31 December 2008
മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് മുസ്വഫയില്‍
മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. & മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ് സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ് ലൈന്‍ ഹോസ് പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ് ലൈന്‍ ഹോസ് പിറ്റലില്‍ കാലത്ത് 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്ത് എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത് കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ് ലിയാര്‍, ഡോ. ശമീര്‍, ലൈഫ് ലൈന്‍ ഹോസ് പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്. കെ. അബ് ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 050-6720786 / 055-9134144 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ദുബായില്‍ ക്രിസ്മസ് ആഘോഷം
ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
- അഭിജിത്ത് എരവിപേരൂര്‍ Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല
ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
30 December 2008
യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു.
അബുദാബി ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. സുഡാനീസ് ക്ലബില്‍ നടന്ന പരിപാടിയില്‍ സാദിഖ് അല്‍ ഖാജ, അചല്‍ ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് മാത്യു പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
|
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതിനിടെ യുഎഇയിലെ പ്രമുഖ ദിനപത്രമായ ഗള്‍ഫ് ന്യൂസും ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയും ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം നല്‍കി. ലൈംഗീക പീഡത്തെപ്പറ്റി അന്വേഷിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി മലയാളി യുവതിയെ വീട്ടില്‍ താമസിപ്പിച്ചു എന്ന വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. പീഡനത്തിന് ഇരയായി കോണ്‍സുലേറ്റില്‍ ആഭയം തേടിയെത്തിയ യുവതിയെയാണ് ലൈസന്‍ ഓഫീസറായ അബ്ദുല്‍ നാഫി അനധികൃതമായി വീട്ടില്‍ പാര്‍പ്പിച്ചത്. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരേയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല അതേ സമയം ടൈംസ് ഓഫ് ഇന്ത്യയും യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഗള്‍ഫ് ന്യൂസും, നാഷണലും വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുകയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വാര്‍ത്ത പ്രാധാന്യത്തോടെ യു.എ.ഇ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥന് എതിരായ നടപടി ഉടന്‍ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നാണ് യു.എ.ഇയിലെ പ്രമുഖ സംഘടനകള്‍ പറയുന്നത്.
- ജെ. എസ്.
|
29 December 2008
പുതു വത്സരത്തില് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പുസ്തകം സമ്മാനം
ദുബായില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഡി.സി.ബുക്സ് പുതുവത്സരത്തോടനബന്ധിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നു
ജനുവരി 1 മുതല്‍ 15 വരെ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ബുക്സില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും ഇതോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ പ്രശസ്ത എഴുത്തുകാരായ ടി.പത്മനാഭന്‍, പി.കെ.പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 04 – 397 94 67 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
|
27 December 2008
എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ : പി. കെ. എം. സഖാഫി
ഇന്ന് ലോക ജനത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശ ങ്ങളാണെന്നും , ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ് ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ താനെ ഇല്ലാതാവുമെന്നും പി. കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത് അന്യ മതസ്ഥര്‍ക്ക് നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്ത നങ്ങളുമായി നടക്കുന്നവരെ കരുതിയിരി ക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടു ത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരി ക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.
മര്‍കസ് പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളന ത്തോടനു ബന്ദിച്ച് നടപ്പാക്കാ നുദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ - വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്ക് ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു പ്രരചണ സമിതി ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ , അ ബ് ദുല്‍ ഹമീദ് സ ദി തുടങ്ങിയവര്‍ സംസാരിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
സലഫി ടൈംസ് ലേ ഔട്ട് ലോഗോ പ്രകാശനം
ദുബായ് : ചെറുതെങ്കിലും അക്ഷര വെളിച്ചം മനോഹരമായി നവോത്ഥാന മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്ന "സലഫി ടൈംസ്" സൌജന്യ പത്രിക കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്നു. കേരളത്തിലും ഗള്‍ഫ് മേഖലയിലുമാണ് സലഫി ടൈംസ് പ്രചരണം നടത്തുന്നത്. ഇതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രാരംഭമായി ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് ഏഴ് മണിക്ക് ഷാർജ കെ. എം. സി. സി. ഹാളില്‍ വെച്ചു പ്രമുഖ ചിന്തകനും പ്രാസംഗികനും, കേരള മുന്‍ പി. ആര്‍. ഡി. ഡയറക്ടര്‍ പി. എ. റഷീദ് ലേ ഔട്ട് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ ദുരാചാരങ്ങളായ സ്ത്രീ ധനം, വിവാഹ ധൂര്‍ത്ത് തുടങ്ങിയവയ്ക്കും, നിരക്ഷരത ക്കെതിരെയുള്ള വിവിധ കര്‍മ്മ പരിപാടികളും രജത ജൂബിലി വർഷത്തിൽ നാട്ടിലും ഗള്‍ഫ് മേഖലയിലും സലഫി ടൈംസ് നടത്തുന്നുണ്ട്.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
25 December 2008
കെ. എസ്. സി. സാഹിത്യോത്സവം
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
24 December 2008
ആര്യക്ക് സഹായമായി കേരള ക്ലിക്ക്സ് ദൃശ്യം 2008
ഇന്‍റര്‍നെറ്റ് ഫ്ളിക്കര്‍ ഗ്രൂപ്പായ കേരള ക്ലിക്സിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷന്‍ ദൃശ്യം 2008 എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ ഡിസംബര്‍ 26 ന് 11:30 ന് കേരള കലാ മണ്ഡലം വൈസ് ചേയര്‍മാന്‍ ഡോ. കെ. ജി. പൌലോസ് ഉദ്ഘാടനം ചെയ്യും പ്രദര്‍ശനം ഡിസംബര്‍ 29 വരെ ഉണ്ടായിരിക്കും. പ്രദര്‍ശന വില്‍പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം കോഴിക്കോട് മേപയൂര്‍ വില്ലേജില്‍ രക്താര്‍ബുദ ബാധിതയായ നാലു വയസുകാരി ആര്യ യുടെ ചികിത്സയ്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആര്യയെ പറ്റി കൂടുതൽ ഇവിടെ വായിക്കുക. ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത, എന്നാല്‍ ഫോട്ടോഗ്രാഫിയെ മനസിന്‍റെ സംവേദന മാധ്യമമായി കാണുന്ന 74 കലാകാരന്മാരുടെ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്‍റെ അന്തമില്ലാത്ത നന്മകളെ തിരിച്ചറിയാനും ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിൽ കൂടി അതിനെ അവതരിപ്പിക്കാനും ഉള്ള ഒരു വേദി എന്നതാണ് കേരള ക്ളിക്സ് എന്ന ഗ്രൂപ്പിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ കല, സംസ്കാരം, ജന്തു സസ്യ വൈവിദ്ധ്യങ്ങള്‍, സാഹിത്യം, പ്രകൃതി വൈവിദ്ധ്യങ്ങള്‍, സ്ഥല വിശേഷങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ പങ്കു വയ്ക്കുന്ന ത്രഡുകള്‍ കേരള ക്ളിസിന്‍റെ ഒരു പ്രത്യേകതയാണ്. ഇത് ഒരു പഠന പ്രക്രിയ പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനും സാധിക്കുന്നുണ്ടെന്ന് കേരള ക്ലിക്സിന്റെ സംഘാടകരായ സന്തൊഷും ജയപ്രകാശും പറഞ്ഞു. മലയാളത്തിന്‍റെ പച്ചപ്പ് തെളിമയോടെ സൂക്ഷിക്കുന്ന പ്രവാസികളും അല്ലാത്തവരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അനേകം മനോഹരമായ ചിത്രങ്ങളുണ്ടെങ്കിലും, തിരഞ്ഞടുത്ത കുറച്ച് ചിത്രങ്ങളുടെ പ്രദശനമാണ് നടക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയുടെ ആദ്യ സംരംഭമാണിത്. ക്രോണിക് മൈലോയിഡ് ലുക്കീമിയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ എന്ന ഗ്രാമത്തിലുള്ള ആര്യ എന്നു പേരുള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഒരു തുക സംഭാവന ചെയ്യാനും കേരളാ ക്ളിക്സ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. അംഗങ്ങളുടെ ശ്രമ ഫലമായി 4 ലക്ഷം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു. പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഫോട്ടോഗ്രാഫി വിതരണക്കാരായ പിക്സെട്രായുടെ സഹകരണത്തോടെ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീ. സേതുരാമന്‍, ചെന്നൈ ആണ് വര്‍ക്ക്ഷോപ്പ് നയിക്കുന്നത്. - മധു ഇ. ജി. Labels: gulf, nri, അറബിനാടുകള്‍, കല
- ജെ. എസ്.
