ദുബായില്‍ ക്രിസ്മസ് ആഘോഷം
![]() - അഭിജിത്ത് എരവിപേരൂര്‍ Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 31, 2008 ) |
ദുബായില്‍ പുതുവത്സര ആഘോഷങ്ങള്‍ പാടില്ല
ദുബായ് എമിറേറ്റില്‍ ഒരു തരത്തിലുള്ള പുതുവത്സര ആഘോഷങ്ങളും പാടില്ലെന്ന് യു. എ. ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഉത്തരവിട്ടു. ഗാസയില്‍ ഇസ്രയേല്‍ ആക്രമണം നേരിടുന്ന ഫലസ്തീന്‍ കാരോട് ഐക്യ ദാര്‍ഡ്യം പ്രകടിപ്പി ക്കുന്നതിന്‍റെ ഭാഗമായാണ് പുതുവത്സ രാഘോഷങ്ങള്‍ ഉപേക്ഷിക്കാന്‍ ശൈഖ് മുഹമ്മദ് നിര്‍ദേശിച്ചത്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 31, 2008 ) |
സലഫി ടൈംസ് ലേ ഔട്ട് ലോഗോ പ്രകാശനം
![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, December 27, 2008 ) |
ഒരുമയുടെ രക്ത ദാന ക്യാമ്പ്
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 18, 2008 ) |
ഒരുമ ഒരുമനയൂര്‍ ഈദ് മീറ്റ്
![]() വര്‍ത്തമാന കാലഘട്ടത്തില്‍ നടന്നു വരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങ ള്‍ക്കെതിരെ യുവാക്കളില്‍ ബോധവ ല്‍ക്കരണം നടത്താന്‍ ഇത്തരം സംഗമങ്ങള്‍ക്ക് കഴിയണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സബാ ജോസഫ് പറഞ്ഞു. കലാ കായിക മല്‍സരങ്ങളില്‍ വിജയികള്‍ ആയവര്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ഭാരവാഹികളായ മുസദ്ദിക്ക്, ഫൈസല്‍. പി. കെ., ബീരാന്‍ കുട്ടി, ഷാജഹാന്‍. എ. പി., ലിയാകത്. ആര്‍. എം., അബ്ദുല്‍ ഗനി, അബ്ദുല്‍ ഹസീബ്, നസീര്‍. പി., സമീര്‍. പി. സി. എന്നിവര്‍ നേത്യത്വം നല്കി. പ്രോഗ്രാം കണ്‍വീനര്‍ ആര്‍. എം. കബീര്‍ സ്വാഗതവും, മീഡിയാ കണ്‍വീനര്‍ ആര്‍. വി. കബീര്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, December 16, 2008 ) |
ഒരുമ ഈദ് മീറ്റ്
![]() - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, December 08, 2008 ) |
ഖുതുബയുടെ മലയാള മൊഴി മാറ്റം
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, December 06, 2008 ) |
തീവ്രവാദത്തിന് എതിരെ മാനവിക കൂട്ടായ്മ അനിവാര്യം : എന്‍. കെ. എം. ഷെരീഫ്
![]() ഒരു മതത്തിന്‍റേയും പ്രമാണങ്ങള്‍ രാജ്യ താല്പര്യത്തിനു എതിരല്ല. സ്നേഹത്തിന്‍റേയും ഒരുമയുടെയും ദിവ്യ സന്ദേശങ്ങള്‍ അന്യോന്യം നല്‍കുന്നവയാണ്. പ്രവാചകന്മാരും, വേദ ഗ്രന്ഥങ്ങളും പരസ്പരം ബഹുമാനി ക്കാനാണ് അനുശാസിക്കുന്നത്. മതങ്ങളുടെ പേരില്‍ രക്തം ചിന്തുന്നത് ആ ദിവ്യ തത്വങ്ങളുടെ നിരാസമാണ്. ലോക മനസ്സാക്ഷിയെ തീരാ ദുഖത്തിലാഴ്‌ത്തി സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്ന തീവ്രവാദ - ഭീകരത ക്കെതിരെ യുവാക്കള്‍ രംഗത്ത് ഇറങ്ങണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. "സലഫി ടൈംസ്" എഡിറ്റര്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ എന്‍. കെ. എം. ഷെരീഫിനെ പൊന്നാട ചാര്‍ത്തി. മുംബൈ തീവ്രവാദി ആക്രമണത്തില്‍ മരണപ്പെട്ട ജവാന്മാരുടെയും നിരപരാധി കളുടെയും നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മുതീനയിലുള്ള ദുബായ് പാം ഹോട്ടലിനു സമീപമുള്ള കൊച്ചി കോട്ടജിലാണ് പരിപാടി സംഘടിപ്പിച്ചത്. വര്‍ത്തമാന കാല വിഹ്വലതകള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ബഷീര്‍ തിക്കോടി നയിച്ചു. മുഹമ്മദ് വെട്ടുക്കാട്, അഡ്വക്കേറ്റ് ജയരാജ് തോമസ്, അബ്ദുള്ള കുട്ടി ചേറ്റുവ, അഹമ്മദ് പാവറട്ടി, ഷമീര്‍ മഹാനി, വി. എസ്. ജയ കുമാര്‍, നൌഷാദ്, നജീബ്, മമ്മുട്ടി, ഹരി കുമാര്‍, ശിവരാമന്‍ മഞ്ഞപ്ര തുടങ്ങിയവര്‍ സംവാദത്തില്‍ സജീവമായി പങ്കെടുത്തു. സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തകനും, മുന്‍ പ്രധാന മന്ത്രിയുമായ വി. പി. സിംഗിന്‍റെ നിര്യാണത്തിലും യോഗം അനുശോചനം രേഖപ്പെടുത്തി. Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 04, 2008 ) |
കേരളാ ബില്‍ഡേഴ്സ് ഫോറം പ്രദര്‍ശനം ദുബായില്‍ ആരംഭിച്ചു
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, December 04, 2008 ) |
കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
![]() അഗ്നിസാക്ഷി, അഷ്ടപദി, തമ്പ്, ആലോലം, കനലാട്ടം, പാഞ്ചജന്യം, മധുചന്ദ്രലേഖ, സൂര്യന്‍ തുടങ്ങിയ മലയാള ചലച്ചിത്രങ്ങള്‍ക്ക് വേണ്ടി ഇദ്ദേഹം പാടിയിട്ടുണ്ട്. - ബിനീഷ് തവനൂര്‍
- ജെ. എസ്.
