സ്നേഹ താഴ്വര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായിലെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന 'സ്നേഹതാഴ്വര', യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച്, അല്‍ വാസല്‍ ആശുപത്രിയിലെ രക്ത ബാങ്കില്‍, ഏപ്രില്‍ ഒന്‍പതിന് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ രക്ത ദാനം നടത്തും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. താല്പര്യപ്പെടുന്നവര്‍ ബിജു ലാല്‍ 050 3469259 മായി ബന്ധപ്പെടുക.
- ജെ. എസ്.
( Sunday, April 04, 2010 ) |
പയ്യന്നൂര്‍ സൗഹൃദ വേദി ജീവകാരുണ്യ രംഗത്ത് കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കും
അബുദാബി: ജീവകാരുണ്യ രംഗത്ത് കൂടുതല്‍ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ഘടകം തീരുമാനിച്ചു. പയ്യന്നൂര്‍ സൗഹൃദ വേദിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഭാരവാഹികളായി പി. പി. ദാമോദരന്‍ (പ്രസി.), ഖാലിദ് തയ്യില്‍, എം. അബാസ് (വൈ. പ്രസി.), സുരേഷ് ബാബു പയ്യന്നൂര്‍ (ജന. സെക്ര.), കെ. കെ. നമ്പ്യാര്‍, ടി. ഗോപാലന്‍ (ജോ. സെക്ര.), യു. ദിനേശ് ബാബു (ട്രഷ.), കെ. ടി. പി. രമേശന്‍ (കലാ വിഭാഗം), വി. ടി. വി. ദാമോദരന്‍ (ജീവ കാരുണ്യം), വി. കെ. ഷാഫി (തല ചായ്ക്കാന്‍ ഒരിടം പദ്ധതി) എന്നിവരെ തിരഞ്ഞെടുത്തു.
ജനാര്‍ദന ദാസ് കുഞ്ഞിമംഗലം, ഡി. കെ. സുനില്‍, ടി. അബ്ദുള്‍ ഗഫൂര്‍, എന്‍. ഗിരീഷ് കുമാര്‍, കെ. അരുണ്‍ കൃഷ്ണന്‍, എം. മജീദ്, എ. അബ്ദുള്‍ സലാം, ഇ. ദേവദാസ്, അമീര്‍ തയ്യില്‍, വി. വി. ബാബുരാജ്, ഉസ്മാന്‍ കരപ്പാത്ത്, ഡോ. പി. കെ. മുരളി, കെ. പി. മുഹമ്മദ് സഹദ്, കെ. ശേഖരന്‍, മൊയ്തു കടന്നപ്പള്ളി എന്നിവരാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍. Labels: abudhabi, associations, charity, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 09, 2010 ) |
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
ദുബൈ: രിസാല സ്റ്റഡി സര്‍ക്കിള്‍ ദുബൈ സോണ്‍ ഫെബ്രുവരി 12ന് അല്‍ മംസറിലെ അല്‍ ഇത്തിഹാദ് സ്കൂളില്‍ വെച്ച് സംഘടിപ്പിക്കുന്ന കള്‍ച്ചറല്‍ കമ്മ്യൂണിന്റെ ഭാഗമായി യു.എ.ഇ. ആരോഗ്യ മന്ത്രാലയവുമായി സഹകരിച്ച് ഇബ്‌നു ബത്തൂത്ത മാളില്‍ രക്തദാന ക്യാമ്പ് നടത്തി. നൂറോളം ആര്‍. എസ്. സി. വളണ്ടിയര്‍മാര്‍ പങ്കെടുത്തു.
ക്യാമ്പ് പ്രവര്‍ത്ത നങ്ങള്‍ക്ക് സുലൈമാന്‍ കന്മനം, യൂനസ് മുച്ചുന്തി, ഉസ്മാന്‍ കക്കാട്, മുഹമ്മദ് സഅദി, ശമീം തിരൂര്‍, മന്‍സൂര്‍ ചേരാപുരം, സലീം ആര്‍. ഇ. സി. എന്നിവര്‍ നേതൃത്വം നല്‍കി - ഇ. കെ. മുസ്തഫ Labels: associations, charity, health
- ജെ. എസ്.
( Saturday, February 06, 2010 ) |
ലൈഫ് ലൈന്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
അബുദാബി : അബുദാബി മുസ്സഫയിലെ ലൈഫ് ലൈന്‍ ആശുപത്രി ടെക്സാസുമായി സഹകരിച്ച് നടത്തിയ സൌജന്യ മെഡിക്കല്‍ ക്യാമ്പ് നൂറുക്കണക്കിന് പേര്‍ക്ക് ഉപകാരമായി. 600 ല്‍ അധികം രോഗികള്‍ക്ക് ക്യാമ്പ് ഉപയോഗ പ്പെട്ടതായി ലൈഫ് ലൈന്‍ ഡയറക്ടന്‍ എസ്. കെ. അബ്ദുള്ള പറഞ്ഞു. വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന രോഗികള്‍ക്ക് തുടര്‍ ചികത്സയും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
- സ്വന്തം ലേഖകന്‍
( Saturday, February 06, 2010 ) |
ഫണ്ട് കൈമാറി
റിയാദ് : മലപ്പുറം ജില്ല സുന്നി സെന്റര്‍ റിയാദ് കമ്മിറ്റി ജില്ലയിലെ നിര്‍ധനരായ ആളുകള്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടിന്റെ ഒന്നാം ഘട്ട പ്രവര്‍ത്ത നത്തിന്റെ ഫണ്ട് കൈമാറി. ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട അരിപ്ര സ്വദേശി സംഘാടകരില്‍ നിന്നും ആദ്യ തുക ഏറ്റു വാങ്ങി. സുന്നി സെന്റര്‍ ഭാരവാഹികളായ ബഷീര്‍ ഫൈസി ചെരക്കാ പറമ്പ് , ഷാഫി ദാരിമി, കൊയാമു ഹാജി, കോയ ഫൈസി പനങ്ങാങ്ങര അസീസ് വാഴക്കാട് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
- നൌഷാദ് അന്‍വരി, റിയാദ്
- ജെ. എസ്.
