30 October 2008
പ്രവാസത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ന് ഷാരജയില്‍
എം.മുകുന്ദന്റെ നോവലായ പ്രവാസത്തിന്റെ ഗള്‍ഫ് പ്രകാശനം ഇന്ന് ഷാരജയില്‍ നടക്കും.
ഷാരജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഹാള്‍ നമ്പര്‍ 3 ല്‍ വൈകിട്ട് 7 മണിക്കാണ്‍ പ്രകാശനം മാധ്യമപ്രവര്‍ത്തകന്‍ ഡി.വിജയ മോഹന്‍, ഷാജഹാന്‍ മാടമ്പാട്ടിന്‍ കോപ്പി നല്‍കിക്കൊണ്ട് പ്രകാശനം നിര്‍വഹിക്കുക. ഡി.സി ബുക്സാണ്‍ പ്രവാസത്തിന്റെ പ്രസാധകര്‍
- ജെ. എസ്.
|
ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദിയില്‍
മലയാള സിനിമാ ചരിത്രത്തില്‍ വ്യക്തി മുദ്ര പതിപ്പിച്ച ശോഭന പരമേശ്വരന്‍ നായരെ കുറിച്ചുള്ള ഡോക്യുമെന്ററി ഇന്ന് സൗദി അറേബ്യയില്‍ പ്രദര്‍ശിപ്പിക്കും. സിനിമയുടെ കാല്‍പ്പാടുകളിലൂടെ എന്ന ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് എം. ആര്‍. രാജനാണ്.
ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തില്‍ വച്ചാണ് പ്രദര്‍ശനം നടക്കുക. 1950 മുതല്‍ 70 വരെയുളള മലയാള സിനിമയുടെ വേറിട്ട ചരിത്രം അന്വേഷിക്കുന്ന ചിത്രമാണിതെന്ന് നിര്‍മ്മാതാവ് സി. വേണു ഗോപാല്‍ റിയാദില്‍ മാധ്യമങ്ങളോട് പറഞ്ഞു.
- ജെ. എസ്.
|
ഫീസ് വര്‍ദ്ധനവിന് കത്ത് നല്‍കിയിട്ടില്ല : കുവൈറ്റ് എംബസി
കുവൈറ്റ് : ഇന്ത്യന്‍ സ്ക്കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചു എന്ന വാര്‍ത്ത എംബസി വൃത്തങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്കിലും അധ്യാപകരുടെ ശമ്പള നിരക്കിലും വിവിധ സ്ക്കൂളുകളില്‍ നില നില്‍ക്കുന്ന അന്തരം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്ന് എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്ട്യ അറിയിച്ചു. 2008 ജൂണ്‍ ആദ്യ വാരത്തിലാണ് ഈ കത്ത് ഏഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
|
യു.എ.ഇ സ്കൂളുകള്‍ക്ക് നവംബര്‍ 1 പ്രവര്‍ത്തിദിനം
യു.എ.ഇയിലെ സ്കുളുകള്‍ക്ക് നവംബര്‍ ഒന്ന് ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വരാനിരിക്കുന്ന ഈദ് അവധി ദിനങ്ങള്‍ കണക്കിലെടുത്താണ് ശനിയാഴ്ചയിലെ പ്രവര്‍ത്തി ദിനമാക്കുന്നതെന്നും മന്ത്രാലയ അധികൃതര്‍ വിശദീകരിച്ചു. രാജ്യത്തെ ഉന്നത വിദ്യാഭ്യാ സ്ഥാപനങ്ങള്‍ക്കും ശനിയാഴ്ച പ്രവര്‍ത്തി ദിനമായിരിക്കും.
- ജെ. എസ്.
|
ദുബായ് ഷാര്‍ജ ടാക്സി നിരക്കും കൂടും
ഷാര്‍ജയില്‍ നിന്നും ദുബായിലേക്കുള്ള ഏറ്റവും കുറഞ്ഞ ടാക്സി നിരക്ക് 20 ദിര്‍ഹമാക്കിയതിനു പിന്നാലെ ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള നിരക്കും കുത്തനെ കൂട്ടുന്നു. ദുബായില്‍ നിന്ന് ഷാര്‍ജയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടാക്സി നിരക്കും 20 ദിര്‍ഹമായി തന്നെയാണ് ഉയര്‍ത്തുകയെന്ന് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ അറിയിച്ചു.
എന്നാല്‍ എന്നുമുതലായിരിക്കും ഇത് നിലവില്‍ വരുകയെന്ന് വ്യക്തമാക്കിയിട്ടില്ല. ഡിസംബര്‍ ഒന്നുമുതല്‍ ഷാര്‍ജയില്‍ നിന്നുള്ള ടാക്സി നിരക്ക് ഉയര്‍ത്തുമെന്ന വിവരം ഇന്നലെയാണ് പുറത്തുവന്നത്.
- ജെ. എസ്.
|
29 October 2008
ദര്‍ശനയുടെ കളിയരങ്ങ്
ദര്‍ശന അബുദാബിയുടെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി കളിയരങ്ങ് സംഘടിപ്പിയ്ക്കുന്നു. ഒക്ടോബര്‍ 31 വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ വൈകീട്ട് ആറ് മണി വരെ അബുദാബി മലയാളി സമാജത്തില്‍ വെച്ചായിരിയ്ക്കും ഈ ക്യാമ്പ് നടക്കുക. കുട്ടികളുടെ സര്‍ഗ്ഗ വാസനകള്‍ ഉണര്‍ത്തുവാനും ഒളിഞ്ഞിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കുവാനും വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തിരിയ്ക്കുന്ന ഈ ക്യാമ്പില്‍ അഞ്ച് വയസ്സിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്കാണ് പ്രവേശനം. മാതാ പിതാക്കള്‍ കുട്ടികളോടൊപ്പം നില്‍ക്കേണ്ടതില്ല എന്ന് സംഘാടകര്‍ അറിയിച്ചു. ചിത്ര രചന, സംഗീതം, കഥ പറയല്‍, ചര്‍ച്ചകള്‍, കുട്ടികളുടെ നാടകം എന്നിങ്ങനെ ഒട്ടേറെ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും ദര്‍ശന അബുദാബി കൊ ഓര്‍ഡിനേഷന്‍ കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ ഒമര്‍ ഷരീഫ് അറിയിച്ചു.
- ജെ. എസ്.
|
മാനത്തേക്കൊരു കിളി വാതില്‍
അബുദാബി : ഈ മഹാ പ്രപഞ്ചത്തിന്റെ അപാരത, അതിന്റെ ആഴവും പരപ്പും, കാലം എന്ന മഹാ സമസ്യ ... ഇതിന്റെ യെല്ലാം പൊരുള്‍ അറിയാന്‍ ശ്രമിക്കുക എന്നത് ഏറെ അല്‍ഭുതങ്ങള്‍ കാഴ്ച വെക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് അബുദാബി യൂനിറ്റ് സംഘടിപ്പിക്കുന്ന, ഏറെ വിജ്ഞാന പ്രദമായ ഒരു പരിപാടിയാണ് 'മാനത്തേക്കൊരു കിളി വാതില്‍'.
ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായി രിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അസുലഭാ വസരമായിരിക്കും സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം. (കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
വില്ലകള്‍ക്കെതിരെ അബുദാബിയും
ഒന്നില്‍ കൂടുതല്‍ കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകളില്‍ നിന്ന് താമസക്കാരെ ഒഴിപ്പിക്കുമെന്ന് അബുദാബി മുനിസിപ്പാലിറ്റി അറിയിച്ചു. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന പദ്ധതി ദുബായ്, ഷാര്‍ജ, അജ്മന്‍ മുനിസിപ്പാലിറ്റികള്‍ നടപ്പാക്കി വരുന്നതിന് പിന്നാലെയാണ് അബുദാബി മുനിസിപ്പാലിറ്റിയുടെ തീരുമാനം. ഇതിനായുള്ള പരിശോധന ഉടന്‍ തുടങ്ങുമെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. നിയമം ലംഘിക്കുന്ന കെട്ടിട ഉടമയ്ക്കും താമസക്കാര്‍ക്കും എതിരെ കര്‍ശന ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
- ജെ. എസ്.
|
28 October 2008
പുത്തന്‍ വേലിക്കര ഓണാഘോഷം
പുത്തന്‍ വേലിക്കര പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഈ മാസം 31 വെള്ളിയാഴ്ച്ച ഷാര്‍ജയില്‍ നടക്കും. രാവിലെ 10 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സമീപത്തുള്ള പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍. റേഡിയോ ആര്‍ട്ടിസ്റ്റ് ശശികുമാര്‍ രത്നഗിരി മുഖ്യാതിഥി യായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 490 14 75 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
1 Comments:
Links to this post: |
27 October 2008
യു. എ. ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം
ദുബായ് : ഇക്കഴിഞ്ഞ ഓണ കാലത്ത് യു. എ. ഇ. എക്സ്ചേഞ്ച് നടത്തിയ ഓണ സൌഭാഗ്യം പ്രൊമോഷന്‍ പദ്ധതിയില്‍ മെഗാ സമ്മാനമായ മാഞ്ഞൂരാന്‍ ഹൌസിങ് ഫ്ലാറ്റിന് അര്‍ഹത നേടിയ എം. സലീമിന് ഫ്ലാറ്റിന്റെ താക്കോല്‍ സമ്മാനിച്ചു. ദുബായ് ഫുഡ് വേള്‍ഡ് റെസ്റ്റോറന്റ് ഹോളില്‍ നടന്ന സമ്മാന ദാന ചടങ്ങില്‍ യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിങ് ഓഫീസര്‍ വൈ. സുധീര്‍ കുമാര്‍ ഷെട്ടി , മാഞ്ഞൂരാന്‍ ഹൌസിങ് ഡയറക്ടര്‍ ജോണ്‍ മാഞ്ഞൂരാന്‍, റസിഡന്റ് മാനേജര്‍ അനുമോദ് മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് സമ്മാനം സലീമിന് നല്‍കിയത്. ഉമ്മുല്‍ ഖുവൈനില്‍ ഒരു ഫ്ലോര്‍ മില്ലില്‍ ജോലി ചെയ്യുന്ന എം. സലീം നാട്ടില്‍ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി സ്വദേശിയാണ്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്
ദുബായ് : ലോക രാജ്യങ്ങള്‍ ഒരു സമുദായത്തെ തീവ്ര വാദികളും ഭീകര വാദികളുമായി മുദ്ര കുത്തുമ്പോള്‍, ഇന്ത്യാ രാജ്യത്തിനു അഭിമാനമായി മാറുകയാണ് സഫിയ എന്ന ഉമ്മയുടെ ധീരത. ഇത്തരം നവോഥാന ചിന്തകള്‍ക്ക് മനുഷ്യ മനസ്സുകളെ സജ്ജമാക്കാന്‍ സര്‍ഗ്ഗ ധാര പോലെയുള്ള സാംസ്‌കാരിക സംഘടനകള്‍ക്കുള്ള പങ്കു മികച്ചതാണെന്നും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സബാ ജോസഫ് അഭിപ്രായപ്പെട്ടു. ദുബായ് തൃശൂര്‍ ജില്ല സര്‍ഗ്ഗ ധാരയുടെയും, ഐക്യ രാഷ്ട്ര ദിനാചരണ പരിപാടികളുടെയും ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കു കയായിരുന്നു അദ്ദേഹം.
ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു. അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
വിളക്ക്; പുതിയ ബ്ലോഗ് ഉദ്ഘാടനം ചെയ്തു
വിശുദ്ധ ഖുര്‍ ആന്‍, ഹദീസ് മറ്റ് ഇസ് ലാമിക വിഷയങ്ങളില്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഉപകാര പ്രദമായ, പഠനാര്‍ഹമായ രീതിയില്‍ സംവിധാനിച്ച് വിളക്ക് എന്ന് പേരിട്ടിരിക്കുന്ന പുതിയ ബ്ലോഗില്‍ പോസ്റ്റിംഗ് തുടങ്ങി. മുസ്വഫ എസ്. വൈ. എസ്. ദ അവ സെല്ലിന്റെ കീഴില്‍ പ്രമുഖ യുവ പണ്ഡിതനും പ്രഭാഷകനുമായ കെ. കെ. എം. സ അ ദിയായിരിക്കും ബ്ലോഗ് നിയന്ത്രിക്കുകയും വായനക്കാരുടെ സംശയങ്ങള്‍ക്ക് മറുപടി പറയുകയും ചെയ്യുക.
വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്വഫ എസ്. വൈ. എസ്. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ് മിദ് ലാജ് ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്ത് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ് . വായനക്കാര്‍ക്ക് ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ - മെയിലില്‍ അയക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ
ചേര്‍ക്കല്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ അബുദാബി കൂട്ടായ്മ 'ബ്ലാങ്ങാട് മഹല്ല് അസോസ്സിയേഷന്‍' പതിമൂന്നാമത് ജനറല്‍ ബോഡി യോഗം യൂണിയന്‍ റസ്റ്റൊറണ്ടില്‍ ചേര്‍ന്നു. എ. പി. മുഹമ്മദ് ശരീഫ് അദ്ധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹിമാന്‍ സ്വാഗതവും എം. വി. അബ്ദുല്‍ ലത്തീഫ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
ബ്ലാങ്ങാട് മഹല്ലില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് താമസം മാറി പ്പോയ മഹല്ല് നിവാസികള്‍, കഴിഞ്ഞ കാലങ്ങളിലെ മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, കമ്മിറ്റിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത് മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ജെനറല്‍ ബോഡി വിലയിരുത്തി. മുന്നൂറി ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്ലാങ്ങാട് ജുമാ അത്ത് പള്ളി, അതിന്റെ തനിമ നില നിര്‍ത്തി പുതുക്കി പണിയുവാന്‍ മുന്‍കയ്യെടുത്ത ജുമാ അത്ത് കമ്മിറ്റിയെ അസോസ്സിയേഷന്‍ പ്രശംസിച്ചു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ. പി. മുഹമ്മദ് ശരീഫ് (പ്രസിഡന്ട്), എം. വി. അബ്ദുല്‍ ലത്തീഫ് (സിക്രട്ടറി ) പി. എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍ ), കെ. വി. ഫൈസല്‍, എ. സഹീര്‍ (ജോ. സിക്ര), പി. എം. മൂസ, എന്‍. പി. ഫാറൂക്ക് (വൈസ് പ്രസി), പി. എം. ഹാഷിക്, കെ. വി. ഷൌക്കത്ത് അലി, കെ. വി. അബ്ദുല്‍ ഖാദര്‍ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി
കലാ സാഹിത്യ മേഖലയിലെ കെ. എം. സി. സി. അംഗങ്ങളെ പങ്കെടുപ്പിച്ച്, അബുദാബി സംസ്ഥാന കെ. എം. സി. സി. സര്‍ഗ്ഗ ധാര ഒരുക്കിയ 'സര്‍ഗ്ഗ സംഗമം' ശ്രദ്ധേയമായി. ചെയര്‍മാന്‍ പി. കെ. സഹദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. പ്രസിഡന്ട് അബ്ദുല്‍ കരീം പുല്ലാനി
സര്‍ഗ്ഗ സംഗമം ഉല്‍ഘാടനം ചെയ്തു. എ. പി. ഉമ്മര്‍, കെ. പി. ഷറഫുദ്ധീന്‍, യു. അബ്ദുള്ള ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോല്സാഹി പ്പിക്കുന്നതിനുമായി, വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. മാപ്പിള കലകളില്‍ പരിശീലനം , കലാ - സാഹിത്യ മല്‍സരങ്ങള്‍, ചര്‍ച്ചാ വേദികള്‍, കുടുംബ സംഗമങ്ങള്‍, ബാല വേദി രൂപീകരണം, പ്രസംഗ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. സര്‍ഗ്ഗ ധാര കണ്‍വീനര്‍ മജീദ് അണ്ണാന്‍തൊടി പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. ജന. കണ്‍വീനര്‍ അടാട്ടില്‍ കുഞ്ഞാപ്പു സ്വാഗതവും, കണ്‍വീനര്‍ നാസ്സര്‍ നാട്ടിക നന്ദിയും പറഞ്ഞു. വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചതില്‍, ഇടവേള റാഫി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ എന്നിവരുടെ മിമിക്രിയും കൊച്ചു കലാകാര ന്മാരായ യാസിര്‍ മൊയ്ദുട്ടി, മുഹമ്മദ് രഹീസ്, സംരീന്‍ തുടങ്ങിയവരുടെ ഹാസ്യ നുറുങ്ങ്കളും കാണികള്‍ക്ക് ഹൃദയം തുറന്നു ചിരിക്കാനുള്ള വക നല്കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
മാപ്പിള പാട്ടിലെ പഴമയെ വീണ്ടെടുക്കണം : ജോസ് ബേബി
കഴിഞ്ഞ കാലത്തെ നന്മകളെ നെഞ്ചോടടക്കി പ്പിടിച്ചു കൊണ്ടു മാത്രമേ പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാനാവൂ എന്ന് കേരളാ നിയമ സഭാ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി പ്രസ്താവിച്ചു. യുവ കലാ സാഹിതിയുടെ ആഭിമുഖ്യത്തില്‍ പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ്ബ് സംഘടിപ്പിച്ച 'ഇഷാമുല്ല' കേരളാ സോഷ്യല്‍ സെന്ററില്‍ ഉല്‍ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം.
മാറ്റം നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കാലത്ത് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ മറന്നു കൊണ്ടുള്ള മാറ്റം അധിനിവേശ താല്പര്യങ്ങള്‍ക്ക നുസ്യതമാണെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ മറന്നുള്ള ഉപഭോഗ ത്യഷ്ണയാണ് വര്‍ത്തമാന കാലത്തെ വെല്ലു വിളിയെന്നും, ഇന്നു ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വൈതരണികള്‍ക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. പഴയ മാപ്പിള പ്പാട്ടുകള്‍ കോര്‍ത്തി ണക്കിയുള്ള 'ഇഷാമുല്ല'യുടെ സുഗന്ധം ആസ്വദിക്കാനായി തിങ്ങി നിറഞ്ഞ കെ. എസ്. സി. അങ്കണത്തിലെ സംഗീത പ്രേമികളോട്, മലയാള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ മാപ്പിള പ്പാട്ടിന്റെ പഴമയെ വിസ്മരിക്കാന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഉല്‍ഘാടന സമ്മേളനത്തില്‍ ശ്രീ. ബാബു വടകര അദ്ധ്യക്ഷത വഹിച്ചു. യു. മാധവന്‍, കെ. ബി. മുരളി, കെ. കെ. രമണന്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എം. എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ പൊന്മള ബഷീര്‍ നയിച്ച ഇഷാമുല്ലയില്‍ യു. എ. ഇ. യിലെ അനുഗ്രഹീതരായ ഗായികാ ഗായകര്‍ അണി നിരന്നു. പി. ചന്ദ്രശേഖരന്‍, കെ. പി. അനില്‍, സുബൈര്‍ മൂവാറ്റുപുഴ, കുഞ്ഞിലത്ത് ലക്ഷ്മണന്‍, കെ. കെ. ജോഷി, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ആര്‍. ജോഷി സ്വാഗതവും എം. സുനീര്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
26 October 2008
സൌജന്യ ആയുര്‍വേദ ക്യാമ്പ് ദുബായില്‍
ബര്‍ദുബായ് ജാന്‍സണ്‍ മെഡിക്കല്‍ സെന്റര്‍ ,
ലൈഫ് കെയര്‍ ഗ്രൂപ്പുമായി സഹകരിച്ച് സൌജന്യ് ആയുര്‍വേദ പരിശോധനയും പ്രമേഹ രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തുന്നു. പ്രമുഖ ആയുര്‍വേദഡോക്ടര്‍ ഷമീമ അബ്ദുള്‍ നാസര്‍ ക്യാമ്പിന്‍ നേത്യത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04 393 90 11, 050 190 60 22 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
ഈദുല്ലൈല്‍
ചാനല്‍ കമ്മ്യൂണിക്കേഷന്‍സ് ബലിപ്പെരുന്നാളിനോടനുബന്ധിച്ച് നടത്തുന്ന സ്റ്റേജ് ഷോ “ ഈദുല്ലൈല്‍“ യു.എ.ഇ യുടെ വിവിധ ഭാഗങ്ങളില്‍ അരങ്ങേറും.
