'വെണ്മ സംഗമം 2010' ദുബായില്‍
മികച്ച ഹാസ്യ നടനുള്ള 2009 ലെ സംസ്ഥാന അവാര്‍ഡ് നേടിയ പ്രശസ്ത മിമിക്രി ആര്‍ട്ടിസ്റ്റും സിനിമാ നടനുമായ സുരാജ് വെഞ്ഞാറമൂട് ദുബായിലെത്തുന്നു.
വെഞ്ഞാറമൂട് നിവാസികളുടെ പ്രവാസി കൂട്ടായ്മ 'വെണ്മ യു. എ. ഇ.' യുടെ രണ്ടാം വാര്‍ഷിക ആഘോഷങ്ങളില്‍ പങ്കെടുക്കാനായിട്ടാണ് സുരാജ് വരുന്നത്. അവാര്‍ഡ് ജേതാവ് ആയതിനു ശേഷമുള്ള ആദ്യത്തെ ദുബായ് സ്റ്റേജ് ആയിരിക്കും ഇത്. ഏപ്രില്‍ 16 വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ദുബായ് ഗിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന 'വെണ്മ സംഗമം 2010' വ്യത്യസ്തമായ കലാ പരിപാടി കളുടെ സംഗമം കൂടിയായിരിക്കും. സുരാജും സംഘവും ഒരുക്കുന്ന 'മെഗാ മിമിക്സ്' പ്രശസ്ത മാപ്പിളപ്പാട്ട് ഗായകനും സംഗീത സംവിധായകനും കൂടിയായ വി. എം. കുട്ടി യുടെ നേതൃത്വത്തില്‍ ഗാനമേള, സുരേന്ദ്രന്‍ വെഞ്ഞാറമൂട് അവതരിപ്പിക്കുന്ന 'മാജിക് ഷോ' കൂടാതെ വിവിധ നൃത്ത രൂപങ്ങള്‍ എന്നിവ ഉണ്ടായിരിക്കും. യു. എ. ഇ യിലെ കലാ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും 'വെണ്മ സംഗമം 2010' ല്‍ പങ്കെടുക്കും. Labels: associations, dubai, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Friday, April 16, 2010 ) |
മേസ് (MACE) പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം
മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനിയറിംഗ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ. ചാപ്ടര്‍ (MACE Alumni UAE Chapter) ഈ വര്‍ഷത്തെ വാര്‍ഷിക ദിനം ഏപ്രില്‍ 16 വെള്ളിയാഴ്ച ദുബായ് ദെയറയിലെ ഷെറാട്ടന്‍ ഹോട്ടലില്‍ വെച്ച് ആഘോഷിക്കുന്നു. രാവിലെ 09:30ക്ക് പരിപാടികള്‍ ആരംഭിക്കുമെന്നും എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തിച്ചേരണം എന്നും ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5516763 (ബിനു) എന്ന നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: associations, dubai
- ജെ. എസ്.
( Wednesday, April 14, 2010 ) |
'യോഗശക്തി' ശൈഖ് നഹ് യാന്‍ പ്രകാശനം ചെയ്തു
അബുദാബി: ഇന്ത്യയുടെ സംസ്‌കാരം ലോകത്തിന് പകര്‍ന്നു നല്‍കിയ മികച്ച ആരോഗ്യ- ആത്മീയ ശിക്ഷണ പദ്ധതിയാണ് യോഗ എന്ന്‍ യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ് യാന്‍ പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍ററില്‍ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍, യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ സ്ഥാനപതി സി. എം. ഭണ്ഡാരി എഴുതിയ 'യോഗശക്തി' എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കു കയായിരുന്നു അദ്ദേഹം.
ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന എല്ലാ വിഷമങ്ങള്‍ക്കും ഒരു ഔഷധമായി ഈ പുസ്തകം പരിഗണിക്കപ്പെടും എന്ന് ശൈഖ് നഹ് യാന്‍ പറഞ്ഞു. ശാസ്ത്രം പുരോഗമിക്കു മ്പോള്‍ മാനസിക മായ അസ്വസ്ഥത കള്‍ വര്‍ദ്ധിച്ചു വരുന്നു. ശാരീരിക ദുരന്തങ്ങ ള്‍ക്കും മാനസിക അസ്വസ്ഥത കള്‍ക്കും മികച്ച പ്രതി വിധിയായി യോഗ വിദ്യയെ ഇന്ത്യന്‍ സംസ്‌കാരം പ്രചരിപ്പിക്കുന്നു. ഈ വിഷയത്തില്‍ ശ്രദ്ധേയമായ ഒരു സൃഷ്ടിയാണ് സി. എം. ഭണ്ഡാരിയുടെ 'യോഗ ശക്തി' . യോഗ ശക്തിയിലൂടെ തന്‍റെ ജീവിതം അര്‍ഥ പൂര്‍ണ്ണ മാക്കിയ വ്യക്തിയാണ് നയ തന്ത്രജ്ഞനും പണ്ഡിതനു മായ സി. എം. ഭണ്ഡാരി. 1974 മുതല്‍ താന്‍ യോഗ വിദ്യ ചെയ്യുന്നതായി സി. എം. ഭണ്ഡാരി പറഞ്ഞു. "ഇസ്‌ലാം മതത്തില്‍ അഞ്ച് നേരത്തെ നമസ്‌കാരവും റമദാനിലെ നോമ്പും, മനുഷ്യനെ ശുദ്ധീകരിക്കുന്ന മഹത്തായ ജീവിത പദ്ധതികളാണ്. 'യോഗ ശക്തി'യിലൂടെ താന്‍ ആവിഷ്‌കരിച്ചതും ഫാസ്റ്റിങ്ങിന്‍റെയും ശാരീരിക നിയന്ത്രണങ്ങളുടെയും സാദ്ധ്യതകളാണ്. മനസ്സിനെ നിയന്ത്രിക്കാനും അഹങ്കാരം ശമിപ്പിക്കാനും യോഗ സഹായിക്കും. വാഹനത്തിന് ഒരു ഡ്രൈവര്‍ എന്ന പോലെ ശരീരത്തെയും മനസ്സിനെയും നിയന്ത്രിക്കാന്‍ യോഗ വിദ്യകള്‍ക്കു കഴിയും. യോഗാഭ്യാസം മഹത്തായ ഒരു ശാരീരിക ശിക്ഷണ പദ്ധതിയാണ്. യോഗവിദ്യ അഭ്യസി ക്കുന്നവര്‍ എന്നും ഊര്‍ജ്ജസ്വലരായിരിക്കും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കും ഒട്ടു മിക്ക ശാരീരിക രോഗങ്ങള്‍ക്കും ഫലപ്രദമായ പരിഹാരമാണത്" - സി. എം. ഭണ്ഡാരി പറഞ്ഞു. ഇന്ത്യ സോഷ്യല്‍ സെന്‍റര്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാന്‍ എം. എ. യൂസഫലി ശൈഖ് നഹ്യാനെയും വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി സി. എം. ഭണ്ഡാരിയെയും ബൊക്കെ നല്‍കി സ്വീകരിച്ചു. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറുടെ ചാര്‍ജ് വഹിക്കുന്ന ആര്‍. സി. നായരെ ഐ. എസ്. സി. സെക്രട്ടറി രമേശ് പണിക്കരും സ്വീകരിച്ചു. പുസ്തക പ്രകാശന ചടങ്ങില്‍ പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. രമേശ് പണിക്കര്‍ നന്ദി പറഞ്ഞു. Labels: abudhabi, associations, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 11, 2010 ) |
കെ.എസ്.സി. പ്രസിഡണ്ടായി കെ. ബി. മുരളി അഞ്ചാം തവണയും
അബുദാബി : കേരളാ സോഷ്യല്‍ സെന്‍ററില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡിയില്‍, കെ. ബി. മുരളി അഞ്ചാം തവണയും പ്രസിഡന്‍റ് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ബക്കര്‍ കണ്ണപുരം (ജന. സിക്രട്ടറി), ബാബു വടകര (വൈസ് പ്രസിഡന്‍റ്), സുധീന്ദ്രന്‍ (ട്രഷറര്‍), എ. എല്‍. സിയാദ്, എസ്. എ. കാളിദാസ്, അബ്ദുല്‍ ജലീല്‍, എ. പി. ഗഫൂര്‍, താജുദ്ദീന്‍, ഇ. പി. സുനില്‍, അയൂബ് കടല്‍ മാട്, മനോജ്, വികാസ്, ശരീഫ്, രജീദ്, എന്നിവരാണ് മറ്റു മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍.
