കിടിലന്‍.ടി. വി. സംഗമം ശ്രദ്ധേയമായി.
ഫേസ്ബുക്കിലെ മലയാളി ക്കൂട്ടായ്മ യായ കിടിലന്‍ ടി. വി. ഡോട്ട് കോമിന്റെ അന്‍പതാം ദിന ആഘോഷങ്ങളുടെ ഭാഗമായി യു. എ. ഇ. സോണ്‍ സംഗമം ദുബായ് സബീല്‍ പാര്‍ക്കില്‍ നടന്നു. ചിത്രകാരനും കാലിഗ്രാഫിയിലൂടെ പ്രശസ്തനുമായ കിടിലന്‍ മെംബര്‍ ഖലീലുല്ലാ ചെംനാട് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുഞ്ഞു കിടിലന്‍ മാരായ ഷഹനാസ്, അലീസ (ഷന്നു, സോനു) എന്നിവരുടെ അവതരണ - പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച പരിപാടികള്‍ നിയന്ത്രിച്ചത് പ്രശസ്ത റേഡിയോ അവതാരകന്‍ ശശികുമാര്‍ രത്നഗിരി ആയിരുന്നു.
കിടിലന്‍ ടി. വി യുടെ admin അനില്‍ ടി. പ്രഭാകര്‍ അയച്ചിരുന്ന സന്ദേശം അനൂപ് വായിച്ചു. തുടര്‍ന്ന് അമ്പതാം ദിനാഘോഷ ങ്ങളുടെ ഭാഗമായി, കിടിലന്‍ ജോക്കി യാസ്മീന്‍ റഫീദ് തയ്യാറാക്കിയ 'കിടിലന്‍ കേക്ക്' പരിപാടിയിലെ വിശിഷ്ടാതിഥി ജിഷി സാമുവല്‍ മുറിച്ചു. കിടിലന്‍ മെംബര്‍ മാരുടെ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു. കിടിലന്‍ ടി. വി. എന്ന ഗ്രൂപ്പിലൂടെ പരിചയപ്പെട്ട യു. ഏ. ഇ. യിലെ മെംബര്‍ മാരുടെ ഈ ഒത്തു ചേരല്‍, മറ്റു സോണിലു ള്ളവര്‍ക്കും പ്രചോദന മായി തീരും എന്നു പ്രതീക്ഷ പ്രകടിപ്പിച്ചു. ഈ കൂട്ടായ്മയിലെ പലരും, ആദ്യമായി പരസ്പരം കാണുന്നവരായിരുന്നു. പരസ്പരം സൌഹൃദം പങ്കു വെക്കുന്നതോടൊപ്പം ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയ പ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ് കിടിലന്‍ ടി. വി. ഡോട്ട് കോം. റഫീദ് അഹമദ്, സബിദ അസീസ്, യാസ്മീന്‍ റഫീദ്, ശശികുമാര്‍ രത്ന ഗിരി, അനൂപ്, ഷഹീന്‍ഷാ, എ. സി. റഫീഖ്, പി. എം. അബ്ദുല്‍ റഹിമാന്‍ എന്നിവര്‍ കോഡിനേറ്റ് ചെയ്തിരുന്ന ഈ സംഗമ ത്തില്‍ സിയാദ് കൊടുങ്ങല്ലൂര്‍, നദീം മുസ്തഫ, എന്നിവര്‍ ശ്രദ്ദേയമായ ചില ഗെയിമുകള്‍ അവതരിപ്പിച്ചു. എല്ലാ പരിപാടികളും പങ്കെടുക്കാന്‍ ആവേശത്തോടെ മുന്നിട്ടിറങ്ങിയ മെംബര്‍ മാര്‍, ഈ കൂട്ടായ്മ വളര്‍ന്നു പന്തലിക്കാന്‍ കഴിയും വിധം ആത്മാര്‍ ത്ഥമായി പ്രവര്‍ത്തിക്കാം എന്ന് പ്രതിജ്ഞ എടുത്ത്, അടുത്ത കൂടിച്ചേരലിനായി തല്‍ക്കാലം വിട പറഞ്ഞു. നാലു മണിക്ക് ആരംഭിച്ച പരിപാടികള്‍ അവസാനിക്കുമ്പോള്‍ രാത്രി ഏറെ വൈകിയിരുന്നു. Labels: expat, life, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, April 04, 2010 ) |
“ഒരു നല്ല നാളേക്കു വേണ്ടി” ദോഹയിലും ബഹറൈനിലും
ദുബായ് : പ്രവാസി ബന്ധു വെല്‍ഫയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ. വി. ഷംസുദ്ദീന്‍, “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയുമായി ദോഹയിലും ബഹറൈനിലും എത്തുന്നു. ഫെബ്രുവരി 12 വെള്ളിയാഴ്ച വൈകീട്ട് 6:30ന് ദോഹയിലെ ഖത്തര്‍ ചാരിറ്റി ഹാളില്‍ സംഘടിപ്പിക്കുന്ന “ഒരു നല്ല നാളേക്കു വേണ്ടി” എന്ന പരിപാടിയിലൂടെ പ്രവാസികളിലും, വിശിഷ്യാ കുടുംബാംഗങ്ങളിലും, ഇന്ന് കണ്ടു വരുന്ന ധൂര്‍ത്തും ആര്‍ഭാടങ്ങളും കുറച്ച്, മിത വ്യയത്തിലൂടെ എങ്ങിനെ മുന്നോട്ട് പോകാമെന്നും, പ്രവാസികളില്‍ സമ്പാദ്യ ശീലം എങ്ങനെ വളര്‍ത്താം എന്നും അദ്ദേഹം വിശദീകരിക്കും.
ഫെബ്രുവരി 19 , 20 തിയ്യതികളില്‍ (വെള്ളി, ശനി) ബഹ്‌റൈന്‍ കേരളീയ സമാജത്തിലും വൈകീട്ട് 4 : 30 നും 7 : 30 നും ഈ പരിപാടി അവതരിപ്പിക്കും. പരിപാടിയിലേക്ക് ഖത്തര്‍ - ബഹ്‌റൈന്‍ നിവാസികളായ മലയാളി സുഹൃത്തുക്കളെ ക്ഷണിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍: 00971 50 64 67 801 ഇമെയില്‍: kvshams@gmail.com വെബ് സൈറ്റ്: www.pravasibandhu.com - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, February 09, 2010 ) |
അറക്കല്‍ ഹംസ ഹാജിക്ക് യാത്രയയപ്പ്
അബുദാബി : 32 വര്‍ഷത്തെ പ്രവാസ ജീവിതം പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങുന്ന വട്ടേക്കാട് പ്രവാസി വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാന്‍ അറക്കല്‍ ഹംസ ഹാജിക്ക് വട്ടേക്കാട് മഹല്‍ കമ്മറ്റിയുടേയും വെല്‍ഫെയര്‍ ട്രസ്റ്റിന്റെയും സംയുക്താ ഭിമുഖ്യത്തില്‍ ഹൃദ്യമായ യാത്രയയപ്പ് നല്‍കി. വൈസ് പ്രസിഡണ്ട് ഇന്തിക്കാഫ് അദ്ധ്യക്ഷത വഹിച്ചു. പി. കെ. ഹസ്സമോന്‍ പ്രാര്‍ത്ഥന നടത്തി. യോഗത്തില്‍ രക്ഷാധികാരി ആര്‍. എന്‍. അബ്ദുള്‍ ഖാദര്‍ ഹാജി കമ്മറ്റിയുടെ ഉപഹാരം നല്‍കി.
സെക്രട്ടറി എ. നൌഷാദ്, എ. കമറുദ്ദീന്‍, കെ. മുഹമ്മദാലി ഹാജി, അബ്ദുള്‍ കരീം ഹാജി, ഹാരിസ്, എം. വി. ഇഖ്ബാല്‍, ഗഫൂര്‍, അക്ബര്‍, വി. പി. മുഹമ്മദ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. Labels: abudhabi, associations, expat, life
- ജെ. എസ്.
( Friday, January 22, 2010 ) |
പ്രവാസി മലയാളീസ് : ഫേസ് ബുക്കിലെ മലയാളി സാംസ്കാരിക സൌഹൃദ വേദി
ഇന്‍റര്‍നെറ്റിലെ പ്രബല സൌഹൃദ ക്കൂട്ടായ്മയായ ഫേസ് ബുക്ക് ഇപ്പോള്‍ ലോകമെമ്പാടും ശ്രദ്ധേയമായി തീര്‍ന്നിരി ക്കുന്ന അവസരത്തില്‍ പിറന്ന മണ്ണിന്റെ മഹിതമായ പൈതൃകം മനസ്സില്‍ സൂക്ഷിച്ചു കൊണ്ട്ട് ലോകത്തിന്റെ വിവിധ കോണുകളില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളി സുഹൃത്തുക്കള്‍ ഫേസ് ബുക്കില്‍ രൂപീകരി ച്ചിരിക്കുന്ന സാംസ്കാരിക സൌഹൃദ വേദിയാണ് 'പ്രവാസി മലയാളീസ്'. ഇവിടെ അംഗമാവുന്ന ഓരോരു ത്തര്‍ക്കും അവരുടെ സര്‍ഗ്ഗാത്മക സൃഷ്ടികളെ പരിചയപ്പെടുത്താനുള്ള വേദി കൂടി യായി മാറുകയാണ്. സമകാലിക സംഭവങ്ങളെ ക്കുറിച്ചുള്ള സമഗ്രമായ ആശയ വിനിമയവും സമാന ചിന്താ ഗതി ക്കാരായ സുമനസ്സുകളുടെ സൌഹൃദം ഊട്ടി ഉറപ്പിക്കാനുള്ള അവസരവും കൂടിയാണ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് ഫേസ് ബുക്കിലെ പ്രവാസി മലയാളീസില്‍, ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഉള്ള എഴുനൂറോളം അംഗങ്ങള്‍ വന്നു ചേര്‍ന്നു എന്ന് പറയുമ്പോള്‍ ഈ കൂട്ടായ്മയുടെ ശക്തി തിരിച്ചറിയാം.
