സഖാഫിയുടെ നിര്യാണത്തില്‍ അനുശോചനം
അബൂദാബി: സുന്നി മര്‍കസ് അബൂദാബി മുന്‍ ഓഫീസ് സെക്രട്ടറിയും എസ്. വൈ. എസ്. പ്രവര്‍ത്തക നുമായിരുന്ന മലപ്പുറം ആതവനാട് സ്വദേശി ശിഹബുദ്ദീന്‍ സഖാഫി (32) വാഹനാ പകടത്തില്‍ മരിച്ചു. അബൂദാബി എയര്‍പോര്‍ട്ട് റോഡില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് മരണം. വെള്ളിയാഴ്ച രാവിലെ ഒമ്പതിന് താമസ സ്ഥലത്തു നിന്നും സുഹൃത്തിന്റെ വീട്ടില്‍ മത പഠന ക്ലാസിനു പോകാനായി ഇത്തിസാലാ ത്തിന്റെ സമീപത്തു നിന്നും മിനി ബസില്‍ മുറൂര്‍ റോഡിലൂടെ യാത്ര ചെയ്യവെ യായിരുന്നു അപകടം. പിറകില്‍ നിന്നും വന്ന ഒമാനി സ്വദേശി ഓടിച്ചിരുന്ന ഫോര്‍വീല്‍ കാര്‍ മിനി ബസില്‍ ഇടിക്കു കയായിരുന്നു. ഇടിയുടെ അഘാതത്തില്‍ വാഹന ത്തില്‍ നിന്നും റോഡിലേക്ക് തെറിച്ച് വീണ സഖാഫി തല്‍ക്ഷണം മരിച്ചു. അഞ്ചു വര്‍ഷമായി ഇവിടെ വിവിധ ജോലികള്‍ ചെയ്തു വരികയായിരുന്നു. മാസങ്ങള്‍ക്ക് മുമ്പാണ് എമിറേറ്റ്സ് ട്രാന്‍സ്പോര്‍ട്ട് അഥോറിറ്റിയില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.
കളത്തില്‍ തൊടിയില്‍ മുഹമ്മദ് ഹാജിയാണ് പിതാവ്. ഉമ്മ: ഖദീജ. ഭാര്യ: രണ്ടത്താണി സ്വദേശിനി റഹീന. നാലു വയസ്സുള്ള ഫാത്വിമ ഹുദയും സഖാഫി കണ്ടിട്ടില്ലാത്ത ഒന്നര വയസ്സുള്ള മുഹമ്മദ് ആദില്‍ മകനുമാണ്. സിലയില്‍ ജോലി ചെയ്യുന്ന ഇബ്റാഹീം, മീന പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന അലി എന്നിവരടക്കം ഏഴ് സഹോദരങ്ങളുണ്ട്. നിയമ നടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. സഖാഫിയുടെ നിര്യാണത്തില്‍ വിവിധ എസ്. വൈ. എസ്., ആര്‍. എസ്. സി. കമ്മിറ്റികള്‍ അനുശോചനം അറിയിച്ചു. - ഷാഫി ചിത്താരി
- ജെ. എസ്.
( Saturday, April 17, 2010 ) |
ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു
അബുദാബി: യു. എ. ഇ. യുടെ മുന്‍ ആഭ്യന്തര മന്ത്രിയും രാജ കുടുംബാംഗ വുമായ ശൈഖ് മുബാറക് ബിന്‍ മുഹമ്മദ് ബിന്‍ ഖലീഫ അല്‍ നഹ്യാന്‍ അന്തരിച്ചു. 81 വയസ്സായിരുന്നു. അദ്ദേഹത്തോടുള്ള ആദര സൂചകമായി രാജ്യമെങ്ങും മൂന്നു ദിവസത്തെ ദു:ഖാചരണം ആയിരിക്കും.
യു. എ. ഇ. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശൈഖ് നഹ് യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് അഹമദ് ബിന്‍ മുബാറക് അല്‍ നഹ്യാന്‍, ശൈഖ് ഹംദാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ എന്നീ ആണ്‍ മക്കളും രണ്ടു പെണ്‍ മക്കളുമുണ്ട്. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
- ജെ. എസ്.