അബു ദാബി ശക്തി തിയ്യറ്റേഴ്സില്‍ നില നിന്നിരുന്ന വിഭാഗീ യതകള്‍ മാറി, രണ്ടു വിഭാഗവും കഴിഞ്ഞ വര്‍ഷം മുതല്‍ ഒന്നിച്ചു പ്രവര്‍ത്തി ക്കാന്‍ തുടങ്ങിയ തിനാല്‍ വീണ്ടും വോട്ടെടു പ്പില്ലാതെ, ഐക്യ കണ്ഠേനയാണ് മാനേജിങ്ങ് കമ്മിറ്റിയെ തിരഞ്ഞെടുത്തത്. ഈ കമ്മിറ്റിയില്‍ ശക്തിയെ ക്കൂടാതെ, യുവ കലാ സാഹിതി, കല അബുദാബി, ഫ്രണ്ട്‌സ് എ. ഡി. എം. എസ്. എന്നീ അമേച്വര്‍ സംഘടനകള്‍ക്കും പ്രാതിനിധ്യമുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
( Thursday, April 08, 2010 ) 3 Comments:
Links to this post: |
ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം
അബുദാബി: പ്രശസ്ത കഥാകാരന്‍ ടി. പത്മനാഭന്‍റെ എഴുത്തിന്‍റെ അറുപതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കേരളത്തിലും ഗള്‍ഫ് നാടുകളിലും നടക്കുന്ന പരിപാടിയില്‍ അബുദാബി മലയാളി സമാജം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സാംസ്‌കാരിക കൂട്ടായ്മ യായ ഫ്രണ്ട്‌സ് എ. ഡി. എം. എസ്. ടി. പത്മനാഭന് സ്വീകരണം നല്‍കുന്നു. ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി 8.30ന് കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കുന്ന ചടങ്ങില്‍ മുഗള്‍ ഗഫൂര്‍ അധ്യക്ഷത വഹിക്കും. എ. എം. മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. അബുദാബിയിലെ വിവിധ സംഘടനാ പ്രതിനിധികളും സാംസ്‌കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, literature
- ജെ. എസ്.
( Wednesday, April 07, 2010 ) 1 Comments:
Links to this post: |
അബുദാബി ഐ. എസ്. സി. യുടെ വാര്‍ഷികാഘോഷം
അബുദാബി: യു. എ. ഇ. യിലെ ഏറ്റവും വലിയതും പഴക്കമുള്ളതുമായ ഇന്ത്യന്‍ സംഘടന, ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ നാല്പത്തി മൂന്നാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 43 വര്‍ഷം മെമ്പര്‍ഷിപ്പ് പൂര്‍ത്തിയാക്കിയ വൈ. എ. ജയിംസ്, സച്ചീന്ദ്രന്‍, തോമസ് സെക്യൂറ എന്നിവര്‍ ചേര്‍ന്ന് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.
ഐ. എസ്. സി. യുടെ പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ വേണ്ടതായ പിന്തുണ നല്കിയ യു. എ. ഇ. യിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ എസ്. എസ്. ഭണ്ഡാരിയെ ആദരിക്കുന്ന ചടങ്ങില്‍, യോഗ വിദ്യ യെക്കുറിച്ച് എസ്. എസ്. ഭണ്ഡാരി എഴുതിയ പുസ്തകം യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ പ്രകാശനം ചെയ്യും. 43 വര്‍ഷങ്ങള്‍ക്കു മുമ്പ് വളരെ എളിയ നിലയില്‍ തുടങ്ങിയ സംഘടനയുടെ ആദ്യ കാല പ്രവര്‍ത്തനങ്ങളെ ക്കുറിച്ച് വൈ. എ. ജയിംസും, സച്ചീന്ദ്രനും, തോമസ് സെക്യൂറയും മുന്‍ പ്രസിഡണ്ടു മാരായ തോമസ് ജോണ്‍, ഡോ. അശോക്, രവി മേനോന്‍ തുടങ്ങിയവരും സംസാരിച്ചു. ഐ. എസ്. സി. അംഗങ്ങളും ആഘോഷ ച്ചടങ്ങില്‍ പങ്കെടുത്തു. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. കലാ പരിപാടികള്‍ക്ക് എന്‍റ്ര്‍ ടെയിന്‍മെന്‍റ് സെക്രട്ടറി സാം ഏലിയാസ് നേതൃത്വം നല്കി. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, April 07, 2010 ) |
കേന്ദ്ര സര്‍വ്വകലാശാലാ നടപടി ത്വരിതപ്പെടുത്തണം - കെ.എം.സി.സി.
ദുബായ് : വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലക്ക് ഏറെ പ്രതീക്ഷയേകി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്ന് ദുബായ് ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കാസര്‍ഗോഡിന്റെ അഭിമാനം ആകേണ്ട സര്‍വ്വകലാശാലയെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ഓണം കേറാ മൂലയില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
നൂതനവും, സാങ്കേതികവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ജില്ലയിലെ പുതിയ തലമുറ ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് അറുതി വരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ കെ. എം. സി. സി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ടും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, റഹീം ചെങ്കള, ഹുസൈന്‍ എടനീര്‍, ലതീഫ് മഠത്തില്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ് ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി മുനീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി ഐ. പി. എം. ഇബ്രാഹിം, ട്രഷറര്‍ ആയി ലതീഫ് മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹുസൈന്‍ എടനീറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌മാരായി അര്‍ഷാദ് എദിര്‍ത്തോട്, ഷാഫി ഖാസി വളപ്പില്‍, എസ്. ടി. മുനീര്‍ ആലംബാടി, അബ്ദുറഹ്മാന്‍അല്ലാമാ നഗര്‍ എന്നിവരെയും, സെക്രട്ടറിമാരായി അസീസ് പി. ടി. റിയാസ് എദിര്‍ത്തോട്, അബ്ദുള്‍ റഹ്മാന്‍ ബെര്‍ക്ക, നിസാര്‍ എസ്. എം. നാറംബാടി എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രവര്‍ത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. Labels: associations, education
- ജെ. എസ്.
( Monday, April 05, 2010 ) |
ഐ.എസ്.സി. പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
തോമസ് വര്‍ഗീസ് മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്. Labels: associations, expat
- ജെ. എസ്.
( Monday, April 05, 2010 ) |
ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍ അധികാരമേറ്റു
അബുദാബി: ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പുതിയ ഭാരവാഹികള്‍ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. മഹാത്മാ ഗാന്ധിയുടെ പൗത്രി സുമിത്രാ കുല്‍ക്കര്‍ണിയുടെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു ചടങ്ങ്. പ്രസിഡന്‍റ് തോമസ് വര്‍ഗീസ് സത്യപ്രതിജ്ഞാ ചടങ്ങിന് നേതൃത്വം നല്‍കി. രാഷ്ട്ര പിതാവിന്‍റെ പാരമ്പര്യമുള്ള മഹദ് വനിതയുടെ സാന്നിദ്ധ്യത്തില്‍ ഇങ്ങനെ ഒരു ചടങ്ങ് നടത്താന്‍ കഴിഞ്ഞതില്‍ അത്യന്തം ചാരിതാര്‍ഥ്യ മുണ്ടെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
തോമസ് വര്‍ഗീസ് മഹാത്മാ ഗാന്ധിയുമൊത്തുള്ള 18 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പ്രസംഗിച്ചു. ജീവിതത്തെ ക്കുറിച്ച് മഹത്തായ പാഠങ്ങള്‍ മനസ്സിലാക്കിയത് ബാപ്പുജിയില്‍ നിന്നാണ്. മഹാത്മജി എന്‍റെ മാത്രം മുത്തച്ഛനല്ല. ഇന്ത്യയിലെ ഓരോ വ്യക്തിക്കും അവകാശപ്പെട്ടതാണ്. ത്യാഗവും സ്നേഹവും ബഹുമാനവും അതിന്‍റെ പൂര്‍ണ്ണതയില്‍ അദ്ദേഹം നമ്മെ അനുഭവിപ്പിച്ചു. അഹിംസയുടെ പ്രവാചകനായ ഒരു മനുഷ്യന്‍റെ നാട്ടില്‍ നിന്നാണ് നാം വരുന്നത്. യു. എ. ഇ. യിലെ ജനത നമ്മെ സ്നേഹിക്കുന്നതും ഗാന്ധിജിയുടെ പിന്‍മുറ ക്കാരായിട്ടാണ്. ഈ രാജ്യം നമുക്കു തരുന്ന ആദരം ഇരട്ടിയായി നാം അവര്‍ക്ക് തിരിച്ചു കൊടുക്കണം - സുമിത്രാ ഗാന്ധി കുല്‍ക്കര്‍ണി പറഞ്ഞു. പുതിയ ഭാരവാഹികള്‍ ജന.സെക്രട്ടറി രമേശ് പണിക്കര്‍ സ്വാഗതം ആശംസിച്ചു. ഐ. എസ്. സി. ഗവേണിങ് ബോഡി വൈസ് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി ആശംസാ പ്രസംഗം ചെയ്തു. അബുദാബി യിലെ ഗവ. അംഗീകൃത ഇന്ത്യന്‍ അസോസി യേഷനുകളുടെ അപ്പെക്‌സ് ബോഡിയായി പരിഗണിക്കപ്പെടുന്ന ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍, ഗള്‍ഫിലെ ഏറ്റവും പ്രമുഖമായ ഇന്ത്യന്‍ സംഘടനയാണ്. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 04, 2010 ) |
കിടിലന്‍ ടി.വി. ഡോട്ട് കോം യു.എ.ഇ. സംഗമം
ദുബായ് : ഫേസ്ബുക്ക് ഗ്രൂപ്പായ കിടിലന്‍ ടി.വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു.എ.ഇ. സോണ്‍ സംഗമം നാളെ ദുബായ് സബീല്‍ പാര്‍ക്കില്‍ നടക്കും. വൈകീട്ട് മൂന്നര മണി മുതല്‍ ഏഴര മണി വരെ നടക്കുന്ന സംഗമത്തില്‍ എല്ലാ "കിടിലന്സി" നെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.
