അബുദാബിയില്‍ 'പെയ്ഡ് പാര്‍ക്കിംഗ്' കൂടുതല്‍ സ്ഥലങ്ങളില്‍
അബുദാബി: ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് ട്രാന്‍സ്പോര്‍ട്ടിനു (DoT) കീഴില്‍ നടപ്പാക്കിയ 'മവാക്കിഫ്' പദ്ധതിയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ഞായറാഴ്ച മുതല്‍ 'പെയ്ഡ് പാര്‍ക്കിംഗ്' സംവിധാനം നിലവില്‍ വന്നു.
ടൌണില്‍ കോര്‍ണീഷു റോഡ് മുതല്‍ ഖലീഫാ ബിന്‍ സായിദ് സ്ട്രീറ്റ്, ബനിയാസ് നജ്ദ സ്ട്രീറ്റ് അടക്കമുള്ള ഭാഗങ്ങളില്‍ 447 ഇടങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്. ശനിയാഴ്‌ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ രാത്രി 9 വരെ, മണിക്കൂറിനു 3 ദിര്‍ഹം വീതം പാര്‍ക്കിംഗ് ഫീസ് അടക്കാവുന്നതും പരമാവധി നിര്‍ത്തിയിടാവുന്ന സമയം 4 മണിക്കൂര്‍ ലഭിക്കുന്നതുമായ 'പ്രീമിയം', മണിക്കൂറിനു 2 ദിര്‍ഹം അല്ലെങ്കില്‍ ദിനം പ്രതി 15 ദിര്‍ഹം ഫീസ് അടക്കാവുന്നതുമായ 'സ്റ്റാന്‍ഡേര്‍ഡ' എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് പെയ്ഡ് പാര്‍ക്കിംഗ്. Labels: abudhabi, gulf, law, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, April 19, 2010 ) |
ഗള്‍ഫില്‍ ഈദുല്‍ ഫിത്വര്‍ ഇന്ന് ആഘോഷിക്കുന്നു
സൌദി അറേബ്യയില്‍ ശവ്വാല്‍ മാസ പ്പിറവി കണ്ടതിനെ തുടര്‍ന്ന്, ഇന്ന് ഞായറാഴ്ച, ഒമാന്‍ ഒഴികെ എല്ലാ ഗള്‍ഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നു. യു. എ. ഇ. പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ശൈഖ് സായിദ് പള്ളിയില്‍ ഈദുല്‍ ഫിത്വര്‍ പ്രാര്‍ത്ഥന നടത്തും. പിന്നീട് അല്‍ മുഷ്റിഫ് പാലസില്‍ വെച്ച് മറ്റു എമിറേറ്റുകളിലെ ഭരണാധി കാരികളെയും മുതിര്‍ന്ന സൈനിക, പോലീസ് ഉദ്യോഗസ്ഥരെയും അദ്ദേഹം സ്വീകരിക്കും. യു.എ.ഇ. വൈസ് പ്രസിഡന്‍റും പ്രധാന മന്ത്രിയും ദുബായ് ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ബര്‍ദുബായിലെ ഈദ് ഗാഹില്‍ (ഗ്രാന്‍റ് ഈദ് മുസല്ല) പെരുന്നാള്‍ നിസ്കാരത്തില്‍ പങ്കെടുക്കും.
കേരളത്തില്‍ മാസപ്പിറവി ദ്യശ്യമാകാ ത്തതിനെ തുടര്‍ന്ന് റമദാന്‍ 30 പൂര്‍ത്തിയാക്കി, ഈദുല്‍ ഫിത്വര്‍ തിങ്കളാഴ്ച്ചയായിരിക്കും എന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പ്രഖ്യാപിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf
- ജെ. എസ്.
( Sunday, September 20, 2009 ) |
'ബാച്ച് ചാവക്കാട്' മെമ്പര്‍ഷിപ്പ് കാമ്പയിന്‍
അബുദാബി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മ ബാച്ച് ചാവക്കാടിന്‍റെ മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ആരംഭിച്ചു. ഗുരുവായൂര്‍ നിയോജക മണ്ഡലത്തിലെ അബൂദാബിയിലെ എല്ലാ സുഹൃത്തുക്കളും ഈ സംഘടനയുമായി ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. വിഭാഗീയതകള്‍ ഏതുമില്ലാതെ, ജാതി മത രാഷ്ട്രീയ വര്‍ഗ്ഗ വര്‍ണ്ണ വിവേചനമില്ലാതെ എല്ലാവര്‍ക്കുമായി ഒരു കൂട്ടായ്മ അതാണ് ബാച്ച് ചാവക്കാട് എന്നും, മെമ്പര്‍മാര്‍ക്ക് പ്രവാസ ജീവിതത്തില്‍ എല്ലാ സഹായങ്ങളും ബാച്ചില്‍ നിന്നും ഉണ്ടാവുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. ഈ പ്രവാസി കൂട്ടായ്മയോടു സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ താഴെ കൊടുത്തിരിക്കുന്ന നമ്പരുകളില്‍ ബന്ധപ്പെടുക.
Labels: abudhabi, associations, gulf, nri, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, August 18, 2009 ) |
സഹൃദയ പുരസ്കാര ദാനം വ്യാഴാഴ്ച
ദുബൈ : സലഫി ടൈംസ് സ്വതന്ത്ര പത്രികയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സഹൃദയ അവാര്‍ഡ് ദാനവും സ്നേഹ സംഗമവും വ്യാഴാഴ്ച (ജൂലൈ 30) നടക്കും. ദുബൈ ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലില്‍ രാത്രി ഏഴിനാണ് പരിപാടി.
പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി 25 പേര്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിളാണ് (വായനക്കൂട്ടം) പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും പ്രവാസി എഴുത്തുകാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണ് അവാര്‍ഡ് ദാനം നടത്തുന്നത്. കെ. കെ. മൊയ്തീന്‍ കോയ പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തും. സംഗമത്തില്‍ അംബിക സുധന്‍ മാങ്ങാട്, സന്തോഷ് എച്ചിക്കാനം, സ്വര്‍ണം സുരേന്ദ്രന്‍, ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം, സബാ ജോസഫ്, ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍, ജിഷി സാമുവല്‍ എന്നിവര്‍ പുരസ്കാര സമര്‍പ്പണം നിര്‍വഹിക്കുമെന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അറിയിച്ചു. ആദര ഫലകവും കീര്‍ത്തി പത്രവും പൊന്നാടയും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. Labels: associations, gulf, prominent-nris
- ജെ. എസ്.
( Wednesday, July 29, 2009 ) |
ജിസിസി യൂണിയനില്‍ ചേരാന്‍ യു.എ.ഇ. തയ്യാര്‍
ചില നിബന്ധനകള്‍ പാലിക്കുക യാണെങ്കില്‍ ജിസിസി മോണിറ്ററി യൂണിയനില്‍ വീണ്ടും ചേരാന്‍ തയ്യാറാണെന്ന് യു.എ.ഇ വ്യക്തമാക്കി. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാനാണ് ഇക്കാര്യം അറിയിച്ചത്.
