This blog has moved
This blog is now located at http://localnews-2008.epathram.com/. You will be automatically redirected in 30 seconds, or you may click here. For feed subscribers, please update your feed subscriptions to http://localnews-2008.epathram.com/feeds/posts/default.
- ജെ. എസ്.
( Saturday, March 20, 2010 ) |
മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് മുസ്വഫയില്‍
മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. & മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ് സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ് ലൈന്‍ ഹോസ് പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ് ലൈന്‍ ഹോസ് പിറ്റലില്‍ കാലത്ത് 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്ത് എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത് കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ് ലിയാര്‍, ഡോ. ശമീര്‍, ലൈഫ് ലൈന്‍ ഹോസ് പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്. കെ. അബ് ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 050-6720786 / 055-9134144 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 31, 2008 ) |
ദുബായില്‍ ക്രിസ്മസ് ആഘോഷം
ദുബായ് മാര്‍ത്തോമ്മാ പാരീഷില്‍ നടന്ന ക്രിസ്മസ് കാരോളില്‍ ദുബായ് മാര്‍ത്തോമ്മ ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ദുബായില്‍ വിവിധ ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന ആരാധനകളില്‍ ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്തു.
- അഭിജിത്ത് എരവിപേരൂര്‍ Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 31, 2008 ) |
ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല
ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 31, 2008 ) |
യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു.
അബുദാബി ഔവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. സുഡാനീസ് ക്ലബില്‍ നടന്ന പരിപാടിയില്‍ സാദിഖ് അല്‍ ഖാജ, അചല്‍ ശര്‍മ്മ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. സ്കൂള്‍ പ്രിന്‍സിപ്പല്‍ ജോര്‍ജ്ജ് മാത്യു പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
- ജെ. എസ്.
( Tuesday, December 30, 2008 ) |
കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പിച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു.
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി പെണ്‍കുട്ടിയെ വീട്ടില്‍ പാര്‍പ്പച്ച സംഭവത്തില്‍ അന്വേഷണം ഇഴയുന്നു. അതിനിടെ യുഎഇയിലെ പ്രമുഖ ദിനപത്രമായ ഗള്‍ഫ് ന്യൂസും ഇന്ത്യയിലെ ടൈംസ് ഓഫ് ഇന്ത്യയും ഈ വാര്‍ത്ത വന്‍ പ്രാധാന്യത്തോടെ കഴിഞ്ഞ ദിവസം നല്‍കി. ലൈംഗീക പീഡത്തെപ്പറ്റി അന്വേഷിക്കുന്നു എന്നാണ് ടൈംസ് ഓഫ് ഇന്ത്യയുടെ വാര്‍ത്ത. ഏഷ്യാനെറ്റ് ന്യൂസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.
മൂന്ന് മാസങ്ങള്‍ക്ക് മുമ്പാണ് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ അനധികൃതമായി മലയാളി യുവതിയെ വീട്ടില്‍ താമസിപ്പിച്ചു എന്ന വാര്‍ത്ത ചാനല്‍ റിപ്പോര്‍ട്ട് ചെയ്തത്. പീഡനത്തിന് ഇരയായി കോണ്‍സുലേറ്റില്‍ ആഭയം തേടിയെത്തിയ യുവതിയെയാണ് ലൈസന്‍ ഓഫീസറായ അബ്ദുല്‍ നാഫി അനധികൃതമായി വീട്ടില്‍ പാര്‍പ്പിച്ചത്. വാര്‍ത്ത പുറത്ത് വന്നതിനെ തുടര്‍ന്ന് കോണ്‍സുലേറ്റ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഇതുവരേയും ഒരു പുരോഗതിയും ഉണ്ടായിട്ടില്ല അതേ സമയം ടൈംസ് ഓഫ് ഇന്ത്യയും യു.എ.ഇയില്‍ നിന്നും പുറത്തിറങ്ങുന്ന ഗള്‍ഫ് ന്യൂസും, നാഷണലും വലിയ പ്രാധാന്യത്തോടെയാണ് വാര്‍ത്ത നല്‍കിയത്. ഉദ്യോഗസ്ഥന്‍ അന്വേഷണം നേരിടുകയാണെന്നും ഉടന്‍ നടപടി ഉണ്ടാകുമെന്നും പ്രവാസി വകുപ്പ് മന്ത്രി വയലാര്‍ രവി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. വാര്‍ത്ത പ്രാധാന്യത്തോടെ യു.എ.ഇ മാധ്യമങ്ങള്‍ ഏറ്റെടുത്തതോടെ ഉദ്യോഗസ്ഥന് എതിരായ നടപടി ഉടന്‍ ഉണ്ടാകും എന്ന് ഉറപ്പായിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നാണ് യു.എ.ഇയിലെ പ്രമുഖ സംഘടനകള്‍ പറയുന്നത്.
