മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് മുസ്വഫയില്‍
മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. & മര്‍കസ് കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് ജനുവരി ഒന്ന് വ്യാഴം മുസ്വഫ സന ഇയ്യ പോലീസ് സ്റ്റേഷനു മുന്നില്‍ പുതുതായി തുടങ്ങിയ ലൈഫ് ലൈന്‍ ഹോസ് പിറ്റലിന്റെ സഹകരണത്തോടെ നടത്ത പ്പെടുന്നതണ്. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത എല്ലാവരും ലൈഫ് ലൈന്‍ ഹോസ് പിറ്റലില്‍ കാലത്ത് 8 മുതല്‍ ഉച്ചയ്ക്ക് 1 മണി വരെയുള്ള സമയത്ത് എത്തി ച്ചേരേണ്ട താണെന്ന് സംഘാടകര്‍ അറിയിച്ചു.
മെഡിക്കല്‍ ക്യാമ്പിനു ശേഷം നടക്കുന്ന ആരോഗ്യ ബോധവത് കരണ ക്ലാസില്‍ അഖിലേന്ത്യാ സുന്നി ജ ം ഇയ്യത്തുല്‍ ഉലാമ ജന. സെക്രട്ടറി കാന്തപുരം എ. പി. അബൂബക്കര്‍ മുസ് ലിയാര്‍, ഡോ. ശമീര്‍, ലൈഫ് ലൈന്‍ ഹോസ് പിറ്റല്‍ (മുസ്വഫ ) മാനേജര്‍ അഡ്വ. എസ്. കെ. അബ് ദുല്ല തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക 050-6720786 / 055-9134144 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 31, 2008 ) |
എല്ലാ ഭീകരതയുടെയും അടിസ്ഥാനം സാമ്രാജ്യത്വ അധിനിവേശങ്ങള്‍ : പി. കെ. എം. സഖാഫി
![]() മര്‍കസ് പോലുള്ള മഹത്തായ സ്ഥാപനങ്ങള്‍ ലക്ഷ്യം വെക്കുന്നതും അതാണ്. സമ്മേളന ത്തോടനു ബന്ദിച്ച് നടപ്പാക്കാ നുദ്ദേശിക്കുന്ന വിവിധ ജീവ കാരുണ്യ - വിദ്യഭ്യാസ പ്രവര്‍ത്തനങ്ങളിലും പങ്ക് ചേരുവാന്‍ സഖാഫി ആഹ്വാന ചെയ്തു പ്രരചണ സമിതി ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജി അദ്ധ്യക്ഷനായിരുന്നു. അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ , അ ബ് ദുല്‍ ഹമീദ് സ ദി തുടങ്ങിയവര്‍ സംസാരിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, December 27, 2008 ) |
കെ. എസ്. സി. സാഹിത്യോത്സവം
അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന സാഹിത്യോത്സവം ജനുവരി 2 മുതല്‍ ആരംഭിക്കുന്നു. സാഹിത്യോ ത്സവത്തിന്‍റെ ഭാഗമായി കുട്ടികള്‍ക്കും മുതിര്‍ന്നവ ര്‍ക്കുമായി കഥ, കവിത, ലേഖനം രചനാ മത്സരങ്ങള്‍ കഥ അവതരണം, കവിതാ പാരായണം പ്രസംഗം, കത്തെഴുത്ത്, ക്വിസ്സ്, മെമ്മറി ടെസ്റ്റ് എന്നീ ഇനങ്ങളിലും മത്സരങ്ങള്‍ ഉണ്ടാവും.
പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 31ന് മുന്‍പ് പേര്‍ റജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സിക്രട്ടറി ഇ. ആര്‍. ജോഷിയുമായി ബന്ധപ്പെടുക. (050 31 60 452 , 02 631 44 55, 02 631 44 56) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 25, 2008 ) |
ഹിജ്‌റ പുതു വര്‍ഷ ആഘോഷങ്ങള്‍
![]() - ബഷീര് വെള്ളറക്കാട്
- ജെ. എസ്.
( Tuesday, December 23, 2008 ) |
ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ ഒരുമ ഒരുമനയൂരില്‍ അംഗങ്ങള്‍ ആയിരിക്കെ മരണപ്പെടുന്നവരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷുറന്‍സ് തുക, ഈയിടെ മരണപ്പെട്ട ഒരുമ അംഗങ്ങള്‍ ആയിരുന്ന അന്‍വര്‍അലി റജീബ്, തുപ്പത്ത് കാസ്സിം, സി. കെ. അബ്ദുല്‍ ലത്തീഫ്, എന്നിവരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം ഒരുമ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും വിതരണം ചെയ്തതായി ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, December 23, 2008 ) |
പ്രവാസികള്‍ക്ക് തൊഴില്‍ സുരക്ഷാ പദ്ധതി നടപ്പിലാക്കണം - യുവ കലാ സാഹിതി
![]() സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പര്‍ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്തു. ബാബു വടകര അദ്ധ്യക്ഷനായിരുന്നു. യുവ കലാ സാഹിതി സംസ്ഥാന കമ്മിറ്റി അംഗം സ്വര്‍ണ്ണ ലത ടീച്ചര്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു. പി. ചന്ദ്രശേഖരന്‍ സ്വാഗതവും കെ. പി. അനില്‍ നന്ദിയും പറഞ്ഞു. ഇ. ആര്‍. ജോഷി പ്രവര്‍ത്തന റിപ്പോര്‍ട്ടും കെ. വി. മുഹമ്മദലി വരവു ചെലവു കണക്കുകളും, എം. സുനീര്‍ ഭാവി പ്രവര്‍ത്തന രേഖയും അവതരിപ്പിച്ചു. തുടര്‍ന്ന് പ്രതിനിധികള്‍ കാമ്പിശ്ശേരി, തിരുനെല്ലൂര്‍, വയലാര്‍, തോപ്പില്‍ ഭാസി, പ്രിയദത്ത കല്ലാട്ട് എന്നീ അഞ്ചു ഗ്രൂപ്പുകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ച നടത്തി. പൊതു ചര്‍ച്ചക്ക് കുഞ്ഞിക്യഷ്ണന്‍, അബൂബക്കര്‍, രാജ്കുമാര്‍, രാജേന്ദ്രന്‍ മുസ്സഫ, ക്യഷ്ണന്‍ കേളോത്ത്, ഇസ്കന്ദര്‍ മിര്‍സ, ജോഷി ഒഡേസ എന്നിവര്‍ നേത്യത്വം നല്കി. പുതിയ ഭാരവാഹികളായി ബാബു വടകര (പ്രസിഡന്‍റ്), ഇ. ആര്‍. ജോഷി (ജനറല്‍ സിക്രട്ടറി), പി. ചന്ദ്രശേഖരന്‍ (ട്രഷറര്‍), പി. എ. സുബൈര്‍, ആസിഫ് സലാം (വൈസ് പ്രസി), കെ. പി. അനില്‍, എം. സുനീര് (ജോ. സിക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു. തുടര്‍ന്ന് നടന്ന സംവാദത്തില്‍ "ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും" എന്ന വിഷയത്തില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, December 14, 2008 ) |
വി ഷീല്‍ഡ് ഫൌണ്ടേഷന്‍ അബുദാബിയില്‍
![]() ചാരിറ്റി, ആതുര സേവനം, വിദ്യാഭ്യാസം, കലാ സാംസ്കാരിക സാമൂഹിക രംഗങ്ങളിലും വി ഷീല്‍ഡ് ഫൌണ്ടേഷന്‍ സജീവമായി നിലകൊള്ളുമെന്ന് ചെയര്‍മാന്‍ റഹീം മുണ്ടേരി പറഞ്ഞു. വി ഷീല്‍ഡ് ഫൌണ്ടേഷന്‍ ഭാരവാഹികളായി അബൂബക്കര്‍ മാട്ടൂല്‍, ഫഹദ് കുന്നത്ത്, ബഷീര്‍ തീക്കോടി, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, മുജീബ് വളാഞ്ചേരി, ജസ് വിന്‍ ജോസ്, ഹരി ഗോപാല്‍ കന്യാകുമാരി, ഹാരിസ് എറിയാട്, രാജേന്ദ്രന്‍ തുടങ്ങിയവരെ തിരഞ്ഞെടുത്തു. അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖരായ അബ്ദുല്ല ഫറൂഖി (ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍), എം. അബ്ദുല്‍ സലാം (ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍), ബഷീര് (റെയിന്‍ബോ), ടി. പി. ഗംഗാധരന്‍ (മാതൃഭൂമി), അബ്ദുല്‍ ഖാദര്‍ (നാസര്‍ റെസ്റ്റൊറന്‍റ്), മജീദ് എടക്കഴിയൂര്‍, അബ്ദുല്‍ റസാഖ്, രാജന്‍, താഹിര്‍ ഇസ്മായില്‍ ചങ്ങരംകുളം എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഫ്യൂച്ചര്‍ മീഡിയ സാരഥികളായ കെ. കെ. മൊയ്തീന്‍ കോയ, മൂസ്തഫ മജ് ലാന്‍, സക്കീര്‍ പടിയത്ത് എന്നിവരുടെ നേത്യത്വത്തില്‍ കലാ പ്രേമികള്‍ക്കായി സംഘടിപ്പിച്ച "പെരുന്നാള്‍ നിലാവ് " എന്ന സ്റ്റേജ് ഷോ അരങ്ങേറി. വിളയില്‍ ഫസീല, അഷ് റഫ് പയ്യന്നൂര്‍, താജുദ്ധീന്‍ വടകര, സലീം കോടത്തൂര്‍, സിന്ധു പ്രേംകുമാര്‍, മേഘ്ന, ഹാരിസ് കാസര്‍ഗോഡ്, നിസാര്‍ വയനാട് എന്നിവര്‍ പരിപാടികള്‍ അവതരിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, December 12, 2008 ) |
വ്യക്തിത്വ വികസന ശില്പശാല അബുദാബിയില്‍
![]() - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 11, 2008 ) |
യുവ കലാ സാഹിതി അബൂദാബി സമ്മേളനം
യുവ കലാ സാഹിതി അബൂദാബി സമ്മേളനം ഡിസംബര്‍ 12 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതല്‍ കേരളാ സോഷ്യല്‍ സെന്ററില് വെച്ച് നടക്കും. പ്രശസ്ത മാര്‍ക്സിസ്റ്റ് ചിന്തകനും, ഒല്ലൂര്‍ മുന്‍ എം. എല്‍. എ. യും, സി. പി. ഐ. സംസ്ഥാന എക്സിക്യൂട്ടീവ് മെംബറുമായ സി. എന്‍. ജയദേവന്‍ സമ്മേളനം ഉല്‍ഘാടനം ചെയ്യും.