( Wednesday, February 03, 2010 ) |
ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി സഹായ പാക്കേജ് റെഡ് ക്രെസെന്റിനു കൈമാറി
ദുബായ് : ഹെയ്തിയിലെ ദുരന്ത ബാധിത പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് നല്‍കാനായി യു.എ.ഇ. ഇന്ത്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്‍പ് സര്‍വ്വീസിന്റെ സഹായ പാക്കേജ് ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയ്ക്ക് കൈമാറി. ഒരു ലക്ഷം ദിര്‍ഹം വിലമതിക്കുന്ന സഹായ പാക്കേജില്‍ കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങളും, മരുന്നുകളും ഭക്ഷണ കിറ്റുകളുമാണ് അടങ്ങിയിരുന്നത്.
വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്തരമൊരു സംരംഭത്തിന് ആരംഭം കുറിക്കുവാനും, വിജയകരമായി പൂര്‍ത്തിയാക്കുവാനും ഫോറത്തിന് കഴിഞ്ഞത് യു.എ.ഇ. യിലെ ചില മനുഷ്യ സ്നേഹികളുടെ സഹായം കൊണ്ട് കൂടിയാണ്. ഫോറം പ്രവര്‍ത്തകരുടെ ഈ മഹത്തായ സഹായ സംരംഭത്തെ കുറിച്ച് അറിഞ്ഞ പലരും ഇതുമായി സഹകരിക്കാന്‍ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം ഇതില്‍ എടുത്തു പറയാവുന്ന പേരാണ് യു.എ.ഇ. യിലെ പ്രമുഖ വസ്ത്ര വ്യാപാര ശൃംഖലയുടെ ഉടമയായ ഇസ്മായില്‍ റാവുത്തരുടെത്. കുട്ടികള്‍ക്കുള്ള പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ഫൈന്‍ ഫെയര്‍ ഗാര്‍മെന്റ്സില്‍ എത്തിയ ഫോറം പ്രവര്‍ത്തകര്‍ക്ക് 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങളാണ് ഇവിടെ നിന്നും സൌജന്യമായി നല്‍കിയത്. തങ്ങള്‍ ആരംഭിച്ച മാനുഷികമായ എളിയ സംരംഭത്തിന് ഇത്തരമൊരു പിന്തുണ ലഭിച്ചതോടെ മാധ്യമ പ്രവര്‍ത്തകര്‍ക്ക് ആവേശം ഏറി. ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പ് പതിനായിരം രൂപയ്ക്കുള്ള മരുന്നുകള്‍ സൌജന്യമായി നല്‍കി. പേരെടുത്തു പറയാന്‍ ആഗ്രഹിക്കാത്ത മറ്റ് പലരുടെയും സംഭാവനകള്‍ കൂടി ആയതോടെ ഏതാണ്ട് ഒരു ലക്ഷം ദിര്‍ഹം തികഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡന്റ് ഇ.എം. അഷ്റഫിന്റെ നേതൃത്വത്തില്‍ ഇന്ത്യന്‍ മീഡിയ ഫോറം പ്രവര്‍ത്തകര്‍ ഈ സഹായ പാക്കേജ് ദുബായ് റഷീദിയയിലുള്ള റെഡ് ക്രെസെന്റ്റ് സൊസൈറ്റിയുടെ ഓഫീസില്‍ വെച്ച് അധികൃതര്‍ക്ക് കൈമാറി. ഹെയ്തി ദുരിതാശ്വാസത്തിനായി യു.എ.ഇ. യിലെ റെഡ് ക്രെസെന്റ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ റെഡ് ക്രെസെന്റ്റ് അധികൃതര്‍ മാധ്യമ പ്രവര്‍ത്തകരോട് വിശദീകരിച്ചു.
- ജെ. എസ്.
( Thursday, January 28, 2010 ) |
ഹെയ്തി സഹായം - മീഡിയാ ഫോറത്തിന്റെ ശ്രമങ്ങള്‍ക്ക് വന്‍ പിന്തുണ
ദുബായ്: ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റിയുമായി സഹകരിച്ച്, ഹെയ്‌തിയിലെ ദുരിത ബാധിത ജനതയ്ക്ക് സഹായം എത്തിക്കാനുള്ള ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വന്‍ പിന്തുണ ലഭിച്ചു. അംഗങ്ങളില്‍ നിന്നുമായി സ്വരൂപിച്ച ഫണ്ട് ഉപയോഗിച്ച് പുതിയ വസ്ത്രങ്ങള്‍ വാങ്ങി, റെഡ് ക്രെസെന്റ് വഴി ഹെയ്‌തിയിലേക്ക് അയക്കുവാന്‍ വേണ്ടിയാണ് യു.എ.ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയാ ഫോറം ഹെയ്തി ഹെല്‍പ് സര്‍വീസ് ആരംഭിച്ചത്. എന്നാല്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങാന്‍ ചെന്ന ഫോറം പ്രവര്‍ത്തകരെ ആശ്ചര്യപ്പെടുത്തി കൊണ്ട് പ്രമുഖ വസ്ത്ര വ്യാപാരിയായ ഇസ്മായില്‍ റാവുത്തര്‍ 44,000 ദിര്‍ഹം വിലയ്ക്കുള്ള പുതിയ വസ്ത്രങ്ങള്‍ ഈ സദുദ്യമത്തിനായി സംഭാവന ചെയ്തു. എന്നാല്‍ പിന്നെ തങ്ങളുടെ ഫണ്ട് ഉപയോഗിച്ച് മരുന്ന് വാങ്ങി ഹെയ്‌തിയിലേക്ക് കൊടുത്തയക്കാം എന്ന് തീരുമാനിച്ച ഫോറം പ്രവര്‍ത്തകര്‍ മരുന്നുകള്‍ വാങ്ങാന്‍ ഒരു മലയാളി ഡോക്ടറുടെ നേതൃത്വത്തിലുള്ള യു.എ.ഇ. യിലെ ആരോഗ്യ രംഗത്തെ ഒരു പ്രമുഖ ഗ്രൂപ്പിനെ സമീപിച്ചു. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മനുഷ്യ സ്നേഹിയായ ഈ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍, ഇവര്‍ക്ക് 10,000 ദിര്‍ഹത്തിലധികം വിലയ്ക്കുള്ള മരുന്നുകളാണ് ഹെയ്‌തിയിലേക്ക് അയയ്ക്കാന്‍ സൌജന്യമായി നല്‍കിയത്. അവസാനം സ്വന്തം ഫണ്ട് ഉപയോഗിച്ച് ഹെയ്തിയിലേക്ക് അയക്കാന്‍ ഭക്ഷണ പാക്കറ്റുകള്‍ വാങ്ങി ഫോറം പ്രവര്‍ത്തകര്‍. നേരത്തേ ലഭിച്ച വസ്ത്രങ്ങളും, മരുന്നുകളും, ഭക്ഷണ പാക്കറ്റുകളും എല്ലാം അടങ്ങുന്ന ദുരിതാശ്വാസ പാക്കേജ്, നാളെ ഉച്ചയ്ക്ക് രണ്ട് മണിക്ക് ദുബായ് റഷീദിയയിലെ റെഡ് ക്രെസെന്റ് ഓഫീസില്‍, ഹെയ്‌തിയിലേക്ക് അയക്കാനായി ഏല്‍പ്പിക്കും എന്ന് ഇന്ത്യന്‍ മീഡിയാ ഫോറം ജന. സെക്രട്ടറി ജോയ് മാത്യു അറിയിച്ചു. വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന കേവലമൊരു മാധ്യമ ഫോറം എന്നതിലുപരിയായി ദുരിതം അനുഭവിക്കു ന്നവരിലേയ്ക്ക് കൈയ്യെത്തി ക്കുവാന്‍ സന്നദ്ധമായ ഒരു സംഘം മനുഷ്യ സ്നേഹികളുടെ കൂട്ടായ്മയാണ് യു.എ.ഇ. യിലെ ഇന്ത്യന്‍ മീഡിയാ ഫോറം എന്ന് ഈ ഉദ്യമത്തിലൂടെ തെളിഞ്ഞിരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Indian Media Forum UAE haiti relief efforts find extensive support from humanitarians in the U.A.E. Labels: associations, charity
- ജെ. എസ്.
