക്ലിമാസ്, കേരള ട്രൂത്ത് മൂവ് മെന്‍റ് ഡയറക്ടര്‍ ജബ്ബാര്‍ അമാനി, ഡോ. നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഗീത സന്ധ്യയും അരങ്ങേറി.
- ജെ. എസ്.
|
റമസാന്‍ സംഗമവും ഓണവിരുന്നും
കുവൈറ്റിലെ മലയാളി മീഡിയ ഫോറം റമസാന്‍ സംഗമവും ഓണവിരുന്നും സംഘടിപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് മൂല്യത്തകര്‍ച്ച വിശ്വാസങ്ങള്‍ക്കോ വിശ്വാസിക്കോ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.
പ്രമുഖ മത പണ്ഡിതന്‍ ജബ്ബാര്‍ അമാനി മുഖ്യ പ്രഭാഷണം നടത്തി. സാം പൈനുമൂട്, മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ റാം, കണ്‍വീനര്‍ അസീസ് തൊടി എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
റമസാന്‍ പ്രഭാഷണം
അബ്ദുസമദ് സമദാനിയുടെ റമസാന്‍ പ്രഭാഷണം ദേര ഈദ്ഗാഹ് മൈതാനത്ത് നടന്നു. മനുഷ്യ മഹത്വത്തിന്‍റെ നവലോക ക്രമത്തിനായ് എന്ന പേരില്‍ സംഘടിപ്പിച്ച പ്രഭാഷണം ശ്രവിക്കാനായി ആയിരങ്ങളാണ് എത്തിയത്.
എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയിലെ ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
12 September 2008
ഇഫ്താര്‍ -ഓണം സംഗമം
റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാല്‍ ഇഫ്താര്‍ -ഓണം സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 19 ന് ഷിഫയിലെ റിസോര്‍ട്ടിലാണ് സംഗമം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2443397 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
ഇന്‍ഡോര്‍ ഗെയിംസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു.
ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററും ഗാലക്സി സ്പോര്‍ട്സും സംയുക്തമായി ഇന്‍ഡോര്‍ ഗെയിംസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു.
ഈ മാസം 21 മുതല്‍ 26 വരെ ദോഹയിലാണ് പരിപാടി. കാരംസ്, ചെസ്, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലായിരിക്കും മത്സരം നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 16 ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം.
- ജെ. എസ്.
|
ലോഗോ ക്ഷണിച്ചു
ഖത്തറിലെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബറില്‍ നടക്കുന്ന പ്രഥമ ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പൊതുജനങ്ങളില്‍ നിന്ന് ലോഗോ ക്ഷണിച്ചു.
ഖത്തറിലെ സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂരാണ് യുവജനോത്സവത്തിന്‍റെ സംഘാടകര്‍. ലോഗോകള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജനറല്‍ കണ്‍വീനര്‍, ആര്‍ട്ട്, സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിംഗ്, പി.ഒ ബോക്സ് 1355, ഫ്രണ്ട്സ് ഓഫ് തൃശൂര്‍, ദോഹ, ഖത്തര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.
- ജെ. എസ്.
|
ഫരീദ് തിക്കോടിയെ തെരഞ്ഞെടുത്തു.
ദോഹ നിവാസിയായ ഫരീദ് തിക്കോടിയെ കോഴിക്കോട് വിമാനത്താവളത്തിന്‍റെ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുത്തു. എയര്‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദോഹ ആസ്ഥാനമായുളള ഗള്‍ഫ് പാസിഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഖത്തറിന്‍റെ കണ്‍വീനറാണ് ഫരീദ് തിക്കോടി.
- ജെ. എസ്.
|
11 September 2008
ഒറീസ്സയിലെ ക്രിസ്ത്യാനികള്‍ക്ക് സംരക്ഷണം നല്‍കണം: ആലൂര്‍
ഒറീസ്സയിലെ കന്ധമാല്‍ ജില്ലയില്‍ ക്രിസ്തീയ സമുദായത്തിനു നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.അക്രമത്തി നിരയായവരെ പുനരധിവ സിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ പ്രത്യേക പോലീസ് സേനയെ നിയമിക്കണമെന്നും അദ്ദേഹം കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളോട് അഭ്യര്‍ത്ഥിച്ചു.
