അബുദാബിയില്‍ 'പെയ്ഡ് പാര്‍ക്കിംഗ്' കൂടുതല്‍ സ്ഥലങ്ങളില്‍
അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ 'മവാക്കിഫ്' പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ 'പെയ്ഡ് പാര്‍ക്കിംഗ്' സംവിധാനം നിലവില്‍ വന്നു.
ടൌണില്‍ കോര്‍ണീഷു റോഡ് മുതല്‍ ഖലീഫാ ബിന്‍ സായിദ് സ്ട്രീറ്റ്, ബനിയാസ് നജ്ദ സ്ട്രീറ്റ് അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്. ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ് അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ 'പ്രീമിയം', മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ് അടക്കാവുന്നതുമായ 'സ്റ്റാന്‍ഡേര്‍ഡ' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്. Labels: abudhabi, gulf, law, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, April 19, 2010 ) |
സഖാഫിയുടെ നിര്യാണത്തില്‍ അനുശോചനം
അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
കളത്തില്‍ തൊടിയില്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലു വയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുള്ള മുഹമ്മദ് ആദില്‍ മകനുമാണ്. സിലയില്‍ ജോലി ചെയ്യുന്ന ഇബ്റാഹീം, മീന പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തില്‍ വിവിധ എസ്. വൈ. എസ്., ആര്‍. എസ്. സി. കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു. - ഷാഫി ചിത്താരി
- ജെ. എസ്.
( Saturday, April 17, 2010 ) |
വീണപൂവ് നാടകം അബുദാബിയില്‍
മഹാ കവി കുമാരനാശാന്റെ വീണപൂവ് എന്ന വിശ്വ പ്രസിദ്ധ കവിതയെ അടിസ്ഥാനമാക്കി പ്രൊഫ. ഗോപാല കൃഷ്ണന്‍ എഴുതി, അജയ ഘോഷ് സംവിധാനം ചെയ്ത "ശ്രീഭുവിലസ്ഥിര" എന്ന നൃത്ത സംഗീത നാടകം അബുദാബി കേരളാ സോഷ്യല്‍ സെന്‍റര്‍ അങ്കണത്തില്‍ ഇന്ന് (ഏപ്രില്‍ 16 വെള്ളിയാഴ്ച) രാത്രി 9 മണിക്ക് അവതരിപ്പിക്കും. 1974 ല്‍ അഞ്ച് സംസ്ഥാന അവാര്‍ഡുകള്‍ കരസ്ഥമാക്കിയ 'ശ്രീഭുവിലസ്ഥിര' എന്ന നാടകം, അബുദാബി സോഷ്യല്‍ ഫോറം ആണ് സംഘടിപ്പിക്കുന്നത്.
പ്രവേശനം സൌജന്യമായിരിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, April 16, 2010 ) |
എം.കെ. ലോകേഷ് യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡര്‍
അബുദാബി: യു.എ.ഇ. യിലെ ഇന്ത്യന്‍ അംബാസിഡറായി എം.കെ. ലോകേഷ് ഇന്ന് ചുമതലയേല്‍ക്കും. ബ്രസ്സല്‍സിലെ ഇന്ത്യന്‍ നയ തന്ത്ര കാര്യാലയത്തിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷന്‍ ആയി സേവനം അനുഷ്ഠിക്കുക യായിരുന്നു കര്‍ണ്ണാടക സ്വദേശിയായ എം.കെ. ലോകേഷ്. ദല്‍ഹിയിലെ ഇന്ത്യന്‍ കൌണ്‍സില്‍ ഫോര്‍ കള്‍ച്ചറല്‍ റിലേഷന്‍സില്‍ ഡപ്യൂട്ടി ഡയരക്ടര്‍ ജനറലായും, വിദേശ കാര്യ മന്ത്രാലയത്തില്‍ ആഫ്രിക്കയുടെ നയതന്ത്ര ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിരുന്നു.
1977 മുതല്‍ വിദേശ കാര്യ വകുപ്പില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹം ശ്രീലങ്ക, നൈജീരിയ, വാഷിംഗ്‌ടണ്‍, സ്ലോവാക് റിപ്പബ്ലിക്, സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ നയ തന്ത്ര കാര്യാലയങ്ങളില്‍ ഉദ്യോഗസ്ഥനായിരുന്നു. Labels: abudhabi, personalities, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, April 12, 2010 ) 1 Comments:
Links to this post: |
'യോഗശക്തി' ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു
അബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ 'യോഗശക്തി' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഒരു ഔഷധമായി ഈ പുസ്തകം പരിഗണിക്കപ്പെടും എന്ന് ശൈഖ് നഹ് യാന്‍ പറഞ്ഞു. ശാസ്ത്രം പുരോഗമിക്കു മ്പോള്‍ മാനസിക മായ അസ്വസ്ഥത കള്‍ വര്‍ദ്ധിച്ചു വരുന്നു. ശാരീരിക ദുരന്തങ്ങ ള്‍ക്കും മാനസിക അസ്വസ്ഥത കള്‍ക്കും മികച്ച പ്രതി വിധിയായി യോഗ വിദ്യയെ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നു. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് സി. എം. ഭണ്ഡാരിയുടെ 'യോഗ ശക്തി' . യോഗ ശക്തിയിലൂടെ തന്‍റെ ജീവിതം അര്‍ഥ പൂര്‍ണ്ണ മാക്കിയ വ്യക്തിയാണ് നയ തന്ത്രജ്ഞനും പണ്ഡിതനു മായ സി. എം. ഭണ്ഡാരി. 1974 മുതല്‍ താന്‍ യോഗ വിദ്യ ചെയ്യുന്നതായി സി. എം. ഭണ്ഡാരി പറഞ്ഞു. "ഇസ്‌ലാം മതത്തില്‍ അഞ്ച് നേരത്തെ നമസ്‌കാരവും റമദാനിലെ നോമ്പും, മനുഷ്യനെ ശുദ്ധീകരിക്കുന്ന മഹത്തായ ജീവിത പദ്ധതികളാണ്. 'യോഗ ശക്തി'യിലൂടെ താന്‍ ആവിഷ്‌കരിച്ചതും ഫാസ്റ്റിങ്ങിന്‍റെയും ശാരീരിക നിയന്ത്രണങ്ങളുടെയും സാദ്ധ്യതകളാണ്. മനസ്സിനെ നിയന്ത്രിക്കാനും അഹങ്കാരം ശമിപ്പിക്കാനും യോഗ സഹായിക്കും. വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന പോലെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ യോഗ വിദ്യകള്‍ക്കു കഴിയും. യോഗാഭ്യാസം മഹത്തായ ഒരു ശാരീരിക ശിക്ഷണ പദ്ധതിയാണ്. യോഗവിദ്യ അഭ്യസി ക്കുന്നവര്‍ എന്നും ഊര്‍ജ്ജസ്വലരായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒട്ടു മിക്ക ശാരീരിക രോഗങ്ങള്‍ക്കും ഫലപ്രദമായ പരിഹാരമാണത്" - സി. എം. ഭണ്ഡാരി പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എം. എ. യൂസഫലി ശൈഖ് നഹ്യാനെയും വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി സി. എം. ഭണ്ഡാരിയെയും ബൊക്കെ നല്‍കി സ്വീകരിച്ചു. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ആര്‍. സി. നായരെ ഐ. എസ്. സി. സെക്രട്ടറി രമേശ് പണിക്കരും സ്വീകരിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍ നന്ദി പറഞ്ഞു. Labels: abudhabi, associations, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 11, 2010 ) |
കെ.എസ്.സി. പ്രസിഡണ്ടായി കെ. ബി. മുരളി അഞ്ചാം തവണയും
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ് പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്, മനോജ്, വികാസ്, ശരീഫ്, രജീദ്, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
അബു ദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീ യതകള്‍ മാറി, രണ്ടു വിഭാഗവും കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തി ക്കാന്‍ തുടങ്ങിയ തിനാല്‍ വീണ്ടും വോട്ടെടു പ്പില്ലാതെ, ഐക്യ കണ്ഠേനയാണ് മാനേജിങ്ങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്. എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
( Thursday, April 08, 2010 ) 3 Comments:
Links to this post: |
ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം
അബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, literature
- ജെ. എസ്.