അബുദാബി യിലെ രാജേഷ് നമ്പ്യാര്‍ രൂപം നല്‍കിയ പ്രവാസി മലയാളീ സിന്റെ ആകര്‍ഷകമായ ലോഗോ രൂപ കല്‍പന ചെയ്തിരിക്കുന്നത് സിതേഷ് സി. ഗോവിന്ദ് (മണിപ്പാല്‍). രാജ് മോഹന്‍ കന്തസ്വാമി (അഡ്മിന്‍), സച്ചിന്‍ ചമ്പാടന്‍ (ക്രിയേറ്റീവ് ഡയരക്ടര്‍ ). മജി അബ്ബാസ് ( പ്രൊമോഷന്‍ കോഡിനേറ്റര്‍), പി. എം. (ഫോറം കോഡിനേറ്റര്‍), സത്താര്‍ കാഞ്ഞങ്ങാട് തുടങ്ങിയവരും പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നു. ഇതിലെ അംഗങ്ങള്‍ കൂടുതല്‍ പേരും യു. എ. ഇ യില്‍ നിന്നുള്ള വരാണു എന്നത് കൊണ്ട് തന്നെ, ദുബായില്‍ ഒരു ഒത്തു ചേരല്‍ ആലോചിച്ചു കഴിഞ്ഞു. അതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫേസ്ബുക്കിലെ പ്രഗല്‍ഭരായ സാംസ്കാരിക പ്രവര്‍ത്തകരെയും കൂടെ പങ്കെടുപ്പിച്ചു കൊണ്ടുള്ള വിപുലമായ ഒരു കുടുംബ സംഗമം ആയിരിക്കും ഈ ഒത്തു ചേരല്‍ എന്ന് പ്രവാസി മലയാളീസ് അമരക്കാരന്‍ രാജേഷ് നമ്പ്യാര്‍ അറിയിച്ചു . . പ്രവാസി മലയാളീസ് ഇവിടെ സന്ദര്‍ശിക്കാം : http://www.facebook.com/group.php?gid=170951328674# - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, January 21, 2010 ) 5 Comments:
Links to this post: |
സദസ്യരാണ് താരം - അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ നര്‍മ്മ സംഗമം
ദുബായ് : അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം യു. എ. ഇ. ചാപ്റ്ററിന്റെ സാമൂഹ്യ പ്രതിബദ്ധതാ ബോധവല്‍ക്കരണ പ്രക്രിയയുടെ ഭാഗമായി ഡിസംബര്‍ മൂന്നാം വാരം ഒരു സമ്പൂര്‍ണ നര്‍മ്മ സംഗമം അരങ്ങേറും. വിദ്വേഷവും, വഴക്കും, വക്കാണവും ഇല്ലാത്ത സ്നേഹ സുരഭില സുന്ദര സാന്ദ്രമായ കുടുംബാ ന്തരീക്ഷം ആണ് നമുക്ക് അത്യന്താ പേക്ഷിതം ആയിട്ടുള്ളത്.
എല്ലാ പിരിമു റുക്കങ്ങളും, ഒഴിവാക്കാനുള്ള ഈ തിരിച്ചറിവാണ് ഈദൃശ സ്ത്രീധന വിരുദ്ധ നര്‍മ്മ സായാഹ്നം “സദസ്യരാണ് താരം” എന്ന ശീര്‍ഷകത്തില്‍ അണിയറയില്‍ ഒരുങ്ങുന്നത്. ഹ്രസ്വ സന്ദര്‍ശനത്തിന് എത്തിയ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശിയുടെ നേതൃത്വത്തിലാണ് സംഗമം. താരമാകാനും, പങ്കെടുക്കാനും താല്പര്യമുള്ള സഹൃദയര്‍ എത്രയും വേഗം നാട്ടിലും മറു നാടുകളിലും ഈ ദൃശ്യാവി ഷ്കാരത്തിന് നേതൃത്വം നല്‍കുന്ന ഇദ്ദേഹവുമായി 050 9209802 എന്ന നമ്പറില്‍ ബന്ധപ്പെടണം എന്ന് ഭാരവാഹികള്‍ അറിയിച്ചു. - ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ് Labels: associations, life
- ജെ. എസ്.
( Sunday, December 13, 2009 ) |
ഈ ആഴ്ച്ചത്തെ പരിപാടികള്‍
ദുബായ് ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ ഓണാഘോഷം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - ദുബായ് ഫ്ലോറ ഗ്രാന്‍ഡ് ഹോട്ടലില്‍ - രാവിലെ ഒന്‍പത് മുതല്‍ പയ്യന്നൂര്‍ പ്രവാസി സംഘടനയുടെ ഓണാഘോഷം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - ദുബായ് വെസ്റ്റ് മിനിസ്റ്റര്‍ സ്ക്കൂളില്‍ - രാവിലെ ഒന്‍പതര മുതല്‍ തെരുവത്ത് രാമന്‍ അനുസ്മരണം - ശനിയാഴ്‌ച്ച 24 ഒക്ടോബര്‍ - കെ. എം. സി. സി. ഓഡിറ്റോറിയം ദെയ്‌റ - വൈകീട്ട് ആറു മണി മുതല്‍ ഒന്‍പത് വരെ അബുദാബി പന്നിപ്പനിയെ പറ്റി സെമിനാര്‍ - വ്യാഴാഴ്‌ച്ച 22 ഒക്ടോബര്‍ - കെ. എസ്. സി. - രാത്രി എട്ട് മണി ഇവാഞ്ചലിസ്റ്റ് സണ്ണി തോമസിന്റെ സുവിശേഷ യോഗം - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - സെന്റ് ആന്‍ഡ്രൂസ് ചര്‍ച്ച് - രാത്രി എട്ട് മണിക്ക് കാരംസ് ടൂര്‍ണ്ണമെന്റ് - വെള്ളിയാഴ്‌ച്ച 23 ഒക്ടോബര്‍ - കെ. എസ്. സി. - രാവിലെ എട്ട് മണി മുതല്‍
- ജെ. എസ്.
( Thursday, October 22, 2009 ) |
ദുബായ് മെട്രോ തീവണ്ടി ഓടി തുടങ്ങി
ദുബായുടെ മുഖഛായ മാറ്റിയ ദീര്‍ഘ വീക്ഷണത്തിന്‍റെയും ഭരണ നൈപുണ്യത്തിന്‍റേയും പര്യായമായ കരുത്തുറ്റ ഭരണാധികാരിയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ദുബായുടെ അടിസ്ഥാന സൗകര്യ വികസനമെന്ന ഷെയ്ഖ് മുഹമ്മദിന്‍റെ കാഴ്ചപ്പാടിന്‍റെ ശരിയായ സാക്ഷാത്കാ രത്തിന്‍റെ നീണ്ട പട്ടികയിലെ ഏറ്റവും ഒടുവിലത്തേതാണ് ദുബായ് മെട്രോ റെയില്‍ പദ്ധതി. വാക്കു പാലിച്ചു കൊണ്ട് പ്രഖ്യാപിച്ച പോലെ 2009 സെപ്റ്റംബര്‍ ഒന്‍പതിനു തന്നെ ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് തുടങ്ങി.
തുടക്കത്തില്‍ റെഡ് ലൈനിലെ 10 സ്റ്റേഷനുകളെ ഉള്‍പ്പെടുത്തിയാണ് ദുബായ് മൊട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റാഷിദിയ, ദുബായ് അന്താരാഷ്ട്ര വിമാനത്താവളം ടെര്‍മിനല്‍ ത്രീ, സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, യൂണിയന്‍ സ്ക്വയര്‍, ഖാലിദ് ബിന്‍ അല്‍ വാലീദ്, ജാഫ്ലിയ, ഫിനാന്‍ഷ്യല്‍ സെന്‍റര്‍, മാള്‍ ഒഫ് ദ എമിറെറ്റ്സ്, നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ എന്നീ സ്റ്റേഷനുകളാണ് പ്രവര്‍ത്തനസജ്ജമായിരിക്കുന്നത്. റെഡ് ലൈനിലെ ബാക്കിയുള്ള 19 സ്റ്റേഷനുകള്‍ വരുന്ന മാസങ്ങളില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. യാത്രക്കാരുടെ എണ്ണവും നയതന്ത്രപ്രാധാന്യവും കണക്കിലെടുത്താണ് തുടക്കത്തിലെ പത്ത് സ്റ്റേഷനുകളെ തിരഞ്ഞെടുത്തത്. എല്ലാ സ്റ്റേഷനുകളിലും യാത്രക്കാരുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ദൂബായുടെ കിഴക്കന്‍ ഭാഗത്തെ റെഡ്ലൈനിന്‍റെ തുടക്ക സ്ഥലമായ റാഷിദിയ സ്റ്റേഷനില്‍ 2750 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള ബഹുനില സംവിധാനമുണ്ട്. റാഷിദിയ, മിര്‍ദിഫ്, അല്‍ മിസ്ഹാര്‍, അല്‍ വര്‍ഖ, നാദ് അല്‍ ഹമ്മാര്‍ എന്നീ ജനസാന്ദ്രതയേറിയ സ്ഥലങ്ങളിലുള്ളവര്‍ക്ക് റാഷിദിയ സറ്റേഷനെ ആശ്രയിക്കാം. ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും ദുബായിലേക്കു പ്രവേശിക്കുന്നവര്‍ക്ക് ഏറെ ഗുണം ചെയ്യുന്ന സ്റ്റേഷനായിരിക്കും ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ത്രീ സ്റ്റേഷന്‍. സിറ്റി സെന്‍റര്‍, അല്‍ റിഗ്ഗ, ഖാലിദ് ബിന്‍ അല്‍ വാലീദ് സ്റ്റേഷനുകളും ജനത്തിരക്കേറിയതും വാണിജ്യ സ്ഥാപനങ്ങളാല്‍ നിറഞ്ഞതും ഗതാഗതക്കുരുക്കേറിയതുമായ സ്ഥലങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആശ്വാസമേകും. നഖീല്‍ ഹാര്‍ബര്‍ ആന്‍ഡ് ടവര്‍ സ്റ്റേഷനോടനുബന്ധിച്ചുള്ള ബഹുനില പാര്‍ക്കിംഗ് സമുച്ചയത്തില്‍ 300 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടാതെ എല്ലാ സ്റ്റേഷനുകളേയും നഗരത്തിന്‍റെ മറ്റു ഭാഗങ്ങളുമായി ബന്ധിപ്പിക്കാന്‍ പ്രത്യേക ഫീഡര്‍ ബസ് സര്‍വ്വീസുകളും ഒരുക്കിയിട്ടുണ്ട്. 700 ബസുകളാണ് ഇതിനുവേണ്ടി മാത്രം സര്‍വ്വീസ് നടത്തുക. എല്ലാ സ്റ്റേഷനുകള്‍ക്കും സമാന്തരമായി ബസ് സ്റ്റേഷനുകളും ഒരുക്കിയിട്ടുണ്ട്. അതിനാല്‍ യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാതെ മെട്രോ റെയില്‍ സര്‍വ്വീസ് പ്രയോജനപ്പെടുത്താം. ടാക്സികളുടെ സേവനവും ഇവിടുന്ന് ലഭിക്കുമെന്നത് യാത്രക്കാര്‍ക്ക് ആശ്വാസമാണ്. 