( Tuesday, January 26, 2010 ) |
ഹെയ്തി ദുരന്ത ബാധിതര്‍ക്ക് ആശ്വാസമായി ഇന്ത്യന്‍ മീഡിയ ഫോറം
ദുബായ് : ഭൂകമ്പത്തിന്റെ ദുരിത ഫലങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന ഹെയ്തിയിലെ കുട്ടികള്‍ക്ക് സഹായവുമായി യു. എ. ഇ. യിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ഡ്യന്‍ മീഡിയ ഫോറം രംഗത്തെത്തി. ഇതിനായി രൂപം കൊടുത്ത “ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെയ്തി ഹെല്പ് സര്‍വ്വീസ് ”, ഈ ഉദ്യമത്തില്‍ സഹകരിക്കുന്നവരുടെ പക്കല്‍ നിന്നും ശേഖരിച്ച പുതിയ വസ്ത്രങ്ങള്‍ക്ക് പുറമെ അംഗങ്ങളില്‍ നിന്നും സ്വരൂപിച്ച തുക ഉപയോഗിച്ച് വാങ്ങിയ പുതിയ വസ്ത്രങ്ങളും ചേര്‍ത്ത്, ദുബായിലെ റെഡ് ക്രെസെന്റ് സൊസൈറ്റിയില്‍ നാളെ വൈകീട്ട് ഏല്‍പ്പിക്കും.
ലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവനും കിടപ്പാടവും നഷ്ടപ്പെട്ട ഈ കൊടും ദുരിതത്തില്‍ ദുരന്ത ഭൂമിയില്‍ നേരിട്ട് ചെന്ന് സഹായിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ദുബായ് റെഡ് ക്രെസെന്റ് സൊസൈറ്റി വഴി ആവുന്ന സഹായം എത്തിക്കണം എന്ന ഉദ്ദേശത്തോടെയാണ് ഇന്‍ഡ്യന്‍ മീഡിയ ഫോറം ഹെല്പ് സര്‍വ്വീസിന് തുടക്കമിട്ടത്. Labels: associations, charity, uae
- ജെ. എസ്.
( Sunday, January 24, 2010 ) |
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു
ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് കേരളത്തിലെ നിര്‍ധനരായ 40 കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം വിതരണം ചെയ്തു. കൊല്ലം തേവള്ളി മാര്‍ത്തോമ്മാ ദേവാലയത്തില്‍ വെച്ചു നടന്ന ചടങ്ങ് ഇടവക വികാരി റവ. ജോണ്‍സണ്‍ വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു.
മാര്‍ത്തോമ്മാ സഭ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രപ്പൊലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. രോഗികള്‍ക്ക് തിരുമേനി സാമ്പത്തിക സഹായവും, പാത്രങ്ങള്‍ അടങ്ങിയ കിറ്റും വിതരണം ചെയ്തു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബ് സമൂഹത്തോടുള്ള തങ്ങളുടെ കടമ നിര്‍വ്വഹിക്കുന്നത് നമുക്കേവര്‍ക്കും മാതൃക യാകണമെന്ന് തന്റെ സന്ദേശത്തില്‍ ഉല്‍ബോധിപ്പിച്ചു. വൈസ് മെന്‍സ് റീജനല്‍ ഡയറക്ടര്‍ സൂസി മാത്യു, മുന്‍ ഇന്റര്‍നാഷണല്‍ പ്രസിഡണ്ട് വി. എസ്. ബഷീര്‍ എന്നിവര്‍ പ്രസംഗിച്ചു. ന്യൂ ദുബായ് വൈസ് മെന്‍സ് ക്ലബിന്റെ വിദ്യാഭ്യാസ സാമ്പത്തിക സഹായത്തിന്റെ ഭാഗമായി സമര്‍ത്ഥനായ ഒരു എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥിയെ കണ്ടെത്തി പഠനം പൂര്‍ത്തിയാക്കുന്നതു വരെ സഹായം ചെയ്യാന്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തതായി പ്രസിഡണ്ട് ക്രിസ്റ്റി ജോണ്‍ സാമുവല്‍, കെ. റ്റി. അലക്സ്, ജോണ്‍ സി. അബ്രഹാം, വര്‍ഗ്ഗീസ് സാമുവല്‍ എന്നിവര്‍ ദുബായില്‍ അറിയിച്ചു. കൂടാതെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി ദുബായ് ലേബര്‍ ക്യാമ്പില്‍ ക്രിസ്തുമസ് സമ്മാനങ്ങള്‍ വിതരണം ചെയ്യും - അഭിജിത്ത് പാറയില്‍ Labels: associations, charity
- ജെ. എസ്.
