ഷാര്‍ജയില്‍ 17 ഇന്ത്യക്കാര്‍ക്ക് വധശിക്ഷ
വ്യാജ മദ്യം വിതരണം ചെയ്യുന്നതിനെ സംബന്ധിച്ചുണ്ടായ തര്‍ക്കത്തെ ത്തുടര്‍ന്ന് പാകിസ്ഥാനിയെ കൊലപ്പെടുത്തിയതിനും മൂന്നു പാക് പൗരന്മാരെ പരിക്കേല്പിച്ചതിനും 17 ഇന്ത്യക്കാരെ വധശിക്ഷയ്ക്കു വിധിച്ചുകൊണ്ട് ഷാര്‍ജ ശരീഅത്ത് കോടതി ഉത്തരവിട്ടു.
ശിക്ഷയ്ക്കു വിധിക്കപ്പെട്ടവര്‍ മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരാണ്. ഡി. എന്‍. എ പരിശോധനയിലൂടെയാണ് ഇവരെ കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്രയധികം പേര്‍ക്ക് ഒന്നിച്ച് വധശിക്ഷ നല്കിയ കേസുകള്‍ യു. എ. ഇ. യില്‍ ആദ്യമാണെന്ന് കരുതപ്പെടുന്നു. ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 2009 ജനവരിയിലാണ് ഷാര്‍ജയിലെ അല്‍സജാ എന്ന സ്ഥലത്ത് കേസിനാസ്പദമായ സംഭവം. സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ള ഷാര്‍ജയില്‍, നിയമവിരുദ്ധമായ മദ്യവില്പനയില്‍ ഏര്‍പ്പെട്ടിരുന്ന രണ്ടു വിഭാഗങ്ങള്‍ തമ്മില്‍ ബിസിനസ്സില്‍ ആധിപത്യം ഉറപ്പിക്കാന്‍ നടത്തിയ പോരാട്ടമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. കത്തികൊണ്ട് നിരവധി തവണ കുത്തേറ്റതിനെ ത്തുടര്‍ന്നാണ് പാകിസ്ഥാന്‍ പൗരന്‍ മരിച്ചതെന്ന് കോടതി കണ്ടെത്തി. രക്ഷപ്പെട്ടവരുടെ മൊഴികളും ഡി. എന്‍. എ. പരിശോധനയും ഉള്‍പ്പെടെയുള്ള തെളിവുകള്‍ അടിസ്ഥാനമാക്കിയാണ് ജഡ്ജി വിധി പുറപ്പെടുവിച്ചത്. രക്ഷപ്പെട്ട മൂന്നു പേരുടെ മൊഴിയനുസരിച്ച്, 50 അംഗങ്ങളുള്ള ഒരു സംഘം കത്തികളുമായി അവരെ ആക്രമിക്കുകയായിരുന്നു. മുറിവേറ്റവരെ പിന്നീട് പോലീസ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം സംബന്ധിച്ച് പോലീസ് 50 പേരെ അറസ്റ്റ് ചെയെ്തങ്കിലും 17 പേര്‍ക്കെതിരെയാണ് കേസെടുത്തത്. പ്രതികള്‍ കോടതിയില്‍ കുറ്റം സമ്മതിച്ചു. Labels: crime, sharjah, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, March 30, 2010 ) |
26 കിലോഗ്രാം ഹെറോയിന്‍ ദുബായില്‍ പിടികൂടി
ഒമാന്‍ വഴി യു.എ.ഇ. യിലേക്ക് കടത്താന്‍ ശ്രമിച്ച മയക്കു മരുന്ന് ദുബായില്‍ പിടികൂടി. 26 കിലോഗ്രാം ഹെറോയിനാണ് ദുബായ് പോലീസ് പിടി കൂടിയത്. ഒരു ഏഷ്യന്‍ രാജ്യത്ത് നിന്ന് ഒമാന്‍ വഴി മയക്കു മരുന്ന് കടത്തുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നായിരുന്നു അധികൃതരുടെ അന്വേഷണം.