- ജെ. എസ്.
( Tuesday, December 30, 2008 ) |
പുതു വത്സരത്തില് നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് പുസ്തകം സമ്മാനം
ദുബായില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിച്ച ഡി.സി.ബുക്സ് പുതുവത്സരത്തോടനബന്ധിച്ച് പുസ്തകോത്സവം സംഘടിപ്പിക്കുന്നു
ജനുവരി 1 മുതല്‍ 15 വരെ കരാമയില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ബുക്സില്‍ നിന്നും പുസ്തകങ്ങള്‍ വാങ്ങിക്കുന്നവര്‍ക്ക് 10 മുതല്‍ 20 ശതമാനം വരെ വിലക്കിഴിവ് ലഭിക്കും ഇതോടനുബന്ധിച്ച് നടക്കുന്ന പരിപാടികളില്‍ പ്രശസ്ത എഴുത്തുകാരായ ടി.പത്മനാഭന്‍, പി.കെ.പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കും കൂടുതല്‍ വിവരങ്ങള്‍ക്ക് 04 – 397 94 67 എന്ന നമ്പറില്‍ ബന്ധപ്പെടണം
- ജെ. എസ്.
( Monday, December 29, 2008 ) |
എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ : പി. കെ. എം. സഖാഫി
ഇന്ന് ലോക ജനത നേരിടുന്ന എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശ ങ്ങളാണെന്നും , ലോകം നേരിടുന്ന എക്കാലത്തെയു വലിയ ഭീകരത സാമ്രാജ്യത്വ ഭീകരതയാണെന്നും സാമ്രാജ്യത്വ ഭീകരത ഇല്ലാതാവുന്നതോടെ മറ്റ് ഭീകര പ്രവര്‍ത്തനങ്ങളും ഒരു പരിധി വരെ താനെ ഇല്ലാതാവുമെന്നും പി. കെ. എം. സഖഫി ഇരിങ്ങല്ലൂര്‍ പറഞ്ഞു. ഇസ്ലാം സമാധാനത്തിന്റെയും സാഹോദര്യത്തിന്റെയും മതമാണ്. കൊടിയ ശത്രുക്കളോട് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണു ഇസ്ലാമിനുള്ളത്. അടര്‍ത്തിയെടുത്ത ചില ഖു ര്‍ ആന്‍ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്ത് അന്യ മതസ്ഥര്‍ക്ക് നേരേ വിദ്വേഷം വളര്‍ത്താന്‍ ശ്രമിക്കുന്ന ഒരു ചെറിയ വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇസ്ലാമിനും മുസ്ലിംങ്ങള്‍ക്കും ഗുണം ചെയ്യുകയില്ല. അത്തരം പ്രവര്‍ത്ത നങ്ങളുമായി നടക്കുന്നവരെ കരുതിയിരി ക്കണമെന്നും യഥാര്‍ത്ഥ ഇസ്ലാമിനെ പരിചയപ്പെടു ത്തുന്നതില്‍ ഇസ്ലാമിക പ്രബോധകരും പ്രചാരകരും ശ്രദ്ധ കേന്ദ്രീകരി ക്കണമെന്നു ഇരിങ്ങല്ലൂര്‍ ഓര്‍മ്മിപ്പിച്ചു.