( Friday, December 18, 2009 ) |
ഇടം രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും
മസ്ക്കറ്റ് : 'എന്റെ ജീവിതം തന്നെയാണ് എന്റെ സന്ദേശം' എന്ന് പറയാന്‍ കെല്‍പ്പുള്ള എത്ര മനുഷ്യര്‍ ഈ ലോകത്ത് ജീവിച്ചിരിപ്പുണ്ടാവും? ഇവിടെയാണ് ഭാരതത്തിന്റെ പ്രിയ രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധിയുടെ പ്രസക്തി. ഒരു ജീവിതം മുഴുവന്‍ മറ്റുള്ളവരുടെ സന്തോഷത്തിനും അവര്‍ക്ക് ജീവിക്കാനുള്ള സാഹചര്യം രൂപപ്പെടുത്താനും മാറ്റി വെച്ച ആ മഹാത്മാവിന്റെ സ്മരണയില്‍ ഒക്ടോബര്‍ രണ്ടിന് റൂവിയിലെ അല്‍ മാസാ ഹാളില്‍ ഇടം മസ്കറ്റ് സംഘടിപ്പിച്ച രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
നേഷണല്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക് തള്ളപ്പെട്ട ദുരിത ബാല്യത്തിന് വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട് ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക് ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക് രോഗികള്‍ക്കായ് ഒരുക്കിയ ഡയബറ്റിക് ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. - കെ. എം. മജീദ് Labels: associations, charity, health, oman
- ജെ. എസ്.
( Wednesday, October 07, 2009 ) |
ഇടം ബാപ്പുജിയുടെ ജന്മ ദിനം ആഘോഷിക്കുന്നു
സ്വന്തം ജീവിതം തുടര്‍ന്നു വരുന്ന തലമുറക്ക് സ്വാതന്ത്ര്യ ത്തിന്റെയും മനുഷ്യാ വകാശങ്ങ ളുടെയും പ്രാണ വായു നേടി ക്കൊടുക്കാനായി മാറ്റി വെച്ച് അവസാനം ആ വഴിയില്‍ തന്നെ രക്ത സാക്ഷിയായ ഭാരതത്തിന്റെ പ്രിയ പിതാവ് ബാപ്പുജിയുടെ ജന്മ ദിനം ഒക്ടോബര്‍ രണ്ടിന് ഇടം മസ്കറ്റ് ആഘോഷി ക്കുകയാണ്. അദ്ദേഹം മാനവരാശിക്ക് പകര്‍ന്നു തന്ന സ്നേഹ സംബന്ധിയായ ആശയങ്ങളെ പരിമിതമായ രീതിയില്‍ പ്രയോഗ വല്‍ക്കരിക്കാന്‍ ശ്രമിച്ചു കൊണ്ടുള്ള പ്രവര്‍ത്ത നങ്ങള്‍ക്കാണ് രൂപം നല്‍കിയി രിക്കുന്നത്.
കൊടുക്കുക, പകര്‍ന്നു നല്‍കുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാ യിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത. ജിബ്രാന്‍ പറയുന്നു “നിങ്ങള്‍ക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ്, എന്നാല്‍ അത് ഇന്നു തന്നെ ചെയ്തു കൂടേ’ എന്ന്. സഹജീവികള്‍ക്ക് എന്തെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ മനുഷ്യന്‍ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യ ത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓര്‍മ്മ പ്പെടുത്തലാണ്. ഇതില്‍ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. കാരണം , നാം ഇന്നനു ഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍, സ്വാതന്ത്ര്യം, മനുഷ്യാ വകാശങ്ങള്‍ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക് സമ്മാനിച്ചവയാണ്. ഈ ഒരു യാഥാര്‍ത്ഥ്യം വളരെ ചെറിയൊ രളവിലെങ്കിലും ഉള്‍ക്കൊണ്ട് നമ്മളുടെ ബാധ്യത നിര്‍വ്വഹിക്കുക എന്നതാണ് ഇടം വരുന്ന ഒക്ടോബര്‍ 2 ന് റൂവി അല്‍മാസ ഹാളില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയില്‍ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ഒരു രോഗിയെ ക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവ സാന്നിധ്യം രക്തദാന ക്യാമ്പിലേക്ക് ഇടം പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു. ഇതോടനു ബന്ധിച്ച് നടക്കാന്‍ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവ ല്‍ക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷനും ഡോക്ടര്‍ മാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഇടത്തിന്റെ ആദ്യ ജനറല്‍ ബോഡിയില്‍ ഇടം ബാല വിഭാഗം സെക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്നും സംഭരിച്ച് നടത്താന്‍ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍’. ഇതില്‍ കൂടി സംഭരിക്കാന്‍ സാധ്യതയുള്ള സംഖ്യ താരതമ്യേന ചെറുതാണങ്കില്‍ തന്നെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയാവുക വഴി സഹജ സ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറംപോ ക്കുകളില്‍ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനു ഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സില്‍ പാകാന്‍ നമുക്കു കഴിഞ്ഞേക്കും. നമ്മുടെ കുട്ടികള്‍ ക്കായുള്ള ഈ പരിപാടി “Joy of giving week” ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ നാം തയ്യാറാവുക. കാരണം അവരാണ് ഉയര്‍ന്നു വരുന്ന പുതിയ തലമുറ. മുകളില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെ ക്കൊടുക്കുന്നു. രക്ത ദാനം - സുനില്‍ മുട്ടാര്‍ - 9947 5563 Joy of Giving Week - സനഷ് 9253 8298 Joy of giving - Idam Muscat celebrates Gandhi Jayanthi Labels: associations, charity, health, kids, oman
- ജെ. എസ്.
( Tuesday, September 29, 2009 ) |
സമൂഹത്തില്‍ അഗതികള്‍ വര്‍ദ്ധിക്കുന്നു
ദോഹ: സമൂഹത്തില്‍ അനാഥ കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം വര്‍ധിച്ചു വരികയും ചെയ്യുന്ന പ്രവണതയാണ് കാണുന്നതെന്ന് മുക്കം മുസ്‌ലിം ഓര്‍ഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഇ. മോയി ഹാജി പത്ര സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടി. മുന്‍ കാലങ്ങളില്‍ അനാഥരുടെ എണ്ണം കൂടി ക്കൂടി വന്നതു കാരണമാണ് അവര്‍ക്കു വേണ്ടി അനാഥാലയങ്ങള്‍ ഉയര്‍ന്നു വന്നത്. ഇന്ന് അനാഥാല യങ്ങളില്‍ അനാഥ ക്കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും അഗതികളുടെ എണ്ണം കൂടി വരികയും ചെയ്യുന്ന സാഹചര്യമാണ് നില നില്‍ക്കുന്നത്.
