മത നിന്ദാ പരാമര്‍ശം; മാതൃകാ പരമായി ശിക്ഷിക്കണം
കുവൈത്ത് : തൊടുപുഴ ന്യൂമാന്‍ കോളേജില്‍ മുസ്ലിം സമൂഹത്തിന് നേരെ സകല വിധ സഭ്യതയുടെയും സീമകള്‍ ലംഘിച്ചു കൊണ്ട് പ്രകോപന പരമായി മത നിന്ദാ പരാമര്‍ശം നടത്തിയവരെ മാതൃകാ പരമായി ശിക്ഷിക്കണമെന്ന് കുവൈത്ത് കേരളാ ഇസ്ലാഹി സെന്റര്‍ സെക്രട്ടേറിയേറ്റ് കേരളാ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രകോപന പരമായ ഇത്തരം പരാമര്‍ശ ങ്ങളിലൂടെ മുസ്ലിം സമൂഹത്തെ ഇളക്കി വിട്ട് സാമുദായിക ധ്രുവീകരണം സൃഷ്ടിക്കാനുള്ള വിധ്വംസക ശക്തികളുടെ ദുഷ്ട ലാക്ക് തിരിച്ചറിയാന്‍ സമൂഹത്തിന് സാധിക്കണം. കേരളത്തെ പോലുള്ള സംസ്കാര സമ്പന്നമായ ഒരു സംസ്ഥാനത്ത് ഖേദകരമായ ഇത്തരം പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്ക പ്പെടാതിരിക്കാന്‍ മാതൃകാ പരമായ ശിക്ഷ തന്നെയാണ് അഭികാമ്യമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
Labels: kuwait
- ജെ. എസ്.
( Thursday, April 01, 2010 ) |
കുവൈറ്റ് കേരള ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍
കുവൈറ്റ് : കുവൈറ്റ് കേരള ഇസ്ലാഹി സെന്ററിന്റെ പുതിയ കമ്മിറ്റി നിലവില്‍ വന്നു. ഖുര്‍ത്വുബ ജാംഇയ്യത്തുല്‍ ഇഹ്യാഉത്തുറാസില്‍ ഇസ്ലാമി ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ കൌണ്‍സിലിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പി. എന്‍. അബ്ദുല്‍ ലത്തീഫ് മദനി പ്രസിഡന്റും ടി. പി. മുഹമ്മദ് അബ്ദുല്‍ അസീസ് ജനറല്‍ സെക്രട്ടറിയും അബ്ദുസ്സമദ് കോഴിക്കോട് വൈസ് പ്രസിഡന്റുമായും സാദത്തലി കണ്ണൂര്‍ ഫിനാന്‍സ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
നേരത്തെ ചേര്‍ന്ന ജനറല്‍ കൌണ്‍സില്‍ യോഗത്തില്‍ ജനറല്‍ സെക്രട്ടറി കഴിഞ്ഞ വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ദഅവ, ഓര്‍ഗനൈസിംഗ്, വിദ്യാഭ്യാസം, സോഷ്യല്‍ വെല്‍ഫയര്‍, പബ്ലിക്ക് റിലേഷന്‍, ക്രിയേറ്റിവിറ്റി, ഖുര്‍ആന്‍ ഹദീസ് പഠന വിഭാഗം, പബ്ലിക്കേഷന്‍, ഓഡിയോ വിഷ്വല്‍, ലൈബ്രറി, ഹജ്ജ് ഉംറ എന്നീ വിഭാഗങ്ങളുടെ വിശദമായ റിപ്പോര്‍ട്ട് യോഗത്തില്‍ അവതരിപ്പിച്ചു. തുടര്‍ന്ന് ഒരു വര്‍ഷത്തെ വരവ് ചിലവ് കണക്കുകള്‍ അടങ്ങുന്ന ഓഡിറ്റ് ചെയ്ത സാമ്പത്തിക റിപ്പോര്‍ട്ട് ഫിനാന്‍സ് സെക്രട്ടറി ഇസ്മായില്‍ ഹൈദ്രോസ് അവതരിപ്പിച്ചു. സാമ്പത്തിക റിപ്പോര്‍ട്ടിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട് ഓഡിറ്റര്‍ ഫൈസല്‍ ഒളവണ്ണ അവതരിപ്പിച്ചു. പുതിയ വര്‍ഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍മാരായ സാദത്തലി കണ്ണൂര്‍, സുനാഷ് ശുക്കൂര്‍, നാസര്‍ ഇഖ്ബാല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട വിവിധ വകുപ്പ് സെക്രട്ടറിമാര്‍ താഴെ പറയുന്നവരാണ്. എന്‍. കെ. അബ്ദുല്‍ സലാം (ജോയന്റ് സെക്രട്ടറി), മുഹമ്മദ് അന്‍വര്‍ കാളികാവ് (ഓര്‍ഗനൈസിംഗ്), മുഹമ്മദ് അഷ്‌റഫ് എകരൂല്‍ (ദഅവ), ഫൈസല്‍ ഒളവണ്ണ (ക്യു. എച്ച്. എല്‍. സി.), ഷബീര്‍ നന്തി (പബ്ലിക്കേഷന്‍), ഇസ്മായില്‍ ഹൈദ്രോസ് തൃശ്ശൂര്‍ (സോഷ്യല്‍ വെല്‍ഫയര്‍), അബ്ദുറഹ്മാന്‍ അടക്കാനി (ക്രിയേറ്റിവിറ്റി), ടി. ടി. കാസിം കാട്ടിലപ്പീടിക (ഓഡിയോ വിഷ്വല്‍), മുഹമ്മദ് അസ്‌ലം കാപ്പാട് (പബ്ലിക് റിലേഷന്‍സ്), സുനാഷ് ശുക്കൂര്‍ (വിദ്യാഭ്യാസം), സി. വി. അബ്ദുള്ള സുല്ലമി (ലൈബ്രറി), സക്കീര്‍ കൊയിലാണ്ടി (ഹജ്ജ് ഉംറ). വിവിധ വകുപ്പുകളുടെ അസിസ്റ്റന്റ് സെക്രട്ടറിമാരായി അബൂബക്കര്‍ കോയ (ഫിനാന്‍സ്), കെ. സി. മുഹമ്മദ് നജീബ് എരമംഗലം (ഓര്‍ഗനൈസിംഗ്), റഫീഖ് മൂസ മുണ്ടേങ്ങര (ദഅവ), ഉമര്‍ ബിന്‍ അബ്ദുല്‍ അസീസ് (ക്യു. എച്ച്. എല്‍. സി.), മുഹമ്മദ് അബ്ദുള്ള കാഞ്ഞങ്ങാട് (പബ്ലിക്കേഷന്‍), അബ്ദുല്‍ ലത്തീഫ് കെ. സി. (സോഷ്യല്‍ വെല്‍ഫയര്‍), ബാബു ശിഹാബ് പറപ്പൂര്‍ (ക്രിയേറ്റിവിറ്റി), ഹബീബ് ഫറോക്ക് (ഓഡിയോ വിഷ്വല്‍), മുദാര്‍ കണ്ണ് (വിദ്യാഭ്യാസം), സി. പി. അബ്ദുല്‍ അസീസ് (ലൈബ്രറി), മഖ്ബൂല്‍ മനേടത്ത് (പബ്ലിക് റിലേഷന്‍സ്), ലുഖ്മാന്‍ കണ്ണൂര്‍ (ഹജ്ജ് ഉംറ) എന്നിവരെ തെരഞ്ഞെടുത്തു. Labels: associations, kuwait
- ജെ. എസ്.
