'ജുവൈരയുടെ പപ്പ' പ്രദര്‍ശിപ്പിച്ചു
അബുദാബി : 'നാടക സൌഹൃദം' എന്ന കലാ പ്രവര്‍ത്തകരുടെ കൂട്ടായ്മ ഒരുക്കിയ ടെലി സിനിമയായ 'ജുവൈരയുടെ പപ്പ' ഇന്നലെ (ചൊവ്വാഴ്ച ) അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്ററില്‍ പ്രദര്‍ശിപ്പിച്ചു. കഴിഞ്ഞ ജനുവരി 24 ന് അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ ഒരുക്കിയ ആദ്യ പ്രദര്‍ശനത്തിനു കാണികളില്‍ നിന്നും ലഭിച്ചിരുന്ന അഭിപ്രായവും, അന്ന് കാണാന്‍ സാധിക്കാതിരുന്ന കലാ പ്രേമികള്‍ക്ക്, ഈ സിനിമ കാണാനുള്ള അവസരവും ഒരുക്കുകയായിരുന്നു സംഘാടകര്‍. പ്രദര്‍ശനം സൗജന്യമായിരുന്നു.
പ്രശസ്ത കഥാകൃത്ത് ഗിരീഷ് കുമാര്‍ കുനിയില്‍ രചിച്ച കഥയെ ആസ്പദമാക്കി, മാമ്മന്‍ കെ. രാജന്‍ സംവിധാനം ചെയ്ത ‘ജുവൈരയുടെ പപ്പ’ യില്‍ യു. എ. ഇ. യിലെ ശ്രദ്ധേയരായ കലാകാരന്മാര്‍ വേഷമിട്ടിട്ടുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, February 16, 2010 ) |
ടി. വി. ചന്ദ്രനുമായി സംവാദം
പ്രേരണ യു. എ. ഇ. യുടെ ആഭിമുഖ്യത്തില്‍ “സിനിമ - കലയും സാമ്പത്തിക പരിസരവും” എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ച സംഘടിപ്പിച്ചു. നവംബര്‍ 14 ശനിയാഴ്ച വൈകുന്നേരം 8 മണിക്ക്, ബര്‍ ദുബായ് എവറസ്റ്റ് ഇന്റ്ര്‍നാഷണല്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ പ്രമുഖ മലയാളം സിനിമാ സംവിധായകന്‍ ടി. വി. ചന്ദ്രന്‍ പങ്കെടുത്തു സംസാരിച്ചു.
അനീതി നിറഞ്ഞ വ്യവസ്ഥിതി ക്കെതിരെയുള്ള സമരമാണ് തന്റെ ഓരോ സിനിമകളെന്നും, ആ സമരം ഇനിയും തുടരുക തന്നെ ചെയ്യുമെന്നും ടി. വി. ചന്ദ്രന്‍ വ്യക്തമാക്കി. ജനങ്ങളുമായി സംവദിക്കുക എന്നതാണ് സിനിമയിലൂടെ താന്‍ നടത്തുന്ന ദൌത്യം. ഇത്തരം സംവാദ ശ്രമങ്ങളെ പ്രതിരോധിക്കുന്ന പ്രതിലോമ ചിന്തകള്‍ സമൂഹത്തില്‍ ശക്തി യാര്‍ജ്ജിക്കു ന്നതിനെതിരെ പുരോഗമന പ്രസ്ഥാനങ്ങള്‍ ജാഗരൂക രാകേണ്ടതു ണ്ടെന്ന് അദ്ദേഹം സദസ്സിനെ ഓര്‍മ്മിപ്പിച്ചു. സമ്മേളനത്തില്‍ ഡോ.അബ്ദുള്‍ ഖാദര്‍ അദ്ധ്യക്ഷത വഹിച്ചു. ശ്രീ. വത്സലന്‍ കനാറ മോഡറേറ്ററുമായിരുന്നു. Labels: associations, cinema
- ജെ. എസ്.
( Friday, November 20, 2009 ) |
ജയറാമിന്റെ ചെണ്ട മേളം ദുബായില്‍
ലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
Jayaram playing chenda in Dubai
- ജെ. എസ്.