പരിപാടിയില്‍ കെ.ജി മാര്‍ക്കോസ്, റിമി ടോമി, അന്‍സാര്‍ കൊച്ചിന്‍, നജിം അര്‍ഷാദ്, അമ്യത തുടങ്ങിയവര്‍ പങ്കെടുക്കും. ഷാരജ ക്രിക്കറ്റ് സ്റ്റേഡിയം, അബുദാബി, ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്റ് എന്നിവിടങ്ങളിലാണ്‍ പരിപാടി അരങ്ങേറുക
- ജെ. എസ്.
|
ദുബായില്‍ ഓണാഘോഷം സംഘടിപ്പിച്ചു
കരുനാഗപ്പള്ളി അസോസിയേഷന്‍-കരുണ ദുബായില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഇറാനി ക്ലബില്‍ നടന്ന ആഘോഷ പരിപാടികള്‍ കോണ്‍സുല്‍ ആര്‍.സി നായര്‍ ഉദ്ഘാടനം ചെയ്തു. കരുണ പ്രസിഡന്‍റ് താഷ്ക്കന്‍റ് അധ്യക്ഷത വഹിച്ചു. താലപ്പൊലി, ചെണ്ടമേളം, പുലികളി, മാവേലി എഴുന്നള്ളത്ത് എന്നിവയും വിവിധ കലാപരിപാടികളും അരങ്ങേറി. ഉച്ചയ്ക്ക് വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
- ജെ. എസ്.
|
വിദ്യാഭവന്‍ കായിക മേള
കുവൈറ്റിലെ ഭാരതീയ വിദ്യാഭവന്‍ കായിക മേള സംഘടിപ്പിച്ചു. ഖൈതാന്‍ അത് ലറ്റിക് സ്റ്റേഡിയത്തില്‍ നടന്ന കായിക മത്സരങ്ങള്‍ ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്യ ഉദ്ഘാടനം ചെയ്തു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ആശാ ശര്‍മ്മ, രാമചന്ദ്രന്‍, കന്തല്‍വാള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത വര്‍ണാഭമായ കായിക പ്രദര്‍ശനത്തോടെയാണ് മത്സരങ്ങള്‍ ആരംഭിച്ചത്.
- ജെ. എസ്.
|
സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ടു ചെയ്യാനുള്ള സംവിധാനങ്ങളായി
അടുത്ത മാസം ആദ്യം നടക്കുന്ന അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ സൗദിയിലെ അമേരിക്കന്‍ പൗരന്മാര്‍ക്ക് വോട്ടു ചെയ്യാനുള്ള എല്ലാ സംവിധാനങ്ങളുമായി.
അതേ സമയം വിദേശ ഇന്ത്യക്കാരുടെ വോട്ടവകാശത്തിന് വേണ്ടിയുള്ള മുറവിളി ഇനിയും അധികൃതര്‍ പരിഗണിച്ചിട്ടില്ല.
- ജെ. എസ്.
|
കുവൈറ്റ് ജയിലുകളില്‍ മനുഷ്യാവകാശ സമിതി പരിശോധന
കുവൈറ്റിലെ ഡീപ്പോര്‍ട്ടേഷന്‍ ജയിലുകളില്‍ പാര്‍ലമെന്‍റ് മനുഷ്യാവകാശ സമിതി പരിശോധന നടത്തി. മലയാളികള്‍ അടക്കം നിരവധി പേരാണ് നാട്ടിലേക്ക് മടങ്ങാനുള്ള ഊഴവും കാത്ത് ഡീപ്പോര്‍ട്ടേഷന്‍ ജയിലുകളില്‍ കഴിയുന്നത്.
ജയിലിലെ സ്ഥിതി വളരെ ശോചനീയമാണെന്നും ഈ പ്രശ്നം ബന്ധപ്പെട്ട മന്ത്രാലയത്തിന്‍റേയും പാര്‍ലമെന്‍റിന്‍റേയും ശ്രദ്ധയില്‍ കൊണ്ട് വരുമെന്നും എം.പിമാരുടെ സംഘത്തലവന്‍ വലീദ് അല്‍ തബ്തബി പറഞ്ഞു. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്ന കുവൈറ്റിന്‍റെ പ്രതിഛായയെ കളങ്കപ്പെടുത്തുന്നതാണ് ജയിലിലെ സ്ഥിതിയെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ത്തു.
- ജെ. എസ്.
|
ഖത്തറില്‍ വൈദ്യ പരിശോധന ഇല്ല
ഖത്തര്‍ : ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്ന തൊഴിലാളികള്‍ അവരവരുടെ രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്ന നിയമം ഉടന്‍ നിലവില്‍ വന്നേക്കും. നിലവില്‍ ഖത്തറിലെത്തി ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് നിയമം. മാരകമായ സാംക്രമിക രോഗങ്ങളും രോഗ വാഹകരും രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.
അതാത് രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ ലാബുകള്‍ വഴിയാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ എംബസി വഴി സാക്ഷ്യപ്പെടിത്തിയാകും ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുകയെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
|
25 October 2008
ഷാര്ജയില് ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
ഈ മാസം 29 ന്‍ ആരംഭിക്കുന്ന ഷാരജ അന്താരാഷ്ട്ര പുസ്തകമേളയോടനുബന്ധിച്ച് ഡി.സി ബുക്സ് 2 പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും.
ഈ മാസം 30ന്‍ വൈകിട്ട് 7 ന്‍ എം.മുകുന്ദന്റെ പുതിയ പുസ്തകമായ പ്രവാസത്തിന്റെ പ്രകാശനം നടക്കും. എക്സ്പോ സെന്ററിലെ ഹാള്‍ നമ്പര്‍ 3 ലാണ്‍ ചടങ്ങ്. അടുത്ത മാസം 2 ന്‍ സത്യന്‍ മാടാക്കരയുടെ കവിതാ സമാഹാരമായ മഴ പെയ്തില്ല മയിലും വന്നില്ല എന്ന് പുസ്തകത്തിന്റെ പ്രകാശനവും നടക്കും
- ജെ. എസ്.
|
ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ദുബായ് : ഗള്‍ഫ് മാപ്പിള പ്പാട്ട് അവാര്‍ഡുകള്‍ ദുബായില്‍ പ്രഖ്യാപിച്ചു. മൂസ എരഞ്ഞോളി, പീര്‍ മുഹമ്മദ്, റംലാ ബീഗം, വിളയില്‍ ഫസീല എന്നിവര്‍ക്കാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള അവാര്‍ഡ്. മികച്ച മാപ്പിള പ്പാട്ട് രചയിതാവായി ബാപ്പു വെള്ളി പ്പറമ്പിനേയും സംഗീത സംവിധായകനായി കോഴിക്കോട് അബൂബക്കറിനേയും തെരഞ്ഞെടുത്തു. കണ്ണൂര്‍ ഷെരീഫാണ് മികച്ച ഗായകന്‍. രഹ്നയെ മികച്ച ഗായികയായി തെരഞ്ഞെടുത്തു.
നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
- ജെ. എസ്.
|
സൌദി കൂടുതല്‍ അരിയിറക്കും
കരുതല്‍ ശേഖരണത്തിന്‍റെ ഭാഗമായി സൗദി അറേബ്യയിലേക്ക് ഇന്ത്യയില്‍ നിന്നും പാക്കിസ്ഥാനില്‍ നിന്നും ബസ്മതി അരി ഇറക്കുമതി ചെയ്യും. രണ്ട് ലക്ഷം ടണ്‍ അരിയാണ് ഇന്ത്യയില്‍ നിന്നും ഇറക്കുമതി ചെയ്യുക. മധ്യപൗരസ്ത്യ ദേശത്ത് ഏറ്റവും കൂടുതല്‍ അരി ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. ഓരോ വര്‍ഷവും ഏതാണ്ട് എട്ട് ലക്ഷം ടണ്‍ ബസ്മതി അരിയാണ് സൗദി അറേബ്യ ഇറക്കുമതി ചെയ്യുന്നത്.
ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ക്കായി സൗദി പ്രതിനിധികള്‍ ഉടന്‍ തന്നെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. രണ്ട് മാസത്തിനുള്ളില്‍ ഇത് സംബന്ധിച്ച കരാര്‍ ഒപ്പിടുമെന്നാണ് കരുതുന്നത്.
- ജെ. എസ്.
|
ദുബായ് വില്ലകളിലെ താമസം; സമയ പരിധി അവസാനിച്ചു
ദുബായ് : ദുബായില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്ന വില്ലകള്‍ ഒഴിയാന്‍ നല്‍കിയിരുന്ന സമയ പരിധി അവസാനിച്ചു. ഇത്തരം വില്ലകള്‍ ഒഴിയാനായി ഒരു മാസത്തെ കാലാവധിയാണ് ദുബായ് മുനസിപ്പാലിറ്റി അധികൃതര്‍ അനുവദിച്ചിരുന്നത്. ഒരു വില്ലയില്‍ ഒരു കുടുംബം എന്ന നയം കര്‍ശനമായി നടപ്പിലാക്കുമെന്ന് അധികൃതര്‍ നേരത്തെ തന്നെ അറിയിച്ചിരുന്നു.
വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വില്ലയുടെ ഉടമസ്ഥന് 50,000 ദിര്‍ഹം വരെ പിഴ ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വില്ലകളുടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. Labels: dubai, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
സ്വര്‍ണ്ണ വില ഇടിഞ്ഞു; മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ വാങ്ങിക്കൂട്ടുന്ന തിരക്കില്‍
ഗള്‍ഫ് വിപണിയില്‍ സ്വര്‍ണത്തിന് വന്‍ വിലയിടിവ്. സ്വര്‍ണ വില താഴ്ന്നതോടെ ജ്വല്ലറികളില്‍ വന്‍ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്. മലയാളികള്‍ അടക്കമുള്ളവര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്ന തിരക്കിലായിരുന്നു.
ആഗോള തലത്തില്‍ സ്വര്‍ണ വിലയിലുണ്ടായ ഇടിവാണ് ഗള്‍ഫ് വിപണിയിലും പ്രതിഫലിച്ചത്. യു.എ.ഇ വിപണിയെ സംബന്ധിച്ചിടത്തോടെ 22 കാരറ്റ് സ്വര്‍ണത്തിന് 80.25 ദിര്‍ഹം വരെയായി വില താഴ്ന്നു. കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയിലെ സ്വര്‍ണത്തിന്‍റെ ഏറ്റവും താഴ്ന്ന വിലയാണിത്. എന്നാല്‍ ഇന്നലെ വൈകുന്നേരത്തോടെ സ്വര്‍ണ വില സാവധാനം ഉയരാന്‍ തുടങ്ങിയിട്ടുണ്ട്. യു.എ.ഇയില്‍ ഇപ്പോഴത്തെ വില ഗ്രാമിന് 81 ദിര്‍ഹമാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണ വില വര്‍ധിക്കുമെന്നാണ് സൂചന. ഡോളറിന്‍റെ വില കൂടിയതും സ്റ്റെര്‍ലിംഗ് പൗണ്ട് വീക്കായതുമാണ് സ്വര്‍ണ വില കുറയാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഗ്രാമിന് 107 ദിര്‍ഹം വരെ എത്തിയ സ്വര്‍ണ വിലയാണ് കുത്തനെ താഴ്ന്ന് ഇപ്പോള്‍ 81 ദിര്‍ഹത്തില്‍ എത്തി നില്‍കുന്നത്. അതേസമയം സ്വര്‍ണ വില ഇടിഞ്ഞതോടെ ഗള്‍ഫിലെ ജ്വല്ലറികളില്‍ വന്‍ തിരക്ക് അനുഭവപ്പെട്ടു. മലയാളികള്‍ അടക്കമുള്ളവര്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണം വാരിക്കൂട്ടാനുള്ള തിരക്കിലായിരുന്നു. ഭംഗിയോ പണിക്കൂലിയോ ഒന്നും നോക്കോതെയാണ് പലരും ആഭരണങ്ങള്‍ വാങ്ങിക്കൂട്ടിയത്. ദീപാവലിയോടനുബന്ധിക്ക് സ്വര്‍ണം വാങ്ങാനെത്തിയവരുടെ തിരക്ക് കൂടിയായപ്പോള്‍ മിക്ക ജ്വല്ലറികളിലും 100 ശതമാനം മുതല്‍ 300 ശതമാനം വരെ അധിക വ്യാപാരമാണ് ഇന്നലെ നടന്നത്.
- ജെ. എസ്.
|
24 October 2008
നിളാ പ്രവാസി സംഘം
അബുദാബി : കുറ്റിപ്പുറം പഞ്ചായത്ത് നിവാസികളുടെ അബുദാബിയിലെ പ്രവാസി കൂട്ടായ്മ 'നിളാ പ്രവാസി സംഘം' ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുപ്പതിന് അബുദാബി എയര്‍പോര്‍ട്ട് റോഡിലെ യൂണിയന്‍ റസ്റ്റോറന്റ് ഹാളില്‍ ചേരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ എല്ലാ അബുദാബി നിവാസികളും പങ്കെടുക്കണമെന്ന് ജനറല്‍ സിക്രട്ടറി പത്ര ക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫൈസല്‍ കുറ്റിപ്പുറം 050 32 60 901
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബാച്ച് ചാവക്കാട് അനുശോചന യോഗം
ചാവക്കാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'ബാച്ച് ചാവക്കാട്' വൈസ് പ്രസിഡന്ട് ശ്രീ. ഇ. പി. അബ്ദുല്‍ മജീദിന്റെ (ഫാത്തിമ ഗ്രൂപ്പ്) പിതാവ് ഇ. പി. കുഞ്ഞവറു ഹാജി, എക്സിക്യുടിവ് മെമ്പര്‍ ഷബീര്‍ മാളിയെക്കലിന്റെ ഭാര്യാ മാതാവ് മരുതയൂര്‍ കടയില്‍ നഫീസ, മെമ്പര്‍ ഇ. പി. അബ്ദുല്‍ ലത്തീഫിന്റെ സഹോദരീ പുത്രന്‍ സാലി തിരുവത്ര എന്നിവരുടെ ദേഹ വിയോഗങ്ങളില്‍ ബാച്ച് ചാവക്കാട് എക്സി. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്ട് എ. കെ. അബ്ദുള്‍ ഖാദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി ജുലാജു സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സിക്രട്ടറി ശുക്കൂര്‍ കൊനാരത്ത് നന്ദി പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഇരിഞ്ഞാലക്കുട പ്രവാസി ഓണാഘോഷം
ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം ഒക്ടോബര്‍ 24 വെള്ളിയാഴ്ച ദേരയിലെ ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍, അല്‍ റിഗ്ഗ റോഡ്, വെച്ച് ആഘോഷിക്കുന്നതാണ്.
വിശിഷ്ട അതിഥികളായി കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ഡോ. ആസാദ് മൂപ്പന്‍, ശ്രീ കരീം അബ്ദുള്ള, രമേശ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്. തദവസരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള തളിയപ്പാടത്ത് അബ്ദുള്ള മെമ്മോറിയല്‍ എക്സലന്റ് അവാര്‍ഡുകള്‍ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി വിതരണം ചെയ്യുന്നു. അവാര്‍ഡ് ജേതാക്കള്‍: സെക്കന്ററി വിഭാഗം : പല്ലവി മേനോന്‍, ഹൈയര്‍ സെക്കന്ററി വിഭാഗം: ഫെറിന്‍ ബാബു, ഷീതു ജോജി ഊക്കന്‍, മായ മധു, ലിനറ്റ് ചാക്കോ ഓണാഘോഷ ത്തോടനു ബന്ധിച്ച് റേഡിയോ ഏഷ്യ സംഗീത സംവിധായകന്‍ ശ്രീ. ശശിയുടെ നേതൃത്വത്തിലുള്ള ഗാന മേളയും, കേരള യുണിവേഴ്സിറ്റിയില്‍ തുടര്‍ച്ചയായി മൂന്നു തവണ കലാ തിലകവും ദൂരദര്‍ശന്‍ ബി - ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ശ്രിമതി ഷീജ രാജിന്റെ നൃത്ത നൃത്യങ്ങളും, ഇരിഞ്ഞാലക്കുട പ്രവാസി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര ക്കളി, മറ്റു കലാ പരിപാടികള്‍, ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. ഏല്ലാ ഇരിഞ്ഞാലക്കുട പ്രവാസികളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതി അന്നേ ദിവസം യഥാ സമയം എത്തിച്ചേരണ മെന്നഭ്യ ര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 4978520 / 050 - 628837 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക - സുനില്‍രാജ് കെ (ജനറല്‍ സെക്രട്ടറി) Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
വെണ്മ കുടുംബ സംഗമം
ദുബായ് : വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ "വെണ്മ യു. എ. ഇ." യുടെ ഓണം - ഈദ് ആഘോഷങ്ങളുടെ
ഭാഗമായി സംഘടിപ്പിക്കുന്ന 'വെണ്മ കുടുംബ സംഗമം' ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന വെണ്മ കുടുംബ സംഗമത്തില്‍ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക : 050 566 38 17 - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ജോസ് ബേബി അബുദാബിയില്‍
അബുദാബി യുവ കലാ സാഹിതിയുടെ പി. ഭാസ്കരന്‍ സ്മാരക മ്യുസിക് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇഷാമുല്ല' എന്ന പരിപാടിയുടെ ഉല്‍ഘാടനം ബഹു. കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി നിര്‍വ്വഹിക്കും. ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച രാത്രി 8:30 നു കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളില്‍ നടക്കുന്ന 'ഇഷാമുല്ല' യില്‍ യു. എ. ഇ. യിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കും. പഴമയുടെ സുഗന്ധം പേറുന്ന മാപ്പിള പ്പാട്ടുകള്‍ അവതരി പ്പിക്കുന്നത് ഗായകന്‍ പൊന്മള ബഷീര്‍.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
അരവിന്ദന്‍ - സി. വി. ശ്രീരാമന്‍ അനുസ്മരണം
അബുദാബി : പത്മരാജന്‍ സ്മാരക ഫിലിം ക്ലബ്ബ് സംഘടിപ്പിക്കുന്ന അരവിന്ദന്‍ - സി. വി. ശ്രീരാമന്‍ അനുസ്മരണവും സി. വി. ശ്രീരാമന്‍റെ കഥയെ ആസ്പദമാക്കി അരവിന്ദന്‍ സംവിധാനം ചെയ്ത ലോക ശ്രദ്ധ പിടിച്ചു പറ്റിയ "വാസ്തുഹാര " പ്രദര്‍ശനവും കേരള സോഷ്യല്‍ സെന്ററില്‍ നടന്നു. ഒക്ടോബര്‍ 23 വ്യഴാഴ്ച രാത്രി 8:30നു നടന്ന പരിപാടി കെ. എസ്. സി. സാഹിത്യ വിഭാഗമാണ് സംഘടിപ്പിച്ചത്.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
പ്രവാസി വിവാഹ വീരന്മാരെ തേടി ഇന്റര്‍പോള്‍
ദുബായ് : വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടികളെ വഞ്ചിച്ച് വിദേശത്തേയ്ക്ക് കടന്നു കളഞ്ഞ വിവാഹ തട്ടിപ്പ് വീരന്മാരെ പിടിയ്ക്കാന്‍ ഇനി ഇന്റര്‍പോള്‍ രംഗത്തിറങ്ങും. ഗുജറാത്തില്‍ ഇത്തരം വഞ്ചനയുടെ കഥകള്‍ ക്രമാതീതമായി പെരുകിയതോടെ ഗുജറാത്ത് പോലീസ് ആണ് ഇത്തരം തട്ടിപ്പുകാരെ പിടിയ്ക്കാന്‍ അന്താരാഷ്ട്ര പോലീസിന്റെ സഹായം തേടിയത്. വന്‍ സാമ്പത്തിക കുറ്റവാളികളേയും ക്രിമിനലുകളേയും മറ്റും പിടിയ്ക്കുവാന്‍ പുറപ്പെടുവിയ്ക്കുന്ന റെഡ് കോര്‍ണര്‍ നോട്ടീസാണ് ഗുജറാത്ത് പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ പുറപ്പെടുവി ച്ചിരിയ്ക്കുന്നത്.