( Wednesday, March 24, 2010 ) |
കുവൈത്ത് ഇസ്‍ലാമിക് സെന്‍റില്‍ ഇഫ്താര്‍
കുവൈത്ത് സിറ്റി : ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത് എന്ന പ്രമേയവുമായി കുവൈത്ത് ഇസ്‍ലാമിക് സെന്‍റര്‍ ആചരിക്കുന്ന റമദാന്‍ ക്യാമ്പിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഇഫ്ത്വാര്‍ മീറ്റും ദിക്റ് വാര്‍ഷികവും സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗര്‍ എന്ന നാമകരണം ചെയ്ത അബ്ബാസി യയിലെ ദാറുത്തര്‍ബിയ മദ്റസ ഓഡിറ്റോ റിയത്തില്‍ വൈകീട്ട് നാല് മണിയോടെ ആരംഭിച്ച ദിക്റ് ദുആ സമ്മേളനത്തിന് ശംസുദ്ദീന്‍ ഫൈസി, മന്‍സൂര്‍ ഫൈസി, മുസ്തഫ ദാരിമി എന്നിവര്‍ നേതൃത്വം നല്‍കി. പിന്നീട് നടന്ന പൊതു സമ്മേളനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
നവ ലോക ക്രമത്തില്‍ മനുഷ്യന്റെ നഷ്ടപ്പെട്ടു പോയ ധര്‍മ്മ ബോധവും മൂല്യ വിചാരവും വീണ്ടെടു ക്കാനുള്ള സുവര്‍ണ്ണാ വസരമാണ് റമദാനെന്ന് ഹമീദലി ശിഹാബ് തങ്ങള്‍ പറഞ്ഞു. മനുഷ്യ മനസ്സിലെ നന്മയും സദാചാര മൂല്യങ്ങളും മറ്റുള്ളവരിലേക്ക് പകര്‍ന്ന് നല്‍കാനും അതു വഴി ധന്യമായ ഒരു സാമൂഹിക ക്രമം സ്ഥാപി ച്ചെടുക്കാനും വ്രതത്തിലൂടെ സാധിക്ക ണമെന്നും അദ്ദേഹം കൂട്ടി ച്ചേര്‍ത്തു. സെന്‍റര്‍ പ്രസിഡന്‍റ് ശംസുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷ തയില്‍ നടന്ന ചടങ്ങില്‍ കുവൈത്തിലെ പ്രമുഖ അഭിഭാഷകന്‍ ജാബിര്‍ അല്‍ അന്‍സി മുഖ്യാതിഥി ആയിരുന്നു. സയ്യിദ് നാസര്‍ മശ്ഹൂര്‍ തങ്ങള്‍ , സിദ്ദീഖ് ഫൈസി കണ്ണാടിപ്പറമ്പ്, റഫീഖ് കോട്ടപ്പുറം, കുഞ്ഞി മുഹമ്മദ് കുട്ടി ഫൈസി, സത്താര്‍ കുന്നില്‍, എന്‍. എ. മുനീര്‍ സംബന്ധിച്ചു. ഓഡിറ്റോ റിയത്തില്‍ ഒരുക്കിയ സമൂഹ നോമ്പ് തുറയില്‍ ആയിരത്തോളം പേര്‍ പങ്കെടുത്തു. പ്രമുഖ പണ്ഡിതന്‍ മഅ്മൂന്‍ ഹുദവി പ്രമേയ പ്രഭാഷണം നടത്തി. മുഹമ്മദലി പുതുപ്പറമ്പ്, ബഷീര്‍ ഹാജി, ഇ. എസ്. അബ്ദു റഹ്‍മാന്‍, രായിന്‍ കുട്ടി ഹാജി, മുജീബ് റഹ്‍മാന്‍ ഹൈതമി, ശുക്കൂര്‍, അയ്യൂബ്, റാഫി, ഗഫൂര്‍ പുത്തനഴി തുടങ്ങിയവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ഇല്യാസ് മൗലവി സ്വാഗതവും ഗഫൂര്‍ ഫൈസി പൊന്മള നന്ദിയും പറഞ്ഞു. - ഉബൈദ് റഹ്മാനി, ദുബായ്
- ജെ. എസ്.