മര്‍കസ് പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളന ത്തോടനു ബന്ദിച്ച് നടപ്പാക്കാ നുദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ - വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്ക് ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു പ്രരചണ സമിതി ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ , അ ബ് ദുല്‍ ഹമീദ് സ ദി തുടങ്ങിയവര്‍ സംസാരിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, December 27, 2008 ) |
സലഫി ടൈംസ് ലേ ഔട്ട് ലോഗോ പ്രകാശനം
ദുബായ് : ചെറുതെങ്കിലും അക്ഷര വെളിച്ചം മനോഹരമായി നവോത്ഥാന മണ്ഡലത്തില്‍ പ്രചരിപ്പിക്കുന്ന "സലഫി ടൈംസ്" സൌജന്യ പത്രിക കാല്‍ നൂറ്റാണ്ടിലേക്ക് കടക്കുന്നു. കേരളത്തിലും ഗള്‍ഫ് മേഖലയിലുമാണ് സലഫി ടൈംസ് പ്രചരണം നടത്തുന്നത്. ഇതിന്‍റെ രജത ജൂബിലി ആഘോഷങ്ങളുടെ പ്രാരംഭമായി ഡിസംബര്‍ ഇരുപത്തി നാലിന് വൈകീട്ട് ഏഴ് മണിക്ക് ഷാർജ കെ. എം. സി. സി. ഹാളില്‍ വെച്ചു പ്രമുഖ ചിന്തകനും പ്രാസംഗികനും, കേരള മുന്‍ പി. ആര്‍. ഡി. ഡയറക്ടര്‍ പി. എ. റഷീദ് ലേ ഔട്ട് ലോഗോ പ്രകാശനം ചെയ്തു. സമൂഹത്തിലെ ദുരാചാരങ്ങളായ സ്ത്രീ ധനം, വിവാഹ ധൂര്‍ത്ത് തുടങ്ങിയവയ്ക്കും, നിരക്ഷരത ക്കെതിരെയുള്ള വിവിധ കര്‍മ്മ പരിപാടികളും രജത ജൂബിലി വർഷത്തിൽ നാട്ടിലും ഗള്‍ഫ് മേഖലയിലും സലഫി ടൈംസ് നടത്തുന്നുണ്ട്.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, December 27, 2008 ) |
കെ. എസ്. സി. സാഹിത്യോത്സവം
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 25, 2008 ) |
ആര്യക്ക് സഹായമായി കേരള ക്ലിക്ക്സ് ദൃശ്യം 2008
ഇന്‍റര്‍നെറ്റ് ഫ്ളിക്കര്‍ ഗ്രൂപ്പായ കേരള ക്ലിക്സിന്‍റെ ഫോട്ടോഗ്രാഫി എക്സിബിഷന്‍ ദൃശ്യം 2008 എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് സെന്‍ററില്‍ ഡിസംബര്‍ 26 ന് 11:30 ന് കേരള കലാ മണ്ഡലം വൈസ് ചേയര്‍മാന്‍ ഡോ. കെ. ജി. പൌലോസ് ഉദ്ഘാടനം ചെയ്യും പ്രദര്‍ശനം ഡിസംബര്‍ 29 വരെ ഉണ്ടായിരിക്കും. പ്രദര്‍ശന വില്‍പനയില്‍ നിന്നും ലഭിക്കുന്ന വരുമാനം കോഴിക്കോട് മേപയൂര്‍ വില്ലേജില്‍ രക്താര്‍ബുദ ബാധിതയായ നാലു വയസുകാരി ആര്യ യുടെ ചികിത്സയ്കായി