“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും
![]() ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും. പരിപാടിയിലേക്ക് ഖത്തര്‍ - ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 00971 50 64 67 801 ഇമെയില്‍: kvshams@gmail.com വെബ് സൈറ്റ്: www.pravasibandhu.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, February 09, 2010 ) |
കാക്കനാടന് ബഹ്റിന്‍ കേരളീയ സമാജത്തിന്‍റെ സാഹിത്യ പുരസ്ക്കാരം; ഗള്‍ഫ് അവാര്‍ഡുകള്‍ ദേവസേനയ്ക്കും, ബിജു പി. ബാലകൃഷ്ണനും
![]() ![]() ![]() 5000 രൂപയും, ഫലകവും, പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്ക്കാരങ്ങള്‍. അടുത്ത ജനുവരിയില്‍ ബഹ്റിനില്‍ നടക്കുന്ന സമ്മേളനത്തില്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. Labels: associations, awards, bahrain, poetry
- സ്വന്തം ലേഖകന്‍
( Saturday, December 05, 2009 ) 4 Comments:
Links to this post: |
കേരളീയ സമാജം ജാലകം സാഹിത്യ പുരസ്കാരം - ‘09
ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സാഹിത്യ മാസികയായ 'ജാലകം' പ്രസിദ്ധീ കരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ് മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തു ന്നതിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി സമാജം സാഹിത്യ വിഭാഗം - 'ബി. കെ. എസ്. ജാലകം സാഹിത്യ പുരസ്കാരം - 09' എന്ന പേരില്‍ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുന്‍പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks ഡോട്ട് jalakam അറ്റ് gmail ഡോട്ട് com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
കവറിനു മുകളില്‍ - ‘ബി. കെ. എസ്. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാ കാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. (benyamin39812111 അറ്റ് gmail ഡോട്ട് com) - എം. കെ. സിറാജുദ്ദീന്‍ Labels: bahrain, literature
- ജെ. എസ്.
( Tuesday, September 01, 2009 ) |
ഗ്രീഷ്‌മം കാവ്യോത്സവം
![]() ആദ്യ ദിവസമായ ജൂലൈ 29ന് എഴുത്തച്‌ഛന്‍, കുമാരനാശാന്‍, കടമ്മനിട്ട രാമകൃഷ്ണന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട്, അനില്‍ പനച്ചൂരാന്‍, ടി. പി. അനില്‍ കുമാര്‍, ദിവാകരന്‍ വിഷുമംഗലം, കുഴൂര്‍ വിത്സണ്‍, വിഷ്‌ണു പ്രസാദ്, അനൂപ് ചന്ദ്രന്‍, അഭിരാമി തുടങ്ങിയവരുടെ കവിതകള്‍ കുട്ടികള്‍ അവതരിപ്പിക്കുന്നു. ജൂലൈ 30ന് വ്യാഴാഴ്ചത്തെ പരിപാടികള്‍ എഫ്. എം. റേഡിയോ ഡയറക്ടര്‍ പി. ഉണ്ണികൃഷ്‌ണന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് ഹമീദ് ക്വാദ് (അറബിക്) , അലി അല്‍ ജലാവി ( അറബിക്), ഫാത്തിമ മാഗ്‌സിന്‍ (അറബിക്), മൈലെനി പരേഡസ് (ഫിലിപ്പിയനസ്), സാദ്ദിക്ക് ഷാദ് (ഉറുദ്ദു), പാരങ്ങ് മോഹന്‍ നാട്ട്കര്‍നി (മറാഠി). രാജു ഇരിങ്ങല്‍ (മലയാളം) തുടങ്ങി വിവിധ ഭാഷയിലെ കവികള്‍ പങ്കെടുക്കും. സമാപന ദിവസമായ 31 ജൂലൈ വെള്ളിയാഴ്ച ശക്‌തീധരന്‍, അനില്‍ കുമാര്‍, സജീവ് കടവനാട്, ഷംസ് ബാലുശ്ശേരി, ജോമി മാത്യു, എം. കെ. നമ്പ്യാര്‍, സെലാം കേച്ചേരി, സത്യന്‍ മാടാക്കര, ജിജി സ്വരൂപ്, ബിനോയ് കുമാര്‍, ലതാ ഷാജു, ശ്രീദേവി മധു, ഷൈലാ സോമകുമാര്‍ തുടങ്ങി ബഹറിനിലുള്ള പതിനഞ്ചോളം കവികള്‍ സ്വന്തം കവിതകള്‍ ആലപിക്കുന്നു. ഈ പരിപാടിയില്‍ പങ്കെടുത്ത് സ്വന്തം കവിതകള്‍ അവതരിപ്പിക്കാന്‍ താത്‌പര്യമുള്ളവര്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ശ്രി. ബെന്യാമിനുമായി 39812111 എന്ന ടെലിഫോണ്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.