|
23 December 2008
ക്രിസ്മസ് ഗാനസന്ധ്യ
ഷാര്‍ജ മാര്‍ത്തോമാ ചര്‍ച്ച് അജ്മാന്‍ ഏരിയ പ്രെയര്‍ ഗ്രൂപ്പ് ക്രിസ്മസ് ഗാനസന്ധ്യ സംഘടിപ്പിക്കും. 26 ന് വൈകീട്ട് ഏഴിന് ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലാണ് പുല്‍ക്കൂട്ടില്‍ പൂക്കാലം എന്ന ഈ പരിപാടി നടക്കുക. ഗാനങ്ങള്‍, നാടകം എന്നിവയാണ് അവതരിപ്പിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
|
ഒബാമയില്‍ യു.എ.ഇ ക്ക് പ്രതീക്ഷ
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കാനും നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കഴിയുമെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇറാന്‍ കൈവശം വച്ചിരിക്കുന്ന തര്‍ക്കദ്വീപുകള്‍ക്ക് മേലുള്ള യുഎഇയുടെ അവകാശ വാദം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സമാകില്ലെന്ന് ഷെയ്ഖ് ഖലീഫ പറഞ്ഞു. ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമാണെന്ന് ലോകത്തെ അറിയിക്കേണ്ട ബാധ്യത ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു
- ജെ. എസ്.
|
ഒരുമ ഒരുമനയൂരിന്‍റെ ധന സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും അമ്പതിനായിരം രൂപ വടകര എന്‍ ആര്‍ ഐ ഫോറത്തിന്‍റെ അഭിമുഖ്യത്തില്‍ ഡിസംബര്‍ 24 നു നാട്ടില്‍ വെച്ചു നടക്കുന്ന സമൂഹ വിവാഹത്തിലേക്ക് സംഭാവന ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍
അബുദാബി : ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. ഇസ് ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം. എം. പൊയില്‍ അവതരിപ്പിച്ച ഉ ഹ് ദിലെ രക്ത സാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ഷണീയ മായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍, നൗഷാദ് ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പി ക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്. മുസ്വഫ എസ്. വൈ. എസ്. ആക്റ്റിംഗ് പ്രസിഡണ്ട് അബ് ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മുസ്വഫ മാനേജര്‍ അഡ്വ. എസ്. കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി. പി. എ. കല്‍ത്തറ സ്വാഗതവും അബ് ദുല്‍ ഹമീദ് സ അദി നന്ദിയും രേഖപ്പെടുത്തി.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
|
ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷുറന്‍സ് തുക, ഈയിടെ മരണപ്പെട്ട ഒരുമ അംഗങ്ങള്‍ ആയിരുന്ന അന്‍വര്‍അലി റജീബ്, തുപ്പത്ത് കാസ്സിം, സി. കെ. അബ്ദുല്‍ ലത്തീഫ്, എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
22 December 2008
അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു.
ദുബായ് കറാമയിലെ അല്‍ നാസര്‍ ക്ലബിന് സമീപമുള്ള പൂട്ടികിടക്കുന്ന അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അഗ്നിബാധ. തീപിടുത്തത്തില്‍ സിനിമാ തീയറ്ററിന് അകത്തുണ്ടായിരുന്ന മുഴുവന്‍ ഫര്‍ണീച്ചറുകളും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല.
20 മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ ലെഫ്റ്റന്‍റ് കേണല്‍ റാഷിദ് ഫലാസി പറഞ്ഞു. മലയാളം, ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ദുബായിലെ ആദ്യകാല തീയറ്ററുകളിലൊന്നായ അല്‍ നാസര്‍ സിനിമ 2007 മുതല്‍ പൂട്ടികിടക്കുകയായിരുന്നു.
- ജെ. എസ്.
|
വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം
യുഎഇയില്‍ ജോലി നഷ്ടപ്പെട്ട ജീവക്കാര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഹായത്തിനായി പ്രത്യേക കോടതിയെ സമീപിക്കാം. അബുദാബി പൊലീസിന്‍റെ നിയമ വിദഗ്ദ്ധന്‍ അല്‍ അവാദി മുഹമ്മദ് അല്‍ അവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടം എഴുതി തള്ളാന്‍ കോടതി ഉത്തരവിടില്ല. മറിച്ച്, അതത് ബാങ്കുകള്‍ കടബാധ്യതക്കാരുടെ മേല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കോടതിയോട് ആവശ്യപ്പെട്ടില്ലെങ്കില്‍ ഇവര്‍ക്ക് യുഎഇയ്ക്ക് പുറത്തു പോകാം. അന്തിമ വിധി വരുന്നത് വരെ കോടതി നടപടികള്‍ തുടരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ ജീവനക്കാര്‍ക്കും കോടതിയെ സമീപിക്കാം.
- ജെ. എസ്.
|
18 December 2008
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : (ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413.)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സംഘം സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 8 വരേയും സംഘം അപേക്ഷകള്‍ സ്വീകരിക്കും. മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലും നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മദീനയില്‍ 04 8380025 എന്ന നമ്പറിലും നജ്റാനില്‍ 07 5221750 എന്ന നമ്പറിലും വിളിക്കണം.
- ജെ. എസ്.
|
സിദ്ദീഖാ ആശുപത്രിയില്‍ തൊഴില്‍ പ്രശ്നം ഒത്തു തീര്‍ന്നു
ജിദ്ദയിലെ സിദ്ദീഖാ ആശുപത്രിയില്‍ മാനേജ്മെന്‍റും മലയാളി നഴ്സുമാരും തമ്മിലുണ്ടായിരുന്ന തൊഴില്‍ പ്രശ്നം ഒത്തു തീര്‍ന്നു. ജിദ്ദാ ലേബര്‍ കമ്മീഷന്‍റെ സാനിധ്യത്തില്‍ നടന്ന ഒത്തു തീര്‍പ്പു പ്രകാരം പരാതിക്കാരായ 9 നഴ്സുമാരെ 10 ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലയയ്ക്കാനും പത്തരമാസത്തെ ശമ്പള കുടിശിക ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ അടയ്ക്കാനും ധാരണയായി. രണ്ട് വര്‍ഷം മുമ്പാണ് നഴ്സുമാര്‍ ആശുപത്രിയില്‍ ജോലിക്കെത്തിയത്. ഇടക്കാലത്ത് ആശുപത്രി അടച്ചു പൂട്ടുകയും പത്ത് മാസത്തിലധികം ശമ്പളം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു.
- ജെ. എസ്.
|
മാന്‍പവര്‍ സര്‍വേ മസ്ക്കറ്റില്‍ ആരംഭിച്ചു
ഒമാനിലെ ദേശീയ സാമ്പത്തിക മന്ത്രാലയവും മാനവ വിഭവ ശേഷി മന്ത്രാലയവും ചേര്‍ന്ന നടപ്പിലാക്കുന്ന മാന്‍പവര്‍ സര്‍വേ മസ്ക്കറ്റില്‍ ആരംഭിച്ചു. കുടുംബത്തിന്‍റെ വാര്‍ഷിക വരുമാനവും ചെലവും കണക്കിലെടുത്ത് വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ തൊഴില്‍ മേഖലയില്‍ പുരോഗമന പദ്ധതികള്‍ ആവിഷ്ക്കരിക്കാന്‍ ഈ സര്‍വേ മൂലം സാധിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 230 ഓളം സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് സര്‍വേയില്‍ പങ്കെടുക്കുന്നത്. ഡിസംബര്‍ 25 ന് മാന്‍പവര്‍ സര്‍വേ സമാപിക്കും.