യുവ കലാ സാഹിതിയുടെ കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദമായി വിലയി രുത്തുന്ന സമ്മേളനം, വരും വര്‍ഷത്തില്‍ ഏറ്റെടുത്ത് നടത്തേ ണ്ടതായ പ്രവര്‍ത്ത നങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്യും. വൈകീട്ട് ഏഴു മണിക്ക് “ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന വെല്ലുവിളികളും, ഇടതു പക്ഷ പ്രസ്ഥാനത്തിന്റെ കാഴ്ചപ്പാടുകളും” എന്ന വിഷയത്തെ അധികരിച്ച് ചര്‍ച്ച നടക്കും. സി. എന്‍. ജയദേവന്‍ നേത്യത്വം നല്‍കും. (വിവരങ്ങള്‍ക്ക് : 050 31 60 452, 050 720 23 48) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 10, 2008 ) |
പെരുന്നാള്‍ ആഘോഷവും കേരളോത്സവവും
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 10, 2008 ) |
അറഫാ ദിന സംഗമം
![]() Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 10, 2008 ) |
കെ.എസ്.സി. - ശക്തി അനുശോചിച്ചു
അബുദാബി: ഇരിക്കൂര്‍ പടയംകോട്ടി ലുണ്ടായ വാഹനാ പകടത്തെ തുടര്‍ന്ന‍് അതി ദാരുണമായി കൊല്ലപ്പെട്ട പെരുമണ്ണ ശ്രീനാരായണ എല്‍. പി. സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ വേര്‍പാടില്‍ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി, ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്, ശക്തി തിയ്യറ്റേഴ്സ് ആക്ടിങ്ങ് പ്രസിഡന്റ് മാമ്മന്‍ കെ. രാജന്‍ ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ് എന്നിവര്‍ സം യുക്ത പ്രസ്താവനയിലൂടെ അനുശോചിച്ചു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, December 05, 2008 ) |
കസവു തട്ടം ഒരുങ്ങുന്നു
![]() മാപ്പിള പ്പാട്ടു ഗാന ശാഖയിലെ അനുഗ്രഹീത ഗായകരുടെ ശ്രദ്ധേയമായ ഗാനങ്ങള്‍ക്ക്, യു. എ. ഇ. യിലെ കലാകാരന്‍മാര്‍ വേഷ പകര്‍ച്ച യേകുന്നു. സ്ക്രിപ്റ്റ്: അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ക്യാമറ : ജോണി ഫൈന്‍ ആര്‍ട്സ്, അസ്സോസ്സിയേറ്റ് : മജീദ് എടക്കഴിയൂര്‍, ഓര്‍ഗനൈസര്‍ : റഹ്മത്തുള്ള കാഞ്ഞങ്ങാട്, ഇശല്‍ എമിറേറ്റ്സ് അബുദാബി ആര്‍ട്സ് സിക്രട്ടറി കൂടിയായ ബഷീര്‍ തിക്കൊടി സംവിധാനം ചെയ്യുന്ന കസവു തട്ടം പെരുന്നാള്‍ ദിവസം മലയാളത്തിലെ പ്രമുഖ ചാനലില്‍ ടെലികാസ്റ്റ് ചെയ്യും. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, December 05, 2008 ) |
ഐക്യവും സമാധാനവും യു. എ. ഇ. യുടെ മുഖ മുദ്ര : കെ. കെ. എം. സ അദി
![]() മുസ്വഫ ശ അബിയ പത്തിലെ ശംസ ഓഡിറ്റോ റിയത്തില്‍ കാലത്ത് 8.30 മുതല്‍ 12 മണി വരെ നടന്ന പരിപാടികളില്‍ മുസ്വഫ എസ്. വൈ. എസ്. മദ്രസാ വിദ്യാര്‍ത്ഥികള്‍ യു. എ. ഇ. ദേശീയ ഗാനം ആലപിച്ചു. മദ്രസാ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച ദഫ് പ്രകടനം ഏറെ ശ്രദ്ധേയമായി. പി. പി. എ. റഹ്‌മാന്‍ മൗലവി നയിച്ച ബുര്‍ ദ ആസ്വാദനവും, ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, മിഖ്ദാദ്, മിദ്ലാജ് തുടങ്ങിയവര്‍ ഗാന വിരുന്നില്‍ ഗാനങ്ങള്‍ ആലപിച്ചു. യു. എ. ഇ. യുടെ രാഷ്ട്ര പിതാവ് ശൈഖ് സായിദിനെ പ്രകീര്‍ത്തിച്ച് രചിച്ച ഗാനം രചയിതാവായ അബ്‌ദു ശുക്കൂര്‍ തന്നെ ആലപിച്ചു. മുസ്വഫ എസ്. വൈ. എസ്. കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് അബ്‌ദുല്ല കുട്ടി ഹാജി അദ്ധ്യക്ഷത വഹിച്ച സംഗമം മദ്രസ പ്രധാന അധ്യാപകന്‍ അബ്‌ദുല്‍ ഹമീദ് മുസ്ലിയാര്‍ സംഗമം ഉദ്ഘാടനം ചെയ്തു. ബഷീര്‍ വെള്ളറക്കാട് സ്വാഗതവും അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ നന്ദിയും പറഞ്ഞു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 03, 2008 ) |
യു. എ. ഇ. ദേശിയ ദിന ആഘോഷം
![]() - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 03, 2008 ) |
സമൂഹ വിവാഹം @ വടകര
![]() ഫോറം തയ്യാറാക്കിയ മാര്‍ഗ്ഗരേഖ അടിസ്ഥാനമാക്കി, ഏറ്റവും അര്‍ഹത ഉള്ളവരെ കണ്ടെത്താനുള്ള വെരിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ ആരംഭിച്ചു. അപേക്ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ചും, അന്വേഷണം നടത്തിയുമാണ് സാധ്യതാ ലിസ്റ്റ് തയ്യാറാക്കുന്നത്. തിരഞ്ഞെടുക്ക പ്പെടുന്നവരുടെ പേരു വിവരങ്ങള്‍ മാധ്യമങ്ങളിലൂടെ പരസ്യം ചെയ്തും സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലുകള്‍ ഉറപ്പു വരുത്തിയും ഈ സമൂഹ വിവാഹം പൂര്‍ണ്ണമായും കുറ്റമറ്റതാക്കി തീര്‍ക്കുമെന്ന് ഫോറം ഭാരവാഹികള്‍ അറിയിച്ചു. ഈ സദുദ്യമത്തിന് പിന്തുണയുമായി അബുദാബിയിലെ സാംസ്കാരിക സംഘടനകളും രംഗത്തു വന്നു. ഫ്രണ്ട്സ് ഓഫ് അബുദാബി മലയാളി സമാജം, ഇന്ദിരാ ഗാന്ധി വീക്ഷണം ഫോറം, എന്നീ സംഘടനകള്‍ ഒരോ യുവതികളുടെ വിവാഹ ച്ചെലവ് പൂര്‍ണ്ണമായി വഹിക്കുമെന്ന് പ്രഖ്യാപിച്ചു. മഹത്തായ ഈ ജീവ കാരുണ്യ പ്രവര്‍ത്തനത്തെ പ്രവാസി മലയാളികളുടെ കൂട്ടായ മുന്നേറ്റമായി മാറ്റുന്നതില്‍ സംത്യപ്തിയുണ്ടെന്നും വടകര എന്‍. ആര്‍. ഐ. ഫോറം ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ സംഘടനകള്‍ സമൂഹ വിവാഹത്തിന്‍റെ ഭാഗമാവാന്‍ മുന്നോട്ടു വരുമെന്നും വടകര എന്‍. ആര്‍. ഐ. ഫോറം പ്രതീക്ഷ പ്രകടിപ്പിച്ചു. വിശദ വിവരങ്ങള്‍ക്ക് : സമീര്‍ ചെറുവണ്ണൂര്‍ 050 742 34 12 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, December 01, 2008 ) 1 Comments:
Links to this post: |
നാഷണല്‍ ഡേ ഐക്യ ദാര്‍ഢ്യ സംഗമം മുസ്വഫയില്‍
യു. എ. ഇ. യുടെ മുപ്പത്തി ഏഴാം നാഷണല്‍ ഡേ ആഘോഷങ്ങളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. ഐക്യ ദാര്‍ഢ്യ സംഗമം സംഘടിപ്പിക്കുന്നു. മുസ്വഫ ശ അബിയി 10 ലെ ശംസ ഓഡിറ്റോ റിയത്തില്‍ (ശംസ ഇലക്ട്രോണിക്സിനു പിറക് വശം ) 2/12/08 ചൊവ്വാഴ്ച രാവിലെ 8.30 മുതല്‍ 12.30 വരെ നടക്കുന്ന സംഗമത്തില്‍ ബുര്‍ദ ആസ്വാദനം (പി. പി. എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ നയിക്കുന്നു), ഗാന വിരുന്ന് (ഹബീബ് കൊടുവള്ളി, അബൂബക്കര്‍ മുസ്ലിയാര്‍ വെള്ളാര്‍ കുളം, ഹാരിസ് കല്‍ത്തറ തുടങ്ങിയവര്‍ പങ്കെടുക്കുന്നു), അല്‍ ഇത്തിഹാദ് എന്ന വിഷയത്തില്‍ കെ. കെ. എം. സ അദി യുടെ പ്രഭാഷണം തുടങ്ങിയ വിവിധ പരിപാടികള്‍ ഉണ്ടായിരി ക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 055-9134144 എന്ന നമ്പറുകളില്‍ ബന്ധപ്പെ ടാവുന്നതാണ്.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, November 29, 2008 ) |
ഭീകരാക്രമണം ; മുസ്വഫ എസ്. വൈ. എസ്. അപലപിച്ചു
ലോകത്തെ നടുക്കി ഇന്ത്യാ മഹാ രാജ്യത്തിന്റെ സുപ്രധാന നഗരത്തിന്റെ ഹൃദയ ഭാഗങ്ങളില്‍ നികൃഷ്ടമായ രീതിയില്‍ നടന്ന ഭീകരാ ക്രമണത്തെ മുസ്വഫ എസ്. വൈ. എസ്. എക്സിക്യൂട്ടീവ് കമ്മിറ്റി ശക്തമായി അപലപിക്കുകയും അഗാധമായ ദു:ഖം രേഖപ്പെടുത്തുകയും ചെയ്തു. സൈന്യത്തിന്റെ നടപടികളെ അനുമോദിച്ച യോഗം ആഭ്യന്തര സുരക്ഷാ കാര്യങ്ങളില്‍ വന്ന വീഴ്ചകളും ഭീകര ആക്രമണത്തിന്റെ യഥാര്‍ത്ഥ ഉറവിടവും അന്വേഷണ വിധേയ മാക്കണമെന്നും ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ അവാസ്താവമായ റിപ്പോര്‍ട്ടുകള്‍ നല്‍കി തെറ്റിദ്ധാരണ പരത്തുന്ന പ്രവണത അവസാനി പ്പിക്കേണ്ട സമയം അതിക്രമി ച്ചിരിക്ക യാണെന്നും യോഗം വിലയിരുത്തി.