( Thursday, February 25, 2010 ) |
ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന് വന്‍ നഷ്ടം
ദുബായ് : ചെമ്പിരിക്ക ഖാസി സി. എം. അബ്ദുല്ല മൌലവിയുടെ നിര്യാണം മുസ്ലിം കേരളത്തിന്ന് വന്‍ നഷ്ടമാണ് വരുത്തി വെച്ചതെന്ന് ആലൂര്‍ ടി. എ. മഹമൂദ് ഹാജി അനുശോചന സന്ദേശത്തില്‍ പറഞ്ഞു, ജാമിഅ: സഅദിയ്യ അറബി കോളേജ് അതിന്റെ തുടക്കത്തില്‍ കീഴൂരിലെ ഒറവന്‍ കരയില്‍ പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തന്റെ ഗുരു നാഥനും തുടക്കം മുതല്‍ക്കു തന്നെ തങ്ങളുടെ ആലൂര്‍ ജമാഅത്ത് ഖാസിയും ആയിരുന്നു സി. എം. ഉസ്താദ്. പഴയ കാലത്തെ സുന്നി എഴുത്ത് കാരനും ഇസ്ലാമിക കര്‍മ്മ ശാസ്ത്രത്തില്‍ വിശിഷ്യാ ഗോള ശാസ്ത്ര വിഷയത്തില്‍ അപാര പാണ്ഡിത്യവും മുസ്ലിം പള്ളികളുടെ ഖിബ്‌ല നിര്‍ണയത്തില്‍ അഗ്ര ഗണ്യനും നിസ്കാര സമയ നിര്‍ണയ ഗണിതാക്കളില്‍ നിപുണനും ആധികാരിക വക്താവുമായിരുന്നു മഹാനായ ഖാസി സി. എം. ഉസ്താതെന്ന് ആലൂര്‍ ദുബായില്‍ നിന്ന് അയച്ച അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
Labels: obituary
- ജെ. എസ്.
( Monday, February 15, 2010 ) |
കെ.എസ്.സി. യില്‍ അനുസ്മരണ യോഗം
അബുദാബി : അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ. കെ. എന്‍. രാജ് , ഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി, ചലച്ചിത്ര നടനും സംവിധാ യകനു മായ കൊച്ചിന്‍ ഹനീഫ എന്നിവരെ അനുസ്മരിക്കുന്നു. ഇന്ന് (ഞായര്‍) രാത്രി 8:30 ന് കേരളാ സോഷ്യല്‍ സെന്ററില്‍ സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തില്‍ യു. എ . ഇ. യിലെ പൊതു രംഗത്തെ പ്രമുഖര്‍ സംബന്ധിക്കും.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Dr. K.N. Raj, Girish Puthencheri and Cochin Haneefa Remembered Labels: associations, obituary
- ജെ. എസ്.
( Sunday, February 14, 2010 ) |
സഖാവ് ജ്യോതി ബസുവിന്റെ നിര്യാണത്തില്‍ ശക്തിയുടെ ആനുശോചനം
അബുദാബി : രാഷ്ട്രീയ എതിരാളികള്‍ പോലും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്ത സ. ജ്യോതി ബസുവിന്റെ നിര്യാണം ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ത്തിന് മാത്രമല്ല, രാഷ്ട്രത്തിനും തീരാ നഷ്ടമാണെന്നും, ആ വേര്‍പാടിന്റെ വേദനയില്‍ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തോടും കുടുംബത്തോടും ഇന്ത്യന്‍ ജനതയോടും കൂടെ അബുദാബി ശക്തി തിയേറ്റേഴ്‌സും പങ്കു ചേരുന്നതായി പ്രസിഡന്റ്റ് എം. യു. വാസു അറിയിച്ചു.
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, obituary
- ജെ. എസ്.
( Friday, January 22, 2010 ) |
ബാഫഖി തങ്ങള്‍ : സൌമ്യ സാഗരത്തിലെ സ്നേഹ നൌക
രാഷ്ട്രീയത്തിലെ ആത്മീയതയും, ആത്മീയതയുടെ രാഷ്ട്രീയവും ആയിരുന്ന സയ്യിദ് അബ്ദു റഹിമാന്‍ ബാഫഖി തങ്ങളെ ക്കുറിച്ചുള്ള ഡോക്യുമെന്ററി, "സൌമ്യ സാഗരത്തിലെ സ്നേഹ നൌക" അറഫാ ദിനമായ ഇന്ന് (വ്യാഴാഴ്ച) രാത്രി യു. എ. ഇ. സമയം 10മണിക്ക് ജീവന്‍ ടി. വി. യില്‍ സംപ്രേഷണം ചെയ്യും.