( Wednesday, April 07, 2010 ) 1 Comments:
Links to this post: |
അബുദാബി ഐ. എസ്. സി. യുടെ വാര്‍ഷികാഘോഷം
അബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്യും. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ് ജോണ്‍, ഡോ. അശോക്, രവി മേനോന്‍ തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. കലാ പരിപാടികള്‍ക്ക് എന്‍റ്ര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, April 07, 2010 ) |
ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
തോമസ് വര്‍ഗീസ് മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 04, 2010 ) |
ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു
മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ കാണാതായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍റെ മരണം സ്ഥിരീകരിച്ചു. മൃതദേഹം മൊറോക്കോയുടെ തലസ്ഥാനമായ റബാത്തിന് അടുത്ത് തടാകത്തില്‍ നിന്ന് ചൊവ്വാഴ്ച കണ്ടെടുത്തു. ഇന്ന് (ബുധന്‍) അസര്‍ നമസ്കാരാ നന്തരം അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍റ് മസ്ജിദില്‍ ഖബറടക്കം നടക്കും. രാജ്യത്ത് മൂന്നു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ച ഉണ്ടായ ഗ്ലൈഡര്‍ വിമാനാപകടത്തെ ത്തുടര്‍ന്ന് കാണാതായ ശൈഖ് അഹമ്മദിന് വേണ്ടിയുള്ള തിരച്ചിലില്‍, യു. എ. ഇ., മൊറോക്കോ, സ്‌പെയിന്‍, ഫ്രാന്‍സ്, അമേരിക്ക എന്നിവിടങ്ങളിലെ വിദഗ്ധ സംഘാംഗങ്ങള്‍ പങ്കെടുത്തു. റബാത്തില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ മലയിടുക്കു കള്‍ക്കിടയില്‍ കൃത്രിമ തടാകത്തിന് മുകളില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. പ്രസിദ്ധമായ സിദി മുഹമ്മദ് ബിന്‍ അബ്ദുള്ള അണക്കെട്ടിന് അടുത്താണ് ഈ തടാകം. കനത്ത മഴയില്‍ തടാകത്തില്‍ 60 മീറ്ററോളം വെള്ളം ഉയര്‍ന്നതും പരിസര പ്രദേശം ദുര്‍ഘടമായതും അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 31, 2010 ) |
റുവൈസ് വാഹനാപകടം: 8 മരണം
അബുദാബി: റുവൈസില്‍ തൊഴിലാളികള്‍ സഞ്ചരിച്ച ബസ്സ്, ട്രക്കിന് പിന്നിലിടിച്ച് ആറ് ഇന്ത്യക്കാര്‍ അടക്കം എട്ടു പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. മരിച്ചവരില്‍ നാലുപേര്‍ ആന്ധ്ര പ്രദേശില്‍ നിന്നുള്ളവരാണ്. തമിഴ് നാട്,പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നുള്ളവരും, പാകിസ്താന്‍,ബംഗ്ലാദേശ് സ്വദേശികളും മരിച്ചവരില്‍ പെടും. പരിക്കേറ്റവരില്‍ നാല് മലയാളികള്‍ ഉണ്ടെന്നറിയുന്നു.
അഞ്ചുപേര്‍ അപകട സ്ഥലത്തും മൂന്നു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ആറു മണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റവരില്‍ ഇന്ത്യക്കാരെ കൂടാതെ ബംഗാദേശ്, പാക്കിസ്ഥാന്‍, നേപ്പാള്‍ എന്നീ രാജ്യക്കാരുമുണ്ട്. ബസ്സിലുണ്ടായിരുന്ന എല്ലാവര്‍ക്കും പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. റോഡില്‍ യു ടേണെടുക്കുന്നതിനിടെ ബസ്സ് നിയന്ത്രണം വിട്ട്, അബുദാബി ഭാഗത്ത് നിന്നും വരികയായിരുന്ന ട്രക്കിന് പിന്നിലിടിക്കുകയായിരുന്നു. മറ്റൊരു വാഹനവും ഇതുമൂലം അപകടത്തില്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ വാഹനത്തിലുണ്ടായിരുന്ന തൊഴിലാളികളെല്ലാം സുരക്ഷിതരാണെന്നാണ് വിവരം. അബുദാബിയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയാണ് റുവൈസ്. തൊഴിലാളികളുമായി ഇരുനൂറിലധികം ബസ്സുകള്‍ സഞ്ചരിക്കുന്ന തിരക്കേറിയ സമയത്തായിരുന്നു അപകടം. റുവൈസിലെ ലേബര്‍ ക്യാമ്പില്‍ നിന്ന് തഖ് രീര്‍ വഴി റിഫൈനറി സ്ഥിതി ചെയ്യുന്ന ജോലി സ്ഥലത്തേക്ക് പോവുകയായിരുന്നു അപകടത്തില്‍പ്പെട്ട ബസ്സ്. Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ വിമാനാപകടത്തില്‍ കാണാതായി
അബുദാബി: മൊറോക്കോയില്‍ ഉണ്ടായ വിമാന അപകടത്തില്‍ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാനെ കാണാതായി. യു. എ. ഇ. പ്രസിഡണ്ടിന്‍റെ ഇളയ സഹോദരനായ ശൈഖ് അഹമദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍,അബുദാബി ഇന്‍വെസ്റ്റ്‌മെന്‍റ് അഥോറിറ്റി(ADIA) മാനേജിംഗ് ഡയറക്ടര്‍, സായിദ് ഫൗണ്ടേഷന്‍(Zayed Foundation for Charity and Humanitarian Works) ചെയര്‍മാന്‍ എന്നീ പദവികള്‍ വഹിക്കുന്നുണ്ട്. ഇദ്ദേഹത്തിനുവേണ്ടി തിരച്ചില്‍ തുടരുകയാണ് എന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം അറിയിച്ചു. വിമാനത്തിന്‍റെ അപകടകാരണം വ്യക്തമായിട്ടില്ല.