ജിസിസി മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ച് ദിവസങ്ങള്‍ക്കകം യു.എ.ഇ. യുടെ പുതിയ അറിയിപ്പ് വന്നിരിക്കുന്നു. ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം യു.എ.ഇ. യ്ക്ക് നല്‍കാന്‍ അയല്‍ രാജ്യങ്ങള്‍ സന്നദ്ധത പ്രകടിപ്പിക്കുകയും മോണിറ്ററി യൂണിയന്‍ നയങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുകയും ചെയ്താല്‍ വീണ്ടും യൂണിയനില്‍ ചേരാമെന്നാണ് യു.എ.ഇ. യുടെ പ്രഖ്യാപനം. റോയിട്ടേഴ്സ് വാര്‍ത്താ ഏജന്‍സിയോട് ലിത്വാനിയയില്‍ വച്ചാണ് യു.എ.ഇ. വിദേശ കാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായദ് അല്‍ നഹ്യാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍ നയങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടതെന്ന് മന്ത്രി വിശദീകരിച്ചിട്ടില്ല. നിലവിലെ സാഹചര്യം മാറാതെ മോണിറ്ററി യൂണിയനില്‍ ചേരില്ലെന്നും മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ പിന്മാറാനുള്ള കൃത്യമായ കാരണം എന്താണെന്ന് ആദ്യ ദിവസം യു.എ.ഇ. വ്യക്തമാക്കി യിട്ടില്ലെങ്കിലും ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായിരിക്കുന്നു. ആസ്ഥാനത്തിനായി ആദ്യം അപേക്ഷ നല്‍കിയിട്ടും അത് പരിഗണിക്കാതെ ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി തെരഞ്ഞെടുത്തത് തന്നെ. യു.എ.ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ ബിന്‍ നാസര്‍ അള്‍ സുവൈദി ഇക്കാര്യം ദുബായ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി കഴിഞ്ഞു. യു.എ.ഇ. യുടെ മേന്മകളൊന്നും പരിഗണിക്കാതെയാണ് റിയാദിന് ജിസിസി സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം നല്‍കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു. ജിസിസിയിലെ അന്താരാഷ്ട്ര സാമ്പത്തിക വിനിമയത്തിലെ 50 ശതമാനവും യു.എ.ഇ. യില്‍ നിന്നാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യം അപേക്ഷ നല്‍കിയിട്ടും സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം റിയാദ് ആയി തെരഞ്ഞെടുത്തതില്‍ താന്‍ അത്ഭുതപ്പെട്ടെന്നും സുല്‍ത്താന്‍ ബിന്‍ നാസര്‍ പറഞ്ഞു. ജി.സി.സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു.എ.ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി.സി.സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് സംബന്ധിച്ച് ആശങ്ക നില നില്‍ക്കുകയാണ്. 2010 ല്‍ പൊതു കറന്‍സി നടപ്പിലാവു മെന്നാണ് അധികൃതര്‍ നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ യു.എ.ഇ. പിന്മാറിയ സാഹചര്യത്തില്‍ അത് 2010 ല്‍ നടപ്പിലാവില്ലെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. 2006 ല്‍ തന്നെ ഒമാന്‍ ഇതില്‍ നിന്ന് പിന്മാറിയിരുന്നു. ഇതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ചും ഇതു വരെ തീരുമാനം ആയിട്ടില്ല. ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് യു.എ.ഇ. പിന്‍വാങ്ങി യെങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് അധികൃതര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. യു.എ.ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അധികൃതര്‍ പറയുന്നു. ഏതായാലും ഒത്തു തീര്‍പ്പിനുള്ള വാതില്‍ യു.എ.ഇ. തുറന്നിട്ടതോടെ ഇനി തീരുമാനമെടുക്കേണ്ടത് അംഗ രാജ്യങ്ങളും മോണിറ്ററി യൂണിയനുമാണ്.
- സ്വന്തം ലേഖകന്‍
( Sunday, May 24, 2009 ) |
ജിസിസി പൊതു കറന്‍സി യു.എ.ഇ. യില്‍ നടപ്പിലാവില്ല
ജി.സി.സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് യു. എ. ഇ. പിന്മാറിയതോടെ ആണിത്. ജി. സി. സി. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് ഇന്നാണ് യു. എ. ഇ. പിന്മാറുന്നതായി പ്രഖ്യാപിച്ചത്. ജി. സി. സി. ജനറല്‍ സെക്രട്ടറിയേറ്റിനെ ഇക്കാര്യം യു. എ. ഇ. വിദേശ കാര്യ മന്ത്രാലയം അറിയിച്ചു കഴിഞ്ഞു.
ഇതോടെ ജി. സി. സി. രാജ്യങ്ങള്‍ക്ക് പൊതു കറന്‍സി എന്നത് യു. എ. ഇ. യില്‍ നടപ്പിലാവില്ല എന്ന് ഉറപ്പായി. 2010 ഓടെ ജി. സി. സി. പൊതു കറന്‍സി നടപ്പിലാക്കാന്‍ ആയിരുന്നു ആലോചന. പൊതു കറന്‍സിയുടെ പേര് സംബന്ധിച്ച് ഇതു വരെ തീരുമാനം ആയിട്ടില്ലെങ്കിലും രണ്ടാഴ്ച മുമ്പ് ജി. സി. സി. സെന്‍ട്രല്‍ ബാങ്കിന്‍റെ ആസ്ഥാനം സൗദി അറേബ്യയിലെ റിയാദ് ആയി അധികൃതര്‍ തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ യു. എ. ഇ. യുടെ അതൃപ്തി അന്ന് തന്നെ അറിയിക്കുകയും ചെയ്തിരുന്നു. ജി. സി. സി. സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനം വേണമെന്ന ആവശ്യം ആദ്യം ഉന്നയിച്ചത് യു. എ. ഇ. യാണ്. 2004 ല്‍ തന്നെ ഇത് സംബന്ധിച്ച് അപേക്ഷയും നല്‍കിയിരുന്നു. ഇപ്പോള്‍ യു. എ. ഇ. യും ജിസിസി മോണിറ്ററി യൂണിയനില്‍ നിന്ന് പിന്മാറിയതോടെ സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ബഹ്റിന്‍ എന്നീ രാജ്യങ്ങളില്‍ മാത്രമായിരിക്കും പൊതു കറന്‍സി നടപ്പിലാവുക. ഒമാന്‍ 2006 ല്‍ തന്നെ പിന്‍വാങ്ങിയിരുന്നു. ജി. സി. സി. മോണിറ്ററി യൂണിയനില്‍ നിന്ന് യു. എ. ഇ. പിന്‍വാങ്ങി എങ്കിലും രാജ്യത്തിന്‍റെ സാമ്പത്തിക നയങ്ങള്‍ അതു പോലെ തുടരുമെന്ന് യു. എ. ഇ. സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ സുല്‍ത്താന്‍ നാസര്‍ അല്‍ സുവൈദി പറഞ്ഞു. യു. എ. ഇ. ദിര്‍ഹത്തിന്റെ ഡോളറുമായുള്ള പെഗ്ഗിംഗ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജി. സി. സി. യിലെ ഏറ്റവും വലിയ രണ്ടാമത്തെ സമ്പദ് വ്യവസ്ഥയുള്ള രാജ്യമായ യു. എ. ഇ. മോണിറ്ററി യൂണിയന്‍ എഗ്രിമെന്‍റില്‍ നിന്ന് പിന്മാറിയതോടെ ജി. സി. സി. പൊതു കറന്‍സി എന്ന് നടപ്പിലാവും എന്നത് കണ്ടറിയേണ്ടിയിരിക്കുന്നു. Labels: gulf
- സ്വന്തം ലേഖകന്‍
( Thursday, May 21, 2009 ) 1 Comments:
Links to this post: |
പന്നി പനിക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍
പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്‍പ്പനയും യുഎഇ നിരോധിച്ചു. പന്നിപ്പനി മുന്‍കരുതല്‍ എന്ന രീതിയിലാണ് നടപടി. യുഎഇ പന്നിപ്പനി വിമുക്തമാണെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലും മുന്‍കരുതല്‍ എന്ന രീതിയിലാണ് പുതിയ നടപടി. ജനറല്‍ സെക്രട്ടേറിയേറ്റ് ഓഫ് മുനിസിപ്പാ ലിറ്റീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ യുഎഇ യില്‍ നിരോധിച്ചിരുന്നു.