രാജ്യത്ത് സമാധാനം നില നില്‍ക്കു ന്നതിനും രാജ്യ രക്ഷയ്ക്കുമായി മുസ്വഫ ഏരിയയിലെ വിവിധ പള്ളികളിലും സംഘടനാ ക്ലാസുകളിലും പ്രത്യേകം പ്രാര്‍ത്ഥനകള്‍ നടത്തുവാനും തീരുമാനിച്ചു. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി. അബ് ദുല്‍ ഹമീദ് സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു എന്നും ഓഫീസ് സെക്രട്ടറി അബൂബക്കര്‍ ഓമച്ചപ്പുഴ അറിയിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, November 29, 2008 ) |
വി. പി. സിംഗിന്റെ വേര്‍പാടില്‍ അനുശോചനം
![]() ഏറ്റവും ഉന്നത കുല ജാതിയില്‍ പിറന്ന് ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ജന വിഭാഗങ്ങളുടെ ഉന്നമനത്തിനായി മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ധീരമായ നടപടിയെടുത്ത വി. പി. സിംഗ് മത നിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ സന്ദേശ വാഹകനായിരുന്നു. ബി. ജെ. പി. യുടെ സവര്‍ണ്ണ വര്‍ഗ്ഗീയ ഫാസിസ്റ്റ് മുഖം തിരിച്ചറിഞ്ഞ അദ്ദേഹം സവര്‍ണ്ണ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ കീറ ത്തൊപ്പിയുമായി പുറപ്പെട്ട രഥ യാത്രയെ തടയുകയും അദ്വാനിയെ ചങ്ങലക്കിടുകയും ചെയ്തു. വി. പി. സിംഗ് എന്നും അടിച്ചമര്‍ത്തപ്പെട്ട വിഭാഗത്തിന്റെ വിമോചകനായിരുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ പിടിപ്പു കേട് കൊണ്ട് ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍ ഒന്നൊന്നായി തകര്‍ന്നു വീണെങ്കിലും രാജ്യത്തിന്റെ മത നിരപേക്ഷ മൂല്യം സംരക്ഷി ക്കുന്നതിനായി അധികാരം ത്യജിച്ച ഭരണാ ധികാരിയായി വി. പി. സിംഗിനെ ചരിത്രം എന്നും വാഴ്ത്തുമെന്ന‍് പത്ര പ്രസ്താവനയിലൂടെ ഭാരവാഹികള്‍ അറിയിച്ചു. രാജ്യത്തെ നടുക്കിയ തീവ്രവാദി ആക്രമണത്തിലും കേരള സോഷ്യല്‍ സെന്ററും അബുദാബി ശക്തി തിയ്യറ്റേഴ്സും പ്രതിഷേധി ക്കുകയുണ്ടായി. രാജ്യത്ത് നടമാടി ക്കൊണ്ടിരിക്കുന്നത് ഇസ്ലാമിക് തീവ്രവാദം മാത്രമല്ല, ഹൈന്ദവ തീവ്രവാദം കൂടി ആണെന്ന ശക്തമായ കണ്ടെത്തലുകള്‍ക്ക് നേതൃത്വം കൊടുത്ത മുംബൈ തീവ്രവാദ സ്ക്വാഡിന്റെ തലവനടക്കം മൂന്ന‍് ഉന്നത പോലീസ് ഉദ്യോഗസ്ഥരും നൂറിലേറേ ജനങ്ങളും കൊല്ലപ്പെടുവാന്‍ വഴി വെച്ച ഭീകരാ ക്രമണ സാഹചര്യത്തില്‍ തീവ്രവാദ ത്തിനെതിരെ മുഖം നോക്കാതെ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന‍് കെ. എസ്. സി. ശക്തി ഭാരവാഹികള്‍ തങ്ങളുടെ പ്രതിഷേധ ക്കുറിപ്പിലൂടെ കേന്ദ്ര സര്‍ക്കാറിനോട് അഭ്യര്‍ത്ഥിച്ചു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, November 28, 2008 ) |
ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് വാര്‍ഷിക ആഘോഷം
അബുദാബിയിലെ ന്യത്ത സംഗീത വിദ്യാലയമായ ഗള്‍ഫ് ഫൈന്‍ ആര്‍ട്സ് ഇന്‍സ്റ്റിട്ട്യൂട്ട് വാര്‍ഷികാ ഘോഷങ്ങള്‍ നവംബര്‍ 28 വെള്ളിയാഴ്ച വൈകീട്ട് ആറു മണിക്ക് അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഗള്‍ഫ് ഫൈന്‍ ആര്‍ട്സിലെ വിദ്ധ്യാര്‍ത്ഥികള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണ ശബളമായ കലാ പരിപാടികളോടെ അരങ്ങേറും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
ഒരുമ കുടുംബ സംഗമം
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
ബാച്ച് ചാവക്കാട് കുടുംബ സംഗമം
![]() ബാച്ച് ചാവക്കാട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും നടന്നു. ജോയിന്‍റ് സിക്രട്ടരി റ്റി. പി. അഷറഫ് നന്ദി പറഞ്ഞു. തുടര്‍ന്ന് ബാച്ച് കുടുംബാംഗങ്ങളായ നൌഷാദ് ചാവക്കാട്, സുഹൈല്‍ എന്നിവര്‍ നയിച്ച സംഗീത വിരുന്നില്‍ ആഷര്‍ ചാവക്കാട് ഗസലുകള്‍ ആലപിച്ചു. നസ്നീന്‍ നാസ്സര്‍, ഷഹ്മ റഹിമാന്‍, റഷീദ്, ഷരീഫ് എന്നിവരും ഗാനങ്ങള്‍ ആലപിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, November 26, 2008 ) |
ഖലീല്‍ ബുഖാരി തങ്ങള്‍
![]() - ബഷീര് വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, November 24, 2008 ) |
പി. ആര്‍. കരീം നാടക മത്സരത്തിന് തിരശ്ശീല വീണു
![]() മികച്ച നാടകം : ഭൂമീന്‍റെ ചോര നല്ല നടന്‍ : സത്യന്‍ കാവില്‍ ( സമയം ) നല്ല നടി : ശാലിനി ഗോപാല്‍ (ഭൂമീന്‍റെ ചോര) മികച്ച സംവിധായകന്‍ : ലതീഷ് (സമയം) രണ്ടാമത്തെ നാടകം : സമയം രണ്ടാമത്തെ നടന്‍ : ഗണേഷ് ബാബു (സൂസ്റ്റോറി) രണ്ടാമത്തെ നടി : ദേവി അനില്‍ (കുഞ്ഞിരാമന്‍) സ്പെഷ്യല്‍ അവാര്‍ഡ് : സലിം ചേറ്റുവ (ചെണ്ട) എല്ലാ നാടകങ്ങളുടെയും സവിശേഷതകളും, അപാകതകളും വിശദമായി പ്രതിപാദിച്ചതിനു ശേഷമായിരുന്നു അവാര്‍ഡ് പ്രഖ്യാപിച്ചത്. ചടങ്ങില്‍ ശക്തി പ്രസിഡന്‍റ് ഷംനാദ്, ജന. സിക്രട്ടരി സിയാദ്, കലാ വിഭാഗം സിക്രട്ടരി റ്റി. എം. സലീം, കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി, കെ. കെ. മൊയ്തീന്‍ കോയ (യു. എ. ഇ. എക്സ്ചേഞ്ച്), തമ്പി (അഹല്യ), സുധീര്‍ കുമാര്‍ (വിന്‍വേ) തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. നാടക ഗാനങ്ങള്‍ മാത്രം അവതരിപ്പിച്ചു കൊണ്ട് റഷീദ് കൊടുങ്ങല്ലൂര്‍ നേത്യത്വം കൊടുത്ത ഗാന മേളയും ഉണ്ടായിരുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, November 21, 2008 ) |
ജീവ കാരുണ്യം ആയുര്‍ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കും : ഖലീല്‍ തങ്ങള്‍
![]() ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ ഏര്‍പ്പെടുന്ന ഒരു വ്യക്തി അയാള്‍ക്ക് കണക്കാക്കപ്പെട്ട നിശ്ചിത ആയുസ്സിനുള്ളില്‍ മറ്റ് ആളുകളേക്കാള്‍ കൂടുതലായി നന്മകള്‍ ചെയ്യുന്നതിലൂടെ അവരുടെ ആയുസ്സിനേക്കാള്‍ കൂടുതല്‍ ആത്മിയമായ ഉന്നതിയും കൈവരി ക്കാനാവുന്നു. മാരകമായ രോഗ ബാധിതര്‍ക്കും വളരെ പാവപ്പെട്ട വര്‍ക്ക് വിവാഹ, വീടു നിര്‍മ്മാണ ആവശ്യങ്ങള്‍ ക്കും ഉതകുന്ന വിധത്തില്‍ സംവിധാനി ച്ചിരിക്കുന്ന മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്ലിന്റെ പ്രവര്‍ത്തന ങ്ങളുമായി സഹകരിക്കുവാന്‍ ഖലീല്‍ തങ്ങള്‍ അഭ്യര്‍ത്ഥിച്ചു. മുസ്തഫ ദാരിമി, ഒ. ഹൈദര്‍ മുസ്ലിയാര്‍, അബ് ദുല്‍ ഹമീദ് സ അദി, ബനിയാസ് സ്പൈക് അബ് ദുറഹ് മാന്‍ ഹാജി, പ്രൊഫ. ഷാജു ജമാലുദ്ധീന്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, November 21, 2008 ) |