മുക്കം ഓര്‍ഫനേജില്‍ 1400 കുട്ടികളില്‍ 400 കുട്ടികള്‍ മാത്രമാണ് അനാഥര്‍. ശ്രദ്ധിക്കപ്പെടാതെ നടക്കുന്ന വിവാഹം കാരണമാണ് അഗതികളുടെ എണ്ണം കൂടിവരുന്നത്. പുര നിറഞ്ഞു നില്‍ക്കുന്ന പെണ്‍കുട്ടികളെ ആര്‍ക്കെങ്കിലും കല്യാണം കഴിച്ചു കൊടുക്കണമെന്ന വേവലാതി കാരണം നടക്കുന്ന കല്യാണങ്ങള്‍ പലപ്പോഴും പെണ്‍കുട്ടികളുടെ ഭാവി തന്നെ തകര്‍ക്കുന്നു. അത്തരം ബന്ധങ്ങളില്‍ കുട്ടികള്‍ ഉണ്ടായ ശേഷം ഭര്‍ത്താക്കന്മാര്‍ ഉപേക്ഷിക്കുന്നു. അങ്ങനെയാണ് അഗതി ക്കുട്ടികളുടെ എണ്ണം കൂടുന്നത്. ഇതു തടയാന്‍ കഴിയാത്ത പ്രതിഭാസമായി മാറി ക്കൊണ്ടിരി ക്കുകയാണെന്ന് സന്ദര്‍ശനാര്‍ഥ മെത്തിയ മോയി ഹാജി ചൂണ്ടിക്കാട്ടി. മുക്കം ഓര്‍ഫനേജ് വിദ്യാര്‍ഥികളുടെ ഭാവി പഠനത്തിനായി നിരവധി പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്തു വരുന്നു. ബി. എഡ്. കോളേജിന് 50 ലക്ഷം രൂപയും എന്‍ജിനീയറിങ് കോളേജിന് 10 കോടി രൂപയും ചെലവ് വരുന്ന പദ്ധതികളാണ് ആസൂത്രണം ചെയ്തു വരുന്നത്. മണാശ്ശേരിയിലുള്ള ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ഥികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് എട്ടര ലക്ഷം രൂപയും പെണ്‍കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കുന്ന പള്ളിക്ക് 5 ലക്ഷം രൂപയും ചെലവ് വരും. ആണ്‍കുട്ടി കളുടെയും പെണ്‍കുട്ടി കളുടെയും ഹോസ്റ്റലുകള്‍ക്ക് 75 ലക്ഷം രൂപയും 45 ലക്ഷം രൂപയും ചെലവ് കണക്കാക്കുന്നു. ആംബുലന്‍സ് അടക്കമുള്ള സാമൂഹിക ക്ഷേമ പദ്ധതികള്‍ക്കും വന്‍ ചെലവ് കണക്കാ ക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പത്ര സമ്മേളനത്തില്‍ കേരള ഇസ്‌ലാമിക് സെന്റര്‍ പ്രസിഡന്റ് എ. വി. അബൂബക്കര്‍ ഖാസിമി, എസ്. കെ. ഹാശിം തങ്ങള്‍, മുസ്തഫ ബേപ്പൂര്‍, കെ. ഇക്ബാല്‍ എന്നിവരും പങ്കെടുത്തു. (അയച്ചു തന്നത് : മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍)
- ജെ. എസ്.
( Tuesday, May 26, 2009 ) |
എസ്.വൈ.എസ്. സഹായ വിതരണം.
ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മുസ്വഫ എസ്. വൈ. എസ്. രൂപീകരിച്ച റിലീഫ് സെല്ലില്‍ നിന്നുള്ള ആദ്യ സഹായം രണ്ട് പേര്‍ക്ക് നല്‍കി സുഹൈല്‍ തങ്ങള്‍ ഉത്ഘാടനം ചെയ്തു. ന്യൂ മുസ്വഫ പോലീസ് സ്റ്റേഷനു സമീപമുള്ള പള്ളിയില്‍ സ്വലാത്തുന്നാരിയ മജ്ലിസിനോട നുബന്ധിച്ചായിരുന്നു വിതരണോ ത്ഘാടനം നടന്നത്. മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഒ. ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ്‌ദുല്‍ ഹമീദ് സഅ ദി, റിലീഫ് സെല്‍ ചെയര്‍മാന്‍ മുഹമ്മദ് കുട്ടി ഹാജി കൊടിഞ്ഞി, കണ്‍വീനര്‍ റഷീദ് കൊട്ടില തുടങ്ങിയവര്‍ സംബന്ധിച്ചു.
പാവപ്പെട്ടവര്‍ക്ക് വീട് നിര്‍മ്മാണത്തിനും, മാരകമായ രോഗ ബാധിതര്‍ക്ക് ചികിത്സാര്‍ത്ഥവും, വിവാഹ ധന സഹായവുമായാണ് റിലീഫ് വിതരണം ചെയ്യൂക. - ബഷീര്‍ വെള്ളറക്കാട് Labels: charity
- ജെ. എസ്.
( Wednesday, May 13, 2009 ) |
ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയര്‍
നിര്‍ധനരായ ക്യാന്‍സര്‍ രോഗികളോടുള്ള നമ്മുടെ കടമയുടേയും ഉത്തരവാദിത്തത്തിന്റേയും ഉത്തമ ഉദാഹരണം ആണ് ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയറിലൂടെ നടപ്പാക്കിയത് എന്ന് മാര്‍ത്തോമ്മാ സഭയുടെ തിരുവനന്തപുരം - കൊല്ലം ഭദ്രാസന അധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമഥിയോസ് എപ്പിസ്കോപ്പാ അറിയിച്ചു. നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായി ദുബായ് വൈസ് മെന്‍ കൊല്ലത്ത് നടത്തിയ സാമ്പത്തിക സഹായ വിതരണ പരിപാടി ഉല്‍ഘാടനം ചെയ്തു സംസാരിക്കുക ആയിരുന്നു തിരുമേനി.