2006 മാര്‍ച്ച് 21 നാണ് യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം മെട്രോ റെയില്‍ പദ്ധതിക്ക് തറക്കല്ലിട്ടത്. നാലു വര്‍ഷം പോലും തികയും മുന്‍പ് റെക്കോഡ് വേഗത്തില്‍ പദ്ധതി പൂര്‍ത്തിയായി. അന്താരാഷ്ട്ര നിലവാരത്തില്‍ പരമാവധി സുരക്ഷ ഉറപ്പുവരുത്തി അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ നവീനമായ എല്ലാ സൗകര്യങ്ങളും യാത്രക്കാര്‍ക്ക് ഒരുക്കിയാണ് ദുബായ് മെട്രോ യാഥാര്‍ത്ഥ്യമാകുന്നത് എന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോരിറ്റി ഉറപ്പു നല്‍കുന്നു. പുണ്യ റമദാന്‍ മാസത്തില്‍ ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറു മുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയും വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മണിമുതല്‍ അര്‍ദ്ധരാത്രി 12 മണിവരെയുമാണ് ദുബായ് മെട്രോ റെയില്‍ സര്‍വ്വീസ് നടത്തുക. റമദാനു ശേഷം ശനി മുതല്‍ വ്യാഴം വരെ രാവിലെ ആറുമുതല്‍ രാത്രി 11 വരെയും വെള്ളിവാഴ്ചകളില്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ രാത്രി 11 മണിവരെയുമാണ് സര്‍വ്വീസ്. ഓരോ പത്തു മിനിറ്റിലും ഒരു വണ്ടി എന്ന കണക്കില്‍ മണിക്കൂറില്‍ ഒരു ദിശയില്‍ ആറു വണ്ടികളാണ് ഓടുക. മണിക്കൂറില്‍ ഒരു ദിശയില്‍ 3858 യാത്രക്കാര്‍ക്ക് യാത്രചെയ്യാന്‍ സൗകര്യമുള്ള മെട്രോ റെയില്‍ സര്‍വ്വീസില്‍ പ്രതീക്ഷിക്കുന്നത് മണിക്കൂറില്‍ 3500 യാത്രക്കാരെയാണ്. മെട്രോ ട്രെയ്നില്‍ യാത്ര ചെയ്യാന്‍ ഉപയോഗിക്കുന്ന സ്മാര്‍ട് കാര്‍ഡ് വൈകാതെ തന്നെ ബസുകളിലും വാട്ടര്‍ ബസുകളിലും പാര്‍ക്കിംഗ് പ്രയോജനപ്പെടുത്താനും ഉപയോഗിക്കത്തക്കവണ്ണം പരിഷ്ക്കരിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ഭാഗീകമായാണ് സര്‍വ്വീസ് തുടങ്ങുന്നതെങ്കിലും പദ്ധതി 2012 ഓടെ പൂര്‍ത്തിയാകും. 47 സ്റ്റേഷനുകളാണ് പദ്ധതിയില്‍ ആകെയുള്ളത്. റെഡ് ലൈനില്‍ 29 ഉം ഗ്രീന്‍ ലൈനില്‍ 18 ഉം. റെഡ് ലൈനില്‍ നാല് ഭൂഗര്‍ഭ സ്റ്റേഷനുകളും ഗ്രീന്‍ ലൈനില്‍ ആറ് ഭൂഗര്‍ഭ സ്റ്റേഷനുകളുമാണ് പദ്ധതി പൂര്‍ത്തിയാവുമ്പോള്‍ ഉണ്ടാവുക. എന്തായാലും ദുബായുടെ മുഖഛായ മാറ്റുന്നു മെട്രോ റെയില്‍ മറ്റ് എമിറേറ്റുകളും അതനൊപ്പം മറ്റ് ഗള്‍ഫ് രാജ്യങ്ങളും അധികം വൈകാതെ തന്നെ ആവിഷ്ക്കരിക്കുമെന്ന് പ്രതീക്ഷിക്കാം.
- ജെ. എസ്.
( Wednesday, September 09, 2009 ) |
ദുബായ് തീവണ്ടിയില്‍ മ്യഗങ്ങളെ കയറ്റില്ല
ദുബായ് മെട്രോയില്‍ വളര്‍ത്തു മൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റി വ്യക്തമാക്കി. ചില മൃഗങ്ങള്‍ ആളുകളെ കാണുമ്പോള്‍ വെറളി പിടിക്കാന്‍ സാധ്യതയുണ്ടെന്നും അതു കൊണ്ടാണ് വളര്‍ത്തു മൃഗങ്ങളെ അനുവദിക്കാത്തതെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
- സ്വന്തം ലേഖകന്‍
( Wednesday, August 26, 2009 ) |
നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി
നിരവധി പള്ളികള്‍ ഉണ്ടെങ്കിലും നോമ്പു തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ ഇപ്പോഴും പീരങ്കി വെടി പൊട്ടിക്കുന്നു. കാലം പുരോഗമിച്ചിട്ടും പരമ്പരാഗ തമായുള്ള ആചാരം തുടകരുകയാണ് ഇവിടെ.
നോമ്പ് തുറക്കാന്‍ സമയമായെന്ന് അറിയിച്ചു കൊണ്ട് ദുബായില്‍ പീരങ്കി വെടി പൊട്ടാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എല്ലാ റമസാനിലും ഇത് മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു. ബര്‍ദുബായിലെ ഈദ് ഗാഹിന് സമീപം പ്രത്യേകം വേര്‍തിരിച്ച സ്ഥലത്തു നിന്നാണ് ഇങ്ങനെ പീരങ്കി വെടി പൊട്ടിക്കുന്നത്. ദുബായ് പോലീസിന്‍റെ നേതൃത്വത്തിലാണ് ഈ വെടി പൊട്ടിക്കല്‍. ഒരു സെര്‍ജന്‍റും, ഒരു ട്രാഫിക് ഓഫീസറും, മൂന്ന് പോലീസുകാരും അടങ്ങുന്ന അഞ്ചംഗ സംഘമാണ് ഇതിനായി ഉണ്ടാവുക. ഓരോ ദിവസവും വൈകുന്നേരം പോലീസ് സംഘം പീരങ്കി ഇവിടെ കൊണ്ട് വയ്ക്കുകയാണ് ചെയ്യുന്നത്. പീരങ്കിയില്‍ തിര നിറച്ച് കാത്തിരിക്കുന്ന ഈ സംഘം പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സില്‍ നിന്ന് വയര്‍ലസ് മെസേജ് ലഭിക്കുന്ന നിമിഷം ബട്ടണ്‍ അമര്‍ത്തി വെടി പൊട്ടിക്കുന്നു. 1960 മുതലാണ് ദുബായ് പോലീസ് ഇത്തരത്തില്‍ റമസാന്‍ കാലത്ത് പീരങ്കി വെടി പൊട്ടിക്കുന്ന ദൗത്യം ഏറ്റെടുത്തത്. പീരങ്കി വെടി പൊട്ടിക്കുന്നത് കാണാന്‍ നിരവധി പേരാണ് ബര്‍ദുബായിലെ ഈദ് മുസല്ലയ്ക്ക് സമീപം ദിവസവും എത്തുന്നത്. 1800 കളില്‍ തന്നെ ഇത്തരത്തിലുള്ള വെടി പൊട്ടിക്കല്‍ സംവിധാനം ഇവിടങ്ങളില്‍ നിലവില്‍ ഉണ്ടായിരുന്നെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വെടി പൊട്ടിക്കാനായി പണ്ട് കാലത്ത് മിലിട്ടറി പീരങ്കികളാണ് ഉപയോഗിച്ചി രുന്നതെങ്കില്‍ ഇപ്പോള്‍ സോണിക് പീരങ്കികള്‍ക്ക് ഇത് വഴി മാറിയിരിക്കുന്നു എന്ന വ്യത്യാസം മാത്രം.
- സ്വന്തം ലേഖകന്‍
( Wednesday, August 26, 2009 ) |
ഹാര്‍ഡ് റോക്ക് കഫേ ഓര്‍മ്മയാകുന്നു
ഒരു കാലത്ത് ദുബായിയുടെ പ്രധാന ആകര്‍ഷണമായിരുന്നു മുന്‍ വശത്ത് വമ്പന്‍ ഗിത്താറുകളുമായി നില്‍ക്കുന്ന ഹാര്‍ഡ് റോക്ക് കഫേ. ഇപ്പോള്‍ അടച്ചു പൂട്ടിയിരിക്കുന്ന ഇത് അധികം വൈകാതെ തന്നെ പൊളിച്ചു മാറ്റും. 1997 ലെ ഡിസംബറിലാണ് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുന്നത്. എമിറേറ്റില്‍ ആരംഭിച്ച ആദ്യ ബാറുകളില്‍ ഒന്നായിരുന്നു ഇത്. ഷെയ്ക്ക് സായിദ് റോഡില്‍ ദുബായ് മീഡിയ സിറ്റിക്ക് സമീപം തല ഉയര്‍ത്തി നില്‍ക്കുന്ന ഈ കെട്ടിടം അബുദാബിയിലേക്കുള്ള യാത്രാമധ്യേ ആരേയും ആകര്‍ഷിക്കും.
ദുബായ് മറീനയിലും മറ്റും ഇന്നത്തെ വികസനം വരുന്നതിന് മുമ്പ് ഷെയ്ക്ക് സായിദ് റോഡിലെ പ്രധാന ലാന്‍ഡ് മാര്‍ക്കായിരുന്നു ഇതെന്ന് പലരും ഓര്‍ത്തെടുക്കുന്നു. ദുബായിലെ ഹാര്‍ഡ് റോക്ക് കഫേ പൊളിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫെയ്സ് ബുക്കില്‍ ഒരു ഗ്രൂപ്പ് തന്നെ രൂപീകരിച്ചിട്ടുണ്ട്. 15,000 ത്തിലധികം പേരാണ് ഇതിനകം ഈ ഗ്രൂപ്പില്‍ അംഗങ്ങളായത്. അന്തരിച്ച പോപ്പ് സിംഗര്‍ മൈക്കല്‍ ജാക്സണ്‍ അടക്കം നിരവധി പ്രമുഖര്‍ ഹാര്‍ഡ് റോക്ക് കഫേ സന്ദര്‍ശിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ കെട്ടിടത്തില്‍ പതിച്ചിരിക്കുന്ന അറിയിപ്പില്‍ അധികം വൈകാതെ തന്നെ മറ്റൊരു സ്ഥലത്ത് ഹാര്‍ഡ് റോക്ക് കഫേ ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ മുന്നില്‍ തല ഉയര്‍ത്തി നില്‍ക്കുന്ന ആ രണ്ട് ഗിത്താറുകള്‍ പുതിയ കെട്ടിടത്തിനുണ്ടാകുമോ എന്ന ചോദ്യത്തിന് ഇതു വരെ ഉത്തരമായിട്ടില്ല. ഏതായാലും ഹാര്‍ഡ് റോക്ക് കഫേ ദുബായിയുടെ ലാന്‍ഡ് മാര്‍ക്കാണ് എന്ന് പറഞ്ഞിരുന്ന കാലം ഇനി ഉണ്ടാവില്ല.