ദുബായ് ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നടന്ന ആലൂര്‍ യു.എ.ഇ. നുസ്‌റത്തുല്‍ ഇസ്ലാം സംഘം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ആലൂര്‍. യോഗത്തില്‍ കരീം ഹാജി തളങ്കര, പുത്തരിയടുക്കം അബ്ദുല്‍റഹീം,സകീര്‍ഹുസൈന്‍ അര്‍ജാല്‍, എം. സാദിഖലി, കെ. കെ. മുഹമ്മദ് കുഞ്ഞി ഹാജി, മൈക്കുഴി മുഹമ്മദ് കുഞ്ഞി, കെ. കെ. ജാഫര്‍, എ. ടി. മുഹമ്മദ് കുഞ്ഞി, മൈക്കുഴി അബ്ദുല്‍റഹ്മാന്‍, ശദീദ് തായത്ത്, കെ. കെ. സൈഫുദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. എം. കബീര്‍ സ്വാഗതവും എ. ടി. അബ്ദുല്‍ഖാദര്‍ നന്ദിയും പറഞ്ഞു. - Aloor TA Mahmood Haji
- ജെ. എസ്.
1 Comments:
Links to this post: |
പുതിയ ശക്തി വനിതാ കമ്മറ്റി
അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ മുപ്പതാം വാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പുതുതായി തെരെഞ്ഞെടുത്ത ശക്തി വനിതാ കമ്മിറ്റി.
(ഇരിക്കുന്നവര്‍ ഇടത്തു നിന്ന്) ട്രീസ ഗോമസ്, പ്രീത വസന്ത് (ജോ. കവീനര്‍), ജ്യോതി ബാലന്‍ (കണ്‍വീനര്‍), റാണി സ്റ്റാലിന്‍ (ജോ. കവീനര്‍), പ്രീതി പ്രകാശ് (നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്) ഷാഹിദാനി വാസു, സുമ മുരളി, അനന്തലക്ഷ്മി ഷെയറെഫ്, സ്മിത രാജേഷ്, തങ്കം ജനാര്‍ദ്ദനന്‍, സോഫിയ ആന്റണി. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
09 September 2008
ഇശല്‍ പൊന്നോണം പ്രകാശനം ചെയ്തു
മാപ്പിള പാട്ടിന്റെ ഇശലുകളില്‍ അതി മനോഹരം ആയി അണിയിച്ച് ഒരുക്കിയിരിക്കുന്ന “ഇശല്‍ പൊന്നോണം” എന്ന ഓണ പാട്ടുകളുടെ പ്രകാശന കര്‍മ്മം അബുദാബി കേരള സോഷ്യല്ല് സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി നക്സലൈറ്റ് എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോണി ഫൈന്‍ ആര്‍ട്ട്സിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു.
പ്രശസ്ത യുവ കവി സത്താര്‍ കാഞ്ഞങ്ങാട് രചിച്ച് കുഞ്ഞി നീലേശ്വരം സംഗീതം പകര്‍ന്ന് കണ്ണൂര്‍ ഷരീഫ്, അഷ്രഫ് പയ്യന്നൂര്‍, ഉണ്ണി വീണാലയം, ഇബ്രാഹിം ബീരിച്ചേരി, കുഞ്ഞുട്ടി, സിബില്ല സദാനന്ദന്‍, ദിവ്യ, ലൌലി എന്നിവര്‍ ആലപിച്ച പതിനൊന്ന് ഗാനങ്ങള്‍ അടങ്ങിയ കാസറ്റ് റാഫയാണ് പുറത്തി റക്കിയി രിക്കുന്നത്. അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്, സത്താര്‍ കാഞ്ഞങ്ങാട്, കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് എന്നിവര്‍ സംബന്ധിച്ചു. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
താഹ മെഡിക്കല്‍ സെന്‍ററര്‍ ഇഫ്താര്‍ സംഗമം
അബുദാബിയിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ താഹ മെഡിക്കല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. അബുദാബി ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചടങ്ങ് നടന്നത്. അബുദാബിയിലെ ബിസിനസ്സ് രംഗത്തെ പ്രമുഖരും സംഘടനാ പ്രവര്‍ത്തകരും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.
