ആദ്യ കാല പ്രവാസികളെ ആദരിയ്ക്കുന്നു
![]() യു.എ.ഇ. യിലെ ഖോര്‍ ഫുക്കാനില്‍ ഡിസംബര്‍ 4 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ “ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും, ഗള്‍ഫ് മാധ്യമത്തിന്റെ പതിറ്റാണ്ടും” എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടക്കും. ഉല്‍ഘാടനം ഖോര്‍ ഫുക്കാന്‍ ദീവാന്‍ അല്‍ അമീരി ഡെപ്യൂട്ടി ചെയര്‍മാന്‍ ശൈഖ് സഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ. ഹംസയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ആദ്യ കാല പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളുടെ പേര് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പ്രഖ്യാപിക്കും. പത്മശ്രീ യൂസുഫലി എം. എ. തദ്ദേശീയരെ ആദരിയ്ക്കും. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം ചെയ്യും. പ്രമുഖ ഗായകന്‍ അഫ്സല്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.
- ജെ. എസ്.
( Friday, December 04, 2009 ) |
'ബാച്ച് ചാവക്കാട്' മെമ്പര്‍ഷിപ്പ് കാമ്പയിന്‍
![]()
Labels: abudhabi, associations, gulf, nri, uae, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Tuesday, August 18, 2009 ) |
അനുശോചനം രേഖപ്പെടുത്താന്‍ വെബ് സൈറ്റ്
![]() Labels: associations, nri
- ജെ. എസ്.
( Tuesday, August 04, 2009 ) |
തിരിച്ചറിയല്‍ കാര്‍ഡ് - ആരോപണം വാസ്തവ വിരുദ്ധം
![]() നോര്‍ക്ക വെബ് സൈറ്റില്‍ നിന്നും ലഭിക്കുന്ന അപ്ളിക്കേഷന്‍ ഫോം പൂരിപ്പിച്ച്, നാട്ടിലെ പഞ്ചായത്ത് ഓഫീസില്‍ നിന്ന് സീല്‍ വെച്ച്, ഇരുന്നൂറ് രൂപ സഹിതം നോര്‍ക്ക ഓഫീസിലേക്ക് അയച്ചതിന്റെ ഫലമായി തനിക്കും തനിക്ക് അറിയാവുന്ന മറ്റ് പലര്‍ക്കും കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ് മാസങ്ങള്‍ക്ക് മുമ്പേ കാര്‍ഡ് അയച്ചു തരികയുണ്ടായി. പ്രതിപക്ഷത്ത് ഇരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ പെട്ട ചിലര്‍ ഈ സര്‍ക്കാരിനേയും നോര്‍ക്ക വകുപ്പിനേയും കണ്ണ് ചിമ്മി ഇരുട്ടാക്കുന്ന നയം ഒട്ടും ശരി അല്ല. ധാര്‍മിക ബോധമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഈ തരത്തിലുള്ള പ്രസ്താവന ഭൂഷണമല്ല. പ്രവാസികളില്‍ നിന്ന് 300 രൂപ വീതം വസൂലാക്കി എന്നത് ശരി അല്ലെന്നും ഒരാളില്‍ നിന്ന് കാര്‍ഡ് നിര്‍മിക്കാനുള്ള ഫീസായ 200 ഇന്ത്യന്‍ രൂപ മാത്രമാണ് ചാര്‍ജ് വാങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കാര്‍ഡിന്റെ കൂടെ നോര്‍ക്ക അയച്ചു തരുന്ന കത്തില്‍ പ്രവാസി തിരിച്ചറിയല്‍ കാര്‍ഡിന്റെ ഗുണവും, ഒരു വര്‍ഷത്തേക്ക് ഉള്ള ഇന്‍ഷൂറന്‍സിന്റെ കാര്യവും വിശദമായി പറയുന്നുണ്ടെന്നും ആലൂര്‍ പ്രസ്താവനയില്‍ പറഞ്ഞു. - ആലൂര്‍ ടി. എ. മഹമൂദ് ഹാജി, സെക്രട്ടറി, ആലൂര്‍ വികസന സമിതി, ദുബായ്
- ജെ. എസ്.
