വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ ആല്‍ബര്‍ട്ട് അലക്സിന്
albert-alexന്യുഡല്‍ഹി : ശ്രുതി ആര്‍ട്ട്സും ഡല്‍ഹി പഞ്ചവാദ്യ ട്രസ്റ്റും സംയുക്തമായി നല്‍കുന്ന വേള്‍ഡ്‌ മലയാളി എക്സലന്‍സി അവാര്‍ഡ്‌ (World Malayali Excellency Award - 2010) യു.എ.ഇ. യിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കലാ സാംസ്ക്കാരിക രംഗത്തെ സജീവ സാന്നിദ്ധ്യവുമായ ആല്‍ബര്‍ട്ട് അലക്സിന് സമ്മാനിച്ചു. ഏപ്രില്‍ 11, 2010ന് ന്യൂഡല്‍ഹിയില്‍ വെച്ച് നടന്ന പുരസ്കാര ദാന ചടങ്ങില്‍, പ്രമുഖ രാഷ്ട്രീയ സാംസ്ക്കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍, സിനിമാ നടനും സംവിധായകനുമായ ശ്രീനിവാസനില്‍ നിന്നും അദ്ദേഹം പുരസ്കാരം ഏറ്റു വാങ്ങി.
 

albert-alex-sruti-malayali-excellence-award


 
മാധ്യമ പ്രവര്‍ത്തന രംഗത്തെ ആല്‍ബര്‍ട്ട് അലക്സിന്റെ സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം അദ്ദേഹത്തിന് സമ്മാനിക്കുന്നത് എന്ന് ശ്രുതി ആര്‍ട്ട്സ് പ്രസിഡണ്ട് സി. പ്രതാപന്‍ തദവസരത്തില്‍ അറിയിച്ചു. പ്രവാസി മലയാളികളുടെ ക്ഷേമത്തിനായി ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സാംസ്കാരിക സംഘടനയാണ് ശ്രുതി ആര്‍ട്ട്സ് (SRUTI Arts - Social Revolution and Unification Through Indian Arts).

Labels: , , ,

  - ജെ. എസ്.
   ( Saturday, April 17, 2010 )    

1അഭിപ്രായങ്ങള്‍ (+/-)
Links to this post

1 Comments:

ങ്ഹെ ?

April 17, 2010 8:18 PM  

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സമാജം യുവജനോത്സവ ത്തിനു തുടക്കമായി
malayalee-samajam-youth-festivalഅബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം സമാജം അങ്കണത്തില്‍ ഇന്നലെ തുടക്കമായി . നാല് പതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യ മുള്ള സമാജം സംഘടിപ്പിക്കുന്ന യുവജനോത്സവം, യു. എ. ഇ. യിലെ മാത്രമല്ല, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സംഘടനകള്‍ക്കും മാതൃകയാണ്. കാല്‍ നൂറ്റാണ്ടായി സമാജം നടത്തി വരുന്ന യുവജനോ ത്സവത്തിലെ കലാ തിലകം നേടിയ പ്രതിഭകള്‍ പലരും ഇന്ന് വിവിധ രംഗങ്ങളിലെ നേട്ടങ്ങള്‍ കൊയ്തവരാണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി ഈ കലാ തിലക പ്പട്ടം 'ശ്രീദേവി മെമ്മോറിയല്‍' ആയി നല്‍കി വരുന്നുണ്ട്.
 
6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ട്. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം.
 

abudhabi-malayalee-samajam


 
പതിനഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന മത്സരങ്ങളിലായി യു. എ. ഇ. യുടെ വിവിധ എമിറേറ്റുകളില്‍ നിന്നായി നാനൂറോളം കുട്ടികള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.
 
അഹല്യ എക്സ്ചേഞ്ച് ബ്യൂറോ മുഖ്യ പ്രായോജകരായി യുവ ജനോല്സവത്തെ ക്കുറിച്ച് വിവരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ അഹല്യ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, സമാജം പ്രസിഡണ്ട് മനോജ്‌ പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, കലാ വിഭാഗം സിക്രട്ടറി വിജയ രാഘവന്‍ എന്നിവരും മുഖ്യാതിഥി യായി പ്രശസ്ത സംഗീത സംവിധായകന്‍ വിദ്യാധരന്‍ മാസ്റ്ററും പങ്കെടുത്തു.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 
 