പരിശുദ്ധ ഹജ്ജ് കര്‍മ്മ ത്തിനിടെ മക്കയില്‍ വെച്ച് നിര്യാതനായ ബാഫഖി തങ്ങളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്തി കൊടുക്കാന്‍ ഉതകുന്ന ഈ ഡോക്യുമെന്റ റിയുടെ രചന നിര്‍വ്വഹി ച്ചിരിക്കുന്നത് പത്ര പ്രവര്‍ത്തകന്‍ കൂടിയായ ജലീല്‍ രാമന്തളിയാണ്. അവതരണം കെ. കെ. മൊയ്ദീന്‍ കോയ . സംവിധാനം താഹിര്‍ ഇസ്മായീല്‍ ചങ്ങരംകുളം. Labels: obituary, political-leaders-kerala, അറബിനാടുകള്‍
- പി. എം. അബ്ദുള്‍ റഹിമാന്‍
( Thursday, November 26, 2009 ) |
പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ വായനക്കൂട്ടം അനുശോചിച്ചു
ദുബായ് : പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, കേരള നിയമ സഭ മുന്‍ ഡപ്യൂട്ടി സ്പീക്കറും, ചരിത്രകാരനുമായിരുന്ന പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. തിങ്കളാഴ്‌ച്ച രാവിലെ 10ന് ഇനിങ്ങാലക്കുടയിലെ മകളുടെ വസതിയില്‍ വെച്ച് വാര്‍ധക്യ സഹജമായ അസുഖം മൂലമാണ് മരിച്ചത്. 86 വയസ്സായിരുന്നു. ശവസംസ്ക്കാരം ഇന്നലെ രാവിലെ 10 മണിയ്ക്ക് ശ്രീനാരായണ പുരം പൂവത്തും കടവിലെ തറവാട്ട് വളപ്പില്‍ വെച്ച് നടന്നു.
പ്രമുഖ സി.പി.ഐ. നേതാവായിരുന്ന അദ്ദേഹം 1967ല്‍ കൊടുങ്ങല്ലൂര് നിന്നാണ് ആദ്യമായി നിയമ സഭയില്‍ എത്തിയത്. പിന്നീട് 77ലും 80ലും നാട്ടികയില്‍ നിന്നും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 77ലാണ് അദ്ദേഹം നിയമ സഭയില്‍ ഡപ്യൂട്ടി സ്പീക്കര്‍ ആയത്. നവജീവന്‍, നവയുഗം, കാരണം എന്നീ പത്ര മാസികകളുടെ പത്രാധിപരായിരുന്നു. അനേകം ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഒരു ചരിത്രകാരനും കൂടിയായിരുന്ന ഇദ്ദേഹം ദീര്‍ഘകാലം കേരള ഹിസ്റ്ററി അസോസിയേഷന്റെ പ്രസിഡണ്ടായിരുന്നു. ഇദ്ദേഹം രചിച്ച ‘കേരളത്തിന്റെ സാംസ്ക്കാരിക ചരിത്രം’ എന്ന പുസ്തകം ബിരുദാനന്തര ബിരുദ പാഠ പുസ്തകമാണ്. ശ്രീനാരായണ ഗുരു വിശ്വ മാനവികതയുടെ പ്രവാചകന്‍, ജൈന മതം കേരളത്തില്‍, പുരോഗമന സാഹിത്യ പ്രസ്ഥാനം, കലയും സാഹിത്യവും ഒരു പഠനം, ഒ. ചന്തുമേനോന്‍, സംസ്ക്കാര ധാര, നിഴലും വെളിച്ചവും എന്നിങ്ങനെ ഒട്ടേറെ ഗ്രന്ഥങ്ങളുടെ രചയിതാവാണ്. കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ഉള്‍പ്പെടെ ഒട്ടേറെ ബഹുമതികളും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്. പി. കെ. ഗോപാലകൃഷ്ണന്റെ നിര്യാണത്തില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്കിള്‍ (ദുബായ് വായനക്കൂട്ടം) പ്രസിഡണ്ട് കെ. എ. ജെബ്ബാരി അനുശോചനം അറിയിച്ചു. പി. കെ. ഗോപാലകൃഷ്ണന്‍ ചീഫ് എഡിറ്ററായി