ടി. പത്മനാഭന് അബുദാബിയില്‍ സ്വീകരണം
![]() - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, associations, literature
- ജെ. എസ്.
( Wednesday, April 07, 2010 ) |
'മലബാര്‍ സ്കെച്ചുകള്‍' പ്രകാശനം ഇന്ന്
![]() Labels: dubai, literature, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Friday, April 02, 2010 ) |
'തീമഴയുടെ ആരംഭം' പ്രകാശനം ചെയ്തു
പാം പുസ്തക പ്പുര പ്രസിദ്ധീകരിക്കുന്ന 'തീമഴയുടെ ആരംഭം' എന്ന കഥാ സമാഹാരം പ്രകാശനം ചെയ്തു. ഷാര്‍ജ സബ ഓഡിറ്റോറി യത്തില്‍ വെച്ച് ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ഇ. എം. അഷറഫ് കവയിത്രി ഷീല പോളിന് പുസ്തകത്തിന്റെ പ്രതി നല്കിയാണ് പ്രകാശന കര്‍മം നിര്‍വഹിച്ചത്.
ഗഫൂര്‍ പട്ടാമ്പി രചിച്ച 'തീമഴയുടെ ആരംഭ'ത്തെക്കുറിച്ച് ജ്യോതി കുമാര്‍ സംസാരിച്ചു. പാം പുസ്തക പ്പുരയുടെ പ്രസിഡന്റ് മനാഫ് കേച്ചേരി അധ്യക്ഷത വഹിച്ചു. വിജു സി. പരവൂര്‍ സ്വാഗതവും പറഞ്ഞു. കേരള മാപ്പിള കലാ അക്കാദമി പ്രസിഡന്‍റ് അബ്ദുള്ള മുഖ്യാതിഥിയായിരുന്നു. നാസര്‍ ബേപ്പൂര്‍ ലളിതാംബിക അന്തര്‍ജന അനുസ്മരണ പ്രഭാഷണം നടത്തി. ബാലചന്ദ്രന്‍, സൈനുദ്ദീന്‍ പുന്നയൂര്‍കുളം, ലത്തീഫ് മമ്മിയൂര്‍, ഷാജി ഹനീഫ്, രാജന്‍ മാവേലിക്കര, ആര്‍. കെ. പണിക്കര്‍, ബാബു കോടോത്ത്, രാഗേഷ് ഭഗവതി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. Labels: literature, sharjah, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Sunday, March 14, 2010 ) |
അബുദാബിയില്‍ പുസ്തകോത്സവം സമാപിച്ചു
![]() ഇന്ത്യയില്‍ നിന്ന് മലയാളത്തിലും, അറബിയിലും വിവിധ ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുള്ള കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, സാഹിത്യകാരന്‍ എം. ടി. വാസുദേവന്‍ നായര്‍ ഉള്‍പ്പെടെ ലോകത്തെ വിവിധ രാജ്യങ്ങളില്‍ നിന്ന് പ്രശസ്തരും, പ്രമുഖരുമായ നിരവധി എഴുത്തുകാരും, പുസ്തക പ്രസാധകരും അതിഥികളായി എത്തിയിരുന്നു. മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയായിരുന്നു പുസ്തക മേള നടന്നത്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി 800 ലധികം പുസ്തക പ്രസാധന കമ്പനികള്‍ പുസ്തക മേളയില്‍ പങ്കെടുത്തു. 19,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ ഒരുക്കിയ പുസ്തക ച്ചന്തയില്‍ ലക്ഷക്കണക്കിന് പുസ്തകങ്ങളുടെ പ്രദര്‍ശനവും വില്പനയുമാണ് നടന്നത്. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചണ്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടന്നു. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിരുന്നു. ഇന്ത്യയില്‍ നിന്ന് കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, എം. ടി. എന്നിവര്‍ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് പങ്കെടുത്തത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരും, 5 മുതല്‍ 6 വരെ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരും 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖത്തില്‍ പങ്കെടുത്തു. ലോക പ്രശസ്തരായ എഴുത്തുകാരുമായി സംവദിക്കാനുള്ള വേദിയായിരുന്നു 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു.എ.ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവ ത്തില്‍ ഉണ്ടായിരുന്നു, മലയാളത്തിലെ പ്രശസ്തരായ എഴുത്തുകാരുടെ പുസ്തകങ്ങളുമായി ഡി. സി. ബുക്‌സും ഫെസ്റ്റിവലില്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ പങ്കെടുത്ത സിറാജ് ദിന പത്രത്തിന്റെ കൌണ്ടറും ഈ പുസ്തക ച്ചന്തയില്‍ ശ്രദ്ധേയമായി. ഈ വര്‍ഷം കേരളത്തില്‍ നിന്നും 2 പേരെ സംഘാടകരുടെ അതിഥികളായി പങ്കെടുപ്പിച്ചത് മലയാളികള്‍ക്ക് അഭിമാനമായി. - ഷാഫി മുബാറക് Labels: abudhabi, literature
- ജെ. എസ്.
( Tuesday, March 09, 2010 ) |
എം.ടി.ക്ക് അബുദാബിയില്‍ സ്വീകരണം
അബുദാബി: ഇരുപതാമത് അബുദാബി അന്താരാഷ്ട്ര പുസ്തകോ ത്സവത്തില്‍ സംബന്ധിക്കാന്‍ എത്തിയ വിശ്വ വിഖ്യാത സാഹിത്യകാരന്‍ പത്മ ഭൂഷന്‍ എം. ടി. വാസുദേവന്‍ നായര്‍ക്ക് ഇന്ന് രാത്രി 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സ്വീകരണം നല്‍കുന്നു. തൃശ്ശൂര്‍ കറന്റ് ബുക്സിന്റെ മാനേജിംഗ് ഡയറക്ടര്‍ പിപിന്‍ തോമസ് മുണ്ടശ്ശേരിയും ചടങ്ങില്‍ സമ്പന്ധിക്കുമെന്നു സംഘാടകര്‍ അറിയിച്ചു.
Labels: abudhabi, literature
- ജെ. എസ്.