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് കടന്നു കളയുന്നവരില്‍ ഏറിയ പങ്കും പ്രവാസികള്‍ ആണത്രെ. ഇത്തരക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടു വരുവാന്‍ ഇങ്ങനെ ഒരു നടപടി കൊണ്ട് കഴിയും. ഇത്തരം എട്ട് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ വാറണ്ട് ഇറക്കി കഴിഞ്ഞു. ഇതില്‍ ഒരാളെ ഇതിനോടകം തന്നെ പിടികൂടി നാട്ടിലേയ്ക്ക് അയച്ചു കഴിഞ്ഞു എന്ന് ഗുജറാത്ത് സി. ഐ. ഡി. യുടെ ഡി. ഐ. ജി. മീര രാം നിവാസ് അറിയിച്ചു. ഇത്തരം കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. കുടുംബത്തി നുണ്ടാവുന്ന മാനഹാനി ഭയന്നും പെണ്‍കുട്ടികളുടെ പുനര്‍ വിവാഹത്തിനും വേണ്ടി ഇത്തരം സംഭവങ്ങള്‍ മൂടി വെയ്ക്കുന്നതും പ്രശ്നം പെരുകുന്നതിന് കാരണം ആവുന്നു. വിദേശ വരനെ തേടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലഖു ലേഖ ഇറക്കുവാന്‍ ഗുജറാത്തി പ്രവാസി സംഘടന തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
23 October 2008
മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍
മലബാറിലെ മികച്ച പ്രോജക്ട് കളുമായി മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ഒക്ടോബര്‍ 23 ആം തിയതി മുതല്‍ 25 ആം തിയതി വരെ ദുബായിലെ ഷെറാട്ടന്‍ ടെയരയില്‍ നടക്കും. രാവിലെ 10 മണി മുതല്‍ രാത്രി എട്ടു മണി വരെയാണ് പ്രദര്‍ശന സമയം. 17 മാസ്റ്റര്‍ ബില്‍ഡര്‍മാരുടെ കാലിക്കറ്റ്, കണ്ണൂര്‍, തലശ്ശേരി മലപ്പുറം എന്നിവിടങ്ങളില്‍ ഉള്ള 1000 മികച്ച ഭവനങ്ങള്‍ ഈ മെഗാ ഷോയില്‍ ഒരുമിക്കുന്നു. വളരെ എളുപ്പത്തിലുള്ള ഫിനാന്‍സ് ഓപ്ഷഷനുകളെ കുറിച്ചും മേളയില്‍ അറിയാന്‍ സാധിക്കും.മികച്ച വീടുകള്‍ അന്വേഷിക്കുന്നവര്‍ക്ക് ഈ മൂന്നു ദിവസത്തെ മെഗാ ഷോ ഒരു നല്ല അവസരം ആയിരിക്കും. പ്രമുഖ ബില്ടെഴ്സ് ഒരുമിക്കുന്ന ഈ ഷോയില്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ ഭവനങ്ങള്‍ തെരഞ്ഞെടുക്കാനുള്ള നല്ല അവസരങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ആവശ്യാ നുസരണം വീടുകള്‍ തെരഞ്ഞെടുക്കാനും നിക്ഷേപത്തിനുള്ള അവസരങ്ങള്‍ കുറിച്ചറിയാനും ഈ ഷോ പ്രവാസികള്‍ക്ക് ഏറെ ഉപയോഗപ്രദം ആയിരിയ്ക്കും എന്നും സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
ഷാര്‍ജയിലും വില്ല വില്ലനാകുന്നു
ഒരു വില്ലയില്‍ ഒരു കുടുബം എന്ന രീതി ഷാര്‍ജയിലും നടപ്പാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് അധിക്യതര്‍ റിയല്‍ എസ്റ്റേസ്റ്റ് കമ്പനികള്‍ക്ക് നല്‍കിയ തായാണ് റിപ്പോര്‍ട്ട്. അതേ സമയം, ഒരേ കുടുംബത്തില്‍ ഉള്ളവര്‍ ഒരു വില്ലയില്‍ താമസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദുബായ് മുനിസിപ്പാലറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അകന്ന ബന്ധുക്കളുമായി വില്ല പങ്കു വെക്കാന്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
- ജെ. എസ്.
1 Comments:
Links to this post: |
കുവൈറ്റ് ഇന്ത്യന്‍ എംബസി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തു നല്‍കിയ സംഭവം വിവാദമാകുന്നു.
കുവൈറ്റിലെ ഇന്ത്യന്‍ സ്ക്കൂളുകളുടെ ഫീസ് വര്‍ദ്ധനയെ പിന്തുണച്ച് ഇന്ത്യന്‍ എംബസി വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തു നല്‍കിയ സംഭവം വിവാദമാകുന്നു. കത്തയച്ച കാര്യം എംബസി വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. എന്നാല്‍ കത്തയച്ചത് ഫീസ് വര്‍ദ്ധന സംബന്ധിച്ചല്ല എന്നാണ് എംബസി നിലപാട്. ഇന്ത്യന്‍ സ്ക്കൂളുകളുടെ ഫീസ് മറ്റ് സ്വകാര്യ സ്ക്കൂളുകളുടെ സമാനമാക്കണമെന്നാണ് തങ്ങള്‍ ആവശ്യപ്പെട്ടതെന്ന് എംബസി വൃത്തങ്ങള്‍ പറഞ്ഞു. മറ്റ് സ്ക്കൂളുകളുടെ ഫീസ് ഉയര്‍ന്നതാണെന്നതിനാല്‍ സ്വാഭാവികമായും ഇന്ത്യന്‍ സ്ക്കൂളുകളുടെ ഫീസ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ തന്നെ ഇത് സ്വകാര്യ സ്ക്കൂളെ സഹായിക്കാനുള്ള നിലപാടാണെന്നാണ് ഇന്ത്യന്‍ സമൂഹം ആരോപിക്കുന്നത്.
- ജെ. എസ്.
|
മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍
മലബാര്‍ ഗോള്‍ഡിന്റെ ഗള്‍ഫിലെ നാലാമത് ഷോറൂം ഇന്നലെ വൈകീട്ട് അഞ്ച് മണിയ്ക്ക് ഇന്ത്യന്‍ സിനിമയിലെ ഡ്രീം ഗേളും മലബാര്‍ ഗോള്‍ഡ് ബ്രാന്‍ഡ് അംബാസ്സഡറുമായ ഹേമ മാലിനി ഉല്‍ഘാടനം നിര്‍വഹിച്ചു. മലബാര്‍ ഗോള്‍ഡ് ഗ്രൂപ്പിന്റെ 25ആമത് ഷോറൂം കൂടി ആണ് ഇത്.
നാലായിരം സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ലോകോത്തര ഡിസൈനുകളില്‍ ഉള്ള ട്രെന്‍ഡി കളക്ഷനാണ് ഒരുക്കിയിരിയ്ക്കുന്നത്. പ്രമുഖ വജ്രാഭരണ നിര്‍മ്മാതാക്കളുടെ നൂതന ഡിസൈനുകളില്‍ ഉള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി “മൈന്‍” എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വാച്ചുകളുടെ അമൂല്യ ശേഖരവും ബര്‍ ദുബായ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി 24 ജ്വല്ലറി ഷോറൂമുകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ് ഗുണ നിലവാരവും മികച്ച സേവനവും കാരണമായി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പിടിച്ചു പറ്റിയിട്ടുമുണ്ട്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഹോള്‍ സെയില്‍ ഡിവിഷനുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എല്ലാ ജി. സി. സി. രാജ്യങ്ങളിലും റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
22 October 2008
ഖത്തറിലെ പരാതിക്കാരില്‍ രണ്ടാമത് ഇന്ത്യക്കാര്‍
ഖത്തറില്‍ തൊഴില്‍ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത് ആണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രായലയ ത്തിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരില്‍ നിന്നാണ്. 32 ശതമാനം പരാതികളുമായി ഫിലിപ്പൈന്‍സ് സ്വദേശികളാണ് ഒന്നാം സ്ഥാനത്തുള്ളത്. ശമ്പളം വൈകിയതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിഷേധിക്ക പ്പെട്ടതുമായ പരാതികളാണ് മന്ത്രാലയത്തില്‍ അധികവും ലഭിച്ചത്
Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
|
പ്രണയം സമകാലികം പ്രകാശനം
ചിരന്തന സാംസ്കാരിക വേദി പ്രസിദ്ധീകരിച്ച ലത്തീഫ് മമ്മിയൂരിന്‍റെ പ്രണയം സമകാലികം എന്ന കഥാസമാഹാരം ദുബായില്‍ പ്രകാശനം ചെയ്തു. മസ്ഹറിന് ആദ്യ പ്രതി നല്‍കി അഡ്വ. അബ്ദുല്ല ഹസന്‍ അല്‍ അലി പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. ചിരന്തന പ്രസിഡന്‍റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബഷീര്‍ തിക്കോടി പുസ്തകം പരിചയപ്പെടുത്തി. ചിരന്തന പ്രസിദ്ധീകരിക്കുന്ന ഏഴാമത്തെ പുസ്തകമാണ് പ്രണയം സമകാലികം.
- ജെ. എസ്.
|
സൌദിയില്‍ ഭീകരര്‍ക്കെതിരെയുള്ള വിചാരണ ആരംഭിച്ചു
സൗദി അറേബ്യയില്‍ അടുത്ത കാലത്ത് നടന്ന തുടര്‍ച്ചയായ ഭീകരാക്രമണങ്ങളെ തുടര്‍ന്ന് അറസ്റ്റിലായ അല്‍ഖായിദ ബന്ധമുള്ളവരുടെ വിചാരണ ആരംഭിച്ചു.
റഇയാദിലെ ജനറല്‍ കോടതിയിലാണ് വിചാരണ നടക്കുന്നത്. ആക്രമണങ്ങളുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന സ്വദേശികളും വിദേശികളുമായ എഴുപത് പേരുടെ വിചാരണ ഇതിനായി പ്രത്യേകം രൂപീകരിച്ച പത്തംഗ ബഞ്ചാണ് കൈകാര്യം ചെയ്യുന്നത്. അടുത്ത കാലത്ത് നടന്ന ഭീകരാക്രമണങ്ങളില്‍ 70 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെ 200 ലധികം പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.
- ജെ. എസ്.
|
യു.എ.ഇ ക്ക് 42.2 ബില്യണ്‍ ദിര്‍ഹത്തിന്റെ ബജറ്റ്
42.2 ബില്യണ്‍ ദിര്‍ഹത്തിന്‍റെ ബജറ്റിന് യു.എ.ഇ മന്ത്രിസഭ അനുമതി നല്‍കി. വിദ്യാഭാസ-സേവന മേഖലകള്‍ക്കാണ് ബജറ്റില്‍ ഊന്നല്‍ നല്‍കിയിരിക്കുന്നത്. ബജറ്റ് തുകയുടെ 23 ശതമാനം വിദ്യാഭ്യാസ മേഖലയ്ക്കും 37 ശതമാനം സേവന മേഖലയ്ക്കും നീക്കി വയ്ക്കും.
സേവന മേഖലയില്‍ ആരോഗ്യ പരിരക്ഷാ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും. യു.എ.ഇ മന്ത്രിസഭയുടെ അസാധാരണ യോഗമാണ് ബജറ്റിന് അംഗീകാരം നല്‍കിയത്. യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അധ്യക്ഷത വഹിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 21 ശതമാനം വര്‍ധനവാണ് ഈ ബജറ്റിലുള്ളത്.
- ജെ. എസ്.
|
ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.
ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
21 October 2008
ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.
ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
സ്മാര്‍ട്ട് സിറ്റി : കൊച്ചി ഉഴലുന്നു, മാള്‍ട്ട സ്മാര്‍ട്ടാകുന്നു
കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി തടസങ്ങളില്‍ പെട്ട് ഉഴലുമ്പോള്‍ ടീകോമിന്‍റെ തന്നെ മാര്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നേറുന്നു. ദുബായില്‍ നടക്കുന്ന ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ മാള്‍ട്ട പദ്ധതിയുടെ മോഡലും മറ്റ് അനുബന്ധ വിവരങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുമുണ്ട്.
ദുബായില്‍ നടക്കുന്ന ജൈടെക്സില്‍ ടീകോം പവലിയനിലെ മുഖ്യ ആകര്‍ഷണവും മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെയാണ്. ഒരേ സമയത്താണ് കൊച്ചി, മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ടീം കോം അധികൃതരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോകാന്‍ കൊച്ചി പദ്ധതിക്ക് ഇതു വരെ സാധിച്ചിട്ടില്ല. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം മാള്‍ട്ട പദ്ധതിയുടെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കുമെന്ന് ടീ കോം അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങളുടേയും മറ്റ് സൗകര്യങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനകം ഓഫീസുകള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭൂമി കൈമാറ്റം മുതല്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി വരെയുള്ള നിരവധി കാര്യങ്ങളാണ് കൊച്ചി പദ്ധതി ഇഴയാന്‍ കാരണം. പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കാനാവൂ എന്നാണ് ടീകോം അധികൃതരുടെ നിലപാട്. - ഇവാഞ്ചലിന്‍ ജേക്കബ്ബ് Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
20 October 2008
മലബാര്‍ പ്രവാസി ദിവസ്
മലബാര്‍ പ്രവാസി കോര്‍ഡിനേഷന്‍ കൌണ്‍സില്‍ സംഘടിപ്പിക്കുന്ന "മലബാര്‍ പ്രവാസി ദിവസ്" ഷാര്‍ജ ഇന്‍ഡ്യന്‍ അസ്സോസ്സി യേഷനില്‍ നവംബര്‍ 14 വെള്ളിയാഴ്ച നടക്കുന്നതിന്റെ മുന്നോടിയായി, അബുദാബി പ്രചരണ യോഗം കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് ശനിയാഴ്ച വൈകീട്ട് നടന്നു. കെ. എസ്. സി. പ്രസിഡന്റ് ശ്രീ. കെ. ബി. മുരളി യോഗം ഉല്‍ഘാടനം ചെയ്തു. എം. പി. സി. സി. പ്രസിഡന്റ് ശ്രീ. കെ. എം. ബഷീര്‍ അദ്ധ്യക്ഷനായിരുന്നു.
ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ഇന്‍ഡ്യാ സോഷ്യല്‍ സെന്റര്‍ സിക്രട്ടറി. അബ്ദുല്‍ സലാം, റസ്സാക് ഒരുമനയൂര്‍, അബ്ദുല്ല ഫറൂഖി, ഇ. പി. സുനില്‍, അയൂബ് കടല്‍മാട്, സക്കീര്‍ ഹുസ്സൈന്‍, ഷരീഫ് മാറഞ്ചേരി, ചന്ദ്രശേഖരന്‍, വി. ടി. വി. ദാമോദരന്‍ തുടങ്ങി അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു. ബാബു വടകര സ്വാഗതവും കെ. പി. മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു. മലബാര്‍ പ്രവാസി ദിവസ് വിജയിപ്പി ക്കുന്നതിനായി അബുദാബി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധി കാരികളായി ബാവ ഹാജി, കെ. ബി. മുരളി, അബ്ദുല്‍ സലാം, അബ്ദുല്ല ഫറൂഖി, പള്ളിക്കല്‍ ശുജാഹി എന്നിവരേയും തിരഞ്ഞെടുത്തു. വി. റ്റി. വി. ദാമോദരന്‍ (ചെയര്‍മാന്‍), സമീര്‍ ചെറുവണ്ണൂര്‍ (കണ്‍വീനര്‍) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഷാര്‍ജ പുസ്തക മേളയില്‍ ഡി.സി. യും
ഷാര്‍ജ ലോക പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഡി.സി. ബുക്സും പങ്കെടുക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 7 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തക മേള. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുന്ന ഇന്തയിലെ ആദ്യ ഭാഷാ പ്രസാധകരാണ് ഡി.സി. ബുകുസ്.
Labels: gulf, literature, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
വടകര പ്രവാസി ഫോറം ധന സഹായം നല്‍കി
കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് (വാള്‍പ്പയറ്റ്) മത്സരത്തിലേക്ക് ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട വടകര മടപ്പള്ളി കോളജ് രണ്ടാം വര്‍ഷ ബി. കോം. വിദ്ധ്യാര്‍ത്ഥിനി കുമാരി അമ്പിളിക്ക് "വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ." അബുദാബി ഘടകം അനുവദിച്ച ധന സഹായം, ഫോറം മുന്‍ പ്രസിഡന്ട് ശ്രീ. ബഷീര്‍ അഹമ്മദ് കൈ മാറി.
ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ദുബായില്‍ ജൈറ്റെക്സിന് തുടക്കമായി
മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിച്ചു. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തിയിട്ടുണ്ട്. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഉദ്ഘാടനം ചെയ്തത്. ദുബായ് ഇന്‍റര്‍നാ ഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററില്‍ നടക്കുന്ന പ്രദര്‍ശനത്തിന് 33 രാജ്യങ്ങളില്‍ നിന്നുള്ള 3300 ലധികം കമ്പനികളാണ് എത്തിയിരിക്കുന്നത്. നിരവധി ഇന്ത്യന്‍ കമ്പനികളും പ്രദര്‍ശനത്തിന് ഉണ്ട്. കേരളത്തില്‍ നിന്ന് ഐ.ടി. സെക്രട്ടറി ഡോ. അജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘവും ജൈടെക്സിന് എത്തിയിട്ടുണ്ട്.
