സ്നേഹ താഴ്വര രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു
ദുബായിലെ ജീവകാരുണ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന 'സ്നേഹതാഴ്വര', യു.എ.ഇ എക്സ്ചേഞ്ചുമായി സഹകരിച്ച്, അല്‍ വാസല്‍ ആശുപത്രിയിലെ രക്ത ബാങ്കില്‍, ഏപ്രില്‍ ഒന്‍പതിന് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ നടക്കുന്ന ക്യാമ്പില്‍ സമൂഹത്തിലെ വിവിധ തുറകളില്‍ നിന്നുള്ളവര്‍ രക്ത ദാനം നടത്തും. ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ഏവരേയും സ്വാഗതം ചെയ്യുന്നു. താല്പര്യപ്പെടുന്നവര്‍ ബിജു ലാല്‍ 050 3469259 മായി ബന്ധപ്പെടുക.
- ജെ. എസ്.
( Sunday, April 04, 2010 ) |
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
![]() ![]() ക്യാമ്പ് പ്രവര്‍ത്ത നങ്ങള്‍ക്ക് സുലൈമാന്‍ കന്മനം, യൂനസ് മുച്ചുന്തി, ഉസ്മാന്‍ കക്കാട്, മുഹമ്മദ് സഅദി, ശമീം തിരൂര്‍, മന്‍സൂര്‍ ചേരാപുരം, സലീം ആര്‍. ഇ. സി. എന്നിവര്‍ നേതൃത്വം നല്‍കി - ഇ. കെ. മുസ്തഫ Labels: associations, charity, health
- ജെ. എസ്.
( Saturday, February 06, 2010 ) |
ലൈഫ് ലൈന്‍ സൌജന്യ മെഡിക്കല്‍ ക്യാമ്പ്
![]()
- സ്വന്തം ലേഖകന്‍
( Saturday, February 06, 2010 ) |
കെ.എം.സി.സി. ആരോഗ്യ ബോധ വല്‍ക്കരണ സെമിനാര്‍
![]() ഫോട്ടോ : കെ. വി. എ. ഷുക്കൂര്‍, ദുബായ് (ഫോട്ടോയില്‍ ക്ലിക്ക് ചെയ്താല്‍ വലുതായി കാണാം) Labels: associations, health, sharjah
- ജെ. എസ്.
( Sunday, January 10, 2010 ) |
ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
![]() ആരോഗ്യ സെമിനാര്‍ എ. കെ. എം. ജി. യു. എ. ഇ. മുന്‍ പ്രസിഡണ്ട് ഡോ. എം. കെ. ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ സ്വലാഹി അധ്യക്ഷത വഹിച്ചു. ഹൃദ്രോഗവും പ്രതിരോധ മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. ബഷീര്‍, എച്ച്1എന്‍1 ആശങ്കയും മുന്‍കരുതലും എന്ന വിഷയത്തില്‍ ഡോ. ഹനീഷ് ബാബു എന്നിവര്‍ ക്ലാസെടുത്തു. സെമിനാറിന്റെ ഭാഗമായി ബി. പി., ബ്ളഡ് ഷുഗര്‍ എന്നിവയുടെ സൌജന്യ പരിശോധനയും നടത്തി. പ്രോഗ്രാം ചെയര്‍മാന്‍ കെ. എ. ജബ്ബാരി സ്വാഗതവും, കണ്‍വീനര്‍ ബഷീര്‍ പി. കെ. എം. നന്ദിയും പറഞ്ഞു. - സക്കറിയ മൊഹമ്മദ് അബ്ദുറഹിമാന്‍ Labels: associations, dubai, health
- ജെ. എസ്.
( Saturday, December 26, 2009 ) |
ഒരുമയുടെ രക്തദാന ക്യാമ്പ്
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, health
- ജെ. എസ്.
( Friday, December 11, 2009 ) |
H1N1 സെമിനാര്‍ അബുദാബിയില്‍
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, October 23, 2009 ) |
ഇടം രക്തദാന ക്യാമ്പും ഡയബറ്റിക് സെമിനാറും
![]() ![]() നേഷണല്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ അവയര്‍നെസ് മേധാവി ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഇടം പ്രവര്‍ത്തകരുടെ കുട്ടികളെ വിശാലമായ സഹജ സ്നേഹത്തിന്റെ ബോധത്തിലേക്ക് ഉയര്‍ത്താന്‍ ലക്ഷ്യം വെച്ചുള്ള സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനത്തിനും ഇതിലൂടെ തുടക്കം കുറിച്ചു. കുട്ടികള്‍ തങ്ങള്‍ക്ക് കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്ന് മാറ്റി വെയ്ക്കുന്ന സംഖ്യ, ലോകത്തിന്റെ ഏതെങ്കിലും കോണുകളില്‍ ജീവിതത്തിന്റെ പുറമ്പോക്കു കളിലേക്ക് തള്ളപ്പെട്ട ദുരിത ബാല്യത്തിന് വേണ്ടി നീക്കി വെക്കുന്നു. അതു വഴി അവന്‍ സഹജാവ ബോധത്തിന്റെയും സ്നേഹത്തിന്റെയും ആനന്ദ പൂര്‍വ്വമായ ഒരു നവീകരിക്കപ്പെട്ട മാനസികാ വസ്ഥയിലേക്ക് ഉണരുന്നു. ഇടത്തിന്റെ ഈ കാഴ്ചപ്പാടിനെ അന്വര്‍ത്ഥമാക്കുന്ന വിധത്തിലായിരുന്നു കുട്ടികളുടെ ഈ സംരംഭത്തോടുള്ള പ്രതികരണം. നേരത്തേ തയ്യാറാക്കിയ ശേഖരണ പ്പെട്ടിയില്‍ സംഭാവന ഏറ്റു വാങ്ങി ക്കൊണ്ട് ഈ പദ്ധതിയും മുഖ്യാതിഥിയായ ഡോ. യെത്തൂര്‍ മുഹമ്മദ് അല്‍ റവാഹി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ![]() ![]() ഡോ. അശോകിന്റെയും ഡോ. ബിനോയിയുടെയും നേതൃത്വത്തില്‍ നടന്ന ഡയബറ്റിക് ബോധവത്കരണ ക്ലാസ്സും, ഡയബറ്റിക് രോഗികള്‍ക്കായ് ഒരുക്കിയ ഡയബറ്റിക് ക്ലിനിക്കും പങ്കാളികളുടെ സജീവ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായി. - കെ. എം. മജീദ് Labels: associations, charity, health, oman
- ജെ. എസ്.