ബാച്ച് ചാവക്കാട് കുടുംബ സംഗമവും ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് രൂപീകരണവും
![]() വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും പ്രസിഡന്റ് എ. കെ. അബ്ദുല്‍ ഖാദര്‍ പാലയൂര്‍ പറഞ്ഞു. ഗുരുവായൂര്‍ നിയോജക മണ്ഡലം നിവാസികളായ പ്രവാസി സുഹൃത്തുക്കള്‍ ബാച്ച് ചാവക്കാടിന്റെ അംഗത്വം എടുക്കണമെന്നും അതിലൂടെ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് സ്കീമില്‍ പങ്കാളികള്‍ ആവണമെന്നും ബാച്ച് ചാവക്കാട് മാനേജിംഗ് കമ്മിറ്റി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: ജൂലാജൂ 050 58 18 334, ഷറഫ് 050 570 52 91 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 20, 2008 ) |
സാഹചര്യങ്ങളില്‍ നിന്ന് വികാരം വാങ്ങേണ്ടവരല്ല മുസ്ലിംങ്ങള്‍; കെ. കെ. എം. സ അദി
![]() ഇസ്ലാം വിഭാവനം ചെയ്യുന്നത് സമാധാനവും സാഹോദര്യവുമാണ് . ഇസ്ലാം അനുസരിച്ച് ജീവിക്കുന്ന മുസ്ലിമും ആ തലത്തിലായിരിക്കണം മാതൃകയാവേണ്ടത്. മസ് ജിദുല്‍ ഹറാമില്‍ ആരാധന നിര്‍വഹിക്കുന്നതില്‍ നിന്ന് മുസ്ലിംങ്ങളെ തടഞ്ഞ അവിശ്വാസികളോട് പോലും അതിക്രമം പ്രവര്‍ത്തിക്കരുതെന്ന് കല്‍പ്പിച്ച ഇസ്ലാമിന്റെ അധ്യാപനങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് സമൂഹത്തിലും സമുദായത്തിലും ചിദ്രതയുണ്ടാക്കുന്ന എന്‍.ഡി.എഫ്. അടക്കമുള്ള സംഘടനകള്‍ ചെയ്യുന്നത് ഉറങ്ങി ക്കിടക്കുന്ന കുഴപ്പം എന്ന സിംഹത്തെ ഉണര്‍ത്തുകയാണു ചെയ്യുന്നതെന്ന് കെ. കെ. എം. പറഞ്ഞു. ജിഹാദ് എന്ന പദം സായുധ പോരാട്ടമാണെന്ന അര്‍ത്ഥത്തിലെടുത്ത് വിശുദ്ധ വചനങ്ങള്‍ ദുര്‍ വ്യാഖ്യാനം ചെയ്യുന്നവര്‍ സ്വന്തം ശരീരത്തിനോടാണു നമ്മുടെ അത്യ്ന്തികമായ ജിഹാദ് വേണ്ടതെന്ന വസ്ഥുത ബോധപൂര്‍വ്വം മറച്ച് വെക്കുന്നു. സ അദി കൂട്ടിച്ചേര്‍ത്തു. സംഗമത്തില്‍ മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ് ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന, സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അദി, അബ് ദുല്ല കുട്ടി ഹാജി തുടങ്ങിയവര്‍ പങ്കെടുത്തു. വിശദീകരണ പ്രസംഗത്തിന്റെ വി. സി. ഡി. കള്‍ ഉടന്‍ പ്രകാശനം ചെയ്യുന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 20, 2008 ) |
ഹാര്‍വെസ്റ്റ് ഫെസ്റ്റ് - സിംഫണി 2008
![]() റവ. ഫാ. തോമസ് കുരിയന്‍, റവ. ഫാ. ഈശോ മാത്യു (മാര്‍ത്തോമ്മ ഇടവക), കെ. പി. സൈജി, പി. ഐ. വര്‍ഗ്ഗീസ്, എബ്രഹാം ജോണ്‍ എന്നിവര്‍ പങ്കെടുത്തു. ഇടവക വികാരി റവ. ഫാദര്‍. എല്‍ദോ കക്കാടന്‍ സ്വാഗതവും കണ്‍വീനര്‍ റജി ജോര്‍ജ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് ടാലന്റ് മ്യൂസിക്ക് അവതരിപ്പിച്ച ഗാന മേളയും വിവിധ കലാ പരിപാടികളും വിനോദ മല്‍സരങ്ങളും അരങ്ങേറി. കേരളീയ ഭക്ഷണ വിഭവങ്ങള്‍, തട്ടുകട, മാവേലി സ്റ്റോര്‍ എന്നിവയും ഹാര്‍വെസ്റ്റ് ഫെസ്റ്റ് 2008 മനോഹരമാക്കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, November 15, 2008 ) |
ഏകാങ്ക നാടക മത്സരം: തിരശ്ശീല ഉയര്‍ന്നു
![]() കേരളത്തിന്റെ കലയും സംസ്കാരവും നില നിന്നു കാണാന്‍ ആഗ്രഹിക്കു ന്നവരാണ് പ്രവാസികള്‍ എന്ന് സംവിധായകന്‍ ജയരാജ് പറഞ്ഞു. എഴുപതുകളിലും എണ്‍പതുകളിലും ഒക്കെ തന്നെ പ്രവാസ ഭൂമിയില്‍ എത്തി ച്ചേര്‍ന്നിട്ടുള്ള ആദ്യ തലമുറയുടെ കലാ പ്രവര്‍ത്തന പാരമ്പര്യവും സാംസ്കാരിക കൂട്ടായ്മയും, ആ വസന്ത കാലത്തിന്‍റെ ഓര്‍മ്മ പുതുക്കലുമായി അരങ്ങും അണിയറയും സജീവമായിരുന്ന ആ കാലത്തി ലേക്കൊരു തിരിച്ചു വരവാണ് പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ സംഘാടനത്തിലൂടെ ശക്തി തിയ്യറ്റേഴ്സ് നിര്‍വ്വഹിക്കുന്നത് എന്ന് ഓര്‍മ്മിപ്പിച്ചു കൊണ്ടാണ് വൈസ് പ്രസിഡന്ട് മാമ്മന്‍. കെ. രാജന്‍ ആമുഖ പ്രസംഗം നിര്‍വ്വഹിച്ചത്. വിന്‍വേ ഓയില്‍ ഫീല്‍ഡ് സര്‍വീസ് ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍, ശക്തി പ്രസിഡന്ട് ഷംനാദ്, ജന. സിക്രട്ടറി സിയാദ്, കെ. എസ്. സി. പ്രസിഡന്ട് കെ. ബി. മുരളി, എ. കെ. ബീരാന്‍ കുട്ടി (വൈസ് പ്രസി.), സഫറുള്ള പാലപ്പെട്ടി (ജോ. സിക്ര) എന്നിവരും ചടങ്ങില്‍ പങ്കെടുത്തു . തുടര്‍ന്നു എന്‍. എസ്. മാധവന്റെ "ചുവന്ന പൊട്ട് " എന്ന നാടകം, ശക്തി ഏകാങ്ക നാടക മല്‍സരത്തിന്റെ ആമുഖമായി അവതരിപ്പിച്ചു. അനന്തലക്ഷ്മി ശരീഫ്, സുകന്യ സുധാകര്‍, പ്രണയ പ്രകാശ്, മന്‍സൂര്‍, അബ്ദുല്‍ റഹിമാന്‍ ചാവക്കാട്, ജോണി ഫൈന്‍ ആര്‍ട്സ്, ഷെറിന്‍ കൊറ്റിക്കല്‍, ശാബ്ജാന്‍ ജമാല്‍, ഷാഹിദ് കൊക്കാട് എന്നിവര്‍ കഥാപാത്രങ്ങള്‍ക്ക് ജീവനേകി. ആകര്‍ഷകമായ രംഗ പടം, വ്യത്യസ്തമായ അവതരണ രീതി, കഥക്ക് അനുയോജ്യമായ രീതിയില്‍ വിഷ്വലുകള്‍ ഉപയോഗിച്ച് സംവിധാനം ചെയ്തത് നവാഗതനായ കെ. വി. സജാദ് ആണ്. അബുദാബിയിലെ വേദികളില്‍ നര്‍ത്തകിയായി ശ്രദ്ധിക്കപ്പെട്ട സുകന്യ സുധാകര്‍, ബഹു മുഖ പ്രതിഭയായ ഫൈന്‍ ആര്‍ട്സ് ജോണി എന്നിവരുടെ മികച്ച പ്രകടനമായിരുന്നു, വിഷ്വല്‍ സാധ്യതകള്‍ ഗംഭീരമായി ഉപയോഗിച്ച ചുവന്ന പൊട്ട് എന്ന നാടകത്തില്‍. ശക്തി കലാ വിഭാഗം അവതരിപ്പിച്ച ഈ നാടകം മത്സരത്തില്‍ ഉള്‍പ്പെടുന്നതല്ല എങ്കില്‍ തന്നെ, നായികാ നായകന്‍മാരായ അനന്ത ലക്ഷ്മി ശരീഫും മന്‍സൂറും മത്സരിച്ച ഭിനയിക്കു കയായിരുന്നു. മറ്റുള്ള നടന്മാരും തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കി. ചുവന്ന പൊട്ടിന്റെ പിന്നണി പ്രവര്‍ത്തകനായ മാമ്മന്‍. കെ. രാജന്റെ സര്‍ഗ്ഗാത്മക സഹായം പ്രത്യേകം ശ്രദ്ധേയമാണ് . നവംബര്‍ പത്തൊന്‍പതു വരെ നീണ്ടു നില്‍ക്കുന്ന പി. ആര്‍. കരീം സ്മാരക ശക്തി ഏകാങ്ക നാടക മല്‍സരത്തില്‍ കുഞ്ഞിരാമന്‍, ഗുഡ്നൈറ്റ്, മകുടി, ചെണ്ട, ഭൂമീന്റെ ചോര, സൂസ്റ്റോറി, സമയം, ഇത്ര മാത്രം എന്നീ നാടകങ്ങള്‍ രംഗത്ത് അവതരിപ്പിക്കും. ഇരുപതോളം നാടകങ്ങളില്‍ നിന്നും തിരഞ്ഞെടുത്ത എട്ടു നാടകങ്ങളാണ് മല്‍സരിക്കുന്നത് എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Saturday, November 15, 2008 ) |