ഈ പ്രദര്‍ശനത്തോട് അനുബന്ധിച്ച് സെമിനാറുകളും അരങ്ങേറുന്നുണ്ട്. 35 വിഷയങ്ങളിലായി വിവിധ ചര്‍ച്ചകളും നടക്കും. വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ജൈടെക്സില്‍ പുറത്തിറക്കുന്നുണ്ട്. ഇതിനോട നുബന്ധിച്ച് ജൈടെക്സ് ഷോപ്പര്‍ എന്ന പേരില്‍ വിപണന മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് വിപണന മേള നടക്കുന്നത്. നിരവധി ഓഫറുകളും വില ക്കുറവുകളുമാണ് ഐ.ടി. ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയ മാവുകയാണ് ജൈടെക്സ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
വിഷന്‍ 2016 കൂടുതല്‍ വിപുലീകരിക്കുമെന്ന്
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി തുടങ്ങിയ വിഷന്‍ 2016 കൂടുതല്‍ വിപുലീകരിക്കുമെന്ന് ജമാഅത്തെ ഇസ്ലാമി നേതാക്കള്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 40 കോടിയോളം രൂപ ചെലവ് പ്രതീക്ഷികുന്ന വിവിധ പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്ന് ഭാരാവഹികള്‍ പറഞ്ഞു. തൊഴില്‍ , വിദ്യാഭ്യാസം, ആതുര ശുശ്രൂഷ എന്നീ വിഷയങ്ങള്‍ ദേശീയ തലത്തിലും സംസ്ഥാന തലത്തിലും പ്രാദേശിക തലത്തിലുമാണ് പദ്ധതി നടപ്പിലാക്കുക. ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളും ദളിതുകളും പ്രയാസം നേരിടുന്ന സംസ്ഥാനങ്ങളിലായിരിക്കും പദ്ധതി നടപ്പിലാക്കാന്‍ മുന്‍ഗണന നല്‍കുകയെന്നും ഇവര്‍ വ്യക്തമാക്കി. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്‍റ് പ്രൊഫ. സിദ്ധീഖ് ഹസന്‍, അസിസ്റ്റന്‍റ് സെക്രട്ടറി മുഹമ്മദ് അബ്ദുല്‍ അസീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
- ജെ. എസ്.
|
ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി.
കഥാകൃത്ത് സി.വി ശ്രീരാമന് പ്രണാമം അര്‍പ്പിച്ച് ഖത്തറിലെ സംസ്കൃതി സംഘടിപ്പിച്ച ദോഹ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി. കോരള ചലച്ചിത്ര അക്കാദമി, ഖത്തര്‍ ഇന്ത്യന്‍ എംബസി എന്നിവയുമായി സഹകരിച്ചാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്. സജ്ഞീവ് കോഹ്ലി മേള ഉദ്ഘാടനം ചെയ്തു. സി.വി ശ്രീരാമന്‍ അനുസ്മരണ പ്രഭാഷണം ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കെ.ആര്‍ മോഹനന്‍ നിര്‍വഹിച്ചു. പുരുഷാര്‍ത്ഥമായിരുന്നു മേളയുടെ ഉദ്ഘാടന ചിത്രം. ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, പുലിജന്മം തുടങ്ങിയ ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്വ്
- ജെ. എസ്.
|
ചിരാക് ദുബായില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു
സതേണ്‍ തൃശൂര്‍ പ്രവാസി അസോസിയേഷന്‍- ചിരാക് ദുബായില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. ഈ മാസം 31 ന് രാവിലെ 10 മുതല്‍ ദേരാ ദുബായ് ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലിലാണ് പരിപാടി. വിവിധ കലാപരിപാടികള്‍ അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6889052 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
ഷാര്‍ജ തൊഴില്‍ പ്രശ്നം ഒത്തുതീര്‍ന്നു
ഷാര്‍ജ സജയിലെ ലേബര്‍ ക്യാമ്പില്‍ ഇന്ത്യന്‍-പാക്കിസ്ഥാനി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷവും തുടര്‍ന്നുണ്ടായ പ്രശ്നങ്ങളും ഒത്തുതീര്‍ന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് പണി മുടക്കിയിരുന്ന തൊഴിലാളികള്‍ ഇന്ന് മുതല്‍ ജോലി തുടരും. ഇന്ത്യന്‍ കോണ്‍സുല്‍ റെയ്നയും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീമും സെക്രട്ടറി ചന്ദ്രപ്രകാശ് ഇടമനയും അടങ്ങുന്ന സംഘം കമ്പനി അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് ഒത്തു തീര്‍പ്പുണ്ടായത്. പ്രശ്നക്കാരായ പാക്കിസ്ഥാനി തൊഴിലാളികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ ഉറപ്പ് നല്‍കിയതായി അഡ്വ. വൈ.എ റഹീം പറഞ്ഞു.
- ജെ. എസ്.
|
19 October 2008
യു.എ.ഇ. വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍
വിസിറ്റ് വിസ നിയമത്തില്‍ യു.എ.ഇ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. വ്യക്തിക ള്‍ക്കുള്ള വിസിറ്റ് വിസകള്‍ ഏറ്റവും അടുത്ത ബന്ധുക്കള്‍ക്ക് മാത്രമേ നല്‍കുകയുള്ളൂ. 30 ദിവസത്തേയോ 90 ദിവസത്തേയോ വിസിറ്റ് വിസകള്‍ക്ക് അപേക്ഷി ക്കാമെങ്കിലും ഇവ പുതുക്കി നല്‍കില്ല. അതേ സമയം ജിസിസി രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് 30 ദിവസത്തെ വിസിറ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരവും ഉണ്ട്.
ഒരു മാസത്തേക്കുള്ള ഷോര്‍ട്ട് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 500 ദിര്‍ഹമാണ് ഫീസ്. 3 മാസത്തേക്കുള്ള ലോംഗ് എന്‍ട്രി വിസിറ്റ് വിസയ്ക്ക് 1000 ദിര്‍ഹമായും ഫീസ് നിശ്ചയിച്ചിട്ടുണ്ട്. ബിസിനസ് യാത്രക്കാര്‍ക്കുള്ള മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസയ്ക്ക് 2000 ദിര്‍ഹമാണ് ഫീസ്. ഈ വിസ ഉപയോഗിച്ച് നിരവധി തവണ രാജ്യത്ത് പ്രവേശിക്കാം. പക്ഷേ ഒരു സന്ദര്‍ശനത്തില്‍ 14 ദിവസത്തില്‍ കൂടുതല്‍ യു.എ.ഇ. യില്‍ തങ്ങാന്‍ അനുവദിക്കില്ല. അതേ സമയം ഏത് രാജ്യക്കാര്‍ക്കും ടൂറിസ്റ്റ് വിസയില്‍ രാജ്യത്ത് എത്താം. നേരത്തെ 79 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നില്ല. 30 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ വീണ്ടും 30 ദിവസത്തേക്ക് കൂടി പുതുക്കാനുള്ള അവസരം ഉണ്ട്. എല്ലാ വിസകള്‍ക്കും 1000 ദിര്‍ഹത്തിന്‍റെ റീഫണ്ടബിള്‍ ഡിപ്പോസിറ്റ് നല്‍കണം. ഒപ്പം ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുത്തിരി ക്കണമെന്ന നിബന്ധനയും ഉണ്ട്. Labels: gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ജൈടെക്സിന് ഇന്ന് തുടക്കം
ദുബായ് : മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ.ടി. പ്രദര്‍ശനമായ ജൈടെക്സ് ഇന്ന് ദുബായില്‍ ആരംഭിക്കും. ദുബായ് ഇന്‍റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ സെന്‍ററിലാണ് പ്രദര്‍ശനവും സെമിനാറുകളും നടക്കുക. കേരളത്തില്‍ നിന്നുള്ള സംഘവും ഈ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. അതേ സമയം ഇതിനോട നുബന്ധിച്ചുള്ള ജൈടെക്സ് ഷോപ്പര്‍ ഇന്ന് മുതല്‍ ആരംഭിച്ചു. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് ജൈടെക്സ് ഷോപ്പര്‍ നടക്കുന്നത്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
മാപ്പിളപ്പാട്ടുകള്‍ക്ക് മൗലികതയും ഭാവനയുമില്ല
മൗലികതയും ഭാവനയുമില്ലാത്തതിനാലാണ് അധുനിക പാട്ടുകളെ മാപ്പിളപ്പാട്ടായി അംഗീകരിക്കാത്തതെന്ന് മാപ്പിള കലാ അക്കാദമി സംസ്ഥാന സെക്രട്ടറി അഹ് മദ് പി. സിറാജ് പറഞ്ഞു. മതപ്രചരണത്തിന് മാപ്പിളപ്പാട്ട് ഒരു കാലത്ത് ഉപയോഗിച്ചിരുന്നുവെന്ന വസ്തുത അറിയാതെയാണ് പുതിയ തലമുറ പഴയ പാട്ടുകളെ എതിര്‍ക്കുന്നതെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. സര്‍ഗതീരം പബ്ലിക്കേഷന്‍സിന്‍റെ ബാലസാഹിത്യ കൃതികളായ 21 സദാചാര കഥകള്‍ എന്ന പുസ്ത പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലീല്‍ കണ്ണമംഗലത്തിന് ആദ്യ പ്രതി നല്‍കി എ. ഫാറൂഖ് പുസ്തകം പ്രകാശനം ചെയ്തു.
- ജെ. എസ്.
|
ഖത്തറില്‍ പച്ചക്കറി ക്യഷി
ഡല്‍ഹിയിലെ ടെറി ഇന്‍സ്റ്റ്റ്റ്യൂട്ടുമായി സഹകരിച്ച് ഖത്തറിലെ തരിശുഭൂമികളില്‍ വ്യാപകമായി പച്ചക്കറി കൃഷി തുടങ്ങുന്ന പദ്ധതി ആരംഭിച്ചു. ഖത്തറിലെ പ്രമുഖ ബയോ ടെക് നോളജി ഗവേഷണ സ്ഥാപനമായ സദര്‍ മെഡിക്കല്‍സിന്‍റെ നേതൃത്വത്തിലാണ് പദ്ധതിക്ക് തുടക്കമായത്. ഇതിന്‍റെ ആദ്യഘട്ടമായി ദോഹയില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ദുക്കാനില്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. മരുഭൂമിയിലെ മണ്ണില്‍ പ്രത്യേക സാങ്കേതി വിദ്യയുടെ പിന്‍ബലത്തോടെ ഇവിടെ പൂന്തോട്ടവും പച്ചക്കറിത്തോട്ടവും ഒരുക്കിയിട്ടുണ്ട്. ഖത്തര്‍ ഗവണ്‍ മെന്‍റ് പദ്ധതിക്ക് അംഗീകാരം നല്‍കുന്നതോടെ ചെലവുകുറഞ്ഞ രീതിയില്‍ രാജ്യമെങ്ങും കൃഷി നടത്താനാകുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
- ജെ. എസ്.
|
അല്‍ഫോണ്‍സാമ്മയെക്കുറിച്ച് പവിത്രത എന്ന പേരില്‍ പ്രത്യേക പതിപ്പ്
പ്രവാസി മാസികയായ റീ ഡിസ്കവര്‍ കേരള വിശുദ്ധ അല്‍ഫോണ്‍സാമ്മയെക്കുറിച്ച് പവിത്രത എന്ന പേരില്‍ പ്രത്യേക പതിപ്പ് പുറത്തിറക്കി. ജി.സി.സി രാജ്യങ്ങളിലെ വിതരണോദ്ഘാടനം ഒമാനിലെ റൂവി സെന്‍റ്പീറ്റര്‍ ആന്‍ഡ് പോള്‍ പള്ളി വികാരി ഫാ. റൗള്‍ റമോസ് നിര്‍വഹിച്ചു. ഫാ. ജോര്‍ജ്ജ് വടുക്കൂട്ട് ആദ്യപ്രതി ഏറ്റുവാങ്ങി. കേരളത്തിന്‍രെ മുന്‍ അക്കൗണ്ടന്‍റ് ജനറല്‍ കുര്യന്‍ വിതയത്തില്‍, റീഡിസ്കവര്‍ കേരള മാനേജിംഗ് എഡിറ്റര്‍ സേവ്യര്‍ കാവാലം, കെ.ജി സാമുവല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- ജെ. എസ്.
|
18 October 2008
കുവൈറ്റില്‍ 8 അക്ക ടെലഫോണ്‍ നമ്പര്‍
കുവൈറ്റില്‍ എട്ട് അക്ക ടെലഫോണ്‍ നമ്പറുകള്‍ നിലവില്‍ വന്നു. മുന്‍പ് ഉണ്ടായിരുന്ന 7 അക്ക ടെലഫോണ്‍ നമ്പറിന് മുമ്പില്‍ ഒരു അക്കം കൂടി ചേര്‍ത്താണ് പുതിയ നമ്പര്‍ നിലവില്‍ വന്നിരിക്കുന്നത്. എല്ലാ ലാന്‍ഡ് ലൈന്‍ ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പിലും 2 ചേര്‍ക്കണം. വതനിയ മൊബൈല്‍ ഫോണ്‍ നമ്പറിന് മുമ്പില്‍ 6 ഉം സൈന്‍ മൊബൈല്‍ നമ്പറിന് മുമ്പില്‍ 9 ഉം ചേര്‍ത്താണ് വിളിക്കേണ്ടത്. നിലവിലുളള ആറ് അക്ക സര്‍വീസ് ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പില്‍ 1 കൂടെ ചേര്‍ത്ത് ഏഴ് അക്കം ആക്കിയിട്ടുണ്ട്.
Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
|
മന്‍മോഹന്‍ സിംഗ് ഗള്‍ഫ് സന്ദര്‍ശിക്കുന്നു
പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.
അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം. ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു. ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ. Labels: gulf, nri, qatar, saudi, അറബിനാടുകള്‍
- ജെ. എസ്.
|
ഷാര്ജയില് പാക്കിസ്താനികളും മലയാളികളും തമ്മില്‍ സംഘര്‍ഷം
ഷാര്‍ജ സജ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഒരു സ്വകാര്യ ഇലക്ടോ മെക്കാനിക്കല്‍ കമ്പനിയുടെ ലേബര്‍ ക്യാമ്പില്‍ തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി മലയാളികള്‍ക്ക് മര്‍ദ്ദനമേറ്റു.
പാക്കിസ്ഥാന്‍ സ്വദേശികളായ തൊഴിലാളികളാണ് തങ്ങളെ തെരഞ്ഞ് പിടിച്ച് മര്‍ദ്ദിച്ചതെന്ന് മലയാളികളായ തൊഴിലാളികള്‍ പറഞ്ഞു. ക്യാമ്പിലെ പാക്കിസ്ഥാനിയായ സെക്യൂരിറ്റി ജീവനക്കാരന്‍ മലയാളിയായ തൊഴിലാളിയെ മര്‍ദ്ദിച്ചതാണ് സംഘര്‍ഷത്തിന് വഴിവച്ചത്. സെക്യൂരിറ്റി ജീവനക്കാരനെ മലയാളികള്‍ വളഞ്ഞ് വച്ച് ചോദ്യം ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് പാക്കിസ്ഥാനികള്‍ കൂട്ടമായി മലയാളികളെ ക്രൂരമായി മര്‍ദ്ദിച്ചത്. അക്രമണത്തെ തുടര്‍ന്ന് കുറേപ്പേര്‍ ക്യാമ്പില്‍ നിന്ന് ഓടിപ്പോയി. 14 ഓളം മലയാളികളെ പാക്കിസ്ഥാനികള്‍ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി പഴയ ക്യാമ്പില്‍ വച്ച് മര്‍ദ്ദനം തുടരുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു.
- ജെ. എസ്.
|
17 October 2008
പുസ്തക പ്രകാശനവും പ്രഭാഷണവും
റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും. സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും. Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഐ.എസ്.സി.സി. യുടെ ഓണം - ഈദ് ആഘോഷം
ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബ് കല്‍ബയുടെ ഓണം ഈദ് ആഘോഷം 2008 ഐ. എസ്. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ക്ലബ് പ്രസിഡന്റ് ഡോ. നാരായണന്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. ജെനറല്‍ സെക്രട്ടറി കെ. സി. അബൂബക്കര്‍ സ്വാഗതം നിര്‍വഹിച്ചു. ഓണ സദ്യ യും സാംസ്കാരിക പരിപാടികളും അരങ്ങേറുകയുണ്ടായി. മഹാബലിയുടെ എഴുന്നള്ളത്തും കാണികളെ രസിപ്പിച്ചു.
Labels: gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പ്രണയം സമകാലികം പ്രകാശനം
ലത്തിഫ് മമ്മിയൂര്‍ രചിച്ച “പ്രണയം സമകാലികം“ എന്ന ചെറു കഥാ സമാഹാരം വെള്ളിയാഴ്ച ദുബായില്‍ പ്രകാശനം ചെയ്തു. വെള്ളിയാഴ്ച രാത്രി ഏഴരയ്ക്ക് ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ ആയിരുന്നു പ്രകാശന പരിപാടി. ചിരന്തന പ്രസിദ്ധീകരിച്ച ഏഴാമത് പുസ്തകമാണ് “പ്രണയം, സമകാലികം”.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പി. ആര്‍. കരീം സ്മാരക നാടക മത്സരം
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ പി. ആര്‍. കരീം സ്മാരക ഏകാങ്ക നാടക മത്സരം സംഘടിപ്പിക്കുന്നു. അബുദാബി മലയാളി സമാജത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടക മല്‍സരവും കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചു വന്നിരുന്ന നാടകോത്സവവും 1991 ലുണ്ടായ ഷാര്‍ജ നാടക ദുരന്തത്തെ തുടര്‍ന്ന് നിര്‍ത്തി വെയ്ക്കുകയായിരുന്നു. അതിനു ശേഷം ആദ്യമായ് ഒരു സംഘടന നാടക മല്‍സരവുമായി രംഗത്തു വന്നിരിക്കുന്നത് എത് നാടക കലാകാരന്മാര്‍ക്കും നാടക പ്രേമികള്‍ക്കും ഏറെ ആഹ്ലാദം പകരുന്നു.
അകാലത്തില്‍ നിര്യാതനായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ശക്തി തിയ്യറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന പി. ആര്‍. കരീമിന്റെ സ്മരണാര്‍ഥമാണ് നാടക മല്‍സരം സംഘടിപ്പിക്കുന്നത്. അര മണിക്കൂറില്‍ കവിയാത്ത നാടകങ്ങളാണ് മല്‍സരങ്ങള്‍ക്ക് പരിഗണിക്കുക. ഒക്ടോബര്‍ 28, 29, 30 എന്നീ തിയ്യതികളിലായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് നാടക മല്‍സരം നടത്തുന്നത്. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കെ.എസ്.സി. യുടെ പുതിയ വനിതാ കമ്മിറ്റി
അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പുതിയ വനിതാ കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഫോട്ടോയില്‍ കാണുന്നത് - ഇരിക്കുന്നവര്‍ ഇടത്തു നിന്ന‍് നജ്മ കബീര്‍, സിന്ധു ജി. നമ്പൂതിരി (ജോ. കവീനര്‍), വനജ വിമല്‍ (കണ്‍വീനര്‍), ബിന്ദു രാജീവ് (ജോ. കണ്‍വീനര്‍), സുമയ്യ അബ്ദുല്‍ ലത്തീഫ്. നില്‍ക്കുന്നവര്‍ ഇടത്തുനിന്ന് ഫൗസിയ ഗഫൂര്‍, മുംതാസ് അബൂബക്കര്‍, നജ്ന ഇബ്രാഹിം, സുമ ജയറാം, പ്രീത നാരായണന്‍.
- സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബീച്ചിലെ സെക്സിന് മൂന്നു മാസം തടവ്
ഏറെ അന്താരാഷ്ട്ര മാധ്യമ ശ്രദ്ധ പിടിച്ചു പറ്റിയ ദുബായിലെ ബീച്ച് കമിതാക്കളുടെ കേസില്‍ ഇന്നലെ ദുബായ് കോടതി വിധി പ്രഖ്യാപിച്ചു. മൂന്ന് മാസം തടവാണ് ശിക്ഷ. തടവിനു ശേഷം ഇരുവരേയും നാടു കടത്തും. ദുബായിലെ ജുമൈറ ബീച്ചില്‍ നിന്നും മദ്യപിച്ചു ലക്ക് കെട്ട അവസ്ഥയില്‍ ആണ് ഇരുവരേയും പോലീസ് കഴിഞ്ഞ ജൂലായില്‍ അറസ്റ്റ് ചെയ്തത്. ബീച്ചില്‍ വെച്ച് അമിതമായ സ്നേഹ പ്രകടനത്തിലെ ഏര്‍പ്പെട്ട ഇവരെ അതു വഴി വന്ന പോലീസ് സംഘം തടയുകയും ഇനിയും ഇത് ആവര്‍ത്തിയ്ക്കരുത് എന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തതാണ്. ഇത് വക വെയ്ക്കാതെ കൂടുതല്‍ അശ്ലീലമായ ചേഷ്ടകളിലേയ്ക്ക് ഇവര്‍ മുന്നേറുകയുണ്ടായി. പിന്നീട് അതു വഴി വന്ന പോലീസ് കണ്ടത് ഇവര്‍ പരസ്യമായി ബീച്ചിലെ ചാരു കട്ടിലില്‍ രതിയില്‍ ഏര്‍പ്പെടുന്നതാണ്. അങ്ങനെയാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്.
കുറ്റം ഇവര്‍ കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ രാസ പരിശോധനയില്‍ രതി നടന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കോടതി ശിക്ഷിച്ചത്. വിധി അറബ് വംശജരും പ്രവാസികളും ഒരു പോലെ സ്വാഗതം ചെയ്തതായാണ് അറിയുന്നത്. സാമാന്യ മര്യാദകളെ വെല്ലു വിളിയ്ക്കുന്ന ഇത്തരം സംസ്ക്കാര ശൂന്യമായ പെരുമാറ്റം തടയുന്നതിന് ഇത്തരം ഒരു മാതൃകാ പരമായ ശിക്ഷാ വിധി വഴി വെയ്ക്കും എന്നു തന്നെയാണ് പരക്കെയുള്ള പ്രതീക്ഷ. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
16 October 2008
സൌദിയില്‍ 18,115 തൊഴില്‍ രഹിതര്‍
സൗദി അറേബ്യയില്‍ വിദേശികളായ 18,115 തൊഴില്‍ രഹിതര്‍ ഉണ്ടെന്നു പഠന റിപ്പോര്‍ട്ട്. ജനറല്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ഡിപ്പാര്ട്ട്മെന്റ് ആണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 0.43 ശതമാനമാണ് വിദേശികള്‍ക്ക് ഇടയിലെ തൊഴിലില്ലായ്മ. മിഡില്‍ ഈസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്ന രാജ്യം സൗദി അറേബ്യയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശ തൊഴിലാളികളുടെ എണ്ണത്തില്‍ 13 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഉണ്ടായത്. ഏതാണ്ട് 50 ലക്ഷത്തോളം വിദേശികളായ പുരുഷന്മാര്‍ രാജ്യത്ത് തൊഴില്‍ ചെയ്യുന്നുവെന്നാണ് കണക്ക്.
Labels: gulf, nri, saudi, അറബിനാടുകള്‍
- ജെ. എസ്.
|
കേരളവര്‍മ്മ നാടക ശിലപ്പശാല ഷാര്‍ജയില്‍
ജയപ്രകാശ് കുളൂര്‍, ജയരാജ് വാര്യര്‍ എന്നിവര്‍ നേത്യത്വം നല്‍കുന്ന നാടക ശില്‍പ്പ ശാല ഇന്ന് ഷാരജയില്‍ ആരംഭിക്കും. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ ഇന്ന് മുതല്‍ ഒരാഴ്ച്ചയാണ്‍ പരിപാടി. കേരളവര്‍മ്മ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയാണ്‍ നാടകശില്‍പ്പശാലയുടെ സംഘാടകര്‍
- ജെ. എസ്.
|
ദുബായ് സെന്‍റ് മേരീസ് വിശുദ്ധ അല്‍ ഫോണ്‍സാമ്മയുടെ തിരുനാള്‍
ദുബായ് സെന്‍റ് മേരീസ് ദേവാലയത്തിലെ മലയാളി കാത്തോലീക് കോണ്‍ഗ്രഗേഷന്‍റെ ആഭിമുഖ്യത്തില്‍ വിശുദ്ധ അല്‍ ഫോണ്‍സാമ്മയുടെ തിരുനാള്‍ ആഘോഷിക്കുന്നു. ഇന്ന് വൈകീട്ട് 7.45 മുതലുള്ള ആഘോഷ പരിപാടികളില്‍ ലദീഞ്ഞ്, സമൂഹബലി, അല്‍ഫോണ്‍സാമ്മയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണം എന്നിവ ഉണ്ടാകും. തലശേരി അതിരൂപതാ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് വലിയമറ്റം മുഖ്യ കാര്‍മികത്വം വഹിക്കും.
- ജെ. എസ്.
|
പഴുവില്‍ പ്രവാസി ഈദ്-ഓണാഘോഷം വെള്ളിയാഴ്ച
പഴുവില്‍ പ്രവാസി അസോസിയേഷന്‍റെ ഈദ്-ഓണാഘോഷം വെള്ളിയാഴ്ച ഷാര്‍ജയില്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്ത് മുതല്‍ ഷാര്‍ജയിലെ പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍. ദുബായിലെ വിവിധ സ്ഥലങ്ങളില്‍ നിന്ന് യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 8497478 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
15 October 2008
ദാര്‍ഫര്‍ : ഖത്തറിന് യു.എന്‍. പിന്തുണ
സുഡാനിലെ ദാര്‍ഫര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭ പിന്തുണ അറിയിച്ചു. ഖത്തര്‍ നടത്തുന്ന നയ തന്ത്ര നീക്കങ്ങള്‍ സ്വാഗതാര്‍ഹം ആണെന്ന് ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ അലൈന്‍ ലീറോയ് അറിയിച്ചു. ഏറെ കാലമായി സുഡാനിലെ ദാര്‍ഫറില്‍ നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദാര്‍ഫറിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. അറബ് ലീഗിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖത്തര്‍ സംഘം സുഡാനില്‍ എത്തിയത്.
Labels: gulf, qatar, അറബിനാടുകള്‍
- ജെ. എസ്.
|
ദുബായിലെ കുട്ടികള്‍ക്ക് ഖുശി
ദുബായിലെ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായവുമായി ഇന്ത്യന്‍ സന്നദ്ധ സംഘടന രംഗത്ത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടനയാണ് ചിത്ര പ്രദര്‍ശനവും ലേലവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ നേതൃത്വത്തിലുള്ള ഖുശി എന്ന സംഘടന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് സഹായം എത്തിക്കുക എന്ന ഉദ്ദേശത്തോടെ ആണ് ദുബായില്‍ പരിപാടി സംഘടിപ്പിക്കുന്നത്. ചിത്ര പ്രദര്‍ശനവും തെരഞ്ഞെടുത്ത ചിത്രങ്ങളുടെ ലേലവുമാണ് ദുബായില്‍ സംഘടിപ്പിക്കുന്നത്.
ദുബായിലെ അല്‍ നൂര്‍ സെന്‍ററുമായി ചേര്‍ന്നാണ് നവംബര്‍ 28 ന് ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് എന്ന പേരിലുള്ള പരിപാടി നടക്കുക. പരിപാടിയുടെ പ്രഖ്യാപനം ദുബായില്‍ നടന്നു. ഓഡി കാറില്‍ ചിത്രം വരച്ചുകൊണ്ട് കപില്‍ ദേവാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് ചിത്ര രചനയിലും പ്രദര്‍ശനത്തിലും ഇന്ത്യയില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60 ചിത്രങ്ങള്‍ ഓഡി കാറിനൊപ്പം ലേലം ചെയ്യും. ഇതില്‍ നിന്നുള്ള ലാഭം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കാനാണ് തീരുമാനം. - ഉ. കലാധരന്‍ Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
യു.എ.ഇ. ബാങ്കുകള്‍ക്ക് 70 ബില്യണ്‍
യു.എ.ഇ. യിലെ ബാങ്കുകളുടെ പണ ലഭ്യത ഉറപ്പ് വരുത്താനായി 70 ബില്യണ്‍ ദിര്‍ഹം യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അനുവദിച്ചു. ബാങ്കിംഗ് മേഖലയ്ക്ക് ഇത്രയും തുക നല്‍കാന്‍ ധന കാര്യ മന്ത്രാലയത്തിന് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു. ഉത്തരവ് നടപ്പിലാക്കുന്നത് പരിശോധിക്കാനായി പ്രത്യേക കമ്മിറ്റിയേയും ശൈഖ് മുഹമ്മദ് നിയോഗിച്ചിട്ടുണ്ട്.
നേരത്തെ യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കും ബാങ്കിംഗ് മേഖലയ്ക്ക് പ്രത്യേക നിധികള്‍ അനുവദിച്ചിരുന്നു. ഇതോടെ യു.എ.ഇ. ബാങ്കിംഗ് മേഖലയുടെ എമര്‍ജന്‍സി ഫണ്ട് 120 ബില്യണ്‍ ദിര്‍ഹമായി. Labels: dubai, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
സേവനം ദുബായ് ഓണാഘോഷ പരിപാടികള്‍
യു.എ.ഇയിലെ സാമൂഹിക സാംസ്കാരിക സംഘടനയായ സേവനം ദുബായ് എമിറേറ്റ് കമ്മിറ്റിയുടെ ഓണാഘോഷ പരിപാടികള്‍ ഈ മാസം 17 വെള്ളിയാഴ്ച നടക്കും.
ദുബായ് സഫാ പാര്‍ക്കിനു സമീപമുള്ള എമിറേറ്റ്സ് ഇംഗ്ളീഷ് സ്പീക്കിംഗ് സ്കൂളിലാണ് പരിപാടി. രാവിലെ 9 മണിക്ക് ആഘോഷ പരിപാടികള്‍ തുടങ്ങും.
- ജെ. എസ്.
|
14 October 2008
കുവൈറ്റില്‍ പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി
കുവൈറ്റ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കും. ഇതു വരെ 3500 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പൊതു മാപ്പ് സൗകര്യം ഉപയോഗ പ്പെടുത്തി ഇതു വരെ 20,000 ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിട്ടതായി കുവൈറ്റ് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി കുവൈറ്റ് വിട്ട ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് പൊതു മാപ്പ് കാലാവധി കഴിഞ്ഞ ശേഷമേ ലഭിക്കുകയുള്ളൂ. Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
|
ദുബായില്‍ എമിറേറ്റ്സിനു മാത്രമായി ടെര്‍മിനല്‍
ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ പുതുതായി നിര്‍മ്മിച്ച ടെര്‍മിനല്‍ മൂന്ന് ഇന്ന് യാത്രക്കായി തുറന്ന് കൊടുക്കും. എമിറേറ്റ്സ് വിമാനങ്ങള്‍ക്ക് മാത്രമായാണ് ഈ അത്യാഡംബര ടെര്‍മിനല്‍ നിര്‍മ്മിച്ചിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങളാണ് ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തിലെ ടെര്‍മിനല്‍ മൂന്നില്‍ ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 2.15 ന് ദോഹയിലേക്കുള്ള ഇ. കെ. 843 വിമാനമാണ് ഈ ടെര്‍മിനലില്‍ നിന്ന് ആദ്യമായി പറന്നുയരുക. ജിദ്ദയില്‍ നിന്നുള്ള ഇ. കെ. 2926 വിമാനമാണ് ആദ്യമായി എത്തി ച്ചേരുന്ന വിമാനം. വൈകുന്നേരം 3.55 ന് ജിദ്ദ വിമാനം റണ്‍ വേയില്‍ ഇറങ്ങും.
ടെര്‍മിനലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലേക്കും അമേരിക്കന്‍ നഗരങ്ങളി ലേക്കുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ കേന്ദ്രീകരി ച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളി ലായാണ് ടെര്‍മിനല്‍ മൂന്ന് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങുക. 164 ചെക്ക് ഇന്‍ കൗണ്ടറുകളും മൂന്ന് സെപെഷ്യല്‍ ഹാന്‍ഡ് ലിംഗ് സര്‍വീസ് ലോഞ്ചുകളും, സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള 60 കിയോസ്ക്കുകള്‍ എന്നിവയെല്ലാം ടെര്‍മിനല്‍ മൂന്നിന്റെ പ്രത്യേകതയാണ്. ദുബായിയുടെ സ്വന്തം വിമാന ക്കമ്പനിയായ എമിറേറ്റ്സിന് മാത്രമായി ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യു. എ. ഇ. യുടെ വ്യോമയാന രംഗത്ത് പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
വീക്ഷണം ഫോറം ദുബായ് കമ്മിറ്റി ഓണം-ഈദ് ആഘോഷം
ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ദുബായ് കമ്മിറ്റി ഓണം-ഈദ് ആഘോഷം സംഘടിപ്പിച്ചു. കോണ്‍സുല്‍ ജനറല്‍ വേണു രാജാമണിയും ടി.എന്‍ പ്രതാപന്‍ എം.എല്‍.എയും ചേര്‍ന്ന് ആഘോഷ പരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പ്രസിഡന്‍റ് ഡേവിസ് പാലിയേക്കര അധ്യക്ഷത വഹിച്ചു. ഗഫൂര്‍ തളിക്കുളം, എന്‍.ആര്‍ മായന്‍, എന്‍.എ കരീം തുടങ്ങിയവര്‍ പ്രസംഗിച്ചു. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍
റാസല്‍ ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഈദ്-ഓണാഘോഷം സംഘടിപ്പിച്ചു. അത്തപ്പൂവിടല്‍ മത്സരം, ഓണസദ്യ, ഈദ് ഡിന്നര്‍ എന്നിവ ആഘോഷ പരിപാടികളുടെ ഭാഗമായി നടന്നു. മൂവായിരത്തിലേറെ പേര്‍ പരിപാടികളില്‍ സംബന്ധിച്ചു. അസോസിയേഷന്‍ നടത്തിയ ഇന്‍റര്‍സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ഇതോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്തു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
13 October 2008
സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണം
റിയാദ് കോഴിക്കോട് ജില്ലാ കെ. എം. സി. സി. യുടെ ആഭിമുഖ്യത്തില്‍ സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണം സംഘടിപ്പിച്ചു. ആക്ടിംഗ് പ്രസിഡന്‍റ് അബ്ദുല്‍ സലാം തൃക്കരിപ്പൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കുന്നുമ്മല്‍ കോയ, മൊയ്തീന്‍ കോയ, അര്‍ഷുല്‍ അഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.
Labels: gulf, nri, saudi, അറബിനാടുകള്‍
- ജെ. എസ്.
|
യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം
യു.എ.ഇ. യിലെ അര്‍ബുദ രോഗികളില്‍ 20 ശതമാനവും സ്തനാര്‍ബുദം മൂലം കഷ്ടപ്പെടുന്ന വരാണെന്ന് അബുദാബി ന്യൂ മെഡിക്കല്‍ സെന്‍റര്‍ മേധാവി ഡോ. ബി. ആര്‍. ഷെട്ടി പറഞ്ഞു. സ്തനാര്‍ബുദ രോഗിക ള്‍ക്കായി തയ്യാറാക്കിയ അബ്രാക് സൈന്‍ എന്ന ബയോ മെഡിക്കല്‍ ഉത്പന്നം വിപണിയില്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
സുവാര്‍ത്താ ഗോസ്പല്‍
സുവാര്‍ത്താ ഗോസ്പല്‍ ചര്‍ച്ചിന്‍റെ ആഭിമുഖ്യത്തിലുള്ള കണ്‍വന്‍ഷന്‍ ആരംഭിച്ചു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ചില്‍ നടന്ന പരിപാടിയില്‍ സുരേഷ് ബാബു പ്രസംഗിച്ചു. നാളെയും മറ്റന്നാളും ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ചിലും 15 ന് ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററിലും 16 ന് ഉമ്മുല്‍ ഖുവൈനിലും കണ്‍വന്‍ഷന്‍ നടക്കും. എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 10 വരെയാണ് പരിപാടി.
- ജെ. എസ്.
|
ഷാരജ പള്ളിയില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ്
ഷാര്‍ജ സെന്‍റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്‍റെ ആഭിമുഖ്യത്തില്‍ എഴുത്തിനിരുത്തല്‍ ചടങ്ങ് സംഘടിപ്പിച്ചു. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഇടവക വികാരി ഫാ. ജോര്‍ജ്ജ് എബ്രഹാമും ഫാ. മനോജ് കെ. വര്‍ഗീസുമാണ് കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചത്. 72 കുട്ടികളാണ് ചടങ്ങില്‍ പങ്കെടുത്തത്. ആദ്യാക്ഷരം കുറിച്ചവര്‍ക്ക് അക്ഷരമാല പുസ്തകങ്ങളും ചോക്ളേറ്റുകളും വിതരണം ചെയ്തു.
- ജെ. എസ്.
|
മല്ലപ്പള്ളി ഓണാഘോഷം
മല്ലപ്പള്ളി എന്‍.ആര്‍.ഐ അസോസിയേഷന്‍ ദുബായില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച രാവിലെ 10 മുതല്‍ ദേര ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലിലാണ് പരിപാടി. പുലികളി, തിരുവാതിര, സംഘനൃത്തം തുടങ്ങിയവയും ഓണസദ്യയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5278003 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
അബുദാബിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി മലയാളി സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ അബുദാബിയില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ഓണസദ്യയില്‍ 1500 ഓളം പേര്‍ പങ്കെടുത്തു. മലയാളികള്‍ക്കൊപ്പം ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാരും മറ്റ് രാജ്യക്കാരും ഓണസദ്യയില്‍ പങ്കാളികളായി. ഇതിനോടനുബന്ധിച്ച് സമാജം വനിതാ വേദി പൂക്കള മത്സരവും സംഘടിപ്പിച്ചിരുന്നു.
- ജെ. എസ്.
|
12 October 2008
ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം
സെപ്റ്റംബര്‍ 26ന് e പത്രം ഹെല്പ് ഡെസ്കിലൂടെ പ്രസിദ്ധീകരിച്ച ഈ വാര്‍ത്ത വായനക്കാര്‍ ഓര്‍ക്കുന്നുണ്ടാവും. "തങ്ങളുടെ സമ പ്രായക്കാര്‍ ആടിയും പാടിയും ആര്‍ത്തുല്ലസിച്ച് നടക്കുമ്പോള്‍ ..." അബുദാബി മീന യിലുള്ള സിവില്‍കോ യിലെ ജീവനക്കാരായ എഞ്ചിനിയര്‍ എ. എസ്. രാജേന്ദ്രനും പൊതു പ്രവര്‍ത്തകന്‍ കൂടിയായ രാജേന്ദ്രന്‍ വെഞാറമൂടും കൂടിയാണ് ഈ കുരുന്നുകളെ ക്കുറിച്ച് എന്നോട് പറഞ്ഞത്. e പത്ര ത്തിലൂടെ വാര്‍ത്ത നമ്മുടെ വായനക്കാരിലേക്ക് അന്നു തന്നെ എത്തിയിരുന്നു.
ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു. യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി. ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്. 00 971 50 73 22 932 - പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്
ഇന്ന് ലോകത്ത് നടമാടുന്ന മുഴുവന്‍ കലാപ പ്രവര്‍ത്തനങ്ങള്‍ക്കും കാരണം മനുഷ്യ മനസ്സില്‍ നിന്ന് ഗാന്ധിജി പഠിപ്പിച്ച അഹിംസാ സിദ്ധാന്തങ്ങള്‍ ആധുനിക സമൂഹം കയ്യൊഴിഞ്ഞതാണ് എന്നും, ആയതിനാല്‍ എല്ലാവരും ഗാന്ധിസത്തിലേക്ക് മടങ്ങണമെന്നും ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡണ്ട് പി. വി. വിവേകാനന്ദ് അഭിപ്രായപ്പെട്ടു. സലഫി ടൈംസ് ഫ്രീ ജേര്‍ണലും, ദുബായ് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (വായനക്കൂട്ടം) സംയുക്തമായി സംഘടിപ്പിച്ച രാജ്യാന്തര അഹിംസാ ദിനാചരണത്തില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം.
മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുകയാണ് ഇന്ന് അദ്ദേഹത്തിന് നല്‍കാവുന്ന എറ്റവും വലിയ ആദരവ് എന്ന് പ്രമുഖ എഴുത്തു കാരനും വാഗ്മിയുമായ ബഷിര്‍ തിക്കോടി പറഞ്ഞു. ദുബായ് കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരിം അധ്യക്ഷനായിരുന്നു. ഷീലാ പോള്‍, കെ. പി. കെ. വേങ്ങര, കെ. എ. ജബ്ബാരി, നാരായണന്‍ വെളിയങ്കോട്, പോള്‍. ടി. വര്‍ഗിസ്, ജയദേവന്‍, ഫസലുദ്ദീന്‍ ശൂരനാട്, ജെന്നി ജോസഫ്, അബ്ദുള്ള കുട്ടി ചേറ്റുവ എന്നിവര്‍ സംബന്ധിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്‍
മുസ്വഫ : റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിപൂലീ കരിക്കുന്ന തിന്റെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ് യോഗത്തില്‍ പുതിയതായി മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്‍ രൂപീകരിച്ചു. മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ചെയര്‍മാന്‍, അബ്‌ദുല്ല കുട്ടി ഹാജി (വൈസ് ചെയര്‍മാന്‍), റഷീദ് കൊട്ടില (കണ്‍വീനര്‍), സിദ്ധീഖ് വേങ്ങര , അബൂബക്കര്‍ ടി. കെ. (ജോ. കണ്‍വീനര്‍മാര്‍), മുസ്തഫ ദാരിമി, അബ്‌ദുല്‍ ഹമീദ് സ അദി, അബ്‌ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്, റഫീഖ് വടുതല (മെമ്പര്‍മാര്‍) ഉള്‍പ്പെടുന്ന കമ്മിറ്റി യായിരിക്കും റിലീഫ് പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കുക
മാരകമായ രോഗങ്ങള്‍ ബാധിച്ച വര്‍ക്കുള്ള ചികിത്സാ സഹായം, വീട് ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവ യായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കെ. എസ്. സി. ഓണ സദ്യ ജനകീയ ഉത്സവമായി
അബുദാബി: അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണസദ്യ യു. എ. ഇ. യിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടെയുള്ള ആയിരങ്ങളുടെ പങ്കാളിത്തം കൊണ്ട് ജനകീ യോത്സവമായി. സെന്ററിലെ ഇരുനൂറോളം വരു വനിതകള്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകര്‍ സെന്റര്‍ അങ്കണത്തില്‍ ഒരുക്കിയ ഓണസദ്യയില്‍ മുവ്വായിരത്തോളം പേര്‍ പങ്കെടുത്തു. ഈ വര്‍ഷം ഗള്‍ഫിലെ ഏറ്റവും വലിയ ഓണ സദ്യയാ ണെന്ന‍് കണക്കാ ക്കപ്പെടുന്ന സെന്റര്‍ ഓണ സദ്യ തികച്ചും പരമ്പരാ ഗതമായ വസ്ത്ര ധാരണ യോടെയാണ് പ്രവര്‍ത്തകര്‍ വിളമ്പി ക്കൊടുത്തത്.
കുരുത്തോലയില്‍ തീര്‍ത്ത തോരണങ്ങളും വാഴ ക്കുലകളും കരിക്കിന്‍ കുലകളും കൊണ്ട് അലങ്കരിച്ച സെന്റര്‍ അങ്കണത്തില്‍ തികച്ചും കേരളീയാ ന്തരീക്ഷത്തില്‍ ഒരുക്കിയ ഓണ സദ്യയില്‍ ഇന്ത്യന്‍ എമ്പസ്സി ലേബര്‍ അറ്റാഷെ സൂസന്‍ ജേക്കബ്, ഫസ്റ്റ് സെക്രട്ടറി ആര്‍. കെ. സിങ്ങ്, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, അബുദാബി മലയാളി സമാജം ട്രഷറര്‍ സെബാസ്റ്റ്യന്‍ സിറിള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദ്, യുവ കലാ സാഹിതി യു. എ. ഇ. പ്രസിഡന്റ് പ്രേം ലാല്‍, മാക് അബുദാബി പ്രസിഡന്റ് ഇ. എം. ഷെരീഫ്, ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡന്റ് ഇ. പി. സുനില്‍, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് ട്രഷറര്‍ ജയരാജ്, സേവനം പ്രസിഡന്റ് കെ. രമണന്‍, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ. പി. ഉമ്മര്‍, ഐ. എം. സി. സി. പ്രതിനിധി ഷാഫി, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, അല്‍ ഫറ ഗ്രൂപ്പ് സീനിയര്‍ മാര്‍ക്കെറ്റിങ്ങ് മാനേജര്‍ അനില്‍ കൃഷ്ണന്‍, അല്‍ ഫറ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍, ജെമിനി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ മാര്‍ക്കെറ്റിങ്ങ് മാനേജര്‍ ആന്റോ, ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള ഫാറൂഖി, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ എല്‍ഡോസ്, അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ബ്രദേഴ്സ് ഗള്‍ഫ് ഗേറ്റ് മാനേജിങ്ങ് ഡയറക്ടര്‍ ഷാജഹാന്‍, ഗുഡ് ബൈ റോച്ചെസ് മാനേജിങ്ങ് ഡയറക്ടര്‍ സാദിഖ്, അല്‍ സഹാല്‍ ഷിപ്പിങ്ങ് മാനേജിങ്ങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഫിലിം ഡയറക്ടര്‍ രാജ ബാലാകൃഷ്ണന്‍, എസ്, എഫ്. സി. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ കെ. മുരളീധരന്‍, കെ. എഫ്. എം .ഷിപ്പിങ്ങ് മാനേജിങ്ങ് ഡയറക്ടര്‍ വേണു പിള്ള, താഹ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. താഹ, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങി യു. എ. ഇ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ സമ്പന്ധിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളോടു കൂടിയാണ് ഓണ സദ്യയ്ക്ക് തിരശ്ശീല വീണത് - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കൊടിക്കുന്നില്‍ സുരേഷിന് സ്വീകരണം
അഖിലേന്ത്യ കോണ്‍ഗ്രസ്സ് കമ്മറ്റി സെക്രട്ടറി കൊടിക്കുന്നേല്‍ സുരേഷിന് ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ് ദുബായ് കമ്മറ്റി സ്വീകരണം നല്‍കുന്നു.
ബുധനാഴ്ച്ച രാത്രി 7 മണിക്ക് ഖിസൈസിലുള്ള റോയല്‍ പാലസ് ഹോട്ടലിലാണ്‍ സ്വീകരണം കൂടുതല്‍ വിവരങ്ങള്‍ക്ക് 050 674 6998 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
കോക്കൂര്‍ നിവാസികളുടെ കൂട്ടായ്മ
മലപ്പുറം ചങ്ങരംകുളം കോക്കൂര്‍ സൌത്ത് നിവാസികള്‍ ചേര്‍ന്ന് യു.എ.ഇയില്‍ ബ്രദേഴ്സ് കോക്കൂര്‍ എന്ന സംഘടനയ്ക്ക് രൂപം നല്‍കി.
ചെയര്‍മാനായി ഷെരീഫ് കോക്കൂറിനെയും, കണ് വീനറായി ഫാറൂഖ് കോക്കൂറിനെയും തെരഞ്ഞെടുത്തു സംഘടനയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളവര്‍ 050 373 44 98 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
കിടങ്ങന്നൂര്‍ മെഴുവേലി പ്രവാസി സൗഹൃദവേദി ഓണാഘോഷം
യു.എ.ഇയിലെ കിടങ്ങന്നൂര്‍ മെഴുവേലി പ്രവാസി സൗഹൃദവേദി ഓണാഘോഷം സംഘടിപ്പിച്ചു. ദുബായില്‍ നടന്ന ആഘോഷ പരിപാടി സ് കൈ ജ്വല്ലറി എം.ഡി ബാബു ജോണ്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് വര്‍ഗീസ് മാത്യു, ഉദയ വര്‍മ്മ തുടങ്ങിയവര്‍ പ്രസംഗിച്ചു. അസോസിയേഷന്‍ ഡയറക്ടറിയുടെ പ്രകാശനം വര്‍ഗീസ് മാത്യു ഏഷ്യാനെറ്റ് റിപ്പോര്‍ട്ടര്‍ ഫൈസല്‍ ബിന്‍ അഹ് മദിന് നല്‍കി നിര്‍വഹിച്ചു. വിവിധ കലാപരിപാടികളും ഓണസദ്യയും സംഘടിപ്പിച്ചിരുന്നു.
- ജെ. എസ്.
|
ഈദ് നിലാവിലെ പൊന്നോണം
ഷാര്‍ജ മലയാളി സമാജം ഈദ് നിലാവിലെ പൊന്നോണം എന്ന പേരില്‍ കലാ സാംസ്കാരി പരിപാടി സംഘടിപ്പിച്ചു. ഓണത്തിന്‍റേയും പെരുന്നാളിന്‍റേയും സ്നേഹ സന്ദേശങ്ങള്‍ സമന്വയിപ്പിച്ചായിരുന്നു പരിപാടി. ശാസ്ത്രീയ നൃത്തങ്ങള്‍, തിരുവാതിരക്കളി, ഒപ്പന, വഞ്ചിപ്പാട്ട് തുടങ്ങിയവയ്ക്കൊപ്പം മാവേലി- വാമന വേഷങ്ങളും രംഗത്ത് അവതരിപ്പിച്ചു. സമാജത്തിന്‍റെ വെബ് സൈറ്റ് ഉദ്ഘാടനം ബഷീര്‍ തിക്കോടി നിര്‍വഹിച്ചു. ഓണസദ്യയും ഒരുക്കിയിരുന്നു.
- ജെ. എസ്.
|
വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ, സെന്‍റ് മേരീസ് ചര്‍ച്ചില്‍ സമൂഹ ദിവ്യബലി
വാഴ്ത്തപ്പെട്ട അല്‍ഫോണ്‍സാമ്മ, വിശുദ്ധയാക്കപ്പെടുന്നതിന്‍റെ ഭാഗമായി ഇന്ന് ദുബായ് സെന്‍റ് മേരീസ് ചര്‍ച്ചില്‍ സമൂഹ ദിവ്യബലി ഉണ്ടാകും. പോപ്പിന്‍റെ സന്ദേശം ഫാ. പീറ്റര്‍ വായിക്കും. നാളെ രാത്രി 7.30 നാണ് പരിപാടി. ഇതിന്‍റെ ഭാഗമായി 16 ന് വ്യാഴാഴ്ച മലയാളി സമൂഹത്തിന്‍റെ നേതൃത്വത്തില്‍ സമൂഹ ദിവ്യബലിയും തുടര്‍ന്ന് ലദീഞ്ഞും വിശുദ്ധയുടെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടാകും.
- ജെ. എസ്.
|
കിര്‍ഗിസ്ഥാനിലേക്ക് ഖത്തര്‍ അടിയന്തര സഹായം എത്തിച്ചു.
ഭുകമ്പം മൂലം നാശനഷ്ടമുണ്ടായ കിര്‍ഗിസ്ഥാനിലേക്ക് ഖത്തര്‍ അടിയന്തര സഹായം എത്തിച്ചു. ഭക്ഷ്യ വസ്തുക്കള്‍, ബ്ലാങ്കറ്റുകള്‍, ടെന്‍റുകള്‍, മരുന്നുകള്‍ എന്നിവയാണ് ഖത്തര്‍ ആദ്യഘട്ടത്തില്‍ എത്തിച്ചിരിക്കുന്നത്. ഭൂകമ്പത്തില്‍ നഷ്ടമുണ്ടായ സ്ഥലങ്ങളില്‍ ആവശ്യമായ സഹായവും സേവനവും നല്‍കാന്‍ ഖത്തര്‍ ആഭ്യന്തര സേനയിലെ ഒരു സംഘവും മെഡിക്കല്‍ ടീമും കിര്‍ഗിസ്ഥാനില്‍ എത്തിയിട്ടുണ്ട്.
- ജെ. എസ്.
|
ഉപന്യാസ മത്സരം
ഷാര്‍ജയില്‍ മലബാര്‍ പ്രവാസി ദിവസ് സംഘടിപ്പിക്കുന്നതിന്‍റെ ഭാഗമായി പ്രവാസികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. പ്രവാസികളുടെ ജീവിത പ്രശ്നങ്ങള്‍ എന്ന വിഷയത്തിലാണ് ഉപന്യാസ മത്സരത്തില്‍ യു.എ.ഇയില്‍ നിന്നുള്ള എല്ലാ മലയാളികള്‍ക്കും പങ്കെടുക്കാം. ഉപന്യാസങ്ങള്‍ ഈ മാസം 25 നകം മലബാര്‍ പ്രവാസി ദിവസ്, പി.ബി നമ്പര്‍ 84992, ദുബായ് എന്ന വിലാസത്തില്‍ അയയ്ക്കണം.
- ജെ. എസ്.
|
11 October 2008
ദുബായില്‍ തട്ടിപ്പ് നടത്തി മലയാളി മുങ്ങി
ദുബായ് : ദുബായില്‍ ഷിപ്പിംഗ് കമ്പനിയില്‍ ഷെയര്‍ വാഗ്ദാനം ചെയ്ത് തിരുവനന്തപുരം സ്വദേശി ലക്ഷ ക്കണക്കിന് ദിര്‍ഹം പറ്റിച്ചതായി പരാതി. തിരുവനന്തപുരം ചിറയിന്‍കീഴ് സ്വദേശി ദീ. കു. ആണ് നിരവധി പേരെ പറ്റിച്ച് ദുബായില്‍ നിന്ന് മുങ്ങിയിരിക്കുന്നത്. ദുബായില്‍ ഏയ്ഞ്ചല്‍ ഫ്രൈറ്റ് എന്ന ഷിപ്പിംഗ് കമ്പനിയുടെ ഷെയര്‍ വാഗ്ദാനം ചെയ്തും മറ്റ് പല രീതിക ളിലുമായി നിരവധി പേരില്‍ നിന്ന് 10 ലക്ഷത്തി ലധികം ദിര്‍ഹം ദീ. കു. പറ്റിച്ച തായാണ് പരാതി. തിരുവനന്തപുരം ചിറയിന്‍ കീഴ് സ്വദേശിയായ ഇയാള്‍ ഈ കമ്പനി ആരുമറിയാതെ മറിച്ചു വിറ്റ് ദുബായില്‍ നിന്നും മുങ്ങുകയായിരുന്നു. ദുബായിലെ ഷിപ്പിംഗ് കമ്പനിയില്‍ സൈലന്‍റ് പാര്‍ട്ട്ണര്‍ ആക്കാമെന്ന് പറഞ്ഞ് തന്നില്‍ നിന്ന് ഇയാള്‍ 58,000 ദിര്‍ഹം പറ്റിച്ചതായി കൊല്ലം സ്വദേശി ബിജു കുമാര്‍ പരാതിപ്പെടുന്നു.
ഷാര്‍ജയില്‍ ഭാര്യയും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ദീ. കു. സ്പോണ്‍സറെ വരെ പറ്റിച്ച് ഒരു സുപ്രഭാത്തില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇങ്ങനെ പറ്റിച്ച് ഉണ്ടാക്കിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഒരു റെന്‍റ് എ കാര്‍ കമ്പനിയും സ്റ്റുഡിയോയും ഇയാള്‍ തുടങ്ങിയിട്ടുണ്ടത്രെ. തിരുവനന്തപുരം പി. ടി. പി. നഗറില്‍ ഇയാള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുക യാണെന്നാണ് അറിയുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും നല്ലൊരു തുക ഇയാള്‍ കൈക്കലാ ക്കിയിട്ടുണ്ടെന്ന് ബിജു കുമാര്‍ പറയുന്നു. ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ദീ. കു. എന്നാണ് അറിയുന്നത്. ഇയാള്‍ ക്കെതിരെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയി രിക്കുകയാണ് ബിജു കുമാര്‍. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
09 October 2008
ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു
ദുബായ് : ഗള്‍ഫിലെ ഓഹരി വിപണിയിലും ഇന്നലെ വന്‍ തകര്‍ച്ച. ദുബായ് അടക്കമുള്ള ഗള്‍ഫിലെ ഏഴ് ഓഹരി വിപണികളിലും ഇന്നലെ തകര്‍ച്ച നേരിട്ടു. തുടര്‍ച്ചയായി നാലാം ദിവസമാണ് ഇത്. 50 ബില്യണ്‍ ദിര്‍ഹത്തിന്‍റെ തകര്‍ച്ചയാണ് ഇന്ന് മാത്രം ഉണ്ടായിരിക്കുന്നത്. റിയല്‍ എസ്റ്റേറ്റ്, ഊര്‍ജ്ജം, ടെലികോം തുടങ്ങിയ മേഖലകളിലെ കമ്പനികളുടെ ഓഹരികള്‍ക്കാണ് കാര്യമായ ഇടിവ് ഉണ്ടായിരിക്കുന്നത്. ദുബായില്‍ 243 പോയിന്‍റ് വരെ ഇടിവ് രേഖപ്പെടുത്തി. ഗള്‍ഫിലെ മറ്റ് ഓഹരി വിപണികളിലും 8.5 ശതമാനം വരെ ഇടിവാണ് ഉണ്ടായിട്ടുള്ളത്.