Abudhabi Malayalee Samajam Youth Festival



 
 

Labels: , ,

  - ജെ. എസ്.
   ( Friday, December 18, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ക്യൂമാസ് ഖത്തര്‍ ഒന്നാം വാര്‍ഷികം ആഘോഷിച്ചു
deepa-gopalan-wadhwaഖത്തറിലെ മയ്യഴിക്കാരുടെ പ്രമുഖ സാംസ്കാരിക സംഘടനയായ ക്യൂമാസ് (ഖത്തര്‍ മാഹി സൌഹൃദ സംഗമം) ഒന്നാം വാര്‍ഷികം ആഘോഷിച്ചു. ഐ. സി. സി. ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടി ഉല്‍ഘാടനം ചെയ്തത് ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതിയായ മിസ്സിസ് ദീപാ ഗോപാലന്‍ വാദ്വയായിരുന്നു.
 
പ്രവാസ ജീവിതത്തിന്റെ യാന്ത്രികതയില്‍ നിന്നും മലയാള നാടിന്റെ ഓര്‍മ്മ പ്പൂക്കാലത്തി ലേക്കുള്ള തിരിച്ചു പോക്കാണ് ഇത്തരം പരിപാടികള്‍ എന്നും, ക്യൂമാസിന്റെ ഇതു വരെയുള്ള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യന്‍ സ്ഥാനപതിയുടെ തൃപ്തി അറിയിക്കുന്നതായും അംബാസിഡര്‍ വ്യക്തമാക്കി.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
ക്യൂമാസ് പ്രസിഡണ്ട് എം. പി. സലീം, അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഖത്തറിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുത്തു. അതോടനുബന്ധിച്ച് മഹിളകളുടെ പാചക മത്സരവും, വിദ്യാര്‍ത്ഥികളുടെ പ്രച്ഛന്ന വേഷ മത്സരവും, ചിത്ര രചനാ മത്സരവും, പ്രശ്നോത്തരിയും അരങ്ങേറി. രാജേഷ് കൊല്ലം, ആഷിഖ് മാഹി, നിഷാദ്, മൃദുല മുകുന്ദന്‍ തുടങ്ങിയ അനുഗ്രഹീത കലാകാരന്മാര്‍ നയിച്ച ഗാന സന്ധ്യയും സുരയ്യ സലീം, സീഷാന്‍ സലീം വിദ്യാര്‍ത്ഥി സംഘത്തിന്റെ കണ്ണഞ്ചിക്കുന്ന നൃത്തങ്ങളും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി. മന്മഥന്‍ മമ്പള്ളി നന്ദി അറിയിച്ചു.
 
 

Labels: , ,

  - ജെ. എസ്.
   ( Friday, December 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശ്രീദേവി സ്മാരക യുവജനോത്സവം
abudhabi-malayalalee-samajamഅബുദാബി : 2009ലെ യു.എ.ഇ. ഓപ്പണ്‍ ആര്‍ട്ട്സ് ശ്രീദേവി മെമ്മോറിയല്‍ യൂത്ത് ഫെസ്റ്റിവല്‍ ഡിസംബര്‍ പതിനേഴ് മുതല്‍ അബുദാബി മലയാളി സമാജം അങ്കണത്തില്‍ വെച്ച് നടത്തും എന്ന് ഭാരവാഹികള്‍ അറിയിച്ചു.

Labels: , ,

  - ജെ. എസ്.
   ( Friday, December 11, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



സര്‍ഗ്ഗ ചൈതന്യം തുടിക്കുന്ന കലാമേള
dala-youth-festivalയു. എ. ഇ. യിലെ രണ്ടായിരത്തി അഞ്ഞൂറോളം യുവ ഹൃദയങ്ങളുടെ കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമത്തിന് ഡിസംബര്‍ രണ്ടിന് ദുബായിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ തിരി തെളിഞ്ഞു. ഇളം തലമുറയുടെ സര്‍ഗ്ഗ സിദ്ധികള്‍ കണ്ടെത്തു ന്നതിനും പരിപോഷി പ്പിക്കുന്നതിനും യു. എ. ഇ. യിലെ വിദ്യാര്‍ത്ഥി കള്‍ക്കായി 1991ല്‍ ദല ആരംഭിച്ച യുവ ജനോത്സവം, നടത്തിപ്പിലെ മികവും, വിധി നിര്‍ണ്ണയത്തിലെ നിഷ്‌പക്ഷതയും കൊണ്ട് ഏവരുടെയും പ്രശംസ പിടിച്ചു പറ്റിയി ട്ടുള്ളതാണ്.
 