Labels: associations, dubai
- ജെ. എസ്.
( Friday, April 02, 2010 ) |
ഒരുമ ഒരുമനയൂര്‍ : ദുബായ് ചാപ്ടര്‍
ഒരുമ ഒരുമനയൂര്‍ ദുബായ് കമ്മിറ്റി പുന സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന ജനറല്‍ ബോഡി കൌണ്‍സിലില്‍ വെച്ച് പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. പി. സി. ഷമീര്‍ (പ്രസിഡന്‍റ് ), ആര്‍. വി. കബീര്‍ (ജനറല്‍ സെക്രട്ടറി), ആര്‍. എം. നാസര്‍ (ട്രഷറര്‍), ആര്‍. എം. ലിയാക്കത്ത്, ജുബീഷ് (വൈസ് പ്രസിഡന്‍റ്), അബ്ദുല്‍ ഗനി, പി. പി. കബീര്‍ (ജോയിന്‍റ് സെക്രട്ടറി) എന്നിവരേയും ഇരുപത് അംഗ എക്സിക്യൂട്ടീവിനേയും തിരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ജാതി മത രാഷ്ട്രീയ ചിന്തകള്‍ക്ക് അതീതമായി പ്രവര്‍ത്തിക്കുന്ന 'ഒരുമ ഒരുമനയൂര്‍' മറ്റു കൂട്ടായ്മകള്‍ക്ക് മാതൃകയാണ് എന്ന് ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ദുബായില്‍ എത്തിയ ഒരുമനയൂരിലെ പൌര പ്രമുഖന്‍ പി. വി. മൊയ്തുണ്ണി ഹാജി ആശംസാ പ്രസംഗത്തില്‍ പറഞ്ഞു. പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ഒരുമ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് പി. പി. അന്‍വര്‍, ജനറല്‍ സെക്രട്ടറി ബീരാന്‍ കുട്ടി, ട്രഷറര്‍ എ. പി. ഷാജഹാന്‍, പി. പി. ജഹാംഗീര്‍, വി. ടി. അബ്ദുല്‍ ഹസീബ്, ആര്‍. എം. കബീര്‍, പി. അബ്ദുല്‍ ഗഫൂര്‍, അബുദാബി സെക്രട്ടറി കെ. ഹനീഫ, കെ. എം. മൊയ്തീന്‍ കുട്ടി, പി. മുസദ്ദിഖ് എന്നിവര്‍ സംസാരിച്ചു. പുതിയ ട്രഷറര്‍ ആര്‍. എം. നാസര്‍ നന്ദി പ്രകാശിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
( Thursday, April 01, 2010 ) |
ഇന്‍റര്‍കോളജിയെറ്റ് പ്രയര്‍ ഫെല്ലോഷിപ്പ് ക്യാമ്പ്
അദ്ധ്യാത്മിക വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഇന്‍റര്‍കോളജിയെറ്റ് പ്രയര്‍ ഫെല്ലോഷിപ്പ്
(I C P F ) യു. എ. ഇ. ദേശീയ വിദ്യാര്‍ത്ഥി ക്യാമ്പ് ഷാര്‍ജ യൂണിയന്‍ ചര്‍ച്ചില്‍ നടന്നു. I C P F അന്തര്‍ ദേശീയ അധ്യക്ഷന്‍ ഡോ. മുരളീധര്‍(കോയമ്പത്തൂര്‍) ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഷാര്‍ജ യൂണിയന്‍ ചര്‍ച്ച് (മാര്‍ച്ച് 29,30 ), അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് (ഏപ്രില്‍ 2 ), അല്‍ ഐന്‍ ഒയാസിസ് സെന്‍റര്‍ (ഏപ്രില്‍ 3 ) എന്നിവിടങ്ങളില്‍ പൊതു സമ്മേളനങ്ങള്‍ നടക്കും. ഡോ. മുരളീധര്‍ മുഖ്യ പ്രാസംഗികന്‍ ആയിരിക്കും. വിദ്യാര്‍ഥികള്‍ക്ക് വേണ്ടി "ഫോക്കസ്2010" ഏകദിന സമ്മേളനം, വിവിധ ചര്‍ച്ചകള്‍, സെമിനാറുകള്‍, പഠന ക്ലാസ്സുകള്‍, കലാ പരിപാടികള്‍ ഫിലിം പ്രദര്‍ശനം, പ്രവര്‍ത്തക സമ്മേളനം, പൊതു സമ്മേളനം തുടങ്ങിയ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ട് എന്നും എല്ലാ എമിറേറ്റുകളില്‍ നിന്നും വാഹന സൗകര്യം ഒരുക്കിയതായും സംഘാടകര്‍ അറിയിച്ചു. ( വിവരങ്ങള്‍ക്ക് വിളിക്കുക: 050 32 41 610 ) Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. ദുബായ് ചാപ്റ്റര്‍
കേരള ശാസ്ത്രസാഹിത്യ പരിഷത്ത് യു. എ. ഇ. ഘടകമായ ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി യുടെ ദുബായ് ചാപ്റ്റര്‍ വാര്‍ഷികം സമാപിച്ചു.
ദുബായ് ദേര ഹാഷീം അലവി ഹാളില്‍ വെച്ച് നടന്ന സമ്മേളനം, ഫ്രണ്ട്സ് ഓഫ് കെ. എസ്. എസ്. പി. പ്രസിഡണ്ട് ഇക്ബാല്‍ ഉല്‍ഘാടനം ചെയ്തു. ദുബായ് ചാപ്റ്റര്‍ പ്രസിഡണ്ട് അരുണ്‍ പരവൂരിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ കോ-ഓര്‍ഡിനേറ്റര്‍ റിയാസ് വെഞ്ഞാറമൂട് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന ത്തോടനു ബന്ധിച്ച് ‘ജലസ്രോതസ്സുകളുടെ സംരക്ഷണം’ എന്ന വിഷയത്തില്‍ സുജിത് ക്ലാസ്സെടുത്തു. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് തയ്യാറാക്കിയ, പാരിസ്ഥിതിക പ്രത്യാഘാത ങ്ങളെ ക്കുറിച്ചുള്ള ‘നിലവിളി’ എന്ന ഡോക്യുമെന്‍റ്റിയുടെ പ്രദര്‍ശനവും നടന്നു. സുധീര്‍ (പ്രസിഡന്‍റ്), സംഗീത ഷാജി (വൈസ് പ്രസിഡന്‍റ്), റിയാസ് വെഞ്ഞാറമൂട് (കോ-ഓര്‍ഡിനേറ്റര്‍), ജയകുമാര്‍ (ജോ:കോ-ഓര്‍ഡിനേറ്റര്‍), ധനേഷ് (ട്രഷറര്‍) എന്നിവര്‍ അടങ്ങിയ 11അംഗ ഭരണ സമിതിയേയും സമ്മേളനം തെരെഞ്ഞെടുത്തു Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
‘സംസ്കാര ഖത്തറി'ന് പുതിയ സാരഥികള്‍
ദോഹ: ദോഹ ടോപ് ഫോം റെസ്റ്റോറണ്ടില്‍ ചേര്‍ന്ന സംസ്കാര ഖത്തറിന്റെ പൊതു യോഗം സംഘടനയുടെ 2010 - 11വര്‍ഷത്തിലേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അഡ്വ: എ. ജാഫര്‍ഖാന്‍ കേച്ചേരി (പ്രസിഡന്‍റ്റ്), മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍ (സെക്രട്ടറി), അഡ്വ: ഇ. എ. അബൂബക്കര്‍ (ട്രഷറര്‍), വി. കെ. എം. കുട്ടി (വൈസ്. പ്രസിഡന്‍റ്റ്), എ. സി. ദിലീപ് (ജോ: സെക്രട്ടറി) എന്നിവരെയും, പ്രവര്‍ത്തക സമതിയിലേക്ക് താഴെ പറയുന്നവരെയും തിരഞ്ഞെടുത്തു.
കെ. പി. എം. മുഹമ്മദ് കോയ, കുഞ്ഞബ്ദുള്ള ചാലപ്പുറം (ജി. പി.), അര്‍ഷാദ് ടി. വി., സതീഷ്. കെ. പറമ്പത്ത്, കെ. പി. ഷംസുദ്ധീന്‍, ശശികുമാര്‍ ജി. പിള്ള. Labels: associations, qatar
- ജെ. എസ്.