- ജെ. എസ്.
|
സമദാനി പ്രഭാഷണം നടത്തി.
അബുദാബി ഇസ്ലാമിക്ക് അഫയേഴ്സ് ആന്‍റ് എന്‍ഡോവ്മെന്‍റ് അതോററ്റി ഒരുക്കിയ റംദാന്‍ പ്രഭാഷണ പരിപാടിയില്‍ അബ്ദുള്‍ സമദ് സമദാനി പ്രഭാഷണം നടത്തി.
അബുദാബി നാഷ്ണല്‍ തീയേറ്ററില്‍ രണ്ട് ദിവസമായി നടന്ന പ്രഭാഷണത്തില്‍ എല്ലാ സ്തുതികളും അള്ളാഹുവിന്, കാരുണ്യവാന്‍ നബി മുത്ത് രത്നമോ എന്നീ വിഷയങ്ങളെക്കുറിച്ചാണ് പ്രഭാഷണം നടത്തിയത്.
- ജെ. എസ്.
|
പിഎച്ച് അബ്ദുള്ള മാസ്റ്റര്‍ക്ക് ,സ്വീകരണം നല്‍കി
കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി അംഗം പിഎച്ച് അബ്ദുള്ള മാസ്റ്റര്‍ക്ക് അക്കാദമി ദുബായ് ചാപ്റ്റര്‍ സ്വീകരണം നല്‍കി. അക്കാദമിയുടെ നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമം 12ന് ദുബായ് ഫ്ലോറാ ഗ്രാന്‍റ് ഹോട്ടലില്‍ നടക്കും.
- ജെ. എസ്.
|
ഇഫ്താര്‍ സംഗംമം
അബുദാബി മലയാളി സമാജത്തില്‍ ഫ്രണ്ട്സ് ഓഫ് അബൂദാബി മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗംമം നടന്നു. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.
- ജെ. എസ്.
|
08 September 2008
ഓണാഘോഷവും, ഈദ് സംഗമവും
പുനലൂര്‍ സൌഹ്യദവേദിയുടെ ഓണാഘോഷവും, ഈദ് സംഗമവും അടുത്ത മാസം 3 ന്‍ ഷാരജയില്‍ നടക്കും.
അബുഷഗാരയിലെ സ്പൈസി ലാന്റ് റസ്റ്റോറന്റില്‍ രാവിലെ 10 ന്‍ ആരംഭിക്കുന്ന പരിപാടിയില്‍ പുനലൂര്‍ എം.എല്‍.എ അഡ്വക്കേറ്റ് രാജു മുഖ്യാതിഥിയായിരിക്കും. സംഘടനയുടനയിലെ മുഴുവന്‍ കുടുബങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 675 15 74 , 050 477 56 52 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
ചങ്ങാതിക്കൂട്ടം
ഒമാനിലെ ചങ്ങാതിക്കൂട്ടം എന്ന സംഘടന ഓണാഘോഷം സംഘടിപ്പിച്ചു. ദാര്‍സീറ്റില്‍ നടന്ന ചടങ്ങില്‍ ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, വഞ്ചിപ്പാട്ട് തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. ഓണസദ്യയും സംഘടിപ്പിച്ചു.രാവിലെ തുടങ്ങിയ ആഘോഷ പരിപാടികള്‍ വൈകീട്ടു വരെ നീണ്ടു നിന്നു.
- ജെ. എസ്.
|
എട്ടു നോമ്പ് പെരുന്നാള്‍
അബുദാബി സെന്റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടു നോമ്പ് പെരുന്നാള്‍ ആഘോഷവും സമാപനവും ഇന്ന് നടക്കും. മൂന്ന് മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തില്‍ കുര്‍ബാന നടത്തും.
വൈകീട്ട് ഏഴുമണിക്ക് വരവേല്‍പ്പ്, പ്രദക്ഷിണം, നേര്‍ച്ച എന്നിവ ഉണ്ടാകും.
- ജെ. എസ്.
|
06 September 2008
ഷാര്‍ജ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു.