അതേ സമയം വിപണി പിടിച്ച് നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. 2 ശതമാനം ഉള്ളത് 1.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. യുഎസിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെയാണ് ഈ നടപടി. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പാലക്കാട് NSS എഞ്ചിനിയര്‍ മാരുടെ യോഗം
ദുബായ്: പാലക്കാട് NSS College of Engineering ലെ പൂര്‍വ വിദ്യാര്‍ഥികളുടെ യോഗം വെള്ളിയാഴ്ച ഓക്ടോബര്‍ 10ന് ദുബായ് ഖിസൈസിലെ ലുലു വില്ലേജില്‍ ഉള്ള അല്‍ നാസര്‍ സിനിമാ റെസ്റ്റോറന്റില്‍ വെച്ച് നടക്കും. ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങളുടെ പ്രാരംഭം ആയിട്ടാണ് യോഗം നടക്കുന്നത്. ദൈറയിലെ റാഡിസണ്‍ ഹോട്ടലില്‍ വെച്ച് നവമ്പര്‍ 28 നാണ് ഈ വര്‍ഷത്തെ വാര്‍ഷിക ആഘോഷങ്ങള്‍ അരങ്ങേറുക. രാവിലെ 10 മണിയ്ക്ക് ആരംഭിയ്ക്കുന്ന യോഗത്തില്‍ എല്ലാ മെമ്പര്‍മാരും പങ്കെടുക്കണം എന്ന് എക്സിക്യൂട്ടിവ് കമ്മറ്റിയ്ക്ക് വേണ്ടി ശ്രീ. രൂപേഷ് രാജ് അഭ്യര്‍ത്ഥിച്ചു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
നിള കലാസാംസ്കാരിക വേദി ഓണാഘോഷപരിപാടികള്‍ അജ്മാനില്‍
അജ്മാന്‍ ജിബ്കാ ക്യാമ്പിലെ നിള കലാസാംസ്കാരിക വേദി സംഘടിപ്പിക്കുന്ന ഓണാഘോഷപരിപാടികള്‍ നാളെ നടക്കും.
ക്യാമ്പ് അങ്കണത്തില്‍ രാവിലെ 7 മുതലാണ്‍ പരിപാടി. സമാപന സമ്മേളനം വൈകിട്ട് 5 മണിക്ക് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ്ജ് രമേഷ് പയ്യന്നൂര്‍ ഉദ്ഘാടനം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 477 18 21 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഇന്ന് ഓണാഘോഷം
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് കേരള വിഭാഗം ഇന്ന് ഓണാഘോഷം സംഘടിപ്പിക്കുന്നു. രാത്രി എട്ടിന് സോഷ്യല്‍ ക്ലബ് ഹാളിലാണ് പരിപാടി. ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ചെയര്‍മാന്‍ ഡോ. സതീശ് നമ്പ്യാര്‍ മുഖ്യാതിഥി ആയിരിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് റൂവി അല്‍ മസ ഹാളില്‍ ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
ദുബായില്‍ പാന്‍ വിറ്റാല്‍ നാട് കടത്തും
ദുബായില്‍ പാന്‍ മസാല വില്‍ക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ അത്തരക്കാരെ നാടുകടത്തുമെന്ന് അധികൃതര്‍. തെരുവുകള്‍ വൃത്തികേടാക്കുന്നതില്‍ പ്രധാനികള്‍ മുറുക്കുന്നവരാണെന്നും ഇവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ദുബായ് മുനിസിപ്പാലിറ്റി ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
നൈഫ് പ്രദേശം ശുചീകരിക്കുന്ന കാമ്പയിന്‍ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുമ്പോഴാണ് ഇദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സേ യെസ് ടു ക്ലീന്‍ നൈഫ് എന്ന പേരിലാണ് ശുചീകരണ കാമ്പയിന്‍ സംഘടിപ്പിച്ചത്. യു.എ.ഇ നിയമപ്രകാരം പാന്‍ വില്‍പ്പനയും ഉപയോഗവും നിയമ വിരുദ്ധമാണ്. ഇത്തരക്കാരെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5000 ദിര്‍ഹം പാരിതോഷികം നല്‍കുമെന്നും ഹുസൈന്‍ നാസര്‍ ലൂത്ത പറഞ്ഞു.
- ജെ. എസ്.
|
08 October 2008
ഖത്തര്‍ ആണവ ഊര്‍ജത്തെ കൂടുതല്‍ ആശ്രയിക്കും
ഖത്തര്‍ : വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് ആണവ ഊര്‍ജത്തെ കൂടുതലായി ആശ്രയിയ്ക്കാന്‍ ഖത്തര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഏകദേശം 5400 മെഗാ വാട്ട് വൈദ്യുതി 2011 നും 2036 നും ഇടയില്‍ ആണവ ഊര്‍ജം വഴി ഉല്‍പ്പാദിപ്പിയ്ക്കാന്‍ ആണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അറേബ്യന്‍ ഗള്‍ഫ് ഇലക് ട്രിസിറ്റി ഇന്‍ഡസ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
|
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു
ദുബായ് : ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ബുര്‍ജ് ദുബായിയെ വെല്ലാന്‍ പുതിയ കെട്ടിട പദ്ധതി ദുബായില്‍ പ്രഖ്യാപിച്ചു. ഒരു കിലോമീറ്ററില്‍ അധികം ഉയരമുള്ള കെട്ടിടം നഖീല്‍ പ്രോപ്പര്‍ട്ടീസാണ് നിര്‍മ്മിക്കുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമാണ് ദുബായിലുള്ള ബുര്‍ജു ദുബായ്. 807 മീറ്ററാണ് ഇതിന്‍റെ ഉയരം. ഇതിന്‍റെ നിര്‍മ്മാണം പൂര്‍ത്തിയാകും മുമ്പാണ് നഖീല്‍ പ്രോപ്പര്‍ട്ടീസ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്ന പേരില്‍ ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമാകുന്ന പദ്ധതി പ്രഖ്യാപിച്ചത്. ഒരു കിലോമീറ്ററില്‍ അധികമാണ് ഇതിന്‍റെ ഉയരം.
ശൈഖ് സായിദ് റോഡിന് സമീപം അറേബ്യ കനാലിനടുത്താണ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ നിര്‍മ്മിക്കുക. 55,000 പേര്‍ക്ക് താമസിക്കാനും 45,000 പേര്‍ക്ക് ജോലി ചെയ്യാനും ഈ ടവറില്‍ സൗകര്യമുണ്ടാകും. 270 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക. അതേ സമയം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറിനും , ബുര്‍ജു ദുബായിക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 600 മീറ്റര്‍ ഉയരമുള്ള ജുമേറ ഗാര്‍ഡന്‍സ് എന്ന പദ്ധതി മീറാസ് ഡവലപ്മെന്റ് ആണ് പ്രാവര്‍ത്തികം ആക്കുന്നത്. ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാ കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് കെട്ടിടങ്ങളും ദുബായിലായിരിക്കും. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഷാര്ജയില് മാത്യഭാഷാ പഠനക്കളരി
നാട്ടിക ശ്രീനാരായണ കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ എസ്സെന്‍സ് യു.എ.ഇ യിലെ വിദ്യാര്‍ത്ഥികള്‍ക്കായി മാത്യഭാഷാ പഠനക്കളരി സംഘടിപ്പിക്കുന്നു.
10, 17 , 24, 31 തിയതികളില്‍ ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലാണ്‍ പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 050- 474 58 09, 050 460 55 98 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
വൈസ് മെന്‍, ഓണാഘോഷം
വൈസ് മെന്‍ ദുബായ് സംഘടിപ്പിക്കുന്ന
ഓണാഘോഷം വെള്ളിയാഴ്ച്ച നടക്കും. ദേര ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ രാവിലെ 11 മുതലാണ്‍ പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 676 58 13 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
ഫ്രണ്ട്സ് അസോസിയേഷന്‍ ഓണാഘോഷവും, ആറാമത് വാര്‍ഷികവും
കേരള ഫ്രണ്ട്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഓണാഘോഷവും, ആറാമത് വാര്‍ഷികവും വെള്ളിയാഴ്ച്ച ദുബായില്‍ നടക്കും.
ദുബായ് ഖിസൈസിലുള്ള പ്രിന്‍സസ് ഹോട്ടലില്‍ രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 വരെയാണ്‍ പരിപാടി
- ജെ. എസ്.
|
സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുതിയ നിയമം
സൗദി അറേബ്യയില്‍ തൊഴില്‍ രംഗത്തെ സ്ത്രീ പീഡനവുമായി ബന്ധപ്പെട്ട് പുതിയ നിയമം വരുന്നു. 50,000 റിയാല്‍ പിഴയും മൂന്ന് വര്‍ഷത്തെ ജയില്‍വാസവുമായിരിക്കും ഇതിനുള്ള പരമാവധി ശിക്ഷ. സൗദി തൊഴില്‍ മന്ത്രാലയവും ശൂറാ കൗണ്‍സിലുമാണ് നിയമത്തിന്‍റെ കരടു രൂപം തയ്യാറാക്കിയത്.
- ജെ. എസ്.
|
വടക്കാഞ്ചേരി സുഹൃദ് സംഘം ഓണാഘോഷം
തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരി സ്വദേശികളുടെ കൂട്ടായ്മയായ വടക്കാഞ്ചേരി സുഹൃദ് സംഘം ഓണാഘോഷം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 ന് ദേര ഫ്ലോറ പാര്‍ക്ക് ഹോട്ടലിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6542853 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
കുട്ടികളെ എഴുത്തിനിരുത്തുന്നു.
വിജയ ദശമി ദിനത്തോട് അനുബന്ധിച്ച് ഷാര്‍ജ റോളയിലെ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് മ്യൂസിക് സ്കൂളില്‍ കുട്ടികളെ എഴുത്തിനിരുത്തുന്നു. കവിയും സാംസ്കാരിക പ്രവര്‍ത്തകനുമായ ബാലചന്ദ്രന്‍ തെക്കന്‍മാര്‍ ആണ് കുട്ടികളെ എഴുത്തിനിരുത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 06 5623032 എന്ന നമ്പറില്‍ വിളിക്കണം.
- ജെ. എസ്.
|
07 October 2008
സൌദി ഇന്ത്യന്‍ കോണുസേലേറ്റ് സേവനങ്ങള്‍
സൌദി അറേബ്യ : ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘങ്ങള്‍ ഈ മാസം 9ന് നജ്റാന്‍, മദീന ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും പാസ് പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുല്‍ സേവനങ്ങ ള്‍ക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2 വരേയും വൈകുന്നേരം 5 മുതല്‍ രാത്രി 8 വരേയുമാണ് അപേക്ഷകള്‍ സ്വീകരിക്കുക.
നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലും മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് നജ്റാനില്‍ 07 5221750 എന്ന നമ്പറിലും മദീനയില്‍ 04 8380025 എന്ന നമ്പറിലും വിളിക്കണം. Labels: gulf, nri, saudi, അറബിനാടുകള്‍
- ജെ. എസ്.
|
നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി.
ദുബായ് : ഭീകര വാദിക്ക് മതത്തിന്‍റെ പേര് ചാര്‍ത്തി ചില സമുദായങ്ങളെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാനുള്ള ശ്രമം നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി. അഭിപ്രായപ്പെട്ടു. മുട്ടം മുസ്ലീം ജമാ അത്ത് ജൂബിലി ആഘോഷം ദുബായില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. വ്യക്തികളുടെ തെറ്റിന് സമുദായത്തെ പഴി പറയാനുള്ള അമിത വ്യഗ്രത കാണിക്കുന്നവര്‍ക്ക് ഭീകരതയെ എതിര്‍ക്കുന്നതിനും അപ്പുറം മറ്റ് താല്‍പര്യങ്ങളാണോ എന്ന് സംശയിക്കേണ്ടി യിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജമാ അത്ത് പ്രസിഡന്‍റ് പി. മഹ് മൂദ് ഹാജി അധ്യക്ഷത വഹിച്ചു. കെ. പി. കെ. വേങ്ങരയെ ചടങ്ങില്‍ ആദരിച്ചു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ദോഹയില്‍ ചലച്ചിത്ര മേള
ഖത്തര്‍ : സാഹിത്യകാരന്‍ സി. വി. ശ്രീരാമന്‍റെ അനുസ്മര ണാര്‍ത്ഥം ഈ മാസം 11 മുതല്‍ ദോഹയില്‍ ചലച്ചിത്ര മേള സംഘടിപ്പിക്കും. പ്രവാസ സംഘടനയായ സംസ്കൃതിയുടെ ആഭിമുഖ്യത്തിലാണ് മേള. കേരള ചലച്ചിത്ര അക്കാദമിയും ഖത്തര്‍ ഇന്ത്യന്‍ എംബസിയുടേയും സഹകരണം മേളയ്ക്കുണ്ട്. പുരുഷാര്‍ത്ഥം, ചിദംബരം, വാസ്തുഹാര, പൊന്തന്‍മാട, പുലിജന്മം തുടങ്ങിയ സിനിമകള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് സംഘാടകര്‍ ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മേള 15 ന് സമാപിക്കും.
- ജെ. എസ്.
|
മസ്ക്കറ്റില്‍ വിദ്യാരംഭം
മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഒമ്പതാം തിയതി` രാവിലെ വിദ്യാരംഭം നടത്തുന്നു.
കുട്ടികളെപങ്കെടുപ്പിക്കുവാന്‍ താല്പര്യമുള്ള രക്ഷിതാക്കള്‍ 99381561 എന്ന നമ്പറില്‍ ഈ ജി മധുവുമായി ബന്ധപ്പെടണം
- ജെ. എസ്.
|
നൃത്ത, സംഗീത, നാടക ശില്പശാല
റാസല്‍ഖൈമ കേരള സമാജം നൃത്ത, സംഗീത, നാടക ശില്പശാല നടത്തുന്നു. കുട്ടികളേയും യുവതീ യുവാക്കളേയുമാണ് പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കായി പ്രത്യേക പരിശീലന ക്യാമ്പ് സംഘടിപ്പിക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 10 ന് മുന്‍പ് 050 590 29 67 എന്ന നമ്പരില്‍ വിളിക്കണം.
- ജെ. എസ്.
|
05 October 2008
ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം
ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ 'മഹല്ല് അസ്സോസ്സിയേഷന്‍ ഈദ് സംഗമം' സംഘടിപ്പിച്ചു. ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടന്ന ഈദ് സംഗമത്തില്‍ മാട്ടുമ്മല്‍, പൂന്തിരുത്തി, ബ്ലാങ്ങാട് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹല്ലിലെ പ്രവര്‍ത്തകരെ ചേര്‍ത്തി യു. എ. ഇ. കേന്ദ്ര കമ്മിറ്റിക്ക് രൂപം നല്‍കി.
കെ. വി. ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വി. അബ്ദുല്‍ റഹിമാന്‍, എം. വി. അല്‍ത്താഫ്, എന്‍. പി. ഫാറൂഖ്, ഷറഫുദ്ധീന്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. അസ്ലം സ്വാഗതവും, പി. പി. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു. എം. വി. അബ്ദുല്‍ ലത്തീഫ് (ചെയര്‍മാന്‍), കെ. വി. അഹമദ് കബീര്‍ (വൈസ് ചെയര്‍മാന്‍), പി. എം. അസ്ലം (കണ്‍വീനര്‍), എം. വി. അബ്ദുല്‍ ജലീല്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും, കോര്‍ഡിനേറ്റര്‍മാരായി പി. പി. ബദറുദ്ദീന്‍, പി. എം. സഹീര്‍ ബാബു, അബ്ദുല്‍ റഹിമാന്‍, കെ. വി. ഷുക്കൂര്‍, എ. പി. മുഹമ്മദ് ഷറീഫ് എന്നിവരേയും തിരഞ്ഞെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്റമ്പതോളം പേരുടെ സംഗമ വേദിയില്‍, യോഗാനന്തരം ഫാമിലി മജീഷ്യന്‍ പ്രൊഫ: പ്രേം ജോണ്‍ ഖാന്‍ മാട്ടുമ്മല്‍ അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഷാര്ജയില് ഒരാഴ്ച്ചക്കിടെ 1849 റോഡപകടങ്ങള്‍; 6 പേര്‍ മരിച്ചു
ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ നടന്ന റോഡപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. 16 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ രാവിലെ വരെ ഷാര്‍ജയില്‍ 1849 റോഡപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പെരുന്നാളിന്‍റെ തലേ ദിവസം 635 അപകടങ്ങള്‍ ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തു. പെരുന്നാള്‍ ദിനത്തില്‍ 116 അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച 326 അപകടങ്ങളും വ്യാഴാഴ്ച 395 അപകടങ്ങളും നടന്നതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.
Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
സൈക്കിളുകള്‍ക്ക് മാത്രമായി റോഡ്
ദുബായ് : അടുത്ത വര്‍ഷം പകുതിയോടെ ദുബായില്‍ സൈക്കിളുകള്‍ക്ക് മാത്രമായി പ്രത്യേക ട്രാക്ക് നിര്‍മ്മിക്കും. മൊത്തം 588 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള സൈക്കിളുകള്‍ക്ക് മാത്രമായുള്ള പാതയുടെ ആദ്യ ഘട്ടമാണ് അടുത്ത വര്‍ഷം പകുതിയോടെ പൂര്‍ത്തിയാവുക.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആദ്യ ഘട്ടത്തില്‍ ജുമേര ബീച്ച് ഹോട്ടല്‍ മുതല്‍ അല്‍ ദിയാഫ റോഡ് വരേയും അല്‍ മിന മുതല്‍ അല്‍ മന്‍കൂള്‍ റോഡ് വരേയും സത് വ റൗണ്ടെബൗട്ട് മുതല്‍ ദുബായ് ക്രീക്ക് സൈഡ് വരേയുമായിരിക്കും ട്രാക്കുകള്‍ നിര്‍മ്മിക്കുക.
ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള സര്‍വീസ് റോഡുകളിലും സൈക്കിളുകള്‍ക്ക് മാത്രാമായി പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പുനലൂര്‍ ഈദ് - ഓണ സംഗമം
യു.എ.ഇ. യിലെ പുനലൂര്‍ സൌഹൃദ വേദിയുടെ ഈദ് ഓണ സംഗമം ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ സ്പൈസി ലാന്റില്‍ നടന്ന ചടങ്ങ് പുനലൂര്‍ എം. എല്‍. എ. അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. സൌഹൃദ വേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ മെമ്പേഴ്സ് ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്തു.
Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
50 ദിനാര്‍ വര്‍ധിപ്പിച്ചു.
കുവൈറ്റില്‍ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്നവരുടെ ശമ്പളം 50 ദിനാര്‍ വര്‍ധിപ്പിച്ചു. ഒക്ടോബര്‍ മാസം മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ശമ്പള വര്‍ധനയെന്ന് ധനകാര്യ മന്ത്രാലയം അറിയിച്ചു. ശമ്പളം വര്‍ധിപ്പിക്കുന്നത് സംബന്ധിച്ച് അധികൃതര്‍ നേരത്തെ തന്നെ തീരുമാനം എടുത്തിരുന്നു.
- ജെ. എസ്.
|
റമസാന്‍ ടൂര്‍ണ മെന്‍റില്‍ അല്‍ഡോണ യുണൈറ്റഡ് വിജയികളായി.
സൈക്കോ ദുബായിയും ഫിയസ്റ്റ എന്‍റര്‍ടൈന്‍റ് മെന്‍റും സംയുക്തമായി സംഘടിപ്പിച്ച റമസാന്‍ ടൂര്‍ണ മെന്‍റില്‍ അല്‍ഡോണ യുണൈറ്റഡ് വിജയികളായി. സൈക്കോ ദുബായിയെ രണ്ട് ഗോളുകള്‍ക്കാണ് അവര്‍ തോല്‍പ്പിച്ചത്. ഷാനു ഹാലങ്കറിനെ മാന്‍ ഓഫ് ദ മാച്ചായി തെരഞ്ഞെടുത്തു. ജി 7 അലൈനിന്‍റെ ഫൈസലാണ് ടോപ്പ് സ് കോറര്‍.