( Monday, March 29, 2010 ) |
എന്‍. എച്ച്. ഐക്യദാര്‍ഢ്യ കൂട്ടായ്മ ഷാര്‍ജയില്‍
കേരള ജനകീയ പ്രതിരോധ സമിതിയുടെ എന്‍. എച്ച്. 17 / 47 ആക്ഷന്‍ കൌണ്‍സിലിന്‍റെ പ്രവര്‍ത്തനങ്ങളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന യു. എ. ഇ യിലെ കൂട്ടായ്മ ഇന്ന് വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ ഏഷ്യാ മ്യൂസിക് ഇന്‍സ്റ്റിട്യൂട്ടില്‍(ഷാര്‍ജാ എമിഗ്രേഷന്‍ ഓഫീസിനു മുന്‍വശം) ചേരുന്നു.
ഈ കൂട്ടായ്മയില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക 050 49 51 054 (അബ്ദുല്‍ നവാസ്), 050 68 23 126 (അജി രാധാകൃഷ്ണന്‍) Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Friday, March 26, 2010 ) |
ബ്ലോഗേര്‍സ് സംഗമം ദോഹയില്‍
ദോഹയിലെ ബ്ലോഗര്‍മാര്‍ ഇന്ന് (വെള്ളിയാഴ്ച്ച) ഒത്തുകൂടുന്നു. മുഖ്യാതിഥിയായി മാധ്യമ പ്രവര്‍ത്തകനും യുവ കവിയും ബ്ലോഗ്ഗറും കൂടിയായ കുഴൂര്‍ വിത്സണ്‍ പങ്കെടുക്കും.
ഉച്ചക്ക് ഒരു മണിക്ക് ദോഹാ ജദീതിലെ അല്‍മാലിക്കി ടവറിലെ എഫ്. സി. സി ഹാളില്‍ വെച്ചാണ് സംഗമം. (വിശദ വിവരങ്ങള്‍ക്ക് മുഹമ്മദ് സഹീര്‍ പണ്ടാരത്തില്‍ +974 51 98 704) Labels: associations, blog, qatar, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Friday, March 26, 2010 ) |
പ്രവാസി ക്ഷേമനിധി പ്രായപരിധി ഉയര്‍ത്തണം
കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന്ന് പ്രവാസികള്‍ക്ക് പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നല്‍കുന്ന പ്രവാസി ക്ഷേമനിധി പ്രവര്‍ത്തികമാക്കിയ കേരള സര്‍ക്കാറിനെ മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ അഭിനന്ദിച്ചു. വിദേശ രാജ്യങ്ങളില്‍ പണിയെടുത്ത് ജീവിക്കുന്ന ഇരുപത് ലക്ഷത്തോളം പേര്‍ക്കും ഇന്ത്യയില്‍ പണിയെടുക്കുന്ന പത്ത് ലക്ഷത്തോളം പേര്‍ക്കും ഈ നിയമത്തിന്‍റെ പരിരക്ഷ കിട്ടും. മറുനാടുകളില്‍ പണിയെടുക്കുന്നവര്‍ക്ക് പെന്‍ഷനും ആനുകൂല്യങ്ങളും നല്‍കുന്ന ഒരു ക്ഷേമനിധി നിയമം ഇന്ത്യയില്‍ ആദ്യമായിട്ടാണെന്നും കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു.
ഈ പദ്ധതിയില്‍ ചേരുന്നതിന്നുള്ള പ്രായപരിധി 18 നും 55 നും ഇടയ്ക്കാണു നിജപ്പെടുത്തിയിരിക്കുന്നത്. ഇത് 18 നും 60 നും ഇടയ്ക്കാക്കണമെന്ന് ഈ കണ്‍വെന്‍ഷന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ആദ്യകാലങ്ങളില്‍ ഇവിടെ എത്തിയിട്ടുള്ള പ്രവാസികള്‍ക്കു കൂടി ഇതിന്‍റെ ആനുകൂല്യങ്ങളും അവരുടെ പങ്കാളിത്തവും ഉറപ്പാക്കുന്നതിന്ന് ഇത് അനിവാര്യമാണ്. മലപ്പുറം ജില്ലയുടെ വിവിധ ഭാഗങളില്‍ പ്രവര്‍ത്തിച്ചിരുന്ന വിവിധ സംഘടനകളെ ഏകോപിപ്പിച്ച് രൂപം കൊടുത്ത മലപ്പുറം ജില്ലാ പ്രവാസി സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ കെ. പി. ഗോപാലന്‍ ഉല്‍ഘാടനം ചെയ്തു. സി. പി. സക്കീര്‍ ഹുസൈന്‍(വളാഞ്ചേരി) അധ്യക്ഷത വഹിച്ചു. നാരായണന്‍ വെളിയംകോട് മുഖ്യ പ്രഭാഷണം നടത്തി. അന്‍വര്‍ ബാബു സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ വിശദീകരിച്ചു. പി. അരവിന്ദന്‍ സ്വഗതം പറഞ്ഞു. മലപ്പുറം ജില്ലാ പ്രവാസി സംഘം ഭാരവാഹികളായി കെ. പി. ഗോപാലന്‍ (പ്രസിഡണ്ട്), പി.അരവിന്ദന്‍, സി. പി. സക്കീര്‍ ഹുസൈന്‍(വൈസ് പ്രസിഡണ്ടുമാര്‍), അന്‍വര്‍ ബാബു (സിക്രട്ടറി), ഉമ്മര്‍ വെളിയംകോട്, ഫിറോസ് പൊന്നാനി(ജോയിന്‍റ് സിക്രട്ടറിമാര്‍), മുഹമ്മദാലി ഹാജി(കണ്‍വീനര്‍), കറുത്താരന്‍ ഇല്യാസ്, കുഞ്ഞിമരക്കാര്‍ ഹാജി വളാഞ്ചേരി(ജോയിന്‍റ് കണ്‍ വീനര്‍മാര്‍),സി. പി. എം. ബാവ(ട്രഷറര്‍) എന്നിങ്ങനെ 21 അംഗ പ്രവര്‍ത്തക സമിതിയേയും തെരഞ്ഞെടുത്തു. Labels: associations, dubai, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, March 25, 2010 ) |
ഇ. എം. എസ് - എ. കെ. ജി. അനുസ്മരണം ദുബായിലും ഷാര്‍ജയിലും
മാസ്സ് ഷാര്‍ജ സംഘടിപ്പിക്കുന്ന ഇ. എം. എസ് - എ. കെ .ജി. അനുസ്മരണം, ഷാര്‍ജ ഇന്ത്യന്‍ അസ്സോസിയേഷന്‍ ഹാളില്‍ ഇന്ന്(വ്യാഴം) വൈകീട്ട് എട്ടര മണിക്ക് നടക്കും.
ദുബായ് ദലയുടെ ആഭിമുഖ്യത്തില്‍ ഇ. എം. എസ് - എ. കെ .ജി. ദിനാചരണം സംഘടിപ്പിക്കുന്നു. മാര്‍ച്ച് 26 വെള്ളി വൈകിട്ട് ആറു മണിക്ക് ദല ഹാളിലാണ് ചടങ്ങ്. ജ്യോതികുമാര്‍, ബഷീര്‍ തിക്കോടി, ബാബുരാജ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. Labels: associations, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, March 25, 2010 ) |
കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍
കുവൈറ്റ് : കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖുര്‍ത്വുബ ജാംഇയ്യത്തുല്‍ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ കൌണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി പ്രസിഡന്റും ടി. പി. മുഹമ്മദ് അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറിയും അബ്ദുസ്സമദ് കോഴിക്കോട് വൈസ് പ്രസിഡന്റുമായും സാദത്തലി കണ്ണൂര്‍ ഫിനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദഅവ, ഓര്‍ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫയര്‍, പബ്ലിക്ക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ് പഠന വിഭാഗം, പബ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍, ലൈബ്രറി, ഹജ്ജ് ഉംറ എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അടങ്ങുന്ന ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാന്‍സ് സെക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ് അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റര്‍ ഫൈസല്‍ ഒളവണ്ണ അവതരിപ്പിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരായ സാദത്തലി കണ്ണൂര്‍, സുനാഷ് ശുക്കൂര്‍, നാസര്‍ ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ് സെക്രട്ടറിമാര്‍ താഴെ പറയുന്നവരാണ്. എന്‍. കെ. അബ്ദുല്‍ സലാം (ജോയന്റ് സെക്രട്ടറി), മുഹമ്മദ് അന്‍വര്‍ കാളികാവ് (ഓര്‍ഗനൈസിംഗ്), മുഹമ്മദ് അഷ്‌റഫ് എകരൂല്‍ (ദഅവ), ഫൈസല്‍ ഒളവണ്ണ (ക്യു. എച്ച്. എല്‍. സി.), ഷബീര്‍ നന്തി (പബ്ലിക്കേഷന്‍), ഇസ്മായില്‍ ഹൈദ്രോസ് തൃശ്ശൂര്‍ (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹ്മാന്‍ അടക്കാനി (ക്രിയേറ്റിവിറ്റി), ടി. ടി. കാസിം കാട്ടിലപ്പീടിക (ഓഡിയോ വിഷ്വല്‍), മുഹമ്മദ് അസ്‌ലം കാപ്പാട് (പബ്ലിക് റിലേഷന്‍സ്), സുനാഷ് ശുക്കൂര്‍ (വിദ്യാഭ്യാസം), സി. വി. അബ്ദുള്ള സുല്ലമി (ലൈബ്രറി), സക്കീര്‍ കൊയിലാണ്ടി (ഹജ്ജ് ഉംറ). വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി അബൂബക്കര്‍ കോയ (ഫിനാന്‍സ്), കെ. സി. മുഹമ്മദ് നജീബ് എരമംഗലം (ഓര്‍ഗനൈസിംഗ്), റഫീഖ് മൂസ മുണ്ടേങ്ങര (ദഅവ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (ക്യു. എച്ച്. എല്‍. സി.), മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട് (പബ്ലിക്കേഷന്‍), അബ്ദുല്‍ ലത്തീഫ് കെ. സി. (സോഷ്യല്‍ വെല്‍ഫയര്‍), ബാബു ശിഹാബ് പറപ്പൂര്‍ (ക്രിയേറ്റിവിറ്റി), ഹബീബ് ഫറോക്ക് (ഓഡിയോ വിഷ്വല്‍), മുദാര്‍ കണ്ണ് (വിദ്യാഭ്യാസം), സി. പി. അബ്ദുല്‍ അസീസ് (ലൈബ്രറി), മഖ്ബൂല്‍ മനേടത്ത് (പബ്ലിക് റിലേഷന്‍സ്), ലുഖ്മാന്‍ കണ്ണൂര്‍ (ഹജ്ജ് ഉംറ) എന്നിവരെ തെരഞ്ഞെടുത്തു. Labels: associations, kuwait
- ജെ. എസ്.