( Monday, July 27, 2009 ) |
പാട്ട് പാടി പ്രതിഷേധം
![]() അറബിക് ഗാനങ്ങള്‍ പാടി പ്രസിദ്ധനായ ആളാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ദുബായില്‍ താമസിക്കുന്ന കെ. പി. ജയന്‍. ഇദ്ദേഹത്തിനും മകള്‍ക്കും കുവൈറ്റില്‍ ഒരു പൊതു പരിപാടിയില്‍ പാടാന്‍ ഇക്കഴിഞ്ഞ 15 ന് ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ മകള്‍ക്ക് പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തത് കൊണ്ട് മാത്രം ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും മാനസികവും സാമ്പത്തികവുമായി തങ്ങള്‍ക്ക് നഷ്ടമുണ്ടായതായും ജയന്‍ പറഞ്ഞു. ഇപ്പോള്‍ മദ്രാസില്‍ സംഗീതം പഠിക്കുന്ന തുളസി കോഴിക്കോടാണ് പാസ് പോര്‍ട്ട് പുതുക്കുന്നതിനായി അപേക്ഷ നല്‍കിയത്. ദുബായില്‍ പഠിക്കുകയും വളരുകയും ചെയ്ത തുളസിയോട് റേഷന്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കോഴിക്കോട് പാസ് പോര്‍ട്ട് ഓഫീസില്‍ നിന്ന് ആവശ്യപ്പെടുക യായിരുന്നുവത്രെ. 17 വര്‍ഷമായി ദുബായില്‍ റസിഡന്‍റായ മകള്‍ക്ക് റേഷന്‍ കാര്‍ഡോ നാട്ടിലെ മറ്റ് രേഖകളോ ഇല്ല എന്ന് പറഞ്ഞെങ്കിലും അത് സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറല്ലായിരുന്നുവെന്ന് ജയന്‍ ആരോപിക്കുന്നു. അവസാനം ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നിന്ന് ഇത് സംബന്ധിച്ച് കത്തയക്കു കയാണെങ്കില്‍ പാസ് പോര്‍ട്ട് നല്‍കാമെന്ന് കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസില്‍ നിന്ന് സമ്മതിച്ചു. എന്നാല്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ഈ കത്തിനായി നിരവധി ദിവസങ്ങള്‍ കയറി ഇറങ്ങിയെങ്കിലും കത്തയക്കാം എന്ന മറുപടി അല്ലാതെ അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജയന്‍ ആരോപിക്കുന്നു. അതു കൊണ്ട് തന്നെ തുളസിയുടെ പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാന്‍ വൈകിയെന്നും കുവൈറ്റിലെ പരിപാടിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നും ഇവര്‍ പറഞ്ഞു. ഇനി മറ്റൊരാള്‍ക്കും തങ്ങളുടെ അനുഭവം ഉണ്ടാകരുതെന്ന ഉദ്ദേശത്തോടെയാണ് പാട്ടു പാടി ഈ അഛനും മകളും പ്രതിഷേധിച്ചത്.
- സ്വന്തം ലേഖകന്‍
( Wednesday, May 20, 2009 ) |
യു.എ.ഇ.യില്‍ നിന്ന് വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കാതിരിക്കാന്‍ നടപടികള്‍
യു.എ.ഇ. യിലെ ബാങ്കുകളില്‍ വാഹന വായ്പാ ബാധ്യതയുള്ളവര്‍ രാജ്യത്തിന് പുറത്ത് കടക്കുമ്പോള്‍ തിരിച്ചടക്കാനുള്ള തുകയുടെ തോതനുസരിച്ചുള്ള സംഖ്യ കെട്ടി വയ്ക്കുകയോ ബാങ്കുകളില്‍ നിന്നുള്ള അനുമതി പത്രം സമര്‍പ്പിക്കുകയോ വേണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ രാജ്യത്തിന് പുറത്ത് പോവുകയും വായ്പ തിരിച്ചടക്കാ തിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി. എച്ച്. എസ്. ബി. സി., ദുബായ് ഇസ്ലാമിക് ബാങ്ക്, അബുദാബി കൊമേഴ്സ്യല്‍ ബാങ്ക്, എമിറേറ്റ്സ് ബാങ്ക് എന്നീ ധനകാര്യ സ്ഥാപനങ്ങളാണ് വായ്പ തിരിച്ചട ക്കാനുള്ളവര്‍ക്ക് മേല്‍ നിയന്ത്രണം ശക്തമാക്കാന്‍ നടപടികള്‍ എടുത്തിരിക്കുന്നത്.
- സ്വന്തം ലേഖകന്‍
( Tuesday, May 12, 2009 ) |
ഇന്ത്യാ ക്വിസ് യു.എ.ഇ. യില്‍
![]() പതിനഞ്ച് വയസിനു മുകളില്‍ പ്രായമുള്ള ഇന്ത്യാക്കാര്‍ക്ക് ഈ ചോദ്യോത്തര പരിപാടിയില്‍ പങ്കെടുക്കാം. രണ്ട് പേര്‍ അടങ്ങിയ ടീം ആയിട്ടാണ് പങ്കെടുക്കേണ്ടത്. ആറ് മണിക്ക് റെജിസ്ട്രേഷന്‍ ആരംഭിക്കും. മത്സര പരിപാടി കാണുവാനുള്ള പ്രവേശനം സൌജന്യമാണ്. എന്നാല്‍ ആദ്യം പേര് റെജിസ്റ്റര്‍ ചെയ്യുന്ന പരിമിതമായ ടീമുകള്‍ക്ക് മാത്രമേ മത്സരത്തില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവൂ. indiaquiz2009 at gmail dot com എന്ന ഈ മെയില്‍ വിലാസത്തിലോ 02 4454081 എന്ന ഫാക്സ് നമ്പറിലോ പേരും അഡ്രസ്സും മറ്റ് വിവരങ്ങളും അയച്ച് മത്സരത്തില്‍ ചേരാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5218777, 050 4462572, 050 1250653, 050 8242800 എന്നീ ടെലിഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. യു.എ.ഇ. ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന വിഷ്യന്‍ ഇന്ത്യാ കമ്മ്യൂണിക്കേഷന്‍സ് ആണ് ഈ ചോദ്യോത്തര പരിപാടി ആസൂത്രണം ചെയ്ത് സംഘടിപ്പിക്കുന്നത്. വിഷ്യന്‍ ഇന്ത്യയുടെ എം.ഡി.യും പ്രശസ്ത ടെലിവിഷന്‍ ക്വിസ് അവതാരകനുമായ ശ്രീ കണ്ണു ബക്കര്‍ ആണ് ചോദ്യോത്തര പരിപാടിയുടെ ക്വിസ് മാസ്റ്റര്‍ എന്നത് പരിപാടി ചടുലവും മികവുറ്റതും ആക്കും എന്നാണ് കരുതപ്പെടുന്നത്.
- ജെ. എസ്.