- സ്വന്തം ലേഖകന്‍
( Thursday, July 16, 2009 ) |
എമിറാത്തില്‍ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായി
യു.എ.ഇ. യില്‍ അവസാന ആറു മാസത്തിനിടെ പത്തു പേരില്‍ ഒരാള്‍ക്ക് ജോലി നഷ്ടമായതായി പഠന റിപ്പോര്‍ട്ട്. യു. എ. ഇ. യിലെ ഒരു ഇംഗ്ലീഷ് ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് ഇത് വ്യക്തമാക്കുന്നത്.
അവസാന ആറ് മാസത്തിനിടയില്‍ പത്ത് പേരില്‍ ഒരാള്‍ക്ക് യു. എ. ഇ. യില്‍ തൊഴില്‍ നഷ്ടമായതായി ദി നാഷണല്‍ ദിന പത്രത്തിന് വേണ്ടി നടത്തിയ സര്‍വേയിലാണ് കണ്ടെത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് കമ്പനികള്‍ ജീവനക്കാരെ കുറച്ചതാണ് തൊഴില്‍ നഷ്ടപ്പെടാന്‍ കാരണമായതെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. നിര്‍ബന്ധിത അവധി എടുക്കേണ്ടി വന്നവരും ഇവരിലുണ്ട്. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് 821 പേരോടാണ് സാമ്പത്തിക മാന്ദ്യം ജീവിതത്തെ എങ്ങനെ ബാധിച്ചു എന്ന ചോദ്യം ഉന്നയിച്ചത്. Labels: life
- സ്വന്തം ലേഖകന്‍
( Tuesday, July 14, 2009 ) |
പാട്ട് പാടി പ്രതിഷേധം
ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസ് അധികൃതര്‍ എന്നിവരുടെ അനാസ്ഥയ്ക്ക് എതിരെ ദുബായില്‍ പാട്ടു പാടി പ്രതിഷേധം. അറബിക് ഗാനങ്ങള്‍ പാടുന്ന കെ. പി. ജയനും മകള്‍ തുളസിയുമാണ് ഈ വ്യത്യസ്ത പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു. ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു. അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു. അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
- സ്വന്തം ലേഖകന്‍
( Wednesday, May 20, 2009 ) |
മാങ്ങകളുമായി അസ്മ
അതിഥികളെ സ്വീകരിക്കുന്ന യു.എ.ഇ. യിലെ ഒരു ഗ്രാമത്തെ പരിചയപ്പെടുക. യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മയില്‍ കേരളത്തെ വെല്ലുന്ന രീതിയിലാണ് ഇപ്പോള്‍ മാങ്ങകള്‍ കായ്ച്ചു നില്‍ക്കുന്നത്. ഇവിടുത്തെ തോട്ടങ്ങളില്‍ ആര്‍ക്കും എപ്പോള്‍ കയറിയും വിഭവങ്ങള്‍ പറിച്ചെടു ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.
യു.എ.ഇ. യുടെ വടക്കന്‍ എമിറേറ്റായ റാസല്‍ ഖൈമയിലെ അസ്മ, പഴം പച്ചക്കറി തോട്ടങ്ങളുടെ ഗ്രാമമാണ്. മാമ്പഴ ക്കാലമായതോടെ ഈ ഗ്രാമത്തിലെ തോട്ടങ്ങളില്‍ മാങ്ങകള്‍ കുല നിറഞ്ഞു നില്‍ക്കുക യാണിപ്പോള്‍. ചെറുതും വലുതുമായി കേരളത്തില്‍ കിട്ടുന്ന എല്ലാ തരം മാങ്ങകളും അസ് മയില്‍ കായ്ക്കുന്നുണ്ട്. വര്‍ഷം മുഴുവനും കായ്ക്കുന്ന ചില പ്രത്യേക ഇനങ്ങളും ഇവിടെയുണ്ട്. മസാഫിയില്‍ നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ അസ്മയിലെത്താം. തോട്ടങ്ങളെല്ലാം വേലി കെട്ടി തിരിച്ചിട്ടു ണ്ടെങ്കിലും ആര്‍ക്കും എളുപ്പത്തില്‍ കടക്കാവുന്ന രീതിയില്‍ ഗേറ്റുകള്‍ തുറന്നിട്ടി ട്ടുണ്ടാവും എന്നതാണ് ഇവിടുത്തെ പ്രത്യേകത. തോട്ടങ്ങളില്‍ എത്തി നിങ്ങള്‍ക്ക് മതിയാവോളം വിശ്രമിക്കാം. അവിടുത്തെ വിഭവങ്ങള്‍ ഭക്ഷിക്കാം. നിങ്ങളെ ആരും തടയില്ല. ഗ്രാമത്തിലെ അറബികളുടെ ആതിഥ്യ മര്യാദയാണിത്. അസ്മയെന്ന ഗ്രാമത്തിലെ കടകളില്‍ പച്ചക്കറികളും മാങ്ങകളും ഒന്നും വില്‍പ്പന യ്ക്കുണ്ടാവില്ല. അതിനും കാരണമുണ്ട്. തോട്ടം ഉടമകള്‍ അവിടെ താമസിക്കു ന്നവര്‍ക്കെല്ലാം പച്ചക്കറികളും മറ്റ് വിഭവങ്ങളും സൗജന്യമായി തന്നെ നല്‍കുന്നു. പിന്നെ അത് വില്‍പ്പനയ്ക്ക് വയ്ക്കേണ്ട ആവശ്യമില്ലല്ലോ. വര്‍ഷങ്ങളായി അസ്മയില്‍ കച്ചവടം നടത്തുന്ന മുഹമ്മദിന് അറബികളുടെ ഈ ഗ്രാമീണ മര്യദയെ ക്കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്. ചൂട് കനത്തതോടെ ദുബായ്, അബുദാബി തുടങ്ങിയ ഇടങ്ങളില്‍ നിന്ന് നിരവധി പേരാണ് ഇപ്പോള്‍ ഈ മാമ്പഴ ക്കാലവും ശീതള ഛായയും ആസ്വദിക്കാന്‍ അസ്മയില്‍ എത്തുന്നത്. പലരും കുടുംബ സമേതം തന്നെ ഒഴിവ് സമയങ്ങളില്‍ ഇവിടെ എത്തുന്നു. അസ്മ എന്ന ഗ്രാമത്തിന്‍റെ ആതിഥ്യ മര്യാദ ആസ്വദിച്ച് തിരിച്ചു പോകുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, May 12, 2009 ) |
യു.എ.ഇ.യില്‍ നിന്ന് വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ നടപടികള്‍
യു.എ.ഇ. യിലെ ബാങ്കുകളില്‍ വാഹന വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുകയുടെ തോതനുസരിച്ചുള്ള സംഖ്യ കെട്ടി വയ്ക്കുകയോ ബാങ്കുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ രാജ്യത്തിന് പുറത്ത് പോവുകയും വായ്പ തിരിച്ചടക്കാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. എച്ച്. എസ്. ബി. സി., ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ തിരിച്ചട ക്കാനുള്ളവര്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ നടപടികള്‍ എടുത്തിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
( Tuesday, May 12, 2009 ) |
നിര്‍മ്മലയെ എംബസി അധികൃതര്‍ സന്ദര്‍ശിച്ചു
ബഹറൈന്‍ സ്വദേശി ചൂട് ചായ മുഖത്ത് ഒഴിച്ചതിനെ തുടര്‍ന്ന് ഗുരുതര അവസ്ഥയില്‍ ചികിത്സയില്‍ കഴിയുന്ന കൊല്ലം സ്വദേശി നിര്‍മ്മലയെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി എ. അജയകുമാര്‍ സന്ദര്‍ശിച്ചു. തീവ്ര പരിചരണ വിഭാഗത്തിലാണ് നിര്‍മ്മല ഇപ്പോഴുള്ളത്. ചായക്ക് രുചി കുറഞ്ഞെന്ന് പറഞ്ഞാണ് സ്വദേശി ഈ യുവതിയുടെ മുഖത്ത് ചായ ഒഴിച്ചത്. നിര്‍മ്മല അഞ്ച് വര്‍ഷമായി കഫറ്റീരിയയില്‍ ജോലി ചെയ്തു വരികയാണ്. സംഭവത്തില്‍ സീഫ് പോലീസ് കേസെടുത്തിട്ടുണ്ട്.
- സ്വന്തം ലേഖകന്‍
( Wednesday, May 06, 2009 ) |
പ്രവാസികളുടെ സാമ്പത്തിക സുരക്ഷ : കെ. വി. ഷംസുദ്ദീന്‍
ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ തങ്ങളുടെ സാമ്പത്തിക സുരക്ഷ സ്വയം ഉറപ്പു വരുത്താന്‍ ശ്രമിക്കണമെന്ന് ബര്‍ജീല്‍ ജിയോജിത് സെക്യൂരിറ്റീസ് ഡയറക്ടറും പ്രവാസി ബന്ധു വെല്‍ഫെയര്‍ ട്രസ്റ്റ് ചെയര്‍മാനുമായ കെ. വി. ഷംസുദ്ദീന്‍ പറഞ്ഞു.
