30 November 2008
പുസ്തക പ്രകാശനം ബഹറൈനില്‍
ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈന്‍ ഹൂറയിലെ അനാറത്ത് ഹോളില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍ ബെന്യാമിന്റെ ആട് ജീവിതം എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ ആട് ജീവിതത്തിന് ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരങ്ക് കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍ പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.
ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധിച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരികോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക. പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും.
- ജെ. എസ്.
|
പുസ്തക പ്രകാശനം ബഹറൈനില്‍
ബഹറൈനിലെ എഴുത്തുകാരനായ ബെന്യാമിന്റെ രണ്ട് നോവലുകളുടെ പ്രകാശനം ഡിസംബര്‍ 5ന് ബഹറൈനില്‍ നടക്കും. പ്രമുഖ കവിയും ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ അവതാരകനുമായ കുഴൂര്‍ വിത്സന്‍, ബെന്യാമിന്റെ “ആടു ജീവിതം” എന്ന നോവല്‍ പ്രകാശനം ചെയ്യും. നജീബ് പുസ്തകം ഏറ്റു വാങ്ങും. ബെന്യാമിന്റെ “ആടു ജീവിതത്തിന്” ഈ വര്‍ഷത്തെ മികച്ച പുസ്തക കവറിനുള്ള ശങ്കരന്‍ കുട്ടി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ബെന്യാമിന്റെ തന്നെ “അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍” എന്ന നോവലിന്റെ പ്രകാശനം പി. ഉണ്ണികൃഷ്ണന്‍, പുസ്തകം പ്രദീപ് ആഡൂരിന് നല്‍കി കൊണ്ട് നിര്‍വ്വഹിക്കും.
ബഹറൈനിലെ പ്രമുഖ സാംസ്ക്കാരിക സംഘടനയായ പ്രേരണ, ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ സംഘടിപ്പിക്കുന്ന പുസ്തകോത്സവം ‘08 നോട് അനുബന്ധി ച്ചായിരിക്കും പുസ്തക പ്രകാശനം. മലയാളത്തിലെ വിവിധ പ്രസാധകരുടെ അഞ്ഞൂറോളം പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഈ സാംസ്ക്കാരി കോത്സവം കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ ആണ് നടക്കുക. പുസ്തക പ്രദര്‍ശനത്തിന്റെ സമാപന ദിനത്തില്‍ നടക്കുന്ന പൊതു യോഗത്തില്‍ പ്രമുഖ കവിയായ കുഴൂര്‍ വിത്സന്‍ മുഖ്യ അതിഥി ആയിരിക്കും. പി. ഉണ്ണികൃഷ്ണന്‍ ഉല്‍ഘാടനം നിര്‍വ്വഹിക്കും. സജു കുമാര്‍, ആര്‍. പവിത്രന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തും. പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും. മനു വിരാജും സംഘവും പടയണി അവതരിപ്പിക്കും. തുടര്‍ന്ന് കുഴൂര്‍ വിത്സന്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ചയും അരങ്ങേറും. Labels: bahrain, gulf, literature, nri, അറബിനാടുകള്‍
- ജെ. എസ്.
|
ദീനീ സേവനം മത ബാധ്യത - ബാപ്പു മുസ്ലിയാര്‍
ദുബായ് : നല്ല കാര്യങ്ങളിലെല്ലാം കൂട്ടായ്മയും സംഘടിത ബോധവും ആവശ്യമാണ്. പ്രത്യേകിച്ച് ദീനീ കാര്യങ്ങളില്‍ അത് വിശ്വാസികള്‍ക്ക് മതാഹ്വാന മുള്ളതാണ്. സമസ്ത വിദ്യഭ്യാസ ബോര്‍ഡ് സെക്രട്ടറിയും കേന്ദ്ര മുശാവ റാംഗവും പ്രമുഖ പണ്ഢിതനുമായ ശൈഖുനാ കോട്ടുമല ടി. എം. ബാപ്പു മുസ്ലിയാര്‍ പറഞ്ഞു. കടമേരി റഹ്മാനിയ്യ: കോളേജിന്റ യു. എ. ഇ. ഉത്തര മേഖലാ കമ്മറ്റി 22 -ാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്തു സംസാരി ക്കുകയായിരുന്നു അദ്ദേഹം.
"കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്നാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്നുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്നും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ് തിരു നബി അരുളിയിട്ടുള്ളത്. ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ് അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്നു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. 'ഒറ്റ മരം കാവാവുകയില്ല' എന്ന പഴ മൊഴിയും അതാണ് നമ്മെ ത്യര്യപ്പെടുത്തുന്നത്. ദേര - സബഖയിലെ ഇന്റക്സ് ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ് എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന‍് ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി സിദ്ധീഖ് നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു. മിദ്ലാജ് റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട് അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ് പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ് തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. - ഉബൈദ് (056-6041381) Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
4 Comments:
Links to this post: |
ഓമാന്‍ ദേശീയ ക്രിക്കറ്റ് ടീമിനെ മലയാളിയായ മൈഥിലി നയിക്കും
ഡിസംബര്‍ 14 മുതല്‍ 23 വരെ തായ്‌ലാന്റിലെ ചിയാങ് മാ യില്‍ നടക്കുന്ന ഏഷ്യന്‍ കണ്‍ട്രോള്‍ ബോര്‍ഡ് ക്രിക്കറ്റ് 19 വയസ്സില്‍ താഴെയുള്ള വനിതാ ടീമിന്റെ ക്യാപ്റ്റനായി മൈഥിലി മധുസൂധനന്‍ തെരഞ്ഞെടുക്കപ്പെട്ടു.
ടീമിന്റെ വിക്കറ്റ് കീപ്പറായ മൈഥിലിയോടൊപ്പം ബൌളറായ സഹോദരി മീരയും ടീമിലുണ്ട്. ആദ്യമായാണ് ഒരു ഒമാന്‍ ദേശീയ ടീമിനെ നയിക്കാനുള്ള ഭാഗ്യം മലയാളിക്കു കിട്ടുന്നത്. ഡിസംബര്‍ 5 ന് തായ്ലാന്റിലേക്കു തിരിക്കുന്ന ടിം 23 വരെ പങ്കെടുക്കുന്ന മത്സരങ്ങളില്‍ രണ്ടു ഗ്രൂപ്പുകളിലായി 14 ടീമുകളാണുള്ളത്. പത്തനംതിട്ട സ്വദേശിനിയായ മോനിഷാ നായരാണ് ടീമിലെ മറ്റൊരു മലയാളി സാന്നിദ്ധ്യം. സ്റ്റാന്‍ഡ് ബൈയായി ജുവാന്‍ ഡിക്കോത്ത എന്ന കൊച്ചി സ്വദേശിനിയും. ആലപ്പുഴ ജില്ലയിലെ നീരേറ്റുപുറം ഇണ്ടംതുരുത്തില്‍ ഈ ജി മധുസൂധനന്റേയും രാജലക്ഷ്മി മധുസൂധനന്റേയും മക്കളാണ് മൈഥിലിയും മീരയും. മസ്കറ്റിലെ ഇന്ത്യന്‍ സ്കൂള്‍ അല്‍ ഗൂബ്രയില്‍ 11ം ക്ലാസ്സ് ഒമ്പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിനികളാണ് ഇരുവരും. അമ്മ രാജലക്ഷ്മി അതേ സ്കൂളിലെ മലയാളം അദ്ധ്യാപികയും. നവമ്പര്‍ 10 മുതല്‍ 14 വരെ ബഹറിനില്‍ നടന്ന സി ബി എസ് സി സോണല്‍ തലത്തിലുള്ള ബാഡ്മിന്റണ്‍ മത്സരങ്ങളില്‍ 19, 16 വയസ്സ് വിഭാഗങ്ങളിലെ വ്യക്തിഗത ചാമ്പ്യന്മാര്‍ കൂടിയാണ് മൈഥിലിയും മീരയും
- ജെ. എസ്.
|
സ്വീകരണ സംഗമവും സംവാദവും
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ - ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.
'വര്‍ത്തമാനകാല വിഹ്വലതകള്‍' എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു. വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം 'കൊച്ചി കോട്ടേജ്', നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്. യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
29 November 2008
നാഷണല്‍ ഡേ ഐക്യ ദാര്‍ഢ്യ സംഗമം മുസ്വഫയില്‍
യു. എ. ഇ. യുടെ മുപ്പത്തി ഏഴാം നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. മുസ്വഫ ശ അബിയി 10 ലെ ശംസ ഓഡിറ്റോ റിയത്തില്‍ (ശംസ ഇലക്ട്രോണിക്സിനു പിറക് വശം ) 2/12/08 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ ആസ്വാദനം (പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ നയിക്കുന്നു), ഗാന വിരുന്ന് (ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, ഹാരിസ് കല്‍ത്തറ തുടങ്ങിയവര്‍ പങ്കെടുക്കുന്നു), അല്‍ ഇത്തിഹാദ് എന്ന വിഷയത്തില്‍ കെ. കെ. എം. സ അദി യുടെ പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144 എന്ന നമ്പറുകളില്‍ ബന്ധപ്പെ ടാവുന്നതാണ്.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
രാജ്യത്തോടൊപ്പം നില്‍ക്കുക
ദുബായ് : രാജ്യത്തിന്റെ സുരക്ഷക്ക് ഭീഷണി സൃഷ്ടിച്ചു കൊണ്ട് ഇന്ത്യന്‍ വാണിജ്യ ആസ്ഥാനമായ മുംബൈയില്‍ നടന്ന ഭീകര ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ മുഴുവന്‍ പ്രവാസി ഭാരതീയരും രാജ്യ താല്പര്യത്തോടൊപ്പം നില്‍ക്കണമെന്ന് യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ആഹ്വാനം ചെയ്തു. ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു രാജ്യത്തിന്റെ മാത്രമല്ല രാജ്യാന്തര സമാധാനം ആണ് ഇല്ലാതാക്കുന്നത്. അശാന്തിയും അസമാധാനവും അരാജകത്വവും സൃഷ്ടിക്കുക മാത്രമാണ് ഇവരുടെ ലക്ഷ്യം. എന്തൊക്കെ ന്യായീകരണം പറഞ്ഞാലും മനുഷ്യത്വ രഹിതമായ ഇത്തരം ഹീന കൃത്യങ്ങളെ നീതീകരിക്കാവതല്ല.
ആരാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് തര്‍ക്കിക്കുകയല്ല പ്രവാസികളായ നാം ഇപ്പോള്‍ ചെയ്യേണ്ടത്. തീവ്രവാദത്തിന് എതിരെയുള്ള സന്ദേശം കഴിയുന്നിടത്തോളം പൌരന്മാര്‍ക്കിടയില്‍ എത്തിക്കുവാനും ബോധ വല്‍ക്കരണം നടത്തുവാനും നാം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശ്രമിക്കുക. പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കറെയുടേതടക്കം മുംബൈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുഃഖം അറിയിക്കുന്നു എന്ന് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദു സ്സമദ്, ജ. സെക്രട്ടറി സി. ടി. ബഷീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഭീകരാക്രമണം ; മുസ്വഫ എസ്. വൈ. എസ്. അപലപിച്ചു
ലോകത്തെ നടുക്കി ഇന്ത്യാ മഹാ രാജ്യത്തിന്റെ സുപ്രധാന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ നികൃഷ്ടമായ രീതിയില്‍ നടന്ന ഭീകരാ ക്രമണത്തെ മുസ്വഫ എസ്. വൈ. എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിക്കുകയും അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ നടപടികളെ അനുമോദിച്ച യോഗം ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വന്ന വീഴ്ചകളും ഭീകര ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്വേഷണ വിധേയ മാക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ അവാസ്താവമായ റിപ്പോര്‍ട്ടുകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്ന പ്രവണത അവസാനി പ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്ക യാണെന്നും യോഗം വിലയിരുത്തി.
