യുവ കലാ സാഹിതി വാര്‍ഷികം
യുവ കലാ സമിതി ഷാര്‍ജ അജ്മാന്‍ യൂണിറ്റ് വാര്‍ഷിക സമ്മേളനം അജ്മാന്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടന്നു. സി. പി. ഐ. തൃശ്ശൂര്‍ ജില്ലാ സെക്രട്ടറി സി. എന്‍. ജയദേവന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി കെ. സുനില്‍ രാജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി. എന്‍. പ്രകാശന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. പോള്‍സണ്‍ ചിറയത്ത് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പി. എന്‍. വിനയ ചന്ദ്രന്‍, അബ് ദുള്‍ സലാം, കെ. വി. പ്രേം ലാല്‍, അഭിലാഷ്, കെ. വി. പ്രഭാകരന്‍, പി. ശിവ പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി പി. എന്‍. വിനയ ചന്ദ്രന്‍ (പ്രസിഡന്റ്), ശ്രീലത അജിത്ത്, പി. ശിവ പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍), പി. എം. പ്രകാശന്‍ (സെക്രട്ടറി), പോള്‍സണ്‍ ചിറയത്ത്, അനില്‍ കുമാര്‍ അടൂര്‍ (ജോ. സെക്രട്ടറിമാര്‍), കെ. സുനില്‍ രാജ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ സമിതിയെ തിരഞ്ഞെടുത്തു.
വൈകീട്ട് നടന്ന കലാ പരിപാടികള്‍ അമൃതാ ടി. വി. പ്രതിനിധി ജോയ് മാത്യു ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വിവിധ കലാ പരിപാടികള്‍ അരങ്ങേറി. - കെ. സുനില്‍ രാജ് Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, December 10, 2008 ) |
ഒരുമ ഈദ് മീറ്റ്
ഗള്‍ഫിലെ ഒരുമനയൂര്‍ നിവാസികളുടെ പ്രവാസി കൂട്ടായ്മ ഒരുമ ഒരുമനയൂര്‍ ദുബായ് / ഷാര്‍ജ കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഒരുമ ഈദ് മീറ്റ്' ദുബായ് സഫാ പാര്‍ക്കില്‍ രണ്ടാം പെരുന്നാള്‍ ദിവസം (ഡിസംബര്‍ 9 ചൊവ്വാഴ്ച) ചേരുന്നു. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി വിവിധ കലാ കായിക മത്സരങ്ങളും ഉണ്ടായിരിക്കും. രാവിലെ ഒന്‍പതു മണി മുതല്‍ വൈകീട്ട് ഏഴു വരെയാണ് പരിപാടികള്‍. (വിശദ വിവരങ്ങള്‍ക്ക് : കബീര്‍ 050 65 000 47, ഹനീഫ് 050 79 123 29)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, December 08, 2008 ) |
കോട്ടോല്‍ പ്രവാസി സംഗമം പെരുന്നാള്‍ സന്ധ്യ
യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' അഞ്ചാം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനം ബലി പെരുന്നാള്‍ ദിനമായ തിങ്കളാഴ്ച, ഷാര്‍ജയിലെ സ്കൈലൈന്‍ യൂണിവേഴ്സിറ്റി കോളേജ് ഓഡിറ്റോ റിയത്തില്‍ നടത്തുന്നു. ഉച്ചക്കു ശേഷം മൂന്ന് മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ യു. എ. ഇ. യിലെ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുന്നു.
തുടര്‍ന്ന്, ഇടവേള റാഫി സംവിധാനം ചെയ്ത് അവതരിപ്പിക്കുന്ന "പെരുന്നാള്‍ സന്ധ്യ" എന്ന ന്യത്ത - സംഗീത ഹാസ്യ വിരുന്നില്‍ ടിപ് ടോപ് അസീസിന്‍റെ "കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയും" എന്ന ചിത്രീകരണവും വിവിധ കലാ പരിപാടികളും അരങ്ങേറും. (വിവരങ്ങള്‍ക്ക് : ബഷീര്‍ വി. കെ. 050 97 67 277) - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, December 08, 2008 ) |
യുവ കലാ സാഹിതി ചിത്ര കലാ ക്യാമ്പ്
ഷാര്‍ജ: യുവ കലാ സാഹിതി ഷാര്‍ജയുടെ ആഭിമുഖ്യത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി ഏക ദിന ചിത്ര കലാ ക്യാമ്പ് സംഘടിപ്പിച്ചു. ഡിസംബര്‍ 2-ന് രാവിലെ മുതല്‍ ഷാര്‍ജ എമിറേറ്റ്സ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ നടന്ന ക്യാമ്പ് പ്രശസ്ത സാഹിത്യ സാംസ്കാരിക പ്രവര്‍ത്തകന്‍ സമരന്‍ തറയില്‍ ഉദ്ഘാടനം ചെയ്തു. വിവിധ സ്കൂളുകളില്‍ നിന്നുള്ള നാല്‍പ്പത് കുട്ടികള്‍ പ്രതിനിധികളായി പങ്കെടുത്ത ക്യാമ്പ് പങ്കാളികള്‍ക്കും അവരെ നയിച്ച പ്രമുഖ കലാകാര ന്മാര്‍ക്കും വേറിട്ട അനുഭവമായി.