( Saturday, May 09, 2009 ) |
ബഹറിന്‍ സ്വദേശി ചൂട് ചായ മുഖത്തൊഴിച്ചു: മലയാളി ജോലിക്കാരി ആശുപത്രിയില്‍
![]()
- സ്വന്തം ലേഖകന്‍
( Monday, May 04, 2009 ) |
ഗള്‍ഫിലെ വിഷു
![]() പുതിയ വര്‍ഷാരംഭം കുട്ടികള്‍ക്കും ആഘോഷത്തിന്‍റേതു തന്നെ. എന്നാല്‍ നാട്ടിലെ പോലെ ആഘോഷത്തിന് പടക്കം പൊട്ടിക്കാന്‍ കഴിയുന്നില്ലല്ലോ എന്ന ദുഖമാണ് പല കുട്ടികള്‍ക്കും. ഗള്‍ഫില്‍ ആഘോഷം കെങ്കേമ മാണെങ്കിലും നാട്ടില്‍ വിഷു ആഘോഷിക്കുക എന്നത് വേറിട്ട അനുഭവം തന്നെയാണെന്ന് ചിലരെങ്കിലും പറയുന്നു.
- സ്വന്തം ലേഖകന്‍
( Tuesday, April 14, 2009 ) |
മികച്ച സേവനത്തിന് പുരസ്കാരം
![]() Labels: dubai, nri, personalities
- ജെ. എസ്.
( Monday, April 13, 2009 ) |
നിഷേധ വോട്ട് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചു
ഇന്ത്യന്‍ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് കുവൈറ്റില്‍ പ്രതീകാത്മക വോട്ടെടുപ്പ് സംഘടിപ്പിച്ചു. യു.പി.എ, എന്‍.ഡി.എ, മൂന്നാം മുന്നണി എന്നിവയെ തോല്‍പ്പിച്ച് നിഷേധ വോട്ടാണ് ഭൂരിപക്ഷം നേടിയത്. പ്രവാസികള്‍ക്ക് വോട്ടവകാശം അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് മിക്കവരും നിഷേധ വോട്ട് രേഖപ്പെടുത്തിയത്. തനിമ കുവൈറ്റ് ആണ് വോട്ടെടുപ്പ് സംഘടിപ്പിച്ചത്.
- സ്വന്തം ലേഖകന്‍
( Monday, April 13, 2009 ) |
ഞങ്ങള്‍ക്കും പറയാനുണ്ട്
![]() വോട്ടവകാശം നടപ്പാക്കണ മെന്നതുള്‍പ്പെടെ ഗള്‍ഫ് ഇന്ത്യക്കാരുടെ പ്രധാനപ്പെട്ട നിരവധി ആവശ്യങ്ങള്‍ അടങ്ങുന്ന മാനിഫെസ്റ്റോ ഡി വി ഡി രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. വിവിധ ഗള്‍ഫ് രാജ്യങ്ങളിലായി ജീവന്‍ ടി വി ചിത്രീകരിച്ച ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന ടോക് ഷോയില്‍ ഉയര്‍ന്ന പ്രധാന അഭിപ്രായങ്ങളാണ് ഗള്‍ഫ് മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെലിവിഷന്‍ മാധ്യമ പ്രവര്‍ത്തകനായ ബിജു ആബേല്‍ ജേക്കബാണ് ഗള്‍ഫ് മാനിഫെസ്റ്റോ തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ സ്റ്റാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കും ഗള്‍ഫ് മാനിഫെസ്റ്റോ എത്തിച്ചു നല്‍കുമെന്നു ബിജു ആബേല്‍ ജേക്കബ് അറിയിച്ചു. Labels: nri, political-leaders-kerala, politics, prominent-nris
- സ്വന്തം ലേഖകന്‍
( Saturday, April 11, 2009 ) |
പ്രവാസിയുടെ നാട്ടിലെ വീടിന്റെ മതില്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചു
![]() വെഞ്ഞാറമൂട് പ്രദേശത്ത് ഈയിടെ സാമൂഹ്യ ദ്രോഹികളായ ഗുണ്ടകള്‍ അഴിഞ്ഞാടി, നാട്ടിലെ സ്വൈര്യ ജീവിതത്തിന് വിഘാതം ഉണ്ടാക്കുന്നതില്‍ വെണ്മ ജനറല്‍ ബോഡി ആശങ്ക പ്രകടിപ്പിച്ചു.
- ജെ. എസ്.