50ല്‍ പരം സ്കൂളുകളില്‍ നിന്നായി രണ്ടായിരത്തി അഞ്ഞുറോളം കുട്ടികള്‍ പങ്കെടുത്ത, രണ്ടു ദിവസം നീണ്ടു നിന്ന ഈ മേള കലാ മേന്മ മാറ്റുരക്കുന്ന സാംസ്കാരിക സംഗമം തന്നെയാണ്. ദേശ ഭാഷാ അതിര്‍ വരമ്പുകള്‍ക്ക് അതീതമായി ഭാരതിയ സംസ്ക്കാരങ്ങളുടെ സമന്വയത്തിലൂടെ യുവ മനസ്സുകളെ കൂടുതല്‍ അടുപ്പിക്കാനും, ഐക്യവും സ്നേഹവും സാഹോദര്യവും കാത്തു സൂക്ഷിക്കാനും നില നിര്‍ത്താനും ഇത്തരത്തിലുള്ള സാംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയും എന്നുള്ള ഉറച്ച വിശ്വാസമാണ് ദലയ്ക്കുള്ളത്.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
നാട്ടില്‍ നിന്ന് തികച്ചും വ്യത്യസ്ഥമായ ഈ ഗള്‍ഫ് പരിത സ്ഥിതിയിലും, കലയും സംസ്കാരവും നെഞ്ചിലേറ്റി യുവ തലമുറയുടെ ശക്തമായ സാന്നിദ്ധ്യവും മത്സരവും സ്വന്തം നാടിനോടുള്ള പ്രതിബദ്ധത തന്നെയാണ് എടുത്ത് കാണിക്കുന്നത്. ഇന്ന് മനുഷ്യ മനസ്സുകളില്‍ നിന്നെല്ലാം പടിയിറങ്ങുന്ന സ്നേഹത്തിന്റെയും സൌഹാര്‍ദ്ദ ത്തിന്റെയും പരസ്‌പര വിശ്വാസ ത്തിന്റെയും പുതു നാമ്പുകള്‍ കിളിര്‍ക്കാന്‍ ഇത്തരത്തിലുള്ള ഒത്തു ചേരലുകള്‍ക്ക് കഴിയും, കഴിയേണ്ട തായിട്ടുണ്ട്.
 
പുതിയ തലമുറയുടെ മനസ്സും പ്രതിഭയും തൊട്ടറിയുന്ന പ്രഗത്ഭരും പ്രശസ്തരും വിധി കര്‍ത്താക്കളായി എത്തുന്നതു കൊണ്ട് ഫല പ്രഖ്യാപനത്തില്‍ നൂറു ശതമാനം സുതാര്യത ഉറപ്പ് വരുത്തു ന്നതിന്നും പരാധികള്‍ ഇല്ലാതാ ക്കുന്നതിന്നും ദല നടത്തുന്ന യുവ ജനോത്സത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് എടുത്ത് പറയേണ്ടതാണ്. ദല യുവ ജനോത്സ വത്തില്‍ കലാ തിലകവും കലാ പ്രതിഭയും ലഭിക്കുന്ന പ്രതിഭകള്‍ ഏറെ ആദരിക്ക പ്പെടുന്നതു കൊണ്ടു തന്നെ മത്സരവും വളരെ കടുത്തതാണ്.
 
സര്‍ഗ്ഗ ചൈതന്യം സിരകളില്‍ തുടിക്കുന്ന എല്ലാ പ്രതിഭകള്‍ക്കും ദല ഒരുക്കിയ ഈ സുവര്‍ണ്ണാവസരം അവരുടെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതല്‍ കരുത്ത് നല്കാന്‍ കഴിയട്ടെയെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു. കുഞ്ഞു മനസ്സുകളില്‍ സ്നേഹവും സന്തോഷവും സൌഹാര്‍ദ്ദവും സഹകരണവും വളര്‍ത്താനും മനുഷ്യത്തവും മാനവികതയും ഊട്ടി ഉറപ്പിക്കാനും ഇത്തരത്തിലുള്ള സംസ്കാരിക സംഗമങ്ങള്‍ക്ക് കഴിയെട്ടെയെന്ന് ആശംസിക്കുന്നു.
 