Labels: abudhabi, accident, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Saturday, March 27, 2010 ) |
യു. എ. ഇ. യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും
അബുദാബി: യു. എ. ഇ. യില്‍ താമസിക്കുന്ന എല്ലാവരും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്)നിര്‍ബന്ധമായും സ്വന്തമാക്കണമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ വാത്താ കുറിപ്പില്‍ അറിയിച്ചു. ഐഡന്‍റിറ്റി കാര്‍ഡിനു വേണ്ടി രജിസ്റ്റര്‍ ചെയ്യുവാനും കാര്‍ഡ് നല്‍കുവാനുമുള്ള വിപുലമായ സൗകര്യങ്ങള്‍ യു. എ. ഇ. യിലെ വിവിധ കേന്ദ്രങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ വളരെ ലളിതമാണ്. e പത്രം ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട് എന്നതും വായനക്കാര്‍ ശ്രദ്ധിച്ചിരിക്കുമല്ലോ
ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കാന്‍, വ്യക്തിയെ ക്കുറിച്ചുള്ള വിശദമായ വിവരങ്ങളാണ് ആഭ്യന്തര മന്ത്രാലത്തിനു സമര്‍പ്പിക്കേണ്ടത്. ഏത് രാജ്യത്തുനിന്ന് വന്നു, കുടുംബ പശ്ചാത്തലം, രാജ്യത്തെ മേല്‍വിലാസം, യു. എ. ഇ. യില്‍ എത്തിയ വര്‍ഷം, ഏതു കമ്പനിയില്‍ ജോലിചെയ്യുന്നു, യു. എ. ഇ. യില്‍ താമസിക്കുന്നതെവിടെ, ടെലിഫോണ്‍ നമ്പറുകള്‍, ജോലി സംബന്ധമായ വിവരങ്ങള്‍, വിരലടയാളങ്ങള്‍ എന്നിങ്ങനെ സമഗ്രമായ വിവരങ്ങളാണ് ഐ ഡിക്കുവേണ്ടി മന്ത്രാലയം ആവശ്യപ്പെടുന്നത്. യു. എ. ഇ. യില്‍ താമസിക്കുന്ന സ്വദേശികളുടെയും വിദേശികളുടെയും വിവരങ്ങള്‍ കൃത്യമായി ലഭിക്കുവാന്‍ എമിറേറ്റ് ഐ ഡിയിലൂടെ സാധ്യമാവുമെന്ന് മന്ത്രാലയം പ്രതീക്ഷിക്കുന്നു. ഈ വര്‍ഷാവസാനത്തോടെ യു. എ. ഇ. യിലെ എല്ലാ ഗവണ്‍മെന്‍റ് നടപടിക്രമങ്ങള്‍ക്കും ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് (എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ്) അനിവാര്യമായിരിക്കും. എമിഗ്രേഷന്‍, ലേബര്‍, ട്രാഫിക്, ലൈസന്‍സിങ്, ബാങ്കിങ് മേഖലകളില്‍ എമിറേറ്റ് ഐഡന്‍റിറ്റി കാര്‍ഡ് ഇല്ലാതെ ഇനി കാര്യങ്ങള്‍ നടത്തുവാന്‍ സാധിക്കുകയില്ല എന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. Labels: abudhabi, law, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 24, 2010 ) |
ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍
അബുദാബി: ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ് ആയി തോമസ് വര്‍ഗീസും ജനറല്‍ സെക്രട്ടറി ആയി രമേഷ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്‍റ് ആവുന്നത്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പണിക്കര്‍ മുന്‍ കാലങ്ങളിലും ഐ. എസ്. സി. യില്‍ ആ പദവി വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. രാജാ ബാലകൃഷ്ണനാണ്. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ ട്രഷററായി സുരേന്ദ്രനാഥും അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു. ലിറ്റററി സെക്രട്ടറിയായി ദേവകുമാര്‍ വി. നായരും എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി സാം ഏലിയാസും അസി. എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി എം. എന്‍. അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. അസി. ട്രഷററായി എച്ച്. ശങ്കര നാരായണനും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സി. സത്യ ബാബുവും അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ആസിഫും ഓഡിറ്ററായി പി. എസ്. ജേക്കബും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്. അതില്‍ ആയിരത്തി ഒരു നൂറോളം പേരാണ് ജനറല്‍ ബോഡിയില്‍ സംബന്ധിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു. എ. ഇ. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആത്തിഫ് അത്ത, അഹമ്മദ് ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നത്. ബാസിന്‍ കോണ്‍സേറെ ചീഫ് പോളിങ്ങ് ഓഫീസറായിരുന്നു. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, March 21, 2010 ) |
യാത്രയയപ്പ് നല്‍കി
27 വര്‍ഷത്തോളം നീണ്ട പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹിമിനും വയലിനിസ്റ്റ് അബി വാഴപ്പള്ളിക്കും അബുദാബി മുസഫയിലുള്ള ജാസ് സംഗീത വിദ്യാലയം യാത്രയയപ്പ് നല്‍കി. അഹമ്മദ് ഇബ്രാഹിമിന്റെയും അബി വാഴപ്പള്ളിയുടെയും പ്രിന്‍സിപ്പാള്‍ കൂടിയായ തബല വാദകന്‍ മുജീബ് റഹ്‌മാന്‍റെയും നേതൃത്വത്തില്‍ നടന്ന മെഹ്ഫില്‍, സദസ്സിനെ സംഗീതത്തിന്‍റെ മാസ്മരിക ലോകത്തേക്ക് ആനയിച്ചു. ഇതോടൊപ്പം തന്നെ ഹാര്‍മോണിയത്തില്‍ ശ്രുതി മീട്ടി സലാം കൊച്ചിയുടെ ഗസല്‍ ആലാപനവും ചടങ്ങിന് കൊഴുപ്പേകി. തുടര്‍ന്ന് വിദ്യാലയത്തിന്‍റെ സാരഥികളായ അസ്‌ലം, ഗായകന്‍ ഷെരീഫ് നീലേശ്വരം, സലീല്‍ (കീബോര്‍ഡ്), കഥകളി അധ്യാപകനായ സദനം റഷീദ്, ഗിറ്റാര്‍ - വയലിന്‍ അധ്യാപകന്‍ പൌലോസ്, മിമിക്രി അധ്യാപകന്‍ നിസാം കോഴിക്കോട് എന്നിവരും സംസാരിച്ചു.
വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും സ്നേഹത്തിന്റെ ഭാഷയില്‍ തീര്‍ത്ത ഉപഹാരങ്ങള്‍ നല്‍കി രണ്ടു പ്രതിഭകളെയും യാത്രയാക്കി. - സൈഫ് പയ്യൂര്‍ Labels: abudhabi, music, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, March 21, 2010 ) |
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്
അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.
സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്. ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍. എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു. ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട് ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്. അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 17, 2010 ) |
കെ. വൈ. സി. സി. 'കേരള സെവന്‍സ് 2010' കോപ്പി കോര്‍ണര്‍ ജേതാക്കള്‍
അബുദാബി: കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ്ബ്, അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയില്‍ നടത്തിയ പ്രഥമ 'കേരള സെവന്‍സ് 2010' ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍, കോപ്പി കോര്‍ണര്‍ ദുബായ് ജേതാക്കളായി. മിനാ ബ്രദേഴ്‌സ് അബുദാബിയെ മൂന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് കോപ്പി കോര്‍ണര്‍ പരാജയപ്പെടുത്തിയത്.
യു. എ. ഇ. യിലെ പല നമ്പര്‍ വണ്‍ പ്രവാസി ടീമുകളെയും തോല്‍പ്പിച്ചുകൊണ്ടാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. സെമിഫൈനലില്‍ മികച്ച കളി കാഴ്ച്ചവെച്ച ഡൈവ്‌ടെക് ദുബായിയെയും ഇഞ്ചോടിഞ്ച് പോരാടി നിന്ന തൈസി ദുബായിയെയും മലര്‍ത്തിയടിച്ചാണ് ഇരു ടീമുകളും ഫൈനല്‍ ഉറപ്പാക്കിയത്. കേരള യൂത്ത് കള്‍ച്ചറല്‍ ക്ലബ് (കെ. വൈ. സി. സി.) അബുദാബി ഘടകം ഒരുക്കിയ കേരള സെവന്‍സ് 2010 ഏകദിന ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ 24 ടീമുകള്‍ മാറ്റുരച്ചിരുന്നു. അതില്‍ രണ്ട് ഗോവന്‍ ടീമുകളും പങ്കെടുത്തിരുന്നു. എന്നാല്‍ മലയാളി ടീമുകള്‍ക്ക് മുമ്പില്‍ ഗോവന്‍ ടീമുകളായ ഔട്ട്‌സൈഡേ്‌ഴ്‌സ് കാനകോനയും, ചിക്കാലിംഗ് ബോയ്‌സ് വാസ്‌കോയും പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍തന്നെ പരാജയപ്പെട്ടു. അബുദാബി സായിദ് സ്‌പോര്‍ട്‌സ് സിറ്റിയിലെ രണ്ട് ഗ്രൗണ്ടുകളിലായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ആരംഭിച്ച പ്രാഥമിക റൗണ്ട് രാത്രി എട്ടുമണിവരെ നീണ്ടു നിന്നു. Labels: abudhabi, sports, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 16, 2010 ) |
കാരുണ്യത്തിന്റെ പ്രവാചകന്‍
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററുമായ പി. എം. കെ. ഫൈസി, 'കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, അറബിനാടുകള്‍
- ജെ. എസ്.