( Thursday, April 09, 2009 ) |
തന്നെ കുടുക്കിയത് മാധ്യമങ്ങളെന്ന് മഠത്തില്‍ രഘു
തിരുവനന്തപുരം വിമാന താവളത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി പ്രശ്നമുണ്ടാക്കിയ മഠത്തില്‍ രഘു ദുബായില്‍ വാര്‍ത്താ സമ്മേളനം നടത്തി. നിസാരമായ കേസ് വലുതാക്കിയത് മാധ്യമങ്ങളാണെന്നും തന്നെ കുടുക്കിയതിനു പിന്നില്‍ ഗൂഡാലോചന ഉണ്ടെന്നും മഠത്തില്‍ രഘു പറഞ്ഞു. സേവി മനോ മാത്യു, സിനിമ നടന്‍ ബൈജു എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
( Sunday, March 15, 2009 ) |
അതിജീവനത്തിന്‍റെ ദൂരം
![]() ജീവന്‍ ടി.വി യും അറ്റ്ലസ് ജ്വല്ലറിയും സംയുക്ത മായി സംഘടിപ്പിച്ച ‘ടെലിഫെസ്റ്റ് 2007’ ലെ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ട ടെലിസിനിമ ദൂരം, ഇന്തോ അറബ് സാംസ്കാരികോത്സവം അഞ്ചാം ദിവസമായ തിങ്കളാഴ്ച ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. പൂര്‍ണ്ണ മായും യു. എ. ഇ യില്‍ ചിത്രീകരിച്ച ഈ സിനിമ ‘അറ്റ്ലസ് ജീവന്‍ടെലിഫെസ്റ്റ് 2007’ ലെ മികച്ച നടിക്കുള്ള രണ്ടാമത്തെ അവാര്‍ഡ് കരസ്ത മാക്കിയിരുന്നു. സഫിയ എന്ന കഥാ പാത്രത്തെ അവിസ്മരണീയ മാക്കിക്കൊണ്ട് ദേവി അനില്‍ എന്ന പുതു മുഖം മലയാളത്തിലെ മുഖ്യ ധാരാ നടികള്‍ക്ക് മാതൃകയായി. ആര്‍ട്ട് ഗാലറി യുടെ ബാനറില്‍ അബ്ദു പൈലിപ്പുറം നിര്‍മ്മിച്ച ദൂരം കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് മാമ്മന്‍ കെ.രാജന്‍. എഴുത്തുകാരനും മാധ്യമ പ്രവര്‍ത്തകനുമായ ജലീല്‍ രാമന്തളി തിരക്കഥ യും സംഭാഷണവും രചിച്ചിരിക്കുന്നു. ക്യാമറ: ഹനീഫ് കുമരനെല്ലൂര്‍. സഹസംവിധാനം: പി.എം.അബ്ദുല്‍ റഹിമാന്‍. ദേവി അനിലിനെ ക്കൂടാതെ ആര്‍ദ്ര വികാസ്, പ്രിയങ്ക നാരായണന്‍, സുമ ജിനരാജ് , അബ്ദു പൈലിപ്പുറം, വക്കം ജയലാല്‍, വര്‍ക്കല ദേവകുമാര്‍, ഷറീഫ്, ആസിഫ്, റാഫി പാവറട്ടി, രവി, അഷറഫ് ചേറ്റുവ, ഗഫൂര്‍ കണ്ണൂര്‍, സഗീര്‍ ചെന്ത്രാപ്പിന്നി, അബ്ദുല്‍ റഹിമാന്‍ തുടങ്ങി അബുദാബിയിലെ കലാരംഗത്ത് ശ്രദ്ധേയ രായ നിരവധി കലാ കാരന്‍മാര്‍ ദൂര ത്തിലെ കഥാ പാത്രങ്ങള്‍ക്ക് ജീവനേകുന്നു. നൂര്‍ ഒരുമനയൂര്‍, ബഷീര്‍, ഷെറിന്‍ വിജയന്‍, സജീര്‍ കൊച്ചി, സജു ജാക്സണ്‍, യാക്കൂബ് ബാവ, എന്നിവര്‍ ഇതിന്‍റെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. പ്രവാസ ജീവിതത്തിന്‍റെ ചൂടും ചൂരും ഇതില്‍ വരച്ചു കാട്ടിയിരിക്കുന്നു. മണല്‍ കാറ്റേറ്റ് അതി ജീവനത്തിനായ് ദൂരെ ദൂരെ പോയ ഒരായിരം മനുഷ്യരുടെ കഥയാണ് ‘ദൂരം’. -പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- പി. എം. അബ്ദുള്‍ റഹിമാന്‍
( Monday, March 02, 2009 ) |
ദുബായില്‍ ഭക്‌ഷ്യ വില കൂടില്ല
![]()
- സ്വന്തം ലേഖകന്‍
( Tuesday, January 27, 2009 ) |
പ്രവാസി സുരക്ഷക്ക് എന്തു പറ്റി?
ദുബായ് : പ്രവാസി സുരക്ഷ കുടുംബ ആരോഗ്യ പദ്ധതിയെ കുറിച്ച് അതില്‍ അംഗങ്ങളായ പ്രവാസികള്‍ക്ക് ശരിയായ വിവരം നല്‍കണം എന്ന് പീപ്പ്‌ള്‍സ് കള്‍ച്ചറല്‍ ഫോറം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. രണ്ടായിരത്തില്‍ ന്യൂ ഇന്ത്യാ അഷ്വറന്‍സ് കമ്പനിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ഒരു പദ്ധതിയാണ് പ്രവാസി സുരക്ഷാ കുടുംബ ആരോഗ്യ പദ്ധതി. വര്‍ഷത്തില്‍ 990/- രൂപ വെച്ച് ഓരോ പ്രവാസിയില്‍ നിന്നും ഈടാക്കിയ തുക കോടികള്‍ വരും. 2005 വരെ കാലാവധി പറഞ്ഞിരുന്ന പദ്ധതി കഴിഞ്ഞ് ഇത്രയും വര്‍ഷം ആയിട്ടും ഇതെ കുറിച്ച് അന്വേഷിച്ച് നോര്‍ക ഓഫീസില്‍ എത്തുന്നവരോട് അവര്‍ കൈ മലര്‍ത്തുകയാണ് എന്ന് ഫോറം ആരോപിച്ചു. ഈ പദ്ധതിക്ക് എന്ത് സംഭവിച്ചു എന്നറിയാന്‍ ന്യയമായും പ്രവാസികള്‍ക്ക് അവകാശം ഉണ്ട്. ഇത് സര്‍ക്കാര്‍ വ്യക്തമാക്കണം എന്ന് ഫോറം ദുബായ് കമ്മറ്റി ആവശ്യപ്പെട്ടു.