- ജെ. എസ്.
|
04 October 2008
കുവൈറ്റില്‍ തൊഴിലില്ലായ്മ കുറഞ്ഞു
കുവൈറ്റിലെ സ്വദേശികള്‍ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 35,000 ആയി കുറഞ്ഞു. ഇത് മൊത്തം ജന സംഖ്യയുടെ 7.5 ശതമാനമാണ്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനായി കുവൈറ്റ് സര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങളെ ത്തുടര്‍ന്നാണ് തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വന്നത്. സ്വകാര്യ മേഖലയില്‍ അടക്കം വിവിധ തസ്തികകള്‍ കുവൈറ്റികള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.
Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
|
ദുബായിലെ റോഡപകടങ്ങളില്‍ 17 പേര്‍ മരിച്ചു
റമസാനിലെ ആദ്യപകുതിയില്‍ ദുബായിലെ റോഡപകടങ്ങളില്‍ 17 പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. 70,000 ട്രാഫിക് നിയമ ലംഘനങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇഫ്താര്‍ സമയത്ത് ലക്ഷ്യസ്ഥാനത്തെത്താനുള്ള തിരക്കില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതും ഡ്രൈവിംഗിന് ഇടയില്‍ പുകവലിച്ചതുമാണ് ഇത്രയധികം അപകടങ്ങള്‍ ഉണ്ടാക്കിയതെന്ന് പോലീസ് അധികൃതര്‍ വ്യക്തമാക്കുന്നു. വാഹനങ്ങള്‍ തമ്മില്‍ മതിയായ അകലം സൂക്ഷിക്കാതെ ഡ്രൈവ് ചെയ്യുന്നതും പ്രധാന അപകട കാരണമാണ്.
- ജെ. എസ്.
|
പിഴ ശിക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നു
അലൈനില്‍ റോഡില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കുള്ള പിഴ ശിക്ഷ ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നു. പിഴ 500 ദിര്‍ഹമാക്കി വര്‍ധിപ്പിക്കാനാണ് പബ്ലിക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട് മെന്‍റ് അലൈന്‍ പോലീസിനോട് ആവശ്യപ്പെട്ടു. നിലവില്‍ 250 ദിര്‍ഹമാണ് റോഡിലേക്ക് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് ചുമത്തിയിരുന്നത്. ഇത് സംബന്ധിച്ച നിരീക്ഷണം ശക്തമാക്കാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.
- ജെ. എസ്.
|
കലാമണ്ഡലത്തിന്‍റെ മൂന്നാം വാര്‍ഷികാഘോഷം
മസ്ക്കറ്റിലെ കലാമണ്ഡലത്തിന്‍റെ മൂന്നാം വാര്‍ഷികാഘോഷം അല്‍ ഫെലാജ് ലെ ഗ്രാന്‍ഡ് ഹാളില്‍ സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ, സാംസ്കാരി രംഗത്തെ പ്രമുഖര്‍ സംബന്ധിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.
- ജെ. എസ്.
|
ദ മീറ്റിംഗ് പോയന്‍റ് ഓഫ് ഇന്ത്യന്‍സ്
കുവൈറ്റ് കേരള മുസ്ലീം അസോസിയേഷന്‍ ദ മീറ്റിംഗ് പോയന്‍റ് ഓഫ് ഇന്ത്യന്‍സ് എന്ന പേരില്‍ ഈദ് മിലന്‍ സംഘടിപ്പിച്ചു. അബ്ബാസിയ ജലീബ് പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ 10,000 ത്തില്‍ അധികം പേര്‍ പങ്കെടുത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും സൗജന്യ ഡയാലിസിസ് സെന്‍ററുകള്‍ സ്ഥാപിക്കുമെന്ന് കെ.കെ.എം.എ പ്രസിഡന്‍റ് മൂനീര്‍ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യന്‍ എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേഷ് ഭാട്യ മുഖ്യാതിഥി ആയിരുന്നു. ഗാനമേളയും അരങ്ങേറി.
- ജെ. എസ്.
|
സിഡികള്‍ പുറത്തിറക്കി.
സൈനു പള്ളിത്താഴത്ത് രചിച്ച ഗാനങ്ങളുടെ സിഡികള്‍ ദുബായില്‍ നടന്ന ചടങ്ങില്‍ പുറത്തിറക്കി. പ്രണയം, ഭക്തി, ചരിത്രം എന്നീ വിഷയങ്ങളിലുള്ള മൂന്ന് സിഡികള്‍ ഗള്‍ഫ് ടുഡേ എഡിറ്റര്‍ പി.വി വിവേകാനന്ദ് പ്രകാശനം ചെയ്തു. ഫൈസല്‍ ബിന്‍ അഹ് മദ്, ബിജു ആബേല്‍ ജേക്കബ്, കെ.എ ജബ്ബാരി എന്നിവര്‍ ഏറ്റുവാങ്ങി. സുനിലന്‍ നെടുവേലി, വിശ്വജിത്ത് ദാസ്, സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു.
- ജെ. എസ്.
|
03 October 2008
എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്.സി.ക്ക്
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ശക്തി ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ ഐ. എസ്. സി. അല്‍ഐന്‍ (എ) ക്ക് കിരീടം. യുനൈറ്റഡ് കാസര്‍ ഗോഡുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലു പോയിന്റ് നേടി ക്കൊണ്ടാണ് എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ് ട്രോഫിക്ക് ഐ. എസ്. സി. അല്‍ഐന്‍ (എ) അര്‍ഹരായത്.
പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ, യുനൈറ്റഡ് കാസര്‍ഗോഡ്, സ്പിന്നീസ് അബുദാബി, കണ്ണൂര്‍ ബ്രദേഴ്സ്, ഐ. എസ്. സി. അല്‍ഐന്‍ (എ), മീന ബ്രദേഴ്സ്, എക്സ്പ്രസ്സ് മണി, ഒറ്റപ്പാലം റഹാരിസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പങ്കെടുത്തത്. നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും ജേതാക്കളായ യുനൈറ്റഡ് കാസര്‍ഗോഡ്, സ്പിന്നീസ് അബുദാബി, ഐ. എസ്. സി. അല്‍ ഐന്‍ (എ), എക്സ്പ്രസ്സ് മണി എന്നിവരാണ് സെമി ഫൈനലില്‍ ഏറ്റു മുട്ടിയത്. ആദ്യ സെമി ഫൈനലില്‍ മൂന്നിനെതിരെ നാലു പോയിന്റ് നേടി ക്കൊണ്ടാണ് യുനൈറ്റഡ് കാസര്‍ ഗോഡ് ഫൈനലിലേയ്ക്ക് പ്രവേശിച്ചത്. രണ്ടാം ഫൈനലില്‍ മത്സരിച്ച ഐ. എസ്. സി. അല്‍ഐന്‍ (എ) എക്സ്പ്രസ്സ് മണിക്കെതിരെ രണ്ടു പോയിന്റ് നേടി ക്കൊണ്ട് ഏകപക്ഷീയ വിജയം കൈവരി ക്കുകയായിരുന്നു. സെമി ഫൈനലില്‍ തോറ്റ ടീമുകളായ സ്പിന്നീസ് അബുദാബിയും എക്സ്പ്രസ് മണിയും തമ്മില്‍ നടത്തിയ മൂന്നാം സ്ഥാനത്തേയ്ക്ക് വേണ്ടിയുള്ള മത്സരത്തില്‍ നിന്നും ഒന്നിനെതിരെ രണ്ടു പോയിന്റ് നേടിക്കൊണ്ടാണ് സ്പിന്നീസ് അബുദാബി മൂന്നാം സ്ഥാനത്തെ ത്തിയത്. കര്‍ണ്ണാടക സംസ്ഥാന ഫുട്ബോള്‍ താരം അക്ബര്‍, മംഗലാപുരം യൂനിവേഴ്സിറ്റി താരം ഷാനവാസ്, നബീല്‍, മുഹമ്മദ്, ഷഫീഖ് എന്നിവര്‍ അണി നിരന്ന യുനൈറ്റഡ് കാസര്‍ ഗോഡും ഷൂട്ടേഴ്സ് പടയിലെ മുനീര്‍, ഫാസില്‍, റഫീഖ് എന്നിവരും കേരള ജൂനിയര്‍ താരം ഷാനി ഷാനവാസ്, ജയ്കിഷന്‍, അമീന്‍ എന്നിവരും അണി നിരന്ന ഐ. എസ്. സി. അല്‍ഐ(എ) നുമാണ് ഫൈനലില്‍ മത്സരിച്ചതു. കേരള സോഷ്യല്‍ സെന്റര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന അതി ശകതമായ വാശിയോടു കൂടി നടന്ന ഫൈനല്‍ മത്സരത്തില്‍ ഐ. എസ്. സി. നാലു ഗോള്‍ സ്വന്തമാക്കി യപ്പോള്‍ യുനൈറ്റഡ് കാസര്‍ ഗോഡിന് ഒന്നും നേടാനായില്ല. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ് നേടിയത്. 2.52 മിനുട്ടിലും 3.56 മിനുട്ടിലും ഷാനി ഷാനവാസ് യുനൈറ്റഡ് കാസര്‍ ഗോഡിന്റെ പ്രദേശത്ത് ഇടിച്ചു കയറി ഗോളുകള്‍ സ്വന്തമാക്കി യപ്പോള്‍ 3.21 മിനുട്ടില്‍ ഷൂട്ടേഴ്സ് പടയുടെ താരം ഫൈസലും 4.38 മിനുറ്റില്‍ ടൂര്‍ണ്ണമന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ജയ്കിഷനും ഒരോ ഗോള്‍ വീതം നേടി വിജയത്തിന് കരുത്ത് പകരുക യായിരുന്നു. കളി ക്കളത്തിലെ വിസ്മയമായിരുന്ന എക്സ്പ്രസ്സ് മണിയിലെ മുഹമ്മദ് ഷബീറിനെ ടൂര്‍ണമന്റിലെ മികച്ച കളിക്കാരനായും യുനൈറ്റഡ് കാസര്‍ ഗോഡിലെ ഇഖ്ബാലിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടു ത്തപ്പോള്‍ ടൂര്‍ണ്ണമന്റില്‍ ഒന്‍പത് ഗോള്‍ അടിച്ച ഐ. എസ്. സി. അല്‍ഐന്‍ (എ) ലെ ഫൈസലിനെ ഏറ്റവും ഉയര്‍ സ്കോററായും തെരഞ്ഞെടുത്തു. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ യഥാക്രമം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ. എം. വിജയന്‍, മുന്‍ കെനിയന്‍ വേള്‍ഡ് കപ്പ് ഫുട്ബോള്‍ താരം മുഹമ്മദ് സാലിഹ്, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സമ്മാനിച്ചു. അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ വനിതാ വിഭാഗം സംഭാവന ചെയ്ത വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ് ട്രോഫി അല്‍ ഫറ ഗ്രൂപ്പ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പുതുശ്ശേരി ടോണി ജോണ്‍ ജേതാക്കളായ അല്‍ഐന്‍ ഐ. എസ്. സി. യുടെ കളിക്കാര്‍ക്ക് സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പിയില്‍ നിന്ന‍് യുനൈറ്റഡ് കാസര്‍ ഗോഡിന്റെ കളിക്കാരും മൂന്നാം സ്ഥാനക്കാ ര്‍ക്കുള്ള ട്രോഫി കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളിയില്‍ നിന്ന‍് സ്പിന്നീസ് അബുദാബിയുടെ കളിക്കാരും ഏറ്റു വാങ്ങി. പ്രഥമ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന് അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രസിഡന്റ് ബഷീര്‍ ഷംനാദും ടൂര്‍ണ്ണമന്റ് ആദ്യാവസാനം വരെ വളരെ മനോഹരമായി നിയന്ത്രിച്ച റഫറി സാലിം മുഹമ്മദ് അല്‍ സാലെമിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി എ. എല്‍ സിയാദും നല്‍കി. ചടങ്ങില്‍ ശക്തി അസി. സ്പോര്‍ട്ട് സ് സെക്രട്ടറി റജീദ് നന്ദി രേഖപ്പെടുത്തി. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
|
02 October 2008
ഓണം ഈദ് ആഘോഷങ്ങള്‍ നാളെ ഷാര്‍ജയില്‍
ഷാര്‍ജ മലയാളീ സമാജം സംഘടിപ്പിക്കുന്ന ഓണം ഈദ് ആഘോഷങ്ങള്‍ നാളെ ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ അറബ് കള്‍ച്ചറല്‍ സെന്ററില്‍ രാവിലെ 9.30ന്‍ പരിപാടികള്‍ ആരംഭിക്കും. കലാപരിപാടികള്‍, ഓണസദ്യ എന്നിവ ഒരുക്കിയിട്ടുണ്ട്
- ജെ. എസ്.
|
ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് അറേബ്യ
ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് അറേബ്യ എന്ന പേരില്‍ ഈദ് അവധി ദിന സ്റ്റേജ് ഷോ യു.എ.ഇയില്‍ ആരംഭിച്ചു. കണ്ണൂര്‍ ഷരീഫ്, സിന്ധു പ്രേംകുമാര്‍, ഇസ്മയില്‍ തളങ്കര, നജീം അര്‍ഷാദ്, സന്നിദാനന്ദന്‍, ദുര്‍ഗ വിശ്വനാഥ്, അമൃതാ സുരേഷ് എന്നിവരാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ദുബായ് ഫുഡ് കാസില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ പരിപാടിയുടെ ടിക്കറ്റ് വിതരണ ഉദ്ഘാടനം നടന്നു. ഇന്ന് ഫുജൈറയിലും നാളെ ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡിലുമാണ് അവതരണം നടക്കുക.
- ജെ. എസ്.
|
മുട്ടം മുസ്ലീം ജമാ അത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍
ദുബായ് മുട്ടം മുസ്ലീം ജമാ അത്തിന്‍റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ ഇന്ന് നടക്കും. പി.വി അബ്ദുല്‍ വഹാബ് എം.പി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.
- ജെ. എസ്.
|
കോപ്പ ഇന്ത്യ 2008 ഫുട് ബോള്‍ ടൂര്‍ണമെന്‍റ് ഇന്ന്
സൈകോ ദുബായിയും ഫെസ്റ്റോ എന്‍റര്‍ ടെയ്ന്‍ മെന്‍റും ചേര്‍ന്ന് സംഘിടിപ്പിക്കുന്ന കോപ്പ ഇന്ത്യ 2008 ഫുട് ബോള്‍ ടൂര്‍ണമെന്‍റ് ഇന്ന് നടക്കും. ദുബായിലെ ഇറാനിയന്‍ സ് പോര്‍ട്സ് ക്ലബില്‍ വൈകീട്ട് അഞ്ച് മുതലാണ് മത്സരം. ഫൈനലില്‍ സൈകോ ദുബായ്, അല്‍ഡ ഡോണ യുണൈറ്റഡിനെ നേരിടും. ടൂര്‍ണമെന്‍റിനോട് അനുബന്ധിച്ച് ഇന്ന് കേരള ഇലവനും ഗോവ ഇലവനും തമ്മില്‍ പ്രദര്‍ശന മത്സരവും ഉണ്ടാകും.
- ജെ. എസ്.
|
ബാലകലോത്സവം ഈ മാസം 17 ന് ആരംഭിക്കും
സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം സംഘടിപ്പിക്കുന്ന ബാലകലോത്സവം ഈ മാസം 17 ന് ആരംഭിക്കും. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി ഇന്ത്യന്‍ ക്ലബ് ഓഡിറ്റോറിയത്തിലാണ് മത്സരങ്ങള്‍. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ മാസം 6 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. ഇന്ത്യന്‍ സ്കൂളിലും ഇന്ത്യന്‍ സോഷ്യല്‍ ക്ലബിലും അപേക്ഷാ ഫോമുകള്‍ ലഭിക്കും.
- ജെ. എസ്.
|
01 October 2008
ബ്ലാങ്ങാട് ഈദ് സംഗമം
ഷാര്‍ജ : ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ 'ഈദ് സംഗമം' സംഘടിപ്പിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടിന് അടുത്തുള്ള നാഷണല്‍ പാര്‍ക്കില്‍ വെച്ച് ഒക്റ്റോബര്‍ 3 വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ഈദ് സംഗമത്തില്‍ പങ്കെടുക്കുവാന്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളെ ക്ഷണിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: എം. വി. അബ്ദുല്‍ ലത്തീഫ് - 050 58 01 730 പി. പി. ബദറുദ്ദീന്‍ - 050 45 47 810 - പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
- ജെ. എസ്.
|
കെ. എസ്. സി. ഈദ് ഓണം സംയുക്തമായി ആഘോഷിച്ചു
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഈദുല്‍ ഫിതറും തിരുവോണവും വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംയുക്തമായി ആഘോഷിച്ചു. സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളിയുടെ ആദ്ധ്യക്ഷതയില്‍ ചേര്‍ന്ന ആഘോഷ പരിപാടികള്‍ 2008 ലെ മിസ് കേരളയും മുന്‍ കെ. എസ്. സി. കലാ തിലകവുമായ ശ്രീ തുളസി മോഹന്‍ ഉദ്ഘാടനം ചെയ്തു.
കെ. എസ്. സി. വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനങ്ങളോടു കൂടി കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗഫൂര്‍ വടകരയുടെ സംവിധാനത്തില്‍ പെരുന്നാളിന്‍ തിരുവോണം, സുഹറ കുഞ്ഞഹമ്മദ് സംവിധാനം ചെയ്ത സിനിമാറ്റിക് ഒപ്പന, ഹിന്ദി നൃത്തം, പ്രിയ മനോജിന്റേയും ലക്ഷ്മി വിശ്വനാഥിന്റേയും സംവിധാനത്തില്‍ അരങ്ങേറിയ ഓണ നൃത്തങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ് കലാ വിഭാഗം അവതരിപ്പിച്ച ചിത്രീകരണം, ഗള്‍ഫ് ഫൈന്‍ ആര്‍ട്ട്സ് അവതരിപ്പിച്ച ഒപ്പന മാല്യം, കെ. എസ്. സി. വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര, മേലഡി മ്യൂസിക്സിന്റെ സിനിമാറ്റിക് ഡാന്‍സ്, ജെന്‍സന്‍ കലാഭവന്‍ സംവിധാനം ചെയ്ത നാടോടിനൃത്തം തുടങ്ങി ഒന്നിനോന്ന‍് മികവുറ്റ കലാ പരിപാടികളാണ് തുടര്‍ന്ന‍് അരങ്ങേറിയത്. ചടങ്ങില്‍ കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.
- ജെ. എസ്.
|
പാലക്കാട് മേള ഇന്ന് കുവൈറ്റില്‍
പാലക്കാട് പ്രവാസി അസോസിയേഷന്റെ പാലക്കാട് മേള ഇന്ന് കുവൈറ്റില്‍ നടക്കുന്നു
ഖെയ്ത്താനിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റി സ്കൂളില്‍ രാവിലെ 9 ന്‍ പരിപാടികള്‍ ആരംഭിച്ചു. യു.എ.ഇ പഞ്ചവാദ്യസംഘം അവതരിപ്പിക്കുന്ന പഞ്ചവാദ്യവും, കണ്യാര്‍ കളിയും അരങ്ങേറും.
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്