( Thursday, October 01, 2009 ) |
പ്രേരണ വിദ്യാര്‍ത്ഥി ഫിലിം ഫെസ്റ്റ്
ദുബായ് : യു.എ.ഇ. വിദ്യാര്‍ത്ഥി സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി, ഈ വേനല്‍ ക്കാലത്ത്, ഒരു ഏകദിന സ്റ്റഡി കാം ഫിലിം ഫെസ്റ്റ് നടത്താന്‍ ദുബായ് പ്രേരണ സ്ക്രീന്‍ യൂണിറ്റ് തീരുമാനിച്ചിരിക്കുന്നു. പരമാവധി അഞ്ചു മിനുട്ടു ദൈര്‍ഘ്യം വരുന്ന, ഡി.വി.ഡി. ഫോര്‍മാറ്റിലുള്ള ഹ്രസ്വ വീഡിയോ സിനിമകളാണ് സെപ്തംബര്‍ 10-നകം, മത്സരത്തിലേക്ക് അയക്കേണ്ടത്.
മത്സരാര്‍ത്ഥികളുടെ വയസ്സ് 20-ല്‍ കവിയരുത്. ലഭിക്കുന്ന വീഡിയോ ചിത്രങ്ങളില്‍ നിന്ന്, 20 ചിത്രങ്ങള്‍ പ്രേരണ സ്ക്രീന്‍ യൂണിറ്റ് ജൂറി പാനല്‍ തിരഞ്ഞെടുത്ത് പ്രദര്‍ശിപ്പിക്കും. ഏറ്റവും നല്ല ചിത്രത്തിന് ക്യാഷ് പ്രൈസും, ബാക്കിയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും. യു.എ.ഇ. യുടെ സംസ്കാരത്തിനും, പാരമ്പര്യത്തിനും, നിയമങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍ അവരുടെ വിശദമായ ബയോഡാറ്റയും, വയസ്സു തെളിയിക്കുന്ന രേഖകളും, ഫോട്ടോയും, അവരവരുടെ വീഡിയോ സിനിമകളെ ക്കുറിച്ചുള്ള ലഘു വിവരണവും, നിശ്ചല ചിത്രങ്ങളും, അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്. സെപ്തംബര്‍ 30-നു മുന്‍പായി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമ്മാന ദാനത്തിന്റെയും, ഏകദിന ഫിലിം ഫെസ്റ്റിവലിന്റെയും വിശദാംശങ്ങള്‍ പിന്നീട് അറിയിക്കു ന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വത്സലന്‍ കണാറ (050-284 9396, valsalankanara@gmail.com), അനൂപ് ചന്ദ്രന്‍ (050-5595790 anuchandrasree@gmail.com) എന്നിവരുമായി ബന്ധപ്പെടുക. Labels: associations, cinema, kids
- ജെ. എസ്.
( Tuesday, August 11, 2009 ) |
സി. വി. ബാലകൃഷ്ണനു സ്വീകരണം
അബുദാബി : പ്രമുഖ നോവലിസ്റ്റും പയ്യന്നൂരിന്‍റെ അഭിമാനവുമായ സി. വി. ബാലകൃഷ്ണന് അബുദാബിയില്‍ സ്വീകരണം നല്‍കുന്നു. മെയ് 29 വെള്ളിയാഴ്ച്ച വൈകുന്നേരം ഏഴു മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍ പയ്യന്നൂര്‍ സൗഹൃദ വേദി അബുദാബി ചാപ്റ്ററാണ് സ്വീകരണം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷം പ്രസാധനത്തിന്‍റെ സുവര്‍ണ ജൂബിലി ആഘോഷിച്ച ബാലകൃഷ്ണന്‍റെ ‘ആയുസ്സിന്‍റെ പുസ്തകം’ എന്ന മലയാളത്തിലെ വിഖ്യാത നോവല്‍ ചലച്ചിത്രമാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കാണ് അദ്ദേഹം ഗള്‍ഫിലെത്തിയത്.