( Wednesday, March 03, 2010 ) |
പുസ്തകോത്സവത്തില്‍ വീണ്ടും മലയാളത്തിന്റെ സാന്നിദ്ധ്യം
![]() ലോകത്തെ വിവിധ രാജ്യങ്ങളില്‍നിന്ന് പ്രശസ്തരും പ്രമുഖരുമായ നിരവധി എഴുത്തുകാരും പുസ്തക പ്രസാധകരും അതിഥികളായി എത്തിച്ചേര്‍ന്ന പുസ്തകോത്സവം, മാര്‍ച്ച് രണ്ടു മുതല്‍ ഏഴു വരെയാണ്. ഇന്ത്യയടക്കം അറുപത് രാജ്യങ്ങളില്‍ നിന്നായി ഒട്ടനവധി പുസ്തക പ്രസാധനകര്‍ ഈ മേളയില്‍ പങ്കെടുക്കുന്നു. ഡിസ്‌കഷന്‍ ഫോറം, കിത്താബ് സോഫ, പോയട്രി ഫോറം, ബുക്ക് സൈനിംഗ് കോര്‍ണര്‍, ഷോ കിച്ചന്‍ തുടങ്ങിയ പേരുകളില്‍ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ചോദ്യോത്തര പരിപാടി, കാവ്യാലാപനം എന്നിവ വിവിധ സമയങ്ങളിലായി ഓരോ ദിവസവും നടക്കും. അറബ് മേഖലയിലെയും മറ്റു രാജ്യങ്ങളിലെയും പ്രശസ്തരായ എഴുത്തുകാര്‍, കവികള്‍, പത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ പുസ്തകോ ത്സവത്തില്‍ അതിഥികളായി എത്തിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്ന് എം. ടി. ക്ക് പുറമെ തരുണ്‍ തേജ്പാല്‍, അക്ഷയ് പഥക് തുടങ്ങിയ പ്രമുഖരാണ് ക്ഷണിക്കപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് ആറിന് ശനിയാഴ്ച വൈകുന്നേരം നാലു മുതല്‍ അഞ്ചു വരെ എം. ടി. വാസുദേവന്‍ നായരുമായി 'കിത്താബ് സോഫ' പരിപാടിയില്‍ മുഖാമുഖം നടക്കും. ലോക പ്രശസ്തരായ എഴുത്തു കാരുമായി സംവദിക്കാനുള്ള വേദിയാണ് 'കിത്താബ് സോഫ'. ശനിയാഴ്ച വൈകുന്നേരം യു. എ. ഇ. യിലെ മലയാളി കവികള്‍ പങ്കെടുക്കുന്ന കവിയരങ്ങും പുസ്തകോത്സവത്തില്‍ ഒരുക്കിയിട്ടുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, literature
- ജെ. എസ്.
( Wednesday, March 03, 2010 ) 4 Comments:
Links to this post: |
കൊടകര പുരാണം മൂന്നാം എഡിഷന്‍ വരുന്നു
![]() കൊടകര പുരാണം ആദ്യമായി പ്രസിദ്ധീകരിച്ചത് ത്യശ്ശൂര്‍ കറന്റ് ബുക്സ് ആയിരുന്നു. കൊടകരണ പുരാണത്തിന്റെ പുതിയ പതിപ്പ് ഇപ്പോള്‍ ദുബായിലും ലഭ്യമാണ്. കരാമയിലെ ഡി. സി. ബുക്സില്‍ പുസ്തകത്തിന്റെ കോപ്പികള്‍ എത്തിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് - 0091 4 397 94 67 എന്ന നമ്പറില്‍ വിളിക്കുക. Labels: blog, literature
- സ്വന്തം ലേഖകന്‍
( Thursday, February 11, 2010 ) |
കെ.എസ്.സി. ഓപ്പണ്‍ സാഹിത്യ മത്സരം
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന യു. എ. ഇ. ഓപ്പണ്‍ സാഹിത്യ മത്സരം ഫെബ്രുവരി 12, 13, 16, 17 തിയ്യതികളിലായി കെ. എസ്. സി അങ്കണത്തില്‍ നടക്കും. 6 വയസ്സ് മുതല്‍ 18 വയസ്സു വരെയുള്ള ആണ്‍കുട്ടി കള്‍ക്കും പെണ്‍കുട്ടി കള്‍ക്കും പങ്കെടുക്കാവുന്ന മെമ്മറി ടെസ്റ്റ്, കവിതാ പാരായണം, ക്വിസ്, പ്രസംഗം, കഥ പറയല്‍, ഉപന്യാസം, കഥ, കവിത എഴുത്ത് എന്നിവ ഇംഗ്ലീഷിലും മലയാളത്തിലും മത്സരം സംഘടിപ്പി ച്ചിരിക്കു മ്പോള്‍, മുതിര്‍ന്ന വര്‍ക്കായി മലയാളത്തില്‍ പ്രണയ ലേഖനമെഴുത്തു മത്സരം പ്രത്യേകം ഒരുക്കിയിരിക്കുന്നു.
ഫെബ്രുവരി 11 ന് മുന്‍പായി പൂരിപ്പിച്ച അപേക്ഷകള്‍ കെ. എസ്. സി. ഓഫീസില്‍ എത്തി യിരിക്കണം. മത്സരത്തിന്റെ എന്‍ട്രി ഫോമുകള്‍ ഓഫീസില്‍ നിന്നോ, വെബ്സൈറ്റില്‍ നിന്നോ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 02 631 44 55, 02 631 44 56 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, literature
- ജെ. എസ്.
( Thursday, February 11, 2010 ) |
പൊയ്ത്തും കടവിന്റെ കഥ പാഠ പുസ്തക മാവുന്നു
![]() Labels: education, expat, literature
- സ്വന്തം ലേഖകന്‍
( Monday, February 08, 2010 ) |
പ്രവാസി ഭാരതീയ പുരസ്കാരം ലഭിച്ച ഡോ. ആസാദ് മൂപ്പനെ ആദരിച്ചു
![]() ![]() തുടര്ന്ന്, മാതൃഭാഷ നേരിടുന്ന വെല്ലുവിളികളില്‍ എഴുത്തുകാരന്റെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. വിജു സി. പരവൂര്‍ അദ്ധ്യക്ഷനായ ചര്‍ച്ചയില്‍ ബഷീര്‍ തിക്കോടി മോഡറേറ്ററായിരുന്നു. ഷാജഹാന്‍ മാടമ്പാട്ട് വിഷയാവതരണം നടത്തി. ഓരോ എഴുത്തുകാരനും തന്റെ രാജ്യത്തോട് ഏറെ കടപ്പെട്ടവനാണെന്നും, രാജ്യം നേരിടുന്ന എല്ലാ പ്രശ്നങ്ങളിലും എഴുത്തുകാരന്‍ തന്റെ തൂലിക ചലിപ്പിക്കണമെന്നും ചര്‍ച്ചയില്‍ എഴുത്തുകാര്‍ അഭിപ്രായപ്പെട്ടു. ഭീകരവാദം, വര്‍ഗ്ഗീയത തുടങ്ങിയ വിഷയങ്ങളില്‍ എഴുത്തുകാര്‍ പക്ഷം ചേരാതെ ജനങ്ങളെ യഥാര്‍ത്ഥ ദിശയിലേക്ക് നയിക്കണമെന്നും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു. അഡ്വ. ഷംസുദ്ദീന്‍ കരുനാഗപ്പള്ളി, എ. എം. മുഹമ്മദ്, പണിക്കര്‍, ഖുര്‍ഷിദ് തുടങ്ങിയവര്‍ പങ്കെടുത്തു. - വെള്ളിയോടന്‍ Labels: associations, awards, literature, personalities, prominent-nris
- ജെ. എസ്.