ഒരു മാസത്തെ നിരീക്ഷണത്തിന് ശേഷമാണ് ഗള്‍ഫ് രാജ്യത്ത് നിന്നുള്ള ഒരു സ്ത്രീയെ ഒമാന്‍ അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ അറസ്റ്റ് ചെയ്തത്. ഈ സ്ത്രീയില്‍ നിന്ന് 22 കിലോഗ്രാം ഹെറോയിന്‍ അധികൃതര്‍ പിടിച്ചെടുക്കു കയായിരുന്നു. ദുബായ് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച നാലര കിലോഗ്രാമില്‍ അധികം വരുന്ന ഹെറോയിന്‍ മറ്റൊരു സംഘത്തില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തു. ഈ സംഭവത്തില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. Labels: crime
- സ്വന്തം ലേഖകന്‍
( Wednesday, August 26, 2009 ) |
അബുദാബിയില്‍ മയക്കു മരുന്ന്‍ പിടിച്ചെടുത്തു
സ്യൂട്ട് കേസില്‍ ഒളിപ്പിച്ച് വിതരണത്തിനു ശ്രമിച്ച 22.5 കിലോഗ്രാം മയക്കു മരുന്ന് അബുദാബി പോലീസ് പിടിച്ചെടുത്തു. സംഭവത്തില്‍ അല്‍ ശഹാമ പ്രദേശത്ത് നിന്നും ഒരാളെ അറസ്റ്റ് ചെയ്തു. 32 വയസുകാരനായ ഒരാള്‍ മയക്കു മരുന്നുമായി അബുദാബിയിലേക്ക് കടന്നു എന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസ് ആസൂത്രിതമായി വലയൊരുക്കു കയായിരുന്നു. ടാക്സി കണ്‍ട്രോളറായ പ്രതി സഞ്ചരിച്ചിരുന്ന കാറിന്‍റെ പിന്‍ സീറ്റില്‍ നിന്നാണ് ഹഷീഷ് അടങ്ങിയ സൂട്ട് കേയ്സ് കണ്ടെടുത്തത്. 11 പാക്കറ്റുകളിലാക്കി പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ നിലയില്‍ ആയിരുന്നു മയക്കു മരുന്ന്.
Labels: crime
- സ്വന്തം ലേഖകന്‍
( Sunday, July 26, 2009 ) |
നിര്‍മ്മലയെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചു
ബഹറൈന്‍ സ്വദേശി ചൂട് ചായ മുഖത്ത് ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതര അവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി നിര്‍മ്മലയെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയകുമാര്‍ സന്ദര്‍ശിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിര്‍മ്മല ഇപ്പോഴുള്ളത്. ചായക്ക് രുചി കുറഞ്ഞെന്ന് പറഞ്ഞാണ് സ്വദേശി ഈ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചത്. നിര്‍മ്മല അഞ്ച് വര്‍ഷമായി കഫറ്റീരിയയില്‍ ജോലി ചെയ്തു വരികയാണ്. സംഭവത്തില്‍ സീഫ് പോലീസ് കേസെടുത്തിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
( Wednesday, May 06, 2009 ) |
ബഹറിന്‍ സ്വദേശി ചൂട് ചായ മുഖത്തൊഴിച്ചു: മലയാളി ജോലിക്കാരി ആശുപത്രിയില്‍
ബഹറിന്‍ സ്വദേശി ചൂട് ചായ മുഖത്ത് ഒഴിച്ചതിനെ തുടര്‍ന്ന് പൊള്ളലേറ്റ് മലയാളി സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയായ നിര്‍മ്മലയാണ് സല്‍മാനിയ മെഡിക്കല്‍ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നത്. സീഫ് മാളിലെ ഒരു കഫറ്റീരിയയിലെ ജീവനക്കാരിയാണ് ഇവര്‍. ചായക്ക് രുചി പോരെന്ന് പറഞ്ഞ് സ്വദേശി നിര്‍മ്മലയുടെ മുഖത്തേക്ക് ചൂട് ചായ ഒഴിക്കുക യായിരുന്നുവത്രെ. പൊള്ളലേറ്റ കണ്ണിന് ഇപ്പോള്‍ ലെന്‍സ് ഘടിപ്പി ച്ചിരിക്കുകയാണ്. മുഖത്ത് പ്ലാസ്റ്റിക് സര്‍ജറി വേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ സൂചിപ്പിച്ചു.