Labels: cinema, literature
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, May 28, 2009 ) |
ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ കലാ വിഭാഗം സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമകളുടെ പ്രദര്‍ശനം മേയ് 14 വ്യാഴാഴ്ച രാത്രി 7:30 ന് കെ. എസ്. സി. മിനി ഹാളില്‍ നടക്കും.
ചിത്രകാരന്‍ കൂടിയായ ക്രയോണ്‍ ജയന്‍ സംവിധാനം ചെയ്ത ചരടുകള്‍, കഥാപാത്രം എന്നീ ഹ്രസ്വ സിനിമ കളാണ് പ്രദര്‍ശിപ്പിക്കുന്നത്. Labels: cinema
- ജെ. എസ്.
( Monday, May 11, 2009 ) |
അല്‍ ജസീറാ ചലച്ചിത്രോത്സവം തുടങ്ങി
ദോഹ: നാലു ദിവസം നീണ്ടു നില്‍ക്കുന്ന അല്‍ജസീറാ അന്താരാഷ്ട്ര ഡോക്യുമെന്ററി ചലച്ചിത്ര മേളയ്ക്ക് ദോഹാ ഷെറാട്ടണിലെ അല്‍മജ്‌ലിസ് ഹാളില്‍ തുടക്കമായി. ഖത്തര്‍ ടെലിവിഷന്‍ ആന്‍ഡ് റേഡിയോവിന്റെയും അല്‍ജസീറയുടെയും ചെയര്‍മാനായ ശൈഖ് ഹമദ് ബിന്‍ താമര്‍ അല്‍ത്താനിയാണ് ഉദ്ഘാടന കര്‍മം നിര്‍വഹിച്ചത്.
കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അന്താരാഷ്ട്ര ചലച്ചിത്ര രംഗത്തെ സംവിധായകരും തിരക്കഥാ കൃത്തുക്കളും നടീ നടന്മാരുമടങ്ങുന്ന വന്‍ സദസ്സിന്റെ സാന്നിധ്യത്തിലാണ് പലസ്തീനികളുടെ കണ്ണീരിന്റെ കഥകള്‍ പറയുന്നതും മൃഗങ്ങളോടുള്ള മനുഷ്യരുടെ ക്രൂരതകളുടെ കഥകള്‍ പറയുന്നതുമായ രണ്ട് ലഘു ചിത്രങ്ങളോടെ പരിപാടിക്ക് തിരശ്ശീല ഉയര്‍ന്നത്. അല്‍ ജസീറാ ചലച്ചിത്രോ ത്സവത്തിന്റെ ചരിത്രത്തി ലാദ്യമായി ഒരു മലയാളിയുടെ ഡോക്യുമെന്ററി പ്രദര്‍ശന ത്തിനെത്തിയത് ശ്രദ്ധേയമായി. ഷാജി പട്ടണത്തിന്റെ 'ദി ഹണ്ടഡ്' (വേട്ടയാട പ്പെടുന്നവന്‍) ആണ് പ്രദര്‍ശിപ്പിക്കപ്പെടുക. നവാസ് കാര്‍ക്കാസ് എന്ന തുര്‍ക്കി സംവിധായകന്റെ 'ബിയര്‍ ഡ്രീംസ്' എന്ന കൊച്ചു ചിത്രമാണ് കരടികളോടും പരിസ്ഥിതി ക്കുമെതിരെയുള്ള ക്രൂരതകളുടെ നേര്‍ക്കാഴ്ചകള്‍ അഭ്ര പാളികളിലൂടെ അനാവരണം ചെയ്തത്. ഇന്ത്യ, പാകിസ്താന്‍, തുര്‍ക്കി, റഷ്യ, ചൈന എന്നിവിടങ്ങ ളില്‍നി ന്നാണീ രംഗങ്ങള്‍ പകര്‍ത്തിയത്. ലോകത്ത് പലയിടങ്ങളില്‍ മൃഗങ്ങ ള്‍ക്കെതിരെ മനുഷ്യര്‍ നടത്തുന്ന ക്രൂരതകളാണ് ചിത്രത്തിലെ പ്രധാന പ്രമേയം. ഇന്ത്യയിലെ സര്‍ക്കസ് കൂടാരങ്ങളിലെ മൃഗങ്ങ ളോടുള്ള ക്രൂരതക ള്‍പോലും ചിത്രത്തിലാ വിഷ്‌കരിച്ചിട്ടുണ്ട്. ലോകത്തിലെ 39 രാഷ്ട്രങ്ങളി ല്‍നിന്നുള്ള ലഘു, മധ്യ, നീളന്‍ വിഭാഗങ്ങ ളിലായുള്ള 99 ഡോക്യുമെ ന്ററികളാണ് പ്രദര്‍ശനത്തി