സൗദി അറേബ്യ പന്നിപ്പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അബ്ദുല്ല റബി അറിയിച്ചു. സൗദി അറേബ്യയില്‍ എവിടേയും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യം ഈ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ പന്നിപ്പനി നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
( Thursday, April 30, 2009 ) |
അറബ് ഉച്ചകോടി ഇന്നാരംഭിക്കും
ദോഹ: അറബ് രാജ്യങ്ങള്‍ക്ക് ഇടയിലെ അഭിപ്രായ വ്യത്യാസം പരിഹരിക്കു ന്നതിനായി 16 രാഷ്ട്രങ്ങള്‍ പങ്കെടുക്കുന്ന ഉച്ചകോടി ദോഹയില്‍ തിങ്കളാഴ്ച ആരംഭിക്കും.
ഖത്തര്‍ പ്രധാന മന്ത്രിയും വിദേശ കാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനിയും അറബ് ലീഗ് സെക്രട്ടറിയായ അമര്‍ മൂസയും പത്ര സമ്മേളനത്തില്‍ ഉച്ചകോടിയുടെ മുഖ്യ അജന്‍ഡ വിശദീകരിച്ചു. കുവൈത്ത് സാമ്പത്തിക ഉച്ചകോടിയോടെ അറബ് രാജ്യങ്ങള്‍ ക്കിടയിലെ അഭിപ്രായ വ്യത്യാസങ്ങള്‍ കുറഞ്ഞു വന്നിട്ടുണ്ട്. വാക്കുകളില്‍ മാത്രം ഒതുങ്ങാതെ അറബ് ജനതയുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക രിക്കുന്നതിനുള്ള ഐക്യം പ്രാവര്‍ത്തി കമാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടതെന്ന് ഖത്തര്‍ പ്രധാന മന്ത്രി ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പ്രസ്താവിച്ചു. പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രായോഗിക പദ്ധതികള്‍ക്കാണ് രൂപം നല്‍കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പലസ്തീന്‍ പ്രശ്‌നങ്ങള്‍, സുഡാനിലെ സ്ഥിതി ഗതികള്‍ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഉച്ചകോടി ഗൗരവത്തോടെ ചര്‍ച്ച ചെയ്യുക. ഇറാഖില്‍ സമാധാനം പുനഃ സ്ഥാപിക്കുന്നതിനും ഇറാഖിന്റെ സുരക്ഷയും അഖണ്ഡതയും ഉറപ്പു വരുത്തുന്ന തിനുമുള്ള എല്ലാ ശ്രമങ്ങള്‍ക്കും ഖത്തറിന്റെ പൂര്‍ണ പിന്തുണ യുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഖത്തറില്‍ നിന്നും 16 അംഗ പ്രതിനിധി സംഘമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുക. ഈജിപ്ത് പ്രസിഡന്റ് ഹുസ്‌നി മുബാറക് പങ്കെടുക്കുകയില്ല. അന്താരാഷ്ട്ര കോടതിയുടെ സുഡാന്‍ പ്രസിഡന്റി നെതിരെയുള്ള നീക്കങ്ങള്‍ക്ക് അറബ് ലോകത്തിന്റെ പിന്തുണ യുണ്ടാവില്ല. അന്താരാഷ്ട്ര കോടതി സ്വീകരിച്ച നടപടികള്‍ അവസാനിപ്പി ക്കണമെന്നാണ് ഉച്ചകോടിക്കു മുമ്പില്‍ ചര്‍ച്ചയ്ക്കു വരുന്ന കരടു പ്രമേയം ആവശ്യപ്പെടുന്നത്. ദോഹാ ഷെറാട്ടണിലാണ് ഉച്ചകോടിക്ക് വേദി ഒരുക്കിയത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍ Labels: gulf, qatar, അറബിനാടുകള്‍
- ജെ. എസ്.
( Monday, March 30, 2009 ) |
ജി.സി.സി ഏകീകൃത കറന്‍സി ഉടനുണ്ടാകില്ല
ജി.സി.സി ഏകീകൃത കറന്‍സി 2010 ല്‍ നിലവില്‍ വരില്ലെന്ന് ഉറപ്പായി. ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സാണ് അടുത്ത വര്‍ഷം ഏകീകൃത കറന്‍സി നടപ്പിലാക്കുക എന്നത് പ്രായോഗികമല്ലെന്ന് ഔദ്യോഗികമായി വ്യക്തമാക്കിയത്. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കറന്‍സി 2010 ജനുവരി 1 മുതല്‍ നടപ്പിലാക്കാ നായിരുന്നു അധികൃതരുടെ ആലോചന. എന്നാല്‍ ഇത് അടുത്ത വര്‍ഷം നടപ്പിലാക്കാ നാവില്ലെന്ന് ബഹ്റിനിലെ മനാമയില്‍ ചേര്‍ന്ന ജിസിസി ബാങ്കിംഗ് കോണ്‍ഫ്രന്‍സ് വ്യക്തമാക്കി. ഇതാദ്യമായാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഔദ്യോഗികമായി ഇത്തരത്തില്‍ ഒരു പ്രഖ്യാപനം ഉണ്ടാവുന്നത്.