( Sunday, September 20, 2009 ) |
കുവൈറ്റ് സ്പോണ്‍സര്‍ സമ്പ്രദായം നിര്‍ത്തലാക്കും
ലോകമെമ്പാടുമുള്ള മനുഷ്യാവകാശ സംഘടനകള്‍ അടിമത്തം എന്ന് വിശേഷിപ്പിക്കുന്ന സ്പോണ്‍സര്‍ഷിപ്പ് സംവിധാനം നിര്‍ത്തലാക്കുവാന്‍ കുവൈറ്റ് തയ്യാറാവുന്നു. ഇന്നലെ നടന്ന ഒരു പത്ര സമ്മേളനത്തില്‍ കുവൈറ്റ് തൊഴില്‍ മന്ത്രി മൊഹമ്മദ് അല്‍ അഫാസി അറിയിച്ചതാണ് ഈ കാര്യം. നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ തൊഴില്‍ നിയമ പ്രകാരം തൊഴിലാളികള്‍ക്ക് സ്വയം സ്പോണ്‍സര്‍ ചെയ്യുവാന്‍ കഴിയും. ഇതോടെ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട തൊഴില്‍ തെരഞ്ഞെടുക്കുവാന്‍ തൊഴിലാളികള്‍ക്ക് സ്വാതന്ത്ര്യം ഉണ്ടാവും. ഇപ്പോള്‍ നിലവിലിരിക്കുന്ന സ്പോണ്‍സര്‍ ഷിപ്പ് സംവിധാന പ്രകാരം വിദേശ തൊഴിലാളികള്‍ ഒരു സ്വദേശിയുടെ സ്പോണ്‍സര്‍ ഷിപ്പില്‍ ആയിരിക്കണം. ഇത് തൊഴിലാളികളെ തൊഴില്‍ ദാതാക്കളുടെ കരുണയില്‍ കഴിയുവാന്‍ നിര്‍ബന്ധിതരാക്കുന്നു.
ചില പ്രത്യേക വിഭാഗം തൊഴിലാളികളെ ആവും ഈ സമ്പ്രദായത്തില്‍ നിന്നും ഒഴിവാക്കുക എന്ന് മന്ത്രി വിശദീകരിച്ചു. ഏതെല്ലാം വിഭാഗം തൊഴിലാളികള്‍ക്കാവും ഈ ആനുകൂല്യം ലഭിയ്ക്കുക എന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. കുവൈറ്റിലെ താമസ ദൈര്‍ഘ്യവും ചെയ്യുന്ന തൊഴിലിന്റെയും അടിസ്ഥാനത്തിലാവും സ്വയം സ്പോണ്‍സര്‍ ചെയ്യുവാനുള്ള അവകാശം തൊഴിലാളികള്‍ക്ക് ലഭിക്കുക. കുറ്റ വിമുക്തമായ രേഖകള്‍ ഉള്ളവരായിരിക്കണം എന്ന നിബന്ധനയും ഉണ്ടാവും. മനുഷ്യാവകാശ നിഷേധമാണ് നിലവിലെ സ്പോണ്‍സര്‍ സമ്പ്രദായം എന്ന് പറഞ്ഞ മന്ത്രി ഈ സംവിധാനം തൊഴിലാളികള്‍ക്ക് നിയമം അനുവദിക്കുന്ന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നു എന്ന് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഇപ്രകാരം ഒരു തീരുമാനം എന്നും മന്ത്രി അറിയിച്ചു.
Kuwait to scrap sponsor system for expats
- ജെ. എസ്.