രാജ്യത്ത് സമാധാനം നില നില്‍ക്കു ന്നതിനും രാജ്യ രക്ഷയ്ക്കുമായി മുസ്വഫ ഏരിയയിലെ വിവിധ പള്ളികളിലും സംഘടനാ ക്ലാസുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി. അബ് ദുല്‍ ഹമീദ് സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഓഫീസ് സെക്രട്ടറി അബൂബക്കര്‍ ഓമച്ചപ്പുഴ അറിയിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
28 November 2008
വി. പി. സിംഗിന്റെ വേര്‍പാടില്‍ അനുശോചനം
അബുദാബി: സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍ രൂപവും മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്റെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്, അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.
ഏറ്റവും ഉന്നത കുല ജാതിയില്‍ പിറന്ന് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധീരമായ നടപടിയെടുത്ത വി. പി. സിംഗ് മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ സന്ദേശ വാഹകനായിരുന്നു. ബി. ജെ. പി. യുടെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റ് മുഖം തിരിച്ചറിഞ്ഞ അദ്ദേഹം സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കീറ ത്തൊപ്പിയുമായി പുറപ്പെട്ട രഥ യാത്രയെ തടയുകയും അദ്വാനിയെ ചങ്ങലക്കിടുകയും ചെയ്തു. വി. പി. സിംഗ് എന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ വിമോചകനായിരുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പിടിപ്പു കേട് കൊണ്ട് ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീണെങ്കിലും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യം സംരക്ഷി ക്കുന്നതിനായി അധികാരം ത്യജിച്ച ഭരണാ ധികാരിയായി വി. പി. സിംഗിനെ ചരിത്രം എന്നും വാഴ്ത്തുമെന്ന‍് പത്ര പ്രസ്താവനയിലൂടെ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തിലും കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയ്യറ്റേഴ്സും പ്രതിഷേധി ക്കുകയുണ്ടായി. രാജ്യത്ത് നടമാടി ക്കൊണ്ടിരിക്കുന്നത് ഇസ്ലാമിക് തീവ്രവാദം മാത്രമല്ല, ഹൈന്ദവ തീവ്രവാദം കൂടി ആണെന്ന ശക്തമായ കണ്ടെത്തലുകള്‍ക്ക് നേതൃത്വം കൊടുത്ത മുംബൈ തീവ്രവാദ സ്ക്വാഡിന്റെ തലവനടക്കം മൂന്ന‍് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നൂറിലേറേ ജനങ്ങളും കൊല്ലപ്പെടുവാന്‍ വഴി വെച്ച ഭീകരാ ക്രമണ സാഹചര്യത്തില്‍ തീവ്രവാദ ത്തിനെതിരെ മുഖം നോക്കാതെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന‍് കെ. എസ്. സി. ശക്തി ഭാരവാഹികള്‍ തങ്ങളുടെ പ്രതിഷേധ ക്കുറിപ്പിലൂടെ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
27 November 2008
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് വാര്‍ഷിക ആഘോഷം
അബുദാബിയിലെ ന്യത്ത സംഗീത വിദ്യാലയമായ ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിട്ട്യൂട്ട് വാര്‍ഷികാ ഘോഷങ്ങള്‍ നവംബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ വിദ്ധ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണ ശബളമായ കലാ പരിപാടികളോടെ അരങ്ങേറും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഹുസൈന്‍ സലഫി അല്‍ മനാറില്‍
ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഹുസൈന്‍ സലഫി അല്‍ മനാറില്‍
ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഒരുമ കുടുംബ സംഗമം
ഒരുമനയൂര്‍ പ്രവാസി കൂട്ടായ്മ ഒരുമ അബുദാബി കമ്മിറ്റിയുടെ കുടുംബ സംഗമം നവംബര്‍ 27 വ്യാഴാഴ്ച വൈകീട്ട് 7 മണി മുതല്‍ അബൂദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ മിനി ഹാളില്‍ ചേരുന്നു. ഒരുമ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും, സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. വിവിധ കലാ പരിപാടികളും ഉണ്ടായിരി ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് വിളിക്കുക : ഹനീഫ് - 050 79 123 29
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
അസ്കയുടെ ഷാര്‍ജ്ജാ കാമ്പസിന്റെ വാര്‍ഷിക പൊതുയോഗം
അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ യൂ.ഏ.യീ നിവാസികളായ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ അസ്കയുടെ ഷാര്‍ജ്ജാ കാമ്പസിന്റെ വാര്‍ഷിക പൊതുയോഗം 28/11/2008 വെള്ളിയാഴ്ച ഷാര്‍ജ്ജ നാഷണല്‍ പാര്‍ക്കില്‍ വെച്ച് ചേരുന്നു.
പങ്കെടുക്കാന്‍ താല്പര്യമുള്ള ഷാര്‍ജ്ജാ നിവാസികളായ അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ 050-4547975 എന്ന നമ്പരില്‍ ബന്ധപ്പെടണം.
- ജെ. എസ്.
|
പാലക്കാട് NSS എഞ്ചിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ പ്രമുഖ സംഘടനയായ NSS Alumni യുടെ വാര്‍ഷിക ആഘോഷ പരിപാടികളും ജെനറല്‍ ബോഡിയും കുടുംബ സംഗമവും നവംബര്‍ 28 വെള്ളിയാഴ്ച്ച രാവിലെ 9 മണിക്ക് ദുബായ് ദെയ്‌റയിലെ റാഡിസണ്‍ ഹോട്ടലില്‍ സബീല്‍ ബോള്‍ റൂമില്‍ നടക്കും. “സാവിയ 2008” എന്ന് പേരിട്ടിരിക്കുന്ന പരിപാടി യു. എ. ഇ. യിലെ മലയാളി എഞ്ചിനിയര്‍മാരുടെ ഏറ്റവും വലിയ കൂട്ടായ്മയായിരിക്കും. രാവിലെ 9 മണിക്ക് റെജിസ്റ്ററേഷന്‍ ആരംഭിക്കും. പങ്കെടുക്കുന്നവര്‍ tvj@eim.ae എന്ന ഈമെയില്‍ വിലാസത്തില്‍ നേരത്തേ അറിയിച്ചാല്‍ വേണ്ട സൌകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് സഹായകരമാവും എന്ന് സംഘാടകര്‍ അറിയിച്ചു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
26 November 2008
മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം
യു. എ. ഇ. യിലെ ആയിരത്തോളം മലയാളി ഡോക്ടര്‍മാരുടെ സംഘടനയായ AKMG - All Kerala Medical Graduates ന്റെ ദുബായ് ഘടകത്തിന്റെ കുടുംബ സംഗമം നവംബര്‍ 28 വെള്ളിയാഴ്ച്ച വൈകുന്നേരം ഉം അല്‍ ഖുവൈനിലെ ബാറക്കുട റിസോര്‍ട്ടില്‍ വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്റ്ററേഷനും പരിപാടിയുടെ സംഘാടകന്‍ ഡോ. ഫിറോസ് ഗഫൂര്‍ (050 5742142) നേയോ അല്ലെങ്കില്‍ ഇവെന്റ് കണ്‍വീനര്‍ ഡോ. വിനു പോത്തനേയോ (050 5840939) ബന്ധപ്പെടാവുന്നതാണ്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബാച്ച് ചാവക്കാട് കുടുംബ സംഗമം
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് രൂപീകരണവും കുടുംബ സംഗമവും അബുദാബി കേരളാ സോഷ്യല്‍ സെന്ററില് നടന്നു. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍ മുഖ്യാതിഥി ആയിരുന്നു. അദ്ദേഹത്തിന്‍റെ "നല്ല നാളേക്കു വേണ്ടി" എന്ന ശില്പ ശാലയും അവതരിപ്പിച്ചു. പ്രസിഡന്‍റ് അബ്ദുല്‍ ഖദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടരി റ്റി. പി. ജുലാജു സ്വാഗതവും പറഞ്ഞു.
ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ജോയിന്‍റ് സിക്രട്ടരി റ്റി. പി. അഷറഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് ബാച്ച് കുടുംബാംഗങ്ങളായ നൌഷാദ് ചാവക്കാട്, സുഹൈല്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നില്‍ ആഷര്‍ ചാവക്കാട് ഗസലുകള്‍ ആലപിച്ചു. നസ്നീന്‍ നാസ്സര്‍, ഷഹ്മ റഹിമാന്‍, റഷീദ്, ഷരീഫ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പ്രേരണ പുസ്തകോല്‍സവം
ബഹ്റൈന്‍ പ്രേരണ സംഘടിപ്പിക്കുന്ന പുസ്തകോല്‍സവം 2008 ഡിസംബര്‍ മൂന്ന് മുതല്‍ അഞ്ച് വരെ നടക്കും. കര്‍ണാടക സംഘം അങ്കണം, ഹൂറ അനാറത്ത് ഹാള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന പുസ്തകോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക പരിപാടികളും അരങ്ങേറും.
ബെന്യാമിന്‍റെ രണ്ട് നോവലുകളുടെ പ്രകാശനം, പടയണി, കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച എന്നിവയാണ് മറ്റ് പരിപാടികള്‍.
- ജെ. എസ്.
|
ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി
പൊതു സ്ഥലത്ത് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിന് ശിക്ഷിക്കപ്പെട്ട ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി വയ്ക്കാന്‍ ദുബായ് അപ്പീല്‍ കോടതി ഇന്ന് വിധിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നടപടി യെടുക്കണമെന്ന കീഴ് കോടതി വിധി ക്കെതിരെയാണ് ദമ്പതികള്‍ അപ്പീല്‍ നല്‍കിയിരുന്നത്. കീഴ് കോടതി വിധിയെ തുടര്‍ന്ന് മൂന്ന് മാസം ഇവര്‍ ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. അതേ സമയം, ഇവരെ നാടു കടത്തുമെന്ന കീഴ് കോടതി വിധി അപ്പീല്‍ കോടതി ശരി വച്ചു. ഒപ്പം പിഴ അടയ്ക്കാനും വിധി ആയിട്ടുണ്ട്.
Labels: dubai, uae, അറബിനാടുകള്‍
- ജെ. എസ്.
|
25 November 2008
കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം നജ്റാനില്‍ സന്ദര്‍ശനം നടത്തും.
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം വ്യാഴാഴ്ച സൗദിയിലെ നജ്റാനില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ 9 മുതല്‍ 2 മണി വരെയും വൈകുന്നേരം 5 മണിമുതല്‍ രാത്രി 8 മണിവരെയും സംഘം സ്വീകരിക്കും.
ഹോട്ടല്‍ നജ്റാനിലാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 07-5221750 എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ. എസ്.
|
പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
അബുദാബി ശക്തി തീയറ്റേഴ്സിന്‍റെ 30-ാം വാര്‍ഷികാഘോഷ പരിപാടികള്‍ സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇന്ന് വൈകിട്ട് 6.30 അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിലാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന് സാംസ്കാരിക സമ്മേളനവും നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
- ജെ. എസ്.
|
24 November 2008
ഇന്ത്യന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി യു.എ.ഇ പദ്ധതി
ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളുടെ ജോലി സുരക്ഷയ്ക്കായി അടുത്ത വര്‍ഷത്തോടെ പുതിയ പദ്ധതി നടപ്പിലാക്കുമെന്ന് യുഎഇ തൊഴില്‍ വകുപ്പ് അറിയിച്ചു.