Labels: gulf, nri, oman, അറബിനാടുകള്‍
- ജെ. എസ്.
|
16 December 2008
ഒരുമ ഒരുമനയൂര്‍ ഈദ് മീറ്റ്
ദുബായ് : തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ നിവാസികളുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ 'ഒരുമ ഒരുമനയൂര്‍' ദുബായ്, ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി ദുബായ് സഫാ പാര്‍ക്കില്‍ ഈദ് മീറ്റും കുടുംബ സംഗമവും സംഘടിപ്പിച്ചു. പ്രസിഡന്‍റ് പി. പി. ജഹാംഗീറിന്‍റെ അധ്യക്ഷതയില്‍, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ ഇനം കലാ കായിക മത്സരങ്ങള്‍ അരങ്ങേറി. യു. എ. ഇ. യിലെ കലാ സാംസ്‌കാരിക ജീവ കാരുണ്യ മേഖലയില്‍ അറിയപ്പെടുന്ന ശ്രീ. സബാ ജോസഫ് മുഖ്യ അതിഥി ആയിരുന്നു. മാപ്പിള കലാ അക്കാദമി കണ്‍വീനര്‍ അഷറഫ് അത്തോളി, ഇന്ത്യന്‍ മീഡിയാ ഫോറം എക്സിക്യൂട്ടീവ് അംഗം കെ. എ. ജബ്ബാരി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
വര്‍ത്തമാന കാലഘട്ടത്തില്‍ നടന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങ ള്‍ക്കെതിരെ യുവാക്കളില്‍ ബോധവ ല്‍ക്കരണം നടത്താന്‍ ഇത്തരം സംഗമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സബാ ജോസഫ് പറഞ്ഞു. കലാ കായിക മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ മുസദ്ദിക്ക്, ഫൈസല്‍. പി. കെ., ബീരാന്‍ കുട്ടി, ഷാജഹാന്‍. എ. പി., ലിയാകത്. ആര്‍. എം., അബ്ദുല്‍ ഗനി, അബ്ദുല്‍ ഹസീബ്, നസീര്‍. പി., സമീര്‍. പി. സി. എന്നിവര്‍ നേത്യത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ആര്‍. എം. കബീര്‍ സ്വാഗതവും, മീഡിയാ കണ്‍വീനര്‍ ആര്‍. വി. കബീര്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
14 December 2008
പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കണം - യുവ കലാ സാഹിതി
സാമ്പത്തിക മാന്ദ്യം അടക്കമുള്ള പ്രശ്നങ്ങള്‍ പ്രവാസ തൊഴില്‍ മേഖലയെ ബാധിച്ചിരി ക്കുന്നതിനാല്‍ തൊഴില്‍ നഷ്ടപ്പെട്ട് നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നല്കുന്നതിനു വേണ്ടി പ്രവാസി തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പാക്കണമെന്ന് യുവ കലാ സാഹിതി അബുദാബി യൂണിറ്റ് സമ്മേളനം കേരളാ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പുതിയതായി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന സ്മാര്‍ട്ട് സിറ്റി അടക്കമുള്ള പ്രോജക്റ്റുകളില്‍ ഈ പദ്ധതി നടപ്പാക്കണമെന്നും സമ്മേളനം നിര്‍ദ്ദേശിച്ചു.
സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ബാബു വടകര അദ്ധ്യക്ഷനായിരുന്നു. യുവ കലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം സ്വര്‍ണ്ണ ലത ടീച്ചര്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും കെ. പി. അനില്‍ നന്ദിയും പറഞ്ഞു. ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ. വി. മുഹമ്മദലി വരവു ചെലവു കണക്കുകളും, എം. സുനീര്‍ ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ കാമ്പിശ്ശേരി, തിരുനെല്ലൂര്‍, വയലാര്‍, തോപ്പില്‍ ഭാസി, പ്രിയദത്ത കല്ലാട്ട് എന്നീ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ചക്ക് കുഞ്ഞിക്യഷ്ണന്‍, അബൂബക്കര്‍, രാജ്കുമാര്‍, രാജേന്ദ്രന്‍ മുസ്സഫ, ക്യഷ്ണന്‍ കേളോത്ത്, ഇസ്കന്ദര്‍ മിര്‍സ, ജോഷി ഒഡേസ എന്നിവര്‍ നേത്യത്വം നല്കി. പുതിയ ഭാരവാഹികളായി ബാബു വടകര (പ്രസിഡന്‍റ്), ഇ. ആര്‍. ജോഷി (ജനറല്‍ സിക്രട്ടറി), പി. ചന്ദ്രശേഖരന്‍ (ട്രഷറര്‍), പി. എ. സുബൈര്‍, ആസിഫ് സലാം (വൈസ് പ്രസി), കെ. പി. അനില്‍, എം. സുനീര് (ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ "ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും" എന്ന വിഷയത്തില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
12 December 2008
വി ഷീല്‍ഡ് ഫൌണ്ടേഷന്‍ അബുദാബിയില്‍
അബുദാബി : വി ഷീല്‍ഡ് ഫൌണ്ടേഷന്‍ അബുദാബിയുടെ പ്രവര്‍ത്തന ഉല്‍ഘാടനവും ബലി പെരുന്നാള്‍ ആഘോഷങ്ങളും വിവിധങ്ങളായ കലാ പരിപാടികളോടെ അബുദാബി സുഡാനീസ് ക്ലബ്ബില്‍ നടന്നു. വി ഷീല്‍ഡ് ഫൌണ്ടേഷന്‍ ചെയര്‍മാന്‍ റഹീം മുണ്ടേരിയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. പൌരനും പ്രമുഖ അഭിഭാഷകനുമായ ഇബ്രാഹിം അഹമ്മദ് അല്‍ഹുസ്നി വി ഷീല്‍ഡ് ലോഗോ പ്രകാശനം ചെയ്തു.
ചാരിറ്റി, ആതുര സേവനം, വിദ്യാഭ്യാസം, കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലും വി ഷീല്‍ഡ് ഫൌണ്ടേഷന്‍ സജീവമായി നിലകൊള്ളുമെന്ന് ചെയര്‍മാന്‍ റഹീം മുണ്ടേരി പറഞ്ഞു. വി ഷീല്‍ഡ് ഫൌണ്ടേഷന്‍ ഭാരവാഹികളായി അബൂബക്കര്‍ മാട്ടൂല്‍, ഫഹദ് കുന്നത്ത്, ബഷീര്‍ തീക്കോടി, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, മുജീബ് വളാഞ്ചേരി, ജസ് വിന്‍ ജോസ്, ഹരി ഗോപാല്‍ കന്യാകുമാരി, ഹാരിസ് എറിയാട്, രാജേന്ദ്രന്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരായ അബ്ദുല്ല ഫറൂഖി (ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍), എം. അബ്ദുല്‍ സലാം (ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍), ബഷീര് (റെയിന്‍ബോ), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), അബ്ദുല്‍ ഖാദര്‍ (നാസര്‍ റെസ്റ്റൊറന്‍റ്), മജീദ് എടക്കഴിയൂര്‍, അബ്ദുല്‍ റസാഖ്, രാജന്‍, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്യൂച്ചര്‍ മീഡിയ സാരഥികളായ കെ. കെ. മൊയ്തീന്‍ കോയ, മൂസ്തഫ മജ് ലാന്‍, സക്കീര്‍ പടിയത്ത് എന്നിവരുടെ നേത്യത്വത്തില്‍ കലാ പ്രേമികള്‍ക്കായി സംഘടിപ്പിച്ച "പെരുന്നാള്‍ നിലാവ് " എന്ന സ്റ്റേജ് ഷോ അരങ്ങേറി. വിളയില്‍ ഫസീല, അഷ് റഫ് പയ്യന്നൂര്‍, താജുദ്ധീന്‍ വടകര, സലീം കോടത്തൂര്‍, സിന്ധു പ്രേംകുമാര്‍, മേഘ്ന, ഹാരിസ് കാസര്‍ഗോഡ്, നിസാര്‍ വയനാട് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
11 December 2008
പി. ടി. അബ്ദുറഹ്മാന്‍ ട്രോഫി മാപ്പിളപ്പാട്ട് മത്സരം
ദോഹ : തനിമ കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന നാലാമത് പി. ടി. അബ്ദു റഹ്മാന്‍ ട്രോഫിക്കു വേണ്ടിയുള്ള മാപ്പിള പ്പാട്ട് മത്സരം ഡിസംബര്‍ 12ന് വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ദോഹ മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 5484104, 5316948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. റജിസ്റ്ററേഷന്‍ ഫോറം മന്‍സൂറയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് ലഭ്യമാണ്.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, nri, qatar, അറബിനാടുകള്‍, കല
- ജെ. എസ്.