( Wednesday, October 07, 2009 ) |
ഇടം ബാപ്പുജിയുടെ ജന്മ ദിനം ആഘോഷിക്കുന്നു
![]() കൊടുക്കുക, പകര്‍ന്നു നല്‍കുക അതിലൂടെ സംജാതമാകുന്ന ആനന്ദം അനുഭവിക്കുക എന്ന സൂഫീ കാഴ്ചപ്പാടില്‍ ഉരുവം കൊണ്ടതാ യിരിക്കണം 'joy of giving week' എന്ന ആശയം. ഈ ഒരു കാര്യമാണ് ഇത്തവണത്തെ ഗന്ധി ജയന്തി ആഘോഷങ്ങളുടെ പ്രത്യേകത. ജിബ്രാന്‍ പറയുന്നു “നിങ്ങള്‍ക്കുള്ളതല്ലാം ഏതെങ്കിലുമൊരു നാള്‍ മറ്റുള്ളവര്‍ക്ക് കൊടുക്കേണ്ടതാണ്, എന്നാല്‍ അത് ഇന്നു തന്നെ ചെയ്തു കൂടേ’ എന്ന്. സഹജീവികള്‍ക്ക് എന്തെങ്കിലും പകര്‍ന്നു കൊടുക്കുന്നതില്‍ മനുഷ്യന്‍ വലിയൊരാനന്ദം അനുഭവിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ ഗാന്ധി സ്മരണയും ‘joy of giving week' ഉം സ്നേഹത്തിന്റെയും ഉപാധികളില്ലാത്ത പാരസ്പര്യ ത്തിന്റെയും ദിശയിലേക്കുള്ള ഉത്ബോധനത്തിന്റെ വലിയൊരു ഓര്‍മ്മ പ്പെടുത്തലാണ്. ഇതില്‍ നിന്നും ഒരു മനുഷ്യ സ്നേഹിക്കും മുഖം തിരിഞ്ഞു നില്‍ക്കാനാവില്ല. കാരണം , നാം ഇന്നനു ഭവിക്കുന്ന ജീവിത സൗകര്യങ്ങള്‍, സ്വാതന്ത്ര്യം, മനുഷ്യാ വകാശങ്ങള്‍ മറ്റെല്ലാം തന്നെ എത്രയോ മനുഷ്യ ജീവിതങ്ങള്‍ അവരുടെ ജീവിതമോ ജീവനോ തന്നെ നഷ്ടപ്പെടുത്തി വരും തലമുറക്ക് സമ്മാനിച്ചവയാണ്. ഈ ഒരു യാഥാര്‍ത്ഥ്യം വളരെ ചെറിയൊ രളവിലെങ്കിലും ഉള്‍ക്കൊണ്ട് നമ്മളുടെ ബാധ്യത നിര്‍വ്വഹിക്കുക എന്നതാണ് ഇടം വരുന്ന ഒക്ടോബര്‍ 2 ന് റൂവി അല്‍മാസ ഹാളില്‍ സംഘടിപ്പിക്കാന്‍ പോകുന്ന രക്തദാന ക്യാമ്പിന്റെ ലക്ഷ്യം. ഭാവിയില്‍ രക്തം കിട്ടാതെ ബുദ്ധിമുട്ടുകയോ മരിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ഒരു രോഗിയെ ക്കുറിച്ചുള്ള നമ്മളുടെ പരിഗണനയാണിത്. എല്ലാ മനുഷ്യ സ്നേഹികളുടെയും സജീവ സാന്നിധ്യം രക്തദാന ക്യാമ്പിലേക്ക് ഇടം പ്രവര്‍ത്തകര്‍ ക്ഷണിക്കുന്നു. ഇതോടനു ബന്ധിച്ച് നടക്കാന്‍ പോകുന്ന ഡയബറ്റിക് ക്ലിനിക്കും ബോധവ ല്‍ക്കരണ പ്രഭാഷണവുമാണ് മറ്റൊരു പരിപാടി. രോഗികള്‍ക്ക് ഫ്രീ കണ്‍സല്‍ട്ടേഷനും ഡോക്ടര്‍ മാരുമായി സ്വതന്ത്രമായി സംവദിക്കാനുമുള്ള അവസരവും ലഭ്യമാകത്തക്ക രീതിയിലാണ് ഈ പരിപാടി രൂപ കല്പന ചെയ്തിരിക്കുന്നത്. പ്രമുഖ ഡോക്ടര്‍മാര്‍ ഇതില്‍ പങ്കെടുക്കുന്നു. ഇടത്തിന്റെ ആദ്യ ജനറല്‍ ബോഡിയില്‍ ഇടം ബാല വിഭാഗം സെക്രട്ടറി അവതരിപ്പിച്ച ഒരു പ്രത്യേക പരിപാടിയായിരുന്നു. കുട്ടികള്‍ അവര്‍ക്കു കിട്ടുന്ന പോക്കറ്റ് മണിയില്‍ നിന്നും സംഭരിച്ച് നടത്താന്‍ പോവുന്ന സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍’. ഇതില്‍ കൂടി സംഭരിക്കാന്‍ സാധ്യതയുള്ള സംഖ്യ താരതമ്യേന ചെറുതാണങ്കില്‍ തന്നെയും ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കാളിയാവുക വഴി സഹജ സ്നേഹത്തിന്റെയും ജീവിതത്തിന്റെ പുറംപോ ക്കുകളില്‍ തള്ളപ്പെട്ട ബാലങ്ങളോടുള്ള സഹാനു ഭൂതിയുടെയും വിത്ത് കുഞ്ഞു മനസ്സില്‍ പാകാന്‍ നമുക്കു കഴിഞ്ഞേക്കും. നമ്മുടെ കുട്ടികള്‍ ക്കായുള്ള ഈ പരിപാടി “Joy of giving week” ന്റെ ഭാഗമായി ഉദ്ഘാടനം ചെയ്യപ്പെടുകയാണ്. നമ്മുടെ എല്ലാവരുടെയും കുഞ്ഞുങ്ങളെ നന്മയുടെ ഈ പദ്ധതിയില്‍ പങ്കാളികളാക്കാന്‍ നാം തയ്യാറാവുക. കാരണം അവരാണ് ഉയര്‍ന്നു വരുന്ന പുതിയ തലമുറ. മുകളില്‍ സൂചിപ്പിച്ച എല്ലാ പരിപാടികളിലേക്കും മസ്കറ്റിലെ എല്ലാ മനുഷ്യസ്നേഹികളെയും ഇടം സ്വാഗതം ചെയ്യുന്നു. പരിപാടിയുടെ വിശദാംശങ്ങളും ബന്ധപ്പെടേണ്ട നമ്പറുകളും താഴെ ക്കൊടുക്കുന്നു. രക്ത ദാനം - സുനില്‍ മുട്ടാര്‍ - 9947 5563 Joy of Giving Week - സനഷ് 9253 8298 Joy of giving - Idam Muscat celebrates Gandhi Jayanthi Labels: associations, charity, health, kids, oman
- ജെ. എസ്.
( Tuesday, September 29, 2009 ) |
ദുബായില്‍ ഭക്ഷണ സാധനങ്ങള്‍ തെരുവില്‍ വില്‍ക്കരുത്
ദുബായില്‍ തെരുവോരങ്ങളില്‍ ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ടുള്ള വില്‍പ്പന നഗരസഭ വിലക്കി. ഇത്തരത്തിലുള്ള വില്‍പ്പന ആരോഗ്യത്തിന് ഹാനികരമാണെന്ന് നഗരസഭാ ഭക്‍ഷ്യ സുരക്ഷാ വിഭാഗം ഡയറക്ടര്‍ ഖാലിദ് മുഹമ്മദ് ശരീഫ് ഭക്‌ഷ്യ ശാലകള്‍ക്ക് നല്‍കിയ അറിയിപ്പില്‍ പറയുന്നു.
റമസാനില്‍ ഇത്തരത്തില്‍ തെരുവോരങ്ങളില്‍ പൊരിച്ചെടുത്ത ഭക്ഷണ സാധനങ്ങള്‍ ഉള്‍പ്പെടെ വില്‍ക്കുന്നത് പതിവായിട്ടുണ്ടെന്നും ഇത് ഗൗരവമായി കാണുന്നുവെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു. ഭക്‍ഷ്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നത് സംബന്ധിച്ച് വിശദമായ നിര്‍ദേശങ്ങളും അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. ആരെങ്കിലും ഇത്തരത്തില്‍ നിയമം ലംഘിക്കുന്നത് ശ്രദ്ധയില്‍ പെട്ടാല്‍ 800 900 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
- സ്വന്തം ലേഖകന്‍
( Wednesday, August 26, 2009 ) |
അബുദാബിയിലെ കുട്ടികള്‍ ഒരാഴ്ച്ച വീട്ടില്‍ കഴിയണം
അബുദാബിയില്‍ മദ്ധ്യ വേനല്‍ അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളേയും ഒരാഴ്ച വീട്ടില്‍ വിശ്രമിച്ചതിന് ശേഷമേ വിദ്യാലയങ്ങളില്‍ പ്രവേശിപ്പിക്കുകയുള്ളൂ. എച്ച് 1 എന്‍ 1 പനി പെട്ടെന്ന് പടരാതിരിക്കാനുള്ള മുന്‍കരുതലായാണ് ഈ നടപടി. അബുദാബി വിദ്യാഭ്യാസ മന്ത്രാലയം മേധാവി ഡോ. മുഗീര്‍ ഖമീസ് അല്‍ ഖലീല്‍ ആണ് ഇക്കാര്യം സൂചിപ്പിച്ചത്. ഈ നിയമം ഇപ്പോള്‍ അബുദാബിയിലെ വിദ്യാലയങ്ങള്‍ക്ക് മാത്രമാണ് ബാധകമായിട്ടുള്ളത്. അടുത്ത ഞായറാഴ്ചയാണ് വിദ്യാലയങ്ങള്‍ തുറക്കുന്നത്.