നെത്തിയത്. അണ്‍നോണ്‍ സിങ്ങേഴ്‌സ് (അറിയപ്പെടാത്ത ഗായകര്‍) എന്ന ഡോക്യു മെന്ററിയിലൂടെ പലസ്തീനിന്റെ രണ്ടു ഭാഗങ്ങളിലുള്ള രണ്ട് ഗായകരുടെ കഥകളി ലൂടെയാണ് പലസ്തീന്റെ കഥകള്‍ ലോകത്തോടു പറയുന്നത്. അമ്പതു മിനിറ്റ് ദൈര്‍ഘ്യമുള്ള ഈ ചിത്രത്തിലൂടെ ഇസ്രായേലി അധിനിവേശം തങ്ങളിലെ സംഗീതത്തിനു പോലും വെളിച്ചം കാണാനുള്ള സാഹചര്യം നിഷേധിക്കപ്പെടുന്ന ദുഃഖത്തിന്റെ കഥകളാണ് പറയുന്നത്. ചിത്രത്തിന്റെ അവസാനം സിനിമയിലെ ഗായകരുടെ വേഷമിട്ടവര്‍ സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ട് ഗാനങ്ങളാലപിച്ച് ജനങ്ങളെ വിസ്മയ ഭരിതരാക്കി. മുത്തങ്ങ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഷാജി പട്ടണം കേരളത്തിലെ ആദിവാസികളുടെ ദുരിത കഥകളാണ് ലോകത്തിനു മുമ്പിലവത രിപ്പിക്കുന്നത്. മുത്തങ്ങ സംഭവം കഴിഞ്ഞിട്ടും ആദിവാസികളുടെ ദുരിതങ്ങ ള്‍ക്കറുതി വന്നിട്ടില്ല. 45, 29 മിനിറ്റുകളിലായി രണ്ട് പ്രമേയങ്ങളാണീ ചിത്രത്തിലൂടെ ഷാജി അവതരിപ്പിക്കുന്നത്.
- ജെ. എസ്.
( Friday, April 17, 2009 ) |
ചിറകുള്ള ചങ്ങാതി ഒരുങ്ങുന്നു
പരിസ്ഥിതി സംരക്ഷണം പ്രമേയമാക്കി ദോഹയില്‍ ടെലി ഫിലിം ഒരുങ്ങുന്നു. ചിറകുള്ള ചങ്ങാതി എന്ന ടെലി ഫിലിമിന്‍റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത് മുഹമ്മദ് ഷഫീക്കാണ്. കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ ഇന്ത്യന്‍ കള്‍ച്ചറള്‍ സെന്‍റര്‍ പ്രസിഡന്‍റ് കെ. എം. വര്‍ഗീസ് സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചു. ദോഹയിലെ സഹ് ല ട്രേഡിംഗ് ആന്‍ഡ് കോണ്‍ട്രാക്റ്റിംഗിന്‍റെ ബാനറില്‍ ബിന്‍സ് കമ്യൂണിക്കേഷനാണ് ടെലി ഫിലിം നിര്‍മ്മിക്കുന്നത്
- സ്വന്തം ലേഖകന്‍
( Monday, April 13, 2009 ) |
റസൂല്‍ പൂക്കുട്ടി ഗള്‍ഫില്‍
ഓസ്ക്കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയുടെ ആദ്യത്തെ ഗള്‍ഫ് സന്ദര്‍ശന പരിപാടി ഈ മാസം 24 ന് തുടങ്ങും. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പ്രഥമ ഏഷ്യന്‍ ടെലിവിഷന്‍ അവാര്‍ഡ് നൈറ്റില്‍ റസൂല്‍ പൂക്കുട്ടി മുഖ്യാതിഥിയായി പങ്കെടുക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ സ്വീകരണ പരിപാടികളില്‍ റസൂല്‍ പൂക്കൂട്ടി പങ്കെടുക്കും. അദ്ദേഹത്തെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് യു.എ.ഇ.യില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.