|
വ്യക്തിത്വ വികസന ശില്പശാല അബുദാബിയില്‍
അബുദാബിയിലെ ഡി. എന്‍. എ. മാനേജ്മെന്‍റ് കണ്‍സള്‍ട്ടന്‍സി മലയാളി സമാജത്തില്‍ സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന ശില്പ ശാല ഡിസംബര്‍ 11 വ്യാഴാഴ്ച വൈകീട്ട് 6:30ന് ആരംഭിക്കും. 12 വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഈ പരിപാടിയില്‍ രക്ഷിതാക്കള്‍ക്കും പ്രവേശനം ഉണ്ടായിരിക്കും. ഡോക്ടര്‍ റോസമ്മ മുരിക്കന്‍ നയിക്കുന്ന ശില്പശാല യിലേക്ക് ഏവര്‍ക്കും പ്രവേശനം സൌജന്യമായിരിക്കും.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
10 December 2008
യുവ കലാ സാഹിതി അബൂദാബി സമ്മേളനം
യുവ കലാ സാഹിതി അബൂദാബി സമ്മേളനം ഡിസംബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ കേരളാ സോഷ്യല്‍ സെന്‍ററില്‍ വെച്ച് നടക്കും. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനും, ഒല്ലൂര്‍ മുന്‍ എം. എല്‍. എ. യും, സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെംബറുമായ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
യുവ കലാ സാഹിതിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയി രുത്തുന്ന സമ്മേളനം, വരും വര്‍ഷത്തില്‍ ഏറ്റെടുത്ത് നടത്തേ ണ്ടതായ പ്രവര്‍ത്ത നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. വൈകീട്ട് ഏഴു മണിക്ക് “ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും, ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും” എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ച നടക്കും. സി. എന്‍. ജയദേവന്‍ നേത്യത്വം നല്‍കും. (വിവരങ്ങള്‍ക്ക് : 050 31 60 452, 050 720 23 48) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
പെരുന്നാള്‍ ആഘോഷവും കേരളോത്സവവും
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന "കേരളോത്സവം 2008" ബലി പെരുന്നാള്‍ ഒന്നു മുതല്‍ കെ. എസ്. സി. അങ്കണത്തില്‍ അരങ്ങേറി. തട്ടു കട, നാടന്‍ വിഭവങ്ങളുടെ ഭക്ഷണ സ്റ്റാളുകള്‍, സ്കില്‍ ഗെയിമുകള്‍ എന്നിവയും, കെ. എസ്. സി. ഹാളില്‍ നിര്‍മ്മിച്ച കൃത്രിമ വനം, വയനാട്ടില്‍ നിന്നുള്ള പ്രകൃതി ദത്ത വിഭവങ്ങള്‍ ലഭ്യമാവുന്ന "വയനാടന്‍ പെരുമ" എന്നിവ ഈ വര്‍ഷത്തെ മുഖ്യ ആകര്‍ഷണമാണ്. ഇന്നു സമാപിക്കുന്ന കേരളോത്സവം സന്ദര്‍ശകര്‍ക്കായി നിരവധി സമ്മാനങ്ങളും തയ്യാറായിരിക്കുന്നു. പ്രവേശന കൂപ്പണ്‍ നറുക്കെടുപ്പിലൂടെ കിയാ സ്പോര്‍ട്ടേജ് കാര്‍ ഒന്നാം സമ്മാനവും, മറ്റ് അന്‍പത് സമ്മാനങ്ങളും നല്‍കുന്നു. പെരുന്നാള്‍ ആഘോഷത്തിന്‍റെ ഭാഗമായി വിവിധങ്ങളായ കലാ പരിപാടികളും അരങ്ങേറി.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
യുവ കലാ സാഹിതി വാര്‍ഷികം
യുവ കലാ സമിതി ഷാര്‍ജ അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. സി. പി. ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി. എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ. സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. എന്‍. പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പോള്‍സണ്‍ ചിറയത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. എന്‍. വിനയ ചന്ദ്രന്‍, അബ് ദുള്‍ സലാം, കെ. വി. പ്രേം ലാല്‍, അഭിലാഷ്, കെ. വി. പ്രഭാകരന്‍, പി. ശിവ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. എന്‍. വിനയ ചന്ദ്രന്‍ (പ്രസിഡന്റ്), ശ്രീലത അജിത്ത്, പി. ശിവ പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), പി. എം. പ്രകാശന്‍ (സെക്രട്ടറി), പോള്‍സണ്‍ ചിറയത്ത്, അനില്‍ കുമാര്‍ അടൂര്‍ (ജോ. സെക്രട്ടറിമാര്‍), കെ. സുനില്‍ രാജ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.
വൈകീട്ട് നടന്ന കലാ പരിപാടികള്‍ അമൃതാ ടി. വി. പ്രതിനിധി ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി. - കെ. സുനില്‍ രാജ് Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
അറഫാ ദിന സംഗമം
അവകാശങ്ങളെ പറ്റി ബോധവാന്‍മാ രാവുന്നതി ലുപരി ഉത്തരവാ ദിത്വങ്ങള്‍ നിര്‍വ്വഹി ക്കുന്നവ രാവണം വിശ്വാസികള്‍ എന്ന് കെ. കെ. എം. സ അ ദി പറഞ്ഞു. മുസ്വഫ എസ്. വൈ. എസ് സംഘടിപ്പിച്ച അറഫാ ദിന - ആത്മീയ സംഗമത്തില്‍ ഉദ്ബോദന പ്രസംഗം നടത്തുക യായിരുന്നു അദ്ധേഹം. ഹജ്ജത്തുല്‍ വിദാ അ (വിട പറയല്‍ പ്രസംഗം ) വേളയില്‍ ലക്ഷ ക്കണക്കിനു അനുയായി കളോടായി മുഹമ്മദ് നബി (സ) തങ്ങള്‍ ചെയ്ത മഹത്തായ പ്രസംഗം സമ കാലിക സംഭവ വികാസങ്ങളില്‍ ലോകത്തിനു മുഴുവന്‍ വിചിന്തനത്തിനു വഴി തെളിയിക്കുന്നതാണ് സ അദ് ഓര്‍മ്മിപ്പിച്ചു. മുസ്വഫ എസ്. വൈ. എസ്. ജനറല്‍ സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി പ്രാര്‍ത്ഥനാ വേദിയ്ക്ക് നേതൃത്വം നല്കി.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ബാബുരാജ് സംഗീത സന്ധ്യ
ദോഹ: പ്രശസ്ത ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാല കൃഷണന്‍ നയിക്കുന്ന 'ബാബുരാജ് സംഗീത സന്ധ്യ' ഡിസംബര്‍ 10 (ബുധനാഴ്ച്ച) വൈകീട്ട് 7ന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റ്ററിലെ റോസ് ലോന്‍ജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്‍മനാ അന്ധനായ ഇദ്ദേഹം ഗാന ഭൂഷണം, ഗാന പ്രവീണുമാണ്. 6000 പാട്ടുകള്‍ ഹൃദ്യസ്ഥ മാക്കിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഗോപാല കൃഷ്ണന്‍ പെരുവണ്ണൂര്‍ സ്കൂളിലെ സംഗീത അദ്ധ്യാപകനാണ്.
ഇതോടൊപ്പം പ്രശസ്ത ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വിന്‍സന്‍റ് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും. ദോഹയിലെ പ്രശസ്തരായ ഗായകരും അണി നിരക്കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു. - മുഹമ്മദ് സഗീര്‍, ഖത്തര്‍
- ജെ. എസ്.