പ്രശസ്ത ചിത്രകാര ന്മാരായ പ്രമോദ് കുമാര്‍, സുരേഷ് കുമാര്‍, നസീം അമ്പലത്ത്, സദാശിവന്‍ അമ്പലമേട്, മനോജ്, ഹര്‍ഷന്‍, കുമാര്‍, സതീശ് എന്നിവര്‍, തങ്ങളുടെ രചനകള്‍ എങ്ങനെ രൂപം കൊള്ളുന്നുവെന്ന് വരകളാലും വര്‍ണ്ണങ്ങളാലും പ്രകടിപ്പിച്ചു. പ്രതിഭകളുടെ നവ മുകുളങ്ങള്‍ പല കുട്ടികളിലും കാണാന്‍ കഴിയുന്നതായി സമരന്‍ തറയില്‍ അഭിപ്രായപ്പെട്ടു. ആ കഴിവിനെ തുടരെ പ്രോത്സാഹി പ്പിക്കുകയും ശരിയായ കാഴ്ചകളിലൂടെ പുതിയ രചനകളിലേക്ക് വഴി തുറക്കുകയും ചെയ്യാന്‍ കഴിയും വിധം കൂടുതല്‍ ശ്രദ്ധ മുതിര്‍ന്നവരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പില്‍ വരയ്ക്കപ്പെട്ട ചിത്രങ്ങള്‍ ഡിസംബര്‍ 5-ന് അജ്‌മാന്‍ ഇന്‍ഡ്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ നടക്കുന്ന യുവ കലാ സഹിതി വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി വൈകീട്ട് 6 മണി മുതല്‍ നടക്കുന്ന സാംസ്കാരിക സന്ധ്യയില്‍ പ്രദര്‍ശിപ്പിക്കു ന്നതാണെന്ന് സംഘാടകര്‍ അറിയിച്ചു. - സുനില്‍ രാജ് കെ. സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ
- ജെ. എസ്.
( Wednesday, December 03, 2008 ) |
ഡ്രൈവിംഗ് ലൈസന്‍സ് നിയന്ത്രണം ഷാര്‍ജയില്‍ മാത്രം
യു. എ. ഇ. ഡ്രൈവിംഗ് ലൈസന്‍സിന് അപേക്ഷിക്കാവുന്ന തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം കുറച്ച നടപടി ഷാര്‍ജ എമിറേറ്റിനു മാത്രമേ ബാധക മാവുകയുള്ളൂ. 100 വിഭാഗങ്ങളെ ഡ്രൈവിംഗ് ലൈസന്‍സിന് അയോഗ്യരാക്കി എന്നും ഇത് യു. എ. ഇ യിലെ എല്ലാ എമിറേറ്റു കള്‍ക്കും ബാധകമാണ് എന്നുമാണ് മുന്‍പ് അറിയിച്ചിരുന്നത്. അയോഗ്യമായ തൊഴില്‍ വിഭാഗങ്ങളുടെ എണ്ണം 86 ആക്കി കുറച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ബിരുദം അടിസ്ഥാന യോഗ്യത ആവശ്യമുള്ള തൊഴിലുകളില്‍ ഏര്‍പ്പെട്ടിരി ക്കുന്നവര്‍ക്ക് എല്ലാം ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിക്കാം.
- ബിനീഷ് തവനൂര്‍ Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, December 01, 2008 ) |
ഏക ദിന ചിത്രകലാ ക്യാമ്പ്
യുവ കലാ സാഹിതി ഷാര്‍ജയുടെ വാര്‍ഷിക ആഘോഷങ്ങളോ ടനുബന്ധിച്ച് സ്ക്കൂള്‍ കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ഏക ദിന ചിത്രകലാ ക്യാമ്പ് ഡിസംമ്പര്‍ 2നു് ഷാര്‍ജ എമിരേറ്റ്‌സ് നാഷണല്‍ സ്ക്കൂളില്‍ വെച്ച് നടത്തുന്നു. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ. യു. എ. ഇ. യിലെ പ്രമുഖ ചിത്രകാരനായ ശ്രീ. പ്രമോദ് കുമാര്‍ നയിക്കുന്ന ഈ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ അഭിരുചിയുള്ള കുട്ടികളെ ക്ഷണിച്ചു കൊള്ളുന്നു. സ്കൂള്‍ അധികൃതരുടെ സമ്മതി പത്രത്തോടൊപ്പം നവംമ്പര്‍ 30 നു് മുമ്പ് 050-4978520 / 050-3065217 എന്നീ ഫോണ്‍ നംമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.