( Friday, September 11, 2009 ) |
കടമ്മനിട്ട അവാര്‍ഡ് സച്ചിദാനന്ദന്
പ്രവാസം ഡോട്ട് കോം മിന്‍റെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ നടന്ന് വരുന്ന കലോത്സവത്തില്‍ നൃത്തം, സംഗീതം എന്നീ ഇനങ്ങളിലെ മത്സരങ്ങള്‍ നടന്നു. ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വച്ചായിരുന്നു മത്സരങ്ങള്‍. ഈ മാസം 30 ന് സമാപന സമ്മേളനം നടക്കും. ചടങ്ങില്‍ പ്രവാസം ഡോട്ട് കോം ഏര്‍പ്പെടുത്തിയ പ്രഥമ കടമ്മനിട്ട അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും.
Labels: art, kuwait, literature
- സ്വന്തം ലേഖകന്‍
( Sunday, April 26, 2009 ) |
കുവൈറ്റില്‍ രാഷ്ട്രീയ രംഗം കലുഷിതമാകുന്നു
മെയ് 17 ന് പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കുവൈറ്റില്‍ രാഷ്ട്രീയ രംഗം മുമ്പില്ലാത്ത വിധം കലുഷിതമാകുന്നു. രാജ കുടുംബാഗ ങ്ങള്‍ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന്‍റെ പേരില്‍ മുന്‍ പാര്‍ലമെന്‍റ് അംഗങ്ങള്‍ അടക്കം മൂന്ന് പ്രമുഖ ഇസ്ലാമിസ്റ്റ് നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ക്ക് പിന്തുണയുമായി മുന്‍ പാര്‍ലമെന്‍റ് അംഗം മുസല്ലം അല്‍ ബറാക്ക് രംഗത്ത് വന്നിരിക്കു കയാണിപ്പോള്‍. കുവൈറ്റ് ആഭ്യന്തര സുരക്ഷാ സേനയുടെ മുഖ്യ കാര്യാലയത്തിന് മുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. കൂടാതെ വിവാദ പരാമര്‍ശങ്ങള്‍ ആവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ വ്യക്തിപരമായ ആരോപണ പ്രത്യാരോപണങ്ങള്‍, രാഷ്ട്ര താല്‍പര്യം മുന്‍നിര്‍ത്തി അവസാനി പ്പിക്കണമെന്ന് മുന്‍ സ്പീക്കര്‍ ജാസിം ഖൊറാഫി ആവശ്യപ്പെട്ടു.
Labels: kuwait
- സ്വന്തം ലേഖകന്‍
( Thursday, April 23, 2009 ) |
ഹമീദ് അന്‍സാരി കുവൈറ്റ് സന്ദര്‍ശിക്കും
ഇന്ത്യന്‍ ഉപ രാഷ്ട്രപതി ഹമീദ് അന്‍സാരിയുടെ കുവൈറ്റ് സന്ദര്‍ശനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര അറിയിച്ചു. ഏപ്രില്‍ ആറു മുതല്‍ എട്ടു വരെയാണ് ഉപ രാഷ്ട്രപതിയുടെ കുവൈറ്റ് സന്ദര്‍ശനം. 1965 നു ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ ഉപ രാഷ്ട്രപതി കുവൈറ്റ് സന്ദര്‍ശിക്കുന്നത്. കുവൈറ്റ് കിരീടാവകാശി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ സബയുടെ ക്ഷണ പ്രകാരം എത്തുന്ന ഉപ രാഷ്ട്രപതിക്കൊപ്പം കേന്ദ്ര സഹ മന്ത്രി ജി. കെ. വാസന്‍ പ്രവാസി കാര്യ വകുപ്പു സെക്രട്ടറി രവി എന്നിവര്‍ അടങ്ങുന്ന ഉന്നത തല സംഘവും എത്തുന്നുണ്ട്.
Labels: kuwait
- സ്വന്തം ലേഖകന്‍
( Monday, April 06, 2009 ) |
കുവൈറ്റ് - കൊച്ചി വിമാന സമയത്തില്‍ മാറ്റം
ജെറ്റ് എയര്‍ വേയ്സിന്‍റെ കുവൈറ്റ് - കൊച്ചി വിമാന സമയത്തില്‍ മാറ്റം. മാര്‍ച്ച് 29 മുതല്‍ കുവൈറ്റില്‍ നിന്നും പുലര്‍ച്ചെ 1.40 നാണ് വിമാനം കൊച്ചിയിലേക്ക് തിരിക്കുക. കൊച്ചിയില്‍ നിന്നും രാത്രി 10.20 ന് തിരിക്കുന്ന വിമാനം രാത്രി 12.40 ന് കുവൈറ്റില്‍ എത്തും.
