പി. ടി. അബ്ദുറഹ്മാന്‍ ട്രോഫി മാപ്പിളപ്പാട്ട് മത്സരം
ദോഹ : തനിമ കലാ സാഹിത്യ വേദി സംഘടിപ്പിക്കുന്ന നാലാമത് പി. ടി. അബ്ദു റഹ്മാന്‍ ട്രോഫിക്കു വേണ്ടിയുള്ള മാപ്പിള പ്പാട്ട് മത്സരം ഡിസംബര്‍ 12ന് വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ദോഹ മന്‍സൂറയിലെ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷന്‍ ഹാളില്‍ നടക്കും. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 5484104, 5316948 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം. റജിസ്റ്ററേഷന്‍ ഫോറം മന്‍സൂറയിലെ അസോസിയേഷന്‍ ആസ്ഥാനത്ത് ലഭ്യമാണ്.
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, nri, qatar, അറബിനാടുകള്‍, കല
- ജെ. എസ്.
( Thursday, December 11, 2008 ) |
ബാബുരാജ് സംഗീത സന്ധ്യ
ദോഹ: പ്രശസ്ത ക്ലാസിക്കല്‍, ഹിന്ദുസ്ഥാനി ഗായകന്‍ ഗോപാല കൃഷണന്‍ നയിക്കുന്ന 'ബാബുരാജ് സംഗീത സന്ധ്യ' ഡിസംബര്‍ 10 (ബുധനാഴ്ച്ച) വൈകീട്ട് 7ന് ദോഹ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍റ്ററിലെ റോസ് ലോന്‍ജില്‍ വെച്ചു നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ജന്‍മനാ അന്ധനായ ഇദ്ദേഹം ഗാന ഭൂഷണം, ഗാന പ്രവീണുമാണ്. 6000 പാട്ടുകള്‍ ഹൃദ്യസ്ഥ മാക്കിയിട്ടുണ്ട്. കോഴിക്കോട് കടലുണ്ടി സ്വദേശിയായ ഗോപാല കൃഷ്ണന്‍ പെരുവണ്ണൂര്‍ സ്കൂളിലെ സംഗീത അദ്ധ്യാപകനാണ്.
ഇതോടൊപ്പം പ്രശസ്ത ഗിറ്റാറിസ്റ്റും മ്യൂസിക്ക് ഡയറക്ടറുമായ ജോയ് വിന്‍സന്‍റ് നയിക്കുന്ന മ്യൂസിക്ക് ഷോയും ഉണ്ടായിരിക്കും. ദോഹയിലെ പ്രശസ്തരായ ഗായകരും അണി നിരക്കുന്ന ഈ സംഗീത സന്ധ്യയില്‍ പ്രവേശനം സൌജന്യം ആയിരിക്കും എന്നും സംഘാടകര്‍ അറിയിച്ചു. - മുഹമ്മദ് സഗീര്‍, ഖത്തര്‍
- ജെ. എസ്.
( Wednesday, December 10, 2008 ) |
"സംസ്കാര ഖത്തര്‍" കൈ പുസ്തകം
ദോഹ : ഖത്തറിലെ മലയാളി പ്രവാസി സമൂഹത്തിലെ വിവിധ സാമൂഹ്യ - സാംസ്കാരിക സംഘടനകളുടെ സാരഥികളെയും വിവിധ രംഗങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ച പ്രഗത്ഭരെയും മറ്റ് സാമൂഹ്യ - സാംസ്കാരിക, കലാ - കായിക - സാഹിത്യ പ്രവര്‍ത്തകരെയും പരിചയപ്പെടുത്തുന്ന തികച്ചും വ്യത്യസ്തമായ ഒരു കൈ പുസ്തകം "സംസ്കാര ഖത്തര്‍" പ്രസിദ്ധീകരിക്കുന്നു. അതിന്റെ പ്രാരംഭ പ്രവര്‍ത്ത നങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ട് പുസ്തക പ്രകാശന സമതിയുടെ കോ - ഓര്‍ഡിനേറ്റര്‍ കുഞ്ഞബ്ദുള്ള ചാലപുറത്തിന്(ജി. പി.) വിവരങ്ങള്‍ കൈ മാറി എം. ടി. നിലമ്പൂര്‍ നിര്‍വ്വഹിച്ചു. അഡ്വ. എ. ജാഫര്‍ഖാന്‍ അദ്ധ്യക്ഷനായിരുന്നു. എസ് .എം. മുഹമ്മദ് ഷരീഫ് പരിപാടികള്‍ വിശദീകരിച്ചു.
