കേന്ദ്ര സര്‍വ്വകലാശാലാ നടപടി ത്വരിതപ്പെടുത്തണം - കെ.എം.സി.സി.
ദുബായ് : വിദ്യാഭ്യാസ പരമായി പിന്നോക്കം നില്‍ക്കുന്ന കാസര്‍ഗോഡ് ജില്ലക്ക് ഏറെ പ്രതീക്ഷയേകി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍വ്വകലാശാല ഉടന്‍ യാഥാര്‍ത്ഥ്യം ആക്കണമെന്ന് ദുബായ് ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. യോഗം ആവശ്യപ്പെട്ടു. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധയാകര്‍ഷിച്ച് കാസര്‍ഗോഡിന്റെ അഭിമാനം ആകേണ്ട സര്‍വ്വകലാശാലയെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഏതെങ്കിലും ഓണം കേറാ മൂലയില്‍ തളച്ചിടാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ത്ഥി സമൂഹം കരുതി ഇരിക്കണം എന്നും യോഗം ആവശ്യപ്പെട്ടു.
നൂതനവും, സാങ്കേതികവുമായ കോഴ്സുകള്‍ ആരംഭിക്കുന്നതിലൂടെ ജില്ലയിലെ പുതിയ തലമുറ ഉന്നത വിദ്യാഭ്യാസത്തിനായി അന്യ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥക്ക് അറുതി വരുമെന്നും യോഗം പ്രത്യാശ പ്രകടിപ്പിച്ചു. ദുബായ് ലാന്‍ഡ് മാര്‍ക്ക് ഹോട്ടലില്‍ കെ. എം. സി. സി. ജില്ലാ ജനറല്‍ സെക്രട്ടറി ഹനീഫ് ചെര്‍ക്കളയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ടും, മുന്‍ മന്ത്രിയുമായ ചെര്‍ക്കളം അബ്ദുള്ള യോഗം ഉദ്ഘാടനം ചെയ്തു. ദുബായ് കെ. എം. സി. സി. കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. നൂറുദ്ദീന്‍ ആറാട്ടുകടവ്, മുനീര്‍ ചെര്‍ക്കള, റഹീം ചെങ്കള, ഹുസൈന്‍ എടനീര്‍, ലതീഫ് മഠത്തില്‍, ഐ. പി. എം. ഇബ്രാഹിം തുടങ്ങിയവര്‍ പ്രസംഗിച്ചു. ദുബായ് ചെങ്കള പഞ്ചായത്ത് കെ. എം. സി. സി. പുനസംഘടിപ്പിച്ചു. പ്രസിഡണ്ടായി മുനീര്‍ ചെര്‍ക്കളയെയും, ജനറല്‍ സെക്രട്ടറിയായി ഐ. പി. എം. ഇബ്രാഹിം, ട്രഷറര്‍ ആയി ലതീഫ് മഠത്തില്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറിയായി ഹുസൈന്‍ എടനീറിനെയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ്‌മാരായി അര്‍ഷാദ് എദിര്‍ത്തോട്, ഷാഫി ഖാസി വളപ്പില്‍, എസ്. ടി. മുനീര്‍ ആലംബാടി, അബ്ദുറഹ്മാന്‍അല്ലാമാ നഗര്‍ എന്നിവരെയും, സെക്രട്ടറിമാരായി അസീസ് പി. ടി. റിയാസ് എദിര്‍ത്തോട്, അബ്ദുള്‍ റഹ്മാന്‍ ബെര്‍ക്ക, നിസാര്‍ എസ്. എം. നാറംബാടി എന്നിവരെയും തെരഞ്ഞെടുത്തു. 12 പ്രവര്‍ത്തകസമിതി അംഗങ്ങളെയും തെരഞ്ഞെടുത്തു. Labels: associations, education
- ജെ. എസ്.
( Monday, April 05, 2010 ) |
വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെ
അബുദാബി: യു. എ. ഇ .യിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ക്കും സ്വകാര്യ മേഖലയിലെ വിദ്യാലയങ്ങള്‍ക്കും ഈ വര്‍ഷത്തെ വേനലവധി ജൂലായ് 11 മുതല്‍ സപ്തംബര്‍ 14 വരെയായിരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു.
സാധാരണ ജൂണ്‍ അവസാന വാരത്തിലാണ് വേനലവധി. സ്‌കൂള്‍ അവധിക്കാലത്തിനനുസരിച്ചാണ് യു. എ .ഇ. യിലെ പ്രവാസി സമൂഹം നാട്ടിലേക്കുള്ള യാത്രകള്‍ ആസൂത്രണം ചെയ്യുന്നത്. റമദാന്‍ നോമ്പും ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങളും കഴിഞ്ഞതിനു ശേഷമാണ് സ്‌കൂളുകള്‍ തുറക്കുക. Labels: abudhabi, education, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Wednesday, March 03, 2010 ) |
പൊയ്ത്തും കടവിന്റെ കഥ പാഠ പുസ്തക മാവുന്നു
പ്രശസ്ത കഥാകൃത്തും ഗള്‍ഫ് ജീവിതത്തിന്റെ ഉള്‍തുടിപ്പുകള്‍ അറിയാവുന്ന യാളുമായ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവിന്റെ കഥ ഒമ്പതാം ക്ലാസിലെ പാഠ പുസ്തകമാവുന്നു. പൊയ്ത്തും കടവിന്റെ "കാട്ടിലേക്ക് പോകല്ലേ കുഞ്ഞേ" എന്ന കഥയാണ് സംസ്ഥാനത്ത് പാഠ പുസ്തകമാകുന്നത്. സാമ്പ്രദായിക രീതികളില്‍ നിന്നും മാറി, പുതിയ രചനകള്‍ കുട്ടികളിലേ ക്കെത്തുന്നതില്‍ സന്തോഷമുണ്ടെന്ന് പൊയ്ത്തും കടവ് e പത്രത്തിനോട് പറഞ്ഞു.
Labels: education, expat, literature
- സ്വന്തം ലേഖകന്‍
( Monday, February 08, 2010 ) |
സ്കൂള്‍ ബസുകള്‍ സ്വകാര്യ മേഖലയിലേക്ക്; പരാതിയുമായി രക്ഷിതാക്കള്‍
യു.എ.ഇ. യിലെ, പ്രത്യേകിച്ച് അബുദാബിയിലെ, സ്കൂളുകള്‍ സ്കൂള്‍ ബസുകള്‍ നിര്‍ത്തലാക്കുന്നു. പകരം സ്വകാര്യ ട്രാന്‍സ് പോര്‍ട്ട് കമ്പനികളെ സമീപിക്കാനാണ് സ്കൂള്‍ അധിക്യതര്‍ മാതാ പിതാക്കളോട് പറയുന്നത്. അതേ സമയം ഈ ബസുകളില്‍ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ഉത്തരവാദിത്വം ആര് ഏറ്റെടുക്കു മെന്നാണ് മാതാപിതാക്കള്‍ ചോദിക്കുന്നത്.