മൂവാറ്റുപുഴ - കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ ആശ്രയം - അബുദാബിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് അബുദാബി മലയാളീ സമാജത്തില്‍ വച്ച് നടത്തിയ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് മുഖ്യ പ്രായോജകരായ “പ്രവാസി സുരക്ഷാ ബോധവ ല്‍ക്കരണ” സെമിനാറില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കു കയായിരുന്നു അദ്ദേഹം. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി താന്‍ നടത്തി വരുന്ന സാമ്പത്തിക സുരക്ഷാ ബോധവല്‍ക്കരണ പരിപാടികളില്‍ ആഗോള മാന്ദ്യത്തിനു കാരണമാ യേക്കുമെന്ന് സൂചിപ്പിക്കപ്പെട്ട കാര്യങ്ങള്‍ ഇന്ന് യാഥാര്‍ത്ഥ്യമായി പുലര്‍ന്നിരി ക്കുന്നുവെന്നു അദ്ദേഹം പറഞ്ഞു. അമിത വ്യയ ശീലവും പലിശയില്‍ അധിഷ്ഠിതമായ സാമൂഹ്യ വ്യവസ്ഥയും പിശുക്കുമാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴി നടത്തിയ മുഖ്യ കാരണങ്ങള്‍. പ്രകൃതി വിഭവങ്ങള്‍ ദൈവം മനുഷ്യ സമൂഹത്തിനു നല്‍കിയ അനുഗ്രഹമാണ്. അത് ഏതെങ്കിലും ഒരു രാഷ്ട്രത്തിനോ വ്യക്തിക്കോ കയ്യടക്കി വച്ചു സുഖിച്ചു തീര്‍ക്കാനുള്ളതല്ല. പ്രകൃതിയുടെ താല്പര്യത്തിനു വിരുദ്ധമാണിത്. ലോകത്തെ സമ്പന്ന രാജ്യങ്ങളും വ്യക്തികളും ദരിദ്രര്‍ക്ക് സമ്പത്ത് ദാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഇപ്പോള്‍ ആവിഷ്ക്കരിച്ച "ഫിലാന്ത്രോ ക്യാപ്പിറ്റല്‍" സിദ്ധാന്തം അതാണ് വ്യക്തമാ ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഊതി പ്പെരുപ്പിച്ച ഊഹ ക്കച്ചവടങ്ങ ളിലൂടെയും സഹായ വായ്പാ പദ്ധതിയെന്ന കട ക്കെണി കളിലൂടെയും സമര്‍ഥമായി പാവപ്പെ ട്ടവന്‍റെ സമ്പത്ത് കൊള്ളയടിച്ചു കൊണ്ടിരുന്ന മുതലാളിത്ത രാജ്യങ്ങളിലെ പലിശ കേന്ദ്രീകൃത സമ്പദ് വ്യവസ്ഥക്ക് കിട്ടിയ ഇരുട്ടടിയാണ് ലോകം ഇന്ന് നേരിട്ടു കൊണ്ടിരിക്കുന്ന സാമ്പത്തിക മാന്ദ്യം. സാമ്പത്തിക സമത്വവും സാമൂഹ്യ നീതിയും ഉറപ്പാക്കുന്ന ഒരു വ്യവസ്ഥിതിക്കു മാത്രമേ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുക യുള്ളുവെന്നും അദ്ദേഹം സദസ്സിനെ ഓര്‍മ്മപ്പെടുത്തി. തന്‍റെ വരുമാനത്തില്‍ നിന്നും കൃത്യമായി എല്ലാ മാസവും സമ്പാദിക്കുമെന്നും ആ സമ്പാദ്യം തനിക്കും സമൂഹത്തിനും രാഷ്ട്രത്തിനും ഉപയുക്തമായ രീതിയില്‍ നിക്ഷേപിക്കുമെന്നും അതില്‍ നിന്നുള്ള ആദായത്തില്‍ നിന്നും അര്‍ഹരായവര്‍ക്ക് കൃത്യമായി ദാന ധര്‍മങ്ങള്‍ ചെയ്യുമെന്നും സദസ്സിലു ണ്ടായിരുന്ന നൂറു കണക്കിനാളുകള്‍ ഒരേ സ്വരത്തില്‍ ശപഥം ചെയ്തത് വേറിട്ടൊരു അനുഭവമായി. ജോലി നഷ്ടപ്പെട്ടു നാട്ടിലേക്കു മടങ്ങുന്ന നിര്‍ധനരായ പ്രവാസികളുടെ പുനരധി വാസത്തിന് അധികൃതര്‍ അടിയന്തിരമായി നടപടി കൈ ക്കൊള്ളണമെന്ന് ആശ്രയം അബുദാബി സെക്രട്ടറി കെ. കെ. ഇബ്രാഹിം കുട്ടി ആവശ്യപ്പെട്ടു. കോടികള്‍ ധൂര്‍ത്തടിച്ച് നടത്തുന്ന തെരഞ്ഞടുപ്പ് പ്രചരണ മാമാങ്ക ങ്ങളിലൊന്നും തന്നെ രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയില്‍ വിദേശ നാണ്യം നേടി തന്നു കൊണ്ട് മുഖ്യ പങ്കു വഹിക്കുന്ന പ്രവാസികളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതെ പോയത് നിര്‍ഭാഗ്യകരമാണ്. പ്രവാസികള്‍ക്ക് വോട്ട വകാശം നിഷേധിച്ചു കൊണ്ട് അധികൃതര്‍ തുടരുന്ന സമീപനം ജനാധിപത്യ വിരുദ്ധമാണ്. ഗള്‍ഫ് പ്രവാസികളോടും പാശ്ചാത്യ നാടുകളിലെ പ്രവാസികളോടും രണ്ടു തരത്തിലുള്ള സമീപനമാണ് ഇന്ത്യന്‍ ഭരണ കൂടം കൈ ക്കൊള്ളുന്നത്. ഇന്ത്യയിലെ ചില തീര്‍ഥാടന കേന്ദ്രങ്ങളില്‍ സന്ദര്‍ശകരുടെ പ്രവാഹം ഗണ്യമായി കുറഞ്ഞതോടെ പരിസര പ്രദേശങ്ങളിലെ മരങ്ങളില്‍ വസിച്ചിരുന്ന കുരങ്ങുകള്‍ ഭക്ഷണം കിട്ടാതെ ചത്തൊടുങ്ങി. ഒരു പ്രത്യേക വിഭാഗത്തിന്‍റെ വോട്ടു ബാങ്ക് ലക്‌ഷ്യം വച്ചു കൊണ്ട് ഉടനടി ലക്ഷങ്ങള്‍ ചിലവാക്കാന്‍ ഉത്തരവിട്ട അധികൃതര്‍, ആ കുരങ്ങുകളോട് കാട്ടിയ ഉദാര മനസ്കത പോലും പ്രവാസികള്‍ക്ക് വേണ്ടി ചെയ്യാതിരിക്കുന്നത് അവര്‍ക്ക് വോട്ടവകാശം ഇല്ലാത്തതു കൊണ്ടാണെന്നും ആശ്രയം സെക്രട്ടറി പറഞ്ഞു. പ്രവാസീ സുരക്ഷാ ബോധവല്‍ക്ക രണത്തിന്റെ ഭാഗമായി യു. എ. ഇ. യിലെ പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകരെയും മാനസിക രോഗ വിദഗ്ധരെയും പങ്കെടുപ്പിച്ചു കൊണ്ട് അബുദാബിയിലെ മുസ്സഫ - മഫ്രക്ക് ലേബര്‍ ക്യാമ്പുകളില്‍ പരിപാടികള്‍ സംഘടിപ്പി ക്കുമെന്നു ആശ്രയം യു. എ. ഇ. പ്രസിഡന്റ് പ്രമോദ് നായര്‍ പറഞ്ഞു. ആശ്രയത്തിനു വേണ്ടി വിഷയാവതരകന്‍ കെ. വി. ഷംസുദ്ദീന് സ്ഥാപക പ്രസിഡന്‍റ് പി. എ. സുബൈര്‍ ഉപഹാരം നല്‍കി. ആശ്രയത്തിനു വേണ്ടി ലോഗോ രൂപ കല്‍പ്പന ചെയ്ത ഹാഷിം മുവാറ്റുപുഴയെ യോഗം ആദരിച്ചു. വൈകിട്ട് ആശ്രയം കുടുംബാംഗങ്ങളുടെ കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികള്‍ നടന്നു. എം. കെ. മുഹമ്മദ് ഹംസയുടെ നേതൃത്വത്തില്‍ ''കണ്‍സര്‍ടോ ആശ്രയം" അവതരിപ്പിച്ച സംഗീത വിരുന്നു സദസ്സിനു അക്ഷരാ ര്‍ത്ഥത്തില്‍ പുത്തന്‍ ഉണര്‍വ് നല്‍കി. കലാ പരിപാടികളില്‍ പങ്കെടുത്ത കുട്ടികള്‍ക്ക് ബിന്‍ അലി മെഡിക്കല്‍സിന്റെ പേരില്‍ പ്രോല്‍സാഹന സമ്മാനങ്ങള്‍ നല്‍കി. പ്രസിഡന്‍റ് പ്രമോദ് നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ കെ. കെ. ഇബ്രാഹിം കുട്ടി സ്വാഗതവും എല്‍ദോസ് നന്ദിയും പറഞ്ഞു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: life, prominent-nris
- ജെ. എസ്.
( Thursday, April 30, 2009 ) |
ഗള്‍ഫിലെ വിഷു
അവധി ദിനം അല്ലെങ്കിലും ഗള്‍ഫ് നാടുകളിലും വളരെ ആഘോഷ പൂര്‍വം തന്നെയാണ് വിഷു ആഘോഷിക്കുന്നത്. നാട്ടിലെ പ്പോലെ തന്നെ വിഷു ക്കണി കണ്ടാണ് ഗള്‍ഫ് മലയാളികളും ഉണര്‍ന്നത്. കണി വെള്ളരിയും കൊന്നപ്പൂവും ചക്കയടക്കമുള്ള ഫലങ്ങളു മെല്ലാമായാണ് കടലിനി ക്കരെയാ ണെങ്കിലും മിക്കവരും കണി ഒരുക്കിയത്. കുടുംബങ്ങളായി താമസിക്കുന്ന നിരവധി പേര്‍ വിഷു ആഘോഷത്തിനായി അവധിയെടുത്തു. സുഹൃത്തുക്കളും ബന്ധുക്കളും ഒത്തു ചേര്‍ന്നാണ് പലയിടത്തും ആഘോഷങ്ങള്‍.