( Sunday, January 17, 2010 ) |
‘ശൈഖ് സായിദ് ’ പ്രകാശനം ചെയ്തു
![]() ആരാലും കാര്യമായി ശ്രദ്ധിക്കപ്പെ ടാതിരുന്ന ഒരു കൊച്ചു രാജ്യം, അത്യാധുനികതയുടെ പര്യായമായി മാറുകയും, ലോകത്തെ മുഴുവന്‍ അങ്ങോട്ട് ആകര്‍ഷിക്കുകയും ചെയ്ത വിസ്മയകരമായ വളര്‍ച്ചയാണ് യു.എ.ഇ. യുടെ ചരിത്രം. നവീനമായ എല്ലാ വികസന ങ്ങളുടേയും ശാസ്ത്രീയ രീതികള്‍ അതി സമര്‍ത്ഥമായി സാംശീകരിച്ച ധിഷണാ ശാലിയും ക്രാന്ത ദര്‍ശിയു മായിരുന്ന മഹാനായ ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ സൂര്യ പ്രഭയാര്‍ന്ന വ്യക്തിത്വ മായിരുന്നു ഈ അതിശയത്തിനു പിന്നിലെ ചാലക ശക്തി. ![]() ജലീല്‍ രാമന്തളിയും പുസ്തകവും ശ്ലാഘനീയമായ ദീര്‍ഘ വീക്ഷണം, കറയറ്റ മാനവികത, കുറ്റമറ്റ ഭരണ തന്ത്രജ്ഞത, വിശാലമായ സാഹോദര്യം, അനന്യ സാധാരണമായ സമഭാവന, മികച്ച ആസൂത്രണ പാടവം, തുളുമ്പുന്ന ആര്‍ദ്രത എന്നിവയാല്‍ ശ്രേഷ്ഠനായ ശൈഖ് സായിദിനെ ക്കുറിച്ച് ആദ്യമായി ഒരു ഇന്ത്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട കൃതിയാണ് ജലീല്‍ രാമന്തളിയുടെ “ശൈഖ് സായിദ്”. അഭയം തേടി, സ്നേഹം ഒരു കടങ്കഥ, ഇരുള്‍ മുറ്റിയ വഴിയമ്പലങ്ങള്‍, നഗരത്തിലെ കുതിരകള്‍, ഗള്‍ഫ് സ്കെച്ചുകള്‍, ഒട്ടകങ്ങള്‍ നീന്തുന്ന കടല്‍ തുടങ്ങിയ നിരവധി പുസ്തകങ്ങള്‍ ജലീല്‍ രാമന്തളിയുടേതായി പ്രസിദ്ധീ കരിച്ചിട്ടുണ്ട്. ഡോക്യുമെന്റ റികള്‍, വീഡിയോ ആല്‍ബങ്ങള്‍, റേഡിയോ പരിപാടികള്‍, ടെലി സിനിമകള്‍ എന്നിവക്ക് തിരക്കഥാ രചനയും നിര്‍വ്വഹിച്ചിട്ടുണ്ട്. പൂങ്കാവനം മാസികയിലെ കോളമിസ്റ്റ്, മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ അബുദാബി ലേഖകന്‍ കൂടിയാണ് അദ്ദേഹം. ‘ശൈഖ് സായിദ്’ എന്ന ഈ പുസ്തകത്തില്‍ അദ്ദേഹം എഴുതിയിരിക്കുന്നു: ഒരു നാട് തന്നെ ഒരു വ്യക്തിയുടെ നിത്യ സ്മാരകമാവുക എന്നത് ലോകത്തിലെ അപൂര്‍വ്വതകളില്‍ ഒന്നാണ്. ഒന്നുമില്ലാ യ്മയില്‍ നിന്നും എല്ലാം നേടിയെടുത്ത് ഒരു നാഗരിക നാട് കെട്ടിപ്പടുത്ത ശൈഖ് സായിദിന് ആ നാടിനേക്കാള്‍ വലിയ സ്മാരകമൊന്നും ആവശ്യമില്ല. ശൈഖ് സായിദിന്‍റെ വാക്കുകള്‍ അദ്ദേഹം കുറിച്ചിട്ടിരിക്കുന്നു. “സമ്പത്ത് എന്നാല്‍ പണമല്ല. സമ്പത്ത്, രാജ്യത്തിലെ പൌരന്‍ മാരാണ്. അവരിലാണ് യഥാര്‍ത്ഥ ശക്തി നില കൊള്ളുന്നത്. ഏറ്റവും വിലയേറിയ ശക്തി. നമ്മുടെ രക്ഷാ കവചമായി വര്‍ത്തിക്കുന്നവര്‍. ഈ ബോധമാണ്, അല്ലാഹു നല്‍കിയ ധനം അവരുടെ പുരോഗതിക്കും ഉന്നമനത്തിനുമായി വിനിയോ ഗിക്കുവാന്‍ നമുക്ക് പ്രചോദനമാവുന്നത് ...” ജലീല്‍ രാമന്തളി തുടരുന്നു... ‘ശൈഖ് സായിദ്’ ... പ്രവാസ ജീവിതം ആരംഭിച്ചപ്പോള്‍ തന്നെ ഹൃദയത്തില്‍ ഒട്ടി നിന്ന പേരാണത്. മൂന്ന് ദശകങ്ങള്‍ പിന്നിട്ട പ്രവാസത്തില്‍ ഏറ്റവുമധികം എഴുതിയതും കേട്ടതും ആ പേരു തന്നെയാവണം. ക്ഷണ മാത്ര കൊണ്ട് എല്ലാം കീഴ്മേല്‍ മാറ്റി മറിക്കുന്ന സൈകത ക്കാറ്റിന്‍റെ അനിശ്ചിത ത്വത്തില്‍ ആടി ഉലയുമ്പോഴൊക്കെ, നിയമങ്ങള്‍ ചിലപ്പോഴൊക്കെ കൂര്‍ത്ത ദംഷ്ടങ്ങളുമായി ചീറിയടു ത്തപ്പോഴും ജീവിതം കൊരുക്കാന്‍ എത്തിയവര്‍ ആശ്വാസം കൊണ്ടതും ആ പേരില്‍ തന്നെ. ![]() ഡോ. ബി.ആര്‍. ഷെട്ടി പുസ്തക പ്രകാശനം നിര്‍വ്വഹിക്കുന്നു ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ ഡോ. ബി. ആര്‍. ഷെട്ടി (എന്‍.എം.സി. ഗ്രൂപ്പ്), അബുദാബി ഇന്ത്യന്‍ എംബസ്സിയിലെ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഓഫീസര്‍ ഇളങ്കോവന് പുസ്തകത്തിന്‍റെ കോപ്പി നല്‍കിയാണ് പ്രകാശനം നിര്‍വ്വഹിച്ചത്. ഐ.എസ്.സി. പ്രസിഡന്‍റ് സുധീര്‍ കുമാര്‍ ഷെട്ടി, ജലീല്‍ രാമന്തളി എന്നിവരും സന്നിഹിതരായിരുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: literature, uae
- ജെ. എസ്.
( Saturday, September 19, 2009 ) 2 Comments:
Links to this post: |
കേരളീയ സമാജം ജാലകം സാഹിത്യ പുരസ്കാരം - ‘09
ബഹറൈന്‍ : ബഹറൈന്‍ കേരളീയ സമാജം സാഹിത്യ മാസികയായ 'ജാലകം' പ്രസിദ്ധീ കരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഗള്‍ഫ് മലയാളികളുടെ സര്‍ഗ്ഗ വാസനകള്‍ കണ്ടെത്തു ന്നതിനും പ്രോത്സാഹി പ്പിക്കുന്നതിനുമായി സമാജം സാഹിത്യ വിഭാഗം - 'ബി. കെ. എസ്. ജാലകം സാഹിത്യ പുരസ്കാരം - 09' എന്ന പേരില്‍ കഥ - കവിത മത്സരം സംഘടിപ്പിക്കുന്നു. അയ്യായിരം രൂപയും ഫലകവും പ്രശസ്‌തി പത്രവുമാണ് ഓരോ വിഭാഗത്തിലേയും സമ്മാനം. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ സൃഷ്ടികള്‍ 2009 സെപ്‌റ്റംബര്‍ 30 ബുധനാഴ്ചയ്ക്കു മുന്‍പായി ബഹ്‌റൈന്‍ കേരളീയ സമാജം, പി. ബി. നമ്പര്‍. 757, മനാമ, ബഹ്‌റൈന്‍ എന്ന വിലാസത്തിലോ bks ഡോട്ട് jalakam അറ്റ് gmail ഡോട്ട് com എന്ന ഇ മെയില്‍ വിലാസത്തിലോ അയയ്ക്കുവാന്‍ താത്പര്യപ്പെടുന്നു.