Labels: kuwait
- സ്വന്തം ലേഖകന്‍
( Sunday, March 29, 2009 ) |
കുവൈറ്റില്‍ മാനസിക പരിശോധന നിര്‍ബന്ധം ആക്കിയേക്കും
വിദേശ തൊഴിലാളികള്‍ക്ക് കുവൈറ്റില്‍ ഇഖാമ അടിക്കുന്നതിന് മുമ്പുള്ള വൈദ്യ പരിശോധനയ്ക്കൊപ്പം മാനസികാരോഗ്യ പരിശോധന കൂടി നടത്തുവാന്‍ നിര്‍ദേശം. നിലവില്‍ തൊഴില്‍ തേടി എത്തുന്നവര്‍ക്ക് പകര്‍ച്ച വ്യാധികള്‍ ഇല്ല എന്ന് ഉറപ്പ് വരുത്തുന്നതിനാണ് വൈദ്യ പരിശോധന നടത്തുന്നത്. എന്നാല്‍ ഇതൊടോപ്പം മാനസിക ആരോഗ്യ പരിശോധന കൂടെ നടത്തുവാന്‍ ആണ് ആലോചിക്കുന്നത്.
- സ്വന്തം ലേഖകന്‍
( Wednesday, March 18, 2009 ) |
ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക
ജി.സി.സി. ട്രാഫിക് വാരാചരണത്തിന്‍റെ ഭാഗമായി കുവൈറ്റ് ഇന്ന് മുതല്‍ 20 വരെ വാരാചരണം സംഘടിപ്പിക്കുന്നു. ലക്ഷ്യത്തില്‍ എത്തും വരെ ഫോണ്‍ വിളി ഒഴിവാക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഈ വര്‍ഷത്തെ ട്രാഫിക് വാരാചരണം. വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് കുവൈറ്റില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ റോഡപകടങ്ങള്‍ കുറഞ്ഞതായി ട്രാഫിക് വിഭാഗം തലവന്‍ മേജര്‍ ജനറല്‍ മഹ് മൂദ് അല്‍ ദോസ് രി പറഞ്ഞു. ട്രാഫിക് വാരാചരണത്തോട് അനുബന്ധിച്ച് മറീന മാള്‍, അവന്യൂസ് എന്നിവിടങ്ങളില്‍ ട്രാഫിക് എക്സിബിഷനുകള്‍ നടക്കും.
- സ്വന്തം ലേഖകന്‍
( Saturday, March 14, 2009 ) |
റിയാദിലും കുവൈറ്റിലും വന്‍ മണല്‍ കാറ്റ്
സൌദി തലസ്ഥാനമായ റിയാദില്‍ വന്‍ മണല്‍ കാറ്റ് വീശി. ഇതിനെ തുടര്‍ന്ന് റിയാദിലെ ഖാലെദ് അന്താരാഷ്ട്ര വിമാന താവളത്തില്‍ നിന്നും ഉള്ള വിമാനങ്ങള്‍ റദ്ദ് ചെയ്തു. കാഴ്ച പൂര്‍ണ്ണമായി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് വിമാന താവളം അടച്ചിട്ടു. റിയാദില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ദമ്മാമിലേക്കും ജിദ്ദയിലേക്കും തിരിച്ചു വിടുകയുണ്ടായി. മണല്‍ കാറ്റ് ശക്തമായതിനെ തുടര്‍ന്ന് കുവൈറ്റില്‍ എണ്ണ കയറ്റുമതി രണ്ട് മണിക്കൂര്‍ നേരത്തേക്ക് നിര്‍ത്തി വച്ചു. രാജ്യത്തെ മൂന്ന് തുറമുഖങ്ങളുടേയും പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ചു എന്ന് കുവൈറ്റ് നാഷണല്‍ പെട്രോളിയം കമ്പനി വക്താവ് അറിയിച്ചു. കാറ്റ് അടങ്ങിയതിനു ശേഷമാണ് ഇവയുടെ പ്രവര്‍ത്തനം പുനരാരംഭിച്ചത്.