ഷാര്‍ജ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു. പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് ജഗദീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രപ്രകാശ് ഇടമന, അബ്രഹാം ചാക്കോ, ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. ആഘോത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
സില്‍സില ഓണാഘോഷം
യു.എ.ഇയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സില്‍സില ഓണാഘോഷം സംഘടിപ്പിച്ചു. ശ്രാവണം എന്ന പേരില്‍ ഷാര്‍ജയിലായിരുന്നു പരിപാടി. കലാപരിപാടികള്‍ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ബാബു കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. തിരുവാതിരകളി, നങ്ങ്യാര്‍കൂത്ത്, പുലികളി, മാവേലിഎഴുന്നള്ളത്ത് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.
- ജെ. എസ്.
|
എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍
ഷാര്‍ജ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഈ മാസം എട്ട് മുതല്‍ നടക്കും. ഷാര്‍ജ സെന്‍റ് മാര്‍ട്ടിന്‍ പള്ളിയില്‍ ഈ മാസം 10 വരെയാണ് പരിപാടി. ബ്രദര്‍ തോമസ് ഈപ്പന്‍ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 10 വരെയാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 8748446 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
റംസാന്‍ കാമ്പയിന്‍
വയനാട് മുസ്ലീം യത്തീംഖാന അലൈന്‍ വെല്‍ഫെയര്‍ കമ്മിറ്റിയുടെ റംസാന്‍ കാമ്പയിന്‍ ഉദ്ഘാടനവും കണ്‍വന്‍ഷനും ഇന്ന് നടക്കും. തറാവീഹ് നമസ്ക്കാരത്തിന് ശേഷം അലൈന്‍ അലാദ്ദീന്‍ റസ്റ്റോറന്‍റ് ഹാളിലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 05 6736432 എന്ന നമ്പറില്‍വിളിക്കണം.
- ജെ. എസ്.
|
ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ നോമ്പ് തുറ
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ സംഘടിപ്പിക്കുന്ന നോമ്പുതുറ ആയിരങ്ങള്‍ക്കാണ് അനുഗ്രഹമാകുന്നത്.
റമസാന്‍ മാസം മുഴുവന്‍ തുടരുന്ന ഈ നോമ്പുതുറ റിയാദ് നഗര കേന്ദ്രമായ ബത്ഹയിലാണ് ഒരുക്കിയിരിക്കുന്നത്. സൗദി മതകാര്യ വകുപ്പിന്‍റെ സഹകരണത്തോടെ നടത്തുന്ന പരിപാടിയില്‍ മത പ്രഭാഷണങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
- ജെ. എസ്.
|
05 September 2008
ഓണ പരിപാടികള്‍ ഏഷ്യാനെറ്റ് റേഡിയോയില്‍
ഏഷ്യാനെറ്റ് റേഡിയോ അവതരിപ്പിക്കുന്ന പ്രത്യേക ഓണ പരിപാടികള്‍ക്ക് ശനിയാഴ്ച്ച തുടക്കമാവും. പൂവേ പൊലി പൂവേയില്‍ തുടങ്ങി, ഓണ നുറുങ്ങുകളില്‍ അവസാനിക്കുന്ന ഒട്ടേറെ പുതുമയുള്ള പരിപാടികള്‍ തിരുവോണം വരെയുള്ള ദിനങ്ങളില്‍ പ്രക്ഷേപണം ചെയ്യുമെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേഷ് പയ്യന്നൂര്‍ പറഞ്ഞു.
തിരുവോണത്തിന് രാവിലെ 9.10ന് ഓണക്കവിതകള്‍ ഉള്‍പ്പെടുത്തിയ ചൊല്ലരങ്ങ് പ്രക്ഷേപണം ചെയ്യും. രാവിലെ 11.10 ന് ഓണ ചിന്തുകള്‍, 3.10 ന് റേഡിയോ നാടകം ഒരോണ ക്കാലത്തിന്‍ ഓര്‍മ്മയില്‍, 3.30ന് ഓണ നുറുങ്ങുകള്‍ എന്നിവയാണ് മറ്റ് പരിപാടികള്‍.