അബുദാബി മുസ്സഫയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്കൂള്‍ കഴിഞ്ഞ ദിവസം ഇത്തരത്തില്‍ മാതാപിതാക്കള്‍ക്ക് കത്ത് നല്‍കി. ഇക്കാര്യത്തില്‍ പരാതി നല്‍കുമെന്ന് രക്ഷിതാവായ ജോസഫ് പറഞ്ഞു കുറച്ച് മുന്പ് മലയാളി മാനേജ് മെന്റ് നേതൃത്വം നല്‍കുന്ന ഒരു വലിയ സ്കൂള്‍ ഇത്തരത്തില്‍ ഗതാഗത സംവിധാനം സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, February 02, 2010 ) |
അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂള്‍ ഷാര്‍ജ ബ്രെയിന്‍ ഹണ്ട് - 2009 ജേതാക്കളായി
ഷാര്‍ജ : യു. എ. ഇ. യിലെ 54 വിദ്യാലയങ്ങളിലെ കുട്ടികള്‍ പങ്കെടുത്ത പ്രശ്നോത്തരി മത്സരത്തില്‍ ഷാര്‍ജ അവര്‍ ഒണ്‍ ഇംഗ്ലീഷ് ഹൈസ്ക്കൂളിലെ നീതി സാറ ജോണ്‍, വര്‍ഷ വര്‍ഗ്ഗീസ് എന്നീ വിദ്യാര്‍ത്ഥിനികള്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്ന മെഗാ ഷോയില്‍ 1500ല്‍ പരം വിദ്യാര്‍ത്ഥികളെയും, അധ്യാപകരെയും, രക്ഷിതാക്കളെയും സാക്ഷി നിര്‍ത്തി നടന്ന വാശിയേറിയ മത്സരം വേറിട്ട ഒരു അനുഭവം ആയിരുന്നു.
വിഷ്യന്‍ ടുമോറോ യുടെ ബാനറില്‍ എത്തിസലാത്തും സൌത്ത് ഇന്‍ഡ്യന്‍ ബാങ്കും മുഖ്യ പങ്കാളികളായി സംഘടിപ്പിച്ച ബ്രെയിന്‍ ഹണ്ട് - 2009 നയിച്ചത് കണ്ണു ബക്കര്‍ ആണ്. 54 വിദ്യാലയങ്ങള്‍ മാറ്റുരച്ച പ്രശ്നോത്ത രിയില്‍ അവര്‍ ഓണ്‍ സ്ക്കൂള്‍ ഷാര്‍ജ ഒന്നാം സ്ഥാനത്തെ ത്തിയപ്പോള്‍ ഷെര്‍വുഡ് അക്കാദമി, അല്‍ ഐന്‍ ജൂനിയര്‍ സ്ക്കൂള്‍ എന്നിവര്‍ രണ്ടാം സ്ഥാനം പങ്കിട്ടു. ഷാര്‍ജ ഇന്‍ഡ്യന്‍ സ്ക്കൂളിനായിരുന്നു മൂന്നാം സ്ഥാനം ലഭിച്ചത്. വിജയികള്‍ക്ക് എത്തിസലാത്ത് വൈസ് പ്രസിഡണ്ട് ഹൈത്തം അല്‍ ഖറൂഷി, സൌത്ത് ഇന്‍ഡ്യന്‍ ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ ചെറിയാന്‍ വര്‍ക്കി, യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സുധീര്‍ കുമാര്‍ ഷെട്ടി, സര്‍ഗം ഗ്രൂപ്പ് ചെയര്‍മാന്‍ വി. കെ. എ. റഹീം, ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്‌റഫ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഒരു ലക്ഷം രൂപയും, ഗോള്‍ഡ് മെഡലുകളും, മൊബൈല്‍ ഫോണുകളും, ആദര ഫലകങ്ങളും മറ്റും അടങ്ങുന്ന തായിരുന്നു സമ്മാനങ്ങള്‍.
- ജെ. എസ്.
( Tuesday, January 12, 2010 ) |
സണ്‍റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
അബുദാബി : മുസ്സഫയിലെ സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.
- ജെ. എസ്.
( Tuesday, December 29, 2009 ) |
സണ്‍റൈസ് സ്ക്കൂളിന് റോളിംഗ് ട്രോഫി
അബുദാബി ഇന്ത്യന്‍ സ്ക്കൂള്‍ സംഘടിപ്പിച്ച പരിസ്ഥിതി ബോധവല്‍ക്കരണ ചോദ്യോത്തരിയില്‍ അബുദാബി സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഒന്നാം സ്ഥാനവും റോളിംഗ് ട്രോഫിയും നേടി. മനീഷ് രവീന്ദ്രന്‍ പിള്ളൈ (പന്ത്രണ്ടാം ക്ലാസ്സ്), സീന മറിയം സക്കറിയ (പതിനൊന്ന്), മുഗ്ദ്ധ സുനില്‍ പോളിമേറ (പതിനൊന്ന്) എന്നിവരടങ്ങിയ ടീം ആണ് ചോദ്യോത്തരിയില്‍ വിജയിച്ചത്.
ഇത് മൂന്നാം തവണയാണ് സണ്‍റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ ഈ മത്സരത്തില്‍ വിജയികളാകുന്നത് എന്ന് പ്രിന്‍സിപ്പല്‍ സി. ഇന്‍ബനാതന്‍ അറിയിച്ചു. Sunrise English Private School bags the first prize and a rolling trophy for the third time in the Inter-school Environment Awareness Quiz conducted by the Abudhabi Indian School.
- ജെ. എസ്.
( Friday, December 11, 2009 ) |
കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ്
മസ്കറ്റിലെ കാലിഡോണിയന്‍ എഞ്ചിനീയറിംഗ് കോളജിന്‍റെ 15-ാമത് ബിരുദ ദാന ചടങ്ങ് നടന്നു. ഒമാന്‍ ഗതാഗത മന്ത്രാലയ അണ്ടര്‍ സെക്രട്ടറി സലീം മൊഹമ്മദ് മുഖ്യാതിഥി ആയിരുന്ന ചടങ്ങില്‍ പ്രമുഖ പ്രവാസി വ്യവസായിയും, കോളജ് സ്ഥാപകനും ചെയര്‍മാനുമായ ഡോക്ടര്‍ പി. മുഹമ്മദ് അലിയും പങ്കെടുത്തു. 400 ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ വിഷയങ്ങളിലായി ബിരുദം ഏറ്റുവാങ്ങി.
Labels: education, oman, prominent-nris
- സ്വന്തം ലേഖകന്‍
( Sunday, November 08, 2009 ) |
സുന്നി സെന്‍റര്‍ മദ്രസകള്‍ റാങ്കിന്റെ തിളക്കവുമായി
ദുബൈ : സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്‍റെ 2008 - 2009 മദ്റസ പൊതു പരീക്ഷകളില്‍ യു. എ. ഇ. യില്‍ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദുബൈ സുന്നി സെന്‍റര്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ മദ്റസകളിലെ രണ്ട് കുട്ടികള്‍ റാങ്ക് ജേതാക്കളായി. ഏഴാം തരം പൊതു പരീക്ഷയില്‍ അല്‍ഐന്‍ സുന്നി സെന്‍റര്‍ ദാറുല്‍ഹുദാ ഇസ്‍ലാമിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ ആതിഖ കെ. ഒന്നാം റാങ്കും, ദുബൈ സുന്നി സെന്‍റര്‍ ഹംരിയ്യ മദ്റസ വിദ്യാര്‍ത്ഥിനിയായ സുബാമ സ്ഊദ് എന്ന വിദ്യാര്‍ത്ഥിനി മൂന്നാം റാങ്കും നേടിയാണ് ഗള്‍ഫ് നാടുകളിലെ മദ്റസകള്‍ക്ക് അഭിമാനകരമായ നേട്ടം കൈ വരിച്ചത്.
