ഫീസ് വര്‍ദ്ധനവിന് കത്ത് നല്‍കിയിട്ടില്ല : കുവൈറ്റ് എംബസി
കുവൈറ്റ് : ഇന്ത്യന്‍ സ്ക്കൂളുകളിലെ ഫീസ് വര്‍ദ്ധിപ്പിക്കണം എന്നാവശ്യപ്പെട്ട് കുവൈത്ത് വിദ്യാഭ്യാസ മന്ത്രാലയത്തിന് കത്തയച്ചു എന്ന വാര്‍ത്ത എംബസി വൃത്തങ്ങള്‍ നിഷേധിച്ചു. വിദ്യാര്‍ത്ഥികളുടെ ഫീസ് നിരക്കിലും അധ്യാപകരുടെ ശമ്പള നിരക്കിലും വിവിധ സ്ക്കൂളുകളില്‍ നില നില്‍ക്കുന്ന അന്തരം വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തുക മാത്രമാണ് ചെയ്തതെന്ന് എംബസി ചാര്‍ജ്ജ് ഡി അഫയേഴ്സ് ദിനേശ് ഭാട്ട്യ അറിയിച്ചു. 2008 ജൂണ്‍ ആദ്യ വാരത്തിലാണ് ഈ കത്ത് ഏഴുതിയതെന്നും അദ്ദേഹം പറഞ്ഞു.
Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
( Thursday, October 30, 2008 ) |
കുവൈറ്റില്‍ 8 അക്ക ടെലഫോണ്‍ നമ്പര്‍
കുവൈറ്റില്‍ എട്ട് അക്ക ടെലഫോണ്‍ നമ്പറുകള്‍ നിലവില്‍ വന്നു. മുന്‍പ് ഉണ്ടായിരുന്ന 7 അക്ക ടെലഫോണ്‍ നമ്പറിന് മുമ്പില്‍ ഒരു അക്കം കൂടി ചേര്‍ത്താണ് പുതിയ നമ്പര്‍ നിലവില്‍ വന്നിരിക്കുന്നത്. എല്ലാ ലാന്‍ഡ് ലൈന്‍ ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പിലും 2 ചേര്‍ക്കണം. വതനിയ മൊബൈല്‍ ഫോണ്‍ നമ്പറിന് മുമ്പില്‍ 6 ഉം സൈന്‍ മൊബൈല്‍ നമ്പറിന് മുമ്പില്‍ 9 ഉം ചേര്‍ത്താണ് വിളിക്കേണ്ടത്. നിലവിലുളള ആറ് അക്ക സര്‍വീസ് ടെലഫോണ്‍ നമ്പറുകള്‍ക്ക് മുമ്പില്‍ 1 കൂടെ ചേര്‍ത്ത് ഏഴ് അക്കം ആക്കിയിട്ടുണ്ട്.
Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
( Saturday, October 18, 2008 ) |
കുവൈറ്റില്‍ പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി
കുവൈറ്റ് പ്രഖ്യാപിച്ച പൊതു മാപ്പ് കാലാവധി ഒരു ദിവസം കൂടി കഴിഞ്ഞാല്‍ അവസാനിക്കും. ഇതു വരെ 3500 ഇന്ത്യക്കാര്‍ക്ക് നാട്ടിലേക്ക് പോകാന്‍ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. പൊതു മാപ്പ് സൗകര്യം ഉപയോഗ പ്പെടുത്തി ഇതു വരെ 20,000 ത്തോളം അനധികൃത താമസക്കാര്‍ രാജ്യം വിട്ടതായി കുവൈറ്റ് എമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.
എന്നാല്‍ പൊതു മാപ്പ് പ്രയോജന പ്പെടുത്തി കുവൈറ്റ് വിട്ട ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് പൊതു മാപ്പ് കാലാവധി കഴിഞ്ഞ ശേഷമേ ലഭിക്കുകയുള്ളൂ. Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, October 14, 2008 ) |
കുവൈറ്റില്‍ തൊഴിലില്ലായ്മ കുറഞ്ഞു
കുവൈറ്റിലെ സ്വദേശികള്‍ തൊഴില്‍ ഇല്ലാത്തവരുടെ എണ്ണം 35,000 ആയി കുറഞ്ഞു. ഇത് മൊത്തം ജന സംഖ്യയുടെ 7.5 ശതമാനമാണ്. സ്വദേശികള്‍ക്ക് ജോലി നല്‍കുന്നതിനായി കുവൈറ്റ് സര്‍ക്കാര്‍ നടത്തിയ ക്രമീകരണങ്ങളെ ത്തുടര്‍ന്നാണ് തൊഴില്‍ രഹിതരുടെ എണ്ണത്തില്‍ കുറവ് വന്നത്. സ്വകാര്യ മേഖലയില്‍ അടക്കം വിവിധ തസ്തികകള്‍ കുവൈറ്റികള്‍ക്ക് മാത്രമായി സംവരണം ചെയ്യുമെന്ന് സാമൂഹ്യ ക്ഷേമ മന്ത്രാലയം അറിയിച്ചു.
Labels: gulf, kuwait, nri, അറബിനാടുകള്‍
- ജെ. എസ്.
( Saturday, October 04, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്