- ജെ. എസ്.
( Monday, July 27, 2009 ) |
നൂപുരയില്‍ സിനിമാറ്റിക് ഡാന്‍സ് മത്സരം
![]()
- സ്വന്തം ലേഖകന്‍
( Thursday, May 21, 2009 ) |
നൂപുര 2009 ഭരതനാട്യ മത്സരങ്ങള്‍
![]()
- സ്വന്തം ലേഖകന്‍
( Tuesday, May 19, 2009 ) |
നിര്‍മ്മലയെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചു
![]()
- സ്വന്തം ലേഖകന്‍
( Wednesday, May 06, 2009 ) |
ബഹറിന്‍ സ്വദേശി ചൂട് ചായ മുഖത്തൊഴിച്ചു: മലയാളി ജോലിക്കാരി ആശുപത്രിയില്‍
![]()
- സ്വന്തം ലേഖകന്‍
( Monday, May 04, 2009 ) |
നാടക സൌഹൃദം അനുശോചിച്ചു
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, bahrain, theatre
- ജെ. എസ്.
( Tuesday, April 07, 2009 ) |
ബഹറിനില്‍ സ്ക്കൂള്‍ അപേക്ഷക്ക് വന്‍ തിരക്ക്
ബഹറിന്‍ : അര്‍ദ്ധ രാത്രിയില്‍ തന്നെ പല രക്ഷിതാക്കളും സ്ക്കൂളിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചുമാണ് പലരും രാത്രിയില്‍ ക്യൂ നിന്നിരുന്നത്. രാവിലെ ഏഴ് മണിക്കാണ് അപേക്ഷ ഫോം വിതരണം ചെയ്തത്. കെ. ജി. 1 ലേക്ക് 51 സീറ്റും കെ. ജി. 2 ലേക്ക് 17 സീറ്റും ഒന്നാം ക്ലാസിലേക്ക് 4 സീറ്റുമാണ് ഉള്ളത്. ഇതിനായാണ് നൂറു കണക്കിന് രക്ഷിതാക്കള്‍ രാത്രി തന്നെ എത്തി ച്ചേര്‍ന്നത്.
- സ്വന്തം ലേഖകന്‍
( Thursday, March 19, 2009 ) |
കേരളീയ സമാജം സമാപന സമ്മേളനം
ബഹറൈന്‍ കേരളീയ സമാജത്തിന്‍റെ നിലവിലെ ഭരണ സമിതിയുടെ പ്രവര്‍ത്തന സമാപനം നടന്നു. സമാജം പ്രസിഡന്‍റ് ജി. കെ. നായര്‍, വൈസ് പ്രസിഡന്‍റ് വര്‍ഗീസ് കാരക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രകാശ് പദുക്കോണിന്‍റെ പദുക്കോണ്‍ അക്കാദമിയുടെ കേന്ദ്രമായി ബഹ്റിന്‍ കേരളീയ സമാജത്തെ തെരഞ്ഞെടുത്തതായി ഭാരവാഹികള്‍ അറിയിച്ചു. വിവിധ കലാ പരിപാടികളും അരങ്ങേറി.