മലപ്പുറം വേങ്ങര സ്വദേശിയായ കുഞ്ഞാലസ്സന്‍ - സുബൈദ എന്നിവരുടെ മകളാണ് ആതിഖ. നാഷണല്‍ ബാങ്ക് ഓഫ് അബുദാബി യിലെ ഉദ്യോഗസ്ഥനായ കുഞ്ഞാലസ്സന്‍ മത - സാമൂഹിക - സാംസ്കാരിക സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നയാളുമാണ്. കൊട്ടാരക്കര കോട്ടുപ്പുറം സ്വദേശികളായ മസ്ഊദ് ഉമര്‍ - ഹസീന എന്നിവരുടെ മകളാണ് സുബാ. ദുബായില്‍ ബിസിനസ്സ് നടത്തി വരികയാണ് മസ്ഊദ്. സുബായുടെ ഉമ്മ ഹസീന ദുബായിലെ പ്രമുഖ കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു. റാങ്ക് ജേതാക്കളെ അല്‍ഐന്‍ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, ദുബൈ സുന്നി സെന്‍റര്‍ ഭാരവാഹികള്‍, എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി, എസ്. കെ. എസ്. എസ്. എഫ്. ദുബൈ - അല്‍ഐന്‍ സ്റ്റേറ്റ് കമ്മിറ്റികള്‍ അഭിനന്ദിച്ചു. - ഉബൈദ് റഹ്മാനി, ദുബായ്
- ജെ. എസ്.
( Sunday, September 20, 2009 ) |
ഉന്നത വിജയവുമായി നാഫില അബ്ദുല്‍ ലത്തീഫ്
സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ 2008 - 2009 പൊതു പരീക്ഷയില്‍, സമസ്തയ്ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന യു. എ. ഇ. യിലെ മദ്രസകളില്‍ പത്താം തരം പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി നാഫില അബ്ദുല്‍ ലത്തീഫ് ഉന്നത വിജയം കരസ്ഥമാക്കി.
അബുദാബി മാലിക് ബിന്‍ അനസ്(റ) മദ്രസയില്‍ നിന്നും വിജയം നേടിയ നാഫില അബ്ദുല്‍ ലത്തീഫ്, അബുദാബി അല്‍ നൂര്‍ ഇന്ത്യന്‍ സ്കൂളിലെ വിദ്യാര്‍ത്ഥിനിയാണ്. അബുദാബിയിലെ അഡ്മ ഒപ്കോ യിലെ ഉദ്യോഗസ്ഥനായ എം. വി. അബ്ദുല്‍ ലത്തീഫിന്‍റെ മകളാണ്. ബ്ലാങ്ങാട് ഖത്തീബ് ആയിരുന്ന മര്‍ഹൂം എം. വി. ഉമര്‍ മുസ്ലിയാരുടെ പൌത്രിയാണ് നാഫില. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, September 15, 2009 ) |
'അറബി സംസാര ഭാഷാ സഹായി' പുസ്തക പ്രകാശനം
അബുദാബിയിലെ ആംഗ്ളോ അക്കാഡമി പുറത്തിറക്കുന്ന 'അറബി സംസാര ഭാഷാ സഹായി' എന്ന പുസ്തകത്തിന്‍റെ പ്രകാശനം, ആഗസ്റ്റ് 27 വ്യാഴാഴ്ച കേരളാ സോഷ്യല്‍ സെന്‍ററില്‍ നടക്കും. അക്കാഡമി സംഘടിപ്പിക്കുന്ന ഇഫ്താര്‍ മീറ്റിലാണ് പുസ്തക പ്രകാശനം. സ്പോക്കണ്‍ അറബിക്, സ്പോക്കണ്‍ ഇംഗ്ലീഷ്, അറബിക് ട്രാന്‍സിലേഷന്‍,പേഴ്സണാലിറ്റി ഡവലപ്മെന്‍റ് എന്നീ കോഴ്സുകളാണ് ആംഗ്ലോ അക്കാഡമി കൈകാര്യം ചെയ്യുന്നത്. യഥാര്‍ത്ഥ അറബി സംസാര ഭാഷയാണ് ഈ കോഴ്സിലൂടെ നല്‍കുന്നത്. അതുപോലെ പാശ്ചാത്യ രീതിയില്‍ ഇംഗ്ലീഷ് ഉച്ചാരണം പരിശീലിപ്പിക്കാന്‍ വിദഗ്ദരായ അദ്ധ്യാപകരുമുണ്ട്.
ക്ലാസ്സില്‍ ചേര്‍ന്നു പഠിക്കാന്‍ സൗകര്യമു ള്ളവര്‍ക്കായി 'ഇന്‍ ഹൗസ് ബാച്ച്' അല്ലാത്തവര്‍ക്കായി 'ഓപ്പണ്‍ ഹൗസ് ബാച്ച്' എന്നീ വിഭാഗങ്ങളിലായി അറബിയും, ഇംഗ്ലീഷും പഠിപ്പിക്കുന്നു. അറബി ഭാഷയുടെ ആദ്യാക്ഷരങ്ങള്‍ അറിയാത്തവര്‍ക്കു പോലും അനായാസം പരിശീലിക്കാന്‍ ഉതകും വിധമാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലൂടെ ഭാഷാ പഠനത്തിനുള്ള ഒരു കോഴ്സ് പൂര്‍ത്തിയാക്കാന്‍ പഠിതാവിനെ പ്രാപ്തരാക്കും എന്നാണ് ആംഗ്ളോ അക്കാഡമിയുടെ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. കഴിഞ്ഞ നാലുവര്‍ഷ ക്കാലമായി അബുദാബിയില്‍ പ്രവര്‍ത്തിച്ചു വരുന്ന അറബിക് - ഇംഗ്ലീഷ് ഭാഷാ കേന്ദ്രമായ ആംഗ്ലോ അക്കാഡമി, ഇതിനകം തന്നെ ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ഭാഷാ നൈപുണ്യം നേടി ക്കൊടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 050 57 98 401, 050 41 93 248 - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, education, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, August 27, 2009 ) 2 Comments:
Links to this post: |
അബുദാബിയിലെ കുട്ടികള്‍ ഒരാഴ്ച്ച വീട്ടില്‍ കഴിയണം
അബുദാബിയില്‍ മദ്ധ്യ വേനല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും ഒരാഴ്ച വീട്ടില്‍ വിശ്രമിച്ചതിന് ശേഷമേ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. എച്ച് 1 എന്‍ 1 പനി പെട്ടെന്ന് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ നടപടി. അബുദാബി വിദ്യാഭ്യാസ മന്ത്രാലയം മേധാവി ഡോ. മുഗീര്‍ ഖമീസ് അല്‍ ഖലീല്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ നിയമം ഇപ്പോള്‍ അബുദാബിയിലെ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. അടുത്ത ഞായറാഴ്ചയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.
26-ാം തീയിതിക്ക് ശേഷം രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുറക്കുന്ന ദിവസം സ്കൂളുകളില്‍ പ്രവേശനം അനുവദിക്കില്ല. എച്ച് 1 എന്‍ 1 പനി ദേശീയ പ്രതിരോധ കമ്മിറ്റി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
- സ്വന്തം ലേഖകന്‍
( Wednesday, August 26, 2009 ) |
വായനക്കൂട്ടം സാക്ഷരതാ ദിനം ആഘോഷിക്കുന്നു
ഐക്യരാഷ്ട്ര സഭയുടെ വിദ്യാഭ്യാസ, ശാസ്ത്ര, സാംസ്ക്കാരിക സംഘടനയായ UNESCO വര്‍ഷാവര്‍ഷം അന്താരാഷ്ട്ര സാക്ഷരതാ ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 8ന് കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം), അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര സാക്ഷരതാ ദിനം ആചരിക്കുന്നു. പരിശുദ്ധ റമദാന്റെ പതിനെട്ടാം ദിനമായ സെപ്റ്റംബര്‍ എട്ട് ചൊവ്വാഴ്ച വൈകീട്ട് നാല് മണിക്ക് ദുബായ് ദെയ്‌റയിലെ ഫ്ലോറാ ഗ്രാന്‍ഡ് ഹോട്ടലില്‍ നടക്കുന്ന സാക്ഷരതാ ദിന ആഘോഷത്തോട് അനുബന്ധിച്ച് ഇഫ്‌ത്താര്‍ വിരുന്നും ഉണ്ടായിരിക്കും എന്ന് സലഫി ടൈംസ് പത്രാധിപരായ ജബ്ബാരി കെ. എ. അറിയിച്ചു. ചടങ്ങില്‍ മുഖ്യ അതിഥിയായി ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പങ്കെടുക്കും.
Labels: associations, education
- ജെ. എസ്.
( Thursday, August 13, 2009 ) 1 Comments:
Links to this post: |
മലയാളിക്ക് പ്രഥമ യു.എ.ഇ. എഞ്ചിനീയറിങ് ബിരുദം
യു. എ. ഇ. യൂനിവേഴ്സിറ്റി അല്‍ ഐന്‍ പെട്രോ കെമിക്കല്‍ എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ പ്രഥമ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും മലയാളിയുമായ ശനൂഫ് മുഹമ്മദിന് തൃശൂര്‍ ജില്ലാ എസ് വൈ എസ് കമ്മിറ്റിയുടെ ഉപഹാരം നാട്ടിക അബൂബക്കര്‍ ഹാജി നല്‍കുന്നു. തൃശൂര്‍ ജില്ലയിലെ തൊഴിയൂര്‍ നിവാസിയായ ശനൂഫ് മാതാപിതാ ക്കള്‍ക്കൊപ്പം അബുദാബിയിലാണ് താമസം.
- ബഷീര്‍ വെള്ളറക്കാട്
- ജെ. എസ്.
( Tuesday, July 28, 2009 ) |
പി.എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡ്
ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പി. മുഹമ്മദാലി സ്ഥാപകനായ പി. എം. ഫൌണ്ടേഷന്‍ വിദ്യാഭ്യാസ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച വിജയം നേടിയ മുസ്ലിം വിദ്യാര്‍ഥികള്‍ക്കാണു അവാര്‍ഡ്. ഇക്കഴിഞ്ഞ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ കേരളം, ലക്ഷ ദ്വീപ്, ഗള്‍ഫ് സ്കൂളുകളില്‍ നിന്ന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് വാങ്ങിയവര്‍, കേരളത്തില്‍ നിന്നു ടി. എച്ച്. എസ്. എസ്. എല്‍. സി., എച്ച്. എസ്. ഇ., ടി. എച്ച്. എസ്. ഇ., വി. എച്ച്. എസ്. ഇ. എന്നീ പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും 90 ശതമാനം മാര്‍ക്കു വാങ്ങിയവര്‍, സി. ബി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു എല്ലാ വിഷയങ്ങള്‍ക്കും എ 1 ഗ്രേഡും ഐ. സി. എസ്. ഇ., 10, 12 പരീക്ഷകള്‍ക്കു വിജയിച്ചവര്‍ക്കും കേരളത്തിലെ എല്ലാ സര്‍വകലാ ശാലകളില്‍ നിന്നു ഡിഗ്രി പരീക്ഷകളില്‍ ഓരോ വിഷയങ്ങള്‍ക്കും ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ കരസ്ഥമാക്കിയവര്‍ക്കും കാഷ് അവാര്‍ഡുകള്‍ നല്‍കും.
കൂടാതെ മുസ്ലിം ഓര്‍ഫനേജുകളില്‍ താമസിച്ചു പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും ബി പ്ലസ് ഗ്രേഡോടെ എസ്. എസ്. എല്‍. സി. പാസായ വര്‍ക്കും അവാര്‍ഡുണ്ട്. ഐ. എ. എസ്., ഐ. സി. എസ്., സി. എ., ഐ. സി. ഡബ്ല്യു. എ. ഐ., എ. സി. എസ്. തുടങ്ങിയ പരീക്ഷകളില്‍ വിജയിക്കാന്‍ മിടുക്കുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി സഹായം എത്തിക്കും. കുറഞ്ഞത് രണ്ടാം ക്ലാസ് ഡിഗ്രി യോഗ്യതയുള്ള മുസ്ലിം, മറ്റു പിന്നാക്ക വിഭാഗ വിദ്യാര്‍ഥികള്‍ക്കെല്ലാം അവാര്‍ഡിന് അപേക്ഷിക്കാം. ഇതിനു പുറമെ പ്രഫഷനല്‍ ഡിഗ്രി, പോസ്റ്റ് ഗ്രാജ്വറ്റ്, നഴ്സിങ് (ഡിപ്ലോമ ഉള്‍പ്പെടെ) കോഴ്സുകള്‍ക്കു പ്രവേശനം ലഭിച്ചവരും ചേരാന്‍ ഉദ്ദേശിക്കുന്ന വരുമായ കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ക്കും പഠന സഹായം നല്‍കാനുള്ള പദ്ധതി ഈ വര്‍ഷം ആരംഭിച്ചു. 60 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. സാക്ഷ്യപ്പെടുത്തിയ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പിയും ജാതി, സമുദായം എന്നിവ തെളിയിക്കുന്ന രേഖയും ഓര്‍ഫനേജിലെ കുട്ടികള്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റുകളും സഹിതം ജൂലൈ 31 നകം പി. എം. ഫൌണ്േടഷന്‍, നമ്പര്‍ 39/2159, അമ്പാടി അപ്പാര്‍ട്ട്മെന്റ്സ്, ഫസ്റ്റ് ഫ്ളോര്‍, വാര്യം റോഡ്, കൊച്ചി 16 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. Labels: education
- ജെ. എസ്.