ദുബായ് വൈസ് മെന്‍ സമാഹരിച്ച സാമ്പത്തിക സഹായ വിതരണ ഉല്‍ഘാടനം വൈസ് മെന്‍ ഇന്ത്യയുടെ ഏരിയാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ രാജന്‍ പണിക്കര്‍ നിര്‍വഹിച്ചു. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ഡോ. രാജി കെ. മാത്യു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍മാനും ആയ ശ്രീ ജോണ്‍ സി. എബ്രഹാം ക്യാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിച്ചു. വൈസ് മെന്‍ ഭാരവാഹികള്‍ ആയ ക്യാപ്ടന്‍ ശ്രീ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, ശ്രീമതി മേരി കുരുവിള, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍, മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റീ സാമുവേല്‍, ശ്രീമതി ജൈനി രാജി, ശ്രീ എം. സി. മാത്യു, ശ്രീ കെ. ഐ. വര്‍ഗ്ഗീസ്, ശ്രീ എബ്രഹാം കെ. ജോര്‍ജ്ജ്, പ്രൊഫ. ജേക്കബ് ചെറിയാന്‍, ശ്രീമതി മിനി ക്രിസ്റ്റി, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍, പ്രൊഫ. ജോര്‍ജ്ജ് ജോസഫ്, ശ്രീ. ജോര്‍ജ്ജ് തോമസ് എന്നിവര്‍ സംസാരിച്ചു. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബ്‌ള്‍ സൊസൈറ്റി തിരുവനന്തപുരം ശരണാലയം ചെങ്ങന്നൂര്‍ എന്നിവരുടെ പ്രതിനിധികള്‍ സാമ്പത്തിക സഹായം ഏറ്റുവാങ്ങി. - അഭിജിത് പാറയില്‍
- ജെ. എസ്.
( Saturday, May 09, 2009 ) |
കാന്‍സര്‍ രോഗികള്‍ക്ക് സഹായം
നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായ് ദുബായ് വൈസ് മെന്‍ കൊല്ലത്ത് പൊതു പരിപാടി സംഘടിപ്പിക്കുന്നു. 2009 മെയ് മാസം 3ാം തീയതി ഞായറാഴ്ച്ച കൊല്ലം വൈ. എം സി. എ. ഹാളില്‍ വെച്ച് നടത്തുന്ന സാമ്പത്തിക സഹായ വിതരണ പരിപാടി മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം. എല്‍. എ. ഉല്‍ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ തിരുവനതപുരം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്കോപ്പാ, ഫാ. ബേബി ജോസ് കട്ടിക്കാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരം, ശരണാലയം ചെങ്ങന്നൂര്‍ എന്നിവരിലൂടെയാണ് ദുബായ് വൈസ് മെന്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡണ്ട് ശ്രീ. തോമസ് വി. ജോണ്‍, പ്രസിഡണ്ട് ഇലക്ട് രാജന്‍ പണിക്കര്‍, റീജണല്‍ ഭാരവാഹികളായ കാപ്ടന്‍ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും പ്രതിവിധിയെ കുറിച്ചും സംസാരിക്കും. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ദൊ. രാജി കെ. മാത്യു അധ്യക്ഷത വഹിക്കും. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍ മാനുമായ ശ്രീ. ജോണ്‍ സി. അബ്രഹാം കാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിക്കും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റി സാമുവേല്‍ എന്നിവരെ കൂടാതെ ശ്രീമതി ജൈനി രാജി, ശ്രീ. എം. സി. മാത്യു, ശ്രീ. കെ. എ. വര്‍ഗ്ഗീസ്, ശ്രീ. സാംജി ജോണ്‍, ശ്രീ. മാമ്മന്‍ വര്‍ഗ്ഗീസ്, ശ്രീമതി മിനി ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും. - അഭിജിത് പാറയില്‍ Labels: associations, charity, health
- ജെ. എസ്.
( Friday, May 01, 2009 ) 3 Comments:
Links to this post: |
വി. ഇ. മോയി ഹാജിക്ക് റിയാദില്‍ സ്വീകരണം
രണ്ട് തവണ ഏറ്റവും മികച്ച അനാഥ ശാലയ്ക്കുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച മുക്കം അനാഥ ശാലയുടെ സാരഥി വി. ഇ. മോയി ഹാജിക്ക് റിയാദില്‍ സ്വീകരണം നല്‍കി. മാസ് മുക്കമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്. ഫോര്‍ക്ക ചെയര്‍മാന്‍ അബ്ദുല്ല വല്ലാഞ്ചിറ സ്വീകരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ ഫൈസി, മൂസക്കുട്ടി, ഷൈജു എന്നിവര്‍ പ്രസംഗിച്ചു.
Labels: charity, personalities, saudi
- സ്വന്തം ലേഖകന്‍
( Sunday, April 26, 2009 ) |
സൌജന്യ മെഡിക്കല്‍ ക്യാമ്പ്
റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിവിധ പോളി ക്ലിനിക്കുകളുടെ സഹകരണത്തോടെ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ. എം. എ. ഭാരവാഹികള്‍ പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍, ഡോ.സാസണ്‍, ഡോ. സുരേഷ്, ഡോ. ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
( Sunday, April 26, 2009 ) |
പ്രവാസി സുരക്ഷാ പദ്ധതി
യു. എ. ഇ. യിലെ പ്രഥമ പ്രവാസി സുരക്ഷാ പദ്ധതി ആയ അല്‍ അന്‍സാര്‍ അസോസിയേഷന്‍ പതിനാലാം വാര്‍ഷിക ജനറല്‍ ബോഡി യോഗം ഐ. സി. സി. ഓഡിറ്റോറിയ ത്തില്‍ ചേര്‍ന്നു. അംഗങ്ങള്‍ ആയിരിക്കെ മരണ പ്പെടുന്നവരുടെ ആശ്രിതര്‍ക്ക് 22,000 ദിര്‍ഹവും, അംഗങ്ങളുടെ ചികില്‍സ ചിലവുകള്‍ക്ക് 7000 ദിര്‍ഹവും, സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചു. അബ്ദുല്‍ അസീസ് കൊല്ല റോത്ത് (പ്രസി), അബ്ദുല്‍ റഹിമാന്‍ അടിക്കൂല്‍ (ജന. സിക്ര), കുഞ്ഞഹമ്മദ് ഹാജി നെല്ലിയുള്ളതില്‍ (ട്രഷ) എന്നിവര്‍ ഭാരവാഹികള്‍ ആയി കമ്മിറ്റി പുനഃ സംഘടിപ്പിച്ചു.