( Thursday, March 11, 2010 ) |
അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു
അബുദാബി: അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം അബുദാബി ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ സമാപിച്ചു. അബുദാബി ക്രൗണ്‍ പ്രിന്‍സ് കോര്‍ട്ടിന്റെ അധിപന്‍ ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പുസ്തകോത്സവം ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ നിന്ന് മലയാളത്തിലും, അറബിയിലും വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രശസ്തരും, പ്രമുഖരുമായ നിരവധി എഴുത്തുകാരും, പുസ്തക പ്രസാധകരും അതിഥികളായി എത്തിയിരുന്നു. മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയായിരുന്നു പുസ്തക മേള നടന്നത്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി 800 ലധികം പുസ്തക പ്രസാധന കമ്പനികള്‍ പുസ്തക മേളയില്‍ പങ്കെടുത്തു. 19,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുസ്തക ച്ചന്തയില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടന്നത്. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചണ്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടന്നു. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, എം. ടി. എന്നിവര്‍ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരും, 5 മുതല്‍ 6 വരെ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. ലോക പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായിരുന്നു 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു.എ.ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവ ത്തില്‍ ഉണ്ടായിരുന്നു, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സും ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടറും ഈ പുസ്തക ച്ചന്തയില്‍ ശ്രദ്ധേയമായി. ഈ വര്‍ഷം കേരളത്തില്‍ നിന്നും 2 പേരെ സംഘാടകരുടെ അതിഥികളായി പങ്കെടുപ്പിച്ചത് മലയാളികള്‍ക്ക് അഭിമാനമായി. - ഷാഫി മുബാറക് Labels: abudhabi, literature
- ജെ. എസ്.
( Tuesday, March 09, 2010 ) |
പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും
അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ് കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. Labels: abudhabi, associations, charity, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 09, 2010 ) |
എം.ടി.ക്ക് അബുദാബിയില്‍ സ്വീകരണം
അബുദാബി: ഇരുപതാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ സംബന്ധിക്കാന്‍ എത്തിയ വിശ്വ വിഖ്യാത സാഹിത്യകാരന്‍ പത്മ ഭൂഷന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ഇന്ന് രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു. തൃശ്ശൂര്‍ കറന്റ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പിപിന്‍ തോമസ് മുണ്ടശ്ശേരിയും ചടങ്ങില്‍ സമ്പന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
Labels: abudhabi, literature
- ജെ. എസ്.
( Wednesday, March 03, 2010 ) |
പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം
അബുദാബി: അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ഇപ്രാവശ്യവും മലയാളത്തിന്റെ സാന്നിദ്ധ്യം. അബുദാബിയില്‍ ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഇന്നലെ (ചൊവ്വ) തുടക്കം കുറിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സിന്റെയും എം. ടി. വാസുദേവന്‍ നായരുടെയും സാന്നിദ്ധ്യം. അബുദാബി അതോറിറ്റി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് ഹെറിറ്റേജിന്റെയും ഫ്രാങ്ക്ഫുട്ട് ബുക്ക് ഫെയറിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ അഞ്ചു ദിവസം നീണ്ടു നില്ക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവം, ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.
ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രശസ്തരും പ്രമുഖരുമായ നിരവധി എഴുത്തുകാരും പുസ്തക പ്രസാധകരും അതിഥികളായി എത്തിച്ചേര്‍ന്ന പുസ്തകോത്സവം, മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയാണ്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പുസ്തക പ്രസാധനകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടക്കും. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എം. ടി. ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരുമായി 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖം നടക്കും. ലോക പ്രശസ്തരായ എഴുത്തു കാരുമായി സംവദിക്കാനുള്ള വേദിയാണ് 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു. എ. ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, literature
- ജെ. എസ്.
( Wednesday, March 03, 2010 ) 4 Comments:
Links to this post: |
വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെ
അബുദാബി: യു. എ. ഇ .യിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
സാധാരണ ജൂണ്‍ അവസാന വാരത്തിലാണ് വേനലവധി. സ്‌കൂള്‍ അവധിക്കാലത്തിനനുസരിച്ചാണ് യു. എ .ഇ. യിലെ പ്രവാസി സമൂഹം നാട്ടിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. റമദാന്‍ നോമ്പും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളും കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുക. Labels: abudhabi, education, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 03, 2010 ) |
'സ്നേഹ സ്വരം' അബുദാബിയില്‍
അബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന 'സ്നേഹ സ്വരം' എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി - 050 411 66 53
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
( Thursday, February 25, 2010 ) |
ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു
അബുദാബി: യു. എ. ഇ. യുടെ മുന്‍ ആഭ്യന്തര മന്ത്രിയും രാജ കുടുംബാംഗ വുമായ ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും മൂന്നു ദിവസത്തെ ദു:ഖാചരണം ആയിരിക്കും.
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് അഹമദ് ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നീ ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, February 25, 2010 ) |
'ജുവൈരയുടെ പപ്പ' പ്രദര്‍ശിപ്പിച്ചു
അബുദാബി : 'നാടക സൌഹൃദം' എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ 'ജുവൈരയുടെ പപ്പ' ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
പ്രശസ്ത കഥാകൃത്ത് ഗിരീഷ് കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, February 16, 2010 ) |
ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്
അബുദാബി: യു. എ. ഇ., ബഹ്‌റൈന്‍, സൗദി അറേബ്യ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളിലെ ബാഡ്മിന്റണ്‍ ചാമ്പ്യന്മാര്‍ ഏറ്റുമുട്ടുന്ന മുപ്പത്തി മൂന്നാമത് “ഐ. എസ്. സി - യു. എ. ഇ. എക്‌സ്‌ചേഞ്ച് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് ” ഫെബ്രുവരി 4 മുതല്‍ 19 വരെ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ നടക്കും. പതിനാല് വയസ്സിനു താഴെയുള്ള ഗേള്‍സ് സിംഗിള്‍സ്, ഗേള്‍സ് ഡബിള്‍സ്, ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ് പതിനെട്ട് വയസ്സിനു താഴെയുള്ള ബോയ്‌സ് സിംഗിള്‍സ്, ബോയ്‌സ് ഡബിള്‍സ്, മെന്‍സ് സിംഗിള്‍സ്, മെന്‍സ് ഡബിള്‍സ്, മിക്‌സഡ് ഡബിള്‍സ്, ലേഡീസ് ഡബിള്‍സ്, നാല്പത് വയസ്സിനു മുകളിലുള്ള മാസ്റ്റേഴ്‌സ് സിംഗിള്‍സ്, മാസ്റ്റേഴ്‌സ് ഡബിള്‍സ്, 45 വയസ്സിനു മുകളിലുള്ള വെറ്ററന്‍സ് സിംഗിള്‍സ്, വെറ്ററന്‍സ് ഡബിള്‍സ്, വെറ്ററന്‍സ് മിക്‌സഡ് ഡബിള്‍സ്, 50 വയസ്സിന് മുകളിലുള്ള സീനിയര്‍ വെറ്ററന്‍സ് ഡബിള്‍സ് എന്നീ വിഭാഗങ്ങളിലാണ് മത്സരം അരങ്ങേറുക.
ഫെബ്രുവരി 4, വ്യാഴാഴ്ച വൈകീട്ട് 7:30 ന് ഐ. എസ്. സി. മെയിന്‍ ഓഡിറ്റോറി യത്തില്‍ അരങ്ങേറുന്ന ‘എക്സിബിഷന്‍ മാര്‍ച്ച്” അബുദാബിയിലെ ടീമുകള്‍ പങ്കെടുക്കും. വെള്ളിയാഴ്ച രാവിലെ മുതല്‍ മത്സരങ്ങള്‍ ആരംഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Wednesday, February 03, 2010 ) |
വേഗതാ നിയന്ത്രണം ; അബുദാബിയിലെ ടാക്സി ഡ്രൈവര്‍മാര്‍ ദുരിതത്തില്‍
അബുദാബി, അലൈന്‍ തുടങ്ങിയ സ്ഥലങ്ങളിലെ ടാക്സികള്‍ക്ക് വേഗതാ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ടാക്സി ഡ്രൈവര്മാര്ക്ക് ദുരിതമായി. 70 കിലോമീറ്റര്‍ വേഗതയാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. തെറ്റിച്ചാല്‍ വലിയ പിഴ ഈടാക്കുകയും ചെയ്യും. തുച്ഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന തങ്ങളുടെ വയറ്റത്തടി ച്ചിരിക്കുകയാണ് പുതിയ നിയമമെന്ന് ഡ്രൈവര്‍മാര്‍ പറയുന്നു.