കവറിനു മുകളില്‍ - ‘ബി. കെ. എസ്. ജാലകം സാഹിത്യ പുരസ്‌കാരം 09' എന്ന് പ്രത്യേകം രേഖപ്പെടുത്തി യിരിക്കണം. നാട്ടില്‍ നിന്നുള്ള കഥാ കാരന്മാരും കവികളും ഉള്‍പ്പെട്ട ജൂറിയായിരിക്കും അവാര്‍ഡുകള്‍ നിശ്ചയിക്കുക. സമാജത്തില്‍ ഡിസംബര്‍ മാസത്തില്‍ നടക്കുന്ന വിപുലമായ ചടങ്ങില്‍ വച്ച് പുരസ്‌കാരങ്ങള്‍ സമ്മാനിക്കും. പങ്കെടുക്കു ന്നവര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍:
കൂടുതല്‍ വിവരങ്ങള്‍ക്ക് സാഹിത്യ വിഭാഗം സെക്രട്ടറി ബെന്യാമിനുമായി 00973 - 39812111 എന്ന നമ്പറില്‍ ബന്ധപ്പെടുക. (benyamin39812111 അറ്റ് gmail ഡോട്ട് com) - എം. കെ. സിറാജുദ്ദീന്‍ Labels: bahrain, literature
- ജെ. എസ്.
( Tuesday, September 01, 2009 ) |
കമലയുടെ മതം
![]() Labels: literature
- സ്വന്തം ലേഖകന്‍
( Monday, July 20, 2009 ) |
മാധവി കുട്ടിയുടെ സമ്പൂര്‍ണ്ണ കൃതികള്‍
![]() Labels: literature
- ജെ. എസ്.
( Friday, July 17, 2009 ) |
ബഷീര്‍ വായനക്കാരുടെ എഴുത്തുകാരന്‍
![]() Labels: literature
- സ്വന്തം ലേഖകന്‍
( Wednesday, July 15, 2009 ) |
ബഷീര്‍ പുരസ്ക്കാരം സുഗത കുമാരിക്ക്
![]() Labels: associations, literature
- സ്വന്തം ലേഖകന്‍
( Monday, July 06, 2009 ) |
കവിതയുടെ വര്‍ത്തമാനം
യുവ കലാ സാഹിതി അബുദാബിയുടെ ആഭിമുഖ്യത്തില്‍ മലയാളത്തിന്റെ പ്രിയ കവി രാവുണ്ണിയുമായി മുഖാമുഖവും കവിതകളുടെ അവതരണവും സംഘടിപ്പിക്കുന്നു. ജൂണ്‍ 13 ശനിയാഴ്ച്ച രാത്രി 07:30 ന് അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ വെച്ചാണ് പരിപാടി അവതരിപ്പിക്കുന്നത് എന്ന് യുവ കലാ സാഹിതി സെക്രട്ടറി ജോഷി അറിയിച്ചു.
Labels: literature
- ജെ. എസ്.
( Saturday, June 13, 2009 ) |
ബഹു ഭാര്യത്വം പ്രശ്നമോ?
![]() ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസവും, സ്ത്രീധനം, തൗബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കും ഇടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്. ശ്രദ്ധിക്കപ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍. ![]() ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ പ്രസിഡണ്ട് എ. പി. അബ്ദുസ്സമദ് അധ്യക്ഷത വഹിച്ചു. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തി. അല്‍മനാര്‍ യൂണിറ്റ് സെക്രട്ടറി അബ്ദുറഹീം സ്വാഗതവും, ഹനീഫ് നന്ദി പറഞ്ഞു. - സക്കറിയ്യ മൊഹമ്മദ് അബ്ദുറഹിമാന്‍ Labels: literature
- ജെ. എസ്.
( Saturday, June 13, 2009 ) 1 Comments:
Links to this post: |
സുഹൈര്‍ ചുങ്കത്തറയുടെ പുസ്തക പ്രകാശനം
ദുബായ് : ഗ്രന്ഥകാരനും വിവര്‍ത്തകനും പണ്ഡിതനുമായ സുഹൈര്‍ ചുങ്കത്തറ രചിച്ച 'ബഹു ഭാര്യത്വം പ്രശ്നമോ, പരിഹാരമോ?' പുസ്തക പ്രകാശനം അല്‍ഖൂസിലുള്ള അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍ററില്‍ ജൂണ്‍ 11ന് നടക്കും.
ഐ. എം. ബി. യു. എ. ഇ. ചാപ്റ്റര്‍ ചെയര്‍മാന്‍ വി. കെ. സകരിയ്യയില്‍ നിന്നും ദുബായിലെ പ്രമുഖ വ്യാപാരി പി. എ. റഹ്‍മാന്‍ ആദ്യ പ്രതി ഏറ്റു വാങ്ങും. അല്‍ മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റര്‍ അഡ്മിനിസ്ട്രേറ്റര്‍ അബൂബക്കര്‍ സ്വലാഹി പുസ്തകം പരിചയപ്പെടുത്തും. രാഷ്ട്രീയ നിരീക്ഷകനും എഴുത്തുകാരനുമായ എം. എന്‍. കാരശ്ശേരി യുമായി നടത്തിയ തൂലികാ സംവാദം അടക്കമുള്ള വിലപ്പെട്ട ലേഖനങ്ങളാണ് സുഹൈറിന്‍റെ ഈ കൃതിയില്‍ ഉള്ളത്. പണ്ഡിതനും കെ. എന്‍. എം. സംസ്ഥാന സെക്രട്ടറിയും ആയ കുഞ്ഞു മുഹമ്മദ് പറപ്പൂരാണ് ഈ പുസ്തകത്തിന് അവതാരിക എഴുതിയിട്ടുള്ളത്. എം. എം. അക്‍ബര്‍, കെ. എ. റാബിയ, റോബര്‍ട്ട് നഈമീ എന്നീ പ്രശസ്തരുടെ ലേഖനങ്ങളും ഈ കൃതിയില്‍ ഉള്‍ക്കൊ ള്ളിച്ചിട്ടുണ്ട്. ഫാറൂഖ് കോളിജിലെ അറബി ഭാഷ അധ്യാപകനായ സുഹൈര്‍ ചുങ്കത്തറയുടെ മറ്റു കൃതികള്‍ മതവും മാര്‍ക്‍സിസം, സ്ത്രീധനം, തൌബ, തവക്കുല്‍, ബഹു ഭാര്യത്വം ആശങ്കക്കും ആശക്കു മിടയില്‍, നോമ്പും നിയമവും, മനസ്സിന്‍റെ മുദ്രാവാക്യം എന്നിവയാണ്. ശ്രദ്ധിക്ക പ്പെടാത്ത മനം മാറ്റം, ഇസ്‍ലാമിന്‍റെ രാഷ്ട്രീയ വ്യാഖ്യാനം, നമസ്കാരം, സുന്നത്ത് രണ്ടാം ചര്യ, പ്രതിഫല വേദി, ഇസ്‍ലാമിന്‍റെ അടിത്തറ, കണ്ണീര്‍ കണങ്ങള്‍ എന്നിവയാണ് അദ്ദേഹം വിവര്‍ത്തനം ചെയ്ത പുസ്തകങ്ങള്‍. മികച്ച പ്രഭാഷകനും സംഘാട കനുമായ സുഹൈര്‍ ചുങ്കത്തറയുടെ മൂന്ന് പുസ്തകങ്ങള്‍ കൂടി ഉടനെ പുറത്തിറങ്ങും. അല്‍മനാര്‍ ഖുര്‍ആന്‍ സ്റ്റഡി സെന്‍റില്‍ വ്യാഴാഴ്ച രാത്രി 9.30ന് നടക്കുന്ന പ്രകാശ ചടങ്ങില്‍ കെ. എ. ജബ്ബാരി അടക്കമുള്ള മാധ്യമ പ്രവര്‍ത്തകരും പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. ഇന്ത്യന്‍ ഇസ്‍ലാഹി സെന്‍റര്‍ സെക്രട്ടറി വി. കെ. കെ. അബ്ദുല്ല അധ്യക്ഷത വഹിക്കും. - Labels: literature
- ജെ. എസ്.