കറന്‍സി നടപ്പിലാക്കുന്നതിന് മുമ്പുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. 2010 ആകുന്നതോടെ അക്കൗണ്ടിംഗ് യൂണിറ്റ്, ഏകീകൃത കറന്‍സിയുടെ പേര്, കന്‍സിയുടെ മൂല്യം എന്നിവ തയ്യാറാക്കാനാവുമെന്ന് ജിസിസി ഡെപ്യൂട്ടി അസിസ്റ്റന്‍റ് സെക്രട്ടറി ജനറല്‍ നാസര്‍ അല്‍ കൗദ് വ്യക്തമാക്കി. അതേ സമയം കറന്‍സി വിതരണം ചെയ്യാനുള്ള രൂപത്തില്‍ ഈ കാലയളവിനുള്ളില്‍ തയ്യാറാവില്ല. എന്ന് ഏകീകൃത കറന്‍സി പ്രാവര്‍ത്തികമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ഏകീകൃത കറന്‍സിക്ക് ഏത് പേര് നല്‍കുമെന്നത് സംബന്ധിച്ച് അഭിപ്രായ വ്യത്യാസം നിലനില്‍ക്കു ന്നുണ്ടെന്നാണ് അറിയുന്നത്. ദിനാര്‍, ദിര്‍ഹം, റിയാല്‍ തുടങ്ങിയ പേരുകള്‍ ഉയര്‍ന്ന് വരുന്നുണ്ടെങ്കിലും ഇപ്പോള്‍ ജിസിസി രാജ്യങ്ങളില്‍ നിലവിലുള്ള കറന്‍സികളുടെ പേര് വേണ്ടെന്നാണ് ഒരു വിഭാഗം വാദിക്കുന്നത്. ഗള്‍ഫ് എന്ന അര്‍ത്ഥത്തില്‍ ഖലീജി എന്ന് പേരിടണമെന്നും അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. Labels: gulf, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Sunday, March 29, 2009 ) |
കേരള സര്‍വ്വകലാശാല - ഗള്‍ഫില്‍ പരീക്ഷ വൈകുന്നു
കേരള സര്‍വ്വകലാശാലയുടെ വിദൂര വിദ്യാഭ്യാസത്തിന് ഗള്‍ഫ് സെന്‍ററുകള്‍ വഴി ബിരുദ ബിരുദാനന്തര കോഴ്സുകള്‍ക്ക് രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികളുടെ പരീക്ഷ വൈകുന്നതായി പരാതി. രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷ വര്‍ഷം മൂന്നായിട്ടും നടത്തിയിട്ടില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. വൈസ് ചാന്‍സലര്‍, മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി, നോര്‍ക്ക, പരീക്ഷാ കണ്‍ട്രോളര്‍ തുടങ്ങിയവര്‍ക്ക് വിദ്യാര്‍ത്ഥികളും സംഘടനകളും പല തവണ പരാതികള്‍ അയച്ചിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. തങ്ങളുടെ ഭാവി അവതാളത്തിലാകുമോ എന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.
- സ്വന്തം ലേഖകന്‍
( Wednesday, January 28, 2009 ) |
DSF 2009 - Its 4 U
ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമായി മാറിയ ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് എം. ജെ. എസ്. മീഡിയ അണിയി ച്ചൊരുക്കുന്ന "DSF 2009- Its 4 U" എന്ന റോഡ് ഷോ ജനുവരി 15 മുതല്‍ 'കൈരളി - വി' ചാനലില്‍, യു. എ. ഇ. സമയം രാത്രി 10 മണിക്ക് (ഇന്‍ഡ്യന്‍ സമയം 11:30) സംപ്രേക്ഷണം ചെയ്യും. ഷലീല്‍ കല്ലൂര്‍ സംവിധാനം ചെയ്തിരിക്കുന്ന റോഡ് ഷോ, ഫെസ്റ്റിവല്‍ സിറ്റി, ഗ്ലോബല്‍ വില്ലേജ് തുടങ്ങിയ കേന്ദ്രങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്നു.
മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, 'ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ' യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന "DSF 2009 - Its 4 U" പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന 'മായാവിയുടെ അല്‍ഭുത ലോകം' എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം "DSF 2009 - Its 4 U" എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 16, 2009 ) |
കാവാലം ശ്രീകുമാറിന്റെ കച്ചേരി ദുബായില്‍
ദുബായ്: പ്രശസ്ത സംഗീതജ്ഞന്‍ കാവാലം ശ്രീകുമാറിന്റെ കര്‍ണ്ണാടക സംഗീത കച്ചേരി ജനുവരി 17 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടക്കും. കോണ്ടാഷ് ഗ്രൂപ്പ്, കലാഭവന്‍ ദുബായ് എന്നിവര്‍ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 17ന് വൈകീട്ട് 7 മുതല്‍ 9 മണി വരെ നീളുന്ന പരിപാടിയില്‍ പ്രമുഖ ഉപകരണ സംഗീത വിദഗ്ദധര്‍ പക്കമേളം ഒരുക്കും. അജിത് കുമാര്‍(വയലിന്‍), ശ്രീധരന്‍ കാമത്ത് (ഘഞ്ജിറ), ബാല കൃഷ്ണന്‍ കാമത്ത് (മൃദംഗം), ഗോവിന്ദ പ്രസാദ് (മുഖര്‍ശംഖ്) എന്നിവര്‍ ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മുന്‍കൂട്ടി ക്ഷണിക്ക പ്പെട്ടവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ. പാസ് വിവരങ്ങള്‍ക്ക് കലാഭവന്‍ ഓഫീസുമായി ബന്ധപ്പെടുക (ഫോണ്‍ : 04 3350189)
Labels: dubai, gulf, uae, അറബിനാടുകള്‍, കല
- ബിനീഷ് തവനൂര്‍
( Thursday, January 15, 2009 ) |
കെ. എ ജെബ്ബാരിക്ക് പുരസ്കാരം നല്‍കി
അക്ഷര കൂട്ടം എട്ടാം വാര്‍ഷികത്തോട് അനുബന്ധിച്ച് മികച്ച സേവനത്തിന് പ്രഖ്യാപിച്ച പ്രഥമ അക്ഷര മുദ്ര അവാര്‍ഡ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ആയ കെ. എ. ജബ്ബാരിക്ക് എയിം ചെയര്‍മാനും ഗള്‍ഫ് ഏഷ്യന്‍ സ്കൂള്‍ ചെയര്‍മാനും ആയ ഡോ. പി. എ. ഇബ്രാഹിം ഹാജി സമര്‍പ്പിച്ചു. പ്രശസ്ത ചെറുകഥാകൃത്ത് ടി. പത്മനാഭന്‍, അരങ്ങ് അവാര്‍ഡ് ജേതാവ് പി. കെ. പാറക്കടവ്, പാം പബ്ലിക്കേഷന്‍ ചെയര്‍മാന്‍ ജോസ് ആന്റണി കുരീപ്പുഴ, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് അബ്ദുള്ള മല്ലച്ചേരി എന്നിവര്‍ വേദിയില്‍ സന്നിഹിതരായിരുന്നു.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, January 15, 2009 ) |
ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ പ്രാര്‍ത്ഥന
ഫലസ്തീനില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിഷ്കരുണം രാസായുധം വരെ ഉപയോഗിച്ച് സ്തീകളെയും കുട്ടികളെയും കൊന്നൊടുക്കി ഇസ്രാ ഈല്‍ നടത്തുന്ന നരനായാട്ടില്‍ ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മുസ്വഫ എസ്. വൈ. എസ്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പ്രാര്‍ത്ഥനാ സംഗമം നടത്തുന്നു. 15 ജനുവരി വ്യാഴം ഇശാ നിസ്കാര ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള കാരവന്‍ ജുമാ മസ് ജി ദില്‍ നടക്കുന്ന സംഗമത്തില്‍ സാദാത്തീങ്ങളും പണ്ഡിതന്മാരും സംബന്ധിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 02-5523491 / 050-3223545 എന്ന നമ്പറില്‍ ബന്ധപ്പെടുക.
- ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, January 14, 2009 ) |
സമൂഹ വിവാഹ കാമ്പയിന്‍
വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന സമൂഹ വിവാഹത്തിന്‍റെ മുന്നോടിയായി യു. എ. ഇ. നാഷ്ണല്‍ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തുന്ന സമൂഹ വിവാഹ കാമ്പയിന്‍, അബുദാബി കേരളാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 16 വെള്ളിയാഴ്ച രണ്ടു മണിക്ക് ആരംഭിക്കും. കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി, ജാതിമത ഭേദമന്യേ 346 യുവതികള്‍ക്ക് മംഗല്യ സൌഭാഗ്യം നേടിക്കൊടുത്ത, വയനാട് മുസ്ലിം ഓര്‍ഫനേജ് സംഘടിപ്പിക്കുന്ന അഞ്ചാമത് സമൂഹ വിവാഹത്തിനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി വിവിധ എമിറേറ്റുകളില്‍ കാമ്പയിനുകള്‍ നടത്തും.
വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സിക്രട്ടറി മുഹമ്മദ് ജമാല്‍, നാഷ്ണല്‍ കമ്മിറ്റി മെംബര്‍ പി.കെ.അബൂബക്കര്‍, കൂടാതെ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, സാംസ്കാരിക പ്രവര്‍ത്തകരും അബുദാബി കാമ്പയിനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.(വിവരങ്ങള്‍ക്ക് വിളിക്കുക 050 69 99 783. അയൂബ് കടല്‍മാട്) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, January 13, 2009 ) |
അബുദാബിയിലും പുകവലി നിരോധനം
ഈ മാസം മുതല്‍ അബുദാബിയില്‍ പൊതു സ്ഥലങ്ങളില്‍ പുകവലി നിരോധനം ഏര്‍പ്പെടുത്തും. അബുദാബി മുനിസിപ്പാലിറ്റി ഡയറക്ടര്‍ ഒമര്‍ അല്‍ ഹാഷിമിയാണ് ഇക്കാര്യം അറിയിച്ചത്. പൊതു സ്ഥലങ്ങളില്‍ പുകവലിക്കുന്നവര്‍ക്ക് ഇനി 500 ദിര്‍ഹം വരെ പിഴ ഏര്‍പ്പെടുത്തും. എന്നാല്‍ കൃത്യം എത്ര ദിര്‍ഹമാണ് എന്നതിനെ സംബന്ധിച്ച് ചര്‍ച്ച നടക്കുന്നതേ ഉള്ളു എന്ന് ഒമര്‍ അല്‍ ഹാഷിമി പറഞ്ഞു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Tuesday, January 13, 2009 ) |
പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പി.കെ.പാറക്കടവ്
നിലപാടുകള്‍ ഇല്ലാത്തതാണ് മലയാളത്തിലെ ചില രാഷ്ട്രീയ പക്ഷപാത എഴുത്തുകാരുടെ പ്രശ്നമെന്ന് കഥാകൃത്ത് പി. കെ. പാറക്കടവ് അഭിപ്രായപ്പെട്ടു. സ്വന്തം കോലം കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന വെളിച്ചത്തിലാണ് എം. മുകുന്ദന്‍ എഴുതുന്നത്. രാവിലെ പറഞ്ഞത് വൈകുന്നേരം തിരുത്തേണ്ടി വരിക എന്നത് ദുര്യോഗമാണെന്നും പി. കെ. പാറക്കടവ് ആക്ഷേപിച്ചു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കാതെ പോകുന്നുണ്ടെന്നും പാറക്കടവ് വ്യക്തമാക്കി. ഇന്ത്യന്‍ മീഡിയ ഫോറം വൈസ് പ്രസിഡന്‍റ് ഭാസ്ക്കര്‍ രാജ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കെ. എം. അബ്ബാസ്, ട്രഷറര്‍ ആശിഖ് എന്നിവര്‍ പ്രസംഗിച്ചു.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Tuesday, January 13, 2009 ) |
അബുദാബി സി.എച്ച്. സെന്‍ററിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
"ആതുര സേവനത്തിന് ഒരു കൈ സഹായം" എന്ന ലക്‌ഷ്യവുമായി, കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍റര്‍' എന്ന സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു കൈ സഹായവുമായി അബുദാബി സംസ്ഥാന കെ. എം. സി. സി. യുടെ കീഴിലുള്ള സി. എച്ച്. സെന്‍റര്‍ രംഗത്തു വന്നു. മാസം തോറും ഒരു ലക്ഷം രൂപ വീതം സി. എച്ച്. മുഹമ്മദ് കോയ മെമ്മോറിയല്‍ ചാരിറ്റബിള്‍ സെന്‍ററിനു നല്‍കാനാണ് തീരുമാനം. കഴിഞ്ഞ ദിവസം അബുദാബിയില്‍ വിളിച്ചു ചേര്‍ത്തിരുന്ന പത്ര സമ്മേളനത്തിലാണ് സി. എച്ച്. സെന്‍റര്‍ ഭാരവാഹികള്‍ ഇക്കാര്യം അറിയിച്ചത്. സെന്‍റര്‍ പ്രവര്‍ത്തകര്‍, സുഹൃത്തുക്കള്‍, അഭ്യുദയ കാംക്ഷികള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ സ്വരൂപിച്ചാണ് ഒരോ മാസവും ഒരു ലക്ഷം രൂപ വീതം നല്‍കുക.
അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, January 12, 2009 ) |
ദ അവാ കാമ്പെയിന്‍ സമാപിച്ചു
കഴിഞ്ഞ രണ്ട് ആഴ്ചയായി ദുബായിലെ യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ദ അവാ പരിപാടി സമാപിച്ചു. അല്‍ മനാര്‍ ഖുറാന്‍ സ്റ്റഡി സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജുവഹാര്‍ അയനിക്കോട് സംസാരിച്ചു. - അസ്‌ലം പട്ട്‌ല Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 11, 2009 ) |
ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല
മനാമ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.
ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും. Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 11, 2009 ) |
റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍
ഗാസയില്‍ ആക്രമണത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്ന പലസ്തീനികള്‍ക്ക് യു. എ. ഇ. യുടെ സഹായ ഹസ്തം. പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാനും പ്രധാന മന്ത്രിയും വൈസ് പ്രസിഡന്‍റും ദുബായ് ഭരണാധി കാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമും ചേര്‍ന്ന് 1200 വീടുകളാണ് പലസ്തീനികള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇരുവരും അറുന്നൂറ് വീടുകള്‍ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഫണ്ട് ശേഖരണത്തിന് മറ്റ് മാര്‍ഗ്ഗങ്ങളും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. തത്സമയ ടിവി, റേഡിയോ പ്രത്യേക കാമ്പയിനുകളും ഇതിനായി സംഘടിപ്പിച്ചിട്ടുണ്ട്. 315 മില്യണ്‍ ദിര്‍ഹം ഇതിനോടകം തന്നെ ശേഖരിച്ചു കഴിഞ്ഞു. യു. എ. ഇ. പ്രസിഡന്‍റിന്‍റെയും പ്രധാന മന്ത്രിയുടെയും അബുദാബി കിരീട അവകാശിയായ ജനറല്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായ്ദ് അല്‍ നഹ്യാന്‍റെയും നിര്‍ദ്ദേശം അനുസരിച്ചാണ് ക്യാമ്പയിനുകളും മറ്റും സംഘടിപ്പി ച്ചിരിക്കുന്നത്. റിലീഫ് ഫോര്‍ ദ പലസ്തീന്‍ പീപ്പിള്‍ എന്നതാണ് മുദ്രാവാക്യം.
Labels: abudhabi, dubai, gulf, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Sunday, January 11, 2009 ) |
അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. 'പ്രവാസി' എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
( Saturday, January 10, 2009 ) |
ശോഭനയുടെ മായാ രാവണ ദുബായില്‍
ദുബായ് : സുപ്രസിദ്ധ നര്‍ത്തകിയും അഭിനേത്രിയുമായ ഉര്‍വശി ശോഭനയുടെ നൃത്ത പരിപാടി ഇന്ന് ദുബായില്‍ അരങ്ങേറും. “മായാ രാവണ” എന്ന സംഗീത നൃത്ത നാടകത്തിന്റെ രചനയും അവതരണവും പൂര്‍ണ്ണമായും ശോഭന തന്നെയാണ്. രാമായണത്തെ ഒരു പുതിയ ദൃശ്യ വിസ്മയമായി അവതരിപ്പിക്കുന്ന മായാ രാവണ യിലെ രാവണന്റെ വേഷമാണ് ശോഭനയുടേത്. രാവണന്തെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് തനിക്ക് വ്യത്യസ്തമായ ഒരു വെല്ലുവിളി ആയിരുന്നു എന്ന് ശോഭന ദുബായില്‍ പത്രസമ്മേളനത്തില്‍ പരിപാടിയെ കുറിച്ച് വിശദീകരിക്കവെ അഭിപ്രായപ്പെട്ടു. ഇംഗ്ലീഷില്‍ സംവിധാനം ചെയ്യപ്പെട്ടിട്ടുള്ള ഈ സംഗീത നൃത്ത നാടകത്തില്‍ നസിറുദ്ദീന്‍ ഷാ, മോഹന്‍ ലാല്‍, ജാക്കി ഷ്രോഫ്, സുഹാസിനി, രേവതി, മിലിന്ദ് സോമന്‍ എന്നിങ്ങനെ ഒട്ടേറെ പ്രശസ്തര്‍ ശബ്ദം നല്‍കിയിട്ടുണ്ട്.
ഗുഡ് ടൈംസ് ടൂറിസം, എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം, ഗ്ലോബല്‍ മീഡിയ, സിറ്റി വിഷ്യന്‍ അഡ്വെര്‍ടൈസിങ്ങ്, ഓസോണ്‍ ഗ്രൂപ്പ്, ദി ആട്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ദുബായില്‍ കൊണ്ടു വരുന്നത്. ഇന്ന് വൈകീട്ട് 07:30 ന് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷീദ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. ചടങ്ങില്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ച പാര്‍വതി ഓമനക്കുട്ടന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
- ജെ. എസ്.
( Friday, January 09, 2009 ) |
സര്‍ഗ്ഗ സംഗമം ഇന്ന്
ആദ്യത്തെ അക്ഷര മുദ്ര അവാര്‍ഡ് ദാനം ഇന്ന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കും. അക്ഷര കൂട്ടവും പാം പബ്ലിക്കേഷന്‍സും സംയുക്തമായി സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനമായ സര്‍ഗ്ഗ സംഗമത്തില്‍ വെച്ചായിരിക്കും പുരസ്കാരങ്ങള്‍ സമ്മാനിക്കുന്നത്. ആദ്യത്തെ അക്ഷര മുദ്ര പുരസ്കാരങ്ങള്‍ ചടങ്ങില്‍ വെച്ച് ദുബായിലെ സാഹിത്യ സാമൂഹ്യ പ്രവര്‍ത്തകനും സലഫി ടൈംസ് എഡിറ്ററുമായ കെ. എ. ജബ്ബാരി യും അഡ്വക്കേറ്റ് വൈ. എ. റഹീമും ഏറ്റു വാങ്ങും.
എഴുത്തുകാര്‍ക്ക് മാത്രമായ ഒരു സര്‍ഗ്ഗ സംഗമം ഗള്‍ഫ് സാഹിത്യ കൂട്ടായ്മകളില്‍ ആദ്യമായാണ്. പരസ്പരം പരിചയ പ്പെടാനും സ്വന്തം സാഹിത്യ രചനകള്‍ പരിചയ പ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും അവസരം ഒരുക്കുന്ന ഈ വേദി ഒരു പുതിയ അനുഭവം ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പടെ യു. എ. ഇ. യിലെ പ്രവാസികള്‍ ആയ എഴുത്തുകാര്‍ മുഴുവന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്ക് പ്രവേശ്ശനം സൌജന്യം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. Labels: gulf, literature, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 09, 2009 ) |
മലയാളി സമാജം യുവജനോത്സവം
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. 'ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം' എന്ന പേരില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങ ളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേകം
മത്സരങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ സമാജം കലാ വിഭാഗം സിക്രട്ടറിയുമായി ബന്ധപ്പെടുക ( 050 791 08 92 , 02 66 71 400) ഈ വെബ് സൈറ്റില്‍ ഫോമുകള്‍ ലഭിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, January 09, 2009 ) |
അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കുക : പൊന്മള
അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കി ആശയ പ്രചരണ - പ്രബോധന രംഗത്ത് നില കൊള്ളാന്‍ എസ്. വൈ. എസ്. സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ് ദുല്‍ ഖാദില്‍ മുസ് ലിയാര്‍ ആഹ്വാനം ചെയ്തു. ആശു റാ സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വേദിയില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. മനുഷ്യന്റെ അതിരു കടന്ന സമ്പാദ്യ മോഹവും ആര്‍ത്തിയുമാണ് ഇന്ന് ലോകം നേരിടുന്ന സാമ്പത്തിക തകര്‍ച്ചയ്ക്ക് പ്രധാന കാരണം. ഉള്ളത് കൊണ്ട് തൃപ്തിപ്പെടാന്‍ മനുഷ്യന്‍ തയ്യാറാവുകയും പലിശയില്‍ നിന്ന് വിട്ടു നില്‍ക്കയും വേണം. കടം വീടാതെ മരിച്ചവര്‍ക്കും ആത്മഹത്യ ചെയ്തവര്‍ക്കും മുഹമ്മദ് നബി (സ) മയ്യിത്തി നിസ്കരിക്കുന്നതില്‍ നിന്ന് വിട്ട് നിന്നത് ആവശ്യമില്ലാതെ കടം വാങ്ങി ക്കൂട്ടുന്നവര്‍ക്ക് പാഠമായി രിക്കേണ്ടതാണ് എന്നും പൊന്മള ഉസ്താദ് ഓര്‍മ്മിപ്പിച്ചു. മുസ്തഫ ദാരിമി, കെ. കെ. എം. സ അദി, അബ് ദുല്‍ ഹമീദ് സ അ ദി, ആറളം അബ് ദു റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ സംബന്ധിച്ചു.
Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 09, 2009 ) |
മദ്യപന്മാരെ പിടി കൂടാന്‍ ദുബായില്‍ ശ്വാസ പരിശോധന
മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാന്‍ ദുബായ് പോലീസ് റോഡുകളില്‍ ശ്വാസ പരിശോധന ആരംഭിക്കുന്നു. കഴിഞ്ഞ വര്‍ഷം മദ്യപിച്ച് വാഹനമോടിച്ച് അപകടത്തില്‍ മരിച്ചവരുടെ എണ്ണം 25 ശതമാനം വര്‍ധിച്ച സാഹചര്യത്തിലാണ് പുതിയ നടപടി. 76 പേരാണ് കഴിഞ്ഞ വര്‍ഷം ഇങ്ങനെ മരിച്ചത്. ബര്‍ദുബായ്, ദേര എന്നിവിടങ്ങളില്‍ ഇപ്പോള്‍ തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പരിശോധനകള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രീത്ത് ടെസ്റ്റില്‍ മദ്യത്തിന്‍റെ അംശം കണ്ടെത്തിയാല്‍ സ്ഥിരീകരിക്കാന്‍ രക്ത പരിശോധനയും നടത്തും. പിടികൂടിയല്‍ 30,000 ദിര്‍ഹം വരെ പിഴയും അറസ്റ്റും നേരിടേണ്ടി വരും.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി.
ബഹ്റിനില്‍ നിന്ന് സ്വീഡനിലേക്ക് സ്ഥലം മാറിപ്പോകുന്ന ഇന്ത്യന്‍ അംബാസഡര്‍ ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി. വ്യക്തികളും സംഘടനകളും തമ്മില്‍ പരസ്പരമുള്ള മത്സരം ഒഴിവാക്കണമെന്നും ഇന്ത്യന്‍ സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങള്‍ പ്രധാനമായും ഏറ്റെടുക്കണമെന്നും സ്വീകരണ യോഗത്തില്‍ അദ്ദേഹം പറഞ്ഞു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ജോര്‍ജ്ജ് ജോസഫ് അടുത്തമാസം ബഹ്റിന്‍ അംബാസഡറായി സ്ഥാനമേല്‍ക്കും.
Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
വില കുറഞ്ഞു തുടങ്ങി
ദുബായില്‍ ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങി. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില കുറഞ്ഞതും സാധനങ്ങളുടെ വില കുറയുന്നതുമാണ് ഇതിന് കാരണം. പച്ചക്കറിയിലും പഴ വര്‍ഗ്ഗങ്ങളിലും 30 ശതമാനത്തിന്‍റെ വിലക്കുറവാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഭക്ഷണ സാധനങ്ങളുടെ വില കുറഞ്ഞു തുടങ്ങിയതായി കച്ചവടക്കാര്‍ പറയുന്നു. എണ്ണ വില കുറയുന്നത് അനുസരിച്ച് സാധനങ്ങളുടെ വില കുറയ്ക്കാന്‍ ചില്ലറ വില്പനക്കാരുമായി യു. എ. ഇ. സാമ്പത്തിക മന്ത്രാലയം നേരത്തെ തന്നെ ധാരണയായിരുന്നു.
Labels: dubai, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
അക്ഷര മുദ്ര പുരസ്കാരം കെ. എ. ജെബ്ബാരിക്ക്
അക്ഷര കൂട്ടത്തിന്റെയും പാം പബ്ലിക്കേ ഷന്‍സിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി 9 ന് നടക്കുന്ന സര്‍ഗ്ഗ സംഗമത്തില്‍ സലഫി ടൈംസ് എഡിറ്റര്‍ കെ. എ. ജെബ്ബാരിക്ക് അക്ഷര മുദ്ര പുരസ്കാരം സമ്മാനിക്കും. ഗള്‍ഫിലെ മികച്ച സാഹിത്യ സാമൂഹ്യ പ്രവര്‍ത്ത നങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിശിഷ്ട വ്യക്തികള്‍ക്ക് നല്‍കുന്ന ഈ പുരസ്കാരം കെ. എ. ജെബ്ബാരിക്ക് പുറമെ അഡ്വ. വൈ. എ. റഹീമിനും ചടങ്ങില്‍ വെച്ചു നല്‍കും എന്ന് സംഘാടകര്‍ അറിയിച്ചു.
Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, January 05, 2009 ) |
സര്‍ഗ്ഗ സംഗമം ജനുവരി 9ന്
അക്ഷര കൂട്ടം സംഘടിപ്പിക്കുന്ന ഗള്‍ഫിലെ ആദ്യത്തെ മലയാള സാഹിത്യ സമ്മേളനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സര്‍ഗ്ഗ സംഗമം ജനുവരി 9 വെള്ളിയാഴ്ച്ച രാവിലെ ഒന്‍പതു മണി മുതല്‍ രാത്രി പത്ത് മണി വരെ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കമ്യൂണിറ്റി ഹോളില്‍ നടക്കും. ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് തുടങ്ങിയവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും. ചര്‍ച്ച, രംഗാവിഷ്കാരങ്ങള്‍, പുസ്തക പ്രദര്‍ശനം, സാഹിത്യ സമ്മേളനം, അക്ഷര പുരസ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍ എന്നിവയാണ് കാര്യ പരിപാടികള്‍. വിശദ വിവരങ്ങള്‍ക്ക് : മനാഫ് കച്ചേരി (050 2062950)
- സുനില്‍ രാജ് Labels: gulf, literature, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 04, 2009 ) |
കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങള്‍ക്ക് വിലക്ക്
കുറഞ്ഞ വരുമാനക്കാരായ വിദേശികള്‍ കുടുംബത്തെ യു. എ. ഇ. യിലേക്ക് കൊണ്ടു വരുന്നത് നിര്‍ബന്ധമായും വിലക്കുമെന്ന് അബുദാബി താമസ കുടിയേറ്റ വകുപ്പ് വ്യക്തമാക്കി. 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും. അബുദാബി താമസ കുടിയേറ്റ വകുപ്പ് ആക്ടിംഗ് ഡയറക്ടര്‍ നാസര്‍ അല്‍ മിന്‍ഹലിയാണ് ഇത് വ്യക്തമാക്കിയത്. 2000 ദിര്‍ഹത്തില്‍ കുറഞ്ഞ മാസ ശമ്പളം ലഭിക്കുന്ന 57 തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഈ വിലക്ക് ബാധകമായിരിക്കും.
പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും. യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി. Labels: abudhabi, dubai, gulf, nri, sharjah, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Sunday, January 04, 2009 ) |
മെഡിക്കല്‍ ക്യാമ്പ് നടത്തി
മര്‍ കസു സ്സഖാഫത്തി സ്സുന്നിയ മഹാ സമ്മേളന പ്രചരണ പരിപാടികളുടെ ഭാഗമായി മുസ്വഫ എസ്. വൈ. എസ് & മര്‍ കസ് കമ്മിറ്റി സംയുക്തമായി ന്യൂ മുസ്വഫയിലെ ലൈഫ് ലൈന്‍ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ഹെല്‍ത്ത് ക്യാമ്പ് നടത്തി. മുന്‍ കൂട്ടി രജിസ്റ്റര്‍ ചെയ്ത നൂറിലധികം പേര്‍ ക്യാമ്പ് പ്രയോജന പ്പെടുത്തുകയും ലൈഫ് ലൈന്‍ ഹോസ്പിറ്റല്‍ മാനേജര്‍ അഡ്വ. എസ്. കെ. അബ് ദുല്ല, മുഹമ്മദ് മുസ്തഫ (മാര്‍ക്കറ്റിംഗ് ) തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മെഡിക്കല്‍ ഡയരക്റ്റര്‍ ഡോ. രാജീവ്, ഡോ. മുഹമ്മദ് റാസ ഫൈസല്‍, ഡോ. റിസ് വാന്‍, ഡോ. ഫരീദ എന്നിവര്‍ ക്യാമ്പില്‍ പങ്കെടുത്തു.
മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 02, 2009 ) |
ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും
അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും നടന്നു. യാക്കോബായ സുറിയാനി സഭയുടെ കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. ഇടവക വികാരി റവ. ഫാദര്‍ എല്‍ദോ കക്കാടന്‍ അദ്ധ്യക്ഷത വഹിച്ചു. മാര്‍ത്തോമ്മാ ഇടവക വികാരി റവ. ഫാദര്‍ തോമസ്സ് കുര്യന്‍, ക്നാനായ വികാരി റവ. ഫാദര്‍ ജോണ്‍ തോമസ്, സി. എസ്. ഐ. പള്ളി വികാരി റവ. ഫാദര്‍ ജോണ്‍ ഐസ്സക്, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, ഫാമിലി യൂണിറ്റ് കോര്‍ഡിനേറ്റര്‍ എ. എം. എല്‍ദോസ് എന്നിവര്‍ പ്രസംഗിച്ചു. എട്ടു ഫാമിലി യൂണിറ്റുകളുടെ നേത്യത്വത്തില്‍ സംഘടിപ്പിച്ച ഇടവക സംഗമത്തിലെ മത്സരങ്ങളില്‍ എബനേസര്‍, മൌണ്ട് താബോര്‍, ഗത് സെമനാ, ശാലേം, സീനായി എന്നീ ഫാമിലി യൂണിറ്റുകള്‍ ട്രോഫികള്‍ കരസ്ഥമാക്കി.
സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 02, 2009 ) |
ഉം അല്‍ ഖ്വയിന്‍ ഭരണാധികാരി അന്തരിച്ചു
യു. എ. ഇ. സുപ്രീം കൌണ്‍സില്‍ മെമ്പറും ഉം അല്‍ ഖ്വയിന്‍ ഭരണാധി കാരിയുമായ ഷെയ്ഖ് റാഷിദ് ബിന്‍ അഹമ്മദ് അല്‍ മുഅല്ല അന്തരിച്ചു. ഇന്നു രാവിലെ ലണ്ടനില്‍ വെച്ചായിരുന്നു അന്ത്യം. യു. എ. ഇ. പ്രസിഡന്റ് ഷൈഖ് ഖലീഫ ബിന്‍ സായദ് അല്‍ നഹ്യാന്‍ മരണത്തില്‍ അനുശോചിച്ചു. രാജ്യത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. മൂന്ന് ദിവസം മന്ത്രാലയങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളും മറ്റ് സ്ഥാപനങ്ങളും അടച്ചിടും. 1981ല്‍ ഭരണത്തിലേറിയ അദ്ദേഹം ഉം അല്‍ ഖ്വയിന്‍ ന്റെ സമഗ്രമായ വികസനത്തിന് നേതൃത്വം നല്‍കി. വിദേശത്ത് നിന്നും ഉന്നത വിദ്യാഭ്യാസം നേടിയ അദ്ദേഹം ഭരണാധികാരി ആവുന്നതിനു മുന്‍പു തന്നെ തന്റെ പിതാവിനോട് കൂടെ ചേര്‍ന്ന് ഭരണ കാര്യങ്ങളില്‍ നേതൃത്വം നല്‍കിയിരുന്നു.
Labels: gulf, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 02, 2009 ) |
വെണ്മ സുവനീറിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു
വെഞ്ഞാറമൂട് പ്രവാസികളുടെ യു. എ. ഇ. യിലെ കൂട്ടായ്മ വെണ്മ യുടെ ഒന്നാം വാര്‍ഷികം 2009 ഫെബ്രുവരിയില്‍ നടക്കും. വാര്‍ഷിക ആഘോഷങ്ങളില്‍ പ്രശസ്ത നടന്‍ സുരാജ് വെഞ്ഞാറമൂട് പ്രകാശനംചെയ്യുന്ന വെണ്മ യു. എ. ഇ. യുടെ സുവനീറിലേക്ക് സര്‍ഗ്ഗാത്മക സ്യഷ്ടികള്‍ ക്ഷണിക്കുന്നു. ചെറു കഥ, കവിത, ലേഖനം, ചിത്ര രചന, എന്നിവ അയക്കാന്‍ താല്പര്യം ഉള്ളവര്‍ വിളിക്കുക; 050 39 51 755 (റിയാസ്, വെണ്മ എഡിറ്റര്‍)
- പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, literature, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
( Thursday, January 01, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്