പുതിയ വര്‍ഷാരംഭം കുട്ടികള്‍ക്കും ആഘോഷത്തിന്‍റേതു തന്നെ. എന്നാല്‍ നാട്ടിലെ പോലെ ആഘോഷത്തിന് പടക്കം പൊട്ടിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് പല കുട്ടികള്‍ക്കും. ഗള്‍ഫില്‍ ആഘോഷം കെങ്കേമ മാണെങ്കിലും നാട്ടില്‍ വിഷു ആഘോഷിക്കുക എന്നത് വേറിട്ട അനുഭവം തന്നെയാണെന്ന് ചിലരെങ്കിലും പറയുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, April 14, 2009 ) |
ഖത്തറില്‍ സാധന വിലകള്‍ക്ക് നിയന്ത്രണം
ദോഹ: രാജ്യത്ത് ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തുന്ന തിനെതിരെ അധികൃതരുടെ മുന്നറിയിപ്പ്. യാതൊരു കാരണ വശാലും രാജ്യത്തെ വന്‍ ഷോപ്പിംഗ് മാളുകളിലും സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍ക്കുന്ന സാധനങ്ങളുടെ വില ഉയര്‍ത്തരുതെന്ന് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് കര്‍ശനമായ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഏതു കാരണത്തിന്റെ പേരിലായാലും സാധനങ്ങളുടെ വില ഉയര്‍ത്തുവാന്‍ വിതരണക്കാര്‍ ശ്രമിക്കുക യാണെങ്കില്‍ അതിന് വഴങ്ങരുതെന്ന് ഈ മുന്നറിയിപ്പില്‍ പറയുന്നു.
ഇതു സംബന്ധിച്ച് ബിസിനസ് വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ വകുപ്പ് പ്രത്യേക യോഗം വിളിച്ചിരുന്നു. രാജ്യത്ത് 104 ഉപഭോഗ വസ്തുക്കളുടെ വില സ്ഥിരത ഉറപ്പു വരുത്താന്‍ സമ്മതിച്ച 10 വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികള്‍ സംബന്ധിച്ച യോഗത്തിലാണ് ഇക്കാര്യം അവരെ അറിയിച്ചത്. വില ഉയര്‍ത്തുന്ന തിനെതിരെ വിതരണക്കാര്‍ക്കും അധികൃതര്‍ ഈ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വില ഉയര്‍ത്തുന്നതിന് മുമ്പായി വിതരണക്കാര്‍ ഉപഭോക്തൃ സംരക്ഷണ വകുപ്പിന് വ്യക്തമായ കാരണം കാണിച്ച് അക്കാര്യം അറിയിക്കണം. ഇത് പരിശോധിച്ച് അനുവാദം ലഭിച്ചാല്‍ മാത്രമേ വില ഉയര്‍ത്താന്‍ അനുവദിക്കുകയുള്ളു. വന്‍ ഷോപ്പിംഗ് മാളുകളിലായും മറ്റു സൂപ്പര്‍ മാര്‍ക്കറ്റുക ളിലായാലും രാജ്യത്ത് വില്‍ക്കുന്ന ഏതെങ്കിലും ഉപഭോഗ വസ്തുക്കളുടെ വില ഉയര്‍ത്തിയതായി ശ്രദ്ധയില്‍ പെട്ടാല്‍ അക്കാര്യം ഉപഭോക്തൃ സംരക്ഷണ വകുപ്പിനെ അറിയിക്കാന്‍ പൊതു ജനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിര്‍ദേശങ്ങള്‍ ലംഘിക്കുന്ന വര്‍ക്കെതിരെ കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉപഭോക്തൃ സംരക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അല്‍മിറ, കാര്‍ഫോര്‍, ജയന്റ് സ്റ്റോര്‍, ലൂലു, ദസ്മാന്‍, മെഗാ മാര്‍ട്ട്, അല്‍ സഫീര്‍, സഫാരി, ദഹ്ല്‍, ഫാമിലി ഫുഡ് സെന്റര്‍ എന്നീ വന്‍ ഷോപ്പിംഗ് മാളുകളുടെ പ്രതിനിധികളാണ് യോഗത്തില്‍ സംബന്ധിച്ചത്. രാജ്യത്തെ സര്‍ക്കാര്‍ സര്‍വീസില്‍ വന്‍ തോതില്‍ ശംബളവും അലവന്‍സുകളും ഉയര്‍ത്തിയ പുതിയ മാനവ വിഭവ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തി ലായതോടെ സാധനങ്ങളുടെ വില വീണ്ടും ഉയര്‍ന്നേക്കുമെന്ന ആശങ്ക ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ നടപടിയെന്നാണ് കരുതപ്പെടുന്നത്. കര്‍ശനമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ശമ്പള വര്‍ധന മൂലം ലഭിക്കുന്ന അധിക വരുമാനം വിലക്കയറ്റം അപഹരിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ അറബി പത്രങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Thursday, April 09, 2009 ) |
തടവുകാരെ പീഡിപ്പിക്കുന്നില്ലെന്ന് സൌദി
സൗദി ജയിലുകളില്‍ തടവുകാരെ പീഡിപ്പിക്കു ന്നില്ലെന്ന് ആഭ്യന്തര മന്ത്രി നൈഫ് രാജകുമാരന്‍ പറഞ്ഞു. സൗദി ജയിലുകളില്‍ തടവുകാര്‍ പീഡിപ്പിക്ക പ്പെടുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകരുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രിയുടെ വിശദീകരണം.
- സ്വന്തം ലേഖകന്‍
( Sunday, April 05, 2009 ) |
ഗാര്‍ഹിക തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നു
ദോഹ: ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ കുറിച്ച് ഖത്തര്‍ ഫൗണ്ടേഷന്‍ പഠനം നടത്തുന്നു. ഖത്തറിലെ വീടുകളില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ജീവിത സൗകര്യങ്ങള്‍, കുടുംബ പരിസ്ഥിതി, വേതന വ്യവസ്ഥകള്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള പഠനമാണ് നടത്തുന്നത്. വീടുകളില്‍ ആയമാരായി ജോലി ചെയ്യുന്നവര്‍, ഹെല്‍പ്പര്‍മാര്‍, ഡ്രൈവര്‍മാര്‍, പാചക വിദഗ്ധര്‍ തുടങ്ങിയവരുടെ പ്രശ്‌നങ്ങളെ ക്കുറിച്ചാണ് സമിതി പഠനം നടത്തുക.
പ്രയാസങ്ങളും പീഡനങ്ങളു മനുഭവിക്കുന്ന വിദേശ ഗാര്‍ഹിക തൊഴിലാളികളുടെ നിരവധി പരാതികള്‍ എംബസികള്‍ക്കും മറ്റും ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മനുഷ്യാവകാശ സംരക്ഷണമെന്ന നിലയില്‍ ഇതിനെതിരെ പ്രവര്‍ത്തിക്കാനും കുടുംബാംഗങ്ങളെ ബോധവത്ക രിക്കാനുമുള്ള ഒരു വിഭാഗത്തിന് ഖത്തറിലെ സംഘടന രൂപം നല്കിയത്. പ്രസ്തുത തൊഴിലാളി കള്‍ക്കിടയില്‍ ചോദ്യാവലി വിതരണം ചെയ്തു കൊണ്ട് അവരുടെ പ്രശ്‌നങ്ങള്‍ നേരിട്ടു മനസ്സിലാക്കാനാണ് പരിപാടി. വീട്ടു വേലക്കാരുടെയും വേലക്കാരികളുടെയും പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി ചര്‍ച്ചകള്‍ ദോഹയില്‍ നടന്നിരുന്നു. തൊഴിലാളികള്‍ വീടുകളില്‍ നിന്ന് പീഡനങ്ങള്‍ സഹിക്ക വയ്യാതെ ഒളിച്ചോടുന്നതും പീഡനങ്ങ ള്‍ക്കിരയായി ആശുപത്രികളില്‍ പ്രവേശിപ്പി ക്കപ്പെടുന്ന തുമെല്ലാം സാധാരണമാണ്. ഏറെയും സ്ത്രീ തൊഴിലാളികളാണ് വേദനിപ്പിക്കുന്ന അനുഭവങ്ങളുമായി വീടുകളില്‍ നിന്നും ഒളിച്ചോടുന്നത്. മോശമായ പെരുമാറ്റമാണ് വീട്ടു വേലക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന പ്രശ്‌നം. ഖത്തറില്‍ വീട്ടു വേലക്കാരികളെ സംബന്ധിച്ചിടത്തോളം തൊഴില്‍ നിയമം ബാധകമല്ല. അതു കൊണ്ടു തന്നെ ശമ്പളം കൃത്യമായി കിട്ടാത്തതിനും മറ്റും നിയമപരമായ ആനുകൂല്യം ലഭിക്കുകയില്ല. വീട്ടു വേലക്കാരികളുടെ പരാതികളുടെ ആധിക്യം അനിയന്ത്രിത മായപ്പോഴാണ് ഖത്തറിലെ ഇന്ത്യന്‍ എംബസി വീട്ടു ജോലിക്കുള്ള വിസയ്ക്ക് അനുമതി നല്കുന്നത് താത്കാലികമായി നിര്‍ത്തി വെച്ചത്. പിന്നീട് ഇതിനെതിരെ പരാതികളു യര്‍ന്നപ്പോഴാണ് വീണ്ടും അനുമതി നല്കിയത്. ഖത്തറിലെ ജനങ്ങളെ ബോധവത്കരിക്കാനും മനുഷ്യാവ കാശത്തെ ക്കുറിച്ച് ബോധ്യപ്പെടു ത്താനുമാണ് ഖത്തര്‍ ഫൗണ്ടേഷന്‍ പരിപാടി കളാവി ഷ്‌കരിച്ചു കൊണ്ടിരിക്കുന്നത്. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, April 04, 2009 ) |
അബുദാബിയിലും വരുന്നു ചുങ്കം
ദുബായിക്ക് പിന്നാലെ അബുദാബി നഗരത്തിലെ റോഡുകളിലും ചുങ്കം വരുന്നു. നഗരത്തിലെ റോഡുകളില്‍ തിരക്ക് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് ചുങ്കം നടപ്പിലാക്കാന്‍ ആലോചിക്കുന്നത്. റോഡുകളില്‍ തിരക്ക് കൂടിയ സമയങ്ങളില്‍ ടോള്‍ തുക കൂടുതലും തിരക്ക് കുറവുള്ള സമയത്ത് കുറഞ്ഞ തുകയും ഈടാക്കാനാണ് ആലോചിക്കുന്നത്. എന്ന് മുതല്‍ ടോള്‍ നടപ്പിലാക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. ദുബായില്‍ സാലിക്ക് എന്ന പേരില്‍ റോഡ് ചുങ്കം ഇപ്പോള്‍ നിലവിലുണ്ട്. സ്വകാര്യ വാഹന ഉപയോഗം കുറച്ച് പൊതു വാഹനങ്ങളില്‍ യാത്ര ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്ന നടപടികളാണ് അധികൃതര്‍ കൈക്കൊള്ളുന്നത്.