( Thursday, June 11, 2009 ) |
ഗള്‍ഫ് രിസാല പ്രകാശനം
![]() ജൂണ്‍ 12 വെള്ളിയാഴ്ച്ച വൈകുന്നേരം ദുബായ് സുഡാനി ക്ലബ്ബില്‍ വെച്ചാവും ഗള്‍ഫ് രിസാല പ്രകാശനം നടക്കുക. പ്രകാശന ചടങ്ങിനോട് അനുബന്ധിച്ച് നടക്കുന്ന സാംസ്ക്കാരിക സംവാദത്തില്‍ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാര്‍, ശിഹാബ് ഖാനിം, കെ. ഇ. എന്‍. കുഞ്ഞഹമ്മദ്, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, നിസാര്‍ സെയ്ദ്, സി. അഹമ്മദ് ഫൈസി, ആര്‍. പി. ഹുസൈന്‍ ഇരിക്കൂര്‍, സുറാബ്, ബഷീര്‍ തിക്കൊടി, കുഴൂര്‍ വിത്സണ്‍, അശ്രഫ് മന്ന തുടങ്ങി പ്രമുഖര്‍ സംബന്ധിക്കുന്നു. Labels: literature
- ജെ. എസ്.
( Tuesday, June 09, 2009 ) |
ഭാരതത്തിന്റെ പ്രിയപ്പെട്ട കഥാകാരി ഓര്‍മ്മയായി
ദുബായ് : മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകാരിയും കവയത്രിയുമായ കമലാ സുരയ്യ (മാധവിക്കുട്ടി) യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിന്റെ നീര്‍മാതളം കൊഴിഞ്ഞതായി കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. മണ്ണിനേയും മനുഷ്യനേയും ബന്ധപ്പെടുത്തി കൊണ്ട് രചന നിര്‍വ്വഹിച്ച എക്കാലത്തേയും ശ്രദ്ധേയയായ കഥാകാരിയാണ് കമലാ സുരയ്യ. അവരുടെ ഇംഗ്ലീഷ് കവിതകളും ഏറെ ഹൃദ്യമാണ്.
അഡ്വ. ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു. റഫീഖ് മേമുണ്ട, ടി. സി. നാസര്‍, ഏഴിയില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ലിയാഖത്ത് പൊന്നമ്പത്ത് നന്ദി പറഞ്ഞു. - അഡ്വ. ഷബീല്‍ ഉമ്മര്‍ Labels: literature, obituary, personalities
- ജെ. എസ്.
( Friday, June 05, 2009 ) |
കമല സുരയ്യയെ അനുസ്മരിച്ചു
![]() പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കമല സുരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്ന ലീലാ മേനോന്‍ കമലയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. നിഷ്ക്കളങ്കവും നിരുപാധികവുമായ സ്നേഹം കൊണ്ട് തന്റെ ചുറ്റിലുമുള്ളവരുടെ മനസ്സ് നിറച്ച കമല പക്ഷെ ജീവിത സായഹ്നത്തില്‍ ഏറെ ദുഃഖിതയായിരുന്നു എന്ന് അവര്‍ അനുസ്മരിച്ചു. ഏറെ വിവാദമായ തന്റെ മതം മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവര്‍ ഏറെ സ്നേഹിച്ച മലയാള നാടിനെ തന്നെ ഉപേക്ഷിച്ച് പൂനയിലേക്ക് യാത്രയാവാന്‍ അവരെ നിര്‍ബന്ധിതയാക്കി. മരിക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പ് താന്‍ കമലയെ പൂനയില്‍ ചെന്ന് കണ്ടിരുന്നു. അപ്പോഴും അവര്‍ തനിക്ക് പതിവായി ലഭിച്ചു കൊണ്ടിരുന്ന, തന്നെ പുലഭ്യം പറഞ്ഞ് ആള്‍ക്കാര്‍ അയക്കുന്ന എഴുത്തുകള്‍ കാണിച്ച് തന്നെ എല്ലാരും വെറുക്കുന്നുവല്ലോ എന്ന് വിലപിക്കുകയുണ്ടായി എന്നും ലീലാ മേനോന്‍ ഓര്‍ക്കുന്നു. ഇസ്ലാം മതം സ്വീകരിച്ച അവരെ ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു മുസല്യാര്‍ ഒരു മാസം ദിവസേന വന്ന് അവര്‍ക്ക് ക്ലാസ് എടുത്തു. ഇതിനെ തുടര്‍ന്ന്‍ കമല എഴുതിയ യാ അള്ളാഹ് എന്ന കൃതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ ഏറ്റു വാങ്ങുകയുണ്ടായി. കേവലം ഒരു മാസത്തെ മത പഠനം കൊണ്ട് ഇത്തരം ഒരു കൃതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ എത്ര മഹത്തായ ഒരു പ്രതിഭ ആയിരുന്നു കമല സുരയ്യ എന്ന് ലീലാ മേനോന്‍ ചോദിക്കുന്നു. പ്രശസ്ത എഴുത്തുകാരായ അക്ബര്‍ കക്കട്ടില്‍ മാധവിക്കുട്ടിയുടെ ഏറെ കോളിളക്കം സൃഷ്ടിച്ച എന്റെ കഥ മുതല്‍ യാ അള്ളാഹ് വരെ നീണ്ട അവരുടെ എഴുത്തും കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായ അവരുടെ ജീവിതവും അനുസ്മരിച്ചു. നിഷ്ക്കളങ്കത തന്നെയാണ് അവരുടെ പെരുമാറ്റത്തിലെ ഏറ്റവും വലിയ സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസ ചന്ദ്രിക എഡിറ്ററും കഥാ കൃത്തും ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, കമലാ സുരയ്യയുടെ “യാ അല്ലാഹ്” എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ അഹമ്മദ് മൂന്നാം കൈ, ബഷീര്‍ തിക്കൊടി, ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഐ. എം. എഫ്. പ്രസിഡണ്ട് പി. വി. വിവേകാനന്ദന്റെ സന്ദേശം യോഗത്തില്‍ വായിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റര്‍ സ്വാഗതവും, അഷ്രഫ് നാറാത്ത് കവിതയും മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജമാല്‍ മനയത്ത്, അഡ്വ. ജയരാജ് തോമസ്, ശശി മൊഹാബി, അഷ്രഫ് കിള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. Labels: associations, literature, obituary, personalities
- ജെ. എസ്.