വിനിയോഗിക്കാനാണ് സംഘാടകരുടെ തീരുമാനം. ആര്യയെ പറ്റി കൂടുതൽ ഇവിടെ വായിക്കുക. ഫോട്ടോഗ്രാഫി ഒരു തൊഴിലായി സ്വീകരിച്ചിട്ടില്ലാത്ത, എന്നാല്‍ ഫോട്ടോഗ്രാഫിയെ മനസിന്‍റെ സംവേദന മാധ്യമമായി കാണുന്ന 74 കലാകാരന്മാരുടെ 100 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. കേരളത്തിന്‍റെ അന്തമില്ലാത്ത നന്മകളെ തിരിച്ചറിയാനും ഫോട്ടോഗ്രാഫി എന്ന മാധ്യമത്തിൽ കൂടി അതിനെ അവതരിപ്പിക്കാനും ഉള്ള ഒരു വേദി എന്നതാണ് കേരള ക്ളിക്സ് എന്ന ഗ്രൂപ്പിലൂടെ ഉദ്ദേശിക്കുന്നത്. കേരളത്തിന്‍റെ കല, സംസ്കാരം, ജന്തു സസ്യ വൈവിദ്ധ്യങ്ങള്‍, സാഹിത്യം, പ്രകൃതി വൈവിദ്ധ്യങ്ങള്‍, സ്ഥല വിശേഷങ്ങള്‍ എന്നിങ്ങനെ പല വിഷയങ്ങള്‍ ഫോട്ടോഗ്രാഫിയിലൂടെ പങ്കു വയ്ക്കുന്ന ത്രഡുകള്‍ കേരള ക്ളിസിന്‍റെ ഒരു പ്രത്യേകതയാണ്. ഇത് ഒരു പഠന പ്രക്രിയ പോലെ മുന്നോട്ടു കൊണ്ടു പോകുന്നതിനും സാധിക്കുന്നുണ്ടെന്ന് കേരള ക്ലിക്സിന്റെ സംഘാടകരായ സന്തൊഷും ജയപ്രകാശും പറഞ്ഞു. മലയാളത്തിന്‍റെ പച്ചപ്പ് തെളിമയോടെ സൂക്ഷിക്കുന്ന പ്രവാസികളും അല്ലാത്തവരുമായ ഒരു പറ്റം ചെറുപ്പക്കാരുടെ കൂട്ടായ്മയില്‍ അനേകം മനോഹരമായ ചിത്രങ്ങളുണ്ടെങ്കിലും, തിരഞ്ഞടുത്ത കുറച്ച് ചിത്രങ്ങളുടെ പ്രദശനമാണ് നടക്കുന്നത്. ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ഈ കൂട്ടായ്മയുടെ ആദ്യ സംരംഭമാണിത്. ക്രോണിക് മൈലോയിഡ് ലുക്കീമിയ എന്ന രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് ജില്ലയിലെ മേപ്പയ്യൂര്‍ എന്ന ഗ്രാമത്തിലുള്ള ആര്യ എന്നു പേരുള്ള ഒരു കുട്ടിയുടെ ചികിത്സാ സഹായ നിധിയിലേക്ക് ഒരു തുക സംഭാവന ചെയ്യാനും കേരളാ ക്ളിക്സ് ഈ പ്രദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നു. അംഗങ്ങളുടെ ശ്രമ ഫലമായി 4 ലക്ഷം രൂപ ഇതിനകം സമാഹരിച്ചു കഴിഞ്ഞു. പ്രദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയിലെ പ്രമുഖ ഫോട്ടോഗ്രാഫി വിതരണക്കാരായ പിക്സെട്രായുടെ സഹകരണത്തോടെ രണ്ടു ദിവസത്തെ ഫോട്ടോഗ്രാഫി വര്‍ക്ക് ഷോപ്പും സംഘടിപ്പിച്ചിട്ടുണ്ട്. പ്രശസ്ത ഫോട്ടോഗ്രാഫറായ ശ്രീ. സേതുരാമന്‍, ചെന്നൈ ആണ് വര്‍ക്ക്ഷോപ്പ് നയിക്കുന്നത്. - മധു ഇ. ജി. Labels: gulf, nri, അറബിനാടുകള്‍, കല
- ജെ. എസ്.