26-ാം തീയിതിക്ക് ശേഷം രാജ്യത്തേക്ക് വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തുറക്കുന്ന ദിവസം സ്കൂളുകളില്‍ പ്രവേശനം അനുവദിക്കില്ല. എച്ച് 1 എന്‍ 1 പനി ദേശീയ പ്രതിരോധ കമ്മിറ്റി ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.
- സ്വന്തം ലേഖകന്‍
( Wednesday, August 26, 2009 ) |
യു.എ.ഇ.യില്‍ പന്നിപ്പനി മരണം
പന്നി പനി മൂലം യു. എ. ഇ. യില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. യു. എ. ഇ. യില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ പന്നി പനി മരണം ആണിത്. 63 കാരനായ ഒരു ഇന്ത്യാക്കാനാണ് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ ഏറെ വൈകിയാണ് വൈദ്യ സഹായം തേടിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇയാള്‍ക്ക് ചികിത്സ നല്‍കി എങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി എത്തണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
- ജെ. എസ്.
( Friday, August 21, 2009 ) |
ഇടം സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി വെച്ചു
ഒമാനില്‍ പകര്‍ച്ച പനി വ്യാപിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അല്‍മാസ ഹാളില്‍ നടക്കാനിരുന്ന 63-ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ മാറ്റി വെയ്ക്കാന്‍ ഇടം മസ്കറ്റ് തീരുമാനിച്ചു. എച്ച്1 എന്‍1 പനി മസ്കറ്റില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഇടത്തിന്റെ അടിയന്തിര നിര്‍വ്വാഹക സമിതിയാണ് ഈ തീരുമാനം എടുത്തത്. പകര്‍ച്ച പനി പടരുന്നത് തടയാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ച സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പരിഗണിച്ച് ആയിരുന്നു ഈ സുപ്രധാന തീരുമാനം. പൊതു ജനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായി ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നത്, പൊതു ജന കൂട്ടായ്മയും ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പൊതു പരിപാടികളുടെയും കര്‍ശ്ശനമായ നിയന്ത്രണ ങ്ങളുമായിരുന്നു. വിദ്യാര്‍ത്ഥികളും സര്‍ഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങ ളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീല നത്തിലൂടെയും സ്വായത്ത മാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാ ലികമായി ഉപേക്ഷിക്കു വാനുള്ള ഇടം പ്രവര്‍ത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത് ആരോഗ്യ വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തെ അക്ഷരാ ര്‍ത്ഥത്തില്‍ ഉള്‍ക്കൊ ണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ് തന്നെയാണ്.
Labels: associations, health
- ജെ. എസ്.
( Wednesday, August 12, 2009 ) |
ദുബായില്‍ പുകവലി വിരുദ്ധ റോഡ് ഷോ
![]() തെരഞ്ഞെടുക്കപ്പെട്ട നൂറ്റമ്പതോളം വോളണ്ടിയര്‍ മാരായിരുന്നു റോഡ് ഷോയില്‍ പങ്കെടുത്തത്. ദുബായില്‍ മൂന്നിടത്ത് റോഡ് ഷോ നടന്നു. അല്‍ഖൂസില്‍ നടന്ന പരിപാടിക്ക് ദുബായ് ഗ്രാന്റ് സിറ്റി മാള്‍ അധികൃതരാണ് ഐ. എം. ബി. ക്ക് വേദി ഒരുക്കി കൊടുത്തത്. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉദ്യോഗസ്ഥര്‍ അടക്കം നിരവധി പേര്‍ ഈ പരിപാടിയില്‍ പങ്കെടുത്തു. ![]() അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്സ് ദുബായ് ചാപ്റ്ററിന്റെ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം പുകവലി വിരുദ്ധ റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്യുന്നു മുഹമ്മദലി പാറക്കടവ്, നസീര്‍ പി. എ., പി. കെ. എം. ബഷീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എ. കെ. എം. ജി. ദുബായ് സോണല്‍ പ്രസിഡണ്ട് ഡോ. മുഹമ്മദ് കാസിം ദേര ദുബായില്‍ നടന്ന റോഡ് ഷോ ഫ്ലാഗ് ഓഫ് നടത്തി. അപകട മരണം കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് കാന്‍സര്‍ മൂലം ആണെന്നും ഈ രോഗത്തിന്റെ മുഖ്യ കാരണങ്ങളില്‍ ഒന്ന് പുകവലി ആണെന്നും അദ്ദേഹം പറഞ്ഞു. പുരുഷന്‍മാര്‍ ഈ ദുശ്ശീലങ്ങളില്‍ നിന്ന് മാറി തുടങ്ങളുമ്പോള്‍ സ്ത്രീകളില്‍ പുകവലി ശീലം വര്‍ദ്ധിച്ചു വരുന്നത് ആശങ്കയോടെ കാണേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഐ. എം. ബി. യെ പോലുള്ള ധാര്‍മ്മിക സന്നദ്ധ സംഘടനകള്‍ പുകവലി ഉള്‍പ്പടെയുള്ള ദുശ്ശീലങ്ങളില്‍ നിന്ന് സമൂഹത്തെ മാറ്റി നിര്‍ത്തുവാന്‍ കൂടുതല്‍ ഉത്സാഹം കാണിക്കണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മുതിര്‍ന്ന പത്ര പ്രവര്‍ത്തകന്‍ കെ. എ. ജബ്ബാരി അധ്യക്ഷത വഹിച്ചു. നായിഫ് മെഡിക്കല്‍ സെന്ററിലെ മെഡിക്കല്‍ ടീം പുകവലിക്ക് എതിരെ പവര്‍ പോയിന്റ് പ്രസന്റേഷന്‍ നടത്തി. അബൂബക്കര്‍ സ്വലാഹി കാമ്പയിന്‍ സന്ദേശം നല്‍കി. റഹ്‍മാന്‍ മടക്കര, അഷ്റഫ് വെല്‍കം, അഷ്റഫ് റോയല്‍, എ. ടി. പി. കുഞ്ഞഹമ്മദ് എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്കി. - സക്കറിയ മുഹമ്മദ് അബ്ദുറഹിമാന്‍ Labels: health
- ജെ. എസ്.