നവംബര്‍ ആദ്യം ഇത് സംബന്ധിച്ച് ഇരുരാജ്യങ്ങളുടെയും തൊഴില്‍ വകുപ്പ് മന്ത്രിമാര്‍ തമ്മില്‍ ധാരണയായതായി തൊഴില്‍ വകുപ്പിന്‍റെ നിയമോപദേശകന്‍ യൂസഫ് ജാഫര്‍ അറിയിച്ചു. തൊഴില്‍ തട്ടിപ്പുകളില്‍ നിന്ന് തൊഴിലാളികളെ രക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം., മാത്രമല്ല, തൊഴിലാളികളുടെ താമസസൗകര്യവും ആരോഗ്യ സുരക്ഷയും മന്ത്രാലയം ഉറപ്പു വരുത്തും. ചില കമ്പനികള്‍ ശമ്പളം കൃത്യമായി നല്‍കാത്തത് സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇത് പരിശോധിക്കുമെന്നും യുഎഇ തൊഴില്‍ മന്ത്രി സയ്യിദ് ഗൊബാഷ് അറിയിച്ചു.
- ജെ. എസ്.
|
ദുബായിലെ സാലിക് ടോള്‍ പിരിവില്‍ നിന്നും എല്ലാ ടാക്സികളേയും ഒഴിവാക്കും.
യു.എ.ഇയുടെ 37 –ാം ദേശീയ ദിനം പ്രമാണിച്ച് ഡിസംബര്‍ രണ്ടു മുതല്‍ ദുബായിലെ സാലിക് ടോള്‍ പിരിവില്‍ നിന്നും എല്ലാ ടാക്സികളേയും ഒഴിവാക്കും. ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
കൂടാതെ ഡിസ്ട്രിക്റ്റ് ടാക്സി സര്‍വ്വീസ് തുടങ്ങാനും ആര്‍.ടി.എ തീരുമാനിച്ചു. ടാക്സി ദൗര്‍ലഭ്യം നേരിടുന്ന ദുബായിലെ വിവിധ ജില്ലകളിലായി ഇതിനായി 200 കാറുകള്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. സത്വ, ഹുദൈബ, ജാഫിലിയ, മങ്കൂള്‍, കരാമ, റിഫാ, ഹമരിയ, അബു ഹെയ്ല്‍, പോര്‍ട്ട് സയീദ്, ഹോര്‍ അല്‍ അന്‍സ് തുടങ്ങിയ ജില്ലകളിലാണ് ജില്ലാ ടാക്സി സര്‍വ്വീസ് ആരംഭിക്കുന്നത്. ഈ ടാക്സികള്‍ക്ക് തങ്ങള്‍ക്ക് അനുവദിച്ചിരിക്കുന്ന ജില്ലകളില്‍ നിന്ന് മറ്റു ജില്ലകളിലേക്ക് യാത്രക്കാരെ കൊണ്ടുപോകാനുള്ള അനുവാദം ഉണ്ടായിരിക്കും. എന്നാല്‍, മടക്കയാത്രയില്‍ യാത്രക്കാരെ കയറ്റാന്‍ പാടില്ലെന്ന നിബന്ധ പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.
- ജെ. എസ്.
|
ഖലീല്‍ ബുഖാരി തങ്ങള്‍
ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിന് അടുത്തുള്ള പള്ളിയില്‍ നടന്ന സ്വലാത്ത് മജ്‌ലിസില്‍ ഖലീല്‍ ബുഖാരി തങ്ങള്‍ ഉദ്ബോധന പ്രസംഗം നടത്തുന്നു.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഏക ദിന ചിത്രകലാ ക്യാമ്പ്
യുവ കലാ സാഹിതി ഷാര്‍ജയുടെ വാര്‍ഷിക ആഘോഷങ്ങളോ ടനുബന്ധിച്ച് സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏക ദിന ചിത്രകലാ ക്യാമ്പ് ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ് നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ. യു. എ. ഇ. യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ് കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ് 050-4978520 / 050-3065217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
വരക്കുന്ന തിനുള്ള പേപ്പര്‍ ക്യാമ്പില്‍ വിതരണം ചെയ്യുന്നതാണ്. വരക്കുന്നതിനുള്ള വര്‍ണ്ണങ്ങളും ഉപകരണങ്ങളും സ്വയം കൊണ്ടു വരേണ്ടതാണ്. പ്രവേശന ഫോറം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. - സുനില്‍രാജ് കെ. (സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ)
- ജെ. എസ്.
|
21 November 2008
പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു
യു. ഏ. ഇ. യിലെ നാടക പ്രേമികളുടെ ആവേശമായി മാറിയ പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മത്സരത്തിനു തിരശ്ശീല വീണു. അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ നവംബര്‍ 12 മുതല്‍ 19 വരെ നീണ്ടു നിന്ന നാടക മത്സരത്തിന്‍റെ വിധി കര്‍ത്താവായി എത്തിയത് പ്രശസ്ത നാടക പ്രവര്‍ത്തകന്‍ റ്റി. എസ്. സജി യായിരുന്നു. അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍, ശക്തി തിയ്യറ്റേഴ്സ് എന്നിവയുടെ സജീവ സാന്നിദ്ധ്യവും, സ്ഥാപക നേതാക്കളില്‍ ഒരാളുമായിരുന്ന, അകാലത്തില്‍ അന്തരിച്ചു പോയ പി. ആര്‍. കരീമിന്‍റെ സ്മരണാര്‍ത്ഥം സംഘടിപ്പിച്ച നാടക മത്സരത്തില്‍ അബൂദാബി യുവ കലാ സാഹിതിയുടെ 'കുഞ്ഞിരാമന്‍', അല്‍ ഐന്‍ ഐ. എസ്. സി. യുടെ 'ഗുഡ് നൈറ്റ്', മാക് അബുദാബിയുടെ 'മകുടി', അജ്മാന്‍ ഇടപ്പാള്‍ ഐക്യ വേദിയുടെ 'ചെണ്ട', കല അബുദാബിയുടെ 'ഭൂമീന്‍റെ ചോര', ദുബായ് സര്‍ സയ്യിദ് കോളെജ് അലൂംനിയുടെ 'സൂസ്റ്റോറി', എപ്കോ ദുബായ് അവതരിപ്പിച്ച 'സമയം', ദുബായ് ത്രിശൂര്‍ കേരള വര്‍മ്മ കോളെജ് അലൂംനിയുടെ 'ഇത്ര മാത്രം' എന്നീ നാടകങ്ങളായിരുന്നു മാറ്റുരച്ചത്.
മികച്ച നാടകം : ഭൂമീന്‍റെ ചോര നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം ) നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര) മികച്ച സംവിധായകന്‍ : ലതീഷ് (സമയം) രണ്ടാമത്തെ നാടകം : സമയം രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി) രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍) സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട) എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
ജീവ കാരുണ്യം ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും : ഖലീല്‍ തങ്ങള്‍
സഹ ജീവികളുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും മനസ്സിലാക്കി അവര്‍ക്ക് ആശ്വാസ മേകുന്ന വിധത്തില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആയുസ്സ് വര്‍ദ്ധിക്കന്‍ ഉതകുന്ന താണെന്ന് മ അദിന്‍ സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ സയ്യിദ് ഇബ് റാഹിം ഖലീലുല്‍ ബുഖാരി തങ്ങള്‍ പറഞ്ഞു. മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റിയുടെ കീഴില്‍ രൂപീകരിച്ച റിലീഫ് സെല്‍ ഫണ്ട് ബനിയാസ് സ്പൈക് മാനേജിംഗ് ഡയരക്റ്റര്‍ അബ് ദു റഹ് മാന്‍ ഹാജിയില്‍ നിന്ന് സംഭാവന സ്വീകരിച്ച് ഉത്ഘാടനം ചെയ്ത് പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക് കണക്കാക്കപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ് ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരി ക്കാനാവുന്നു. മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ട വര്‍ക്ക് വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ ക്കും ഉതകുന്ന വിധത്തില്‍ സംവിധാനി ച്ചിരിക്കുന്ന മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്ലിന്റെ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുസ്തഫ ദാരിമി, ഒ. ഹൈദര്‍ മുസ്ലിയാര്‍, അബ് ദുല്‍ ഹമീദ് സ അദി, ബനിയാസ് സ്പൈക് അബ് ദുറഹ് മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
20 November 2008
ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും
ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും നവംബര്‍ 20നു വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരളാ സോഷ്യല്‍ സെന്ററില്‍ നടക്കും. പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ധീന്‍ മുഖ്യാതിഥിയായി പങ്കെടുക്കും. ആഷര്‍ ചാവക്കാട്, നൌഷാദ് ചാവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ ഗസല്‍ സംഗീത വിരുന്നും ഉണ്ടായിരിക്കും.
വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും പ്രസിഡന്റ് എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളായ പ്രവാസി സുഹൃത്തുക്കള്‍ ബാച്ച് ചാവക്കാടിന്റെ അംഗത്വം എടുക്കണമെന്നും അതിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്കീമില്‍ പങ്കാളികള്‍ ആവണമെന്നും ബാച്ച് ചാവക്കാട് മാനേജിംഗ് കമ്മിറ്റി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: ജൂലാജൂ 050 58 18 334, ഷറഫ് 050 570 52 91 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് : e പത്രവും പങ്കാളിയായി
ദേശീയ തിരിച്ചറിയല്‍ കാര്‍ഡിന് റെജിസ്റ്റര്‍ ചെയ്യുവാനുള്ള സമയം അവസാനിക്കാ റാവുമ്പോള്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ ഇപ്പോഴും ആശങ്കയില്‍ ആണ്. റെജിസ്റ്റര്‍ ചെയ്യുവാനുള്ള അവസാന ദിവസമായ ഡിസംബര്‍ 31 ന് മുന്‍പ് ഇതെങ്ങനെ സാധിക്കും എന്ന അങ്കലാപ്പ് എല്ലാവര്‍ക്കും ഉണ്ട്. പ്രത്യേകിച്ചും റെജിസ്റ്റ്‌റേഷന്‍ കൌണ്ടറുകളില്‍ അനുഭവപ്പെടുന്ന അഭൂത പൂര്‍വ്വമായ തിരക്കിന്റെ പശ്ചാത്തലത്തില്‍. എമിറേറ്റ്സ് ഐഡി യുടെ വെബ് സൈറ്റില്‍ റെജിസ്റ്റ്‌റേഷനായി എത്തുന്നവരുടെ വന്‍ തിരക്ക് മൂലം വെബ് സൈറ്റിന്റെ സെര്‍വര്‍ അപ്രാപ്യമായതോടെ ഏവരുടേയും ആശങ്കകള്‍ വര്‍ദ്ധിക്കുകയും ചെയ്തു. എന്നാല്‍ ഇതിനു പരിഹാരമായി അധികൃതര്‍ പുറത്തിറക്കിയ പുതിയ സോഫ്റ്റ്വെയര്‍ ഇപ്പോള്‍ എമ്മിറേറ്റ്സ് ഐഡി അധികൃതരുമായി ഈ കാര്യത്തില്‍ സഹകരിക്കുവാന്‍ സന്നദ്ധരായ സംഘടനകളുടെ വെബ് സൈറ്റുകളില്‍ കൂടി ലഭ്യമാക്കാന്‍ തയ്യാറായതോടെ ഈ പ്രശ്നത്തിനൊരു പരിഹാരം ആയി. ഈ ഉദ്യമത്തില്‍ യു. എ. ഇ. അധികൃതര്‍ e പത്രത്തെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു എന്നത് യു. എ. ഇ. യിലെ മലയാളി പ്രവാസികള്‍ക്ക് ഏറെ പ്രതീക്ഷ നല്‍കുന്നു. മലയാളത്തില്‍ തന്നെ ഇത് കൈകാര്യം ചെയ്യണം എന്ന അധികൃതരുടെ പ്രത്യേക നിര്‍ദ്ദേശവും മലയാളികള്‍ക്ക് അഭിമാനകരമാണ്. ഇത്തരമൊരു സദുദ്യമത്തില്‍ പങ്കാളിയാവുന്ന മലയാളത്തിലെ ആദ്യത്തെ ഓണ്‍ലൈന്‍ പത്രമാണ് e പത്രം.