( Wednesday, March 24, 2010 ) |
ഇന്ത്യാ സോഷ്യല്‍ സെന്‍റര്‍ പുതിയ ഭാരവാഹികള്‍
അബുദാബി: ഗള്‍ഫിലെ പ്രമുഖ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററിന്‍റെ പ്രസിഡന്‍റ് ആയി തോമസ് വര്‍ഗീസും ജനറല്‍ സെക്രട്ടറി ആയി രമേഷ് പണിക്കരും തിരഞ്ഞെടുക്കപ്പെട്ടു.
പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി തോമസ് വര്‍ഗീസ് തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് വിജയിച്ചത്. ഇത് രണ്ടാം തവണയാണ് അദ്ദേഹം പ്രസിഡന്‍റ് ആവുന്നത്. ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട രമേഷ് പണിക്കര്‍ മുന്‍ കാലങ്ങളിലും ഐ. എസ്. സി. യില്‍ ആ പദവി വഹിച്ചിട്ടുണ്ട്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ഡോ. രാജാ ബാലകൃഷ്ണനാണ്. വാശിയേറിയ ഈ തിരഞ്ഞെടുപ്പില്‍ ട്രഷററായി സുരേന്ദ്രനാഥും അസിസ്റ്റന്‍റ് ജനറല്‍ സെക്രട്ടറിയായി ഈപ്പന്‍ വര്‍ഗീസും തിരഞ്ഞെടുക്കപ്പെട്ടു. ലിറ്റററി സെക്രട്ടറിയായി ദേവകുമാര്‍ വി. നായരും എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി സാം ഏലിയാസും അസി. എന്‍റര്‍ടയിന്‍മെന്‍റ് സെക്രട്ടറിയായി എം. എന്‍. അശോക് കുമാറും തിരഞ്ഞെടുക്കപ്പെട്ടു. അസി. ട്രഷററായി എച്ച്. ശങ്കര നാരായണനും സ്‌പോര്‍ട്‌സ് സെക്രട്ടറിയായി സി. സത്യ ബാബുവും അസി. സ്‌പോര്‍ട്‌സ് സെക്രട്ടറിയായി ആസിഫും ഓഡിറ്ററായി പി. എസ്. ജേക്കബും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ്. അതില്‍ ആയിരത്തി ഒരു നൂറോളം പേരാണ് ജനറല്‍ ബോഡിയില്‍ സംബന്ധിച്ചത്. സ്ഥാനമൊഴിയുന്ന പ്രസിഡന്റ് സുധീര്‍ കുമാര്‍ ഷെട്ടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യു. എ. ഇ. സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരായ ആത്തിഫ് അത്ത, അഹമ്മദ് ഹുസൈന്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നത്. ബാസിന്‍ കോണ്‍സേറെ ചീഫ് പോളിങ്ങ് ഓഫീസറായിരുന്നു. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, March 21, 2010 ) |
'മാനിഷാദ' സമാപന സമ്മേളനം ദുബായിൽ
ദുബായ്: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ക്കും രക്തച്ചൊരിച്ചിലും എതിരെ ബോധവൽക്കരണ സന്ദേശവുമായി കേരള മാപ്പിള കലാ അക്കാദമി നടത്തി വരുന്ന 'മാനിഷാദ' കാമ്പയിൻ സമാപന സമ്മേളനം മെയ് അവസാന വാരം ദുബായിൽ നടത്താൻ റോയൽ പാരീസ് ഹോട്ടലിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.
ചടങ്ങിൽ വി. കെ. പി.അഹമ്മദ് കുഞ്ഞി അദ്ധ്യക്ഷത വഹിച്ചു. അക്കാദമി കേന്ദ്ര കമ്മിറ്റി പ്രസിഡന്‍റ് പി. എച്. അബ്ദുല്ല മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ദുബായ് ചാപ്റ്റർ പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. യഹ് യ തളങ്കര, ഖമറുദ്ദീൻഹാജി പാവറട്ടി, സത്താർ ചെംനാട്, കെ. അബ്ദുൽ മജീദ്, കലാം, സുലൈമാൻ തൃത്താല എന്നിവരെ മുഖ്യരക്ഷാ സമിതി അംഗങ്ങളായും,സി.മുനീർചെറുവത്തൂർ (പ്രസി),മുഈനുദ്ദീൻ എടയന്നൂർ(ജ.സെക്ര),യു. പി. സി. ഇബ്രഹിം(ട്രഷ), അബ്ദുറഹ്മാൻ ഇസ്മായിൽ,യുസുഫ് കാരക്കാട്,കെ. പി. നൂറുദ്ദീൻ,ലത്തീഫ് ചെറുവണ്ണൂർ(വൈ.പ്ര), നവാസ് കുഞ്ഞിപ്പള്ളി, സെയ്ത് മുഹമ്മദ്, അബ്ദുള്ളക്കുട്ടി ചേറ്റുവ, ഖാലിദ് പടന്ന(ജോ.സെ)ഹാരിസ് വയനാട്(കലാവിഭാഗം കൺ വീനർ) എന്നിവരെയും തിരഞ്ഞെടുത്തു. Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, March 21, 2010 ) |
അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ തിരഞ്ഞെടുപ്പ്
അബുദാബി: ഗള്‍ഫിലെ ഏറ്റവും വലിയ ഇന്ത്യന്‍ സംഘടനയായ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കും. 35 കോടി രൂപ ചെലവിട്ട് ആധുനിക സൗകര്യങ്ങളോടെ നിര്‍മിച്ച ഐ. എസ്. സിയുടെ ഭരണ നേതൃത്വത്തിനു വേണ്ടി വാശിയേറിയ പോരാട്ടമാണ് അബുദാബിയില്‍ നടക്കുന്നത്.