- ജെ. എസ്.
( Wednesday, March 11, 2009 ) |
കുവൈറ്റില്‍ മയക്കുമരുന്ന് പുരട്ടിയ വിസിറ്റിംഗ് കാര്‍ഡുകള്‍
കുവൈറ്റില്‍ മയക്കു മരുന്ന് പുരട്ടിയ വിസിറ്റിംഗ് കാര്‍ഡുകള്‍ നല്‍കി വഞ്ചനാ ശ്രമം നടക്കുന്നതായി പരാതി. ബുറണ്ടങ്ക എന്ന മയക്കു മരുന്നാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇത്തരം കാര്‍ഡുകള്‍ കൈപ്പറ്റിയാല്‍ നിമിഷങ്ങള്‍ക്കകം തലകറക്കം അനുഭവപ്പെടുമെന്ന് വിദഗ്ധര്‍ പറയുന്നു. റോഡിലോ മറ്റ് പൊതു സ്ഥലങ്ങളില്‍ വച്ചോ അപരിചിതരില്‍ നിന്നും വിസിറ്റിംഗ് കാര്‍ഡുകളോ ഉപഹാരങ്ങളോ സ്വീകരിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കി. കുവൈറ്റിലെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.
- ജെ. എസ്.
( Tuesday, March 10, 2009 ) |
കുവൈറ്റ് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു
കുവൈറ്റ് ഇന്ന് സ്വാതന്ത്ര ദിനം ആഘോഷിക്കുന്നു. ബ്രിട്ടീഷ് ഭരണത്തിന് കീഴില്‍ കഴിഞ്ഞിരുന്ന കുവൈറ്റിന്‍റെ 48-ാം സ്വാതന്ത്ര ദിനമാണ് ഇന്ന്. നാളെ രാജ്യം വിമോചന ദിനമായി ആഘോഷിക്കും. ഇറാഖ് അധിനിവേശത്തില്‍ നിന്നും 18 വര്‍ഷം മുമ്പാണ് കുവൈറ്റ് മോചനം നേടിയത്. ദേശീയ ദിനവും വിമോചന ദിനവും ആഘോഷിക്കുന്നതിന് കുവൈറ്റ് ഒരുങ്ങിക്കഴിഞ്ഞു. കെട്ടിടങ്ങളും തെരുവുകളും ദീപാലംകൃതമാണ്. കുവൈറ്റ് പതാകകള്‍ കൊണ്ട് അലങ്കരിച്ച കമാനങ്ങള്‍ പലയിടത്തും ഉയര്‍ന്നു കഴിഞ്ഞു. രാജ്യ സുരക്ഷയ്ക്കും നമ്മയ്ക്കുമായി സ്വയം സമര്‍പ്പിക്കണമെന്ന് കുവൈറ്റ് അമീര്‍ ശൈഖ് സബാ അഹ് മദ് അല്‍ സബാ സന്ദേശത്തില്‍ ആഹ്വാനം ചെയ്തു.
Labels: kuwait
- സ്വന്തം ലേഖകന്‍
( Tuesday, February 24, 2009 ) |
ശാസ്ത്രോത്സവം - സയന്‍സിന്റെ മായ കാഴ്ചകള്‍
കുവൈറ്റ് : പാലക്കാട് എന്‍. എസ്. എസ്. എഞ്ചിനീയറിങ് കോളജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ ആഭിമുഖ്യത്തില്‍ കുവൈറ്റിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിനായി “ശാസ്ത്ര മേള” സംഘടിപ്പിക്കുന്നു. ഫെബ്രുവരി 6ന് വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണി മുതല്‍ മൈദാന്‍ ഹവല്ലിയിലെ അമേരിക്കന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ആണ് ശാസ്ത്രോത്സവം നടക്കുന്നത്.