- സ്വന്തം ലേഖകന്‍
( Thursday, April 02, 2009 ) |
മഴയില്‍ പൊലിഞ്ഞത് 16 ജീവനുകള്‍
ശക്തമായ മഴയും പൊടിക്കാറ്റും മൂലം യു.എ.ഇ. യില്‍ പൊലിഞ്ഞത് 16 ജീവനുകള്‍. വിവിധ അപകടങ്ങളില്‍ 323 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് കോ ഓര്‍ഡിനേഷന്‍ ഡയറക്ടര്‍ കേണല്‍ ഗെയ്തത് അല്‍ സഅബി അറിയിച്ചതാണിത്. വാഹന അപകടങ്ങളിലാണ് കൂടുതല്‍ പേര്‍ മരിച്ചത്. മോശം കാലാവസ്ഥയിലെ അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും രണ്ട് വാഹനങ്ങള്‍ തമ്മില്‍ ആവശ്യമായ ദൂരം പാലിക്കാത്തതും ചുവപ്പ് സിഗ്നല്‍ മറി കടന്നതും ഒക്കെയാണ് അപകടങ്ങള്‍ക്ക് കാരണമായത്. അബുദാബിയില്‍ 126 അപകടങ്ങളും റാസല്‍ ഖൈമയില്‍ 31 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഷാര്‍ജയില്‍ 19 ഉം അജ്മാനില്‍ 16 ഉം ഫുജൈറയില്‍ 15 ഉം ഉമ്മുല്‍ ഖുവൈനില്‍ 12 ഉം അപകടങ്ങള്‍ ഉണ്ടായി.
- സ്വന്തം ലേഖകന്‍
( Thursday, April 02, 2009 ) |
വികലാംഗന്‍റെ വീട് കത്തി നശിച്ചു
ചാവക്കാട്: അയല്‍വാസിയുടെ വെപ്പു പുരയില്‍ നിന്ന് തീ പടര്‍ന്ന് വികലാംഗ യുവാവിന്‍റെ വീട് പൂര്‍ണമായും കത്തി നശിച്ചു. ഒരുമനയുര്‍ തൈക്കടവില്‍ വലിയകത്ത് അഷറഫിന്‍റെ വീടാണ് ഇന്നലെ ഉച്ചക്ക് ഒരു മണിക്ക് കത്തി നശിച്ചത്. വീട്ടിനകത്തെ മുഴുവന്‍ സാധനങ്ങളും കത്തിപ്പോയി. അയല്‍വാസിയായ ചെമ്പിട്ടയില്‍ അഷറഫിന്‍റെ വെപ്പു പുരയില്‍ നിന്നാണ് തീ പടര്‍ന്നത്. നാട്ടുകാര്‍ ഓടിയെത്തി തീയണക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും വീട് പൂര്‍ണമായും കത്തി ചാമ്പലായി. രണ്ട് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി വീട്ടുടമസ്ഥന്‍ പറഞ്ഞു. ഒരുമനയൂര്‍ ഇല്ലത്തെ പള്ളിക്കടുത്ത് നിന്ന് പടിഞ്ഞാറോട്ട് പോകുന്ന റോഡിന്‍റെ അറ്റത്തുള്ള അഷറഫിന്‍റെ വീടു വരെ വാഹനം പോകാത്തതിനാല്‍ 200 മീറ്ററോളം പൈപ്പിട്ടാണ് ഫയര്‍ ഫോഴ്സ് തീയണക്കാന്‍ ശ്രമം നടത്തിയത്.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: life
- ജെ. എസ്.
( Tuesday, March 31, 2009 ) |
ഖത്തറിലെ ഇന്ത്യന്‍ ചര്‍ച്ച് സമുച്ഛയം : ഉദ്ഘാടനം ഇന്ന്
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ പള്ളി സമുച്ഛയത്തിന്റെ ഉദ്ഘാടനം ഇന്ന് കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും.
സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയ ത്തിലുള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും. - മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍
- ജെ. എസ്.
( Saturday, March 28, 2009 ) |
ദുബായില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ പത്ത് ലക്ഷം കവിഞ്ഞു
ദുബായില്‍ ആര്‍ടിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷം കവിഞ്ഞു. ആര്‍ടിഎ അധികൃതര്‍ അറിയിച്ചതാണ് ഇക്കാര്യം. 2009 ജനുവരി വരെ ആര്‍ടിഎക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷത്തി എണ്ണൂറ്റി പതിനാറ് ആണ്. ഇതില്‍ എട്ട് ലക്ഷത്തിലധികം കാറുകള്‍ ഉള്‍പ്പടെയുള്ള ചെറിയ വാഹനങ്ങളും ചെറിയ ബസുകളുമാണ്. എഴുപത്തി ഏഴായിരം ലോറികളും വലിയ ബസുകളുമാണ്. നാല്‍പത്തി മൂവായിരത്തോളം മോട്ടോര്‍ സൈക്കിളുകളും മെക്കാനിക്കല്‍ വാഹനങ്ങളും ഉണ്ട്. 2007 നെ അപേക്ഷിച്ച് 15 ശതമാനത്തോളം വാഹനങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട് 2008ല്‍.
- സ്വന്തം ലേഖകന്‍
( Thursday, March 19, 2009 ) |
ഒമാനിലെ മൂന്നാമത്തെ ഇടവക സൌഹാറില്‍
ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഒമാനിലെ മൂന്നത്തെ ഇടവക സൊഹാറില്‍ വരുന്നു. മാര്‍ച്ച് 20ന് ഇതിന്‍റെ പ്രഖ്യാപനം ഉണ്ടായിരിക്കും. ഒമാനില്‍ ഉടനീളം പതിനായിരത്തോളം അംഗങ്ങളുള്ള ഓര്‍ത്തഡോക്സ് സഭക്ക് ഇപ്പോള്‍ സലാല, മസ്ക്കറ്റ് എന്നീ ഇടവകകളാണ് ഉള്ളത്. ഇടവക മെത്രോപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ കുറിലോസ് സോഹാറില്‍ വൈകീട്ട് ആരംഭിക്കുന്ന കുര്‍ബാന ക്കിടയില്‍ ഇടവക പ്രഖ്യാപനം നടത്തും. തുടര്‍ന്ന് പൊതു സമ്മേളനവും നടക്കും.
- സ്വന്തം ലേഖകന്‍
( Thursday, March 19, 2009 ) |
ഖത്തറില്‍ പുതിയ ദേവാലയങ്ങള്‍
ദോഹ: ഖത്തറിലെ ഇന്ത്യക്കാരായ ക്രൈസ്തവ വിശ്വാസികളുടെ ദേവാലയ സമുച്ഛയത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് 28 ശനിയാഴ്ച കാലത്ത് ഖത്തര്‍ ഉപ പ്രധാന മന്ത്രിയും ഊര്‍ജ്ജ വ്യവസായ മന്ത്രിയുമായ അബ്ദുല്ല ബിന്‍ ഹമദ് ആല്‍ അത്തിയ്യ നിര്‍വഹിക്കും. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ച്, സെന്റ് തോമസ് മലങ്കര ഓര്‍ത്തഡോക്സ്, മാര്‍ത്തോമാ ചര്‍ച്ച്, ബ്രദറന്റ് അസംബ്ളി, സെന്റ് മേരീസ് മലങ്കര ചര്‍ച്ച്, പെന്തക്കോസ്റ്റല്‍ അസംബ്ളി തുടങ്ങിയവയുടെ വിവിധ പ്രാര്‍ത്ഥനാ ലയങ്ങളാണ് ഈ സമുച്ഛയത്തില്‍ ഉള്ളത്. വിവിധ മത നേതാക്കള്‍ ചടങ്ങില്‍ സംബന്ധിക്കും.
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ദോഹ
- ജെ. എസ്.
( Wednesday, March 18, 2009 ) |
SKSSF കരിയര്‍ മേറ്റ് പദ്ധതി
ദുബായ് : സാമ്പത്തിക പ്രതിസന്ധി മൂലം യു. എ. ഇ. യില്‍ ജോലി സഷ്ടപ്പെടുന്നവരെ പുനരധിവസിപ്പിക്കുന്നതിനായി SKSSF ദുബായ് കമ്മറ്റി പദ്ധതി ആവിഷ്കരിച്ചു. ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ ഭാഗമായി ജോലിയില്‍ നിന്നും പിരിച്ചു വിടപ്പെടുന്നവര്‍ക്കും പിരിച്ചു വിടല്‍ ഭീഷണിയുള്ളവര്‍ക്കും അവരുടെ പരിചയ സമ്പന്നതയും യോഗ്യതയും അനുസരിച്ചുള്ള മറ്റ് ജോലി ലഭിക്കുവാന്‍ സഹായിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ഈ സേവനം തികച്ചും സൌജന്യം ആയിരിക്കും. പദ്ധതിയുടെ കോര്‍ഡിനേറ്റര്‍ ആയി ഷക്കീര്‍ കോളയാടിനേയും സമിതി അംഗങ്ങളായി വാജിദ് റഹ്മാനി, അബ്ദുല്ല റഹ്മാനി, ഉബൈദ് റഹ്മാനി എന്നിവരേയും തിരഞ്ഞെടുത്തു. ഈ പദ്ധതിയുടെ സഹായം ആഗ്രഹിക്കുന്നവര്‍ അവരുടെ ബയോ ഡാറ്റയും യു. എ. ഇ. യിലും നാട്ടിലും ഉള്ള ഫോണ്‍ നമ്പര്‍ സഹിതം dubaiskssf@yahoo.com എന്ന ഇ മെയില്‍ റജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 7396263, 050 3403906 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
Labels: associations, life
- ജെ. എസ്.