( Friday, May 29, 2009 ) |
പുകവലി വിരുദ്ധ തെരുവ് നാടകം
![]() ![]() ![]() ഷാര്‍ജ്ജയിലെ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച റോഡ് ഷോ തെരുവ് നാടകത്തില്‍ നിന്നുള്ള ഉദ്വേഗ ജനകമായ ഒരു രംഗം കാണികള്‍ ആകാംക്ഷയോടു കൂടെ വീക്ഷിക്കുന്നത് ചിത്രത്തില്‍ കാണാം.
- ജെ. എസ്.
( Friday, May 29, 2009 ) |
ഐ.എം.ബി. റോഡ് ഷോ വെള്ളിയാഴ്ച
ദുബൈ: ലോക പുകവലി വിരുദ്ധ ദിനത്തോട നുബന്ധിച്ച് യു.എ.ഇ. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റെര്‍ മെഡിക്കല്‍ വിഭാഗമായ ഐ.എം.ബി നടത്തുന്ന "റോഡ് ഷോ" വെള്ളിയാഴ്ച ദുബായുടെ മൂന്ന് ഭാഗങ്ങളിലായി നടക്കും. ദുബായ് ഹെല്‍ത്ത് കെയര്‍ സിറ്റിയുടെ പൂര്‍ണ്ണ സഹകരണത്തോടും പങ്കാളിത്തത്തോടും കൂടിയാണ് ഈ പരിപാടി.
ദേരയിലെ അല്‍ഫുത്തൈം മസ്ജിദ് പരിസരം മുതല്‍ ഗോള്‍ഡ് സൂക്ക് വരെയും, ബര്‍ദുബായില്‍ മീന ബസാര്‍ മുതല്‍ ഹെറിറ്റേജ് വില്ലേജ് വരെയും, അല്‍ഖൂസിലുമാണ് റോഡ് ഷോ നടക്കുന്നത്. അല്‍ഖൂസിലുള്ള ഗ്രാന്‍റ് മാള്‍ പരിസരത്ത് വൈകുന്നേരം നാലര മണി മുതല്‍ ക്വിറ്റ് & വിന്‍, പ്രസന്റേഷന്‍, പോസ്റ്റര്‍ പ്രദര്‍ശനം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ദുബൈ ഹെല്‍ത്ത് കെയര്‍ സിറ്റിയിലെ ഉന്നത ഉദ്യോഗസ്ഥര്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിവര്‍ പരിപാടിയില്‍ പങ്കെടുക്കും. റോഡ് ഷോ വൈകുന്നേരം നാലര മണിക്കാണ് ആരംഭിക്കുക. പുകവലിയുടെ ഭവിഷ്യത്തുകളെ കുറിച്ച് എല്ലാവരിലും അവബോധ മുണ്ടാക്കുകയാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോട് കൂടി ഐ.എം.ബി സംഘടിപ്പിക്കുന്ന ഈ പരിപാടിയുടെ പ്രധാന ലക്ഷ്യമെന്ന് സ്വാഗത സംഘം ഭാരവാഹികളായ വി. കെ. സകരിയ്യ, കെ. എ. ജബ്ബാരി, അസ്‍ലം പട്‍ല എന്നിവര്‍ അറിയിച്ചു. Labels: health
- ജെ. എസ്.
( Friday, May 29, 2009 ) |
പുകവലി വിരുദ്ധ കാമ്പയിന്
![]() ഈദൃശ പൊതു ജന ആരോഗ്യ ബോധ വല്‍ക്കരണവും ആയി ബന്ധപ്പെട്ട് പുകവലി വിരുദ്ധ പ്രതിജ്ഞ, സ്ലൈഡ് ഷോ, പോസ്റ്റര്‍ പ്രദര്‍ശനം, സെമിനാര്‍, ചര്‍ച്ചാ ക്ലാസ്സ് തുടങ്ങി വിവിധ പരിപാടികള്‍ ഈ ദിവസങ്ങളില്‍ യു.എ.ഇ. യുടെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും എന്ന് ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജെബ്ബാരി അറിയിച്ചു. മെയ് 21ന് അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്ററില്‍ ക്യാമ്പയിന്റെ ഉല്‍ഘാടനം പ്രമുഖ എഴുത്തു കാരനും പ്രഭാഷകനും ആയ ബഷീര്‍ തിക്കൊടി നിര്‍വ്വഹിച്ചു. മെയ് 29 വെള്ളിയാഴ്ച്ച ആണ് ക്യാമ്പയിന്റെ ഔദ്യോഗിക സമാപനം. Labels: health
- ജെ. എസ്.
( Friday, May 29, 2009 ) |
ചെവിയില്‍ 11 പുഴുക്കള്‍
![]() - ദാവൂദ് ഷാ Labels: health
- ജെ. എസ്.