( Wednesday, December 03, 2008 ) |
ദീനീ സേവനം മത ബാധ്യത - ബാപ്പു മുസ്ലിയാര്‍
![]() "കഴിയുമെങ്കില്‍ ഒരു പണ്ഢിതനാവണം, അതിന്നാവില്ലെങ്കില്‍ ഒരു വിദ്യാര്‍ഥിയാവണം, അതിന്നുമാവി ല്ലെങ്കില്‍ അതു കേള്‍ക്കുന്ന വനാകണം, അതിന്നൊന്നും കഴിഞ്ഞില്ലെങ്കില്‍ ജ്ഞാനികളെ സ്നേഹിക്കുന്ന വരെങ്കിലു മാവണം. അതല്ലാതെ അഞ്ചാമത്തെ ഒരാളായി നാമാരും ആകരുതെന്നാണ് തിരു നബി അരുളിയിട്ടുള്ളത്. ജ്ഞാനം പകരുന്ന സ്ഥാപനങ്ങളെ സഹായിക്കലും അവയുടെ പ്രവര്‍ത്ത നങ്ങളില്‍ സജീവ പങ്കാളിത്തം വഹിക്കലും തിരു നബി പറഞ്ഞ ജ്ഞാനികളെ സ്നേഹിക്കുന്ന ഗണത്തില്‍ പ്പെടുന്നവയാണ്. ഇതിനെല്ലാം ഒരു കൂട്ടായ്മ നമുക്കാവശ്യമാണ്. കാരണം വ്യക്തി പരമായി ചെയ്യുന്ന തിനേക്കാള്‍ സംഘടിതമായി ചെയ്യുന്ന പ്രവര്‍ത്തന ങ്ങളിലാണ് അല്ലാഹുവിന്റെ കൂടുതല്‍ സഹായങ്ങ ളുണ്ടാവുക, മാത്രവുമല്ല, അതിന്നു മാത്രമേ സമൂഹത്തില്‍ വലിയ മാറ്റങ്ങള്‍ വരുത്താനാകൂ. 'ഒറ്റ മരം കാവാവുകയില്ല' എന്ന പഴ മൊഴിയും അതാണ് നമ്മെ ത്യര്യപ്പെടുത്തുന്നത്. ദേര - സബഖയിലെ ഇന്റക്സ് ഹോട്ടല്‍ ഓഡിറ്റോ റിയത്തില്‍ പ്രസിഡന്റ് എ. ബി. അബ്ദുല്ല ഹാജിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തുടര്‍ന്ന‍് ദുബൈ സുന്നി സെന്റര്‍ സെക്രട്ടറി സിദ്ധീഖ് നദ്‌വി ചേരൂര്‍, ദുബൈ കെ. എം. സി. സി. പ്രതിനിധി ഒ. കെ. ഇബ്രാഹീം, എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ഇബ്രാഹിം മുറിച്ചാണ്ടി വാര്‍ഷിക റിപ്പോര്‍ട്ട വതരിപ്പിച്ചു. മിദ്ലാജ് റഹ്മാനി മാട്ടൂല്‍, ഇസ്മാഈല്‍ ഏറാമല, വെള്ളിലാട്ട് അബ്ദുല്ല, ഉമര്‍ കല്ലോളി, മുഹമ്മദ് പുറമേരി, ഹസ്സന്‍ ചാലില്‍, പി. കെ. ജമാല്‍, എന്‍. അസീസ് തുടങ്ങിയവര്‍ ആശംസ കളര്‍പ്പിച്ചു. പി. കെ. കരീം സ്വാഗതവും കെ. കുഞ്ഞബ്ദുല്ല നന്ദിയും പറഞ്ഞു. - ഉബൈദ് (056-6041381) Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 30, 2008 ) 4 Comments:
Links to this post: |
സ്വീകരണ സംഗമവും സംവാദവും
ദുബായ് : ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ പ്രശസ്ത ഗ്രന്ഥ ശാലാ പ്രവര്‍ത്തകനും കൊച്ചി മൌലാനാ ആസാദ് സാംസ്കാരിക കേന്ദ്രം പ്രസിഡന്‍റും, എം. എസ്. എസ്. ഉപാധ്യക്ഷനുമായ എന്‍. കെ. എ. ഷരീഫിന്, കേരളാ റീഡേഴ്സ് & റൈറ്റേഴ്സ് സര്‍ക്കിള്‍ - ദുബായ് വായനക്കൂട്ടം- സ്വീകരണ സംഗമം ഒരുക്കുന്നു.
'വര്‍ത്തമാനകാല വിഹ്വലതകള്‍' എന്ന വിഷയം ആസ്പദമാക്കി ബഷീര്‍ തിക്കോടി നയിക്കുന്ന സംവാദവും സംഘടിപ്പിക്കുന്നു. വേദി : ദേര അല്‍ മുക്ത്വീന യിലെ ദുബായ് പാം ഹോട്ടലിനു സമീപം 'കൊച്ചി കോട്ടേജ്', നവംബര്‍ 30നു ഞായറാഴ്ച വൈകീട്ട് എട്ട് മണിക്ക്. യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും സംബന്ധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5842001 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 30, 2008 ) |
രാജ്യത്തോടൊപ്പം നില്‍ക്കുക
![]() ആരാണ് ഈ ആക്രമണത്തിനു പിന്നില്‍ എന്ന് തര്‍ക്കിക്കുകയല്ല പ്രവാസികളായ നാം ഇപ്പോള്‍ ചെയ്യേണ്ടത്. തീവ്രവാദത്തിന് എതിരെയുള്ള സന്ദേശം കഴിയുന്നിടത്തോളം പൌരന്മാര്‍ക്കിടയില്‍ എത്തിക്കുവാനും ബോധ വല്‍ക്കരണം നടത്തുവാനും നാം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് ശ്രമിക്കുക. പ്രഗല്‍ഭനായ പോലീസ് ഓഫീസര്‍ ഹേമന്ത് കാര്‍ക്കറെയുടേതടക്കം മുംബൈ ദുരന്തത്തിന് ഇരയായവരുടെ എല്ലാ കുടുംബങ്ങളോടും യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ദുഃഖം അറിയിക്കുന്നു എന്ന് കേന്ദ്ര കമ്മറ്റി പ്രസിഡന്റ് എ. പി. അബ്ദു സ്സമദ്, ജ. സെക്രട്ടറി സി. ടി. ബഷീര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, November 29, 2008 ) |
ഒരുമയുടെ രക്ത ദാന ക്യാമ്പ്
ഒരുമ ഒരുമനയൂര്‍ യു.എ.ഇ. സെന്‍ട്രല്‍ കമ്മറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് നവംബര്‍ 28 വെള്ളിയാഴ്ച കാലത്ത് 8 മണി മുതല്‍ ദുബായ് അല്‍ വാസല്‍ ഹോസ്പിറ്റലില്‍ വെച്ച് നടത്തുന്നു. ക്യാമ്പുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ വിളിക്കുക : ജഹാംഗീര്‍ - 050 45 80 757, ഹാരിഫ് - 050 65 73 413
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
ഹുസൈന്‍ സലഫി അല്‍ മനാറില്‍
ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
ഹുസൈന്‍ സലഫി അല്‍ മനാറില്‍