( Monday, July 20, 2009 ) |
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിന് തുടര്‍ അനുമതി ലഭിച്ചേക്കും
ഷാര്‍ജ ഇന്ത്യന്‍ സ്കുളൂമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അവസാനിക്കുന്നതായി സൂചന. പുതിയ കെട്ടിടം പണിതാല്‍ സ്കൂളിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അനുമതി അധികൃതര്‍ നല്‍കിയേക്കും. പുതിയ കെട്ടിടം പണിയുന്നതിനുള്ള കരാര്‍ ഇന്ത്യന്‍ അസോസിയേഷന് നല്‍കിയതായാണ് അറിയുന്നത്. കരാര്‍ നല്‍കിയതിന്‍റെ വിശദാംശങ്ങള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിച്ചാല്‍ സ്കൂളിന് തുടര്‍ന്ന് പ്രവര്‍ത്തിക്കാനാകും.
Labels: education
- സ്വന്തം ലേഖകന്‍
( Saturday, July 11, 2009 ) |
വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ ചര്‍ച്ച ചെയ്യണം - എസ്.വൈ.എസ്.
ദുബായ് : വിദ്യാഭ്യാസ മേഖലയില്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകള്‍ നിര്‍ദ്ദേശിക്കുന്ന പരിഷ്കാരങ്ങള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കും തയ്യാറെടുപ്പുകള്‍ക്കും വിധേയമാക്കണമെന്ന് എസ്. വൈ. എസ്. യു. എ. ഇ. നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
സി. ബി. എസ്. ഇ. പത്താം തരം പരീക്ഷ നിര്‍ത്തലാക്കാനുള്ള നിര്‍ദ്ദേശം വ്യാപകമായ ചര്‍ച്കകളിലൂടെ മാത്രമേ നടപ്പാക്കാവൂ. അതിവേഗ കര്‍മ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കേണ്ട കാര്യമല്ല ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഇത്തരം കാര്യങ്ങള്‍. അതോടൊപ്പം ഗള്‍ഫ് രാജ്യങ്ങളുള്‍പ്പെടെ മിനിമം ജോലിക്ക് സക്കണ്ടറി സര്‍ട്ടിഫിക്കറ്റ് പരിഗണിച്ച് വരുന്നുണ്ട്. ചില രാജ്യങ്ങള്‍ ജോലിക്ക് സെക്കണ്ടറി സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും ആലോചിച്ച് വരികയാണ്. പരീക്ഷ ഇല്ലാതാകുന്നതോടെ ധാരാളം തൊഴിലന്വേഷകരുടെ ഭാവി അവതാളത്തിലാകും. കേരള സര്‍ക്കാര്‍ ബിരുദ തലത്തില്‍ നിര്‍ദേശിച്ച പരിഷ്കാരങ്ങള്‍ തീരെ മുന്നൊരുക്കം ഇല്ലാതെയാണെന്ന് ഇതിനകം പരാതികള്‍ ഉയര്‍ന്നു കഴിഞ്ഞു. ചര്‍ച്ചകളും പഠനങ്ങളും നടത്താതെ പരിഷ്കരണങ്ങള്‍ നടത്തുന്നത് വിപരീത ഫലമാണ് ഉളവാക്കുക എന്ന് കമ്മിറ്റി ചൂണ്ടിക്കാട്ടി. പി. വി. അബൂബക്കര്‍ മൌലവി അധ്യക്ഷത വഹിച്ചു. പ്രൊഫ. യു. സി. അബ്ദുല്‍ മജീദ്. സുലൈമാന്‍ കന്മനം, സി. എം. എ. കബീര്‍ മാസ്റ്റര്‍, മുഹമ്മദലി സഖാഫി, ശരീഫ് കാരശ്ശേരി എന്നിവര്‍ സംബന്ധിച്ചു. Labels: associations, education
- ജെ. എസ്.
( Saturday, July 04, 2009 ) |
ഫേസ്ബുക്ക് പ്രതികരണം വേനല്‍ അവധി നീട്ടി
യു.എ.ഇ. യിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകളുടെ അടുത്ത അധ്യയന വര്‍ഷം റമസാനും പെരുന്നാള്‍ അവധിക്കും ശേഷമേ ആരംഭിക്കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു. സ്കൂളുകള്‍ വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ ഇത് സംബന്ധിച്ച് വിവിധ ഭാഗങ്ങളില്‍ ചര്‍ച്ച നടത്തി വരികയായിരുന്നു. അവധി ക്കാലം തീരും മുമ്പ് റംസാന്‍ ആരംഭിക്കുന്നതും അവധി നീട്ടുന്നത് കൊണ്ട് 15 ല്‍ താഴെ അധ്യയന ദിവസങ്ങള്‍ മാത്രമേ നഷ്ടപ്പെടുന്നുള്ളൂ എന്നതും കണക്കിലെടുത്താണ് വേനലവധി നീട്ടുന്നതിനെ ക്കുറിച്ച് ആലോചിച്ചത്.
കഴിഞ്ഞ ദിവസം ദുബായ് ഭരണാധികാരിയും യു.എ.ഇ. പ്രധാനമന്ത്രിയും ആയ ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം തന്റെ ഫേസ്ബുക്ക് പേജിലൂടെ സ്കൂള്‍ അവധി നീട്ടുന്നതിനെ കുറിച്ച് ജനങ്ങളുടെ അഭിപ്രായം എന്താണ് എന്ന് ചോദിച്ചിരുന്നു. മിക്കവാറും എല്ലാവരും ഇതിന് അനുകൂലമായാണ് മറുപടി പറഞ്ഞത്. തന്റെ ചോദ്യത്തിന് ലഭിച്ച വന്‍ പ്രതികരണത്തിന് ഷെയ്ക്ക് മുഹമ്മദ് ഇന്നലെ നന്ദി പറയുകയും ചെയ്തിരുന്നു. Labels: education
- സ്വന്തം ലേഖകന്‍
( Thursday, July 02, 2009 ) |
ഷാര്‍ജ ഇന്ത്യന്‍ സ്കൂളിനെതിരെ നടപടി
അനുമതിയില്ലാതെ ഈവനിംഗ് ഷിഫ്റ്റ് നടത്തിയതിനാലും പരിധിയില്‍ അധികം കുട്ടികളെ പ്രവേശിപ്പിച്ചതിനാലും ഷാര്‍ജ ഇന്ത്യന്‍ സ്കൂളുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും നിര്‍ത്തിവയ്ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഷാര്‍ജ എജ്യുക്കേഷന്‍ സോണിനോട് ആവശ്യപ്പെട്ടു. സ്കൂളിനെതിരെ കൂടുതല്‍ നടപടി ഉണ്ടായേക്കുമെന്ന് സൂചനയുണ്ട്.