തൃശ്ശൂരില്‍ നിന്നും പ്രസിദ്ധപ്പെടുത്തിയ ജഗത് സാക്ഷി എന്ന പത്രത്തില്‍ സ്റ്റുഡന്‍സ് കോര്‍ണര്‍ എന്ന പംക്തി കൈകാര്യം ചെയ്ത കെ. എ. ജെബ്ബാരി അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. പ്രമുഖ പ്രവാസി വ്യവസായിയും ദുബായിലെ സാമൂഹ്യ സാംസ്ക്കാരിക രംഗത്ത് നിറഞ്ഞു നിന്ന സാന്നിധ്യവുമായിരുന്ന മുഹമ്മദലി പടിയത്തിന്റെ കൊടുങ്ങല്ലൂരിലുള്ള സിനിമാ തിയേറ്റര്‍ ഉല്‍ഘാടന വേളയില്‍ പങ്കെടുത്തു കൊണ്ട് പി. കെ. ഗോപാലകൃഷ്ണന്‍ കൊടുങ്ങലൂരിന്റെ ചരിത്രത്തെ പറ്റി ദീര്‍ഘ നേരം സംസാരിച്ച് തന്റെ അറിവ് പങ്കു വെച്ചത് സദസ്യരെ കോള്‍മയിര്‍ കൊള്ളിച്ചതായി അദ്ദേഹം ഓര്‍മ്മിച്ചു. Labels: associations, obituary, personalities, political-leaders-kerala
- ജെ. എസ്.
( Wednesday, September 16, 2009 ) |
മുരളിക്ക് പ്രേരണയുടെ ആദരാഞ്ജലി
സ്വതഃ സിദ്ധമായതും വേറിട്ടതുമായ അഭിനയ ശൈലി കൊണ്ട് മലയാള സിനിമയില്‍ വ്യക്തി മുദ്ര പതിപ്പിച്ച അനുഗ്രഹീത നടന്‍ മുരളിയുടെ അകാല ചരമത്തില്‍ ദുഃഖം രേഖപ്പെടുത്തുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും പ്രേരണ സ്ക്രീന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അനുശോചന യോഗം ചേരുന്നു. 14 ഓഗസ്റ്റ് 2009 വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ഷാര്‍ജയിലെ സ്റ്റാര്‍ മ്യൂസിക് ഓഡിറ്റോറിയത്തില്‍ വെച്ചാണ് യോഗം. യോഗത്തിനു ശേഷം ഗര്‍ഷോം അല്ലെങ്കില്‍ പുലിജന്മം സിനിമാ പ്രദര്‍ശനവും ഉണ്ടായിരിക്കും എന്ന പ്രേരണ യു.എ.ഇ. യുടെ സെക്രട്ടറി പ്രദോഷ് കുമാര്‍ അറിയിച്ചു.
Labels: associations, obituary
- ജെ. എസ്.
( Thursday, August 13, 2009 ) |
തങ്ങളുടെ വിയോഗം തീരാ നഷ്ടം
SYS റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദുആ മജിലിസും സംഘടിപ്പിച്ചു. ഋഷി തുല്യനായ പണ്ഡിത വരേണ്യനും ആത്മീയ നായകനുമായിരുന്ന മഹാനുഭാവന്റെ വിയോഗം മുസ്ലിം കൈരളിക്കേററ കനത്ത വിടവാണെന്ന് സമ്മേളന പ്രമേയം ചൂണ്ടിക്കാട്ടി. നിരാലംബരുടെ അത്താണിയും മാറാ രോഗികളുടെ അഭയവുമായി മാറി സകലരുടെയും പിന്തുണ നേടിയ തങ്ങള്‍ ജന മനസ്സുകളില്‍ കെടാ വിളക്കായി എന്നെന്നും പ്രോജ്ജ്വലിച്ചു നില്‍ക്കും. സാമുദായിക മൈത്രി കാത്തു സൂക്ഷിക്കുകയും അതൊരു ദൗത്യമായി ഏറ്റെടുക്കുകയും ചെയ്ത് സര്‍വ്വ മത സാഹോദര്യം പ്രായോഗിക തലത്തില്‍ കൊണ്ടു വന്ന അപൂര്‍വ വ്യക്തി കൂടിയായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങള്‍. മുസ്ലിം രാഷ്ട്രീയ പ്രസ്ഥാനത്തിന്‍റെ അമരത്തിരിക്കുമ്പോഴും എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ആദരവ് പിടിച്ചു