- മുഹമ്മദ് സഗീര്‍ Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, December 02, 2008 ) |
അനുശോചനം രേഖപ്പെടുത്തി
ദോഹ : ദോഹയില്‍ ചേര്‍ന്ന "സംസ്കാര ഖത്തറി"ന്‍റെ യോഗം മുമ്പൈയില്‍ തീവ്രവാദി അക്രമണങ്ങളില്‍ ഉത്കണ്ഠ രേഖപ്പെടുത്തുകയും, ജീവന്‍ ത്യജിച്ച ധീര ജവാന്മാര്‍ക്കും, മരണമടഞ്ഞ നിരപരാധികള്‍ക്കും ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും അവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം രേഖപ്പെടുത്തുകയും ചെയ്യുന്ന പ്രമേയം ആംഗീകരിച്ചു.
- മുഹമ്മദ് സഗീര്‍ Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
( Monday, December 01, 2008 ) |
ഖത്തറില്‍ വൈദ്യ പരിശോധന ഇല്ല
ഖത്തര്‍ : ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറില്‍ എത്തുന്ന തൊഴിലാളികള്‍ അവരവരുടെ രാജ്യത്ത് തന്നെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്ന നിയമം ഉടന്‍ നിലവില്‍ വന്നേക്കും. നിലവില്‍ ഖത്തറിലെത്തി ഒരു മാസത്തിനുള്ളില്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാകണം എന്നാണ് നിയമം. മാരകമായ സാംക്രമിക രോഗങ്ങളും രോഗ വാഹകരും രാജ്യത്തേക്ക് കടക്കുന്നത് തടയുന്നതിനാണ് ഈ പുതിയ നിയമം നടപ്പിലാക്കുന്നത്.
അതാത് രാജ്യങ്ങളിലെ അംഗീകൃത മെഡിക്കല്‍ ലാബുകള്‍ വഴിയാകും പരിശോധന നടത്തുന്നത്. റിപ്പോര്‍ട്ടുകള്‍ ഖത്തര്‍ എംബസി വഴി സാക്ഷ്യപ്പെടിത്തിയാകും ഖത്തറിലേക്ക് പ്രവേശനാനുമതി നല്‍കുകയെന്നും ഖത്തര്‍ മെഡിക്കല്‍ കമ്മീഷന്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 26, 2008 ) |
ഖത്തറിലെ പരാതിക്കാരില്‍ രണ്ടാമത് ഇന്ത്യക്കാര്‍
ഖത്തറില്‍ തൊഴില്‍ പരാതികളുമായി എത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യക്കാര്‍ രണ്ടാമത് ആണെന്ന് ഖത്തര്‍ തൊഴില്‍ മന്ത്രായലയ ത്തിന്‍റെ പുതിയ റിപ്പോര്‍ട്ട്. ഈ വര്‍ഷം ഓഗസ്റ്റ് വരെ മന്ത്രാലയത്തിനു ലഭിച്ച പരാതികളില്‍ 14 ശതമാനത്തോളം ഇന്ത്യക്കാരില്‍ നിന്നാണ്. 32 ശതമാനം പരാതികളുമായി ഫിലിപ്പൈന്‍സ് സ്വദേശികളാണ് ഒന്നാം സ്ഥാനത്തുള്ളത്. ശമ്പളം വൈകിയതും നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് നിഷേധിക്ക പ്പെട്ടതുമായ പരാതികളാണ് മന്ത്രാലയത്തില്‍ അധികവും ലഭിച്ചത്
Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 22, 2008 ) |
മന്‍മോഹന്‍ സിംഗ് ഗള്‍ഫ് സന്ദര്‍ശിക്കുന്നു
പ്രധാന മന്ത്രി ഡോ. മന്‍ മോഹന്‍ സിംഗ് അടുത്ത മാസം സൗദി അറേബ്യയും ഖത്തറും സന്ദര്‍ശിക്കും. ഇതാദ്യമായാണ് മന്‍മോഹന്‍ സിംഗ് ഗള്‍ഫ് മേഖലയില്‍ സന്ദര്‍ശനത്തിന് എത്തുന്നത്. നവംബര്‍ എട്ടിന് സന്ദര്‍ശനം ആരംഭിക്കും. സൗദി അറേബ്യയില്‍ റിയാദില്‍ ആയിരിക്കും പ്രധാന മന്ത്രി സന്ദര്‍ശനം നടത്തുക. ഇന്ദിരാ ഗാന്ധി 1982 ല്‍ റിയാദില്‍ നടത്തിയ സന്ദര്‍ശനത്തിന് ശേഷം ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി സൗദിയില്‍ എത്തുന്നത് ഇതാദ്യമായാണ് എന്ന പ്രത്യേകതയും ഈ സന്ദര്‍ശനത്തിനുണ്ട്.