യോഗത്തില്‍ മുഹമ്മദ് ബള്ളൂര്‍ അധ്യക്ഷത വഹിച്ചു. മുഹമ്മദ് മഹറൂഫ് ഉല്‍ഘാടനം ചെയ്തു. മൊഹിനുദ്ദീന്‍ ചാവക്കാട്, ഇസ്മായില്‍ ആരിക്കടി, അബ്ദുള്ള പൊന്നാനി, പി. പി. കെ. മൂസ, മന്‍സൂര്‍ പൂക്കോട്ടൂര്‍, നസീര്‍ കഴക്കൂട്ടം, റഫീഖ് തലശ്ശേരി, ഹസ്സന്‍ കൊട്ട്യടി, അസീസ് സേട്ട്, അഷ്രഫ് എം. കെ. എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി അസീസ് ബാവ സ്വാഗതവും ട്രഷറര്‍ ഹക്കീം വഴക്കളായി നന്ദിയും പറഞ്ഞു. - മുഹമ്മദ് ബള്ളൂര്‍ Labels: associations, nri
- ജെ. എസ്.
( Friday, January 23, 2009 ) |
പ്രവാസി ഭാരതീയര്‍ക്കായി ഒരു വെബ്സൈറ്റ്
പ്രവാസികള്‍ക്കു വേണ്ടി രൂപ കല്‍പ്പന ചെയ്ത വെബ്സൈറ്റ് www.care4nri.com അഡ്വ. ചന്ദ്രശേഖരന്‍ നായര്‍ ഉല്‍ഘാടനം ചെയ്തു. അല്‍ഐന്‍ സോഷ്യല്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍, സൈറ്റിന്‍റെ ഉപജ്ഞാതാക്കളായ അശോക് കുമാര്‍, നാസ്സര്‍ എന്നിവരും
ഡെസര്‍ട്ട് വിഷന്‍ ചെയര്‍മാന്‍ മെഹമൂദ്, അതുല്യ ചെയര്‍മാന്‍ ജോണ്‍ തുടങ്ങിയവരും പങ്കെടുത്തു. ഈ വെബ്സൈറ്റ്, പ്രവാസികള്‍ പരമാവധി പ്രയോജന പ്പെടുത്തണമെന്ന് പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ച ഷാജി പറഞ്ഞു. - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, January 23, 2009 ) |
ദുബായില്‍ വാടക വര്‍ദ്ധന പാടില്ല
![]()
- സ്വന്തം ലേഖകന്‍
( Wednesday, January 21, 2009 ) |
DSF 2009 - Its 4 U
![]() മിനി സ്ക്രീനിലെ സജീവ സാന്നിദ്ധ്യമായ മുഷ്താഖ് കരിയാടന്‍, അനുഗ്രഹീത കലാകാരി മിഥിലാ ദാസ്, 'ജൂനിയര്‍ സൂപ്പര്‍ സ്റ്റാര്‍ റിയാലിറ്റി ഷോ' യിലൂടെ ശ്രദ്ധേയയായ ഗായിക അനുപമ വിജയന്‍ എന്നിവര്‍ അവതാരകരായി എത്തുന്ന "DSF 2009 - Its 4 U" പവലിയന്‍ പരിചയം, കുസ്യതി ച്ചോദ്യം, ഗാനാലാപനം തുടങ്ങിയ ആകര്‍ഷകങ്ങളായ പരിപാടികളിലൂടെ നിരവധി സമ്മാനങ്ങളും നല്‍കിയാണ് മുന്നേറുക. പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് : ഷാജഹാന്‍ ചങ്ങരംകുളം, ക്യാമറ : നിഷാദ് അരിയന്നൂര്‍, കഴിഞ്ഞ ആറു വര്‍ഷങ്ങളിലായി ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് മലയാളത്തിലെ വിവിധ ചാനലുകളില്‍ അവതരിപ്പിച്ചിരുന്ന 'മായാവിയുടെ അല്‍ഭുത ലോകം' എന്ന പരിപാടിയിലൂടെ ഫെസ്റ്റിവലിന്‍റെ നേര്‍ ചിത്രം കാണികളിലേക്ക് എത്തിച്ചു തന്നിരുന്ന എം. ജെ. എസ്. മീഡിയ, ഈ വര്‍ഷം "DSF 2009 - Its 4 U" എന്ന പരിപാടിയുമായി വരുമ്പോള്‍ പിന്നണിയില്‍ ഷാനു കല്ലൂര്‍, കമാല്‍, ഷൈജു, നവീന്‍ പി. വിജയന്‍ എന്നിവരാണ്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 16, 2009 ) |
കെ. എ ജെബ്ബാരിക്ക് പുരസ്കാരം നല്‍കി
![]() ![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Thursday, January 15, 2009 ) |
ദുബായ് വീസ ഇനി മൊബൈല്‍ വഴി
![]() Labels: dubai, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 15, 2009 ) |
ഫലസ്തീന്‍ ഐക്യ ദാര്‍ഢ്യ പ്രാര്‍ത്ഥന
![]() - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Wednesday, January 14, 2009 ) |
സമൂഹ വിവാഹ കാമ്പയിന്‍
