ഒമാന്‍ ക്രിക്കറ്റ് ടീം തായ്‌ലാന്‍ഡിലേക്ക്
മസ്കറ്റ് : ഡിസംബര്‍ 13 മുതല്‍ 23 വരെ തായ്‌ലാന്‍ഡിലെ ചിയാങ് മായില്‍ നടക്കുന്ന ഏഷ്യന്‍ വനിത അണ്ടര്‍ -19 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ പങ്കെടുക്കു ന്നതിനായി മലയാളിയായ മൈഥിലി മധുസൂധനന്‍ നേതൃത്വം നല്‍കുന്ന ഒമാന്‍ ടീം ഡിസംബര്‍ 7 ന് വൈകിട്ട് യാത്ര തിരിച്ചു. മസ്കറ്റിലെ സീബ് അന്താരാഷ്ട്ര വിമാന ത്താവളത്തില്‍ ഒമാന്‍ ക്രിക്കറ്റ് കണ്‍ടോള്‍ ബോര്‍ഡ് അംഗങ്ങളും ടീം അംഗങ്ങളുടെ കുടുംബാംഗങ്ങളും ക്രിക്കറ്റ് പ്രേമികളും ടീം അംഗങ്ങള്‍ക്ക് വിജയാ ശംസകളോടെ യാത്രയയപ്പു നല്‍കി. മൈഥിലി മധുസൂധനന്‍, കൃതി തോപ്രാണി, ഹാഗര്‍ ഗാബര്‍ അലി, സാനാ പാച്ച, ഐശ്വര്യ തൃപാഠി, പൌലോമി നിയോഗ്, ആര്‍സൂ സത്തിക്കര്‍, മീരാ ജെയിന്‍ ലക്ഷ്മി, മോനിഷാ നായര്‍, നടാഷാ ഷെട്ടി, റോവിനാ ഡിസൂസ, സാമന്താ മെന്‍ഡോന്‍സാ, റിദ്ധി ഷാന്‍ബാഗ്, ജയിഡ് പെരേരാ എന്നീ ടീം അംഗങ്ങളും വൈശാലി ജെസ്രാണി മാനേജരും രാകേഷ് ശര്‍മ്മ പരിശീലകനും സൌമിനി കേശവ് ഫിസിയോയും അടങ്ങുന്ന സംഘമാണ് തായ്‌ലാന്റിലേക്കു തിരിച്ചത്. യു. ഏ. ഇ., ഖത്തര്‍, ഹോങ് കോങ്, ഇറാന്‍, ഒമാന്‍, തായ്‌ലാന്റ്, എന്നീ രാജ്യങ്ങള്‍ പൂള്‍ ഏ യിലും നേപ്പാള്‍, മലേഷ്യാ, സിംഗപ്പൂര്‍, കുവൈറ്റ്, ചൈന, ഭൂട്ടാന്‍ എന്നീ രാജ്യങ്ങല്‍ പൂള്‍ ബി യിലുമായാണ് മത്സരിക്കുക. ഡിസംബര്‍ 23ന് ഫൈനല്‍ മത്സരം നടക്കും.
- മധു ഈ. ജി.
- ജെ. എസ്.
( Wednesday, December 10, 2008 ) |
വടം വലി മത്സരം
ദുബായ് : തൃശൂര്‍ ജില്ലയിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യു. എ. ഇ. ദേശീയ ദിനത്തില്‍ സംഘടിപ്പിക്കുന്ന സാംസ്കാരിക സമ്മേളനത്തിന്റെ ഭാഗമായി പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ടു നടത്തുന്ന വടം വലി മത്സരം യു. എ. ഇ. ദേശീയ ദിനമായ ഡിസംബര്‍ 2 നു ഉച്ചക്ക് ശേഷം ദുബായ് അല്‍ മവാക്കിബ് സ്കൂള്‍ ഗ്രൌണ്ടില്‍ (ഗര്‍ഹൂദ്, ദുബായ്) വെച്ചു നടത്തുന്നു. മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ടീമുകള്‍ ബന്ധപ്പെടുക : വി. കെ. ബഷീര്‍ 050 97 67 277
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, November 20, 2008 ) |
വടകര പ്രവാസി ഫോറം ധന സഹായം നല്‍കി
കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ഫെന്‍സിംഗ് (വാള്‍പ്പയറ്റ്) മത്സരത്തിലേക്ക് ഇന്ത്യന്‍ താരമായി തിരഞ്ഞെടുക്കപ്പെട്ട വടകര മടപ്പള്ളി കോളജ് രണ്ടാം വര്‍ഷ ബി. കോം. വിദ്ധ്യാര്‍ത്ഥിനി കുമാരി അമ്പിളിക്ക് "വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ." അബുദാബി ഘടകം അനുവദിച്ച ധന സഹായം, ഫോറം മുന്‍ പ്രസിഡന്ട് ശ്രീ. ബഷീര്‍ അഹമ്മദ് കൈ മാറി.