സുധീര്‍കുമാര്‍ ഷെട്ടി പ്രസിഡന്റും ജോണ്‍ പി. വര്‍ഗ്ഗീസ് ജനറല്‍ സെക്രട്ടറിയും ആയിട്ടുള്ള കമ്മറ്റിയാണ് ഇപ്പോള്‍ ഐ. എസ് .സി ഭരിക്കുന്നത്. വോട്ടവകാശമുള്ള മെമ്പര്‍മാര്‍ 2100 പേരാണ് പ്രസിഡന്‍റ് സ്ഥാനം ലഭിക്കാന്‍ സംഘടനയുടെ മുന്‍ പ്രസിഡന്റുമാരായ തോമസ് വര്‍ഗ്ഗീസും അശോക് നായരുമാണ് മത്സരിക്കുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുന്‍ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുള്ള രമേഷ് പണിക്കരും മുന്‍ വൈസ് പ്രസിഡന്റ് രാജന്‍ സക്കറിയയും മത്സരിക്കുന്നു. ട്രഷറര്‍ സ്ഥാനത്ത് എത്തിപ്പെടാന്‍ ഇപ്പോഴത്തെ ജോ. ട്രഷറര്‍ സബയും മുന്‍കാല ട്രഷറര്‍ സുരേന്ദ്രനാഥും മത്സരിക്കുന്നു. ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ത്ഥീകള്‍ മത്സരിക്കുന്നത് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കാണ്. ഡോ. രാജാ ബാലകൃഷ്ണന്‍, ശരത്, ജോണ്‍ സാമുവല്‍, വിക്ടര്‍ എന്നിവര്‍. എന്‍റ്ര്‍ടെയിന്‍മെന്‍റ് സെക്രട്ടറിയായി സാം ജോര്‍ജ്, നിസാം എന്നിവരും സാഹിത്യവിഭാഗം സെക്രട്ടറിയായി ദേവകുമാറും പി. വി. തോമസും മത്സരിക്കുന്നു. ഇതിനിടെ മത്സരമില്ലാത്ത വിഭാഗവും ഉണ്ട് ഓഡിറ്റര്‍, സ്‌പോര്‍ട്‌സ് സെക്രട്ടറി, അസിസ്റ്റന്റ് ഓഡിറ്റര്‍ എന്നിവരായി പി. എസ്. ജേക്കബ്, സത്യബാബു, ആസിഫ് എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. വ്യാഴാഴ്ച രാത്രി 8 മുതല്‍ ജനറല്‍ബോഡിയും പത്ത് മുതല്‍ പതിനൊന്നു വരെ തിരഞ്ഞെടുപ്പുമാണ്. അബുദാബി സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി കാര്യാലയത്തിലെ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തിലാണ് ജനറല്‍ ബോഡിയും തിരഞ്ഞെടുപ്പും നടക്കുക. Labels: abudhabi, associations, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 17, 2010 ) |
പ്രവാസി ക്ഷേമനിധിയിലെ അവ്യക്തതകള്‍ ദൂരീകരിക്കണം
ഷാര്‍ജ: കേരള സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധിയെ സംബന്ധിച്ച അവ്യക്തതകള്‍ ദൂരീകരിക്കുന്നതിനും മുഴുവന്‍ പ്രവാസി മലയാളികളെയും പദ്ധതിയില്‍ അംഗമാക്കുന്നതിനും അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്ന് മലയാളി ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ സെന്റര്‍ (മാക്) ഷാര്‍ജ എമിറേറ്റ് കമ്മിറ്റി മുഖ്യമന്ത്രിയോടും കേരള സര്‍ക്കാറിനോടും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രിയെ നേരില്‍ സന്ദര്‍ശിച്ച് നിവേദനം നല്കാന്‍ നടപടി സ്വീകരിക്കാനാണ് തീരുമാനം. മുഖ്യമന്ത്രി മുന്‍ കൈ എടുത്ത് ആരംഭിച്ച പദ്ധതി അട്ടിമറിക്കാനുളള ശ്രമമാണ് ഗല്‍ഫില്‍ നടക്കുന്നത്. സാധാരണക്കാരായ പ്രവാസി മലയാളികള്‍ പദ്ധതിയെ ക്കുറിച്ച് അജ്ഞരാണ്. ക്ഷേമ നിധി ബോഡിലെ പ്രവാസി പ്രതിനിധിക്കു പോലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് വിശദീകരിക്കാന്‍ കഴിയുന്നില്ല. പദ്ധതിയെപ്പറ്റി വിശദീകരിക്കാന്‍ കഴിയുന്ന ബോര്‍ഡ് അംഗങ്ങളെ ഗള്‍ഫിലയച്ച് സാധാരണക്കാരായ പ്രവാസികള്‍ക്കിടയില്‍ പ്രചാരണം നടത്തണം. അതുവഴി പാവപ്പെട്ടവര്‍ക്ക് പ്രയോജനപ്പെടുന്ന ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കണം എന്നും യോഗം ആവശ്യപ്പെട്ടു.യോഗത്തില്‍ പ്രസിഡന്റ് ഇ. കെ.പ്രേമരാജന്‍ അധ്യക്ഷത വഹിച്ചു. അനില്‍കുമാര്‍, പി. പി. സത്യന്‍, എ. എം. ജലാല്‍, അബ്ദുമനാഫ്, ജയന്‍ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു. Labels: associations, sharjah, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 16, 2010 ) |
സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്
27 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന പ്രശസ്ത സിത്താര്‍ വാദകന്‍ അഹമ്മദ് ഇബ്രാഹീമിന് യാത്രയയപ്പ്.
ദുബായ് രാജഗിരി ഇന്റര്‍നാഷനല്‍ സ്കൂള്‍ അങ്കണത്തില്‍ മാര്‍ച്ച് 19ന് വെള്ളിയാഴ്ച്ച വൈകീട്ട് 5:30ന് ഒരുക്കുന്ന യാത്രയയപ്പ് ചടങ്ങില്‍ twilight എന്ന പേരില്‍ ഒരു സംഗീതവിരുന്നും സംഘടിപ്പിക്കുന്നു. ഇതോടൊപ്പം മുജീബ് (തബല), ഷൈജു (കീബോര്‍ഡ്), ഹരി (ഫ്ലൂട്ട്) അബി (വയലിന്‍) എന്നിവര്‍ ചേര്‍ന്ന്‍ ഒരുക്കുന്ന instrumental fusion ഉണ്ടായിരിക്കും. Labels: art, associations, dubai, prominent-nris, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, March 14, 2010 ) |
കാരുണ്യത്തിന്റെ പ്രവാചകന്‍
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന നബി ദിന സെമിനാര്‍ മാര്‍ച്ച് 13 ശനിയാഴ്ച രാത്രി 8 മണിക്ക് സമാജം അങ്കണത്തില്‍ നടക്കും. പ്രമുഖ പണ്ഡിതനും, ഗ്രന്ഥകാരനും, വാഗ്മിയും, അല്‍ ഇര്‍ഫാദ് ചീഫ് എഡിറ്ററുമായ പി. എം. കെ. ഫൈസി, 'കാരുണ്യത്തിന്റെ പ്രവാചകന്‍' എന്ന വിഷയം അവതരിപ്പിക്കും. യു. എ. ഇ.യിലെ മത - സാംസ്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
സെമിനാറിനു ശേഷം പ്രവാചക പ്രകീര്‍ത്തന ഗാനാലാപനവും ഉണ്ടായിരിക്കും എന്ന് സമാജം ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, അറബിനാടുകള്‍
- ജെ. എസ്.
( Thursday, March 11, 2010 ) |
മലയാളി വനിതാ സമാജം ഭാരവാഹികള്‍
ഷാര്‍ജ: മലയാളി വനിതാ സമാജം ഭാരവാഹികള്‍: രഞ്ജു സുരേഷ് (പ്രസിഡണ്ട്), ലിസി തോമസ്(വൈസ് പ്രസിഡണ്ട്), പൂര്‍ണിമ സുജിത് (ജനറല്‍ സെക്രട്ടറി), റാണി മാത്യു (ജോയന്റ് സെക്രട്ടറി), ബിന്ദു മാത്യു (ട്രഷറര്‍), അജിതാ രഞ്ജികുമാര്‍, എല്‍സ ജോസ് (ബാല സമാജം). Labels: associations
- ജെ. എസ്.
( Tuesday, March 09, 2010 ) |
ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ മാര്‍ച്ച് 18, 19, 20 തീയതികളില്‍
ലോകമെമ്പാടും ശാന്തിയും സമാധാനവും സാഹോദര്യവും എത്തിക്കുന്നതിന്‍റെ ഭാഗമായി
ദുബായില്‍ ഇന്‍റ്ര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു. യു. എ. ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍മക്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തില്‍ ദുബായ് ഇസ്‌ലാമിക് അഫയേര്‍സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ മുഖ്യപങ്കാളിത്തത്തോടെ മാര്‍ച്ച് 18, 19, 20 തീയതികളില്‍ ദുബായ് എയര്‍പോര്‍ട്ട് എക്‌സ്‌പോയില്‍ സംഘടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് എക്‌സിബിഷനിലാണ് ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ യു. എസ്, യു. കെ, മലേഷ്യ, സൗദി അറേബ്യ, ഈജിപ്ത്, കുവൈത്ത്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ മൂന്നു ദിവസങ്ങളിലായി നടക്കുന്ന പീസ് കണ്‍വെന്‍ഷനില്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണങ്ങളും പ്രബന്ധങ്ങളും അവതരിപ്പിക്കും. ഇവരുമായുള്ള സംവാദങ്ങള്‍ക്കും ചര്‍ച്ചാവേദിക്കും ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്‍ (ഡി .ഐ. പി. സി.) അവസരമൊരുക്കും. വിവിധഭാഷകളില്‍ കൗണ്‍സലിങ് സൗകര്യവും ഒരുക്കുന്നുണ്ട്. ദുബായ് ഭരണാധികാരിയുടെ പത്‌നി ശൈഖ ഹിന്‍ദ് ബിന്‍ത് മഖ്തൂമിന്റെ രക്ഷാകര്‍ത്തൃത്വത്തിലുള്ള അല്‍ഖൂസിലെ അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററാണ് ദുബായ് ഇന്റര്‍നാഷണല്‍ പീസ് കണ്‍വെന്‍ഷന്റെ (ഡി. ഐ. പി. സി.) മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്കുന്നത്. Labels: associations, dubai, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 09, 2010 ) |
പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും
അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ് കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. Labels: abudhabi, associations, charity, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 09, 2010 ) |
ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ശില്‍പ്പശാല
ദുബായ് : കേരളത്തില്‍ നിന്നുമുള്ള എന്‍ജിനിയര്‍മാരുടെ യു.എ.ഇ. യിലെ കൂട്ടായ്മയായ കേര (KERA - Kerala Engineers Alumni - UAE) യുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ആദ്യ ഫോട്ടോഗ്രാഫി ശില്‍പ്പശാല ദുബായില്‍ വെച്ച് നടന്നു. യു.എ.ഇ. യിലെ പ്രശസ്ത പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ആയ അബ്ദുള്‍ നാസര്‍ നേതൃത്വം നല്‍കിയ ശില്പശാലയില്‍ ഇരുപത്തഞ്ചോളം എന്‍ജിനിയര്‍മാര്‍ പങ്കെടുത്തു.