തങ്ങള്‍ 70 കിലോമീറ്റര്‍ വേഗ പരിധിയില്‍ പോകുമ്പോള്‍ യാത്ര ചെയ്യുന്നവരുടെ ചീത്ത കേള്‍ക്കണം. മറ്റ് വണ്ടിക്കാരുടെ ചീത്ത വിളി വേറെ. ഒരു ദിവസം ഓടി ത്തീര്‍ക്കേണ്ട കിലോ മീറ്ററുകളുടെ പരിധി വേറെ. 16 മണിക്കൂര്‍ ജോലി ചെയ്താല്‍ പോലും അഷ്ടിക്ക് ഒപ്പിക്കാന്‍ കഴിയില്ലെന്ന് ഇവര്‍ പറയുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, February 02, 2010 ) |
സ്കൂള്‍ ബസുകള്‍ സ്വകാര്യ മേഖലയിലേക്ക്; പരാതിയുമായി രക്ഷിതാക്കള്‍
യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്ന് രക്ഷിതാവായ ജോസഫ് പറഞ്ഞു കുറച്ച് മുന്പ് മലയാളി മാനേജ് മെന്റ് നേതൃത്വം നല്‍കുന്ന ഒരു വലിയ സ്കൂള്‍ ഇത്തരത്തില്‍ ഗതാഗത സംവിധാനം സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, February 02, 2010 ) |
കെ.എസ്.സി “വിന്‍റര്‍ സ്പോര്‍ട്സ് - 2010”
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന “വിന്‍റര്‍ സ്പോര്‍ട്സ്- 2010” ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ് ഫെബ്രുവരി അഞ്ചിന് വെള്ളിയാഴ്ച രാവിലെ ഏഴു മണി മുതല്‍, മുസഫ പാലത്തിനു സമീപമുള്ള ഡിഫന്‍സ് സ്റ്റേഡിയത്തില്‍ നടക്കും. 12 ഗ്രൂപ്പുകളിലായി വിവിധ മത്സരങ്ങള്‍ ഉണ്ടായിരിക്കും.
ഫെബ്രുവരി മൂന്നിന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56, 050 44 61 912 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, sports
- ജെ. എസ്.
( Saturday, January 30, 2010 ) |
അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്
അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. Labels: abudhabi, associations, expat, life
- ജെ. എസ്.
( Friday, January 22, 2010 ) |
പ്രവാസി മലയാളീസ് : ഫേസ് ബുക്കിലെ മലയാളി സാംസ്കാരിക സൌഹൃദ വേദി
ഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ് ബുക്ക് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് 'പ്രവാസി മലയാളീസ്'. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ് ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.
അബുദാബി യിലെ രാജേഷ് നമ്പ്യാര്‍ രൂപം നല്‍കിയ പ്രവാസി മലയാളീ സിന്റെ ആകര്‍ഷകമായ ലോഗോ രൂപ കല്‍പന ചെയ്തിരിക്കുന്നത് സിതേഷ് സി. ഗോവിന്ദ് (മണിപ്പാല്‍). രാജ് മോഹന്‍ കന്തസ്വാമി (അഡ്മിന്‍), സച്ചിന്‍ ചമ്പാടന്‍ (ക്രിയേറ്റീവ് ഡയരക്ടര്‍ ). മജി അബ്ബാസ് ( പ്രൊമോഷന്‍ കോഡിനേറ്റര്‍), പി. എം. (ഫോറം കോഡിനേറ്റര്‍), സത്താര്‍ കാഞ്ഞങ്ങാട് തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങള്‍ കൂടുതല്‍ പേരും യു. എ. ഇ യില്‍ നിന്നുള്ള വരാണു എന്നത് കൊണ്ട് തന്നെ, ദുബായില്‍ ഒരു ഒത്തു ചേരല്‍ ആലോചിച്ചു കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫേസ്ബുക്കിലെ പ്രഗല്‍ഭരായ സാംസ്കാരിക പ്രവര്‍ത്തകരെയും കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു കുടുംബ സംഗമം ആയിരിക്കും ഈ ഒത്തു ചേരല്‍ എന്ന് പ്രവാസി മലയാളീസ് അമരക്കാരന്‍ രാജേഷ് നമ്പ്യാര്‍ അറിയിച്ചു . . പ്രവാസി മലയാളീസ് ഇവിടെ സന്ദര്‍ശിക്കാം : http://www.facebook.com/group.php?gid=170951328674# - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, January 21, 2010 ) 5 Comments:
Links to this post: |
ക്രിക്കറ്റ് ടൂര്‍ണമെന്റ് അബുദാബിയില്‍
അബുദാബി : നാല്പതോളം പ്രാദേശിക ക്ലബുകള്‍ ഏറ്റുമുട്ടുന്ന 25 - 25 ക്രിക്കറ്റ് ടൂര്‍ണമെന്റിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു. അബുദാബി ക്രിക്കറ്റ് കൗണ്‍സില്‍, അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ടൂര്‍ണമെന്റിന്റെ സംഘാടകര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്ററാണ്.
ജനവരി 22 മുതല്‍ എട്ടു വെള്ളിയാ ഴ്ചകളിലാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ 90 മത്സരങ്ങള്‍ നടക്കും. എട്ടു പ്രീ ക്വാര്‍ട്ടര്‍ ഫൈനലും നാലു ക്വാര്‍ട്ടര്‍ ഫൈനലും രണ്ട് സെമി ഫൈനലുമാണ് ടൂര്‍ണമെന്റിന്റെ ഘടന. ചാമ്പ്യന്‍ ക്ലബിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും 4000 ദിര്‍ഹവുമാണ് സമ്മാനം. റണ്ണര്‍ അപ്പിന് ട്രോഫിയും 3000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ ഫൈനല്‍ എന്നീ വിഭാഗങ്ങളിലും ട്രോഫികള്‍ സമ്മാനിക്കും. മൊത്തം 40,000 ദിര്‍ഹമാണ് സമ്മാനത്തുക. പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി റോയല്‍ മെറിഡിയന്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളന ത്തില്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ ദിലാ വാര്‍മാനി, ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഇനാമുല്‍ ഹക്ഖാന്‍, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരും പങ്കെടുത്തു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, January 21, 2010 ) |
സമാജം കായിക മേള അബുദാബിയില്‍
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്, ജനുവരി 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് നടക്കും. യു. എ. ഇ യിലെ വിവിധ എമിറേറ്റുകളിലെ ഇന്ത്യന്‍ സ്കൂളുകളില്‍ നിന്നുമായി അഞ്ഞൂറില്‍ പരം കായിക താരങ്ങള്‍ ഈ മത്സരങ്ങളില്‍ പങ്കെടുക്കും.
സമാജത്തിന്റെ പ്രധാന പരിപാടികളില്‍ ഒന്നാണ് യു. എ. ഇ. ഓപ്പണ്‍ അത്‌ലറ്റിക് മീറ്റ്. മത്സരങ്ങള്‍ക്ക് മുന്നോടിയായി നടക്കുന്ന വര്‍ണ്ണാഭമായ മാര്‍ച്ച് പാസ്റ്റ്, കായികാഭ്യാസ പ്രകടനങ്ങള്‍ എന്നിവയ്ക്ക് സാക്ഷ്യം വഹിക്കാനായി ഇവിടത്തെ സാംസ്കാരിക പ്രമുഖരും വിശിഷ്ട അതിഥി കളും ഉണ്ടായിരിക്കും. വിദ്യാര്‍ത്ഥി കളെ പങ്കെടുപ്പിക്കുന്ന എല്ലാ സ്കൂളു കള്‍ക്കും സമാജം പ്രത്യേകം ട്രോഫിയും, ഏറ്റവും കൂടുതല്‍ പോയിന്റ് നേടുന്ന സ്കൂളിന് യു. എ. ഇ എക്സ്ചേഞ്ച് റോളിംഗ് ട്രോഫിയും നല്‍കും. കൂടാതെ ഏറ്റവും കൂടുതല്‍ വ്യക്തിഗത പോയിന്റ്റ് കരസ്ഥ മാക്കുന്ന കായിക താരത്തെ " സമാജം ചാമ്പ്യന്‍" ആയി തിരഞ്ഞെടുത്തു ട്രോഫി നല്‍കി ആദരിക്കും. ഇതോടനു ബന്ധിച്ച് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേള നത്തില്‍, മുഖ്യ പ്രായോജകരായ യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഓ സുധീര്‍ കുമാര്‍ ഷെട്ടി, സമാജം പ്രസിഡണ്ട് മനോജ് പുഷ്കര്‍, ജന. സിക്രട്ടറി യേശു ശീലന്‍, ട്രഷറര്‍ അമര്‍ സിംഗ് വലപ്പാട്, വൈസ് പ്രസിഡണ്ട് സി. എം. അബ്ദുല്‍ കരീം തുടങ്ങിയവര്‍ പങ്കെടുത്തു പരിപാടികള്‍ വിശദീകരിച്ചു. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ സമാജം ഓഫീസില്‍ നിന്നോ, വെബ് സൈറ്റില്‍ നിന്നോ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 66 71 355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 02 66 71 400, 050 64 211 93 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Abudhabi Malayalee Samajam Sports Meet Labels: abudhabi, associations, sports
- ജെ. എസ്.