- സ്വന്തം ലേഖകന്‍
( Monday, May 04, 2009 ) |
പ്രവാസിയുടെ നാട്ടിലെ വീടിന്റെ മതില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു
വെണ്മയുടെ മെംബറുടെ വെഞ്ഞാറമൂട്ടിലെ വീടിന്‍റെ മതില്‍, ജെ.സി.ബി. ഉപയോഗിച്ച് അര്‍ദ്ധ രാത്രിയില്‍ തകര്‍ത്തതില്‍ വെണ്മയുടെ ശക്തമായ പ്രതിഷേധം അറിയിക്കുകകയും, പ്രസ്തുത വിഷയത്തില്‍ നിയമ നടപടികള്‍ കൈക്കൊള്ളു ന്നതിലേക്ക്, മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, പ്രതിപക്ഷ നേതാവ് എന്നിവര്‍ക്കും ഉന്നത പോലീസ് അധികാരികള്‍ക്കും നോര്‍ക്കയിലേക്കും പരാതി അയക്കുവാനും തീരുമാനിച്ചു.
വെഞ്ഞാറമൂട് പ്രദേശത്ത് ഈയിടെ സാമൂഹ്യ ദ്രോഹികളായ ഗുണ്ടകള്‍ അഴിഞ്ഞാടി, നാട്ടിലെ സ്വൈര്യ ജീവിതത്തിന് വിഘാതം ഉണ്ടാക്കുന്നതില്‍ വെണ്മ ജനറല്‍ ബോഡി ആശങ്ക പ്രകടിപ്പിച്ചു.
- ജെ. എസ്.
( Thursday, April 09, 2009 ) |
കള്ള നോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു
ദോഹ: ഖത്തറില്‍ കുറ്റാന്വേഷണ വകുപ്പ് നാലംഗ കള്ള നോട്ടു സംഘത്തെ അറസ്റ്റ് ചെയ്തു. കള്ള നോട്ട് നല്‍കി ഒരാള്‍ പ്രീ പെയ്ഡ് കാര്‍ഡ് വാങ്ങിയെന്ന ഷോപ്പിങ് സെന്ററുകാരുടെ പരാതിയെ ത്തുടര്‍ന്നാണു പൊലീസ് അന്വേഷണം ആരംഭിച്ചത്. ജീവനക്കാരുടെ വിവരണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിയുടെ രേഖാ ചിത്രം തയാറാക്കി. വൈകാതെ അറസ്റ്റിലായ പ്രതിയുടെ മൊഴി അനുസരിച്ചാണ് സംഘത്തിലെ മറ്റുള്ളവരെ കള്ള നോട്ടുകളുമായി പിടി കൂടിയത്. പ്രതികളെല്ലാം സ്വദേശികളാണ്. കള്ള നോട്ടുകള്‍ മറ്റൊരു അറബ് രാജ്യത്ത് അച്ചടിച്ച ശേഷം ഖത്തറിലേക്കു കടത്തു കയായിരു ന്നുവെന്നു പ്രതികള്‍ മൊഴി നല്‍കി.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Friday, April 03, 2009 ) |
ഖത്തറില്‍ അനധികൃത വിസാ കച്ചവടം
ദോഹ: അനധികൃത വിസ കച്ചവടം ഖത്തറില്‍ ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ട്. 12,000 റിയാല്‍ മുതല്‍ 14,000 റിയാല്‍ വരെയാണ് (ഏകദേശം 1.68 ലക്ഷം രൂപ മുതല്‍ 1.96 ലക്ഷം രൂപ വരെ) ഇപ്പോള്‍ വില്‍പന നടക്കുന്ന തെന്നാണ് പ്രാദേശിക പത്രം വെളിപ്പെടുത്തുന്നത്.
ഒരു തൊഴില്‍ വിസയ്ക്കായി ഒരു കമ്പനി മാനേജര്‍ക്ക് 12500 റിയാല്‍ നല്‍കിയതിന്റെ രേഖകളുണ്ടെന്ന്‍ റിപ്പോര്‍ട്ട് അവകാശപ്പെട്ടു. താമസ അലവന്‍സോ മറ്റ് ആനുകൂല്യങ്ങളോ ഇല്ലാതെ പ്രതിമാസം 800 റിയാലാണ് (11,200 രൂപ) കമ്പനി വാഗ്ദാനം ചെയ്യുന്നതെന്നും വെളിപ്പെടുത്തി. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Monday, March 30, 2009 ) |
ദോഹയില്‍ വനിതാ സുരക്ഷാ കാര്യാലയം
ദോഹ: അക്രമത്തിന് ഇരയാവുന്ന വനിതകളുടേയും കുട്ടികളുടേയും പരാതികള്‍ സ്വീകരിക്കാനും പരിഹാരം കണ്ടെത്താനും ആഭ്യന്തര മന്ത്രാലയം പ്രത്യേക ഓഫീസ് ആരംഭിച്ചു.