ഈ പുതിയ സോഫ്റ്റ്വെയര്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. Labels: gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
1 Comments:
Links to this post: |
വടം വലി മത്സരം
ദുബായ് : തൃശൂര്‍ ജില്ലയിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യു. എ. ഇ. ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന വടം വലി മത്സരം യു. എ. ഇ. ദേശീയ ദിനമായ ഡിസംബര്‍ 2 നു ഉച്ചക്ക് ശേഷം ദുബായ് അല്‍ മവാക്കിബ് സ്കൂള്‍ ഗ്രൌണ്ടില്‍ (ഗര്‍ഹൂദ്, ദുബായ്) വെച്ചു നടത്തുന്നു. മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : വി. കെ. ബഷീര്‍ 050 97 67 277
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ. കെ. എം. സ അദി
മുസ്വഫ : സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മറിച്ച് പ്രമാണങ്ങളില്‍ നിന്ന് വിചാരം കൈ വെരേണ്ടവരാണു മുസ്ലിംങ്ങള്‍ എന്ന് പ്രമുഖ യുവ പണ്ഡിതനും വാഗ്മിയുമായ കെ.കെ.എം. സ അദി പ്രസ്താവിച്ചു. മുസ്വഫ എസ്. വൈ. എസ്. നടത്തുന്ന ഭീകര വിരുദ്ധ കാമ്പയിന്റെ ഭാഗമായി മുസ്വഫ ശ അ ബിയ പത്തിലെ പള്ളിയില്‍ നടന്ന തീവ്രവാദ വിരുദ്ധ സംഗമത്തില്‍ 'തീവ്രവാദം, ഭീകരത, ജിഹാദ് ' എന്ന വിഷയത്തില്‍ വിശദീകരണ പ്രസംഗം നടത്തുകയായിരുന്നു അദ്ധേഹം
ഇസ്ലാം വിഭാവനം ചെയ്യുന്നത് സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച് ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്. മസ് ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട് പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്. അടക്കമുള്ള സംഘടനകള്‍ ചെയ്യുന്നത് ഉറങ്ങി ക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ. കെ. എം. പറഞ്ഞു. ജിഹാദ് എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത് വിശുദ്ധ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ് വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച് വെക്കുന്നു. സ അദി കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ് ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന, സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അദി, അബ് ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി. സി. ഡി. കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
19 November 2008
വായനക്കൂട്ടം ശിശു ദിന സംഗമം
ദുബായ് : ഇന്ത്യ കണ്ട ഏറ്റവും മഹാനായ പ്രധാന മന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ജന്മ ദിനമായ നവംബര്‍ പതിനാലിന് രാജ്യം ശിശു ദിനമായി ആഘോഷിക്കു ന്നതിന്റെ ഭാഗമായി ദുബായ് വായനക്കൂട്ടം ഒരുക്കിയ ശിശു ദിന സംഗമം അക്ഷര സ്നേഹികളായ സുമനസ്സുകളുടെ സാന്നിദ്ധ്യം കൊണ്ടു അവിസ്മരണീയമായി.
ദുബായ് അല്‍മുതീനയിലെ കൊച്ചി കോട്ടേജില്‍ രാവിലെ പതിനോന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഡ്വക്കേറ്റ് ജയരാജ് തോമസ് സ്വാഗതം പറഞ്ഞു . കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. മുഹമ്മദ് സാജിദ് ഗ്രേസ് ശിശു ദിന സംഗമം ഉദ്ഘാടനം ചെയ്തു. ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രടറി കെ. എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും, മാനസിക സംഘര്‍ഷത്തിന്റെയും ദുഖഃ കഥകള്‍ ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് സാജിദ് ഗ്രേസ് വിവരിച്ചു. കുട്ടികളുടെ വിശുദ്ധിയുള്ള മനസ്സുമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന ജി. അരവിന്ദന്റെ "കുമ്മാട്ടി " എന്ന ബാല ചലച്ചിത്രം ശിശു ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത് തികച്ചും ഉചിതമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. എം. അബ്ബാസ് പറഞ്ഞു. ദുബായ് അല്‍ മാജിദ് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനി സാലിക സദക്ക് അവതരിപ്പിച്ച വള്ളത്തോളിന്റെ ദേശ ഭക്തി ഗാനവും, യു. എ. ഇ. ദേശീയ ഗാനവും സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. കുട്ടിക്ക് കെ. എ. ജബ്ബാരി ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു. പി. കെ. അബ്ദുള്ള കുട്ടി ചേറ്റുവ, ജയ കുമാര്‍, ഹരി കുമാര്‍, മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശിവ രാമന്‍ നന്ദി പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഹോസ്നി മുബാറക്ക് ഇന്ന് യു.എ.ഇ. യില്‍
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഈജിപ്റ്റ് പ്രസിഡന്‍റ് ഹോസ്നി മുബാറക്ക് ഇന്ന് യു. എ. ഇ. യിലെത്തും. പ്രസിഡന്‍റ് ഷേഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി അദേഹം ചര്‍ച്ച നടത്തും. അറബ് മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ ഇരു കൂട്ടരും ചര്‍ച്ച ചെയ്യും.
Labels: gulf
- ജെ. എസ്.
|
സൗദി എണ്ണ ടാങ്കര്‍ കപ്പല്‍ വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു.
തട്ടിയെടുത്ത സിറിയസ് സ്റ്റാര്‍ എന്ന സൗദി എണ്ണ ടാങ്കര്‍ കപ്പല്‍ വിട്ടു കിട്ടുന്നതിനുള്ള ശ്രമങ്ങള്‍ തുടരുന്നു. 100 ദശലക്ഷം ഡോളര്‍ വിലയുള്ള എണ്ണയുമായുള്ള കപ്പലാണ് സൊമാലിയന്‍ തീരത്ത് വച്ച് കടല്‍കൊള്ളക്കാര്‍ തട്ടിയെടുത്തത്. കപ്പലിലുള്ള 25 ജോലിക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു. സൗദി ആരാംകോയുടെതാണ് കപ്പല്‍. ലോകത്തിലെ ഏറ്റവും വലിയ കടല്‍കൊള്ളയായാണ് ഇത് അറിയപ്പെടുന്നത്.
- ജെ. എസ്.
|
18 November 2008
കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം
ദുബായ് : പുതിയ തലമുറയിലെ മലയാളികള്‍ക്കായി രൂപകല്‍പ്പന ചെയ്ത ആഗോള ചോദ്യോത്തര പരിപാടിയായ കേരള ക്വെസ്റ്റ് തുടക്കം കുറിക്കാന്‍ ദുബായ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ ദുബായ് ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണിയാണ് ഇക്കാര്യം അറിയിച്ചത്. ചടങ്ങില്‍ അമേരിക്കയിലെ ഇന്ത്യന്‍ അംബാസ്സഡര്‍ ആയിരുന്ന ടി.പി. ശ്രീനിവാസന്‍, ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ്, കേരളാ ക്വെസ്റ്റിന്റെ ഉപജ്ഞാതാവും ലോക മലയാളി കൌണ്‍സിലിന്റെ സ്ഥാപക നേതാവുമായ പ്രിയദാസ് ജി. മംഗലത്ത് എന്നിവര്‍ സന്നിഹിതരായിരുന്നു.
മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍. ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം. വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്. പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും. ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക. ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്. ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍. ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്. വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
|
15 November 2008
ഹാര്‍വെസ്റ്റ് ഫെസ്റ്റ് - സിംഫണി 2008
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍ വര്‍ഷം തോറും നടത്തി വരാറുള്ള ആദ്യ ഫല പ്പെരുന്നാള്, ഈ വര്‍ഷവും “ഹാര്‍വെസ്റ്റ് ഫെസ്റ്റ് - സിംഫണി 2008” എന്ന പേരില്‍ സെന്‍റ് ആന്‍ഡ്രൂസ് പള്ളി അങ്കണത്തില്‍ വെച്ചു നടന്നു. സി. എസ്. ഐ. ഇടവക വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്ക് പ്രാര്‍ത്ഥനയോടെ ആരംഭിച്ച ചടങ്ങില്‍ സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് ആംഗ്ലിക്കന്‍ ചാപ്ലിന്‍ റെവ. ഫാദര്‍ ക്ലൈവ് വിന്‍ഡ്ബാങ്ക് മുഖ്യ അതിഥിയായി പങ്കെടുത്ത് ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു.
റവ. ഫാ. തോമസ് കുരിയന്‍, റവ. ഫാ. ഈശോ മാത്യു (മാര്‍ത്തോമ്മ ഇടവക), കെ. പി. സൈജി, പി. ഐ. വര്‍ഗ്ഗീസ്, എബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഇടവക വികാരി റവ. ഫാദര്‍. എല്‍ദോ കക്കാടന്‍ സ്വാഗതവും കണ്‍വീനര്‍ റജി ജോര്‍ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടാലന്റ് മ്യൂസിക്ക് അവതരിപ്പിച്ച ഗാന മേളയും വിവിധ കലാ പരിപാടികളും വിനോദ മല്‍സരങ്ങളും അരങ്ങേറി. കേരളീയ ഭക്ഷണ വിഭവങ്ങള്‍, തട്ടുകട, മാവേലി സ്റ്റോര്‍ എന്നിവയും ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2008 മനോഹരമാക്കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഏകാങ്ക നാടക മത്സരം: തിരശ്ശീല ഉയര്‍ന്നു
അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെയും ശക്തിയുടെയും ആദ്യ കാല പ്രവര്‍ത്തകനും സജീവ സാന്നിദ്ധ്യവും ആയിരുന്ന പി. ആര്‍. കരീമിന്‍റെ സ്മരണക്കായി ശക്തി തിയ്യെറ്റേഴ്സ് സംഘടിപ്പിക്കുന്ന ഏകാങ്ക നാടക മല്‍സരത്തിന് കേരള സോഷ്യല്‍ സെന്ററില്‍ തിരശ്ശീല ഉയര്‍ന്നു. മലയാളത്തിലെ ശ്രദ്ധേയരായ ചലചിത്ര കാരന്മാരായ രഞ്ജിത്ത്, ജയരാജ്, നിര്‍മ്മാതാവ് കിരീടം ഉണ്ണി എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്ത ഉല്‍ഘാടന ചടങ്ങ് ആകര്‍ഷകമായി. തങ്ങളുടെ നാടകാ നുഭവങ്ങള്‍ പങ്കു വെച്ചു കൊണ്ടാണ് ഉല്‍ഘാടകനായ ജയരാജും ആശംസാ പ്രാസംഗികനായ രഞ്ജിത്തും സംസാരിച്ചത്.
കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്. വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു . തുടര്‍ന്നു എന്‍. എസ്. മാധവന്റെ "ചുവന്ന പൊട്ട് " എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്. അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍. ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് . നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
12 November 2008
സൗദിയില്‍ നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള 500 വിദേശികളെ പിടികൂടി
വിരലടയാള പരിശോധനയിലൂടെ കഴിഞ്ഞ മാസം സൗദിയില്‍ നിന്നും ക്രിമിനല്‍ പശ്ചാത്തലമുള്ള 500 വിദേശികളെ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. സൗദിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇത്രയും പേര്‍ പിടിയിലായത്. പിടിച്ചുപറി, മയക്കുമരുന്ന് വില്‍പ്പന, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കേസുകളിലെ പ്രതികളാണ് ഇവരില്‍ അധികവും. രാജ്യത്തെ എല്ലാ വിദേശികളുടേയും വിരലടയാളമെടുക്കുന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പാസ് പോര്‍ട്ട് ഓഫീസുകളിലും വിമാനത്താവളങ്ങളിലും ജയിലുകളിലും ഡീപ്പോര്‍ട്ടേഷന്‍ സെന്‍ററിലും ഇതിനുള്ള സൗകര്യമുണ്ട്. സ്പോണ്‍സറില്‍ നിന്നും ഒളിച്ചോടിയവരും ക്രിമിനല്‍ പശ്ചാത്തലുമുള്ള 20 നും 30 നും ഇടയില്‍ കുറ്റവാളികള്‍ ഈ സംവിധാനത്തിലൂടെ സൗദിയില്‍ ദിനംപ്രതി പിടിക്കപ്പെടുന്നുണ്ട്.