Labels: cinema, prominent-nris, sharjah
- സ്വന്തം ലേഖകന്‍
( Monday, April 13, 2009 ) |
അല്‍ ജസീറ ഫിലിം ഫെസ്റ്റിവല്‍
ദോഹ: അഞ്ചാമത് അല്‍ജസീറ അന്താരാഷ്ട്ര ഡോക്യുമെന്ററി ഫിലിം ഫെസ്റ്റിവലിന് ഏപ്രില്‍ 13 ന് തുടക്കമാവും. ഏപ്രില്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ഫെസ്റ്റിവല്‍ ദോഹ ഷെറാട്ടണിലാണ് നടക്കുന്നത്. ഫെസ്റ്റിവല്‍ അല്‍ജസീറ ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ താമര്‍ ആല്‍താനിയാണ് ഉദ്ഘാടനം ചെയ്യുന്നത്. പ്രമുഖ സംവിധായകരും മാധ്യമ പ്രവര്‍ത്തകരും വിശിഷ്ടാതിഥികളും പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിനു ശേഷം ഉദ്ഘാടന ചിത്രം പ്രദര്‍ശിപ്പിക്കും. അല്‍ജസീറ ഉപഗ്രഹ ചാനല്‍ സംഘടിപ്പിക്കുന്ന ഫെസ്റ്റിവല്‍ മദ്ധ്യ പൌരസ്ത്യ നാടുകളിലെ സുപ്രധാന ടെലിവിഷന്‍ ഫിലിം ഫെസ്റ്റുകളി ലൊന്നാണ്. ഫെസ്റ്റിവലി നോടനുബന്ധിച്ച് ചിത്ര നിര്‍മ്മാണത്തെ കുറിച്ചും പ്രമുഖ സംവിധായകരുടെ സംഭാവനകളെ കുറിച്ചും മാധ്യമ രംഗം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചും പ്രത്യേക ചര്‍ച്ചകളുണ്ടാവും. വിവിധ സ്ഥാപനങ്ങളുടേയും ടെലിവിഷന്‍ കമ്പനികളുടേയും സ്റ്റാളുകളും പുസ്തക ഫോട്ടോ പ്രദര്‍ശനങ്ങളും ഇതോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.
ലോകത്തെ വിവിധ ടെലിവിഷന്‍ ചാനലുകളും ടെലിഫിലിം നിര്‍മ്മാതാക്കളും സാംസ്കാരിക സംഘടനകളും വ്യക്തികളും നിര്‍മ്മിച്ച ചിത്രങ്ങള്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന ഈ അന്താരാഷ്ട്ര ഫെസ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഒരു മണിക്കൂറി ലധികമുളള ദീര്‍ഘ ചിത്രങ്ങള്‍, അര മണിക്കൂറിനും ഒരു മണിക്കൂറിനു മിടയില്‍ ദൈര്‍ഘ്യമുളള ഇടത്തരം ചിത്രങ്ങള്‍, അര മണിക്കൂറില്‍ താഴെയുളള ഹൃസ്വ ചിത്രങ്ങള്‍ തുടങ്ങി മൂന്നു വിഭാഗങ്ങളിലാണ് മേളയില്‍ ചിത്രങ്ങള്‍ മത്സരിക്കാ നെത്തുന്നത്. കൂടാതെ 'ന്യൂ ഹൊറൈസണ്‍' എന്ന വിഭാഗത്തില്‍ വിദ്യാര്‍ത്ഥികളുടേയും തുടക്കക്കാരുടേയും ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും. ഈ വര്‍ഷം ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ മൂന്നു വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. മൂന്നു വിഭാങ്ങളിലായി മത്സരിക്കുന്ന ചിത്രങ്ങള്‍ക്ക് അല്‍ജസീറ ഗോള്‍ഡന്‍ അവാര്‍ഡ് നല്‍കുന്നതാണ്. ദീര്‍ഘ ചിത്രങ്ങള്‍ക്ക് അമ്പതിനായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് നാല്‍പതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് മുപ്പതിനായിരം റിയാലുമാണ് അവാര്‍ഡായി നല്‍കുന്നത്. ഇതിനു പുറമേ പ്രത്യേക ജൂറി അവാര്‍ഡ് നേടുന്ന ദീര്‍ഘ ചിത്രങ്ങള്‍ക്ക് ഇരുപത്തി അയ്യായിരം റിയാലും ഇടത്തരം ചിത്രങ്ങള്‍ക്ക് ഇരുപതിനായിരം റിയാലും ഹൃസ്വ ചിത്രങ്ങള്‍ക്ക് പതിനയ്യായിരം റിയാലും സമ്മാനം ലഭിക്കും.വിദ്യാര്‍ത്ഥികളുടെയും കൌമാരക്കാരുടേയും ചിത്രങ്ങള്‍ മത്സരിക്കുന്ന 'ന്യൂ ഹൊറൈസണ്‍' വിഭാഗത്തില്‍ ഒന്നാമതെത്തുന്ന ചിത്രത്തിന് പതിനയ്യായിരം റിയാലും രണ്ടാം സ്ഥാനക്കാര്‍ക്ക് പതിനായിരം റിയാലും സമ്മാനമായി ലഭിക്കും. ഇതു കൂടാതെ കുടുംബത്തേയും കുട്ടികളേയും കേന്ദ്രീകരിച്ചുള്ള ചിത്രങ്ങള്‍ക്ക് രണ്ട് അവാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അല്‍ജസീറയുടെ കുട്ടികളുടെ ചാനലാണ് ഈ അവാര്‍ഡിന്റെ പ്രായോജകര്‍. - മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Tuesday, April 07, 2009 ) |
‘രാത്രി കാലം’ അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിച്ച ഹ്രസ്വ സിനിമ പ്രദര്‍ശന മത്സരത്തില്‍ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച നടി എന്നീ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ‘രാത്രി കാലം’ എന്ന ചിത്രം അബുദാബിയില്‍ പ്രദര്‍ശിപ്പിക്കുന്നു. ഏപ്രില്‍ ഒന്‍പത് വ്യാഴാഴ്ച രാത്രി 8:30ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അവാര്‍ഡ് ജേതാക്കളെ ആദരിക്കുകയും ചിത്രത്തിന്‍റെ പിന്നണി പ്രവര്‍ത്തകരെ അനുമോദിക്കുകയും ചെയ്യുന്നതോടൊപ്പം ‘രാത്രി കാലം’ പ്രദര്‍ശിപ്പിക്കുന്നു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, April 07, 2009 ) |
അതിജീവനത്തിന്‍റെ ദൂരം
അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ചയും ആറാം ദിവസമായ ചൊവ്വാഴ്ചയും സിനിമാ പ്രേമികള്‍ക്കായി ‘ ഇന്തോ അറബ് ഫിലിംഫെസ്റ്റിവല്‍’ നടത്തുന്നു.