കാപിറ്റല്‍ പോലീസ് സ്റ്റേഷനിലാണ് ഇതിനായി പ്രത്യേക ഓഫീസ് ആരംഭി ച്ചിരിക്കുന്നത്. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും സുരക്ഷ നല്‍കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ പരിപാടിയുടെ ഭാഗമാണിത്. ഓഫീസിന്റെ ഉദ്ഘാടനം കാപ്പിറ്റല്‍ പോലീസ് സ്റ്റേഷന്‍ മേധാവി കേണല്‍ നസ്ര്‍ ജബര്‍ ആല്‍ നുഐമി നിര്‍വ്വഹിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാര്‍ ചടങ്ങില്‍ സംബന്ധിച്ചു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
മലയാളി കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു
സൗദിയിലെ മലയാളി കള്‍ക്കിടയില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചു വരുന്നതായി ദമാം ശരീഅത്ത് കോടതി അഭിഭാഷകനായ മുഹമ്മദ് നജാത്തി പറഞ്ഞു. കുറ്റകൃത്യങ്ങളില്‍ നിന്ന് രക്ഷ നേടാന്‍ സാമൂഹ്യ സംഘടനകള്‍ ശക്തമായ ബോധവത്ക്കരണം നടത്തണമെന്നും മുഹമ്മദ് നജാത്ത് അഭ്യര്‍ത്ഥിച്ചു.
- സ്വന്തം ലേഖകന്‍
( Monday, March 23, 2009 ) |
പൊതു ജന സുരക്ഷക്കായ് ഇനി അല്‍ ഫസ
ദോഹ: പൊതുജനങ്ങളെ സഹായിക്കാനും പൊതു സുരക്ഷ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രി കാര്യാലയം ഒരു പുതിയ പോലീസ് സേനയ്ക്ക് കൂടി രൂപം നല്‍കി. 'അല്‍ ഫസ' എന്ന ഈ പോലീസ് സേന അവശ്യ ഘട്ടങ്ങളില്‍ അടിയന്തര സഹായത്തിനായി കുതിച്ചെത്തും. 'അല്‍ ഫസ'യുടെ കടും നീലയും വെള്ളയും കലര്‍ന്ന ഫോര്‍വീല്‍ ഡ്രൈവ് ലാന്റ് ക്രൂസറുകള്‍ കഴിഞ്ഞ ദിവസം മുതല്‍ റോഡിലിറങ്ങി.
സാമൂഹിക സേവനങ്ങളും മാനുഷിക പ്രവര്‍ത്തനങ്ങളും പുതിയ പോലീസ് വിഭാഗത്തിന്റെ ചുമതലയില്‍ ഉള്‍പ്പെടുമെന്ന് ആഭ്യന്തര വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രാജ്യത്തിന്റെ എല്ലാ കോണുകളിലും സുരക്ഷ ഉറപ്പാക്കാനും ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനുമാണീ വിഭാഗത്തിന് രൂപം നല്‍കിയത്. ഹൈവേകളില്‍ ഉണ്ടാകുന്ന തടസ്സങ്ങള്‍ നീക്കാനും ഗതാഗതം നിയന്ത്രിക്കാനും സാധാരണ പോലീസിന്റെ ചുമതലകള്‍ നിര്‍വഹിക്കാനും ഈ വിഭാഗത്തിന് അധികാരം നല്‍കിയിട്ടുണ്ട്. കുറ്റ കൃത്യങ്ങ ള്‍ക്കെതിരെയും ജാഗ്രത പുലര്‍ത്തുന്ന ഈ പോലീസ് വിഭാഗം സദാ പട്രോളിങ്ങിലായിരിക്കും. സുരക്ഷാ സംവിധാന ങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് സഹായമെ ത്തിക്കാനുള്ള സംവിധാനങ്ങളും 'അല്‍ ഫസ'യുടെ നിയന്ത്രണത്തി ലായിരിക്കുമെന്നും പത്ര ക്കുറിപ്പില്‍ പറയുന്നു. - മൊഹമ്മദ് യാസീന്‍ ഒരുമനയൂര്‍, ദോഹ Labels: crime, qatar, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, March 17, 2009 ) |
തന്നെ കുടുക്കിയത് മാധ്യമങ്ങളെന്ന് മഠത്തില്‍ രഘു
തിരുവനന്തപുരം വിമാന താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രശ്നമുണ്ടാക്കിയ മഠത്തില്‍ രഘു ദുബായില്‍ വാര്‍ത്താ സമ്മേളനം നടത്തി. നിസാരമായ കേസ് വലുതാക്കിയത് മാധ്യമങ്ങളാണെന്നും തന്നെ കുടുക്കിയതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും മഠത്തില്‍ രഘു പറഞ്ഞു. സേവി മനോ മാത്യു, സിനിമ നടന്‍ ബൈജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