I.M.C.C റിലീഫ് പ്രോഗ്രാം
![]() Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 09, 2008 ) |
സുന്നി വിജ്ഞാന വിരുന്ന്
അബുദാബി : സുന്നി യുവ ജന സംഘം അബുദാബി തൃശൂര്‍ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന "വിജ്ഞാന വിരുന്നും ജില്ലാ കണ്‍വെന്‍ഷനും" നവംബര്‍ 7, വെള്ളിയാഴ്ച്ച രാത്രി 7:30നു അബുദാബി ഹംദാന്‍ സ്ട്രീറ്റിലെ അറബ് ഉഡുപ്പി ഹോട്ടലില്‍ വെച്ചു ചേരുന്നു. ബഹു. പി. എസ്. കെ. മൊയിദു ബാഖവി മാടവന, കെ. കെ. എം. സഅദി എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരിക്കും. വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഖാഫി - 050 83 74 919.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 06, 2008 ) |
"ശാന്തം തലശ്ശേരി" ഫോട്ടോ പ്രദര്‍ശനം
![]() വിഷയത്തി ലൊഴികെ മറ്റൊരു നിബന്ധനയും ഇല്ലാതെയാണ് മത്സരം സംഘടിപ്പിക്കുന്നത്. മികച്ച ഫോട്ടോകള്‍ക്കും ചിത്രങ്ങള്‍ക്കും അവാര്‍ഡുകള്‍ നല്കും. കൂടാതെ ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോ - ചിത്ര പ്രദര്‍ശനത്തില്‍ മികച്ച എന്‍ട്രികള്‍ ഉള്‍പ്പെടു ത്തുകയും ചെയ്യും. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തിയ്യതി: 2008 ഡിസംബര്‍ 31. വിലാസം: സിക്രട്ടറി, വടകര എന്‍. ആര്‍. ഐ. ഫോറം, പോസ്റ്റ് ബോക്സ് 36721 , അബുദാബി, യു. എ. ഇ. (വിശദ വിവരങ്ങള്‍ക്ക് വിളിക്കുക: സമീര്‍ ചെറുവണ്ണൂര്‍ - 050 74 23 412, രതീഷ് വടകര - 050 64 21 903) - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Wednesday, November 05, 2008 ) |
നിയമ ബോധ വല്‍ക്കരണ സെമിനാര്‍
![]() Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, November 03, 2008 ) |
പയ്യന്നൂര്‍ സൌഹൃദ വേദിയുടെ ഓണം - ഈദ് സംഗമം
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 02, 2008 ) |
ഒരുമ സഹായം
ഒരുമനയൂര്‍ നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂരില്‍ അംഗങ്ങ ളായിരിക്കെ മരണപ്പെടുന്ന വരുടെ കുടുംബത്തിനു നല്കി വരുന്ന ഇന്‍ഷ്വറന്‍സ് തുക, ഈയിടെ മരണപ്പെട്ട രണ്ടു മെമ്പര്‍മാരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം (ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ നിന്ന്) നല്‍കുവാന്‍ കേന്ദ്ര കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്ട് പി. പി. അന്‍വര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 02, 2008 ) |
കെ. എസ്. സി. കേരള പിറവി ആഘോഷം
![]() കേരളത്തിലെ പ്രഥമ കമ്മ്യൂണിസ്റ്റ് ഗവണ്മെന്റ് മാനവികത യിലൂന്നി തുടക്കം കുറിച്ച ഭൂപരിഷ്കരണം, വിദ്യാഭ്യാസ ബില്ല്, റേഷനിങ്ങ് സമ്പ്രദായം, ധര്‍മ്മാ ശുപത്രികള്‍ തുടങ്ങിയ സംരംഭങ്ങള്‍ ലോകത്തിനു തന്നെ മാതൃകയായിരുന്നു. എന്നാല്‍, മാറി മാറി വന്ന സര്‍ക്കാരുകള്‍ താഴെ തട്ടില്‍ കഴിയുന്ന ജന വിഭാഗങ്ങളെ വിസ്മരിക്കുന്ന കാഴ്ചയാണ് നമുക്ക് കാണാന്‍ കഴിഞ്ഞത്. അതു കൊണ്ടു തന്നെയാണു 1957ലെ ഇ. എം. എസ്. മന്ത്രി സഭയെ കുറിച്ച് നാം അഭിമാനം കൊണ്ട് ഊറ്റം കൊള്ളുമ്പോള്‍ ഇന്ന‍് കേരളം ഭരിക്കുന്ന ഇടതു പക്ഷ സര്‍ക്കാറിനെ കുറിച്ച് വേണ്ടത്ര അഭിമാനിക്കാന്‍ കഴിയാതെ വരുന്നതെന്ന‍് അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. അഡ്വ. ഷബീല്‍ ഉമ്മര്‍ അനുബന്ധ പ്രഭാഷണം നിര്‍വ്വഹിച്ചു. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സാംസ്കാരിക സമ്മേളനത്തില്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി സ്വാഗതവും, ഇവെന്റ് കോര്‍ഡിനേറ്റര്‍ പി. എം. എം. അബ്ദുറഹ്മാന്‍ കൃതജ്ഞതയും രേഖപ്പെടുത്തി. തുടര്‍ന്ന‍് നടന്ന കലാ പരിപാടികളില്‍ അബു ദാബി ശക്തി തിയ്യറ്റേഴ്സ് അവതരിപ്പിച്ച ഐക്യ ഗാഥ എന്ന കാവ്യാവിഷ്കാരം, യുവ കലാ സാഹിതി അവതരിപ്പിച്ച സംഗീത ശില്‍പം, ലക്ഷ്മി വിശ്വനാഥിന്റെ സംവിധാനത്തില്‍ അരങ്ങേറിയ കേരള നടനം, ഡെനീന വിന്‍സന്റ്, അല്‍ഫാ ഗഫൂര്‍ എന്നിവര്‍ ചിട്ടപ്പെടുത്തി അവതരിപ്പിച്ച 'മുകുന്ദാ മുകുന്ദാ' എന്ന ഗാനത്തിന്റെ നൃത്താവിഷ്കാരം, ആശ നായരുടെ സംവിധാനത്തില്‍ അരങ്ങേറിയ ദൃശ്യ കേരളം, ധര്‍മ്മ രാജന്‍ ചിട്ടപ്പെടുത്തിയ അര്‍ദ്ധശാസ്ത്രീയ നൃത്തം, കെ. എസ്. സി. ബാലവേദി അവതരിപ്പിച്ച ചിത്രീകരണം, ഗഫൂര്‍ വടകരയുടെ ശിക്ഷണത്തില്‍ അരങ്ങേറിയ തിരുവാതിര, അപര്‍ണ്ണ, നമൃത, ഗായത്രി എന്നിവര്‍ ചേര്‍ന്നവ തരിപ്പിച്ച കേരള നടനം എന്നിവ ഒന്നിനോന്ന‍് മികവ് പുലര്‍ത്തി. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 02, 2008 ) |
കരിപ്പൂരിലെ ഗുണ്ടാ പിരിവ്
![]() ഇന്ദ്ര തയ്യില്‍, എന്‍ജിനീയര്‍ അബ്ദുല്‍ റഹിമാന്‍, എന്‍. കുഞ്ഞമ്മദ്, കെ. സത്യ നാഥന്‍, കെ. കുഞ്ഞി ക്കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സിക്രട്ടറി സമീര്‍ ചെറുവണ്ണൂര്‍ സ്വാഗതവും, ട്രഷറര്‍ എം. വിശ്വനാഥന്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, November 01, 2008 ) |
കേരള പിറവി ദിനാഘോഷം ഇന്ന് അബുദാബിയില്‍
![]() തുടര്ന്ന് നടക്കുന്ന കലാ പരിപാടി കളില്‍ സെന്റര്‍ കലാ വിഭാഗം അവതരി പ്പിക്കുന്ന നൃത്ത നൃത്ത്യങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ചിത്രീകരണം, യുവ കലാ സാഹിതി അവതരി പ്പിക്കുന്ന സംഗീത ശില്‍പം എന്നിവ അരങ്ങേറുമെന്ന‍് ഭാരവാഹികള്‍ അറിയിച്ചു. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, November 01, 2008 ) |
ദര്‍ശനയുടെ കളിയരങ്ങ്
![]()
- ജെ. എസ്.