8500 ലധികം കുട്ടികള്‍ ഷാര്‍ജ ഇന്ത്യന്‍ സ്കൂളില്‍ പഠിക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും മലയാളി വിദ്യാര്‍ത്ഥികളാണ്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും സ്കൂള്‍ ആവശ്യമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നും ഈ രീതി തുടരാന്‍ അനുവദിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. എന്നാല്‍ അതേ സമയം തങ്ങള്‍ക്ക് പറ്റിയ പിഴവുകള്‍ തിരുത്തുമെന്നും സ്കൂളിന്‍റെ പ്രവര്‍ത്തനം സാധാരണ രീതിയില്‍ മുന്നോട്ട് പോകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഇന്ത്യന്‍ സ്കൂള്‍ അധികൃതര്‍ പറഞ്ഞു. Labels: education
- സ്വന്തം ലേഖകന്‍
( Wednesday, July 01, 2009 ) |
മികച്ച വിജയം
എസ്.എസ്.എല്‍.സി പരീക്ഷയില്‍ 92.04 ശതമാനം മാര്‍ക്ക് നേടി മികച്ച വിജയം കരസ്ഥമാക്കിയ അബുദാബി ഔര്‍ ഓണ്‍ ഇംഗ്ലീഷ് സ്കൂള്‍ വിദ്യാര്‍ത്ഥി ഫര്‍സീന്‍ മുഹമ്മദ്. സ്കൂളില്‍ മൂന്നാം റാങ്കും ഉണ്ട് ഈ മിടുക്കന്. മാതാപിതാക്കള്‍ പ്രോഫസര്‍ ഷാജു ജമാലുദ്ധിനും ഡോ. ആയിഷയും അബുദാബിയില്‍ ജോലിചെയ്യുന്നു.
- ബഷീര്‍ വെള്ളറക്കാട് Labels: education
- ജെ. എസ്.
( Saturday, June 06, 2009 ) |
സണ്‍റൈസ് സ്ക്കൂളിന് വീണ്ടും വിജയ തിളക്കം
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ സ്തുത്യര്‍ഹ വിജയം കൈവരിച്ച അബുദാബിയിലെ സണ്‍റൈസ് സ്ക്കൂളിന് സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷയിലും ഉജ്ജ്വല വിജയം. മാര്‍ച്ച് 2009 ലെ ഓള്‍ ഇന്ത്യാ സെക്കണ്ടറി സ്ക്കൂള്‍ എക്സാമിനേഷനില്‍ നൂറ് മേനി വിജയവുമായി സ്ക്കൂള്‍ വീണ്ടും ചരിത്രം കുറിച്ചിരിക്കുന്നു. 93.2% മാര്‍ക്കുമായി ഷാരോണ്‍ മറിയം വര്‍ഗ്ഗീസാണ് സ്ക്കൂളില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്.
ഷെറിന്‍ ഗ്രേസ് കോശി 91.8% മാര്‍ക്കുമായി രണ്ടാം സ്ഥാനത്തും മുഹ്‌സിന്‍ ഹാഷിം 91.4% മാര്‍ക്കുമായി മൂന്നാം സ്ഥാനത്തും എത്തിയതായി സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്‍ബനാതന്‍ അറിയിച്ചു. Labels: education
- ജെ. എസ്.
( Friday, May 29, 2009 ) |
സണ്‍റൈസ് സ്ക്കൂളിന് സ്തുത്യര്‍ഹ വിജയം
അബുദാബി : സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ അബുദാബി സണ്‍ റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂളിന് സ്തുത്യര്‍ഹമായ നേട്ടം. ഇപ്പോള്‍ പുറത്തു വന്ന മാര്‍ച്ച് 2009ലെ സി. ബി. എസ്. എ. ഗ്രേഡ് XII (എ. ഐ. എസ്. എസ്. സി. ഇ.) പരീക്ഷയുടെ ഫലങ്ങളില്‍ ഈ സ്ക്കൂളിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ സ്തുത്യര്‍ഹമായ പ്രകടനം ആണ് കാഴ്ച്ച വെച്ചത് എന്ന് സ്ക്കൂള്‍ പ്രിന്‍സിപ്പല്‍ സി. ഇന്‍ബനാതന്‍ അറിയിച്ചു. സയന്‍സ് സ്ട്രീമില്‍ പ്രവീണ്‍ സോജന്‍ എന്ന വിദ്യാര്‍ത്ഥിക്ക് 89.8% മാര്‍ക്കുമായി ഒന്നാം സ്ഥാനം ലഭിച്ചപ്പോള്‍ കൊമ്മേഴ്സ് സ്ട്രീമില്‍ മെഹ്‌ന ഹുദ എന്ന വിദ്യാര്‍ത്ഥിനിക്ക് 84.8% മാര്‍ക്കുമായി ഒന്നാം സ്ഥാനം ലഭിച്ചു.
- ജെ. എസ്.
( Sunday, May 24, 2009 ) |
മധുര കാമരാജ് യൂണിവേഴ്സിറ്റി ഫ്രീ സോണ്‍ കാമ്പസ് യുഎഇയില്‍
റാസല്ഖൈമമ: മധുര കാമരാജ് യൂണിവേഴ്സിറ്റിയുടെ യുഎഇയിലെ ആദ്യത്തെ ഫ്രീ സോണ്‍ കാമ്പസ് റാസല്ഖൈരമയിലെ അക്കാദമിക് സോണില്‍ യൂണിവേഴ്സിറ്റി വൈസ് ചാന്സലര്‍ ഡോ. കര്പ്പ ഗ കുമാരവേല്‍ ഉദ്ഘാടനം ചെയ്തു. നിലവില്‍ മധുര കാമരാജ് യൂണിവേഴ്സിറ്റിക്ക് ഫ്രീ സോണുകള്ക്ക് പുറത്ത് യുഎഇയില്‍ കാമ്പസ്സുകളുണ്ടെങ്കിലും ഇതാദ്യമായാണ്‍ വിദ്യാര്ത്ഥി കള്ക്ക്എ സ്റ്റുഡന്റ് വിസകള്‍ നല്കാസനാവുന്ന ഫ്രീ സോണ്‍ കാമ്പസ് പ്രവര്ത്തണനമാരംഭിക്കുന്നത്.