പറ്റിയവര്‍ ചരിത്രത്തില്‍ വിരളമായിരിക്കും. ബഹു ഭൂരിപക്ഷം വരുന്ന മുസ്ലിം വിഭാഗത്തിന്‍റെ സത്യ സരണിയായ സമസ്തയുടെയും കീഴ്ഘടകങ്ങളുടെ യും വഴികാട്ടിയും ഉപദേശകനു മായിരുന്ന തങ്ങളുടെ വേര്‍പാട് സമസ്തക്കും തീരാ നഷ്ടമാണ്. സമസ്ത കേരള ജമിയ്യത്തുല്‍ ഉലമയെ അംഗീകരിക്കുന്ന നൂറു കണക്കിന് മഹല്ലുകളുടെ ഖാദിയും ആയിരത്തോളം മത സ്ഥാപന ങ്ങളുടെ അധ്യക്ഷനും ആയിരുന്നു തങ്ങള്‍. സമസ്തയുടെ സുപ്രധാനമായ തീരുമാനങ്ങളുടെ അവസാന വക്കും കോടപ്പനക്കല്‍ തറവാടായിരുന്നു. സമ്മേളനം തങ്ങളുടെ പരലോക മോക്ഷത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുകയും ദുഃഖത്തില്‍ പങ്കു ചേരുകയും ചെയ്തു.
പ്രമുഖ പണ്ഡിതന്‍ അന്‍വര്‍ അബ്ദുല്ല ഫള്ഫരി ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ പ്രസിഡണ്ട് ഷാഫി ദാരിമി അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗങ്ങളായ മൊയ്ദീന്‍ കുട്ടി തെന്നല, ബഷീര്‍ ഫൈസി ചെരക്കാപറബ്, അബ്ദുല്ല ഫൈസി കണ്ണൂര്‍ , ജലാലുദ്ദീന്‍ അന്‍വരി കൊല്ലം, അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി നൗഷാദ് അന്‍വരി പ്രമേയം അവതരിപ്പിച്ചു. കരീം ഫൈസി ചേരൂര്‍ സ്വാഗതവും മജീദ് പത്തപ്പിരിയം നന്ദിയും പറഞ്ഞു. - നൗഷാദ് അന്‍വരി, റിയാദ്
- ജെ. എസ്.
( Sunday, August 09, 2009 ) |
മുരളി അനുസ്മരണം
കാല യവനികയിലേക്ക് മറഞ്ഞ കാലത്തിന്റെ കലാകാരന്‍ മുരളിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനായി കേരള സോഷ്യല്‍ സെന്ററിന്റെയും അബുദാബി ശക്തി തിയേറ്റേഴ്സിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 9 ഞായറാഴ്ച വൈകീട്ട് 8 മണിക്ക് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചാണ് യോഗം. മുരളി അഭിനയിച്ച നെയ്ത്തുകാരന്‍ എന്ന സിനിമയുടെ പ്രദര്‍ശനവും തദവസരത്തില്‍ ഉണ്ടായിരിക്കും എന്ന് കേരള സോഷ്യല്‍ സെന്റര്‍ ജോയന്റ് സെക്രട്ടറി സഫറുള്ള പാലപ്പെട്ടി അറിയിച്ചു.
Labels: associations, obituary
- ജെ. എസ്.
( Sunday, August 09, 2009 ) |
മര്‍ഹൂം: ശിഹാബ് തങ്ങള്‍ അനുസ്മരണം
മുസ്ലിം കൈരളിയുടെ ആത്മീയ ആചാര്യന്‍ മര്‍ഹൂം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ദിക്ര്‍ ഹല്‍ക്കയും റിയാദ് എസ്. വൈ. എസ്. ന്റെയും, ഖുര്‍ആന്‍ സ്റ്റഡി സെന്ററിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 7ന് വെള്ളി ഉച്ചക്ക് 1 മണിക്ക് ഹാഫ്‌മൂണ്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു.
- നൌഷാദ് അന്‍വരി, റിയാദ് Labels: associations, obituary
- ജെ. എസ്.