- ജെ. എസ്.
|
11 November 2008
പ്രവാസ കൈരളി സാഹിത്യ പുരസ്കാരം കെ എൽ മോഹനവർമ്മയ്ക്ക്
മസ്കറ്റ് ; ഇന്ത്യൻ സോഷ്യൽ ക്ളബ് മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം പ്രശസ്ത എഴുത്തുകാരനായ ശ്രീ കെ എൽ മോഹന വർമ്മയ്ക്ക്.
25000 രൂപയും പ്രശസ്തി പത്രവുമട ങ്ങുന്ന പുരസ്കാരം നവം 13, 14 തീയതികളിൽ ഐ എസ്സ് സി എം ആഡിറ്റോറിയത്തിൽ നടത്തുന്ന വിപുലമായ കേരളോത്സവാഘോ ഷങ്ങളോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനത്തിൽ മലയാള വിഭാഗം കൺ വീനർ ശ്രീമാൻ ഏബ്രഹാം മാത്യു ശ്രീ മോഹനവർമ്മയ്ക്ക് സമർപ്പിക്കും. ഓഹരി, ക്രിക്കറ്റ്, നീതി, നക്ഷത്രങ്ങളുടെ തടവുകാരി, തൃപ്പടിദാനം തുടങ്ങി നാല്പതിൽപ്പരം കാലികപ്രസക്തങ്ങളായ ജനപ്രിയ നോവലുകളും ബാലസാഹിത്യ കൃതികളും റോസ്മേരി, നമ്മൾ പഥികർ തുടങ്ങി പതിനഞ്ചോളം കഥാസമാഹാരങ്ങളും പ്രൊഫസറുടെ ലോകം, അനശ്വരതയുടെ ഗാഥ തുടങ്ങിയ ഹാസ്യ കൃതികളും ബുദ്ധൻ പിറന്ന മണ്ണിൽ പ്രൊഫസർ ഇൻ അമേരിക്ക തുടങ്ങിയ യാത്രാവിവരണ ങ്ങളും മോഹനവർമ്മയുടേതായുണ്ട്. കേരള സാഹിത്യ അക്കാഡമിയുടേതുൾപ്പടെ നിരവധി പുരസ്കാരങ്ങളുടെ ജേതാവു കൂടിയാണ് അദ്ദേഹം ശ്രീ പെരുമ്പടവം ശ്രീധരൻ, ആർട്ടിസ്റ്റ് നമ്പുതിരി, എം വി ദേവൻ, വിഷ്ണു നാരാ യണൻ നമ്പൂതിരി, സേതു, സി രാധാകൃഷ്ണൻ തുടങ്ങിയവരാണ് മുൻ വർഷങ്ങളിൽ പ്രവാസ കൈരളി സാഹിത്യ പുരസ്കാരം ഏറ്റു വാങ്ങിയിട്ടുള്ളത്. കേരളോത്സവത്തോടനുബന്ധിച്ച് നവംബർ 13ന് വൈകിട്ട് ഐ എസ് സി എം ആഡിറ്റോറിയത്തിൽ വച്ച് ഗൾഫിലെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് രണ്ടു ദിവസങ്ങളിലായി നടത്തുന്ന മൂന്നാമത് ഗൾഫ് മലയാള സമ്മേളനം ശ്രീ മോഹന വർമ്മ ഉത്ഘാടനം ചെയ്യും. പ്രശസ്ത എഴുത്തുകാരായ ശ്രീ ശത്രുഘ്നൻ 'കഥയും കാലവും' എന്ന വിഷയം അവതരിപ്പിച്ച് സംസാരിക്കും. സമാന്തരങ്ങൾ എന്ന കഥാ സമാഹാരത്തിന് കേരള സാഹിത്യ അക്കാഡമി പുരസ്കാരവും മധുരാ പുരിയുടെ തർജ്ജമയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമി പുരസ്കാരവും ഏറെക്കാലം ഗൾഫിൽ ചിലവഴിച്ച ശ്രീ ശത്രുഘ്നന് ലഭിച്ചിട്ടുണ്ട്. തുടർന്ന് ഈ വർഷത്തെ കേരള സാഹിത്യ അക്കാഡമി പുരസ്കാര ജേതാവായ ശ്രീ ശിഹാബുദ്ദീൻ പൊയ്ത്തും കടവ്, ശ്രീ രാം മോഹൻ പാലിയത്ത്, എൻ. ടി. ബാലചന്ദ്രൻ തുടങ്ങിയവർ സംസാരിക്കുന്നതായിരിക്കും. രണ്ടാം ദിവസം നവംബര്‍ 14 നു വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടങ്ങുന്ന കവിതാ സമ്മേളനത്തിൽ ശ്രീ രാം മോഹൻ പാലിയത്ത് കവിത അവതരിപ്പിച്ച് ചർച്ചകൾക്ക് തുടക്കമിടും. അംഗങ്ങളും അതിഥികളും ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും. വൈകുന്നേരം 7.30നു ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വച്ച് പുരസ്കാര സമർപ്പണവും തുടർന്ന് അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരി പാടികളുമുണ്ടായിരിക്കും
- ജെ. എസ്.
|
ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് ചുമതലയേറ്റു
പ്രശസ്ത സാഹിത്യകാരനും, സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് മിഡില്‍ ഈസ്റ്റ് ചന്ദ്രിക ഉടന്‍ പ്രസിദ്ധീകരിക്കുന്ന ആനുകാലിക പ്രസിദ്ധീകരനങ്ങളുടെ ചീഫ് എഡിറ്ററായി ചുമതലയേറ്റു.
- ജെ. എസ്.
|
അബുദാബി പാര്‍ക്കുകളില്‍ സൌജന്യ ഇന്റെര്‍നെറ്റ്
അബുദാബിയിലെ പാര്‍ക്കുകളില്‍ സന്ദര്‍ശകര്‍ക്ക് സൗജന്യമായി വയല്‍ലസ് ഇന്‍റര്‍ നെറ്റ് സൗകര്യം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റിയുടെ പാര്‍ക്കുകളുടേയും വിനോദ വകുപ്പുകളുടേയും ഡയറക്ടര്‍ അബ്ദുല്‍ അസീസ് അല്‍ ജറൈഷി അറിയിച്ചതാണിത്. എത്തിസലാത്തുമായി സഹകരിച്ച് ഇതിന്‍റെ തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഒരു മാസത്തിനകം കോര്‍ണീഷിലെ മ്യൂസിക്കല്‍ പാര്‍ക്കിലും ഒഫീഷ്യല്‍ പാര്‍ക്കിലുമാണ് ആദ്യഘട്ടത്തില്‍ ഇന്‍റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കുക. 24 മണിക്കൂറും സൗജന്യമായി ഇന്‍റര്‍നെറ്റ് കിട്ടുന്ന ഈ പാര്‍ക്കുകളില്‍ പ്രവേശനം സൗജന്യമായിരിക്കും.
- ജെ. എസ്.
|
സൌദിയില്‍ ഒരു ദിവസം പിടിക്കപ്പെടുന്നത് 30 വ്യാജ വിസകള്‍
സൗദിയില്‍ ഓരോ ദിവസവും ശരാശരി 30 വ്യാജ വിസകള്‍ പിടിക്കപ്പെടു ന്നുണ്ടെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം അറിയിച്ചു. 1,65,000 ബിസിനസ് വിസകളാണ് കഴിഞ്ഞ വര്‍ഷം സൗദിയില്‍ ഇഷ്യൂ ചെയ്തത്. ഈ വര്‍ഷം വിസകളുടെ എണ്ണം ഇതിലും വര്‍ധിക്കും. യൂറോപ്പില്‍ നിന്നും അമേരിക്കയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ വ്യാപാരാ വശ്യങ്ങള്‍ക്കായി സൗദിയി ലെത്തുന്നത്. 6000 ടൂറിസ്റ്റ് വിസകളും കഴിഞ്ഞ വര്‍ഷം ഇഷ്യൂ ചെയ്തു. യൂറോപ്പ്, അമേരിക്ക, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ സന്ദര്‍ശകര്‍ എത്തിയത്.
- ജെ. എസ്.
|
ഗ്ലോബല്‍ വില്ലേജ് നാളെ തുറക്കും
ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിന്‍റെ പ്രധാന ആകര്‍ഷണമായ ഗ്ലോബല്‍ വില്ലേജ് ഈ മാസം 12 ന് തുറക്കും. ഈ സീസണില്‍ 102 ദിവസം ഗ്ലോബല്‍ വില്ലേജ് തുറന്ന് പ്രവര്‍ത്തിക്കും. പ്രവേശന ഫീസ് 10 ദിര്‍ഹമായി ഉയര്‍ത്തിയിട്ടുണ്ട്. 31 രാജ്യങ്ങളുടെ പവലിയനുകള്‍ ഇത്തവണ ഗ്ലോബല്‍ വില്ലേജില്‍ ഉണ്ടാകും. ലോകം മുഴുവനുമുള്ള സാമ്പത്തിക പ്രതിസന്ധി ആഘോഷങ്ങളുടെ പൊലിമ കുറയ്ക്കില്ലെന്ന് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. വ്
- ജെ. എസ്.
|
09 November 2008
ചേറ്റുവ പ്രവാസി കുടുംബ സംഗമം അബുദാബിയില്‍
ദുബായ്: തൃശൂര്‍ ജില്ലയിലെ ചേറ്റുവ നിവാസികളുടെ യു. എ. ഇ. യിലുള്ള സംഘടനയായ ചേറ്റുവ പ്രവാസിയുടെ കുടുംബ സംഗമം നവംബര്‍ ഏഴിനു വെള്ളിയാഴ്ച അബുദാബി എയര്‍പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക വിനോദ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെ ആയിരുന്നു പരിപാടി.
പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
I.M.C.C റിലീഫ് പ്രോഗ്രാം
I.M.C.C. അബുദാബി ഘടകം കേരളത്തില്‍ ഉടനീളം സംഘടിപ്പിച്ചു വരുന്ന 'മെഹബൂബെ മില്ലത്ത് റിലീഫ് പ്രോഗ്രാം' അതിന്‍റെ ഭാഗമായി നല്കി വരുന്ന തയ്യല്‍ മിഷീന്‍ വിതരണം നവംബര്‍ നാലിന് കൊല്ലത്ത് വെച്ചു നടന്നു. ബഹുമാനപ്പെട്ട മന്ത്രി പ്രേമചന്ദ്രന്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ ലീഗ് ആക്ടിംഗ് സിക്രട്ടറി ഡോക്ടര്‍. എ. എ. അമീന്‍, പി. എം. എ. സലാം (എം. എല്‍. എ.), കൊല്ലംമേയര്‍ പത്മലോചനന്‍, എം. അബ്ദുല്‍ അസീസ് തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി.