( Wednesday, October 29, 2008 ) |
മാനത്തേക്കൊരു കിളി വാതില്‍
![]() ഒക്ടോബര്‍ 31, വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് കേരള സോഷ്യല്‍ സെന്റര് മിനി ഹാളില്‍ പ്രദര്‍ശിപ്പിക്കുന്ന ബഹിരാകാശ ജാലകം, കുട്ടികള്‍ക്ക് അറിവും കൌതുകവും വിനോദവും നല്കുന്ന ഒന്നായി രിക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. ഭാരതത്തിന്റെ അഭിമാന മായി മാറിയ ചാന്ദ്രയാന്‍ വിക്ഷേപണത്തെ കുറിച്ചും കൂടുതല്‍ അറിയാന്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു അസുലഭാ വസരമായിരിക്കും സണ്‍റൈസ് സ്കൂളിലെ അദ്ധ്യാപകനായ ഡോക്ടര്‍. മനു കമല്‍ജിത്തിന്റെ അവതരണം. (കൂടുതലറിയാന്‍ വിളിക്കുക: ഇ. പി. സുനില്‍, 050 58 109 07) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 29, 2008 ) |
വിളക്ക്; പുതിയ ബ്ലോഗ് ഉദ്ഘാടനം ചെയ്തു
![]() വാദി ഹസനില്‍ നടന്ന ഉദ്ഘാടന വേദിയില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി അദ്ധ്യക്ഷനായിരുന്നു. പ്രൊഫ. ഷാജു ജമാലുദ്ധിന്‍, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി, കെ. കെ. എം. സ അദി തുടങ്ങിയവര്‍ പ്രസംഗിച്ചു. മുസ്വഫ എസ്. വൈ. എസ്. മദ്രസ വിദ്യര്‍ത്ഥി മുഹമ്മദ് മിദ് ലാജ് ആദ്യ പോസ്റ്റ് പബ്ലിഷ് ചെയ്ത് ബ്ലോഗ് ഉദ്ഘാടനം ചെയ്തു. http://vazhikaatti.blogspot.com/ എന്നതാണു ബ്ലോഗിന്റെ അഡ്രസ് . വായനക്കാര്‍ക്ക് ചോദ്യങ്ങളും സംശയങ്ങളും ബ്ലോഗില്‍ കമന്റായി ചേര്‍ക്കാവുന്നതോ vilakk@gmail.com എന്നെ ഇ - മെയിലില്‍ അയക്കാവുന്നതുമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 27, 2008 ) |
ബ്ലാങ്ങാട് മഹല്ല് കൂട്ടായ്മ
![]() ബ്ലാങ്ങാട് മഹല്ലില്‍ നിന്നും സമീപ പ്രദേശങ്ങളിലേക്ക് താമസം മാറി പ്പോയ മഹല്ല് നിവാസികള്‍, കഴിഞ്ഞ കാലങ്ങളിലെ മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടരായി, കമ്മിറ്റിയുമായി സഹകരിക്കാന്‍ തയ്യാറായി വന്നിട്ടുള്ളത് മഹല്ല് അസ്സോസ്സിയേഷന്റെ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ജെനറല്‍ ബോഡി വിലയിരുത്തി. മുന്നൂറി ലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ബ്ലാങ്ങാട് ജുമാ അത്ത് പള്ളി, അതിന്റെ തനിമ നില നിര്‍ത്തി പുതുക്കി പണിയുവാന്‍ മുന്‍കയ്യെടുത്ത ജുമാ അത്ത് കമ്മിറ്റിയെ അസോസ്സിയേഷന്‍ പ്രശംസിച്ചു. റിപ്പോര്‍ട്ടിന്മേല്‍ ചര്‍ച്ചകള്‍ക്ക് ശേഷം, പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു. എ. പി. മുഹമ്മദ് ശരീഫ് (പ്രസിഡന്ട്), എം. വി. അബ്ദുല്‍ ലത്തീഫ് (സിക്രട്ടറി ) പി. എം. അബ്ദുല്‍ റഹിമാന്‍ (ട്രഷറര്‍ ), കെ. വി. ഫൈസല്‍, എ. സഹീര്‍ (ജോ. സിക്ര), പി. എം. മൂസ, എന്‍. പി. ഫാറൂക്ക് (വൈസ് പ്രസി), പി. എം. ഹാഷിക്, കെ. വി. ഷൌക്കത്ത് അലി, കെ. വി. അബ്ദുല്‍ ഖാദര്‍ എന്നിവരെ എക്സിക്യുട്ടീവ് അംഗങ്ങളായും പി. എം. അബ്ദുല്‍ കരീം, കെ. വി. ഇബ്രാഹിം കുട്ടി എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തിരഞ്ഞെടുത്തു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 27, 2008 ) |
സര്‍ഗ്ഗ സംഗമം ശ്രദ്ധേയമായി
കലാ സാഹിത്യ മേഖലയിലെ കെ. എം. സി. സി. അംഗങ്ങളെ പങ്കെടുപ്പിച്ച്, അബുദാബി സംസ്ഥാന കെ. എം. സി. സി. സര്‍ഗ്ഗ ധാര ഒരുക്കിയ 'സര്‍ഗ്ഗ സംഗമം' ശ്രദ്ധേയമായി. ചെയര്‍മാന്‍ പി. കെ. സഹദ് അദ്ധ്യക്ഷത വഹിച്ചു. കെ. എം. സി. സി. പ്രസിഡന്ട് അബ്ദുല്‍ കരീം പുല്ലാനി
സര്‍ഗ്ഗ സംഗമം ഉല്‍ഘാടനം ചെയ്തു. എ. പി. ഉമ്മര്‍, കെ. പി. ഷറഫുദ്ധീന്‍, യു. അബ്ദുള്ള ഫാറൂഖി എന്നിവര്‍ പ്രസംഗിച്ചു. യുവ പ്രതിഭകളെ കണ്ടെത്തുന്നതിനും, പ്രോല്സാഹി പ്പിക്കുന്നതിനുമായി, വിവിധ പരിപാടികള്‍ക്ക് രൂപം നല്കി. മാപ്പിള കലകളില്‍ പരിശീലനം , കലാ - സാഹിത്യ മല്‍സരങ്ങള്‍, ചര്‍ച്ചാ വേദികള്‍, കുടുംബ സംഗമങ്ങള്‍, ബാല വേദി രൂപീകരണം, പ്രസംഗ പരിശീലനം എന്നിവ ഉള്‍പ്പെടുന്നു. സര്‍ഗ്ഗ ധാര കണ്‍വീനര്‍ മജീദ് അണ്ണാന്‍തൊടി പ്രവര്‍ത്തന രൂപ രേഖ അവതരിപ്പിച്ചു. ജന. കണ്‍വീനര്‍ അടാട്ടില്‍ കുഞ്ഞാപ്പു സ്വാഗതവും, കണ്‍വീനര്‍ നാസ്സര്‍ നാട്ടിക നന്ദിയും പറഞ്ഞു. വൈവിധ്യ മാര്‍ന്ന കലാ പരിപാടികള്‍ അവതരിപ്പിച്ചതില്‍, ഇടവേള റാഫി, സൈനുദ്ധീന്‍ വെട്ടത്തൂര്‍ എന്നിവരുടെ മിമിക്രിയും കൊച്ചു കലാകാര ന്മാരായ യാസിര്‍ മൊയ്ദുട്ടി, മുഹമ്മദ് രഹീസ്, സംരീന്‍ തുടങ്ങിയവരുടെ ഹാസ്യ നുറുങ്ങ്കളും കാണികള്‍ക്ക് ഹൃദയം തുറന്നു ചിരിക്കാനുള്ള വക നല്കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 27, 2008 ) |
മാപ്പിള പാട്ടിലെ പഴമയെ വീണ്ടെടുക്കണം : ജോസ് ബേബി
![]() മാറ്റം നല്ലതാണ്. എന്നാല്‍ കഴിഞ്ഞ കാലത്ത് പോരാട്ടങ്ങളിലൂടെ നേടിയെടുത്ത മൂല്യങ്ങളെ മറന്നു കൊണ്ടുള്ള മാറ്റം അധിനിവേശ താല്പര്യങ്ങള്‍ക്ക നുസ്യതമാണെന്ന് അദ്ദേഹം പറഞ്ഞു. നന്മകളെ മറന്നുള്ള ഉപഭോഗ ത്യഷ്ണയാണ് വര്‍ത്തമാന കാലത്തെ വെല്ലു വിളിയെന്നും, ഇന്നു ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി അടക്കമുള്ള വൈതരണികള്‍ക്ക് കാരണം അതാണെന്നും അദ്ദേഹം പറഞ്ഞു. പഴയ മാപ്പിള പ്പാട്ടുകള്‍ കോര്‍ത്തി ണക്കിയുള്ള 'ഇഷാമുല്ല'യുടെ സുഗന്ധം ആസ്വദിക്കാനായി തിങ്ങി നിറഞ്ഞ കെ. എസ്. സി. അങ്കണത്തിലെ സംഗീത പ്രേമികളോട്, മലയാള ഗാന ശാഖക്ക് അമൂല്യമായ സംഭാവനകള്‍ നല്‍കിയ മാപ്പിള പ്പാട്ടിന്റെ പഴമയെ വിസ്മരിക്കാന്‍ കഴിയില്ലെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. ഉല്‍ഘാടന സമ്മേളനത്തില്‍ ശ്രീ. ബാബു വടകര അദ്ധ്യക്ഷത വഹിച്ചു. യു. മാധവന്‍, കെ. ബി. മുരളി, കെ. കെ. രമണന്‍, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എം. എം. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത മാപ്പിള പ്പാട്ട് ഗായകന്‍ പൊന്മള ബഷീര്‍ നയിച്ച ഇഷാമുല്ലയില്‍ യു. എ. ഇ. യിലെ അനുഗ്രഹീതരായ ഗായികാ ഗായകര്‍ അണി നിരന്നു. പി. ചന്ദ്രശേഖരന്‍, കെ. പി. അനില്‍, സുബൈര്‍ മൂവാറ്റുപുഴ, കുഞ്ഞിലത്ത് ലക്ഷ്മണന്‍, കെ. കെ. ജോഷി, എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഇ. ആര്‍. ജോഷി സ്വാഗതവും എം. സുനീര്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, October 27, 2008 ) |
നിളാ പ്രവാസി സംഘം
അബുദാബി : കുറ്റിപ്പുറം പഞ്ചായത്ത് നിവാസികളുടെ അബുദാബിയിലെ പ്രവാസി കൂട്ടായ്മ 'നിളാ പ്രവാസി സംഘം' ജനറല്‍ ബോഡി യോഗം ഒക്ടോബര്‍ 24 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുപ്പതിന് അബുദാബി എയര്‍പോര്‍ട്ട് റോഡിലെ യൂണിയന്‍ റസ്റ്റോറന്റ് ഹാളില്‍ ചേരുന്നു. കുറ്റിപ്പുറം പഞ്ചായത്തിലെ എല്ലാ അബുദാബി നിവാസികളും പങ്കെടുക്കണമെന്ന് ജനറല്‍ സിക്രട്ടറി പത്ര ക്കുറിപ്പില്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫൈസല്‍ കുറ്റിപ്പുറം 050 32 60 901
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
ബാച്ച് ചാവക്കാട് അനുശോചന യോഗം
ചാവക്കാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'ബാച്ച് ചാവക്കാട്' വൈസ് പ്രസിഡന്ട് ശ്രീ. ഇ. പി. അബ്ദുല്‍ മജീദിന്റെ (ഫാത്തിമ ഗ്രൂപ്പ്) പിതാവ് ഇ. പി. കുഞ്ഞവറു ഹാജി, എക്സിക്യുടിവ് മെമ്പര്‍ ഷബീര്‍ മാളിയെക്കലിന്റെ ഭാര്യാ മാതാവ് മരുതയൂര്‍ കടയില്‍ നഫീസ, മെമ്പര്‍ ഇ. പി. അബ്ദുല്‍ ലത്തീഫിന്റെ സഹോദരീ പുത്രന്‍ സാലി തിരുവത്ര എന്നിവരുടെ ദേഹ വിയോഗങ്ങളില്‍ ബാച്ച് ചാവക്കാട് എക്സി. കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്ട് എ. കെ. അബ്ദുള്‍ ഖാദര്‍ പാലയൂര്‍ അദ്ധ്യക്ഷത വഹിച്ചു. ജന. സിക്രട്ടറി ജുലാജു സ്വാഗതവും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ജോ. സിക്രട്ടറി ശുക്കൂര്‍ കൊനാരത്ത് നന്ദി പറഞ്ഞു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
ജോസ് ബേബി അബുദാബിയില്‍
അബുദാബി യുവ കലാ സാഹിതിയുടെ പി. ഭാസ്കരന്‍ സ്മാരക മ്യുസിക് ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'ഇഷാമുല്ല' എന്ന പരിപാടിയുടെ ഉല്‍ഘാടനം ബഹു. കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ശ്രീ. ജോസ് ബേബി നിര്‍വ്വഹിക്കും. ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച രാത്രി 8:30 നു കേരള സോഷ്യല്‍ സെന്റര് മിനി ഹാളില്‍ നടക്കുന്ന 'ഇഷാമുല്ല' യില്‍ യു. എ. ഇ. യിലെ അനുഗ്രഹീത ഗായകര്‍ പങ്കെടുക്കും. പഴമയുടെ സുഗന്ധം പേറുന്ന മാപ്പിള പ്പാട്ടുകള്‍ അവതരി പ്പിക്കുന്നത് ഗായകന്‍ പൊന്മള ബഷീര്‍.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
അരവിന്ദന്‍ - സി. വി. ശ്രീരാമന്‍ അനുസ്മരണം
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍
![]()
- ജെ. എസ്.