- നാരായണന്‍ വെളിയന്‍‌കോട്
 
 

Labels: , ,

  - ജെ. എസ്.
   ( Thursday, December 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ഐശ്വര്യ ഗോപാലകൃഷ്ണന്‍ ദല കലാതിലകം
aiswarya-gopalakrishnan19-‍ാമത് 'ദല' യുവജനോ ത്സവത്തില്‍ ഐശ്വര്യ ഗോപാല കൃഷ്ണന്‍ സീനിയര്‍ വിഭാഗം കലാ തിലകമായി. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ വിഭാഗം കലാ തിലകമായിരുന്നു ഐശ്വര്യ‍. ഭരത നാട്ട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഓട്ടന്‍ തുള്ളല്‍ എന്നിവയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി.
 

dala-kalathilakam


 
നിസ്സാന്‍ ആട്ടോ യില്‍ മാനേജര്‍ ഗോപല കൃഷ്ണന്റെയും ഷാര്‍ജ ഇന്ത്യന്‍ സ്കൂളിലെ അധ്യാപിക രാഖിയുടെയും മകളായ ഐശ്വര്യ ഗോപാല കൃഷ്ണന്‍ ദുബായ് മില്ലനിയം സ്കൂളില്‍ അറാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയാണ്.
 
- സുനില്‍രാജ് കെ.
 
 

Labels: , ,

  - ജെ. എസ്.
   ( Tuesday, December 08, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അബുദാബി മലയാളി സമാജം യുവജനോത്സവം 2009
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ (യുവജനോത്സവം 2009), ഡിസംബര്‍ 17 മുതല്‍ ആരംഭിക്കും. 6 വയസ്സ് മുതല്‍ 18 വയസ്സ് വരെ യുള്ള കുട്ടികള്‍ക്ക് കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം, ഒപ്പന, ഫാന്‍സി ഡ്രസ്സ്, ലളിത ഗാനം, ശാസ്ത്രീയ സംഗീതം തുടങ്ങിയ ഇനങ്ങളിലാണ് മത്സരം നടക്കുക. സമാജം ഓഫീസില്‍ നിന്നോ, ഈ വെബ് സൈറ്റില്‍ നിന്നോ ഫോമുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ക്ക് 02 - 66 71 400, 050 - 44 62 078 എന്നീ നമ്പരുകളില്‍ വിളിക്കുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: , ,

  - ജെ. എസ്.
   ( Friday, November 27, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വയലാറിന്റെ ആയിഷ അബുദാബിയില്‍
vayalar-ayisha-epathram.jpgകഥാപ്രസംഗ കലയിലെ സൂപ്പര്‍ സ്റ്റാര്‍ ആയിരുന്ന വി. സാംബശിവന്‍ വിജയകരമായി അവതരിപ്പിച്ച് മലയാളി മനസ്സുകളില്‍ ഒരു കാലത്ത് തരംഗമായി മാറിയിരുന്ന വയലാര്‍ രാമ വര്‍മ്മയുടെ 'ആയിഷ' അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ ആഗസ്റ്റ്‌ 17 തിങ്കളാഴ്ച രാത്രി 8 മണിക്ക് പ്രശസ്ത കാഥികന്‍ ചിറക്കര സലിം കുമാര്‍ അവതരിപ്പിക്കുന്നു. അബുദാബിയിലെ കലാ പ്രേമികള്‍ക്ക് വളരെ നാളുകള്‍ക്കു ശേഷം ലഭിക്കുന്ന ഈ അവസരം പുതിയ ഒരു അനുഭവമാക്കി മാറ്റുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.
   ( Monday, August 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ജനങ്ങളുടെ കണ്ണീരൊപ്പുക - മുല്ലക്കര രത്നാകരന്‍
കറുത്തവര്‍ കെട്ടി പ്പടുത്ത വെള്ള ക്കൊട്ടാരത്തില്‍, ആദ്യമായി ഒരു കറുത്തവന്‍ കയറി യിരുന്നത്, ലോകത്തിന്‍റെ മുഴുവന്‍ പിന്തുണ യോടെയാണ്. യുദ്ധ ക്കൊതിയ ന്‍മാരായ മുന്‍ അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ തൊട്ടിട്ടുള്ള ബൈബിളില്‍ തൊട്ടല്ലാ ഒബാമ പ്രതിജ്ഞ എടുത്തത്, എബ്രഹം ലിങ്കണ്‍ തൊട്ട വിശുദ്ധ തയിലാണ് സ്പര്‍ശിച്ചത് എന്നത് ആശ്വാസ കരമാണ്. അധികാര ത്തിന്‍റെ മുഷ്ടി ചുരുട്ടിയല്ലാ, നിവര്‍ത്തിയ കയ്യുമായാണ് ലോകത്തെയും പശ്ചിമേഷ്യന്‍ പ്രശ്നങ്ങളേയും ഒബാമ അഭിമുഖീകരിച്ചത്. ജനങ്ങളുടെ കണ്ണീരൊ പ്പുകയാണ് ഓരോ ഭരണാധി കാരിയുടേയും കര്‍ത്തവ്യം. സംസ്ഥാന ക്യഷി വകുപ്പു മന്ത്രി മുല്ലക്കര രത്നാകരന്‍റെ താണ് ഈ വാക്കുകള്‍.




അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തിലെ നിറഞ്ഞു കവിഞ്ഞ ജനങ്ങളെ സാക്ഷിയാക്കി, യുവ കലാ സാഹിതി അബുദാബി ചാപ്റ്റര്‍ വാര്‍ഷികാ ഘോഷം 'യുവ കലാ സന്ധ്യ' ഉദ്ഘാടനം ചെയ്തു സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രസിഡന്‍റ് ബാബു വടകര അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ എ. കെ. ബീരാന്‍ കുട്ടി, ബാവാ ഹാജി, പള്ളിക്കല്‍ ഷുജാഹി, കെ. കെ. മൊയ്തീന്‍ കോയ, ജീവന്‍ നായര്‍, ജമിനി ബാബു, ചിറയിന്‍കീഴ് അന്‍സാര്‍, അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, യു. അബ്ദുല്ല ഫാറൂഖി, കെ. വി. പ്രേം ലാല്‍, മുഗള്‍ ഗഫൂര്‍, എന്നിവര്‍ സംസാരിച്ചു.




സാഹിത്യ സാംസ്കാരിക രംഗങ്ങളിലെ സമഗ്ര സംഭാവനക്ക് യുവ കലാ സാഹിതി യുടെ 'കാമ്പിശ്ശേരി അവാര്‍ഡ്' സുപ്രസിദ്ധ പിന്നണി ഗായകന്‍ വി. ടി. മുരളിക്ക് പ്രഖ്യാപിച്ചു. 'വയലാര്‍ ബാലവേദി' യുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചിത്ര രചനാ മത്സര ത്തിലെ വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജോഷി സ്വാഗതവും അബൂബക്കര്‍ നന്ദിയും പറഞ്ഞു.







തുടര്‍ന്ന് നാടക സൌഹ്യദത്തിനു വേണ്ടി മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത മുരുകന്‍ കാട്ടാക്കടയുടെ 'രക്തസാക്ഷി' കവിതാ വിഷ്ക്‍ാരവും, ഏഷ്യാനെറ്റ് സ്റ്റാര്‍ സിംഗര്‍ ഫെയിം ദുര്‍ഗ്ഗാ വിശ്വനാഥ്, പാര്‍വ്വതി, ഹിഷാം അബ്ദുല്‍ വഹാബ് എന്നിവരുടെ നേത്യത്വത്തില്‍ ഗാന മേളയും, വിവിധങ്ങളായ നൃത്തങ്ങളും അരങ്ങേറി.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Tuesday, February 17, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി  സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍‌കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമാ‍യി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)

Labels: , , , ,

  - ബിനീഷ് തവനൂര്‍
   ( Thursday, January 15, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. 'പ്രവാസി' എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , ,

  - ജെ. എസ്.
   ( Saturday, January 10, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



ശോഭനയുടെ മായാ രാവണ ദുബായില്‍
ദുബായ് : സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ ഉര്‍വശി ശോഭനയുടെ നൃത്ത പരിപാടി ഇന്ന് ദുബായില്‍ അരങ്ങേറും. “മായാ രാവണ” എന്ന സംഗീത നൃത്ത നാടകത്തിന്റെ രചനയും അവതരണവും പൂര്‍ണ്ണമായും ശോഭന തന്നെയാണ്. രാമായണത്തെ ഒരു പുതിയ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന മായാ രാവണ യിലെ രാവണന്റെ വേഷമാണ് ശോഭനയുടേത്. രാവണന്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ആയിരുന്നു എന്ന് ശോഭന ദുബായില്‍ പത്രസമ്മേളനത്തില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കവെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ സംഗീത നൃത്ത നാടകത്തില്‍ നസിറുദ്ദീന്‍ ഷാ, മോഹന്‍ ലാല്‍, ജാക്കി ഷ്രോഫ്, സുഹാസിനി, രേവതി, മിലിന്ദ് സോമന്‍ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.