|
ഒമാന്‍ ക്രിക്കറ്റ് ടീം തായ്‌ലാന്‍ഡിലേക്ക്
മസ്കറ്റ് : ഡിസംബര്‍ 13 മുതല്‍ 23 വരെ തായ്‌ലാന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന ഏഷ്യന്‍ വനിത അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കു ന്നതിനായി മലയാളിയായ മൈഥിലി മധുസൂധനന്‍ നേതൃത്വം നല്‍കുന്ന ഒമാന്‍ ടീം ഡിസംബര്‍ 7 ന് വൈകിട്ട് യാത്ര തിരിച്ചു. മസ്കറ്റിലെ സീബ് അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ ഒമാന്‍ ക്രിക്കറ്റ് കണ്‍ടോള്‍ ബോര്‍ഡ് അംഗങ്ങളും ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും ക്രിക്കറ്റ് പ്രേമികളും ടീം അംഗങ്ങള്‍ക്ക് വിജയാ ശംസകളോടെ യാത്രയയപ്പു നല്‍കി. മൈഥിലി മധുസൂധനന്‍, കൃതി തോപ്രാണി, ഹാഗര്‍ ഗാബര്‍ അലി, സാനാ പാച്ച, ഐശ്വര്യ തൃപാഠി, പൌലോമി നിയോഗ്, ആര്‍സൂ സത്തിക്കര്‍, മീരാ ജെയിന്‍ ലക്ഷ്മി, മോനിഷാ നായര്‍, നടാഷാ ഷെട്ടി, റോവിനാ ഡിസൂസ, സാമന്താ മെന്‍ഡോന്‍സാ, റിദ്ധി ഷാന്‍ബാഗ്, ജയിഡ് പെരേരാ എന്നീ ടീം അംഗങ്ങളും വൈശാലി ജെസ്രാണി മാനേജരും രാകേഷ് ശര്‍മ്മ പരിശീലകനും സൌമിനി കേശവ് ഫിസിയോയും അടങ്ങുന്ന സംഘമാണ് തായ്‌ലാന്റിലേക്കു തിരിച്ചത്. യു. ഏ. ഇ., ഖത്തര്‍, ഹോങ് കോങ്, ഇറാന്‍, ഒമാന്‍, തായ്‌ലാന്റ്, എന്നീ രാജ്യങ്ങള്‍ പൂള്‍ ഏ യിലും നേപ്പാള്‍, മലേഷ്യാ, സിംഗപ്പൂര്‍, കുവൈറ്റ്, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങല്‍ പൂള്‍ ബി യിലുമായാണ് മത്സരിക്കുക. ഡിസംബര്‍ 23ന് ഫൈനല്‍ മത്സരം നടക്കും.
- മധു ഈ. ജി.
- ജെ. എസ്.
|
08 December 2008
ദല പുരസ്ക്കാര ദാനം ഇന്ന്
ദുബായ് ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍-ദലയുടെ ഈ വര്‍ഷത്തെ പുരസ്ക്കാരം ഡോ. കെ.എന്‍ പണിക്കര്‍ക്ക് ഇന്ന് സമ്മാനിക്കും. വൈകീട്ട് അഞ്ചിന് തിരുവനന്തപുരം വൈ.എം.സി.എ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പിണറായി വിജയന്‍ പുരസ്ക്കാര സമര്‍പ്പണം നടത്തും. വിദ്യാഭ്യാസ മന്ത്രി എം.എ ബേബി അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഐ.വി ദാസ് ആമുഖ പ്രഭാഷണം നടത്തും. ഡോ. പി.കെ.ആര്‍ വാര്യര്‍, പി. ഗോവിന്ദപ്പിള്ള, എസ്. രമേശന്‍, കെ.എല്‍ ഗോപി തുടങ്ങിയവര്‍ പ്രസംഗിക്കും. 50,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
- ജെ. എസ്.
|
ഇന്ന് ബലി പെരുന്നാള്‍
ഗള്‍ഫില്‍ ഇന്ന് ബലി പെരുന്നാള്‍ ആഘോഷിക്കും. വിവിധ പള്ളികളിലും ഈദ് മുസല്ലകളിലും രാവിലെ പെരുന്നാള്‍ നമസ്ക്കാരം നടക്കും. യു.എ.ഇയിലെ അബുദാബി, അലൈന്‍ എന്നിവിടങ്ങളില്‍ രാവിലെ 7.10 നാണ് പെരുന്നാല്‍ നമസ്ക്കാരം. ദുബായില്‍ 7.15 നും ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളില്‍ 7.18 നും ഉമ്മുല്‍ ഖുവൈനില്‍ 7.10 നും റാസല്‍ ഖൈമയില്‍ ഏഴിനും ഫുജൈറയില്‍ 7.09 നുമാണ് പെരുന്നാള്‍ നമസ്ക്കാരങ്ങള്‍ നടക്കുക. സൗദിയിലെ ദമാമിലും കിഴക്കന്‍ പ്രവിശ്യയിലെ മറ്റ് നഗരങ്ങളിലും ഇന്ന് രാവിലെ 6.30 നാണ് ബലി പെരുന്നാള്‍ നമസ്ക്കാരം. രാവിലെ 6.20 ന് ദോഹ പ്രിപ്പറേറ്ററി സ്കൂളില്‍ ഈദ് നമസ്ക്കാരം നടക്കും. വിവിധ സംഘടനകളുടേയും കൂട്ടായ്മയകളുടേയും ആഭിമുഖ്യത്തില്‍ വൈവിധ്യമേറിയ ബലിപെരുന്നാള്‍ ആഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഈദ് ഇന്‍ ദുബായ് എന്ന പേരില്‍ ദുബായില്‍ വിപുലമായ ആഘോഷങ്ങളുമുണ്ട്. ഇതിനോടനുബന്ധിച്ച് ഫെസ്റ്റിവല്‍ സിറ്റിയില്‍ ഇന്ന് രാത്രി എട്ടിന് ഗംഭീര വെടിക്കെട്ട് നടക്കും.
- ജെ. എസ്.
|
ഒരുമ ഈദ് മീറ്റ്
ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഒരുമ ഈദ് മീറ്റ്' ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
കോട്ടോല്‍ പ്രവാസി സംഗമം പെരുന്നാള്‍ സന്ധ്യ
യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.
തുടര്‍ന്ന്, ഇടവേള റാഫി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന "പെരുന്നാള്‍ സന്ധ്യ" എന്ന ന്യത്ത - സംഗീത ഹാസ്യ വിരുന്നില്‍ ടിപ് ടോപ് അസീസിന്‍റെ "കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും" എന്ന ചിത്രീകരണവും വിവിധ കലാ പരിപാടികളും അരങ്ങേറും. (വിവരങ്ങള്‍ക്ക് : ബഷീര്‍ വി. കെ. 050 97 67 277) - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
07 December 2008
സ്വാതി തിരുനാള്‍ സംഗീതോത്സവം
മസ്കറ്റ് : ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാളം വിഭാഗത്തിന്റെ ഈ വര്‍ഷത്തെ സ്വാതി തിരുനാള്‍ സംഗീതോത്സവം ഡിസംബര്‍ 5 വെള്ളിയാഴ്ച വൈകീട്ട് 7 മണിക്ക് ഐ. എസ്. സി. ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. പ്രശസ്ത കര്‍ണ്ണാടക സംഗീത വിദ്വാന്‍ ശ്രീ പ്രണവം ശങ്കരന്‍ നമ്പൂതിരി മുഖ്യ അതിഥി ആയിരുന്നു. സംഘടനയിലെ പതിനഞ്ചില്‍ പരം അംഗങ്ങള്‍ സ്വാതി തിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. തുടര്‍ന്ന് ശ്രീ ശങ്കരന്‍ നമ്പൂതിരിയുടെ സ്വാതി തിരുനാള്‍ കൃതികളുടെ കച്ചേരിയും നടന്നു.
പത്താം വയസില്‍ സംഗീത അഭ്യസനം ആരംഭിച്ച ശ്രീ ശങ്കരന്‍ നമ്പൂതിരി ചെറു പ്രായത്തില്‍ തന്നെ തന്റെ കഴിവു തെളിയിക്കുകയും ശാസ്ത്രീയ സംഗീത ആലാപന രംഗത്ത് ഏറെ ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. ധാരാളം പുരസ്കാരങ്ങളും ഈ രംഗത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. ചെന്നൈ സംഗീത അക്കാദമിയുടെ കീഴില്‍ സംഗീത അധ്യാപകര്‍ക്ക് വേണ്ടിയുള്ള സംഗീത കോളേജില്‍ അധ്യാപകന്‍ ആയും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. - ഇ. ജി. മധു, മസ്കറ്റ് Labels: gulf, oman, അറബിനാടുകള്‍, കല
- ജെ. എസ്.