( Tuesday, August 04, 2009 ) |
ഭാരതത്തിന്റെ പ്രിയപ്പെട്ട കഥാകാരി ഓര്‍മ്മയായി
ദുബായ് : മലയാള സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ പ്രശസ്ത കഥാകാരിയും കവയത്രിയുമായ കമലാ സുരയ്യ (മാധവിക്കുട്ടി) യുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. മലയാളത്തിന്റെ നീര്‍മാതളം കൊഴിഞ്ഞതായി കഥാകൃത്ത് പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍ യോഗം ഉദ്ഘാടനം നിര്‍വ്വഹിച്ചു കൊണ്ട് പറഞ്ഞു. മണ്ണിനേയും മനുഷ്യനേയും ബന്ധപ്പെടുത്തി കൊണ്ട് രചന നിര്‍വ്വഹിച്ച എക്കാലത്തേയും ശ്രദ്ധേയയായ കഥാകാരിയാണ് കമലാ സുരയ്യ. അവരുടെ ഇംഗ്ലീഷ് കവിതകളും ഏറെ ഹൃദ്യമാണ്.
അഡ്വ. ഷബീല്‍ ഉമ്മര്‍ അദ്ധ്യക്ഷം വഹിച്ചു. റഫീഖ് മേമുണ്ട, ടി. സി. നാസര്‍, ഏഴിയില്‍ അബ്ദുല്ല തുടങ്ങിയവര്‍ സംസാരിച്ചു. ലിയാഖത്ത് പൊന്നമ്പത്ത് നന്ദി പറഞ്ഞു. - അഡ്വ. ഷബീല്‍ ഉമ്മര്‍ Labels: literature, obituary, personalities
- ജെ. എസ്.
( Friday, June 05, 2009 ) |
കമല സുരയ്യയെ അനുസ്മരിച്ചു
മലയാള സാഹിത്യത്തെ ലോക സാഹിത്യത്തോളം ഉയര്‍ത്തിയ കമല സുരയ്യയുടെ നിര്യാണത്തിനോട് അനുബന്ധിച്ച് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വെച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ദുബായ് കെ. എം. സി. സി., സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റി, വായനക്കൂട്ടം എന്നീ സംഘടനകള്‍ സംയുക്തം ആയാണ് അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചത്.
പ്രശസ്ത മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി. കമല സുരയ്യയുടെ ഏറ്റവും അടുത്ത കൂട്ടുകാരി ആയിരുന്ന ലീലാ മേനോന്‍ കമലയെ കുറിച്ചുള്ള തന്റെ ഓര്‍മ്മകള്‍ പങ്കു വെച്ചു. നിഷ്ക്കളങ്കവും നിരുപാധികവുമായ സ്നേഹം കൊണ്ട് തന്റെ ചുറ്റിലുമുള്ളവരുടെ മനസ്സ് നിറച്ച കമല പക്ഷെ ജീവിത സായഹ്നത്തില്‍ ഏറെ ദുഃഖിതയായിരുന്നു എന്ന് അവര്‍ അനുസ്മരിച്ചു. ഏറെ വിവാദമായ തന്റെ മതം മാറ്റത്തെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ അവര്‍ ഏറെ സ്നേഹിച്ച മലയാള നാടിനെ തന്നെ ഉപേക്ഷിച്ച് പൂനയിലേക്ക് യാത്രയാവാന്‍ അവരെ നിര്‍ബന്ധിതയാക്കി. മരിക്കുന്നതിന് ഏതാനും ആഴ്ച്ചകള്‍ മുന്‍പ് താന്‍ കമലയെ പൂനയില്‍ ചെന്ന് കണ്ടിരുന്നു. അപ്പോഴും അവര്‍ തനിക്ക് പതിവായി ലഭിച്ചു കൊണ്ടിരുന്ന, തന്നെ പുലഭ്യം പറഞ്ഞ് ആള്‍ക്കാര്‍ അയക്കുന്ന എഴുത്തുകള്‍ കാണിച്ച് തന്നെ എല്ലാരും വെറുക്കുന്നുവല്ലോ എന്ന് വിലപിക്കുകയുണ്ടായി എന്നും ലീലാ മേനോന്‍ ഓര്‍ക്കുന്നു. ഇസ്ലാം മതം സ്വീകരിച്ച അവരെ ഇസ്ലാം മതം പഠിപ്പിക്കാന്‍ ഒരു മുസല്യാര്‍ ഒരു മാസം ദിവസേന വന്ന് അവര്‍ക്ക് ക്ലാസ് എടുത്തു. ഇതിനെ തുടര്‍ന്ന്‍ കമല എഴുതിയ യാ അള്ളാഹ് എന്ന കൃതി ലോകമെമ്പാടുമുള്ള വായനക്കാര്‍ ആവേശത്തോടെ ഏറ്റു വാങ്ങുകയുണ്ടായി. കേവലം ഒരു മാസത്തെ മത പഠനം കൊണ്ട് ഇത്തരം ഒരു കൃതി സൃഷ്ടിക്കുവാന്‍ അവര്‍ക്ക് കഴിഞ്ഞെങ്കില്‍ എത്ര മഹത്തായ ഒരു പ്രതിഭ ആയിരുന്നു കമല സുരയ്യ എന്ന് ലീലാ മേനോന്‍ ചോദിക്കുന്നു. പ്രശസ്ത എഴുത്തുകാരായ അക്ബര്‍ കക്കട്ടില്‍ മാധവിക്കുട്ടിയുടെ ഏറെ കോളിളക്കം സൃഷ്ടിച്ച എന്റെ കഥ മുതല്‍ യാ അള്ളാഹ് വരെ നീണ്ട അവരുടെ എഴുത്തും കാരുണ്യത്തിന്റെ നിലക്കാത്ത പ്രവാഹമായ അവരുടെ ജീവിതവും അനുസ്മരിച്ചു. നിഷ്ക്കളങ്കത തന്നെയാണ് അവരുടെ പെരുമാറ്റത്തിലെ ഏറ്റവും വലിയ സവിശേഷതയായി തനിക്ക് തോന്നിയിട്ടുള്ളത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രവാസ ചന്ദ്രിക എഡിറ്ററും കഥാ കൃത്തും ആയ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, ദുബായ് കെ. എം. സി. സി. പ്രസിഡണ്ട് എളേറ്റില്‍ ഇബ്രാഹിം, കമലാ സുരയ്യയുടെ “യാ അല്ലാഹ്” എന്ന കൃതി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റിയ അഹമ്മദ് മൂന്നാം കൈ, ബഷീര്‍ തിക്കൊടി, ചിരന്തന പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി എന്നിവര്‍ സംസാരിച്ചു. ഐ. എം. എഫ്. പ്രസിഡണ്ട് പി. വി. വിവേകാനന്ദന്റെ സന്ദേശം യോഗത്തില്‍ വായിച്ചു. ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി അദ്ധ്യക്ഷത വഹിച്ചു. അലി മാസ്റ്റര്‍ സ്വാഗതവും, അഷ്രഫ് നാറാത്ത് കവിതയും മുഹമ്മദ് വെട്ടുകാട് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജമാല്‍ മനയത്ത്, അഡ്വ. ജയരാജ് തോമസ്, ശശി മൊഹാബി, അഷ്രഫ് കിള്ളിമംഗലം തുടങ്ങിയവര്‍ സംബന്ധിച്ചു. Labels: associations, literature, obituary, personalities
- ജെ. എസ്.
( Thursday, June 04, 2009 ) |
കമലാ സുരയ്യയുടെ നിര്യാണത്തില്‍ പ്രവാസികള്‍ അനുശോചിച്ചു
കമലാ സുരയ്യയുടെ നിര്യാണത്തില്‍ ഗള്‍ഫിലെ വിവിധ സംഘടനകള്‍ അനുശോചിച്ചു. ഓള്‍ ഇന്ത്യാ ആന്‍റി ഡൗറി മൂവ് മെന്‍റ്, ദല, വായനക്കൂട്ടം , ദുബായ് തൃശൂര്‍ ജില്ലാ സര്‍ഗ ധാര, പി. സി. എഫ്. ഷാര്‍ജ കമ്മിറ്റി, ബഹ്റിന്‍ സമത സാംസ്കാരിക വേദി, ഇടം, മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം, സലാല ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭഗാം എന്നിവ അനുശോചനം രേഖപ്പെടുത്തി.