വരക്കുന്ന തിനുള്ള പേപ്പര്‍ ക്യാമ്പില്‍ വിതരണം ചെയ്യുന്നതാണ്. വരക്കുന്നതിനുള്ള വര്‍ണ്ണങ്ങളും ഉപകരണങ്ങളും സ്വയം കൊണ്ടു വരേണ്ടതാണ്. പ്രവേശന ഫോറം ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. - സുനില്‍രാജ് കെ. (സെക്രട്ടറി, യുവ കലാ സാഹിതി, ഷാര്‍ജ)
- ജെ. എസ്.
( Monday, November 24, 2008 ) |
പുത്തന്‍ വേലിക്കര ഓണാഘോഷം
പുത്തന്‍ വേലിക്കര പ്രവാസി അസോസിയേഷന്റെ ഓണാഘോഷ പരിപാടികള്‍ ഈ മാസം 31 വെള്ളിയാഴ്ച്ച ഷാര്‍ജയില്‍ നടക്കും. രാവിലെ 10 മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ സമീപത്തുള്ള പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്ററിലാണ് ആഘോഷ പരിപാടികള്‍. റേഡിയോ ആര്‍ട്ടിസ്റ്റ് ശശികുമാര്‍ രത്നഗിരി മുഖ്യാതിഥി യായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 490 14 75 എന്ന നമ്പറില്‍ ബന്ധപ്പെടണം.
Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, October 28, 2008 ) 1 Comments:
Links to this post: |
ഷാര്‍ജയിലും വില്ല വില്ലനാകുന്നു
ഒരു വില്ലയില്‍ ഒരു കുടുബം എന്ന രീതി ഷാര്‍ജയിലും നടപ്പാക്കുന്നു. ഇത് സംബന്ധിച്ച അറിയിപ്പ് അധിക്യതര്‍ റിയല്‍ എസ്റ്റേസ്റ്റ് കമ്പനികള്‍ക്ക് നല്‍കിയ തായാണ് റിപ്പോര്‍ട്ട്. അതേ സമയം, ഒരേ കുടുംബത്തില്‍ ഉള്ളവര്‍ ഒരു വില്ലയില്‍ താമസിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ദുബായ് മുനിസിപ്പാലറ്റി അധികൃതര്‍ പറഞ്ഞു. എന്നാല്‍ അകന്ന ബന്ധുക്കളുമായി വില്ല പങ്കു വെക്കാന്‍ അനുവദിക്കില്ലെന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി.
- ജെ. എസ്.
( Thursday, October 23, 2008 ) 1 Comments:
Links to this post: |
ഷാര്‍ജ പുസ്തക മേളയില്‍ ഡി.സി. യും
ഷാര്‍ജ ലോക പുസ്തക മേളയില്‍ കേരളത്തില്‍ നിന്ന് ഡി.സി. ബുക്സും പങ്കെടുക്കുന്നു. ഈ മാസം 29 മുതല്‍ നവംബര്‍ 7 വരെ ഷാര്‍ജ എക്സ്പോ സെന്ററിലാണ് പുസ്തക മേള. ഷാര്‍ജ പുസ്തക മേളയില്‍ പങ്കെടുക്കുന്ന ഇന്തയിലെ ആദ്യ ഭാഷാ പ്രസാധകരാണ് ഡി.സി. ബുകുസ്.
Labels: gulf, literature, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, October 20, 2008 ) |
ബ്ലാങ്ങാട് മഹല്ല് ഈദ് സംഗമം
ബ്ലാങ്ങാട് മഹല്ല് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ 'മഹല്ല് അസ്സോസ്സിയേഷന്‍ ഈദ് സംഗമം' സംഘടിപ്പിച്ചു. ഷാര്‍ജ നാഷണല്‍ പാര്‍ക്കില്‍ നടന്ന ഈദ് സംഗമത്തില്‍ മാട്ടുമ്മല്‍, പൂന്തിരുത്തി, ബ്ലാങ്ങാട് പ്രദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന മഹല്ലിലെ പ്രവര്‍ത്തകരെ ചേര്‍ത്തി യു. എ. ഇ. കേന്ദ്ര കമ്മിറ്റിക്ക് രൂപം നല്‍കി.