ആദ്യ ഹജ്ജ് സംഘം മക്കയിലെത്തി. ഇന്നലെ വൈകുന്നേരത്തോടെയാണ് രണ്ടായിരത്തോളം വരുന്ന തീര്‍ത്ഥാടകര്‍ മദീനയില്‍ നിന്ന് മക്കയിലേക്ക് തിരിച്ചത്. അതേ സമയം രാത്രി വൈകി മദീനയില്‍ നിന്ന് പുറപ്പെട്ട മലയാളി തീര്‍ത്ഥാടകരെ വഴിയില്‍ വച്ച് പോലീസ് മദീനയിലേക്ക് തന്നെ തിരിച്ചയച്ചു. മദീനാ-മക്കാ റോഡിലൂടെ രാത്രിയില്‍ തീര്‍ത്ഥാടകരേയും വഹിച്ചകൊണ്ടുള്ള ബസുകള്‍ യാത്ര ചെയ്യാന്‍ പാടില്ലെന്ന് ഹജ്ജ് മന്ത്രാലയത്തിന്‍റെ നിര്‍ദേശം അവഗണിച്ചതാണ് കാരണം. ഹാജിമാരുടെ സുരക്ഷ പരിഗണിച്ചാണ് രാത്രിയില്‍ ഹൈവൈയിലൂടെ യാത്ര നിരോധിച്ചത്. മടങ്ങിപ്പോയ തീര്‍ത്ഥാടകര്‍ ഇന്ന് ഉച്ചതിരിച്ചാണ് മക്കയിലെത്തിയത്. മക്കയിലെ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും കെ.എം.സി.സി ഹജ്ജ് സെല്ലും ചേര്‍ന്ന് ഹാജിമാരെ സ്വീകരിച്ചു.
- ജെ. എസ്.
|
ഖത്തറിന്‍റെ പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടകുമെന്ന് മുന്നറിയിപ്പ്.
കാലാവസ്ഥാ വ്യതിയാനം, ജനസംഖ്യാ വര്‍ധനവ് തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ കാരണം ഖത്തറിന്‍റെ പരിസ്ഥിതിയില്‍ മാറ്റങ്ങള്‍ ഉണ്ടകുമെന്ന് മുന്നറിയിപ്പ്. അറബ് ഫോറത്തിന്‍റെ പരിസ്ഥിതി പ്രത്യാഘാതത്തെക്കുറിച്ചുള്ള വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. ലോകമെമ്പാടുമായി കാലാവസ്ഥയില്‍ ഉണ്ടാകുന്ന വ്യതിയാനം മൂലം കടല്‍ ജല നിരപ്പ് ഉയരുമെന്നും ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളുടെ രണ്ട് ശതമാനത്തോളം കര ഇല്ലാതാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ നൂറ്റാണ്ടിന്‍രെ അവസാനത്തോടു കൂടി ഗള്‍ഫ് മേഖലയില്‍ താപനിലയില്‍ രണ്ട് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ് വരെ വ്യതിയാനം ഉണ്ടാകുമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
- ജെ. എസ്.
|
ഖത്തര്‍ വ്യവസായത്തിന് ഏറ്റവും അനുകൂലം
ജി.സി.സി രാജ്യങ്ങളില്‍ വ്യവസായത്തിന് ഏറ്റവും അനുകൂലമായ സാഹചര്യമുള്ള രാജ്യമായി ഖത്തറിനെ തെരഞ്ഞെടുത്തു. ജി.സി.സി രാജ്യങ്ങളിലെ വ്യാപാര സമൂഹമാണ് ഖത്തറിന് ഈ പുരസ്ക്കാരം നല്‍കിയത്. കുവൈറ്റ്, ഒമാന്‍, ലെബനോന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഖത്തറിന് തൊട്ടുപിന്നില്‍.
ഖത്തറില്‍ നിലനില്‍ക്കുന്ന നികുതികള്‍, വ്യാപാരം സുഗമമായി നടത്തുന്നതിനുള്ള നിയമങ്ങള്‍ എന്നിവയെല്ലാം പരിഗണിച്ചാണ് തെരഞ്ഞെടുപ്പ് നടത്തിയത്. ഒമാനിലെ ഇന്‍റര്‍നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍, കാനഡയിലെ ഫ്രേസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ സഹകരണത്തോടെയാണ് മികച്ച രാജ്യങ്ങളെ തെരഞ്ഞെടുത്തത്.
- ജെ. എസ്.
|
08 November 2008
പ്രധാനമന്ത്രി ഇന്ന് മസ്ക്കറ്റില്‍
ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഒമാനിലെത്തും. ഇന്ന് വൈകീട്ട് മസ്ക്കറ്റില്‍ എത്തുന്ന പ്രധാനമന്ത്രി ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസുമായി കൂടിക്കാഴ്ച്ച നടത്തും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് നവംബര്‍ 8,9 തിയ്യതികളില്‍ എംബസിയില്‍ പൊതുജന സേവന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ല.
Labels: oman, അറബിനാടുകള്‍
- ജെ. എസ്.
|
സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയതാണ് പദ്ധതി വൈകാന്‍ കാരണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ആരോപിച്ചു. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി നിരോധിച്ചത് നീക്കണമെന്ന് ആവശ്യം പ്രധാനമന്ത്രിയെ നേരിട്ട് അറിയിക്കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന സ്മാര്‍ട്ട് സിറ്റി വ്യവസ്ഥകളില്‍ മാറ്റം വരുത്തിയിരുന്നില്ലെങ്കില്‍ പദ്ധതി ഇതിനകം യാഥാര്‍ത്ഥ്യമാകുമായിരുന്നെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പറഞ്ഞു. 3 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന പദ്ധതി ഇപ്പോള്‍ 10 വര്‍ഷം കൊണ്ട് പൂര്‍ത്തിയാക്കുമെന്ന് പറയുന്നു. 10 വര്‍ഷം കൊണ്ട് ഒരു പദ്ധതി കൊണ്ടുവരാന്‍ ഗവണ്‍മെന്‍റിന്‍റെ ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി നിരോധിച്ചത് നീക്കണമെന്ന് പ്രധാനമന്ത്രിയേയും ഭക്ഷ്യമന്ത്രി ശരത് പവാറിനേയും കണ്ട് ആവശ്യപ്പെടും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് മാത്രമായെങ്കിലും നിരോധനം നീക്കണമെന്ന ആവശ്യവുമായി ഈ മാസം 14 ന് പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികള്‍ക്ക് വോട്ടവകാശം എത്രയും വേഗം നല്‍കണമെന്നാണ് തന്‍റെ അഭിപ്രായം. നിസാരമായ ഒരു അമന്‍റ് മെന്‍റിന്‍റെ കാര്യത്തിലാണ് പ്രവാസികളുടെ വോട്ടവകാശം തടയപ്പെട്ടിരിക്കുന്നതെന്നും ഈ അമന്‍റ് മെന്‍റ് നടപ്പിലാക്കി വോട്ടവകാശത്തിനുള്ള അവസരം ഒരുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
- ജെ. എസ്.
|
06 November 2008
സുന്നി വിജ്ഞാന വിരുന്ന്
അബുദാബി : സുന്നി യുവ ജന സംഘം അബുദാബി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "വിജ്ഞാന വിരുന്നും ജില്ലാ കണ്‍വെന്‍ഷനും" നവംബര്‍ 7, വെള്ളിയാഴ്ച്ച രാത്രി 7:30നു അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അറബ് ഉഡുപ്പി ഹോട്ടലില്‍ വെച്ചു ചേരുന്നു. ബഹു. പി. എസ്. കെ. മൊയിദു ബാഖവി മാടവന, കെ. കെ. എം. സഅദി എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഖാഫി - 050 83 74 919.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
05 November 2008
അങ്കമാലി എന്‍ ആര്‍ ഐ അസോസ്സിയേഷന്റെ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
യു എ യിലെ അങ്കമാലി എന്‍ ആര്‍ ഐ അസോസ്സിയേഷന്റെ നേത്രത്യത്തില്‍ വെള്ളിയാഴ്ച് ( നവം.7) സൌജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും.
ഡോക്ട്രര്‍ മൂപ്പന്‍സ് ഗ്രൂപ്പുമായി ചേര്‍ന്നാണു പരിപാടി സംഘടിപ്പിക്കുന്നത്. ദുബായ് ദേര ലിറ്റില്‍ ഫ്ലവര്‍ സ്കൂളില്‍ രാവിലെ 9 മുതല്‍ ഉച്ചക്ക് ഒരു മണി വരെയായിരിക്കും പരിപാടി. ഡോക്ട്രര്‍ മൂപ്പന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോക്ടര്‍ ആസാദ് മൂപ്പന്‍ ഉദ്ഘാടനം ചെയ്യും.ലേബര്‍ ക്യാമ്പുകളില്‍ നിന്നുള്‍പ്പെടെ ആയിരത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്നു പ്രസിഡെന്റ് ജസ്റ്റിന്‍ തോമസ് അറിയിച്ചു. വിവധ ഡിപ്പാര്‍ട്ട്മെന്റുകളില്‍ നിന്നായി സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാര്‍ ക്യാമ്പിനെത്തുന്നവരെ പരിശോധിക്കും.സൌജന്യ മരുന്നു വിതരണവും ഉണ്ടാകും. രജിസ്റ്റ്രേഷനും മറ്റു വിവരങ്ങള്‍ക്കും ഇനി പറയുന്ന മോബൈല്‍ നംമ്പറുകളില്‍ ബന്ധപ്പെടണം. 050 6562790., 050 4870668.
- ജെ. എസ്.
|
"ശാന്തം തലശ്ശേരി" ഫോട്ടോ പ്രദര്‍ശനം
അബുദാബി : വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ് പ്രഖ്യാപിച്ച 'ശാന്തം തലശ്ശേരി ജനകീയ സമാധാന പദ്ധതി' യുടെ ഭാഗമായി ഫോട്ടോ - ചിത്ര രചനാ മല്‍സരങ്ങള്‍ സംഘടിപ്പിക്കുന്നു. കലാപങ്ങളുടെ ഭീകരതയും ദൈന്യതയും ബാക്കി പത്രങ്ങളും ധ്വനിപ്പിക്കുന്ന ഫോട്ടോകളും ചിത്രങ്ങളുമാണ് ക്ഷണിക്കുന്നത്. ഇത്തരം ഫോട്ടോകള്‍ ശേഖരിച്ചു വെച്ചിട്ടു ള്ളവര്‍ക്കും മല്‍സരത്തില്‍ പങ്കെടുക്കാ വുന്നതാണ്.
വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ - ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31. വിലാസം: സിക്രട്ടറി, വടകര എന്‍. ആര്‍. ഐ. ഫോറം, പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ. (വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ - 050 74 23 412, രതീഷ് വടകര - 050 64 21 903) - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
04 November 2008
ഓക്കുമരച്ചുവട്ടിലിന്റെ പ്രകാശനം നാളെ ഷാര്‍ജയില്‍
കഥാക്യത്ത് എബ്രഹാം മാത്യ്‌വിന്റെ ലേഖനസമാഹാരമായ ഓക്കുമരച്ചുവട്ടിലിന്റെ പ്രകാശനം നാളെ ഷാര്‍ജയില്‍ നടക്കും
വൈകിട്ട് 8 മണിക്ക് ഷാര്‍ജ എസ്.എഫ്.സിയില്‍ വച്ചാണ്‍ ചടങ്ങ്. വി.സുരേന്ദ്രന്‍ പിള്ള എം.എല്‍.എ പങ്കെടുക്കുന്ന പരിപാടിയില്‍ പുനലൂര്‍ സൌഹ്യദവേദിയുടെ എക്സിക്യുട്ടീവ് അംഗങ്ങളും പങ്കെടുക്കും
- ജെ. എസ്.
|
ചിരാഗ് ദുബായില്‍ ഓണം ആഘോഷിച്ചു
സതേണ്‍ തൃശൂര്‍ പ്രവാസി അസോസിയേഷന്‍- ചിരാഗ് ദുബായില്‍ ഓണം ആഘോഷിച്ചു. ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ നടന്ന ആഘോഷ പരിപാടികള്‍ കോണ്‍സല്‍ അജിത കുമാര്‍ ഉദ്ഘാടനം ചെയ്തു. ചിരാഗ് പ്രസിഡന്‍റ് ഡേവിസ് പാലിയേക്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. കുമാര്‍, വെ.എ റഹീം, സുന്ദര്‍ മേനോന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ പദ്ധതി
ദുബായ് : ദുബായിലെ ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ പരിരക്ഷാ പദ്ധതി നടപ്പിലാക്കുമെന്ന് വൈസ്മെന്‍ ഇന്‍റര്‍നാഷണല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രോഗ പരിശോധന യോടൊപ്പം ചികിത്സയും അജണ്ടയി ലുണ്ടെന്ന് ഇവര്‍ പറഞ്ഞു. ആഫ്രിക്കയിലെ മലേറിയ നിര്‍മ്മാര്‍ജ്ജന പദ്ധതിയില്‍ പങ്കാളിക ളാകുമെന്നും ഇന്ത്യന്‍ ഏരിയാ പ്രസിഡന്‍റ് തോമസ് വി. ജോണ്‍ വ്യക്തമാക്കി. ഗള്‍ഫ് ഡിസ്ട്രിക് ഗവര്‍ണര്‍ കെ. എസ്. അബ്രഹാം, ഡോ. രജി കെ. മാത്യു, അബ്രഹാം കെ. ജോര്‍ജ്ജ് തുടങ്ങിയവര്‍ പങ്കെടുത്തു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
അബുദാബിയില്‍ 40 പുതിയ ക്യാമറകള്‍ കൂടി
അബുദാബി പോലീസ് റോഡുകളില്‍ 40 പുതിയ ക്യാമറകള്‍ കൂടി സ്ഥാപിക്കുന്നു. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ ഇത്രയും ക്യാമറകള്‍ സ്ഥാപിക്കാനാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.