അറബ് ലോകവുമായി വിവിധ മേഖലകളില്‍ ഉള്ള സഹകരണം ദൃഢ മാക്കുന്നതിന്റെ ഭാഗമായാണ് പ്രധാന മന്ത്രിയുടെ ഈ സന്ദര്‍ശനം. സൗദി ഭരണാധികാരി അബ്ദുല്ല രാജാവുമായി മന്‍മോഹന്‍ സിംഗ് കൂടിക്കാഴ്ച നടത്തും. ഊര്‍ജ്ജം, വാണിജ്യം തുടങ്ങിയ മേഖലകളിലെ ചില കരാറുകളില്‍ ഈ സന്ദര്‍ശന വേളയില്‍ ഒപ്പിടുമെന്നാണ് അറിയുന്നത്. ഇന്ത്യയ്ക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 30 ശതമാനവും നല്‍കുന്ന സൗദി അറേബ്യയുമായി ഊര്‍ജ്ജ രംഗത്ത് തന്ത്ര പരമായ പങ്കാളിത്തം ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഈ സന്ദര്‍ശന ലക്ഷ്യം. ഖത്തറില്‍ ഒരു ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തിലും ഊര്‍ജ്ജ മേഖലയിലെ സഹകരണമായിരിക്കും പ്രധാന ചര്‍ച്ചാ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് 7.5 മില്യണ്‍ ടണ്‍ ലിക്വിഫൈഡ് ഗ്യാസ് ഖത്തറില്‍ നിന്നും ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ കരാറില്‍ ഒപ്പിട്ടിരുന്നു. ഏതായാലും പ്രധാനമന്ത്രി മന്‍ മോഹന്‍ സിംഗിന്റെ ഈ സന്ദര്‍ശനം കൂടുതല്‍ കരാറുകളിലേക്കും സഹകരണത്തിലേക്കും നയിക്കുമെന്നാണ് പ്രതീക്ഷ. Labels: gulf, nri, qatar, saudi, അറബിനാടുകള്‍
- ജെ. എസ്.
( Saturday, October 18, 2008 ) |
ദാര്‍ഫര്‍ : ഖത്തറിന് യു.എന്‍. പിന്തുണ
സുഡാനിലെ ദാര്‍ഫര്‍ പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഖത്തറിന്‍റെ ശ്രമങ്ങള്‍ക്ക് ഐക്യ രാഷ്ട്ര സഭ പിന്തുണ അറിയിച്ചു. ഖത്തര്‍ നടത്തുന്ന നയ തന്ത്ര നീക്കങ്ങള്‍ സ്വാഗതാര്‍ഹം ആണെന്ന് ഐക്യ രാഷ്ട്ര സഭയുടെ അണ്ടര്‍ സെക്രട്ടറി ജനറല്‍ അലൈന്‍ ലീറോയ് അറിയിച്ചു. ഏറെ കാലമായി സുഡാനിലെ ദാര്‍ഫറില്‍ നടക്കുന്ന പ്രതിസന്ധിക്ക് പരിഹാരം കാണാനായി രാജ്യാന്തര തലത്തില്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനിടെ ഖത്തര്‍ വിദേശ കാര്യ സഹ മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ദാര്‍ഫറിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. അറബ് ലീഗിന്‍റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് ഖത്തര്‍ സംഘം സുഡാനില്‍ എത്തിയത്.
Labels: gulf, qatar, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 15, 2008 ) |
ഖത്തര്‍ ആണവ ഊര്‍ജത്തെ കൂടുതല്‍ ആശ്രയിക്കും
ഖത്തര്‍ : വര്‍ധിച്ചു വരുന്ന വൈദ്യുതിയുടെ ആവശ്യം കണക്കിലെടുത്ത് ആണവ ഊര്‍ജത്തെ കൂടുതലായി ആശ്രയിയ്ക്കാന്‍ ഖത്തര്‍ പദ്ധതികള്‍ തയ്യാറാക്കുന്നു. ഏകദേശം 5400 മെഗാ വാട്ട് വൈദ്യുതി 2011 നും 2036 നും ഇടയില്‍ ആണവ ഊര്‍ജം വഴി ഉല്‍പ്പാദിപ്പിയ്ക്കാന്‍ ആണ് ഖത്തര്‍ ലക്ഷ്യമിടുന്നത്. അറേബ്യന്‍ ഗള്‍ഫ് ഇലക് ട്രിസിറ്റി ഇന്‍ഡസ്ട്രിയാണ് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തിറക്കിയത്.
Labels: gulf, nri, qatar, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, October 08, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്