ദുബായ് : ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ അല്‍ മനാര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രതിവാര പ്രഭാഷണ പരിപാടിയില്‍ പ്രമുഖ പണ്ഡിതനും വാഗ്മിയുമായ ഹുസൈന്‍ സലഫി പ്രഭാഷണം നടത്തും. നവംബര്‍ 27 വ്യാഴാഴ്ച്ച രാത്രി ഏഴരക്കാണ് പ്രഭാഷണം. അല്‍ മനാര്‍ ഖുര്‍ ആന്‍ സ്റ്റഡി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പ്രസ്തുത പരിപാടിയില്‍ അല്‍ മനാര്‍ സെന്റര്‍ ദാഇഃ അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിക്കും. സ്ത്രീകള്‍ക്കും പ്രഭാഷണം കേള്‍ക്കുവാന്‍ അല്‍ മനാര്‍ സെന്ററില്‍ സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ യു. എ. ഇ. യുടെ മീഡിയ വിഭാഗവുമായി 050 8561025 എന്ന നംബറില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
പാലക്കാട് NSS എഞ്ചിനിയറിങ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥി സംഗമം
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, November 27, 2008 ) |
മലയാളി ഡോക്ടര്‍മാരുടെ കുടുംബ സംഗമം
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, November 26, 2008 ) |
ബ്രിട്ടീഷ് ദമ്പതികള്‍ക്ക് എതിരെയുള്ള ശിക്ഷാ നടപടികള്‍ താത്കാലികമായി നിര്‍ത്തി
![]() Labels: dubai, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, November 26, 2008 ) |
വടം വലി മത്സരം
![]() പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, November 20, 2008 ) |
വായനക്കൂട്ടം ശിശു ദിന സംഗമം
![]() ദുബായ് അല്‍മുതീനയിലെ കൊച്ചി കോട്ടേജില്‍ രാവിലെ പതിനോന്നു മണിക്ക് ആരംഭിച്ച പരിപാടിയില്‍ അഡ്വക്കേറ്റ് ജയരാജ് തോമസ് സ്വാഗതം പറഞ്ഞു . കേരള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കേറ്റ് പി. മുഹമ്മദ് സാജിദ് ഗ്രേസ് ശിശു ദിന സംഗമം ഉദ്ഘാടനം ചെയ്തു. ദുബായ് വായനക്കൂട്ടം പ്രസിഡണ്ട് കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. ഇന്ത്യന്‍ മീഡിയ ഫോറം ജനറല്‍ സെക്രടറി കെ. എം. അബ്ബാസ് മുഖ്യ പ്രഭാഷണം നടത്തി. വര്‍ത്തമാന കാലഘട്ടത്തില്‍ കുട്ടികള്‍ അനുഭവിക്കുന്ന പീഡനത്തിന്റെയും, മാനസിക സംഘര്‍ഷത്തിന്റെയും ദുഖഃ കഥകള്‍ ഉദ്ഘാടനം ചെയ്ത പി. മുഹമ്മദ് സാജിദ് ഗ്രേസ് വിവരിച്ചു. കുട്ടികളുടെ വിശുദ്ധിയുള്ള മനസ്സുമായി ചലച്ചിത്ര രംഗത്ത് നിറഞ്ഞു നിന്ന ജി. അരവിന്ദന്റെ "കുമ്മാട്ടി " എന്ന ബാല ചലച്ചിത്രം ശിശു ദിനത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ തിരഞ്ഞെടുത്തത് തികച്ചും ഉചിതമായി എന്ന് മുഖ്യ പ്രഭാഷണം നടത്തിയ കെ. എം. അബ്ബാസ് പറഞ്ഞു. ദുബായ് അല്‍ മാജിദ് ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ഥിനി സാലിക സദക്ക് അവതരിപ്പിച്ച വള്ളത്തോളിന്റെ ദേശ ഭക്തി ഗാനവും, യു. എ. ഇ. ദേശീയ ഗാനവും സദസ്സിന്റെ പ്രശംസ പിടിച്ചു പറ്റി. കുട്ടിക്ക് കെ. എ. ജബ്ബാരി ക്യാഷ് അവാര്‍ഡ് നല്കി ആദരിച്ചു. പി. കെ. അബ്ദുള്ള കുട്ടി ചേറ്റുവ, ജയ കുമാര്‍, ഹരി കുമാര്‍, മനോഹരന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ശിവ രാമന്‍ നന്ദി പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, November 19, 2008 ) |
കേരളാ ക്വെസ്റ്റിന് ദുബായില്‍ തുടക്കം
![]() മലയാളികളുടെ അഭിമാനവും ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജെനറലും ആയിരുന്ന ഡോ. ശശി തരൂര്‍ ആണ് ഈ ചോദ്യോത്തര പരിപാടിയുടെ ഉപദേശക സമിതി ചെയര്‍മാന്‍. ലോകമെമ്പാടും നിന്നുള്ള മലയാളി വംശജരായ 15നും 30നും ഇടയില്‍ പ്രായമായവര്‍ക്ക് ഈ ചോദ്യോത്തരിയില്‍ പങ്കെടുക്കാം. രണ്ടു പേര്‍ അടങ്ങുന്ന ടീം ആയിരിക്കണം പങ്കെടുക്കേണ്ടത്. രണ്ടാമത്തെ ടീം അംഗത്തിന് പ്രായം 15ന് മുകളില്‍ ആയിരിക്കണം. ഏത് ദേശക്കാരനും ആവാം. വിദ്യാലയങ്ങളും മറ്റ് ഇന്ത്യന്‍ അസോസിയേഷനുകളും വഴി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് കേരള ക്വെസ്റ്റില്‍ പേര് റെജിസ്റ്റര്‍ ചെയ്യേണ്ടത്. പരിപാടിയുടെ മുഖ്യ സ്പോണ്‍സര്‍ ആയ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ എല്ലാ സ്ഥാപനങ്ങളിലും ഫോമുകള്‍ ലഭ്യമാണ്. പ്രാരംഭ റൌണ്ടുകള്‍ വിദ്യാലയങ്ങളിലും ഇന്ത്യന്‍ അസോസിയേഷനുകളിലും മറ്റും ജനുവരി 16 മുതല്‍ നടത്തും. ജനുവരി 23ന് ദുബായില്‍ പരിപാടിയുടെ ആഗോള ഉല്‍ഘാടനം കുറിച്ചു കൊണ്ട് ക്ഷണിക്കപ്പെട്ട സദസ്സിനു മുന്‍പില്‍ ആദ്യത്തെ പ്രാദേശിക ഫൈനല്‍ നടക്കും. ലണ്ടന്‍, ന്യൂയോര്‍ക്ക്, വിയെന്ന, സിംഗപ്പൂര്‍, ദോഹ, ബഹറൈന്‍, ഡെല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ആവും മറ്റ് പ്രാദേശിക ഫൈനലുകള്‍ നടത്തുക. ഓണ്‍ലൈന്‍ ആയും ഈ ക്വിസ്സ് പരിപാടിയില്‍ പങ്കെടുക്കാം. www.keralaquest.com എന്ന വെബ് സൈറ്റ് ഇതിനായ് സജ്ജമാക്കിയിട്ടുണ്ട്. ലോക പ്രശസ്തരായ മലയാളികള്‍ ആയിരിക്കും ഓരോ ചോദ്യോത്തര പരിപാടിയുടേയും ക്വിസ് മാസ്റ്റര്‍ എന്നത് കേരള ക്വെസ്റ്റിന്റെ ഒരു പ്രത്യേകതയാണ്. കോച്ചിയില്‍ നടക്കുന്ന ഫൈനല്‍ മത്സരത്തില്‍ ഡോ. ശശി തരൂര്‍ തന്നെയാവും ക്വിസ് മാസ്റ്റര്‍. ഫൈനലില്‍ വിജയിക്കുന്ന ടീമിന് 40,000 അമേരിക്കന്‍ ഡോളറാണ് സമ്മാന തുകയായി ലഭിക്കുക. ഇതിന് പുറമെ മറ്റ് അനേകം സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഫൈനല്‍ മത്സരത്തിനായി തെരഞ്ഞെടുക്കപ്പെടുന്ന ടീമുകള്‍ക്ക് സൌജന്യമായി കേരളത്തില്‍ വരുവാനും കേരളത്തെ പരിചയപ്പെടുവാനും ഉതകുന്ന ഒരു കേരളാ ടൂറും സംഘടിപ്പിച്ചിട്ടുണ്ട്. വേരറ്റ് പോയ മലയാളി യുവത്വത്തെ മലയാണ്മയുടെ നന്മകള്‍ പരിചയപ്പെടുത്തുവാന്‍ ഉദ്ദേശിച്ച് രൂപകല്‍പ്പന ചെയ്ത ഈ അത്യപൂര്‍വ്വ പരിപാടിയുടെ ഓരോ വേദിയും ഒരു മികവുറ്റ കലാ സാംസ്ക്കാരിക സമ്മേളനവും ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
( Tuesday, November 18, 2008 ) |
ചേറ്റുവ പ്രവാസി കുടുംബ സംഗമം അബുദാബിയില്‍
ദുബായ്: തൃശൂര്‍ ജില്ലയിലെ ചേറ്റുവ നിവാസികളുടെ യു. എ. ഇ. യിലുള്ള സംഘടനയായ ചേറ്റുവ പ്രവാസിയുടെ കുടുംബ സംഗമം നവംബര്‍ ഏഴിനു വെള്ളിയാഴ്ച അബുദാബി എയര്‍പോര്‍ട്ട് പാര്‍ക്കില്‍ വിവിധ കായിക വിനോദ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ പത്തു മുതല്‍ വൈകീട്ട് ആറു വരെ ആയിരുന്നു പരിപാടി.
പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 09, 2008 ) |
ലേബര്‍ ക്യാമ്പുകളില്‍ ആരോഗ്യ പദ്ധതി
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, November 04, 2008 ) |
ഷെയ്ഖ് മുഹമ്മദ് - ഗോര്‍ഡന്‍ ബ്രൌണ്‍ കൂടിക്കാഴ്ച്ച ഇന്ന്
![]() Labels: dubai, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, November 04, 2008 ) |
പുസ്തക പ്രകാശനം
![]() Labels: dubai, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, November 02, 2008 ) |
യു. എ. ഇ. എക്സ്ചേഞ്ച് ഓണ സൌഭാഗ്യം
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 27, 2008 ) |
രാജ്യത്തിനു അഭിമാനമായി ഒരു അമ്മയുടെ ധീരത: സബാ ജോസഫ്
![]() ചെയര്‍മാന്‍ കെ. എ. ജബ്ബാരി അധ്യക്ഷനായിരുന്നു. കെ. എം. സി. സി. സംസ്ഥാന, ജില്ല നേതാക്കളായ എന്‍. എ. കരീം, എം. എസ്. അലവി, ജമാല്‍, ഫരൂക്പട്ടിക്കര, ഉബൈദ് ചേറ്റുവ, മുഹമ്മദ് പട്ടാമ്പി എന്നിവര്‍ സംസാരിച്ചു. സര്‍ഗ്ഗ സന്ധ്യയില്‍ അബ്ദുള്ള കുട്ടി ചേറ്റുവ, മുഹമ്മദ് ബഷീര്‍ മാംബ്ര, അബ്ദുല്‍ കബീര്‍ ഒരുമനയൂര്‍, ഷഫീക് എന്നിവര്‍ കവിതകളും, ഗാനങ്ങളും അവതരിപ്പിച്ചു. അഡ്വക്കേറ്റ് ശബീന്‍ ഉമ്മര്‍ സ്വാഗതവും അബ്ദുല്‍ ഹമീദ് വടക്കേക്കാട് നന്ദിയും പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 27, 2008 ) |
ഗള്‍ഫ് മാപ്പിള പാട്ട് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
![]() നെഞ്ചിനുള്ളില്‍ നീയാണ് എന്ന ഗാനം ഏറ്റവും ജനപ്രീതി നേടിയ ഗാനമായി തെരഞ്ഞെടുത്തു. ഷാഫി കൊല്ലത്തിനാണ് പുതുമുഖ ഗായകനുള്ള അവാര്‍ഡ്. ഈ മാസം 31 ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കുന്ന ഇശല്‍ നൈറ്റില്‍ അവാര്‍ഡുകള്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
- ജെ. എസ്.
( Saturday, October 25, 2008 ) |
ദുബായ് വില്ലകളിലെ താമസം; സമയ പരിധി അവസാനിച്ചു
![]() വില്ലയില്‍ ഒന്നിലധികം കുടുംബങ്ങള്‍ താമസിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ വില്ലയുടെ ഉടമസ്ഥന് 50,000 ദിര്‍ഹം വരെ പിഴ ശിക്ഷ വിധിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിയമം ലംഘിക്കുന്ന വില്ലകളുടെ വെള്ളവും വൈദ്യുതിയും വിഛേദിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. Labels: dubai, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, October 25, 2008 ) |
ഇരിഞ്ഞാലക്കുട പ്രവാസി ഓണാഘോഷം
ദുബായ് : ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം ഒക്ടോബര്‍ 24 വെള്ളിയാഴ്ച ദേരയിലെ ഫ്ലോറ ഗ്രാന്റ് ഹോട്ടലില്‍, അല്‍ റിഗ്ഗ റോഡ്, വെച്ച് ആഘോഷിക്കുന്നതാണ്.