( Thursday, October 23, 2008 ) |
മലബാര്‍ പ്രവാസി ദിവസ്
![]() ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, ഇന്‍ഡ്യാ സോഷ്യല്‍ സെന്റര്‍ സിക്രട്ടറി. അബ്ദുല്‍ സലാം, റസ്സാക് ഒരുമനയൂര്‍, അബ്ദുല്ല ഫറൂഖി, ഇ. പി. സുനില്‍, അയൂബ് കടല്‍മാട്, സക്കീര്‍ ഹുസ്സൈന്‍, ഷരീഫ് മാറഞ്ചേരി, ചന്ദ്രശേഖരന്‍, വി. ടി. വി. ദാമോദരന്‍ തുടങ്ങി അബുദാബിയിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു സംസാരിച്ചു. ബാബു വടകര സ്വാഗതവും കെ. പി. മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു. മലബാര്‍ പ്രവാസി ദിവസ് വിജയിപ്പി ക്കുന്നതിനായി അബുദാബി അഡ് ഹോക് കമ്മിറ്റി രൂപീകരിച്ചു. രക്ഷാധി കാരികളായി ബാവ ഹാജി, കെ. ബി. മുരളി, അബ്ദുല്‍ സലാം, അബ്ദുല്ല ഫറൂഖി, പള്ളിക്കല്‍ ശുജാഹി എന്നിവരേയും തിരഞ്ഞെടുത്തു. വി. റ്റി. വി. ദാമോദരന്‍ (ചെയര്‍മാന്‍), സമീര്‍ ചെറുവണ്ണൂര്‍ (കണ്‍വീനര്‍) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 20, 2008 ) |
വടകര പ്രവാസി ഫോറം ധന സഹായം നല്കി
![]() ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, October 20, 2008 ) |
പി. ആര്‍. കരീം സ്മാരക നാടക മത്സരം
![]() അകാലത്തില്‍ നിര്യാതനായ അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ സ്ഥാപക നേതാക്കളില്‍ പ്രമുഖനും ശക്തി തിയ്യറ്റേഴ്സിന്റെ സജീവ പ്രവര്‍ത്തകനും ആയിരുന്ന പി. ആര്‍. കരീമിന്റെ സ്മരണാര്‍ഥമാണ് നാടക മല്‍സരം സംഘടിപ്പിക്കുന്നത്. അര മണിക്കൂറില്‍ കവിയാത്ത നാടകങ്ങളാണ് മല്‍സരങ്ങള്‍ക്ക് പരിഗണിക്കുക. ഒക്ടോബര്‍ 28, 29, 30 എന്നീ തിയ്യതികളിലായി അബുദാബി കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് നാടക മല്‍സരം നടത്തുന്നത്. - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 17, 2008 ) |
കെ.എസ്.സി. യുടെ പുതിയ വനിതാ കമ്മിറ്റി
![]() - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 17, 2008 ) |
യു.എ.ഇ.യി.ലെ അര്‍ബുദം : അഞ്ചില്‍ ഒന്ന് സ്തനാര്‍ബുദം
![]() ബി. ആര്‍. ഷെട്ടിയുടെ നേതൃത്വത്തിലുള്ള മരുന്ന് നിര്‍മ്മാണ കമ്പനിയായ നിയോ ഫാര്‍മയും ഇന്ത്യയിലെ ബൈക്കോണ്‍ ലിമിറ്റഡും സംയുക്തമായാണ് ഈ മരുന്ന് ഉത്പാദിപ്പിക്കുന്നത്. ബൈക്കോണ്‍ ചെയര്‍മാന്‍ കിരണ്‍ മജൂംദാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 13, 2008 ) |
ഈ കുരുന്നുകള്‍ക്ക് സഹായ ഹസ്തം
![]() ഏഷ്യാനെറ്റ് റേഡിയോ ന്യൂസ് അവറിലൂടെ ശ്രീ. ആര്‍. ബി. ലിയോ യും, മിഡില്‍ ഈസ്റ്റ് ചന്ദ്രികയിലൂടെ ശ്രീ. ജലീല്‍ രാമന്തളിയും, ഈ ഹതഭാഗ്യരുടെ ജീവിതം പ്രവാസ ഭൂമിയിലെ സുമനസ്സുകള്‍ക്കു മുന്നില്‍ വിശദമായി വരച്ചു കാട്ടി. തുടര്‍ന്ന് നിരവധി പേര്‍ ഈ പിഞ്ചോമനകളുടെ ശസ്ത്രക്രിയക്കായി സഹായങ്ങള്‍ വാഗ്ദാനം ചെയ്തു. ![]() അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ പ്രവര്‍ത്തകരും, ശക്തി തിയ്യറ്റേഴ്സ്, മറ്റു പ്രാദേശിക സംഘടനകളും എന്റെ നിരവധി സുഹൃത്തുക്കളും ഈ കുഞ്ഞുങ്ങളുടെ കണ്ണീരൊപ്പാന്‍ രംഗത്തു വന്നു. യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജരും പൊതു പ്രവര്‍ത്തകനും കൂടിയായ ശ്രീ. കെ. കെ. മൊയ്തീന്‍ കോയ, മാധ്യമ പ്രവര്‍ത്തകനും കവിയുമായ ശ്രീ. കുഴൂര്‍ വിത്സണ്‍, ശ്രീ. ദേവദാസ്, ശ്രീ. ഇടവേള റാഫി എന്നിവര്‍ ഈ സദുദ്യമത്തില്‍ എന്നോടൊപ്പം കൂട്ടു ചേര്‍ന്നു. കഴിഞ്ഞ ദിവസം സിവില്‍കോ യിലെ ജീവനക്കാരില്‍ നിന്നും പിരിച്ചെടുത്ത സംഭാവന കുട്ടികളുടെ പിതാവായ കംബള അബ്ദുല്‍ റഹിമാന് കൈ മാറി. ഇന്ന് അദ്ദേഹം നാട്ടിലേക്ക് യാത്ര തിരിച്ചു. ഈ കുരുന്നുകളെ സഹായിക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെയുള്ള ഫോണ്‍ നമ്പറില്‍ ബന്ധ പ്പെടാവുന്നതാണ്. 00 971 50 73 22 932 - പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 12, 2008 ) |
മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്‍
മുസ്വഫ : റിലീഫ് പ്രവര്‍ത്തനങ്ങള്‍ വിപൂലീ കരിക്കുന്ന തിന്റെ ഭാഗമായി മുസ്വഫ എസ്. വൈ. എസ്. വിളിച്ചു ചേര്‍ത്ത എക്സിക്യൂട്ടിവ് യോഗത്തില്‍ പുതിയതായി മുസ്വഫ എസ്. വൈ. എസ്. റിലീഫ് സെല്‍ രൂപീകരിച്ചു. മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി ചെയര്‍മാന്‍, അബ്‌ദുല്ല കുട്ടി ഹാജി (വൈസ് ചെയര്‍മാന്‍), റഷീദ് കൊട്ടില (കണ്‍വീനര്‍), സിദ്ധീഖ് വേങ്ങര , അബൂബക്കര്‍ ടി. കെ. (ജോ. കണ്‍വീനര്‍മാര്‍), മുസ്തഫ ദാരിമി, അബ്‌ദുല്‍ ഹമീദ് സ അദി, അബ്‌ദുല്ല വടുതല, ബഷീര്‍ വെള്ളറക്കാട്, റഫീഖ് വടുതല (മെമ്പര്‍മാര്‍) ഉള്‍പ്പെടുന്ന കമ്മിറ്റി യായിരിക്കും റിലീഫ് പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കുക
മാരകമായ രോഗങ്ങള്‍ ബാധിച്ച വര്‍ക്കുള്ള ചികിത്സാ സഹായം, വീട് ഉണ്ടാക്കുന്നതിനും, വിവാഹ ആവശ്യത്തിനുമുള്ള സഹായം തുടങ്ങിയവ യായിരിക്കും സെല്‍ ആദ്യമായി പരിഗണിക്കുക. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 12, 2008 ) |
കെ. എസ്. സി. ഓണ സദ്യ ജനകീയ ഉത്സവമായി
![]() കുരുത്തോലയില്‍ തീര്‍ത്ത തോരണങ്ങളും വാഴ ക്കുലകളും കരിക്കിന്‍ കുലകളും കൊണ്ട് അലങ്കരിച്ച സെന്റര്‍ അങ്കണത്തില്‍ തികച്ചും കേരളീയാ ന്തരീക്ഷത്തില്‍ ഒരുക്കിയ ഓണ സദ്യയില്‍ ഇന്ത്യന്‍ എമ്പസ്സി ലേബര്‍ അറ്റാഷെ സൂസന്‍ ജേക്കബ്, ഫസ്റ്റ് സെക്രട്ടറി ആര്‍. കെ. സിങ്ങ്, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് ബാവ ഹാജി, അബുദാബി മലയാളി സമാജം ട്രഷറര്‍ സെബാസ്റ്റ്യന്‍ സിറിള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദ്, യുവ കലാ സാഹിതി യു. എ. ഇ. പ്രസിഡന്റ് പ്രേം ലാല്‍, മാക് അബുദാബി പ്രസിഡന്റ് ഇ. എം. ഷെരീഫ്, ശാസ്ത്ര സാഹിത്യ പരിഷദ് പ്രസിഡന്റ് ഇ. പി. സുനില്‍, ഫ്രണ്ട്സ് ഓഫ് എ. ഡി. എം. എസ് ട്രഷറര്‍ ജയരാജ്, സേവനം പ്രസിഡന്റ് കെ. രമണന്‍, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ് സെക്രട്ടറി എ. പി. ഉമ്മര്‍, ഐ. എം. സി. സി. പ്രതിനിധി ഷാഫി, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, അല്‍ ഫറ ഗ്രൂപ്പ് സീനിയര്‍ മാര്‍ക്കെറ്റിങ്ങ് മാനേജര്‍ അനില്‍ കൃഷ്ണന്‍, അല്‍ ഫറ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍, ജെമിനി ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ ഗണേഷ് ബാബു, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സീനിയര്‍ മാര്‍ക്കെറ്റിങ്ങ് മാനേജര്‍ ആന്റോ, ഇന്ത്യന്‍ ഇസ്ലാഹി സ്കൂള്‍ ചെയര്‍മാന്‍ അബ്ദുള്ള ഫാറൂഖി, സെന്റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ. ഫാദര്‍ എല്‍ഡോസ്, അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പി, ബ്രദേഴ്സ് ഗള്‍ഫ് ഗേറ്റ് മാനേജിങ്ങ് ഡയറക്ടര്‍ ഷാജഹാന്‍, ഗുഡ് ബൈ റോച്ചെസ് മാനേജിങ്ങ് ഡയറക്ടര്‍ സാദിഖ്, അല്‍ സഹാല്‍ ഷിപ്പിങ്ങ് മാനേജിങ്ങ് ഡയറക്ടര്‍ അബ്ദുല്‍ ഖാദര്‍, അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഫിലിം ഡയറക്ടര്‍ രാജ ബാലാകൃഷ്ണന്‍, എസ്, എഫ്. സി. ഗ്രൂപ്പ് മാനേജിങ്ങ് ഡയറക്ടര്‍ കെ. മുരളീധരന്‍, കെ. എഫ്. എം .