ആയഞ്ചേരി, തിരുവള്ളൂര്‍, വേളം, വല്യാപ്പള്ളി പഞ്ചായത്തുകളില്‍ നിന്നുള്ള യു. എ. ഇ. യിലെ പ്രവാസികള്‍ക്ക് അംഗങ്ങള്‍ ആയി ചേരാവുന്ന താണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : അബ്ദുല്‍ ബാസിത് - 050 31 40 534. Labels: associations, charity
- ജെ. എസ്.
( Tuesday, April 21, 2009 ) |
ഡോ. സി.എം. കുട്ടി പുരസ്ക്കാരം
ജീവ കാരുണ്യ പ്രവര്‍ത്തന മികവിനുള്ള മുന്‍ എം. എല്‍. എ. യും എഴുത്തു കാരനും ആയ ഡോ. സി. എം. കുട്ടി യുടെ നാമധേയത്തില്‍ ഉള്ള “ഡോ. സി. എം. കുട്ടി പുരസ്ക്കാരം” ദുബായ് തൃശ്ശൂര്‍ ജില്ലാ “സര്‍ഗ്ഗ ധാര” സംഘടിപ്പിച്ച “സ്നേഹ സന്ധ്യ” സംഗമത്തില്‍ ആകാശവാണി മുന്‍ പ്രൊഡ്യൂസര്‍ എം. തങ്കമണി പുരസ്ക്കാര ജേതാവ് ശ്രീമതി ഏലിയാമ്മാ മാത്യുവിന് നല്‍കി.
ദുബായ് കെ. എം. സി. സി. യുടെ കലാ സാഹിത്യ വിഭാഗമായ “ദുബായ് സര്‍ഗ്ഗ ധാര” യുടെ ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി തൃശ്ശൂര്‍ ജില്ലാ കെ. എം. സി. സി. പ്രസിഡണ്ട് ജമാല്‍ മനയത്ത്, ജന. സെക്രട്ടറി മൊഹമ്മദ് വെട്ടുകാട്, അഡ്വ. ഷെബിന്‍ ഉമര്‍, അഷ്‌റഫ് കിള്ളിമംഗലം, മാത്യു തുടങ്ങിയവരും വേദിയില്‍ ഉണ്ടായിരുന്നു. Labels: associations, charity
- ജെ. എസ്.
( Saturday, April 18, 2009 ) |
മിസ്. കേരള യുടെ വിഷു കൈനീട്ടം
അബുദാബി: മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ മൂലം ജീവിതം ദുരിതമായി മാറിയ ഏതാനും മനുഷ്യ ജീവനുകള്‍ക്ക് ഗള്‍ഫില്‍ നിന്നും സഹായ ഹസ്തം. പയ്യന്നൂര്‍ സൗഹൃദ വേദി സ്ഥാപക പ്രസിഡന്റും ഗള്‍ഫിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനുമായ വി. ടി. വി. ദാമോദരന്‍റെ നേതൃത്വത്തിലാണ് സ്ത്രീകളും കുട്ടികളുമടക്കം നാല്‍പ്പതോളം അന്തേവാസികളുള്ള പയ്യന്നൂര്‍ എരമത്തെ അഞ്ജലി ഹോം എന്ന ജീവ കാരുണ്യ സ്ഥാപനത്തിന് സഹായമെത്തിക്കുന്നത്.
മിസ് കേരളയായി തിരഞ്ഞെടു ക്കപ്പെട്ടിട്ടുള്ള ശ്രീതുളസി മോഹന്‍ ആദ്യ സംഭാവന നല്‍കി ഈ സദുദ്യമത്തിനു തുടക്കം കുറിച്ചു. വി. ടി. വി. ദാമോദരനും പ്രൊഫ: പി. വി. പദ്മനാഭനും ശ്രീതുളസിയില്‍ നിന്നും സംഭാവന ഏറ്റു വാങ്ങി. പയ്യന്നൂരില്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥനായ നാരായണന്‍ വെള്ളൊറയുമായി സഹകരിച്ചാണ് ഈ ജീവ കാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നത്. വിഷു ദിനത്തില്‍ അഞ്ജലി ഹോമിലെ അന്തേവാസികള്‍ക്ക് പുതു വസ്ത്രങ്ങളും വിഷു സദ്യയും നല്‍കാന്‍ ആദ്യ സംഭാവന വിനിയോഗിക്കുമെന്നും കൂടുതല്‍ സഹായങ്ങള്‍ സൗഹൃദ വേദി വരും ദിവസങ്ങളില്‍ എത്തിക്കുമെന്നും വി. ടി. വി. ദാമോദരന്‍ പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: charity
- ജെ. എസ്.
( Wednesday, April 15, 2009 ) |
ഇന്ന് ലോക വൃക്ക ദിനം
ഇന്ന് ലോക വൃക്ക ദിനം. ജിദ്ദയിലെ നൂറ് സ്കൂളുകളിലെ വിദ്യാര്‍ത്ഥി കള്‍ക്കിടയില്‍ വൃക്ക രോഗത്തെക്കുറിച്ച് ബോധവത്ക്കരണവും സൗജന്യ മെഡിക്കല്‍ പരിശോധനയും നടത്താന്‍ പ്രിന്‍സ് സല്‍മാന്‍ സെന്‍റര്‍ തീരുമാനിച്ചു. ശനിയാഴ്ച മുതല്‍ മൂന്ന് ദിവസമാണ് കാമ്പയിന്‍. നഗരത്തിലെ സര്‍ക്കാര്‍ - സ്വകാര്യ സ്കൂളുകള്‍ കാമ്പയിനുമായി സഹകരിക്കണമെന്ന് സെന്‍ററിന്‍റെ സൂപ്പര്‍ വൈസര്‍ ഖാലിദ് അല്‍ സഅറാന്‍ അഭ്യര്‍ത്ഥിച്ചു.
ലോക വൃക്ക ദിനാചരണത്തിന്‍റെ ഭാഗമായി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തിന്‍റെ നിരീക്ഷണത്തില്‍ വിവിധ സെമിനാറുകളും സൗജന്യ വൈദ്യ പരിശോധനാ ക്യാമ്പുകളും ഇന്ന് സംഘടിപ്പിക്കും. ഒമാനിലെ പ്രമുഖ ആതുരാലയമായ ബദര്‍ അല്‍ സമാ ഇന്ന് രാവിലെ ഒന്‍പത് മുതല്‍ സൗജന്യമായി വൃക്ക രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചിട്ടുണ്ട്. ബദര്‍ അല്‍ സമയുടെ എല്ലാ പോളി ക്ലിനിക്കുകളിലും ഈ സൗജന്യ വൈദ്യ പരിശോധന നടക്കും.