( Wednesday, January 20, 2010 ) |
സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന് യാത്രയയപ്പ്
അബുദാബി : ദീര്‍ഘ കാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന പ്രശസ്ത സിത്താറിസ്റ്റ് അഹ്മദ് ഇബ്രാഹിമിന്, യു. എ. ഇ. യിലെ കോട്ടോല്‍ (കുന്നംകുളം) നിവാസികളുടെ പ്രവാസി കൂട്ടായ്മ 'കോട്ടോല്‍ പ്രവാസി സംഗമം' യാത്രയയപ്പ് നല്‍കി. പ്രസിഡന്റ്റ് വി. കെ. ഷാഹുല്‍ അധ്യക്ഷത വഹിച്ചു. അല്‍ ഖയ്യാം ബേക്കറി മാനേജിംഗ് ഡയരക്ടര്‍ സി. എം. ശംസുദ്ധീന്‍, അഹ്മദ് ഇബ്രാഹിമിന്, കോട്ടോല്‍ പ്രവാസി സംഗമ ത്തിന്റെ ഉപഹാരം നല്‍കി. അബുദാബി ഫേവറിറ്റ് ഹോട്ടലില്‍ നടന്ന ലളിതമായ ചടങ്ങില്‍ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ജനറല്‍ സിക്രട്ടറി വി. കെ. മുഹമദ് കുട്ടി, സത്യന്‍ കോട്ടപ്പടി, അലി തിരുവത്ര, പി. എം. മുഹമ്മദ് കുട്ടി എന്നിവര്‍ സംസാരിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Saturday, January 16, 2010 ) |
അബുദാബി നാടക സൌഹൃദം യാത്രയയപ്പ്
അബുദാബി : അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച നാടകോത്സവം 2009 ല്‍ മികച്ച രണ്ടാമത്തെ നാടകമായി തിരഞ്ഞെടുക്കപ്പെട്ട് നാല് അവാര്‍ഡുകള്‍ നേടിയ അബുദാബി നാടക സൌഹൃദം അവതരിപ്പിച്ച ‘അവള്‍’ എന്ന നാടകത്തിലെ പ്രകടനത്തിലൂടെ വിജയിക ളായവര്‍ക്കും, പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്കി.
നാടക അവതരണ ത്തിനായി ഇവിടെ എത്തി ച്ചേര്‍ന്ന രചയിതാവും സംവിധാ യകനുമായ സതീഷ് കെ. സതീഷിന് അബുദാബി നാടക സൌഹൃദം പ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. ചടങ്ങില്‍ രാജേഷ് ഗോപിനാഥ് ( എം. ഡി. മള്‍ട്ടി മെക്ക് ഹെവി എക്യുപ്മെന്റ് ) മുഖ്യാതിഥി ആയിരുന്നു. കെ. എസ്. സി. പ്രസിഡന്റ്റ് കെ. ബി. മുരളി, ജന. സിക്രട്ടറി ലായിനാ മുഹമ്മദ്, സമാജം സിക്രട്ടറി യേശു ശീലന്‍, അബുദാബി ശക്തി പ്രസിഡണ്ട് എ. യു. വാസു, യുവ കലാ സാഹിതി സിക്രട്ടറി എം. സുനീര്‍, കല അബുദാബി യുടെ സിക്രട്ടറി സുരേഷ് കാടാച്ചിറ തുടങ്ങിയ സംഘടനാ പ്രതിനിധികളും ആശംസകള്‍ നേര്‍ന്നു. സതീഷ് കെ. സതീഷിനുള്ള ഉപഹാരം മുഖ്യാതിഥി രാജേഷ് ഗോപിനാഥ്, കെ. ബി. മുരളി എന്നിവര്‍ സമ്മാനിച്ചു. നാടകത്തിന്റെ അരങ്ങിലും അണിയറയിലും പ്രവര്‍ത്തിച്ച അന്‍പതില്‍ പരം കലാകാ രന്മാര്‍ക്കും പിന്നണി പ്രവര്‍ത്തകര്‍ക്കും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. ‘അവള്‍’ എന്ന നാടകത്തില്‍ മേരി, ആന്‍ മേരി, മേരി ജെയിന്‍, അപര്‍ണ്ണ എന്നീ നാലു വേഷങ്ങളില്‍ അഭിനയിച്ച് മികച്ച നടി യായി തിരഞ്ഞെടുക്കപ്പെട്ട അനന്ത ലക്ഷ്മി, അവളിലെ കുഞ്ഞാടിനെ ആകര്‍ഷകമായി അവതരി പ്പിച്ചതിലൂടെ മികച്ച ബാല താരമായി തെരഞ്ഞെ ടുക്കപ്പെട്ട ഐശ്വര്യ ഗൌരീ നാരായണന്‍, അവളിലെ പ്രതി നായകനായി അഭിനയിച്ച ജാഫര്‍ കുറ്റിപ്പുറം, അവളിലെ റോസ് മേരിയെ ഹൃദ്യമായി രംഗത്ത് അവതരി പ്പിച്ചതിലൂടെ മികച്ച ഭാവി വാഗ്ദാനമായി ജൂറി തിരഞ്ഞെടുത്ത ഷദാ ഗഫൂര്‍ എന്നിവര്‍ ഉപഹാരങ്ങള്‍ ഏറ്റു വാങ്ങിയപ്പോള്‍ ഹാളില്‍ നിന്നുയര്‍ന്ന കരഘോഷം, അവര്‍ അവതരിപ്പിച്ച കഥാ പാത്രങ്ങളെ കാണികള്‍ ഹൃദയത്തിലേറ്റി എന്നതിന് തെളിവായിരുന്നു. മലയാള ഭാഷാ പാഠ ശാലയുടെ ഈ വര്‍ഷത്തെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായ വി. ടി. വി. ദാമോദരന് നാടക സൌഹൃദം സ്നേഹോപഹാരം സതീഷ് കെ. സതീഷ് സമ്മാനിച്ചു. മികച്ച സൈബര്‍ പത്ര പ്രവര്‍ത്ത കനുള്ള 2009 ലെ സഹൃദയ പുരസ്കാരം നേടിയ ഈ കൂട്ടായ്മയുടെ സംഘാടകനും, സ്ഥാപക മെംബറുമായ e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുല്‍ റഹിമാനേയും ഇതേ വേദിയില്‍, ഉപഹാരം നല്കി ആദരിച്ചു. കെ. എസ്. സി. മിനി ഹാളില്‍ ഒരുക്കിയ പരിപാടികള്‍ ഏ. പി. ഗഫൂര്‍, കെ. എം. എം. ഷറീഫ്, മാമ്മന്‍ കെ. രാജന്‍, റോബിന്‍ സേവ്യര്‍, ഇ. ആര്‍. ജോഷി, ജാഫര്‍ എന്നിവര്‍ നിയന്ത്രിച്ചു. ഈ കൂട്ടായ്മയിലെ ഗായകര്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ പരിപാടിക്കു മാറ്റു കൂട്ടി. ഫോട്ടോ : വികാസ് അടിയോടി
- ജെ. എസ്.