ഒക്ടോബര്‍ 24 നു കൊറിയയില്‍ നടക്കുന്ന മല്‍സരത്തില്‍ പങ്കെടുക്കാനായി പഞ്ചാബിലെ ഇന്ത്യന്‍ ട്രെയിനിംഗ് ക്യാമ്പില്‍ നിന്നും ഒക്ടോ. 22 നു അമ്പിളി യാത്ര തിരിക്കുമെന്ന് വടകര എന്‍. ആര്‍. ഐ. ഫോറം യു. എ. ഇ. അബുദാബി ഘടകം ജനറല്‍ സെക്രട്ടറി അറിയിച്ചു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Monday, October 20, 2008 ) |
എ.കെ.ജി. ശക്തി ട്രോഫി ഐ.എസ്.സി.ക്ക്
അബുദാബി: അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ശക്തി ഫുട്ബോള്‍ ടൂര്‍ണ്ണമന്റില്‍ ഐ. എസ്. സി. അല്‍ഐന്‍ (എ) ക്ക് കിരീടം. യുനൈറ്റഡ് കാസര്‍ ഗോഡുമായി നടന്ന ഫൈനല്‍ മത്സരത്തില്‍ രണ്ടിനെതിരെ നാലു പോയിന്റ് നേടി ക്കൊണ്ടാണ് എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ് ട്രോഫിക്ക് ഐ. എസ്. സി. അല്‍ഐന്‍ (എ) അര്‍ഹരായത്.
പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്ത ആദ്യ മത്സരത്തില്‍ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സെന്റ് സേവ്യേഴ്സ് കോളേജ് തുമ്പ, യുനൈറ്റഡ് കാസര്‍ഗോഡ്, സ്പിന്നീസ് അബുദാബി, കണ്ണൂര്‍ ബ്രദേഴ്സ്, ഐ. എസ്. സി. അല്‍ഐന്‍ (എ), മീന ബ്രദേഴ്സ്, എക്സ്പ്രസ്സ് മണി, ഒറ്റപ്പാലം റഹാരിസ് എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ മത്സരത്തില്‍ പങ്കെടുത്തത്. നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ നടന്ന ക്വാര്‍ട്ടര്‍ മത്സരത്തില്‍ നിന്നും ജേതാക്കളായ യുനൈറ്റഡ് കാസര്‍ഗോഡ്, സ്പിന്നീസ് അബുദാബി, ഐ. എസ്. സി. അല്‍ ഐന്‍ (എ), എക്സ്പ്രസ്സ് മണി എന്നിവരാണ് സെമി ഫൈനലില്‍ ഏറ്റു മുട്ടിയത്. ആദ്യ സെമി ഫൈനലില്‍ മൂന്നിനെതിരെ നാലു പോയിന്റ് നേടി ക്കൊണ്ടാണ് യുനൈറ്റഡ് കാസര്‍ ഗോഡ് ഫൈനലിലേയ്ക്ക് പ്രവേശിച്ചത്. രണ്ടാം ഫൈനലില്‍ മത്സരിച്ച ഐ. എസ്. സി. അല്‍ഐന്‍ (എ) എക്സ്പ്രസ്സ് മണിക്കെതിരെ രണ്ടു പോയിന്റ് നേടി ക്കൊണ്ട് ഏകപക്ഷീയ വിജയം കൈവരി ക്കുകയായിരുന്നു. സെമി ഫൈനലില്‍ തോറ്റ ടീമുകളായ സ്പിന്നീസ് അബുദാബിയും എക്സ്പ്രസ് മണിയും തമ്മില്‍ നടത്തിയ മൂന്നാം സ്ഥാനത്തേയ്ക്ക് വേണ്ടിയുള്ള മത്സരത്തില്‍ നിന്നും ഒന്നിനെതിരെ രണ്ടു പോയിന്റ് നേടിക്കൊണ്ടാണ് സ്പിന്നീസ് അബുദാബി മൂന്നാം സ്ഥാനത്തെ ത്തിയത്. കര്‍ണ്ണാടക സംസ്ഥാന ഫുട്ബോള്‍ താരം അക്ബര്‍, മംഗലാപുരം യൂനിവേഴ്സിറ്റി താരം ഷാനവാസ്, നബീല്‍, മുഹമ്മദ്, ഷഫീഖ് എന്നിവര്‍ അണി നിരന്ന യുനൈറ്റഡ് കാസര്‍ ഗോഡും ഷൂട്ടേഴ്സ് പടയിലെ മുനീര്‍, ഫാസില്‍, റഫീഖ് എന്നിവരും കേരള ജൂനിയര്‍ താരം ഷാനി ഷാനവാസ്, ജയ്കിഷന്‍, അമീന്‍ എന്നിവരും അണി നിരന്ന ഐ. എസ്. സി. അല്‍ഐ(എ) നുമാണ് ഫൈനലില്‍ മത്സരിച്ചതു. കേരള സോഷ്യല്‍ സെന്റര്‍ സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിച്ചു കൊണ്ട് നടന്ന അതി ശകതമായ വാശിയോടു കൂടി നടന്ന ഫൈനല്‍ മത്സരത്തില്‍ ഐ. എസ്. സി. നാലു ഗോള്‍ സ്വന്തമാക്കി യപ്പോള്‍ യുനൈറ്റഡ് കാസര്‍ ഗോഡിന് ഒന്നും നേടാനായില്ല. എല്ലാ ഗോളുകളും ആദ്യ പകുതിയിലാണ് നേടിയത്. 