( Wednesday, December 24, 2008 ) |
ക്രിസ്മസ് ഗാനസന്ധ്യ
ഷാര്‍ജ മാര്‍ത്തോമാ ചര്‍ച്ച് അജ്മാന്‍ ഏരിയ പ്രെയര്‍ ഗ്രൂപ്പ് ക്രിസ്മസ് ഗാനസന്ധ്യ സംഘടിപ്പിക്കും. 26 ന് വൈകീട്ട് ഏഴിന് ഷാര്‍ജ എമിറേറ്റ്സ് നാഷണല്‍ സ്കൂളിലാണ് പുല്‍ക്കൂട്ടില്‍ പൂക്കാലം എന്ന ഈ പരിപാടി നടക്കുക. ഗാനങ്ങള്‍, നാടകം എന്നിവയാണ് അവതരിപ്പിക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.
- ജെ. എസ്.
( Tuesday, December 23, 2008 ) |
ഒബാമയില്‍ യു.എ.ഇ ക്ക് പ്രതീക്ഷ
പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങള്‍ പരിഹരിക്കാനും ഗള്‍ഫ് മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് സുരക്ഷ ഉറപ്പാക്കാനും നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയ്ക്ക് കഴിയുമെന്ന് യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇറാന്‍ കൈവശം വച്ചിരിക്കുന്ന തര്‍ക്കദ്വീപുകള്‍ക്ക് മേലുള്ള യുഎഇയുടെ അവകാശ വാദം ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ക്ക് തടസ്സമാകില്ലെന്ന് ഷെയ്ഖ് ഖലീഫ പറഞ്ഞു. ആണവ പ്രവര്‍ത്തനങ്ങള്‍ സമാധാനപരമാണെന്ന് ലോകത്തെ അറിയിക്കേണ്ട ബാധ്യത ഇറാനുണ്ടെന്നും അദ്ദേഹം പറഞ്ഞു
- ജെ. എസ്.
( Tuesday, December 23, 2008 ) |
ഒരുമ ഒരുമനയൂരിന്‍റെ ധന സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയില്‍ നിന്നും അമ്പതിനായിരം രൂപ വടകര എന്‍ ആര്‍ ഐ ഫോറത്തിന്‍റെ അഭിമുഖ്യത്തില്‍ ഡിസംബര്‍ 24 നു നാട്ടില്‍ വെച്ചു നടക്കുന്ന സമൂഹ വിവാഹത്തിലേക്ക് സംഭാവന ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, December 23, 2008 ) |
ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍
അബുദാബി : ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. ഇസ് ലാമിക ചരിത്ര കഥാ പ്രസംഗം സംഘടിപ്പിച്ചു. മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ പ്രസിദ്ധ കാഥികന്‍ എം. എം. പൊയില്‍ അവതരിപ്പിച്ച ഉ ഹ് ദിലെ രക്ത സാക്ഷി എന്ന കഥാ പ്രസംഗം ഏറെ ആകര്‍ഷണീയ മായിരുന്നു. പിന്നണിയില്‍ കാസിം പുത്തൂര്‍, നൗഷാദ് ചേലമ്പ്ര എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. കേരളത്തിന്റെ ഗ്രാമന്തരങ്ങളില്‍ മുന്‍ കാലങ്ങളില്‍ നടന്നിരുന്ന കഥാ പ്രസംഗ വേദികളില്‍ തിങ്ങി നിറഞ്ഞിരുന്ന സദസ്സിനെ ഓര്‍മ്മിപ്പി ക്കുന്നതായിരുന്നു മുസ്വഫയിലെ വിവിധ ഏരിയകളില്‍ നിന്ന് എത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥികളും അടങ്ങിയ സദസ്സ്. മുസ്വഫ എസ്. വൈ. എസ്. ആക്റ്റിംഗ് പ്രസിഡണ്ട് അബ് ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മുസ്വഫ മാനേജര്‍ അഡ്വ. എസ്. കെ. അബ്ദുല്ല ആശംസ പ്രസംഗം നടത്തി. പി. പി. എ. കല്‍ത്തറ സ്വാഗതവും അബ് ദുല്‍ ഹമീദ് സ അദി നന്ദിയും രേഖപ്പെടുത്തി.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
( Tuesday, December 23, 2008 ) |
ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷുറന്‍സ് തുക, ഈയിടെ മരണപ്പെട്ട ഒരുമ അംഗങ്ങള്‍ ആയിരുന്ന അന്‍വര്‍അലി റജീബ്, തുപ്പത്ത് കാസ്സിം, സി. കെ. അബ്ദുല്‍ ലത്തീഫ്, എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, December 23, 2008 ) |
അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു.