ഇതോടനുബന്ധിച്ച് കുവൈറ്റില്‍ ആദ്യമായി സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ ഡോ. പ്രഹ്ലാദ് വടക്കേപ്പാട്ടിന്റെ നേതൃത്വത്തില്‍ റോബോട്ടുകളുടെ പ്രദര്‍ശനം, ആലപ്പുഴ മെഡിക്കല്‍ കോളജില്‍ നിന്നും ബിരുദം എടുത്ത ഡോ. ജെറോം കാലിസ്റ്ററിന്റെ നേതൃത്വത്തില്‍ വികസിപ്പിച്ചെടുത്ത “3D ഇന്‍ഡ്യാന” എന്ന മെഡിക്കല്‍ - കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യയുടെ പ്രദര്‍ശനം എന്നിവയും ഉണ്ടായിരിക്കും. വൈദ്യ ശാസ്ത്ര രംഗത്ത് തികച്ചും നൂതനമായ “ത്രിമാന ഹ്യൂമന്‍ അനാട്ടമി” വിദ്യാര്‍ത്ഥികള്‍ക്കും ശാസ്ത്ര പ്രേമികള്‍ക്കും ഒരു പുതിയ അനുഭവം ആയിരിക്കും. ശാസ്ത്ര പ്രദര്‍ശന മത്സര വിഭാഗത്തില്‍ വിവിധ ഇന്ത്യന്‍ സ്കൂളുകളും കുവൈറ്റ് എഞ്ചിനീയേഴ്സ് ഫോറത്തിലെ എട്ട് എഞ്ചിനീയറിങ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥി സംഘടനകളും പങ്കെടുക്കുന്നു. കാണികള്‍ക്ക് കൌതുകം നല്‍കുന്ന നിരവധി ശാസ്ത്ര സിനിമകളും സ്റ്റാളുകളും മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ശാസ്ത്രോത്സവത്തിലേക്കുള്ള പ്രവേശനം സൌജന്യം ആയിരിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 66699504 / 99377238 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. - അരവിന്ദന്‍ എടപ്പാള്‍ Labels: associations, kuwait
- ജെ. എസ്.
( Tuesday, February 03, 2009 ) |
1 Comments:
മതവിശ്വാസത്തെ വ്രണപ്പെടുത്തിക്കൊണ്ട് സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകളെ നിരുത്സാഹപ്പെടുത്തെണ്ടതുണ്ട്. ചിത്രമായാലും ചോദ്യപ്പേപ്പറായാലും സാഹിത്യമായാാലും മതവികാരങ്ങളെ വ്രണപ്പെടുത്തുന്നതു ശരിയല്ല. ഇത് പല സാമൂഹിക സംഘർഷന്ങൾക്കും വഴിവെക്കും. ആവിഷ്കാരസ്വാതന്ത്രം, കരിക്കുലത്തിന്റെ ഭാഗം എന്നൊക്കെ ന്യായീകരിക്കുവാൻ ദൌർഭഗ്യവശാൽ ചിലർ മുതിർന്നേക്കാം.
വിശ്വാസിക്ക് തന്റെ വിശ്വാസം പുലർത്തുവാനും അവിശ്വാസിക്ക് തന്റെ രീതിയിൽ ജീവിക്കുവാനും ഉള്ള്ല അവകാശം ആണ് ജനാധിപത്യം നൽകുന്നത്.മതത്തിന്റെ പേരിൽ മുതലെടുപ്പു നടത്തുന്ന കപട സ്വാമിമാാരെയും ദിവ്യന്മാരെയും തുറന്നുകാണിക്കുകയുവേണം.
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്