- ജെ. എസ്.
|
ഇനിയും ഈ കാടത്തം അനുവദിച്ചു കൂടാ - അബുദാബി ശക്തി തിയ്യറ്റേഴ്സ്
വര്‍ഗ്ഗീയ ഫാസിസ്റ്റ് മാതൃകയില്‍ ഉള്ള മനുഷ്യ കശാപ്പുകള്‍ക്കും അക്രമങ്ങള്‍ക്കും എതിരെ രാജ്യത്തെ മത നിരപേക്ഷ കക്ഷികള്‍ ഒന്നിക്കണം എന്ന് ഒറീസ്സയില്‍ നടമാടി കൊണ്ടിരിക്കുന്ന സംഘ പരിവാര്‍ അഴിഞ്ഞാട്ടത്തിന്റെ പശ്ചാത്തലത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് ഇന്ത്യന്‍ ജനതയോട് ആഹ്വാനം ചെയ്തു. ഒറീസ്സയില്‍ 14 പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലേറെ പള്ളികള്‍ അഗ്നിയ്ക്ക് ഇരയാക്കുകയും ചെയ്ത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാന്‍ എത്തിയ ഇടത് എം.പി. മാരുടെ പ്രതിനിധി സംഘങ്ങളെ വിലക്കിയ ഓറീസ്സ ഗവണ്മെന്റിന്റെ നിലപാട് അക്രമികളെ സഹായിയ്ക്കുവാന്‍ ആണ് ഉപകരിയ്ക്കുക. ഗുജറാത്തില്‍ നരേന്ദ്ര മോഡിയുടെ ഭരണത്തിന്‍ കീഴില്‍ മുസ്ലീം ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടന്നതിന്റെ തുടര്‍ച്ചയാണ് ബിജു ജനതാദളും ബി.ജെ.പി. യും ചേര്‍ന്ന് ഭരിക്കുന്ന ഒറീസ്സയില്‍ കൃസ്ത്യന്‍ ന്യൂന പക്ഷങ്ങള്‍ക്കു നേരെ നടന്നു കൊണ്ടിരിയ്ക്കുന്നത്.
രാജ്യം അറുപത്തി രണ്ടാം ജന്മ ദിനം ആഘോഷിച്ചു കൊണ്ടിരിക്കേ നടന്ന ഈ ആക്രമണം ഇന്ത്യന്‍ ജനാധിപത്യത്തിനും മതേതരത്വത്തിനും അപമാനകരമാണ്. ഒറീസ്സയില്‍ അഴിഞ്ഞാടി ക്കൊണ്ടിരിക്കുന്ന മനുഷ്യത്വ രഹിതമായ കാടത്തത്തിന് അറുതി വരുത്തി മത ന്യൂന പക്ഷങ്ങളുടെ ജീവനും സ്വത്തിനും ഉറപ്പ് വരുത്തുവാനും പരമാധികാര ജനാധിപത്യ മതേതര സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ ഇന്ത്യയില്‍ ഇനിയും ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ സത്വര നടപടികള്‍ കൈക്കൊള്ളുവാനും ശക്തി തിയ്യറ്റേഴ്സിന്റെ ജനറല്‍ കൌണ്‍സില്‍ കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. കൃസ്ത്യാനികള്‍ക്ക് നേരെ കഴിഞ്ഞ രണ്ടു ദശാബ്ദത്തിലേറെ ക്കാലമായി സംഘ പരിവാര്‍ തുടര്‍ന്നു കൊണ്ടിരിക്കുന്ന പ്രചരണങ്ങളെ ചെറുക്കുവാനോ അതിനെതിരെ പ്രചരണം നടത്താനോ തയ്യാറാകാത്ത കോണ്‍ഗ്രസ്സിന്റെ മൃദു ഹിന്ദുത്വ സമീപനം ആണ് വര്‍ഗ്ഗീയ ശക്തികള്‍ക്ക് വളരാന്‍ അവസരം ഒരുക്കിയത് എന്ന് യോഗം കുറ്റപ്പെടുത്തി. ശക്തി പ്രസിഡന്റ് ബഷീര്‍ ഷംനാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.ബി. മുരളി, എ.കെ. ബീരാന്‍ കുട്ടി, ജ്യോതി ടീച്ചര്‍, സഫറുള്ള പാലപ്പെട്ടി, കെ. എം. എം. ഷരീഫ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് സ്വാഗതവും കലാ വിഭാഗം അസി. സെക്രട്ടറി ഗഫൂര്‍ നന്ദിയും പറഞ്ഞു.