അമിത വേഗതയും മറ്റ് ഗതാഗത നിയമ ലംഘനങ്ങളും കണ്ടെത്താനാണ് ഇത്രയും ക്യാമറകള്‍ സ്ഥാപിക്കുന്നത്. അമിത വേഗത മൂലം അപകടങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് പോലീസ് കൂടുതല്‍ ക്യാമറകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചത്.
- ജെ. എസ്.
|
ഷെയ്ഖ് മുഹമ്മദ് - ഗോര്‍ഡന്‍ ബ്രൌണ്‍ കൂടിക്കാഴ്ച്ച ഇന്ന്
ബ്രിട്ടീഷ് പ്രധാനമന്ത്രി ഗോഡണ്‍ ബ്രൗണ്‍ യു.എ.ഇ. സന്ദര്‍ശനത്തിനെത്തി. ആഗോള സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യുന്നതിന് ഗള്‍ഫ് രാജ്യങ്ങളുടെ സാമ്പത്തിക സഹായം തേടിയാണ് അദ്ദേഹം യു.എ.ഇ. യിലെത്തിയത്. സൗദി അറേബ്യ, ഖത്തര്‍ എന്നീ രാജ്യങ്ങളിലെ സന്ദര്‍ശനത്തിന് ശേഷമാണ് ബ്രൗണ്‍ യു.എ.ഇ. യില്‍ എത്തിയത്. യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായി ഇദ്ദേഹം ഇന്നലെ ചര്‍ച്ച നടത്തി. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമുമായി ബ്രൗണ്‍ ഇന്ന് ചര്‍ച്ച നടത്തുന്നുണ്ട്.
Labels: dubai, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
03 November 2008
നിയമ ബോധ വല്‍ക്കരണ സെമിനാര്‍
യുവ കലാ സാഹിതി യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 7 വെള്ളിയാഴ്ച വൈകുന്നേരം 7:00 മുതല്‍ കേരള സോഷ്യല്‍ സെന്റര്‍, അബുദാബിയില്‍ വെച്ച് നിയമ ബോധ വല്‍ക്കരണ സെമിനാര്‍ സംഘടിപ്പിയ്ക്കുന്നു. സെമിനാറിന് അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി നേതൃത്വം നല്‍കുന്നതാണ്. തൊഴില്‍ സ്ഥലത്തു വച്ചുണ്ടാകുന്ന അപകടങ്ങള്‍, അപകട മരണങ്ങള്‍ ഇവയുടെ മേല്‍ ലഭിക്കാവുന്ന നഷ്ട പരിഹാരങ്ങള്‍, നടപടി ക്രമങ്ങള്‍, പാസ്പോര്‍ട്ടു മായി ബന്ധപ്പെട്ട വിഷയങ്ങള്‍, കമ്പനി രൂപീകര ണവുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും, വിവാഹം, വിവാഹ മോചനം, പാര്‍ടണര്‍ ഷിപ്പ് ബിസ്സിനസില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങി, മലയാളികള്‍ യു. എ. ഇ. യിലും കേരളത്തിലും അറിഞ്ഞിരി ക്കേണ്ട നിരവധി പ്രശ്നങ്ങള്‍ക്ക് സൗജന്യമായി നിയമ സഹായം നല്‍കുന്നു. ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിന് മുഴുവന്‍ സുഹൃത്തുക്കളെയും ക്ഷണിക്കുന്നു എന്ന് യുവ കലാ സാഹിതിയ്ക്ക് വേണ്ടി സെക്രട്ടറി ഇ. ആര്‍. ജോഷി അറിയിച്ചു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
അധിക്യതര്‍ ഈ മാസം ആറിന് മദീന താഇഫ് എന്നീ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും.
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍രെ പ്രതിനിധി സംഘങ്ങള്‍ ഈ മാസം ആറിന് മദീന താഇഫ് എന്നീ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും പാസ് പോര്‍ട്ട് പുതുക്കല്‍, അറ്റസ്റ്റേഷന്‍ തുടങ്ങിയ കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയും വൈകൂന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയും സംഘം സ്വീകരിക്കും.
മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലും താഇഫില്‍ ഹോട്ടല്‍ ബറാഖിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മദീനയില്‍ 04 8380025 എന്ന നമ്പറിലും താഇഫില്‍ 02 7360610 എന്ന നമ്പറിലും വിളിക്കണം.
- ജെ. എസ്.
|
ഡോ. മന്‍മോഹന്‍ സിംഗ് ഈ മാസം 9 ന് ഖത്തറിലെത്തും
പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ് ഈ മാസം 9 ന് ഖത്തറിലെത്തും. ഒന്‍പതിന് വൈകീട്ട് ഖത്തറിലെത്തുന്ന പ്രധാനമന്ത്രി പത്താം തീയതി മടങ്ങും. നേരത്തെ സൗദി സന്ദര്‍ശനത്തോട് അനുബന്ധിച്ചായിരുന്നു ഖത്തര്‍ സന്ദര്‍ശനവും പ്രധാനമന്ത്രിയുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഖത്തറിന്‍റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സന്ദര്‍ശനത്തിന് എത്തുന്നത്.
പ്രധാനമന്ത്രിയുടെ ഖത്തര്‍ സന്ദര്‍ശനത്തിന് ഏറെ പ്രാധാന്യമാണ് രാഷ്ട്രീയ നിരീക്ഷകര്‍ കല്‍പ്പിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ ഏറ്റവും സാമ്പത്തിക വളര്‍ച്ചയുള്ളതും ഇന്ത്യന്‍ സമൂഹത്തിന്‍റെ സാനിധ്യം ഏറെയുള്ളതുമായ ഖത്തറുമായിട്ടുള്ള സഹകരണം വിപുലപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം.
- ജെ. എസ്.
|
മലബാര്‍ പ്രവാസി ദിവസിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം ഏഴിന് സമാപിക്കും.
മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഈ മാസം 14 ന് ഷാര്‍ജയില്‍ നടക്കുന്ന മലബാര്‍ പ്രവാസി ദിവസിന്‍റെ രജിസ്ട്രേഷന്‍ ഈ മാസം ഏഴിന് സമാപിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ 050 3056436 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കണമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മലബാര്‍ പ്രവാസി ദിവസില്‍ കേന്ദ്ര പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി, സംസ്ഥാന വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം, ടി.കെ ഹംസ, പി.കെ.കെ ബാവ, കെ.കെ.എന്‍ കുറുപ്പ്, ആര്‍.വി.ജി മേനോന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളിലുള്ള ചര്‍ച്ചയും മന്ത്രിയോട് പ്രവാസി പ്രശ്നങ്ങള്‍ പറയാനുള്ള മന്ത്രിയോട് ചോദിക്കാം എന്ന പരിപാടിയും ഉണ്ടാകുമെന്നും എം.പി.സി.സി പ്രസിഡന്റ് കെ.എം ബഷീര്‍ പറഞ്ഞു. വ്
- ജെ. എസ്.
|
ദുബായ് മെട്രോ ട്രെയിന്‍ വരുന്നു
ലോകോത്തര നിലവാരവും അത്യാധുനിക സജ്ജീകരണ ങ്ങളുമാണ് ദുബായ് മെട്രോയെ വ്യത്യസ്ത മാക്കുന്നത്. ഡ്രൈവറില്ലാതെ ഫുള്ളി ഓട്ടോമേറ്റഡ് ട്രെയിനുകളാണ് ദുബായിലൂടെ കൂവി പ്പായുക. കല്‍ക്കരി തിന്നും തീവണ്ടി, വെള്ളം മോന്തും തീവണ്ടി എന്ന ആ പഴയ പാട്ട് ദുബായ് മെട്രോയ്ക്ക് ഒരിക്കലും ചേരില്ല. പുക ഉയര്‍ത്തി കൂവിപ്പായുന്ന തീവണ്ടിയാവില്ല ഇവിടത്തേത്. അത്യാധുനിക സജ്ജീകരണങ്ങളും ലോകോത്തര നിലവാരവുമാണ് മെട്രോ ട്രെയിനിലും സ്റ്റേഷനുകളിലും കാണാനാവുക.
ഡ്രൈവര്‍ ഇല്ലാതെ പൂര്‍ണമായും യന്ത്ര സംവിധാനത്തില്‍ പ്രവര്‍ത്തി ക്കുന്നതാണ് ട്രെയിന്‍. ഓരോ ട്രെയിനിലും അഞ്ച് കമ്പാര്‍ട്ട് മെന്‍റുകള്‍ വീതമുണ്ടാകും. ഗോള്‍ഡന്‍ ക്ലാസ് അഥവാ വി.ഐ.പി ക്ലാസ്, വിമന്‍ ആന്‍ഡ് ചില്‍ഡ്രണ്‍ ക്ലാസ്, സില്‍വര്‍ ക്ലാസ് അഥവാ എക്കണോമി ക്ലാസ് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായാണ് കമ്പാര്‍ട്ട് മെന്‍റുകള്‍ വേര്‍തിരി ച്ചിരിക്കുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടിവിയും ട്രെയിന്‍ എത്തുന്ന സ്ഥലത്തെക്കുറിച്ച് വിവരം നല്‍കുന്ന റൂട്ട് മാപ്പും ഇതിലുണ്ട്. ഓരോ മൂന്ന് മുതല്‍ നാല് മിനിറ്റ് ഇടവിട്ടും സ്റ്റേഷനുകളില്‍ ട്രെയിനെത്തും. തിരക്കേറിയ സമയങ്ങളില്‍ 45 സെക്കന്‍ഡും തിരക്ക് കുറവുള്ള സമയങ്ങളില്‍ ഏഴ് മിനിറ്റുമാകും ഈ ഇടവേള. ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന റെഡ് ലൈനില്‍ 29 സ്റ്റേഷനുകള്‍ ഉണ്ടാവും. 52.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ട് ജബല്‍ അലിയേയും ദേരയേയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. 4.7 കിലോമീറ്ററോളം ഭൂമിക്കടി യിലൂടെയാണ് ഈ റൂട്ടില്‍ മെട്രോയുടെ സഞ്ചാരം. ദുബായിലെ ഏറ്റവും തിരക്കേറിയ പ്രദേശങ്ങളായ ദേര, ബര്‍ദുബായ് എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഗ്രീന്‍ ലൈനില്‍ 20 സ്റ്റേഷനുകളാണ് ഉണ്ടാവുക. 22.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ റൂട്ടില്‍ എട്ട് സ്റ്റേഷനുകള്‍ ഭൂമി ക്കടിയിലാണ് നിര്‍മ്മിക്കുന്നത്. ജബല്‍ അലി അന്താരാഷ്ട്ര വിമാന ത്താവളത്തേയും ദുബായ് അന്താരാഷ്ട്ര വിമാന ത്താവളത്തേയും തമ്മില്‍ ബന്ധിപ്പിക്കുന്ന പര്‍പ്പിള്‍ ലൈനില്‍ എട്ട് സ്റ്റേഷനുകളുണ്ടാവും. വിമാന യാത്രക്കാര്‍ക്ക് റെയില്‍ വേ സ്റ്റേഷനുകളില്‍ നിന്ന് തന്നെ ചെക്ക് ഇന്‍ ചെയ്ത് ബോര്‍ഡിംഗ് പാസ് വാങ്ങാനുള്ള സംവിധാവും ഏര്‍പ്പെടുത്തുന്നുണ്ട്. എമിറേറ്റ്സ് റോഡിലൂടെയുള്ള ബ്ലൂ ലൈനിന് 47 കിലോമീറ്റര്‍ ദൈര്‍ഘ്യ മാണുണ്ടാവുക. രാവിലെ 5 മുതല്‍ അര്‍ധരാത്രി 12.30 വരെ യായിരിക്കും ദുബായ് മെട്രോ, സര്‍വീസ് നടത്തുക. യാത്രക്കാരുടെ സൗകര്യത്തിനായി ഓരോ സ്റ്റേഷനില്‍ നിന്നും ടാക്സി, ബസ് സര്‍വീസുകളും ഉണ്ടാകും. കാത്തിരിക്കുക. ദുബായ് മെട്രോയിലുള്ള ആഡംബര യാത്രയ്ക്കായി. - ഫൈസല്‍
- ജെ. എസ്.