- സ്വന്തം ലേഖകന്‍
( Thursday, March 12, 2009 ) |
ജിദ്ദയില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
ജിദ്ദ : ഇന്ത്യന്‍ കോണ്‍സുലേറ്റും ഷിഫാ ജിദ്ദാ ക്ലിനിക്കും സംയുക്തമായി വ്യാഴാഴ്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മുതല്‍ വൈകുന്നേരം അഞ്ച് വരെ കോണ്‍സുലേറ്റ് അങ്കണത്തിലാണ് ക്യാമ്പ്. സൗദി കേരളാ ഫാര്‍മസിസ്റ്റ് ഫോറത്തിന്‍റെ ആഭിമുഖ്യത്തില്‍ സൗജന്യ മരുന്നു വിതരണം ഉണ്ടായിരിക്കുമെന്നും കോണ്‍സുലേറ്റ് അറിയിച്ചു.
- ജെ. എസ്.
( Tuesday, March 10, 2009 ) |
സാന്ത്വനത്തിന്റെ സ്നേഹ സ്പര്‍ശവുമായി ഐ.എം.ബി.
ദുബായ് : കേരളത്തില്‍ ആതുര ശ്രുശ്രൂഷാ രംഗത്ത് നിശബ്ദ സേവനം നടത്തി കൊണ്ടിരിക്കുന്ന ഐ. എം. ബി. യുടെ സാരഥികള്‍ ദുബായില്‍ എത്തി. ക്യാന്‍സര്‍, വൃക്ക സംബന്ധമായ രോഗങ്ങള്‍ തുടങ്ങിയ വളരെ പ്രയാസം ഏറിയതും ഭാരിച്ച ചികിത്സാ ചെലവ് ഉള്ളതുമായ രോഗങ്ങള്‍ ബാധിച്ച നിര്‍ധനരായ രോഗികളെ കണ്ടെത്തി അവര്‍ക്ക് ചികിത്സ നല്‍കുക എന്നതാണ് ഐ. എം. ബി. യുടെ ലക്ഷ്യങ്ങളില്‍ പരമ പ്രധാനം. ഇതിനകം ലോക ആരോഗ്യ സംഘടനയുടേയും ഒട്ടേറെ അന്താരാഷ്ട്ര സന്നദ്ധ സംഘടനകളുടേയും ശ്രദ്ധ പിടിച്ചു പറ്റിയ ഐ. എം. ബി. യുടെ പ്രവര്‍ത്തന പരിപാടികള്‍ ഗള്‍ഫ് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നതിന്റെ ഭാഗം ആയാണ് ഐ. എം. ബി. നേതാക്കള്‍ യു. എ. ഇ. യില്‍ എത്തിയിട്ടുള്ളത്. കേരള നദുവത്തുല്‍ മുജാഹിദീന്റെ പോഷക സംഘടന കൂടിയായ ഐ. എം. ബി. എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്ന ഇന്റര്‍ഗ്രേറ്റഡ് മെഡിക്കല്‍ ബ്രദര്‍ഹുഡ് സംഘടനയുടെ ആസ്ഥാനം കോഴിക്കോടാണ്.
- അസ്‌ലം പട്ട്‌ല Labels: charity
- ജെ. എസ്.
( Saturday, February 07, 2009 ) |
സനദ് ദാന മഹാ സമ്മേളനം
മര്‍ കസു സഖാഫത്തി സുന്നിയ്യ മുപ്പത്തി ഒന്നാം വാര്‍ഷിക പതിനാലാം സനദ് ദാന മഹാ സമ്മേളനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന വിവിധ ജീവ കാരുണ്യ -വിദ്യഭ്യാസ പദ്ധതികള്‍ക്ക് മുസ്വഫയില്‍ നിന്നുള്ള വിഹിതത്തിനുള്ള ചെക്ക്, മുസ്വഫ എസ്. വൈ. എസ്, മര്‍കസ് കമ്മിറ്റികള്‍ക്ക് വേണ്ടി മര്‍കസ് സമ്മേളന പ്രചാരണ സമിതി പ്രതിനിധി അബ് ദുല്‍ ഗഫൂര്‍ , ഖമ റുല്‍ ഉലമ കാന്തപുരം അബൂ ബക്കര്‍ മുസ്ലിയാര്‍ക്ക് നല്‍കി. 350 ഹെക്റ്റര്‍ സ്ഥലത്ത് മെഡിക്കല്‍ ,എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെയുള്ള നിരവധി പദ്ധതികളാണു മര്‍കസ് സമ്മേളനത്തോ ടനുബന്ധിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നത്.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, associations, charity
- ജെ. എസ്.
( Tuesday, January 20, 2009 ) |
ദുബായ് വൈസ് മെന്‍ സാന്ത്വന സന്ധ്യ
നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് സഹായം ചെയ്യുന്നതിനായി സംഘടിപ്പിക്കുന്ന “സംഗീത സന്ധ്യ” (Y's Fest 2009) ജനുവരി 23 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് ആഡിറ്റോറിയത്തില്‍ ഇന്ത്യന്‍ വെല്‍ഫെയര്‍ കമ്മ്യൂണിറ്റി കണ്‍വീനറും പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവും ആയ ശ്രീ കെ. കുമാര്‍ ഉല്‍ഘാടനം ചെയ്യും. പ്രശസ്ത പിന്നണി ഗായകരായ ബിജു നാരായണന്‍, രാധികാ തിലക് എന്നിവര്‍ നയിക്കുന്ന സംഗീത പരിപാടിക്ക് പുറമെ ഹാസ്യ കലാ കാരന്മാര്‍ ആയ സാജന്‍ പള്ളുരുത്തി, രമേഷ് പിഷാരടി എന്നിവരുടെ കലാ പരിപാടികളും നടത്തപ്പെടും. പ്രശസ്ത കാന്‍സര്‍ രോഗ ചികിത്സാ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ പങ്കെടുക്കും. തിരുവനന്തപുരം മാര്‍ തോമാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് സെന്റര്‍, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, തിരുവല്ലാ പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, സാന്ത്വനം തിരുവനന്തപുരം എന്നിവരിലൂടെ ആണ് ദുബായ് വൈസ് മെന്‍ സഹായം നടപ്പാക്കുന്നത്.
- ജോണ്‍ സി. അബ്രഹാം Labels: associations, charity, dubai, music
- ജെ. എസ്.
( Tuesday, January 20, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്