വിശിഷ്ട അതിഥികളായി കേരള നിയമ സഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ഡോ. ആസാദ് മൂപ്പന്‍, ശ്രീ കരീം അബ്ദുള്ള, രമേശ് പയ്യന്നൂര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്യുന്നതാണ്. തദവസരത്തില്‍ മികച്ച വിജയം നേടിയ കുട്ടികള്‍ക്കുള്ള തളിയപ്പാടത്ത് അബ്ദുള്ള മെമ്മോറിയല്‍ എക്സലന്റ് അവാര്‍ഡുകള്‍ ബഹുമാനപ്പെട്ട ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി വിതരണം ചെയ്യുന്നു. അവാര്‍ഡ് ജേതാക്കള്‍: സെക്കന്ററി വിഭാഗം : പല്ലവി മേനോന്‍, ഹൈയര്‍ സെക്കന്ററി വിഭാഗം: ഫെറിന്‍ ബാബു, ഷീതു ജോജി ഊക്കന്‍, മായ മധു, ലിനറ്റ് ചാക്കോ ഓണാഘോഷ ത്തോടനു ബന്ധിച്ച് റേഡിയോ ഏഷ്യ സംഗീത സംവിധായകന്‍ ശ്രീ. ശശിയുടെ നേതൃത്വത്തിലുള്ള ഗാന മേളയും, കേരള യുണിവേഴ്സിറ്റിയില്‍ തുടര്‍ച്ചയായി മൂന്നു തവണ കലാ തിലകവും ദൂരദര്‍ശന്‍ ബി - ഗ്രേഡ് ആര്‍ട്ടിസ്റ്റുമായ ശ്രിമതി ഷീജ രാജിന്റെ നൃത്ത നൃത്യങ്ങളും, ഇരിഞ്ഞാലക്കുട പ്രവാസി അംഗങ്ങള്‍ അവതരിപ്പിക്കുന്ന തിരുവാതിര ക്കളി, മറ്റു കലാ പരിപാടികള്‍, ഓണ സദ്യ തുടങ്ങിയവയും ഉണ്ടായിരിക്കുന്നതാണ്. ഏല്ലാ ഇരിഞ്ഞാലക്കുട പ്രവാസികളും, സുഹൃത്തുക്കളും ഇതൊരറിയിപ്പായി കരുതി അന്നേ ദിവസം യഥാ സമയം എത്തിച്ചേരണ മെന്നഭ്യ ര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 - 4978520 / 050 - 628837 എന്നീ മൊബൈല്‍ നമ്പറുകളില്‍ ബന്ധപ്പെടുക - സുനില്‍രാജ് കെ (ജനറല്‍ സെക്രട്ടറി) Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
വെണ്മ കുടുംബ സംഗമം
ദുബായ് : വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ "വെണ്മ യു. എ. ഇ." യുടെ ഓണം - ഈദ് ആഘോഷങ്ങളുടെ
ഭാഗമായി സംഘടിപ്പിക്കുന്ന 'വെണ്മ കുടുംബ സംഗമം' ഒക്ടോബര്‍ 24 വെള്ളിയാഴ്ച്ച ദുബായ് അല്‍ മംസാര്‍ പാര്‍ക്കില്‍ വെച്ചു നടത്തുന്നു. രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്ന വെണ്മ കുടുംബ സംഗമത്തില്‍ കലാ കായിക മത്സരങ്ങള്‍ ഉണ്ടായിരി ക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക : 050 566 38 17 - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
പ്രവാസി വിവാഹ വീരന്മാരെ തേടി ഇന്റര്‍പോള്‍
![]() വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച് കടന്നു കളയുന്നവരില്‍ ഏറിയ പങ്കും പ്രവാസികള്‍ ആണത്രെ. ഇത്തരക്കാരെ തിരികെ നാട്ടിലേക്ക് കൊണ്ടു വരുവാന്‍ ഇങ്ങനെ ഒരു നടപടി കൊണ്ട് കഴിയും. ഇത്തരം എട്ട് പേര്‍ക്കെതിരെ ഇന്റര്‍പോള്‍ വാറണ്ട് ഇറക്കി കഴിഞ്ഞു. ഇതില്‍ ഒരാളെ ഇതിനോടകം തന്നെ പിടികൂടി നാട്ടിലേയ്ക്ക് അയച്ചു കഴിഞ്ഞു എന്ന് ഗുജറാത്ത് സി. ഐ. ഡി. യുടെ ഡി. ഐ. ജി. മീര രാം നിവാസ് അറിയിച്ചു. ഇത്തരം കേസുകളില്‍ അധികവും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോവുകയാണ് പതിവ്. കുടുംബത്തി നുണ്ടാവുന്ന മാനഹാനി ഭയന്നും പെണ്‍കുട്ടികളുടെ പുനര്‍ വിവാഹത്തിനും വേണ്ടി ഇത്തരം സംഭവങ്ങള്‍ മൂടി വെയ്ക്കുന്നതും പ്രശ്നം പെരുകുന്നതിന് കാരണം ആവുന്നു. വിദേശ വരനെ തേടുന്നതിന് മുന്‍പ് ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങളെ കുറിച്ച് ഒരു ലഖു ലേഖ ഇറക്കുവാന്‍ ഗുജറാത്തി പ്രവാസി സംഘടന തയ്യാറായത് ഈ പശ്ചാത്തലത്തിലാണ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 24, 2008 ) |
മലബാര്‍ പ്രോപ്പര്‍ട്ടി ഷോ ദുബായില്‍
![]()
- ജെ. എസ്.
( Thursday, October 23, 2008 ) |
ഷാര്‍ജയിലും വില്ല വില്ലനാകുന്നു
![]()
- ജെ. എസ്.