![]() വയനാട് മുസ്ലിം ഓര്‍ഫനേജ് ജനറല്‍ സിക്രട്ടറി മുഹമ്മദ് ജമാല്‍, നാഷ്ണല്‍ കമ്മിറ്റി മെംബര്‍ പി.കെ.അബൂബക്കര്‍, കൂടാതെ സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവരും, സാംസ്കാരിക പ്രവര്‍ത്തകരും അബുദാബി കാമ്പയിനില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.(വിവരങ്ങള്‍ക്ക് വിളിക്കുക 050 69 99 783. അയൂബ് കടല്‍മാട്) - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Tuesday, January 13, 2009 ) |
അബുദാബിയിലും പുകവലി നിരോധനം
![]() Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Tuesday, January 13, 2009 ) |
പ്രവാസി എഴുത്തുകാര്‍ക്ക് മലയാളത്തില്‍ പരിഗണന ലഭിക്കുന്നില്ലെന്ന് പി.കെ.പാറക്കടവ്
![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Tuesday, January 13, 2009 ) |
അബുദാബി സി.എച്ച്. സെന്‍ററിന്‍റെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍
![]() അബൂദാബി സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തങ്ങളുടെ ഫലമായി പ്രവാസി സമൂഹത്തില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ചെയര്‍മാന്‍ ഹാഫിസ് മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ അഷ്റഫ് പൊന്നാനി, കണ്‍വീനര്‍ അബ്ദുല്‍ മുത്തലിബ്, സംസ്ഥാന കെ. എം. സി. സി പ്രസിഡണ്ട് കരീം പുല്ലാനി, ജനറല്‍ സിക്രട്ടറി കെ. പി. ഷറഫുദ്ധീന്‍, നാസര്‍ കുന്നത്ത്, അഷ്റഫ് പൊവ്വല്‍ തുടങ്ങിയവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്, ജില്ലകളില്‍ നിന്നും തമിഴ് നാട്ടിലെ നീലഗിരി അടക്കം നിരവധി സ്ഥലങ്ങളില്‍ നിന്നും രോഗികള്‍ എത്തുന്ന കോഴിക്കോട് മെഡിക്കല്‍ കോളേജില്‍, സി. എച്ച്. സെന്‍ററിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് സേവന സന്നദ്ധരായ നാനൂറോളം പേരടങ്ങിയ വളണ്ടിയര്‍ വിംഗ്, സജീവ സാന്നിദ്ധ്യമായി നില കൊള്ളുന്നു. നിരാലംബരായ രോഗികള്‍ക്ക് സെന്‍ററിന്‍റെ സേവനങ്ങള്‍ ആവശ്യമായി വരുമ്പോള്‍ യു. എ. ഇ. യിലെ സി. എച്ച്. സെന്‍റര്‍ ഭാരവാഹികളുമായി ബന്ധപ്പെട്ടാല്‍ വേണ്ടതു ചെയ്യുമെന്നും, വീടുകളില്‍ ഉപയോഗിക്കാതെ ബാക്കി വരുന്ന മരുന്നുകള്‍ സെന്‍ററിന്‍റെ സൌജന്യ മരുന്നു വിതരണ ഫാര്‍മ്മസിയില്‍ എത്തിച്ചു തന്നാല്‍ സ്വീകരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, January 12, 2009 ) |
ദ അവാ കാമ്പെയിന്‍ സമാപിച്ചു
![]() കഴിഞ്ഞ രണ്ട് ആഴ്ചയായി ദുബായിലെ യു. എ. ഇ. ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന ദ അവാ പരിപാടി സമാപിച്ചു. അല്‍ മനാര്‍ ഖുറാന്‍ സ്റ്റഡി സെന്ററില്‍ നടന്ന സമാപന സമ്മേളനത്തില്‍ ജുവഹാര്‍ അയനിക്കോട് സംസാരിച്ചു. - അസ്‌ലം പട്ട്‌ല Labels: dubai, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 11, 2009 ) |
ബഹറൈന്‍ ബ്ലോഗ് ശില്‍പ ശാല
മനാമ: ബഹറൈന്‍ കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ ബ്ലോഗ് ശില്പശാല 12, 13, 14 തീയ്യതികളില്‍ ബഹറൈന്‍ കേരള സമാജം ഹാളില്‍ സംഘടിപ്പിക്കുന്നു. മൂന്നു ദിവസങ്ങളില്‍ നടക്കുന്ന ക്ലാസ്സുകളില്‍ വിവിധ വിഷയങ്ങളെ കുറിച്ച് ബഹറൈന്‍ ബ്ലോഗേഴ്സ് ക്ലാസ്സെടുക്കുന്നതാണ്.