( Monday, February 23, 2009 ) 3 Comments:
Links to this post: |
ബഹറൈനില്‍ പണിമുടക്ക്
ബഹറൈനില്‍ മത്സ്യ തൊഴിലാളികള്‍ പണിമുടക്ക് തുടങ്ങി. മലയാളികള്‍ അടക്കം 1700 ഓളം വരുന്ന മത്സ്യ തൊഴിലാളികളാണ് വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പണിമുടക്ക് സമരം നടത്തുന്നത്. ലേബര്‍ മാര്‍ക്കറ്റ് റഗുലേറ്ററി അഥോറിറ്റിയുടെ ഫീസ് പിന്‍വലിക്കുക, നഷ്ട പരിഹാരം നല്‍കുക, സ്ഥലം ഏറ്റെടുക്കല്‍ നടപിട പുനഃ പരിശോധിക്കുക എന്നീ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ബഹ്റിനിലെ പ്രധാന മത്സ്യ വിപണന കേന്ദ്രമായ സെന്‍ട്രല്‍ മാര്‍ക്കറ്റ് അടച്ചിട്ടിരി ക്കുകയാണിപ്പോള്‍. ബഹ്റിന്‍ ഫിഷര്‍ മെന്‍ സൊസൈറ്റി മറ്റ് അയല്‍ രാജ്യങ്ങളോട് മത്സ്യ കയറ്റുമതി നിര്‍ത്തലാക്കി പണിമുടക്കിനോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിച്ചു. ഈ പ്രശ്നം പരിഹരിക്കാത്ത പക്ഷം ബഹ്റിനില്‍ മത്സ്യ ക്ഷാമം വര്‍ധിക്കും. പ്രധാന മന്ത്രി ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ പ്രശ്നത്തില്‍ ഇടപെട്ട് വിശദ പഠനത്തിന് നിര്‍ദേശം നല്‍കി.
- സ്വന്തം ലേഖകന്‍
( Wednesday, February 18, 2009 ) |
അബുദാബി ബസ്സ് യാത്ര ഇനി മുതല്‍ ടിക്കറ്റെടുത്ത്
അബുദാബി ട്രാന്‍സ്പോര്‍ട്ട് വകുപ്പ്, കഴിഞ്ഞ ജൂലായ് മുതല്‍ നഗര വാസികള്‍ക്ക് നല്‍കി വന്നിരുന്ന സൌജന്യ ബസ്സ് യാത്രാ സൌകര്യം പതിനഞ്ചാം തിയ്യതിയോടെ നിര്‍ത്തലാക്കി. സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിധത്തില്‍ ഓരോ യാത്രക്കും ഒരു ദിര്‍ഹം വീതം ഈടാക്കി തുടങ്ങി. സ്ഥിരം യാത്രക്കായി 40 ദിര്‍ഹം വിലയുള്ള 'ഒജ്റ' സീസണ്‍ ടിക്കറ്റുകള്‍ ലഭ്യമാണ്. ഒരു മാസം യാത്ര ചെയ്യാവുന്ന ഈ ടിക്കറ്റ് നഗരത്തിലെ പ്രമുഖ ഷോപ്പിങ്ങ് മാളുകളിലും ബസ് സ്റ്റാന്‍ഡുകളിലും ഒജ്റ കിയോസ്കുകളിലും കിട്ടുന്നുണ്ട്. ഇതു കൂടാതെ ഒരു ദിവസത്തെ യാത്രക്കായി മൂന്ന് ദിര്‍ഹം വിലയുള്ള ടിക്കറ്റുകളും ലഭിക്കുന്നുണ്ട്. മുതിര്‍ന്ന പൌരന്‍മാര്‍ക്കും വികലാംഗര്‍ക്കും ഫ്രീ പാസ്സ് ലഭിക്കും എന്നറിയുന്നു. ഇപ്പോള്‍ നിലവിലുള്ള റൂട്ടുകള്‍ കൂടാതെ ഉടനെ തന്നെ പുതിയ ബസ്സുകള്‍ സര്‍വ്വീസ് തുടങ്ങുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Tuesday, February 17, 2009 ) |
അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കുന്നു
ഞായറാഴ്ച മുതല്‍ അബുദാബിയില്‍ ടാക്സി ചാര്‍ജ്ജ് വര്‍ദ്ധിക്കും. മൊത്തം 30 ശതമാനം വര്‍ദ്ധനവുണ്ടാകും. പകല്‍ സമയത്ത് യാത്ര തുടങ്ങുന്നത് 2.60 ദിര്‍ഹം ആയിരുന്നത് 3 ദിര്‍ഹമായി വര്‍ദ്ധിക്കും. ഓരോ കിലോമീറ്ററിനും 1 ദിര്‍ഹവുമാണ് ചാര്‍ജ്. നഗരത്തിന് പുറത്ത് യാത്ര ചെയ്യുമ്പോള്‍ നല്‍കിയിരുന്ന ഇരട്ട ചാര്‍ജ് നിര്‍ത്തലാക്കി. പകരം 50 കിലോമീറ്ററില്‍ അധികം യാത്ര ചെയ്യുമ്പോള്‍ ഓരോ കിലോമീറ്ററിനും 1.50 ദിര്‍ഹം കൊടുക്കണം. രാത്രി 3.60 മിനിമം ചാര്‍ജില്‍ ഓടി തുടങ്ങുന്ന ടാക്സിക്ക് ഓരോ കിലോമീറ്ററിനും 1.20 ദിര്‍ഹം വീതമായിരിക്കും ഈടാക്കുക.
- സ്വന്തം ലേഖകന്‍
( Thursday, February 12, 2009 ) |
ഫീസ് വര്‍ദ്ധനക്ക് എതിരെ രക്ഷിതാക്കള്‍ രംഗത്ത്
ദുബായ് : സ്ക്കൂള്‍ ഫീസ് വര്‍ദ്ധനവിന് എതിരെ ദുബായില്‍ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തു വന്നു. മലയാളി മാനേജ്മെന്‍റിന്‍റെ കീഴിലുള്ള സ്ക്കൂള്‍ അധികൃതര്‍ക്ക് എതിരെയാണ് ദുബായില്‍ രക്ഷിതാക്കള്‍ വ്യത്യസ്ത രീതിയിലുള്ള പ്രതിഷേധ പ്രകടനവുമായി രംഗത്തെത്തിയത്. ഇരുന്നൂറോളം രക്ഷിതാക്കള്‍ സ്കൂളിനു മുന്നില്‍ തടിച്ചു കൂടി പ്രതിഷേധം രേഖപ്പെടുത്തി. തൊണ്ണൂറ് ശതമാനം ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത് തങ്ങള്‍ക്ക് താങ്ങാന്‍ ആവുന്നതിലും ഏറെയാണ്. സ്കൂള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ജുമൈറയില്‍ നിന്നും നാദ് അല്‍ ഷെബയിലെ പുതിയ കെട്ടിടത്തിലേക്ക് മാറുന്നതിന്റെ ഭാഗം ആയാണ് ഫീസ് വര്‍ധനവ് ഏര്‍പ്പെടുത്തിയത്. ഇപ്പോള്‍ ഉള്ളതിന്റെ നാലിരട്ടിയോളം സ്ഥല സൌകര്യം ഉള്ളതാണ് പുതിയ സ്ക്കൂള്‍. എന്നാല്‍ സാമ്പത്തിക മാന്ദ്യം മൂലം ഭാവി തന്നെ ആശങ്കയില്‍ ആയിരിക്കുന്ന പ്രവാസി സമൂഹത്തിനു മേല്‍ കൂടുതല്‍ സാമ്പത്തിക ബാധ്യത അടിച്ചേല്‍പ്പിക്കുന്ന ഇത്തരം നടപടികള്‍ മനുഷ്യത്വ രഹിതമാണ് എന്നാണ് രക്ഷിതാക്കളുടെ പരാതി.
- സ്വന്തം ലേഖകന്‍
( Thursday, February 05, 2009 ) |
ബഹ്റൈനില്‍ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
അറബ് രാജ്യങ്ങളിലെ വിദേശ തൊഴിലാളികളുടെ എണ്ണം ക്രമാനുഗതമായി കുറച്ചു കൊണ്ട് വരണമെന്ന് സാദി മുന്‍ ഇന്‍റലിജന്‍സ് മേധാവി ആവശ്യപ്പെട്ടു. ദശലക്ഷ ക്കണക്കിന്ന വിദേശികള്‍ അറബ് രാജ്യങ്ങളില്‍ ജോലി ചെയ്യുമ്പോള്‍ സ്വദേശികള്‍ തൊഴില്‍ രഹിതരായി നല്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
അതേ സമയം ജി.സി.സി രാജ്യങ്ങളില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന പശ്ചാത്തലത്തില്‍ ബഹ്റിനിലെ തൊഴില്‍ രംഗത്ത് 30 ശതമാനം പേര്‍ക്ക് ജോലി നഷ്ടമാകുമെന്ന് വിദഗ്ധര്‍. ഇത് കൂടുതല്‍ ബാധിക്കുക നിര്‍മ്മാണ മേഖലയിലാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. അതു കൊണ്ട് തന്നെ നിര്‍മ്മാണ മേഖലയിലെ 40 ശതമാനത്തോളം പേര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് വിലയിരുത്തല്‍.
- സ്വന്തം ലേഖകന്‍
( Thursday, February 05, 2009 ) |
ദുബായില്‍ പാചക വാതക വില കുറച്ചു
എമിറേറ്റ്സ് ഗ്യാസ് ദുബായില്‍ പാചക വാതക വില കുറച്ചു. 22 കിലോഗ്രാം സിലിണ്ടറിന് 96 ദിര്‍ഹത്തില്‍ നിന്ന് 86 ദിര്‍ഹമായാണ് വില കുറച്ചിരിക്കുന്നത്. രണ്ട് മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് എമിറേറ്റ്സ് ഗ്യാസ് പാചക വാതകത്തിന്‍റെ വില കുറയ്ക്കുന്നത്.
- സ്വന്തം ലേഖകന്‍
( Sunday, February 01, 2009 ) |
ദുബായില്‍ ഭക്‌ഷ്യ വില കൂടില്ല
ദുബായില്‍ ഭക്‌ഷ്യ സാധനങ്ങളുടെ വില കൂടില്ലെന്ന് ഉപഭോക്തൃ സംരക്ഷണ സമിതി അറിയിച്ചു. നിലവില്‍ ഉള്ള വില തന്നെ തുടരുമെന്ന് ഇന്നലെ ചേര്‍ന്ന സമിതി യോഗമാണ് അറിയിച്ചത്. ഭക്ഷ്യ വസ്തുക്കളുടെ വില കൂട്ടണം എന്ന വിതരണക്കാരുടെ അഭ്യര്‍ത്ഥന സമിതി തള്ളി. ഉപഭോക്താക്കളുടെ താത്‍പര്യത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്ന് സാമ്പത്തിക കാര്യ മന്ത്രിയും ഉപഭോക്തൃ സംരക്ഷണ സമിതി തലവനുമായ സയ്യിദ് അല്‍ മന്‍സൂരി പറഞ്ഞു.
- സ്വന്തം ലേഖകന്‍
( Tuesday, January 27, 2009 ) |
1 Comments:
Kidialan TV yude ee cheirya thudakkam oru nalla nalekkayitheeratte ennu aasamsikkunnu
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്