( Thursday, October 23, 2008 ) 1 Comments:
Links to this post: |
മലബാര്‍ ഗോള്‍ഡിന്റെ പുതിയ ഷോറൂം ബര്‍ദുബായില്‍
![]() നാലായിരം സ്ക്വയര്‍ ഫീറ്റില്‍ വ്യാപിച്ചു കിടക്കുന്ന അതി വിശാലമായ പുതിയ ഷോറൂമില്‍ ഗോള്‍ഡ്, ഡയമണ്ട്, പ്ലാറ്റിനം ആഭരണങ്ങളുടെ ലോകോത്തര ഡിസൈനുകളില്‍ ഉള്ള ട്രെന്‍ഡി കളക്ഷനാണ് ഒരുക്കിയിരിയ്ക്കുന്നത്. പ്രമുഖ വജ്രാഭരണ നിര്‍മ്മാതാക്കളുടെ നൂതന ഡിസൈനുകളില്‍ ഉള്ള ഡയമണ്ട് ആഭരണങ്ങള്‍ക്ക് മാത്രമായി “മൈന്‍” എന്ന പ്രത്യേക വിഭാഗവും ഒരുക്കിയിട്ടുണ്ട്. ബ്രാന്‍ഡഡ് വാച്ചുകളുടെ അമൂല്യ ശേഖരവും ബര്‍ ദുബായ് ഷോറൂമില്‍ സജ്ജമാക്കിയിട്ടുണ്ട്. കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട് സംസ്ഥാനങ്ങളിലും ഗള്‍ഫിലുമായി 24 ജ്വല്ലറി ഷോറൂമുകള്‍ ഉള്ള മലബാര്‍ ഗോള്‍ഡ് ഗുണ നിലവാരവും മികച്ച സേവനവും കാരണമായി ഉപഭോക്താക്കളുടെ വിശ്വാസവും പിന്തുണയും പിടിച്ചു പറ്റിയിട്ടുമുണ്ട്. കൊച്ചി, കോഴിക്കോട്, തൃശ്ശൂര്‍, ബാംഗ്ലൂര്‍, ദുബായ് എന്നിവിടങ്ങളില്‍ ഹോള്‍ സെയില്‍ ഡിവിഷനുകളും പ്രവര്‍ത്തിയ്ക്കുന്നുണ്ട്. എല്ലാ ജി. സി. സി. രാജ്യങ്ങളിലും റീട്ടെയില്‍ ഷോറൂമുകള്‍ ആരംഭിയ്ക്കുന്നതിന് പദ്ധതി തയ്യാറാക്കി വരികയാണ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, October 23, 2008 ) |
ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
![]() ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 22, 2008 ) |
ലോകത്തിലെ ഏറ്റവും വലിയ ടെലിവിഷന്‍ ദുബായില്‍
ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്മാ ടിവി ദുബായില്‍ പ്രദര്‍ശനത്തിന് വച്ചു. 150 ഇഞ്ച് വലിപ്പമുള്ള ഈ ടിവി പാനാസോണിക്കാണ് നിര്‍മ്മിച്ചിരിക്കുന്നത്. 103 ഇഞ്ചായിരുന്നു ഇതു വരെയുള്ള ലോക റിക്കോര്‍ഡ്. ദുബായില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ ഐ. ടി. പ്രദര്‍ശനമായ ജൈടെക്സില്‍ ഈ കൂറ്റന്‍ ടിവി ആദ്യമായി പ്രദര്‍ശിപ്പിച്ചു. ഏറ്റവും മിഴിവുറ്റ ചിത്രങ്ങളാണ് ഈ ടിവിയുടെ പ്രത്യേകതയെന്ന് പാനാസോണിക് ഗള്‍ഫ് ഡയറക്ടര്‍ കംറാന്‍ ബിര്‍ജീസ് ഖാന്‍ പറഞ്ഞു.
ഈ കൂറ്റന്‍ ടിവിയുടെ വില ഇതു വരെ അധികൃതര്‍ നിശ്ചയിച്ചിട്ടില്ല. എങ്കിലും ചുരുങ്ങിയത് 45 ലക്ഷം രൂപയെങ്കിലും ആകുമെന്നാണ് അനുമാനം. അധികം വൈകാതെ തന്നെ ഈ കൂറ്റന്‍ ടിവി വിപണിയിലെത്തും. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, October 21, 2008 ) |
സ്മാര്‍ട്ട് സിറ്റി : കൊച്ചി ഉഴലുന്നു, മാള്‍ട്ട സ്മാര്‍ട്ടാകുന്നു
![]() ദുബായില്‍ നടക്കുന്ന ജൈടെക്സില്‍ ടീകോം പവലിയനിലെ മുഖ്യ ആകര്‍ഷണവും മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതി തന്നെയാണ്. ഒരേ സമയത്താണ് കൊച്ചി, മാള്‍ട്ട സ്മാര്‍ട്ട് സിറ്റി പദ്ധതികള്‍ ആവിഷ്ക്കരിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളില്‍ കുടുങ്ങി ടീം കോം അധികൃതരുടെ പ്രതീക്ഷയ്ക്കൊത്ത് മുന്നോട്ട് പോകാന്‍ കൊച്ചി പദ്ധതിക്ക് ഇതു വരെ സാധിച്ചിട്ടില്ല. കൊച്ചി സ്മാര്‍ട്ട് സിറ്റിയുടെ നിര്‍മ്മാണം തുടങ്ങാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നാണ് അറിയുന്നത്. അതേ സമയം മാള്‍ട്ട പദ്ധതിയുടെ നിര്‍മ്മാണം അടുത്ത ദിവസം ആരംഭിക്കുമെന്ന് ടീ കോം അധികൃതര്‍ വ്യക്തമാക്കി. കെട്ടിടങ്ങളുടേയും മറ്റ് സൗകര്യങ്ങളുടേയും നിര്‍മ്മാണം പൂര്‍ത്തിയായി ഒന്നര വര്‍ഷത്തിനകം ഓഫീസുകള്‍ വാടകയ്ക്ക് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഭൂമി കൈമാറ്റം മുതല്‍ പ്രത്യേക സാമ്പത്തിക മേഖലാ പദവി വരെയുള്ള നിരവധി കാര്യങ്ങളാണ് കൊച്ചി പദ്ധതി ഇഴയാന്‍ കാരണം. പ്രത്യേക സാമ്പത്തിക മേഖലാ പദവി ലഭിച്ചാല്‍ മാത്രമേ നിര്‍മ്മാണം ആരംഭിക്കാനാവൂ എന്നാണ് ടീകോം അധികൃതരുടെ നിലപാട്. - ഇവാഞ്ചലിന്‍ ജേക്കബ്ബ് Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, October 21, 2008 ) |
ദുബായില്‍ ജൈറ്റെക്സിന് തുടക്കമായി
![]() ഈ പ്രദര്‍ശനത്തോട് അനുബന്ധിച്ച് സെമിനാറുകളും അരങ്ങേറുന്നുണ്ട്. 35 വിഷയങ്ങളിലായി വിവിധ ചര്‍ച്ചകളും നടക്കും. വിവിധ കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയ ഉത്പന്നങ്ങള്‍ ജൈടെക്സില്‍ പുറത്തിറക്കുന്നുണ്ട്. ഇതിനോട നുബന്ധിച്ച് ജൈടെക്സ് ഷോപ്പര്‍ എന്ന പേരില്‍ വിപണന മേളയും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ദുബായ് എയര്‍ പോര്‍ട്ട് എക്സ് പോയിലാണ് വിപണന മേള നടക്കുന്നത്. നിരവധി ഓഫറുകളും വില ക്കുറവുകളുമാണ് ഐ.ടി. ഉത്പന്നങ്ങള്‍ക്ക് കമ്പനികള്‍ പ്രഖ്യാപി ച്ചിരിക്കുന്നത്. ജന പങ്കാളിത്തം കൊണ്ട് കൂടി ശ്രദ്ധേയ മാവുകയാണ് ജൈടെക്സ്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 20, 2008 ) |
ജൈടെക്സിന് ഇന്ന് തുടക്കം
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 19, 2008 ) |
പുസ്തക പ്രകാശനവും പ്രഭാഷണവും
റിനയ്സന്‍സ് ബുക്സ് പ്രസിദ്ധീകരിച്ച അഡ്വ. മുഈനുദ്ദീന്‍ എഴുതിയ ഏറ്റവും പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പണ്ഡിതന്മാരുടെ പ്രഭാഷണവും അല്‍ ഖൂസില്‍ ഉള്ള അല്‍ മനാര്‍ സെന്ററില്‍ 2008 ഒക്ടോബര്‍ 23 വ്യാഴാഴ്ച രാത്രി 8 മണിയ്ക്ക് നടത്തും. പണ്ഡിതന്മാരും മാധ്യമ സാംസ്കാരിക മേഖലകളിലെ പ്രമുഖരും പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു.