ബഹറിനിലുള്ള നൂറോളം അക്ഷരത്തെയും മലയാളത്തെയും സ്നേഹിക്കുന്നവര്‍ക്ക് മലയാളം ബ്ലോഗിങ്ങില്‍ പരിശീലനം നല്‍കുകയാണ് ഉദ്ദേശ്യം. ബ്ലോഗിന്റെ പ്രാധാന്യം, ബ്ലോഗിന്റെ നാള്‍വഴികള്‍, ബ്ലോഗ് അനന്ത സാധ്യതകള്‍, ബ്ലോഗിങ്ങിന്റെ ആദ്യപാഠങ്ങള്‍ തുടങ്ങി വിഷയങ്ങളില്‍ ശ്രീ. ബാജി ഓടംവേലി, ശ്രീ രാജു ഇരിങ്ങല്‍– ശ്രീ ബന്യാമിന്‍, ശ്രീ സജി മാര്‍ക്കോസ് തുടങ്ങിയവര്‍ ക്ലാസ്സുകള്‍ അവതരിപ്പിക്കും, ശ്രീ മോഹന്‍പുത്തഞ്ചിറ, സജീവ് തുടങ്ങിയവര്‍ ബ്ലോഗ് കഥകള്‍, കവിതകള്‍ എന്നിവയെ പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്യും. തുടര്‍ന്ന് നടക്കുന്ന പരിശീലന ക്ലാസ്സുകളില്‍ അനില്‍ വെങ്കോട്, സാജു ജോണ്‍, ബിജു, പ്രവീണ്‍ കുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നതായിരിക്കും. Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 11, 2009 ) |
അല്‍ഐന്‍ ഐ.എസ്.സി ഹ്രസ്വ സിനിമ മത്സരം
അല്‍ഐന്‍ ഇന്‍ഡ്യന്‍ സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പിക്കുന്ന ഹ്രസ്വ സിനിമ മത്സരത്തിലേക്കുള്ള പ്രവേശന തീയതി ജനുവരി 25ലേക്കു മാറ്റി. പ്രസ്തുത മത്സരത്തിലേക്ക് അയക്കുന്ന ഷോര്‍ട്ട് ഫിലിമുകള്‍ക്കുള്ള ദൈര്‍ഘ്യം അഞ്ചു മിനിട്ട് ആയിരിക്കണം. 'പ്രവാസി' എന്ന വിഷയത്തെ അധികരിച്ച് യു.എ.ഇ.യില്‍ നിന്നും ചിത്രീകരി ച്ചതായിരിക്കണം എന്നീ നിബന്ധനകള്‍ ഉണ്ടെന്നും അല്‍ഐന്‍ ഐ. എസ്. സി. സാഹിത്യ വിഭാഗം സിക്രട്ടറി അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക : (സാജിദ് കൊടിഞ്ഞി 050 77 38 604, 03 762 5271)
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: gulf, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
( Saturday, January 10, 2009 ) |
ശോഭനയുടെ മായാ രാവണ ദുബായില്‍
![]() ഗുഡ് ടൈംസ് ടൂറിസം, എക്സിക്യൂട്ടിവ് ബാച്ചിലേഴ്സ് ഡോട്ട് കോം, ഗ്ലോബല്‍ മീഡിയ, സിറ്റി വിഷ്യന്‍ അഡ്വെര്‍ടൈസിങ്ങ്, ഓസോണ്‍ ഗ്രൂപ്പ്, ദി ആട്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ പരിപാടി ദുബായില്‍ കൊണ്ടു വരുന്നത്. ഇന്ന് വൈകീട്ട് 07:30 ന് ദുബായ് ഇന്ത്യന്‍ ഹൈസ്കൂളിലെ ഷെയ്ഖ് റാഷീദ് ആഡിറ്റോറിയത്തില്‍ വെച്ചാണ് പരിപാടി. ചടങ്ങില്‍ ലോക സുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടി മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ച പാര്‍വതി ഓമനക്കുട്ടന്‍ പ്രത്യേക ക്ഷണിതാവായി പങ്കെടുക്കും.
- ജെ. എസ്.
( Friday, January 09, 2009 ) |
മലയാളി സമാജം യുവജനോത്സവം
അബുദാബി മലയാളി സമാജം സംഘടിപ്പിക്കുന്ന കലാ മത്സരങ്ങള്‍ ജനുവരി 15 മുതല്‍ ആരംഭിക്കും. 'ശ്രീദേവി മെമ്മോറിയല്‍ യുവജനോത്സവം' എന്ന പേരില്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന കലാ മത്സരങ്ങളില്‍ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, സൂപ്പര്‍ സീനിയര്‍ എന്നീ വിഭാഗങ്ങ ളിലായിരിക്കും മത്സരങ്ങള്‍ നടക്കുക. കൂടാതെ മുതിര്‍ന്നവര്‍ക്കും പ്രത്യേകം
മത്സരങ്ങള്‍ ഉണ്ടായിരിക്കും. താല്പര്യമുള്ളവര്‍ സമാജം കലാ വിഭാഗം സിക്രട്ടറിയുമായി ബന്ധപ്പെടുക ( 050 791 08 92 , 02 66 71 400) ഈ വെബ് സൈറ്റില്‍ ഫോമുകള്‍ ലഭിക്കും. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Friday, January 09, 2009 ) |
അര്‍പ്പണ ബോധവും ത്യാഗ സന്നദ്ധതയും കൈമുതലാക്കുക : പൊന്മള
![]() Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 09, 2009 ) |
മദ്യപന്മാരെ പിടി കൂടാന്‍ ദുബായില്‍ ശ്വാസ പരിശോധന
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
ബാലകൃഷ്ണ ഷെട്ടിയ്ക്ക് യാത്രയയപ്പ് നല്‍കി.
![]() Labels: bahrain, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
വില കുറഞ്ഞു തുടങ്ങി
![]() Labels: dubai, gulf, nri, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Thursday, January 08, 2009 ) |
അക്ഷര മുദ്ര പുരസ്കാരം കെ. എ. ജെബ്ബാരിക്ക്
![]() Labels: dubai, gulf, literature, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Monday, January 05, 2009 ) |
സര്‍ഗ്ഗ സംഗമം ജനുവരി 9ന്
![]() - സുനില്‍ രാജ് Labels: gulf, literature, nri, sharjah, uae, അറബിനാടുകള്‍
- ജെ. എസ്.