|
06 December 2008
സ്നേഹ സന്ദേശം
ശറഫുറ്റ ദുല്‍ - ഹജ്ജ് മാസം പിറന്നു ലക്ഷോപ ലക്ഷങ്ങള്‍ ലബ്ബൈക്ക ചൊല്ലി! ഈദുല്‍ അദ് - ഹാ തന്‍ ശോഭ പരന്നു ഈണത്തില്‍ രാക്കിളി തക്ബീറു പാടി എല്ലാമറിയുന്ന ഏകന്‍ ഇലാഹി... എല്ലാ സ്തുതിയും നിനക്കാണു നാഥാ നിന്നെ മറന്നുള്ള ആഘോഷമില്ലാ... നിന്നെ സ്തുതിക്കാതെ ആനന്ദമില്ലാ ആലംബ ഹീനരെ ഓര്‍ക്കേണം നമ്മള്‍ ആശ്രയമെത്തിച്ചു നേടേണം പുണ്യം മുത്ത് നബിയുടെ സന്മാര്‍ഗ പാത പിന്തുടര്‍ന്നവര്‍ക്കാണു വിജയം ഈദുല്‍ അദ് ഹാ തന്‍ സന്ദേശ ഗീതം സത്യ സമാധാന തൗഹീദിന്‍ ഈണം അല്ലാഹ് അക്ബര്‍ അല്ലാഹ് അകബര്‍ അല്ലാഹു അക്ബര്‍ വലില്ലാഹില്‍ ഹംദ്... ശാന്തി നിറയട്ടെ കേരള നാട്ടില്‍ ശാന്തി നിറയട്ടെ ഭാരത ഭൂവില്‍ ശാന്തി നിറയട്ടെ അറബിപ്പൊന്‍ നാട്ടില്‍ ശാന്തി നിറയട്ടെ ഈ ലോകമെങ്ങും. ഈദ് മുബാറക്... ഈദ് മുബാറക്! ഈദ് മുബാറക് നേരുന്നിതേവം! ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ ഉണര്‍ത്തി ഒരു ബലി പെരുന്നാള്‍ കൂടി. ഏവര്‍ക്കും ശാന്തി നിറഞ്ഞ നന്മ നിറഞ്ഞ ഈദുല്‍ - അദ് - ഹാ ആശംസകള്‍. - ബഷീര്‍ വെള്ളറക്കാട് Labels: gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
ഖുതുബയുടെ മലയാള മൊഴി മാറ്റം
ദുബായ് : പരിശുദ്ധ ഹജ്ജിനോട് അനുബന്ധിച്ച് അറഫാ ദിനത്തില്‍ (ഡിസംബര്‍ 7, ഞായറാഴ്ച) നടക്കുന്ന വിഖ്യാത ഖുതുബയുടെ മലയാള മൊഴി മാറ്റം കേള്‍ക്കുവാന്‍ ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൌകര്യം ഏര്‍പ്പെടുത്തുന്നു. ഞായറാഴ്ച രാത്രി 7:30ന് ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ വെച്ചാണ് ഈ പരിപാടി നടക്കുന്നത്. അറഫ ഖുതുബയുടെ മലയാള മൊഴി മാറ്റം അബ്ദുസ്സലാം മോങ്ങം നടത്തും. ഈ പ്രസംഗം www.dubaikhutba.com എന്ന സൈറ്റില്‍ ലഭ്യമാക്കും എന്നും സംഘാടകര്‍ അറിയിച്ചു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
05 December 2008
കെ.എസ്.സി. - ശക്തി അനുശോചിച്ചു
അബുദാബി: ഇരിക്കൂര്‍ പടയംകോട്ടി ലുണ്ടായ വാഹനാ പകടത്തെ തുടര്‍ന്ന‍് അതി ദാരുണമായി കൊല്ലപ്പെട്ട പെരുമണ്ണ ശ്രീനാരായണ എല്‍. പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്, ശക്തി തിയ്യറ്റേഴ്സ് ആക്ടിങ്ങ് പ്രസിഡന്റ് മാമ്മന്‍ കെ. രാജന്‍ ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് എന്നിവര്‍ സം യുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കസവു തട്ടം ഒരുങ്ങുന്നു
ബലി പെരുന്നാളിന് കലാ കൈരളിക്ക് സമര്‍പ്പിക്കാന്‍ കസവു തട്ടം എന്ന വീഡിയോ ആല്‍ബം അബുദാബിയില്‍ അണിഞ്ഞ് ഒരുങ്ങുന്നു. ഇശല്‍ എമിറേറ്റ്സ് അബുദാബി തയ്യാറാക്കുന്ന കസവു തട്ടം എന്ന ദ്യശ്യ വിരുന്നിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ഗള്‍ഫ് ബ്രദേഴ്സ് ഹെയര്‍ ഫിക്സിങ്ങ് മാനേജിങ് ഡയരക്ടര്‍ ഷാജഹാന്‍ നിര്‍വ്വഹിച്ചു.
മാപ്പിള പ്പാട്ടു ഗാന ശാഖയിലെ അനുഗ്രഹീത ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ വേഷ പകര്‍ച്ച യേകുന്നു. സ്ക്രിപ്റ്റ്: അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ക്യാമറ : ജോണി ഫൈന്‍ ആര്‍ട്സ്, അസ്സോസ്സിയേറ്റ് : മജീദ് എടക്കഴിയൂര്‍, ഓര്‍ഗനൈസര്‍ : റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഇശല്‍ എമിറേറ്റ്സ് അബുദാബി ആര്‍ട്സ് സിക്രട്ടറി കൂടിയായ ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന കസവു തട്ടം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ ടെലികാസ്റ്റ് ചെയ്യും. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
|
04 December 2008
തീവ്രവാദത്തിന് എതിരെ മാനവിക കൂട്ടായ്മ അനിവാര്യം : എന്‍. കെ. എം. ഷെരീഫ്
ദുബായ് : ഇന്ത്യയില്‍ വര്‍ദ്ധിച്ചു വരുന്ന വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ മാനവിക കൂട്ടായ്മ എത്രയും വേഗം രൂപവല്‍ക്കരിക്കാന്‍ എന്‍. കെ. എം. ഷെരീഫ് ആഹ്വാനം ചെയ്തു. ഗ്രന്ഥ ശാല പ്രവര്‍ത്തകനും വാഗ്മിയും കൊച്ചി മൌലാന ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡണ്ടും എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എം. ഷെരീഫിന് കേരള റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായന കൂട്ടം) നല്കിയ സ്വീകരണത്തില്‍ സംസാരിക്കു കയായിരുന്നു എന്‍. കെ. എം. ഷെരീഫ്.
ഒരു മതത്തിന്‍റേയും പ്രമാണങ്ങള്‍ രാജ്യ താല്പര്യത്തിനു എതിരല്ല. സ്നേഹത്തിന്‍റേയും ഒരുമയുടെയും ദിവ്യ സന്ദേശങ്ങള്‍ അന്യോന്യം നല്‍കുന്നവയാണ്. പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും പരസ്പരം ബഹുമാനി ക്കാനാണ് അനുശാസിക്കുന്നത്. മതങ്ങളുടെ പേരില്‍ രക്തം ചിന്തുന്നത് ആ ദിവ്യ തത്വങ്ങളുടെ നിരാസമാണ്. ലോക മനസ്സാക്ഷിയെ തീരാ ദുഖത്തിലാഴ്‌ത്തി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന തീവ്രവാദ - ഭീകരത ക്കെതിരെ യുവാക്കള്‍ രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. "സലഫി ടൈംസ്" എഡിറ്റര്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ എന്‍. കെ. എം. ഷെരീഫിനെ പൊന്നാട ചാര്‍ത്തി. മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെയും നിരപരാധി കളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടജിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ത്തമാന കാല വിഹ്വലതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ബഷീര്‍ തിക്കോടി നയിച്ചു. മുഹമ്മദ് വെട്ടുക്കാട്, അഡ്വക്കേറ്റ് ജയരാജ് തോമസ്, അബ്ദുള്ള കുട്ടി ചേറ്റുവ, അഹമ്മദ് പാവറട്ടി, ഷമീര്‍ മഹാനി, വി. എസ്. ജയ കുമാര്‍, നൌഷാദ്, നജീബ്, മമ്മുട്ടി, ഹരി കുമാര്‍, ശിവരാമന്‍ മഞ്ഞപ്ര തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്‍റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
കേരളാ ബില്‍ഡേഴ്സ് ഫോറം പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു
ദുബായ് : കേരളാ ബില്‍ഡേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ “കേരളാ പ്രോപ്പര്‍ട്ടി എക്സ്പോ 2008” ദുബായില്‍ ആരംഭിച്ചു. ഡിസംബര്‍ 4 മുതല്‍ 7 വരെ ദുബായ് അല്‍ ബൂം വില്ലേജില്‍ നടക്കുന്ന എക്സ്പോയില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 8 മണി വരെയാണ് പ്രവേശനം ഉണ്ടായിരിക്കുക. ഡിസംബര്‍ 7ന് അബുദാബിയിലെ റോയല്‍ മെറിഡിയനിലും പ്രവേശനം ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് ശേഷം 2 മണി മുതല്‍ 8 മണി വരെയാണ് പ്രവേശന സമയം. ഏറ്റവും മികച്ച കെട്ടിട നിര്‍മ്മാതാക്കളെ ഒരുമിച്ച് കാണുവാനും കേരളത്തിലെ വിവിധ പ്രമുഖ കേന്ദ്രങ്ങളില്‍ നിര്‍മ്മാണം പൂര്‍ത്തി ആകുന്ന വില്ലകള്‍, അപ്പാര്‍ട്ട് മെന്റുകള്‍, വ്യാപാര കേന്ദ്രങ്ങള്‍ തുടങ്ങിയവയെ കുറിച്ച് വിശദമായി അറിയുവാനും ഉള്ള സുവര്‍ണ്ണ അവസരം ആയിരിക്കും നിക്ഷേപകര്‍ക്ക് ഇത്തവണയും കേരള പ്രോപ്പര്‍ട്ടി എക്സ്പോ വാഗ്ദാനം ചെയ്യുന്നത്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
03 December 2008
ഐക്യവും സമാധാനവും യു. എ. ഇ. യുടെ മുഖ മുദ്ര : കെ. കെ. എം. സ അദി
മുസ്വഫ : ഐക്യവും സമാധാനവുമാണ് വളരെ ചുരുങ്ങിയ കാലയളവില്‍ ലോകത്തിനു മാതൃകയായി വളര്‍ന്ന യു. എ. ഇ. യുടെ മുഖ മുദ്രയെന്ന് കെ. കെ. എം. സ അദി പറഞ്ഞു. യു. എ. ഇ. യുടെ 37 മത് നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഐക്യ ദാര്‍ഢ്യ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുക യായിരുന്നു അദ്ദേഹം. പൂര്‍വ്വ സൂരികള്‍ കാണിച്ചു തന്ന പാതയില്‍ ഐക്യത്തോടെ ആദര്‍ശത്തിനു വേണ്ടിയും നാടിനു വേണ്ടിയും നില കൊള്ളേണ്ട ആവശ്യകത സ അദി ഓര്‍മ്മിപ്പിച്ചു.
മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത് 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്. വൈ. എസ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്, മിദ്ലാജ് തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ പ്രകീര്‍ത്തിച്ച് രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു. മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ് മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട് സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
യു. എ. ഇ. ദേശിയ ദിന ആഘോഷം
അബുദാബി : ദേശീയ ദിനത്തില്‍ രാജ്യത്ത് വിപുലമായ ആഘോഷ പരിപാടികളാണ് നടന്നത്. അതിന്‍റെ ഭാഗമായി അബുദാബിയില്‍ രാത്രി 8.35 മുതല്‍ 45 മിനിറ്റ് നീണ്ടു നിന്ന ആകര്‍ഷകമായ കരി മരുന്ന് പ്രയോഗവും നടന്നു. ആകാശ ച്ചെരുവില്‍ പൂക്കളങ്ങള്‍ വിരിയിച്ച ഈ ദ്യശ്യ വിരുന്ന് സ്വദേശികളും വിദേശികളും അടങ്ങിയ ജന ലക്ഷങ്ങള്‍ അബുദാബി കോര്‍ണീഷില്‍ ആസ്വദിച്ചു. ദേശീയ പതാകയിലെ വെള്ളയും പച്ചയും ചുവപ്പും നിറങ്ങളില്‍ കറുത്ത മാനത്ത് പൂക്കള്‍ പൊട്ടി വിരിഞ്ഞപ്പോള്‍ കാണികള്‍ ആഹ്ലാദത്തോടെ, ഹര്‍ഷാരവത്തോടെ ആസ്വദിക്കു കയായിരുന്നു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
|
യുവ കലാ സാഹിതി ചിത്ര കലാ ക്യാമ്പ്
ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
പ്രശസ്ത ചിത്രകാര ന്മാരായ പ്രമോദ് കുമാര്‍, സുരേഷ് കുമാര്‍, നസീം അമ്പലത്ത്, സദാശിവന്‍ അമ്പലമേട്, മനോജ്, ഹര്‍ഷന്‍, കുമാര്‍, സതീശ് എന്നിവര്‍, തങ്ങളുടെ രചനകള്‍ എങ്ങനെ രൂപം കൊള്ളുന്നുവെന്ന് വരകളാലും വര്‍ണ്ണങ്ങളാലും പ്രകടിപ്പിച്ചു. പ്രതിഭകളുടെ നവ മുകുളങ്ങള്‍ പല കുട്ടികളിലും കാണാന്‍ കഴിയുന്നതായി സമരന്‍ തറയില്‍ അഭിപ്രായപ്പെട്ടു. ആ കഴിവിനെ തുടരെ പ്രോത്സാഹി പ്പിക്കുകയും ശരിയായ കാഴ്ചകളിലൂടെ പുതിയ രചനകളിലേക്ക് വഴി തുറക്കുകയും ചെയ്യാന്‍ കഴിയും വിധം കൂടുതല്‍ ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ ഡിസംബര്‍ 5-ന് അജ്‌മാന്‍ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന യുവ കലാ സഹിതി വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രദര്‍ശിപ്പിക്കു ന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. - സുനില്‍ രാജ് കെ. സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ
- ജെ. എസ്.
|
കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ സംഗീത കച്ചേരി ജനുവരി 17ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളില്‍ നടക്കും. സിനിമ, സംഗീത ആല്‍ബം എന്നിവയില്‍ മലയാളികള്‍ക്ക് എല്ലാവര്‍ക്കും സുപരിചിതനായ ശ്രീകുമാര്‍ കേരളത്തിലും ഇന്ത്യക്കു പുറത്തുമുള്ള സംഗീത കച്ചേരികളില്‍ സജീവ സാന്നിധ്യമാണ്. ഇംഗ്ലണ്ട്, റഷ്യ, ജപ്പാന്‍, പാരീസ്, ഇറ്റലി, ജര്‍മ്മനി, സ്വിറ്റ്സര്‍ലാന്റ്, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ ശ്രീകുമാര്‍ കച്ചേരികള്‍ നടത്തിയിട്ടുണ്ട്.
അഗ്നിസാക്ഷി, അഷ്ടപദി, തമ്പ്, ആലോലം, കനലാട്ടം, പാഞ്ചജന്യം, മധുചന്ദ്രലേഖ, സൂര്യന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം പാടിയിട്ടുണ്ട്. - ബിനീഷ് തവനൂര്‍
- ജെ. എസ്.
|
02 December 2008
"സംസ്കാര ഖത്തര്‍" കൈ പുസ്തകം
ദോഹ : ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ വിവിധ സാമൂഹ്യ - സാംസ്കാരിക സംഘടനകളുടെ സാരഥികളെയും വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭരെയും മറ്റ് സാമൂഹ്യ - സാംസ്കാരിക, കലാ - കായിക - സാഹിത്യ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ ഒരു കൈ പുസ്തകം "സംസ്കാര ഖത്തര്‍" പ്രസിദ്ധീകരിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പുസ്തക പ്രകാശന സമതിയുടെ കോ - ഓര്‍ഡിനേറ്റര്‍ കുഞ്ഞബ്ദുള്ള ചാലപുറത്തിന്(ജി. പി.) വിവരങ്ങള്‍ കൈ മാറി എം. ടി. നിലമ്പൂര്‍ നിര്‍വ്വഹിച്ചു. അഡ്വ. എ. ജാഫര്‍ഖാന്‍ അദ്ധ്യക്ഷനായിരുന്നു. എസ് .എം. മുഹമ്മദ് ഷരീഫ് പരിപാടികള്‍ വിശദീകരിച്ചു.
- മുഹമ്മദ് സഗീര്‍ Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
|
01 December 2008
അനുശോചനം രേഖപ്പെടുത്തി
ദോഹ : ദോഹയില്‍ ചേര്‍ന്ന "സംസ്കാര ഖത്തറി"ന്‍റെ യോഗം മുമ്പൈയില്‍ തീവ്രവാദി അക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും, ജീവന്‍ ത്യജിച്ച ധീര ജവാന്മാര്‍ക്കും, മരണമടഞ്ഞ നിരപരാധികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം ആംഗീകരിച്ചു.