- ജെ. എസ്.
|
04 September 2008
കേരള ആര്‍ട്ട് ലവേഴ്സ് മാതൃഭാഷാ പഠന ക്യാമ്പ്
കുവൈറ്റിലെ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച മാതൃഭാഷാ പഠന ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതി ഉദ്ഘാടനം ചെയ്തു. അബ്ബാസിയ സെന്‍ട്രല്‍ സ്കൂളില്‍ നടന്ന പരിപാടിയില്‍ ബാലഭാസ്ക്കര്‍, ജോണ്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
03 September 2008
മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ വെബ് പോര്‍ട്ടല്‍
മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ വെബ് പോര്‍ട്ടല്‍ ദുബായില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ ബി.ആര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. എം.പി.സി.സി പ്രസിഡന്റ് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.
ഓണ്‍ ലൈന്‍ ബ്ലഡ്ബാങ്ക് ഡയറക്ടറി, ചാരിറ്റി സെല്‍, ലീഗല്‍ സെല്‍, കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് WWW.MPCCWORLD.ORG എന്ന ഈ പോര്‍ട്ടല്‍. ജീവകാരുണ്യ സേവനങ്ങള്‍ ആവശ്യമുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രത്യേക പേജും സൈറ്റിലൂണ്ടാകും. എം.പി.സി.സിയില്‍ അംഗങ്ങളായിട്ടുള്ള ഓരോ സംഘനടയ്ക്കും പ്രത്യേകം പേജുകളും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.
- ജെ. എസ്.
|
വടകര മുനിസിപ്പില്‍ ഏരിയ വെല്‍ഫെയര്‍ റംസാന്‍ റിലീഫ്
ദുബായ്, വടകര മുനിസിപ്പില്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് ഫണ്ട് ഷമീര്‍ വടകര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹഖീം മുഖ്യപ്രഭാഷണം നടത്തി.
എന്‍.വി ഹാരിസ്, ഇഫാസ്, എം. ശംസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരു ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.
- ജെ. എസ്.
|
സൗദിയിലെ അല്‍ബാഹ, യാമ്പു ഭാഗങ്ങളില്‍ കോണ്‍സുലാര്‍ സേവനം
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം വ്യാഴാഴ്ച സൗദിയിലെ അല്‍ബാഹ, യാമ്പു ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ബാഹയില്‍ ഹോട്ടല്‍ സുല്‍ഫാനിലും യാമ്പുവില്‍ ഹോട്ടല്‍ ഹിജ്ജിലുമാണ് സംഘം ക്യാമ്പ് ചെയ്യുക.
ഈ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ബാഹയില്‍ 07 7251053 എന്ന നമ്പറിലും യാമ്പുവില്‍ 04 3228842 എന്ന നമ്പറിലും വിളിക്കണം. അതേ സമയം ഗണേഷ ചതുര്‍ത്തി പ്രമാണിച്ച് നാളെ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
- ജെ. എസ്.
|
02 September 2008
ജാലകത്തിന്റെ പ്രകാശന കര്‍മ്മം
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ചുമര്‍ മാസികയായ ജാലകത്തിന്റെ പുതിയ ലക്കത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്ത ചിത്രകാരന്‍ ഇ. ജെ. റോയച്ചന്‍ നിര്‍വ്വഹിയ്ക്കുന്നു.
- ജെ. എസ്.
|
അഞ്ച് മലയാളികളെ ജയിലില്‍ കണ്ടെത്തി.
ജിദ്ദയില്‍ രണ്ട് മാസമായി കാണാനില്ലാത്ത അഞ്ച് മലയാളികളെ ജയിലില്‍ കണ്ടെത്തി.
അല്‍ഖുംറയിലെ ഒരു പടക്ക കമ്പനിയില്‍ ജോലി ചെയ്തിരുന്ന പന്തപ്പാടം സനീജ്, കല്ലിയം പറമ്പില്‍ മുഹമ്മദ് ഫഹദ്, മഞ്ചപ്പുറത്ത് മുഹമ്മദ്കുട്ടി, അബ്ദുല്‍ വഹാബ് പറമ്പന്‍, ഫിറോസ് എന്നിവരെയാണ് ദഅ്ബാന്‍ ജയിലില്‍ കണ്ടെത്തിയത്. രണ്ട് മാസം മുമ്പ് ജോലിക്കിടെയാണ് ഇവരെ സ്ഥാപനത്തിന്‍റെ ഉടമയായ യമന്‍ പൗരനോടൊപ്പം പോലീസ് പിടികൂടിയത്. ഇതിനു ശേഷം ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ആശുപത്രികളിലും ജയിലുകളിലും അന്വേഷണം നടത്തുന്നതിനിടെയാണ് ജിദ്ദാ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തിയത്.