കെ. വി. ഷംസുദ്ധീന്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ എം. വി. അബ്ദുല്‍ റഹിമാന്‍, എം. വി. അല്‍ത്താഫ്, എന്‍. പി. ഫാറൂഖ്, ഷറഫുദ്ധീന്‍ കൊട്ടാരത്തില്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി. എം. അസ്ലം സ്വാഗതവും, പി. പി. ബദറുദ്ദീന്‍ നന്ദിയും പറഞ്ഞു. എം. വി. അബ്ദുല്‍ ലത്തീഫ് (ചെയര്‍മാന്‍), കെ. വി. അഹമദ് കബീര്‍ (വൈസ് ചെയര്‍മാന്‍), പി. എം. അസ്ലം (കണ്‍വീനര്‍), എം. വി. അബ്ദുല്‍ ജലീല്‍ (ജോയിന്റ് കണ്‍വീനര്‍) എന്നിവരേയും, കോര്‍ഡിനേറ്റര്‍മാരായി പി. പി. ബദറുദ്ദീന്‍, പി. എം. സഹീര്‍ ബാബു, അബ്ദുല്‍ റഹിമാന്‍, കെ. വി. ഷുക്കൂര്‍, എ. പി. മുഹമ്മദ് ഷറീഫ് എന്നിവരേയും തിരഞ്ഞെടുത്തു. സ്ത്രീകളും കുട്ടികളുമടക്കം നൂറ്റമ്പതോളം പേരുടെ സംഗമ വേദിയില്‍, യോഗാനന്തരം ഫാമിലി മജീഷ്യന്‍ പ്രൊഫ: പ്രേം ജോണ്‍ ഖാന്‍ മാട്ടുമ്മല്‍ അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 05, 2008 ) |
ഷാര്‍ജയില്‍ ഒരാഴ്ച്ചക്കിടെ 1849 റോഡപകടങ്ങള്‍; 6 പേര്‍ മരിച്ചു
ഈദ് അവധി ദിനങ്ങളില്‍ ഷാര്‍ജയില്‍ നടന്ന റോഡപകടങ്ങളില്‍ ആറ് പേര്‍ മരിച്ചതായി പോലീസ് റിപ്പോര്‍ട്ട്. 16 പേര്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ ഇന്നലെ രാവിലെ വരെ ഷാര്‍ജയില്‍ 1849 റോഡപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്. പെരുന്നാളിന്‍റെ തലേ ദിവസം 635 അപകടങ്ങള്‍ ഷാര്‍ജയില്‍ റിപ്പോര്‍ട്ട് ചെയ്തു. പെരുന്നാള്‍ ദിനത്തില്‍ 116 അപകടങ്ങളാണ് നടന്നത്. കഴിഞ്ഞ ബുധനാഴ്ച 326 അപകടങ്ങളും വ്യാഴാഴ്ച 395 അപകടങ്ങളും നടന്നതായി പോലീസ് അധികൃതര്‍ വ്യക്തമാക്കി.
Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 05, 2008 ) |
പുനലൂര്‍ ഈദ് - ഓണ സംഗമം
യു.എ.ഇ. യിലെ പുനലൂര്‍ സൌഹൃദ വേദിയുടെ ഈദ് ഓണ സംഗമം ഷാര്‍ജയില്‍ നടന്നു. ഷാര്‍ജ സ്പൈസി ലാന്റില്‍ നടന്ന ചടങ്ങ് പുനലൂര്‍ എം. എല്‍. എ. അഡ്വ. കെ. രാജു ഉദ്ഘാടനം ചെയ്തു. സൌഹൃദ വേദി പ്രസിഡന്റ് സന്തോഷ് പുനലൂര്‍ അധ്യക്ഷനായിരുന്നു. സംഘടനയുടെ മെമ്പേഴ്സ് ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്തു.
Labels: gulf, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, October 05, 2008 ) |
ബ്ലാങ്ങാട് ഈദ് സംഗമം
ഷാര്‍ജ : ചാവക്കാട്, ചേര്‍ക്കല്‍ ബ്ലാങ്ങാട് നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ ബ്ലാങ്ങാട് മഹല്ല് അസ്സോസ്സിയേഷന്‍ 'ഈദ് സംഗമം' സംഘടിപ്പിക്കുന്നു. ഷാര്‍ജ എയര്‍പോര്‍ട്ടിന് അടുത്തുള്ള നാഷണല്‍ പാര്‍ക്കില്‍ വെച്ച് ഒക്റ്റോബര്‍ 3 വെള്ളിയാഴ്ച രാവിലെ മുതല്‍ നടക്കുന്ന ഈദ് സംഗമത്തില്‍ പങ്കെടുക്കുവാന്‍ ബ്ലാങ്ങാട് മഹല്ല് നിവാസികളെ ക്ഷണിക്കുന്നു.
വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: എം. വി. അബ്ദുല്‍ ലത്തീഫ് - 050 58 01 730 പി. പി. ബദറുദ്ദീന്‍ - 050 45 47 810 - പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി
- ജെ. എസ്.
( Wednesday, October 01, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്