- മുഹമ്മദ് സഗീര്‍ Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
|
ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രണം ഷാര്‍ജയില്‍ മാത്രം
യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്ന തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം കുറച്ച നടപടി ഷാര്‍ജ എമിറേറ്റിനു മാത്രമേ ബാധക മാവുകയുള്ളൂ. 100 വിഭാഗങ്ങളെ ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യരാക്കി എന്നും ഇത് യു. എ. ഇ യിലെ എല്ലാ എമിറേറ്റു കള്‍ക്കും ബാധകമാണ് എന്നുമാണ് മുന്‍പ് അറിയിച്ചിരുന്നത്. അയോഗ്യമായ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം 86 ആക്കി കുറച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരി ക്കുന്നവര്‍ക്ക് എല്ലാം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.
- ബിനീഷ് തവനൂര്‍ Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
|
പി.ഡി.പി, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് സംശയത്തിന്റെ നിഴലില്‍; പി.പി.തങ്കച്ചന്‍
പി.ഡി.പി, ആര്‍.എസ്.എസ്, എന്‍.ഡി.എഫ് എന്നീ സംഘടനകള്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നുണ്ടോയെന്ന് സംശയമുണ്ടെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്‍ പറഞ്ഞു. ഇന്ത്യന്‍ മീഡിയ ഫോറം ദുബായില്‍ സംഘടിപ്പിച്ച മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പി.പി.തങ്കച്ചന്‍.
അതുകൊണ്ടാണ് ഇത്തരം കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് യു.ഡി.എഫ് തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇവരെയൊക്കെ വളര്‍ത്തിയത് സി.പി.എമ്മാണെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പി.ഡി.പിയും സി.പി.എമ്മും സഖ്യത്തിലായിരുന്നെന്നും തങ്കച്ചന്‍ ആരോപിച്ചു.
- ജെ. എസ്.
1 Comments:
Links to this post: |
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം
20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കുന്നത് തടഞ്ഞുകൊണ്ടുള്ള തീരുമാനം നടപ്പിലാക്കുന്നത് യു.എ.ഇ മാറ്റിവച്ചു.
യു.എ.ഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സയിദ് അല്‍ നഹ്യാന്‍റെ ഉത്തരവു പ്രകാരമാണ് ഇത്. ഇന്ന് മുതലാണ് യു.എ.ഇയില്‍ 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തില്‍ ഇറക്കുന്നത് തടയുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നത്. പഴയ വാഹങ്ങള്‍ ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. 20 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ പുതുക്കാന്‍ കൂടുതല്‍ സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം, അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള തീരുമാനത്തിനും 2010 മുതല്‍ 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല എന്ന തീരുമാനത്തിനും മാറ്റം വരുത്തിയിട്ടില്ല.
- ജെ. എസ്.
|
ത്രീവവാദത്തിനെതിരെ യു.എ.ഇ
മുംബയിലുണ്ടായ തീവ്രവാദി ആക്രമണത്തെ യു.എ.ഇ ശക്തമായി അപലപിച്ചു. യു.എ.ഇ വൈസ്പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തില്‍ ഇന്ത്യയ്ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്തു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുന്നതായും മന്ത്രിമാര്‍ പറഞ്ഞു. കൂടാതെ തീവ്രവാതത്തെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ നടപടിയും സ്വീകരിക്കണമെന്നും യു.എ.ഇ ആവശ്യപ്പെട്ടു.
മുംബയ് തീവ്രവാദി ആക്രമണത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ അബുദാബിയിലെ ഇന്ത്യന്‍ എംബസി അനുശോചന യോഗം ചേരും. ഇന്ന് വൈകിട്ട് 7.30 ന് അബുദാബിയിലെ ഇന്ത്യ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍ററിലാണ് യോഗം. എംബസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചതാണിത്.
- ജെ. എസ്.
|
ഡി.സി.ബുക്സ് ദുബായില്‍
പ്രമുഖ പ്രസാധകരായ ഡി.സി.ബുക്സിന്‍റെ ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യ ശാഖ ഈ മാസം അഞ്ചിന് ദുബായില്‍ പ്രവര്‍ത്തനം ആരംഭിക്കും.
കരാമയിലെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് ഹുമാനിറ്റേറിയന്‍ ആന്‍ഡ് ചാരിറ്റി ബില്‍ഡിംഗില്‍ ഷോപ്പ് നമ്പര്‍ 14ല്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ബുക്സ് ശാഖയുടെ ഉദ്ഘാടനം പ്രശസ്ത സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി പ്രസിഡന്‍റുമായ എം.മുകുന്ദനാണ് നിര്‍വ്വഹിക്കുക. ഡിസംബര്‍ അഞ്ച് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചിനാണ് ചടങ്ങ്. വൈകാതെ യുഎഇയിലെ മറ്റ് എമിറേറ്റുകളിലും ഡിസി ശാഖകള്‍ ആരംഭിക്കുമെന്ന് സിഇഒ രവി ഡിസി അറിയിച്ചു.
- ജെ. എസ്.
|
സമൂഹ വിവാഹം @ വടകര
വിവാഹ ധൂര്‍ത്തിനും ആഡംബരത്തിനും സ്ത്രീധനത്തിനും എതിരെയുള്ള ബോധവല്‍കരണ ശ്രമങ്ങളുടെ ഭാഗമായി വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി യൂണിറ്റ്, വടകരയില്‍ സംഘടിപ്പിക്കുന്ന നൂറ് നിര്‍ധന യുവതികളുടെ സമൂഹ വിവാഹത്തിനുള്ള അപേക്ഷാ തിയ്യതി അവസാനിച്ചപ്പോള്‍ അപേക്ഷകരുടെ എണ്ണം നൂറ് കവിഞ്ഞു.
ഫോറം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അടിസ്ഥാനമാക്കി, ഏറ്റവും അര്‍ഹത ഉള്ളവരെ കണ്ടെത്താനുള്ള വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിച്ചു. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, അന്വേഷണം നടത്തിയുമാണ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്ക പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയും ഈ സമൂഹ വിവാഹം പൂര്‍ണ്ണമായും കുറ്റമറ്റതാക്കി തീര്‍ക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഈ സദുദ്യമത്തിന് പിന്തുണയുമായി അബുദാബിയിലെ സാംസ്കാരിക സംഘടനകളും രംഗത്തു വന്നു. ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, എന്നീ സംഘടനകള്‍ ഒരോ യുവതികളുടെ വിവാഹ ച്ചെലവ് പൂര്‍ണ്ണമായി വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മഹത്തായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രവാസി മലയാളികളുടെ കൂട്ടായ മുന്നേറ്റമായി മാറ്റുന്നതില്‍ സംത്യപ്തിയുണ്ടെന്നും വടകര എന്‍. ആര്‍. ഐ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ സംഘടനകള്‍ സമൂഹ വിവാഹത്തിന്‍റെ ഭാഗമാവാന്‍ മുന്നോട്ടു വരുമെന്നും വടകര എന്‍. ആര്‍. ഐ. ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് : സമീര്‍ ചെറുവണ്ണൂര്‍ 050 742 34 12 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
1 Comments:
Links to this post: |
100 തൊഴില്‍ വിഭാഗക്കാര്‍ക്ക് യു.എ.യില്‍ ഡ്രൈവിംഗ് ലൈസന്‍സ് നിരോധിച്ചു
ദുബായ്: യു.എ.യിലെ 100 തൊഴില്‍ വിഭാഗങ്ങളെ വാഹനലൈസന്‍സ് ലഭിക്കാത്ത പട്ടികയിലേക്ക് മാറ്റി. പാചകവിദഗ്ദര്‍, മരപ്പണിക്കാര്‍, കഫതേരിയ വെയിറ്റേഴ്സ് തുടങ്ങി മിക്ക അവിദഗ്ധ ജോലിക്കാരേയും ഇത് ബാധിക്കും. പുതിയ നിര്‍ദ്ദേശപ്രകാരം യൂനിവേഴ്സിറ്റി ബിരുദം ആവശ്യമില്ലാത്ത ജോലിവിഭാഗക്കാര്‍ക്കൊന്നും തന്നെ ഇനി ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാന്‍ കഴിയില്ല.
കഴിഞ്ഞ ആഴ്ചതന്നെ ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ ഗതാഗത വിഭാഗത്തിന് ലഭിച്ചതിനാല്‍ ഇതിനോടകം അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഇത് ബാധകമായിരിക്കും. എന്നാല്‍ രജിസ്ത്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായവരെ ഇത് ബാധിക്കാനിടയില്ലെന്നാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
|
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്