( Thursday, June 04, 2009 ) |
കമല സുരയ്യക്ക് ആദരാഞ്ജലികള്‍
സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയും ദുബായ് വായനക്കൂട്ടവും സംയുക്തമായി കമല സുരയ്യ അനുസ്മരണം സംഘടിപ്പിക്കും. നാളെ ജൂണ്‍ 1 തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്ക് ദുബായ് ദെയ്‌റയിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. ലീലാ മേനോന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ആര്‍. കെ. മലയത്ത്, എന്നിവരോടൊപ്പം സാഹിത്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
- മുഹമ്മദ് വെട്ടുകാട് Labels: literature, obituary, personalities
- ജെ. എസ്.
( Sunday, May 31, 2009 ) |
മണലാരണ്യ ത്തിലെ 40 വര്‍ഷങ്ങള്‍
![]() ![]() പൊന്നാനി വി. അബൂബക്കര്‍ ബാവ ഹാജിയെ സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്റര്‍ സംഘടിപ്പിച്ച ചടങ്ങില്‍ കലാ പ്രേമി ബഷീര്‍ പൊന്നാട അണിയിക്കുന്നു. Labels: associations, literature
- ജെ. എസ്.
( Friday, May 29, 2009 ) |
സി. വി. ബാലകൃഷ്ണനു സ്വീകരണം
![]() Labels: cinema, literature
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, May 28, 2009 ) |
ബഷീര്‍ സാഹിത്യം - ചര്‍ച്ച
![]() - ഭാസ്ക്കരന്‍ കൊറ്റമ്പള്ളി Labels: literature
- ജെ. എസ്.
( Sunday, May 17, 2009 ) |
കടമ്മനിട്ട അനുസ്മരണം
![]() Labels: associations, literature
- ജെ. എസ്.
( Friday, May 01, 2009 ) |
കടമ്മനിട്ട അവാര്‍ഡ് സച്ചിദാനന്ദന്
പ്രവാസം ഡോട്ട് കോം മിന്‍റെ ആഭിമുഖ്യത്തില്‍ കുവൈറ്റില്‍ നടന്ന് വരുന്ന കലോത്സവത്തില്‍ നൃത്തം, സംഗീതം എന്നീ ഇനങ്ങളിലെ മത്സരങ്ങള്‍ നടന്നു. ഖൈതാന്‍ ഇന്ത്യന്‍ കമ്യൂണിറ്റി സ്കൂളില്‍ വച്ചായിരുന്നു മത്സരങ്ങള്‍. ഈ മാസം 30 ന് സമാപന സമ്മേളനം നടക്കും. ചടങ്ങില്‍ പ്രവാസം ഡോട്ട് കോം ഏര്‍പ്പെടുത്തിയ പ്രഥമ കടമ്മനിട്ട അവാര്‍ഡ് കവി സച്ചിദാനന്ദന് സമ്മാനിക്കും.
Labels: art, kuwait, literature
- സ്വന്തം ലേഖകന്‍
( Sunday, April 26, 2009 ) |
മലയാള സാഹിത്യ വേദി ഭാരവാഹികളെ തെരഞ്ഞെടുത്തു
![]() മികച്ച ചെറുകഥക്കുള്ള അവാര്‍ഡ് നല്‍കുവാനും തീരുമാനിച്ചു. 2008 - 2009 കാലഘട്ടത്തില്‍ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതോ അല്ലാത്തതോ ആയ കഥക്കാണ് അവാര്‍ഡ് നല്‍കുക. രചനകള്‍ ക്ഷണിച്ചു കൊണ്ടുള്ള വാര്‍ത്താ കുറിപ്പ് ഉടന്‍ പ്രസിദ്ധീകരിക്കുമെന്ന് സെക്രട്ടറി അറിയിച്ചു. Labels: associations, literature
- ജെ. എസ്.
( Thursday, April 09, 2009 ) |
കടമ്മനിട്ട അനുസ്മരണം
![]() Labels: associations, literature, അറബിനാടുകള്‍
- ജെ. എസ്.
( Thursday, April 02, 2009 ) |
ബുള്‍ ഫൈറ്റര്‍ വിതരണ ഉല്‍ഘാടനം
![]() Labels: literature, prominent-nris
- ജെ. എസ്.
( Tuesday, March 24, 2009 ) |
അന്താരാഷ്ട്ര പുസ്തക ഉത്സവത്തില്‍ മലയാള സാന്നിദ്ധ്യം
![]() മാര്‍ച്ച് 22 വരെ നീളുന്ന പുസ്തകോ ത്സവത്തില്‍ 52 രാജ്യങ്ങളില്‍ നിന്നായി 637 പ്രസാധകരാണ് പങ്കെടുക്കുന്നത്. അറബ് ലോകത്തെ ഏറ്റവും വലിയ അവാര്‍ഡായ ഷേയ്ഖ് സായിദ് അവാര്‍ഡ് വിതരണവും, വിശ്വ സാഹിത്യ കാരന്‍മാരുമായി സംവദിക്കുവാനുള്ള അവസരവും ഈ പുസ്തകോ ത്സവത്തിലുണ്ടാവും പാഠ പുസ്തകങ്ങളുടെ പ്രദര്‍ശനവും, ചില്‍ഡ്രന്‍സ് കോര്‍ണറില്‍ കുട്ടികളില്‍ വായനാ ശീലം വളര്‍ത്തി യെടുക്കുവാനായി വിവിധ പരിപാടികളും ഉണ്ടായിരിക്കും. പ്രാചീന സംസ്കൃതികളുടേയും ഇസ്ലാമിക നാഗരികതയുടേയും പടിഞ്ഞാറന്‍ നാഗരികതയുടേയും ചരിത്രങ്ങള്‍ അടങ്ങുന്ന പുസ്തകങ്ങള്‍ ഇവിടെ ലഭിക്കും. പ്രമുഖ വാഗ്മിയും, ഗ്രന്ഥകാരനും മന:ശ്ശാസ്ത്ര ജ്ഞനുമായ അഡ്വ. ഇസ്മായില്‍ വഫ, മാര്‍ച്ച് 19 വൈകീട്ട് 5 മണിക്ക്, സിറാജ് ദിനപ്പത്രം അവതരിപ്പിക്കുന്ന ട്രെയിന്‍ ദ് ബ്രെയിന്‍ എന്ന പരിപാടിയുമായി പുസ്തകോ ത്സവത്തിലെ ‘ഖിത്താബ് സോഫ’ യില്‍ ഉണ്ടായിരിക്കും. കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലിയാരുടെ മകനും കാരന്തൂര്‍ മര്‍ക്കസ്സിന്‍റെ ഡയറക്ടറുമായ പ്രഗല്‍ഭ പണ്ഡിതന്‍ ഡോക്ടര്‍. അബ്ദുല്‍ ഹക്കീം അല്‍ അസ്ഹരി, വായനയുടെ സംസ്കാരം എന്ന വിഷയവുമായി മാര്‍ച്ച് 20 വൈകീട്ട് 8 മണിക്ക് സംവദിക്കുവാന്‍ ഉണ്ടാവും. മാര്‍ച്ച് 17 മുതല്‍ 20 വരെ നീളുന്ന അബുദാബി അന്താരാഷ്ട്ര പുസ്തകോത്സവം, രാവിലെ 9 മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെയും വൈകീട്ട് 5 മണി മുതല്‍ രാത്രി 10 മണി വരെയുമാണ്. നഗരത്തിന്‍റെ എല്ലാ ഭാഗത്തു നിന്നും എക്സിബിഷന്‍ സെന്‍ററില്‍ എത്തി ച്ചേരാന്‍ ബസ്സ് സൌകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട് എന്ന് സംഘാടകര്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, literature, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, March 17, 2009 ) |
ജെബ്ബാരിയെ ആദരിച്ചു
![]() Labels: associations, literature
- ജെ. എസ്.