ദുബായ് ഇന്ത്യാ ക്ലബ്ബില്‍ വെച്ച് നടന്ന ഏക ദിന ശില്‍പ്പശാലയുടെ ഉദ്ഘാടനം കേര പ്രസിഡണ്ട് രെവി കുമാര്‍ നിലവിളക്ക് തെളിയിച്ചു കൊണ്ട് നിര്‍വ്വഹിച്ചു. ഇതോടൊപ്പം തന്നെ കേരയുടെ ആഭിമുഖ്യത്തിലുള്ള ഷട്ടര്‍ ബഗ്സ് എന്ന ഫോട്ടോഗ്രാഫി ക്ലബ്ബിന്റെയും ഔപചാരികമായ ഉദ്ഘാടനം അദ്ദേഹം നിര്‍വഹിച്ചു. ഫോട്ടോഗ്രാഫിയില്‍ തല്‍പരരായ ഒരു കൂട്ടം എന്‍ജിനിയര്‍മാര്‍ ഒത്തു ചേര്‍ന്ന് രൂപം നല്‍കിയ ഫേസ് ബുക്ക് ഗ്രൂപ്പായ "ഷട്ടര്‍ ബഗ്സിന്" ഏറെ പ്രചാരം ലഭിച്ചിരുന്നു. ഇതിന്റെ വളര്‍ച്ചയുടെ അടുത്ത ഘട്ടമാണ് ഷട്ടര്‍ ബഗ്സ് ഫോട്ടോഗ്രാഫി ക്ലബ് എന്ന് ക്ലബിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് കൊണ്ട് കേര പ്രസിഡണ്ട് അറിയിച്ചു. പ്രവാസ ജീവിതത്തിനിടെ തങ്ങളുടെ വ്യത്യസ്തമായ അഭിരുചികള്‍ക്ക് അനുസൃതമായ വിനോദങ്ങളില്‍ ഏര്‍പ്പെടാനും, അനുഭവങ്ങള്‍ പങ്കു വെയ്ക്കുവാനും വേദിയൊരുക്കുന്ന ഇത്തരം സംരംഭങ്ങളുടെ പ്രസക്തി ഏറെയാണ്. ഈ അവസരങ്ങള്‍ ഏവരും ഉപയോഗപ്പെടുത്തണം എന്നും, ഇത്തരം സംരംഭങ്ങളില്‍ കേര അംഗങ്ങള്‍ കൂടുതല്‍ സജീവമായി പങ്കെടുക്കണം എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ഷട്ടര്‍ ബഗ്സ് ക്ലബ്ബിന്റെ മുഖ്യ സാരഥികളായ സജികുമാര്‍ സുകുമാരന്‍ സ്വാഗതവും, ജിനോയ് വിശ്വന്‍ ആശംസകളും അര്‍പ്പിച്ചു. "ലഭ്യമായ വെളിച്ചം" - The Available Light എന്നതായിരുന്നു ഫോട്ടോഗ്രാഫി ശില്‍പ്പശാലയുടെ പ്രമേയം. ലഭ്യമായ വെളിച്ചത്തെ ഫലപ്രദമായി ഉപയോഗിക്കുവാനും, വെളിച്ചത്തെ വേണ്ട വിധത്തില്‍ രൂപപ്പെടുത്തി നല്ല ചിത്രങ്ങള്‍ സംവിധാനം ചെയ്യുവാനും ഉള്ള ഒട്ടേറെ സാങ്കേതിക നിര്‍ദ്ദേശങ്ങളും രീതികളും തന്റെ പരിചയ സമ്പത്തില്‍ നിന്നും ഉള്ള ഉദാഹരണങ്ങള്‍ സഹിതം നാസര്‍ വിശദീകരിച്ചത് ഏറെ രസകരവും ഉപകാര പ്രദവും ആയതായി ശില്‍പ്പശാലയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. Labels: art, associations, dubai
- ജെ. എസ്.
( Thursday, March 04, 2010 ) |
മാവേലിക്കര അസോസിയേഷന് പുതിയ ഭാരവാഹികള്‍
നോണ്‍ റെസിഡന്‍റ് മാവേലിക്കര അസോസിയേഷന്‍ (നോര്‍മ - യു.എ.ഇ.) യുടെ 2010 വര്‍ഷത്തെ ഭാരവാഹികളായി മേരി ദാസന്‍ തോമസ് (പ്രസിഡന്‍റ്), പോള്‍ ജോര്‍ജ്ജ് (ജനറല്‍ സെക്രട്ടറി), ഷാജി കെ. കെ. (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. കെ. എസ്. ഉണ്ണിത്താന്‍ (വൈസ് പ്രസിഡണ്ട്), രാജേന്ദ്ര നാഥന്‍, ജോര്‍ജ്ജ് സാമുവല്‍ (ജോയന്റ് സെക്രട്ടറിമാര്‍), രമേശ് ആര്‍. (ജോയന്റ് ട്രഷറര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
അജയ് കുറുപ്പ്, മനോജ് സാമുവല്‍, ജേക്കബ് ടി. പി., ജോര്‍ജ്ജ് ടി. കെ. എന്നിവരെ യൂണിറ്റ് കണ്‍വീനര്‍മാരായും തെരഞ്ഞെടുത്തു. മുന്‍ പ്രസിഡണ്ട് വേണു ജി. നായരുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ജി. മോഹന്‍ദാസ്, സി. കെ. പി. കുറുപ്പ്, ബി. എസ്. ദിലീപ് കുമാര്‍, വിജയന്‍ അമ്പാട്ട് എന്നിവര്‍ പ്രസംഗിച്ചു. Labels: associations
- ജെ. എസ്.
( Thursday, March 04, 2010 ) |
കേരളത്തിലെ ഭൂ പ്രശ്നങ്ങള്‍ - ചര്‍ച്ച
കേരളത്തിലെ രാഷ്ട്രീയ സാമൂഹ്യ മേഖലകളെ പ്രക്ഷുബ്ധമാക്കി ക്കൊണ്ടിരിക്കുന്ന ഭൂമി പ്രശ്നങ്ങളെ ക്കുറിച്ച് യു. എ. ഇ. യിലെ സാംസ്കാരിക കൂട്ടായ്മയായ 'പ്രസക്തി യു. എ. ഇ' സംഘടിപ്പിക്കുന്ന ചര്‍ച്ച മാര്‍ച്ച് അഞ്ചിന് (വെള്ളിയാഴ്ച) വൈകീട്ട് നാല് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസ്സോസ്സിയേഷന്‍ ഹാളില്‍ നടക്കും.
രാജീവ് ചേലനാട്ട്, ജൈസണ്‍ ജോസഫ്, ഡോ. അബ്ദുല്‍ ഖാദര്‍, e പത്രം കോളമിസ്റ്റ് ഫൈസല്‍ ബാവ എന്നിവര്‍ സംസാരിക്കും. Labels: associations, sharjah, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 03, 2010 ) 1 Comments:
Links to this post: |
'സ്നേഹ സ്വരം' അബുദാബിയില്‍
അബുദാബി : അബു ദാബിയിലെ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷന്‍ ഒരുക്കുന്ന 'സ്നേഹ സ്വരം' എന്ന ക്രിസ്തീയ സംഗീത സന്ധ്യയില്‍ ഇവാ: ഭക്ത വല്‍സലന്‍ പങ്കെടുക്കുന്നു. അബുദാബി സെന്‍റ് ആന്‍ഡ്രൂസ് ചര്‍ച്ച് സെന്റര്‍ കമ്മ്യൂണിറ്റി ഹാളില്‍ ഫെബ്രുവരി 26 വെള്ളിയാഴ്ച രാത്രി എട്ടു മുതല്‍ ആരംഭിക്കുന്ന സംഗീത സന്ധ്യ യോടനുബന്ധിച്ച് ഗാന ശുശ്രൂഷയും ഉണ്ടായിരിക്കും. നിരവധി ക്രിസ്തീയ ഭക്തി ഗാനങ്ങള്‍ രചിച്ച് സംഗീതം നല്‍കിയിട്ടുള്ള പ്രശസ്ത ഗായകന്‍ കൂടിയായ ഇവാ: ഭക്ത വല്‍സലന് ഇതിനകം വിവിധ രാജ്യങ്ങളില്‍ നിന്നുമായി പതിനാറ് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. വിവരങ്ങള്‍ക്ക് : രാജന്‍ തറയശ്ശേരി - 050 411 66 53
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations
- ജെ. എസ്.