- ജെ. എസ്.
|
01 September 2008
അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍
ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ കൂട്ടായ്മ "ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍" മഹല്ലിലെ നിര്‍ദ്ദനരായവര്‍ക്ക് താങ്ങും തണലുമായി പ്രവര്‍ത്തിച്ചു വരുന്നു. പരിശുദ്ധ റമദാനില്‍ നടത്തി വരാറുള്ള 'റമദാന്‍ റിലീഫ്' ഈ വര്‍ഷവുംനടത്താന്‍ അബുദാബി കമ്മിറ്റി തീരുമാനിച്ചു.
ദുബൈ, ഷാര്‍ജ, ദോഹ (ഖത്തര്‍) കമ്മിറ്റികളും ഇപ്പൊള്‍ സജീവമായി മഹല്ലിലെ പ്രവര്‍ത്തന രംഗത്തുണ്ട് എന്നും 'അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍' സിക്രട്ടറി എം.വി.അബ്ദുല്‍ ലത്തീഫ് അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
അക്ബറിന്റെ ഈദ് ഗാഹ് പ്രഭാഷണം - സ്വാഗത സംഘം രൂപീകരിച്ചു
ദുബായ് ഗവണ്മെന്റിന്റെ അതിഥിയായി അന്താരാഷ്ട്ര ഹോളീ ഖുര്‍ ആന്‍ അവാര്‍ഡി നോടനുബന്ധിച്ച് ദുബായില്‍ എത്തുന്ന എം. എം. അക്ബറിന്റെ ദേര ഈദ് ഗാഹില്‍ നടക്കുന്ന പ്രഭാഷണ പരിപാടിയുടെ വിജയത്തിനായ് സ്വാഗത സംഘം രൂപീകരിച്ചു. എ. പി. ഷംസുദ്ദീനെ ചീഫ് പാട്രണായും എ. പി അബ്ദുസ്സമദിനെ ചെയര്‍മാനും വി. കെ. സകറിയയെ ജ: കണ്‍ വീനറായും തെരഞ്ഞെടുത്തു. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്ററില്‍ ചേര്‍ന്ന യോഗത്തില്‍ എ. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു.
സെപ്റ്റംബര്‍ 18 വ്യാഴാഴ്ച രാത്രി 9 മണിയ്ക്ക് ദേര ഈദ് ഗാഹില്‍ ആണ് അക്ബറിന്റെ പ്രഭാഷണം. ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്ത്തൂമിന്റെ അഡ്വൈസര്‍ ഇബ്രാഹിം ബൂമില്‍ഹ അടക്കം പ്രമുഖ വ്യക്തിത്വങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. - അസ്ലം പട്ല
- ജെ. എസ്.
|
യാത്രയയപ്പ് നല്‍കി.
കുവൈറ്റില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ എം. ഗണപതിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ മുസ്ലീം അസോസിയേഷന്‍സ് യാത്രയയപ്പ് നല്‍കി.
ഗാലിബ് മഷ്ഹൂര്‍ തങ്ങള്‍, സിദ്ധീഖ് വലിയകത്ത് എന്നിവര്‍ പ്രസംഗിച്ചു
- ജെ. എസ്.
|
ഒരുമ, ഓണാഘോഷം സംഘടിപ്പിച്ചു.
കുവൈറ്റിലെ ഖൊറാഫി കമ്പനിയിലെ മലയാളികളുടെ കൂട്ടായ്മയായ ഒരുമ, ഓണാഘോഷം സംഘടിപ്പിച്ചു.
അബ്ബാസിയ മറീന ഹാളില്‍ നടന്ന പരിപാടി ഡോ. നാരായണന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഒരുമ ചെയര്‍മാന്‍ സാം പൈനുംമൂട്, ഹിക്മത്ത്, ജോയ് മോന്‍ എന്നിവര്‍ പ്രസംഗിച്ചു. വര്‍ണാഭമായ ഘോഷയാത്രയും മറ്റ് കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്