( Friday, May 22, 2009 ) |
ദുബായ് വൈസ് മെന്‍ ക്യാന്‍സര്‍ കെയര്‍
![]() ദുബായ് വൈസ് മെന്‍ സമാഹരിച്ച സാമ്പത്തിക സഹായ വിതരണ ഉല്‍ഘാടനം വൈസ് മെന്‍ ഇന്ത്യയുടെ ഏരിയാ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട ശ്രീ രാജന്‍ പണിക്കര്‍ നിര്‍വഹിച്ചു. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ഡോ. രാജി കെ. മാത്യു അധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍മാനും ആയ ശ്രീ ജോണ്‍ സി. എബ്രഹാം ക്യാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിച്ചു. വൈസ് മെന്‍ ഭാരവാഹികള്‍ ആയ ക്യാപ്ടന്‍ ശ്രീ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, ശ്രീമതി മേരി കുരുവിള, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍, മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റീ സാമുവേല്‍, ശ്രീമതി ജൈനി രാജി, ശ്രീ എം. സി. മാത്യു, ശ്രീ കെ. ഐ. വര്‍ഗ്ഗീസ്, ശ്രീ എബ്രഹാം കെ. ജോര്‍ജ്ജ്, പ്രൊഫ. ജേക്കബ് ചെറിയാന്‍, ശ്രീമതി മിനി ക്രിസ്റ്റി, പ്രശസ്ത ക്യാന്‍സര്‍ രോഗ വിദഗ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍, പ്രൊഫ. ജോര്‍ജ്ജ് ജോസഫ്, ശ്രീ. ജോര്‍ജ്ജ് തോമസ് എന്നിവര്‍ സംസാരിച്ചു. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍, പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബ്‌ള്‍ സൊസൈറ്റി തിരുവനന്തപുരം ശരണാലയം ചെങ്ങന്നൂര്‍ എന്നിവരുടെ പ്രതിനിധികള്‍ സാമ്പത്തിക സഹായം ഏറ്റുവാങ്ങി. - അഭിജിത് പാറയില്‍
- ജെ. എസ്.
( Saturday, May 09, 2009 ) |
എച്ച് 1 എന്‍ 1 പനി; ഗള്‍ഫ് വിമാന താവളങ്ങളില്‍ കര്‍ശന പരിശോധന
എച്ച് 1 എന്‍ 1 പനി (പന്നി പനി) ബാധിച്ചവരെ കണ്ടെത്താനായി ദുബായ് അന്താരാഷ്ട്ര വിമാന താവളത്തില്‍ ശരീര പരിശോധനക്കായി തെര്‍മല്‍ സ്ക്കാനറുകള്‍ സ്ഥാപിക്കുന്നു. ഇതു മൂലം പനിയോ മറ്റ് അസുഖങ്ങളോ ആയി വരുന്നവരെ തരിച്ചറിയാനാകും. ഇതോടൊപ്പം ആന്‍റി വൈറസ് മരുന്നുകളുടെ വിതരണം ഊര്‍ജ്ജിതമാക്കാനും യുഎഇ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.
എച്ച് 1 എന്‍ 1 പനിക്കെതിരെ എടുത്ത മുന്‍കരുതലിന്‍റെ ഭാഗമായി കുവൈറ്റ് വിമാന ത്താവളത്തില്‍ ഇതു വരെ രണ്ടായിരത്തില്‍ ഏറെ യാത്രക്കാരെ പരിശോധനകള്‍ക്ക് വിധേയമാക്കി. ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചതാണിത്. എച്ച്1 എന്‍ 1 പനിക്കെതിരെ ആവശ്യമായ മുന്‍കരുതലുകള്‍ എടുത്തിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് പ്രതിരോധ വിഭാഗം തലവന്‍ യൂസഫ് മെന്‍ദ്കാര്‍ അറിയിച്ചു. എച്ച് 1 എന്‍ 1 പനി ബാധയെപ്പറ്റി ചര്‍ച്ച ചെയ്യാനായി ജിസിസി രാജ്യങ്ങളിലെ ആരോഗ്യ മന്ത്രിമാരുടെ സമ്മേളനം ദോഹയില്‍ ചേര്‍ന്നു. യമന്‍ ആരോഗ്യ മന്ത്രിയും സമ്മേളനത്തില്‍ പങ്കെടുത്തു. എച്ച് 1 എന്‍ 1 പനി തടയാനായുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്ത സമ്മേളനം ഗള്‍ഫ് രാജ്യങ്ങള്‍ക്ക് പൊതുവായ ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ തീരുമാനമെടുത്തിട്ടുണ്ട്. അടുത്ത ആഴ്ചയോടെ എച്ച് 1 എന്‍ 1 പനിക്കെതിരെയുള്ള പൊതുവായ പദ്ധതികള്‍ നടപ്പില്‍ വരും.