മെയ് അവസാനത്തോടെ റാസല്ഖൈരമ കാമ്പസ്സില്‍ അഡ്മിഷന്‍ ആരംഭിക്കുമെന്ന് ഈ കാമ്പസിന്റെ നടത്തിപ്പുകാരായ വിസ്ഡം ഗ്രൂപ്പിന്റെ സി.ഇ.ഒ. അഹമ്മദ് റാഫി ബി. ബെറി പറഞ്ഞു. കാമ്പസ് ഹെഡ്ഡായി മൈസൂര്‍ യുണിവേഴ്സിറ്റി എം.എസ്.സി ഒന്നാം റാങ്ക് ജേതാവും ഒമാനിലെ സുല്ത്താ ന്‍ കാബൂസ് യൂണിവേഴ്സിറ്റിയില്‍ റിസര്ച്ച റുമായിരുന്ന ഡോ. എം. എ. മുഹമ്മദ് അസ് ലം ചാര്ജെദടുത്തിട്ടുണ്ട്. ബി. കോം, ബി. കോം. (സി. എ), ബി. ബി. എ., ടൂറിസം, റീടെയില്‍ ഓപ്പറേഷന്സ് , ബി. സി. എ. തുടങ്ങിയ ഡിഗ്രി പ്രോഗ്രാമുകളും വിവിധ സ്പെഷ്യാലിറ്റികളിലുള്ള റെഗുലര്‍, വീക്കെന്ഡ്ാ എം. ബി. എ. പ്രോഗ്രാമുകളും റാസല്ഖൈളമ ക്യാമ്പസ്സില്‍ ആരംഭിക്കുമെന്ന് മുഹമ്മദ് അസ് ലം പറഞ്ഞു. ഷാര്‍ജ, ദുബായ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്ത്ഥികകളുടെ സൌകര്യാര്ത്ഥംയ വാഹനസൌകര്യവുമുണ്ടായിരിക്കും. കോഴ്സുകള്ക്കി ടെ അവിചാരിത കാരണങ്ങളാല്‍ യു.എ.ഇ. വിടേണ്ടി വരുന്ന വിദ്യാര്ത്ഥി കള്ക്ക്ാ യൂണിവേഴ്സിറ്റിയുടെ മറ്റിടങ്ങളിലുള്ള സെന്ററുകളിലേയ്ക്ക് ട്രാന്സ്ഫ ര്‍ നേടുന്നതിനും സൌകര്യമുണ്ടാവും. - രാംമോഹന്‍ പാലിയത്ത്
- ജെ. എസ്.
( Tuesday, May 12, 2009 ) |
ഇന്ത്യാ ക്വിസ് യു.എ.ഇ. യില്‍
ഇന്ത്യയുടെ സാംസ്ക്കാരിക പൈതൃകവും സമ്പന്നമായ സംസ്ക്കാരവും പ്രവാസികളുടെ ഇടയില്‍ പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ഗള്‍ഫ് രാജ്യങ്ങളില്‍ ഇദംപ്രഥമമായി സംഘടിപ്പിക്കുന്ന ഇന്ത്യാ ക്വിസ് 2009 യു.എ.ഇ.യിലും എത്തി. 14 മെയ് 2009 വ്യാഴാഴ്ച്ച അബുദാബിയിലെ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ വൈകീട്ട് ഏഴ് മണി മുതല്‍ ആണ് ക്വിസ് നടക്കുക എന്ന് സംഘാടകര്‍ അറിയിച്ചു.
പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ള ഇന്ത്യാക്കാര്‍ക്ക് ഈ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങിയ ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. ആറ് മണിക്ക് റെജിസ്ട്രേഷന്‍ ആരംഭിക്കും. മത്സര പരിപാടി കാണുവാനുള്ള പ്രവേശനം സൌജന്യമാണ്. എന്നാല്‍ ആദ്യം പേര് റെജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവൂ. indiaquiz2009 at gmail dot com എന്ന ഈ മെയില്‍ വിലാസത്തിലോ 02 4454081 എന്ന ഫാക്സ് നമ്പറിലോ പേരും അഡ്രസ്സും മറ്റ് വിവരങ്ങളും അയച്ച് മത്സരത്തില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5218777, 050 4462572, 050 1250653, 050 8242800 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യു.എ.ഇ. ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന വിഷ്യന്‍ ഇന്ത്യാ കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചോദ്യോത്തര പരിപാടി ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്നത്. വിഷ്യന്‍ ഇന്ത്യയുടെ എം.ഡി.യും പ്രശസ്ത ടെലിവിഷന്‍ ക്വിസ് അവതാരകനുമായ ശ്രീ കണ്ണു ബക്കര്‍ ആണ് ചോദ്യോത്തര പരിപാടിയുടെ ക്വിസ് മാസ്റ്റര്‍ എന്നത് പരിപാടി ചടുലവും മികവുറ്റതും ആക്കും എന്നാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
( Saturday, May 09, 2009 ) |
ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം - 2009
ദോഹ: ഇന്ത്യയിലെ പ്രമുഖ വിദ്യാഭ്യാസ കണ്‍സള്‍ട്ടന്‍സ് എഡുസില്‍ (ഇന്ത്യ) ലിമിറ്റഡ് ദോഹയില്‍ 'ഇന്ത്യന്‍ വിദ്യാഭ്യാസ പ്രദര്‍ശനം - 2009' സംഘടിപ്പിക്കുന്നു. അഡ്‌വന്റ് വേള്‍ഡ് വൈഡിന്റെയും ബിര്‍ളാ പബ്ലിക് സ്‌കൂളിന്റെയും സഹകരണത്തോടെ ഏപ്രില്‍ 23 മുതല്‍ 25 വരെ ബിര്‍ളാ പബ്ലിക് സ്‌കൂളിലാണ് പ്രദര്‍ശനം.
ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഗുണങ്ങളെ ക്കുറിച്ച് വിദേശ രാജ്യങ്ങളില്‍ പ്രചാരണം നടത്താനുള്ള ലക്ഷ്യത്തോടെ ആണ് ഈ പ്രദര്‍ശനം എന്ന് ഇഡിസില്‍ ഇന്ത്യാ ലിമിറ്റഡ് ചെയര്‍ പേഴ്‌സണും മാനേജിങ് ഡയറക്ടറുമായ അന്‍ജു ബാനര്‍ജി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിദ്യാഭ്യാസ രംഗത്ത് ഇരു രാജ്യങ്ങളും തമ്മില്‍ ബന്ധം ശക്തിപ്പെടുത്താനും ചര്‍ച്ചകള്‍ നടന്നതായി അന്‍ജു ബാനര്‍ജി പറഞ്ഞു. ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഖത്തറില്‍ നടത്തുന്ന ഇത്തരത്തിലുള്ള ആദ്യത്തെ പ്രദര്‍ശനമാണിത്. എന്‍ജിനീയറിങ്, മെഡിക്കല്‍, ഫാര്‍മസി, നഴ്‌സിങ്, കമ്പ്യൂട്ടേഴ്‌സ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ടെക്‌നോളജി, ബയോ ടെക്‌നോളജി തുടങ്ങിയ വിഷയങ്ങള്‍ക്ക് പ്രാമുഖ്യമുള്ള സ്ഥാപനങ്ങളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്നും അന്‍ജു പറഞ്ഞു. പത്ര സമ്മേളനത്തില്‍ ബിര്‍ളാ പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. കെ. ശ്രീവാസ്തവ, സ്‌കൂള്‍ ഡയറക്ടര്‍ ആരതി ഒബറോയ്, ചെയര്‍മാന്‍ ഡോ. മോഹന്‍ തോമസ് എന്നിവരും പങ്കെടുത്തു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Friday, April 24, 2009 ) |
ഖത്തര്‍ യൂണിവേഴ്സിറ്റിയില്‍ ബിഎഡ്
ദോഹ: ഒന്‍പതു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഖത്തര്‍ യൂണിവേഴ്സിറ്റി ബിഎഡ് പ്രോഗ്രാം ആരംഭിക്കുന്നു. 1999ല്‍ നിര്‍ത്തലാക്കിയ ബാച്ചലേഴ്സ് പ്രോഗ്രാം ഇന്‍ എജ്യൂക്കേഷന്‍ അടുത്ത അധ്യയന വര്‍ഷം പുനരാരംഭിക്കും. നിലവില്‍ ഫിസിക്കല്‍ എജ്യൂക്കേഷന്‍, ആര്‍ട് എജ്യൂക്കേഷന്‍ എന്നിവയില്‍ ബാച്ചലേഴ്സ് കോഴ്സ് യൂണിവേഴ്സിറ്റിക്കുണ്ട്.