( Sunday, March 15, 2009 ) |
കുവൈറ്റില്‍ മയക്കുമരുന്ന് പുരട്ടിയ വിസിറ്റിംഗ് കാര്‍ഡുകള്‍
കുവൈറ്റില്‍ മയക്കു മരുന്ന് പുരട്ടിയ വിസിറ്റിംഗ് കാര്‍ഡുകള്‍ നല്‍കി വഞ്ചനാ ശ്രമം നടക്കുന്നതായി പരാതി. ബുറണ്ടങ്ക എന്ന മയക്കു മരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ഡുകള്‍ കൈപ്പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം തലകറക്കം അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു. റോഡിലോ മറ്റ് പൊതു സ്ഥലങ്ങളില്‍ വച്ചോ അപരിചിതരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡുകളോ ഉപഹാരങ്ങളോ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കുവൈറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
- ജെ. എസ്.
( Tuesday, March 10, 2009 ) |
ഭീഷണി; അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു.
ഫേസ് ബുക്ക് നെറ്റ് വര്‍ക്കില്‍ മോശമായ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ അഞ്ചംഗ സംഘത്തെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. 20-25 നും ഇടയില്‍ പ്രായമുള്ളവരാണ് പിടിയിലായവര്‍. സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തി ചിത്രങ്ങള്‍ എടുത്ത് ഈ ചിത്രങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് രക്ഷിതാക്കളില്‍ നിന്ന് പണം പിടുങ്ങി വരികയായിരുന്നു സംഘം. ഇത്തരം ദുരനുഭവങ്ങള്‍ ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഷാര്‍ജ പോലീസ് അഭ്യര്‍ത്ഥിച്ചു.
- സ്വന്തം ലേഖകന്‍
( Thursday, February 26, 2009 ) 1 Comments:
Links to this post: |
മലയാളി അര ലക്ഷം ദിര്‍ഹം തട്ടി എടുത്തതായി പരാതി
ദുബായില്‍ ഫ്ലാറ്റ് വാടകയ്ക്ക് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് മലയാളി 48,000 ദിര്‍ഹം (ഏകദേശം 6,25,000 രൂപ) തട്ടി എടുത്തതായി പരാതി. തൂശൂര്‍ പള്ളിപ്പുറത്ത് ഇടവിലങ്ങില്‍ ലത്തീഫാണ് ഇത്രയും തുക തട്ടിയെടുത്തത്. ബര്‍ദുബായില്‍ വണ്‍ ബെഡ് റൂം ഫ്ലാറ്റ് നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ച് ദുബായിലെ ഒരു കമ്പനിയിലെ ജീവനക്കാരനായ കോഴിക്കോട് കക്കോടി സ്വദേശി ഒടിയംവള്ളി മീത്തല്‍ ഷമീറില്‍ നിന്നാണ് ഇത്രയും തുക ഇയാള്‍ തട്ടിയത്. ഇത് സംബന്ധിച്ച് ബര്‍ദുബായ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ലത്തീഫിനെ ബ്ലാക്ക് ലിസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ വ്യാജ പാസ് പോര്‍ട്ടില്‍ യു. എ. ഇ. വിട്ട ഇയാളെ തിരുവനന്തപുരം വിമാന ത്താവളത്തില്‍ കഴിഞ്ഞ ദിവസം പിടി കൂടി. ദുബായില്‍ നിന്ന് മസ്ക്കറ്റ് വഴി ജെറ്റ് എയര്‍ വേയ്സിലാണ് ഇയാള്‍ തിരുവനന്തപുര ത്തെത്തിയത്.