ദുബായ് കറാമയിലെ അല്‍ നാസര്‍ ക്ലബിന് സമീപമുള്ള പൂട്ടികിടക്കുന്ന അല്‍ നാസര്‍ സിനിമ തീയറ്ററിന് തീപിടിച്ചു. ഇന്നലെ വൈകുന്നേരം മൂന്നരയോടെയായിരുന്നു അഗ്നിബാധ. തീപിടുത്തത്തില്‍ സിനിമാ തീയറ്ററിന് അകത്തുണ്ടായിരുന്ന മുഴുവന്‍ ഫര്‍ണീച്ചറുകളും കത്തി നശിച്ചു. ആര്‍ക്കും പരിക്കില്ല.
20 മിനിറ്റിനകം തീ നിയന്ത്രണ വിധേയമാക്കിയതായി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥനായ ലെഫ്റ്റന്‍റ് കേണല്‍ റാഷിദ് ഫലാസി പറഞ്ഞു. മലയാളം, ഹിന്ദി സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്ന ദുബായിലെ ആദ്യകാല തീയറ്ററുകളിലൊന്നായ അല്‍ നാസര്‍ സിനിമ 2007 മുതല്‍ പൂട്ടികിടക്കുകയായിരുന്നു.
- ജെ. എസ്.
( Monday, December 22, 2008 ) |
വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ കോടതിയെ സമീപിക്കാം
യുഎഇയില്‍ ജോലി നഷ്ടപ്പെട്ട ജീവക്കാര്‍ക്ക് ബാങ്ക് വായ്പ തിരിച്ചടക്കാന്‍ കഴിയുന്നില്ലെങ്കില്‍ സഹായത്തിനായി പ്രത്യേക കോടതിയെ സമീപിക്കാം. അബുദാബി പൊലീസിന്‍റെ നിയമ വിദഗ്ദ്ധന്‍ അല്‍ അവാദി മുഹമ്മദ് അല്‍ അവാദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കടം എഴുതി തള്ളാന്‍ കോടതി ഉത്തരവിടില്ല. മറിച്ച്, അതത് ബാങ്കുകള്‍ കടബാധ്യതക്കാരുടെ മേല്‍ യാത്രാ വിലക്ക് ഏര്‍പ്പെടുത്താന്‍ കോടതിയോട് ആവശ്യപ്പെട്ടില്ലെങ്കില്‍ ഇവര്‍ക്ക് യുഎഇയ്ക്ക് പുറത്തു പോകാം. അന്തിമ വിധി വരുന്നത് വരെ കോടതി നടപടികള്‍ തുടരും. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ ജീവനക്കാര്‍ക്കും കോടതിയെ സമീപിക്കാം.
- ജെ. എസ്.
( Monday, December 22, 2008 ) |
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു. എ. ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 19 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : (ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413.)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 18, 2008 ) |
മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും.
ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം ഇന്ന് മദീന, നജ്റാന്‍ എന്നീ സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തും. ഈ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ സംഘം സ്വീകരിക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി 8 വരേയും സംഘം അപേക്ഷകള്‍ സ്വീകരിക്കും. മദീനയില്‍ ദിവാനിയ മാര്യേജ് ഹാളിലും നജ്റാനില്‍ ഹോട്ടല്‍ നജ്റാനിലുമാണ് സംഘം ക്യാമ്പ് ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് മദീനയില്‍ 04 8380025 എന്ന നമ്പറിലും നജ്റാനില്‍ 07 5221750 എന്ന നമ്പറിലും വിളിക്കണം.
- ജെ. എസ്.
( Thursday, December 18, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്