ഗുഡ് ടൈംസ് ടൂറിസം, എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം, ഗ്ലോബല്‍ മീഡിയ, സിറ്റി വിഷ്യന്‍ അഡ്വെര്‍ടൈസിങ്ങ്, ഓസോണ്‍ ഗ്രൂപ്പ്, ദി ആട്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ദുബായില്‍ കൊണ്ടു വരുന്നത്.




ഇന്ന് വൈകീട്ട് 07:30 ന് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷീദ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി.




ചടങ്ങില്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ച പാര്‍വതി ഓമനക്കുട്ടന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.

Labels: , , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



മലയാളി സമാജം യുവജനോത്സവം
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. 'ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം' എന്ന പേരില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങ ളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേകം
മത്സരങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ സമാജം കലാ വിഭാഗം സിക്രട്ടറിയുമായി ബന്ധപ്പെടുക ( 050 791 08 92 , 02 66 71 400) ഈ വെബ് സൈറ്റില്‍ ഫോമുകള്‍ ലഭിക്കും.




- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Friday, January 09, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്



വെണ്മ സുവനീറിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു
വെഞ്ഞാറമൂട് പ്രവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ ഒന്നാം വാര്‍ഷികം 2009 ഫെബ്രുവരിയില്‍ നടക്കും. വാര്‍ഷിക ആഘോഷങ്ങളില്‍ പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രകാശനംചെയ്യുന്ന വെണ്മ യു. എ. ഇ. യുടെ സുവനീറിലേക്ക് സര്‍ഗ്ഗാത്മക സ്യഷ്ടികള്‍ ക്ഷണിക്കുന്നു. ചെറു കഥ, കവിത, ലേഖനം, ചിത്ര രചന, എന്നിവ അയക്കാന്‍ താല്പര്യം ഉള്ളവര്‍ വിളിക്കുക; 050 39 51 755 (റിയാസ്, വെണ്മ എഡിറ്റര്‍)




- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

Labels: , , , , ,

  - ജെ. എസ്.
   ( Thursday, January 01, 2009 )    

0അഭിപ്രായങ്ങള്‍ (+/-)
Links to this post

0 Comments:

Post a Comment

Links to this post:

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്





ePathram Pacha
ePathram Magazine

ബുക്ക് റിപബ്ലിക് - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്
dubaieasy - e പത്രം പിന്തുണക്കുന്ന വെബ് സൈറ്റ്

Click here to download Malayalam fonts
Click here to download Malayalam fonts



സ്വകാര്യതാ നയം | സംഘടനാ വിവരങ്ങള്‍ | പരസ്യ സഹായി | പത്രാധിപര്‍

© e പത്രം 2010

വാര്‍ത്തകള്‍

പ്രധാന വാര്‍ത്തകള്‍
പ്രാദേശിക വാര്‍ത്തകള്‍
സിറ്റിസണ്‍ ജേണലിസം
വിനോദം, സിനിമ
ബിസിനസ്സ് വാര്‍ത്തകള്‍

News in English

 

കലാ സാഹിത്യം

ലേഖനങ്ങള്‍
കവിതകള്‍
കഥകള്‍
അനുഭവങ്ങള്‍

 

മഞ്ഞ (മാഗസിന്‍)

കവിതകള്‍
ചിത്രകല
അഭിമുഖം
കഥകള്‍
കുറിപ്പുകള്‍
മരമെഴുതുന്നത്

കോളംസ്

 

പച്ച (പരിസ്ഥിതി)

മറ്റ് പംക്തികള്‍

ചരമം
ഹെല്പ് ഡെസ്ക്
ബൂലോഗം
കാര്‍ട്ടൂണ്‍
വെബ്ബന്നൂരില്‍ കണ്ടത്
വായനക്കാര്‍ പറഞ്ഞത്