( Tuesday, March 17, 2009 ) |
ബുള്‍ ഫൈറ്റര്‍ - ദലയില്‍ കഥാ ചര്‍ച്ച
മലയാള സാഹിത്യത്തില്‍ ഇതേ വരേ ഉണ്ടായിട്ടില്ലാത്ത മെക്സിക്കന്‍ കാള പോരിന്റെ പ്രമേയമാണ് ശ്രീ പുന്നയൂര്‍ക്കുളം സയ്നുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥയില്‍ പ്രതിപാദിക്കുന്നത്. മലയാളി കടന്നു ചെല്ലാത്ത മേഖലകള്‍ ഇല്ല. ചന്ദ്രനില്‍ ചെന്നാലും തട്ടു കടയുമായി മലയാളി ഉണ്ടാകും എന്നാണല്ലോ പറയാറ്.
മെക്സിക്കന്‍ കാള്‍ പോരിലെ മലയാളി സാന്നിധ്യമാണ് ബുള്‍ ഫൈറ്ററിനെ ശ്രദ്ധേയം ആക്കുന്നത്. കഥയെ അവലോകനം ചെയ്തു കൊണ്ട് പ്രശസ്ത സാഹിത്യ കാരനും സിനിമാ സംവിധായകനും ആയ ശ്രീ ലാല്‍ ജി. ജോര്‍ജ്ജ് പറഞ്ഞു ആഖ്യാന വൈഭവവും രചനാ തന്ത്രങ്ങളും കൊണ്ട് വായനക്കാരനെ കഥക്കുള്ളിലാക്കി കഥാപാത്രങ്ങളോടൊപ്പം സഞ്ചരിപ്പിക്കുന്ന കഥയാണ് ശ്രീ സൈനുദ്ദീന്റെ ബുള്‍ ഫൈറ്റര്‍. കൈരളി ചാനല്‍, വര്‍ത്തമാനം ദിനപത്രം എന്നീ അവാര്‍ഡുകള്‍ ഈ കഥ കരസ്ഥമാക്കി. സൈനുദ്ദീന്റെ ബുള്‍ ഫൈറ്റര്‍ എന്ന കഥാ സമാഹാരത്തിലെ ആദ്യ കഥയാണ് ബുള്‍ ഫൈറ്റര്‍. ദലയുടെ ആഭിമുഖ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് ഭാസ്കരന്‍ കൊറ്റമ്പള്ളി, കെ. സി. രവി, ശാരങ്‌ഗധരന്‍ മൊത്തങ്ങ, കാര്‍ട്ടൂണിസ്റ്റ് സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഈപ്പന്‍ ചുനക്കര അധ്യക്ഷം വഹിച്ചു. സുരേഷ് ഈശ്വരമംഗലത്ത് നന്ദി പ്രകാശിപ്പിച്ചു. - ഈപ്പന്‍ ചുനക്കര Labels: associations, literature
- ജെ. എസ്.
( Tuesday, March 10, 2009 ) |
മരുഭൂമിയും പുഴയിലെ കുളിരും മികച്ച കഥ
![]() Labels: associations, blog, literature
- ജെ. എസ്.
( Sunday, March 08, 2009 ) |
എഴുത്തുകാരുടെ സംഗമം
![]() സാഹിത്യ ചര്‍ച്ചകളും മുഖാമുഖവും, കഥ, കവിത, അവതരണങ്ങളുമായി ‘എഴുത്തു കാരുടെ സംഗമം’ യു. എ. ഇ. യിലെ സാഹിത്യ പ്രേമികള്‍ക്ക് പുതിയ ഒരു അനുഭവമാക്കി മാറ്റുവാന്‍ ഉള്ള തയ്യാറെടുപ്പിലാണ് സംഘാടകര്‍. പങ്കെടുക്കുന്നവര്‍ക്ക് അവരവരുടെ ബ്ലോഗു പോസ്റ്റുകളോ രചനകളോ വേദിയില്‍ അവതരിപ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. പരമാവധി അഞ്ച് മിനിട്ടാണ് ഓരോന്നിനും അനുവദിച്ചിട്ടുള്ള സമയം. വെള്ളിയാഴ്ച, വൈകുന്നേരം നാലു മണി മുതല്‍ ഏഴു മണി വരെയാണ് ‘എഴുത്തു കാരുടെ സംഗമം’ തുടര്‍ന്ന്, ഫലസ്തീന്‍ ജനതയോട് ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തുന്ന ‘ഫലസ്തീനിലേക്കൊരു പാത’ എന്ന പേരില്‍ സെമിനാര്‍. രാത്രി 7:30 മുതല്‍ ആരംഭിക്കുന്ന ഈ പരിപാടിക്ക് മലയാളത്തിലെ പ്രമുഖരായ മാധ്യമ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കും. പിന്നീട് കഥാ കാവ്യ സായാഹ്നത്തില്‍ ഫലസ്തീന്‍ എഴുത്തുകാരായ മഹ്മൂദ് ദര്‍വീഷ്, ഗസ്സാന്‍ ഘനഫാനി എന്നിവരുടെ കൃതികള്‍ അവതരിപ്പിക്കും. - പി.എം.അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: literature
- ജെ. എസ്.
( Wednesday, March 04, 2009 ) |
ആഗോള സൌഹൃദവും സാംസ്കാരിക ഉന്നമനവും
![]() പ്രശസ്ത നോവലിസ്റ്റ് സി . രാധാകൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. സുരേഷ് പാടൂര്‍ സ്വാഗതവും ഇവന്റ് കോഡിനേറ്റര്‍ പി. എം. അബ്ദുല്‍ റഹിമാന്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന്‍ “ഖലീല്‍ ജിബ്രാന്‍ രചനകളിലെ ഇന്ത്യന്‍ സ്വാധീനം” എന്ന വിഷയത്തില്‍ പ്രശസ്ത ലബനീസ് എഴുത്തുകാരന്‍ പ്രൊഫസര്‍. മിത്രി ബൌലൂസ് പ്രബന്ധം അവതരിപ്പിച്ചു. ഇസ്ലാമിക് കള്‍ചറല്‍ സെന്റര്‍ പ്രസിഡന്റ് പി. എം. ഹമീദ് അലി മോഡറേറ്റര്‍ ആയിരുന്നു. പ്രശസ്ത പത്ര പ്രവര്‍ത്തകന്‍ കൂടിയായ അബ്ദു ശിവപുരം പ്രബന്ധം അറബിയില്‍ നിന്നും മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തു. മലയാളത്തിലും ഇംഗ്ളീഷിലുമായി ജിബ്രാന്റെ രചനകള്‍ അവതരിപ്പിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍ Labels: associations, literature
- ജെ. എസ്.