( Saturday, January 16, 2010 ) |
‘പിറവി’ യിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു
നവ യുഗത്തിന്റെ കാവാലാ ളുകളായ പുതിയ തലമുറയുടെ പുരോഗതിക്കു വേണ്ടി, സമൂഹത്തില്‍ സഹായം ആവശ്യമായി വരുന്ന വരുടെ വേദനകള്‍ അറിഞ്ഞും, നാടിന്റെ പുരോഗതി ക്ക് ഊന്നല്‍ നല്‍കിയുമുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങളില്‍ പങ്കു ചേര്‍ന്നും, ചാവക്കാട് തിരുവത്ര സ്വദേശി കളായ യു. എ. ഇ യിലെ പ്രവാസി കളുടെ കൂട്ടായ്മ 'തിരുവത്ര കമ്മ്യൂണിറ്റി ഫോറം' വിജയകരമായ പല പ്രവര്‍ത്തനങ്ങളും ഏറ്റെടുത്തു നടത്തി രണ്ടാം വയസ്സിലേക്ക് പ്രവേശിക്കുകയാണ്.
തിരുവത്ര കമ്മ്യൂണിറ്റി ഫോറം വാര്‍ഷികാ ഘോഷങ്ങളുടെ ഭാഗമായി സ്വദേശത്തെയും, പ്രവാസ ലോകത്തെയും സാംസ്കാരിക രംഗത്തെ പ്രമുഖരെ ഉള്‍പ്പെടുത്തി ഒരു വാര്‍ഷിക പ്പതിപ്പ് 'പിറവി' പ്രസിദ്ധീകരിക്കുന്നു. പിറവി യിലേക്ക് കഥ, കവിത, ലേഖനം, അനുഭവ ക്കുറിപ്പുകള്‍ എന്നിവ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ജനുവരി മുപ്പത്തി ഒന്നിന് മുന്പായി അയച്ചു തരേണ്ടതാണ് എന്ന് ഭാരവാഹികള്‍ അറിയിച്ചു. വിലാസം: പോസ്റ്റ് ബോക്സ് 11 3903, ദുബായ് , യു. എ. ഇ. ഫോണ്‍ : 050 26 38 624, 050 97 63 897 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
( Wednesday, January 13, 2010 ) |
അബുദാബി മലയാളി സമാജം സ്പോര്‍ട്ട്സ് മീറ്റ്
അബുദാബി : അബുദാബി മലയാളി സമാജം യു. എ. ഇ. എക്സ്ചേഞ്ച് യു. എ. ഇ. ഓപ്പണ്‍ സ്പോര്‍ട്ട്സ് മീറ്റ് 22ന് വെള്ളിയാഴ്‌ച്ച രാവിലെ 9 മണി മുതല്‍ അബുദാബി മുസഫാ പാലത്തിന് സമീപം ഉള്ള മിലിറ്ററി സ്റ്റേഡിയത്തില്‍ വെച്ച് സംഘടിപ്പിക്കുന്നു. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ സമാജം, കേരള സോഷ്യല്‍ സെന്റര്‍, ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഓഫീസുകളിലും സമാജം വെബ് സൈറ്റിലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷാ ഫോറങ്ങള്‍ 02 6671355 എന്ന നമ്പറില്‍ ഫാക്സ് ചെയ്യേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് 02 6671400, 050 6421193 എന്നീ നമ്പറുകളില്‍ ബന്ധ പ്പെടാവുന്നതാണ്.
- യേശുശീലന്‍ ബി.
- ജെ. എസ്.
( Wednesday, January 13, 2010 ) |
വ്യത്യസ്ഥമായ ഒരു സംഗീത വിരുന്നുമായി "ഗുല്‍ദസ്ത"
അബുദാബി : വിവിധങ്ങളായ സംഗീത ശാഖ കളുടെ അപൂര്‍വ്വ സംഗമം എന്ന് വിശേഷി പ്പിക്കാവുന്ന ഒരു സംഗീത വിരുന്നുമായി അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍. ജനുവരി 14 വ്യാഴാഴ്ച രാത്രി 8 മണിക്ക് നാഷണല്‍ തിയ്യേറ്ററില്‍ ഒരുക്കുന്ന "ഗുല്‍ദസ്ത" എന്ന പരിപാടിയില്‍, കര്‍ണ്ണാടക സംഗീതം, ഹിന്ദുസ്ഥാനി, കവിതാലാപനം, ഗസല്‍, അര്‍ദ്ധ ശാസ്ത്രീയ സംഗീതം, ജനപ്രിയ സിനിമാ ഗാനങ്ങള്‍ എന്നിവ കോര്‍ത്തിണക്കി അവതരിപ്പി ക്കുന്നതിനോടൊപ്പം വാദ്യ സംഗീതവും, നൃത്തങ്ങളും ചേര്‍ത്ത് മൂന്നു മണിക്കൂര്‍ ആസ്വാദ്യകരമായ ഒരു അനുഭവമാക്കി തീര്‍ക്കാന്‍ വിവിധ മേഖലകളില്‍ മികവു തെളിയിച്ച കലാകാരന്മാര്‍ എത്തി ച്ചേര്‍ന്നു.
സുപ്രസിദ്ധ ഗസല്‍ ഗായകന്‍ ഷഹബാസ് അമന്‍ നേതൃത്വം നല്‍കുന്ന 'ഗുല്‍ദസ്ത' യില്‍ പിന്നണി ഗായികമാരായ ഗായത്രി അശോകന്‍, ചിത്രാ അയ്യര്‍, കവി മുരുകന്‍ കാട്ടാക്കട, ശങ്കരന്‍ നമ്പൂതിരി, സംഗീത സംവിധായകന്‍ ബേണി, മിഥുന്‍ ദാസ്, റോഷന്‍ ഹാരിസ്, ബാല കൃഷ്ണ കമ്മത്ത്, നിഖില്‍, അറേബ്യന്‍ സംഗീത ലോകത്തെ വിസ്മയമായ സിനാന്‍ അദ്നാന്‍ സിദാന്‍ എന്നീ വാദ്യോപകരണ വിദഗ്ദരും ചടുല താളങ്ങള്‍ക്കൊപ്പം ഫ്യൂഷന്‍ ഡാന്‍സ്, റോപ് ഡാന്‍സ് എന്നീ വിഭവങ്ങളുമായി സിതാര ബാലകൃഷ്ണനും ഗുല്‍ ദസ്ത യില്‍ ഒത്തു ചേരുന്നു. ഈ പരിപാടിയുടെ ടിക്കറ്റുകള്‍ കേരളാ സോഷ്യല്‍ സെന്ററിലും, നാഷണല്‍ തിയ്യെറ്ററിലും ലഭിക്കും ( വിവരങ്ങള്‍ക്ക് : 02 6314455 ) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Wednesday, January 13, 2010 ) |
കേരളോത്സവത്തിന് വര്‍ണാഭമായ പരിസമാപ്തി
അബുദാബി: കേരളത്തിലെ നാട്ടിന്‍ പുറങ്ങളില്‍ മാത്രം കണ്ടു വരുന്ന ഗ്രാമോത്സ വങ്ങളുടെ പ്രതീതി ജനിപ്പിച്ചു കൊണ്ട് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ മൂന്നു ദിവസങ്ങളിലായി സംഘടിപ്പിച്ച കേരളോ ത്സവത്തിന് വര്‍ണ ശബളിമയാര്‍ന്ന പരിസമാപ്തി. സെന്റര്‍ വനിതാ വിഭാഗം ഒരുക്കിയ ഭക്ഷണ സ്റ്റാളുകളും അബുദാബി ശക്തി തിയേറ്റേഴ്‌സിന്റെ തട്ടു കടയും യുവ കലാ സാഹിതിയുടെ ജന യുഗം സ്റ്റാളും കല അബുദാബിയുടെ കേരള കഫെയും കേരളോ ത്സവത്തിന് ഉത്സവ ച്ഛായ പകര്‍ന്നു.