യു.എ.ഇ. യിലെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രസിഡന്റായ അബ്ദുസമദ് എ. പി. അധ്യക്ഷനായ ചടങ്ങില്‍ അസ്ലം സി. എ. സ്വാഗതം നിര്‍വഹിയ്ക്കും. സമാധാനം സ്നേഹത്തിലൂടെ, ബന്ധങ്ങളുടെ മനശ്ശാസ്ത്രം, ദുഖങ്ങളില്ലാത്ത ജീവിതം എന്നീ പുസ്തകങ്ങള്‍ ആണ് പ്രകാശനം ചെയ്യുക. വി. സി. അഷ്രഫ്, കരീം സലഫി, ആരിഫ് സൈന്‍ എന്നിവര്‍ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യും. സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരി, ഷരീഫ് പി. കെ. എന്നിവര്‍ പുസ്തകങ്ങള്‍ സ്വീകരിയ്ക്കും. Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 17, 2008 ) |
പ്രണയം സമകാലികം പ്രകാശനം
![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 17, 2008 ) |
ബീച്ചിലെ സെക്സിന് മൂന്നു മാസം തടവ്
![]() കുറ്റം ഇവര്‍ കോടതിയില്‍ നിഷേധിച്ചു. എന്നാല്‍ രാസ പരിശോധനയില്‍ രതി നടന്നു എന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ കോടതി ശിക്ഷിച്ചത്. വിധി അറബ് വംശജരും പ്രവാസികളും ഒരു പോലെ സ്വാഗതം ചെയ്തതായാണ് അറിയുന്നത്. സാമാന്യ മര്യാദകളെ വെല്ലു വിളിയ്ക്കുന്ന ഇത്തരം സംസ്ക്കാര ശൂന്യമായ പെരുമാറ്റം തടയുന്നതിന് ഇത്തരം ഒരു മാതൃകാ പരമായ ശിക്ഷാ വിധി വഴി വെയ്ക്കും എന്നു തന്നെയാണ് പരക്കെയുള്ള പ്രതീക്ഷ. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, October 17, 2008 ) |
ദുബായിലെ കുട്ടികള്‍ക്ക് ഖുശി
![]() ദുബായിലെ അല്‍ നൂര്‍ സെന്‍ററുമായി ചേര്‍ന്നാണ് നവംബര്‍ 28 ന് ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് എന്ന പേരിലുള്ള പരിപാടി നടക്കുക. പരിപാടിയുടെ പ്രഖ്യാപനം ദുബായില്‍ നടന്നു. ഓഡി കാറില്‍ ചിത്രം വരച്ചുകൊണ്ട് കപില്‍ ദേവാണ് ഇതിന്റെ ഉദ്ഘാടനം നടത്തിയത്. ആര്‍ട്ട് വിത്ത് എ സ്മൈല്‍ ഇന്ത്യ ഓണ്‍ കാന്‍വാസ് ചിത്ര രചനയിലും പ്രദര്‍ശനത്തിലും ഇന്ത്യയില്‍ നിന്നും യു. എ. ഇ. യില്‍ നിന്നുമുള്ള പ്രമുഖ ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കും. ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 60 ചിത്രങ്ങള്‍ ഓഡി കാറിനൊപ്പം ലേലം ചെയ്യും. ഇതില്‍ നിന്നുള്ള ലാഭം പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ ചെലവഴിക്കാനാണ് തീരുമാനം. - ഉ. കലാധരന്‍ Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 15, 2008 ) |
യു.എ.ഇ. ബാങ്കുകള്‍ക്ക് 70 ബില്യണ്‍
![]() നേരത്തെ യു.എ.ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫയും യു.എ.ഇ. സെന്‍ട്രല്‍ ബാങ്കും ബാങ്കിംഗ് മേഖലയ്ക്ക് പ്രത്യേക നിധികള്‍ അനുവദിച്ചിരുന്നു. ഇതോടെ യു.എ.ഇ. ബാങ്കിംഗ് മേഖലയുടെ എമര്‍ജന്‍സി ഫണ്ട് 120 ബില്യണ്‍ ദിര്‍ഹമായി. Labels: dubai, gulf, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 15, 2008 ) |
ദുബായില്‍ എമിറേറ്റ്സിനു മാത്രമായി ടെര്‍മിനല്‍
![]() ടെര്‍മിനലിന്റെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ ആരംഭിക്കുന്നത്. ജി. സി. സി. രാജ്യങ്ങളിലേക്കും അമേരിക്കന്‍ നഗരങ്ങളി ലേക്കുമാണ് ആദ്യ ഘട്ടത്തില്‍ സര്‍വീസുകള്‍ കേന്ദ്രീകരി ച്ചിരിക്കുന്നത്. നാല് ഘട്ടങ്ങളി ലായാണ് ടെര്‍മിനല്‍ മൂന്ന് പൂര്‍ണമായും പ്രവര്‍ത്തിച്ച് തുടങ്ങുക. 164 ചെക്ക് ഇന്‍ കൗണ്ടറുകളും മൂന്ന് സെപെഷ്യല്‍ ഹാന്‍ഡ് ലിംഗ് സര്‍വീസ് ലോഞ്ചുകളും, സ്വയം ചെക്ക് ഇന്‍ ചെയ്യാനുള്ള 60 കിയോസ്ക്കുകള്‍ എന്നിവയെല്ലാം ടെര്‍മിനല്‍ മൂന്നിന്റെ പ്രത്യേകതയാണ്. ദുബായിയുടെ സ്വന്തം വിമാന ക്കമ്പനിയായ എമിറേറ്റ്സിന് മാത്രമായി ഒരു ടെര്‍മിനല്‍ നിര്‍മ്മിച്ച് പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ യു. എ. ഇ. യുടെ വ്യോമയാന രംഗത്ത് പുതിയ അധ്യായത്തിനാണ് തുടക്കം കുറിക്കുന്നത്. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, October 14, 2008 ) |
ഗാന്ധിസത്തിലേക്ക് മടങ്ങുക : പി. വി. വിവേകാനന്ദ്