ഷിപ്പിങ്ങ് മാനേജിങ്ങ് ഡയറക്ടര്‍ വേണു പിള്ള, താഹ ഹോസ്പിറ്റല്‍ മാനേജിങ്ങ് ഡയറക്ടര്‍ ഡോ. താഹ, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ തുടങ്ങി യു. എ. ഇ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചടങ്ങില്‍ സമ്പന്ധിച്ചു. കെ. എസ്. സി. വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടിയും സംഘവും അവതരിപ്പിച്ച നാടന്‍ പാട്ടുകളോടു കൂടിയാണ് ഓണ സദ്യയ്ക്ക് തിരശ്ശീല വീണത് - സഫറുള്ള പാലപ്പെട്ടി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 12, 2008 ) |
എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്.സി.ക്ക്
![]() പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ, യുനൈറ്റഡ് കാസര്‍ഗോഡ്, സ്പിന്നീസ് അബുദാബി, കണ്ണൂര്‍ ബ്രദേഴ്സ്, ഐ. എസ്. സി. അല്‍ഐന്‍ (എ), മീന ബ്രദേഴ്സ്, എക്സ്പ്രസ്സ് മണി, ഒറ്റപ്പാലം റഹാരിസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പങ്കെടുത്തത്. നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും ജേതാക്കളായ യുനൈറ്റഡ് കാസര്‍ഗോഡ്, സ്പിന്നീസ് അബുദാബി, ഐ. എസ്. സി. അല്‍ ഐന്‍ (എ), എക്സ്പ്രസ്സ് മണി എന്നിവരാണ് സെമി ഫൈനലില്‍ ഏറ്റു മുട്ടിയത്. ആദ്യ സെമി ഫൈനലില്‍ മൂന്നിനെതിരെ നാലു പോയിന്റ് നേടി ക്കൊണ്ടാണ് യുനൈറ്റഡ് കാസര്‍ ഗോഡ് ഫൈനലിലേയ്ക്ക് പ്രവേശിച്ചത്. രണ്ടാം ഫൈനലില്‍ മത്സരിച്ച ഐ. എസ്. സി. അല്‍ഐന്‍ (എ) എക്സ്പ്രസ്സ് മണിക്കെതിരെ രണ്ടു പോയിന്റ് നേടി ക്കൊണ്ട് ഏകപക്ഷീയ വിജയം കൈവരി ക്കുകയായിരുന്നു. സെമി ഫൈനലില്‍ തോറ്റ ടീമുകളായ സ്പിന്നീസ് അബുദാബിയും എക്സ്പ്രസ് മണിയും തമ്മില്‍ നടത്തിയ മൂന്നാം സ്ഥാനത്തേയ്ക്ക് വേണ്ടിയുള്ള മത്സരത്തില്‍ നിന്നും ഒന്നിനെതിരെ രണ്ടു പോയിന്റ് നേടിക്കൊണ്ടാണ് സ്പിന്നീസ് അബുദാബി മൂന്നാം സ്ഥാനത്തെ ത്തിയത്. കര്‍ണ്ണാടക സംസ്ഥാന ഫുട്ബോള്‍ താരം അക്ബര്‍, മംഗലാപുരം യൂനിവേഴ്സിറ്റി താരം ഷാനവാസ്, നബീല്‍, മുഹമ്മദ്, ഷഫീഖ് എന്നിവര്‍ അണി നിരന്ന യുനൈറ്റഡ് കാസര്‍ ഗോഡും ഷൂട്ടേഴ്സ് പടയിലെ മുനീര്‍, ഫാസില്‍, റഫീഖ് എന്നിവരും കേരള ജൂനിയര്‍ താരം ഷാനി ഷാനവാസ്, ജയ്കിഷന്‍, അമീന്‍ എന്നിവരും അണി നിരന്ന ഐ. എസ്. സി. അല്‍ഐ(എ) നുമാണ് ഫൈനലില്‍ മത്സരിച്ചതു. കേരള സോഷ്യല്‍ സെന്റര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന അതി ശകതമായ വാശിയോടു കൂടി നടന്ന ഫൈനല്‍ മത്സരത്തില്‍ ഐ. എസ്. സി. നാലു ഗോള്‍ സ്വന്തമാക്കി യപ്പോള്‍ യുനൈറ്റഡ് കാസര്‍ ഗോഡിന് ഒന്നും നേടാനായില്ല. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ് നേടിയത്. 2.52 മിനുട്ടിലും 3.56 മിനുട്ടിലും ഷാനി ഷാനവാസ് യുനൈറ്റഡ് കാസര്‍ ഗോഡിന്റെ പ്രദേശത്ത് ഇടിച്ചു കയറി ഗോളുകള്‍ സ്വന്തമാക്കി യപ്പോള്‍ 3.21 മിനുട്ടില്‍ ഷൂട്ടേഴ്സ് പടയുടെ താരം ഫൈസലും 4.38 മിനുറ്റില്‍ ടൂര്‍ണ്ണമന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ജയ്കിഷനും ഒരോ ഗോള്‍ വീതം നേടി വിജയത്തിന് കരുത്ത് പകരുക യായിരുന്നു. കളി ക്കളത്തിലെ വിസ്മയമായിരുന്ന എക്സ്പ്രസ്സ് മണിയിലെ മുഹമ്മദ് ഷബീറിനെ ടൂര്‍ണമന്റിലെ മികച്ച കളിക്കാരനായും യുനൈറ്റഡ് കാസര്‍ ഗോഡിലെ ഇഖ്ബാലിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടു ത്തപ്പോള്‍ ടൂര്‍ണ്ണമന്റില്‍ ഒന്‍പത് ഗോള്‍ അടിച്ച ഐ. എസ്. സി. അല്‍ഐന്‍ (എ) ലെ ഫൈസലിനെ ഏറ്റവും ഉയര്‍ സ്കോററായും തെരഞ്ഞെടുത്തു. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ യഥാക്രമം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ. എം. വിജയന്‍, മുന്‍ കെനിയന്‍ വേള്‍ഡ് കപ്പ് ഫുട്ബോള്‍ താരം മുഹമ്മദ് സാലിഹ്, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സമ്മാനിച്ചു. അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ വനിതാ വിഭാഗം സംഭാവന ചെയ്ത വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ് ട്രോഫി അല്‍ ഫറ ഗ്രൂപ്പ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പുതുശ്ശേരി ടോണി ജോണ്‍ ജേതാക്കളായ അല്‍ഐന്‍ ഐ. എസ്. സി. യുടെ കളിക്കാര്‍ക്ക് സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പിയില്‍ നിന്ന‍് യുനൈറ്റഡ് കാസര്‍ ഗോഡിന്റെ കളിക്കാരും മൂന്നാം സ്ഥാനക്കാ ര്‍ക്കുള്ള ട്രോഫി കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളിയില്‍ നിന്ന‍് സ്പിന്നീസ് അബുദാബിയുടെ കളിക്കാരും ഏറ്റു വാങ്ങി. പ്രഥമ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന് അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രസിഡന്റ് ബഷീര്‍ ഷംനാദും ടൂര്‍ണ്ണമന്റ് ആദ്യാവസാനം വരെ വളരെ മനോഹരമായി നിയന്ത്രിച്ച റഫറി സാലിം മുഹമ്മദ് അല്‍ സാലെമിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി എ. എല്‍ സിയാദും നല്‍കി. ചടങ്ങില്‍ ശക്തി അസി. സ്പോര്‍ട്ട് സ് സെക്രട്ടറി റജീദ് നന്ദി രേഖപ്പെടുത്തി. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
( Friday, October 03, 2008 ) |
കെ. എസ്. സി. ഈദ് ഓണം സംയുക്തമായി ആഘോഷിച്ചു
![]() കെ. എസ്. സി. വനിതാ വിഭാഗം അവതരിപ്പിച്ച സംഘ ഗാനങ്ങളോടു കൂടി കലാ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു. ഗഫൂര്‍ വടകരയുടെ സംവിധാനത്തില്‍ പെരുന്നാളിന്‍ തിരുവോണം, സുഹറ കുഞ്ഞഹമ്മദ് സംവിധാനം ചെയ്ത സിനിമാറ്റിക് ഒപ്പന, ഹിന്ദി നൃത്തം, പ്രിയ മനോജിന്റേയും ലക്ഷ്മി വിശ്വനാഥിന്റേയും സംവിധാനത്തില്‍ അരങ്ങേറിയ ഓണ നൃത്തങ്ങള്‍, അബുദാബി ശക്തി തിയ്യറ്റേഴ്സ് കലാ വിഭാഗം അവതരിപ്പിച്ച ചിത്രീകരണം, ഗള്‍ഫ് ഫൈന്‍ ആര്‍ട്ട്സ് അവതരിപ്പിച്ച ഒപ്പന മാല്യം, കെ. എസ്. സി. വനിതാ വിഭാഗം ഒരുക്കിയ തിരുവാതിര, മേലഡി മ്യൂസിക്സിന്റെ സിനിമാറ്റിക് ഡാന്‍സ്, ജെന്‍സന്‍ കലാഭവന്‍ സംവിധാനം ചെയ്ത നാടോടിനൃത്തം തുടങ്ങി ഒന്നിനോന്ന‍് മികവുറ്റ കലാ പരിപാടികളാണ് തുടര്‍ന്ന‍് അരങ്ങേറിയത്. ചടങ്ങില്‍ കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് സ്വാഗതവും ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദിയും പറഞ്ഞു.
- ജെ. എസ്.
( Wednesday, October 01, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്