ജീവന്‍ ടി.വി യും അറ്റ്ലസ് ജ്വല്ലറിയും സംയുക്ത മായി സംഘടിപ്പിച്ച ‘ടെലിഫെസ്റ്റ് 2007’ ലെ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിസിനിമ ദൂരം, ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ച ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണ മായും യു. എ. ഇ യില്‍ ചിത്രീകരിച്ച ഈ സിനിമ ‘അറ്റ്ലസ് ജീവന്‍ടെലിഫെസ്റ്റ് 2007’ ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ത മാക്കിയിരുന്നു. സഫിയ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിക്കൊണ്ട് ദേവി അനില്‍ എന്ന പുതു മുഖം മലയാളത്തിലെ മുഖ്യ ധാരാ നടികള്‍ക്ക് മാതൃകയായി. ആര്‍ട്ട് ഗാലറി യുടെ ബാനറില്‍ അബ്ദു പൈലിപ്പുറം നിര്‍മ്മിച്ച ദൂരം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് മാമ്മന്‍ കെ.രാജന്‍. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി തിരക്കഥ യും സംഭാഷണവും രചിച്ചിരിക്കുന്നു. ക്യാമറ: ഹനീഫ് കുമരനെല്ലൂര്‍. സഹസംവിധാനം: പി.എം.അബ്ദുല്‍ റഹിമാന്‍. ദേവി അനിലിനെ ക്കൂടാതെ ആര്‍ദ്ര വികാസ്, പ്രിയങ്ക നാരായണന്‍, സുമ ജിനരാജ് , അബ്ദു പൈലിപ്പുറം, വക്കം ജയലാല്‍, വര്‍ക്കല ദേവകുമാര്‍, ഷറീഫ്, ആസിഫ്, റാഫി പാവറട്ടി, രവി, അഷറഫ് ചേറ്റുവ, ഗഫൂര്‍ കണ്ണൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, അബ്ദുല്‍ റഹിമാന്‍ തുടങ്ങി അബുദാബിയിലെ കലാരംഗത്ത് ശ്രദ്ധേയ രായ നിരവധി കലാ കാരന്‍മാര്‍ ദൂര ത്തിലെ കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു. നൂര്‍ ഒരുമനയൂര്‍, ബഷീര്‍, ഷെറിന്‍ വിജയന്‍, സജീര്‍ കൊച്ചി, സജു ജാക്സണ്‍, യാക്കൂബ് ബാവ, എന്നിവര്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഇതില്‍ വരച്ചു കാട്ടിയിരിക്കുന്നു. മണല്‍ കാറ്റേറ്റ് അതി ജീവനത്തിനായ് ദൂരെ ദൂരെ പോയ ഒരായിരം മനുഷ്യരുടെ കഥയാണ് ‘ദൂരം’. -പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, March 02, 2009 ) |
മസ്കറ്റില്‍ സിനിമാ ശില്‍പ്പശാല
പ്രവാസത്തിന്റെ പരിമിതികളില്‍ മാഞ്ഞു പോകുന്ന സ്വപ്നമാവരുത്, ഒരാളുടെ സര്‍ഗാത്മകത. ശബ്ദവും ചലനവും നിറങ്ങളുമുള്ള സിനിമയുടെ ലോകം എന്നും കൌതുകത്തോടെ അത്ഭുതത്തോടെ മനസ്സില്‍ കൊണ്ടു നടക്കുന്നവര്‍ക്കായി ഒരു സിനിമ ശില്പശാല. മസ്കറ്റിലെ സിനിമ സ്നേഹികള്‍ക്ക് സിനിമയെ അറിയാന്‍ ഒരവസരം. പ്രശസ്തമായ പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും പഠിച്ചിറങ്ങിയ അജിത്, റാസി, ജെയിന്‍ ജോസെഫ് എന്നിവരുടെ വിശദമായ ക്ലാസ്സുകളും, സിനിമയുടെ മുഴുവന്‍ ഊര്‍ജ്ജവും ഉള്‍ക്കൊള്ളുന്ന ഷൂട്ടിങ് സെഷനുകളുമടക്കം നാലു ദിവസത്തെ പരിശീലന പരിപാടികള്‍. മാര്‍ച്ച് 16 മുതല്‍ 20 വരെ ദിവസങ്ങളില്‍ മദിന കബൂസില്‍ വച്ച് നടത്തുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ സന്ദര്‍ശിക്കുക. വിവരങ്ങള്‍ക്കും റെജിസ്റ്റ്രേഷനും : ammukutty13@gmail.com sanjayan 92203300, sudha 92056530 - സപ്ന അനു ബി. ജോര്‍ജ്ജ്, മസ്കറ്റ്
- ജെ. എസ്.
( Thursday, February 26, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്