( Sunday, January 04, 2009 ) |
കുറഞ്ഞ വരുമാനക്കാരുടെ കുടുംബങ്ങള്‍ക്ക് വിലക്ക്
![]() പാചകക്കാര്‍, ഗ്രോസറി സെയില്‍സ്മാന്‍, പ്ലംബര്‍, വെല്‍ഡര്‍, മെക്കാനിക്ക്, ബാര്‍ബര്‍, ലോണ്‍ട്രി തൊഴിലാളികള്‍, റസ്റ്റോറന്‍റ് ജീവനക്കാര്‍, ഇലക്ട്രീഷ്യന്‍, സെക്യൂരിറ്റി തൊഴിലാളികള്‍, ഓഫീസ് ബോയ്, ലേബര്‍, പെയിന്‍റര്‍ തുടങ്ങിയവരെല്ലാം ഈ വിഭാഗത്തില്‍ പെടും. യു. എ. ഇ. നിയമ പ്രകാരം 4000 ദിര്‍ഹം മാസ ശമ്പളം ഉള്ളവര്‍ക്ക് മാത്രമാണ് ഫാമിലി വിസ അനുവദിക്കുന്നത്. കുടുംബത്തെ കൊണ്ടു വന്ന് ഇവിടെ താമസിപ്പിക്കാനും, മറ്റ് ചെലവുകള്‍ക്കും കുറഞ്ഞ വരുമാനക്കാരുടെ ശമ്പളം മതിയാവില്ല എന്നത് കൊണ്ടാണ് അധികൃതര്‍ കര്‍ശന തീരുമാനം എടുത്തിരിക്കുന്നത്. അല്ലാത്ത പക്ഷം വിസ നിയമ ലംഘകരുടെ എണ്ണം വര്‍ധിക്കുമെന്നും ഇവര്‍ വ്യക്തമാക്കുന്നു. വിസ നിയമ ലംഘനം പരമാവധി കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് അബുദാബി താമസ കുടിയേറ്റ വകുപ്പ് വിലക്ക് നിര്‍ബന്ധമായും നടപ്പിലാക്കുമെന്ന് അറിയിച്ചിരിക്കുന്നത്. യു. എ. ഇ. പ്രഖ്യാപിച്ച പൊതു മാപ്പ് 2007 നവംബറില്‍ അവസാനിച്ചത് മുതല്‍ ഇതു വരെ 25,513 വിസ നിയമ ലംഘകര്‍ പിടിക്ക പ്പെട്ടിട്ടു ണ്ടെന്ന് നാസര്‍ അല്‍ മിന്‍ഹലി വ്യക്തമാക്കി. Labels: abudhabi, dubai, gulf, nri, sharjah, uae, അറബിനാടുകള്‍
- സ്വന്തം ലേഖകന്‍
( Sunday, January 04, 2009 ) |
മെഡിക്കല്‍ ക്യാമ്പ് നടത്തി
![]() മുസ്വഫ എസ്. വൈ. എസ്. പ്രസിഡണ്ട് ഹൈദര്‍ മുസ്ലിയാര്‍, വര്‍ക്കിംഗ് പ്രസിഡണ്ട് മുസ്തഫ ദാരിമി, ജന. സെക്രട്ടറി അബ് ദുല്‍ ഹമീദ് സ അ ദി തുടങ്ങിയവര്‍ സംബന്ധിച്ചു. - ബഷീര്‍ വെള്ളറക്കാട് Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 02, 2009 ) |
ക്രിസ്മസ് പുതു വത്സര ആഘോഷവും ഇടവക സംഗമവും
![]() സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയുടെ ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് മുളന്തുരുത്തി മലങ്കര സിറിയന്‍ ഓര്‍ത്തോഡോക്സ് തിയോളജിക്കല്‍ വൈദിക സെമിനാരിയില്‍ വെച്ച് നടത്തുവാന്‍ പോകുന്ന സൌജന്യ സമൂഹ വിവാഹത്തിന്‍റെ വിശദ വിവരങ്ങള്‍ മെത്രാപ്പൊലീത്ത കുരിയാക്കോസ് മാര്‍ ദീയസ്കോറോസ് പത്ര സമ്മേളനത്തില്‍ അറിയിച്ചു. യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കതോലിക്കാ ബാവായുടേയും, ഇടവക മെത്രാപ്പൊലീത്ത യുഹനോന്‍ മാര്‍ മിലിത്തിയോസ് തിരുമേനിയുടേയും മറ്റു മെത്രാപ്പൊലീത്തമാരുടേയും കാര്‍മ്മികത്വത്തിലാണ് സമൂഹ വിവാഹം നടക്കുക. സംസ്ഥാന മുഖ്യമന്ത്രി, മറ്റു മന്ത്രിമാര്‍, ജന പ്രതിനിധികള്‍, മത സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. സെന്‍റ് സ്റ്റീഫന്‍സ് ചര്‍ച്ച് വികാരി റവ.ഫാദര്‍ എല്‍ദോ കക്കാടന്‍, ഫാദര്‍ എബി വര്‍ക്കി ഞെളിയമ്പറമ്പില്‍, സിക്രട്ടറി കെ. പി. സൈജി, ട്രസ്റ്റി എബ്രഹാം ജോണ്‍, എന്നിവരും പങ്കെടുത്തു. സഭക്ക്, അബുദാബിയിലെ മാധ്യമ പ്രവര്‍ത്തകരും, മാധ്യമങ്ങളും നല്‍കി വരുന്ന സഹകരണത്തിന് അഭിവന്ദ്യ തിരുമേനി നന്ദി രേഖപ്പെടുത്തി. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, gulf, nri, uae, അറബിനാടുകള്‍
- ജെ. എസ്.
( Friday, January 02, 2009 ) |
വെണ്മ സുവനീറിലേക്ക് സ്യഷ്ടികള്‍ ക്ഷണിക്കുന്നു
![]() - പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി Labels: gulf, literature, nri, uae, അറബിനാടുകള്‍, കല
- ജെ. എസ്.
( Thursday, January 01, 2009 ) |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്