ചെറൂര്‍ വടക്കേതില്‍ വളത്താങ്കല്‍ മുഹമ്മദ് ഇസ്മായില്‍ രാജു എന്ന പേരില്‍ വ്യാജ പാസ് പോര്‍ട്ടിലായിരുന്നു ഇയാള്‍ തിരുവനന്തപുരത്ത് വന്നിറങ്ങിയത്. ഇത് സംബന്ധിച്ച് ദുബായ് പോലീസിനും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷര്‍ക്കും പരാതി നല്‍കുമെന്ന് ഷമീര്‍ പറഞ്ഞു. Labels: crime
- സ്വന്തം ലേഖകന്‍
( Sunday, February 15, 2009 ) |
മലയാളിക്ക് സൗദിയില്‍ 15 വര്‍ഷം തടവ്
മയക്കു മരുന്ന് കടത്തു കേസില്‍ പെട്ട് മലയാളിക്ക് സൗദിയില്‍ 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. മലപ്പുറം ജില്ലയിലെ പടപ്പറമ്പ് സ്വദേശി തൊട്ടിയില്‍ മൊയ്തീനാണ് 15 വര്‍ഷത്തെ തടവും 500 ചാട്ടവാറടിയും 10,000 റിയാല്‍ പിഴയും ജിദ്ദയിലെ കോടതി ശിക്ഷ വിധിച്ചത്. നാട്ടില്‍ നിന്നും വരുമ്പോള്‍ 2007 മാര്‍ച്ച് 19 നാണ് ഇയാള്‍ 1200 ഗ്രാം ബ്രൗണ്‍ ഷുഗറുമായി ജിദ്ദയില്‍ പിടിയിലാകുന്നത്. സംശയത്തിന്‍റെ ബലത്തിലാണ് ഇയാള്‍ വധ ശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് കോടതി പരിഭാഷകനായ എ. ഫാറൂഖ് പറഞ്ഞു. 57 കാരനായ മൊയ്തിന് ഭാര്യയും അഞ്ച് കുട്ടികളുമുണ്ട്.
- സ്വന്തം ലേഖകന്‍
( Sunday, February 15, 2009 ) |
സ്ത്രീ വേഷക്കാരന്‍ പോലീസ് പിടിയില്‍
ദുബായ് : സ്ത്രീ വേഷത്തില്‍ ദുബായിലെ പ്രശസ്തമായ മാള്‍ ഓഫ് എമിറേറ്റ്സ് എന്ന ഷോപ്പിങ് സമുച്ചയത്തില്‍ വിലസിയ ഇന്ത്യാക്കാരനെ ദുബായ് പോലീസ് പിടി കൂടി. ഒരു റിയല്‍ എസ്റ്റേറ്റ് കമ്പനിയില്‍ മാനേജറായ ഈ 45കാരന്‍ കണ്ണെഴുതു ന്നതിനിട യിലാണ് പിടിയില്‍ ആയത്. ഇയാള്‍ “സ്ത്രീകളെ പോലെ” തിളങ്ങുന്ന വസ്ത്രങ്ങള്‍ അണിഞ്ഞിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബ്രാ ധരിച്ചിരുന്ന ഇയാള്‍ നല്ലവണ്ണം മേക്ക് അപ്പും അണിഞ്ഞിരുന്നു. സ്ത്രീകളുടെ വിഗ്ഗും സുഗന്ധവും പൂശിയി രുന്നതായും പോലീസ് അറിയിച്ചു. കോടതി ഇയാള്‍ക്ക് 10000 ദിര്‍ഹം പിഴയും ആറ് മാസം തടവും വിധിച്ചു. മൂന്ന് വര്‍ഷം ഈ കുറ്റം ആവര്‍ത്തിക്കാ തിരുന്നാല്‍ ഇയാളെ തടവില്‍ നിന്നും ഒഴിവാക്കും എന്നും കോടതി അറിയിച്ചു. എന്നാല്‍ ഇയാള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷ ലഭിക്കണം എന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. ഇതിനായുള്ള ഹരജി അടുത്ത മാസം തന്നെ പ്രോസിക്യൂഷന്‍ സമര്‍പ്പിക്കും. എന്നാല്‍ ഒരു ഇന്ത്യന്‍ സിനിമയില്‍ സ്ത്രീ വേഷം ചെയ്യാന്‍ ഉള്ള പരിശീലന ത്തിലായിരുന്നു താന്‍ എന്നാണ് ഇയാളുടെ മൊഴി.
- ജെ. എസ്.
( Monday, February 02, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്