- സ്വന്തം ലേഖകന്‍
( Sunday, May 03, 2009 ) |
കാന്‍സര്‍ രോഗികള്‍ക്ക് സഹായം
നിര്‍ധനരായ കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തിക സഹായം എത്തിക്കുന്നതിനായ് ദുബായ് വൈസ് മെന്‍ കൊല്ലത്ത് പൊതു പരിപാടി സംഘടിപ്പിക്കുന്നു. 2009 മെയ് മാസം 3ാം തീയതി ഞായറാഴ്ച്ച കൊല്ലം വൈ. എം സി. എ. ഹാളില്‍ വെച്ച് നടത്തുന്ന സാമ്പത്തിക സഹായ വിതരണ പരിപാടി മുന്‍ ഗതാഗത വകുപ്പ് മന്ത്രി അഡ്വ. മാത്യു ടി. തോമസ് എം. എല്‍. എ. ഉല്‍ഘാടനം ചെയ്യും. മാര്‍ത്തോമ്മാ സഭയുടെ തിരുവനതപുരം കൊല്ലം ഭദ്രാസനാധിപന്‍ അഭിവന്ദ്യ തോമസ് മാര്‍ തിമോഥെയോസ് എപ്പിസ്കോപ്പാ, ഫാ. ബേബി ജോസ് കട്ടിക്കാട് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മാര്‍ത്തോമ്മാ ഹോസ്പിറ്റല്‍ ഗൈഡന്‍സ് ആന്‍ഡ് കൌണ്‍സിലിംഗ് സെന്റര്‍ തിരുവനന്തപുരം, കൊച്ചിന്‍ കാന്‍സര്‍ കെയര്‍ സൊസൈറ്റി, കൊച്ചി, പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ പുഷ്പഗിരി ആശുപത്രി തിരുവല്ല, സാന്ത്വനം ചാരിറ്റബിള്‍ സൊസൈറ്റി തിരുവനന്തപുരം, ശരണാലയം ചെങ്ങന്നൂര്‍ എന്നിവരിലൂടെയാണ് ദുബായ് വൈസ് മെന്‍ സാമ്പത്തിക സഹായം വിതരണം ചെയ്യുന്നത്. വൈസ് മെന്‍ ഇന്ത്യ ഏരിയ പ്രസിഡണ്ട് ശ്രീ. തോമസ് വി. ജോണ്‍, പ്രസിഡണ്ട് ഇലക്ട് രാജന്‍ പണിക്കര്‍, റീജണല്‍ ഭാരവാഹികളായ കാപ്ടന്‍ എന്‍. പി. മുരളീധരന്‍ നായര്‍, ശ്രീമതി സൂസി മാത്യു, മറ്റ് വൈസ് മെന്‍ ഭാരവാഹികള്‍ എന്നിവരുടെ സാന്നിധ്യം ചടങ്ങിന് മാറ്റ് കൂട്ടും.
പ്രശസ്ത കാന്‍സര്‍ രോഗ വിദഗ്ദ്ധന്‍ ഡോ. വി. പി. ഗംഗാധരന്‍ കാന്‍സര്‍ രോഗത്തെ കുറിച്ചും പ്രതിവിധിയെ കുറിച്ചും സംസാരിക്കും. കലാ സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ചടങ്ങില്‍ ക്ലബ് പ്രസിഡണ്ട് ദൊ. രാജി കെ. മാത്യു അധ്യക്ഷത വഹിക്കും. കമ്മ്യൂണിറ്റി സര്‍വീസ് ഇന്ത്യ ഏരിയ കോര്‍ഡിനേറ്ററും പ്രോജക്ട് ചെയര്‍ മാനുമായ ശ്രീ. ജോണ്‍ സി. അബ്രഹാം കാന്‍സര്‍ കെയര്‍ പ്രോജക്ട് അവതരിപ്പിക്കും. മാര്‍ത്തോമ്മാ സഭയുടെ മുന്‍ വികാരി ജനറല്‍ റവ. എ. സി. കുര്യന്‍, ക്ലബ് സെക്രട്ടറി ശ്രീ ക്രിസ്റ്റി സാമുവേല്‍ എന്നിവരെ കൂടാതെ ശ്രീമതി ജൈനി രാജി, ശ്രീ. എം. സി. മാത്യു, ശ്രീ. കെ. എ. വര്‍ഗ്ഗീസ്, ശ്രീ. സാംജി ജോണ്‍, ശ്രീ. മാമ്മന്‍ വര്‍ഗ്ഗീസ്, ശ്രീമതി മിനി ക്രിസ്റ്റി എന്നിവര്‍ പ്രസംഗിക്കും. - അഭിജിത് പാറയില്‍ Labels: associations, charity, health
- ജെ. എസ്.
( Friday, May 01, 2009 ) 3 Comments:
Links to this post: |
പന്നി പനിക്കെതിരെ ഗള്‍ഫ് രാജ്യങ്ങള്‍
പന്നിയിറച്ചിയുടെ ഇറക്കുമതിയും വില്‍പ്പനയും യുഎഇ നിരോധിച്ചു. പന്നിപ്പനി മുന്‍കരുതല്‍ എന്ന രീതിയിലാണ് നടപടി. യുഎഇ പന്നിപ്പനി വിമുക്തമാണെന്ന് നേരത്തെ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. എന്നാലും മുന്‍കരുതല്‍ എന്ന രീതിയിലാണ് പുതിയ നടപടി. ജനറല്‍ സെക്രട്ടേറിയേറ്റ് ഓഫ് മുനിസിപ്പാ ലിറ്റീസാണ് ഇതു സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നുള്ള ഇറക്കുമതി നേരത്തെ യുഎഇ യില്‍ നിരോധിച്ചിരുന്നു.