1 Comments:
Links to this post: |
02 November 2008
പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം - ഈദ് സംഗമം
അബുദാബിയിലെ പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം - ഈദ് സംഗമം കേരളാ സോഷ്യല്‍ സെന്ററില് നടന്നു. സൌഹൃദ വേദി പ്രസിഡന്റ് വി. റ്റി. വി. ദാമോദരന്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി മുഖ്യാതിഥി ആയിരുന്നു. യു. എ. ഇ. എക്സ്ചേഞ്ച് സീനിയര്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി ഉല്‍ഘാടനം ചെയ്തു. പി. ബാവ ഹാജി, റ്റി. സി. ജിനരാജ്, എം. അബ്ദുല്‍ സലാം, മനോജ് പുഷ്കര്‍, ഡോ. മൂസ്സ പാലക്കല്‍, സര്‍വ്വോത്തം ഷെട്ടി, ജമിനി ബാബു, കൃഷ്ണന്‍ ഉണിത്തിരി, വി. വി. ബാബു രാജ് എന്നിവര്‍ സംസാരിച്ചു. എന്‍. കുഞ്ഞബ്ദുള്ള സ്വാഗതവും, ഖാലിദ് തയ്യില്‍ നന്ദിയും പറഞ്ഞു. ആകര്‍ഷകങ്ങളായ കലാ പരിപാടികളും ഓണ സദ്യയും ഓണം - ഈദ് സംഗമത്തിനു മാറ്റു കൂട്ടി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പുസ്തക പ്രകാശനം
റിനൈസ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ രചിച്ച സമാധാനം സ്നേഹത്തിലൂടെ ഗ്രന്ഥം കെ. എ. ജെബ്ബാരിയ്ക്ക് നല്‍കി വി. എസ്. അഷ്രഫ് പ്രകാശനം ചെയ്തു. അഡ്വ. മുഈനുദ്ദീന്റെ “ബന്ധങ്ങളുടെ മനശ്ശാസ്ത്രം” ശരീഫ് പി. കെ. യ്ക്ക് നല്‍കി കരീം സലഫിയും പ്രകാശനം നിര്‍വഹിച്ചു.
Labels: dubai, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂരില്‍ അംഗങ്ങ ളായിരിക്കെ മരണപ്പെടുന്ന വരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷ്വറന്‍സ് തുക, ഈയിടെ മരണപ്പെട്ട രണ്ടു മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം (ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന്) നല്‍കുവാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്ട് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കെ. എസ്. സി. കേരള പിറവി ആഘോഷം
അബുദാബി: ഒരുപാട് ഐതിഹാസിക പോരാട്ടങ്ങളിലൂടെ നാം നേടിയെടുത്ത മാനുഷിക മൂല്യങ്ങള്‍ ഒന്നൊന്നായി തകര്‍ക്ക പ്പെട്ടു കൊണ്ടിരിക്കുന്ന കാലഘട്ട ത്തിലൂടെയാണ് ഇന്ന‍് കേരളം കടന്നു പോയി ക്കൊണ്ടിരി ക്കുന്നതെന്ന‍് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ അഭിപ്രായപ്പെട്ടു. അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കേരള പ്പിറവി ദിനാഘോഷ ത്തോടനു ബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം.
കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് മാനവികത യിലൂന്നി തുടക്കം കുറിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്, റേഷനിങ്ങ് സമ്പ്രദായം, ധര്‍മ്മാ ശുപത്രികള്‍ തുടങ്ങിയ സംരംഭങ്ങള്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു. എന്നാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ താഴെ തട്ടില്‍ കഴിയുന്ന ജന വിഭാഗങ്ങളെ വിസ്മരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അതു കൊണ്ടു തന്നെയാണു 1957ലെ ഇ. എം. എസ്. മന്ത്രി സഭയെ കുറിച്ച് നാം അഭിമാനം കൊണ്ട് ഊറ്റം കൊള്ളുമ്പോള്‍ ഇന്ന‍് കേരളം ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാറിനെ കുറിച്ച് വേണ്ടത്ര അഭിമാനിക്കാന്‍ കഴിയാതെ വരുന്നതെന്ന‍് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. അഡ്വ. ഷബീല്‍ ഉമ്മര്‍ അനുബന്ധ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും, ഇവെന്റ് കോര്‍ഡിനേറ്റര്‍ പി. എം. എം. അബ്ദുറഹ്മാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന‍് നടന്ന കലാ പരിപാടികളില്‍ അബു ദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ഐക്യ ഗാഥ എന്ന കാവ്യാവിഷ്കാരം, യുവ കലാ സാഹിതി അവതരിപ്പിച്ച സംഗീത ശില്‍പം, ലക്ഷ്മി വിശ്വനാഥിന്റെ സംവിധാനത്തില്‍ അരങ്ങേറിയ കേരള നടനം, ഡെനീന വിന്‍സന്റ്, അല്‍ഫാ ഗഫൂര്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച 'മുകുന്ദാ മുകുന്ദാ' എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം, ആശ നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ ദൃശ്യ കേരളം, ധര്‍മ്മ രാജന്‍ ചിട്ടപ്പെടുത്തിയ അര്‍ദ്ധശാസ്ത്രീയ നൃത്തം, കെ. എസ്. സി. ബാലവേദി അവതരിപ്പിച്ച ചിത്രീകരണം, ഗഫൂര്‍ വടകരയുടെ ശിക്ഷണത്തില്‍ അരങ്ങേറിയ തിരുവാതിര, അപര്‍ണ്ണ, നമൃത, ഗായത്രി എന്നിവര്‍ ചേര്‍ന്നവ തരിപ്പിച്ച കേരള നടനം എന്നിവ ഒന്നിനോന്ന‍് മികവ് പുലര്‍ത്തി. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
01 November 2008
ഏഷ്യാനെറ്റ് റേഡിയോ ഇന്ന് മുതല്‍ 24 മണിക്കൂര്‍
ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റിന്‍റെ ഏഷ്യാനെറ്റ് റേഡിയോ ഇന്ന് മുതല്‍ 24 മണിക്കൂര്‍ പ്രക്ഷേപണം പുനരാരംഭിക്കുന്നു. 657 എ.എമ്മിലാണ് ഏഷ്യാനെറ്റ് റേഡിയോ ലഭ്യമാവുക. ഗള്‍ഫ് മേഖലയില്‍ മുഴുവന്‍ ലഭിക്കുന്ന ഏക മലയാളം റേഡിയോ ഇതാണ്.
- ജെ. എസ്.
|
ഏഷ്യാനെറ്റ് റേഡിയോ ഇന്ന് മുതല്‍ 24 മണിക്കൂര്‍
|
അബുദാബി സലാം സ്ട്രീറ്റ് ഇന്ന് മുതല്‍ അടച്ചിടും
നവീകരണത്തിനായി അബുദാബി സലാം സ്ട്രീറ്റ് ഇന്ന് മുതല്‍ അടച്ചിടും. കോര്‍ണിഷ് ഹോസ്പിറ്റല്‍ ഇന്‍റര്‍ സെക്ഷന്‍ 56 മുതല്‍ ഇന്‍റര്‍ സെക്ഷന്‍ ഒന്‍പത് വരെയാണ് അടച്ചിടുന്നത്. മിനാ സ്ട്രീറ്റില്‍ ഇന്‍റര്‍ സെക്ഷന്‍ 12 മുതല്‍ കാപിറ്റല്‍ ഹോട്ടലിനു സമീപം സായിദ് പോര്‍ട്ട് വരെയും അടച്ചിടും. അബുദാബിയിലെ ഗതാഗത സൗകര്യം അടിമുടി മാറ്റാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.
- ജെ. എസ്.
|
കരിപ്പൂരിലെ ഗുണ്ടാ പിരിവ്
കരിപ്പൂര്‍ വിമാന ത്താവളത്തിലെ വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് നടത്തുന്ന ഗുണ്ടാ പ്പിരിവ് അവസാനി പ്പിക്കണമെന്നും യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിക്ക് പരാതി നല്‍കാന്‍ വടകര എന്‍. ആര്‍. ഐ. ഫോറം അബുദാബി യൂണിറ്റ് തീരുമാനിച്ചു. കരിപ്പൂര്‍ യാത്രക്കാരുടെ ബന്ധുക്കള്‍ക്കും വാഹനങ്ങള്‍ക്കും നേരെ നടക്കുന്ന ഗുണ്ടാ ആക്രമണങ്ങളില്‍ ഫോറം ആശങ്ക രേഖപ്പെടുത്തി. പ്രസിഡന്റ് ബാബു വടകര അദ്ധ്യക്ഷത വഹിച്ചു.
ഇന്ദ്ര തയ്യില്‍, എന്‍ജിനീയര്‍ അബ്ദുല്‍ റഹിമാന്‍, എന്‍. കുഞ്ഞമ്മദ്, കെ. സത്യ നാഥന്‍, കെ. കുഞ്ഞി ക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സമീര്‍ ചെറുവണ്ണൂര്‍ സ്വാഗതവും, ട്രഷറര്‍ എം. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കേരള പിറവി ദിനാഘോഷം ഇന്ന് അബുദാബിയില്‍
അബുദാബി: കേരള പിറവിയുടെ അന്‍പത്തി രണ്ടാം വാര്‍ഷികം ഇന്ന് (ശനിയാഴ്ച) വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ വൈവിധ്യ മാര്‍ന്ന പരിപാടി കളോടെ നടത്തപ്പെടുന്നു.പ്രശസ്ത സാഹിത്യ കാരന്‍ സുധാകരന്‍ രാമന്തളി ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. “കേരളം പിന്നിട്ട പാതയിലൂടെ” എന്ന വിഷയത്തെ അധികരിച്ച് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ എം. സി. എ. നാസര്‍ മുഖ്യ പ്രഭാഷണം നിര്‍വ്വഹിക്കും.
തുടര്‍ന്ന‍് നടക്കുന്ന കലാ പരിപാടി കളില്‍ സെന്റര്‍ കലാ വിഭാഗം അവതരി പ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ചിത്രീകരണം, യുവ കലാ സാഹിതി അവതരി പ്പിക്കുന്ന സംഗീത ശില്‍പം എന്നിവ അരങ്ങേറുമെന്ന‍് ഭാരവാഹികള്‍ അറിയിച്ചു. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്