Labels: associations, bahrain
- സ്വന്തം ലേഖകന്‍
( Saturday, March 14, 2009 ) |
തിരുവനന്തപുരം കൂട്ടായ്മ മൈത്രി ബഹറൈനില്‍
തിരുവനന്തപുരം സ്വദേശികളുടെ കൂട്ടായ്മ മൈത്രി എന്ന പേരില്‍ ബഹറൈനില്‍ രൂപീകരിച്ചു. കഴിഞ്ഞ ദിവസം മൈത്രിയുടെ ആദ്യ പൊതു യോഗം ചേര്‍ന്നു. സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം അടുത്ത മാസം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Labels: associations, bahrain
- സ്വന്തം ലേഖകന്‍
( Saturday, March 14, 2009 ) |
ബഹറൈനില്‍ പണിമുടക്ക്
ബഹറൈനില്‍ മത്സ്യ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. മലയാളികള്‍ അടക്കം 1700 ഓളം വരുന്ന മത്സ്യ തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് സമരം നടത്തുന്നത്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ ഫീസ് പിന്‍വലിക്കുക, നഷ്ട പരിഹാരം നല്‍കുക, സ്ഥലം ഏറ്റെടുക്കല്‍ നടപിട പുനഃ പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബഹ്റിനിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരി ക്കുകയാണിപ്പോള്‍. ബഹ്റിന്‍ ഫിഷര്‍ മെന്‍ സൊസൈറ്റി മറ്റ് അയല്‍ രാജ്യങ്ങളോട് മത്സ്യ കയറ്റുമതി നിര്‍ത്തലാക്കി പണിമുടക്കിനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കാത്ത പക്ഷം ബഹ്റിനില്‍ മത്സ്യ ക്ഷാമം വര്‍ധിക്കും. പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രശ്നത്തില്‍ ഇടപെട്ട് വിശദ പഠനത്തിന് നിര്‍ദേശം നല്‍കി.
- സ്വന്തം ലേഖകന്‍
( Wednesday, February 18, 2009 ) |
ബഹ്റൈനില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
അറബ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചു കൊണ്ട് വരണമെന്ന് സാദി മുന്‍ ഇന്‍റലിജന്‍സ് മേധാവി ആവശ്യപ്പെട്ടു. ദശലക്ഷ ക്കണക്കിന്ന വിദേശികള്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സ്വദേശികള്‍ തൊഴില്‍ രഹിതരായി നല്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ജി.സി.സി രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ ബഹ്റിനിലെ തൊഴില്‍ രംഗത്ത് 30 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വിദഗ്ധര്‍. ഇത് കൂടുതല്‍ ബാധിക്കുക നിര്‍മ്മാണ മേഖലയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ നിര്‍മ്മാണ മേഖലയിലെ 40 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
- സ്വന്തം ലേഖകന്‍
( Thursday, February 05, 2009 ) |
ബഹറൈനില്‍ ബൂലോക ചിരി അരങ്ങ്
മനാമ: ബഹ്റൈനിലെ ബ്ലോഗേസ്സിന്റെ കൂട്ടായ്മയായ ബഹ്റൈന്‍ ബൂലോകം ജനുവരി 28നു വൈകുന്നേരം 8 മണിക്കു കന്നട സംഘില്‍ വച്ച് 'ചിരി അരങ്ങ്' സംഘടിപ്പിക്കുന്നു. ഇന്ന് നാം സ്റ്റേജ് ഷോകളിലും മാധ്യമങ്ങളിലും കാണുന്ന ഹാസ്യ പരിപാടികളില്‍ നിന്നു വ്യത്യസ്തമായി ജീവിതത്തില്‍ സംഭവിച്ചിട്ടുള്ളതും അനുഭവിച്ചി ട്ടുളള്ളതുമായ നിരവധി ചിരിയുണര്‍ത്തിയ സാഹചര്യങ്ങളെ പുറത്തെടുക്കു കയെന്നതാണു ഈ പരിപാടിയുടെ ലക്ഷ്യം എന്ന് സംഘാടകര്‍ അറിയിച്ചു.
- രാജു ഇരിങ്ങല്‍ Labels: associations, bahrain, blog
- ജെ. എസ്.
( Tuesday, January 27, 2009 ) |
ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല
മനാമ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.
ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും. Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 11, 2009 ) |
ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി.
![]() Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്