സമൂഹത്തിന്‍റെ കാപട്യങ്ങളെ തുറന്നു കാണിക്കാന്‍ ധൈര്യം കാണിച്ച അസാധാരണ വ്യക്തിത്വമായിരുന്നു കമല സുരയ്യ എന്ന് പാം പുസ്തകപ്പുര നടത്തിയ അനുശോചന യോഗം അഭിപ്രായപ്പെട്ടു. ദുബായ് ഡി. സി. ബുക്സില്‍ നടത്തിയ അനുസ്മരണ യോഗത്തില്‍ സി. വി. ബാലകൃഷ്ണന്‍, ഷിഹാബുദ്ദീന്‍ പൊയ്ത്തും കടവ് എന്നിവര്‍ പങ്കെടുത്തു. രാത്രി എട്ടിന് ദുബായ് കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ വായനക്കൂട്ടത്തിന്‍റെ ആഭിമുഖ്യത്തില്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. കമലാ സുരയ്യ അനുസ്മരണ പ്രഭാഷണം മാധ്യമ പ്രവര്‍ത്തക ലീലാ മേനോന്‍ നടത്തും. Labels: associations, obituary
- ജെ. എസ്.
( Monday, June 01, 2009 ) |
കമല സുരയ്യക്ക് ആദരാഞ്ജലികള്‍
സര്‍ഗ്ഗ ധാര തൃശ്ശൂര്‍ ജില്ലാ കമ്മറ്റിയും ദുബായ് വായനക്കൂട്ടവും സംയുക്തമായി കമല സുരയ്യ അനുസ്മരണം സംഘടിപ്പിക്കും. നാളെ ജൂണ്‍ 1 തിങ്കളാഴ്ച്ച രാത്രി എട്ട് മണിക്ക് ദുബായ് ദെയ്‌റയിലെ കെ. എം. സി. സി. ഓഡിറ്റോറിയത്തില്‍ ആണ് പരിപാടി. ലീലാ മേനോന്‍, ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ആര്‍. കെ. മലയത്ത്, എന്നിവരോടൊപ്പം സാഹിത്യ, മാധ്യമ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
- മുഹമ്മദ് വെട്ടുകാട് Labels: literature, obituary, personalities
- ജെ. എസ്.
( Sunday, May 31, 2009 ) |
ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അനുശോചിച്ചു
ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗത്തിന്‍റെ സമുന്നതനായ നേതാവും, സി. പി. എം. പൊളിറ്റ് ബ്യൂറോ മുന്‍ അംഗവുമായിരുന്ന സഖാവ് ഇ. ബാലാനന്ദന്‍റെ നിര്യാണത്തില്‍ അബുദാബി ശക്തി തിയ്യറ്റേഴ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ സോഷ്യല്‍ സെന്‍ററില്‍ ചേര്‍ന്ന അനുശോചന യോഗത്തില്‍ അബുദാബി ശക്തി പ്രസിഡന്‍റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി സിയാദ്, വൈസ് പ്രസിഡന്‍റ് മാമ്മന്‍ കെ. രാജന്‍, കെ. എസ്. സി. പ്രസിഡന്‍റ് കെ. ബി. മുരളി, ജോ. സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, പ്രകാശ് പല്ലിക്കാട്ടില്‍, സുരേഷ് പാടൂര്‍, എം. സുനീര്‍, ഷെറിന്‍ കൊറ്റിക്കല്‍, അയൂബ് കടല്‍മാട് എന്നിവര്‍ സംസാരിച്ചു.
ഏതു വര്‍ഗ്ഗത്തിന്‍റെ താല്പര്യത്തെ ആണോ സംരക്ഷിക്കേണ്ടത്, അതില്‍ നിന്നും വ്യതിചലിച്ച് സുഖ സൌഭാഗ്യങ്ങളില്‍ ലയിച്ചു പോകുന്ന സമകാലിക തൊഴിലാളി പ്രസ്ഥാന നേതാക്കളും, പ്രവര്‍ത്തകരും സ. ഇ. ബാലാനന്ദന്‍റെ ജീവിതം മാത്യക ആക്കണം എന്നും, താഴേക്കിടയില്‍ നിന്നും പ്രവര്‍ത്തിച്ചു മുന്നേറി വന്ന, ത്യാഗ പൂര്‍ണ്ണമായ അദ്ദേഹത്തിന്‍റെ ജീവിതം വിശകലനം ചെയ്തു കൊണ്ട് ശക്തി പ്രവര്‍ത്തകര്‍ സംസാരിച്ചു. - പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: associations, obituary, political-leaders-kerala
- ജെ. എസ്.
( Tuesday, January 20, 2009 ) 1 Comments:
Links to this post: |
0 Comments:
Post a Comment
Links to this post:
Create a Link
« ആദ്യ പേജിലേക്ക്