2.52 മിനുട്ടിലും 3.56 മിനുട്ടിലും ഷാനി ഷാനവാസ് യുനൈറ്റഡ് കാസര്‍ ഗോഡിന്റെ പ്രദേശത്ത് ഇടിച്ചു കയറി ഗോളുകള്‍ സ്വന്തമാക്കി യപ്പോള്‍ 3.21 മിനുട്ടില്‍ ഷൂട്ടേഴ്സ് പടയുടെ താരം ഫൈസലും 4.38 മിനുറ്റില്‍ ടൂര്‍ണ്ണമന്റിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായ ജയ്കിഷനും ഒരോ ഗോള്‍ വീതം നേടി വിജയത്തിന് കരുത്ത് പകരുക യായിരുന്നു. കളി ക്കളത്തിലെ വിസ്മയമായിരുന്ന എക്സ്പ്രസ്സ് മണിയിലെ മുഹമ്മദ് ഷബീറിനെ ടൂര്‍ണമന്റിലെ മികച്ച കളിക്കാരനായും യുനൈറ്റഡ് കാസര്‍ ഗോഡിലെ ഇഖ്ബാലിനെ മികച്ച ഗോള്‍ കീപ്പറായും തെരെഞ്ഞെടു ത്തപ്പോള്‍ ടൂര്‍ണ്ണമന്റില്‍ ഒന്‍പത് ഗോള്‍ അടിച്ച ഐ. എസ്. സി. അല്‍ഐന്‍ (എ) ലെ ഫൈസലിനെ ഏറ്റവും ഉയര്‍ സ്കോററായും തെരഞ്ഞെടുത്തു. വ്യക്തിഗത ചാമ്പ്യന്‍ ഷിപ്പുകള്‍ യഥാക്രമം അര്‍ജ്ജുന അവാര്‍ഡ് ജേതാവ് ഐ. എം. വിജയന്‍, മുന്‍ കെനിയന്‍ വേള്‍ഡ് കപ്പ് ഫുട്ബോള്‍ താരം മുഹമ്മദ് സാലിഹ്, കേരള സോഷ്യല്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി എന്നിവര്‍ സമ്മാനിച്ചു. അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ വനിതാ വിഭാഗം സംഭാവന ചെയ്ത വിജയികള്‍ക്കുള്ള എ. കെ. ജി. സ്മാരക എവര്‍ റോളിങ്ങ് ട്രോഫി അല്‍ ഫറ ഗ്രൂപ്പ് അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ പുതുശ്ശേരി ടോണി ജോണ്‍ ജേതാക്കളായ അല്‍ഐന്‍ ഐ. എസ്. സി. യുടെ കളിക്കാര്‍ക്ക് സമ്മാനിച്ചു. റണ്ണര്‍ അപ്പിനുള്ള ട്രോഫി അഹല്യ മണി എക്സ്ചേഞ്ച് ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്. തമ്പിയില്‍ നിന്ന‍് യുനൈറ്റഡ് കാസര്‍ ഗോഡിന്റെ കളിക്കാരും മൂന്നാം സ്ഥാനക്കാ ര്‍ക്കുള്ള ട്രോഫി കെ. എസ്. സി പ്രസിഡന്റ് കെ. ബി. മുരളിയില്‍ നിന്ന‍് സ്പിന്നീസ് അബുദാബിയുടെ കളിക്കാരും ഏറ്റു വാങ്ങി. പ്രഥമ എ. കെ. ജി. സ്മാരക ഫോര്‍ എ സൈഡ് ഫുട്ബോള്‍ ടൂര്‍ണ്ണമന്റ് ഉദ്ഘാടനം ചെയ്യാനെത്തിയ മുന്‍ ഇന്ത്യന്‍ ഫുട്ബോള്‍ താരം ഐ. എം. വിജയന് അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ സ്നേഹോപഹാരം പ്രസ്തുത ചടങ്ങില്‍ വെച്ച് പ്രസിഡന്റ് ബഷീര്‍ ഷംനാദും ടൂര്‍ണ്ണമന്റ് ആദ്യാവസാനം വരെ വളരെ മനോഹരമായി നിയന്ത്രിച്ച റഫറി സാലിം മുഹമ്മദ് അല്‍ സാലെമിനുള്ള ഉപഹാരം ജനറല്‍ സെക്രട്ടറി എ. എല്‍ സിയാദും നല്‍കി. ചടങ്ങില്‍ ശക്തി അസി. സ്പോര്‍ട്ട് സ് സെക്രട്ടറി റജീദ് നന്ദി രേഖപ്പെടുത്തി. - സഫറുള്ള പാലപ്പെട്ടി
- ജെ. എസ്.
( Friday, October 03, 2008 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്