സൗദി അറേബ്യ പന്നിപ്പനി മുക്തമാണെന്ന് ആരോഗ്യ മന്ത്രി ഡോ.അബ്ദുല്ല റബി അറിയിച്ചു. സൗദി അറേബ്യയില്‍ എവിടേയും പന്നിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും രാജ്യം ഈ വൈറസ് രോഗത്തിനെതിരെ ജാഗ്രത പുലര്‍ത്തുന്നുണ്ടന്നും അദ്ദേഹം പറഞ്ഞു. ഒമാനില്‍ പന്നിപ്പനി നേരിടാന്‍ എല്ലാ സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ടെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായി പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
( Thursday, April 30, 2009 ) |
പന്നി പനിക്കെതിരെ യു. എ. ഇ. ജാഗ്രതയില്‍
![]() പന്നി പനി കണ്ടെത്താനുള്ള എല്ലാ സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ടെന്ന് യു.എ.ഇ. ആരോഗ്യ മന്ത്രി ഹുമൈദ് മുഹമ്മദ് അല്‍ ഖാത് മി പറഞ്ഞു. മുന്‍കരുതലായി മതിയായ രീതിയില്‍ ആന്‍റി വൈറല്‍ മരുന്നുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ യു.എ.ഇ. പ്രത്യേക കമ്മിറ്റിക്കും രൂപം നല്‍കിയിട്ടുണ്ട്. അതേസമയം മേഖലയിലെ സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ജി.സി.സി. ആരോഗ്യ മന്ത്രിമാരുടെ യോഗം ഖത്തറില്‍ ചേരും. ഖത്തര്‍ തലസ്ഥാനമായ ദോഹയില്‍ അടുത്ത ശനിയാഴ്ചയാണ് ആരോഗ്യ മന്ത്രിമാര്‍ യോഗം ചേരുന്നത്. ഈ വൈറസ് രോഗത്തിനെതിരെ ഒന്നിച്ച് പ്രവര്‍ത്തിക്കുന്നതിന് വേണ്ട നടപടികള്‍ ഈ യോഗത്തില്‍ തീരുമാനിക്കും. ടെക്നിക്കല്‍ കമ്മിറ്റിയും അധികം വൈകാതെ തന്നെ സൗദി അറേബ്യയിലെ റിയാദില്‍ യോഗം ചേരുമെന്ന് അറിയുന്നു.
- സ്വന്തം ലേഖകന്‍
( Wednesday, April 29, 2009 ) |
സൌജന്യ മെഡിക്കല്‍ ക്യാമ്പ്
റിയാദ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സാമൂഹിക സാംസ്കാരിക സംഘടനകളുടെ സഹകണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രവാസികള്‍ക്ക് വിവിധ പോളി ക്ലിനിക്കുകളുടെ സഹകരണത്തോടെ ഹെല്‍ത്ത് കാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും റിയാദില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ഐ. എം. എ. ഭാരവാഹികള്‍ പറഞ്ഞു. ഡോ. സെബാസ്റ്റ്യന്‍, ഡോ.സാസണ്‍, ഡോ. സുരേഷ്, ഡോ. ജോഷി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
( Sunday, April 26, 2009 ) |
ഒരുമയുടെ രക്ത ദാന ക്യാമ്പ്
![]() Labels: associations, health
- ജെ. എസ്.
( Monday, April 13, 2009 ) |
വടകര എന്‍. ആര്‍. ഐ. സൗജന്യ മെഡിക്കല്‍ ക്യാമ്പ്
വടകര എന്‍. ആര്‍. ഐ. ഫോറം ഷാര്‍ജ കമ്മിറ്റി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഈ മാസം 24 വെള്ളിയാഴ്ച ഷാര്‍ജ ഇന്ത്യന്‍ അസോസിയേ ഷനിലാണ് മെഡിക്കല്‍ ക്യാമ്പ് നടക്കുക. സൗജന്യ മരുന്നു വിതരണം, രക്ത ഗ്രൂപ്പ് നിര്‍ണയം, രക്ത സമ്മര്‍ദ്ദം - കൊളസ്ട്രോള്‍ പരിശോധന എന്നിവയും ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 862 3005 എന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം.
Labels: associations, health, sharjah
- സ്വന്തം ലേഖകന്‍
( Sunday, April 05, 2009 ) |
കുവൈറ്റില്‍ മാനസിക പരിശോധന നിര്‍ബന്ധം ആക്കിയേക്കും
വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ ഇഖാമ അടിക്കുന്നതിന് മുമ്പുള്ള വൈദ്യ പരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ പരിശോധന കൂടി നടത്തുവാന്‍ നിര്‍ദേശം. നിലവില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് വൈദ്യ പരിശോധന നടത്തുന്നത്. എന്നാല്‍ ഇതൊടോപ്പം മാനസിക ആരോഗ്യ പരിശോധന കൂടെ നടത്തുവാന്‍ ആണ് ആലോചിക്കുന്നത്.
- സ്വന്തം ലേഖകന്‍
( Wednesday, March 18, 2009 ) |
യു.എ.ഇ.യില്‍ മരുന്നുകള്‍ക്ക് നിയന്ത്രണം
ആറ് വയസു വരെയുള്ള കുട്ടികള്‍ക്ക് ചുമക്കും ജലദോഷത്തിനും ഉപയോഗിക്കുന്ന എഴുപതോളം മരുന്നുകള്‍ യു. എ. ഇ. ആരോഗ്യ മന്ത്രാലയം നിരോധിച്ചു. ഇതു പോലെയുള്ള മരുന്നുകള്‍ ആറ് വയസിന് താഴെയുള്ള കുട്ടികളില്‍ ജലദോഷത്തിനും ചുമക്കും ഫലം ഉണ്ടാക്കുന്നില്ല എന്നും അലര്‍ജി, ഉറക്കമില്ലായ്മ, വിഭ്രാന്തി തുടങ്ങിയ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നുണ്ടെന്നും അന്തര്‍ ദേശീയ ഔഷധ അഥോറിറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം. നിരോധനം സംബന്ധിച്ച അറിയിപ്പ് ഫാര്‍മസികള്‍, സര്‍ക്കാര്‍ -സ്വകാര്യ ആശുപത്രികള്‍ എന്നിവയ്ക്ക് നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രമേ ആറ് വയസ് മുതല്‍ 12 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മരുന്ന് നല്‍കാവൂ എന്നും ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
( Saturday, March 14, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്