![]() മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങള്‍ ജിവിതത്തില്‍ പകര്‍ത്തുകയാണ് ഇന്ന് അദ്ദേഹത്തിന് നല്‍കാവുന്ന എറ്റവും വലിയ ആദരവ് എന്ന് പ്രമുഖ എഴുത്തു കാരനും വാഗ്മിയുമായ ബഷിര്‍ തിക്കോടി പറഞ്ഞു. ദുബായ് കെ. എം. സി. സി. സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. എ. കരിം അധ്യക്ഷനായിരുന്നു. ഷീലാ പോള്‍, കെ. പി. കെ. വേങ്ങര, കെ. എ. ജബ്ബാരി, നാരായണന്‍ വെളിയങ്കോട്, പോള്‍. ടി. വര്‍ഗിസ്, ജയദേവന്‍, ഫസലുദ്ദീന്‍ ശൂരനാട്, ജെന്നി ജോസഫ്, അബ്ദുള്ള കുട്ടി ചേറ്റുവ എന്നിവര്‍ സംബന്ധിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 12, 2008 ) |
ദുബായില്‍ തട്ടിപ്പ് നടത്തി മലയാളി മുങ്ങി
![]() ഷാര്‍ജയില്‍ ഭാര്യയും കുട്ടികള്‍ക്കുമൊപ്പം താമസിച്ചിരുന്ന ദീ. കു. സ്പോണ്‍സറെ വരെ പറ്റിച്ച് ഒരു സുപ്രഭാത്തില്‍ നാട്ടിലേക്ക് മുങ്ങുകയായിരുന്നു. ഇങ്ങനെ പറ്റിച്ച് ഉണ്ടാക്കിയ തുക ഉപയോഗിച്ച് തിരുവനന്തപുരത്ത് ഒരു റെന്‍റ് എ കാര്‍ കമ്പനിയും സ്റ്റുഡിയോയും ഇയാള്‍ തുടങ്ങിയിട്ടുണ്ടത്രെ. തിരുവനന്തപുരം പി. ടി. പി. നഗറില്‍ ഇയാള്‍ ഇപ്പോള്‍ വാടകയ്ക്ക് താമസിക്കുക യാണെന്നാണ് അറിയുന്നത്. ബാങ്കില്‍ നിന്ന് ലോണെടുത്തും ക്രെഡിറ്റ് കാര്‍ഡ് വഴിയും നല്ലൊരു തുക ഇയാള്‍ കൈക്കലാ ക്കിയിട്ടുണ്ടെന്ന് ബിജു കുമാര്‍ പറയുന്നു. ലണ്ടനിലേക്ക് പോകാനുള്ള ശ്രമത്തിലാണ് ദീ. കു. എന്നാണ് അറിയുന്നത്. ഇയാള്‍ ക്കെതിരെ മുഖ്യ മന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നല്‍കിയി രിക്കുകയാണ് ബിജു കുമാര്‍. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Saturday, October 11, 2008 ) |
ഗള്‍ഫ് ഓഹരി വിപണിയും തകര്‍ന്നു
![]() അതേ സമയം വിപണി പിടിച്ച് നിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് റിപ്പോ നിരക്കില്‍ അര ശതമാനത്തിന്‍റെ കുറവ് പ്രഖ്യാപിച്ചു. 2 ശതമാനം ഉള്ളത് 1.5 ശതമാനമാക്കിയാണ് കുറച്ചിരിക്കുന്നത്. യുഎസിലെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതിന്‍റെ പിന്നാലെയാണ് ഈ നടപടി. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, October 09, 2008 ) |
പാലക്കാട് NSS എഞ്ചിനിയര്‍ മാരുടെ യോഗം
![]()
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, October 09, 2008 ) |
ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ദുബായില്‍ വരുന്നു
![]() ശൈഖ് സായിദ് റോഡിന് സമീപം അറേബ്യ കനാലിനടുത്താണ് നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ നിര്‍മ്മിക്കുക. 55,000 പേര്‍ക്ക് താമസിക്കാനും 45,000 പേര്‍ക്ക് ജോലി ചെയ്യാനും ഈ ടവറില്‍ സൗകര്യമുണ്ടാകും. 270 ഹെക്ടര്‍ വിസ്തീര്‍ണത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുക. അതേ സമയം നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവറിനും , ബുര്‍ജു ദുബായിക്കും ശേഷം മൂന്നാമത്തെ ഏറ്റവും ഉയരമുള്ള കെട്ടിടത്തിന്‍റെ പ്രഖ്യാപനവും കഴിഞ്ഞ ദിവസം ദുബായില്‍ നടന്നു. 600 മീറ്റര്‍ ഉയരമുള്ള ജുമേറ ഗാര്‍ഡന്‍സ് എന്ന പദ്ധതി മീറാസ് ഡവലപ്മെന്റ് ആണ് പ്രാവര്‍ത്തികം ആക്കുന്നത്. ഈ പദ്ധതികളെല്ലാം പൂര്‍ത്തിയാ കുന്നതോടെ ലോകത്തിലെ ഏറ്റവും ഉയരമുള്ള മൂന്ന് കെട്ടിടങ്ങളും ദുബായിലായിരിക്കും. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 08, 2008 ) |
നീതീകരിക്കാന്‍ ആവില്ലെന്ന് അബ്ദുല്‍ വഹാബ് എം.പി.
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, October 07, 2008 ) |
സൈക്കിളുകള്‍ക്ക് മാത്രമായി റോഡ്
![]() ശൈഖ് സായിദ് റോഡിന് സമാന്തരമായുള്ള സര്‍വീസ് റോഡുകളിലും സൈക്കിളുകള്‍ക്ക് മാത്രാമായി പ്രത്യേക പാത നിര്‍മ്മിക്കുമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ് പോര്‍ട്ട് അഥോറിറ്റി അധികൃതര്‍ വ്യക്തമാക്കി. Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 05, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്