( Saturday, February 28, 2009 ) |
ഗീതാ ഭാഷ്യവും സച്ചിദാനന്ദന്‍റെ കവിതകളും അറബി ഭാഷയില്‍
![]() കവി സച്ചിദാനന്ദന്‍റെ 51 കവിതാ സമാഹാരങ്ങളുടെ അറബി പരിഭാഷയും ഇതോടൊപ്പം പ്രകാശനം ചെയ്യും. പ്രശസ്ത അറബ് കവിയായ ഡോ. ഷിഹാബ് ഘാനിം പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
Labels: literature
- ജെ. എസ്.
( Tuesday, February 24, 2009 ) |
വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി
![]() യു. എ. ഇ. യിലെ പൂര്‍വ്വ കലാലയ വിദ്യാര്‍ത്ഥി കള്‍ക്കിടയിലെ മികച്ച കഥാ കൃത്തിനെ കണ്ടെത്താനായിട്ടാണ് എം. ഇ. എസ്. പൊന്നാനി കോളേജ് അലുംമിനി യു. എ. ഇ. ചാപ്റ്റര്‍ ഈ മത്സരം സംഘടിപ്പിച്ചത്. നിരവധി ആളുകള്‍ പങ്കെടുത്ത വൈക്കം മുഹമ്മദ് ബഷീര്‍ ജന്മ ശതാബ്ദി കഥാ പുരസ്കാര ജേതാക്കളെ മൂല്യ നിര്‍ണ്ണയം നടത്തി തിരഞ്ഞെടുത്തത് പ്രശസ്ത സാഹിത്യ കാരന്മാരായ പി. സുരേന്ദ്രനും ബഷിര്‍ മേച്ചേരിയും അടങ്ങുന്ന ജഡ്ജിങ് കമ്മറ്റിയാണ് . എം. എച്ച്. സഹീര്‍ (ടി. കെ. എം. കോളേജ് കൊല്ലം) എഴുതിയ 'കാഴ്ചയില്‍ പതിയാതെ പോയത് ' എന്ന കഥയാണ് അവാര്‍ഡിന് അര്‍ഹമായത്. കെ. എം. അബ്ബാസ് (സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്) എഴുതിയ 'ഒട്ടകം ', സാദിഖ് കാവില്‍ (കാസര്‍കോട് ഗവണ്മണ്ട് കോളേജ്) എഴുതിയ 'ഗുമാമ' എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. അവാര്‍ഡ് ജേതാവിന് 10001 രൂപയും പ്രശസ്തി പത്രവും നല്‍കും. 7001, 5001 രൂപയും പ്രശസ്തി പത്രവും ഒന്നും രണ്ടും സമ്മാനാ ര്‍ഹര്‍ക്ക് ലഭിക്കുക. പ്രശസ്ത കഥാ കൃത്തുക്കളായ പി. സുരേന്ദ്രന്, ബഷീര്‍ മേച്ചേരി എന്നിവരാണ് മൂല്യ നിര്‍ണ്ണയം നടത്തി പുരസ്‌ക്കാര ജേതാക്കളെ തിരഞ്ഞടുത്തത്. എല്ലാ കലാ സ്നേഹികളെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. ബന്ധപ്പെടേണ്ട നമ്പര്‍ - 050 7641404 - നാരായണന്‍ വെളിയംകോട് Labels: literature
- ജെ. എസ്.
( Monday, February 23, 2009 ) |
കെ. എ ജെബ്ബാരിക്ക് പുരസ്കാരം നല്‍കി
![]() ![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, January 15, 2009 ) |
പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പി.കെ.പാറക്കടവ്
![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Tuesday, January 13, 2009 ) |
സര്‍ഗ്ഗ സംഗമം ഇന്ന്
![]() എഴുത്തുകാര്‍ക്ക് മാത്രമായ ഒരു സര്‍ഗ്ഗ സംഗമം ഗള്‍ഫ് സാഹിത്യ കൂട്ടായ്മകളില്‍ ആദ്യമായാണ്. പരസ്പരം പരിചയ പ്പെടാനും സ്വന്തം സാഹിത്യ രചനകള്‍ പരിചയ പ്പെടുത്താനും പുതിയ സാഹിത്യ സൌഹൃദങ്ങള്‍ക്ക് കൈകള്‍ കോര്‍ക്കാനും അവസരം ഒരുക്കുന്ന ഈ വേദി ഒരു പുതിയ അനുഭവം ആയിരിക്കും. ഗള്‍ഫ് രാജ്യങ്ങളിലെ പ്രശസ്തരായ എഴുത്തുകാര്‍ ഉള്‍പ്പടെ യു. എ. ഇ. യിലെ പ്രവാസികള്‍ ആയ എഴുത്തുകാര്‍ മുഴുവന്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കും. പ്രശസ്ത എഴുത്തുകാരായ ശ്രീ ടി. പദ്മനാഭന്‍, പി. കെ. പാറക്കടവ് എന്നിവര്‍ പങ്കെടുക്കുന്ന അക്ഷര കവാടത്തിലേക്ക് പ്രവേശ്ശനം സൌജന്യം ആയിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു. Labels: gulf, literature, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 09, 2009 ) |
അക്ഷര മുദ്ര പുരസ്കാരം കെ. എ. ജെബ്ബാരിക്ക്
![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, January 05, 2009 ) |
സര്‍ഗ്ഗ സംഗമം ജനുവരി 9ന്
![]() - സുനില്‍ രാജ് Labels: gulf, literature, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 04, 2009 ) |
വെണ്മ സുവനീറിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു
![]() - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, literature, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
( Thursday, January 01, 2009 ) |
1 Comments:
E-പത്രം ഇന്നലെ മുതല്‍ നേരത്തേ നോക്കുന്നു...
റ്റി.പദ്മനാഭന്‍ അവര്‍ കളുടെ അബുദാബിയിലെ ഭരണിപ്പാട്ട് പ്രസിധീകരിച്ചു കണ്ടില്ല.. ആശ്വാസം
E-പത്രം ഒരു മാന്യത കാത്തു സൂക്ഷിക്കുന്നു എന്നു മനസ്സിലാക്കി...വിസ എടുത്തു ഒരു സാംസ്കാരിക നായകനെ ഇറക്കി, ശത്ത്രു പക്ഷത്തെ അധിക്ഷെപിക്കുന്നതിലും ഒരു മാന്യത സൂക്ഷിക്കണം എന്നു സംഘാടകര്‍ ഓര്‍ത്തിരിക്കുന്നതു നല്ലതു തന്നെ.
Vinod kumar- Abu Dhabi
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്