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Tuesday, March 24, 2009 ) |
ഡിസൈനിംഗ് : മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം
ദോഹ: ഖത്തര്‍ വെര്‍ജീനിയ കോമണ്‍വെല്‍ത്ത് യൂണിവേഴ്സിറ്റി സംഘടിപ്പിച്ച അന്താരാഷ്ട്ര ഡിസൈനിംഗ് മത്സരത്തില്‍ മലയാളി വിദ്യാര്‍ത്ഥിനിക്ക് രണ്ടാം സ്ഥാനം ലഭിച്ചു. എം. ഇ. എസ്. ഇന്ത്യന്‍ സ്കൂളിലെ പ്ളസ് ടു വിദ്യാര്‍ത്ഥിനി ഹെന നജീബിനാണ് വി. സി. ക്യു. ഡിസൈനിംഗ് മത്സരത്തില്‍ സമ്മാനം ലഭിച്ചത്. ഖത്തറിലെ സ്വദേശി സ്കൂളുകളിലേയും വിദേശി സ്കൂളുകളിലേയും 250ല്‍ പരം പേരാണ് മത്സരത്തില്‍ പങ്കെടുത്തത്. തൃശൂര്‍ നാട്ടിക ചിറക്കുഴി കുടുംബാംഗവും ഫ്രണ്ട്സ് ഓഫ് തൃശൂര്‍ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവുമായ സി എ നജീബിന്റേയും നസീം ബാനുവിന്റേയും മകളാണ് ഹെന നജീബ്.
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ
- ജെ. എസ്.
( Thursday, March 19, 2009 ) |
ഫീസ് വര്‍ദ്ധനക്ക് അടിസ്ഥാനം പ്രകടനം
അടുത്ത അദ്ധ്യായന വര്‍ഷത്തില്‍ ഫീസ് വര്‍ദ്ധിപ്പി ക്കണമെങ്കില്‍ സ്ക്കൂളുകള്‍ മികച്ച പ്രകടനം കാഴ്ച്ച വക്കണമെന്ന് കെ. എച്ച്. ഡി. എ. അറിയിച്ചു. പരമാവധി വര്‍ദ്ധിപ്പിക്കാവുന്ന ഫീസ് നിരക്ക് 15 ശതമാനമാണ്. മികച്ച പ്രകടനം കാഴ്ച്ച വച്ചവര്‍ക്കാണ് ഇതിന് കഴിയുക. മോശം പ്രകടനം കാഴ്ച്ച വച്ചവര്‍ക്ക് 7 മുതല്‍ 9 ശതമാനം വരെ ഫീസ് വര്‍ദ്ധിപ്പിക്കാം. നാല് വിഭാഗങ്ങളിലാണ് സ്ക്കൂളുകളെ തരം തിരിക്കുക. ഇത് ദുബായ് സ്ക്കൂള്‍ ഇന്‍സ്പെക്ഷന്‍ ബ്യൂറോയുടെ ഉത്തരവാദിത്വമാണ്.
- സ്വന്തം ലേഖകന്‍
( Thursday, March 19, 2009 ) |
ബഹറിനില്‍ സ്ക്കൂള്‍ അപേക്ഷക്ക് വന്‍ തിരക്ക്
ബഹറിന്‍ : അര്‍ദ്ധ രാത്രിയില്‍ തന്നെ പല രക്ഷിതാക്കളും സ്ക്കൂളിന് പുറത്ത് കാത്തു നില്‍ക്കുകയായിരുന്നു. കടുത്ത തണുപ്പിനെ അവഗണിച്ചുമാണ് പലരും രാത്രിയില്‍ ക്യൂ നിന്നിരുന്നത്. രാവിലെ ഏഴ് മണിക്കാണ് അപേക്ഷ ഫോം വിതരണം ചെയ്തത്. കെ. ജി. 1 ലേക്ക് 51 സീറ്റും കെ. ജി. 2 ലേക്ക് 17 സീറ്റും ഒന്നാം ക്ലാസിലേക്ക് 4 സീറ്റുമാണ് ഉള്ളത്. ഇതിനായാണ് നൂറു കണക്കിന് രക്ഷിതാക്കള്‍ രാത്രി തന്നെ എത്തി ച്ചേര്‍ന്നത്.
- സ്വന്തം ലേഖകന്‍
( Thursday, March 19, 2009 ) |
സൌദിയില്‍ അഭിരുചി ടെസ്റ്റ്
സൗദിയില്‍ സിജിയുടെ ആഭിമുഖ്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി അഭിരുചി ടെസ്റ്റ് സംഘടിപ്പിക്കും. വിദ്യാര്‍ത്ഥികളുടെ അഭിരുചി നോക്കി താല്‍പര്യവും കഴിവും അനുസരിച്ച് വിദ്യാഭ്യാസ മേഖല തെരഞ്ഞെടുക്കാനുള്ള കൗണ്‍സിലിംങ്ങും പരീക്ഷയും ഇതോട നുബന്ധിച്ച് നടത്തും. ഏപ്രീല്‍ 9 ന് ആരംഭിക്കുന്ന പരിപാടികള്‍ നാട്ടില്‍ നിന്നും വരുന്ന വിദഗ്ധരുടെ നിയന്ത്രണത്തിലായിരിക്കും നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 3651158 എന്ന നമ്പറില്‍ വിളിക്കണം.
- സ്വന്തം ലേഖകന്‍
( Wednesday, March 18, 2009 ) |
മലയാളി സ്കൂളുകള്‍ക്ക് യോഗ്യത ഇല്ലെന്ന്‍ പരാതി
ജിദ്ദ : ജിദ്ദയില്‍ മലയാളികള്‍ നടത്തുന്ന ഇരുപതോളം സ്കൂളുകളില്‍ പലതിനും സി.ബി.എസ്.ഇ. നിര്‍ദ്ദേശിക്കുന്ന യോഗ്യത ഇല്ലെന്ന പരാതി ശക്തമാവുന്നു. അടുത്ത മാസം ആരംഭിക്കുന്ന പുതിയ അധ്യയന വര്‍ഷത്തില്‍ പഠന നിലവാരമുള്ള സ്കൂളുകള്‍ അന്വേഷിക്കുകയാണ് രക്ഷിതാക്കള്‍.
- ജെ. എസ്.
( Tuesday, March 10, 2009 ) |
ഫീസ് വര്‍ദ്ധനക്ക് എതിരെ രക്ഷിതാക്കള്‍ രംഗത്ത്
ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.
- സ്വന്തം ലേഖകന്‍
( Thursday, February 05, 2009 ) |
കേരള സര്‍വ്വകലാശാല - ഗള്‍ഫില്‍ പരീക്ഷ വൈകുന്നു
കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
- സ്വന്തം ലേഖകന്‍
( Wednesday, January 28, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്