( Thursday, February 25, 2010 ) |
പേത്തര്‍ത്താ ഫെസ്റ്റ്
അബുദാബി : ഉയിര്‍പ്പ് പെരുന്നാളിന് മുന്നോടിയായി വലിയ നോമ്പിലെ ആദ്യ ഞായറാഴ്ച മലങ്കര നസ്രാണികള്‍ നടത്തി വരുന്ന ഒരു ആചാരമാണ് "പേത്തര്‍ത്താ". മത്സ്യ മാംസാദികള്‍ വര്‍ജ്ജിക്കു ന്നതിന്റെ ഭാഗമായി, അവ പാകം ചെയ്യുന്ന പാത്രങ്ങള്‍ പോലും കഴുകി വൃത്തിയാക്കി മാറ്റി വെയ്ക്കുന്ന രീതി പുരാതന കാലം മുതലേ നസ്രാണി പാരമ്പര്യ ത്തിലുണ്ടായിരുന്നു. മാറിയ ജീവിത സാഹചര്യങ്ങളും രീതികളും കൊണ്ട് പ്രവാസികളുടെ ഇടയിലെങ്കിലും അന്യം നിന്നു പോയ ഈ ആചാരത്തിന്റെ പുനരാവിഷ്ക രണമായിരുന്നു അബുദാബി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ മര്‍ത്തമറിയം വനിതാ സമാജം സംഘടിപ്പിച്ച പേത്തര്‍ത്താ ഫെസ്റ്റ്.
ഇടവക വികാരി ഫാ. ജോണ്‍സണ്‍ ഡാനിയേല്‍, ട്രസ്റ്റി ഇട്ടി പണിക്കര്‍ക്ക് ആദ്യ കൂപ്പണ്‍ നല്‍കി ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജോയിക്കുട്ടി നാട മുറിച്ച് സ്റ്റാളുകള്‍ തുറക്കുകയും ചെയ്തു. അംഗങ്ങള്‍ വീടുകളില്‍ നിന്നും തയ്യാറാക്കി കൊണ്ടു വന്ന അപ്പം, കോഴിക്കറി, കപ്പ, മീന്‍കറി, ഉലര്‍ത്തിറച്ചി, കട് ലറ്റ് എന്നിവ ചിട്ടയോടെ ക്രമപ്പെടുത്തിയത്തിന് വനിതാ സമാജം പ്രവര്‍ത്തകര്‍ പ്രശംസയര്‍ഹിക്കുന്നു. ഈ ഫെസ്റ്റില്‍ നിന്നും ലഭിക്കുന്ന ആദായം പൂര്‍ണമായും സമാജത്തിന്റെ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റി വെക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, culture
- ജെ. എസ്.
( Wednesday, February 17, 2010 ) 2 Comments:
Links to this post: |
സിയസ്കോ യു.എ.ഇ. ചാപ്ടര്‍ രൂപീകരിച്ചു
അബുദാബിയിലെ എയര്‍ ലൈന്‍സ് ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ചു സിയസ്കോ യു. എ. ഇ. ചാപ്ടര്‍ രൂപീകരിച്ചു. പി. നൂറുല്‍ അമീന്‍ (ചെയര്‍മാന്‍), എം. എ. അബൂബക്കര്‍, വി. പി. റഷീദ് (വൈസ് ചെയര്‍മാന്മാര്‍), കെ. വി. മൂസ്സക്കോയ (സിക്രട്ടറി), കെ. വി. കമാല്‍, കെ. ഷാനവാസ് (ജോയിന്റ് സിക്രട്ടറിമാര്‍), എ. വി. ബഷീര്‍ (ട്രഷറര്‍) എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ പി. നൂറുല്‍ അമീന്‍ അധ്യക്ഷത വഹിച്ചു. എം. വി. റംസി ഇസ്മായില്‍, എസ്. എ. ഖുദ്സി, അബ്ദുള്ള ഫാറൂഖി, എഞ്ചി. അബ്ദുല്‍ റഹിമാന്‍, വി. പി. കെ. അബ്ദുള്ള എന്നിവര്‍ സംസാരിച്ചു. സി. ഇ. വി. അബ്ദുല്‍ ഗഫൂര്‍ സത്യ വാചകം ചൊല്ലി ക്കൊടുത്തു. വി. പി. റഷീദ് സ്വാഗതവും കെ. വി. കമാല്‍ നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
( Monday, February 15, 2010 ) |
കെ.എസ്.സി. യില്‍ അനുസ്മരണ യോഗം
അബുദാബി : അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ. എന്‍. രാജ് , ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര നടനും സംവിധാ യകനു മായ കൊച്ചിന്‍ ഹനീഫ എന്നിവരെ അനുസ്മരിക്കുന്നു. ഇന്ന് (ഞായര്‍) രാത്രി 8:30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ യു. എ . ഇ. യിലെ പൊതു രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Dr. K.N. Raj, Girish Puthencheri and Cochin Haneefa Remembered Labels: associations, obituary
- ജെ. എസ്.
( Sunday, February 14, 2010 ) |
ചങ്ങാതിക്കൂട്ടം 2010 ഫെബ്രുവരി 19ന്
അബുദാബി : ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ്, യു. എ. ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏക ദിന അവധിക്കാല ക്യാമ്പ് "ചങ്ങാതിക്കൂട്ടം 2010 " ഫെബ്രുവരി 19 ന് വെള്ളിയാഴ്ച കാലത്ത് 9:00 മണി മുതല്‍ വൈകീട്ട് 6:00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. ഔപചാരിക വിദ്യാഭ്യാസ ത്തിന്റെ ചട്ടക്കൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്ത നങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കു കയാണ് ചങ്ങാതി ക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.
വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യ ബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടി ച്ചേര്‍ത്താണ് ചങ്ങാതി ക്കൂട്ടത്തിന്റെ വ്യത്യസ്തത യാര്‍ന്ന ഉള്ളടക്കം തയ്യാറാക്കി യിട്ടുള്ളത്. ശാസ്ത്ര മൂല, സാംസ്കാരിക മൂല, വിനോദ മൂല, നിര്‍മ്മാണ മൂല എന്നിങ്ങനെ നാല് മൂലകളിലായി നടക്കുന്ന ചങ്ങാതി ക്കൂട്ടം, മൂന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥി കളെയാണ് ലക്ഷ്യമാക്കുന്നത് . പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്. 050 58 10 907, 050 58 06 629, 050 78 25 809 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, kids
- ജെ. എസ്.
( Sunday, February 14, 2010 ) |
കെ.എസ്.സി. ഓപ്പണ്‍ സാഹിത്യ മത്സരം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം ഫെബ്രുവരി 12, 13, 16, 17 തിയ്യതികളിലായി കെ. എസ്. സി അങ്കണത്തില്‍ നടക്കും. 6 വയസ്സ് മുതല്‍ 18 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, ക്വിസ്, പ്രസംഗം, കഥ പറയല്‍, ഉപന്യാസം, കഥ, കവിത എഴുത്ത് എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും മത്സരം സംഘടിപ്പി ച്ചിരിക്കു മ്പോള്‍, മുതിര്‍ന്ന വര്‍ക്കായി മലയാളത്തില്‍ പ്രണയ ലേഖനമെഴുത്തു മത്സരം പ്രത്യേകം ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 11 ന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, literature
- ജെ. എസ്.
( Thursday, February 11, 2010 ) |
യുവ കലാ സന്ധ്യ 2010
അബുദാബി : യുവകലാ സാഹിതി അബുദാബി ചാപ്ടര്‍ ഒരുക്കുന്ന "യുവ കലാ സന്ധ്യ 2010 " ഫെബ്രുവരി 11 വ്യാഴാഴ്ച രാത്രി എട്ടു മണിക്ക്, കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ അരങ്ങേറും . സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ. പി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്ന 'യുവ കലാ സന്ധ്യ " യില്‍ പ്രശസ്ത തിരക്കഥാ കൃത്ത് ജോണ്‍ പോള്‍, അഡ്വ. എം. റഹ് മത്തുള്ള (ഹൌസിംഗ് ബോഡ് ചെയര്‍മാന്‍ ) എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരിക്കും. മലയാളത്തിന്റെ പ്രിയ കവിയും ഗാന രചയിതാവും, ചലച്ചിത്ര സംവിധായ കനു മായിരുന്ന പി. ഭാസ്കരന്റെ സ്മരണ നില നിര്‍ത്തുന്നതിനു വേണ്ടി അദ്ദേഹത്തിന്റെ ജന്മ നാടായ കൊടുങ്ങല്ലൂരില്‍ രൂപം കൊണ്ടിട്ടുള്ള 'പി. ഭാസ്കരന്‍ ഫൌണ്ടേഷ' നിലെ ഇരുപതില്‍ പരം കലാ കാരന്മാര്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാ വിരുന്ന് "യുവ കലാ സന്ധ്യ " യുടെ മുഖ്യ ആകര്‍ഷണമാണ്.
പ്രസ്തുത ചടങ്ങില്‍ വെച്ച്, 2009 - 2010 വര്‍ഷത്തെ യുവകലാ സാഹിതി - കാമ്പിശ്ശേരി പുരസ്കാര ജേതാവിനെ പ്രഖ്യാപിക്കും. യു. എ. ഇ. യിലെയും കേരളത്തിലെയും സാംസ്കാരിക പ്രവര്‍ത്തകരുടെയും കലാകാരന്മാരുടെയും സംഗമ വേദി കൂടിയാണ് "യുവ കലാ സന്ധ്യ 2010 " - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations
- ജെ. എസ്.
( Monday, February 08, 2010 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്