ദോശ, ഉണ്ണിയപ്പം, ഇടിയപ്പം, കപ്പയും മീന്‍ കറിയും, മുളക് ബജി, പരിപ്പ് പായസം, അട പ്രഥമന്‍, പൊറാട്ട, ബീഫ് കറി, ചിക്കന്‍ കറി, കട്‌ലറ്റ് തുടങ്ങി നാടന്‍ വിഭവങ്ങള്‍ സന്ദര്‍ശകരില്‍ ഗൃഹാതുര സ്മരണ യുണര്‍ത്തി. വയനാട്ടില്‍ നിന്നും ഇറക്കുമതി ചെയ്ത ചുക്ക് കാപ്പി, കുരുമുളക്, നെല്ലിക്ക, ഏലം, ചുക്ക്, മുളകരി പായസം തുടങ്ങി നിരവധി ഔഷധ മൂല്യമുള്ള വസ്തുക്കള്‍ മാത്രം ഉള്‍പ്പെടുത്തി ക്കൊണ്ട് സംഘടിപ്പിച്ച വയനാടന്‍ പെരുമ മറ്റൊരു ശ്രദ്ധാ കേന്ദ്രമായി. മാജിക് ലാമ്പും ഒരിക്കലും ചിരിക്കാത്ത മനുഷ്യനും കാണികളെ അത്ഭുത സ്തബ്ധരാക്കി. കൊട്ടും കുഴല്‍ വിളിയും പൂക്കാവടി കളുമായി സെന്റര്‍ അങ്കണത്തില്‍ അരങ്ങേറിയ കേരളോത്സവത്തില്‍ പതിനായിര ത്തിലേറെ പേര്‍ പങ്കെടുത്തു. സമാപനത്തില്‍ കേരളോത്സ വത്തിലേക്കുള്ള പ്രവേശന കൂപ്പണുകള്‍ നറുക്കിട്ടെടുത്ത് 51 വിജയികളെ കണ്ടെത്തി. 03242 എന്ന ടിക്കറ്റിന്റെ ഉടമയായ പാലക്കാട് സ്വദേശിനി ഉഷ ശര്‍മയ്ക്കാണ് ഒന്നാം സമ്മാനമായ കിയ സ്‌പോര്‍ട്ടേജ് കാര്‍ ലഭിച്ചത്. വണ്ടിയുടെ താക്കോല്‍ ഉഷാ ശര്‍മയ്ക്കും കുടുംബത്തിനും സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി സമ്മാനിച്ചു. 07275, 08114, 47901, 50736, 56909, 57992, 01099, 47311, 16214, 42462, 32485, 57801, 13771, 05300, 05834, 30853, 27410, 30144, 59869, 15033, 06573, 33414, 48200, 35523, 24430, 18571, 24173, 0890, 07958, 02292, 30851, 27387, 28531, 09793, 40128, 38436, 34789, 17891, 23787, 41605, 32536, 06998, 58611, 06300, 28446, 05447, 34935, 19429, 44490, 25612, എന്നിവയാണ് നറുക്കെടുപ്പിലൂടെ കണ്ടെത്തിയ മറ്റു വിജയികള്‍. കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, കിയ മോട്ടേഴ്‌സ് സെയില്‍സ് മാനേജര്‍ അഹമ്മദ് അജാവി, യു. എ. ഇ. എക്‌സ്‌ചേഞ്ച് സെയില്‍സ് മാനേജര്‍ സുജിന്‍ ഘോഷി, സെന്റര്‍ ഭരണ സമിതി അംഗങ്ങള്‍ എന്നിവര്‍ നറുക്കെടുപ്പിന് നേതൃത്വം നല്‍കി. സമാപനത്തില്‍ സെന്റര്‍ ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി നന്ദി രേഖപ്പെടുത്തി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
( Wednesday, January 06, 2010 ) |
വി.ടി.വി. ദാമോദരന് പ്രവാസി സംസ്കൃതി പുരസ്കാരം
അബുദാബി : പ്രമുഖ പ്രവാസി സാമൂഹ്യ പ്രവര്‍ത്തകനായ വി. ടി. വി. ദാമോദരന്‍ ഈ വര്‍ഷത്തെ മലയാള ഭാഷാ പാഠശാലയുടെ പ്രവാസി സംസ്കൃതി അവാര്‍ഡിന് അര്‍ഹനായി. സാമൂഹ്യ, സാംസ്കാരിക, ജീവ കാരുണ്യ മേഖലകളില്‍ ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം കാഴ്ച വെച്ചിട്ടുണ്ട്. വിദേശത്തു ആദ്യമായി പയ്യന്നൂര്‍ കോല്‍ക്കളി അവതരിപ്പിച്ച ദാമോദരനെ കേരള നാടന്‍ കലാ അക്കാദമി പുരസ്കാരം നല്‍കി ആദരിച്ചിരുന്നു.
വേള്‍ഡ് മലയാളി കൌണ്‍സില്‍ ഏര്‍പ്പെടുത്തിയ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള ബഹുമതിയും, മികച്ച സംഘാടകന്‍ കൂടിയായ ഇദ്ദേഹത്തിനു ലഭിച്ചിരുന്നു. പ്രവാസികളായ പയ്യന്നൂര്‍ ക്കാരുടെ ആഗോള കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദ വേദിയുടെ അബുദാബി ചാപ്റ്ററിന്റെ സ്ഥാപക സെക്രട്ടറിയായ ദാമോദരന്‍ പിന്നീട് സംഘടനയുടെ പ്രസിഡന്റായും ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുമതല ക്കാരനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. പയ്യന്നൂര്‍ ഡോട്ട് കോം കോ - ഓഡിനെറ്റര്‍ കൂടിയായ വി. ടി. വി. ദാമോദരന്‍ നിര്‍മ്മിച്ച പയ്യന്നൂര്‍ കോല്‍ക്കളിയെ കുറിച്ചുള്ള ഡോക്യുമെന്ററി ഈയിടെയാണ് പുറത്തി റങ്ങിയത്. മധു കൈതപ്രം സംവിധാനം നിര്‍വഹിച്ച ഈ കലാ സൃഷ്ടി പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ജാതീയത ക്കെതിരെ പൊട്ടന്‍ തെയ്യത്തിന്റെ ഐതിഹ്യം ആസ്പദമാക്കി അദ്ദേഹം തയ്യാറാക്കി അവതരിപ്പിച്ച കഥാ പ്രസംഗം ഗള്‍ഫിലെ വിവിധ വേദികളില്‍ അംഗീകാരം നേടിയിട്ടുണ്ട്. പയ്യന്നൂരിലെ എം. ആര്‍. സി. എച് ഉള്‍പ്പെടെ നിരവധി ജീവ കാരുണ്യ പ്രസ്ഥാനങ്ങളിലെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് ഈ പ്രവാസി മലയാളി. ഈയിടെ പുറത്തിറങ്ങിയ മധ്യ വേനല്‍ എന്ന മലയാള ചലച്ചിത്രത്തില്‍ ശ്രദ്ധേയമായ ഒരു വേഷം ചെയ്ത അദ്ദേഹം അഭിനയ രംഗത്തും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. പ്രമുഖ കോല്‍ക്കളി കലാകാരന്‍ കെ. യു. രാമ പൊതുവാളിന്റെ മകനായ ദാമോദരന്‍ അന്നൂര്‍ സ്വദേശിയാണ്. നിര്‍മ്മലയാണ് ഭാര്യ. ഐശ്വര്യ, വൈശാഖ് എന്നിവര്‍ മക്കളാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, awards, personalities, prominent-nris
- ജെ. എസ്.
( Sunday, January 03, 2010 ) |
പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
അബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍. കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, music
- ജെ. എസ്.
( Thursday, December 31, 2009 ) |
കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
അബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന - വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന '100 മിനി സൂപ്പര്‍ മാര്‍ക്കറ്റു' കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന 'ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ' എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു. വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്. ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു 'എക്സിറ്റ് പെര്‍മിറ്റ്' സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു. ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com) അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, political-leaders-kerala
- ജെ. എസ്.
( Thursday, December 31, 2009 ) |
സണ്‍റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
അബുദാബി : മുസ്സഫയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.
- ജെ. എസ്.
( Tuesday, December 29, 2009 ) |
കഴിമ്പ്രം വിജയന്റെ 'ചരിത്രം അറിയാത്ത ചരിത്രം' ഇന്ന് നാടകോ ത്സവത്തില്‍
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന 'ചരിത്രം അറിയാത്ത ചരിത്രം' എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക് ഒരെത്തി നോട്ടമാണ് 'ചരിത്രം അറിയാത്ത ചരിത്രം' - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, December 25, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്